പ്രളയത്തെത്തുടർന്ന് ഹിമാചൽ പ്രദേശിൽ കുടുങ്ങിപ്പോയ സിനിമാസംഘം സുരക്ഷിതരാണെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ. റോഡുകൾ തകർന്നതിനെത്തുടർന്ന് മഞ്ജു വാര്യരുൾപ്പെടെയുള്ള സംഘം കുടുങ്ങിപ്പോയത് വലിയ വാർത്തയായിരുന്നു. ഇന്നാണ് സംഘം മണാലിയിലെത്തിയത്. ഹിമാചലിൽ കുടുങ്ങിപ്പോയ അനുഭവവും ചിത്രങ്ങളും വിഡിയോയുമെല്ലാം സനൽകുമാർ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചു.
കയറ്റം എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് ഇരുപത്തിയഞ്ചംഗ സംഘം ഹിമാചലിലെത്തിയത്. അപകടകരമായ ഹിമാലയൻ ട്രെക്കിങ് ലൊക്കേഷനുകളിൽ ചിത്രീകരിക്കേണ്ട രംഗങ്ങളെല്ലാം പൂർത്തിയാക്കി, സിനിമയുടെ 80 ശതമാനം ഷൂട്ടിങ്ങും കഴിഞ്ഞപ്പോഴാണ് അപ്രതീക്ഷിതമായ മഴയും മഞ്ഞുവീഴ്ചയുമുണ്ടായതെന്ന് സനൽകുമാർ പറയുന്നു.
മൗണ്ടൻ എക്സ്പെഡിഷൻ സംഘത്തിന്റെ സമയോചിത ഇടപെടൽ കാരണം ചത്രൂ എന്ന സ്ഥലത്തെത്തി. രണ്ടുദിവസം പുറംലോകവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ഹിമാചൽ സർക്കാരിന്റെ ഇടപെടൽ മൂലം സുരക്ഷിത സ്ഥലത്തെത്തിച്ചു. മൂന്നുപേരുടെ കാലിന് പരുക്കുള്ളതിനാൽ വാഹനഗതാഗതം പുനസ്ഥാപിക്കുന്നത് വരെ ചത്രുവിൽ തുടരേണ്ടി വന്നു.
മഞ്ജു വാര്യർ എന്ന വലിയ അഭിനേതാവിനെയും കരുത്തുറ്റ മനുഷ്യസ്ത്രീയെയും അടുത്തറിയാൻ കഴിഞ്ഞു എന്നതായിരുന്നു എന്നെ സംബന്ധിച്ച് ഈ സിനിമായാത്രകൊണ്ട് വ്യക്തിപരമായ നേട്ടം. എല്ലാവരും സുരക്ഷിതരാണ്”-സനൽകുമാർ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം വായിക്കാം:
കഴിഞ്ഞ പത്ത് ദിവസമായി മൊബൈൽ റെയിഞ്ചും ഇന്റർനെറ്റും ഇല്ലാത്ത ഹിമാലയൻ പർവതങ്ങളിലായിരുന്നു. കേരളത്തിലെ മഴയും പ്രളയ ദുരിതങ്ങളും ഒന്നും അറിയാൻ കഴിഞ്ഞില്ല. നാടിന്റെ സങ്കടത്തിൽ പങ്കു ചേരുന്നു. മഞ്ജു വാര്യർ ഉൾപ്പെടെ ഇരുപത്തഞ്ച് പേരുള്ള ഒരു സംഘം ‘കയറ്റം’ എന്ന ഞങ്ങളുടെ പുതിയ സിനിമയുടെ ഷൂട്ടിനാണ് ഹിമാചലിൽ ഹംപ്‌ത പാസിന് പരിസര പ്രദേശങ്ങളിലെത്തിയത്.
ഒപ്പം സൗകര്യങ്ങൾ ഒരുക്കാൻ പരിചയസമ്പന്നരായ 10 സഹായികളും ഉണ്ടായിരുന്നു. അപകടകരമായ ഹിമാലയൻ ട്രെക്കിംഗ് ലൊക്കേഷനുകളിൽ ഷൂട്ട് ചെയ്യേണ്ട സിനിമയുടെ 80% വും ചിത്രീകരിച്ചു കഴിഞ്ഞപ്പോളാണ് 18ന് അപ്രതീക്ഷിതമായി കനത്ത മഴയും മഞ്ഞുവീഴ്ചയുമുണ്ടായത്.
നടനായും വില്ലനായും കൊമേഡിയനുമായി നിരവധി വേഷപ്പകര്‍ച്ചയിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുള്ള താരമാണ് മനോജ് കെ ജയന്‍. ഏത് വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യുന്ന വ്യക്തി. ഇടയ്ക്ക് ദാമ്പത്യ ജീവിതത്തില്‍ ചില അസ്വാരസ്യങ്ങള്‍ അനുഭവപ്പെട്ടു. ഇപ്പോള്‍ ജീവിതത്തിലെ ചില നിമിഷങ്ങളെ കുറിച്ച് തുറന്ന് പറച്ചില്‍ നടത്തിയിരിക്കുകയാണ് താരം. മുന്‍ഭാര്യ ഉര്‍വശിയുമായുള്ള വിവാഹമോചനത്തിനു ശേഷം അവരോട് ശത്രുതയില്ലെന്നാണ് മനോജ് പറയുന്നത്. പക്ഷേ, സ്‌നേഹം കുടുംബ ജീവിതം എന്താണെന്ന് കാണിച്ചു തന്നത് തന്റെ ഭാര്യ ആശയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
തനിക്കും ഉര്‍വ്വശിക്കുമിടയില്‍ പിണക്കങ്ങളൊന്നുമില്ലെന്നും താരം എടുത്ത് പറയുന്നുണ്ട്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കുടുംബ വിശേഷങ്ങള്‍ പങ്കുവെച്ചത്. നീണ്ടകാലത്തെ പ്രണയത്തിനൊടുവിലാണ് 2000ല്‍ മനോജ് കെ ജയന്‍ ഉര്‍വ്വശിയെ വിവാഹം ചെയ്തത്. ശേഷം 2008ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. 2011ലാണ് മനോജ് ആശയെ വിവാഹം ചെയ്തത്.
മനോജിന്റെ വാക്കുകള്‍ :
‘ഉര്‍വശിയുടെ മകന്‍ ഇടയ്ക്ക് കുഞ്ഞാറ്റയെ കാണണമെന്ന് പറഞ്ഞ് കരയുമ്പോള്‍ ഞാന്‍ അവളോട് പറയാറുണ്ട്. നീ പോയി കണ്ടിട്ട് വാ എന്ന്. എന്നിട്ട് ഞാന്‍ വണ്ടി കേറ്റി വിടുകയും ചെയ്യും. ഞങ്ങള്‍ക്കിടയില്‍ ശത്രുതാ മനോഭാവം ഒന്നുമില്ല. എന്നോട് ആര്‍ക്കെങ്കിലും ശത്രുതയുണ്ടെങ്കില്‍ ഞാനത് ശ്രദ്ധിക്കാറുമില്ല. എല്ലാവരോടും സ്നേഹം മാത്രമേയുള്ളൂ.
കുടുംബജീവിതം എങ്ങനെയാവണമെന്ന് ആശയാണ് എന്നെ പഠിപ്പിച്ചത്. നമ്മള്‍ എങ്ങനെ ജീവിക്കണം, ഭാര്യ എന്താവണം, ഒരു ഭാര്യ എങ്ങനെ കുടുംബം നോക്കണം എന്നൊക്കെ മനസ്സിലാക്കിത്തന്നത് ആശയാണ്. എന്നെ മാത്രമല്ല എന്റെ കുഞ്ഞിനെയും ജീവിച്ചിരിക്കുന്ന അച്ഛനെയും എങ്ങനെ നോക്കണം എന്നും പഠിപ്പിച്ചു. സ്നേഹം എന്താണെന്ന് ഞാനിപ്പോഴാണ് അറിയുന്നത്. സ്നേഹം, കെയറിങ് തുടങ്ങി ദാമ്പത്യത്തില്‍ ഒരാള്‍ എന്തൊക്കെയാണോ ആഗ്രഹിക്കുന്നത് അതെല്ലാം ആശ എനിക്ക് തരുന്നുണ്ട്. ആശയോടൊത്തുള്ള ജീവിതത്തില്‍ ഞാന്‍ ഒരുപാട് സംതൃപ്തനാണ്.’
കുഞ്ഞാറ്റ (തേജാലക്ഷ്മി) തന്റെ ആദ്യത്തെ മകളാണ് എന്ന് ആശയും പറയുന്നു. ‘ചിന്നു (ശ്രിയ-ആശയുടെ ആദ്യ വിവാഹത്തിലെ മകള്‍) അടുത്ത മോളും. അതു കഴിഞ്ഞിട്ട് അമൃത് എന്ന മോനും. ഒരു അമ്മയ്ക്കും മക്കളെ വേറിട്ടു കാണാന്‍ പറ്റില്ല. അമ്മ എന്നതിന്റെ അര്‍ഥം തന്നെ അതല്ലേ. കല്‍പ്പനചേച്ചി മരിച്ചപ്പോള്‍ ഞാന്‍ കുഞ്ഞാറ്റയെ കൂട്ടാന്‍ ബാംഗ്ലൂരില്‍ പോയി. അവളെ ഒന്നും അറിയിക്കാതെ അവിടുത്തെ വീട്ടിലെത്തിക്കണമായിരുന്നു. അപ്പോള്‍ മനോജേട്ടന്‍ ചോദിച്ചു. നീ ആ വീട്ടിലേക്ക് വരണോ എന്ന്. പക്ഷേ ചിന്നുമോള്‍ പറഞ്ഞു, അമ്മ പോയി ചേച്ചിയെ കൂട്ടണമെന്ന്. ചിന്നുവിന് ഏറ്റവും ഇഷ്ടം കുഞ്ഞാറ്റയും കുഞ്ഞാറ്റയ്ക്ക് ഏറ്റവും ഇഷ്ടം ചിന്നുവിനെയുമാണ്. രണ്ടുപേരും തുല്യമായി അമൃതിനെയും സ്നേഹിക്കുന്നു. അതുപോലെ ഉര്‍വശിച്ചേച്ചിയുടെ മോനെയും സ്നേഹിക്കുന്നു. ഞങ്ങളുടെ മക്കള്‍ക്കിടയില്‍ ഒരു വ്യത്യാസവുമില്ല.’
സിനിമാ താരം ശെന്തിൽ കൃഷ്ണ(രാജാമണി) വിവാഹിതനായി. കോഴിക്കോട് സ്വദേശി അഖിലയാണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
ടെലിവിഷൻ ഷോകളിലൂടെ ശ്രദ്ധേയനായ ശെന്തിൽ കൃഷ്ണ കലാഭവൻ മണിയുടെ ജീവിതം പറയുന്ന ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യെന്ന വിനയൻ ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ ശെന്തിലിന്റെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു.
ആഷിഖ് അബു ചിത്രം ‘വൈറസി’ലും ശ്രദ്ധേയമായ കഥാപാത്രത്തെ രാജാമണി അവതരിപ്പിച്ചിരുന്നു. ‘പട്ടാഭിരാമൻ’, ‘ആകാശഗംഗ 2’ തുടങ്ങിയ ചിത്രങ്ങളിലും രാജാമണി അടുത്തിടെ അഭിനയിച്ചിരുന്നു.
ജയസൂര്യയെ നായകനാക്കി രാജേഷ് മോഹൻ സംവിധാനം ചെയ്യുന്ന ‘തൃശ്ശൂർ പൂര’ത്തിൽ പ്രതിനായക വേഷത്തിലും ശെന്തിൽ കൃഷ്ണ എത്തുന്നുണ്ട്. സംഗീത സംവിധായകൻ രതീഷ് വേഗ ആദ്യമായി തിരക്കഥാകൃത്താവുന്ന ‘തൃശൂർ പൂരം’ നിർമ്മിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
റിയാലിറ്റി ഷോയിലൂടെയെത്തി മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ഗായകനാണ് നജീം അർഷാദ്. പിന്നണിഗാനരംഗത്ത് സജീവമാണിപ്പോൾ നജീം. അടുത്തിടെ റിയാലിറ്റി ഷോയിൽ അതിഥിയായെത്തിയപ്പോൾ മാതാപിതാക്കളുടേത് മിശ്രവിവാഹമാണെന്ന് പറഞ്ഞത് വലിയ വാർത്തയായിരുന്നു. ഇപ്പോൾ പറഞ്ഞ കാര്യങ്ങള്‍ ചില മാധ്യമങ്ങൾ വളച്ചൊടിക്കുന്നതിനെതിരെ രംഗത്തുവന്നിരിക്കുകയാണ് നജീം.
താൻ ജാതീയമായി ഒന്നും പറഞ്ഞിട്ടില്ലെന്നും സംഗീതത്തിന് ജാതിയും മതവുമില്ലെന്നും ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കില്ലെന്നും നജീം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
കുറിപ്പ് വായിക്കാം:
എല്ലാവർക്കും നമസ്കാരം .. ഈയിടെ ഒരു പ്രമുഖ ചാനലിൽ ഞാൻ ഗസ്റ്റ് ആയി പോയിരുന്നു .. എന്നോട് ചോദിച്ചപ്പോ അവിടെ ഞാൻ പറഞ്ഞ ഒരു കാര്യം അത് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം കൂടി ആണ് .. അതിനെ വളച്ചൊടിച്ചു വർഗീയമായി ചിത്രീകരിക്കുന്നവരോട് .. നിങ്ങൾ ഇത് ചെയ്യുന്നത് യൂട്യൂബ് ചാനൽ കണ്ടന്റിനും അത് വഴി പൈസ കിട്ടാനുമാണ് .. പക്ഷെ ഉപകാരം ചെയ്താലും ഉപദ്രവം ചെയ്യരുത് ..
ഞാൻ ജാതീയമായി ഒന്നും പറഞ്ഞിട്ടില്ല .. എന്റെ ഉമ്മയും വാപ്പയും മിശ്രവിവാഹം ആയിരുന്നു ..കൺവേർട്ടഡ് ആയി ഇസ്ലാം മതം സ്വീകരിച്ചു …അങ്ങനെ ഒരു ചുറ്റുപാടിൽ തന്നെ ആണ് ഞാൻ വളർന്നിട്ടുള്ളതും .. പിന്നെ എന്റെ സംഗീതം അതിനു ജാതിയില്ല മതമില്ല .. എല്ലാവര്ക്കും ഉള്ളതാണ് .. എല്ലാവരും കൂടി ആണ് എന്നെ വളർത്തിയത് .. അവർക്കു വേണ്ടി ശബ്ദം ഉള്ളത് വരെ ഞാൻ പാടും .. ഫേസ് ബുക്ക് അഡ്മിൻസ് ആന്‍ഡ് യൂട്യൂബ് .. ഒരിക്കൽ കൂടി പറയുന്നു ഉപകാരം ചെയ്താലും ഉപദ്രവം ചെയ്‌യരുത്..ആൾക്കാർ ന്യൂസ് വായിക്കാൻ വേണ്ടി ഇങ്ങനെ ഉള്ള ക്യാപ്ഷൻസ് കൊടുക്കരുത്.
റോഷിൻ എ റഹ്‌മാൻ
പ്രിയപ്പെട്ട അമ്പിളീ, മാപ്പ്… നിന്റെ നിഷ്കളങ്കത തമാശയായി കണ്ട് ആർത്തു ചിരിച്ചതിന്; നിന്റെ മനസ്സു കാണാതെ, നീ പ്രകടമാക്കിയ ചേഷ്ടകളിൽ മാത്രം രസിച്ചതിന്; ഒക്കെയും മാപ്പ്… നീ എന്തിനാണ് അമ്പിളീ ഞങ്ങളൊക്കെ വെറും ചെറിയ മനുഷ്യ ജന്മങ്ങളാണെന്ന് പറയാതെ പറഞ്ഞുവച്ചത്? സ്നേഹക്കൂടുതലുള്ളവരൊക്കെ ഭ്രാന്തന്മാരാണെന്ന് പേരറിയാത്ത ആ സ്ത്രീ പറഞ്ഞത് എത്രയോ ശരി! ആ സ്നേഹക്കൂടുതൽ കൊണ്ടാവും, നീ സൗബിൻ ഷാഹിർ എന്ന പ്രതിഭയിലേക്ക് അത്രമേൽ ലയിച്ചു ചേർന്നത്, അല്ലേ? നീയാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഭ്രാന്തൻ എന്നു പറയുമ്പോൾ, അല്പം ജാള്യതയോടെ പറയട്ടെ, ഞങ്ങളൊക്കെയും ഈ ലോകത്ത് ഭ്രാന്തില്ലാതെ ജീവിക്കുന്നു എന്നത് എന്തോ, വലിയൊരു തെറ്റായി തോന്നുന്നു… ഡോക്ടർ ചൗധരി പറഞ്ഞതുപോലെ, നമ്മെ തേടി വരുന്ന സ്നേഹം മനസ്സിലാക്കുമ്പോഴേക്കും നമ്മുടെ കണ്ണു നിറഞ്ഞിരിക്കും… സത്യം, നീ ഞങ്ങളുടെ കണ്ണു നിറച്ചു – മനസ്സും..! ടീനയെപ്പോലൊരു പെൺകുട്ടിയും, കുര്യച്ചനെപ്പോലെയൊരു പിതാവും നമ്മുടെയിടയിൽ എവിടെയെങ്കിലുമൊക്കെ ഉണ്ടാവണേ എന്ന് അറിയാതെയെങ്കിലും ആഗ്രഹിച്ചുപോയെങ്കിൽ, പ്രിയ കഥാകൃത്തേ, അത് താങ്കളുടെ വിജയത്തിന്റെ പൂർണതയാണ്!
സാധാരണക്കാരന്റെ നിഷ്കളങ്കതയെയും നിസ്സഹായതയെയും ചൂഷണം ചെയ്യുന്ന കോർപറേറ്റ് ചിന്താഗതിയെ വെറുമൊരു നാട്ടിൻപുറത്തിന്റെ പച്ചനിറമുള്ള, ഏലയ്ക്കാ മണമുള്ള ക്യാൻവാസിൽ എത്ര തന്ത്രപരമായാണ് ജോൺ പോൾ ജോർജ്, താങ്കൾ വരച്ചിട്ടത്! ‘ഫ്ളക്സിലേക്ക്’ മാറാൻ താൽപര്യമില്ലാത്ത അമ്പിളിയെ ‘പൊട്ടൻ’ എന്ന് വിളിക്കുന്നവരെ ഷേവിംഗ് മിററിലൂടെ സ്വന്തം ഉള്ളു കാണിച്ചു കൊടുക്കുന്ന താങ്കളുടെ ബ്രില്യൻസ് അപാരം..! മിസ്റ്റർ ബീനിലേക്കും, ‘ദൈവ തിരുമകളിലെ’ കൃഷ്ണയിലേക്കുമൊക്കെ വഴുതി പോകാമായിരുന്ന ‘അമ്പിളി’യെ സ്വന്തം വ്യക്തിത്വത്തിൽ തന്നെ ഉറപ്പിച്ചു നിർത്തിയ സൗബിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല…
തയ്യൽക്കടക്കാരൻ ചേട്ടനും, പ്രസ്സ് മുതലാളിയും, പാൽക്കാരൻ തമിഴനും, ബൈക്ക് മെക്കാനിക്കുമെല്ലാം നമുക്കിടയിൽ ഇന്നും ജീവിക്കുന്നവരാണെന്നു നിസ്സംശയം പറയാം… ജോൺ പോൾ ജോർജ് എന്ന അതുല്യ പ്രതിഭ ജലാശയത്തിലെ ‘ഗപ്പി’യിൽ നിന്നും ആകാശത്തെ ‘അമ്പിളി’യിലേക്ക് ഉയർന്നു പൊങ്ങിയപ്പോൾ ഓരോ മലയാളി പ്രേക്ഷകനും ലഭിച്ചത് നേരിന്റെയും തിരിച്ചറിവുകളുടെയും നിലാവെളിച്ചമാണ്…
ചില നഷ്ടപ്പെടലുകളിലേക്കും, മറ്റു ചില തിരിച്ചറിവുകളിലേക്കും വെളിച്ചം വിതറുന്ന എന്തോ ഒരു മാന്ത്രികത ഈ ‘അമ്പിളി’യിലുണ്ട്, തർക്കമില്ല (ഇടയ്ക്കെപ്പോഴോ ഒരു ‘ലാഗ്’ അടിപ്പിച്ചു എന്നതൊഴിച്ചാൽ)… ശുദ്ധ ഹാസ്യം മരിച്ചിട്ടില്ല എന്ന വസ്തുതയും ‘അമ്പിളി’ വെളിവാക്കുന്നു. അമ്പിളി എന്ന ചിത്രത്തെ ഏത് ഗണത്തിൽ പെടുത്തണം എന്ന് സത്യമായും അറിയില്ല; അല്ലെങ്കിലും ചിലതിനെ ഒരു ഗണത്തിലും പെടുത്താതെ സ്വതന്ത്രമായി വിടുന്നതാണ് ഉചിതം…
അമ്പിളിയുടെ യാത്രകൾ തുടരട്ടെ, കാലങ്ങളോളം, മണ്ണിലും മനസ്സിലും…
റോഷിൻ എ റഹ്‌മാൻ. കൊല്ലം ജില്ലയിലെ ഓച്ചിറ സ്വദേശി. ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിൽ ബിരുദം, ഹ്യൂമൻ റിസോഴ്‌സ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം. പാരലൽ കോളേജ് അധ്യാപകൻ. കവിത, സിനിമാ നിരൂപണം എന്നീ മേഖലകളിൽ സമൂഹമാധ്യമങ്ങളിലും ആനുകാലികങ്ങളിലും സജീവം.
നടൻ മുകേഷിന്റേതെന്ന പേരിലുള്ള പേജിൽ ഒരു പോസ്റ്റിന് താഴെ വന്ന കമന്റും അതിന് നൽകിയ മറുപടിയും വൈറലായി. മുകേഷ് എം എന്ന പേരിലുള്ള പേജിൽ പങ്കുവച്ച ചിത്രത്തിന് താഴെയാണ് കമന്റും മറുപടിയും വന്നിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം മുകേഷ് നിൽക്കുന്ന ചിത്രമാണ് പോസ്റ്റു ചെയ്തത്. ഇതിന് താഴെ സിറാജ് ബിൻ ഹംസ എന്നയാൾ ‘കിളവന്മാർ എങ്ങോട്ടാ’ എന്ന കമന്റിട്ടു. ഇതിന് ‘ഞങ്ങടെ പഴയ കൂട്ടുകാരൻ ഹംസക്കയെ കാണാൻ പോവുകയാ’ എന്നായിരുന്നു മറുപടി. തുടർന്നാണ് ആളുകൾ ഇത് ഏറ്റെടുത്തത്. അതേസമയം, സംഭവം നിഷേധിച്ച് മുകേഷ് എംഎൽഎ രംഗത്തെത്തി.
മറുപടി വൈറലായതിന് പിന്നാലെ ‘ഹംസക്ക’യെ കാണാൻ നിരവധി പേരാണ് പോസ്റ്റിന് താഴെയെത്തിയത്. പോസ്റ്റ് അവിടെ തന്നെയുണ്ടെങ്കിലും കമന്റും അതിന് നൽകിയ മറുപടിയും അപ്രത്യക്ഷമായിരുന്നു. കമന്റിട്ടയാളുടെ അച്ഛന് മുകേഷ് വിളിച്ചുവെന്ന തരത്തിലാണ് പ്രചരിക്കുന്നത്. ഏഴ് മണിക്കൂർ മുൻപിട്ട പോസ്റ്റ് പതിമൂവായിരത്തിലധികം പേർ ലൈക്ക് ചെയ്തു. രണ്ടായിരത്തിലധികം പേരാണ് പോസ്റ്റിന് കമന്റിട്ടത്.
അതേസമയം, അത്തരത്തിലൊരു കമന്റിട്ടത് താനല്ലെന്ന് വ്യക്തമാക്കി നടൻ മുകേഷ് രംഗത്തെത്തി. സംഭവത്തെ കുറിച്ച് അറിയില്ലെന്ന് മുകേഷ് ട്വന്റിഫോറിനോട് പറഞ്ഞു. അച്ഛന് വിളിച്ചുവെന്ന തരത്തിലാണ് ആക്ഷേപം ഉയർന്നിരിക്കുന്നതെന്ന് പറഞ്ഞപ്പോൾ അത്തരത്തിൽ എങ്ങനെ വ്യാഖ്യാനിക്കാൻ കഴിയുമെന്ന് മുകേഷ് ചോദിക്കുന്നു. നാട്ടിൽ നിരവധി കോമഡികളുണ്ടെന്നും ഇതൊരു കോമഡിയാണോ എന്നും മുകേഷ് ചോദിച്ചു. തന്റെ നിലപാടനുസരിച്ച് താൻ അങ്ങനെ പറയില്ല. പോസ്റ്റിട്ടിരിക്കുന്നത് തന്റെ ഔദ്യോഗിക പേജിലല്ല. അത് വ്യാജമാണ്. മുകേഷ് മാധവൻ എന്നുള്ളതാണ് തന്റെ അക്കൗണ്ടെന്നും മുകേഷ് അറിയിച്ചു.
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നായികയാണ് നമിത പ്രമോദ്. ഇപ്പോഴിതാ തനിക്കെതിരെ ഉയർന്ന ഗോസിപ്പുകളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നമിത. ദിലീപുമായി ചേർന്നാണ് കൂടുതൽ ഗോസിപ്പുകൾ വന്നിരിക്കുന്നതെന്ന് പറയുന്ന താരം അതിനെല്ലാം ചുട്ട മറുപടിയും നൽകുന്നു. പ്രമുഖ സ്ത്രീ പക്ഷ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സിനിമയെക്കുറിച്ചും തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചുമെല്ലാം നമിത തുറന്നുപറയുന്നത്.
നമിതയുടെ വാക്കുകൾ: ഗോസിപ്പുകളൊക്കെ ഇടക്കിടെ വന്നു പോകാറുണ്ട്. ദിലീപേട്ടന്റെ പേരിലാണ് ഏറ്റവും കൂടുതൽ ഗോസിപ്പ്സ് കേട്ടിട്ടുള്ളത്. പല സ്‌റ്റോറികളും വായിക്കുമ്പോൾ ഞാൻ ചിരിച്ചു മരിക്കും. ഒരു കാര്യം അറിയുമോ, ഞാനും ദിലീപേട്ടന്റെ മകൾ മീനാക്ഷിയും തമ്മിൽ നാല് വയസിന്റെ വ്യത്യാസമേയുള്ളൂ. പിന്നെ, ഞാനൊക്കെ വിചാരിച്ചാൽ ഒരു ബോയ്ഫ്രണ്ടിനെ ഉണ്ടാക്കാനും ഡേറ്റിങിന് പോകാനുമൊന്നും വല്യ ബുദ്ധിമുട്ടുമില്ല. അല്ലാതെ എന്റെ അച്ഛനെ പോലെ കാണുന്നവർക്കൊപ്പം എനിക്ക് ഡേറ്റ് ചെയ്യേണ്ട വല്ല കാര്യവുമുണ്ടോ? കേരളത്തിലോ, അല്ലേൽ ഇന്ത്യയിൽ ആൺ പിള്ളേർക്ക് ഇത്രക്ക് ക്ഷാമമോ. അപ്പോ പറഞ്ഞു വന്നത് ഇത്രേയുള്ളൂ കഥകൾ ഇറക്കുന്നവർ കുറച്ച് കോമൺസെൻസ് കൂടി കൂട്ടി ചേർത്ത് കഥ ഉണ്ടാക്കണം…’ നമിത പറഞ്ഞു.
മണാലിയിലെ കാഴ്ചകൾക്കുമപ്പുറമാണ് ഛത്രു; മോഹിപ്പിക്കുന്ന ആ താഴ്‍വാരത്തിലേക്കു സിനിമാ ഫ്രെയിമുകൾ തേടിപ്പോയ സംഘം സുരക്ഷിതരാണെന്ന് അറിയുമ്പോൾ കേരളത്തിന് ആശ്വാസം. ബോർഡർ റോഡ് ടാസ്ക് ഫോഴ്സിന്റെ കണക്കുപ്രകാരം ഛത്രു ഉൾപ്പെടുന്ന ജില്ലയിൽ നിന്നു വിദേശികളടക്കം നാനൂറോളം പേരെയാണ് കഴിഞ്ഞ 2 ദിവസങ്ങളിലായി രക്ഷപ്പെടുത്തിയത്. ഏതാനും പേർ മരിച്ചു.
സംവിധായകൻ സൽകുമാർ ശശിധരന്റെ നേതൃത്വത്തിലുള്ള ഷൂട്ടിങ് സംഘം താമസിക്കുന്ന സ്ഥലത്തു വാർത്താ വിനിമയ സൗകര്യങ്ങളില്ലാത്തതാണു പരിഭ്രാന്തിക്കിടയാക്കിയത്. മഞ്ജുവാരിയർ സാറ്റലൈറ്റ് ഫോണിൽ സഹോദരനെ വിളിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞതും പെട്ടെന്ന് ഇടപെടലുണ്ടായതും.
കേന്ദ്രമന്ത്രി വി. മുരളീധരൻ ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂറിനെ അടക്കം വിളിച്ചു. ഹൈബി ഈഡൻ എംപി, ഡൽഹിയിലെ സംസ്ഥാന സർക്കാർ പ്രതിനിധി എ. സമ്പത്ത് എന്നിവരും ഹിമാചൽ സർക്കാരുമായും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അടക്കമുള്ളവരുമായും സംസാരിച്ചു. നടൻ ദിലീപാണ് തന്നെ വിവരം അറിയിച്ചതെന്ന് ഹൈബി ഫെയ്സ്ബുക്കിൽ കുറിച്ചു.പിന്നാലെ, കലക്ടറുടെ നേതൃത്വത്തിൽ ഇവർക്കു ഭക്ഷണവും വെള്ളവും ഉൾപ്പെടെ എത്തിച്ചു.
ദൂരെ മലയിടിയുന്നതു ഞങ്ങൾ കണ്ടു. 3 അടിയോളം മൂടിക്കിടക്കുന്ന മഞ്ഞിനിടയിലൂടെ ഞങ്ങൾ കൈപിടിച്ചു പതുക്കെ മലയിറങ്ങുകയായിരുന്നു. ചില ചെറിയ സംഘങ്ങൾ മുന്നിലുണ്ടായിരുന്നു. മഞ്ഞു പെയ്തുകൊണ്ടിരുന്നു. ഷിയാം ഗോരുവിലെ ഗ്രാമീണർ, പോരുമ്പോൾ പറഞ്ഞത് മനസ്സിലുണ്ടായിരുന്നു: ഏതു സമയത്തും മലയിടിയാം, മഞ്ഞുമലകൾ നിരങ്ങി താഴോട്ടുപോകാം…
ഛത്രുവിൽനിന്ന് ആറോ ഏഴോ മണിക്കൂർ നടന്നാണ് ഞങ്ങൾ ഷൂട്ടിങ്ങിനായി ഷിയാം ഗോരുവിലെത്തിയത്. ഞങ്ങളാരും മലകയറ്റം അറിയാവുന്നവരല്ല. സഹായിക്കാൻ പരിചയസമ്പന്നരായ മലകയറ്റ സംഘമുണ്ടായിരുന്നു. അവർക്ക് അവിടെയെല്ലാം നന്നായറിയാം. ചിത്രീകരണത്തിന്റെ ആദ്യ ദിവസങ്ങളിൽ കുഴപ്പമുണ്ടായില്ല; മനോഹരമായ കാലാവസ്ഥ. പക്ഷേ, പെട്ടെന്ന് അതു മാറി. കൂടെയുള്ള പരിചയസമ്പന്നരും ഗ്രാമീണരുമൊന്നും ഇതു പ്രതീക്ഷിച്ചിരുന്നില്ല. ചെറുതായി തുടങ്ങിയ മഞ്ഞുവീഴ്ച പെട്ടെന്നു വലുതായി. പലയിടത്തും മഞ്ഞു നിറഞ്ഞു.
ഞങ്ങൾ ടെന്റ് കെട്ടി താമസിച്ചത് ഷിയാം ഗോരുവിലെ ഒരു താഴ്‌വാരത്തായിരുന്നു. മലയിടിച്ചിലിനു സാധ്യതയുള്ളതിനാൽ ടെന്റുകൾ മാറ്റാൻ സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ഞങ്ങളതു മാറ്റി. പിറ്റേന്ന് ഛത്രുവിലേക്കു തിരിച്ചുപോകാൻ തീരുമാനിച്ചു. വല്ലാത്തൊരു യാത്രയായിരുന്നു അത്. വൈദ്യുതിയോ കടകളോ ഒന്നുമില്ലാത്ത താഴ്‌വാരമാണിത്. മണാലിയിൽനിന്നു 90 കിലോമീറ്റർ ദൂരെയാണ് ഛത്രു. മലകളിൽനിന്നു മലകളിലേക്കു പോകുമ്പോൾ മിക്കയിടത്തും മഞ്ഞുണ്ടായിരുന്നു. പലയിടത്തും മലയിടിഞ്ഞു കിടക്കുന്നതും വെള്ളത്തോടൊപ്പം മണ്ണ് ഒലിച്ചുപോകുന്നതും കണ്ടു. ഗ്രാമീണർ പറഞ്ഞത് അപ്പോഴും ഓർമിച്ചു, ‘ഏതു സമയത്തും വഴികൾ ഒലിച്ചുപോകാം.’ ഛത്രുവിൽ എത്തുന്നതുവരെ മനസ്സിൽ ഭീതിയായിരുന്നു.
ഛത്രുവിൽ എത്തിയപ്പോഴേക്കും കാലാവസ്ഥ കൂടുതൽ മോശമായി. രാത്രി കിടക്കാൻ ചിലർക്കു കെട്ടിടങ്ങൾ കിട്ടി. കുറെപ്പേർ ടെന്റിൽ താമസിച്ചു. ഞങ്ങൾക്കൊപ്പവും അല്ലാതെയും അവിടെയെത്തിയ സഞ്ചാരികളും പലയിടത്തായി ഉണ്ടായിരുന്നു. ഏട്ടന്റെ കൂടെ സൈനിക സ്കൂളിൽ പഠിച്ച പലരും അവിടെ സൈനിക ഓഫിസർമാരാണ്. അവരിൽ പലരെയും എനിക്കുമറിയാം. പക്ഷേ, ആശയവിനിമയ സംവിധാനങ്ങളെല്ലാം നിലച്ചു.
രാത്രി 9നു ക്യാംപിലെത്തിയ സൈനിക ഉദ്യോഗസ്ഥർ സ്ത്രീകൾക്കും കുട്ടികൾക്കും മാത്രം സാറ്റലൈറ്റ് ഫോൺവഴി പുറത്തേക്ക് ഒരു കോൾ ചെയ്യാമെന്നു പറഞ്ഞു. ഞാൻ ഏട്ടനെ വിളിച്ചു വിവരം പറഞ്ഞു. അതു പറയുമ്പോൾ 2 ദിവസത്തെ ഭക്ഷണമേ ബാക്കിയുണ്ടായിരുന്നുള്ളൂ. മഞ്ഞും മഴയും കൂടുതൽ ശക്തമാകുമെന്നു ചില സൈനികർ പറഞ്ഞു. അവർ ഞങ്ങളോടു പെരുമാറിയത് പറഞ്ഞറിയിക്കാനാവാത്ത സ്നേഹത്തോടെയായിരുന്നു.
പിറ്റേ ദിവസം വന്ന ൈസനികരിൽ ചിലർ എന്റെ പേരും അന്വേഷിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി വി.മുരളീധരനും സന്ദേശം നൽകിയിരുന്നുവെന്ന് അവരിൽ ചിലർ സൂചിപ്പിച്ചു. ഹിമാചൽപ്രദേശ് മുഖ്യമന്ത്രിയെ കേന്ദ്രമന്ത്രി വിളിച്ചിരുന്നുവെന്നു പറഞ്ഞു. തൊട്ടടുത്ത ദിവസം രാവിലെ തിരിച്ചു മണാലിയിലേക്കു പോകാൻ തീരുമാനിച്ചു. ഛത്രുവിൽനിന്നു മണാലിയിലേക്കു പോകുന്നത് അപകടമാകുമെന്നു പരിചയസമ്പന്നരായ ചിലർ രാവിലെ പറഞ്ഞു. വഴിയിൽ മണ്ണിടിഞ്ഞാൽ, എപ്പോഴാണു സൈന്യത്തിനു സഹായിക്കാനാകുക എന്നു പറയാനാവില്ല. എവിടെ ഭക്ഷണം കിട്ടുമെന്നറിയില്ല.
കൂടുതൽ ടൂറിസ്റ്റുകളും ഛത്രുവിൽ തങ്ങാൻ തീരുമാനിച്ചു. ഭക്ഷണം കുറവാണെങ്കിലും സുരക്ഷിതമായി താമസിക്കാൻ ഇടമുണ്ടല്ലോ. ഞങ്ങൾക്കാണെങ്കിൽ, ഷൂട്ടിങ്ങിനു കൊണ്ടുവന്ന ഉപകരണങ്ങളെല്ലാം തിരിച്ചു കൊണ്ടുപോകണം. സംഘങ്ങളായി പിരിഞ്ഞു പോകാമെന്നു സൂചിപ്പിച്ചെങ്കിലും എല്ലാവരും ഒരുമിച്ചു നിൽക്കാൻ തീരുമാനിച്ചു. ഉച്ചയാകുമ്പോഴേക്കും ഭക്ഷണമെത്തി; മഴ പെയ്തുകൊണ്ടിരുന്നു.
റോഹ്തങ് ചുരം പിന്നിടുമ്പോഴാണ് ഞാനിതു പറയുന്നത്. കറുത്തമേഘങ്ങൾ മൂടിനിൽക്കുന്നതിനാൽ അകലേക്ക് ഒന്നും കാണുന്നില്ല. ചുറ്റും കോട ഇറങ്ങിയതുപോലെ. തിരിച്ചെത്തി എന്നതു വിശ്വസിക്കാനാവുന്നില്ല. വഴിയിലൂടെ ഒലിച്ച വെള്ളം പലയിടത്തും വലിയ പുഴയായി ഒഴുകുന്നു. അവിടെയെല്ലാം ഉരുളൻ കല്ലുകളുടെ കൂമ്പാരം. സൈനികരുടെ സഹായത്തോടെ മണ്ണുനീക്കുന്ന വലിയ യന്ത്രങ്ങൾ. ഇവിടെനിന്നു മണാലിയിലേക്ക് 50 കിലോമീറ്ററുണ്ട്. 8 മണിക്കൂറെങ്കിലും യാത്ര ചെയ്യേണ്ടിവരുമെന്നു സൈനികർ പറഞ്ഞു.
മുന്നിൽ ഊഴം കാത്തുനിൽക്കുന്ന വാഹനങ്ങളുടെ നീണ്ട നിര. കാറ്റിന് എന്തൊരു ശക്തിയാണ്…
ഈ രക്ഷപ്പെടിൽ സിനിമ കഥപോലെ അത്ഭുതം…. മഞ്ജു പറഞ്ഞു നിർത്തി
കൊച്ചി: ഹിമാചൽ പ്രദേശിൽ കുടുങ്ങിയ മഞ്ജു വാര്യരെ രക്ഷിക്കണമെന്ന് ദിലീപും ആവശ്യപ്പെട്ടതായി ഹൈബി ഈഡൻ എംപി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഹൈബി ഇക്കാര്യം അറിയിച്ചത്. നടൻ ദിലീപാണ് തന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചത്. രക്ഷപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടുവെന്ന് ഹൈബി ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ദിലീപിന്റെ കോളെത്തിയതിനുപിന്നാലെ കേന്ദ്ര ധനകാര്യ സഹമന്ത്രിയും ഹിമാചലിൽ നിന്നുള്ള എംപിയുമായ അനുരാഗ് താക്കൂറുമായി ബന്ധപ്പെട്ടുവെന്നും രക്ഷാ പ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായും ഹൈബി ഈഡൻ പറയുന്നു.
ഹിമാചൽപ്രദേശിൽ കുടുങ്ങിയ മഞ്ജു വാര്യർ ഉൾപ്പെട്ട സംഘത്തെ രക്ഷപ്പെടുത്തിയെന്നും മണാലിയിലേക്ക് സംഘം തിരിച്ചതായി കേന്ദ്ര വിദേശ, പാർലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന്റെ ഓഫീസ് അറിയിച്ചു. നേരത്തെ വിഷയത്തിൽ കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ ഇടപെട്ടിരുന്നു. ഹിമാചൽ മുഖ്യമന്ത്രിയുമായി വി.മുരളീധരൻ സംസാരിച്ചിരുന്നു.
സംവിധായകൻ സനൽ കുമാർ ശശിധരന്റെ ‘കയറ്റം’ സിനിമാ ചിത്രീകരണത്തിനായി ഹിമാചലിലെ ഛത്രുവിലെത്തിയതായിരുന്നു മഞ്ജു വാര്യർ അടക്കമുളളം സംഘം. കനത്ത മഴയെ തുടർന്ന് സംഘം അവിടെ കുടുങ്ങുകയായിരുന്നു. മഴയും മണ്ണിടിച്ചിലും മൂലം സംഘത്തിന് യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നില്ല. മഞ്ജുവും സനൽ കുമാർ ശശിധരനും അടക്കം സംഘത്തിൽ 30 പേരാണുളളത്.
മൂന്നാഴ്ച മുൻപാണ് സിനിമാ ചിത്രീകരണത്തിനായി സംഘം ഹിമാചൽ പ്രദേശിലെ ഛത്രുവിൽ എത്തിയത്. ഹിമാലയൻ താഴ്‌വരയിലെ ഒറ്റപ്പെട്ട പ്രദേശമാണിത്. മണാലിയിൽനിന്നും 100 കിലോമീറ്റർ അകലെയാണ് ഛത്രു. രണ്ടാഴ്ചയായി ഇവിടെ ശക്തമായ മഴയാണ് ലഭിക്കുന്നത്.
സഹോദരൻ മധു വാര്യരെ മഞ്ജു വാര്യർ ഇന്നലെ വിളിച്ചിരുന്നു. സാറ്റലൈറ്റ് ഫോണിലൂടെയാണ് സംസാരിച്ചത്. 15 സെക്കൻഡ് മാത്രമേ സംസാരിക്കാൻ കഴിഞ്ഞുളളൂ. രണ്ടു ദിവസത്തെ ഭക്ഷണം മാത്രമേ കൈയ്യിലുളളൂവെന്നാണ് മഞ്ജു സഹോദരനോട് പറഞ്ഞത്. 200 ഓളം പേർ ഇവിടെയുണ്ടെന്നും മഞ്ജു പറഞ്ഞിരുന്നു.
‘ചോല’ എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യരെ നായികയാക്കി സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കയറ്റം’. ചിത്രത്തിന്റെ രചനയും സനല്‍കുമാര്‍ ശശിധരന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. സനല്‍കുമാര്‍ ശശിധരന്‍ തന്നെ സംവിധാനം ചെയ്ത ‘എസ്.ദുര്‍ഗ’ എന്ന ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച വേദ് ആണ് ചിത്രത്തിലെ മറ്റൊരു താരം. മഞ്ജുവിനും വേദിനും പുറമേ ഉത്തരേന്ത്യയിലെ നാടക കലാകാരന്മാരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
കുടുംബ പ്രേക്ഷകരുടെ പ്രിയ നായികയാണ് നവ്യ നായർ. മറ്റ് നടിമാരെ അസൂയപ്പെടുത്തുന്ന ഫിറ്റ്നസ് ഫ്രീക്കായി സോഷ്യൽ മീഡിയയിൽ രംഗപ്രവശം ചെയ്ത നവ്യ ഇപ്പോഴിതാ വർക്കൗട്ട് വിഡിയോയുമായി എത്തിയിരിക്കുന്നു. നൃത്ത വേദികളിൽ തിളങ്ങി നിൽക്കുന്ന താരം തന്റെ ശരീര സൗന്ദര്യം ഇപ്പോഴും ചെറുപ്പം പോലെ സൂക്ഷിക്കുന്നത് നൃത്തവും അതിനൊപ്പം കൃത്യമായ ശരീരപരിശീലനം കൊണ്ടുമാണ്. ജിമ്മിൽ ക്രോസ്ഫിറ്റ് എക്സർസൈസ് ചെയ്യുന്ന നവ്യയുടെ വിഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.
രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മിസ് പോഞ്ഞിക്കര, ഫീമെയ്ൽ മമ്മൂട്ടി തുടങ്ങിയ വിശേഷണങ്ങളും നവ്യയെ തേടിയെത്തി.
ഇത്രയ്ക്ക് മെലിയേണ്ടിയിരുന്നില്ലെന്നായിരുന്നു ചിലരുടെ കമന്റ്. ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന കാര്യത്തില്‍ മമ്മൂട്ടിയുടെ ശൈലിയാണ് താരം പിന്തുടരുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.നൃത്തം പോലെ തന്നെ ജിമ്മിലെ പരിശീലനവും തനിക്ക് ഏറെ ഇഷ്ടമാണെന്ന് നവ്യ പറയുന്നു. ഏകദേശം ഒരു മാസത്തിനു ശേഷമാണ് ക്രോസ്ഫിറ്റ് ചെയ്യുന്നതെന്നും അതുകൊണ്ട് കിളിപോയ അവസ്ഥയിലായിരുന്നു താനെന്നും വിഡിയോയ്ക്ക് അടിക്കുറിപ്പായി നവ്യ എഴുതി.