ഹോട്ടല്‍ റൂമില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ യുവ തിരക്കഥാകൃത്ത് അറസ്റ്റില്‍. സുഹൃത്തുക്കളെയും പിടികൂടിയിട്ടുണ്ട്. ഈ വര്‍ഷം പുറത്തിറങ്ങിയ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന സിനിമയുടെ തിരക്കഥാകൃത്തായ ദിലീപ് കുര്യനാണ് പോലീസിന്റെ പിടിയിലായത്. രണ്ടു ദിവസമായി ദിലീപും കൂട്ടുകാരും ഹോട്ടലിലുണ്ടായിരുന്നതായും ദിലീപിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയിരുന്നതായും ഹോട്ടല്‍ ജീവനക്കാര്‍ പോലീസിനോട് മൊഴി നല്‍കി.
ഇതിനിടെ നഗരത്തിലെ കഞ്ചാവ് കച്ചവടക്കാരന്‍ ദിലീപിനെ തേടിയെത്തുകയും ചെയ്തു. സംശയം തോന്നിയ ജീവനക്കാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ദിലീപ് കുര്യന്‍ രണ്ടാമത്തെ സിനിമയുടെ തിരക്കഥയുടെ ജോലികളിലായിരുന്നു. ഈ സിനിമയുടെ ഷൂട്ടിംഗ് അടുത്തുതന്നെ ആരംഭിക്കാന്‍ ഇരിക്കുകയായിരുന്നു. സിനിമയുടെ ആവശ്യത്തിന് വേണ്ടിയാണ് ഇയാള്‍ കോട്ടയത്തെ ഹോട്ടലില്‍ മുറിയെടുത്തത്. ഇയാളില്‍ നിന്ന് മൂന്നു ഗ്രം കഞ്ചാവ് പിടിച്ചെടുത്തു.
മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനും നിര്‍മ്മാതാവും തങ്ങളുടെ സിനിമയുടെ ചര്‍ച്ചയ്ക്കായി സണ്ണിയെ സമീപിച്ചപ്പോള്‍ ‘ലാലേട്ടന്റെ കൂടെ അഭിനയിക്കാന്‍ പറ്റുമോ?’ എന്ന് സണ്ണി ലിയോണ്‍ ചോദിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാലിനെക്കുറിച്ച് നേരത്തെ ലഭിച്ച അറിവു വച്ചാണ് സണ്ണി ഇത്തരത്തില്‍ ഒരു ചോദ്യം ചോദിച്ചത്. എന്തായാലും ഈ സംഭവം നിര്‍മാതാവിനെയും സംവിധായകനെയും ഞെട്ടിച്ചു. ഇവര്‍ തങ്ങളുടെ സുഹൃത്തുക്കളോട് ഇതെക്കുറിച്ച് പറഞ്ഞതോടെയാണ് വിവരം പുറത്താകുന്നത്. മമ്മൂട്ടി നായകനാകുന്ന മധുരരാജയില്‍ സണ്ണിയുടെ ഐറ്റം ഡാന്‍സ് ഉണ്ടാവും എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. എന്നാല്‍, സിനിമയുടെ അണിയറക്കാര്‍ ഇതു സ്ഥിരീകരിച്ചിട്ടില്ല.
മലയാളത്തിലെ ആദ്യ 100 കോടി ചിത്രം പുലിമുരുകനിലെ മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങള്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു. ഒപ്പം ആക്ഷന്‍ കൊറിയോഗ്രഫി ചെയ്ത പീറ്റര്‍ ഹെയ്നും ഇതു തന്നെയായിരുന്നു പറഞ്ഞിരുന്നത്.ഇന്ത്യയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള സ്റ്റണ്ട്മാസ്റ്റര്‍ പീറ്റര്‍ ഹെയ്‌ന്‍ സിനിമ സംവിധാനം ചെയ്യുന്നു.മോഹന്‍ലാലിന്റെ പുതിയ ചിത്രം ഒടിയനിലും സ്റ്റണ്ട് ഒരുക്കിയിരിക്കുന്നത് പീറ്ററാണ്.
സംവിധായകന്‍ ആകണമെന്നും മോഹന്‍ലാലിനെ നായകനാക്കി ഒരു ഡ്രീം പ്രൊജക്റ്റ് മനസില്‍ ഉണ്ടെന്നും കഴിഞ്ഞ വര്‍ഷം പീറ്റര്‍ ഹെയ്ന്‍ ഒരു പ്രമുഖ വാര്‍ത്താമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.ഇപ്പോഴിതാ കഴിഞ്ഞ ദിവസം തന്റെ ഒഫീഷ്യല്‍ ഫെയ്സ്ബുക് പേജില്‍ ഒരു ആരാധകനു നല്‍കിയ മറുപടിയിലും പീറ്റര്‍ ഹെയ്ന്‍ അത് സൂചിപ്പിക്കുന്നു.
ലാലേട്ടനെ വെച്ച് സിനിമയൊരുക്കുമോ എന്ന ചോദ്യത്തിന് അതൊരു സര്‍പ്രൈസ് ആയി ഇരിക്കട്ടെ എന്ന മറുപടിയാണ് പീറ്റര്‍ ഹെയ്ന്‍ നല്‍കിയത്.
വ്യക്തമായ നിലപാടുകൾ കൊണ്ടും വേറിട്ട് നിൽക്കുന്ന അഭിനയ ശൈലികൊണ്ടും മലയാള സിനിമ ലോകത്ത് പ്രേക്ഷകരുടെ ഇഷ്ട നായികയായി മാറിയ മംമ്ത മോഹൻദാസിന്റെ സാഹസിക സ്കൈ ഡൈവിങ്ങാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മംമ്ത തന്നെയാണ് ഈ വീഡിയോ തന്റെ ആരാധകരുമായി പങ്കുവെച്ചത്.
യുഎസിലെ സാന്റാ ബാർബറയിലായിരുന്നു മംമ്തയുടെ സാഹസിക ആകാശച്ചാട്ടത്തിന് വേദിയൊരുങ്ങിയത്. 18000 അടി ഉയരെ നിന്നുള്ള താരത്തിന്റെ സ്കൈ ഡൈവിംഗ് കാണുന്നവരുടെ നെഞ്ചിടിപ്പേറ്റാൻ പോന്നതാണ്. ലോകത്തിലെ ഏറ്റവും ഉയരമുള്ളതും മനോഹരവുമായ സ്കൈ ഡൈവിംഗ് എന്നാണ് മംമ്ത ഈ പ്രവൃത്തിയെ വിശേഷിപ്പിച്ചിരിക്കുന്നത്. വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ബോളിവുഡിലെ ഹിറ്റ് സംവിധായകനും നിര്‍മാതാവും തിരക്കഥാകൃത്തുമായ കരണ്‍ ജോഹര്‍ അദ്ദേഹത്തിന്റെ വ്യത്യസ്തമായ പ്രതിഭ കൊണ്ടും നിലപാട് കൊണ്ടും പലപ്പോഴും ജനശ്രദ്ധ നേടാറുണ്ട്. കരണ്‍ ജോഹര്‍ അവതാരകനായി 2004ല്‍ തുടങ്ങിയ ചാറ്റ് ഷോ കോഫി വിത്ത് കരണ്‍ ഇപ്പോള്‍ ആറാമത്തെ സീസണ്‍ കടന്നിരിക്കുന്നു. തന്റെ മുന്നില്‍ വരുന്നവരോട് യായൊരു മറയുമില്ലാതെ ചോദിക്കാനും ഉത്തരം പറയിക്കാനുമുളള കരണിന്റെ അസാമാന്യ സാമര്‍ത്ഥ്യം തന്നെയാണ് വിജയത്തിന് പിന്നിലും.
എന്നാല്‍ അവതാരകനല്ലാതെ, അതിഥിയായി കരണ്‍ ജോഹര്‍ പങ്കെടുത്ത മറ്റൊരു ചാറ്റ് ഷോയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഇവിടെ അവതാരകയായ നടി നേഹ ധൂപിയയുടെ ചോദ്യത്തോട് കരണ്‍ ജോഹര്‍ നടത്തിയ പരാമര്‍ശമാണ് ശ്രദ്ധേയമായത്. ലൈംഗികതയെക്കുറിച്ചുളള ചോദ്യത്തിനിടെയാണ് ബോളിവുഡിലെ താരങ്ങള്‍ക്കായി രതിമൂര്‍ച്ഛ എങ്ങനെ അഭിനയിച്ച് ഫലിപ്പിക്കാം എന്ന് കരണ്‍ ഉപദേശിച്ചത്. രതിമൂര്‍ഛ അഭിനയിക്കണമെന്ന് സംവിധായകന്‍ പറഞ്ഞാല്‍ അത്തരം രംഗം എടുക്കുന്നതിന്റെ തലേന്ന് രാത്രി വയറിന് അസ്വസ്ഥത ഉണ്ടാക്കുന്നവിധമുളള ഭക്ഷണം അമിതമായി കഴിക്കുക. രാവിലെ വയറിളകുന്ന അവസ്ഥ വരെയെത്തിച്ച ശേഷമേ പിന്മാറാകൂ. അടുത്തൊന്നും കക്കൂസും ഉണ്ടാകരുത്. അങ്ങനെയാകുമ്പോള്‍ വരുന്ന ഭാവം കൃത്യമായിരിക്കും- കരണ്‍ പറയുന്നു.
താന്‍ ഒരു ദിവസം മൂന്ന് തവണ അടിവസ്ത്രം മാറാറുണ്ടെന്നും കരണ്‍ ചാറ്റ് ഷോയില്‍ വെളിപ്പെടുത്തി. എല്ലാ നേരവും ഒരേ വസ്ത്രം ധരിക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ടാണ് അതിന് കാരണമെന്നും കരണ്‍ പറയുന്നു.
പോണ്‍ സിനിമകളുടെ ചിത്രീകരണത്തിലെ പിന്നിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തി പ്രമുഖ പോണ്‍ നായിക മാഡിസണ്‍ മിസ്സിന്ന. മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച് സ്‌ക്രിപ്റ്റിന് അനുസൃതമായായിരിക്കും ഷൂട്ടിംഗ് നടക്കുക.
അഭിനയിക്കാന്‍ നഗ്‌നയായി വേണം വരേണ്ടത്. ചിത്രീകരണം ആരംഭിക്കുന്നതിനു മുന്‍പ് ലൈംഗികത ആസ്വദിക്കുന്നതിനു മരുന്ന് കഴിക്കാറുണ്ട്. പ്രേക്ഷകര്‍ക്ക് ഏതാണ് മികച്ച അനുഭവം സമ്മാനിക്കുക എന്നത് ഇന്നും തനിക്ക് മനസിലാകാത്ത ഒരു കാര്യമാണ്. പുരുഷ പങ്കാളിയുടെ ഉദ്ധാരണം പലപ്പോഴും നഷ്ടമാകുന്ന സമയത്ത് ചിത്രീകരണം നിര്‍ത്തി വെയ്ക്കാറുണ്ട്.
അല്പസമയം കഴിഞ്ഞു വീണ്ടും ചിത്രീകരണം ആരംഭിക്കും. കൂടാതെ ചിത്രീകരണത്തിന് മുൻപായി പുരുഷന്‍മാര്‍ ദീര്‍ഘ നേരം ഉദ്ധാരണം നിലനിര്‍ത്തുന്നതിനായുള്ള മരുന്നുകള്‍ കഴിക്കാറുണ്ടെന്നും ശരീരത്തില്‍ പലപ്പോഴും പരിക്കുകള്‍ പറ്റാറുണ്ട്. തിരക്കഥകള്‍ക്ക് അനുസൃതമായി അഭിനയിക്കുന്നതിനാല്‍ ആര്‍ക്കും ലൈംഗികത ആസ്വദിക്കാന്‍ സാധിക്കാറില്ല. ജീവിതപങ്കാളിയെ വരെ നഷ്ടപ്പെട്ടിട്ടും ഈ മേഖലയെ താന്‍ ഒത്തിരി സ്‌നേഹിക്കുന്നുവെന്നും അഭിമുഖത്തില്‍ മാഡിസണ്‍ പറഞ്ഞു.
18 വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 35 വയസ്സുകാരിയായ മാഡിസണ്‍ 200 ലധികം പോണ്‍ ചിത്രങ്ങളില്‍ അഭിനയിച്ച് കഴിഞ്ഞു.
സാമൂതിരിയുടെ തലകൊയ്യാനായി പുറപ്പെട്ട ചാവേറുകൾ. ലക്ഷ്യം പൂർത്തിയാക്കാനായില്ലെങ്കിൽ സ്വന്തം ജീവൻ നഷ്ടപ്പെടുമെന്ന അവസ്ഥയിലും പിന്തിരിയാത്ത ധീരയോദ്ധാക്കൾ. പതിനാറാം നൂറ്റാണ്ടിലെ മാമാങ്കത്തിന്റെ പുനരാവിഷ്കാരമായ മാമാങ്കം എന്ന ബ്രഹ്മാണ്ഡ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് വൻ താരനിരയെ അണിനിരത്തി വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ക്വീൻ എന്ന സിനിമയിലൂടെ മലയാളത്തിലെ പുത്തൻ താരോദമായി ഉയർന്ന ധ്രുവനും പ്രധാന വേഷം ചെയ്തിരുന്നു. എന്നാൽ മുന്നറിയിപ്പുകളില്ലാതെ ധ്രുവൻ ചിത്രത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ക്വീനിന്റെ വിജയശേഷം മാമാങ്കത്തിനു വേണ്ടി ധ്രുവൻ മറ്റു ചിത്രങ്ങൾ ഒന്നും തന്നെ ഏറ്റെടുത്തിരുന്നില്ല. ചിത്രത്തിനായി കഠിനാദ്ധ്വാനം ചെയ്തും കളരി പഠിച്ചുമൊക്കെയായിരുന്നു ധ്രുവൻ തന്റെ ശരീരം യോദ്ധാക്കളുടേതിന് സമമാക്കിയെടുത്തത്. എന്നാൽ ചിത്രീകരണം പാതി വഴി പിന്നിട്ടപ്പോൾ ധ്രുവൻ ഒഴിവാക്കപ്പെടുകയായിരുന്നു.
നാല് അഞ്ച് ദിവസങ്ങൾക്കു മുൻപാണ് ചിത്രത്തിൽ നിന്ന് തന്നെ ഒഴിവാക്കുകയാണെന്ന് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോൾ വിളിച്ചു അറിയിക്കുന്നതെന്നും തന്നെ ചിത്രത്തിൽ നിന്ന് മാറ്റുന്നതിന്റെ കാരണം തനിക്കറിയില്ലെന്നും താൻ ചോദിച്ചിട്ടില്ലെന്നും ധ്രുവൻ പ്രതികരിച്ചു. സജീവ് പിളള എന്ന സംവിധായകന്റെ വർഷങ്ങൾ നീണ്ട സ്വപ്നമാണ് മാമാങ്കം. മാമാങ്കത്തിൽ അഭിനയിക്കുന്നതിനു വേണ്ടി ഞാൻ എടുത്ത എഫർട്ട് വളരെയധികമാണ്. ജിമ്മിൽ നിന്ന് കളരിയിലേയ്ക്ക് നിർത്താത്ത ഓട്ടമായിരുന്നു. മമ്മൂക്കയും സജീവ് സാറും വളരെയധികം എന്നെ പിന്തുണച്ചിരുന്നു. മമ്മൂക്കയുടെ കൂടെ അഭിനയിക്കാൻ പറ്റില്ലല്ലോയെന്നാണ് എന്റെ ഏറ്റവും വലിയ വിഷമം. എനിക്കു ലഭിച്ചത് മികച്ച അവസരമായിരുന്നു. കൈവിട്ടു പോകുമ്പോഴും പരിഭവങ്ങളോ പരാതികളോ ഇല്ല. ഒരു വർഷം ഞാൻ എടുത്ത എഫർട്ട് വെറുതയായി എന്ന ദുഖം മാത്രം– ധ്രുവൻ പറഞ്ഞു.
നടൻ മോഹൻലാലും ശ്രീനിവാസനും തമ്മിൽ പഴയ സൗഹൃദം ഇപ്പോഴില്ലന്നത് മലയാള സിനിമാലോകത്തെ പരസ്യമായ രഹസ്യമാണ്.
2012 -ൽ പുറത്തിറങ്ങിയ ശ്രീനിവാസൻ നായകനായ ‘പത്മശ്രീ സരോജ് കുമാർ’ എന്ന സിനിമയിലൂടെ മോഹൻലാലിന് മന:പൂർവം ‘പണി’ കൊടുക്കാൻ ശ്രീനിവാസൻ ശ്രമിച്ചതാണ് ഉടക്കിന്റെ മൂലകാരണം. ഇതേ തുടർന്ന് മോഹൻലാൽ ഫാൻസിന്റെ കടുത്ത എതിർപ്പ് ശ്രീനിവാസന് നേരിടേണ്ടിയും വന്നിരുന്നു.
എന്നാൽ എതിർപ്പ് വകവയ്ക്കാതെ കിട്ടുന്ന അവസരത്തിലൊക്കെ ലാലിനെ ട്രോളുന്നത് ശ്രീനിവാസൻ തുടർന്നു പോന്നു. മോഹൻലാലിന്റെ ആനക്കൊമ്പ് വിവാദത്തിലും കേണൽ പദവിയിലും ശ്രീനിവാസൻ വിമർശനം ഉന്നയിച്ച് രംഗത്ത് വന്നതും അനിഷ്ടം അകത്തുള്ളത് കൊണ്ട് തന്നെ ആയിരുന്നു.
2010-ൽ പുറത്തിറങ്ങിയ ‘ഒരു നാൾ വരും’ എന്ന സിനിമക്കു ശേഷം ലാൽ – ശ്രീനിവാസൻ കൂട്ടുകെട്ടിൽ മറ്റൊരു സിനിമയും ഇതുവരെ പുറത്ത് വന്നിട്ടില്ല. നാടോടിക്കാറ്റ് മുതൽ മലയാള സിനിമക്ക് ഒരിക്കലും നിഷേധിക്കാൻ കഴിയാത്ത അത്രയും സൂപ്പർ ഹിറ്റ് സിനിമകൾ ചെയ്ത കൂട്ടുകെട്ടാണ് ഇതെന്ന് ഓർക്കണം.
പരസ്പരമുള്ള ഉടക്കിന് തന്റെ തൂലികയിലൂടെ ‘പണി’ കൊടുക്കുന്ന ഏർപ്പാടാണ് ഇപ്പോൾ വീണ്ടും ശ്രീനിവാസൻ ചെയ്തിരിക്കുന്നത്.
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ശ്രീനിവാസൻ തിരക്കഥയെഴുതി അഭിനയിച്ച ‘ഞാൻ പ്രകാശനിൽ’ പരോക്ഷമായാണെങ്കിലും രൂക്ഷമായാണ് മോഹൻലാലിനെ വിമർശിക്കുന്നത്.
നായകനായ പ്രകാശൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ അത്യവശ്യമായ ഒരു കാര്യത്തിന് ശ്രീനിവാസൻ അവതരിപ്പിക്കുന്ന ഗോപാൽജി എന്ന കഥാപാത്രത്തോട് ഭാര്യയുടെ ആഭരണം പണയം വയ്ക്കാൻ ചോദിക്കുന്ന ഒരു രംഗമുണ്ട്.ഇതിന് ശ്രീനിവാസൻ നൽകിയ മറുപടിയാണ് ലാലിന് പ്രഹരമേൽപ്പിച്ചിരിക്കുന്നത്.
ആഭരണം കൊടുക്കാൻ വിസമ്മതിക്കുന്ന ശ്രീനിവാസനോട് ‘വീട്ടിൽ സ്വർണ്ണം വെച്ചിട്ടെന്തിന് ‘ എന്ന പരസ്യം നായകൻ ഓർമ്മപ്പെടുത്തുമ്പോൾ അത് ചെയ്തയാളുടെ വീട്ടിൽ പോയി ചോദിക്ക് എന്നാണ് പരിഹാസരൂപത്തിൽ ശ്രീനിവാസൻ അവതരിപ്പിക്കുന്ന കഥാപാത്രം മറുപടി നൽകിയത്.
മണപ്പുറം ഫിനാൻസിനു വേണ്ടി ബ്രാൻഡ് അംബാസിഡറായ മോഹൻലാൽ അഭിനയിച്ച പരസ്യചിത്രത്തിലെ ഈ വാചകങ്ങൾ മലയാളിയെ സംബന്ധിച്ച് ഏറെ സുപരിചിതമാണ്. അതു കൊണ്ടു തന്നെ മോഹൻലാലിനെതിരായ വിമർശനമായി തന്നെയാണ് ഈ ദൃശ്യത്തെ പ്രേക്ഷകരും ഇപ്പോൾ നോക്കി കാണുന്നത്.
ഈ ഒരു സീനിലെ കല്ലുകടി മാറ്റി നിർത്തിയാൽ പൊതുവെ ഒരു മികച്ച സിനിമ തന്നെയാണ് ഞാൻ പ്രകാശൻ എന്നത് നിസംശയം പറയാം.
അടുത്ത കാലത്തൊന്നും മലയാള സിനിമ നേടാത്ത തരത്തിലുള്ള വമ്പൻ കളക്ഷനിലേക്കാണ് സിനിമ ഇപ്പോൾ കുതിക്കുന്നത്. ആകാശദൂതിനു ശേഷം കുടുംബപ്രേക്ഷകരെ കണ്ണീരിലാഴ്ത്തുന്ന സിനിമ കൂടിയാണിത്.
പാടത്ത് പണിയെടുക്കാൻ മലയാളികളെ കിട്ടാത്ത സാഹചര്യത്തിൽ പകരം ബംഗാളികളെ ഇറക്കേണ്ടി വരുന്ന ദയനീയ അവസ്ഥ സിനിമയിൽ അവതരിപ്പിച്ചത് പ്രേക്ഷകരെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. ബംഗാളിൽ ഇടതു ഭരണം തകർന്നതോടെ ഇപ്പോൾ ബംഗാളികളെ കിട്ടാനില്ലന്ന് പരിഹസിച്ചതും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ പേര് അസ്ഥാനത്ത് വലിച്ചിഴച്ചതുമെല്ലാം മന: പൂർവ്വമെന്നതും വ്യക്തമാണ്.
സന്ദേശം എന്ന എക്കാലത്തെയും പ്രസക്തമായ മികച്ച രാഷ്ട്രീയ സിനിമക്ക് തിരക്കഥ എഴുതിയ ശ്രീനിവാസൻ ഈ സിനിമയിലും രാഷ്ട്രീയ പാർട്ടികളെ വിമർശിക്കാനുള്ള അവസരങ്ങൾ പാഴാക്കിയിട്ടില്ല.
സത്യൻ അന്തിക്കാടിന്റെ സമീപകാല സിനിമകളിൽ സാങ്കേതികമായി മികച്ച നിലവാരം പുലർത്തുന്ന സിനിമ കൂടിയാണ് ‘ഞാൻ പ്രകാശൻ’
ഫഹദ് ഫാസിലിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റാകാൻ പോകുന്നതും ഈ സിനിമ തന്നെ ആയിരിക്കും. അക്കാര്യം ഉറപ്പാണ്.
സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ നിരവധി ഹിറ്റ് ചിത്രങ്ങളാണ് മലയാളത്തിന് ലഭിച്ചത്. ചിരിച്ച് ചിന്തിപ്പിക്കുന്ന ഈ കൂട്ടുകെട്ട് 16 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ചിരിക്കുകയാണ്. ശ്രീനിവാസന്റെ തിരക്കഥയില്‍ ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കിയ പുതിയ ചിത്രം ഞാന്‍ പ്രകാശന്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 2002-ല്‍ പുറത്തിറങ്ങിയ ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിനു ശേഷം ഇരുവരും ഒന്നിച്ചപ്പോള്‍ മറ്റൊരു ഹിറ്റിലേക്കാണ് ചിത്രം നീങ്ങുന്നത്.
ഈ വേളയില്‍ സത്യന്‍ അന്തിക്കാടിന് നന്ദിയറിച്ച് ശ്രീനിവാസന്റെ മകനും നടനുമായ വിനീത് ശ്രീനിവാസന്‍ രംഗത്ത് വന്നു. ഞാന്‍ പ്രകാശനെ പ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് വിനീത്. തന്റെ ഫെയ്‌സ്ബുക്ക് രേജിലൂടെ പങ്കുവെച്ച കുറിപ്പിലാണ് വിനീതിന്റെ നന്ദി പ്രകാശനം. ‘വീണ്ടും എന്റെ അച്ഛനില്‍ നിന്നും ഏറ്റവും നല്ലതിനെ പുറത്തേക്കു കൊണ്ടു വന്നതിന് നന്ദിയുണ്ട് സത്യന്‍ അങ്കിള്‍. ആസ്റ്റര്‍ മെഡിസിറ്റിയില്‍ നിന്നും അദ്ദേഹം ഡിസ്ചാര്‍ജ് ആയി ഇറങ്ങിയ ദിവസം മുതല്‍ അദ്ദേഹത്തെ ശ്രദ്ധയോടെ പരിപാലിച്ചതിനും നന്ദി. ‘ഞാന്‍ പ്രകാശന്‍’ എന്ന ചിത്രത്തിന് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു. ആ പ്രാര്‍ത്ഥനകള്‍ ഫലം കണ്ടതിന് ഇപ്പോള്‍ ദൈവത്തോട് നന്ദി പറയുന്നു,’ വിനീത് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഒരു ഇന്ത്യന്‍ പ്രണയകഥ’യെന്ന വിജയചിത്രത്തിനു ശേഷം സത്യന്‍ അന്തിക്കാടും ഫഹദ് ഫാസിലും കൈകോര്‍ക്കുന്ന ചിത്രമാണ് ‘ഞാന്‍ പ്രകാശന്‍’. ഇന്നത്തെ മലയാളിയുടെ സ്വഭാവ വിശേഷങ്ങള്‍ നിറഞ്ഞ ഒരു ചെറുപ്പകാരന്റെ കഥയാണ് ചിത്രം. അരവിന്ദന്റെ അതിഥികള്‍’, ‘ലവ് 24ത7’ എന്നീ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതയായ നിഖില വിമല്‍ ആണ് ചിത്രത്തിലെ നായിക. സലോമി എന്ന കഥാപാത്രത്തെയാണ് നിഖില അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഒരു പ്രധാന റോളില്‍ ശ്രീനിവാസനും എത്തുന്നുണ്ട്. ഗോപാല്‍ജി എന്നാണ് ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ പേര്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറാമാന്‍ എസ്.കുമാറാണ്. ഷാന്‍ റഹമാന്റേതാണ് സംഗീതം.
സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ പടം കൊള്ളില്ല, കാശ് പോയി എന്ന് കമന്റിട്ട വിരുതന് മറുട്രോൾ നൽകി വായടപ്പിച്ചിരിക്കുകയാണ് സംവിധായകൻ ലാൽജോസ്. ലാൽ ജോസ് സംവിധാനം ചെയ്ത പുതിയ ചിത്രം തട്ടുംപുറത്ത് അച്യുതൻ എന്ന സിനിമയെക്കുറിച്ച് ഒരാൾ ഒരു സിനിമാഗ്രൂപ്പിൽ ഇട്ട പോസ്റ്റിന് താഴെയാണ് ഹിഷാം എന്ന യുവാവ് പടം കൊള്ളില്ല കാശ് പോയി എന്ന് ഇട്ടത്.
ഇറങ്ങാത്ത പടത്തിന്റെ റിവ്യൂ ഇട്ട കമന്റിന്റെ സ്ക്രീൻഷോട്ട് വൈറലാകാൻ അധികം സമയം വേണ്ടിവന്നില്ല. സ്ക്രീൻഷോട്ട് സംവിധായകന്റെ കയ്യിലുമെത്തി. സിനിമയെ ഇടിച്ചുതാഴ്ത്താൻ ശ്രമിച്ചയാൾക്ക് അതേ നാണയത്തിൽ തന്നെ ലാൽജോസ് മറുപടി നൽകി. “അച്യുതൻ റിലീസായി എന്നു കരുതി പാവം. ഹിഷാമേ നാളെ പടം കാണണേ” എന്നുപറഞ്ഞ് സ്ക്രീൻഷോട്ട് സഹിതം ലാൽജോസ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഒരു ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോബോബൻ–ലാൽജോസ് കൂട്ടുകെട്ടിൽ എത്തുന്ന ചിത്രമാണ് തട്ടുംപുറത്ത് അച്യുതൻ. ഗ്രാമീണപശ്ചാതലത്തിലുള്ള സിനിമയുടെ ട്രെയിലറും പാട്ടുകളും ഇതിനോടകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു