സിനിമ ആസ്വാദകർ എല്ലാം ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ‘വണ്‍സ് അപ് ഓണ്‍ എ ടൈം ഇൻ ഹോളിവുഡ്’. പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ലിയോനാര്‍ഡോ ഡികാപ്രിയോയും ബ്രാഡ്പിറ്റും ഒന്നിക്കുന്നുവെന്നതാണ് ഇതിനു കാരണം. ടറന്റീനോയാണ് ചിത്രം സംവിധാനം ചെയ്യുന്നതും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. മികച്ച പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ പോസ്റ്ററിന് ലഭിക്കുന്നത്.
ഒരു മിസ്റ്ററി ക്രൈം ചിത്രമാണ് ‘വണ്‍സ് അപ് ഓണ്‍ എ ടൈം ഇൻ ഹോളിവുഡ്’. സിനിമയിലേക്ക് ചേക്കാറാൻ ശ്രമിക്കുന്ന ടെലിവിഷൻ താരമായ റിക്ക് ഡല്‍ടണ്‍ ആയിട്ടാണ് ഡികാപ്രിയോ അഭിനയിക്കുന്നത്. ആക്ഷൻ രംഗങ്ങളില്‍ റിക്കിന്റെ ഡ്യൂപ്പും ചിരകാല സുഹൃത്തുമായ ക്ലീഫ് ബൂത്ത് ആയി ആണ് ബ്രാഡ് പിറ്റ് അഭിനയിക്കുന്നത്. ഇരുവരുടെയും കഥാപാത്രങ്ങളുടെ കഥയാണ് ചിത്രം പറയുന്നതും. ജൂലൈ 26ന് ചിത്രം തിയേറ്ററിൽ എത്തും.
നടുറോഡില്‍ സിനിമാ സ്റ്റൈലില്‍ നടന്‍റെ സംഘട്ടനം. മദ്യപിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ആലപ്പുഴ എസ്.എല്‍ പുരത്ത് വെച്ചാണ് നടന്‍ സുധീറും സംഘവും രണ്ടുപേരെ കയ്യേറ്റം ചെയ്തത്. ബാറിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ ഡോറു തുറന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘട്ടനത്തിലേക്ക് എത്തിത്. നടനും സുഹൃത്തുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.
എസ്.എൽ പുരത്ത് രാത്രി ഏഴരയോടെയാണ് സിനിമാ സ്റ്റൈലില്‍ സംഘര്‍ഷം അരങ്ങേറിയത്. നടന്‍ സുധീറും രണ്ട് സുഹൃത്തുകളും എസ്.എൽ പുരത്തെ ബാറിന് സമീപം ദേശീയപാതയ്ക്ക് അരികിൽ ആഢംബര കാർ നിർത്തിയിട്ടിരിക്കുകയായിരുന്നു. കാറിന്റെ വാതിൽ തുറന്നപ്പോൾ നടന്നു പോവുകയായിരുന്ന അനൂപിന്റെ ദേഹത്ത് തട്ടി. ഇത് ചോദ്യം ചെയ്തപ്പോൾ സംഘട്ടനമായി. ഡോർ തുറന്ന് പുറത്തിറങ്ങിയ സുധീർ അനൂപിനെ സിനിമാ സ്റ്റൈലിൽ ചവിട്ടി വീഴ്ത്തി . ഇതേപ്പറ്റിയുണ്ടായ വാക്കേറ്റത്തിനിടെയാണ് ഹരീഷിനെ വളഞ്ഞിട്ട് മർദ്ദിച്ചത്. ഹരീഷിന് മൂക്കിന്റെ പാലത്തിന് ഒടിവും കണ്ണിന് പരിക്കുമേറ്റു. ഇതുകണ്ട നാട്ടുകാർ വിഷയത്തിൽ ഇടപെട്ടു. ഇതോടെ നടനും സുഹൃത്തുക്കളും നാട്ടുകാരുമായി ഏറ്റുമുട്ടി.
സമീപത്തെ മാരാരിക്കുളം പൊലീസ് സ്റ്റേഷനിൽ നിന്ന് പൊലീസ് എത്തിയാണ് കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കിയത്. പരിക്കേറ്റ ഹരീഷിനെയും അനൂപിനെയും ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ നടനും സംഘവും താലൂക്ക് ആശുപത്രിയിലെത്തി ഭീഷണി മുഴക്കി. തുടർന്ന് ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മാറ്റി. സംഭവത്തിൽ കഞ്ഞിക്കുഴി അറയ്ക്കൽ ഹരീഷ് , പഴയതോപ്പിൽ അനൂപ് എന്നിവർക്ക് പരിക്കേറ്റു.നടനെയും സുഹൃത്തുക്കളെയും നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയെങ്കിലും പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പുതന്നെ ഇവരെ പൊലീസ് വിട്ടയച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് ചീഫിന് പരാതി നൽകിയതോടെയാണ് നടനെതിരെ കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചത്
നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുെട വീടുകയറി ആക്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസുമായി സഹകരിക്കില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന. കൊച്ചി പനമ്പള്ളി നഗറിലുള്ള വീട്ടിലേക്ക് റോഷന്‍ ആന്‍ഡ്രൂസ് ഗൂണ്ടകളുമായി എത്തി ആക്രമിച്ചെന്ന് കാണിച്ച് ആല്‍വിന്‍ ആന്റണി ഡിജിപിക്ക് പരാതി നല്‍കി. നടപടികള്‍ വേഗത്തിലാക്കുമെന്ന് ഡിജിപി ഉറപ്പുനല്‍കിയതായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ജി.സുരേഷ്കുമാര്‍ അറിയിച്ചു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികളുമായി എത്തിയാണ് ആല്‍വിന്‍ ആന്റണി ഡി.ജി.പിയെ കണ്ടത്. കഴിഞ്ഞ ദിവസം രാത്രി പതിനഞ്ചോളം വരുന്ന സംഘം റോഷന്‍ ആന്‍ഡ്രൂസിന്റെ േനതൃത്വത്തില്‍ വീട്ടില്‍ കയറി മര്‍ദിച്ചെന്നാണ് പരാതി.
പറഞ്ഞുതീര്‍ക്കാവുന്ന പ്രശ്നം അക്രമത്തിലെത്തിച്ചതിന്റെ ഉത്തരവാദിത്തം റോഷന്‍ ആന്‍ഡ്രൂസിനാണെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാട്. റോഷന്റെ സിനിമ ചെയ്യുന്നവര്‍ അസോസിയേഷനുമായി ബന്ധപ്പെടണമെന്ന നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
ആല്‍വിന്‍ ആന്റണിയുടെ മകനും റോഷന്‍ ആന്‍ഡ്രൂസിന്റെ സഹസംവിധായകനുമായ ആല്‍വിന്‍ ജോണ്‍ ആന്റണിയുമായുള്ള പ്രശ്നമാണ് ആക്രമത്തില്‍ കലാശിച്ചത്. അതേസമയം അക്രമത്തിനിരയായത് താനാണെന്നു കാണിച്ച് റോഷന്‍ ആന്‍ഡ്രൂസും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സീരിയലിലൂടെ സിനിമയിലേക്ക് വന്ന താരമാണ് ചന്ദ്ര ലക്ഷ്മണ്‍. ചുരുക്കം ചില ചിത്രങ്ങളില്‍ മാത്രമാണ് ചന്ദ്ര അഭിനയിച്ചിട്ടുള്ളൂ. എന്നാല്‍, ചന്ദ്രയെ മലയാളിക്ക് സുപരിചിതാണ്. വിവാഹശേഷം ചന്ദ്ര അഭിനയ ജീവിതം വിട്ടെന്നായിരുന്നു പലരും കരുതിയത്. വര്‍ഷങ്ങളോളം ചന്ദ്രയെ എവിടെയും കണ്ടിട്ടില്ല.
പിന്നീട് വിവാഹമോചിതയായെന്നും ഭര്‍ത്താവിന്റെ പീഡനം കാരണമാണെന്നും വരെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇതിനൊക്കെ ഉത്തരം പറയാന്‍ ചന്ദ്ര എത്തിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്കുശേഷമാണ് ചന്ദ്ര ഒന്നും ഒന്നും മൂന്ന് എന്ന ഷോയിലൂടെ എത്തുന്നത്. പല വ്യക്തതയും പരിപാടിയിലൂടെ ചന്ദ്ര വരുത്തി. വിവാഹം ചെയ്യാത്ത ഒരാള്‍ക്ക് എങ്ങനെയാണ് ഭര്‍ത്താവ് ഉണ്ടാകുന്നത്? ഇതുവരെ ചന്ദ്ര വിവാഹിതയല്ലെന്നാണ് പ്രേക്ഷകര്‍ കേട്ടത്.
തന്റെ ജീവിതത്തെക്കുറിച്ചും തന്നെക്കുറിച്ചു പ്രചരിച്ച ഇല്ലാക്കഥകളെക്കുറിച്ചും ചന്ദ്ര മനസ്സു തുറന്നത്. മലയാളത്തില്‍ നിന്നു മാറി നിന്നപ്പോള്‍ എല്ലാവരും ചേര്‍ന്ന് എന്നെ കെട്ടിച്ചു വിട്ടു. അമേരിക്കയില്‍ സ്ഥിരതാമസമാക്കിപ്പിച്ചു. ഭര്‍ത്താവ് എന്നെ കഠിനമായി പീഡിപ്പിച്ചു. അതുകൊണ്ട് ഞാന്‍ സീരിയല്‍ വിട്ടു. ഇങ്ങനെയായിരുന്നു യൂട്യൂബില്‍ പ്രചരിച്ചതെന്ന് ചന്ദ്ര പറഞ്ഞു.
മലയാള സീരിയലുകളില്‍ നിന്നു മാറിനിന്ന സമയത്തായിരുന്നു ഈ പ്രചാരണം. ഇപ്പോഴും ഭര്‍ത്താവ് പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ചന്ദ്ര പറയുന്നു. വിവാഹം പോലും കഴിക്കാത്ത ഒരാളോട് എന്തിനാണ് ഇങ്ങനെയെല്ലാം ചെയ്യുന്നത് എന്നു റിമി ആശ്ചര്യപ്പെട്ടപ്പോള്‍, അവര്‍ക്കു വേറെ പണിയൊന്നും ഉണ്ടായിരിക്കുകയില്ല എന്നായിരുന്നു ചന്ദ്രയുടെ മറുപടി.
വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിനു ഇപ്പോള്‍ സിംഗിള്‍ ആണെന്നും മിംഗിള്‍ ആവാന്‍ റെഡിയാണെന്നുമായിരുന്നു ചന്ദ്ര പറഞ്ഞു. ഭാവി വരനെക്കുറിച്ചുള്ള സങ്കല്‍പ്പവും താരം പങ്കുവച്ചു. നല്ല ജോലി വേണം, ജാതിമത പ്രശ്നങ്ങളില്ല, നല്ല ഉയരം ഉണ്ടാകണം, ഇന്ത്യയില്‍ എവിടെ നിന്നുള്ള ആളായാലും കുഴപ്പമില്ലെന്നും ചന്ദ്ര പറഞ്ഞു. അച്ഛനും അമ്മയ്ക്കും ഏകമകളാണു ചന്ദ്ര. ചെന്നൈയിലാണു താമസം. സീരിയലില്‍ നിന്ന് ഇടവേളയെടുത്ത് മ്യൂറല്‍ പെയിന്റിങ് ബിസിനസില്‍ ശ്രദ്ധിക്കുകയായിരുന്നു. വീണ്ടും ശക്തമായി കഥാപാത്രത്തിലൂടെ തിരിച്ചു വരാന്‍ താല്‍പര്യമുണ്ടെന്നും താരം വ്യക്തമാക്കി.
നിർമാതാവ് ആൽവിൻ ആന്റണിയുടെ വീട്ടിൽ കയറി സംവിധായകൻ റോഷൻ ആൻഡ്രൂസ് അക്രമിച്ചെന്ന ആരോപണം കഴിഞ്ഞ ദിവസമാണ് ഉയർന്നത്. ആല്‍വിന്‍ ആന്‍റണിയുടെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്‍റണിയോടുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കുടുംബത്തിന്റെ ആരോപണം. അസോഷ്യേറ്റായ പെൺകുട്ടിയുമായുള്ള മകന്റെ സൗഹൃദം റോഷന് ഇഷ്ടമായിരുന്നില്ല. ഇതേതുടർന്നാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നും കുടുംബം പറയുന്നു. രാത്രി 12.30ഓടെ ഗുണ്ടകളുമായി എത്തിയാണ് റോഷൻ ആക്രമിച്ചതെന്ന് ആൽവിന്റെ അമ്മ ഏയ്ഞ്ചലീന അറിയിച്ചു. സംഭവത്തിന്റെ വിശദാംശം മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞത് ഇങ്ങനെ:
മകൻ റോഷനൊപ്പം രണ്ട് സിനിമകളിലാണ് പ്രവർത്തിച്ചത്. ഹൗ ഓൾഡ് ആർ യുവിലും മുംബൈ പൊലീസിലുമുണ്ടായിരുന്നു. രണ്ട് സിനിമയും തീരുന്നിടം വരെ ഒപ്പം നിന്നിരുന്നു. റോഷൻ ആരോപിക്കുന്നത് പോലെ മയക്കുമരുന്ന് ഉപയോഗത്തെതുടർന്ന് മകനെ പുറത്താക്കിയിട്ടില്ല. ഞങ്ങളുടെ അറിവിൽ അവൻ മയക്കുമരുന്നും മദ്യവും ഒന്നും ഉപയോഗിക്കാറില്ല. റോഷന്റൊപ്പം മാത്രമല്ല മറ്റ് നിരവധി സംവിധായകർക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. അവിടെയൊന്നും യാതൊരു പ്രശ്നവും ഉണ്ടാക്കിയില്ല.
റോഷന്റെ അവസാനം പുറത്തിറങ്ങിയ ചിത്രത്തിൽ അസോഷ്യേറ്റായ പെൺകുട്ടിയുമായി മകൻ നല്ല സൗഹൃദമായിരുന്നു. ആ പെൺകുട്ടി തന്നെയാണ് റോഷൻ മോശമായി പെരുമാറുന്ന കാര്യം മകനോട് പറഞ്ഞത്. അവനപ്പോൾ എന്തിനാണ് ഇത് സഹിച്ച് നിൽക്കുന്നത്, നിനക്ക് വേറെ ആരുടെയെങ്കിലും അസോഷ്യേറ്റ് ആയിക്കൂടേയെന്ന് ചോദിച്ചു. ഇത് റോഷൻ അറിഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മകനും പെൺകുട്ടിയുമായുള്ള സൗഹൃദം റോഷന് ഇഷ്ടമായിരുന്നില്ല.
മകനെ ആക്രമിക്കാന്‍ തന്നെയാണ് റോഷൻ ഗുണ്ടകളെ കൂട്ടി വന്നത്. എന്റെയൊപ്പം 45 ഗുണ്ടകളുണ്ടെന്ന് റോഷൻ തന്നെയാണ് പറഞ്ഞത്. അതിൽ ഇരുപതോളം പേർ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. പ്രശ്നമുണ്ടാകുമെന്ന് ഉറപ്പായതുകൊണ്ടാണ് മകനെ വീട്ടിൽ നിന്നും മാറ്റിയത്. വീട്ടിലുണ്ടായിരുന്ന മകന്റെ സുഹൃത്തായ ഡോക്ടർ ചെവിക്കു പരുക്കേറ്റ് ആശുപത്രിയിലാണ്. പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാൻ ഞങ്ങളാണ് അദ്ദേഹത്തെ വിളിച്ചുവരുത്തിയത്. ആദ്യമൊക്കെ സമാധാനമായി തന്നെയാണ് സംസാരിച്ചത്. പിന്നീട് മുഖഭാവം മാറിത്തുടങ്ങി. പിന്നീട് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഡോക്ടറോടായി സംസാരം. ആൽവിന്‍ എവിടെയുണ്ടെന്ന് ഡോക്ടർ പറയണമെന്ന് റോഷൻ പറഞ്ഞു. അത് നടക്കില്ലെന്ന് ഡോക്ടർ പറഞ്ഞു. അപ്പോൾ ഡോക്ടർ അവരുടെ കൂടെ ചെല്ലണമെന്നായി. ഡോക്ടറെ നമുക്ക് അങ്ങ് പൊക്കിയേക്കാമെന്നുപറഞ്ഞ് റോഷന്‍ പറഞ്ഞതോടെ, കൂടെ വന്ന ഗുണ്ടകളെപ്പോലെ ഉളള ആളുകൾ അദ്ദേഹത്തെ മർദിച്ചു.
ഡോക്ടറെ മർദ്ദിക്കുന്നത് കണ്ടിട്ടാണ് ഞങ്ങൾ തടയാൻ ശ്രമിച്ചത്. എന്നെയും ഭർത്താവിനെയും അവർ തള്ളിയിട്ടു. സ്കൂളിൽ പോകുന്ന എന്റെ കുട്ടിയെപോലും വെറുതെ വിട്ടില്ല. ഡോക്ടറെ അവരുടെ കൈയിൽ നിന്നും രക്ഷിച്ച് റൂമിലേയ്ക്കു മാറ്റി. അതിനുശേഷമാണ് അവർ ഒന്നടങ്ങിയത്. റോഷൻ മകന് ഗുരുതുല്യനാണ്. എന്തെങ്കിലും പ്രശ്നം അവനുണ്ടാക്കിയിട്ടുണ്ടെങ്കിൽ അവനെ ശിക്ഷിക്കാനുള്ള അവകാശം റോഷനുണ്ട്. ഞങ്ങളുടെ മുന്നിൽവെച്ച് അവനിങ്ങനെ ചെയ്തു അതുകൊണ്ട് രണ്ട് തല്ല് കൊടുത്തിരുന്നെങ്കിൽപ്പോലും ഞങ്ങൾക്ക് പരാതിയില്ലായിരുന്നു. ഇതുപക്ഷെ ചെറിയ ഒരു പയ്യനെ ആക്രമിക്കാൻ ഗുണ്ടകളുമായിട്ട് വരുന്നത് ന്യായീകരിക്കാനാവില്ല. അതുകൊണ്ടാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസ് പക്ഷെ ഞങ്ങൾ നൽകിയതിൽ നിന്നും വിരുദ്ധമായ മൊഴികളാണ് എഴുതിചേർത്തിരിക്കുന്നത്. പൊലീസ് അനാസ്ഥ കാണിക്കുന്നതിൽ വിഷമമുണ്ട്- ആൽവിന്റെ കുടുംബം പറയുന്നു.
വിദേശ രാജ്യങ്ങളിൽ ഉള്ള മലയാളികളിൽ പലർക്കും അഭിനയ താല്പര്യം ഉള്ളവരാണ് ..എന്നാൽ എങ്ങനെ സിനിമാ രംഗത്തേക്ക് എത്തിപ്പെടണം എന്നറിയാതെ നിൽക്കുന്നവരാണ് പലരും …അവർക്കൊരു വഴികാട്ടിയായിട്ടാണ് ചലച്ചിത്ര ഫിലിംസിന്റെ സമ്പൂർണ സിനിമ ഡയറക്ടറി എത്തുന്നത് …എല്ലാ സിനിമ പ്രവർത്തകരുടെയും കൈകളിൽ എത്തുന്നതാണ് ഈ ഡയറക്ടറി . നിങ്ങളുടെ ഫോട്ടോയും ഫോൺ നമ്പറും ഇതിൽ പ്രസിദ്ധീകരിക്കുന്നത് വഴി സംവിധായകർക്കും ,നിർമ്മാതാക്കൾക്കും നിങ്ങളുടെ ഫോട്ടോ കാണുന്നതിനും ,അതു വഴി ഇടനിലക്കാരൊന്നുമില്ലാതെ നിങ്ങളെ നേരിട്ടു കോൺടാക്ട് ചെയ്യുന്നതിനും സാധിക്കുന്നു ….മലയാള സിനിമ രംഗത്തെ പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ആയ ഷൈജു ജോസഫ് , അസോസിയേറ്റ് ഡയറക്ടർ രാജേഷ് v തോമസുമാണ് ഈ ഉദ്യമത്തിന് പിന്നിൽ.
പൃഥ്വിരാജ് സംവിധാനം’ ലൂസിഫറി’ന്റെ ക്യാരക്ക്റ്റർ പോസ്റ്ററുകളായിരുന്നു കഴിഞ്ഞ ഇരുപത്തിയഞ്ചു ദിവസങ്ങളായി സിനിമാ പ്രേമികളുടെ കണ്ണും മനസ്സും നിറച്ചത്. മുരളി ഗോപി എഴുതുന്ന പൊളിറ്റിക്കൽ ത്രില്ലറിലെ ഓരോ കഥാപാത്രത്തേയും ഓരോ ദിവസങ്ങളിലായി പരിചയപ്പെടുത്തിയപ്പോൾ, ആരാധകരെല്ലാം തന്നെ ഏറെ ഉദ്വേഗത്തോടെ കാത്തിരുന്നത് ഇരുപത്തിയാറാം നാളായ ഇന്ന് റിലീസ് ചെയ്യുന്ന പോസ്റ്റർ ഏതായിരിക്കും എന്നാണ്.
പ്രതീക്ഷിച്ചതു പോലെ തന്നെ മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ നെടുമ്പുള്ളിയുടെ ക്യാരക്റ്റർ പോസ്റ്റാണ് ഇന്ന് റിലീസ് ചെയ്തത്. ഒരു രാഷ്ട്രീയക്കാരന്റെ വേഷമാണ് ചിത്രത്തിൽ മോഹൻലാലിന്.
ഏറെ നാളായി മലയാള സിനിമാലോകത്ത് അലയടിച്ചുകൊണ്ടിരിക്കുന്ന പേരുകളിലൊന്നാണ് ‘ലൂസിഫർ’. പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്നതു കൊണ്ടു മാത്രമല്ല, മോഹൻലാൽ കൂടാതെ വിവേക് ഒബ്റോയിയും മഞ്ജു വാര്യരും ടൊവിനോ തോമസുമടക്കം വലിയൊരു താരനിര തന്നെ ചിത്രത്തിനു വേണ്ടി അണിനിരക്കുന്നു എന്നതും ‘ലൂസിഫറി’നെ കുറിച്ചുള്ള ആകാംക്ഷയും പ്രതീക്ഷകളും ഇരട്ടിപ്പിക്കുകയാണ്. ചിത്രം തിയേറ്ററുകളിലെത്താൻ കഷ്ടിച്ച് രണ്ടാഴ്ചകൾ മാത്രം ബാക്കിയുള്ളപ്പോഴും ചിത്രത്തിന്റെ കഥയെ കുറിച്ചോ മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ കുറിച്ചോ കൂടുതൽ വിവരങ്ങളൊന്നും പുറത്തു പറയാതെ അണിയറപ്രവർത്തകർ ചിത്രത്തിന്റെ സസ്‌പെൻസ് സ്വഭാവം നിലനിർത്തുകയാണ്.
ആ അക്ഷമയിൽ നിന്നു തന്നെയാവാം തന്റെതായ രീതിയിൽ ‘ലൂസിഫറി’ന്റെ കഥകൾ വ്യാഖാനിക്കുന്ന പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നതും. ചിത്രത്തിന്റെ സീനുകളും ഓരോ കഥാപാത്രങ്ങളുടെ പശ്ചാത്തലവും വരെ ഇന്നതാവാം എന്ന രീതിയിലുള്ള ചർച്ചകൾ തകൃതിയായി നടക്കുകയാണ് പല സോഷ്യൽ മീഡിയ വേദികളിലും. തമാശയ്ക്ക് അപ്പുറം അത്തരം ‘ലൂസിഫർ’ വിവർത്തനങ്ങൾ വ്യാപകമായതോടെ സിനിമയെ കുറിച്ചുള്ള കള്ളപ്രചാരണങ്ങൾ അവസാനിപ്പിക്കൂ എന്നാവശ്യപ്പെട്ട് മോഹൻലാലും പൃഥിരാജും മുരളി ഗോപിയുമടക്കമുള്ള ചിത്രത്തിന്റെ അണിയറക്കാരും രംഗത്തു വന്നിരുന്നു. ചിത്രത്തിന്റെ ‘ഇൻട്രോ സീൻ’ എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു സ്ക്രീൻ ഷോട്ട് പോസ്റ്റിനൊപ്പം ഷെയർ ചെയ്തായിരുന്നു മോഹൻലാൽ ‘ലൂസിഫറി’നെതിരെയുള്ള പ്രചരണങ്ങൾ അവസാനിപ്പിക്കൂ എന്ന ആവശ്യം ഉന്നയിച്ചത്.
ഏറെനാളായി സംവിധാനമോഹം കൊണ്ടുനടക്കുന്നുവെങ്കിലും വളരെ യാദൃശ്ചികമായാണ് ലൂസിഫറിലേക്ക് എത്തി ചേർന്നതെന്നാണ് പൃഥിരാജ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. “ഇത് വളരെ യാദൃശ്ചികമായി സംഭവിച്ചതാണ്. ടിയാൻ എന്ന ചിത്രത്തിൽ ഞാനും മുരളി ഗോപിയും അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ, ഞങ്ങൾ വൈകിട്ട് ഇരിക്കുമ്പോൾ എപ്പോഴും സംസാരിക്കുന്നത് സിനിമയെ കുറിച്ചാണ്. ലാലേട്ടനെ വെച്ച് ഒരു കഥ എഴുതുന്ന കാര്യം മുരളി പറഞ്ഞു. ആരാ ഡയറക്ടർ എന്നു ഞാൻ ചോദിച്ചു. ആ സംഭാഷണത്തിൽ നിന്നുമാണ് ലൂസിഫറിലേക്ക് എത്തുന്നത്. ‘ലൂസിഫർ’ എന്ന ടൈറ്റിൽ ഈ കഥയ്ക്ക് വേണ്ടി ഇട്ടതല്ല. അത് മുൻപ് അനൗൺസ് ചെയ്ത, രാജേഷ് പിള്ള എന്ന എന്റെ സുഹൃത്ത് എഴുതിയ വേറൊരു കഥയ്ക്ക് ഇട്ട ടൈറ്റിൽ ആണ്. കഥ അതല്ല, പക്ഷേ ആ ടൈറ്റിൽ ഈ സിനിമയ്ക്ക് യോജിക്കുന്നതുകൊണ്ട് ആ ടൈറ്റിൽ എടുത്തതാണ്.” ‘ലൂസിഫറി’ലേക്കുള്ള യാത്രയെ കുറിച്ച് പൃഥിരാജ് പറഞ്ഞതിങ്ങനെ.
മലയാളത്തിലെ പ്രമുഖ സംവിധായകന് തന്റെ വനിത അസിസ്റ്റന്റ് ഡയറക്ടറോട് കടുത്ത പ്രേമം ഷൂട്ടിംഗ് വേളയില്‍ മറ്റും പല ഹോട്ടലുകളിലും ഉല്ലാസ കേന്ദ്രങ്ങളിലും ഉള്ള ഇവരുടെ വിഹാരം സിനിമാവൃത്തങ്ങളില്‍ അങ്ങാടിപ്പാട്ടായിരുന്നു. ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയ സൂപ്പര്‍താരം അഭിനയിച്ച ചരിത്ര സിനിമയുടെ സംവിധായകന് ഒടുവില്‍ സംശയരോഗം മൂത്തു. തന്റെ സ്വന്തമെന്ന് കരുതുന്ന സുഹൃത്തിന് മറ്റാരെങ്കിലുമായി ബന്ധമുണ്ടോ എന്ന് സംശയം അദ്ദേഹത്തെ അലട്ടികൊണ്ടിരുന്നു അതിനാല്‍ കൂടെ ജോലി ചെയ്തിരുന്ന അസിസ്റ്റന്റുമാരായി ജോലിചെയ്തിരുന്ന മൂന്ന് പേരെയും അദ്ദേഹം പറഞ്ഞു വിട്ടു.
ഒടുവില്‍ ചെന്നെത്തിയത് ഗുണ്ടാ വിളയാട്ടത്തില്‍. കൊച്ചി സ്വദേശിയായ മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാവിന്റെ മകന് ഈ സുഹൃത്തുമായി ബന്ധമുണ്ടെന്ന് സംശയിച്ച് പതിനഞ്ചോളം ഗുണ്ടകളുമായി നിര്‍മ്മാതാവിന്റെ വീട്ടിലെത്തി നിര്‍മ്മാതാവിന്റെ ഭാര്യയെയും മകനേയും മകന്റെ സുഹൃത്തിനെയും ക്രൂരമായി മര്‍ദ്ദിച്ചു. ഭാര്യയോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. അതുപോലെതന്നെ മകനെയും സുഹൃത്തിനെയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. തനിക്ക് അടുപ്പമുള്ള പെണ്ണിന്റെ പുറകെ നടക്കുന്നു എന്നു പറഞ്ഞായിരുന്നു മര്‍ദ്ദനം. നിര്‍മ്മാതാവ് കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനമെടുത്തിരിക്കുന്നത്.
മകന്റെ സുഹൃത്ത് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന് നിര്‍മ്മാതാവ് പറഞ്ഞു. ക്രിമിനല്‍ സ്വഭാവമുള്ള ഡയറക്ടര്‍ക്ക് എറണാകുളത്തെ ഗുണ്ടാ സംഘങ്ങളുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത് അവസാനമായി ഡയറക്ട് ചെയ്ത ചരിത്ര സിനിമയിലെ രണ്ട് അസിസ്റ്റന്റ് മാരെയും ഇതേ സംശയരോഗം മൂലം അന്ന് പറഞ്ഞുവിട്ടു. നിര്‍മ്മാതാവിനെ മകന് അസിസ്റ്റന്റ് ഡയറക്ടര്‍ ആയ സംവിധായകന്റെ സുഹൃത്തിനോട് സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിനിമാവൃത്തങ്ങള്‍ നടുക്കം ഉണ്ടാക്കിയ ഈ സംഭവം വരും ദിവസങ്ങളില്‍ വലിയ വാര്‍ത്തയായി മാറും.
അമേരിക്കയിലെ പ്രശസ്ത റിയാലിറ്റി ഷോയായ ‘ദി വേൾഡ് ബെസ്റ്റി’ൽ ചെന്നൈ സ്വദേശിയായ 13 കാരൻ വിജയിയായി. പിയാനോയിൽ വിസ്മയം തീർത്താണ് ലിഡിയൻ നാദസ്വരം എന്ന കൊച്ചു മിടുക്കൻ ഒരു മില്യൻ യുഎസ് ഡോളർ ( ഏകദേശം 7 കോടി രൂപ) ഒന്നാം സമ്മാനമായി നേടിയത്. കണ്ണുകൾ മൂടിക്കെട്ടിയശേഷം രണ്ടു പിയാനോകൾ ഒരേ സമയം വായിച്ചാണ് ലിഡിയൻ വിധികർത്താക്കളെയും കാണികളെയും ഞെട്ടിച്ചത്.
”കഴിഞ്ഞ നാലു വർഷമായി പിയാനോ പഠിക്കുന്നുണ്ട്. എന്റെ സഹോദരിയിൽനിന്നും അച്ഛനിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പിയാനോ പഠിക്കാൻ തുടങ്ങിയത്. വീട്ടിൽനിന്നും സ്കൂളിൽനിന്നും പ്രോത്സാഹനം ലഭിക്കുന്നത് കൂടുതൽ ശ്രദ്ധയോടെ പിയാനോ പഠിക്കാൻ സഹായകമായി. ലോകത്തിലെ ഏറ്റവും മികച്ച കമ്പോസർ ആകണമെന്നാണ് എന്റെ ആഗ്രഹം,” ലിഡിയൻ പറഞ്ഞു.
ചെന്നൈ ആസ്ഥാനമായ എ.ആര്‍.റഹ്മാന്‍ ഫൗണ്ടേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കെഎം മ്യൂസിക് കണ്‍സര്‍വേറ്ററിയിലെ വിദ്യാര്‍ഥിയാണ് ലിഡിയൻ.
ബിഗ് സ്ക്രീനിലൂടെ പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിച്ച കലാകാരിയാണ് മോളി കണ്ണമാലി. എന്നാല്‍ ഇപ്പോൾ കിടപ്പാടം നഷ്ടപ്പെട്ട മകനെയോർത്ത് കണ്ണീരൊഴുക്കാനാണ് ഈ അമ്മയുടെ വിധി. മകന്റെ ഭാര്യവീട്ടുകാർ പട്ടയഭൂമി നിഷേധിച്ചതിനെത്തുടർന്നാണ് കയറിക്കിടക്കാൻ ഒരു കൂരയില്ലാത ദുരിതത്തിൽ കഴിയുകയാണ് ഇവരുടെ മകനും ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബം. പട്ടയം ലഭിക്കാനും ഭാര്യവീട്ടുകാർ പൊലീസിൽ നൽകിയ കേസുകൾ തീർക്കാനും പൊലീസ് സ്റ്റേഷനിൽ കയറി ഇറങ്ങുകയാണ് മോളി കണ്ണമാലിയും കുടുംബവും. സംഭവത്തെക്കുറിച്ച് മോളി കണ്ണമാലിയുടെ വാക്കുകൾ ഇങ്ങനെ
മകൻ ജോളിയുടെ ഭാര്യയുടെ അമ്മൂമ്മയാണ് ചെല്ലാനം കണ്ടക്കടവിൽ മൂന്ന് സെന്റ് സ്ഥലം നൽകിയത്. പട്ടയമായിട്ടാണ് അത് എഴുതിയത്. മുദ്രപേപ്പറിൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ മുദ്രപേപ്പറും മറ്റും മരുമകളുടെ അമ്മയുടെ സഹോദരിയുടെ കയ്യിലാണ്. അവർ ഇത് തരാൻ കൂട്ടാക്കുന്നില്ല. മകൻ വീടുവെയ്ക്കാനായി ചെന്നപ്പോൾ അവർ എതിർക്കുകയാണ്.
ഇത്രനാളും ഒരു ഷെഡിലാണ് മകനും കുടുംബവും കഴിഞ്ഞത്. അത് വെള്ളംകയറി നശിച്ചു. ഒട്ടും താമസയോഗ്യമല്ലാത്ത അവസ്ഥയിലാണ് മകന്റെ വീട്. അതുകൊണ്ടാണ് എന്റെ കയ്യിൽ നുള്ളിപ്പെറുക്കിയെടുത്തിട്ടുള്ള രണ്ടോ മൂന്നോ പവൻ വിറ്റിട്ടായാലും കുഞ്ഞിന് ഒരു വീട് കെട്ടി നൽകാമെന്ന് കരുതിയത്. അവർ പക്ഷെ സമ്മതിക്കുന്നില്ല. എതിർപ്പിനൊപ്പം മോന്റെ പേരിൽ കണ്ണമാലി പൊലീസ് സ്റ്റേഷനിൽ കള്ളപരാതിയും നൽകി. ഞാനും മോനും കഞ്ചാവാണെന്നും മദ്യപാനമാണെന്നുമൊക്കെയാണ് അവർ നൽകിയത്. പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങി സഹികെട്ടു. ഞങ്ങൾക്ക് അർഹതയില്ലാത്ത ഒരു സ്വത്തും വേണ്ട, ഇതുപക്ഷെ അവകാശപ്പെട്ടതാണ് ചോദിക്കുന്നത്.
ഇതുവരെയും ഒരാളുടെ അടുത്തും കൈനീട്ടാതെയാണ് മക്കളെ വളർത്തിയത്. എനിക്ക് ഈ അടുത്ത് ഹൃദയാഘാതംവന്ന് ആശുപത്രിയിലായിരുന്നു. അതെല്ലാം ഭേദമായി ആശുപത്രിയിൽ നിന്ന് വിട്ടതിന് പിന്നാലെയാണ് ഈ പ്രശ്നം. ആശുപത്രിയിലും നല്ലൊരു തുക ചിലവായി. എന്നാലും കുഞ്ഞിന്റെ കാര്യത്തിന് വേണ്ടിയല്ലേ എന്നുകരുതിയാണ് കിട്ടുന്ന ജോലിയ്ക്കൊക്കെ പോയി പണമുണ്ടാക്കുന്നത്. ഞങ്ങൾക്ക് നീതി കിട്ടിയാൽ മതി, അതിൽക്കൂടുതൽ ഒന്നും വേണ്ട– മോളി കണ്ണമാലി പറഞ്ഞു.