Movies

ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികറണവുമായി സിനിമ താരം സമീറ റെഡി. നരച്ച മുടിയും മെയ്ക്കപ്പ് ഇല്ലാത്ത മുഖവും വെളിപ്പെടുത്തുന്ന വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

ഒരു വയസായ ഒരു കുഞ്ഞിന്റെ അമ്മ സമീറയ്ക്ക് അയച്ച ഒരു സന്ദേശത്തില്‍ സമീറയുടെ ചിത്രങ്ങള്‍ അവരെ വിഷാദിയാക്കുന്നെന്ന് പറഞ്ഞു. അതിനു പിന്നാലെയാണ് സമീറ വീഡിയോയുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രസവത്തിനു ശേഷം തനിക്കും ബേബി ഫാറ്റ് ഉണ്ടെന്നും ഫോട്ടോഷൂട്ട് ചിത്രങ്ങളില്‍ കാണുന്നതുപോലെ പാടുകളൊന്നുമില്ലാത്ത ചര്‍മ്മമല്ല തന്റേതെന്നും വീഡിയോയില്‍ താരം പറയുന്നു.

‘ഒരു വയസുള്ള കുഞ്ഞിന്റെ അമ്മ എനിക്കൊരു സന്ദേശം അയച്ചു. പ്രസവത്തിനു ശേഷം അവരെ കാണാന്‍ ഒട്ടും സൗന്ദര്യമില്ലെന്നും ബേബി ഫാറ്റ് മൂലം തടിച്ച് വിരൂപയായി തോന്നിക്കുന്നുവെന്നും പറഞ്ഞായിരുന്നു അവരുടെ സന്ദേശം. എന്റെ ചിത്രങ്ങള്‍ അവരെ വിഷാദിയാക്കുന്നെന്നും പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അതുകൊണ്ടാണ് ഉറക്കമുണര്‍ന്ന രൂപത്തില്‍ ഒരു മെയ്ക്കപ്പു പോലും ഉപയോഗിക്കാതെ നിങ്ങളുടെ മുന്നില്‍ വരാന്‍ തീരുമാനിച്ചത്. നമ്മെക്കുറിച്ച് നമുക്കു തന്നെയുള്ള പ്രതീക്ഷകളില്‍ തീര്‍ച്ചയായും ഇതൊരു പോസിറ്റീവ് ചിന്ത നിറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.’ സമീറ വീഡിയോയില്‍ പറയുന്നു.

തടി, വൈരൂപ്യം തുടങ്ങിയ വാക്കുകള്‍ക്കെതിരെ താന്‍ സംസാരിക്കാറുള്ളതാണെന്നും താരതമ്യം ചെയ്ത് സൗന്ദര്യത്തെക്കുറിച്ച് സംസാരിക്കുന്നത് താനാരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നും സമീറ പറയുന്നു.

 

 

View this post on Instagram

 

I had a message form a mom who says she feels ‘fat’ ‘ugly’ and ‘not beautiful’ with her post baby fat . She said she looked at me and felt dejected . OMG!!! So here are my morning swelly eyes . No tricks no make up just me owning it! And I’m hoping that this enforces a positive spin on our own expectations of ourselves . I feel coming back to the public view in a way that I feel no pressure for my own mental health has helped me stay focused on being a good mother and a person who is self accepting that makes it a healthier space for all around me . Don’t dwell on what you are not and what you don’t have ! Let’s focus on the good 🙏🏼 we are all #imperfectlyperfect #loveyourself #justthewayyouare #keepingitreal

A post shared by Sameera Reddy (@reddysameera) on

സമൂഹമാധ്യമങ്ങളില്‍ നിറയെ ഇപ്പോള്‍ നടി വനിത വിജയകുമാറുമായി ബന്ധപ്പെട്ട വിവാദ വാര്‍ത്തകളാണ്. പീറ്ററുമായുള്ള മൂന്നാം വിവാഹവുമായി ബന്ധപ്പെട്ട് ലക്ഷ്മി രാമകൃഷ്ണന്റെ പ്രതികരണം വനിതയെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇതുപിന്നീട് ഇരുവരും തമ്മിലുള്ള തര്‍ക്കങ്ങളിലേക്ക് എത്തി.

വനിത വിജയകുമാര്‍ – ലക്ഷ്മി രാമകൃഷ്ണന്‍ വാക്‌പോര് മുറുകുന്നതിനിടെ വിവാദത്തിന് പുതിയ മാനം നല്‍കി വനിത വിജയകുമാറിന്റെ ഭര്‍ത്താവ് പീറ്റര്‍ പോളിന്റെ മുന്‍ഭാര്യ ഹെലന്‍ എലിസബത്തിന്റെ അഭിമുഖം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഹെലന്‍ എലിസബത്തുമായുള്ള നടി ലക്ഷ്മി രാമകൃഷ്ണന്റെ വിഡിയോ അഭിമുഖമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

പീറ്റര്‍ വനിതയെ വിവാഹം ചെയ്തത് നിയമപരമായി താനുമായി വിവാഹമോചനം നേടാതെയാണെന്ന് എലിസബത്ത് തുറന്നടിച്ചു. ‘എനിക്ക് രണ്ട് കുട്ടികളുണ്ട്. പെണ്‍കുട്ടിയും ആണ്‍കുട്ടിയും. പൊലീസ് സ്റ്റേഷനില്‍ പോലും എനിക്ക് സഹായം ലഭിച്ചില്ല. ഇവര്‍ എനിക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ്. മാത്രമല്ല എനിക്കെതിരെയും വളരെ മോശമായ ആരോപണമാണ് നടത്തിയിരിക്കുന്നത്” എന്ന് ഹെലന്‍ എലിസബത്ത് പറഞ്ഞു.

”ഏഴ് വര്‍ഷം മുമ്പ് ഞാന്‍ മറ്റൊരാളുടെ കൂടെ ഒളിച്ചോടി, ആ കാരണം കൊണ്ടാണ് എന്നെ വിട്ട് ഓടിപ്പോയതെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഞാന്‍ എന്റെ ഭര്‍ത്താവിന് നല്ല ഭാര്യയും കുട്ടികള്‍ക്ക് നല്ല അമ്മയുമാണ്. ഇതുവരെ എന്റെ ഭാഗത്തുനിന്നും ഒരു മോശം കാര്യവും ജീവിതത്തില്‍ ഉണ്ടായിട്ടില്ല’.- എലിസബത്ത് വ്യക്തമാക്കി.

അഭിമുഖത്തിനിടെ പീറ്റര്‍ പോളിനെപ്പോലെ ഒരാള്‍ക്ക് എലിസബത്തിനെപ്പോലെ ഒരാളെ ഭാര്യയായി കിട്ടാന്‍ അര്‍ഹതയില്ലെന്ന് ലക്ഷ്മി രാമകൃഷ്ണന്‍ പ്രതികരിച്ചു. പീറ്ററിന് ഒന്നിലധികം ജീവിതം തുടങ്ങാമെങ്കില്‍ എലിസബത്ത് ഇനി മുതല്‍ ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലേയ്ക്ക് കടക്കണമെന്നും ലക്ഷ്മി പറഞ്ഞു.

ഈ അഭിമുഖമാണ് വനിതയെ ക്ഷുഭിതയാക്കിയത്. പിന്നാലെ ലൈവ് അഭിമുഖത്തിനിടെ വനിത വിജയകുമാര്‍ ലക്ഷ്മിക്കു നേരെ അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. ഇതിന്റെ വീഡിയോയും സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം വ്യാപമായി പ്രചരിച്ചു.

 

കാൻസർ ജീവിതത്തിലേക്കു വന്നത് ഭാഗ്യമായി കരുതുന്ന ആളാണ് ബോളിവുഡ് താരം മനീഷ കൊയ്‌രാള. ഗർഭാശയ കാൻസർ ബാധിച്ച താരം രോഗത്തിൽ നിന്ന് മുക്തി നേടിയിട്ട് ഏഴ് വർഷം പിന്നിട്ടു. കാൻസർ മനസ്സിനെ കൂടുതൽ തെളിച്ചമുള്ളതാക്കിയെന്നും , കാഴ്ചപ്പാടിനെ കൂടുതൽ മൂർച്ചയുള്ളതാക്കിയെന്നും താരം പറയുന്നു. ആശാഭംഗങ്ങളും അനിശ്ചിതത്വവും ഭയവും കടന്ന് ജീവിതത്തെ ധൈര്യത്തോടെ സമീപിക്കാൻ പഠിച്ച താരം ഇപ്പോൾ ഒരു യാത്രയിലാണ്. ശരീരത്തിന്റെ ശക്തി വീണ്ടെടുക്കാനുള്ള യാത്രയിൽ.

മനീഷയുടെ ഇന്‍സ്റ്റഗ്രാം പേജ് ഒന്ന് സന്ദര്‍ശിച്ചുനോക്കിയാല്‍ തന്നെ ഇക്കാര്യം വ്യക്തമാകും. അധികവും യാത്രകളുടെ ചിത്രങ്ങളും ‘പൊസിറ്റീവ്’ ആയി നിലനില്‍ക്കാന്‍ ആവശ്യമായ പ്രചോദനങ്ങളും തന്നെയാണ് മനീഷയുടെ ഇന്‍സ്റ്റ പോസ്റ്റുകള്‍ മുഴുവനും.

കഴിഞ്ഞ ദിവസവും അത്തരത്തിലുള്ള ചില ചിത്രങ്ങളും വിഡിയോകളും മനീഷ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. കാട്ടിലേക്കുള്ള വഴിയും, അതിലൂടെയുള്ള ശാന്തമായ യാത്രയുമാണ് ചിത്രങ്ങളിലും വിഡിയോയിലുമുള്ളത്. കവി റോബര്‍ട്ട് ഫ്രോസ്റ്റിന്റെ ‘മൈല്‍സ് ടു ഗോ ബിഫോര്‍ ഐ സ്ലീപ്…’ എന്ന പ്രശസ്തമായ വരികള്‍ ഉള്‍ക്കൊള്ളിച്ചാണ് ഇക്കുറി കാട്ടിലേക്കുള്ള യാത്രയുടെ വിശേഷങ്ങള്‍ മനീഷ പങ്കുവച്ചിരിക്കുന്നത്.

2012ലാണ് മനീഷയ്ക്ക് അണ്ഡാശയ കാന്‍സറാണെന്ന് സ്ഥിരീകരിക്കപ്പെട്ടത്. അതിന് ശേഷം ചികിത്സയില്‍ തന്നെയായിരുന്നു താരം. ചികിത്സയെല്ലാം പൂര്‍ത്തിയാക്കിയ ശേഷം രോഗം പൂര്‍ണ്ണമായി ഭേദമായി, വീണ്ടും സമൂഹമാധ്യമങ്ങളില്‍ സജീവമായ മനീഷ പിന്നീടിങ്ങോട്ട് മുഴുവന്‍ ജീവിതത്തിന്റെ പ്രാധാന്യത്തെ കുറിച്ചും, ശരീരത്തിന്റേയും മനസിന്റേയും ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനെ കുറിച്ചുമെല്ലാമാണ് ഏറെയും ആരാധകരുമായി പങ്കുവച്ചത്.

കാന്‍സര്‍ അതിജീവനത്തിന് ശേഷം ആ അനുഭവങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് എഴുതിയ ‘ഹീല്‍ഡ്’ എന്ന മനീഷയുടെ പുസ്തകവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനോടൊപ്പം തന്നെ പല വേദികളിലും പ്രചോദനപരമായ സംഭാഷണങ്ങളും ചര്‍ച്ചകളും നടത്തുന്നതിനും മനീഷ ക്ഷണിക്കപ്പെട്ടിരുന്നു.

നടി വനിത വിജയകുമാറും പീറ്റർ പോളും തമ്മിലുള്ള വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒഴിയുന്നില്ല. വനിതയും പീറ്ററും തമ്മിലുള്ള വിവാഹത്തിനു പിന്നാലെ പീറ്ററിന്റെ മുൻഭാര്യ രംഗത്തു വന്നതാണ് ആദ്യം വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ആ വിവാദങ്ങളിൽ നടി ലക്ഷ്മി രാമകൃഷ്ണൻ നടത്തിയ അഭിപ്രായപ്രകടനം വനിതയെ ചൊടിപ്പിക്കുകയും ഇരുവരും തമ്മിൽ രൂക്ഷമായ വാക്ക്തർക്കങ്ങളിലേക്ക് പോവാൻ കാരണമാവുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം, ലൈവിൽ വനിത വിജയകുമാർ ലക്ഷ്മി രാമകൃഷ്ണനെ ചീത്തവിളിച്ചതും വിവാദമായിരുന്നു. ഇപ്പോഴിതാ, ലക്ഷ്മി രാമകൃഷ്ണനെ ടാഗ് ചെയ്ത് കൊണ്ടുള്ള വനിതയുടെ ട്വീറ്റാണ് പുതിയ പ്രശ്നം സൃഷ്ടിച്ചിരിക്കുന്നത്. നയൻതാരയും പ്രഭുദേവയേയും അനാവശ്യമായി വനിത വിവാദങ്ങളിലേക്ക് വലിച്ചിട്ടു കൊണ്ടുള്ളതാണ് വനിതയുടെ ട്വീറ്റ്.

“പ്രഭുദേവയ്ക്ക് ഒപ്പം താമസിച്ചിരുന്നപ്പോൾ നയൻതാരയും മോശം സ്ത്രീയായിരുന്നില്ലേ? അദ്ദേഹത്തിന്റെ ഭാര്യയും മൂന്നു കുട്ടികളുടെ അമ്മയുമായ റംലത്ത് കോടതിയിലും മാധ്യമങ്ങൾക്കു മുന്നിലും സങ്കടം പറഞ്ഞപ്പോൾ നിങ്ങൾ എവിടെയായിരുന്നു എന്നാണ്,” ട്വീറ്റിൽ ലക്ഷ്മിയെ ടാഗ് ചെയ്തുകൊണ്ട് വനിത വിജയകുമാർ ചോദിച്ചത്. ഈ ചോദ്യം നയൻതാര ആരാധകരെ ചൊടിപ്പിക്കുകയും ആരാധകർ ലക്ഷ്മിക്കെതിരെ രംഗത്തെത്തുകയും ചെയ്തു.

നയൻതാരയ്ക്ക് എതിരെ മോശം പരാമർശം നടത്തിയ വനിതയ്ക്ക് എതിരെ ആരാധകർ സൈബർ ആക്രമണം അഴിച്ചുവിട്ടതോടെ താൽക്കാലികമായി ട്വിറ്റർ അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്തിരിക്കുകയാണ് വനിത.

ബസ് യാത്രയ്ക്കിടെ തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് നടി ദുര്‍ഗ്ഗ കൃഷ്ണ. മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് തനിക്ക് ഈ അനുഭവമുണ്ടായതെന്നും താന്‍ ബസില്‍ യാത്ര ചെയ്യുന്ന സമയത്ത് വീടുകളില്‍ പലഹാരങ്ങള്‍ വില്‍ക്കുന്ന പ്രായമുള്ള ആള് തന്നെ മടിയില്‍ പിടിച്ചിരുത്തിയെന്നും ദുര്‍ഗ്ഗ പറയുന്നു.

അയാളുടെ അനാവശ്യമായ ബാഡ് ടച് മനസിലായപ്പോള്‍ കൈ തട്ടി മാറ്റാന്‍ താന്‍ ശ്രമിച്ചെന്നും താരം പറയുന്നു. ടീച്ചറുമാര്‍ അടക്കം ബസില്‍ നിന്നിട്ടും തനിക്ക് ആ കാര്യം തുറന്ന് പറയാനും പ്രതികരിക്കാനും ധൈര്യം വന്നില്ലന്നും ദുര്‍ഗ പറയുന്നു.

ഇപ്പോള്‍ അന്ന് പ്രതികരിക്കാന്‍ കഴിയാഞ്ഞത്തില്‍ ദുഃഖമുണ്ടെന്നും ഒരുപക്ഷേ ടീച്ചേഴ്സോ, മാതാപിതാക്കളോ അന്ന് ആ കാര്യങ്ങളെ പറ്റി പറഞ്ഞു തന്നിരുന്നേല്‍ പ്രതികരിക്കാന്‍ ധൈര്യം വന്നേനെയെന്നും താരം പറയുന്നു. താന്‍ ഒരു പെണ്ണായത് കൊണ്ടാണ് ഇ അവസ്ഥ വന്നതെന്നും ഭയങ്കരമായി പേടിച്ചെങ്കിലും ഇമോഷന്‍ വെളിയില്‍ കൊണ്ട് വരാന്‍ സാധിച്ചില്ലെന്നും താരം പറയുന്നു. പിന്നീട് സ്‌കൂളില്‍ ചെന്നപ്പോള്‍ താന്‍ കരയുന്നത് കണ്ട് ടീച്ചേര്‍സ് കാര്യം തിരക്കിയെങ്കിലും നാണവും പേടിയും കാരണം തുറന്ന് പറയാന്‍ കഴിഞ്ഞില്ലന്നും പകരം ഒരാള്‍ തന്നോട് കമ്മല്‍ ഊരി തരാന്‍ കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയെന്നാണ് പറഞ്ഞതെന്നും ദുര്‍ഗ കൃഷ്ണ പറയുന്നു.

ഫോര്‍ ദി പീപ്പിള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നരേന്‍ ശ്രദ്ധ നേടിയത്. അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴല്‍ക്കൂത്തിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. സഹനടനായി അരങ്ങേറിയ സുനില്‍ പിന്നീട് നായകനായി മാറുകയായിരുന്നു. അച്ചുവിന്റെ അമ്മ, റോബിന്‍ഹുഡ്, മിന്നാമിന്നിക്കൂട്ടം, അയാളും ഞാനും തമ്മില്‍ , ക്ലാസ്‌മേറ്റ്‌സ്, ഒടിയന്‍, കൈദി തുടങ്ങിയ സിനിമകളില്‍ മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വെച്ചത്. എല്ലാതരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് അദ്ദേഹം തെളിയിച്ചിരുന്നു.

തമിഴകത്ത് തുടക്കം കുറിച്ചതോടെയായിരുന്നു സുനില്‍ എന്ന പേര് മാറ്റിയത്. ചെന്നൈ അഡയാറിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഛായാഗ്രാഹണം പൂര്‍ത്തിയാക്കിയ നരേന്‍ രാജീവ് മേനൊനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. അഭിനയമോഹം ആ സമയത്തും മനസ്സിലുണ്ടായിരുന്നു. നിഴല്‍ക്കൂത്തിലെ തുടങ്ങിയ സിനിമാജീവിതം കൈദിയിലെത്തി നില്‍ക്കുകയാണ്. ഭാര്യയ്ക്ക് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മഞ്ജുവിന് നരേന്റെ ആശംസ

ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളില്‍ തനിക്കൊപ്പം നില്‍ക്കുന്നതിന് മഞ്ജുവിനോട് നന്ദി പറഞ്ഞായിരുന്നു നരേന്‍ എത്തിയത്. അത്ര മനോഹരമല്ലാത്ത അനുഭവത്തിലൂടെ വരെ കടന്നുപോവേണ്ടി വന്നിട്ടുണ്ട്. മികച്ച സമയം ഇനി വരാനിരിക്കുന്നതേയുള്ളൂ എന്ന പ്രതീക്ഷയോടെ പരസ്പരം സ്‌നേഹിച്ച് നമുക്ക് മുന്നേറാം. ഹാപ്പി ബര്‍ത്ത് ഡേ മൈ ലവ് എന്ന് പറഞ്ഞായിരുന്നു നരേന്‍ എത്തിയത്. ജയസൂര്യ, ഇന്ദ്രജിത്ത്, സംവൃത, സരിത ജയസൂര്യ, മുന്ന തുടങ്ങിയവരെല്ലാം മഞ്ജുവിന് പിറന്നാളാശംസ അറിയിച്ചിരുന്നു. ഇവരോടെല്ലാം മഞ്ജു തന്നെയായിരുന്നു നന്ദി പറഞ്ഞത്.

അഭിമുഖത്തിലൂടെ പരിചയപ്പെട്ടവര്‍

2007ലായിരുന്നു നരേനും മഞ്ജു ഹരിദാസും വിവാഹിതരായത്. ടെലിവിഷന്‍ അവതാരകയായ മഞ്ജുവും നരേനും ആദ്യമായി കണ്ടുമുട്ടിയത് 2005ലായിരുന്നു. സൂപ്പര്‍ സ്റ്റാര്‍ ജൂനിയറും മഞ്ജു അവതരിപ്പിച്ചിരുന്നു. ചാനലില്‍ ഓണ്‍ലൈന്‍ പ്രൊഡ്യൂസറായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു നരേനെ കണ്ടുമുട്ടിയത്്. അഭിമുഖത്തിന് വേണ്ടിയായിരുന്നു കൂടിക്കാഴ്ച. അച്ചുവിന്റെ അമ്മ സിനിമയ്ക്ക് ശേഷമായിരുന്നു ആ കൂടിക്കാഴ്ച. അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു ഇരുവരും.

പഠനത്തിന് ശേഷം

സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയാണെന്നറിഞ്ഞപ്പോള്‍ത്തന്നെ ഇരുവരും ഇതേക്കുറിച്ച് വീട്ടുകാരോട് പറഞ്ഞിരുന്നു. വിവാഹത്തിന് ഇരുകുടുംബങ്ങളും സമ്മതിച്ചിരുന്നു. മഞ്ജുവിന്‍രെ പഠനം കഴിഞ്ഞതിന് ശേഷം മതി വിവാഹമെന്നായിരുന്നു മാതാപിതാക്കള്‍ പറഞ്ഞത്. ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് ഇവരുടെ വിവാഹം നടത്തിയത്.

മകളുടെ വരവ്

വിവാഹശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും ഇരുവരും എത്തിയിരുന്നു. മകളായ തന്മയയുടെ വിശേഷങ്ങള്‍ നേരത്തെ വൈറലായി മാറിയിരുന്നു. ലോക് ഡൗണ്‍ സമയമായതിനാല്‍ മകള്‍ക്കൊപ്പമിരുന്ന് ചെസ് കളിക്കുന്നതിന്റെ വിശേഷമായിരുന്നു നരേന്‍ പങ്കുവെച്ചത്. സിനിമയില്ലാതെ വീട്ടില്‍ ഇരിക്കുമ്പോഴും നിനക്ക് ചെക്ക് കിട്ടുന്നുണ്ടല്ലോയെന്നായിരുന്നു ജയസൂര്യ പറഞ്ഞത്.

സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചെന്ന പരാതിയില്‍ നിര്‍മാതാവ് ആല്‍വിന്‍ ആന്റണിക്കെതിരെ കേസ്. ഇരുപത്തി രണ്ട് കാരിയായ യുവതിയാണ് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തത്. ഓം ശാന്തി ഓശാന, അമര്‍ അക്ബര്‍ ആന്റണി തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ് ആല്‍വിന്‍

കാസ്റ്റിങ് കൗച്ച് വിവാദങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് മലയാള സിനിമയില്‍ ഒരു നിര്‍മാതാവിനെതിരെ മോഡലായ യുവതി പരാതിയുമായി എത്തിരിയിരിക്കുന്നത്. തനിക്ക് സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നാല് തവണ ആല്‍വിന്‍ പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. 2019 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലായിരുന്നു പീഡനം.

കൊച്ചി പനമ്പള്ളി നഗറില്‍ ആല്‍വിന്‍ ആന്റണിയുടെ ഓഫിസും ഗസ്റ്റ് ഹൗസും ചേര്‍ന്ന കെട്ടിടത്തിലായിരുന്നു സംഭവം നടന്നതെന്നും യുവതി പരാതിയില്‍ പറയുന്നു. കേസെടുത്ത എറണാകുളം സൗത്ത് പൊലീസ് ആന്വേഷണം ആരംഭിച്ചു. ആല്‍വിനെ തിരഞ്ഞെങ്കിലും കണ്ടെത്താനയില്ല. ഫോണ്‍ സ്വിച്ച് ഓഫാണെന്നും പൊലീസ് പറയുന്നു.

‘എന്റെ എല്ലാ സമ്പാദ്യവും പലിശയ്ക്ക് പണവുമെടുത്ത് ഞാൻ നിർമിച്ച ചിത്രം നിങ്ങളുടെ മുന്നിലേക്ക് വരികയാണ്. ‘ലേഡീസ് നോട്ട് അലൗഡ്’ എന്നാണ് സിനിമയുടെ പേര്. ഒടിടി പ്ലാറ്റ്ഫോമുകൾ വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇതൊരു അഡൽറ്റ് കോമഡി സിനിമയാണ്. ദയവായി സ്ത്രീകൾ ഈ സിനിമ കാണരുത്.’ നടി ഷക്കീലയുടെ ഈ അപേക്ഷ തെന്നിന്ത്യയിൽ വലിയ ചർച്ചയാവുകയാണ്. ഒരുപാട് കഷ്ടപ്പാടുകൾക്കും പ്രതിസന്ധിക്കും പിന്നാലെയാണ് സിനിമ എത്തുന്നതെന്നും ഇതു ജനം കാണണം എന്നും താരം അപേക്ഷിക്കുന്നു.

രണ്ടു വർഷം മുൻപ് ചിത്രീകരണം കഴിഞ്ഞ സിനിമയ്ക്ക് സെൻസറിങ്ങുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രതിസന്ധികളാണ് നേരിടേണ്ടി വന്നത്. ഷക്കീല സമ്പാദ്യമെല്ലാം ഉപയോഗിച്ചാണ് ഈ സിനിമ നിർമിച്ചത്. ഒപ്പം പലിശയ്ക്കും പണം എടുത്തിരുന്നു. തിയറ്റർ റിലീസ് ബുദ്ധിമുട്ടായതോടെയാണ് ചിത്രം ഓൺലൈനിൽ റിലീസ് ചെയ്യുന്നത്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലാണ് സിനിമ സ്ത്രീകൾ കാണരുതെന്ന് ഷക്കീല അഭ്യർഥിക്കുന്നത്.

50 രൂപ മാത്രമാണ് ടിക്കറ്റ് നിരക്കെന്നും താരം പറയുന്നു. ജൂലൈ 20 ന് രാത്രി എട്ടിന് ചിത്രം റിലീസ് ചെയ്യുമെന്ന് സംവിധായകൻ സായ് റാം ദസാരി പറയുന്നു. സിനിമുടെ ട്രെയിലർ കഴിഞ്ഞ വർഷം യൂ ട്യൂബിൽ പുറത്തിറക്കിയിരുന്നു

ഗായികയായും അവതാരകയായും എത്തി മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ താരമാണ് റിമി ടോമി. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം ഇടക്കിടെ തന്റെ ഫോട്ടോകളും വീഡിയോകളും പങ്കുവെയ്ക്കാറുണ്ട്. തന്റെ സന്തോഷ നിമിഷങ്ങളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചുമെല്ലാം ആരാധകരോട് തുറന്നുപറയാറുണ്ട്.

ഇപ്പോഴിതാ പത്താംക്ലാസ് വിജയിച്ച ശേഷം മഠത്തില്‍ ചേരാന്‍ സിസ്റ്റര്‍ വിളിച്ച കഥ തുറന്നുപറയുകയാണ് റിമി ടോമി. പത്താംക്ലാസ്സുവരെ കൊയര്‍ പാടാറുണ്ടായിരുന്നുവെന്നും എല്ലാ കുര്‍ബാനയിലും മുടങ്ങാതെ പങ്കെടുക്കാറുണ്ടായിരുന്നുവെന്നും റിമി ടോമി പറഞ്ഞു.

അങ്ങനെയാണ് തന്നെ സഭയിലേക്ക് എടുത്താലോ എന്ന ആലോചന വന്നത്. ഒമ്പതാംക്ലാസ്സുവരെ തനിക്കും അതിന് സമ്മതമായിരുന്നു. എന്നാല്‍ പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ ആഗ്രഹമെല്ലാം മാറി മറിഞ്ഞു. അപ്പോഴേക്കും കന്യാസ്ത്രീയാവണമെന്നുള്ള ആഗ്രഹമൊക്കെ മാറിയെന്ന് റിമി കൂട്ടിച്ചേര്‍ത്തു.

അതിനിടെയാണ് സിസ്‌റ്റേഴ്‌സ് വിളിക്കാന്‍ വന്നത്. അന്ന് ഞാന്‍ പറഞ്ഞു, സിസ്റ്ററെ എനിക്ക് ഇപ്പോള്‍ കന്യാസ്ത്രീയാവാന്‍ വയ്യ, കുറച്ചൂടെ കഴിയട്ടെ എനിക്ക് പാട്ടിലൊക്കെ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. അതുകൊണ്ട് തന്നെ സഭ രക്ഷപ്പെട്ടു- റിമി ടോമി പറഞ്ഞു.

പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ കന്യാസ്ത്രീയോ നഴ്‌സോ ആവണമെന്നായിരുന്നു ആഗ്രഹം. കന്യാസ്ത്രീയായിരുന്നേല്‍ ഉറപ്പായും ഞാന്‍ മഠം പൊളിച്ച് ചാടുമായിരുന്നുവെന്നും താരം പറയുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ യൂട്യൂബ് ചാനലില്‍ സജീവമായി മാറിയിരിക്കുകയാണ് റിമി ടോമി.

വാണിജ്യ സിനിമകളുടെ മുഖമായ സംവിധായകൻ ഒമർ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രത്തിൽ ഹോളിവുഡ് നടനും. ബാബു ആന്റണിയെ കേന്ദ്ര കഥാപാത്രമാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർസ്റ്റാറിൽ ഹോളിവുഡ് താരം ലൂയിസ് മാൻഡിലോറും പ്രധാന വേഷത്തിലെത്തും. ഒമർ ലുലു തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഹാപ്പി വെഡിങ്, ചങ്ക്‌സ്, ഒരു അടാർ ലവ്, ധമാക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു ഒരുക്കുന്ന ചിത്രമാണ് പവർസ്റ്റാർ. നായിക ഇല്ല, പാട്ട് ഇല്ല, ഇടി മാത്രം എന്ന ടാഗ്​ലൈനുമായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഡെന്നീസ് ജോസഫാണ്. ഒരു ഇടവേളയ്‌ക്ക് ശേഷം ഡെന്നീസ് ജോസഫ് തിരിച്ചെത്തുന്നു എന്ന പ്രാധാന്യവും പവർസ്റ്റാറിനുണ്ട്. ആക്ഷൻരംഗങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള തട്ടുപൊളിപ്പൻ ചിത്രമായിരിക്കും പവർസ്റ്റാറെന്നാണ് അണിയറയിൽ നിന്നു ലഭിക്കുന്ന വിവരം.

മലയാളത്തിന്റെ ആക്ഷൻ താരം ബാബു ആന്റണി ആണ് ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തുന്നത്. ലൂയിസ് മാൻഡിലോറിനൊപ്പം അഭിനയിക്കുന്ന വിവരം അദ്ദേഹവും ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

“പവർ സ്റ്റാറിൽ എന്നോടൊപ്പം ഹോളിവുഡ്‌ സൂപ്പർ താരം ലൂയിസ് മാൻഡിലോർ ഉണ്ടായിരിക്കും.

പവർസ്റ്റാറിന്റെ പ്രാരംഭഘട്ട ചർച്ചകൾ നടക്കുന്ന സമയത്തു തന്നെ ഡയറക്‌ടർ ഒമർ ലുലു എന്നോട് പവർസ്റ്റാറിലേക്ക് എനിക്ക് പരിചയമുള്ള അത്യാവശ്യം നല്ല സ്റ്റാർഡവും മാർഷൽ ആർട്ട്സും വശമുള്ള ഹോളിവുഡ്‌ ആക്ടറേ ഒരു പ്രധാന കഥാപാത്രം ചെയ്യാന്‍ കിട്ടുമോ എന്നു ചോദിച്ചിരുന്നു. അമേരിക്കയിൽ എനിക്കറിയാവുന്ന ആക്ടേഴ്സിൽ ചിലരോട്‌ ഞാൻ ഈ കാര്യം സൂചിപ്പിച്ചിരുന്നു. കൂട്ടത്തിൽ സുഹൃത്തായ ലൂയിസ് മാൻഡിലോറിനോടും ഞാൻ കാര്യം പറഞ്ഞു. ലൂയിസിനെ പോലുള്ള ഒരു വലിയ താരം ഓക്കേ പറഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നിയിരുന്നെങ്കിലും അദ്ദേഹത്തെപ്പോലൊരാളെ അഫോർഡ് ചെയ്യാൻ കഴിയുമോ എന്ന പേടി ഉണ്ടായിരുന്നു. എന്നാൽ തന്റെ പ്രതിഫലത്തിന്റെ കാര്യത്തേക്കുറിച്ച്‌ ആലോചിക്കേണ്ട എന്നും, നമ്മുടെ സൗഹൃദത്തിന്റെ പുറത്തു ചെയ്യാം എന്നുമാണ് ലൂയിസ് പറഞ്ഞത്. മലയാള സിനിമക്ക് ഒരു ഹോളിവുഡ് വാതിൽ തുറക്കാന്‍ പവർസ്റ്റാറിലൂടെ സാധിക്കട്ടെ. അപ്പോൾ കാത്തിരുന്നോളൂ, ‘പവർ സ്റ്റാർ’ എന്ന ഈ ആക്ഷൻ ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിൽ ഇനി ലൂയിസ് മാൻഡിലോറും ഉണ്ടാകും.!!”

 

RECENT POSTS
Copyright © . All rights reserved