Movies

മലയാള സിനിമകളിൽ അഭിനേതാവായും നിർമ്മാതാവായും തിളങ്ങിയ താരമാണ് പ്രേം പ്രകാശ് . സിനിമാ പാരമ്പര്യം ഏറെയുള്ള പ്രേം പ്രകാശിന്റെ ജേഷ്ഠനാണ് മലയാള സിനിമയിൽ സുന്ദരവില്ലനും ഗായകനുമൊക്കെയായിരുന്ന ജോസ് പ്രകാശ്.

​ഗായകനാകാൻ ആ​ഗ്രഹിച്ച് സിനിമയിലേക്കെത്തിയ വ്യക്തിയാണ് പ്രേം പ്രകാശ്. കൂടെവിടെ, ആകാശദൂത്, എന്റെ വീട് അപ്പുവിന്റെയും, അയാളും ഞാനും തമ്മിൽ തുടങ്ങിയ നിരവധി സിനിമകൾ നിർമ്മിച്ചത് പ്രേം പ്രകാശ് ആണ്.ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇദ്ദേഹം. നിർമാതാവ് എന്നതിനപ്പുറം ഒരു സാധാരണക്കാരനാണ് അന്നും ഇന്നും താനെന്ന് പ്രേം പ്രകാശ് പറയുന്നു.

സിനിമയിൽ അവസരം നൽകിയ ഒരു നടൻ പ്രശസ്തനായപ്പോൾ ഉണ്ടായ വേദനിപ്പിച്ച അനുഭവത്തെക്കുറിച്ചും പ്രേം പ്രകാശ് സംസാരിച്ചു. ഒരു ഓൺലൈൻ മാധ്യമത്തോടായിരുന്നു പ്രതികരണം.’ഞാൻ വളരെ സിംപിളായി ജീവിക്കുന്ന ആളാണ്. അഹങ്കാരമായി പറയുന്നതല്ല. ഞാൻ സിനിമയിൽ വന്ന കാലത്തും ഇന്നും അങ്ങനെ ആണ്. എന്റേ ജേഷ്ഠൻ വളരെ സിംപിൾ ആയിരുന്നു. താരമായിട്ടൊന്നും ഒരിക്കലും ജീവിച്ചിട്ടില്ല. പഴയത് മറന്ന് ജീവിക്കരുത് എന്നാണ് പുള്ളി എന്നോട് പറഞ്ഞത്. സത്യസന്ധമായി പെരുമാറുക. അദ്ദേഹം ബസ് കയറിയും ബോട്ടിലും സ്റ്റുഡിയോയിലേക്ക് പോവുന്നത് എന്റെ ഓർമ്മയിലുണ്ട്. അടിസ്ഥാനപരമായി നമ്മളെല്ലാം മനുഷ്യരാണ്. ആ ചിന്ത ചിലർക്കില്ല’

‘എന്റെ ഒരു സിനിമയിലൂടെ നല്ലൊരു വേഷം ചെയ്ത നടൻ പിന്നീട് പ്രശസ്തനായി. ആ ആൾ അതിന് മുമ്പ് മിമിക്രി ഒക്കെ ചെയ്തിട്ടുള്ള ആളാണ്. എന്റെ സിനിമയിൽ ഒരു വേഷം കൊടുത്തു. അതിൽ അഭിനയിക്കുമ്പോൾ ഭയങ്കര ഭവ്യതയോടെയും സ്നേഹത്തോടെയും ആയിരുന്നു പെരുമാറിയത്. പ്രതിഫലം കൊടുത്തപ്പോൾ പോലും അയ്യോ സർ ഇതൊന്നും വേണ്ട എന്ന് പറഞ്ഞു’

‘ഒന്ന് രണ്ട് വർഷങ്ങൾക്ക് ശേഷം അദ്ദേഹം പ്രശസ്തനായി. ഞാൻ അടുത്ത പടം എടുത്തപ്പോൾ പുള്ളിയെ വിളിച്ചു. സാധാരണ പ്രൊഡ്യൂസറെന്ന നിലയ്ക്ക് ഞാനും ചില ഔതാര്യങ്ങൾ പ്രതീക്ഷിക്കും. പ്രതിഫലവും മറ്റും എന്നോട് നേരിട്ട് സംസാരിക്കാൻ കഴിയാതെ പ്രൊഡക്ഷൻ കൺട്രോളറോട് സംസാരിച്ചു. ഞാനിത്രയാണ് മേടിക്കുന്നത് പുള്ളിയോട് പറഞ്ഞേക്കണം എന്ന ലെവലിലായി. നമ്മൾ മനുഷ്യരാണ്. സെന്റിമെന്റ്സും വിഷമങ്ങളും ഉണ്ടാവും’.

എല്ലാം കഴിഞ്ഞ്, പുള്ളിക്ക് ഒരു തുക കൊണ്ട് കൊടുത്ത് ഞാൻ പറഞ്ഞു, ഇതേ നമ്മൾ‌ക്കിതേ ഉള്ളൂ എന്ന്. എനിക്കിത് പോര എന്ന് പുള്ളി പറഞ്ഞു. അത് പറയരുത്, എന്റെ ഇപ്പോഴത്തെ അവസ്ഥ അങ്ങനെയല്ലെന്ന് ഞാൻ പറഞ്ഞു. പുള്ളി ആ പൈസ വാങ്ങി പെട്ടി തുറന്ന് അതിനകത്തേക്ക് ഇട്ടു. ഞാനിപ്പോഴും അത് മറന്നിട്ടില്ല. ഒത്തിരി ഫീൽ ചെയ്തു. മേലിൽ എന്നെ അഭിനയിക്കാൻ വിളിക്കരുതെന്ന് പറഞ്ഞു’

‘പക്ഷെ പിന്നീട് ആ പുള്ളി തന്നെ എന്റെ ജേഷ്ഠന്റെ അടുത്ത് പോയി ക്ഷമ പറഞ്ഞു. ഞാനെടുക്കുന്ന പടങ്ങളിൽ വിളിക്കാൻ പറയണം എന്ന് പറഞ്ഞു, അങ്ങനെ പുള്ളിയെ പിന്നീടൊരു പടത്തിൽ‌ വിളിച്ചിട്ടുണ്ട്,’ പ്രേം പ്രകാശ് പറഞ്ഞു.

നടൻ വിജയൻ കാരന്തുറിന്റെ ചികിത്സയ്ക്കായി സഹായം അഭ്യർത്ഥിച്ച് നടൻ ജോയ് മാത്യു. ഫേസ്ബുക് പേജിലൂടെയാണ് താരം തന്റെ സഹപ്രവർത്തകനായി സഹായം അഭ്യർത്ഥിച്ചത്. വിജയൻ കാരന്തുർ എനിക്കൊരു സഹപ്രവർത്തകൻ മാത്രമല്ല ,കോളജിൽ എന്റെ ജൂനിയറായി പഠിക്കുകയും കോഴിക്കോടൻ നാടകവേദികളിൽ അരങ്ങു പങ്കിടുകയും ചെയ്തിരുന്ന സുഹൃത്തുമാണെന്ന് ജോയ് മാത്യു കുറിക്കുന്നു.

എന്റെ ആദ്യസിനിമയായ ‘ഷട്ടർ’ലെ ലോറി ഡ്രൈവർ വിജയൻ തുടങ്ങി നിരവധി സിനിമകളിൽ വ്യത്യസ്തമായ വേഷങ്ങൾ വിജയൻ അഭിനയിച്ചിട്ടുണ്ട് .ഇന്നദ്ദേഹം കരൾ രോഗ ബാധിതനായി അവശനാണ്. ഏകദേശം അറുപത് ലക്ഷത്തോളം രൂപ വിജയന്റെ ചികിത്സക്കായി ആവശ്യമായി വന്നിരിക്കുന്നു .ഒരു വ്യക്തിക്കോ സംഘടനക്കോ ഒറ്റക്ക് ഏറ്റെടുക്കാവുന്നതിലും അധികമാണത് .

ആയതിനാൽ വിജയനെ സ്‌നേഹിക്കുന്ന നമ്മൾ നമ്മളാൽ കഴിയുന്ന തുക ,അതെത്ര ചെറുതായാൽപ്പോലും നേരിട്ട് ശ്രീ വിജയൻ കാരന്തൂരിന്റെ ചികിത്സാ ചിലവിലേക്കായി അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്ത് സഹായിക്കണമെന്നും ജോയ് മാത്യു കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം;

പ്രിയമുള്ളവരെ

വിജയൻ കാരന്തുർ എനിക്കൊരു സഹപ്രവർത്തകൻ മാത്രമല്ല ,കോളജിൽ എന്റെ ജൂനിയറായി പഠിക്കുകയും കോഴിക്കോടൻ നാടകവേദികളിൽ അരങ്ങു പങ്കിടുകയും ചെയ്തിരുന്ന സുഹൃത്തുമാണ് .
എന്റെ ആദ്യസിനിമയായ ‘ഷട്ടർ’ലെ ലോറി ഡ്രൈവർ വിജയൻ തുടങ്ങി നിരവധി സിനിമകളിൽ വ്യത്യസ്തമായ വേഷങ്ങൾ വിജയൻ അഭിനയിച്ചിട്ടുണ്ട് .ഇന്നദ്ദേഹം കരൾ രോഗ ബാധിതനായി അവശനാണ്.
ഏകദേശം അറുപത് ലക്ഷത്തോളം രൂപ വിജയന്റെ ചികിത്സക്കായി ആവശ്യമായി വന്നിരിക്കുന്നു .ഒരു വ്യക്തിക്കോ സംഘടനക്കോ ഒറ്റക്ക് ഏറ്റെടുക്കാവുന്നതിലും അധികമാണത് .
ആയതിനാൽ വിജയനെ സ്‌നേഹിക്കുന്ന നമ്മൾ നമ്മളാൽ കഴിയുന്ന തുക ,അതെത്ര ചെറുതായാൽപ്പോലും
നേരിട്ട് ശ്രീ വിജയൻ കാരന്തൂരിന്റെ ചികിത്സാ ചിലവിലേക്കായി അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്ത് സഹായിക്കാൻ അപേക്ഷിക്കുന്നു .

ഷെറിൻ പി യോഹന്നാൻ

റോഷാക്ക്‌, തിയേറ്റർ വാച്ച് അർഹിക്കുന്ന ചിത്രമാണ്. അത് കഥയുടെ വലുപ്പം കൊണ്ടല്ല, സാങ്കേതിക വശങ്ങളിലെ പെർഫെക്ഷൻ കാരണമാണ്. മലയാളി കണ്ടുശീലിച്ചിട്ടില്ലാത്ത കഥാഭൂമികയിലേക്കാണ് റോഷാക്ക് പ്രേക്ഷകനെ കൊണ്ടുപോകുന്നത്. ചില സ്കാൻഡിനേവിയൻ സിനിമകൾ നൽകുന്ന ഫീൽ ഈ ചിത്രവും വച്ചുനീട്ടുന്നുണ്ട്. ഒരു കഥ പറഞ്ഞുതീർക്കുക എന്ന ധർമ്മമല്ല നിസാം ബഷീറെന്ന സംവിധായകൻ നിർവഹിക്കുന്നത്. അതിനെ വ്യത്യസ്തമായി, സൂക്ഷ്മമായി കൈകാര്യം ചെയ്ത് പുത്തൻ അനുഭവമായി സ്‌ക്രീനിൽ എത്തിക്കുകയാണ്. ഇവിടെയാണ് റോഷാക്ക്‌ എനിക്ക് പ്രിയപ്പെട്ടതാവുന്നത്.

തന്റെ ഭാര്യയെ കാണാനില്ലെന്ന പരാതിയുമായാണ് ലൂക്ക് ആന്റണി ഹിൽ സ്റ്റേഷനിലെ പൊലീസ് സ്റ്റേഷനിലേക്ക് എത്തുന്നത്. പതിയെ ആ നാട്ടിൽ നിലയുറപ്പിക്കുന്ന ആന്റണിയിലൂടെ കഥയും കഥാപാത്രങ്ങളും വികസിക്കുന്നു. സ്പൂൺ ഫീഡ് ചെയ്യാതെ ഇടയ്ക്കിടെ പ്രേക്ഷകന്റെ മനസ്സിളക്കാനുള്ളത് ഇട്ട് നൽകി, അല്പം ചിന്തിപ്പിച്ചുതന്നെയാണ് കഥയുടെ മുന്നോട്ടുള്ള പോക്ക്. എന്റെ ഇഷ്ടചിത്രങ്ങളിൽ ഒന്നായ ഇബ്‌ലീസിന്റെ തിരക്കഥാകൃത്തായ സമീർ അബ്ദുൽ ഇവിടെയും വ്യത്യസ്തമായ ലോകം ഒരുക്കിയിരിക്കുന്നു. ഇബ്‌ലീസിൽ കളർഫുൾ ലോകമാണെങ്കിൽ ഇവിടെ അത് നേർവിപരീതമാണ്.

ലൂക്ക് ആന്റണിയുടെ മാനസിക വ്യാപാരങ്ങളെ അതിസൂക്ഷ്മമായി സ്‌ക്രീനിൽ എത്തിക്കുന്നതിൽ മമ്മൂട്ടി വിജയിച്ചിട്ടുണ്ട്. ഇവിടെ ആന്റണി മറ്റു കഥാപാത്രങ്ങളുടെ ഇടയിലേക്കാണ് എത്തുന്നത്. അതിനാൽ കഥയിൽ അവരുടെ റോളും വലുതാണ്. ബിന്ദു പണിക്കരുടെ കഥാപാത്ര നിർമിതി, പ്രകടനം എന്നിവ എടുത്തുപറയേണ്ടതാണ്. ജഗദീഷ്, ഷറഫുദീൻ, ഗ്രേസ് ആന്റണി തുടങ്ങിയവരും പ്രകടനങ്ങളിൽ മികച്ചു നിൽക്കുന്നു.

ലൂക്ക് ആന്റണി ചുറ്റികയുമായി പ്രത്യക്ഷപ്പെടുന്ന ആദ്യ രംഗത്തുള്ള പശ്ചാത്തലസംഗീതം അതിഗംഭീരമാണ്. മിഥുൻ മുകുന്ദന്റെ പശ്ചാത്തലസംഗീതവും നിമിഷ് രവിയുടെ ഫ്രെയിമുകളും കിരൺ ദാസിന്റെ എഡിറ്റിങ്ങും ചിത്രത്തെ ഗ്രിപ്പിങായി നിലനിർത്തുന്നു. സ്ലോ ബേൺ ത്രില്ലറെന്നോ, സൈക്കോളജിക്കൽ റിവഞ്ച് ത്രില്ലറെന്നോ വിശേഷിപ്പിക്കാം. സിനിമ ഒരുക്കുന്ന മൂഡിലേക്ക് എത്താൻ കഴിഞ്ഞാൽ വളരെ ഇമ്പ്രെസ്സീവായി അനുഭവപ്പെടും. നായകനെകൊണ്ട് / വില്ലനെകൊണ്ട് ഫ്ലാഷ്ബാക്ക് പറയിപ്പിക്കുന്ന സ്ഥിരം ശൈലിയും ചിത്രം പിന്തുടരുന്നില്ല.

മനുഷ്യമനസ്സിനോളം നിഗൂഢമായ മറ്റൊന്നില്ല. അടുത്താലും അത്ര പെട്ടെന്ന് അറിയാൻ കഴിയാത്ത കഥാപാത്രങ്ങളാണ് ചിത്രത്തിന്റെ പ്രധാന ശക്തി. ശ്രദ്ധയോടെ അവരോടൊപ്പം സഞ്ചരിക്കാനാണ് ശ്രമിക്കേണ്ടത്. പല സംഭാഷണങ്ങളും ശ്രദ്ധേയമാണ്.

🔥Bottom Line – മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതകളാണ് റോഷാക്ക്‌ വിഷയമാക്കുന്നത്. കഥാപാത്രങ്ങളുടെ മികച്ച പ്രകടനം, ഗംഭീര പ്രൊഡക്ഷൻ ക്വാളിറ്റി, ടെക്നിക്കൽ സൈഡ്, പുതുമയുള്ള കഥ – ആഖ്യാനം എന്നിവ ചിത്രത്തിന് ഫ്രഷ് ഫീൽ സമ്മാനിക്കുന്നു. അത് വലിയ സ്‌ക്രീനിൽ അനുഭവിച്ചറിയണം.

 

കഴിഞ്ഞ ദിവസമാണ് സംവിധായകൻ വിഘ്‌നേശ് ശിവനും തെന്നിന്ത്യൻ താര റാണി നയൻതാരയും തങ്ങളുടെ ഇരട്ട കുട്ടികളുടെ വരവ് അറിയിച്ചത്. അപ്പോൾ മുതൽ ആശംസകളുമായി നിരവധി പേരാണ് എത്തിയത്. ഏറെക്കാലത്തെ പ്രണയത്തിന് ശേഷം വിഘ്‌നേഷും നയൻതാരയും ഇക്കഴിഞ്ഞ ജൂൺ 9 ന് വിവാഹിതരായത്.ഇരുവരുടെയും വിവാഹം മഹാബലിപുരത്തെ അത്യാഢംബര റിസോർട്ടിലായിരുന്നു.വിവാഹ ശേഷം നയൻതാര അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണെന്നും താരം അമ്മയാവാൻ ഒരുങ്ങുകയാണെന്നും അടുത്തിടെ വാർത്തകൾ വന്നിരുന്നു.വിഘ്‌നേഷ് ശിവനും നയൻതാരയും കുഞ്ഞുങ്ങൾ എത്തിയ വിവരം സർപ്രൈസായാണ് ആരാധകരെ അറിയിച്ചത്.

ഞാനും നയൻസും അമ്മയും അപ്പയും ആയി. നാം അനുഗ്രഹിക്കപ്പെട്ടവരാണ്… ഇരട്ട കുഞ്ഞുങ്ങൾ.ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും,ഞങ്ങളുടെ പൂർവ്വികരുടെ അനുഗ്രഹങ്ങളും, എല്ലാം ചേർന്ന് 2 അനുഗ്രഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തിൽ ഞങ്ങളുടെ അടുത്ത് എത്തിയിരിക്കുന്നു. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് വേണം. ഉയിർ & ഉലകം. ജീവിതം കൂടുതൽ ശോഭയുള്ളതും മനോഹരവുമാണെന്ന് തോന്നുന്നു. ദൈവം ഇരട്ടി മഹാനാണ്’ എന്നാണ് വിഘ്നേഷ് ശിവൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇതിന് പിന്നാലെ ഇരുവർക്കും ഒട്ടനവധി വിമർശനങ്ങളാണ് സോഷ്യൽ ലോകത്ത് ഉടലെടുത്തത്. ഇപ്പോൾ ഇതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് നയൻ‌താര.

എനിക്ക് മുപ്പത്തിയെട്ട് വയസായതിനാൽ പ്രസവധാരണത്തിന് നിരവധി ബുദ്ധിമുട്ടുകൾ ഉണ്ട് കൂടാതെ അങ്ങനെ പ്രസവധാരണം ഞാൻ സ്വീകരിച്ചാൽ കുഞ്ഞുങ്ങൾക്ക് അംഗവൈകല്യം മുതലായവ ഉണ്ടാകാൻ സാധ്യത ഉണ്ടാകും എന്നും അതിനാൽ ആണ് തങ്ങൾ വാടക ഗർഭപാത്രം സ്വീകരിച്ചത് എന്നുമാണ് നയൻതാര പറയുന്നത്, എന്നാൽ തങ്ങളെ വിമർശിക്കുന്നവരോട് ഒന്നും തന്നെ പറയാൻ ഇല്ലെന്നും താരം കൂട്ടിച്ചേർത്തു.

ഹിന്ദുമതവും ഹിന്ദു ധര്‍മ്മവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് സംവിധായകന്‍ എസ്.എസ് രാജമൗലി. ലോസ് ഏഞ്ചല്‍സിലെ ഫിലിം ഫെസ്റ്റിവലില്‍ തന്റെ സിനിമകളിലെ പൗരാണിക വശങ്ങളെ കുറിച്ച് സംസാരിക്കവെയാണ് രാജമൗലി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

പലരും ഹിന്ദൂയിസം ഒരു മതമാണെന്ന് കരുതുന്നു, അത് ഇന്നത്തെ സാഹചര്യത്തിലാണ്. എന്നാല്‍ മുമ്പ്, ഹിന്ദു ധര്‍മ്മം ഉണ്ടായിരുന്നു. അതൊരു ജീവിത രീതിയാണ്, തത്വശാസ്ത്രമാണ്. നിങ്ങള്‍ മതം എടുക്കുകയാണെങ്കില്‍, ഞാന്‍ ഒരു ഹിന്ദുവല്ല.

എന്നാല്‍ നിങ്ങള്‍ ധര്‍മ്മം സ്വീകരിക്കുകയാണെങ്കില്‍, ഞാന്‍ വളരെ ഹിന്ദുവാണ്. സിനിമയില്‍ ഞാന്‍ അവതരിപ്പിക്കുന്നത് യഥാര്‍ത്ഥത്തില്‍ പല നൂറ്റാണ്ടുകളും യുഗങ്ങളുമായി നിലനില്‍ക്കുന്ന ജീവിതരീതിയാണ് എന്നാണ് രാജമൗലി പറയുന്നത്.

എന്നാല്‍ തന്റെ ചിത്രമായ ‘ആര്‍ആര്‍ആര്‍’ ഹിന്ദു ഗ്രന്ഥങ്ങളുമായി ബന്ധപ്പെട്ട വിഷ്വല്‍ ഇമേജുകളും ചിഹ്നങ്ങളും കടമെടുക്കുന്നുണ്ടെന്നും കേന്ദ്ര കഥാപാത്രങ്ങളെ ഹിന്ദു ദൈവങ്ങളുടെ പതിപ്പായി വ്യാഖ്യാനിക്കാമെന്നും രാജമൗലി പറഞ്ഞു.

ശിവകാർത്തികേയൻ നായകനായി എത്തുന്ന പുതിയ ചിത്രം ‘പ്രിൻസി’ന്റെ ട്രെയിലർ പുറത്ത്. ഒരു ഇന്ത്യൻ യുവാവ് ബ്രിട്ടീഷ് യുവതിയെ പ്രണയിക്കുന്നതും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ട്രെയിലറിൽ ചിത്രീകരിച്ചിരിക്കുന്നത്. അനുദീപ് കെ വി സംവിധാനം ചെയ്യുന്ന ചിത്രം ദീപാവലി റിലീസ് ആയി ഒക്ടോബർ 21ന് തിറ്ററുകളിൽ എത്തും.

അതേസമയം പ്രീ റിലീസ് ബിസിനസിലൂടെ ചിത്രം ഇതിനോടകം 100 കോടി പിന്നിട്ടുവെന്നാണ് റിപ്പോർട്ടുകൾ. പ്രിൻസിന്റെ ഡിജിറ്റൽ, സാറ്റലൈറ്റ് അവകാശങ്ങൾ 40 കോടിക്കാണ് വിറ്റുപോയത്. സിനിമയുടെ തമിഴ് പതിപ്പിന്റെ തിയേറ്റർ അവകാശം 45 കോടിയും ഓഡിയോ അവകാശം 4 കോടിയ്ക്ക് മുകളിലുമാണ് നേടിയതെന്നാണ് വിവരം.

ജി കെ വിഷ്‍ണു ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമായിട്ട് എത്തുന്ന ‘പ്രിൻസി’ന്റെ സംഗീത സംവിധാനം തമൻ എസ് ആണ്. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് ‘പ്രിൻസ്’ നിര്‍മിക്കുന്നത്. ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയാണ് നായിക. പ്രേംഗി അമരെൻ, പ്രാങ്ക്സ്റ്റെര്‍ രാഹുല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

‘ഡോണ്‍’ എന്ന ചിത്രമാണ് ശിവകാർത്തികേയന്റേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സിബി ചക്രവര്‍ത്തി സംവിധാനം ചെയ്ത ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. സംവിധായകൻ ഗൗതം മേനോനും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. നേരത്തെ ‘ഡോക്ടര്‍’ എന്ന ശിവകാർത്തികേയൻ ചിത്രവും 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ പ്രിയങ്ക മോഹനാണ് നായികയായി എത്തിയത്.

പലപ്പോഴും സൈബര്‍ ആക്രമണത്തിനും ട്രോളുകള്‍ക്കും ഇരയാവാറുള്ള താരങ്ങളില്‍ ഒരാളാണ് ജയസൂര്യ. ‘സിനിമ മാത്രം വരുമ്പോള്‍ നന്മമരമായി മാറി’ എന്ന തരത്തിലുള്ള ട്രോളുകള്‍ താരത്തിനെതിരെ സോഷ്യല്‍ മീഡയയില്‍ പ്രചരിക്കാറുണ്ട്. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് താരം ഇപ്പോള്‍.

ഇരുപത് വര്‍ഷമായി സിനിമയിലുള്ള തനിക്ക് മറ്റൊരു പബ്ലിസിറ്റിയുടെ ആവശ്യമില്ല എന്നാണ് ജയസൂര്യ പറയുന്നത്. സമൂഹത്തിനായി നടത്തുന്ന ചില പ്രതികരണങ്ങള്‍ പബ്ലിസിറ്റിക്കുള്ള ശ്രമമായി വിലയിരുത്തപ്പെടുന്നതില്‍ ഖേദമില്ലെന്നും നടന്‍ പറയുന്നു.

അനുഭവങ്ങളില്‍ നിന്ന് പഠിച്ചതോ വേറൊരാളില്‍ നിന്ന് പകര്‍ന്ന് കിട്ടിയതോ ആയ നല്ല കാര്യങ്ങള്‍ ആണ് നാം പറയുന്നത്. അതില്‍ നിന്ന് മറ്റൊരാള്‍ക്ക് ഗുണം ഉണ്ടാകുക എന്നതാണ് പ്രധാനം. സമൂഹത്തിന് വേണ്ടിയാണ് നാം പ്രതികരിക്കുന്നത്. പലപ്പോഴും സിസ്റ്റങ്ങള്‍ക്കെതിരേയും.

ആരോപണങ്ങള്‍ പലതും കേള്‍ക്കുമ്പോള്‍ ചിരിക്കാനാണ് തോന്നുക എന്നാണ് ജയസൂര്യ മനോരമയോട് പ്രതികരിക്കുന്നത്. ‘ഈശോ’ ആണ് താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഒക്ടോബര്‍ 5ന് ആണ് ചിത്രം സോണി ലിവില്‍ സ്ട്രീമിംഗ് ആരംഭിച്ചത്.

നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനും ഇരട്ടക്കുട്ടികള്‍ പിറന്നു. വിഘ്‌നേഷ് ശിവനാണ് തങ്ങള്‍ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

‘നയനും ഞാനും അമ്മയും അപ്പയും ആയി. അനുഗ്രഹിക്കപ്പെട്ട ഇരട്ട ആണ്‍ കുഞ്ഞുങ്ങളാണ്. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം’, എന്നാണ് സന്തോഷ വിവരം പങ്കുവച്ച് വിഘ്‌നേഷ് കുറിച്ചിരിക്കുന്നത്.

നയന്‍താരയും വിഘ്‌നേഷും കുഞ്ഞുങ്ങളുടെ കാലുകളില്‍ ഉമ്മ വയ്ക്കുന്ന ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് താരദമ്പതികള്‍ക്ക് ആശംസകളുമായി രംഗത്തെത്തുന്നത്.

ജൂണ്‍ 9ന് മഹാബലിപുരത്തു വച്ചായിരുന്നു നയന്‍താര-വിഘ്‌നേഷ് ശിവന്‍ വിവാഹം നടന്നത്. ഷാരൂഖ് ഖാന്‍, കമല്‍ ഹാസന്‍, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയ പ്രമുഖരാല്‍ സമ്പന്നമായിരുന്നു വിവാഹം.

ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നയന്‍താരയും വിഘ്‌നേഷും വിവാഹിതരായത്. നാനും റൗഡിതാന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയന്‍താരയും വിഘ്‌നേഷും പ്രണയത്തിലാകുന്നത്. പിന്നീട് ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി.

 

 

View this post on Instagram

 

A post shared by Vignesh Shivan (@wikkiofficial)

നടി നഗ്മയോടൊപ്പം അമേരിക്കയില്‍ ഷോയ്ക്ക് പോയപ്പോഴുണ്ടായ അനുഭവം പങ്കുവച്ച് മുകേഷ്. ‘നിറം’ സിനിമയിലെ ‘ശുക്രിയ’ എന്ന ഗാനത്തിന് മുകേഷിനൊപ്പം നഗ്മയും നൃത്തം ചെയ്തിരുന്നു. നൃത്തത്തിന്റെ അവസാനം തന്നെ കെട്ടിപ്പിടിക്കണം എന്ന് നഗ്മയെ പറഞ്ഞ് പറ്റിച്ച് കെട്ടിപ്പിടിച്ചതിനെ കുറിച്ചും അത് നടി എല്ലാവര്‍ക്കും മുന്നില്‍ പറഞ്ഞതിനെ കുറിച്ചുമാണ് മുകേഷ് പറയുന്നത്.

മുകേഷിന്റെ വാക്കുകള്‍:

ഭാഗ്യവശാല്‍ ‘നിറം’ സിനിമയിലെ ‘ശുക്രിയ’ എന്ന പാട്ട് നീയും നഗ്മയും കൂടി ചെയ്യെന്ന് പ്രിയന്‍ പറഞ്ഞു. പക്ഷെ നല്ല പോലെ ചെയ്യണമെന്ന് പറഞ്ഞു. ഞാന്‍ പ്രിയനോട് നന്ദി പറഞ്ഞു. കലാമാസ്റ്റര്‍ ആണ് ഡാന്‍സ് മാസ്റ്റര്‍. ഡാന്‍സിന്റെ അവസാനം ഞാനും നഗ്മയും കെട്ടിപ്പിടിച്ച് സ്റ്റേജിലെ ലൈറ്റ് പതിയെ അണയുന്നതാണ്. അത് പഴഞ്ചന്‍ സ്‌റ്റൈല്‍ ആണെന്ന് പറഞ്ഞ് ഒരുപാട് പേര്‍ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായി. ഞാന്‍ അതിന് വേണ്ടി വാശിപിടിച്ചു.

ഞാന്‍ നഗ്മയുടെ അടുത്ത് പോയി. പ്രിയന് പറയാന്‍ ബുദ്ധിമുട്ടുണ്ട്. ഡാന്‍സിലെ അവസാന ഭാഗത്തെ കെട്ടിപ്പിടുത്തം ഒന്നു കൂടി നന്നാക്കണം എന്ന് പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. ഉറപ്പായും എന്ന് നഗ്മ പറഞ്ഞു. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ നഗ്മ വിളിച്ചു, ഞാന്‍ നന്നായി കെട്ടിപ്പിടിച്ചില്ലേ എന്ന് ചോദിച്ചു. നന്നായിട്ടുണ്ട്, പക്ഷെ പെര്‍ഫക്ഷന്റെ ആളാണ് പ്രിയന്‍ കുറച്ചു കൂടി നന്നാക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞു. അടുത്ത ഷോയില്‍ എന്നെ ശ്വാസം മുട്ടിക്കുന്നത് പോലെ കെട്ടിപ്പിടിച്ചു.

ഫൈനല്‍ ഷോയ്ക്ക് ഈ ടെമ്പോ കീപ് ചെയ്താല്‍ മതി, ലൈറ്റ് മുഴുവന്‍ അണയുന്നത് വരെ കെട്ടിപ്പിടിക്കണമെന്ന് പറഞ്ഞു. നഗ്മ ഓക്കെ പറഞ്ഞു. അന്ന് മറ്റാരും ഇതറിഞ്ഞില്ല. അവസാന ഷോ ഗംഭീരമായി. ന്യൂയോര്‍ക്കില്‍ നിന്നും ഞങ്ങളെല്ലാവരും താമസിക്കുന്ന ന്യൂജേഴ്‌സിയിലേക്ക് ബസ് കയറി. ഷോയുടെ അനുഭവങ്ങള്‍ ഓരോ ആള്‍ക്കാരും പറയാന്‍ തുടങ്ങി. അങ്ങനെ നഗ്മയുടെ അടുത്ത് മൈക്ക് എത്തി. ‘എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഷോ ആയിരിക്കും ഇത്. മറക്കാത്തത് എന്തെന്നാല്‍ പെര്‍ഫോമന്‍സ് കൊണ്ടല്ല.’

‘ഇതിന്റെ പിന്നില്‍ ഞാന്‍ ഇത്രയും രസിച്ച സന്തോഷിച്ച ദിവസങ്ങള്‍ ഉണ്ടായിട്ടില്ല. എനിക്ക് കുസൃതികള്‍ ഭയങ്കര ഇഷ്ടമാണ്. പ്രിയന്‍ കെട്ടിപ്പിടുത്തം പോരാ എന്ന് പറയുന്നെന്ന് മുകേഷ് വെറുതെ പറയുന്നതാണെന്ന് എനിക്ക് ആദ്യമേ അറിയാമായിരുന്നു. പക്ഷെ ഞാന്‍ ആ കുസൃതി ആസ്വദിച്ചു. അവസാനത്തെ കെട്ടിപ്പിടുത്തത്തില്‍ ഇദ്ദേഹം എന്നെ വിടുന്നില്ല. ചെവിയില്‍ പറയുകയാണ് പ്രിയന്‍ വില്‍ ഹിറ്റ് മി എന്ന്’ ആളിറങ്ങാനുണ്ടെന്ന് ഞാന്‍ പറഞ്ഞു. ഇറക്കെടാ നിന്നെ എന്ന് പറഞ്ഞ് എല്ലാവരും ചിരിച്ചു കൊണ്ട് തന്നെ കൈകാര്യം ചെയ്തു.

സ്വകാര്യ ടെലികോം സ്ഥാപനത്തിൽ പൂട്ടിയിട്ട സംഭവത്തിൽ പെൺകുട്ടിയോട് ക്ഷമിക്കുന്നതായി നടി അന്ന രാജൻ. പ്രായത്തിന്റെ പകത്വയില്ലായ്‌മയായി താൻ ഈ സംഭവത്തെ കാണുന്നു. ഭാവിയെ ഓർത്ത് പ്രശ്നം ഒത്തുതീർപ്പ് ആക്കുന്നുവെന്നും നടി മാധ്യമങ്ങളോട് പ്രതികരിച്ചു.’ഞാൻ ഒരു ഷോറൂമിൽ സിമ്മിന്റെ പ്രശ്നവുമായി പോയതാണ്. അവർ കുറച്ച് മോശമായി പെരുമാറി. അവർ ഷട്ടറൊക്കെ അടച്ചിട്ടു. ഞാൻ ആകെ പേടിച്ചു പോയി. ഞാൻ കരയുകയായിരുന്നു. ഞാൻ ഒരു മാസ്‌കൊക്കെ ഇട്ടു സാധാരണ പെൺകുട്ടിയായാണ് പോയത്. അവർ മാപ്പൊക്കെ പറഞ്ഞു. 25 വയസുള്ള കുട്ടിയാണ്. പ്രായത്തിന്റെ പകത്വയില്ലായ്മയാണ്. അത് കൂടുതൽ പ്രശ്നമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇനി ആർക്കും ഇത്തരം ഒരു പ്രശ്നമുണ്ടാകരുത്’

‘അവർ പിടിച്ചു വലിച്ചപ്പോൾ എന്റെ കൈയിൽ ഒരു സ്ക്രാച്ച് വന്നു. അതല്ലാതെ മറ്റൊരു ശാരീരിക ഉപദ്രവവും ഉണ്ടായിട്ടില്ല. ഷട്ടർ അടച്ചിട്ടപ്പോൾ ഞാൻ വലതും മോഷ്ടിച്ചോ അല്ലെങ്കിൽ എന്തെങ്കിലും അപരാധം ചെയ്തോ എന്നൊക്കെയുള്ള തോന്നൽ വന്നു. അവർക്ക് ഒരു ജീവിതമുണ്ട്. അത് തകരാൻ പാടില്ല. അതിനാൽ പ്രശ്നം ഒത്തുതീർപ്പാക്കി. ഒരാളെയും ഇങ്ങനെ ട്രീറ്റ് ചെയ്യരുത്’, അന്ന രാജൻ വ്യക്തമാക്കി.’അമ്മയുടെ സിം ആയിരുന്നു. രാവിലെ മുതൽ വിളിച്ചിട്ട് കിട്ടുന്നില്ല. അത് ഓഫീസിൽ പറഞ്ഞപ്പോൾ ഐഡി കാർഡ് വേണമെന്ന് പറഞ്ഞു. അവർ കുറച്ച് ഇൻസൾട്ട് ചെയ്യുന്ന രീതിയിൽ സംസാരിച്ചപ്പോൾ ആ മാനേജരുടെ ഫോട്ടോ ഞാനെടുത്തു. അത് ഇഷ്ടമാകാതെ വന്നപ്പോൾ അവർ അത് ഡിലീറ്റ് ചെയ്യാൻ പറഞ്ഞു. മറ്റൊരാളുടെ ഫോട്ടോ എടുക്കുന്നത് തെറ്റാണ്. അത് എന്റെ ഭാഗത്ത് നിന്നുള്ള തെറ്റ് തന്നെയാണ്. എന്നാൽ നാളെ എന്തെങ്കിലും പ്രശ്നമുണ്ടായാൽ കാണിക്കുവാനാണ് ഞാൻ ഫോട്ടോ എടുത്തത്. അതിന്റെ പേരിൽ ഷട്ടർ അടച്ച് ഗുണ്ടായിസം പോലെ സംസാരിച്ചപ്പോൾ ഞാൻ പേടിച്ചു പോയി’, എന്നും അന്ന രാജൻ പറഞ്ഞു.

 

RECENT POSTS
Copyright © . All rights reserved