Movies

സമൂഹമാധ്യമത്തിലെ ചിത്രത്തിനു താഴെ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത വ്യക്തിക്കെതിരെ നടി അപർണ നായർ. തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച പുതിയ ചിത്രത്തിനു താഴെയാണ് തിരുവനന്തപുരം സ്വദേശിയായ ഒരാൾ അശ്ലീല കമന്റുമായി എത്തിയത്. വികലമായ നീക്കത്തെ കണ്ടു ഞാൻ മിണ്ടാതെ ഇരിക്കും എന്ന് കരുതിയെങ്കിൽ തെറ്റിയെന്നും ശക്തമായി പ്രതിഷേധിക്കുമെന്നും നടി കുറിച്ചു. കമന്റ് ചെയ്ത ആളുടെ കുടുംബ ചിത്രം അടക്കം പോസ്റ്റ് ചെയ്തായിരുന്നു താരത്തിന്റെ പ്രതികരണം.

അപർണയുടെ കുറിപ്പ് വായിക്കാം:

എന്റെ അഭ്യുതയകാംഷികളുമായി ആശയവിനിമയം നടത്താൻ വേണ്ടിയാണ് ഈയൊരു ഫെയ്സ്‌ബുക്ക് പേജ് കൊണ്ട് ഞാൻ ആഗ്രഹിക്കുന്നതും ഉദ്ദേശിക്കുന്നതും, അല്ലാതെ മറ്റൊരാളുടെ രതി വൈകൃതങ്ങൾ കമന്റുകളിലൂടെയും മെസേജുകളിലൂടെയും വരുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്നതല്ല. ഇത്തരം കമന്റുകളിലൂടെ നിങ്ങളുടെ ലൈംഗികമായ കാല്പനിക ലോകത്തേക്ക് എന്നെ പ്രതിഷ്ഠിക്കാമെന്നു കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി, വികലമായ നീക്കത്തെ കണ്ടു ഞാൻ മിണ്ടാതെ ഇരിക്കും എന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് വീണ്ടും തെറ്റി.
അജിത് കുമാർ, നിങ്ങളുടെ പ്രൊഫൈലിലെ ഒരു ഫോട്ടോയിൽ സ്വന്തം മകളെ വാത്സല്യപൂർവ്വം ചേർത്തുനിർത്തിയിട്ടുള്ള നിങ്ങൾ മനസിലാക്കുക, ഹൃദയത്തോട് ചേർത്ത് പിടിച്ച ഒരച്ഛന്റെ മകളാണ് ഞാനും എന്നത്. ഞാനിവിടെയുള്ളതിന് കാരണം എന്റെ തൊഴിലിന് വേണ്ടിയാണ്, 30 സെക്കന്റ് നീണ്ടു നിൽക്കുന്ന താത്കാലിക സംതൃപ്തിക്ക് വേണ്ടിയല്ല !

നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവും പ്രമുഖ കന്നട താരവുമായ ചിരഞ്ജീവി സര്‍ജ(39) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രായം കുറവായതിനാല്‍ ഹൃദ്രോഗമാണെന്ന് കുടുംബം കരുതിയില്ല. എന്നാല്‍ പിന്നീട് ഹൃദയാഘാതമാണെന്ന് കണ്ടെത്തുകയായിരുന്നു.

2018ലായിരുന്നു മേഘ്നാ രാജും ചിരഞ്ജീവി സര്‍ജയും തമ്മിലുള്ള വിവാഹം നടന്നത്. ആട്ടഗര എന്ന സിനിമയില്‍ മേഘ്നയും ചിരഞ്ജീവി സര്‍ജയും ഒരുമിച്ച് അഭിനയിച്ചിരുന്നു. കന്നഡത്തിലെ സൂപ്പര്‍ താരം ധ്രുവ സര്‍ജ നടന്റെ സഹോദരനാണ്.

അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് കന്നഡ ചലച്ചിത്രമേഖലയും. 2009 ല്‍ ആരംഭിച്ച ‘ആയുദപ്രാമ’ എന്ന ചിത്രത്തിലൂടെയാണ് ചിരഞ്ജീവി സര്‍ജ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് സീസര്‍, സിംഗ, അമ്മ ഐ ലവ് യു ഉള്‍പ്പെടെ 20 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു.

 

മോഹൻലാൽ എല്ലാവരുടേയും പ്രിയങ്കരനാകുമ്പോൾ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടത് അമ്മയെയാണ്. അമ്മയുടെ പുന്നാര മകനാണ് ലാൽ. വിശ്വനാഥൻ നായരുടെയും ശാന്തകുമാരിയുടെയും ഇളയമകനായാണ് മോഹൻലാൽ. മോഹൻലാലിന്റെ പിറന്നാളിനോടനുബന്ധിച്ച് അമ്മ ശാന്ത കുമാരിയുടെ പേര് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാകുകയായിരുന്നു. ലോക്ക് ഡൗൺ പെട്ടെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് താരം ചെന്നൈയിലാണ്. അമ്മയുടെ അടുത്ത് എത്താനാകാത്തതിന്റെ ദുഃഖം ലാൽ അടുത്ത കാലത്ത് നൽകിയ അഭിമുഖങ്ങളിൽ പങ്കുവെച്ചിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മോഹൻലാൽ ചിത്രങ്ങളെ കുറിച്ചുള്ള അമ്മ ശാന്ത കുമാരിയുടെ വാക്കുകളാണ് . കിരീടം, അതിന്റെ രണ്ടം ഭാഗമായ ചെങ്കോൽ, താളവട്ടം തുടങ്ങിയ മൂന്ന് ചിത്രങ്ങൾ കാണാൻ താൽ പര്യമില്ലെന്ന് അമ്മ പറയുന്നു. കാരണം മകന്റെ ചിരിക്കുന്ന സിനിമകളോടാണ് അമ്മക്ക് ഇഷ്‌ടം. ‘ചിത്രം’ സിനിമയും അവസാനമെത്തുമ്പോൾ കാണൽ അവസാനിപ്പിച്ച് പോകുമെന്ന് അമ്മ പറയുന്നു. കൂടാതെ മകന്റെ അടിപിടി സിനിമകൾ കാണാൻ ഇഷ്ടമല്ലെന്നും ലാലേട്ടന്റെ അമ്മ പറയുന്നു. കിരീടം സിനിമ അൽപ നേരം കണ്ടിട്ട് കണ്ടിട്ട് പിന്നെ നിർത്തുകയായിരുന്നു.എന്നാൽ അച്ഛന് നേരെ മറിച്ചാണ്. മകൻ വീരനാകുന്ന ചിത്രങ്ങളാണ് അദ്ദേഹത്തിന് ഏറ്റവും ഇഷ്ടം. മോഹൻലാലിന്റെ കഥാപാത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് മംഗലശ്ശേരി നീലകണ്ഠനെയാണ്.

മോഹൻലാൽ ചിത്രമായ വാനപ്രസ്ഥത്തിന്റെ ഷൂട്ടിങ് കാണാൻ പോയതിനെ കുറിച്ചും അമ്മ വെളിപ്പെടുത്തി. ആ സിനിയുടെ ഷൂട്ടിങ്ങ് കാണാനാണ് മകനോടൊപ്പം ആദ്യമായി പോയത്. കാണാൻ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചപ്പോൾ മോഹൻലാലിന്റെ ഒപ്പം പോയതാണ്. പൂതന സുന്ദരിയായി വരുന്നത് കാണിക്കാൻ കൊണ്ട് പോയി. അമ്മക്കത് വളരെ ഇഷ്‌ടപ്പെട്ടു. മകൻ അഭിനയിക്കാനായി അത്രയേറെ കഷ്‌ടപ്പെടുന്നു എന്ന് അമ്മ മനസ്സിലാക്കിയത് അപ്പോഴാണ്.

കഥകളി വേഷത്തിൽ മണിക്കൂറുകളോളം വെള്ളം കുടിക്കാതെയായിരുന്നു അഭിനയിച്ചത്. സ്ട്രോയിട്ടു പോലും വെളളമിറക്കാൻ താരം തുനിഞ്ഞില്ല കൂടാതെ ഷൂട്ടിങ്ങിന് ശേഷം ക്ഷീണിച്ചു എന്നു പോലും ലാൽ പറഞ്ഞിരുന്നില്ല. ലാലിന് കഷ്ടപ്പെടാൻ ഏറെ ഇഷ്ടമാണ്.വളരെ ആത്മാർത്ഥമായി ചെയ്യുകയും ചെയ്യും. ഏതു പ്രവർത്തിയും അങ്ങനെയേ ചെയ്യൂ. ആരെയും ബുദ്ധിമുട്ടിക്കാത്ത പ്രകൃതമാണ് മോഹൻലാലിന്റേതെന്നും അമ്മ.

 

സാബുമോന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വൈറലാവുകയാണ്.

താൻ ഇന്ന് മരിക്കുമെന്നും തന്റെ മരണത്തിന് കാരണം സംഘികൾ ആണെന്നും അദ്ദേഹം പറയുന്നു. ഹെര്‍ബല്‍ ഗോമൂത്രയുടെ ബോട്ടിലില്‍ ഹലാല്‍ എന്നെഴുതിയത് മാര്‍ക്ക് ചെയ്തു കൊണ്ടാണ് സാബു ചിത്രങ്ങള്‍ സഹിതം പോസ്റ്റ് ചെയ്തിരിക്കുന്നത്.

നെൻ മെരിക്കും ഇന്ന്. എന്റെ മെരണത്തിനു ഉത്തരവാദികൾ സങ്കികൾ ആണ്. സങ്കി ബുദ്ധിക്ക് ഒരു ശതമാനം പോലും നിലവാരം കൊടുക്കാഞ്ഞ മൊത്തം ദൈവങ്ങളെയും ഞാൻ പുച്ഛത്തോടെയേ കാണൂ. ഇങ്ങനെ ഉള്ള ദ്രോഹം ഒന്നും ചെയ്യരുത്.

കൊവിഡ് 19 വൈറസിനെ തുടര്‍ന്ന് ഉണ്ടായ ലോക്ക് ഡൗണ്‍ കാരണം ആദ്യം നിശ്ചലമായ മേഖലകളില്‍ ഒന്നാണ് സിനിമാ മേഖല. സിനിമാമേഖല നേരിടുന്ന പ്രതിസന്ധി പരിഗണിച്ച് താരങ്ങള്‍ പ്രതിഫലം കുറക്കണമെന്ന ആവശ്യം ചര്‍ച്ച ചെയ്യാനായി നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇന്ന് കൊച്ചിയില്‍ യോഗം ചേരും. രാവിലെ പതിനൊന്നു മണിക്കാണ് യോഗം ചേരുന്നത്. താരങ്ങള്‍ ഇരുപത്തിയഞ്ചു ശതമാനമെങ്കിലും പ്രതിഫലം കുറക്കണമെന്നാണ് നിര്‍മ്മാതാക്കളുടെ ആവശ്യം.

യോഗത്തിനു ശേഷം സംഘടന താര സംഘടനായ എഎംഎംഎ, ഫെഫ്ക തുടങ്ങിയ സംഘടനകളുമായും ഇക്കാര്യം ചര്‍ച്ച ചെയ്യും. നിര്‍മ്മാതാക്കളുടെ ആവശ്യത്തിന് ഫെഫ്ക നേരത്തേ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.

നിലവില്‍ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ ഒരു സിനിമയ്ക്ക് കോടികളാണ് പ്രതിഫലം വാങ്ങുന്നത്. സാറ്റലൈറ്റ് വിലയുള്ള മറ്റ് നടന്‍മാര്‍ക്ക് 75 ലക്ഷത്തിന് മുകളിലുമാണ് പ്രതിഫലം. എന്നാല്‍ ഇപ്പോളത്തെ സാഹചര്യത്തില്‍ ഇങ്ങനെ മുന്നോട്ടുപോകാനാവില്ലെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. അതേസമയം പ്രതിഫലം സംബന്ധിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഔദ്യോഗികമായി പറയാതെ ഇക്കാര്യത്തില്‍ ഒന്നും പ്രതികരിക്കാനില്ലെന്നാണ് താര സംഘടന പ്രതികരണം.

അതേസമയം സര്‍ക്കാര്‍ നിലവില്‍ ഇന്‍ഡോര്‍ ഷൂട്ടിംഗിന് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഔട്ട്ഡോര്‍ ഷൂട്ടിംഗിന് കൂടി അനുമതി ലഭിച്ചതിന് ശേഷം മാത്രമേ ചിത്രീകരണം ആരംഭിക്കുകയുള്ളൂ എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ഷൂട്ടുകള്‍ ഒരുമിച്ച് നടന്നില്ലെങ്കില്‍ വന്‍ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.

പാലക്കാട് ആന കൊല്ലപ്പെട്ട സംഭവത്തില്‍ വിദ്വേഷ പ്രചരണങ്ങള്‍ നടത്തിയ ബിജെപി വക്താവ് സന്ദീപ് ജി വാര്യര്‍ക്കെതിരെ നടന്‍ അജു വര്‍ഗീസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ചോദ്യം ഉയര്‍ത്തിയിരിക്കുന്നത്. മലപ്പുറം എന്ത് ചെയ്തു. എനിക്കറിയണം എന്ന് അജു 24 ന്യൂസ് വാര്‍ത്ത പങ്കുവെച്ച് കൊണ്ട് ചോദിക്കുന്നു.

ആന കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് 24 ചാനലില്‍ നടന്ന ചര്‍ച്ചയില്‍ സന്ദീപ് വാര്യര്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് താരം ചോദ്യം ഉയര്‍ത്തിയിരിക്കുന്നത്. മലപ്പുറം എന്ത് ചെയ്തെന്ന് എനിക്കറിയണമെന്നും അഭിപ്രായം പറഞ്ഞാല്‍ കുടുംബത്തെ ലക്ഷ്യം വെക്കുന്നതിനാല്‍ തനിക്ക് ഭാര്യയും നാല് മക്കളും ഉള്ളതായി ആദ്യമേ അറിയിക്കുന്നെന്നും അജു ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിലെ മലപ്പുറം എന്ന ഹാഷ് ടാഗ് ഒഴിവാക്കില്ലെന്നായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം. ഒപ്പം ഇന്‍കം ടാക്സ് അടക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കണമെന്ന ഭീഷണി കൂടി അജു വര്‍ഗീസ് പരാമര്‍ശിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഫ്രഷ്… ഫ്രഷ് എനിക്ക് 4 കുട്ടികള്‍ ഒരു ഭാര്യ… രീതി വെച്ച് അറിയിച്ചു എന്നേയുള്ളു.. അഭിപ്രായം പറഞ്ഞാല്‍ കുടുംബം ആണല്ലോ ശീലം.. പക്ഷെ ഇവിടെ.. എന്റെ നാട്ടില്‍…മരണം വരെ വര്‍ഗീയത നടക്കില്ല… എനിക്ക് രാഷ്ടീയം ഇല്ലാ..Tax അടക്കുന്ന ഒരു മണ്ടന്‍ ആണ് ഞാന്‍…മണ്ടന്‍ മാത്രം

മലപ്പുറം എന്ത് ചെയ്തു… എനിക്കറിയണം

 

മലപ്പുറത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്നും തിരികെ എത്തിയ വ്യക്തിക്ക്. ആടുജീവിതം സിനിമാ സംഘത്തോടൊപ്പം ഉണ്ടായിരുന്ന വ്യക്തിക്കാണ് ഇന്ന് കോവിഡ് പോസിറ്റീവ് ആയത്. പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ജോര്‍ദ്ദാനില്‍ നിന്ന് കൊച്ചി വഴി മെയ് 22 ന് ആണ് ഇയാൾ പ്രത്യേക വിമാനത്തില്‍ കേരളത്തില്‍ തിരിച്ചെത്തിയത്. മാര്‍ച്ചിലാണ് പൃഥ്വിയും സംഘവും ആടുജീവിതത്തിന്‍റെ ചിത്രീകരണത്തിന് ജോര്‍ദാനിലെത്തിയത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ ഷൂട്ടിങ് നിർത്തിവെക്കേണ്ടിവന്നിരുന്നു. പിന്നീട് ചിത്രീകരണം പൂര്‍ത്തിയാക്കിയാണ് സംഘം ജോര്‍ദാനില്‍ നിന്നും പ്രത്യേക വിമാനത്തില്‍ നാട്ടില്‍ തിരിച്ചെത്തിയത്.

അതെ സമയം നടൻ പൃഥ്വിരാജിന്‍റെ കോവിഡ് പരിശോധനാ ഫലം ഇന്ന് പുറത്തുവരികയുണ്ടായി. താരം തന്നെയാണ് ഫേസ്ബുക്ക് വഴി പരിശോധന ഫലം പങ്കുവെച്ചത്. കോവിഡ് നെഗറ്റീവ് ആണ് താരത്തിന്‍റെ പരിശോധന റിപ്പോര്‍ട്ട്. ക്വാറന്‍റൈന്‍ പൂര്‍ത്തിയാകുന്നതുവരെ നിരീക്ഷണത്തില്‍ തുടരുമെന്നും പൃഥ്വി അറിയിച്ചു.

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാങ്കേതിക സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി മഞ്ജു വാര്യരും ടൊവിനോ തോമസും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കേരളത്തില്‍ ഓണ്‍ലൈന്‍ ക്ലാസ്‌റൂമുകള്‍ ആരംഭിച്ചത്. എന്നാല്‍ പല കുട്ടികള്‍ക്കും ക്ലാസില്‍ പങ്കെടുക്കുന്നതിനാവശ്യമായ സാങ്കേതിക സൗകര്യങ്ങളില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ സൗകര്യമില്ലാത്ത കുട്ടികളെ സഹായിക്കാന്‍ കുട്ടികള്‍ക്ക് ടിവിയോ ടാബ്ലറ്റോ വാങ്ങിനല്‍കാന്‍ തയ്യാറായി മുന്നോട്ടു വന്നിരിക്കുകയാണ് മഞ്ജുവും ടൊവിനയും. തൃശൂര്‍ എംപി ടി എന്‍ പ്രതാപനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത പട്ടിക വര്‍ഗ്ഗ സങ്കേതങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമൊരുക്കുവാന്‍ തയ്യാറാക്കിയിരിക്കുന്ന ‘അതിജീവനം എം.പീസ്സ് എഡ്യുകെയര്‍ ‘ പദ്ധതിയിലേക്ക് മലയാളികളുടെ സ്വന്തം സഹോദരി, തശ്ശൂരിന്റെ പെങ്ങള്‍ മഞ്ജുവാരിയര്‍. സ്‌നേഹപൂര്‍വ്വം പങ്കാളിയായതിന് നന്ദി. ടി എന്‍ പ്രതാപന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

”എന്റെ പ്രിയ സഹോദരന്‍ മലയാളത്തിന്റെ പ്രിയ നടന്‍ ടോവിനോ, പിന്നോക്കം നില്‍ക്കുന്ന ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികള്‍ക്കുള്ള പഠന സാമഗികളുടെ വിതരണത്തിലേക്ക് 10 ടാബ്ലറ്റുകള്‍ അല്ലെങ്കില്‍ ടിവി നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. നന്ദി ടോവി.. ഞങ്ങളോട് ചേര്‍ന്ന് നിന്നതിന്… മലയാളിയുടെ മനസ്സറിഞ്ഞതിന്..,” ടി എന്‍ പ്രതാപന്‍ ടൊവിനോയോടും ഫേസ്ബുക്കിലൂടെ നന്ദി അറിയിച്ചു.

ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത അതെത്തിച്ചു നല്‍കാന്‍ വേണ്ട കാര്യങ്ങള്‍ ഉടന്‍ ചെയ്യുമെന്ന് ടി എന്‍ പ്രതാപന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ എം പി ഓഫീസുമായി ബന്ധപ്പെടണമെന്നും അത് അര്‍ഹതപ്പെട്ട കൈകളില്‍ താന്‍ എത്തിക്കുമെന്നും ടി എന്‍ പ്രതാപന്‍ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മഞ്ജുവും ടൊവിനോയും സഹായിക്കാന്‍ സന്നദ്ധരായി എത്തിയത്.

 

ബിഗ്‌ബോസ് ഹിന്ദി പതിപ്പിൽ കൂടി ജന ലക്ഷങ്ങളെ ആരാധകരാക്കി മാറ്റിയ സീരിയൽ സിനിമ താരമാണ് ശ്വേത തിവാരി. പലപ്പോഴും വെളിപ്പെടുത്തലുകൾ നടത്തി വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ് ശ്വേത. രണ്ട് വിവാഹം കഴിച്ചെങ്കിലും രണ്ടും പാതി വഴിയിൽ ശ്വേത ഉപേക്ഷിച്ചിരുന്നു. രണ്ട് വിവാഹങ്ങളിൽ നിന്നും രണ്ട് മക്കളും താരത്തിന് ഉണ്ട്.

ആദ്യ വിവാഹത്തിലെ ജീവിതം കഠിനമായിരുന്നുവെന്നുവെന്നും നിരന്തരം ജീവിതത്തിൽ പ്രശനങ്ങൾ അയാൾ ഉണ്ടാക്കിയെന്നും. സീരിയൽ ഷൂട്ടിംഗ് സൈറ്റുകളിൽ മദ്യപിച്ചു എത്തി വഴക്ക് ഉണ്ടാക്കിയും ബഹളം വെച്ചും തന്നെ നാണം കെടുത്തികൊണ്ടിരുന്നുവെന്നും പല തവണ കാലിൽ പിടിച്ചു അപേക്ഷിച്ചിട്ടും ഇത് തുടർന്നപ്പോൾ മകളെയും കൊണ്ട് അയാളെ വിട്ട് ഒഴിഞ്ഞെന്ന് ശ്വേത പറയുന്നു. 2007 ലാണ് ശ്വേത നടനും കൂടിയായ രാജ ചൗദരിയുമായി ബന്ധം വേർപ്പെടുത്തുന്നത്.

പിന്നീട് രണ്ടാം വിവാഹം ശ്വേത കഴിച്ചു എങ്കിലും അതും പരാജയപെട്ടു. 2013 ൽ നടന്ന വിവാഹത്തിൽ അഭിനവ് കൊഹ്‍ലിയെയാണ് താരം വിവാഹം കഴിച്ചത്. ഗാർഹിക പീ-ഡനമാണ് ബന്ധം പിരിയാൻ ഉള്ള കാരണമെന്ന് ശ്വേത പറയുന്നു. രണ്ട് ബന്ധവും ഇടക്ക് വെച്ച് ഉപേക്ഷതിനെ പറ്റി പലരും ചോദിക്കാറുണ്ടെന്നും ശരീരത്തിൽ ഏതെങ്കിലും ഭാഗത്തു അനുബാധ ഉണ്ടായാൽ വലിയ വേദന ഉണ്ടാകുമെന്നും അത് താൻ നീക്കം ചെയ്‌തെന്നും താൻ പറയാറുണ്ടെന്ന് ശ്വേത പറയുന്നു.

ഇപ്പോൾ സന്തോഷതോടെയാണ് ജീവിതം മുന്നോട്ട് പോകുന്നത്. പ്രശനങ്ങൾ തുറന്ന് പറയാൻ സാധിക്കാറുണ്ട് പക്ഷെ വിവാഹം കഴിക്കാതെ അവിഹിതമായി ബന്ധം മുന്നോട്ട് കൊണ്ട് പോകുന്ന പലരെയും തനിക്ക് അറിയാമെന്നും അത്തരം ബന്ധങ്ങൾ നേരിട്ട് കണ്ടിട്ടുണ്ടെന്നും അത്തരകാരേക്കാളും എത്രയോ ഭേദമാണ് താനെന്നും ശ്വേത പറയുന്നു.

മലയാളികളുടെ പ്രിയ നടി മിയ ജോർജ് വിവാഹിതയാവുകയാണ്. കോട്ടയം സ്വദേശിയും ബിസിനസുകാരനുമായ അശ്വിൻ ഫിലിപ്പ് ആണ് വരൻ. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം അശ്വിന്‍റെ വീട്ടില്‍ വച്ച് നടന്നു.

ചെറു റോളുകളില്‍ തുടക്കമിട്ട മിയ സച്ചിയുടെ രചനയില്‍ ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത ചേട്ടായീസ് എന്ന സിനിമയിലൂടെ നായികയായി.തിരുവമ്പാടി തമ്പാന്‍, ഈ അടുത്ത കാലത്ത്, ഡോക്ടര്‍ ലവ് എന്നീ സിനിമകളിലും മിയ അഭിനയിച്ചിരുന്നു.

പൃഥ്വിരാജിന്റെ നായികയായി മെമ്മറീസ്, പാവാട എന്നീ സിനിമകളില്‍ താരം ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കോട്ടയം പാലാ സ്വദേശികളായ ജോര്‍ജിന്റെയും മിനിയുടെയും മകളാണ് മിയ.

സോഷ്യല്‍ മീഡിയ വിവാഹ വാര്‍ത്തയറിഞ്ഞതും വരനെക്കുറിച്ചുള്ള തെരച്ചിലിലായിരുന്നു. ഇതാണ് മിയയുടെ ഭാവി ഭര്‍ത്താവ്. അശ്വിന്‍ ഫിലിപ്പുമായി ചേര്‍ന്നു നിന്നുള്ള സെല്‍ഫിയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. നേരത്തെ ഇരുവര്‍ക്കും പരിചിയമുള്ളതുപോലെയുള്ള ഫോട്ടോകളാണ് പുറത്തുവന്നത്.

നേരത്തെ ഇരുവരുടെയും വിവാഹ തീയതി നിശ്ചയിച്ചിരുന്നതായാണ് വിവരം. ലോക്ഡൗണ്‍ മൂലം നീട്ടിവെക്കുകയായിരുന്നു. അശ്വിന്റെ വീട്ടില്‍ വെച്ചാണ് നിശ്ചയ ചടങ്ങ് നടന്നത്. കുടുംബങ്ങള്‍ മാത്രമുള്ള ചടങ്ങായിരുന്നു.

വെള്ള ഗൗണ്‍ മോഡല്‍ ചുരിദാറണിഞ്ഞ് സിപിംള്‍ വേഷത്തിലാണ് മിയ എത്തിയത്. കോട്ടയം സ്വദേശിയാണ് അശ്വിന്‍. മെയ് ഒന്ന് ഞായറാഴ്ചയാണ് ചടങ്ങ് നടന്നത്. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമാണ്.

Copyright © . All rights reserved