മലയാളത്തിന്റെ അഭിമാന താരം ആണ് മോഹൻലാൽ. ഒട്ടേറെ ആരാധകർ ഉള്ള അതിനൊപ്പം തന്നെ ഇന്ത്യൻ സിനിമയിലെ ഒട്ടേറെ സൂപ്പർ താരങ്ങൾ മോഹൻലാലിൻറെ വലിയ ആരാധകർ ആണ്. ലാലും ഞാനും തമ്മിൽ ഉള്ള സൗഹൃദത്തിന് ഇരുപത്തിയഞ്ചു വർഷത്തിൽ ഏറെ പഴക്കം ഉണ്ടെന്നു മുകേഷ് പറയുന്നു. പലപ്പോഴും മോഹൻലാൽ കാരണം അഭിമാനം ഉണ്ടാകുന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട് എന്ന് മുകേഷ് പറയുന്നു. അത്തരത്തിൽ ഉള്ള സംഭവത്തെ കുറിച്ച് മുകേഷ് പറയുന്നത് ഇങ്ങനെ..

കാക്കകുയില്‍ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ നടന്ന ഒരു സംഭവം മുകേഷ് ഓര്‍ത്തെടുത്തു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഹൈദരാബാദില്‍ പോയ കഥയായിരുന്നു മുകേഷ് പറഞ്ഞത്. അന്ന് തൊട്ടപ്പുറത്തെ സെറ്റില്‍ ഒരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നുണ്ടായിരുന്നു. പേര് ഞാന്‍ പറയുന്നില്ല. അവിടുത്തെ ഒരു സൂപ്പര്‍സ്റ്റാര്‍ ആണ്. നമ്മളേക്കാട്ടിലും കൂടുതല്‍ പ്രതിഫലം പറ്റുന്ന ഒരു നടന്‍. അങ്ങനെ ഒരു സൂപ്പര്‍ സ്റ്റാറിന്റെ പടം സെറ്റില്‍ നടക്കുന്നുണ്ട് എന്ന് പറഞ്ഞപ്പോള്‍ ലാല്‍ അദ്ദേഹത്തിന്റെ ഒരു ഫ്രണ്ടാണ്.

പ്രിയദര്‍ശനും എനിക്കുമെല്ലാം അദ്ദേഹത്തിനെ അറിയാം. അപ്പോള്‍ ഞങ്ങള്‍ ആ ഷൂട്ടിംഗ് കാണാന്‍ വേണ്ടി പോയി. എല്ലാവരെയും പരിചയപ്പെട്ടു. ഷേക്ക് ഹാന്‍ഡ് കൊടുത്തു. അപ്പോള്‍ ലാല്‍ പറഞ്ഞു. നിങ്ങള്‍ ഒരു ഷോട്ട് എടുക്കുന്നത് കണ്ട് ഞങ്ങള്‍ പോയിക്കോളാം എന്ന്. അങ്ങനെ ഞങ്ങള്‍ കുറെ നേരം വെയിറ്റ് ചെയ്തിട്ടും അവര് ഷോട്ട് എടുക്കുന്നില്ല. അപ്പോ ഞാന്‍ പറഞ്ഞു എന്നാ പിന്നെ നമ്മള്‍ക്ക് പോവാം.

അല്ല അവര് ഒരു ഷോട്ട് എടുക്കുന്നത് കണ്ടിട്ട് നമ്മള്‍ക്ക് പോവാം ലാല് പറഞ്ഞു. പത്ത് മിനിറ്റ് കഴിഞ്ഞു പതിനഞ്ച് മിനിറ്റ് കഴിഞ്ഞു. ഷോട്ട് എടുക്കുന്നില്ല. അഭിനയിക്കുന്നില്ല. അപ്പോ അവിടത്തെ പ്രൊഡക്ഷന്‍ മാനേജര്‍ എന്നോട് വന്ന് പറഞ്ഞു. അത്, ചെറിയൊരു ബുദ്ധിമുട്ട് ഉണ്ട്. അതെ നിങ്ങള്‍ ആ മോഹന്‍ലാലിനെ ഒന്ന് കൊണ്ട് പോവുമോ. അപ്പോ ഞാന്‍ പറഞ്ഞു. അദ്ദേഹം ഒരു ഷോട്ട് കാണാന്‍ നിന്നതല്ലേ. അല്ല അദ്ദേഹം നിന്നാല്‍ അവിടത്തെ സൂപ്പര്‍സ്റ്റാര്‍ അഭിനയിക്കില്ല. നാണമാണ് എന്നാണ് പറയുന്നത്.

ഒരു മലയാളി എന്ന നിലയില്‍, ഒരു സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍, ഒരു ഫ്രണ്ട് എന്ന നിലയില്‍ എനിക്ക് അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്. ഞാന്‍ ലാലിന്റെ കൈപിടിച്ചിട്ട് പറഞ്ഞു പോവാം. അല്ല അവര് വല്ലതും വിചാരിക്കത്തില്ലെ. ഞാന്‍ പറഞ്ഞു ഒന്നും വിചാരിക്കത്തില്ല. സന്തോഷമാവും. ‘കോണ്‍ഫിഡന്‍സ് പോരാ’ ലാല്‍ നില്‍ക്കുമ്പോള്‍. അത് ആ ഒരു മുഹൂര്‍ത്തം, അങ്ങനെ ഒരുപാട് ഒരുപാട് മൂഹുര്‍ത്തങ്ങള്‍, പുറത്ത് പറയാന്‍ പറ്റുന്നതും പറയാന്‍ പറ്റാത്തതുമായ പല മുഹൂര്‍ത്തങ്ങളും ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. പോക പോകെ പറയാം. മുകേഷ് പറഞ്ഞു.