മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ ആദ്യ ടീസര്‍ റിലീസ് ചെയ്തു. മോഹന്‍ലാലാണ് തന്റെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെ ടീസര്‍ പുറത്തുവിട്ടത്. മോഹന്‍ലാല്‍ കെ.പി.എ.സി ലളിതയുടെയും കഥാപാത്രങ്ങള്‍ ചൈനീസില്‍ സംസാരിക്കുന്നതാണ് ടീസറിന്റെ ഹൈലൈറ്റ്. ചിരിക്കൂട്ടുമായി സിദ്ധിഖും സലിം കുമാറും ടീസറിലുണ്ട്. ജിബി ജോജു ടീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഇരട്ട വേഷത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അച്ഛനും മകനുമായി മോഹന്‍ലാല്‍ വേഷമിടുമെന്നാണ് റിപ്പോര്‍ട്ട്. മകന്‍ ഇട്ടിമാണി തൃശ്ശൂരില്‍ ഇട്ടിമാണി കേറ്ററിംഗ് സര്‍വ്വീസ് നടത്തുകയാണ്. ഹണി റോസാണ് ഇട്ടിമാണിയുടെ കാമുകി. ഹണിയുടെ കഥാപാത്രം ലണ്ടനില്‍ നഴ്‌സാണ്.
മോഹന്‍ലാലിന് ഒപ്പം അജു വര്‍ഗീസ്, ഹരിഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രാധിക ശരത് കുമാര്‍, ഹണി റോസ്, അശോകന്‍, സിജോയ് വര്‍ഗീസ്, കൈലാഷ്, കെ പി എ സി ലളിത, വിനു മോഹന്‍, സ്വാസിക, വിവിയ, സിദ്ദിഖ്, സലിം കുമാര്‍, അരിസ്റ്റോ സുരേഷ്, ജോണി ആന്റണി തുടങ്ങി ഒരു വമ്പന്‍ താരനിര ആണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ടീം ഫോര്‍ മ്യൂസിക്‌സ് ആണ്. ഓണം റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.
മോഹന്‍ലാലും സൂര്യയും ഒന്നിച്ചു അഭിനയിച്ച കാപ്പാന്‍ സെപ്റ്റംബര്‍ ഇരുപതിന് തീയേറ്ററുകളില്‍ എത്തുകയാണ്. പ്രശസ്ത സംവിധായകന്‍ കെ വി ആനന്ദ് ഒരുക്കിയ ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിച്ചത് ലൈക്ക പ്രൊഡക്ഷന്‍സ് ആണ്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ പ്രകടനത്തെ കുറിച്ച് കെ വി ആനന്ദും സൂര്യയും പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. മോഹന്‍ലാല്‍ സെറ്റില്‍ എത്തിയപ്പോള്‍ തന്നെ പൂര്‍ണ്ണമായും ആ കഥാപാത്രമായി അദ്ദേഹം മാറി എന്ന് കെ വി ആനന്ദ് പറയുന്നു. അദ്ദേഹം തന്റെ മനസ്സില്‍ ആ കഥാപാത്രത്തിന് ഒരു രൂപവും ഭാവവും ഉണ്ടാക്കിയിരുന്നു കെ വി ആനന്ദ് വിശദീകരിക്കുന്നു.
മോഹന്‍ലാല്‍ അഭിനയിക്കുമ്പോള്‍, അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് കുറച്ചു കൂടെ കിട്ടിയിരുന്നെങ്കില്‍ എന്ന മട്ടില്‍ സംശയം പ്രകടിപ്പിച്ച തന്റെ സഹസംവിധായകന്‍ ചിത്രത്തിന്റെ എഡിറ്റ് ചെയ്ത വിഷ്വല്‍സ് കണ്ടു അത്ഭുതപ്പെട്ടുപോയി. അദ്ദേഹം ചോദിച്ചത് എങ്ങനെയാണു സര്‍ ഇങ്ങനെ അഭിനയിക്കാന്‍ കഴിയുന്നത് എന്നാണെന്നു കെ വി ആനന്ദ് പറയുന്നു.
അതേസമയം, മോഹന്‍ലാലിന് മുന്നില്‍ അഭിനയിക്കാന്‍ നില്‍ക്കുമ്പോള്‍ തനിക്കു ആദ്യം തോന്നിയത് ഒരു മായാ ലോകത്താണ് താനെന്നാണ് എന്ന് സൂര്യ പറയുന്നു. ഓരോരുത്തരുമായും മോഹന്‍ലാല്‍ സര്‍ ഇടപെടുമ്പോള്‍ അവരുടെ പ്രായത്തിലേക്കു ഇറങ്ങി ചെന്ന് അവരുടെ ഒരു കൂട്ടുകാരനെ പോലെയാവും അദ്ദേഹം എന്നും അദ്ദേഹത്തെ പോലെ ഒരു സീനിയര്‍ നടന്‍ ഓരോ ജൂനിയര്‍ ആയ ആളുകളോടും കാണിക്കുന്ന എളിമയും സൗഹൃദവും താന്‍ അടക്കമുള്ളവര്‍ക്ക് മുന്നോട്ടുള്ള ലൈഫില്‍ ഒരു വലിയ പാഠമാണ് എന്നും സൂര്യ പറയുന്നു.
ഗുരുത്വാകര്‍ഷണ നിയമം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത് ആരാണ്? സര്‍ ഐസക് ന്യൂട്ടന്‍ എന്നായിരിക്കും യാതൊരു ശങ്കയുമില്ലാതെ ഏതൊരാളും നല്‍കുന്ന ഉത്തരം. എന്നാല്‍ ന്യൂട്ടനേക്കാളും മുന്‍പ് ഭൂഗുരത്വാകര്‍ഷണത്തെ കുറിച്ച് സംസാരിച്ചത് ഇന്ത്യയിലെ വേദങ്ങളാണെന്നാണ് കേന്ദ്ര മന്ത്രി രമേഷ് പോഖ്രിയാല്‍ നിഷാങ്ക് പറയുന്നത്.
പുരാതന ഇന്ത്യയിലെ ശാസ്ത്രത്തെ കുറിച്ച് ഐഐടികളും എന്‍ഐടികളും കൂടുതല്‍ പഠനം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന്റെ ശിക്ഷ സന്‍സ്‌ക്രിതി ഉത്തന്‍ ന്യാസ് സംഘടിപ്പിച്ച ഗ്യാനോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഐഐടികളുടേയും എന്‍ഐടികളുടേയും ഡയറക്ടര്‍മാരും വേദിയിലുണ്ടായിരുന്നു.
”ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലുമെല്ലാം ലോകത്ത് മറ്റാരാളേക്കാളും ഒരുപാട് മുന്‍പിലാണ് ഇന്ത്യയെന്ന് പറയുമ്പോള്‍ ഇന്നത്തെ യുവാക്കള്‍ എന്നെ ചോദ്യം ചെയ്യും. എന്താണ് പറയുന്നതെന്ന് ചോദിക്കും. നമ്മള്‍ യോഗയെ കുറിച്ച് പറയുമ്പോള്‍ ആളുകള്‍ പരിഹസിക്കും. പണ്ട് ഉണ്ടായിരുന്നതൊന്നും യുവാക്കള്‍ക്ക് നല്‍കാനായിട്ടില്ല. നമ്മുടെ അറിവ് അവരുമായി പങ്കുവെക്കുന്നതില്‍ എവിടെയോ പരാജയപ്പെട്ടു” അദ്ദേഹം പറഞ്ഞു.
”നമ്മള്‍ പറയുന്ന ചരകനും ആര്യഭടനുമൊക്കെ ഉണ്ടായിരുന്നുവെന്നും ന്യൂട്ടന്‍ പറയും മുമ്പേ നമ്മുടെ വേദങ്ങള്‍ ഗുരുത്വാകര്‍ഷണത്തെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും നമുക്ക് തെളിയിക്കണം” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമ്മ ലിസിയുടെ പാത പിന്തുടര്‍ന്ന കല്യാണി പ്രിയദര്‍ശന്‍ ഇപ്പോള്‍ അഭിനയരംഗത്ത് സജീവമാണ്. ബിഗ്ബജറ്റ് ചിത്രത്തിന്റെ ഭാഗമാകാന്‍ കല്യാണിക്ക് കഴിഞ്ഞു. ഇപ്പോള്‍ പ്രിയദര്‍ശന്റെ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുകയാണ്. മലയാളത്തില്‍ കല്യാണിയുടെ ആദ്യ ചിത്രമാണിത്.
ചിത്രത്തില്‍ കല്യാണിയുടെ ഷൂട്ട് പൂര്‍ത്തിയായി. ഇനി അച്ഛന്റെ ചിത്രത്തില്‍ അഭിനയിക്കില്ലെന്നാണ് കല്യാണി പറയുന്നത്. കാരണം, ഇഷ്ടമില്ലാഞ്ഞിട്ടല്ല. പേടിയാണ് കല്യാണിക്ക്. എനിക്ക് അച്ഛന്റെ ഒപ്പം വീണ്ടും വര്‍ക്ക് ചെയ്യാന്‍ ഒട്ടും ആഗ്രഹമില്ലെന്നാണ് കല്യാണി പറയുന്നത്.
ഏതാണ്ട് ബോധം പോവുന്ന അവസ്ഥയിലായിരുന്നു ഞാന്‍. സെറ്റ് മുഴുവനും എന്റെ ഹൃദയമിടിപ്പ് കേള്‍ക്കാം. മലയാളം എനിക്ക് വളരെ എളുപ്പമുള്ള ഭാഷയാണ്. പക്ഷേ അച്ഛന്‍ മൈക്ക് പിടിച്ചു നില്‍ക്കുന്നത് കാണുമ്പോള്‍ എനിക്ക് ഒരു വരി പോലും ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അത് ഇരുവര്‍ക്കും മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു എന്നെനിക്ക് മനസ്സിലായി.
എന്റെ ആദ്യ ഷോട്ടിന് അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയുണ്ടായിരുന്നു. മരയ്ക്കാറിലെ വേഷം അച്ഛനോട് ചോദിച്ചു വാങ്ങുകയായിരുന്നെന്നും കല്യാണി പറഞ്ഞു. തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുന്നത്.
തന്റെ അഭിപ്രായങ്ങള്‍ ഏത് വേദിയിലും മടി കൂടാതെ തുറന്ന് പറയുന്ന ബോള്‍ഡ് ആയ നടിയാണ് വരലക്ഷ്മി ശരത്കുമാര്‍. അത്തരത്തില്‍ ഒരു തുറന്നുപറച്ചിലാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. താന്‍ വിവാഹത്തില്‍ വിശ്വസിക്കുന്നില്ലെന്നും വിവാഹിതയാകില്ലെന്നുമാണ് താരം പുതിയ ചിത്രമായ ‘കന്നിരാശി’യുടെ പ്രസ് മീറ്റിനിടെ വെളിപ്പെടുത്തിയിരിക്കുന്നത്.
കന്നിരാശി എന്ന ചിത്രം പ്രണയ വിവാഹത്തിന് പ്രധാന്യം കൊടുക്കുന്നതാണ്. സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ തനിക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ലെന്നും ഉടന്‍ ചിത്രം ചെയ്യാന്‍ സമ്മതിക്കുകയായിരുന്നുവെന്നും വരലക്ഷ്മി പറയുന്നു. എന്നാല്‍ റിയല്‍ ലൈഫില്‍ താന്‍ വിവാഹത്തോട് എതിരാണ്, വിവാഹിതയാകില്ലെന്നും പറഞ്ഞു.
വര്‍ഷങ്ങളായി വരലക്ഷ്മിയും നടന്‍ വിശാലും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നും കോളിവുഡ് ഗോസിപ്പുകളിലെ താരങ്ങളായിരുന്നു വിശാലും വരലക്ഷ്മിയും. ഇരുവരും തമ്മിലുള്ള പ്രണയവും അപ്രതീക്ഷിതമായ വേര്‍പിരിയലും വിശാലിന്റെ വിവാഹവുമെല്ലാം വലിയ വാര്‍ത്തയായിരുന്നു.
ബോളിവുഡ് നടി വിദ്യ സിൻഹ (71) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കഴിഞ്ഞ ഞായറാഴ്ചയാണ് വിദ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. മോഡലായി കരിയർ തുടങ്ങിയ വിദ്യ തന്റെ 18ാം വയസിലാണ് വിനോദവ്യവസായത്തിന്റെ ഭാഗമാകുന്നത്. 1974 ല്‍ പുറത്തിറങ്ങിയ ബസു ചാറ്റര്‍ജിയുടെ രാജ്നിഗന്ധയില്‍ അമോള്‍ പലേക്കര്‍ക്കൊപ്പം വേഷമിട്ടിരുന്നു. ചോട്ടി സി ബാത്, പാട്ടി പാട്നി ഓര് വോ എന്നിവയാണ് പ്രധാന ചിത്രങ്ങൾ. 1974 ല്‍ പുറത്തിറങ്ങിയ രാജ കാക എന്ന ചിത്രത്തിലൂടെയാണ് വിദ്യയുടെ ബോളിവുഡ് പ്രവേശം. ടെലിവിഷന്‍ ഷോകളിലും നടി തിളങ്ങിയിരുന്നു.
കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് വീണ്ടും ആരോപണവുമായി സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. കഴിഞ്ഞ ദിവസം പത്രത്തില്‍ വന്ന വാര്‍ത്ത ഷെയര്‍ ചെയ്താണ് രാമകൃഷ്ണന്‍ ആരോപണം ഉന്നയിക്കുന്നത്. മണിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയായിരുന്നു രാമകൃഷ്ണന്റെ കുറിപ്പ്.
ഇന്നലെത്തെ പോസ്റ്റില്‍ മണി ചേട്ടന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കണ്ടപ്പോഴാണ് കുറേ ആളുകള്‍ക്ക് കാര്യങ്ങള്‍ മനസ്സിലായത്. ലിവര്‍ സിറോസിസ് എന്ന അസുഖം ഉണ്ടെങ്കിലും മരണത്തിന്റെ ആധിക്യം വര്‍ദ്ധിപ്പിച്ചത് ക്ലോര്‍ പൈറി പോസ് ,മീഥൈയ്ല്‍ ആല്‍ക്കഹോല്‍ എന്നീ വിഷാംശങ്ങള്‍ ആണെന്ന ഈ റിപ്പോര്‍ട്ട് പലരുടെയും ശ്രദ്ധയില്‍ പെടുന്നത് ഇപ്പോഴാണ്. മണി ചേട്ടന്റെ സുഹൃത്തുക്കളില്‍ ഒരാള്‍ വിളിച്ച് ഇന്നലെ കുറേ നേരം സംസാരിച്ചു.സമൂഹമാധ്യമങ്ങളില്‍ വന്ന തെറ്റായ വാര്‍ത്തകള്‍ ആ സുഹൃത്തിലും ഈ വാര്‍ത്തയെ വേണ്ടത്ര വിശ്വാസത്തിലെടുത്തില്ലത്രെ! ഇപ്പോഴാണ് കാര്യങ്ങള്‍ ക്ലിയറായത് എന്ന് പറഞ്ഞു..
മണി ചേട്ടന്റെ വിയോഗത്തിനു ശേഷം അവസാന നാളുകളില്‍ കൂടെയുണ്ടായിരുന്ന ഒരൊറ്റ സുഹൃത്തുക്കള്‍ പോലും ഈ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഒന്ന് വായിച്ചു നോക്കാന്‍ മനസ്സു കാണിച്ചില്ല. ഞങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടവര്‍ ഞങ്ങളെ മാറ്റിനിര്‍ത്തി. മണി ചേട്ടനുള്ളപ്പോള്‍ പത്ര, വാര്‍ത്താ മാധ്യമങ്ങളില്‍ മുഖം കാണിക്കാന്‍ വേണ്ടി തിക്കി തിരക്കി നടന്ന പല ആളുകളും ഇന്ന് ഇങ്ങോട്ട് തിരിഞ്ഞു നോക്കുന്നില്ല. വാര്‍ത്താപ്രാധാന്യത്തിനു വേണ്ടി മണി ചേട്ടന്റെ പേരില്‍ പല കാട്ടിക്കൂട്ടലുകളും ഇക്കൂട്ടര്‍ നടത്തുന്നുണ്ട്.ഒരു വാര്‍ത്താ ചാനലില്‍ എന്നും ഞങ്ങളുടെ കുടുംബത്തിനെതിരെ സംസാരിക്കുന്ന ഒരു വ്യക്തിയുമായി നേരിട്ട് സംസാരിക്കാന്‍ അവസരം കിട്ടി. … അയാളെ ചാനല്‍ ചര്‍ച്ചയില്‍ ഞാന്‍ അപമാനിച്ചു എന്നാണ് അയാള്‍ പറഞ്ഞത്. … അപ്പോള്‍ അയാളോടു മറുപടിയായി ചോദിച്ചു. ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ എനിക്കെതിരെയും ഞങ്ങളുടെ കുടുംബത്തിനെതിരെയും ഒരു മാസത്തെ പരിപാടിയില്‍ നിങ്ങള്‍ സജീവ സാന്നിദ്ധ്യമായിരുന്നല്ലോ?.
ഒരു സഹോദരന്റെ വേര്‍പാടിലെ ദൂരഹത അന്വേഷിക്കണമെന്ന് പറഞ്ഞതിന് സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തിയ ആസ്‌പോണ്‍സേര്‍ഡ് പ്രോഗ്രാമിന്റെ പുറകില്‍ പ്രവര്‍ത്തിച്ചത് ആരുടെ ബുദ്ധിയാണ് ???…… ഇന്ന് ആ പ്രൊഡ്യൂസറെ ചാനല്‍പുറത്താക്കി എന്നാണ് വാര്‍ത്ത..!!!..ഇത്തരക്കാര്‍ക്കു വേണ്ടി ഈ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇവിടെ വീണ്ടും പോസ്റ്റ് ചെയ്യുന്നു ….. നിങ്ങള്‍ എല്ലാം മണി ചേട്ടന്റെ കൂടെയുണ്ടായിരുന്നപ്പോളും സന്തോഷിച്ചു… ഇപ്പോഴും നിങ്ങളുടെ സന്തോഷങ്ങള്‍ക്ക് ഒരു കുറവും ഇല്ല….. നഷ്ടപെട്ടത് ഞങ്ങളുടെ ഗൃഹനാഥനെയാണ്. … ആ വേദന ഞങ്ങള്‍ക്കെ ഉണ്ടാവൂ,…. കേസ് അന്വേഷിക്കണമെന്ന് പറഞ്ഞവരുടെ നെഞ്ചത്തേക്ക് കേറാതെ ഈ റിപ്പോര്‍ട്ട് ഇതുവരെ കണ്ടിട്ടില്ലെങ്കില്‍ ഒന്ന് വായിച്ചു നോക്കു ….. സുഖലോലുപരായി … നടക്കുമ്പോള്‍ ഓര്‍ക്കുക നിങ്ങള്‍ എങ്ങനെ നിങ്ങളായെന്ന്.,….. ഇപ്പോഴുള്ള ബന്ധങ്ങളും ബന്ധനങ്ങളും ഉണ്ടാക്കി തന്നത് മണി ചേട്ടനാണെന്ന് ഓര്‍ക്കുക.
മണിച്ചേട്ടന്റെ മരണത്തിലെ ദുരുഹത പോലെയാണ് മാതൃഭൂമി പത്രത്തിലെ 9ാം മത്തെ പേജില്‍ വന്ന ഈ വാര്‍ത്ത ‘ മുബൈയില്‍ ദൃശ്യം മോഡല്‍ കൊലപാതകം’ എന്ന വലിയ തലക്കെട്ടോടെയാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത് വായിച്ചപ്പോള്‍ സമാനമായ സ്വഭാവമാണ് മണി ചേട്ടന്റെ മരണത്തിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. മണി ചേട്ടന്റെ പോസ്റ്റ്‌മോര്‍ട്ടറിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന Cause to death ഇപ്രകാരമാണ്. മിഥൈയില്‍ ആല്‍ക്കഹോല്‍ ,ക്ലോര്‍ പൈറി ഫോസ് എന്നീ വിഷാംശങ്ങള്‍ മരണത്തിന്റെ ആധിക്യം വര്‍ദ്ധിപ്പിച്ചു എന്നാണ്.
അമൃത ലാബിലെ റിപ്പോര്‍ട്ടില്‍ ക്ലോര്‍ പൈറി ഫോസ് കണ്ടെത്തിയിട്ടില്ലായിരുന്നു. മീഥെയില്‍ ആള്‍ക്കഹോള്‍ ക്രമാതീതമായ അളവില്‍ ഉണ്ടെന്നതായിരുന്നു അമ്യത ലാബിലെ പരിശോധന ഫലം.അതു കൊണ്ട് തന്നെ ക്ലോര്‍ പൈറി ഫോസിനുള്ള മറുമരുന്ന് (ആന്റി ഡോസ് )മണി ചേട്ടന് നല്‍കിയിട്ടില്ല. മരണാനന്തരം പോസ്റ്റ് മാര്‍ട്ട റിപ്പോര്‍ട്ടിനായി അയച്ചുകൊടുത്ത കാക്കനാട് ലാബിന്റെ റിപ്പോര്‍ട്ടിലാണ് മീഥൈല്‍ ആല്‍ക്കഹോളിനൊപ്പം, ക്ലോര്‍ പൈറി ഫോസിന്റെ സാന്നിധ്യം കണ്ടെത്തിയത്. എന്നാല്‍ കാക്കനാട്ടെ ലാബ് ഇതിന്റെ അളവ് രേഖപ്പെടുത്തിയിട്ടില്ല എന്ന് പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥര്‍ കാക്കനാട്ടെ ലാബിന്റെ റിസള്‍ട്ടിനെ തള്ളുകയായിരുന്നു. ഇനി ഈ പത്രത്തില്‍ വന്ന വാര്‍ത്ത നിങ്ങള്‍ ഒന്ന് വായിച്ചു നോക്കു. പോസ്റ്റ്‌മോര്‍ട്ട റിപ്പോര്‍ട്ടില്‍ പറയാത്ത ഒരു കാര്യമാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കേസ് തെളിയിക്കണം എന്ന് വച്ചാല്‍ ഏത് പോലീസ് വിചാരിച്ചാല്‍ സാധിക്കും. വേണ്ട എന്ന് വച്ചാല്‍ എഴുതി തള്ളാനും കഴിയും.മണി ചേട്ടന്റെ പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇത്രയ്ക്കും വ്യക്തത ഉണ്ടായിട്ടും ആദ്യം നടത്തിയ പോലീസ് / ക്രൈംബ്രാഞ്ച് അന്വേഷണം ഒരുത്തരം തരാതെ അവസാനിപ്പിച്ചു. ഇപ്പോള്‍ കേസ് സി.ബി.ഐ അന്വേഷിച്ചു കൊണ്ടിരിക്കുന്നു. മേല്‍ പറഞ്ഞ വസ്തുതകള്‍ സി.ബി.ഐക്ക് വ്യക്തമായ ഒരു ഉത്തരം തരാന്‍ കഴിയട്ടെ.
ഇന്നു രാവിലെ അന്തരിച്ച ശ്രീലതയുടെ വിയോഗമേൽപ്പിച്ച വിഷമത്തിലാണ് ബിജു നാരായണന്റെയും ശ്രീലതയുടെയും മഹാരാജാസ് കോളേജിലെ പഴയകാല സഹപാഠികൾ. മഹാരാജാസിലെ ഏറ്റവും പ്രശസ്തമായ പ്രണയങ്ങളിലൊന്നായിരുന്നു ബിജു നാരായണന്റെയും ശ്രീലതയുടെയുമെന്ന് ഓർക്കുകയാണ് ഇരുവരുടെയും സഹപാഠിയും കുടുംബസുഹൃത്തും നടനുമായ ടിനി ടോം. ബിജു നാരായണനും ശ്രീലതയ്ക്കുമൊപ്പം ഒരേ കാലത്ത് മഹാരാജാസിൽ പഠിച്ച ഓർമ്മകൾ പങ്കിടുകയാണ് ടിനി ടോം.
പ്രീഡിഗ്രികാലത്ത് തന്നെ ഗായകനെന്ന രീതിയിൽ ഏറെ പ്രശസ്തനായിരുന്ന ബിജു നാരായണൻ, യൂണിവേഴ്സിറ്റി മത്സരങ്ങളിലെ മിന്നും താരമായിരുന്നു. ഒരുപാട് ആരാധികമാരുണ്ടായിരുന്നെങ്കിലും ബിജുവിന്റെ പ്രണയം ശ്രീലതയോടായിരുന്നു. മഹാരാജാസിൽ എല്ലാവർക്കും ഇരുവരുടെയും പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നെന്നും താനായിരുന്നു പലപ്പോഴും അവരുടെ പ്രണയത്തിലെ ഹംസമായി പിണക്കങ്ങൾ തീർക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നതെന്നും ടിനി ടോം ഓർക്കുന്നു.
കോളേജ് കാലത്തിനു ശേഷവും പരസ്പരമുള്ള സൗഹൃദം കാത്തു സൂക്ഷിക്കുന്ന ടിനി ടോമിന്റെയും ബിജു നാരായണിന്റെയും മക്കളും സുഹൃത്തുക്കളാണ്. “ബിജുവിന്റെ ഇളയ മകനും എന്റെ ഇളയ മകനും ഒരേ ക്ലാസിലാണ് പഠിക്കുന്നത്. ഞങ്ങളുടെ സൗഹൃദം മക്കളിലൂടെ തുടരണമെന്ന് ആഗ്രഹിച്ചിരുന്നു. ആ സൗഹൃദം മക്കളായും തുടരുന്നുണ്ട്. ഞങ്ങളുടെ കുടുംബവുമായും അടുത്ത ബന്ധമുണ്ട്. അടുത്തിടെ വെഡ്ഡിംഗ് ആനിവേഴ്സറിയും ഒന്നിച്ച് ആഘോഷിച്ചതായിരുന്നു,” ടിനി ടോം പറഞ്ഞു.
പത്ത് വർഷത്തെ പ്രണയത്തിനുശേഷം 1998 ജനുവരി 23 നായിരുന്നു ബിജു നാരായണന്റെയും ശ്രീലതയുടെയും വിവാഹം. നിയമത്തിൽ ബിരുദമെടുത്ത ശ്രീലത ബിജുവിന്റെ പാട്ടുജീവിതത്തിന് പൂർണപിന്തുണയുമായി എന്നും കൂടെയുണ്ടായിരുന്നു. രണ്ടു ആൺമക്കളാണ് ബിജു നാരായണൻ- ശ്രീലത ദമ്പതികൾക്ക്, സിദ്ധാർത്ഥും സൂര്യനാരായണനും.
ക്യാൻസർ ബാധിതയായി ചികിത്സയിലായിരുന്നു ശ്രീലത, അതിനിടയിലാണ് മരണം സംഭവിക്കുന്നത്. “ഒരു വർഷമായി ക്യാൻസർ ആണെന്ന് അറിഞ്ഞിട്ട്, നാലാമത്തെ സ്റ്റേജിൽ വൈകിയാണ് തിരിച്ചറിഞ്ഞത്. ശ്വാസകോശസംബന്ധിയായ ക്യാൻസർ ആയിരുന്നു,”ടിനി ടോം പറഞ്ഞു . ശ്രീലതയുടെ സംസ്കാരം ഇന്ന് വൈകിട്ട് 7:30യ്ക്ക് കളമശേരിയിൽ നടക്കും
ഭര്‍ത്താവ് മകളെ മര്‍ദ്ദിക്കുന്നുവെന്ന് പരാതിയുമായി നടി ശ്വേത തിവാരി. മകള്‍ പാലക്കിനെ ഭര്‍ത്താവ് അഭിനവ് നിരന്തരമായി മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നുവെന്നാണ് ശ്വേത തിവാരിയുടെ പരാതി.
അഭിനവ് സ്ഥിരമായി മദ്യപിക്കുന്നയാളാണ്. മകള്‍ പാലക്കിനെ അഭിനവ് നിരന്തരം മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നു. മോഡലിംഗ് ചിത്രങ്ങളുടെ പേരില്‍ പരിഹസിക്കുകയും ചെയ്യുകയാണ്- ശ്വേത തിവാരി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പൊലീസ് അഭിനവിനെ ചോദ്യം ചെയ്‍തതായും റിപ്പോര്‍ട്ടുണ്ട്.
നടൻ രാജാ ചൌധരിയാണ് ശ്വേതയുടെ ആദ്യ ഭര്‍ത്താവ്. 1998ല്‍ നടൻ രാജാ ചൌധരിയുമായി നടന്ന വിവാഹബന്ധം 2007ലാണ് ശ്വേത അവസാനിപ്പിച്ചത്. ശ്വേതയുടെയും രാജാ ചൌധരിയുടെയും മകളാണ് പാലക്. ശ്വേതയും അഭിനവും 2016ലാണ് വിവാഹിതരായത്. ഇവര്‍ക്ക് ഒരു ആണ്‍കുട്ടിയുമുണ്ട്.
ഇംഗ്ലീഷ് ചിത്രത്തിൽ അഭിനയിച്ച് ഷാരുഖ് ഖാന്റെ മകൾ. “ദ ഗ്രേ പാര്‍ട്ട് ഓഫ് ബ്ലൂ’ എന്ന ഇംഗ്ലീഷ് ഹ്രസ്വചിത്രത്തിലാണ് സുഹാന ഖാൻ അഭിനയിച്ചത്. സുഹാനയുടെ സുഹൃത്ത് തിയോ ജിമെനോയാണ് ‘ദ ഗ്രേ പാര്‍ട്ട് ഓഫ് ബ്ലൂ’ സംവിധാനം ചെയ്തത്. മുന്‍പ് സുഹാന നാടകങ്ങളിൽ അഭിനയിച്ചിരുന്നു. ലണ്ടനിലെ ആർഡിംഗലൈ കോളജിൽ നിന്ന് പഠനം പൂർത്തിയാക്കിയ സുഹാന താമസിയാതെ ബോളിവുഡിൽ സാന്നിധ്യമറിയിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.