പ്രമുഖ നടന്മാര്ക്കെതിരെ ആരോപണവുമായി നടി മിനു മുനീര്. ഫേസ് ബുക്ക് പേജിലൂടെയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന് മിനു പറയുന്നു. ജയസൂര്യ, മുകേഷ്, മണിയന് പിള്ള രാജു, ഇടവേള ബാബു, അഡ്വ ചന്ദ്രശേഖരന്, പ്രൊഡക്ഷന് കണ്ട്രോളര് നോബിള്, വിച്ചു എന്നിവര്ക്കെതിരേയാണ് ആരോപണം ഉന്നയിച്ചത്.
ഇവരില് നിന്ന് തനിക്ക് ശാരീരികമായും മാനസികമായും പീഡനമുണ്ടായെന്ന് മിനു മൂനീര് ആരോപിച്ചു. അമ്മയില് അംഗത്വം ലഭിക്കാന് ഇടവേള ബാബു വഴങ്ങിക്കൊടുക്കാന് ആവശ്യപ്പെട്ടുവെന്നാണ് പറഞ്ഞത്. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയില് അഭിനയിക്കുന്ന സമയത്ത് ജയസൂര്യ ലൈംഗിക താല്പര്യത്തോടെ പെരുമാറിയെന്ന് മിനു ആരോപിച്ചു. മുകേഷ് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടുവെന്നും വൃത്തികെട്ട ഭാഷയിൽ സംസാരിച്ചുവെന്നുമാണ് മിനു പറയുന്നത്.
മണിയന് പിള്ളരാജു മോശമായി പെരുമാറിയെന്നാണ് മിനു പറഞ്ഞത്. ടാ തടിയാ എന്ന സിനിമയുടെ ചിത്രീകരണം നടക്കുമ്പോള് ഹോട്ടല് മുറിയിലേക്ക് വരുമെന്ന് പറഞ്ഞുവെന്നും പിറ്റേ ദിവസം ലൊക്കേഷനില് വച്ച് ദേഷ്യപ്പെട്ടുവെന്നുംമിനു ആരോപിച്ചു.
അഡ്ജസ്റ്റ്മെന്റിന് തയ്യാറല്ലാത്തതിനാല് മലയാള സിനിമ മേഖല ഉപേക്ഷിക്കേണ്ടി വന്നു. സിനിമയില് തുടരാന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഉപദ്രവം അസഹനീയമായതോടെ മലയാള സിനിമ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് താമസം മാറ്റാന് താന് നിര്ബന്ധിതയായി- മിനു പറയുന്നു.
ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം സംവിധായകന് രഞ്ജിത്ത് രാജിവെച്ചു. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് രാജി. തുടക്കത്തില് ആരോപണം ഉയര്ന്നപ്പോള് രേഖാമൂലം പരാതിയുണ്ടെങ്കില് മാത്രമേ നടപടി പറ്റൂ എന്ന നിലപാടുമായി സാംസ്കാരിക മന്ത്രി സജി ചെറിയാന് രംഗത്തുവന്നിരുന്നു. എന്നാല് ആരോപണത്തിന്റെ ഗൗരവം കണക്കിലെടുത്ത് രഞ്ജിത്ത് ഒഴിയണം എന്ന അഭിപ്രായം അക്കാദമിയില് നിന്നും സിനിമരംഗത്ത് നിന്നും ഉയര്ന്നു. ഏറ്റവും ഒടുവില് ആരോപണം ഉയര്ന്ന് 12 മണിക്കൂറിനുള്ളില് സിദ്ദിഖ് കൂടി ഒഴിഞ്ഞതോടെ രാജിയല്ലാതെ മറ്റ് വഴിയില്ലാതാകുയായിരുന്നു. .
യുവനടി ലൈംഗികാതിക്രമ പരാതി ഉന്നയിച്ചതിന് പിന്നാലെ താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചതോടെ രഞ്ജിത്തിന് മേൽ സമ്മർദം വർധിച്ചിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരേ പരാതിയുന്നയിച്ചത്. ‘പാലേരി മാണിക്യം’ എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് സംവിധായകൻ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടി ആരോപിച്ചത്. ലെെംഗിക ചൂഷണത്തിന് ശ്രമമുണ്ടായെന്ന് നടി വെളിപ്പെടുത്തി.
ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനം സംവിധായകൻ രഞ്ജിത്ത് രാജിവച്ചേക്കുമെന്ന് സൂചന. ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവന്നതിന് പിന്നാലെ ബംഗാളി നടി ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് രാജിക്കായുള്ള ആവശ്യമുയർന്നത്. ‘പാലേരി മാണിക്യം’ എന്ന സിനിമയില് അഭിനയിക്കുന്ന സമയത്ത് സംവിധായകന് രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടി ആരോപിച്ചിരിക്കുന്നത്. ലൈംഗിക ചൂഷണത്തിന് ശ്രമമുണ്ടായെന്ന് നടി വെളിപ്പെടുത്തിയിരുന്നു.
രരഞ്ജിത്തിനെതിരേയുള്ള പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് രാജി വയ്ക്കാനൊരുങ്ങുന്നതെന്ന് റിപ്പോർട്ടുകൾ. രഞ്ജിത്തിനെതിരേയുള്ള നിയമനടപടിയുമായി ബന്ധപ്പെട്ട് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് പറഞ്ഞ വാക്കുകള് വലിയ വിമര്ശനങ്ങള്ക്ക് വഴിവെച്ചിരുന്നു. രഞ്ജിത്ത് പ്രഗത്ഭനായ കലാകാരനാണെന്നും നടി പരാതിയുമായി മുന്നോട്ടുവന്നാല് നിയമാനുസൃതമായ നടപടികള് സര്ക്കാര് സ്വീകരിക്കുമെന്നായിരുന്നു മന്ത്രി പറഞ്ഞത്.
‘രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിക്കപ്പെട്ടത് മാധ്യമങ്ങളിലൂടെ ഞാനും കണ്ടു. അതില് രഞ്ജിത്ത് മറുപടി പറഞ്ഞിട്ടുമുണ്ട്. ആ മറുപടിയും അവരുടെ ആക്ഷേപവുമാണ് നമ്മുടെ മുന്നിലുള്ളത്. അത് സംബന്ധിച്ച് അവര്ക്ക് പരാതിയുണ്ടെങ്കില് വരട്ടെ. അവര് വന്നുകഴിഞ്ഞാല് അത് സംബന്ധിച്ചുള്ള നടപടിക്രമങ്ങള് നിയമാനുസൃതം സര്ക്കാര് സ്വീകരിക്കും. ഏതെങ്കിലുമൊരാള് ആരെപ്പറ്റിയെങ്കിലും ഒരു ആക്ഷേപം ഉന്നയിച്ചാല് കേസെടുക്കാന് പറ്റുമോ. അങ്ങനെയെടുത്ത ഏതെങ്കിലും കേസ് കേരളത്തില് നിലനിന്നിട്ടുണ്ടോ. ആരോപണം ഉന്നയിച്ചവര് പരാതി തരിക. ആര്ക്കെങ്കിലും രഞ്ജിത്തിനെതിരെ പരാതി ഉണ്ടെങ്കില് രേഖാമൂലം നല്കിയാല് ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. ഇതിലെന്തെങ്കിലും വസ്തുത ഉണ്ടെന്ന് അന്വേഷിക്കാതെ എനിക്ക് പറയാനാകുമോ. അത് അദ്ദേഹം പൂര്ണമായും നിഷേധിച്ചിട്ടുണ്ട്. അപ്പോള് പിന്നെ അത് പരിശോധനയ്ക്ക് വിധേയമാക്കേണ്ട കാര്യമുണ്ടോ.
ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായാണ് ചലച്ചിത്ര അക്കാദമി ചെയര്മാന് എന്ന പദവി രഞ്ജിത്ത് നിര്വഹിക്കുന്നത്. പാര്ട്ടിയാണ് അദ്ദേഹത്തെ മാറ്റിനിര്ത്തണമോയെന്ന കാര്യം ആലോചിക്കേണ്ടത്. ആരോപണത്തില് എന്തെങ്കിലും വസ്തുത ഉണ്ടെങ്കില് സിപിഎം എന്ന പാര്ട്ടി പരിശോധിക്കാതെ ഇരിക്കില്ലല്ലോ. ആ കാര്യത്തില് രാഷ്ട്രീയമായ തീരുമാനം അപ്പോള് ഉണ്ടാകും’, സജി ചെറിയാന് പറഞ്ഞു.
മന്ത്രിയുടെ നിലപാടില് കടുത്ത വിമര്ശനങ്ങളാണ് ഉയര്ന്നത്. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനമൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആവശ്യപ്പെട്ടു. സജി ചെറിയാന് മന്ത്രി സ്ഥാനത്ത് ഇരിക്കാന് യോഗ്യനല്ലെന്നും സതീശന് വിമര്ശിച്ചു. രഞ്ജിത്തിനെതിരായ ആരോപണത്തില് യൂത്ത് കോണ്ഗ്രസ് പരാതി നല്കിയിരുന്നു. രഞ്ജിത്തിൻ്റെ രാജി ആവശ്യപ്പെടണമെന്നാവശ്യപ്പെട്ട് സജി ചെറിയാന്റെ കോലവുമായി യൂത്ത് കോൺഗ്രസ്സ് പ്രതിഷേധവും സംഘടിപ്പിച്ചു.
അതേസമയം നടിയുടെ ആരോപണത്തിൽ മന്ത്രി സജി ചെറിയാന്റെ നിലപാടിനെ തള്ളി വനിതാ കമ്മീഷൻ രംഗത്തുവന്നു. വിവരം അറിഞ്ഞാൽ അന്വേഷണം നടത്താമെന്ന് അധ്യക്ഷ പി. സതീദേവി വ്യക്തമാക്കി. ആരോപണത്തിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക പരിശോധന നടത്തി നടപടിയെടുക്കാൻ സർക്കാർ തയ്യാറാകുമെന്നാണ് കരുതുന്നത്. ആരോപണങ്ങൾ മാധ്യമങ്ങൾക്ക് മുമ്പാകെ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് സംബന്ധിച്ച് അന്വേഷണം നടത്താമെന്നും സതീദേവി പറഞ്ഞു.
2009-ൽ പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകം എന്ന സിനിമയുടെ ഷൂട്ടിങ്ങിന് എത്തിയപ്പോഴാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്നാണ് ശ്രീലേഖ മിത്ര ആരോപിച്ചത്. ‘ആദ്യം അയാള് വളകളില് തൊടാന് തുടങ്ങി. ഇത്തരം വളകള് കണ്ടിട്ടില്ലാത്തതു കൊണ്ടാണെന്ന് ഞാന് ആദ്യം കരുതി. കഴുത്തിനരികിലേക്ക് സ്പര്ശനം നീണ്ടപ്പോള് പെട്ടെന്ന് ഞാന് ആ മുറിയില് നിന്നിറങ്ങി. ഭയന്നുവിറച്ചാണ് ആ റൂമില്നിന്ന് പോയത്. എനിക്കറിയാത്ത ആളുകളും സ്ഥലവുമായിരുന്നു അത്. ആരെങ്കിലും എന്റെ റൂമിലേയ്ക്ക് രാത്രി കടന്നുവരുമോയെന്ന ഭയമുണ്ടായിരുന്നു. നിയമപരമായി മുന്നോട്ട് പോയിട്ട് പ്രത്യേകിച്ച് കാര്യമുണ്ടെന്ന് കരുതുന്നില്ല’, നടി മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തെക്കുറിച്ച് നടി തന്നോട് അന്നേ പറഞ്ഞിരുന്നതായി സംവിധായകന് ജോഷി ജോസഫ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ‘പത്തിരുപത്തിനാല് കൊല്ലമായി കൊല്ക്കത്തയിലുണ്ട്. അങ്ങനെയാണ് ബംഗാളി നടി ശ്രീലേഖ മിത്രയെ രഞ്ജിത്തിന്റെ സിനിമയിലേയ്ക്ക് നിര്ദേശിക്കുന്നത്. അന്ന് ഞാന് കൊച്ചിയില് ഉള്ള സമയത്ത് ഇവര് എന്നെ വിളിച്ചു. താന് കൊച്ചിയിലുണ്ടെന്നും എത്രയും പെട്ടെന്ന് വരാമോയെന്നും ചോദിച്ചു. ഞാന് ഓട്ടോ പിടിച്ച് ഹോട്ടലിലെത്തുകയും അവരെ വീട്ടിലേയ്ക്ക് കൊണ്ടുവരികയും ചെയ്തു. എന്റെ അമ്മച്ചി അവിടുണ്ടെങ്കിലും ഞാന് കാര്യം പറഞ്ഞില്ല.
ഞാനും ഉത്തരവാദി എന്ന നിലയില് അവര് എന്നോടും തട്ടിക്കയറി. സിഗരറ്റ് വലിക്കുന്ന സ്ത്രീ അവൈലബിള് ആണെന്നാണ് മലയാളി പുരുഷന്മാര് വിചാരിക്കുന്നതെന്ന് അവര് പറഞ്ഞു. അന്ന് വിശദാംശങ്ങള് എന്നോട് പറഞ്ഞു. പിന്നീട് അവര് ഫ്ലാറ്റിലേയ്ക്ക് പോയി. ഫാദര് അഗസ്റ്റ്യന് വട്ടോളി, എഴുത്തുകാരി കെ.ആര് മീര എന്നിവര്ക്ക് 12 വര്ഷം മുന്പ് ഇക്കാര്യം അറിയാം’, ജോഷി ജോസഫ് പറഞ്ഞു.
താര സംഘടനയായ എ.എം.എം.എയുടെ ജനറല് സെക്രട്ടറി ആയിരുന്ന ഇടവേള ബാബുവിന്റെ പേര് പറഞ്ഞ് മലയാള ചലച്ചിത്ര നടി പീഡനശ്രമ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയര്മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ വെളിപ്പെടുത്തലുമായി ബംഗാളി നടി രംഗത്ത്.
2009-10 കാലഘട്ടത്തില് രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയില് അഭിനയിക്കാന് എത്തിയപ്പോള് സംവിധായകന് മോശമായി പെരുമാറിയെന്നാണ് ബംഗാളി നടി ശ്രീലേഖ മിത്ര ഒരു മലയാള വാര്ത്താ ചാനലിനോട് വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവന് ഹോട്ടലില് കഴിഞ്ഞത് പേടിച്ചാണെന്നും ആ രാത്രി ജീവിതത്തില് മറക്കാനാവില്ലെന്നും അവര് പറഞ്ഞു.
ശ്യാമപ്രസാദ് സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായ ‘അകലെ’ എന്ന സിനിമയില് താന് അഭിനയിച്ചിരുന്നു. അകലെയിലെ അഭിനയം കണ്ടാണ് തന്നെ പാലേരി മാണിക്കത്തിലേക്ക് വിളിച്ചത്. ഓഡിഷന് എല്ലാം കഴിഞ്ഞതായിരുന്നു.
രാവിലെ സംവിധായകന് രഞ്ജിത്തിനെ കൊച്ചിയിലെ ഒരു ഹോട്ടലില് വച്ച് കണ്ടു. മലയാളം സിനിമ വളരെ ഇഷ്ടമുള്ള ആളായിരുന്നു താന്. മമ്മൂട്ടിക്കെപ്പമായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. അതില് വളരെ സന്തോഷമുണ്ടായിരുന്നുവെന്നും പറയുന്നു.
വൈകിട്ട് അണിയറ പ്രവര്ത്തകരുമായി ഒരു പാര്ട്ടി ഉണ്ടായിരുന്നു. പ്രൊഡ്യൂസറാണ് ക്ഷണിച്ചത്. ഞാനവിടെ ചെല്ലുമ്പോള് നിരവധി ആളുകള് ഉണ്ടായിരുന്നു. ഇവിടെ വെച്ച് തന്റെ റൂമിലേക്ക് വരാന് രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്കസ് ചെയ്യാനാണെന്നാണ് ഞാന് കരുതിയത്. റൂമിലെത്തിയതും രഞ്ജിത്ത് കൈയില് തൊട്ട് വളകളില് പിടിച്ചു.
അത് വളരെ ബുദ്ധിമുട്ടുണ്ടാക്കി. പെട്ടെന്ന് പ്രതികരിക്കാനായില്ല. പിന്നീട് രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടി. ഇതോടെ താന് ശരിക്കും ഞെട്ടി. ഉടനെ തന്നെ മുറിയില് നിന്നും ഇറങ്ങിപ്പോയി. ആ രാത്രി പേടിയോടെയാണ് ഹോട്ടല് മുറിയില് കഴിഞ്ഞതെന്നും ഒരിക്കലും ആ ദിവസം തനിക്ക് മറക്കാനാവില്ലെന്നും ശ്രീലേഖ പറഞ്ഞു.
ഭര്ത്താവിനോടോ കുടുംബത്തിനോടോ ഇക്കാര്യങ്ങള് പറയാന് പറ്റിയില്ല. താന് കടന്ന് പോയ മാനസികാവസ്ഥയെക്കുറിച്ച് ആര്ക്കും മനസിലാക്കാനാവില്ലെന്നും നടി വ്യക്തമാക്കി. സംഭവത്തില് പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെന്ററി സംവിധായകന് ജോഷിയോടാണ്. എന്നാല് ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ല, ഒരു നടപടിയും ഉണ്ടായില്ലെന്നും ശ്രീലേഖ മിത്ര പറഞ്ഞു.
പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാളം സിനിമകളിലും പിന്നീട് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിര്ത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചത്. തിരിച്ചു നാട്ടിലേക്കു പോകാനുള്ള പണം പോലും തന്നില്ല. പിറ്റേന്ന് തന്നെ ഒറ്റയ്ക്ക് നാട്ടിലേക്ക് മടങ്ങിയെന്നും അവര് പറഞ്ഞു.
അതിക്രമം നേരിട്ടവര് പരാതിയുമായി മുന്നോട്ട് വരണം. കുറ്റക്കാരുടെ പേര് വെളിപ്പെടുത്തണം. ഹേമ കമ്മറ്റി പോലുള്ള സംവിധാനങ്ങള് മറ്റ് ഭാഷകളിലും വേണമെന്നും നടി ശ്രീലേഖ മിത്ര പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവന്നതിനെ തുടര്ന്നുണ്ടായ വിവാദത്തില് നടി പാര്വതി തിരുവോത്തിന് മറുപടിയുമായി മന്ത്രി എം.ബി. രാജേഷ്. സിനിമാ കോണ്ക്ലേവിന്റെ വിശദാംശങ്ങള് പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇരകളും വേട്ടക്കാരും ഒന്നിച്ചിരിക്കുമെന്ന വ്യാഖ്യാനം എങ്ങനെ ഉണ്ടായെന്ന് മന്ത്രി ചോദിച്ചു. ആലപ്പുഴയില് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്ക്ലേവ് കൊണ്ട് സര്ക്കാര് എന്താണ് ഉദ്ദേശിക്കുന്നതെന്നും ഇരകളേയും വേട്ടക്കാരേയും ഒരുമിച്ചിരുത്തിയാണോ സര്ക്കാര് കോണ്ക്ലേവ് സംഘടിപ്പിക്കുന്നതെന്നും പാര്വതി തിരുവോത്ത് നേരത്തേ ചോദിച്ചിരുന്നു. ഇതിനാണ് മന്ത്രി എം.ബി. രാജേഷ് പാര്വതിയുടെ പേരെടുത്ത് പറയാതെ മറുപടി നല്കിയത്.
‘ഇന്ത്യയില് ഒരൊറ്റ സംസ്ഥാനത്ത് മാത്രമേ സിനിമാ മേഖലയിലെ ഇത്തരം പ്രവണതകളെ കുറിച്ചുള്ള സമഗ്രമായ, വിശദമായ പഠനം നടത്തി ഒരു റിപ്പോര്ട്ട് തയ്യാറാക്കിയിട്ടുള്ളൂ എന്നതാണ് പ്രധാനകാര്യം. സംസ്ഥാന സര്ക്കാര് സ്വീകരിച്ച നടപടിയാണ് ഇത്. സര്ക്കാരിന്റെ സമീപനം വളരെ വ്യക്തമാണ്. മറ്റൊരു സംസ്ഥാനത്തും സ്വീകരിച്ചിട്ടില്ലാത്ത ആര്ജവത്തോടെയുള്ള ധീരമായ നിലപാടാണ് അത്. ആ നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്.’ -എം.ബി. രാജേഷ് പറഞ്ഞു.
‘ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവിടുന്നതില് സര്ക്കാരിന് ഒരു പ്രയാസവുമുണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് ഇത്ര വൈകിയതെന്ന കാര്യം മുഖ്യമന്ത്രി വ്യക്തമായി പറഞ്ഞിട്ടുണ്ട്. റിപ്പോര്ട്ടിന്റെ രഹസ്യ സ്വഭാവത്തിന്റെ ഉറപ്പിലാണ് പലരും കമ്മിറ്റിയുടെ മുന്നില്വന്ന് കാര്യങ്ങള് വിശദീകരിച്ചത് എന്ന് ജസ്റ്റിസ് ഹേമ തന്നെ ചൂണ്ടിക്കാണിച്ചതാണ്.’
‘ഇപ്പോള് ഇക്കാര്യത്തില് സങ്കുചിത രാഷ്ട്രീയം പ്രവര്ത്തിച്ചുതുടങ്ങി. കോണ്ക്ലേവിന്റെ വിശദാംശങ്ങള് എന്തെങ്കിലും ഇപ്പോള് പ്രഖ്യാപിച്ചിട്ടുണ്ടോ? ഒന്നും പ്രഖ്യാപിച്ചിട്ടില്ല. പിന്നെങ്ങനെയാണ് ഇരകളും വേട്ടക്കാരും ഒന്നിച്ചാണിരിക്കുന്നത് എന്ന വ്യാഖ്യാനമുണ്ടാകുന്നത്? സിനിമാ മേഖലയെ സംബന്ധിച്ച് സമഗ്രമായ നയം ഉണ്ടാകണം എന്ന ഒറ്റ ഉദ്ദേശമേ സര്ക്കാരിന് മുന്നിലുള്ളൂവെന്നാണ് സാംസ്കാരികമന്ത്രിയും മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുള്ളത്. ആ നയം ആവിഷ്കരിക്കുന്നതിന് അതുമായി ബന്ധപ്പെട്ടവര് ഉള്പ്പെട്ട കോണ്ക്ലേവ് എന്നേ പറഞ്ഞിട്ടുള്ളൂ. അതില് വേട്ടക്കാരും ഇരകളും ഒരുമിച്ചിരിക്കും എന്നതൊക്കെ തെറ്റായ വ്യാഖ്യാനങ്ങളാണ്.’ -മന്ത്രി പറഞ്ഞു.
മലയാള സിനിമയിലെ രണ്ട് മികച്ച നടന്മാരാണ് തിലകനും നെടുമുടി വേണുവും. സൂപ്പര് താരങ്ങളുടെ അച്ഛന് കഥാപാത്രങ്ങളില് വിസ്മയിപ്പിച്ച താരങ്ങളാണ് ഇരുവരും. എന്നാല്, തിലകനും നെടുമുടി വേണുവും തമ്മിലുള്ള പിണക്കവും ഏറ്റുമുട്ടലും മലയാള സിനിമാലോകം ഞെട്ടലോടെ കണ്ടിട്ടുണ്ട്. മലയാള സിനിമയില് തന്റെ അവസരങ്ങള് തട്ടിയെടുക്കാന് നെടുമുടി വേണു ശ്രമിച്ചിട്ടുണ്ടെന്ന തരത്തില് പ്രത്യക്ഷത്തിലും പരോക്ഷമായും തിലകന് ആരോപണമുന്നയിച്ചിട്ടുണ്ട്.
തിരുവനന്തപുരം നായര് ലോബിയുടെ ആളാണ് നെടുമുടി വേണുവെന്ന് തിലകന് പരസ്യമായി പറഞ്ഞിട്ടുണ്ട്. പിന്നീട് തനിക്കെതിരായ തിലകന്റെ നായര് ലോബി പരാമര്ശം ഏറെ വേദനിപ്പിച്ചിട്ടുണ്ടെന്നും മറ്റുള്ളവര് പറയുന്നത് കേട്ടാണ് തിലകന് ഇങ്ങനെയെല്ലാം പ്രതികരിക്കുന്നത് എന്നും അക്കാലത്തെ ഒരു അഭിമുഖത്തില് നെടുമുടി വേണുവും പറഞ്ഞിട്ടുണ്ട്. തനിക്ക് പ്രായമായെന്ന് നെടുമുടി വേണു പറഞ്ഞു നടന്നിരുന്നു ഒരു അഭിമുഖത്തില് തിലകന് പറഞ്ഞിട്ടുള്ളത്.
നെടുമുടി വേണു പറഞ്ഞതിന്റെ വരികള്ക്കിടയിലൂടെ വായിച്ചാല് തനിക്ക് വട്ടാണെന്നും അതില് പരോക്ഷമായി ഉന്നയിക്കുന്നതായി തിലകന് പറഞ്ഞിരുന്നു. സ്ഫടികത്തിലെ ചാക്കോ മാഷിന്റെ വേഷം നെടുമുടി വേണുവിന് നല്കണമെന്ന് സംവിധായകന് ഭദ്രനോട് മോഹന്ലാല് പറഞ്ഞിട്ടുണ്ടെന്നും തിലകന് ഈ അഭിമുഖത്തില് വെളിപ്പെടുത്തിയിരുന്നു. ചാക്കോ മാഷ് എന്ന കഥാപാത്രം തിലകനാണ് ചെയ്യുന്നതെന്ന് പറഞ്ഞപ്പോള് അത് നെടുമുടി വേണുവിന് കൊടുക്കാമെന്ന് മോഹന്ലാല് പറഞ്ഞു. തിലകന് അത് ചെയ്യുന്നില്ലെങ്കില് സിനിമ തന്നെ ഉപേക്ഷിക്കുമെന്നും നെടുമുടി വേണുവിന് മറ്റൊരു നല്ല കഥാപാത്രം നല്കിയിട്ടുണ്ടെന്നും ഭദ്രന് മോഹന്ലാലിനോട് പറയുകയായിരുന്നെന്ന് തിലകന് ആരോപിച്ചിരുന്നു.
‘മറ്റുള്ളവര് പറയുന്നത് തിലകന് ചേട്ടന് കേള്ക്കുമെന്നാണ് നെടുമുടി വേണു ഒരു അഭിമുഖത്തില് പറഞ്ഞത്. അങ്ങനെ നെടുമുടി വേണു പറയാന് കാരണമായ ഒരു സംഭവം ഞാന് പറയാം. ട്രിവാന്ഡ്രം ക്ലബില് തിരുവനന്തപുരം ബെല്റ്റ് എന്നൊരു സാധനമുണ്ട്. അവരൊക്കെ കൂടി തിലകനെ അവാര്ഡില് നിന്ന് പുറത്താക്കണം എന്നൊരു തീരുമാനമെടുത്തു. തിരുവനന്തപുരം നായര് ഗ്രൂപ്പാണത്. തിലകനെ അവാര്ഡില് നിന്ന് പുറത്താക്കണമെങ്കില് സിനിമയില് നിന്ന് തന്നെ പുറത്താക്കണമെന്ന് ആ ഗ്രൂപ്പിനുള്ളില് അഭിപ്രായമുയര്ന്നു. എന്റെ വീട്ടില് 11 സംസ്ഥാന അവാര്ഡും ഒരു ദേശീയ അവാര്ഡും ഇരിപ്പുണ്ട്.
തുടര്ച്ചയായ വര്ഷങ്ങളില് കിട്ടിയ അവാര്ഡുകളുണ്ട്. അവാര്ഡ് കുത്തകയാക്കുകയാണ് ഞാനെന്ന് അവര് പറഞ്ഞു. അങ്ങനെയിരിക്കെ ഒരു ദിവസം എനിക്കൊരു ഫോണ് കോള് വന്നു. ഞാനൊരു നായരാണ്, പക്ഷേ തിരുവനന്തപുരത്ത് നിന്നല്ല എന്നു പറഞ്ഞാണ് ഒരാള് വിളിച്ചത്. ഞാനൊരു നായരാണ്, തിരുവനന്തപുരംകാരനല്ല…എന്റെ പേര് പുറത്ത് പറയരുത് എന്നും പറഞ്ഞാണ് അയാള് സംസാരിച്ചത്. നിങ്ങളെ സിനിമയില് നിന്ന് പുറത്താക്കാന് ആലോചന നടക്കുകയാണ്. അതിനായി ഒരു കമ്മിറ്റിയുണ്ട്. ഞാനും ആ കമ്മിറ്റിയിലുണ്ട് എന്നെല്ലാം അയാള് ഫോണിലൂടെ പറഞ്ഞു.
ആ ഗ്രൂപ്പില് ഉള്ള ആളാണെങ്കില് നിങ്ങളെന്തിനാണ് ഇത് എന്നെ വിളിച്ച് പറയുന്നതെന്ന് ഞാന് ചോദിച്ചു. നിങ്ങളോടുള്ള സ്നേഹം കൊണ്ടാണ്..ഒരു കലാകാരന് എന്ന നിലയില് ഞാന് നിങ്ങളെ സ്നേഹിക്കുന്നു എന്നെല്ലാം അയാള് പറഞ്ഞു. 2004 ല് അമ്മയുടെ മീറ്റിങ്ങില് ഡയസില് കയറി ഞാന് ഇക്കാര്യം സംസാരിച്ചു. അന്ന് നെടുമുടി വേണു ആരാണ് ഇതൊക്കെ പറഞ്ഞതെന്ന് എന്നോട് ചോദിച്ചു. ഞാന് പറഞ്ഞു, എം.ജി.രാധാകൃഷ്ണനാണ് ഫോണില് വിളിച്ച് ഇക്കാര്യങ്ങള് പറഞ്ഞതെന്ന്. ‘അയ്യേ, അങ്ങേര് പറയുന്നത് ആരെങ്കിലും വിശ്വസിക്കുമോ?’ എന്നാണ് അന്ന് നെടുമുടി വേണു എന്നോട് ചോദിച്ചത്,’ തിലകന് പറഞ്ഞു.
മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മമ്മൂട്ടി പ്രധാനവേഷത്തിലെത്തി ജിയോ ബേബി സംവിധാനം ചെയ്ത കാതലിന് നൽകിയതിനെതിരെ കെ.സി.ബി.സി. മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചതിനാൽ കാതലിൻറെ പ്രമേയം സ്വീകാര്യമാകുമോ എന്ന ചോദ്യവുമായി ഫേസ്ബുക്കിലാണ് കെ.സി.ബി.സി ജാഗ്രത കമീഷൻ എതിർപ്പ് പ്രകടമാക്കിയിരിക്കുന്നത്. ‘കാതൽ ദ കോർ’ എന്ന ചലച്ചിത്രം പ്രൊപ്പഗാണ്ട സിനിമയാണെന്ന് വ്യക്തമാണെന്നും കുറിപ്പിൽ കെ.സി.ബി.സി പറയുന്നു. അവാർഡ് പ്രഖ്യാപിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞ വാക്കുകളെയും കെ.സി.ബി.സി വിമർശിച്ചിട്ടുണ്ട്.
സ്വവർഗാനുരാഗം സ്വാഭാവിക പ്രതിഭാസമാണെന്നും ചുറ്റുവട്ടത്തുള്ളവരും സമൂഹവും സ്വവർഗ്ഗാനുരാഗികളുടെ അവകാശങ്ങൾ അംഗീകരിക്കണമെന്നുമുള്ള ആശയമാണ് ‘കാതൽ’ സിനിമയുടെ കഥാ തന്തു. ലൈംഗികതക്ക് നൽകപ്പെടുന്ന അമിത പ്രാധാന്യം ഈ ചലച്ചിത്രത്തിൻറെ മറ്റൊരു സവിശേഷതയാണ്. ഇടതുപക്ഷ രാഷ്ട്രീയ പ്രത്യയശാസ്ത്രവുമായി സ്വവർഗ്ഗ ലൈംഗികത എന്ന ‘പുരോഗമനപരമായ’ ആശയത്തെ ബന്ധപ്പെടുത്തിയാണ് കഥ മുന്നോട്ടുപോകുന്നത്… ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ കലാലയങ്ങളിൽ വഴിവിട്ടതും പ്രകൃതിവിരുദ്ധവുമായ ലൈംഗിക ആശയപ്രചാരണങ്ങൾ നടന്നുവരുന്ന ഈ കാലഘട്ടത്തിൽ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം സ്വവർഗാനുരാഗികളുടെ അവകാശങ്ങൾക്ക് വേണ്ടി വാദിക്കുന്നു എന്ന ആശയം സിനിമ മുന്നോട്ടുവച്ചിരിക്കുന്നതും ഇപ്പോൾ അവാർഡുകൾ ലഭിച്ചിരിക്കുന്നതും യാദൃശ്ചികമായിരിക്കാനിടയില്ല -കുറിപ്പിൽ കുറ്റപ്പെടുത്തുന്നു.
ധാർമ്മിക മൂല്യംകൂടി പരിഗണിച്ചാൽ മികച്ച സിനിമയായി പരിഗണിക്കാൻ കഴിയുന്ന ഒട്ടേറെ ചലച്ചിത്രങ്ങൾ ഉണ്ടായിരിക്കെ, സ്വവർഗ്ഗാനുരാഗത്തിനുവേണ്ടി വാദിക്കുന്ന ഒരു ചലച്ചിത്രത്തിന് മികച്ച ചലച്ചിത്രമെന്ന ബഹുമതി നൽകിയ സംസ്ഥാന സർക്കാർ സമൂഹത്തിന് നൽകുന്ന സന്ദേശം എന്തെന്ന് വ്യക്തമാക്കേണ്ടതുണ്ടെന്നും കെ.സി.ബി.സി പറഞ്ഞു
എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2022-ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരിഗണിച്ചത്.
നടൻ – റിഷഭ് ഷെട്ടി (കാന്താര)
മികച്ച നടി – നിത്യാ മേനോൻ (തിരുച്ചിത്രമ്പലം) , മാനസി പരേഖ് ( കച്ച് എക്സ്പ്രസ്)
സംവിധായകൻ – സൂരജ് ആർ ബർജാത്യ (ഊഞ്ചായി)
ജനപ്രിയ ചിത്രം -കാന്താര
നവാഗത സംവിധായകൻ -പ്രമോദ് കുമാർ – ഫോജ
ഫീച്ചർ ഫിലിം – ആട്ടം
തിരക്കഥ – ആനന്ദ് ഏകർഷി (ആട്ടം)
തെലുങ്ക് ചിത്രം – കാർത്തികേയ 2.
തമിഴ് ചിത്രം- പൊന്നിയിൻ സെൽവൻ
മലയാള ചിത്രം – സൗദി വെള്ളക്ക
കന്നഡ ചിത്രം – കെ.ജി.എഫ് 2
ഹിന്ദി ചിത്രം – ഗുൽമോഹർ
സംഘട്ടനസംവിധാനം – അൻബറിവ് (കെ.ജി.എഫ് 2)
നൃത്തസംവിധാനം – ജാനി, സതീഷ് (തിരുച്ചിത്രാമ്പലം)
ഗാനരചന – നൗഷാദ് സാദർ ഖാൻ (ഫൗജ)
സംഗീതസംവിധായകൻ – പ്രീതം (ബ്രഹ്മാസ്ത്ര)
ബി.ജി.എം -എ.ആർ.റഹ്മാൻ (പൊന്നിയിൻ സെൽവൻ 1)
കോസ്റ്റ്യൂം- നിഖിൽ ജോഷി
പ്രൊഡക്ഷൻ ഡിസൈൻ -അനന്ദ് അധ്യായ (അപരാജിതോ)
എഡിറ്റിങ്ങ് – ആട്ടം (മഹേഷ് ഭുവനേന്ദ്)
സൗണ്ട് ഡിസൈൻ – ആനന്ദ് കൃഷ്ണമൂർത്തി (പൊന്നിയിൻ സെൽവൻ 1)
ക്യാമറ – രവി വർമൻ (പൊന്നിയിൻ സെൽവൻ-1)
ഗായിക – ബോംബെ ജയശ്രീ (സൗദി വെള്ളക്ക)
ഗായകൻ – അരിജിത് സിംഗ് (ബ്രഹ്മാസ്ത്ര)
ബാലതാരം- ശ്രീപഥ് (മാളികപ്പുറം)
സഹനടി – നീന ഗുപ്ത (ഊഞ്ചായി)
സഹനടൻ- പവൻ രാജ് മൽഹോത്ര (ഫൗജ)
പ്രത്യേക ജൂറി പുരസ്കാരം - നടൻ – മനോജ് ബാജ്പേയി (ഗുൽമോഹർ), കാഥികൻ – സംഗീത സംവിധായകൻ സഞ്ജയ് സലിൽ ചൗധരി
തെലുങ്ക് ചിത്രം – കാർത്തികേയ 2.
തമിഴ് ചിത്രം- പൊന്നിയിൻ സെൽവൻ
മലയാള ചിത്രം – സൗദി വെള്ളക്ക
കന്നഡ ചിത്രം – കെ.ജി.എഫ് 2
ഹിന്ദി ചിത്രം – ഗുൽമോഹർ
മികച്ച പുസ്തകം – അനിരുദ്ധ ഭട്ടാചാര്യ, പാർത്ഥിവ് ധർ (കിഷോർകുമാർ: ദ അൾട്ടിമേറ്റ് ബയോഗ്രഫി)
54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര് മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. സംവിധായകന് പ്രിയനന്ദനും ഛായാഗ്രാഹകന് അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷന്മാര്. സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന് എന്.എസ് മാധവന് എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.
പുരസ്കാരങ്ങള് ഇങ്ങനെ
മികച്ച നടൻ -പൃഥ്വിരാജ് സുകുമാരൻ (ആടുജീവിതം)
മികച്ച നടി- ഉർവശി, ബീന ആർ ചന്ദ്രൻ (ഉള്ളൊഴുക്ക്, തടവ്)
മികച്ച സംവിധായകൻ -ബ്ലെസി (ആടുജീവിതം)
മികച്ച ചിത്രം -കാതൽ (ജിയോ ബേബി)
രണ്ടാമത്തെ ചിത്രം -ഇരട്ട (രോഹിത് എം.ജി കൃഷ്ണൻ)
മികച്ച കഥ – ആദർഷ് സുകുമാരൻ, പോൾസൻ സ്കറിയ ( കാതൽ)
ഛായാഗ്രഹണം -സുനിൽ.കെ.എസ് (ആടുജീവിതം)
സ്വഭാവനടി- ശ്രീഷ്മ ചന്ദ്രൻ (പൊമ്പളൈ ഒരുമൈ)
സ്വഭാവനടൻ -വിജയരാഘവൻ (പൂക്കാലം)
തിരക്കഥാകൃത്ത് (അഡാപ്റ്റേഷന്) – ബ്ലെസി (ആടുജീവിതം)
തിരക്കഥാകൃത്ത്- രോഹിത് എം.ജി.കൃഷ്ണൻ (ഇരട്ട)
സ്പെഷ്യൽ ജൂറി| നടന്മാർ -കെ.ആർ ഗോകുൽ (ആടുജീവിതം), സുധി കോഴിക്കോട് -കാതൽ
സ്പെഷ്യൽ ജൂറി ചിത്രം -ഗഗനചാരി
സ്പെഷ്യൽ ജൂറി (നടി)- ശാലിനി ഉഷാദേവി (എന്നെന്നും)
സ്പെഷ്യൽ ജൂറി (അഭിനയം)- കൃഷ്ണന് (ജൈവം)
നവാഗത സംവിധായകൻ- ഫാസിൽ റസാഖ് (തടവ്)
വസ്ത്രാലങ്കാരം -ഫെമിന ജബ്ബാർ (ഒ ബേബി)
ജനപ്രിയ ചിത്രം -ആടുജീവിതം
നൃത്തസംവിധാനം – ജിഷ്ണു (സുലൈഖ മൻസിൽ)
ഡബ്ബിങ് ആർട്ടിസ്റ്റ് പെൺ – സുമംഗല (ജനനം 1947 പ്രണയം തുടരുന്നു)
ഡബ്ബിങ് ആർട്ടിസ്റ്റ് ആൺ – റോഷൻ മാത്യു -ഉള്ളൊഴുക്ക്, വാലാട്ടി
മേക്കപ്പ് ആർട്ടിസ്റ്റ് -രഞ്ജിത് അമ്പാടി (ആടുജീവിതം)
ശബ്ദരൂപകല്പന- ജയദേവൻ ചക്കാടത്ത്, അനിൽ രാധാകൃഷ്ണൻ (ഉള്ളൊഴുക്ക്)
ശബ്ദമിശ്രണം -റസൂൽ പൂക്കുട്ടി, ശരത് മോഹൻ (ആടുജീവിതം)
സിങ്ക് സൗണ്ട്- ഷമീർ അഹമ്മദ് (ഓ ബേബി)
കലാസംവിധായകൻ – മോഹൻദാസ് (2018)
എഡിറ്റിങ് -സംഗീത് പ്രതാപ് (ലിറ്റിൽ മിസ് റാവുത്തർ)
പിന്നണി ഗായിക -ആൻ ആമി (തിങ്കൾപ്പൂവിൻ -പാച്ചുവും അദ്ഭുതവിളക്കും)
പിന്നണി ഗായകൻ – വിദ്യാധരൻമാസ്റ്റർ (പതിരാണെന്നോർത്തൊരു കനവിൽ – ജനനം 1947 പ്രണയം തുടരുന്നു)
സംഗീതസംവിധായകന് (ബി.ജി.എം)- മാത്യൂസ് പുളിക്കൻ (കാതൽ)
സംഗീതസംവിധായകന്- ജസ്റ്റിൻ വർഗീസ് (ചാവേർ)
ഗാനരചയിതാവ്- ഹരീഷ് മോഹനൻ (ചാവേർ)
ചലച്ചിത്രഗ്രന്ഥം- മഴവിൽക്കണ്ണിലൂടെ മലയാള സിനിമ (കിഷോർ കുമാർ)
ചലച്ചിത്രലേഖനം- കാമനകളുടെ സാംസ്കാരിക സന്ദർഭങ്ങൾ (പി.പ്രേമചന്ദ്രൻ)
സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം. 2023 ലെ പുരസ്കാരങ്ങൾ നാളെ (16 ഓഗസ്റ്റ് 2024) ഉച്ചയ്ക്ക് 12 മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സെക്രട്ടറിയേറ്റിലെ പി.ആർ.ചേമ്പറിൽ പ്രഖ്യാപിക്കും.
സംവിധായകനും തിരക്കഥാകൃത്തുമായ സുധീര് മിശ്രയാണ് ജൂറി അധ്യക്ഷന്. സംവിധായകന് പ്രിയാനന്ദനനും ഛായാഗ്രാഹകന് അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷന്മാര്. സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന് എന്.എസ്. മാധവന് എന്നിവര് ജൂറി അംഗങ്ങളാണ്.
ആദ്യഘട്ടത്തില് നൂറ്ററുപതിലേറെ ചിത്രങ്ങള് ഉണ്ടായിരുന്നെങ്കിലും രണ്ടാംഘട്ടത്തില് അമ്പതില് താഴെയായി ചുരുങ്ങി. കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയില് പ്രദര്ശിപ്പിച്ച ചിത്രങ്ങളെയും മത്സരത്തില് പരിഗണിച്ചിട്ടുണ്ട്. കഴക്കൂട്ടത്തെ ചലച്ചിത്ര അക്കാദമിയുടെ ആസ്ഥാനമന്ദിരത്തിലെ രണ്ടു തിയറ്ററുകളിലായിരുന്നു സ്ക്രീനിങ്.
ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ കാതല്, റോബി വര്ഗീസ് രാജ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ കണ്ണൂര് സ്ക്വാഡ്, പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം എന്നീ ചിത്രങ്ങള് മികച്ച സിനിമയ്ക്കുള്ള മത്സരത്തിലുണ്ട്. റിലീസ് ചെയ്യാത്ത ചിത്രങ്ങളും ജൂറി കാണുന്നുണ്ട്.
മികച്ച നടനുള്ള പുരസ്കാരത്തിന് കണ്ണൂര് സ്ക്വാഡിലെയും കാതലിലെയും പ്രകടത്തിന് മമ്മൂട്ടിയും ആടുജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജും തമ്മില് കടുത്ത മത്സരം നടക്കുമെന്നാണ് റിപ്പോര്ട്ടുകള്. സർപ്രെെസായി മറ്റൊരു എൻട്രി ഉണ്ടാകുമോയെന്നും ആരാധകർ ഉറ്റുനോക്കുന്നുണ്ട്. ഉര്വശിയും പാര്വതിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കും മത്സരിക്കുന്നു.
കഴിഞ്ഞ തവണ നന്പകല് നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. ആറ് തവണയാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം മമ്മൂട്ടി നേടിയിട്ടുള്ളത്. മികച്ച നടിക്കുള്ള പുരസ്കാരം ഉള്ളൊഴുക്കിലൂടെ നേടാന് ഉര്വശിക്ക് കഴിഞ്ഞാല് അത് കരിയറിലെ ആറാം പുരസ്കാരമാകും. മഴവില്ക്കാവടി, വര്ത്തമാന കാലം (1989), തലയണ മന്ത്രം (1990), കടിഞ്ഞൂല് കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം (1991), കഴകം (1995), മധുചന്ദ്രലേഖ (2006) എന്നീ സിനിമകളിലെ അഭിനയത്തിനാണ് മുമ്പ് പുരസ്കാരം ലഭിച്ചത്.
വാസ്തവം, സെല്ലുലോയ്ഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം പൃഥ്വിരാജ് രണ്ടു വട്ടം നേടിയിട്ടുണ്ട്. ചാര്ലി, എന്ന് നിന്റെ മൊയ്തീന് തുടങ്ങിയ സിനിമകളിലെ അഭിനയത്തിന് 2015 ലും ടേക്ക് ഓഫിലെ അഭിനയത്തിന് 2017-ല് പാര്വതി മികച്ച നടിക്കുള്ള പുരസ്കാരത്തിന് അര്ഹയായി.