മലയാളികളുടെ ‘ആക്ഷൻ നായിക’ വാണി വിശ്വനാഥ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നതായി റിപ്പോർട്ടുകൾ. കേരള രാഷ്ടട്രീയത്തിലേക്കാണ് താരം പ്രവേശിക്കുന്നതെന്ന് കരുതിയെങ്കിൽ തെറ്റി. തെലുങ്ക് രാഷ്ടീയത്തിൽ ഒരു കൈ നോക്കാനാണ് മലയാളി താരം ഒരുങ്ങുന്നതെന്നാണ് വാർത്തകൾ. ഒരു പ്രമുഖ തെലുങ്ക് ഓൺലൈൻ മാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ വാർത്തയ്ക്ക് താരത്തിൽ നിന്ന് ഇതുവരെ സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല.
മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷാ സിനിമകളിലും വാണി വിശ്വനാഥ് അഭിനയിച്ചിട്ടുണ്ട്. സൂസന്ന (2000) എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുള്ള വാണി വിശ്വനാഥ് ദി കിംഗ്, ഇന്റിപ്പെന്റൻസ്, മാന്നാർമത്തായി സ്പീക്കിങ്ങ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മലയാളത്തിന്റെ പ്രിയനടന് ബാബുരാജിന്റെ ഭാര്യയായതോടെയാണ് സിനിമയില്‍ നിന്ന് വാണി വിശ്വനാഥ് മാറിനിന്നത്. ഇടയ്ക്കിടെ ചില സിനിമകളില്‍ പ്രത്യക്ഷപ്പെട്ടതല്ലാതെ സിനിമയിലേക്ക് സജീവമായൊരു തിരിച്ചുവരവ് വാണി നടത്തിയിട്ടില്ല.
‘മുത്തുക്കൾ വൈരം’ എന്ന തമിഴ്ചിത്രത്തിലൂടെയാണ് വാണി സിനിമാ ലോകത്തെത്തുന്നത്. മലയാളത്തിൽ അരങ്ങേറ്റം കുറിക്കും മുൻപേ വാണി തെലുങ്കിൽ സജീവമായിരുന്നു. ഗ്ലാമർ വേഷങ്ങളിലായിരുന്നു താരം തെലുങ്കിൽ തിളങ്ങിയത്. ചിരഞ്ജീവിയുടെ കൂടെ അഭിനയിച്ച ‘ഗരണ മൊഗുഡു’ അടക്കം നിരവധി ബ്ലോക്ക്ബസ്റ്ററുകളാണ് അന്ന് വാണി വിശ്വനാഥിന്റെ പേരിലുണ്ടായിരുന്നത്. ‘ജയാ ജാനകി നായക’ എന്ന ചിത്രത്തിലൂടെ വാണി തെലുങ്ക് സിനിമയിൽ തിരിച്ചെത്തിയിരുന്നു.
ഇതിനിടക്കാണ് ഇപ്പോൾ വാണി രാഷ്ട്രീയത്തിലിറങ്ങുന്നതെന്ന വാർത്ത പുറത്തു വരുന്നത്. തെലുഗു ദേശം പാർട്ടിക്കായാണ് വാണി വിശ്വനാഥ് തെരഞ്ഞെടുപ്പിൽ മത്സരിക്കുകയെന്നാണ് റിപ്പോർട്ട്. വൈഎസ്ആർ കോൺഗ്രസ് എംഎൽഎയും മുൻ നടിയുമായ റോജക്കെതിരെയാകും വാണി വിശ്വനാഥിനെ രംഗത്തിറക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു.
ഒരു ഒറ്റ ആല്‍ബം കൊണ്ടു മലയാളികളെ മുഴുവന്‍ ഞെട്ടിച്ചയാളാണു മിനി റിച്ചാര്‍ഡ്. നായികയായെത്തിയ ‘അന്നു മഴയില്‍’ എന്ന ആല്‍ബമാണ് ട്രോളന്മാരുടെ കടുത്ത ആക്രമണത്തിന് ഇരയായത്. പറങ്കിമലയിലൂടെ പ്രേക്ഷകർക്ക് പരിചിതയാണ് മിനി . ആൽബത്തെ തുടര്‍ന്ന് അവര്‍ വ്യാപകമായ രീതിയില്‍ പരിഹസിക്കപ്പെട്ടു.
എന്നാൽ, മലയാളികളുടെ കപട സദാചാരത്തേയും, ഇരട്ടത്താപ്പിനേയും വ്യക്തമാക്കി മിനി മറുപടി നൽകി. താൻ അർഹിക്കുന്നത് പരിഹസമല്ലെന്ന് അവരുടെ അഭിമുഖങ്ങളിലൂടെ അവർ വ്യക്തമാക്കിയിട്ടുണ്ട്. മിനിറിച്ചാര്‍ഡിന്റെ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്തിരിക്കുന്നത് പതിനെട്ട് ലക്ഷത്തില്‍ പരം ആളുകളാണ്. ഇപ്പോള്‍ ഇതാ തന്റെ ഓണാഘോഷത്തിന്റെ ചിത്രങ്ങള്‍ മിനി തന്റെ ഫേസ് ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് ഒപ്പം വീഡിയോയും.
ഒടുവില്‍ വേദനയോടെ കങ്കണ റണാവത്ത് ആ രഹസ്യം തുറന്നുപറഞ്ഞു: ‘പതിനാറാം വയസ്സില്‍ എന്നെ ലൈംഗികാക്രമണത്തിന് വിധേയയാക്കിയത് ബോളിവുഡ് താരം ആദിത്യ പഞ്ചോളിയാണെന്ന് കങ്കണ. ഒരു ടെലിവിഷന്‍ ഷോയ്ക്കിടെയാണ് ഇത്രയും കാലം മനസ്സില്‍ സൂക്ഷിച്ച് വെച്ച ആ രഹസ്യം കങ്കണ സ്ഥിരീകരിച്ചത്.
ഇക്കാര്യം ആദിത്യയുടെ ഭാര്യയും നടിയുമായ സെറീന വഹാബിനോട് പറഞ്ഞെങ്കിലും യാതൊരു കാര്യവുമുണ്ടായില്ലെന്നും കങ്കണ പറഞ്ഞു. സെറീനയുടെ പെരുമാറ്റമാണ് തനിക്ക് ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലായതെന്നും കങ്കണ തുറന്നു പറയുന്നു.
പതിനാറാം വയസ്സില്‍, തന്റെ അച്ഛന്റെ പ്രായമുള്ള ഒരാള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പല അഭിമുഖങ്ങളിലും കങ്കണ തുറന്നു പറഞ്ഞിരുന്നു. എന്നാല്‍, അത് ആരാണെന്ന് മാത്രം വെളിപ്പെടുത്തിയിരുന്നില്ല.
എനിക്ക് അയാളുടെ മകളേക്കാള്‍ പ്രായം കുറവായിരുന്നു. ശരിക്കും കെണിയിലായ അവസ്ഥയിലായിരുന്നു ഞാന്‍. അയാളെന്നെ മര്‍ദിച്ചു. തലയ്ക്കടിയേറ്റ് മുറിവും പറ്റി. ഞാന്‍ അയാളെ ചെരിപ്പൂരി അടിച്ചു. അയാള്‍ക്കും മുറിവേറ്റു. അന്നെനിക്ക് പ്രായപൂര്‍ത്തിയായിട്ടുപോലുമുണ്ടായിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ ലോകമായിരുന്നു. ആ സംഭവത്തിനുശേഷം ഞാന്‍ അയാളുടെ ഭാര്യയെ പോയി കണ്ടത് ഓര്‍ക്കുന്നു.
എന്നെ രക്ഷിക്കൂ, നിങ്ങളുടെ മകളേക്കാള്‍ ഇളയതാണല്ലോ ഞാന്‍. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയാണ്. എന്റെ രക്ഷിതാക്കളോട് ഇക്കാര്യം പറയാനാവില്ല കങ്കണ സെറീനയോട് പറഞ്ഞു. അദ്ദേഹം ഇനി വീട്ടില്‍ വരില്ലല്ലോ എന്നതാണ് എന്റെ ആശ്വാസം എന്നായിരുന്നു സെറീന വഹാബിന്റെ മറുപടി. അതെനിക്കൊരു വല്ലാത്ത ഞെട്ടലായിരുന്നു. ഇനി എന്നെ ആര് രക്ഷിക്കും എന്നതായിരുന്നു ആശങ്ക. പോലീസിനെ സമീപിച്ചാല്‍ വീട്ടുകാര്‍ വന്ന് തിരികെ കൊണ്ടുപോകും. അത് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കും. എനിക്ക് മറ്റൊരു പോംവഴിയുമുണ്ടായിരുന്നില്ല കങ്കണ പറഞ്ഞു.
എന്നാല്‍, കങ്കണ പിന്നീട് പരാതി നല്‍കിയെങ്കിലും പോലീസ് ആദിത്യയെ വിളിച്ചുവരുത്തി ശാസിച്ച് വിട്ടയക്കുകയാണുണ്ടായത്. പിന്നീട് കങ്കണ ഒട്ടുമിക്ക അഭിമുഖങ്ങളിലും പ്രായപൂര്‍ത്തിയാകും മുന്‍പുള്ള ഈ പീഡനക്കാര്യം തുറന്നുപറന്നിട്ടുണ്ടെങ്കിലും അതിന്റെ കാരണക്കാരന്‍ ആരാണെന്ന് മാത്രം വെളിപ്പെടുത്തിയിരുന്നില്ല.
തെന്നിന്ത്യയിലെ മികച്ച നടിമാരിലൊരാളാണ് അമല പോള്‍. മലയാളിയായ അമല ചുരുങ്ങിയ നാള് കൊണ്ട് തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി എല്ലാ ഭാഷകളിലും നായികയായി. ഇതിനിടെ വിവാഹവും വിവാഹ മോചനവും നടന്നു.
പക്ഷേ വീണ്ടും സിനിമയില്‍ സജീവമായ താരമിപ്പോള്‍ ഇടയ്ക്കിടെ വാര്‍ത്തകളില്‍ ഇടം നേടുന്നത് ഗ്ലാമര്‍ പ്രകടനത്തിലൂടെയാണ്. പൊതു ചടങ്ങുകളില്‍ അതീവ ഗ്ലാമറസായി എത്തുന്ന താരം ഏറെ വിമര്‍ശനങ്ങളും നേരിടുന്നു, പക്ഷേ അതിലൊന്നും തളരാതെ കൂടുതല്‍ ഗ്ലാമറസായാണ് പുതിയ വേദിയിലെത്തിയത്. തിരുട്ടുപയലേ 2 എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലായിരുന്നു അമലയുടെ പുതിയ ലുക്ക്.
ശരീര ഭംഗി കൃത്യമായി എടുത്തു കാണിക്കുന്ന വസ്ത്രമായിരുന്നു അമലയുടേത്. ചടങ്ങില്‍ ശ്രദ്ധാ കേന്ദ്രമായെങ്കിലും സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ കൂടുകയാണ്. എഎല്‍ വിജയുമായുള്ള വിവാഹ മോചനത്തിന് ശേഷം ഗ്ലാമറസായി വേദിയിലെത്തിയ അമലയെ ആരാധകര്‍ കൂവിയിരുന്നു. ഇപ്പോള്‍ വീണ്ടും അമലയുടെ വസ്ത്ര ധാരണം വിവാദമായി. അമലയിങ്ങനെ പൊതു ചടങ്ങില്‍ പ്രത്യക്ഷപ്പെടുമെന്ന് കരുതിയില്ലെന്ന് താരങ്ങളും പറയുന്നു. തിരുട്ടുപയലേ 2വില്‍ ബോബി സിംഹയാണ് നായകന്. ചിത്രത്തിന്റെ പോസ്റ്ററും ശ്രദ്ധിക്കപ്പെട്ടിരുന്നു.എന്നാല്‍ തന്നോട് ഇഴുകി ചേര്‍ന്ന് അഭിനയിക്കാന്‍ ബോബി സിംഹയ്ക്ക് മടിയായിരുന്നുവെന്ന് അമല പറയുന്നു. അതിനാല്‍ താന്‍ ബേബി സിംഹയെന്നാണ് വിളിച്ചിരുന്നതെന്നും അമല പറഞ്ഞു. പ്രസന്നയാണ് ചിത്രത്തില്‍ വില്ലന്‍. ഈ മാസം അവസാനം ചിത്രം തീയറ്ററുകളിലെത്തും.
ഇന്ത്യന്‍ സിനിമയിലെ അത്ഭുതമാണ് മോഹന്‍ലാലും മമ്മൂട്ടിയുമെന്ന് നടന് കമല്ഹാസന്. വൈവിധ്യമാര്‍ന്ന എത്രയോ വേഷങ്ങളിലൂടെ മമ്മൂട്ടി സാര്‍ കടന്നുപോയി.ശരിക്കും സിനിമ മാത്രം സ്വപ്നം കണ്ടാണ് മമ്മൂട്ടി സാറിന്റെ യാത്ര. അതിന്റെ സാക്ഷ്യങ്ങളാണ് അദ്ദേഹത്തിന്റെ സിനിമയെന്നും മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ കമല്ഹാസന് പറയുന്നു.
മോഹന്‍ലാല്‍ സാറിന് അഭിനയിക്കാന്‍ അറിയുമോ ബിഹേവ് ചെയ്യാനെ അദ്ദേഹത്തിന് അറിയൂ. വാനപ്രസ്ഥവും കിരീടവുമൊക്കെ ഒരു പ്രേക്ഷകനെന്ന നിലയില്‍ എന്നെ അസ്വസ്ഥനാക്കിയിട്ടുണ്ട്. ഇത്രമാത്രം സ്വാഭാവികത മറ്റൊരു നടനിലും താന്‍ കണ്ടിട്ടില്ലെന്നും ഒരു നല്ല കഥയും കഥാപാത്രവും ഒത്തുവരികയാണെങ്കില്‍ മലയാളത്തിലേക്ക് താന്‍ വീണ്ടുമെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജീവിതത്തില്‍ കണ്ട ഏറ്റവും സുന്ദരിയായ സ്ത്രീയെക്കുറിച്ച് പറയുകയാണ് മലയാളത്തിന്റെ മഹാനടന് മോഹന്‍ലാല്‍. ഒരു വാരികയ്ക്ക് നല്കുന്ന അഭിമുഖ പരമ്പരയിലാണ് മോഹന്‍ലാല്‍ തുറന്ന് പറഞ്ഞത്.
സൗന്ദര്യം എങ്ങനെയാണു ഡിഫൈന്‍ ചെയ്യുക എന്നതാണ് ആദ്യത്തെ പ്രശ്നം. നമുക്ക് എല്ലാ സ്ത്രീകളിലും സൗന്ദര്യം കണ്ടെത്താം എന്നുള്ളതാണ്. എല്ലാവരിലും സൗന്ദര്യത്തിന്റെ ഒരു എലിമെന്റ് ഉണ്ടാവും. ശരിക്കുമില്ലേ, എനിക്കു സുന്ദരിയായൊരു സ്ത്രീയെ കാണണം.
ഞാന്‍ കണ്ടിട്ടുള്ളതിലും വച്ച് ഏറ്റവും വലിയ സുന്ദരിയെ കാണാനുള്ള വെയ്റ്റിങിലാണു ഞാനെന്നു വേണമെങ്കില്‍ പറയാം. ഒരു സുന്ദരിയെ കാണുമ്പോള്‍ അടുത്ത ദിവസം അവരേക്കാള്‍ സുന്ദരിയെ കാണും (ചിരി) അതു കഴിഞ്ഞു വീട്ടില്‍ പോകുമ്പോള്‍ നമ്മള് ഭാര്യയെ കാണും അപ്പോള്‍ തോന്നും അവരാണു സുന്ദരിയെന്ന്.
അമ്മയെ കാണുമ്പോള്‍ തോന്നും അമ്മയാണ് വലിയ സുന്ദരിയെന്ന്. പിന്നെ പുറത്തിറങ്ങുമ്പോള്‍.അങ്ങനെ സൗന്ദര്യങ്ങളിലൂടെ സഞ്ചരിച്ചു സഞ്ചരിച്ച് ഏറ്റവും വലിയ സുന്ദരിയെ കാണാന്‍ വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. ആരെങ്കിലുമുണ്ടെങ്കില്‍ അറിയിക്കുക, മോഹന്‍ലാല്‍ പറയുന്നു.
സൂപ്പര്‍താരം മോഹന്‍ലാലും സംവിധായകന് ലാല്‍ ജോസും ആദ്യമായി ഒന്നിച്ച ചിത്രമാണ് വെളിപാടിന്റെ പുസ്തകം. ചിത്രത്തെ ലാല്‍ ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. കേരളത്തിലുടനീളമുള്ള തിയേറ്ററുകളില്‍ സൂപ്പര്‍ താരത്തിന്റെ വമ്പന്‍ കട്ടൗട്ടുകള്‍ വച്ചും അതില്‍ പാലഭിഷേകം നടത്തിയുമൊക്കെയാണ് ആരാധകര്‍ ചിത്രത്തിന്റെ റിലീസ് ആഘോഷിച്ചത്.
മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമായി തൃശൂര്‍ ജില്ലയില്‍ വച്ച കട്ടൗട്ടിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു. മോഹന്‍ലാലിന് പുറമെ അദ്ദേഹത്തിന്റെ ഡ്രൈവറും നിര്‍മ്മാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ കട്ടൗട്ടും ആരാധകര്‍ സ്ഥാപിച്ചിരുന്നു. തൃശൂര്‍ ജില്ലാ കമ്മറ്റി സ്ഥാപിച്ച കൂറ്റന്‍ കട്ടൗട്ടില്‍ രാജാവിന്റെ സ്വന്തം തേരാളി എന്നാണ് ആന്റണി പെരുമ്പാവൂരിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഈ കട്ടൗട്ടിനെതിരെ രൂക്ഷമായ പരിഹാസമാണ് ഉയരുന്നത്. അടിമത്വത്തിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇത്ര ഭയാനകമായ ഒന്ന് ഇത് ആദ്യമായാണെന്ന് മുന്‍ മോഡല്‍ രശ്മി ആര് നായര്‍ പരിഹാസരൂപേണ ഫെയ്സ്ബുക്കില്‍ കുറിച്ചു. ആന്റണിയുടെ കട്ടൗട്ടിനെതിരെ രസകരമായ ട്രോളുകളും പ്രചരിക്കുന്നുണ്ട്.
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജയിലില്‍ കഴിയുന്ന നടന് ദിലീപിനും ഭാര്യയും നടിയുമായ കാവ്യ മാധവനുമെതിരെ ആഞ്ഞടിച്ച് ലിബര്‍ട്ടി ബഷീര്‍. ദിലീപ് കുറ്റക്കാരനാണെന്നാണ് താരങ്ങളുടെ സംഘടനയായ അമ്മ പോലും വിശ്വസിക്കുന്നത്. അതുകൊണ്ടാണ് ദിലീപിനെ അനുകൂലിച്ച് സംഘടന ഒരു പ്രമേയം പോലും പാസാക്കത്തതെന്നും ലിബര്‍ട്ടി പറയുന്നു.
അതേസമയം, സംഭവം നടന്നതിനു പിന്നാലെ ഇതിനു പിന്നില്‍ ദിലീപ് ആണെന്നും, മമ്മൂട്ടി ഇടപെട്ടിരുന്നെങ്കില്‍ അറസ്റ്റ് നടക്കില്ലായിരുന്നു എന്ന് താന്‍ അറിഞ്ഞിരുന്നതായും ലിബര്‍ട്ടി ബഷീര്‍ തുറന്നടിച്ചു. കാവ്യയെ അറസ്റ്റ് ചെയ്യാത്തതിനെതിരെയും ലിബര്‍ട്ടി ആഞ്ഞടിച്ചു. കാവ്യയാണ് മാഡമെന്ന് താന്‍ നേരത്തെ അറിഞ്ഞിരുന്നു. പ്രോസിക്യൂഷന് സമര്‍പ്പിച്ച തെളിവുകളും പരാമര്‍ശങ്ങളിലും കാവ്യയ്ക്ക് പങ്കുണ്ടെന്ന സൂചന ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേസിനു പിന്നിലെ മാഡം കാവ്യ മാധവന് ആണെന്ന് ഇന്ന് കോടതിയില്‍ ഹാജരാക്കുന്ന വേളയില്‍ കേസിലെ മുഖ്യപ്രതി സുനി വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ദിലീപ് തന്നോട് തുറന്നു പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കുടുംബത്തില്‍ പിറന്നവര്‍ക്ക് പറയാന്‍ കഴിയില്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. തനിക്ക് നടനോട് പ്രതികാരം ചെയ്യേണ്ട കാര്യമില്ലെന്നും ലിബര്‍ട്ടി കൂട്ടിച്ചേര്‍ത്തു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവനെതിരെയുള്ള ആരോപണങ്ങൾ ശക്തിയാർജിക്കുന്നു . ഇതിൻറെ അടിസ്ഥാനത്തിൽ കാവ്യയെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് നോട്ടീസ് നല്‍കിയെന്ന് സൂചന. മൂന്ന് ദിവസത്തിനകം കാവ്യ ചോദ്യം ചെയ്യലിന് ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ചോദ്യം ചെയ്യാന്‍ വിളിക്കുന്ന ദിവസം തന്നെ ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യാനും നിര്‍ദ്ദേശമുണ്ടെന്നാണ് സൂചന.
ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തിന് അനുമതി നല്‍കിയിട്ടുണ്ട്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും കേസില്‍ പ്രതിയാകും. അപ്പുണ്ണിയേയും ഉടന്‍ അറസ്റ്റ് ചെയ്യാനാണ് സാധ്യത. അതിനിടെ ഓണം കഴിഞ്ഞ ശേഷം കാവ്യയേയും അപ്പുണ്ണിയേയും ചോദ്യം ചെയ്താല്‍ മതിയെന്ന അഭിപ്രായവും അന്വേഷണ സംഘത്തിലുണ്ട്.
കേസിലെ മാഡം കാവ്യയാണെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പള്‍സറിന്റെ വെളിപ്പെടുത്തലിന് പുറമെ പൊലീസ് അന്വേഷണത്തില്‍ വ്യക്തമായ കാര്യങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് കാവ്യയെ വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്.
ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ പുതിയ അഭിമുഖം സംസാരവിഷയമാകുന്നു. സിനിമയിലേക്ക് വന്ന സമയത്ത് താന്‍ നേരിടേണ്ടി വന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്ന് പറയുന്നതിനോടൊപ്പം ഹൃത്വിക് റോഷനുമായുള്ള പ്രശ്നത്തെക്കുറിച്ചും തുറന്നടിക്കുകയാണ് കങ്കണ. സത്യം പറഞ്ഞാല്‍ നടിമാര്‍ക്ക് നേരിടേണ്ടി വരുന്നത് മോശം അനുഭവങ്ങളാണെന്നും മലയാള നടിക്ക് സംഭവിച്ചത് ഇതിനുദാഹരണമാണെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.
‘തന്റെ സ്വകാര്യ ചിത്രങ്ങളും ഇമെയില്‍ സംഭാഷങ്ങളും ഹൃത്വിക് പുറത്തുവിട്ടുവെന്നാണ് കങ്കണയുടെ ആരോപണം. തുടര്‍ന്ന് പോലീസില്‍ പരാതി നല്കി. ഹൃത്വിക് ഇതെല്ലാം നിരസിച്ചു. മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് യാഥാര്‍ത്ഥ്യം തെളിയിക്കാനായില്ല. ഹൃത്വികിന്റെ പിതാവുമായി ഞാന്‍ ഒരു കൂടികാഴ്ച നിശ്ചയിച്ചിരുന്നു പക്ഷെ അത് ഇതുവരെ നടന്നിട്ടില്ല. ഹൃത്വിക് എന്നില്‍ നിന്ന് ഒളിച്ചു നടക്കുകയാണ്. മുഖാമുഖം കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. കേസ് അങ്ങിനെയൊന്നും തീര്‍ന്നിട്ടില്ല. അവര്‍ മാപ്പ് പറയുന്നത് എനിക്ക് കാണണം.
ഞാന്‍ കുറച്ച് കാലം മിണ്ടാതെയിരുന്നു. അവര്‍ എങ്ങിനെ പ്രതികരിക്കും എന്ന് നോക്കി നില്‍ക്കുകയായിരുന്നു. ഞാന്‍ അല്‍പ്പം ഭയപ്പെട്ടു. മലയാള നടിയുടെ സംഭവം തന്നെ ഉദാഹരണം. നടന്റെ ഭാര്യയോട് പരാതി പറഞ്ഞ അവര്‍ക്ക് എന്ത് സംഭവിച്ചു. അവളെ അവര്‍ ക്രൂരമായി പീഡിപ്പിച്ചു. എനിക്കുണ്ടായ പ്രശ്നങ്ങള്‍ക്ക് ശേഷം അല്‍പ്പം ഭയമുണ്ട്. സ്ത്രീകള്‍ക്ക് പലതും സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഞാന്‍ മാപ്പ് പറയണമെന്നാണ് പലരുടെയും ഉപദേശം. അവര്‍ വലിയ പിടിപാടുള്ളവരാണ് പോലും’-.കങ്കണ പറഞ്ഞു.