Movies

ചലച്ചിത്ര നടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു. വളരെ നാളുകളായി അര്‍ബുദരോഗത്തിന് അദ്ദേഹം ചികിത്സയിലായിരുന്നു. 2021 ലാണ് അദ്ദേഹത്തിന് നോണ്‍-ഹോഡ്ജ്കിന്‍സ് ലിംഫോമ സ്ഥിരീകരിച്ചത്. തുടര്‍ന്ന് എയിംസില്‍ ഉള്‍പ്പെടെ ചികിത്സ തേടിയിരുന്നു. അസുഖം ഭേദമായി സിനിമയില്‍ സജീവമായ ശേഷം ഇക്കൊല്ലം വീണ്ടും ആരോഗ്യനില

വഷളാവുകയായിരുന്നു.ഇന്ന് രാത്രി പത്തുമണിയോടെ എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഒരാഴ്ചയിലധികമായി അദ്ദേഹം അവിടെ ചികല്‍സയിലായിരുന്നു

1972-ല്‍ പുറത്തിറങ്ങിയ നൃത്തശാലയാണ് ആദ്യ ചിത്രം. നിര്‍മ്മാതാവ് എന്ന നിലയില്‍ സിനിമയില്‍ എത്തി. പില്‍ക്കാലത്ത് ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റി. സവിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായിരുന്നു.

ഗജകേസരിയോഗം, റാംജിറാവു സ്പീക്കിംഗ്, ഡോക്ടര്‍ പശുപതി, മാന്നാര്‍ മത്തായി സ്പീക്കിംഗ് തുടങ്ങിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.

 

 

ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നതിന് മുമ്പ് ബോജ്പുരി നടി ആകാംക്ഷാ ദുബേ ഇൻസ്റ്റാഗ്രാം ലൈവിൽ പൊട്ടിക്കരഞ്ഞു. ഒരു സിനിമയുടെ ഷൂട്ടിങ്ങിന്‍റെ ഭാഗമായി താമസിച്ചിരുന്ന വാരണാസിയിലെ ഹോട്ടൽ മുറിയിലാണ് ആകാംക്ഷാ ദുബെയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആകാംക്ഷാ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, നടി ഇൻസ്റ്റാഗ്രാം ലൈവിൽ വന്ന് മുഖംപൊത്തി കരഞ്ഞത് ആരാധകരെ ഞെട്ടിപ്പിച്ചിരുന്നു.

റിപ്പോർട്ടുകൾ പ്രകാരം വാരണാസിയിലെ സാരാനാഥിലെ ഹോട്ടൽ സോമേന്ദ്രയിലാണ് നടി മറ്റ് സിനിമാ പ്രവർത്തകർക്കൊപ്പം താമസിച്ചിരുന്നത്. ഞായറാഴ്ച രാവിലെ ഏറെ നേരം കഴിഞ്ഞിട്ടും ആകാക്ഷാ മുറിയിൽ നിന്ന് പുറത്തുവരാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർക്ക് സംശയം തോന്നുകയും സിനിമാ സംഘത്തെ അറിയിക്കുകയായിരുന്നു. യൂണിറ്റിലെ ആളുകളും ഹോട്ടൽ ജീവനക്കാരും ചേർന്ന് വാതിൽ തുറന്നപ്പോൾ അകാംക്ഷ ദുബെയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സാരാനാഥ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു, സിനിമയുടെ യൂണിറ്റുമായി ബന്ധപ്പെട്ടവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ആകാംക്ഷ ദുബെയുടെ കുടുംബാംഗങ്ങളെയും വിവരം അറിയിച്ചിട്ടുണ്ട്.

മേരു ജംഗ് മേരാ ഫൈസ്‌ല എന്ന ചിത്രത്തിലൂടെയാണ് നടിയുടെ അരങ്ങേറ്റം. മുജ്‌സെ ഷാദി കരോഗി, വീരോൺ കെ വീർ, ഫൈറ്റർ കിംഗ് തുടങ്ങിയ ഭോജ്‌പുരി സിനിമകളിൽ അവർ അഭിനയിച്ചു. മ്യൂസിക് വീഡിയോകളിലൂടെയും ആകാംക്ഷ ശ്രദ്ധേയയായിരുന്നു. തന്റെ വരാനിരിക്കുന്ന ചിത്രമായ നായകിന്റെ ചിത്രീകരണത്തിലായിരുന്നു അവർ.

ഏകദേശം 50-60 സൂപ്പർഹിറ്റ് സംഗീത ആൽബങ്ങൾ നൽകിയിട്ടുള്ള ഭോജ്പുരി ചലച്ചിത്രമേഖലയിലെ മുൻനിര മോഡലും നടിയുമായിരുന്നു ആകാൻക്ഷ. സമർ സിംഗ്, ഖേസരി ലാൽ യാദവ്, പവൻ സിംഗ്, പ്രദീപ് പാണ്ഡെ തുടങ്ങി നിരവധി താരങ്ങൾക്കൊപ്പം അവർ അഭിനയിച്ചിട്ടുണ്ട്.

‘നമ്മള്‍’ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ജിഷ്ണു രാഘവന്‍. നടന്റെ അപ്രതീക്ഷിത വിയോഗത്തിന് ഇന്നേക്ക് 7 വര്‍ഷമായിരിക്കുകയാണ്. ജിഷ്ണുവും സിദ്ധാര്‍ഥ് ഭരതുമായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായത്. ഇപ്പോഴിതാ ജിഷ്ണുവിന്റെ ഓര്‍മ്മദിനത്തില്‍ ഹൃദ്യമായ കുറിപ്പ് പങ്കിട്ടിരിക്കുകയാണ് സിദ്ധാര്‍ഥ്.

നമ്മള്‍ ലൊക്കേഷനില്‍ നിന്ന് പകര്‍ത്തിയ ചിത്രം ജിഷ്ണുവിന്റെ ചിത്രം പങ്കുവച്ചാണ് സിദ്ധാര്‍ത്ഥ് ഓര്‍മ്മ കുറിച്ചത്.’ഈ ദിനത്തില്‍ മാത്രമല്ല, പ്രിയപ്പെട്ട ജിഷ്ണുവിനെ സ്മരിക്കുന്നത്… നീണ്ട 7 വര്‍ഷത്തെ വേര്‍പാട്…’, എന്നാണ് സിദ്ധാര്‍ത്ഥ് കുറിച്ചിരിക്കുന്നത്.

2016 മാര്‍ച്ച് 25നാണ് ജിഷ്ണു എന്നന്നേക്കുമായി യാത്രയായത്. മലയാളസിനിമാ ലോകത്തെ കണ്ണീരിലാഴ്ത്തിയ വേര്‍പാടിയിരുന്നു ജിഷ്ണുവിന്റേത്. കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളൂ എങ്കിലും മലയാളികള്‍ എന്നും ഓര്‍ക്കുന്ന താരമാണ് ജിഷ്ണു. ക്യാന്‍സര്‍ മഹാമാരിയാണ് ജിഷ്ണുവിന്റെ ജീവനെടുത്തത്.

1987ല്‍ അച്ഛനായ രാഘവന്‍ സംവിധാനം ചെയ്ത കിളിപ്പാട്ട് എന്ന ചിത്രത്തിലൂടെയാണ് ജിഷ്ണു അഭിനയത്തിലേക്ക് എത്തിയത്. റബേക്ക ഉതുപ്പ് കിഴക്കേമല എന്ന ചിത്രത്തിലാണ് ജിഷ്ണു അവസാനമായി അഭിനയിച്ചത്.

നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. എക്സ്ട്രാ കോർപോറിയൽ മെംബ്റെയ്‌ൻ ഓക്സിജനേഷൻ (ECMO) സഹായത്താൽ ചികിത്സ തുടരുകയാണെന്ന് ചികിത്സയിൽ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.വി.പി.എസ് ലേക് ഷോർ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലാണ് നടൻ ചികിത്സയിൽ കഴിയുന്നത്.  ഇസിഎംഓ മെഷീനിന്റെ സഹായത്തോടെയാണ് ശ്വസിക്കുന്നതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

2021 ലാണ് അദ്ദേഹത്തിന് നോൺ-ഹോഡ്ജ്കിൻസ് ലിംഫോമ സ്ഥിരീകരിച്ചത്. തുടർന്ന് എയിംസിൽ ഉൾപ്പെടെ ചികിത്സ തേടിയിരുന്നു. അസുഖം ഭേദമായി സിനിമയിൽ സജീവമായ ശേഷം ഇക്കൊല്ലം വീണ്ടും ആരോഗ്യനില വഷളാവുകയായിരുന്നു

നടനെക്കുടാതെ അവതാരകന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നിങ്ങനെ സിനിമയുടെ ഒട്ടുമിക്ക മേഖലകളിലെല്ലാം കഴിവ് തെളിയിച്ച വ്യക്തിയാണ് രമേഷ് പിഷാരടി ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ ഒരു രസകരമായ സംഭവം അദ്ദേഹം അഭിമുഖത്തില്‍ പങ്കുവെച്ചിരിക്കുകയാണ്.

രമേഷ് പിഷാരടിയുടെ വാക്കുകള്‍

‘കഴിഞ്ഞ ഡിസംബറില്‍ ഓസ്ട്രേലിയയിലേയ്ക്ക് താന്‍ പോയിരുന്നു. അന്ന് വിമാനത്താവളത്തിലെ പരിശോധനയില്‍ എന്റെ മുഖവും പാസ്പോര്‍ട്ടിലെ മുഖവും കണ്ടതോടെ അവര്‍ക്ക് സംശയമായി. പാസ്പോര്‍ട്ടിലുള്ള ഫോട്ടോയില്‍ താടിയില്ല. ഇപ്പോള്‍ താടിയും മുടി സ്ട്രെയ്റ്റന്‍ ചെയ്തിട്ടുമുണ്ട്. ബയോമെട്രിക്കല്‍ സംവിധാനം ഉണ്ടായിരുന്നുമില്ല.

സംശയം തോന്നിയതോടെ എന്നെ പിടിച്ചു നിര്‍ത്തി. ‘നിങ്ങള്‍ ഒന്നു ഗൂഗിള്‍ ചെയ്യൂ. എന്റെ ഡീറ്റെയ്ല്‍സ് കിട്ടുമെന്ന് ഞാനവരോടു പറഞ്ഞു. ഗൂഗിള്‍ സെര്‍ച്ചില്‍ വന്നത് പഴയ ടിവി പരിപാടികള്‍.

പലതും പല കോലത്തില്‍. ഒടുവില്‍ അറിയാവുന്ന ഭാഷയില്‍ ഞാനൊരു നടനാണെന്ന് പറഞ്ഞൊപ്പിച്ചു. അതോടെയാണ് അവര്‍ പൊയ്ക്കോളാന്‍ പറഞ്ഞതെന്ന്’, പിഷാരടി വ്യക്തമാക്കുന്നു.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടനും മുന്‍ എം പിയുമായി ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു. കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്.

ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹമിപ്പോഴുള്ളത്. ഇന്നസെന്റിനെ രണ്ടാഴ്ച മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ബുദത്തെത്തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയത്.

ആദ്യം ഐസിയുവിലായിരുന്ന അദ്ദേഹത്തെ ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് മുറിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ആരോഗ്യനില വീണ്ടും ഗുരുതരമാകുകയായിരുന്നു. അദ്ദേഹമിപ്പോള്‍ വെന്റിലേറ്ററിലാണ്.നാളെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം.നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

ഐശ്വര്യ രജനികാന്തിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയ കേസില്‍ താരത്തിന്റെ ജോലിക്കാരി അറസ്റ്റിലായിരുന്നു. വീട്ടുജോലിക്കാരി ഈശ്വരി, ഡ്രൈവര്‍ വെങ്കടേശന്‍ എന്നിവരാണ് പിടിയിലായത്. അവരില്‍ നിന്നും 100 സ്വര്‍ണ്ണ നാണയങ്ങളും 30 ഗ്രാമിന്റെ വജ്രാഭരണങ്ങളും 4 കിലോഗ്രാം വെള്ളിയും പോലീസ് കണ്ടെടുത്തു.

ഐശ്വര്യയുടെ വീട്ടില്‍ 18 വര്‍ഷമായി ജോലി ചെയ്യുന്ന ആളാണ് ഈശ്വരി. വീടിന്റെ മുക്കും മൂലയും പരിചിതമായിരുന്ന ഈശ്വരിക്ക് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത് എവിടെയെന്നതും കൃത്യമായി അറിയാമായിരുന്നുവെന്ന് പോലീസ് പറയുന്നു. മോഷ്ടിച്ച ആഭരണങ്ങള്‍ വിറ്റ് ഒരു വീട് വാങ്ങുകയാണ് അവര്‍ ചെയ്തതെന്നും പോലീസ് അറിയിക്കുന്നു. വീട് വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകളും ഈശ്വരിയുടെ വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തു.

പല തവണകളായാണ് ഈശ്വരി മോഷണം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. ഐശ്വര്യ പോലീസിന് നല്‍കിയ വിവരമനുസരിച്ച് 2019 ല്‍ നടന്ന അനുജത്തി സൗന്ദര്യയുടെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് അവസാനമായി ആഭരണങ്ങള്‍ ധരിച്ചത്. പിന്നീട് അവ ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഈ ലോക്കര്‍ പലയിടങ്ങളിലേക്ക് ഇക്കാലയളവില്‍ മാറ്റിയിട്ടുണ്ട്. മുന്‍ ഭര്‍ത്താവ് ധനുഷിന്റെയും അച്ഛന്‍ രജനികാന്തിന്റെയുമൊക്കെ വീടുകളില്‍ ഐശ്വര്യ ഈ ലോക്കര്‍ സൂക്ഷിച്ചിട്ടുണ്ട്.

അതേസമയം ലോക്കറിന്റെ താക്കോല്‍ എപ്പോഴും ഐശ്വര്യ തന്റെ ഫ്‌ലാറ്റില്‍ സൂക്ഷിക്കുകയും ചെയ്തിരുന്നു. താന്‍ തന്റെ പുതിയ ചിത്രം ലാല്‍ സലാമിന്റെ തിരക്കുകളില്‍ ആയിരുന്ന സമയത്താണ് മോഷണം നടന്നതെന്നാണ് ഐശ്വര്യയുടെ വിലയിരുത്തല്‍. ഐപിസി 381 പ്രകാരമുള്ള കേസ് ആണ് തേനാംപേട്ട് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് ബാല. അഭിനയത്തിന് പുറമെ സാമൂഹ്യപ്രവർത്തനങ്ങളിലും സജീവമായ ബാല സോഷ്യൽ മീഡിയയിലൂടെയാണ് തൻറെ വിശേഷങ്ങൾ എല്ലാം ആരാധകരെ അറിയിക്കുന്നത്. ആരോഗ്യനില മോശമായതിനെ തുടർന്ന് അടുത്തിടെ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കരൾ രോഗത്തെ തുടർന്നായിരുന്നു ബാലയെ ആശുപത്രിയിലേക്ക് മാറ്റിയത്. ബാല ആശുപത്രിയിൽ ആണെന്ന് അറിഞ്ഞപ്പോൾ മുതൽ ആരാധകർ സങ്കടത്തിലായിരുന്നു. അദ്ദേഹത്തിന് കുഴപ്പമൊന്നും ഉണ്ടാവില്ല എന്നും നേരത്തെയും ആശുപത്രിയിൽ കഴിഞ്ഞിട്ടുണ്ടെന്നുമായിരുന്നു ഭാര്യ എലിസബത്ത് സംഭവങ്ങളോട് പ്രതികരിച്ചത്. പതിവുപോലെ ഇത്തവണയും അദ്ദേഹം സുരക്ഷിതനായി തിരിച്ചെത്തും എന്നും അവർ വ്യക്തമാക്കുകയുണ്ടായി.

ബാല ആശുപത്രിയിലായിരുന്ന സമയത്ത് തനിക്ക് വന്നുകൊണ്ടിരുന്ന മോശം മെസ്സേജുകളെ കുറിച്ച് പറഞ്ഞ് എലിസബത്ത് രംഗത്തെത്തുകയും ചെയ്തു. ഈ സമയത്ത് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത് വിഷമം സഹിക്കാൻ പറ്റാത്തതുകൊണ്ടാണ്. ഒരു സ്ത്രീയുടെ ഭർത്താവിന് എന്തെങ്കിലും പറ്റിയാൽ ഇങ്ങനെയാണോ ആളുകൾ പെരുമാറുക എന്നാണ് എലിസബത്ത് പറഞ്ഞത്. ഇതേസമയം തന്നെ ബാലയുടെ നേരത്തേ നടന്ന ഒരു ഇൻറർവ്യൂ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഗായകൻ എം ജി ശ്രീകുമാറിനോടൊപ്പം പറയാൻ നേടാം എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ച ബാലയുടെ വീഡിയോയാണ് അത്. ബാലയെപ്പറ്റിയും അടുത്തിടെ ഉണ്ടായ വിവാദങ്ങളെ കുറിച്ചും ഒക്കെ അഭിമുഖത്തിൽ എംജി ശ്രീകുമാർ ചോദിച്ചിരുന്നു.

ആരെ വിശ്വസിക്കണം എന്ന് അറിയാത്തതുകൊണ്ട് താൻ കേരളം ഉപേക്ഷിച്ചു പോകാൻ നോക്കിയെന്ന് പല ചോദ്യങ്ങൾക്കുമുള്ള മറുപടിയായി ബാല പറയുകയുണ്ടായി. എന്തെങ്കിലും ടാറ്റു ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ജീവിതപങ്കാളിയെ അസ്വസ്ഥപ്പെടുത്തുന്നില്ലെങ്കിൽ ടാറ്റൂ അടിക്കുന്നത് ഒരു പ്രശ്നമല്ലെന്ന് ബാല പറയുന്നു. എൻറെ ഒരു സുഹൃത്തിന് ടാറ്റൂ അടിക്കുന്നത് ഇഷ്ടമാണ്. അയാൾ ഭാര്യയെ നിർബന്ധിച്ചെങ്കിലും അവർക്ക് ഇഷ്ടമായിരുന്നില്ല. ഒടുവിൽ അയാളുടെ ആഗ്രഹപ്രകാരം ചെറിയ ടാറ്റു ചെയ്തു. ശരിക്കും അദ്ദേഹത്തിന് വലിയ സന്തോഷം നൽകിയ കാര്യമായിരുന്നു അത്. എന്നാൽ എൻറെ ഒരു അസിസ്റ്റൻറ് ടാറ്റൂ അടിച്ചു. എന്നിട്ട് വീട്ടിലേക്ക് പയെങ്കിലും അവർ തമ്മിൽ വേർപിരിയേണ്ടി വന്നു.

എന്തായിരുന്നു എന്നതല്ല ആ എവിടെ അടിച്ചത് എവിടെയായിരുന്നു എന്നതാണ് പ്രശ്നമായത്. മാറിടത്തിലാണ് ആ ടാറ്റു ചെയ്തത്. ആരാ ഇത് ചെയ്തതെന്ന് ചോദ്യത്തിന് ഒരു ചേട്ടൻ ചെയ്തത് എന്നായിരുന്നു മറുപടി. അവിടെ ടാറ്റൂ അടിക്കണമെങ്കിൽ അതിനെ ബാലൻസ് ചെയ്യണമല്ലോ. നിൻറെ ശരീരത്തോട് അവൻ എങ്ങനെ ടാറ്റൂ ചെയ്യും എന്നായി അമ്മായിയമ്മ. അത്രയും ആ ചെക്കൻ വിചാരിച്ചിരുന്നില്ല. ഒടുവിൽ രണ്ടുപേർക്കും പിരിയേണ്ടി വന്നു എന്നും ബാല പറഞ്ഞു. എന്നെ പച്ചയ്ക്ക് മുതുകിൽ കുത്തി. കാശിന്റെ പേരിൽ അല്ല. എല്ലാവർക്കും അറിയുന്ന വ്യക്തിയാണ്. ഇപ്പോൾ പേര് പറയാൻ സാധിക്കില്ലെന്ന് ചെന്നൈയിലേക്കുള്ള മാറ്റത്തെപ്പറ്റി ബാലപറയുകയുണ്ടായി.

മലയാളികള്‍ക്ക് വളരെ പ്രിയങ്കരിയായ നടിയാണ് മീന. അടുത്ത കാലത്താണ് മീനയുടെ ഭര്‍ത്താവ് അന്തരിച്ചത്. ഇപ്പോഴിതാ നടിയുടെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകളുയരുകയാണ്. ഇതിനിടയില്‍ ഗോസിപ്പുകളെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് തമിഴ്‌നടന്‍ ബയല്‍വാന്‍ രംഗനാഥന്‍.
നടന്‍ ധനുഷും മീനയും തമ്മില്‍ വിവാഹിതരാവാന്‍ പോവുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഭാര്യ ഐശ്വര്യ രജനികാന്തുമായി വേര്‍പിരിഞ്ഞ ധനുഷ് മീനയെ ഈ വരുന്ന ജൂലൈയില്‍ വിവാഹം കഴിക്കാന്‍ സാധ്യതയുണ്ടെന്ന് രംഗനാഥന്‍ പറയുന്നു.

‘രണ്ടാളും ചെറുപ്പക്കാരാണ്, നാല്‍പത് വയസേ ഉള്ളു. ഇരുവരും പങ്കാളികളില്ലാതെ ജീവിക്കുകയുമാണ്. അപ്പോള്‍ അവരുടെ ശരീരം പലതും ആവശ്യപ്പെടും. അതുകൊണ്ട് ഇനിയൊരു ജീവിതം ഉണ്ടാവുന്നതില്‍ തെറ്റൊന്നുമില്ല. ചിലപ്പോള്‍ വിവാഹം കഴിക്കാതെ ലിവിംഗ് ടുഗദറായിട്ടും ജീവിച്ചേക്കാം’. – രംഗനാഥന്‍ പറയുന്നു.

യൂട്യൂബ് ചാനലിലൂടെ സിനിമാതാരങ്ങളുടെ വ്യക്തി ജീവിതത്തെ പറ്റി വലിയ വെളിപ്പെടുത്തലുകള്‍ നടത്തുന്ന താരമാണ് ബെയില്‍വാന്‍ രംഗനാഥന്‍. ഇദ്ദേഹത്തിന്റെ ചില പ്രസ്താവനകള്‍ വലിയ വിവാദങ്ങള്‍ക്കും വഴിതെളിച്ചിട്ടുണ്ട്.

മാദക സൗന്ദര്യവും കൊണ്ട് എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കിവാണ താര റാണി. മറ്റേതു നടിമാരേക്കാളും താരപദവി ആഘോഷിച്ചിരുന്നവൾ. സില്‍ക്ക് സ്മിത. ആന്ധ്രയിലെ എലൂരില്‍ നിന്ന് കോടമ്പക്കത്തെത്തിയ വിജയലക്ഷ്മി ആരാധക കോടികളുടെ സിൽക്കായി വളർന്നത് സിനിമാക്കഥയെ വെല്ലുന്ന ജീവിതാനുഭവങ്ങളിലൂടെയാണ്. വിജയലക്ഷ്മിയില്‍ നിന്ന് സ്മിതയിലേക്കും അവിടെ നിന്ന് സില്‍ക്ക് സ്മിതയിലേക്കുമുള്ള അവളുടെ യാത്ര ഏതു ഫ്രെയിമുകൾക്കുമപ്പുറം നിൽക്കുന്ന ഒരു ചലച്ചിത്ര കാവ്യം പോലെയാണ്… ഒരുകാലത്ത് സില്‍ക്ക് സ്മിതയുടെ ഗാനരംഗങ്ങളില്ലാത്ത സിനിമകളെപ്പറ്റി തെന്നിന്ത്യയ്ക്ക് ചിന്തിക്കാൻകൂടി കഴിയുമായിരുന്നില്ല. സിനിമയെ വെല്ലുന്നതായിരുന്നു സില്‍ക്കിന്റെ ജീവിതം.

സിൽക്കിൻ്റെ പെട്ടന്നുള്ള മരണ വാർത്ത ഇന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിപ്പിക്കുന്നതായിരുന്നു. തമിഴ്നാട്ടിലെ മുതിർന്ന മാധ്യമ പ്രവർത്തകനും നടനുമായ ബയിൽവാൻ രംഗനാഥൻ സിൽക്കിൻ്റെ മരണത്തിനു ശേഷം സംഭവിച്ച കാര്യങ്ങളെക്കുറിച്ച് മുൻപ് നടത്തിയ വെളിപ്പെടുത്തൽ വീണ്ടും ചർച്ചയാകുകയാണ്. യൂടൂബ് ചാനലിലൂടെ പല തുറന്നു പറച്ചിലുകളും നടത്തി വിവാദ നായകനായി മാറിയിട്ടുള്ളതാണ് ബയിൽവൻ രംഗനാഥൻ.

പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി എത്തിച്ച സിൽക്കിൻ്റെ നഗ്നമായ മൃതദേഹം പീഡിപ്പിക്കപ്പെട്ടതിനു സാധ്യതയേറെയെന്നാണ് ബയിൽവൻ രംഗനാഥൻ പറയുന്നത്. മോർച്ചറിയിലും പോസ്റ്റ്മോർട്ടം ചെയ്യുന്നിടത്തുമുള്ള ജീവനക്കാർ മദ്യപിച്ചാണ് ജോലി ചെയ്യുന്നത്. അതിനു കാരണം ബോധത്തോടെ അവിടെ നിൽക്കാനാവില്ല എന്നതാണ്. ഇന്നത്തെ പോലെ വൃത്തിയുള്ള ചുറ്റപാടായിരുന്നില്ല അന്ന് മദ്രാസിലെ മോർച്ചറികളുടെത്. വൃത്തി ഹീനവും ദുർഗന്ധം വമിക്കുന്നതുമായ ഇടങ്ങളായിരുന്നു അത്. മൃതദേഹങ്ങളിൽ നിന്നുള്ളതും മരുന്നുകളുടെയും രക്തത്തിൻ്റെതുമൊക്കെയായി ദുർഗന്ധവും വൃത്തിഹീനവുമായ അന്തരീഷം. അവിടെ ജോലി ചെയ്യുന്നവർക്ക് സ്വബോധത്തോടെ നിൽക്കാനാവില്ല. രാവിലെ ജോലിക്കു കയറുന്ന സമയം മുതൽ അവിടെയുള്ള ജീവനക്കാർ മദ്യപിച്ചായിരിക്കും നിൽക്കുന്നത്. സാധാരണയായി പോസ്റ്റ്മോർട്ടം ചെയ്യുമ്പോൾ ഡോക്ടർ സമീപത്തു നിന്നു പറഞ്ഞു കൊടുക്കുക മാത്രമേയുള്ളു. ശരീരം കീറി മുറിക്കുന്നതും ആന്തരികാവയവങ്ങളിൽ നിന്നും പരിശോധനയ്ക്കും മറ്റും എടുക്കുന്നതും മൃതദേഹം വീണ്ടും സ്റ്റിച്ച് ചെയ്യുന്നതും കുളിപ്പിച്ച് വൃത്തിയാക്കി വെള്ളത്തുണിയിൽ പൊതിയുന്നതുമെല്ലാം ജീവനക്കാരാണ്. വളരെ ധൈര്യം വേണ്ട ജോലിയാണത്. അതുകൊണ്ടു തന്നെ ജീവനക്കാർ മദ്യപിക്കുന്നതിൽ ഡോക്ടർമാറും അധികൃതരും നടപടി സ്വീകരിക്കാറില്ല.

സിൽക്ക് സ്മിതയുടെ ജീവനറ്റ ശരീരം പോസ്റ്റ്മോർട്ടത്തിന് എത്തിച്ചപ്പോഴും സ്ഥിതി മറിച്ചായിരുന്നില്ല. വെള്ളിത്തിരയിൽ കൺകുളിർക്കെ കണ്ട അംഗലാവണ്യങ്ങളിൽ മതിമറന്നവരായിരുന്നു അന്നത്തെ അവരുടെ പുരുഷ ആരാധകരൊക്കെ തന്നെ. 35 -ാം വയസിലാണ് സിൽക്ക് സ്മിത ആത്മഹത്യ ചെയ്യുന്നത്. സൗന്ദര്യംകൊണ്ടും ഉടലഴകുകൊണ്ടും അപ്പോഴും അവർ താരറാണിയായിരുന്നു. സിൽക്ക് സ്മിതയുടെ മൃതദേഹം പോലീസ് നടപടികൾക്കു ശേഷം പോസ്റ്റ്മോർട്ടത്തിനു വേണ്ടി എത്തിച്ചു. മദ്യം തീർത്ത ബോധത്തിനും അബോധത്തിനുമിടയിലെ നേർരേഖയിൽ നിൽക്കുന്നവനിലെ മൃഗം ഉണർന്നപ്പോൾ അവിടെയുണ്ടായിരുന്ന ജീവനക്കാർ അവളുടെ ജീവനറ്റ ശരീരത്തെ പ്രാപിച്ചിരിക്കാമെന്നും പറയുകയാണ് ബയിൽവൻ രംഗനാഥൻ. സിൽക്ക് സ്മിതയെക്കുറിച്ച് താൻ പറഞ്ഞ കാര്യങ്ങൾ പലയിടത്തു നിന്നും കേട്ടിട്ടുള്ളതാണെന്നും അതിൽ വാസ്തവമുണ്ടെങ്കിലും അസത്യങ്ങളും ഇടംപിടിക്കാമെന്നും അദ്ദേഹം ബയിൽവൻ രംഗനാഥൻ പറയുന്നു.

RECENT POSTS
Copyright © . All rights reserved