ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന സിനിമ വരുന്നതായ റിപ്പോര്‍ട്ടുകള്‍ക്കിടെ പ്രോജക്റ്റ് സംബന്ധിച്ച ആദ്യ അപ്ഡേറ്റുമായി നിര്‍മ്മാതാക്കള്‍. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്‍റെ ബാനറില്‍ ഷിബു ബേബിജോണ്‍ ആവും ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. ഈ പ്രൊഡക്ഷന്‍ കമ്പനിയുടെ ആദ്യ പ്രോജക്റ്റ് ആണിത്. ഈ വര്‍ഷം ജൂണില്‍ കമ്പനിയുടെ ലോഗോ പ്രകാശനം ചെയ്‍തതും ഷിജു ബേബി ജോണിന്‍റെ അടുത്ത സുഹൃത്ത് കൂടിയായ മോഹന്‍ലാല്‍ ആയിരുന്നു ഉദ്ഘാടനം ചെയ്‍തത്. പുതിയ പ്രോജക്റ്റ് ലിജോ- മോഹന്‍ലാല്‍ ചിത്രമാണെന്ന് നേരിട്ട് പറയാതെ, എന്നാല്‍ സൂചനകളിലൂടെ പറഞ്ഞുകൊണ്ടുള്ളതാണ് ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്‍റെ പുതിയ അപ്ഡേറ്റ്.
പുറത്തിറക്കിയ രണ്ട് പോസ്റ്ററുകളില്‍ ഒന്നില്‍ പിരിച്ചുവെച്ച കൊമ്പന്‍ മീശയും ഒരു തോള്‍ സഞ്ചിയുമാണ്. “പ്രതിഭയും പ്രതിഭാസവും ഒന്നാകാൻ തീരുമാനിച്ച നല്ല നാളേക്കായി ഞങ്ങൾ കൈകോർക്കുന്നു. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ് ബാനറിന്റെ ആദ്യ സിനിമയുമായി ഞങ്ങൾ എത്തുന്നു. ഇന്ത്യൻ സിനിമ അത്ഭുതത്തോടെ കാത്തിരിക്കുന്ന ഈ കോമ്പോ ആരാണെന്ന് ഇനി നിങ്ങൾക്കും പ്രവചിക്കാം. നന്നായി കലക്കി ഒന്നാലോചിച്ച് ഉത്തരം പറയുന്നവർക്ക് ഒരു കിടിലം സർപ്രൈസ് കാത്തിരിക്കുന്നു.. ഊഹാപോഹങ്ങളുടെ കെട്ടഴിക്കുമ്പോൾ ചിലപ്പോൾ നിങ്ങളുടെ ഉത്തരവും ശരിയായേക്കാം”, എന്നാണ് പോസ്റ്ററുകള്‍ക്കൊപ്പമുള്ള കുറിപ്പ്. നിര്‍മ്മാതാക്കള്‍ ഉദ്ദേശിക്കുന്നത് ലിജോ- മോഹന്‍ലാല്‍ പ്രോജക്റ്റ് ആണ് എന്നതിന് ഇതിലും വലി തെളിവ് ആവശ്യമില്ലെന്ന വിലയിരുത്തലിലാണ് ആരാധകര്‍. സോഷ്യല്‍ മീഡിയ ഈ വാര്‍ത്തയെ ആഘോഷിക്കാനും തുടങ്ങിയിട്ടുണ്ട്.
യുവനിരയിലെ ശ്രദ്ധേയ സംവിധായകര്‍ക്കൊപ്പം മോഹന്‍ലാല്‍ സിനിമകള്‍ ചെയ്യുന്നത് കാണാന്‍ ആരാധകരുടെ ഏറെക്കാലത്തെ കാത്തിരിപ്പുണ്ട്. അദ്ദേഹത്തിന്‍റെ ഓരോ പുതിയ ചിത്രം ഇറങ്ങുമ്പോഴും സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ ഈ വിഷയം ചര്‍ച്ചയാവാറുമുണ്ട്. യുവനിര സംവിധായകരില്‍ ഏറെ ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം മോഹന്‍ലാല്‍ ഒരു ചിത്രം ചെയ്യാന്‍ ഒരുങ്ങുന്നതായ വാര്‍ത്ത ഏതാനും ആഴ്ചകളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുള്ള മോഹന്‍ലാലിന്‍റെ ഒരു ചിത്രം ഇന്നാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്.
പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ഈ പ്രോജക്റ്റ് വൈകാതെ നടക്കുമെന്ന് ട്വീറ്റും ചെയ്തിരുന്നു. മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രം സംബന്ധിച്ച വന്‍ പ്രഖ്യാപനം വരുന്നു. ഒരു പുരാവൃത്തത്തെ ആസ്പദമാക്കിയുള്ള ബിഗ് ബജറ്റ് പിരീഡ് ചിത്രം. മോഹന്‍ലാല്‍ ഒരു ഗുസ്‍തിക്കാരനാണ് ചിത്രത്തില്‍. 100 ശതമാനം ഉറപ്പാണ് ഈ പ്രോജക്റ്റ്. ഷിജു ബേബി ജോണ്‍ നിര്‍മ്മിക്കുന്ന ചിത്രം രാജസ്ഥാനില്‍ 2023 ജനുവരിയില്‍ ആരംഭിക്കും, എന്നാണ് ശ്രീധര്‍ പിള്ളയുടെ ട്വീറ്റ്.
മമ്മൂട്ടി നായകനായെത്തുന്ന നന്‍പകല്‍ നേരത്ത് മയക്കമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ പുറത്തെത്താനുള്ള ചിത്രം. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മിക്കവാറും ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനവും ഇതാവും.
മലയാള സിനിമയിലെ ഒട്ടു മിക്ക സൂപ്പർ താരങ്ങളുടെയും നായികയായി അഭിനയിച്ച താരമാണ് റായ് ലക്ഷ്മി . പക്ഷേ അടിക്കടി ഉണ്ടായ പ്രണയങ്ങളും പ്രണയതകർച്ചയുമൊക്കെ താരത്തിന്റെ കാരിയാറിനെവല്ലത്തെ ബാധിച്ചു. ബോളിവുഡിനെ ഇളക്കിമറികാമെന്നുള്ള പ്രതീക്ഷയിൽ ജൂലി-2 എന്ന ചിത്രത്തില്‍ അതീവ ഗ്ലാമറസായിട്ടാണ് റായ്ലക്ഷ്മി എത്തിയിരുന്നു പക്ഷേ ആ ചിത്രം വൻ പരാജയമായിരുന്നു. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സ്പോട്ബോയ് എന്ന മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പഴയ പ്രണയകഥകളും ചര്‍ച്ചയായി. ശ്രീശാന്ത്, ധോണി എന്നിവരുമായുള്ള സൗഹൃദവും അതുണ്ടാക്കിയ വിവാദവുമെല്ലാം തരാം തുറന്നു പറഞ്ഞിരുന്നു.
ഒരു സമയത് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു റായ് ലക്ഷ്മി. ധോണിയാകട്ടെ ടീം ക്യാപ്റ്റനും. എന്നാല്‍ അധികനാള്‍ ഇരുവരും തമ്മിലുളള ബന്ധം നീണ്ടുനിന്നില്ല. ഇതിനു കാരണം നടിക്കു കേരളത്തിൽ നിന്നുള്ള താരം ശ്രീശാന്തുമായുള്ള സൗഹൃദമാണെന്ന് വാര്‍ത്തകള്‍ പരന്നു. ഇരുവരും ഇടയ്ക്ക് ഒരു മാസികയ്ക്കായി അടുത്തിടപഴകുന്ന ചിത്രങ്ങളും പുറത്തുവന്നു. ശ്രീയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ റേ ലക്ഷ്മിയുടെ പ്രതികരണം ഇങ്ങനെ ചെറിയൊരു സുഹൃത്ത്ബന്ധത്തെ നിങ്ങള്‍ അത്തരത്തില്‍ ചിത്രീകരിക്കരുത്. ശ്രീയുമായി തനിക്കിപ്പോള്‍ ഒരു ബന്ധവുമില്ല.
പിന്നീട് മാധ്യമ പ്രവർത്തകർ താരത്തിന്റെ ധോണിയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചു. ചോദ്യം ധോണിയുമായുള്ള പ്രണയത്തെപ്പറ്റിയായപ്പോള്‍ മറുപടി ഇങ്ങനെ- “ഇതിനെക്കുറിച്ച് സംസാരിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. അതൊക്കെ കഴിഞ്ഞിട്ട് ഇപ്പോള്‍ എത്ര നാളുകളായി. അദ്ദേഹം ഇപ്പോള്‍ വിവാഹിതനായി കുട്ടിയുമായി ജീവിക്കുന്നു. ജീവിതത്തില്‍ എല്ലാം കാര്യങ്ങളും വിചാരിച്ചതുപോലെ ശരിയാകണമെന്നില്ല. അപ്പോള്‍ അവയൊക്കെ മറന്ന് മുന്നോട്ട് പോകണം. ധോണിയുമായുളള പ്രണയ തകര്‍ച്ചയ്ക്കുശേഷം മറ്റു നാലു പുരുഷന്മാരുമായി ഞാന്‍ ഡേറ്റ് ചെയ്തു.എന്നാല്‍ അവരെക്കുറിച്ചൊന്നും ഒരു മാധ്യമവും എഴുതിയില്ല.
എല്ലാവര്‍ക്കും ധോണിയെക്കുറിച്ചാണ് എഴുതാന്‍ താല്‍പര്യം. കാരണം അത് എഴുതിയാല്‍ സെന്‍സേഷണല്‍ വാര്‍ത്തയാകും. ഞാന്‍ ധോണിയെക്കുറിച്ച് കൂടുതല്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. കാരണം ഞാന്‍ അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നു. ഞാനിപ്പോള്‍ സിംഗിളാണ്. ഇപ്പോള്‍ അങ്ങനെ തുടരാനാണ് എനിക്കിഷ്ടം. അഭിനയത്തില്‍ മാത്രമാണ് ഇപ്പോഴത്തെ എന്റെ ശ്രദ്ധ. പക്ഷേ ഇപ്പോൾ താരം മോഡലിങ്ങിൽ കൂടുതൽ ശ്രദ്ധ തിരിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.
മലയാളികൾക്ക് സുപരിചിതനായ നടനാണ് ബാല. കഴിഞ്ഞവർഷമായിരുന്നു ഇദ്ദേഹം രണ്ടാം വിവാഹിതനായത്. ഡോക്ടർ എലിസബത്തിനെയാണ് ഇദ്ദേഹം വിവാഹം ചെയ്തത്. ഇപ്പോഴിതാ ഇരുവരും തമ്മിൽ പിരിഞ്ഞു എന്നുള്ള റിപ്പോർട്ടുകൾ ചിലത് പുറത്തുവന്നിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച ചർച്ചയും നടക്കുന്നുണ്ട്.
ഇതിനുപിന്നാലെ തനിക്ക് പറയാനുള്ളത് പറഞ്ഞു ബാല ഒരു വീഡിയോ പങ്കുവെച്ചിരുന്നു. നിങ്ങൾ ഇപ്പോൾ നിർബന്ധിച്ചാലും താൻ എലിസബത്തിനെ കുറിച്ച് സംസാരിക്കില്ല എന്ന് അദ്ദേഹം പറഞ്ഞു. എല്ലാവർക്കും നന്ദിയും ഇദ്ദേഹം അറിയിച്ചു. ഒരു കാര്യം മാത്രം പറയാം എന്നും തന്നെക്കാളും നല്ലൊരു വ്യക്തിയാണ് എന്നും ബാല പറഞ്ഞു. ഒരു ഡോക്ടർ ആണ് എന്നും അവർക്ക് സമാധാനം നൽകണമെന്നും ബാല വ്യക്തമാക്കി.
എലിസബത്തിനൊപ്പം ഉള്ള ചിത്രങ്ങൾ കോർത്തിനക്കി ഒരു ഇമോഷണൽ തമിഴ് ഗാനവും താരം പങ്കുവെച്ചിരുന്നു. ഇദ്ദേഹത്തിന് ശക്തമായ പിന്തുണയും നൽകി രംഗത്ത് വരികയാണ് പ്രേക്ഷകർ. അദ്ദേഹം ഒരു നല്ല മനുഷ്യനാണ് എന്നും വീട്ടുകാർ തീർച്ചയായും അദ്ദേഹത്തിന് നല്ല കെയറിങ് നൽകി നഷ്ടമായ ജീവിതം തിരികെ കൊടുക്കണം എന്നും പ്രേക്ഷകർ പറയുന്നു.
ഒരുപാട് സ്നേഹിച്ചവർ നഷ്ടമാകുമ്പോൾ പെണ്ണിന് മാത്രമല്ല പുരുഷനും തകർന്നുപോകും എന്നും അദ്ദേഹത്തിൻറെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ പോലും ബന്ധുക്കൾ അതല്ല സുഹൃത്തുക്കൾ അദ്ദേഹത്തെ നന്നാക്കിയെടുക്കണം എന്നും പ്രേക്ഷകർ ആവശ്യപ്പെടുന്നു. നിഷ്കളങ്കനായ ഒരു പാവം മനുഷ്യനാണ് എന്നും സിനിമ ഇൻഡസ്ട്രിയിൽ എങ്ങനെ നിലനിൽക്കണമെന്ന് അറിയാതെ പോയ മനുഷ്യനാണ് ഇദ്ദേഹം എന്നും പ്രേക്ഷകർ കമൻറ് ചെയ്യുന്നു.
വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ച് നടന്‍ ബാല. കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് ബാലയുടെ കുടുംബജീവിതത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളായിരുന്നു. ഇപ്പോള്‍ താരം തന്നെ സങ്കടകരമായ വാര്‍ത്ത അറിയിച്ചിരിക്കുകയാണ്. തന്റെ രണ്ടാം വിവാഹവും പരാജയപ്പെട്ടിരിക്കുകയാണെന്ന് താരം പറയുന്നു.
എലിസബത്തുമായി വേര്‍പിരിഞ്ഞുവെന്ന് ബാല പറഞ്ഞു. തന്റെ കുടുംബജീവിതം രണ്ടാമതും തകര്‍ന്നുവെന്നും അതിന് കാരണം മാധ്യമങ്ങളാണ് എന്നാണ് ബാല
ഫെയ്‌സ്ബുക്ക് ലൈവില്‍ ആരോപിച്ചു.
കുടുംബ ജീവിതത്തില്‍ രണ്ട് പ്രാവശ്യം താന്‍ തോറ്റു പോയി. ഇപ്പോള്‍ തന്റെ കുറ്റമാണോ എന്ന് സ്വയം സംശയം തോന്നുന്നു. രണ്ടാമതും ഈ അവസ്ഥയിലെത്തിച്ചതിന് മാധ്യമങ്ങള്‍ക്ക് നന്ദിയെന്നും താരം പറഞ്ഞു.
മാത്രമല്ല, എലിസബത്ത് നല്ല വ്യക്തിയാണ്. ഒരു കാര്യം പറയാം, എലിസബത്ത് എന്നേക്കാളും നല്ല വ്യക്തിയാണ്. അവര്‍ക്ക് സ്ത്രീയാണ്, ഡോക്ടറാണ്. അവര്‍ക്ക് മനസമാധാനം കൊടുക്കണം. വല്ലാതെ വേദനിപ്പിക്കുന്ന അവസ്ഥയാണെന്നും ബാല പറഞ്ഞു. എനിക്കും നാവുണ്ട്. എന്നാല്‍ താന്‍ സംസാരിച്ചാല്‍ ശരിയാകില്ല എന്ന് ബാല പറയുന്നു.
ഭാര്യ എലിസബത്തും വേര്‍പിരിഞ്ഞെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ കുറച്ച് ദിവസങ്ങളായി പ്രചരിച്ചിരുന്നു. ഇതിനെല്ലാം മറുപടിയായാണ് ബാല തന്നെ ഫേസ്ബുക്ക് ലൈവില്‍ രംഗത്തെത്തിയത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 5ന് ആയിരുന്നു തന്റെ ആരാധികയായ എലിസബത്തുമായി ബാലയുടെ രണ്ടാം വിവാഹം നടന്നത്. ഇവരുടെ വിവാഹം മാധ്യമങ്ങള്‍ ഏറെ ആഘോഷമാക്കിയതായിരുന്നു. വിവാഹശേഷം സുഹൃത്തുക്കള്‍ക്കായി ഗംഭീര വിരുന്നും സംഘടിപ്പിച്ചിരുന്നു.
വിവാഹത്തിന് ശേഷം തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം ബാല സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു. എല്ലായ്‌പ്പോഴും ബാലയും എലിസബത്തും ഒന്നിച്ചുള്ള വീഡിയോകളായിരുന്നു പങ്കുവച്ചിരുന്നത്. എലിസബത്ത് ഗര്‍ഭിണിയാണെന്ന
സന്തോഷവും താരം പങ്കുവച്ചിരുന്നു.
അടുത്തിടെയായി ബാലയും ഭാര്യ എലിസബത്തും ഒന്നിച്ച് വീഡിയോകളില്‍ എത്താതായതോടെ അഭ്യൂഹം നിറഞ്ഞിരുന്നു. എന്നാല്‍ ബാലയോ എലിസബത്തോ ഒന്നും പ്രതികരിച്ചില്ലായിരുന്നു. എന്നാല്‍ താന്‍ ഗര്‍ഭിണിയല്ലെന്ന് എലിബത്ത് യുടൂബിലൂടെ പ്രതികരിച്ചിരുന്നു
പുലിമുരുകൻ എന്ന ഇൻഡസ്ട്രി ഹിറ്റ് സമ്മാനിച്ച മോഹൻലാൽ- വൈശാഖ്- ഉദയ കൃഷ്ണ കൂട്ടുകെട്ട് ആറ് വർഷങ്ങൾക്ക് ശേഷം ഒരുമിച്ചെത്തുന്നു എന്നത് തന്നെയാണ് മോൺസ്റ്റർ എന്ന മലയാള ചിത്രത്തെ ഏറെ കാത്തിരിക്കാൻ സിനിമാ പ്രേമികളെ പ്രേരിപ്പിച്ച ഘടകം. ഇപ്പോഴും പുലിമുരുകൻ തന്നെയാണ് ഇൻഡസ്ട്രി ഹിറ്റായി നിൽക്കുന്നതെന്നത് ഈ കൂട്ടുകെട്ട് നമ്മുക്ക് കാണിച്ചു തന്ന വിജയത്തിന്റെ വലിപ്പത്തിന് അടിവരയിടുന്നുണ്ട്. എന്നാൽ പുലി മുരുകൻ പോലത്തെ ഒരു മാസ്സ് ചിത്രമല്ല മോൺസ്റ്റർ എന്നും, ഇതൊരു പരീക്ഷണ ചിത്രമാണെന്നും സംവിധായകൻ വൈശാഖ് പലയാവർത്തി പറയുകയും ചെയ്തു. ത്രില്ലർ സ്വഭാവമുള്ള ഈ ചിത്രത്തിന്റെ പ്രമേയവുമായോ ഇതിലെ മോഹൻലാൽ കഥാപാത്രവുമായോ ബന്ധപ്പെട്ട ഒന്നും തന്നെ വെളിപ്പെടുത്താതെ വളരെ ചെറിയ പ്രമോഷനോടെയാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലേക്കെത്തിച്ചതും.
ഇതിന്റെ കഥയിൽ ഒരുപാട് സർപ്രൈസ് അല്ലെങ്കിൽ സസ്പെൻസ് എലമെന്റുകൾ ഉള്ളത് കൊണ്ട് തന്നെ കഥാസാരമോ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ചോ പറയുന്നത് ഉചിതമാവില്ല. അതിനോടൊപ്പം സംവിധായകൻ വൈശാഖ് തന്നെ ഇത്തരം കാര്യങ്ങൾ പുറത്ത് പറയുന്നത് പ്രേക്ഷകരുടെ ആസ്വാദനത്തെ ബാധിക്കുമെന്നും അത്കൊണ്ട് ഒരു തരത്തിലുമുള്ള വിവരങ്ങൾ പുറത്ത് വിടാതെയുമിരിക്കണമെന്ന് ചിത്രം കാണുന്ന പ്രേക്ഷകരോടും മാധ്യമങ്ങളോടും അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഈ സിനിമയുടെ കഥയും കഥാപാത്രങ്ങളും ഏറ്റവും കൂടുതൽ ആസ്വാദ്യകരമായി തീരുന്നത് അങ്ങനെ പുതുമയോടെ കണ്ടാൽ മാത്രമാണെന്നാണ് അദ്ദേഹം വിശദീകരിച്ചത്. എങ്കിലും ചെറുതായെങ്കിലും പറയാവുന്നത്, മോഹൻലാലിനെ ആദ്യം തന്നെ നമ്മുടെ മുന്നിലവതരിപ്പിക്കുന്നത് ലക്കി സിങ് എന്ന പഞ്ചാബി കഥാപാത്രമായാണ് എന്നാണ്. ആരാണിയാൾ, എന്തിനാണിയാൾ വരുന്നത്, ഇയാളുടെ സാനിധ്യത്തിൽ അവിടെ സംഭവിക്കുന്നതെന്ത് തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ ചിത്രം. ഭാമിനി എന്ന ഷീ ടാക്സി ഡ്രൈവറായ ഹണി റോസ് കഥാപാത്രത്തിന്റെ ജീവിതത്തിലേക്ക് ഒരു യാത്രകാരനായി ലക്കി സിങ് കടന്നു വരുന്നതോടെയാണ് ചിത്രം മുന്നോട്ടു നീങ്ങുന്നത്.
തന്റെ കരിയറിൽ തന്നെ വൈശാഖ് ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ഒരു ചിത്രമാണ് മോൺസ്റ്റർ. വൈശാഖിന്റെ മാത്രമല്ല, രചയിതാവ് ഉദയ കൃഷ്ണയിൽ നിന്നു പോലും പ്രേക്ഷകർ പ്രതീക്ഷിച്ചതിൽ നിന്നെല്ലാം വ്യത്യസ്തമായ രീതിയിൽ കഥ പറയുന്ന ചിത്രമാണിത്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഈ ചിത്രം കഥ പറയുന്നതെന്ന് നമ്മുക്ക് പറയാമെങ്കിലും അതിലും ഉള്ളിൽ വളരെ പ്രസക്തമായ, മലയാള സിനിമയിൽ അധികം പേര് പറഞ്ഞിട്ടില്ലാത്ത ഒരു പ്രമേയമാണ് ഈ ചിത്രം ചർച്ച ചെയ്യുന്നത്. ആ പ്രമേയത്തെ വളരെ മികച്ച ഒരു എന്റർടൈൻമെന്റ് പാക്കേജായാണ് വൈശാഖും ഉദയ കൃഷ്ണയും അവതരിപ്പിച്ചിരിക്കുന്നത്. കഥ പറച്ചിലിലും കഥാപാത്ര സൃഷ്ടിയിലുമുള്ള ആ പുതുമ തന്നെയാണ് ഈ സിനിമ പ്രേക്ഷകർക്ക് നൽകുന്ന ആവേശം. പതിഞ്ഞ താളത്തിലാണ് വൈശാഖ് എന്ന സംവിധായകൻ ഇതിന്റെ കഥ പറഞ്ഞു തുടങ്ങുന്നത്. പതിയെ പതിയെ ഓരോ കഥാപാത്രങ്ങളിലൂടെയും കഥാസന്ദർഭങ്ങളിലൂടെയും പ്രേക്ഷകരുടെ മനസ്സിലേക്ക് കയറുന്ന ചിത്രം ഇന്റെർവൽ ട്വിസ്റ്റോടെ ഒറ്റയടിക്കു ട്രാക്കിലേക്ക് കേറുകയാണ്. പിന്നെ നമ്മൾ കാണുന്നത് ഗംഭീരമായി ഒരുക്കിയ ഒരു രണ്ടാം പകുതിയാണ്. ട്വിസ്റ്റുകളും സസ്‍പെൻസുകളും കൊണ്ട് നിറഞ്ഞ ഈ രണ്ടാം പകുതിക്കു ഒരു ഗംഭീര ക്ളൈമാക്‌സാണ് വൈശാഖും ഉദയനും ചേർന്നൊരുക്കിയത്. ചിത്രം കണ്ടിറങ്ങുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ നിലനിൽക്കുന്നതും ആ അവസാന 15 മിനിറ്റ് നൽകിയ ആവേശമാണെന്ന് പറയാം.
ലക്കി സിങ് എന്ന കഥാപാത്രമായി മോഹൻലാൽ കാഴ്ച വെച്ച പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. വൈശാഖ് എന്ന സംവിധായകന്റെ മേക്കിങ് മികവിനൊപ്പം മോഹൻലാൽ ആദ്യാവസാനം ഇതിൽ തിളങ്ങി നിന്നപ്പോൾ പ്രേക്ഷകർക്ക് അത് വലിയ ആവേശമാണ് സമ്മാനിച്ചത്. മോഹൻലാൽ കൂടാതെ ഹണി റോസ്, സുദേവ് നായർ, ലക്ഷ്മി മഞ്ചു, ലെന, സിദ്ദിഖ്, കെ. ബി. ഗണേഷ് കുമാർ, ജോണി ആൻ്റണി, കോട്ടയം രമേശ്, കൈലാഷ്, ഇടവേള ബാബു, സാധിക വേണുഗോപാൽ എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ഭാമിനി എന്ന കഥാപാത്രമായി ഇതിൽ ഹണി റോസ് നടത്തിയത് അവരുടെ കരിയർ ബെസ്റ്റ് പ്രകടനമാണെന്നും പറയാം. താരതമ്യേന ചെറിയ ബഡ്ജറ്റിലാണ് ഒരുക്കിയതെങ്കിലും, ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം സാങ്കേതികമായി ഗംഭീര നിലവാരമാണ് പുലർത്തിയത്.
സതീഷ് കുറുപ്പൊരുക്കിയ ദൃശ്യങ്ങളും ഷമീർ മുഹമ്മദിന്റെ എഡിറ്റിങ്ങും ചിത്രത്തിന് മികച്ച പാകതയും കരുത്തും വേഗതയും പകർന്നു നൽകിയിട്ടുണ്ട്. എടുത്തു പറയേണ്ട മറ്റൊന്ന്, സ്റ്റണ്ട് സിൽവയൊരുക്കിയ ഇതിലെ ആക്ഷൻ രംഗങ്ങളാണ്. ഇതിലെ രണ്ട് ആക്ഷൻ രംഗങ്ങൾ മലയാളത്തിലെ തന്നെ ഏറ്റവും മികച്ച ആക്ഷൻ രംഗങ്ങളുടെ പട്ടികയിലേക്ക് ചേർത്ത് വെക്കാവുന്നവയാണ്. ദീപക് ദേവ് ഈണം നൽകിയ ഗാനങ്ങളും പശ്‌ചാത്തല സംഗീതവും ചിത്രത്തിന്റെ മൂഡിനോട് ചേർന്ന് നിൽക്കുകയും ചെയ്‌തു. ഒരു പഞ്ചാബി ഗാനത്തിലെ ഗായകന്റെ ശബ്ദം മോഹൻലാലിന് ചേരാതെ വന്നത് മാത്രമാണ് ഇതിലെ ഒരു പോരായ്മയായി തോന്നിയത്. എന്നാൽ പശ്‌ചാത്തല സംഗീതം ആവേശം പകരുന്നതായിരുന്നു.
ചുരുക്കി പറഞ്ഞാൽ, മോഹൻലാൽ- വൈശാഖ്- ഉദയ കൃഷ്ണ കൂട്ടുകെട്ടിൽ നിന്ന് പ്രേക്ഷകർക്ക് ലഭിച്ച, തീർത്തും അപ്രതീക്ഷിതമായ ഒരു സിനിമാനുഭവമാണ് മോൺസ്റ്റർ. മലയാളത്തിൽ അധികം കാണാത്ത ഒരു പ്രമേയത്തിന്റെ ഗംഭീരമായ ആവിഷ്കാരമായ ഈ ചിത്രം മികച്ച തീയേറ്റർ അനുഭവമാണ് സമ്മാനിക്കുന്നത്.
‘ആണും പെണ്ണും’ സിനിമയിലെ ഇന്റിമസി സീനുകളെ കുറിച്ച് പറഞ്ഞ് നടി ദര്‍ശന രാജേന്ദ്രന്‍. ഇത്തരം രംഗങ്ങളൊന്നും ടെന്‍ഷനായി തോന്നാത്ത മലയാളം ഇന്‍ഡസ്ട്രിയിലെ ഒരു പെണ്‍കുട്ടിയാണ് താന്‍ എന്നത് വളരെ അഭിമാനം തോന്നിയ സമയമായിരുന്നു എന്നാണ് ദര്‍ശന പറയുന്നത്.
ആണും പെണ്ണും ചെയ്ത സമയത്ത് കാട്ടിലെ ആ സീക്വന്‍സുകള്‍ ഷൂട്ട് ചെയ്യുന്നത് ഏത് രീതിയില്‍ ആയിരിക്കും എന്ന ഐഡിയ ഇല്ലായിരുന്നു. കഥ വായിച്ചപ്പോള്‍ അത് ഇന്‍ട്രസ്റ്റിംഗ് ആയി തോന്നി. എങ്ങനെയായിരിക്കും ഷൂട്ട് ചെയ്യുക എന്ന് ആലോചിച്ചിരുന്നു. എങ്കിലും അതിനെ കുറിച്ച് ആഷിഖ് അബുവിനോടോ ഷൈജു ഖാലിദിനോടോ ചോദിച്ചിരുന്നില്ല.
കോളേജില്‍ നിന്നുള്ള സീനുകളെ പോലെയേ തനിക്ക് കാട്ടിലെ ആ സീനുകളും തോന്നിയിട്ടുള്ളൂ. ആ ഒരു എന്‍വയോണ്‍മെന്റില്‍ വരുന്ന ചെറിയൊരു ടെന്‍ഷന്‍ ഉണ്ടാകും. ഇതൊരു പുതിയ കാര്യമാണല്ലോ ചെയ്യുന്നത്, ഇതിന് മുമ്പ് ഒരിക്കലും ഇങ്ങനെ ചെയ്തിട്ടില്ലല്ലോ എന്ന ചെറിയ ടെന്‍ഷന്‍.
അത് മാറ്റി നിര്‍ത്തിയാല്‍ ഞാന്‍ വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു. ഇത് ചെയ്യാനുള്ള ആത്മവിശ്വാസം നേടിയതും അഭിനയത്തിനുള്ള ടൂള്‍ മാത്രമാണ് തന്റെ ശരീരം എന്ന കാര്യം മനസിലാക്കിയതുമെല്ലാം തിയേറ്റര്‍ കാരണമാണ്. തിയേറ്റര്‍ ചെയ്തിരുന്ന സമയത്തെ സ്പേസ് അങ്ങനെയുള്ളതായിരുന്നു.
വസ്ത്രം മാറാനും ഒരുങ്ങാനും പ്രത്യേക സ്ഥലമൊന്നും കാണില്ല. ചിലപ്പോള്‍ സ്റ്റേജില്‍ നിന്ന് തന്നെയാകും വസ്ത്രം മാറുക. ഇതൊന്നും ടെന്‍ഷനായി തോന്നാത്ത മലയാളം ഇന്‍ഡസ്ട്രിയിലെ ഒരു പെണ്‍കുട്ടിയാണ് താന്‍ എന്ന് തനിക്ക് വളരെ അഭിമാനം തോന്നിയ സമയമായിരുന്നു ആണും പെണ്ണും എന്നാണ് ദര്‍ശന പറയുന്നത്.
കാളിദാസ് ജയറാമിനൊപ്പമുള്ള ദുബായ് യാത്രയുടെ വീഡിയോ പങ്കുവച്ച് കാമുകി തരിണി. ‘ജീവിതകാലം മുഴുവന്‍ ഓര്‍ത്തു വെയ്ക്കാന്‍ ഒരുപിടി നല്ല ഓര്‍മ്മകള്‍’ എന്ന ക്യാപ്ഷനോടെയാണ് കാളിദാസിന്റെ കൈപിടിച്ച് നടക്കുന്ന വീഡിയോ തരിണി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
ദുബായില്‍ ചിലവിട്ട ഏഴ് ദിവസത്തെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ആണിത്. ഓണാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചപ്പോഴാണ് ജയറാമിനും കുടുംബത്തിനും ഒപ്പമുള്ള പെണ്‍കുട്ടി ഏതാണ് എന്ന ചര്‍ച്ചകള്‍ ഉയര്‍ന്നത്. മോഡലും 2021-ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമാണ് തരിണി കലിംഗരായര്‍.
ദുബായില്‍ നിന്നുള്ള ചിത്രങ്ങളും കാളിദാസും തരിണിയും പങ്കുവച്ചിരുന്നു. ‘ഹലോ ഹബീബീസ്’ എന്നായിരുന്നു ചിത്രത്തിന് കാളിദാസിന്റെ സഹോദരി മാളവികയുടെ കമന്റ്. അതേസമയം, ‘ജാക്ക് ആന്‍ഡ് ജില്‍’ ആണ് കാളിദാസിന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ മലയാള ചിത്രം.
കമല്‍ഹാസന്‍ ചിത്രം ‘വിക്ര’ത്തില്‍ ചെറിയൊരു വേഷത്തില്‍ കാളിദാസ് എത്തിയിരുന്നു. മിനുറ്റുകള്‍ മാത്രമേ കാണിച്ചിരുന്നുള്ളുവെങ്കിലും കാളിദാസിന്റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. ‘രജ്നി’ എന്ന ചിത്രമാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.
അതിക്രൂരനായ വില്ലന്‍ കഥാപാത്രത്തെ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് നടന്‍ നിവിന്‍ പോളി. നന്മ മരം ഇമേജ് ഇല്ലാത്തതാകണം ആ കഥാപാത്രമെന്നും നടന്‍ പറഞ്ഞു. ‘പടവെട്ട്’ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിവിന്‍.
‘എനിക്കൊരു വില്ലന്‍ കഥാപാത്രത്തെ ചെയ്യണമെന്ന് വലിയ ആഗ്രഹമാണ്, കൊടും ക്രൂരനായ വില്ലന്‍. സാമൂഹിക പ്രതിബദ്ധതകളോ നന്മ മരം ഇമേജോ ഒന്നുമില്ലാത്ത ഒരു ഡാര്‍ക്ക് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കണം. ഞാന്‍ അതുപോലുള്ള കഥാപാത്രങ്ങള്‍ ചെയ്തിട്ടില്ല.
ഒരുപാട് നാളത്തെ ആഗ്രഹമാണ്. ചില അഭിമുഖങ്ങളില്‍ ഇത് പറയുമ്പോള്‍ അവര്‍ പല റെഫറന്‍സുകളുമായി വരും. അതൊന്നുമല്ലാത്ത ഒരു മാരകമായ വില്ലന്‍ കഥാപാത്രമാണ് വേണ്ടത്,’ നിവിന്‍ പോളി പറഞ്ഞു.
ലിജു കൃഷ്ണ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ‘പടവെട്ട്’ ഒക്ടോബര്‍ 21നാണ് തീയേറ്ററുകളില്‍ എത്തുന്നത്. നിവിന്‍ പോളിക്ക് പുറമേ അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വിക്രം മെഹ്ര, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍, സണ്ണി വെയ്ന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
തെന്നിന്ത്യന്‍ താരദമ്പതികളായ നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റേയും ഇരട്ടകുട്ടികളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. കുഞ്ഞുങ്ങളെ പ്രസവിച്ചത് മലയാളിയായ നയന്‍സിന്റെ ബന്ധുവാണെന്നാണ് സൂചന.
താരത്തിന്റെ ദുബായിലെ ബിസിനസ് നോക്കി നടത്തുന്ന ഇവര്‍ വാടക ഗര്‍ഭധാരണത്തിനു തയാറായെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ, വാടകഗര്‍ഭധാരണം സംബന്ധിച്ച വിവാദങ്ങള്‍ക്കു മറുപടിയായി ഇരുവരും തമിഴ്‌നാട് ആരോഗ്യവകുപ്പിന് സത്യവാങ്മൂലം നല്‍കിയിരുന്നു.
തങ്ങളിരുവരും ആറ് വര്‍ഷം മുന്‍പേ വിവാഹിതരായതാണെന്നും കഴിഞ്ഞ ഡിസംബറില്‍ തന്നെ വാടകഗര്‍ഭധാരണ കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതിനാല്‍ നിയമലംഘനങ്ങളൊന്നും നടത്തിയിട്ടില്ലെന്നുമാണ് നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും തമിഴ്‌നാട് ആരോഗ്യവകുപ്പിന് സത്യവാങ്മൂലം നല്‍കിയത്.
അതേസമയം, ഇക്കഴിഞ്ഞ ജൂണ്‍ 9നു നടന്ന വിപുലമായ ചടങ്ങില്‍ താരങ്ങള്‍ വിവാഹിതരായത് വാര്‍ത്തയായിരുന്നു, എന്നാല്‍, 2016ല്‍ തന്നെ കല്യാണം കഴിഞ്ഞിരുന്നുവെന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍. ഇക്കൊല്ലം നിലവില്‍ വന്ന നിയമഭേദഗതി ജൂണ്‍ 22നാണു വിജ്ഞാപനം ചെയ്തതും പ്രാബല്യത്തിലായതും. അതിനു മുന്‍പേ വാടകഗര്‍ഭധാരണ നടപടികള്‍ പൂര്‍ത്തിയാക്കിയതിനാല്‍ ഇതു ബാധകമാകില്ലെന്നാണ് ഇവരുടെവാദം.
മലയാള സിനിമകളിൽ അഭിനേതാവായും നിർമ്മാതാവായും തിളങ്ങിയ താരമാണ് പ്രേം പ്രകാശ് . സിനിമാ പാരമ്പര്യം ഏറെയുള്ള പ്രേം പ്രകാശിന്റെ ജേഷ്ഠനാണ് മലയാള സിനിമയിൽ സുന്ദരവില്ലനും ഗായകനുമൊക്കെയായിരുന്ന ജോസ് പ്രകാശ്.
ഗായകനാകാൻ ആഗ്രഹിച്ച് സിനിമയിലേക്കെത്തിയ വ്യക്തിയാണ് പ്രേം പ്രകാശ്. കൂടെവിടെ, ആകാശദൂത്, എന്റെ വീട് അപ്പുവിന്റെയും, അയാളും ഞാനും തമ്മിൽ തുടങ്ങിയ നിരവധി സിനിമകൾ നിർമ്മിച്ചത് പ്രേം പ്രകാശ് ആണ്.ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇദ്ദേഹം. നിർമാതാവ് എന്നതിനപ്പുറം ഒരു സാധാരണക്കാരനാണ് അന്നും ഇന്നും താനെന്ന് പ്രേം പ്രകാശ് പറയുന്നു.
സിനിമയിൽ അവസരം നൽകിയ ഒരു നടൻ പ്രശസ്തനായപ്പോൾ ഉണ്ടായ വേദനിപ്പിച്ച അനുഭവത്തെക്കുറിച്ചും പ്രേം പ്രകാശ് സംസാരിച്ചു. ഒരു ഓൺലൈൻ മാധ്യമത്തോടായിരുന്നു പ്രതികരണം.’ഞാൻ വളരെ സിംപിളായി ജീവിക്കുന്ന ആളാണ്. അഹങ്കാരമായി പറയുന്നതല്ല. ഞാൻ സിനിമയിൽ വന്ന കാലത്തും ഇന്നും അങ്ങനെ ആണ്. എന്റേ ജേഷ്ഠൻ വളരെ സിംപിൾ ആയിരുന്നു. താരമായിട്ടൊന്നും ഒരിക്കലും ജീവിച്ചിട്ടില്ല. പഴയത് മറന്ന് ജീവിക്കരുത് എന്നാണ് പുള്ളി എന്നോട് പറഞ്ഞത്. സത്യസന്ധമായി പെരുമാറുക. അദ്ദേഹം ബസ് കയറിയും ബോട്ടിലും സ്റ്റുഡിയോയിലേക്ക് പോവുന്നത് എന്റെ ഓർമ്മയിലുണ്ട്. അടിസ്ഥാനപരമായി നമ്മളെല്ലാം മനുഷ്യരാണ്. ആ ചിന്ത ചിലർക്കില്ല’
‘എന്റെ ഒരു സിനിമയിലൂടെ നല്ലൊരു വേഷം ചെയ്ത നടൻ പിന്നീട് പ്രശസ്തനായി. ആ ആൾ അതിന് മുമ്പ് മിമിക്രി ഒക്കെ ചെയ്തിട്ടുള്ള ആളാണ്. എന്റെ സിനിമയിൽ ഒരു വേഷം കൊടുത്തു. അതിൽ അഭിനയിക്കുമ്പോൾ ഭയങ്കര ഭവ്യതയോടെയും സ്നേഹത്തോടെയും ആയിരുന്നു പെരുമാറിയത്. പ്രതിഫലം കൊടുത്തപ്പോൾ പോലും അയ്യോ സർ ഇതൊന്നും വേണ്ട എന്ന് പറഞ്ഞു’
‘ഒന്ന് രണ്ട് വർഷങ്ങൾക്ക് ശേഷം അദ്ദേഹം പ്രശസ്തനായി. ഞാൻ അടുത്ത പടം എടുത്തപ്പോൾ പുള്ളിയെ വിളിച്ചു. സാധാരണ പ്രൊഡ്യൂസറെന്ന നിലയ്ക്ക് ഞാനും ചില ഔതാര്യങ്ങൾ പ്രതീക്ഷിക്കും. പ്രതിഫലവും മറ്റും എന്നോട് നേരിട്ട് സംസാരിക്കാൻ കഴിയാതെ പ്രൊഡക്ഷൻ കൺട്രോളറോട് സംസാരിച്ചു. ഞാനിത്രയാണ് മേടിക്കുന്നത് പുള്ളിയോട് പറഞ്ഞേക്കണം എന്ന ലെവലിലായി. നമ്മൾ മനുഷ്യരാണ്. സെന്റിമെന്റ്സും വിഷമങ്ങളും ഉണ്ടാവും’.
എല്ലാം കഴിഞ്ഞ്, പുള്ളിക്ക് ഒരു തുക കൊണ്ട് കൊടുത്ത് ഞാൻ പറഞ്ഞു, ഇതേ നമ്മൾക്കിതേ ഉള്ളൂ എന്ന്. എനിക്കിത് പോര എന്ന് പുള്ളി പറഞ്ഞു. അത് പറയരുത്, എന്റെ ഇപ്പോഴത്തെ അവസ്ഥ അങ്ങനെയല്ലെന്ന് ഞാൻ പറഞ്ഞു. പുള്ളി ആ പൈസ വാങ്ങി പെട്ടി തുറന്ന് അതിനകത്തേക്ക് ഇട്ടു. ഞാനിപ്പോഴും അത് മറന്നിട്ടില്ല. ഒത്തിരി ഫീൽ ചെയ്തു. മേലിൽ എന്നെ അഭിനയിക്കാൻ വിളിക്കരുതെന്ന് പറഞ്ഞു’
‘പക്ഷെ പിന്നീട് ആ പുള്ളി തന്നെ എന്റെ ജേഷ്ഠന്റെ അടുത്ത് പോയി ക്ഷമ പറഞ്ഞു. ഞാനെടുക്കുന്ന പടങ്ങളിൽ വിളിക്കാൻ പറയണം എന്ന് പറഞ്ഞു, അങ്ങനെ പുള്ളിയെ പിന്നീടൊരു പടത്തിൽ വിളിച്ചിട്ടുണ്ട്,’ പ്രേം പ്രകാശ് പറഞ്ഞു.