ചുരുക്കം ചിത്രങ്ങള്‍ കൊണ്ട് തന്നെ കഴിവ് തെളിയിച്ച നടിയാണ് അനുശ്രീ. അഭിനയപ്രാധാന്യമുള്ള പല വേഷങ്ങളും ഇവര്‍ അനായാസമായി കൈകാര്യം ചെയ്തിട്ടുണ്ട്. മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പുലിമുരുകനിലെ നായികാ കഥാപാത്രമായ മൈന ആയി ആദ്യം തീരുമാനിച്ചിരുന്നതും അനുശ്രീയെ ആയിരുന്നു. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ജെ ബി ജംഗ്ഷനിലാണ് നടി മനസ്സ് തുറന്നത്.
‘ഒരു സര്‍ജറി കഴിഞ്ഞിരുന്ന സമയം ആയതു കൊണ്ട് പുലിമുരുകന്‍ ചെയ്യാന്‍ കഴിഞ്ഞില്ല. ഉയരത്തില്‍ നിന്നും എടുത്തു ചാടേണ്ട സീനൊക്കെ ഉണ്ടെന്നു പറഞ്ഞതു കൊണ്ട് ഒഴിവാക്കേണ്ടി വന്നു. പക്ഷെ പറഞ്ഞതിലുമധികം സമയമെടുത്തു പുലിമുരുകന്‍ ഷൂട്ട് ചെയ്യാന്‍. അപ്പോള്‍ സംവിധായകനോട് തന്നെ പറഞ്ഞു, ഇത്രയും സമയം എടുക്കുമായിരുന്നെങ്കില്‍ ഞാന്‍ തന്നെ ചെയ്യാമായിരുന്നു എന്ന്.
സിനിമ കണ്ടിറങ്ങിയിട്ടും മൈനയുടെ പല ഡയലോഗുകളും ഞാന്‍ കണ്ണാടിയില്‍ നോക്കി പറഞ്ഞു. ഇതൊക്കെ ഞാന്‍ പറഞ്ഞാല്‍ എങ്ങനെ ഉണ്ടാകുമെന്നു സ്വയം അഭിനയിച്ചു നോക്കി. ഞാന്‍ പറയേണ്ട ഡയലോഗുകള്‍ ആയിരുന്നല്ലോ എന്നോര്‍ത്ത്.-ജെ ബി ജംഗ്ഷനില്‍ അനുശ്രീയുടെ വാക്കുകള്‍ ഇങ്ങനെ.
കമാലിനി മുഖര്‍ജിയാണ് പുലിമുരുകനില്‍ മൈനയെ അവതരിപ്പിച്ചത്. മോഹന്‍ലാലിനൊപ്പമുള്ള മുഴുനീള കഥാപാത്രമായിരുന്നു അത്.
ഭർത്താവ് സിനിമയിൽ അഭിനയിക്കുന്നത് ഇഷ്ടമല്ല, ബാഹുബലി താരത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. ടോളിവുഡിന്റെ നടൻ മധുപ്രകാശിന്റെ ഭാര്യ ഭാരതിയാണ് ഹൈദരബാദിലെ വീടിനുള്ളിൽ തൂങ്ങിമരിച്ചത്. മധു സിനിമ-സീരിയലുകളിൽ അഭിനയിക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ സ്ഥിരം തർക്കമായിരുന്നു. സീരിയലുകളിലൂടെ ശ്രദ്ധേയനായ മധു ബാഹുബലിയിലും അഭിനയിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ 10 മണിയോടു കൂടി സീരിയലിന്റെ സെറ്റിലേക്ക് പോയ മധു പ്രകാശിനെ ഭാരതി വിളിച്ചിരുന്നു. തിരിച്ചു വന്നില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ജിമ്മിലായിരുന്ന മധു ഭാര്യയുടെ വാക്കുകൾ അവഗണിക്കുകയായിരുന്നു. വൈകുന്നേരം വീട്ടിലേക്ക് തിരിച്ചു വന്നപ്പോള്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
റോഷിൻ എ റഹ്‌മാൻ.
ഒരു സാധാരണ പ്രേക്ഷകനെന്ന നിലയിൽ സ്വാഭാവികമായും രണ്ടു കാര്യങ്ങളാണ് ‘തണ്ണീർമത്തൻ ദിനങ്ങൾ’ കാണാൻ എന്നെ തിയേറ്ററിൽ എത്തിച്ചത്: 1.യൂട്യൂബിലും വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലും തരംഗമായ ‘ജാതിക്കാ തോട്ടം’ എന്ന ഗാനം. 2.വിനീത് ശ്രീനിവാസൻ എന്ന ‘മിനിമം ഗ്യാരണ്ടി’… ‘നിങ്ങൾ ഇത് കണ്ടേ പറ്റൂ’ എന്ന് പറയാതെ പറയുന്ന തുടക്കം. പിന്നീടങ്ങോട്ട് പ്രേക്ഷകനിലേക്ക് പരകായ പ്രവേശം നടത്തുന്ന കഥാപാത്രങ്ങളുടെ കടന്നുവരവ്… ഇടക്കെപ്പോഴോ ‘ഇത് പഴയ ഞാനല്ലേ?’ എന്ന് ഏതെങ്കിലും ഒരു കഥാപാത്രത്തെയെങ്കിലും കാണുമ്പോൾ പ്രേക്ഷകന് മനസ്സിൽ തോന്നാതിരിക്കില്ല എന്നത് ഏതാണ്ടുറപ്പാണ്. ബോറടിപ്പിക്കാത്ത തമാശകളും,
‘ജാതിക്കാത്തോട്ടത്തിനായുള്ള’ കാത്തിരിപ്പുമായി ഫസ്റ്റ് ഹാഫ് കടന്നുപോയി. ഏതൊരു ‘സ്‌കൂൾ’ സിനിമയെയും പോലെ, വെക്കേഷൻ തുടങ്ങുന്നിടത്ത് ‘പഞ്ചുകൾ’ ഇല്ലാതൊരു ഇന്റർവെൽ… സെക്കൻഡ് ഹാഫിന്റെ തുടക്കം അത്ര പുതുമ നിറഞ്ഞതെന്ന് അവകാശപ്പെടാനാവില്ലെങ്കിലും, കണ്ടും കേട്ടും പരിചയിച്ച പലതിനെയും സംവിധായകൻ തന്റേതായൊരു കൈയൊപ്പു ചാർത്തി അവതരിപ്പിച്ചിരിക്കുന്നു എന്ന് നിസ്സംശയം പറയാം. ഇടക്കെപ്പോഴോ ഒന്നു വാച്ചിൽ നോക്കേണ്ടി വന്നു! ക്ളൈമാക്‌സ് സീനിലേക്ക് പ്രേക്ഷകനെ ചെറിയൊരു നെഞ്ചിടിപ്പോടെ നടത്താൻ ശ്രമം നടത്തിയെങ്കിലും, സിനിമ ‘തീർക്കാൻ വേണ്ടി തീർത്ത’ ഒരു പ്രതീതി അനുഭവപ്പെട്ടു (തികച്ചും വ്യക്തിപരമായ അഭിപ്രായം)… ജോമോനും കീർത്തിയും രവി സാറുമൊക്കെ എന്നോ നമുക്കിടയിൽ ജീവിച്ചിരുന്നവരോ, അല്ലെങ്കിലൊരുപക്ഷേ നമ്മൾ തന്നെയോ ആവാം… രവി സാറായുള്ള വിനീതിന്റെ കടന്നുവരവിൽ തന്നെ, ഏതൊരു സ്ഥിരം പ്രേക്ഷകനും ഊഹിക്കാൻ ഒന്നുണ്ട് – ഒന്നുകിൽ അയാളൊരു ‘നന്മ മരം’, അല്ലെങ്കിൽ ഒരു ‘ഗജ ഫ്രോഡ്’ (ഇതിൽ ഏതാണെന്ന് സിനിമ കാണുമ്പോൾ അറിഞ്ഞാൽ മതി!). ഒരു അധ്യാപകൻ എന്ന നിലയിലും, +2 ജീവിതം ഒരു സർക്കാർ സ്‌കൂളിൽ ആസ്വദിച്ച ആളെന്ന നിലയിലും, ഒരു ശരാശരി +2 വിദ്യാർത്ഥിയുടെ ‘വേവ് ലെങ്ത്’ അറിയുന്നതുകൊണ്ടും, ‘തണ്ണീർ മത്തൻ ദിനങ്ങളിൽ’ രണ്ടുമൂന്നു ദിവസമായി സോഷ്യൽ മീഡിയ ‘പെരുപ്പിച്ചു കാട്ടുന്ന’ ‘വേറെ ലെവൽ’ കണ്ടന്റുകൾ ഒന്നും കാണാൻ കഴിഞ്ഞില്ല, ക്ഷമിക്കണം! ‘ഒമർ ലുലുവൊക്കെ ഇത് കണ്ട് പഠിക്കണം’ എന്ന ട്രോൾ വായിച്ചിട്ടാണ് സിനിമക്ക് പോയതെങ്കിലും അത്രമാത്രം പഠിക്കാനുള്ളതൊന്നും ഇതിലുണ്ടെന്നു തോന്നിയില്ല…മനസ്സിൽ ഒന്നും ബാക്കി വെക്കാതെ കണ്ടിറങ്ങാവുന്ന ഒരു ശരാശരി സ്‌കൂൾ ചിത്രം, അത്രക്ക് മധുരമേയുള്ളൂ ഈ ‘തണ്ണീർമത്തന്’…
റോഷിൻ എ റഹ്‌മാൻ. കൊല്ലം ജില്ലയിലെ ഓച്ചിറ സ്വദേശി. ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിൽ ബിരുദം, ഹ്യൂമൻ റിസോഴ്‌സ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം. പാരലൽ കോളേജ് അധ്യാപകൻ. കവിത, സിനിമാ നിരൂപണം എന്നീ മേഖലകളിൽ സമൂഹമാധ്യമങ്ങളിലും ആനുകാലികങ്ങളിലും സജീവം.
കൊച്ചി: ഫാൻസിഡ്രസ് എന്ന ചിത്രം നിർമിച്ചു സിനിമാ മേഖലയിൽ പുതിയ ചുവടുവയ്പുമായി നടൻ ഗിന്നസ് പക്രു. ഏറ്റവും ഉയരം കുറഞ്ഞ സിനിമാ നിർമാതാവ് എന്ന ബെസ്റ്റ് ഓഫ് ഇന്ത്യയുടെ റിക്കാർഡും ഇതോടെ പക്രു സ്വന്തമാക്കി. വിമർശനങ്ങളും നല്ല അഭിപ്രായങ്ങളും ചിത്രത്തിനു കിട്ടുന്നുണ്ടെന്നു ഗിന്നസ് പക്രു പത്രസമ്മേളനത്തിൽ പറഞ്ഞു.
ശില്പി ഡാവിഞ്ചി സുരേഷ് നിർമിച്ച സൈക്കിൾ ചവിട്ടുന്ന പക്രുവിന്റെ ശിൽപം ചടങ്ങിൽ അനാവരണം ചെയ്തു. ഫാൻസി ഡ്രസ് ചിത്രത്തിലെ ബെൻ കുട്ടൻ എന്ന കഥാപാത്രത്തിന്റെ മാതൃകയിലാണു ശിൽപം നിർമിച്ചിരിക്കുന്നത്. 2013ൽ കുട്ടിയും കോലും എന്ന ചിത്രം പക്രു സംവിധാനം ചെയ്തിട്ടുണ്ട്.
ബോളിവുഡ് നടി രാഖി സാവന്ത് വിവാഹിതയായി. വിവാഹവാര്‍ത്ത രാഖി തന്നെയാണ് ഞായറാഴ്ച്ച പുറത്തു വിട്ടത്. “ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്നു. ഞാൻ എന്റെ ആരാധകനെ വിവാഹം കഴിച്ചു. എന്നെ യഥാർത്ഥമായി സ്നേഹിച്ച ഒരു ആരാധകനെ,” രാഖി സാവന്ത് പറഞ്ഞു.
സ്വകാര്യ വിനോദ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് തന്‍റെ വിവാഹം കഴിഞ്ഞതായി രാഖി വെളിപ്പെടുത്തിയിരിക്കുന്നത്.
ലണ്ടനില്‍ ബിസിനസുകാരനായ റിതേഷാണ് തന്‍റെ ഭര്‍ത്താവെന്നും മുംബൈയില്‍ വച്ചായിരുന്നു വിവാഹമെന്നും രാഖി പറയുന്നു. തന്‍റെ കടുത്ത ആരാധകനായിരുന്നു റിതേഷെന്നും വാട്സ്‌ആപ്പിലൂടെയാണ് പരിചയപ്പെട്ടതെന്നും രാഖി പറയുന്നു. വിവാഹ ശേഷം റിതേഷ് ലണ്ടനിലേക്ക് മടങ്ങിയെന്നും വിസ ലഭിച്ചയുടന്‍ താന്‍ ലണ്ടനിലേക്ക് പോകുമെന്നും രാഖി പറയുന്നു.
എന്തുകൊണ്ടാണ് വിവാഹം വളരെ രഹസ്യമായി സൂക്ഷിച്ചതെന്ന് ചോദിച്ചപ്പോൾ രാഖി സാവന്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, “വിവാഹിതരാണെന്ന് ആളുകൾ അറിഞ്ഞാൽ, മുമ്പ് സ്ത്രീകൾ അനുഭവിച്ചിരുന്നത് പോലെ എനിക്കും ഈ മേഖലയിൽ അവസരങ്ങൾ ലഭിക്കാതെയാകു എന്ന് ഞാൻ ഭയപ്പെട്ടു. ദീപിക, പ്രിയങ്ക തുടങ്ങിയ വലിയ നടിമാരെ പോലെയല്ല. അവർക്ക് വിവാഹക്കാര്യം പ്രഖ്യാപിച്ചാലും എപ്പോഴത്തേയും പോലെ അവസരങ്ങൾ ലഭിക്കും.
പക്ഷെ ഞാൻ ഐറ്റം നമ്പറുകൾ ചെയ്യുന്ന ആളാണ്. ഞാൻ ഇപ്പോൾ വിവാഹിതയായ സ്ത്രീയാണെന്ന് ആളുകൾ അറിഞ്ഞാൽ എനിക്ക് ജോലി ലഭിക്കുമോ എന്ന് എനിക്കറിയില്ല. എന്നാൽ ഇന്ന് ഞാൻ വളരെ സന്തുഷ്ടയായ സ്ത്രീയായതിനാൽ അത് പിന്നീടുള്ള കാര്യമാണെന്ന് ഞാൻ കരുതുന്നു. ഞാൻ സ്വപ്നം കണ്ടിരുന്ന ഒരു പുരുഷനുമായി ഞാൻ വിവാഹിതയായി,” രാഖി സാവന്ത് പറഞ്ഞു.
ഷൂട്ടിങ് സെറ്റിലെ അസൗകര്യങ്ങളെക്കുറിച്ച തുറന്ന് പറഞ്ഞ് നടി മാലാ പാര്‍വതി. കാളിദാസ് ജയറാം നായകനാകുന്ന ഹാപ്പി സര്‍ദാര്‍ എന്ന സിനിമയുടെ സെറ്റിലുണ്ടായ പ്രശ്‌നമായിരുന്നു പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റിലേക്കും പിന്നീട് വലിയ ചര്‍ച്ചയിലേക്കും എത്തിയത്. പിന്നീട് ആ പ്രശ്‌നം പരിഹരിച്ചുവെന്നും കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും അവര്‍ അറിയിച്ചിരുന്നു.
എന്നാല്‍ ഇതിനു പിന്നാലെ ‘നായകനും നായികയ്ക്കും ഇല്ലാത്ത കാരവന്‍, നായികയുടെ അമ്മ വേഷം ചെയ്യുന്നയാള്‍ക്ക്’ വേണമെന്നും നിര്‍മാതാവിനുണ്ടാകുന്ന ബുദ്ധിമുട്ട് മനസിലാകാത്ത നടിമാരാണ് മലയാള സിനിമയുടെ ശാപമെന്നും നിര്‍മാതാവിന്‍റെ ക്യാഷറായ സഞ്ജയ് പാല്‍ ആരോപണമുന്നയിച്ചിരുന്നു. ഇതോടെയാണ് സെറ്റില്‍ നടന്ന സംഭവത്തിന്റെ അനുഭവം വിവരിച്ചുകൊണ്ട് മാലാ പാര്‍വതി രംഗത്തെത്തിയത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം;
Happy sardar.. എന്ന സിനിമയിൽ അമ്മ നടി കാരവൻ ചോദിച്ചു എന്നൊരാരോപണം Sanjay Pal ഉന്നയിച്ചിരുന്നു. പ്രൊഡ്യൂസർടെ കാഷ്യർ ആണ് ആള്. . ചായ, ഭക്ഷണം, ടോയ്ലറ്റ് പോലെയുള്ള അടിസ്ഥാന സൗകര്യം തരാത്തവരോട് കാരവൻ ചോദിക്കാൻ പാടില്ല എന്ന സാമാന്യ ബോധം ഉണ്ട്. ഉച്ചയ്ക്ക് 3 മുതൽ പിറ്റേന്ന് വെളുപ്പിന് 6 വരെ ജോലി ചെയ്യുന്ന സെറ്റിൽ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ തന്നിരുന്നിടത്ത് ബ്ലോക്ക് ആയിരുന്നതിനാലും, മൂത്രമൊഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് ഇല്ലാതിരുന്നതിനാലും ഞാൻ കാരവൻ എടുത്തു. എന്റെ സ്വന്തം കാശിന്. എല്ലാ പെൺകുട്ടികൾക്കും വേണ്ടി. അമ്മ നടി ആണെങ്കിലും മൂത്രം ഒഴിക്കണമല്ലോ? അതോ വേണ്ടേ? നായകനും നായികയ്ക്കും മാത്രമേ ഉള്ളോ ഈ ആവശ്യങ്ങൾ? Sanjay Pal എന്ന ആൾക്കുള്ള മറുപടിയാണിത്.
ബില്ല് ചുവടെ ചേർക്കുന്നു.
ഈ സെറ്റിലെ വിശേഷങ്ങൾ പറഞ്ഞാൽ തീരില്ല. തല്ക്കാലം നിർത്തുന്നു.
ജയറാം നടത്തിയ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അല്ലു അര്‍ജുന്റെ അച്ഛനായി സ്‌ക്രീനിലെത്തുന്നതിനുവേണ്ടി ശരീരഭാരം കുറച്ച്, ടീഷര്‍ട്ടും ജീന്‍സും ധരിച്ചുനില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത് വൈറല്‍ ആയിരുന്നു.
എഫോട്ടോ ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെക്കുന്നതിന് മുന്‍പ് ആദ്യം കാണിച്ചത് മമ്മൂട്ടിയെ ആണെന്ന് പറയുന്നു അദ്ദേഹം. അതിന് മറുപടിയായി മമ്മൂട്ടി പറഞ്ഞ രസകരമായ കമന്റിനെക്കുറിച്ചും ജയറാം പറയുന്നു.
‘ഫേസ്ബുക്കില്‍ ഇടുന്നതിന് മുന്‍പ് ആ ഫോട്ടോ മമ്മൂക്കയ്ക്കാണ് ഞാന്‍ ഷെയര്‍ ചെയ്തത്. എന്നാല്‍ കുറേ നേരത്തേക്ക് മറുപടിയൊന്നും വന്നില്ല. ഷൂട്ടിംഗിന്റെ തിരക്കിലായതുകൊണ്ടാണെന്ന് കരുതി. പെട്ടെന്ന് ഒരുമിച്ച് കുറേ മെസേജുകള്‍ വന്നു. എന്താടാ ഇത്, നീ തന്നെയാണോ അതോ തല മാറ്റി ഒട്ടിച്ചതാണോ എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍. കുറച്ചുകഴിഞ്ഞപ്പോള്‍ മമ്മൂക്ക വീണ്ടും പറഞ്ഞു, നിന്റെ പരിശ്രമത്തിനുള്ള ഫലമാണ് ഇതെന്ന്, ഇങ്ങനെ ഇരിക്കണമെന്നും.’ ആ ഫീഡ്ബാക്കിന് ശേഷമാണ് ചിത്രം ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്യാന്‍ തീരുമാനിച്ചതെന്നും ജയറാം പറയുന്നു.
ഒരു ആണ്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടുള്ള ആളാണ് ഞാന്‍ എന്ന് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. പ്രണായാഭ്യര്‍ഥനകളും പ്രണയ ലേഖനങ്ങളുമൊക്കെ എപ്പോഴും കിട്ടണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്ന് മോഹന്‍ലാല്‍ പറയുന്നു.
ഒരു പാടുപേര്‍ക്കു വേണ്ടി പ്രണയ ലേഖനങ്ങള്‍ എഴുതിക്കൊടുത്തിട്ടുണ്ട്. ഒരാണു ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടുള്ള ആളാണ് ഞാനും. അത്തരം കാര്യങ്ങളെ പോസീറ്റീവായി എടുക്കണം. ആരേയും ദ്രോഹിക്കുന്നതല്ല അതൊന്നും. തമാശയായിരുന്നു അതിന്റെയൊക്കെ മുഖ്യ ഘടമെന്നും അദ്ദേഹം പറഞ്ഞു.
പ്രണായാഭ്യര്‍ഥനകളും പ്രണയ ലേഖനങ്ങളുമൊക്കെ എപ്പോഴും കിട്ടണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. ഒരാള്‍ ഒരാളെ ഇഷ്ടപ്പെടുന്നതില്‍ എന്താണ് കുഴപ്പമെന്നും മോഹന്‍ലാല്‍ പറയുന്നു.
സണ്ണിലിയോണിനെ അന്വേഷിച്ച് വരുന്ന ഫോൺവിളികളിൽ മനംമടുത്തിരിക്കുകയാണ് ഡൽഹി സ്വദേശി പുനീത് അഗർവാൾ. കഴിഞ്ഞ ദിവസം റിലീസായ സണ്ണി ലിയോണിന്റെ ഒരു പഞ്ചാബി സിനിമയാണ് യുവാവിന് തലവേദന സൃഷ്ടിച്ചിരിക്കുന്നത്. ചിത്രത്തില്‍ സണ്ണിയുടെ കഥാപാത്രം തന്റെ നമ്പറാണെന്ന് പറഞ്ഞ് ഒരു ഫോണ്‍ നമ്പര്‍ പറയുന്നുണ്ട്. ഈ നമ്പരിലേക്കാണ് സണ്ണി ലിയോണല്ലേ എന്നു ചോദിച്ചുള്ള വിളികളുടെ പ്രവാഹം.
രാജ്യത്തിനുള്ളില്‍ നിന്ന് മാത്രമല്ല വിദേശ രാജ്യങ്ങളില്‍ നിന്നു പോലും ഫോണ്‍ വരുന്നുണ്ടെന്നാണ് പുനീത് പറയുന്നത്.ഫോൺവിളികാരണം ഉറങ്ങാനോ ജോലിക്കുപോകാനോ പോലും പറ്റാത്ത അവസ്ഥയിലാണ് പുനീത്. ബിസ്‌നസ്‌കാരനായ പുനീതിന് ബിസിനസിനെ ബാധിക്കുന്നതിനാല്‍ നമ്പര്‍ മാറ്റാന്‍ പറ്റാത്ത അവസ്ഥയാണ്. ഫോണ്‍ വിളി ശല്യമായി മാറിയതോടെ പുനീത് പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫോണ്‍ വിളികള്‍ക്ക് കുറവില്ല.
‘ഞാനെന്തു വൃത്തികെട്ട സ്ത്രീയോ ആയിക്കോട്ടെ, വിമര്‍ശിക്കുമ്പോൾ അല്‍പം മര്യാദയാകാമെന്നു ഗായിക അഭയ ഹിരണ്മയി. തന്റെ ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ച വ്യക്തി ഗോപി സുന്ദറാണെന്നും എന്നാല്‍ വിമര്‍ശിക്കുമ്പോൾ അല്‍പം മര്യാദ ആവാമെന്നും അഭയ പറയുന്നു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഭയ ഇക്കാര്യം വ്യക്തമാക്കിയത്.
‘അന്ന കത്രീനയോടൊപ്പമാണ് ഞാന്‍ ആദ്യമായി ഗോപിയുടെ സ്റ്റുഡിയോയില്‍ പോകുന്നത്. ആദ്യമായി റെക്കോര്‍ഡിങ്ങ് സെഷന്‍ കാണുന്നതും അങ്ങനെയാണ്. സംഗീതവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരുടെ കൂടെ നില്‍ക്കാന്‍ എനിക്കു വലിയ ഇഷ്ടമായിരുന്നു. പക്ഷേ, എന്റെ പാഷനും പ്രൊഫഷനുമെല്ലാം മ്യൂസിക്കാണെന്നു തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്, അഭയ പറയുന്നു.
സ്വകാര്യ ജീവിതം സ്വകാര്യമായി തന്നെ വയ്ക്കാനാണ് തനിക്കിഷ്ടം. വിമര്‍ശനങ്ങളെ എല്ലാം പോസിറ്റീവായി കാണാനാണ് ശ്രമിക്കാറുള്ളത്. ‘ഞാനെന്തു വൃത്തികെട്ട സ്ത്രീയോ ആയിക്കോട്ടെ, വിമര്‍ശിക്കുമ്പോൾ അല്‍പം മര്യാദയാകാം. ഞാന്‍ കൊലപാതകമോ തീവ്രവാദ പ്രവര്‍ത്തനമോ ചെയ്ത ഒരാളൊന്നുമല്ല. തികച്ചും എന്റെ വ്യക്തിപരമായ കാര്യത്തിലാണ് ഈ ഇടപെടല്‍. പക്ഷേ, അതുകൊണ്ടാണ് ബോള്‍ഡാകാന്‍ സാധിച്ചത്. അഭയ .കൂട്ടിച്ചേര്‍ത്തു