Movies

മലയാള ചലച്ചിത്ര ലോകത്ത് ആരാധകരും താരങ്ങളും എന്നും ഉയര്‍ത്തുന്ന ചോദ്യമാണ് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പിന്‍ഗാമി ആര് എന്നത്. ഇരുവരും മലയാള സിനിമയില്‍ ഇന്നും നിറഞ്ഞ് നില്‍ക്കുകയാണെങ്കിലും ആരാധകര്‍ ഇരുവരുടെയും പിന്‍ഗാമികളെ തേടിയുള്ള യാത്ര ആരംഭിച്ച് കഴിഞ്ഞു.

ഓരോ താരങ്ങളുടെയും ഉദയത്തെ സൂപ്പര്‍ താരങ്ങളോട് താരതമ്യം ചെയ്യുകയെന്നതും ആരാധകരുടെ പതിവാണ്. പൃഥ്വിരാജിനെയും നിവിന്‍ പോളിയെയും ദുല്‍ഖര്‍ സല്‍മാനെയുമെല്ലാം ഇരുതാരങ്ങളുടെയും പങ്കാളിയായി ചിത്രീകരിക്കപ്പെടാറുണ്ട്.
ഒടുവില്‍ തന്റെ പിന്‍ഗാമി ആരെന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ലാല്‍സലാം’ പ്രോഗ്രാമില്‍ മീരാ നന്ദനാണ് മോഹന്‍ലാലിനോട് പിന്‍ഗാമിയെക്കുറിച്ചുള്ള ചോദ്യം ചോദിച്ചത്.
ശരിയ്ക്കും ആരാണ് മോഹന്‍ലാലിന്റെ പിന്‍ഗാമി ആയി എത്താനുള്ള സാധ്യതയെന്നായിരുന്നു മീരയുടെ ചോദ്യം. പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി ഇവരില്‍ ആരായിരിക്കും മോഹന്‍ലാലിന്റെ പിന്‍ഗാമി എന്ന് ചോദിച്ചപ്പോള്‍ ‘ദുല്‍ഖര്‍ രാജ് പോളി’ എന്ന മറുപടിയാണ് താരം നല്‍കിയത്.
‘എല്ലാവരും നമ്മുടെ കുട്ടികളല്ലേ… എല്ലാവരും നന്നാവുമ്പോഴല്ലേ നമുക്ക് സന്തോഷം’ മെന്നും ലാല്‍ പറഞ്ഞു.

മോഹന്‍ലാല്‍ ഇന്ത്യന്‍ സിനിമയിലെ ആരുടെയെങ്കിലും പിന്‍ഗാമിയാണോ എന്ന് തോന്നിയിട്ടുണ്ടോ എന്ന് ചോദ്യത്തിന് ഇല്ല എന്ന ഉത്തരമായിരുന്നു ലാല്‍ നല്‍കിയത്. മോദിക്ക് പിന്‍ഗാമിയുണ്ടാകുമോ എന്ന ചോദ്യം അവതാരിക ചോദിച്ചപ്പോള്‍ അത് കുഴപ്പിക്കുന്ന ചോദ്യമാണെന്നും ഇല്ലെന്നു പറഞ്ഞാലും ഉണ്ടെന്നു പറഞ്ഞാലും പ്രശ്‌നമാണെന്ന് പറയുന്ന താരം അതിന് ഉത്തരം പറയുന്നില്ലെന്നും പറഞ്ഞു.

കടപ്പാട് :  അമൃത ചാനൽ..

മിനിസ്‌ക്രീനിലെന്നപോലെ, ബിഗ്‌സ്‌ക്രീനിലും ശ്രദ്ധേയനായ നടനാണ് പിഷാരടി. ഹാസ്യവും സീരിയസ് വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യാന്‍ പിഷാരടിക്ക് സാധിക്കുമെന്ന് തെളിയിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ സംവിധായകനും പിഷാരടി രംഗപ്രവേശം ചെയ്യുന്നു. ജയറാം, കുഞ്ചാക്കോബോബന്‍, അനുശ്രീ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘പഞ്ചവര്‍ണ്ണതത്ത’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് മണിയന്‍പിള്ളരാജുവാണ്.

കോളിവുഡ് സൂപ്പര്‍സ്റ്റാര്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം അഭിനയ രംഗത്ത് തുടക്കം കുറിക്കുന്നു. തെലുങ്കില്‍ സൂപ്പര്‍ ഹിറ്റായ അര്‍ജുന്‍ റെഡിയുടെ തമിഴ് റീമേക്കില്‍ നായകനായാണ് ധ്രുവിന്റെ അരങ്ങേറ്റം. വിക്രം തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

Related image
നേരത്തെ ശങ്കറും ഭാരതിരാജയും ധ്രുവിനെ നായകനാക്കാനൊരുങ്ങുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആരാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റസിന്റെ സിവി സാരഥി വാര്‍ത്ത ശരിയാണെന്ന് ഫേസ്ബുക്കിലൂടെ വ്യക്തമാക്കുകയും ചെയ്തു.

രജനീ കാന്തിനെപ്പോലുള്ളവര്‍ തിരയ്ക്കു പുറത്ത് മേക്കപ്പില്ലാതെ പ്രത്യക്ഷപ്പെടുമ്പോള്‍ താങ്കളടക്കമുള്ള താരങ്ങള്‍ അങ്ങനെ ചിന്തിക്കാത്തത് പ്രതിച്ഛായയെ ഭയന്നാണോ എന്ന ചോദ്യത്തിന് മോഹന്‍ലാല്‍ നല്‍കിയ മറുപടി ഇങ്ങനെ.
അങ്ങനെ നിയമങ്ങളില്ലല്ലോ. സീ..ഇപ്പോ ള്‍ രജനീകാന്തിന്റെ കാര്യം….അദ്ദേഹം അങ്ങനെ ചെയ്യുന്നുവെന്നു വച്ച് എല്ലാരും അങ്ങനെ ചെയ്യണമെന്നില്ലല്ലോ. അദ്ദേഹമല്ലാതെ വേറെ ഏത് ആക്ടറാണ് അതുപോലെ ചെയ്തിട്ടുളളത്? രജനീകാന്ത് എന്നു പറയുന്നയാള്‍ എല്ലാത്തരത്തിലും വ്യത്യസ്തനായ ഒരാളാണ്, അദ്ദേഹത്തിന്റെ സിനിമകളായാലും പ്രവൃത്തിയായാലുമൊക്കെ. അദ്ദേഹം സ്‌ക്രീനിലും അല്ലാതെയും അങ്ങനൊരു ശൈലി സ്വരൂപിച്ചു. അതുകൊണ്ട് നമ്മള്‍ അതുപോലെ ചെയ്യണമെന്നില്ല. സിനിമ എന്നു പറയുന്നതിനു തന്നെ ഒരു സീക്രസിയുണ്ട്. ഇരുട്ടും വെളിച്ചവുമൊക്കെ ചേര്‍ന്ന ടെക്‌നിക്കല്‍ മാജിക്കാണ് സിനിമ. ഏതൊരു പെര്‍ഫോര്‍മന്‍സിനെയും പോലെ അതിനുമുണ്ട് അത്തരം ചില രഹസ്യസൂത്രങ്ങള്‍. സിനിമയില്‍ കാണുന്ന ഒരാളല്ലോ പുറത്ത്, പുറത്തു കാണുന്നതു പോല്ലല്ലോ സിനിമയില്‍. അപ്പോള്‍ അതിന്റേതായ ചില സീക്രസികള്‍ നടീനടന്മാരെപ്പോലുള്ളവര്‍ക്ക് പ്രൊഫഷന്റെ ഭാഗമായി തന്നെ ആകാമെന്ന അഭിപ്രായക്കാരനാണു ഞാന്‍.
നമ്മുടെ ഇവിടുള്ളത്ര പോലും ഓപ്പണല്ല ഹിന്ദിയിലും മറ്റും. അവിടൊക്കെ അവര്‍ കുറേക്കൂടി കോണ്‍ഷ്യസാണ്. കാരണം ഹിന്ദി വളരെ വലിയൊരു ഇന്‍ഡസ്ട്രിയല്ലേ. നമ്മുടെയിവിടെയും മാറിവരുന്നുണ്ട്. ഇപ്പോള്‍ പുതിയതായി വരുന്ന കുട്ടികളൊക്കെ വളരെ കെയര്‍ഫുള്‍ കെയര്‍ലെസ്‌നസ് നേച്ചര്‍ പ്രകടിപ്പിച്ചു കാണാറുണ്ട്. എനിക്കു പക്ഷേ ചില കാര്യങ്ങളുണ്ട്. ഉദാഹരണത്തിന് എല്ലാവര്‍ക്കുമറിയാവുന്ന പോലെ ഞാന്‍ വിഗ്ഗുപയോഗിക്കുന്ന ഒരാളാണ്. അതു പിന്നെ, നമ്മളീ ചൂടിലും വെള്ളം മാറി കുളിച്ചും ഒക്കെ എല്ലാവര്‍ക്കും സംഭവിക്കുന്നതാണ്. അതു നമ്മുടെ പേഴ്‌സണാലിറ്റിയുടെ കൂടി ഒരു അപ്പിയറന്‍സായി നിലനിര്‍ത്തുന്നതാണ്. അതൊന്നും കേരളത്തില്‍ ആദ്യത്തേതല്ല, ഇതൊക്കെ ഇങ്ങനെ പൊങ്ങിവരുന്നതു തന്നെ ചില താല്‍പര്യങ്ങളുടെ പുറത്ത് ചില സാഹചര്യങ്ങളില്‍ ചിലര്‍ ഇങ്ങനെ കുത്തിപ്പൊക്കിക്കൊണ്ടുവരുമ്പോഴാണ്. പക്ഷേ അതൊന്നും നമ്മളെ യാതൊരു വിധത്തിലും ബാധിച്ചിട്ടുമില്ല.  ഒരു  മാഗസിന് നൽകിയ  അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്.

ജയിലിൽ കഴിയുന്ന ജനപ്രിയ നായകൻ ദിലീപിന്റെ പുതിയ ചിത്രം രാമലീലയ്ക്ക് ആളെകൂട്ടാൻ മുപ്പതുരൂപ ടിക്കറ്റുമായി ഫാൻസ്. തീയറ്ററുകളിലെ കൗണ്ടറുകളിൽ നിന്നു വാങ്ങുന്ന ടിക്കറ്റുകൾ വില കുറപ്പ് പുറത്തു വിൽക്കുകയാണ് ഫാൻസ് ചെയ്യുന്നത്. ഇതിനു ദിലീപ് ഫാൻസിനു വേണ്ടി മാത്രം പ്രത്യേക ഫണ്ട് ഇറക്കിയിട്ടുണ്ടെന്നാണ് സൂചന. കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി, കോട്ടയം എന്നിവിടങ്ങളിൽ നിന്നുള്ള ദിലീപ് ഫാൻസിനെയാണ് പ്രത്യേക ഫണ്ടും ചിലവും നൽകി പുറത്തിറക്കിയിരിക്കുന്നത്. ആദ്യ ദിവസത്തെ എല്ലാ ഷോകളും എല്ലാ തീയറ്ററുകളിലും ഹൗസ് ഫുള്ളാക്കണമെന്നും ഫാൻസ് അസോസിയേഷൻകാർക്കു നിർദേശം നൽകിയിരുന്നു.
സിനിമ റിലീസ് ചെയ്ത രണ്ടാം ദിവസമായ ഇന്ന് എല്ലാ തീയറ്ററിലും 30 രൂപയായിരുന്നു ടിക്കറ്റിനുനിരക്ക്. ഇത് സ്‌പോൺസർ ചെയ്തിരുന്നതാവട്ടെ ഫാൻസ് അസോസിയേഷൻകാരുമായിരുന്നു.

Related image

തീയറ്ററിലെ കൗണ്ടറിൽ നിന്നു വിൽക്കാതിരിക്കുന്ന ടിക്കറ്റുകളാണ് ഫാൻസ് വാങ്ങിയിരുന്നത്. തുടർന്ന് ഈ ടിക്കറ്റുകൾ 30 രൂപയ്ക്ക് തീയറ്ററിനു പുറത്ത് വിൽക്കും. ചിത്രത്തെപ്പറ്റി സോഷ്യൽ മീഡിയയിൽ അടക്കം പ്രചാരണം നടത്തുന്നതിനും ഫാൻസിനു നിർദേശം ലഭിച്ചിട്ടുണ്ട്. ചിത്രത്തെപ്പറ്റി സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുന്നവർക്കു ഇന്റർനെറ്റ് ഡേറ്റാ ഫ്രീ നൽകുന്ന പദ്ധതിയും ദിലീപ് ഫാൻസ് അസോസിയേഷൻ തന്നെ നേരിട്ടു നടത്തുന്നുണ്ട്.
ഇതിനിടെ ദിലീപ് ചിത്രം സംസ്ഥാനത്തെ എല്ലാ തീയറ്ററുകളിലും മുപ്പത് ദിവസമെങ്കിലും പ്രദർശിപ്പിക്കണമെന്ന രഹസ്യ നിർദേശം തീയറ്റർ അസോസിയേഷൻ തീയറ്റർ ഉടമകൾക്കു നൽകിയിട്ടുണ്ട്. ഇതു മൂലം ഇവർക്ക് ഏതെങ്കിലും രീതിയിലുള്ള നഷ്ടമുണ്ടായാൽ ഇത് ടോമിച്ചൻ മുളകുപാടവും, ദിലീപിന്റെ വിതരണ കമ്പനിയും ചേർന്ന് നികത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ ഫാൻസ് അസോസിയേഷന്റെയും തീയറ്ററുകളുടെയും സഹായത്തോടെ ചിത്രം വിജയമായിരുന്നു എന്നു വരുത്തിത്തീർക്കാനാണ് ഇപ്പോൾ ശ്രമം നടത്തുന്നത്.

നയൻ‌താര, സൗത്ത് ഇന്ത്യൻ സിനിമകളിലെ നിറസാന്നിധ്യം… ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നായിക.. വാർത്തകളിൽ മുഖ്യ ഇടം പിടിക്കുന്ന നടി.. പുതിയ പ്രണയവുമായി വീണ്ടും വാർത്തകളിൽ.. ചിമ്പുവിനൊപ്പം പ്രണയത്തിലാണ് എന്ന് പറഞ്ഞപ്പോള്‍ നയന്‍താര അത് നിഷേധിച്ചു. ആ പ്രണയം ബ്രേക്കപ്പ് ആയപ്പോഴാണ് കഥ പുറത്തറിഞ്ഞത്. പ്രഭു ദേവയുമായുള്ള പ്രണയവും നയന്‍താര മറച്ചുവച്ചിരുന്നു. എന്നാല്‍ കൈത്തണ്ടയില്‍ കാമുകന്റെ പേര് പച്ച കുത്തിയതോടെ രഹസ്യം പരസ്യമായി. വിവാഹം വരെ എത്തിയ ബന്ധം പക്ഷെ തകര്‍ന്നു. ഇപ്പോള്‍ യുവ സംവിധായകന്‍ വിഘ്‌നേശ് ശിവയാണ് നയന്‍താരയുടെ പുതിയ കാമുകന്‍. മറ്റ് രണ്ട് പ്രണയത്തെയും പോലെ ഈ പ്രണയ കഥയും ആദ്യം നയന്‍താര നിഷേധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം തന്നെ ചിത്രങ്ങളിലൂടെ ആ പ്രണയ കഥ പുറത്ത് വിടുകയാണ്. വിദേശത്ത് കാമകനൊപ്പം അവധി ആഘോഷിക്കുന്ന ഈ ചിത്രങ്ങളുടെ അര്‍ത്ഥം എന്താണ് നയന്‍ എന്നാണ് ആരാധകരുടെ ചോദ്യം..

നയന്‍താരയെയും വിജയ് സേതുപതിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിഘ്‌നേശ് ശിവ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എ്‌ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് ഈ പ്രണയം മൊട്ടിട്ടത്. ലൊക്കേഷനില്‍ ഇരുവരും ഇഴുകിച്ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോകള്‍ പുറത്ത് വന്നതോടെ പ്രണയമാണെന്ന് ഉറപ്പിച്ചു. എന്നാല്‍ നയന്‍താരയും വിഘ്‌നേശ് ശിവയും വാര്‍ത്ത നിഷേധിച്ചു. വെറുതേ തന്റെ കരിയര്‍ നശിപ്പിക്കരുത്, ഇത്തരം വാര്‍ത്തകള്‍ കരിയറിനെ ബാധിയ്ക്കുന്നു എന്നൊക്കെയാണ് വിഘ്‌നേശ് ശിവ പറഞ്ഞത്.

ഒടുവില്‍ സൈമ സിനിമാ പുരസ്‌കാര രാവ് നടന്നു. അവിടെ വിഘ്‌നേശ് ശിവയ്‌ക്കൊപ്പമാണ് നയന്‍താര എത്തിയത്. എന്നാല്‍ അത് സൗഹൃദമാണെന്നും, തനിക്ക് മികച്ച ഒരു കഥാപാത്രത്തെ തന്ന സംവിധായകനോടുള്ള ആരാധനയാണെന്നും സ്ഥാപിക്കാന്‍ നയന്‍താര ശ്രമിച്ചു. നയന്‍താരയ്ക്ക് തന്നെക്കാള്‍ പ്രായം കുറഞ്ഞ വിഘ്‌നേശ് ശിവയോടുള്ളത് വെറുമൊരു സൗഹൃദമല്ല എന്ന് ബോധ്യപ്പെടുത്തുന്ന ചിത്രങ്ങളാണ് പിന്നീട് പുറത്ത് വന്നത്. ലൊക്കേഷനില്‍ അല്ലാതെ, നയന്‍ പോകുന്നിടത്തെല്ലാം എപ്പോഴും വിഘ്‌നേശ് ശിവയും ഉണ്ടാവും. ഇത് ആ പ്രണയ ഗോസിപ്പുകള്‍ക്ക് കൂടുതല്‍ ശക്തി പകര്‍ന്നു.

ഇപ്പോഴിതാ വീണ്ടും നയന്‍താര കാമുകനൊപ്പമുള്ള ചില റൊമാന്റിക് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വിഘ്‌നേശിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ന്യൂയോര്‍ക്കില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് ട്വിറ്ററിലൂടെ വൈറലാകുന്നത്. ചിത്രങ്ങളില്‍ നയന്‍താര കൂടുതല്‍ സുന്ദരിയയായും ഗ്ലാമറായും കാണപ്പെടുന്നു. തൂവെള്ള നിറത്തിലുള്ള ഗൗണാണ് നയന്‍താരയുടെ വേഷം. വിഘ്‌നേശാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. അതിനിടയില്‍ നയന്‍താരയും വിഘ്‌നേശ് ശിവയും രഹസ്യമായി വിവാഹിതരായി എന്നും, ചെന്നൈയിലെ നടിയുടെ അപ്പാര്‍ട്‌മെന്റില്‍ ഒരുമിച്ചാണ് താമസം എന്നും വാര്‍ത്തകള്‍ പ്രചിരിച്ചിരുന്നു.

ഒരു നടനും ഇങ്ങനെയൊരു ജീവിത സാഹചര്യത്തിൽക്കൂടി കടന്നുപോയിട്ടുണ്ടാകില്ല. സ്വന്തം സിനിമയുടെ റിലീസും അതിനെ പ്രേക്ഷകർ ഏറ്റെടുത്ത വിവരവും ജയിലിനുള്ളിൽ നിന്ന് അറിയേണ്ടി വരിക. രാമലീല റിലീസിനെത്തുമ്പോള്‍ ദിലീപിന്റെ മനസ്സിലെന്താകുമെന്നാകും പ്രേക്ഷകരും ചിന്തിച്ചിട്ടുണ്ടാകുക.

സിനിമയിലെ കഥാപാത്രം കടന്നുപോയ അതേജീവിതസാഹചര്യം നേരിടുക. ജീവിതത്തിലെ നിർണായകഘട്ടത്തിൽ റിലീസിനെത്തിയ സിനിമ. അങ്ങനെ രാമലീല എന്ന സിനിമ ദിലീപിന്റെ ജീവിതത്തോട് ഒരുപാട് ചേർന്ന് നിൽക്കുന്നു.

സിനിമയുടെ വലിയ വിജയം ആരാധകർ ആഘോഷമാക്കി മാറ്റിയിരുന്നു. സിനിമയുടെ ആദ്യ ഷോയുടെ പ്രതികരണത്തിന് ശേഷം രാമലീലയുടെ സംവിധായകനായ അരുൺ ഗോപിയും നിർമാതാവ് ടോമിച്ചൻ മുളകുപാടവും പ്രൊഡക്ഷൻ കണ്ട്രോളർ നോബിള്‍ ജേക്കബും  ദിലീപിനെ ജയിലിലെത്തി സന്ദർശിക്കുകയുണ്ടായി.

സിനിമയുടെ വിജയത്തെക്കുറിച്ച് കേട്ടറിഞ്ഞ  ദിലീപ് വികാരാധീനനായി. ഒരു പൊട്ടിക്കരച്ചലിലൂടെയാണ് അദ്ദേഹം ആ വാർത്ത കേട്ടത്. ഓൺലൈൻ മാധ്യമങ്ങളിലും തിയറ്ററുകളിലും ചിത്രത്തിന് മികച്ച റിപ്പോർട്ട് ഉണ്ടെന്ന് ദിലീപിനോട് ഇവർ പറയുകയുണ്ടായി. എന്നാല്‍ മറ്റൊന്നും പറയാൻ അദ്ദേഹം മുതിർന്നില്ല.

സെപ്റ്റംബർ 28ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വരും ദിവസങ്ങളിലേക്കുള്ള ഷോയും ബുക്കിങ് ഏകദേശം പൂർത്തിയായി കഴിഞ്ഞു. ചിത്രത്തിന് റെക്കോർഡ് കലക്ഷൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.

കേസും വിവാദങ്ങളും മലയാള സിനിമാ പ്രേക്ഷകരെ തിയേറ്ററുകളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ച പ്രതികൂല സാഹചര്യങ്ങള്‍ക്കിടെ രാമലീല നാളെ തിയേറ്ററുകളിലേക്ക്. നായകന്‍റെ വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരില്‍ ഒരു സിനിമയെ കുരുതി കൊടുക്കരുതെന്ന, മലയാള സിനിമയില്‍ ഉരുത്തിരിഞ്ഞ പൊതുവായ അഭിപ്രായ രൂപീകരണത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ആളുകളുടെ പ്രതിഷേധം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തി സിനിമ തിയേറ്ററുകളില്‍ എത്തിക്കുന്നത്. 7 സംസ്ഥാനങ്ങളിലായി 200 തിയേറ്ററുകളിലാണ് രാമലീലയുടെ റിലീസ്.

കേരളത്തില്‍ മാത്രം 125 തിയേറ്ററുകളില്‍ റിലീസുണ്ട്. അതേസമയം, ചിത്രത്തിന്‍റെ വിജയത്തിനായി പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ കുടുംബ സമേതം തിയേറ്ററില്‍ എത്തിക്കാന്‍ രാമലീല ടീം നടത്തിയ നീക്കങ്ങള്‍ വിജയം കണ്ടിട്ടില്ലെന്നാണ് സൂചന. മഞ്ജുവാര്യര്‍ രാമലീല കാണാന്‍ തിയേറ്ററില്‍ എത്തില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍ സിനിമയ്ക്കെതിരായി വാക്കുകൊണ്ടോ നിലപാടുകള്‍കൊണ്ടോ യാതൊരു നീക്കവും മഞ്ജുവിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ല. രാമലീലയെ അനുകൂലിച്ച് കഴിഞ്ഞ ദിവസം മഞ്ജുവാര്യര്‍ ഫെയ്സ്ബുക്ക് പോസ്റ്റ്‌ ഇട്ടിരുന്നു. തന്നെ അനുകൂലിക്കുന്നവരൊക്കെ രാമലീല കാണണമെന്നാണ് മഞ്ജു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശവും.

മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങളും തിയേറ്ററില്‍ എത്തി സിനിമ കാണില്ലെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. ജനരോക്ഷം ഭയന്ന് തന്നെയാണിത്. അതേസമയം നിലവിലെ ധാരണകളൊക്കെ തെറ്റിച്ച് രാമലീലയെ ജനം നെഞ്ചേറ്റിയാല്‍ പ്രമുഖ താരങ്ങള്‍ നിലപാട് മാറ്റാനും സാധ്യതയുണ്ട്. എന്നാല്‍ മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ പ്രിഥ്വിരാജിന്റെയോ ഫാന്‍സുകാര്‍ ഉള്‍പ്പെടെ ആരും രാമലീലയ്ക്കെതിരെ രംഗത്ത് വരില്ല. മാത്രമല്ല ചിത്രത്തിന്‍റെ വിജയത്തിനായി പരമാവധി ഫാന്‍സുകാരും തിയേറ്ററിലെത്താനാണ് തീരുമാനം. മൂവരുടെയും ഫാന്‍സുകാരോട് തിയേറ്ററില്‍ എത്തി ഫാന്‍സുകാരെ പ്രോത്സാഹിപ്പിക്കണമെന്ന് താരങ്ങള്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെങ്കിലും ഫാന്‍സുകാരില്‍ നിന്നും അത്ര അനുകൂല മറുപടിയല്ല ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. എങ്കിലും ഇവരെ അനുനയിപ്പിക്കാന്‍ പ്രമുഖ താരങ്ങള്‍ രംഗത്തുണ്ടാകും.

ദിലീപുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടര്‍ന്ന്‍ തിയേറ്ററുകളില്‍ നിന്നും മാസങ്ങളായി പ്രേക്ഷകര്‍ അകന്നു നില്‍ക്കുന്നതാണ് താരങ്ങളെ ഒന്നാക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം. കഴിഞ്ഞ ഓണക്കാലത്തെ അപേക്ഷിച്ച് പകുതിയോളം പ്രേക്ഷകരുടെ കുറവ് തിയേറ്ററുകളില്‍ ഉണ്ടായെന്നാണ് വിലയിരുത്തല്‍. പ്രിഥ്വിരാജിന്റെ ആദംജോണും നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടിലെ ഒഴിവുകാലവും മാത്രമാണ് കഷ്ടിച്ച് രക്ഷപെട്ട ഓണചിത്രങ്ങള്‍. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും സിനിമകള്‍ വരെ പരാജയം രുചിച്ചു. ഈ ടെന്റ് മാറണമെങ്കില്‍ മലയാള സിനിമാ ലോകം ഒന്നിച്ചു നില്‍ക്കണമെന്നാണ് ഇപ്പോള്‍ പൊതുവികാരം. എന്നാല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ പങ്ക് പുറത്തുവന്നതിനേക്കാള്‍ സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ആ വിവാദങ്ങളെ കൈകാര്യം ചെയ്ത രീതിയാണ് പ്രേക്ഷകരുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയതെന്നതാണ് പൊതുവിലയിരുത്തല്‍.

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ ഇരയെ കൈയ്യൊഴിഞ്ഞ് താരങ്ങള്‍ ഒന്നടങ്കം വേട്ടക്കാരനൊപ്പം നിന്നതാണ് ജനങ്ങളുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയത്. എന്തായാലും രാമലീല സിനിമ ഇറങ്ങിയാല്‍ ജനം തിയേറ്ററുകള്‍ തകര്‍ക്കും എന്ന ആശങ്ക ഇപ്പോഴില്ല. അത് മാറ്റിയെടുത്തത് രാമലീല ടീമിന്റെ വിജയമാണ്. ഇനി കാര്യങ്ങള്‍ സിനിമയ്ക്ക് അനുകൂലമാക്കാനാണ് ഇവരുടെ നീക്കം. അതിനാല്‍ ആദ്യ ഷോ അരങ്ങേറുന്ന 28 ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന്റെ നെഞ്ചിടിപ്പ് ഉയരും. ആദ്യ സംവിധാന സംരംഭം എന്ന നിലയില്‍ സംവിധായകന്‍ അരുണ്‍ ഗോപിയ്ക്കും ഇനിയുള്ള ഓരോ മിനിട്ടുകളും പ്രധാനമാണ്. ചിത്രത്തിന് തിയേറ്ററുകളില്‍ ലഭിക്കുന്ന പ്രതികരണത്തില്‍ ആകാംഷയോടെയാണ് ദിലീപിന്റെയും കാത്തിരിപ്പ്. രാമലീല വിജയിച്ചാല്‍ ജനത്തിന് തന്നോടുള്ള എതിര്‍പ്പ് കുറയുമെന്നാണ് ദിലീപിന്റെ പ്രതീക്ഷ. അത് കേസില്‍ തനിക്കനുകൂലമായി മാറുമെന്ന പ്രതീക്ഷയിലാണ് ജയിലില്‍ കഴിയുന്ന ദിലീപ്.

റിയാലിറ്റി ഷോയ്ക്കിടെയുണ്ടായ നാവു പിഴവില്‍ ഏറെ വിമര്‍ശനങ്ങള്‍ കേട്ടു യുവനടി ലിച്ചി. ഷോയ്ക്കിടെ നടത്തിയ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചതോടെ പുലിവാല് പിടിച്ചു ലിച്ചി എന്ന അന്നാ രാജന്‍. അവസാനം ഫെയ്‌സ്ബുക്ക് ലൈവിലൂടെ ലിച്ചി കരയുന്നതു വരെ എത്തി ആരാധകരുടെ ആക്രമണം. റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയ ലിച്ചിയോട് അവതാരക മമ്മൂട്ടിയുടെ നായികയാകണോ ദുല്‍ഖറിന്റെ നായികയാകണോ എന്ന് ചോദിച്ചു. രണ്ടു പേര്‍ക്കുമൊപ്പം അഭിനയിക്കാനാഗ്രഹമുള്ള ലിച്ചി അടുത്ത ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയാകാം, മമ്മൂക്ക അച്ഛനായും വരട്ടെ, പിന്നത്തെ ചിത്രത്തില്‍ തിരിച്ചുമാകാം എന്ന് തമാശ രൂപേണ പറഞ്ഞു. പക്ഷേ മമ്മൂക്ക വേണമെങ്കില്‍ അച്ഛനായിക്കോട്ടെ എന്ന് ലിച്ചി പറഞ്ഞ തരത്തില്‍ വാര്‍ത്തകള്‍ വരുകയും, വിമര്‍ശനവുമായി ആരാധകര്‍ എത്തുകയും ചെയ്തു.

അവസാനം തന്റെ നിരപരാധിത്വം വ്യക്തമാക്കി ലിച്ചി ഫെയ്‌സ്ബുക്ക് ലൈവിലെത്തി. ലൈവിലൂടെ പൊട്ടി കരയുന്നതു വരെയെത്തി കാര്യങ്ങള്‍. പിന്നീട് നടി റിമ കല്ലിങ്കല്‍ നടിയെ പിന്തുണച്ചു. 65കാരനായ മമ്മൂട്ടിക്ക് അച്ഛനായി അഭിനയിക്കാന്‍ പറ്റില്ലേ? ലിച്ചി എന്തിന് മാപ്പു പറയണമെന്നായിരുന്നു റിമയുടെ ചോദ്യം.

ഇപ്പോള്‍ മമ്മൂക്കയെ പരസ്യമായി വിമര്‍ശിച്ച് രശ്മി നായര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് രശ്മിയുടെ പരിഹാസം. ‘മമ്മൂട്ടിയുടെ മകളായി അഭിനയിക്കണമെന്നു പറഞ്ഞ നടിക്ക് ഫാന്‍സിന്റെ തെറിവിളി. അതിപ്പോ മുത്തച്ഛനാകാന്‍ പ്രായമുള്ള മൂപ്പിലാനോട് അച്ഛനായി അഭിനയിക്കണം എന്നൊക്കെ പറഞ്ഞാല്‍ ആര്‍ക്കായാലും സഹിക്കില്ല. ഐ ഷപ്പോട്ട് മൂപ്പിലാന്‍’ എന്നാണ് പോസ്റ്റ്.

പൃഥിയുടെ വിജയത്തിന്റെ കാതൽ ദുൽഖറിന്റെ വാക്കുകളിൽ .വാപ്പയുടെയും ലാൽ സാറിന്റെയും പീക്ക് ടൈമിൽ അദ്ദേഹം വിജയ ചിത്രങ്ങൾ ചെയ്തിട്ടുണ്ട് എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയം എന്ന് ദുൽകർ അഭിപ്രായപ്പെട്ടു. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദുൽഖറിന്റെ ഈ പ്രതികരണം.

നിവിനും എനിക്കും ലഭിച്ച ഭാഗ്യവും അനുഗ്രഹം എന്തെന്നാൽ ഞാനും നിവിനും സിനിമയിൽ വന്നത്‌ മുതൽ ഞങ്ങൾക്കൊപ്പം മറ്റു മേഖലയിലും നങ്കേതികത്തികവുള്ള സഹപ്രവർത്തകരെ ലഭിച്ചു. ഒരു പാട് ടാലന്റ് ഉള്ള അവർക്കൊപ്പം ആണ് ഞങ്ങൾ ജോലി ചെയുന്നത്. എന്നാൽ പൃഥ്വി അങ്ങനെയൊരാളല്ല . അതിലും ഒരു പാട് നാൾ മുൻപ് വന്നതാണ് ദുൽകർ സൽമാൻ അഭിമുഖത്തിൽ പറഞ്ഞു

RECENT POSTS
Copyright © . All rights reserved