സംഗീതമാന്ത്രികന്‍ എ. ആര്‍ റഹ്‌മാനും മലയാളികളുടെ ഹരമായ നടന്‍ റഹ്‌മാനും തമ്മില്‍ പേരില്‍ മാത്രമല്ല ബന്ധമുള്ളത്. അടുത്ത ബന്ധുക്കള്‍കൂടിയാണ് ഇരുവരും. എന്നാല്‍ എ ആര്‍ റഹ്‌മാന്‍ ബന്ധുവായതിന് ശേഷം തന്റെ ജീവിതത്തില്‍ കൂടുതലും നഷ്ടങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളുവെന്ന് പറയുകയാണ് റഹ്‌മാന്‍. ക്യാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ആദ്യകാലത്തെ ചില അനുഭവങ്ങള്‍ വെളിപ്പെടുത്തിയത്.
റഹ്‌മാന്റെ വാക്കുകള്‍
വളരെ സന്തോഷമാണ്. അദ്ദേഹത്തെ പോലൊരു വലിയ വ്യക്തി നമ്മുടെ കുടുംബത്തില്‍ ഉണ്ട് എന്ന് ഓര്‍ക്കുമ്പോള്‍. അതേസമയം എന്റെ കരിയറില്‍ ഒരുപാട് ഡാമേജ് ഉണ്ടാക്കിയിട്ടുമുണ്ട്. എന്ന് അദ്ദേഹമെന്റെ അളിയനായിട്ട് മാറിയോ, അന്നുമുതല്‍ എനിക്ക് വരുന്ന പല ഓഫറുകളും അദ്ദേഹത്തിന്റെ സംഗീതം വേണമെന്ന ഉദ്ദേശ്യത്തോടെയാണ്. എന്നിലൂടെ റഹ്‌മാനിലെത്തുകയായിരുന്നു അവരുടെ ലക്ഷ്യം.
ഒരു പാട്ടിന് ചിലപ്പോള്‍ രണ്ട് വര്‍ഷമൊക്കെ എടുക്കുന്നയാളാണ് റഹ്‌മാന്‍. റഹ്‌മാന്‍ എപ്പോള്‍ ഡേറ്റ് തരുന്നോ അപ്പോള്‍ സിനിമയെകുറിച്ച് ആലോചിക്കാം എന്ന് പറഞ്ഞാകും പല സംവിധായകരും മടങ്ങുക. ഇത് വലിയ പ്രശ്നമായിരുന്നു. ഒരിക്കല്‍ നിര്‍ബന്ധത്തിന്റെ പുറത്ത് റഹ്‌മാനോട് പറഞ്ഞപ്പോള്‍ സംഭവിച്ച ചിത്രമാണ് സംഗമം.
എല്ലാവരുടെയും പോലെയായിരുന്നില്ല റഹ്‌മാന്റെ സ്വഭാവം. ഞങ്ങള്‍ സ്വഭാവത്തില്‍ രണ്ട് ധ്രുവക്കാരാണെന്ന് പറയാം. അന്നൊക്കെ മതം മാറിയ സമയമായിരുന്നതിനാല്‍ സംഗീതവും പ്രാര്‍ത്ഥനയും മാത്രമായിരുന്നു റഹ്‌മാന് ജീവിതം. മ്യൂസിക് ചെയ്യാത്ത സമയത്ത് റഹ്‌മാന്‍ നിസ്‌കരിച്ചുകൊണ്ടേയിരിക്കും.തമാശയ്ക്കൊന്നും അന്ന് അദ്ദേഹത്തിന്റെ ജീവിതത്തില്‍ സ്ഥാനമില്ല. ഇപ്പോള്‍ അതൊക്കെ മാറി” എന്നും റഹ്‌മാൻ പറയുന്നു
നീലത്താമര എന്ന ചിത്രത്തിലൂടെ കൈലാഷിന്റെ നായികയായി എത്തിയ താരമാണ് അർച്ചന കവി. അതിന് ശേഷം നിരവധി സിനിമകളാണ് താരത്തിനെ തേടി വന്നിരുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. സോഷ്യൽ മീഡിയയിലൂടെ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്ക് വെച്ച് എത്താറുണ്ട്. വിവാഹത്തോടെ അഭിനയ രംഗത്ത് നിന്നും വിട്ടു നിന്ന താരം അധികം വൈകാതെ തന്നെ വിവാഹ മോചനം നേടുകയും ചെയ്തിരുന്നു. പരസ്പരം പ്രണയിച്ചാണ് ഇരുവരും വിവാഹം കഴിഞ്ഞിരുന്നതെങ്കിലും അധിക കാലം ആ ദാമ്പത്യ ജീവിതം മുൻപോട്ട് പോയിരുന്നില്ല.
ഇപ്പോൾ താരം ഒരു അഭിമുഖത്തിൽ വെച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മാനസികമായി താൻ ബുദ്ധിമുട്ടിയിരുന്ന സമയത്ത് തന്റെ ശരീരത്തെ പോലും ബാധിച്ചെന്നായിരുന്നു താരം പറഞ്ഞത്. എന്നാൽ ആ സമയത്ത് വീട്ടുകാർ തന്നെ ഒരു ഗൈനക്കോളജിസ്റ്റിന്റെ അടുത്ത് കൊണ്ട് പോയപ്പോൾ ഡോക്ടർ തന്നോട് പറഞ്ഞത് എത്രയും പെട്ടന്ന് ആറ് മാസത്തിനുള്ളിൽ തന്നെ ഗർഭിണിയയാകണം എന്നായിരുന്നു. എന്നാൽ ഇത് എങ്ങനെ വർക്ക് ആകുമെന്ന് ചോദിച്ചപ്പോൾ ഇത് ഹോർമണിൽ വേരിയേഷൻസ് ഉണ്ടാക്കുമെന്നും താരം പറഞ്ഞു.
എന്നാൽ ആ സമയത്ത് ഭർത്താവുമായി നല്ല ബന്ധത്തിൽ ആണെന്നും താരം പറഞ്ഞു. അതേ സമയം മെന്റൽ ഹെൽത്ത് എന്ന് പറയുന്നത് നമ്മൾ കരുതുന്നത് പോലെ മറ്റു ആരോഗ്യ പ്രശ്നങ്ങൾ പോലെ കണ്ടെത്താൻ കഴിയില്ലെന്നും താരം കൂട്ടിച്ചേർത്തു. അതെ സമയം ഗൈനക്കോളജിസ്റ്റിനെ കണ്ടതിന് ശേഷം സൈക്യാട്രിസ്റ്റിനെ പോയി കണ്ടെന്നും ആ സമയം വളരെയേറെ ബുദ്ധിമുട്ടിയെന്നും എളുപ്പമല്ലെന്നും താരം പറഞ്ഞു. തനിക്ക് സപ്പോർട്ട് ചെയ്ത എല്ലാവരും ഉണ്ടായിട്ടും ആ അവസ്ഥയിൽ നിന്നും പുറത്തേക്ക് വരാൻ താൻ വളരെയധികം കഷ്ട്ടപ്പെട്ടെന്നും അർച്ചന പറഞ്ഞു.
മുൻപൊരു അഭിമുഖത്തതിൽ വെച്ച് താരം തുറന്നു പറഞ്ഞത് താൻ വിഷാദ രോഗത്തിന് അടിമയായി പോയെന്നായിരുന്നു. എന്നാൽ അത് കൊണ്ടാണ് താൻ വിവാഹ മോചനം നേടിയതെന്ന തരത്തിൽ പല വാർത്തകളും പ്രചരിച്ചെന്നും താരം പറഞ്ഞു. താൻ തന്റെ ജീവിതത്തതിൽ വ്യത്യസ്തമായ കാര്യങ്ങളാണ് ആഗ്രഹിക്കുന്നത് എന്നതിന്റെ തിരിച്ചറിവിലാണ് താൻ വിവാഹമോചനം നേടിയതെന്നും താരം പറഞ്ഞു. വിവാഹ മോചനം എന്ന് പറയുന്നത് തനിക്ക് കയ്പ്പേറിയ അനുഭവം അല്ലെന്നും താരം പറഞ്ഞു.
നൂറാം വയസ് ആഘോഷിക്കുന്ന കലാലയ മുത്തശ്ശി ചങ്ങനാശേരി എസ്ബി കോളേജിന് ആദ്യ വനിതാ ചെയര്‍പേഴ്‌സണ്‍. എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥി സിഎച്ച് അമൃതയാണ് എസ്ബി കോളേജിന്റെ ചരിത്രത്തിലെ ആദ്യ വനിതാ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടത്.
രണ്ടാം വര്‍ഷ എംഎസ്‌സി കെമിസ്ട്രി വിദ്യാര്‍ഥിയായ അമൃതയുടെ നേതൃത്വത്തിലുള്ള പാനല്‍ മുഴുവന്‍ ജനറല്‍ സീറ്റുകളും നേടി. നിലവില്‍ കെഎസ് യു നേതൃത്വം നല്‍കിയിരുന്ന കോളേജ് യൂണിയനാണ് എസ്എഫ്‌ഐ തിരിച്ചു പിടിച്ചത്. 1922 പ്രവര്‍ത്തനം ആരംഭിച്ചതാണ് എസ്.ബി കോളേജ്.
മുഴുവന്‍ ജനറല്‍ സീറ്റും നേടിയാണ് എസ്ബി കോളേജ് കെഎസ്യുവില്‍ നിന്ന് പിടിച്ചെടുത്തത്. സിഎച്ച് അമൃത (ചെയര്‍പേഴ്സണ്‍), നോവാ സിബി (വൈസ് ചെയര്‍പേഴ്സണ്‍) ,ഡിയോണ്‍ സുരേഷ് (ജനറല്‍ സെക്രട്ടറി), ജോര്‍ജ് അലക്സ് മേടയില്‍, പി എ അഭിജിത്ത് (യുയുസി), അമല ജോസഫ് (മാഗസിന്‍ എഡിറ്റര്‍), കിരണ്‍ ജോസഫ് ആര്‍ട്സ് ക്ലബ് സെക്രട്ടറി.
മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയമാണ് എസ്എഫ്‌ഐ സ്വന്തമാക്കിയത്. തെരഞ്ഞെടുപ്പ് നടന്ന 130 കോളേജുകളില്‍ 116 ഇടത്ത് എസ്എഫ്‌ഐ വന്‍ ഭൂരിപക്ഷത്തില്‍ യൂണിയന്‍ സ്വന്തമാക്കിയെന്ന് എസ്എഫ്‌ഐ നേതൃത്വം വ്യക്തമാക്കി.
കോട്ടയം ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 38 കോളേജുകളില്‍ 37 ഇടത്തും, എറണാകുളത്ത് 48 കോളേജുകളില്‍ 40 ഇടത്തും, ഇടുക്കി 26 ല്‍ 22 ഇടത്തും, പത്തനംതിട്ടയില്‍ 17 ല്‍ 16 ഇടത്തും, ആലപ്പുഴ ജില്ലയിലെ ഏക ക്യാമ്പസിലും എസ്എഫ്‌ഐ വിജയിച്ചു.
ഒരിടവേളക്ക് ശേഷം നടൻ ശ്രീനിവാസൻ തിരികെ വരാൻ ഒരുങ്ങുകയാണ്.ഒരു വലിയ ദുരന്തത്തിൽ നിന്ന് കരകയറി വരുകയാണ് ഇദ്ദേഹം. ഇടയ്ക്ക് രോഗ അവസ്ഥയിൽ കിടക്കുന്ന ഫോട്ടോസ് വൈറൽ ആയിരുന്നു. അത് കാണികളിൽ ഏറെ വേദനയുണ്ടാക്കി. നടന്‍, സംവിധായകന്‍, തിരക്കഥകൃത്ത്, തുടങ്ങിയ മേഖലകളില്‍ തിളങ്ങിയ മലയാളികളുടെ പ്രിയ താരമാണ് ശ്രീനിവാസന്‍. കുറുക്കന്‍ എന്ന ചിത്രത്തിലാണ് ശ്രീനിവാസന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. രോഗം തളര്‍ത്തിയ അവശതയില്‍ നിന്നും ചുറുചുറുക്ക് തിരിച്ചു പിടിച്ചു കൊണ്ടിരിക്കുകയാണ് ശ്രീനിവാസന്‍.
ശ്രീനിവാസനൊപ്പമുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് സംവിധായകന്‍ സത്യൻ അന്തിക്കാട്. ശ്രീനിവാസൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ‘കുറുക്കൻ’ എന്ന സിനിമയുടെ ലൊക്കേഷനിലാണ് സത്യൻ അന്തിക്കാട് അദ്ദേഹത്തെ സന്ദർശിച്ചത്.കൂടുതൽ സന്തോഷവാനായും ആരോഗ്യവാനുമായാണ് ശ്രീനിയെ കാണാൻ കഴിഞ്ഞതെന്ന് സത്യൻ അന്തിക്കാട് ഫോട്ടോയ്‌ക്കൊപ്പം കുറിച്ചു.കുറിപ്പിന്റെ പൂർണരൂപം:
മഴവിൽ മനോരമയുടെ പുരസ്കാരം സ്വീകരിച്ചുകൊണ്ട് നിറഞ്ഞ സദസ്സിനോട് ശ്രീനിവാസൻ പറഞ്ഞു-“ഞാൻ രോഗശയ്യയിലായിരുന്നു.അല്ല, രോഗിയായ ഞാൻ ശയ്യയിലായിരുന്നു.”ഉറവ വറ്റാത്ത നർമ്മത്തിന്റെ ഉടമയെ ചേർത്തു പിടിച്ച് ഞാൻ പറഞ്ഞു,”ശ്രീനിവാസന്റെ മൂർച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും. പവിഴമല്ലി വീണ്ടും പൂത്തുലയും”പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ അതു സംഭവിക്കുന്നു. രണ്ടു ദിവസം മുമ്പ് ശ്രീനി അഭിനയിക്കുന്ന’കുറുക്കൻ’ എന്ന സിനിമയുടെ സെറ്റിൽ ഞാൻ പോയി. ശ്രീനി പഴയ ശ്രീനിയായി മാറി;എല്ലാ അർത്ഥത്തിലും.നന്ദി പറയേണ്ടത് പുതിയ സിനിമയുടെ ശിൽപികളോടും വിനീതിനോടും ഒരു നിമിഷംപോലും അരികിൽനിന്നു മാറി നിൽക്കാത്ത ശ്രീനിയുടെ സ്വന്തം വിമലയോടുമാണ്.സ്നേഹമുള്ളവരുടെ പ്രാർത്ഥനകൾക്ക് ഫലമുണ്ടാകുമെന്ന് ഇനി വിശ്വസിച്ചേ പറ്റു- സത്യന്‍ അന്തിക്കാട് കുറിച്ചു.
28 വര്‍ഷങ്ങള്‍ക്ക് ശേഷം ‘സ്ഫടികം’ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താന്‍ ഒരുങ്ങുകയാണ്. സിനിമയുടെ കഥ കേട്ടതിന് ശേഷം ആദ്യം വന്ന നിര്‍മ്മാതാക്കള്‍ സ്ഫടികം ചെയ്യാന്‍ നിരസിച്ച സംഭവത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍ ഇപ്പോള്‍.
ഈ സിനിമ ആദ്യം എടുക്കാന്‍ വന്ന കമ്പനി കഥ കേട്ടതിന് ശേഷം രണ്ട്, മൂന്ന് അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞു. അതില്‍ ഒന്ന്. ‘മോഹന്‍ലാലിനെ പോലെ ഇത്ര ഇമേജുള്ള മനുഷ്യന്‍ തുണി അഴിച്ചടിച്ചാല്‍ ആളുകള്‍ കൂവില്ലേ?, ‘മുട്ടനാടിന്റെ ചങ്കിന്റെ ചോര കുടിക്കുക എന്നത് അറപ്പുളവാക്കുന്ന കാര്യമല്ലെ?’, അപ്പന്റെ കൈ വെട്ടുന്ന മകനെ നമ്മുടെ മലയാളി പ്രേക്ഷകര്‍ ഉള്‍കൊള്ളുമോ?’… എന്നൊക്കെ ആയിരുന്നു.
തനിക്ക് വേണമെങ്കില്‍ ഇക്കാര്യങ്ങളില്‍ അവരെ പറഞ്ഞ് കണ്‍വിന്‍സ് ചെയ്യാമായിരുന്നു. അക്കാര്യത്തില്‍ താന്‍ സമര്‍ഥനാണ്. പക്ഷെ അതിന് തുനിഞ്ഞില്ല. എപ്പോഴും ഒരു നിര്‍മ്മാതാവിന് വിശ്വാസം നഷ്ടപ്പെട്ടാല്‍ പിന്നെ നമ്മള്‍ അതില്‍ കണ്‍വിന്‍സ് ചെയ്യുന്നതില്‍ കാര്യമില്ല. താന്‍ അപ്പോള്‍ തന്നെ അവിടെ നിന്നിറങ്ങി.
ബോംബെയിലേക്ക് ടെലിഫോണ്‍ കോള്‍ ബുക്ക് ചെയ്തു. ഗുഡ്‌നൈറ്റ് മോഹനെ വിളിച്ചു. ‘ഞാന്‍ പണ്ട് നിങ്ങളോട് ആടു തോമയുടെ കഥ പറഞ്ഞത് ഓര്‍മ്മയുണ്ടോ?’, ‘പിന്നേ അത് ഞാനല്ലെ പ്രൊഡ്യൂസ് ചെയ്യേണ്ടത്’ എന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം നിന്ന ഗുഡ്‌നൈറ്റ് മോഹനെ താന്‍ ഇന്ന് സ്മരിക്കുകയാണ് എന്നാണ് ഭദ്രന്‍ പറയുന്നത്.
റീമാസ്റ്ററിംഗ് കഴിഞ്ഞ് 4k അറ്റ്‌മോസില്‍ ആണ് സ്ഫടികം എത്താന്‍ ഒരുങ്ങുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി 9ന് ആണ് ചിത്രം റിലീസ് ചെയ്യുക. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചത്. അതുകൊണ്ട് തന്നെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്.
ബാല എന്ന നടനെ മലയാളി പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഒരു മലയാളി അല്ലാതിരുന്നിട്ട് കൂടി താരത്തെ പ്രേക്ഷകർ നെഞ്ചിലേറ്റി. പല ചിത്രങ്ങളിലും നായകനായും അല്ലാതെയും എല്ലാം നടൻ അഭിനയിച്ചിട്ടുണ്ട്. സിനിമകൾക്ക് പുറമേ ഇടയ്ക്കൊക്കെ മറ്റ് ഷോകളിലും സജീവമാണ് ഇദ്ദേഹം.
അൻപ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഇദ്ദേഹം തൻറെ സിനിമ ജീവിതം ആരംഭിക്കുന്നത്. ബാല അഭിനയിച്ച ആദ്യത്തെ മലയാള ചിത്രമാണ് കളഭം. പിന്നീട് മമ്മൂട്ടിയോടൊപ്പം ബിഗ്ബി എന്ന ചിത്രത്തിൽ ഇദ്ദേഹം ചെയ്ത വേഷം ഏറെ ശ്രദ്ധ നേടി. പിന്നീട് നിരവധി ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചു. ഇപ്പോഴിതാ താരം അഭിനയിച്ച ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രം പുറത്തിറങ്ങിയിരിക്കുകയാണ്.
ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ഈ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. സിനിമയുടെ പ്രമോഷൻ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ തന്റെ ചില വിശേഷങ്ങളൊക്കെ നടൻ പങ്കുവയ്ക്കുകയുണ്ടായി. ജീവിതത്തെക്കുറിച്ച് ബാല ഇതിനിടയിൽ പറഞ്ഞു. കഴിഞ്ഞുപോയ കാലത്തിൽ ചെയ്തുപോയ തെറ്റ് തിരുത്താൻ ഇപ്പോൾ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ മറ്റൊരു കാര്യവും താരം തുറന്നു പറഞ്ഞു.
12 വർഷങ്ങൾക്കു മുൻപ് തനിക്കൊരു തെറ്റുപറ്റി എന്നാണ് ബാല പറഞ്ഞത്. അത് ചെയ്യരുത് എന്ന് അന്ന് തന്നെ അച്ഛൻ പറഞ്ഞിട്ടും താൻ കേട്ടില്ല. ദൈവം പല അവസരങ്ങളും കാണിച്ചു തന്നു എന്നും എന്നിട്ടും താൻ മാറി ചിന്തിച്ചില്ല എന്നും അതിൽ കുറ്റബോധം കൊണ്ട് എന്നും ബാല പറഞ്ഞു.
സിനിമയ്ക്ക് പുറത്തും അടുത്ത സുഹൃത്തുക്കളാണ് പൃഥ്വിരാജും നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും. പൃഥ്വിരാജ് ലിസ്റ്റിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്നേക്കാള്‍ കൂടുതല്‍ വട്ടുള്ള ഒരാളെ താന്‍ കാണുന്നത് ലിസ്റ്റിന്‍ സ്റ്റീഫനെ പരിചയപ്പെട്ടപ്പോഴാണ് എന്നാണ് പൃഥ്വിരാജ് പറയുന്നത്.
‘കടുവ’ സിനിമയുടെ സക്‌സസ് സെലിബ്രേഷനിലാണ് പൃഥ്വിരാജ് സംസാരിച്ചത്. ”ഒരുപാട് പ്രതിസന്ധിഘട്ടങ്ങള്‍ തരണം ചെയ്ത് വന്ന പ്രോജക്ട് ആണ് ‘കടുവ’. ഒരാളെപ്പറ്റി ഇക്കാര്യത്തില്‍ എടുത്തുപറയണം, ലിസ്റ്റിന്‍ സ്റ്റീഫന്‍. കഴിഞ്ഞ ഒന്നൊന്നര വര്‍ഷക്കാലം എന്റെ എല്ലാ സംരംഭത്തിലും ലിസ്റ്റിന്‍ ഒപ്പമുണ്ടായിരുന്നു.”
”കെജിഎഫ് 2, ചാര്‍ലി 777, കാന്താര എന്നീ 3 സിനിമകള്‍ വിതരണത്തിനെടുത്തപ്പോഴും പങ്കാളിയായി ലിസ്റ്റിന്‍ ഉണ്ടായിരുന്നു. ഞാന്‍ വലിയ സ്വപ്നങ്ങള്‍ കാണുന്ന കൂട്ടത്തിലാണ്. കുറച്ച് വട്ടുള്ള കൂട്ടത്തിലെന്ന് പറയാം. അങ്ങനെ നോക്കുമ്പോള്‍ എന്നേക്കാള്‍ വട്ടുള്ള വട്ടനെ കാണുന്നത് ലിസ്റ്റിനെ പരിചയപ്പെട്ടപ്പോഴാണ്.”
”അങ്ങനെ കൂടെ കൂട്ടാന്‍ പറ്റിയ ആളാണെന്ന് തോന്നി. ലിസ്റ്റിന്‍ ഇല്ലായിരുന്നുവെങ്കില്‍ പല പ്രോജക്ടുകളും നടക്കില്ലായിരുന്നു. മാജിക് ഫ്രെയിംസും ലിസ്റ്റിന്‍ സ്റ്റീഫനും ഇല്ലായിരുന്നുവെങ്കില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ഇത്രയും ലാഭമുള്ള നിര്‍മ്മാണക്കമ്പനി ആകില്ലായിരുന്നു” എന്നാണ് പൃഥ്വിരാജ് പറയുന്നത്.
അതേസമയം, കടുവ സിനിമയുടെ രണ്ടാം ഭാഗം എടുക്കുന്നതിനെ കുറിച്ചും പൃഥ്വിരാജ് സംസാരിക്കുന്നുണ്ട്. ”കടുവാക്കുന്നേല്‍ കോരുത് മാപ്പിളയായി മമ്മൂക്കയോ ലാലേട്ടനോ സുരേഷേട്ടനോ അഭിനയിക്കണമെന്നതാണ് എന്റെയും ജിനുവിന്റെയും ആഗ്രഹം. ഇനി അവരാരും സമ്മതിച്ചില്ലെങ്കില്‍ ഞാന്‍ തന്നെ നരയിട്ട് ഇറങ്ങും” എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.
ലിസ്റ്റിന്‍ സ്റ്റീഫന്റെ വാക്കുകള്‍:
ഒരു ചിത്രത്തിന്റെ സക്സസ് സെലിബ്രേഷന്‍ കഴിഞ്ഞ് പോകുമ്പോള്‍ എന്നെ പൊലീസ് പിടിച്ചു. വണ്ടിയുടെ ബുക്കും പേപ്പറും ചോദിച്ചു. ആ സമയത്ത് ഡ്രൈവര്‍ കൂടെയില്ലാത്തതു കൊണ്ട് വണ്ടിയുടെ ബുക്കും പേപ്പറും നോക്കിയിട്ട് കണ്ടില്ല. അങ്ങനെയാണെങ്കില്‍ സ്റ്റേഷനിലേക്ക് പോരാന്‍ പറഞ്ഞു. എന്റെ വീട് ഇവിടെ തൊട്ടടുത്താണെന്ന് ഞാന്‍ പറഞ്ഞു. ‘പറ്റില്ല നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടെന്നു സംശയമുണ്ട്’ എന്ന് അദ്ദേഹം പറഞ്ഞു.
മദ്യപിച്ചിട്ടില്ലെന്നും ബുക്കും പേപ്പറും കയ്യില്‍ ഇല്ലെന്നും വെറുതെ വിടണമെന്നും ഞാന്‍ പറഞ്ഞു. പേര് എന്താണെന്ന് ചോദിച്ച പൊലീസുകാരനോട് ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്ന് പറഞ്ഞപ്പോള്‍, ‘നിങ്ങള്‍ പൃഥ്വിരാജിന്റെ പാര്‍ട്ണര്‍ ആയ പ്രൊഡ്യൂസര്‍ അല്ലേ, ഗോള്‍ഡ് എന്നാണ് റിലീസ് ചെയ്യുന്നത്’ എന്ന് ചോദിച്ചു. നിങ്ങള്‍ എന്നെ ഇവിടെ നിന്നു റിലീസ് ചെയ്തിട്ട് വേണം ഗോള്‍ഡ് റിലീസ് ചെയ്യാനെന്നു ഞാനും പറഞ്ഞു.
സമകാലിക പശ്ചാത്തലത്തില്‍ പ്രസക്തമായ ഒരു പൊലീസ് കഥയുമായാണ് സംവിധായകന്‍ ഷെബി ചൗഘട് എത്തിയിരിക്കുന്നത്. നീതി നടപ്പാക്കേണ്ടവര്‍ വൈകാരികതകള്‍ക്ക് അടിമപ്പെടുകയോ അല്ലെങ്കില്‍ അനീതി കാട്ടിയവര്‍ക്ക് ഒപ്പം നില്‍ക്കുകയോ ഒക്കെ ചെയ്യുമ്പോഴാണ് പഴി കേള്‍ക്കേണ്ട അവസ്ഥയിലെത്തുക. ആ ഓര്‍മപ്പെടുത്തലുമായാണ് കാക്കിപ്പടയുടെ ആദ്യ ടീസറെത്തിയത്.
ഇ.എം.എസിന്റെ കൊച്ചുമകന്‍ സുജിത്ത് ശങ്കര്‍ അവതരിപ്പിക്കുന്ന സീനിയര്‍ പൊലീസ് ഓഫീസര്‍ തന്റെ കീഴ് ഉദ്യോഗസ്ഥരോട് സംസാരിക്കുന്ന രംഗമാണ് ആദ്യ ടീസറിലുള്ളത്. അതില്‍ സുജിത്തിന്റെ കഥാപാത്രം പറയുന്നതിങ്ങനെയാണ്- ‘പക്ഷേ ഇത് കേരളമാ… ഇവിടെ ഭരിക്കുന്നത് പൊലീസല്ല, പിണറായി വിജയനാ… പണിയും പോകും അഴിയും എണ്ണേണ്ടിവരും’.
എസ്.വി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെജി വലിയകത്താണ് കാക്കിപ്പട നിര്‍മിച്ചിരിക്കുന്നത്.
ഈ വര്‍ഷം ക്രിസ്തുമസ് റിലീസായി എത്തുന്ന ചിത്രത്തില്‍ നിരഞ്ജ് മണിയന്‍ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധ്യാ ആന്‍, മണികണ്ഠന്‍ ആചാരി, ജയിംസ് ഏല്യാ, സജിമോന്‍ പാറായില്‍, വിനോദ് സാക്, സിനോജ് വര്‍ഗീസ്, കുട്ടി അഖില്‍, സൂര്യാ അനില്‍, പ്രദീപ്, ദീപു കരുണാകരന്‍, ഷിബുലാബാന്‍, മാലാ പാര്‍വ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
തിരക്കഥ & സംഭാഷണം- ഷെബി ചൗഘട്, ഷെജി വലിയകത്ത്. ക്രിയേറ്റീവ് ഡയറക്ടര്‍- മാത്യൂസ് എബ്രഹാം. സംഗീതം – ജാസി ഗിഫ്റ്റ്, റോണി റാഫേല്‍. പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്‌നം എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
ബാലയുടെ ഏറ്റവും പുതിയ ചിത്രമായ ഷഫീക്കിന്റെ സന്തോഷം എന്ന ചിത്രം റിലീസിനെത്തിരിക്കുകയാണ്. ഒരുപാട് കാലങ്ങൾക്ക് ശേഷമാണ് മലയാള സിനിമയിലേക്ക് വീണ്ടും ബാല ശക്തമായ ഒരു തിരിച്ചുവരവ് നടത്തുന്നത്. പുലിമുരുകൻ എന്ന ചിത്രത്തിനു ശേഷം ഒരുപക്ഷേ ബാലയുടെ ശക്തമായ ഒരു വേഷം തന്നെയായിരിക്കും ഷെഫീക്കിന്റെ സന്തോഷമെന്ന ചിത്രം. ഈ ചിത്രത്തിലെ കഥാപാത്രത്തിൽ ഒരു ഹാസിയാത്മകമായ രീതിയിലാണ് ബാല എത്തുന്നത്. ഈ ചിത്രം റിലീസ് ആവുന്നതിനു മുൻപേ തന്നെ ആളുകൾ അറിഞ്ഞിരുന്നു.
ഇപ്പോഴിതാ ചിത്രം കാണാൻ എത്തിയിരിക്കുകയാണ് ബാലയും ഭാര്യ എലിസബത്തും. ഈ സമയത്ത് എലിസബത്തും ബാലയും തമ്മിൽ സംസാരിക്കുന്ന കാര്യങ്ങൾ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സിനിമ എങ്ങനെയുണ്ടായിരുന്നുവെന്ന് എലിസബത്തിനോട് ചോദിച്ചപ്പോൾ സൂപ്പറായിരുന്നുവെന്നും കോമഡി കഥാപാത്രമാണെന്നും വീട്ടിൽ നന്നായി കോമഡി പറയുന്ന മനുഷ്യനാണ് എന്നുമൊക്കെ പറയുന്നുണ്ട്. ചോദ്യങ്ങൾക്ക് എല്ലാം ഏറെ രസകരമായി മറുപടിയായിരുന്നു ഉണ്ടായിരുന്നത്. ഇത് മലയാളത്തിലേക്കുള്ള ഒരു ശക്തമായ തിരിച്ച് വരവാണോന്ന് ചോദിച്ചപ്പോൾ ബാല പറഞ്ഞത് ഞാനതിന് എവിടെപ്പോയി എന്നതായിരുന്നു. ഒപ്പം മറ്റൊരു കാര്യം കൂടി ബാല പറയുന്നുണ്ടായിരുന്നു.
ഞാൻ ഇനി പറയുന്ന കാര്യം എഡിറ്റ് ചെയ്യാതെ നിങ്ങൾ കൊടുക്കുമോന്ന്. അങ്ങനെ തന്നെ ചെയ്യാമെന്ന് മാധ്യമപ്രവർത്തകർ പറയുമ്പോൾ എന്നാൽ ഇത് എഡിറ്റ് ചെയ്യരുതെന്ന് പറഞ്ഞിട്ടാണ് മകൾ പാപ്പുവിനെ കുറിച്ച് ബാല പറയുന്നത്. പാപ്പു ഇവിടെ വരുമെന്നാണ് ഞാൻ പ്രതീക്ഷിച്ചത്. ചില ഫ്രോഡുകൾ ഉണ്ടെന്നും ബാല പറയുന്നു. അങ്ങനെയുള്ള ആരെയാണ് ഉദ്ദേശിച്ചതെന്ന് മാധ്യമപ്രവർത്തകർ ചോദിക്കുമ്പോൾ ഞാൻ ആരെക്കുറിച്ചാണ് പറയുന്നതെന്ന് നിങ്ങൾക്കറിയാമല്ലോ എന്നാണ് ബാല പറയുന്നത്.
അതോടൊപ്പം ഗോപി മഞ്ചൂരിയോന്നും ബാല പറയുന്നുണ്ട്. അതോടെ ആരെയാണ് ഉദ്ദേശിച്ചത് എന്ന് പ്രേക്ഷകർക്കും മനസ്സിലാക്കാൻ സാധിച്ചിരുന്നു. ക്യാമറയുടെ മുന്നിൽ വന്ന് നിന്ന് ഞാനൊരു പാവമാണ് എന്നെ മനസ്സിലാക്കു എന്നൊക്കെ പറയുന്നത് പലരുടെയും പ്രഹസനമാണ് എന്ന തരത്തിലും ബാല സംസാരിച്ചിരുന്നു. ആരെയൊക്കെ ഉദ്ദേശിച്ചാണ് ഇത് പറഞ്ഞത് എന്ന് കേൾക്കുന്നവർക്കും പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുമായിരുന്നു. തന്റെ മകളെ തന്നിൽ നിന്നും അകറ്റിയവരോടുള്ള ഒരു മറുപടി തന്നെയായിരുന്നു ബാല നൽകിയത് എന്ന് പറയണം.
വീഡിയോ കടപ്പാട് : Variety Media
ഭർത്താവിന്റെ വീട്ടിലെ ആചാരത്തെ കുറിച്ച് നടി നിത്യദാസ്. ഒരു ടെലിവിഷൻ ഷോയിലാണ് ഇക്കാര്യം പറഞ്ഞത്. വിവാഹം കഴിഞ്ഞ് നേരെ പോയത് ഭർത്താവിന്റെ വീട്ടിലേക്കാണെന്നും അവിടെയുളള ആചാരങ്ങളും ഭക്ഷണ രീതിയുമായി പൊരുത്തപ്പെടാൻ അൽപം സമയമെടുത്തെന്നും നടി പറഞ്ഞു. ജമ്മു സ്വദേശി അരവിന്ദ് സിങാണ് നിത്യദാസിന്റെ ഭർത്താവ്.
അവിടത്തെ ഭക്ഷണ രീതി എനിക്ക് തീരെ പറ്റില്ലായിരുന്നു. അതുകൊണ്ട് അവരെ കേരളത്തിലെ രീതി ശീലിപ്പിച്ചെടുത്തു. ഗോമൂത്രം കൂടിക്കുന്നത് അവരുടെ ആചാര രീതിയാണ്. ഭർത്താവിന്റെ സഹോദരന്റെ വിവാഹ ചടങ്ങിനിടയിൽ തീർഥം പോലെ എന്തോ കൈയിൽ തന്നു. തീർഥമാണെന്ന് കരുതി ഞാൻ അത് കുടിക്കുകയും ബാക്കി തലയിലേക്ക് ഉഴിഞ്ഞു. ഇത് മകൾക്കും നൽകി. എന്നാൽ അതിൽ ഉപ്പ് രസമുണ്ടെന്ന് അവൾ പറഞ്ഞിരുന്നു.
പിന്നീട് അവര്‍ പച്ച നിറത്തിലുള്ള ഒരു സാധനം തന്നു. അത് എല്ലാവരും മുഖത്ത് തേക്കുന്നുണ്ട്, ഞങ്ങളും തേച്ചു. പിന്നീടാണ് അറിഞ്ഞത് ആദ്യം തന്നത് ഗോമൂത്രവും രണ്ടാമത് തന്നത് ചാണകവും ആണെന്ന്- നിത്യ ദാസ് പറഞ്ഞു.
എന്നാൽ ഞങ്ങൾക്ക് നൽകിയ ചാണകത്തിന് മണം ഒന്നും ഉണ്ടായിരുന്നില്ല. എന്തെങ്കിലും ചേര്‍ത്തത് കൊണ്ടാകും. ഇതിന് ശേഷം ഇത്തരം ചടങ്ങുകളില്‍ നിന്നെല്ലാം ഞാന്‍ മാറി നില്‍ക്കും താരം കൂട്ടിച്ചേർത്തു.ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെയാണ് നിത്യദാസ് സിനിമയിൽ എത്തിയത്. വെള്ളിത്തിരയിൽ സജീവമായി നിൽക്കുമ്പോഴായിരുന്നു വിവാഹം.