സിനിമയ്ക്ക് പിന്നിൽ നായികമാർ അനുഭവിക്കേണ്ടി വന്ന ദുരന്ത കഥകൾ പുറത്ത് പറഞ്ഞുകൊണ്ട് പലരും രംഗത്ത് വന്നിരുന്നു. ഇപ്പോൾ ഇതേരീതിയിലുള്ള വെളിപ്പെടുത്തലുകളുമായി ബോളിവുഡ് താരം സണ്ണിലിയോണ്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
ഒരു സിനിമയിൽ അഭിനയിക്കാന്‍ ചാന്‍സ് വേണമെങ്കില്‍ ഒരു രാത്രി പ്രൊഡ്യൂസര്‍ക്കൊപ്പം തങ്ങണമെന്നാണ് തന്റെ പരിചയക്കാരന്‍ പറഞ്ഞതെന്ന് സണ്ണി പറയുന്നു. ആ സമയത്ത് തന്റെ മുന്നില്‍ മറ്റുവഴികളൊന്നും ഉണ്ടായിരുന്നില്ലയെന്നും അതിനു വഴങ്ങികൊടുക്കേണ്ടിവന്നെന്നും താരം വെളിപ്പെടുത്തുന്നു. താന്‍ നോ പറഞ്ഞാല്‍ ആ ചാന്‍സ് മറ്റാര്‍ക്കെങ്കിലും ലഭിക്കും. അങ്ങനെ തന്റെ മറുപടിക്കായി കാത്ത് നിന്നവരോട് താന്‍ തയ്യാറാണെന്നുതന്നെ പറഞ്ഞു. അതിനെ തുടര്‍ന്നാണ് തന്റെ സിനിമാപ്രവേശനം നടന്നതെന്നും സണ്ണി പറയുന്നു.സണ്ണി ഇപ്പോൾ നീല ചിത്ര നായികയില്‍ നിന്നും മുഖ്യ ധാരാ ചിത്രങ്ങളിലേക്ക് ചുവടുറപ്പിച്ചിരിക്കുകയാണ്
സീരിയലുകളിലൂടെയും നൃത്ത പരിപാടികളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ നടി സോനു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹിതയായി. ബംഗളൂരില്‍ ഐടി എന്‍ജിനീയറായ വരന്‍ ആന്ധ്ര സ്വദേശി അജയ് ആണ് സോനുവിന് താലി ചാര്‍ത്തിയത്. ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.
സോനുവിന്റെ പ്രീ വെഡ്ഡിങ് വീഡിയോയുടെ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. അജയുടെ അമ്മയാണ് വിവാഹാലോചന കൊണ്ടുവന്നത്. ഏപ്രിലില്‍ ആന്ധ്രയില്‍ വച്ച് അവരുടെ ആചാരപ്രകാരമാണ് വിവാഹനിശ്ചയം നടത്തിയത്. ബാംഗ്ലൂര്‍ അലയന്‍സ് യൂണിവേഴ്സിറ്റിയില്‍ ഡോ.വസന്ത് കിരണിന്റെ ശിക്ഷണത്തില്‍ കുച്ചുപ്പുടിയില്‍ എം.എ. ചെയ്യുകയാണ് സോനു.സോനുവിന്റെ രണ്ടാം വിവാഹമാണ് ഇത്. നടന്‍ ജയന്റെ സഹോദരീ പുത്രന്‍ ആദിത്യനാണ് ആദ്യ ഭര്‍ത്താവ്. വിവാഹമോചന ശേഷമാണ് സോനു അഭിനയത്തിലും നൃത്തത്തിലും സജീവമായത്. ഇരുവരുടേയും അടുത്തബന്ധുക്കള്‍ മാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്. സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി തിരുവനന്തപുരത്ത് റിസപ്ഷന്‍ ഒരുക്കിയിട്ടുണ്ട്.
ലാല്‍ ജോസ് ഒരുക്കിയ മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകത്തിനു ആദ്യ ദിനം സമിശ്ര പ്രതികരണങ്ങള്‍. പുലിമുരുകന് സമാനമായി അതിഗംഭീരമെന്ന ഒറ്റ വാക്കിലെ അഭിപ്രായം ആരും ഈ സിനിമയ്ക്ക് നല്‍കുന്നില്ല. അതുകൊണ്ട് തന്നെ ലാല്‍ ജോസ്-മോഹന്‍ലാല്‍ സിനിമ വേണ്ട രീതിയില്‍ ബോക്സ് ഓഫീസിനെ പിടിച്ചു കുലുക്കില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
എന്നാല്‍ ലാല്‍ ചിത്രം സൂപ്പറാണെന്നും ദിലീപ് ആരാധകര്‍ തിയേറ്ററില്‍ കയറി ചിത്രത്തെ കൂകി തോല്‍പ്പിക്കുകയാണെന്നും ലാല്‍ ഫാന്‍സിനും ആക്ഷേപമുണ്ട്. ഇതോടെ തര്‍ക്കം മൂക്കുകയാണ്. നേരത്തേയും പല സിനിമകളും ദിലീപ് ആളെ വിട്ട് കൂകി തോല്‍പ്പിച്ചെന്ന ആരോപണം ഉയര്‍ന്നിരുന്നു.
ദിലീപിന് ഹൈക്കോടതി ജാമ്യം നല്‍കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ കോടതി വിരുദ്ധ പരമാര്‍ശമാണ് നടത്തിയത്. അപ്പോള്‍ തന്നെ ദിലീപിന്റെ ആരാധകര്‍ മലയാള സിനിമയിലെ പ്രമുഖര്‍ക്കെതിരെ രംഗത്തു വന്നിരുന്നു. പ്രധാനമായും രോഷം പ്രകടിപ്പിച്ചത് സൂപ്പര്‍ താരങ്ങള്‍ക്കെതിരെയാണ്. ഇവര്‍ ദിലീപിന് അനുകൂലമാകുന്ന പരമാര്‍ശം നടത്താത്തതായിരുന്നു ഇതിന് കാരണം. മോഹന്‍ലാല്‍ മഞ്ജു വാര്യര്‍ പക്ഷത്താണെന്ന് പരോക്ഷമായി പറയുകയും ചെയ്തു. ഇതിന് തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കി. ഇതാണ് ലാല്‍ ജോസ് ചിത്രത്തിന് തിയേറ്ററില്‍ ആദ്യ ദിനം വിനയായതെന്നാണ് ലാല്‍ ഫാന്‍സുകാര്‍ പറയുന്നത്. വെളിപാടിന്റെ പുസ്തകം സൂപ്പറാണെന്നും വിശദീകരിക്കുന്നു. എന്നാല്‍ പുറത്തുവരുന്ന വിലയിരുത്തലുകള്‍ സമിശ്രമാണ്. അതുകൊണ്ട് തന്നെ പ്രതിസന്ധിയില്‍ നിന്ന് മലയാള സിനിമയെ ഉയര്‍ത്തെഴുന്നേല്‍പ്പിന് പാകപ്പെടുത്തുന്ന മരുന്ന് വെളിപാടിന്റെ പുസ്തകത്തിനില്ലെന്നാണ് വിലിയരുത്തല്‍.
ദിലീപ് അഴിക്കുള്ളിലായ ശേഷം ഇറങ്ങിയ ഏക ബിഗ് സിനിമ പൃഥ്വിരാജിന്റെ ടിയാന്‍ ആയിരുന്നു. അത് വലിയ നഷ്ടമാണ് നിര്‍മ്മാതാവിന് ഉണ്ടാക്കിയത്. അതി ഗംഭീരമെന്ന് ഏവരും വിലയിരുത്തിയ തൊണ്ടി മുതലും ദൃക്സാക്ഷിയും തിയേറ്ററില്‍ ഓടുന്നുണ്ടെങ്കിലും വലിയ കളക്ഷന്‍ നേടിയില്ല. ദിലീപിന്റെ അറസ്റ്റിന്റെ പ്രതിസന്ധിക്ക് ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഇത്. ഈ സാഹചര്യത്തില്‍ മോഹന്‍ലാലിന് മാത്രമേ എല്ലാ വിധ പ്രേക്ഷകരേയും തിയേറ്ററിലേക്ക് അടുപ്പിക്കാനാകൂവെന്നും വിലയിരുത്തി. പുലിമുരുകന് സമാനമായ ഹിറ്റ് വെളിപാടിന്റെ പുസ്തകത്തില്‍ പ്രതീക്ഷിച്ചു. അത്തരത്തിലൊരു വിജയം കാത്തിരുന്നവര്‍ക്ക് നിരാശ നല്‍കുന്നതാണ് ആദ്യ ദിവസത്തെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ലാല്‍ ആരാധകരെന്ന വ്യാജേന ചിലര്‍ നുഴഞ്ഞു കയറിയെന്നും അവരാണ് സോഷ്യല്‍ മീഡിയയില്‍ ലാല്‍ ചിത്രത്തെ മോശമാക്കുന്നതെന്നും ലാല്‍ ഫാന്‍സും പറയുന്നു.
ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നു എന്നത് തന്നെയായിരുന്നു ഈ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. തിയേറ്ററുകളില്‍ വന്‍ ജനാവലിയാണുള്ളത്. മോഹന്‍ലാല്‍ രണ്ടു വ്യത്യസ്ത ലുക്കുകളിലെത്തുന്ന ചിത്രത്തില്‍ അന്ന രേഷ്മ രാജനാണ് നായിക. ഇത്തവണത്തെ ഓണം മോഹന്‍ലാലിന്റെ ഇടിക്കുള കൊണ്ടുപോയെന്നാണ് ആരാധകര്‍ പറയുന്നത്. ബെന്നി പി നായരമ്പലമാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്. ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. മോഹന്‍ലാലും ലാല്‍ജോസും സിനിമയിലെത്തിയിട്ട് വര്‍ഷം കുറേയായി. പക്ഷേ ഇരുവരും ഇതാദ്യമായാണ് ഒരുമിക്കുന്നത്. നേരത്തെ മോഹന്‍ലാലിനെ നായകനാക്കി രണ്ടു പ്രൊജക്ടുകളെക്കുറിച്ച് പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും അതു നടക്കാതെ പോവുകയായിരുന്നു. അതുകൊണ്ട് കൂടിയാണ് ഈ സിനിമയില്‍ പ്രതീക്ഷകള്‍ ഏറെയായത്.
വര്‍ഷങ്ങള്‍ക്കു ശേഷം ശാന്തി കൃഷ്ണ സിനിമയിലേയ്ക്കു തിരിച്ചെത്തുന്നു. നിവിന്‍ പോളി നായകനാകുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയാണു തിരിച്ചു വരവ്. കുടുംബ ബന്ധങ്ങള്‍ക്കു പ്രധാന്യം നല്‍കുന്ന ചിത്രം അല്‍ത്താഫ് സലിം ആണു സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ നിവിന്റെ അമ്മയായാണു ശാന്തി കൃഷ്ണ എത്തുന്നത്.
ലൊക്കേഷനില്‍ എത്തിയ അവസരത്തില്‍ ശാന്തി കൃഷ്ണ നിവിന്‍ പോളിയോടു പറഞ്ഞു ‘റിയലി സോറി, തന്റെ ഒരു സിനിമകളും ഞാന്‍ കണ്ടിട്ടില്ല’. ശാന്തി കൃഷ്ണ പറഞ്ഞത് ചിരിയോടെ കേട്ടിരുന്ന നിവിന്‍ ഒന്നും മിണ്ടിയില്ല. പകരം മറുപടി നല്‍കിയത് ഭാര്യയായിരുന്നു. അതിനെന്താ ചേച്ചിയൊക്കെ എത്രയോ കാലം മുമ്പേ ഇന്‍ഡസ്ട്രിയില്‍ നിന്നു പോയതല്ലെ എന്നായിരുന്നു നിവിന്‍ പോളിയുടെ ഭാര്യയുടെ മറുപടി. ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ ഇതു പറഞ്ഞത്.
നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായിട്ട് അമ്പത് ദിവസങ്ങള്‍ പിന്നട്ടിരിക്കുന്നു. കീഴ്‌ക്കോടതികളിലും ഹൈക്കോടതിയിലുമായി ദിലീപ് നല്‍കിയ ജാമ്യാപേക്ഷകളെല്ലാം കോടതി തള്ളുകയും ചെയ്തു. ദിലീപ് അറസ്റ്റിലായതോടെ അനിശ്ചിതത്വത്തിലായത് ദിലീപ് നായകനായി അഭിനയിക്കേണ്ടിയിരുന്ന സിനിമകളുടെ നിര്‍മാതാക്കളും സംവിധായകരുമാണ്.
ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിന് ഒരുങ്ങിക്കൊണ്ടിരുന്ന രാമലീല എന്ന ചിത്രത്തിനാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. ദിലീപിന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും. എന്നാല്‍ ചൊവ്വാഴ്ച ഹൈക്കോടതി ദിലീപിന് ജാമ്യം നിഷേധിച്ചതോട് രാമലീലയും പ്രതിസന്ധിയിലായി.
ദിലീപ് ജാമ്യത്തില്‍ ഇറങ്ങുന്നതിന് പിന്നാലെ ചിത്രം പുറത്തിറക്കാനുള്ള ഒരു ആലോചന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ജാമ്യം നിഷേധിക്കപ്പെട്ടതോടെ ചിത്രത്തിന്റെ റിലീസിനേക്കുറിച്ച് വ്യക്തമായ തീരുമാനത്തില്‍ എത്താന്‍ സാധിക്കാത്ത അവസ്ഥയിലാണ് അണിയറ പ്രവര്‍ത്തകര്‍.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ചിത്രത്തിന്റെ റിലീസിനേക്കുറിച്ച് ഒന്നും പറയാനാകില്ല. വൈകാതെ ചിത്രം പുറത്തിറക്കാമെന്നായിരുന്നു പ്രതീക്ഷ എങ്കിലും ഓണത്തിന് ചിത്രം റിലീസ് ചെയ്യുന്നതിനേക്കുറിച്ച് പ്ലാന്‍ ചെയ്തിരുന്നില്ലെന്ന് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം പറയുന്നു
രാമലീലയുടെ റിലീസ് സംബന്ധിച്ച് ഏക പക്ഷീയമായി ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സാധിക്കില്ല. സംഘടന പ്രതിനിധികളോടും ആലോചിച്ചേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സാധിക്കു എന്നാണ് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം പറയുന്നത്.
309 സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത വിവേകം കേരളത്തില്‍ വിതരണത്തിനെടുത്തിരിക്കുന്നത് ടോമിച്ചന്‍ മുളകുപാടമാണ്. വിവേകത്തിന്റെ തിയറ്ററുകളില്‍ രാമലീല റിലീസ് ചെയ്യാമെന്ന് വിചാരിച്ചാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ നടക്കില്ല. ഓണം റിലീസുകളായി മലയാളം ചിത്രങ്ങള്‍ എത്തുന്നതോടെ ഈ തിയറ്ററുകള്‍ അവയ്ക്കായ് ഒഴിഞ്ഞ് കൊടുക്കേണ്ടി വരും.
ജൂലൈ ഏഴിന് രാമലീല തിയറ്ററില്‍ എത്തുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ആ സമയത്തായിരുന്നു നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ ശക്തമായ ആരോപണങ്ങള്‍ ഉയരുന്നത്. റിലീസ് 21ലേക്ക് മാറ്റി. എന്നാല്‍ ദിലീപ് വിഷയമല്ല സാങ്കേതിക കാരണങ്ങളാണ് ഇതിന് പിന്നില്‍ എന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്.
പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കി ചിത്രം ജൂലൈ 21ന് റിലീസ് ചെയ്യാം എന്ന പ്ലാനില്‍ ഇരിക്കുമ്പോഴായിരുന്നു ദിലീപിന്റെ അറസ്റ്റ്. ഇതോടെ എല്ലാ പ്രതീക്ഷകളും താളം തെറ്റി. പലപ്പോഴായി ദിലീപിന്റെ ജാമ്യാപേക്ഷകള്‍ കോടതി തള്ളുകയും ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലായി.
ദിലീപിന്റെ അറസ്റ്റിന് പിന്നാലെ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് റെസ്റ്റൊറന്റുകള്‍ ആളുകള്‍ അടിച്ച് പൊളിച്ചിരുന്നു. ഇതിന് പിന്നാലെ സിനിമ റിലീസ് ചെയ്താല്‍ പ്രേക്ഷകര്‍ അത് എങ്ങനെ സ്വീകരിക്കുമെന്നതും ശ്രദ്ധേയമാണ്. പ്രേക്ഷകര്‍ സിനിമയെ സിനിമയായി കാണും എന്ന പ്രതീക്ഷയാണ് സംവിധായകന്‍ അരുണ്‍ ഗോപിക്കുള്ളത്.
ആഷ് എന്നുവിളിക്കാന്‍ അവളെന്താ നിന്റെ ക്ലാസ്‌മേറ്റാണോ ? പൊട്ടിത്തെറിച്ച് ജയാബച്ചന്‍. ഇഷ്ടപ്പെടാത്ത കാര്യം കണ്ടാല്‍ ജയാ ബച്ചന്‍ പ്രതികരിക്കും. മറുവശത്ത് ആരായാലും അത് ജയയെ ബാധിക്കില്ല. മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും മുന്നില്‍ ഒരിക്കലും മുഖം കറുപ്പിക്കാത്ത അമിതാബ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും മരുമകള്‍ ഐശ്വര്യയ്ക്കും ചെറുതല്ലാത്ത തലവേദനകള്‍ സൃഷ്ടിക്കാറുണ്ട് ജയയുടെ ഈ എടുത്തു ചാട്ടം.
ഇഷ ഡിയോളിന്റെ വീട്ടില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ഐശ്വര്യയും ജയാബച്ചനുമെത്തിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. ഐശ്വര്യയെക്കണ്ട ഫൊട്ടോഗ്രാഫര്‍ ആവേശത്തോടെ ഐശ്യര്യയോടു ഫോട്ടോയ്ക്കു പോസ് ചെയ്യാനാവശ്യപ്പെട്ട് ആഷ് എന്ന് അഭിസംബോധന ചെയ്തു. അതു ജയാബച്ചന് തീരെ ഇഷ്ടപ്പെട്ടില്ല. ഐശ്വര്യയെ ആഷ് എന്ന് അഭിസംബോധന ചെയ്യാന്‍ അവള്‍ നിന്റെ സഹപാഠിയാണോ പേര് വിളിക്കൂ എന്ന് പറഞ്ഞായിരുന്നു ജയയുടെ ആക്രോശം.
മാധ്യമപ്രവര്‍ത്തകരോടുള്ള അമ്മായിയമ്മയുടെ പെരുമാറ്റം കണ്ട് അമ്പരന്നു പോയെങ്കിലും നിര്‍വികാരമായ ഒരു ഭാവം മുഖത്തു നിലനിര്‍ത്തി ആ സാഹചര്യത്തില്‍ നിന്ന് എത്രയും പെട്ടന്ന് മാറിനില്‍ക്കാനാണ് ഐശ്വര്യ ശ്രമിച്ചതെന്നാണ് സംഭവത്തിനു ദൃക്‌സാക്ഷികളായവര്‍ പറഞ്ഞത്. ചടങ്ങില്‍ വെച്ച് തന്നെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച പൂജാരിക്കും ജയ കണക്കിന് കൊടുത്തിരുന്നു. പൂജയ്‌ക്കെത്തിയ പൂജാരി നടിമാരെ ഒന്നാകെ കണ്ടതോടെ പൂജ നിറുത്തി സെല്‍ഫിയെടുക്കാനായി ഓടിനടന്നു.
ഇതുകണ്ട് ജയാ ബച്ചന്‍ വയലന്റായി. നിങ്ങള്‍ ആദ്യം പൂജ പൂര്‍ത്തിയാക്കൂ, സെല്‍ഫിയെടുക്കലൊക്കെ അതിനു ശേഷമാകാം എന്നു പറഞ്ഞ് ജയ ദേഷ്യപ്പെടുകയായിരുന്നു. ഇതോടെ പൂജാരി ഫോണ്‍ തിരികെ വച്ച് ജോലിയില്‍ മുഴുകി. ഇഷയുടെ ചടങ്ങിന് മുന്‍നായികമാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ എത്തിയിരുന്നു. ഇവരെല്ലാം ജയയുടെ പ്രവൃത്തിയെ അഭിനന്ദിക്കുകയും ചെയ്തു
തന്നെ കുടുക്കിയതു സിനിമാ മേഖലയിലയിലുള്ളവര്‍ തന്നെയാണന്ന ദിലീപിന്റെ വാദം ചുമ്മാ രക്ഷപ്പെടാനുള്ള ഡയലോഗ് മാത്രമെന്നും ഈ കഥ ദിലീപ് രാമന്‍ പിള്ളയ്ക്ക് പറഞ്ഞ് കൊടുത്തതായിരിക്കുമെന്നും ലിബര്‍ട്ടി ബഷീര്‍.
തനിക്കെതിരെ മാത്രമല്ല ആരോപണമെന്നും മുന്‍ ഭാര്യയായ മഞ്ജു വാര്യര്‍ പിന്നെ സംവിധായകന്‍ ശ്രീകുമാര്‍ എന്നിവരെയും ഉള്‍പ്പെടുത്തിയാണ് ഹൈക്കോടതിയില്‍ ദിലീപ് ഗൂഢാലോചന ഉന്നയിച്ചതെന്നും അദ്ദേഹം പറയുന്നു. കൊച്ചിയില്‍ നടിയെ അക്രമിച്ച കേസില്‍ പിടിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ ദിലീപിന്റെ അടുത്ത ലക്ഷ്യം സംവിധായകന്‍ ശ്രീകുമാറായിരുന്നേനെയെന്നും അദ്ദേഹം പറയുന്നു.
ഗൂഢാലോചനയെന്നൊക്കെ കോടതിയില്‍ വെറുതെ പറഞ്ഞതല്ലാതെ അതുകൊണ്ട് വല്ല ഗുണവും ഉണ്ടായോ എന്നും അദ്ദേഹം ചോദിക്കുന്നു. യഥാര്‍ഥത്തില്‍ ശ്രീകുമാറിനെ ഉള്‍പ്പടെ ഇല്ലാതാക്കാന്‍ ഗൂഡ പദ്ധതികളുമായി മുന്നോട്ട് പോവുകയായിരുന്നില്ലേ ദിലീപെന്നും അദ്ദേഹം ചോദിക്കുന്നു.ശ്രീകുമാര്‍ തന്റെ കുടുംബം തകര്‍ക്കുന്നുവെന്ന് ദിലീപ് തന്നോട് പരാതി പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതില്‍ വലിയ കാര്യമൊന്നുമില്ലെന്നും ബഷീര്‍ പറയുന്നു. വിവാഹ മോചനത്തിന് ശേഷമാണ് മഞ്ചു വാര്യര്‍ ശ്രീകുമാറുമായി സഹകരിച്ച് ജോലി ചെയ്യുന്നത്. അത് അവരുടെ ജോലി സംബന്ധമായ കാര്യം മാത്രമാണ്.
ദിലീപൊക്കെ സിനിമയില്‍ വരുന്നതിന് മുന്‍പ് തന്നെ ഈ മേഖലയിലെ സാന്നിധ്യമാണ് ശ്രീകുമാര്‍. രാജ്യത്തെ തന്നെ വലിയ കലാകാരന്മാരുമായി സഹകരിച്ച് പ്രവര്‍ത്തിച്ച് പരിചയമുള്ള വ്യക്തി. വിവാഹമോചനത്തിന് ശേഷം മഞ്ജുവിന് ഇന്‍ഡസ്ട്രിയിലേക്ക് ഒരു പുനര്‍ ജനമം നല്‍കിയത് ശ്രീകുമാറാണ്. ഈ ബന്ധത്തെ ദിലീപ് വ്യാഖ്യാനിക്കുന്നത് ശ്രീകുമാര്‍ പലര്‍ക്കും മഞ്ജുവിനെ കാഴ്ച്ചവയ്ക്കുന്നുവെന്നാണ്. ഇത് ദിലീപ് തന്നോട് പലപ്പോഴും നേരിട്ട് പറഞ്ഞിട്ടുണ്ട്.
മഞ്ജുവിനെ നായികയാക്കി ശ്രീകുമാര്‍ നിര്‍മ്മാണം ചെയ്ത് ഒരു ചിത്രം പ്ലാന്‍ ചെയ്തിരുന്നു. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധായകനായ ഈ ചിത്രം തന്നെ ഉപയോഗിച്ചാണ് ദിലീപ് മുടക്കിച്ചതെന്നും ബഷീര്‍ പറയുന്നു. മഞജുവിനോട് എനിക്ക് വ്യക്തിപരമായ ബന്ധംവും സ്വാധീനവും ഉപയോഗിച്ചാണ് ഈ ചിത്രത്തില്‍ നിന്നും മഞ്ജുവിനെ പിന്തിരിപ്പിച്ചത്. പല ഭാഗത്ത് നിന്നും സമ്മര്‍ദ്ദമുണ്ടെന്നും ഇതില്‍ നിന്നും പിന്മാറാണമെന്നും ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വിവാഹമോചനത്തിന് ശേഷവും മഞ്ജു വാര്യരുടെ കാര്യങ്ങളില്‍ ദിലീപ് ഇടപെട്ടുവെന്നും ഇതിന്റെ ആവശ്യമെന്തായിരുന്നുവെന്നും ബഷീര്‍ ചോദിക്കുന്നു.
ദീലീപിന്റെ ഉദ്ദേശം മഞ്ജുവിനേയും കാവ്യയേയും ഒരുമിച്ച് കൊണ്ട് പോവുക എന്നതായിരുന്നു. മഞ്ജുവിനെ ഭാര്യയായും കാവ്യയെ ചിന്നവീടായും ഉപയോഗിക്കുക എന്നത് തന്നെയായിരുന്നു ഉദ്ദേശം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞ മഞ്ജു വാര്യര്‍ ഇതിനെ ശക്തമായി എതിര്‍ത്തതാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നും ബഷീര്‍ പറയുന്നു. ഗൂഢാലോചനയെന്ന് പറയുന്നുണ്ടല്ലോ. മഞ്ജുവിന്റെ അടുത്ത സുഹൃത്താണ് അക്രമിക്കപ്പെട്ട നടി. അപ്പോള്‍ ഇതില്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞാല്‍ മഞ്ജുവും ഞാനും ശ്രീകുമാറുമാണ് എന്നാണോ എന്നും ബഷീര്‍ ചോദിക്കുന്നു.
ദിലീപിന് താനുമായും ശ്രീകുമാറുമായും നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും എന്നാല്‍ സംഘടന തകര്‍ക്കുന്നതിലുള്‍പ്പടെ കാര്യങ്ങളെത്തിയപ്പോഴാണ് ബന്ധം വഷളായതെന്നും ബഷീര്‍ പറയുന്നു. പ്രതികാര ബുദ്ധിയോടെ പെരുമാറുന്ന മനുഷ്യനാണ് ദിലീപ് എന്നതില്‍ തര്‍ക്കമില്ലെന്നും. നടിയെ അക്രമിച്ചതിന്റെ ദൃശ്യങ്ങളും ഫോണുമെല്ലാം ദിലീപിന്റെ കൈവശമുണ്ടെന്നും എന്നെങ്കിലും പുറത്ത് വന്നാല്‍ ദിലീപ് ഉറപ്പായും ഈ ദൃശ്യങ്ങള്‍ ഉപയോഗിക്കുമെന്നും പകപോക്കുമെന്നും ബഷീര്‍ പറയുന്നു.
ദിലീപിന്റെ അറസ്റ്റൊന്നും സിനിമ മേഖലയെ ബാധിക്കില്ലെന്നും ഇയാളുടെ അറസ്റ്റിന് ശേഷം നാല് ചിത്രങ്ങളാണ് സൂപ്പര്‍ ഹിറ്റായതെന്നും അതില്‍ തന്നെ വലിയ താരങ്ങളൊന്നും ഇല്ലായിരുന്നുവെന്നും എന്നിട്ടാണ് ഹിറ്റായതെന്നും ബഷീര്‍ പറയുന്നു. രാംലീല എന്ന സിനിമയെ ദിലീപിന്റെ അറസ്റ്റ് ബാധിക്കില്ല. അത് നല്ല സിനിമയാണെങ്കില്‍ വിജയിക്കും അത്ര തന്നെ. ദിലീപില്ലെങ്കില്‍ ഹിറ്റാവില്ലെന്നതൊക്കെ ദിലീപന്റെ ആളുകള്‍ പറഞ്ഞ് നടക്കുന്നതാണെന്നും പറയുന്നു. പിന്നെ ദിലീപ് അമ്മ എന്ന സംഘടനയിലെ അംഗമായിരുന്നു എന്നോര്‍ക്കണം. സംഭവത്തില്‍ വാസ്തവം ഉള്ളത്‌കൊണ്ട് മാത്രമാണ് സംഘടന മിണ്ടാതിരിക്കുന്നതെന്നും ബഷീര്‍ പറയുന്നു.
ഇടത് പക്ഷത്തിന് വലിയ സ്വാധീനവും എംഎല്‍എമാരുമൊക്കെ ഉള്ള സംഘടനയാണെന്ന് ഓര്‍ക്കണമെന്നും ബഷീര്‍ പറയുന്നു. പിന്നെ കള്ളക്കേസുണ്ടാക്കുന്നതിനെ പിന്തുണയ്ക്കുന്ന ആളാണോ കേരളം ഭരിക്കുന്നതെന്നും ബഷീര്‍ ചോദിക്കുന്നു. പല പൊലീസുകാരും ഗൂഢാലോചന നടത്തിയെന്ന് പറയുമ്പോള്‍ മുഖ്യമന്ത്രി അതിനെ പിനതുണയച്ചെന്നല്ലേ പറയുന്നചത്. അതൊക്കെ ഇവിടെ ആരെങ്കിലും വിശ്വസിക്കുമോ. കള്ളക്കേസില്‍ ഒക്കെ കുടുങ്ങി ജയിലില്‍ പോയ ആളാണ് മുഖ്യന്‍ അതുകൊണ്ട് തന്നെ ശരിക്കുള്ള കേസും നല്ല കേസും അദ്ദേഹത്തിന് തിരിച്ചറിയാം.
ബാഹുബലി 2 വിനുശേഷം പ്രഭാസ് അഭിനയിക്കുന്ന ത്രില്ലർ ചിത്രമാണ് സാഹോ. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. സുജിത് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ശ്രദ്ധ കപൂറാണ് സാഹോയിലെ നായിക. നേരത്തെ അനുഷ്കയുടെ പേരാണ് നായികയുടെ സ്ഥാനത്തേക്ക് ഉയർന്നു കേട്ടതെങ്കിലും പിന്നീട് ശ്രദ്ധയെ നായികയാക്കുകയായിരുന്നു. ജാക്കി ഷറോഫാണ് വില്ലനെന്നാണ് സൂചന.
വൻ താരനിര തന്നെ അണിനിരക്കുന്ന സാഹോയിൽ , ഹിന്ദി, തമിഴ്, മലയാളം സിനിമാരംഗത്തുനിന്നുളള താരങ്ങളും ഉണ്ടാകുമെന്നാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്ന വിവരം. മലയാളത്തിൽനിന്നും മോഹൻലാലും തമിഴിൽനിന്നും അരുൺ വിജയ്‌യും ചിത്രത്തിലെത്തുമെന്നാണ് വിവരം. ഈ വിവരം ആരാധകരെ ഒന്നുകൂടി ആവേശത്തിലാക്കുന്നതാണ്.
150 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന സാഹോ പ്രഭാസിന്റെ കരിയറിലെ മറ്റൊരു പ്രധാനചിത്രം കൂടിയാണ്. ബോളിവുഡിൽ നിന്നുള്ള പല ഓഫറുകളും നിരസിച്ചാണ് താരം ഈ സിനിമയിൽ കരാർ ഒപ്പിട്ടത്. ഇതിൽ അഭിനയിക്കാൻ 30 കോടിയാണ് പ്രഭാസിന്റെ പ്രതിഫലം. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം ഒരുമിച്ചാകും റിലീസ് ചെയ്യുക.
ആലുവ : ദിലീപിന് ജാമ്യം കിട്ടിയില്ലെങ്കിലും ജയിലില്‍ കഴിയുന്ന ദിലീപിന് പിന്തുണയുമായി ആരാധകരുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു. ദിലീപ് പ്രതിയാണെന്ന് സംശയിച്ചവര്‍ പോലും ഇപ്പോള്‍ താരത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. ദിലീപ് ഇത് ചെയ്യില്ലെന്ന് സിനിമയിലെ മിക്കവരും ഒരേ സ്വരത്തില്‍ പറയുന്നു. ഇതിനിടെ ദിലീപിനെതിരെ ശക്തമായ ഒരു തെളിവു പോലും പൊലീസിന് കണ്ടെത്താനാകാത്തതും ദിലീപ് നിരപരാധിയാണെന്ന വാദങ്ങള്‍ ഉറച്ച തെളിവുകളോടെ അഡ്വക്കേറ്റ് ബി രാമന്‍പിള്ള കോടതിയില്‍ വാദിക്കുന്നതും ദിലീപിനനുകൂലമായ തരംഗങ്ങള്‍ സൃഷ്ടിക്കുന്നു. ഇതിനിടെയാണ് ശക്തമായി തിരിച്ചു വരണമെന്ന് ആവശ്യപ്പെട്ട് ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്.
ദിലീപേട്ടാ തിരിച്ചു വന്നു നിങ്ങള്‍ സന്തോഷമായി ജീവിച്ചു കാണിച്ചു കൊടുക്ക്. നിങ്ങളെ ഇല്ലാതാക്കാനും നിങ്ങളുടെ പതനം കാണാന്‍ കാത്തിരിക്കുന്നവര്‍ക്ക് മുന്നില്‍ തോറ്റു കൊടുക്കരുത്. വീണ കല്ല് ചവിട്ടു പടി ആക്കി കേറി വരുന്ന ദിലീപേട്ടനെ ഞങ്ങള്‍ക്ക് അറിയാം. അതിനു നിങ്ങള്‍ക്ക് കഴിയും, കാരണം ദിലീപേട്ടന്റെ കുടുംബവും ദിലീപേട്ടനെ ഇഷ്ട്ടപെടുന്ന പ്രേക്ഷക സമൂഹവും നിങ്ങളുടെ കൂടെ പൂര്‍ണ പിന്തുണ ആയി ഉണ്ട്. ഒരു കാര്യത്തില്‍ വളരെ സന്തോഷം ഉണ്ട്. നിങ്ങളുടെ തീരുമാനം ശരി ആണെന്ന് മനസ്സിലാക്കി തന്ന ദിവസങ്ങള്‍. മീനാക്ഷിക്ക് എല്ലാ സപ്പോര്‍ട്ടും ആയി എപ്പോളും കൂടെ നിന്നു കാവ്യക്ക് ആ കുഞ്ഞു മനസ്സിനെ പതറാതെ പിടിച്ചു നിറുത്താന്‍ കഴിഞ്ഞു. ആരുടെ മുന്നിലും തോല്‍ക്കാന്‍ ആ മകള്‍ക്കും മനസ്സില്ല എന്നാ ഉറച്ച തീരുമാനമായി മുന്നോട്ട്.
നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഡാലോചനകുറ്റത്തിന് അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ മൂന്നാം തവണയും കോടതി തള്ളാന്‍ കാരണമായത് നടന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ മൊഴിയെന്ന് റിപ്പോര്‍ട്ട്. കാവ്യയുടെ മൊഴി പ്രോസിക്യൂഷന്‍ നിര്‍ണായക തെളിവായി കോടതിയില്‍ ഹാജരാക്കിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
പള്‍സര്‍ സുനിയെ അറിയില്ലെന്നായിരുന്നു ദിലീപും കാവ്യയും നേരത്തെ മൊഴി നല്‍കിയിരുന്നത്. ഇരുവരുടെയും മൊഴികള്‍ തെറ്റാണെന്ന് തെളിയിക്കുന്നതാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍. സുനി കാവ്യ മാധവന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കാവ്യയുടെ ഉടമസ്ഥതയിലുളള ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തില്‍ പള്‍സര്‍ സുനി എത്തിയിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തി.
തെളിവുകള്‍ നിരത്തിയതോടെ കാവ്യ കുറ്റസമ്മതം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പള്‍സര്‍ സുനി തന്റെ മൊബൈലില്‍ നിന്ന് ദിലീപിനെ വിളിച്ചിരുന്നുവെന്ന് കാവ്യ അന്വേഷണസംഘത്തിന് മൊഴി നല്‍കി. ദിലീപ് പറഞ്ഞതനുസരിച്ച് താന്‍ സുനിക്ക് 25,000 രൂപ നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മൊഴിയാണ് കോടതി മുഖവിലയ്ക്ക് എടുത്തതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
സുനിയെ ദിലീപിന് അറിയാമെന്നും നടന്‍ മികച്ച അഭിനേതാവും കിംഗ് ലയറുമാണെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ഇത്തവണയും ജാമ്യം നിഷേധിച്ചത്. നിര്‍ണ്ണായക തെളിവായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു എന്ന മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു. ഇതിന് വേണ്ടി അന്വേഷണം തുടരുകയാണ്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ചോദ്യം ചെയ്തെങ്കിലും അപ്പുണ്ണി സഹകരിച്ചിട്ടില്ല. ദിലീപിന് ജാമ്യം അനുവദിച്ചാല്‍ സിനിമാ രംഗത്തെ സാക്ഷികളെ സ്വാധീനിക്കുമെന്ന വാദവും കോടതി ശരിവെച്ചു.
ദിലീപ് ആദ്യം സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളുമ്പോഴുണ്ടായ സാഹചര്യത്തില്‍ ഇപ്പോഴും മാറ്റമില്ല. കേസന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലൂടെ പുരോഗമിക്കുന്നതിനാല്‍ ഇപ്പോള്‍ ദിലീപിന് ജാമ്യം നല്‍കാനാവില്ലെന്നും എട്ടു പേജ് വിധിന്യായത്തില്‍ ജസ്റ്റിസ് സുനില്‍ തോമസ് വ്യക്തമാക്കി. ഫെബ്രുവരി 17നാണ് പ്രശസ്ത യുവനടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ടത്. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജൂലൈ 10നാണ് ദിലീപ് അറസ്റ്റിലായത്. പൊലീസ് കസ്റ്റഡി അവസാനിച്ചത് മുതല്‍ ആലുവ സബ് ജയിലിലാണ് ദിലീപിന്റെ വാസം.