Movies

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ എല്ലാ മലയാളികളുടെയും പ്രിയങ്കരിയായി മാറിയ നടിയാണ് സായ് പല്ലവി. കേരളത്തില്‍ പ്രേമം ഉണ്ടാക്കിയ മലര്‍ തരംഗമാണ് ഫിഡ എന്ന ചിത്രത്തിലൂടെ തെലുങ്കിലും സായ് തീര്‍ത്തത്. തുടര്‍ന്ന് താരത്തിന് നിരവധി ഓഫറുകള്‍ വന്നിരുന്നെങ്കിലും വളരെ സൂക്ഷിച്ച് മാത്രമാണ് ഓരോ ചിത്രവും ചെയ്യുന്നത്.

ഫിഡയുടെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ സായ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഒരു മാള്‍ ഉദ്ഘാടനത്തോട് സായ് ‘നോ’ പറഞ്ഞതാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വന്‍ പ്രതിഫലം വാഗ്ദാനം ചെയ്തായിരുന്നു മാള്‍ അധികൃതര്‍ സായ് പല്ലവിയെ ഉദ്ഘാടനത്തിന് ക്ഷണിച്ചത്. എന്നാല്‍ താന്‍ വരില്ലെന്നും ഇത്രയും പ്രതിഫലം വാങ്ങി ഉദ്ഘാടനങ്ങള്‍ ചെയ്യാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും അവര്‍ പറഞ്ഞു.

ഒരു ഡോക്ടറാകാനായിരുന്നു താന്‍ ആഗ്രഹിച്ചത്. ഡോക്ടര്‍ സ്വപ്നങ്ങള്‍ക്കിടയിലെ ചെറിയൊരു ഭാഗം മാത്രമാണ് സിനിമ. സമൂഹത്തോട് ഏറെ പ്രതിബദ്ധതയുണ്ടെന്ന് തോന്നിപ്പിക്കുന്ന ജോലിയാണ് ഡോക്ടര്‍. ഏതെങ്കിലും സ്‌കൂളോ അല്ലെങ്കില്‍ ആശുപത്രികളോ തുടങ്ങി എല്ലാ ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന കാര്യങ്ങളാണെങ്കില്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ താന്‍ ഉദ്ഘാടനം ചെയ്യുമെന്നും സായ് പറഞ്ഞു.

തനിക്കേറ്റവും ഇഷ്ടപ്പെട്ട നടി സുരഭി ലക്ഷ്മിയാണെന്ന് പ്രശസ്ത എഴുത്തുകാരന്‍ ടി.പത്മനാഭന്‍. ഇഷ്ടപ്പെട്ട നടന്‍ മോഹന്‍ലാലാണെന്നും കഥാകൃത്ത് വെളിപ്പെടുത്തുന്നു. മമ്മൂട്ടിയും വളരെ ഇഷ്ടപ്പെട്ട നടനാണ്. എന്നുകരുതി എഴുപതാം വയസില്‍ അവര്‍ കൊച്ചുമക്കളുടെ പ്രായത്തിലുളള പെണ്‍കുട്ടികളുമായി ആടിപ്പാടുന്നതൊന്നും സ്വീകാര്യമല്ല. അവരൊക്കൊ ഒന്നാന്തരം ആക്ടേഴ്‌സാണ്.

എങ്കിലും മലയാള സിനിമയുടെ ഇന്നത്തെ താരാധിപത്യത്തിന് കാരണം ഇവരും കൂടിയാണ്. ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും ബെസ്റ്റല്ലേ എന്ന് ചോദിച്ച് പുകഴ്ത്താനും അദ്ദേഹം മടിക്കുന്നില്ല.

തന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമ സൗണ്ട് ഓഫ് മ്യൂസിക്കാണ്. മലയാളത്തില്‍ കമലിന്റെ രാപ്പകല്‍. നെഗറ്റീവ് മെസേജ് ഒന്നും സിനിമയില്‍ കൊണ്ടുവരാത്ത ഒരു സംവിധായകനാണ് കമല്‍. അതുപോലെ തന്നെ രഞ്ജിത്തിന്റെ ദേവാസുരവും ആറാം തമ്പുരാനും നരസിംഹവുമൊക്കെ മലയാളത്തിന്റെ ക്ലാസിക്കാണെന്നാണ് തന്റെ വിശ്വാസമെന്നും പത്മനാഭന്‍ പറയുന്നു.

തമിഴ് നടന്മാരായ വിജയ്യുടെയും സൂര്യയുടെയും ആരാധകര്‍ തമ്മിലുള്ള തമ്മിലടിയില്‍പ്പെട്ടത് ഇത്തവണ അനുശ്രീയാണ്. കഴിഞ്ഞ ദിവസം അനുശ്രീ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് ആരാധകരുടെ തമ്മിലടിയിലേയ്ക്ക് നയിച്ചത്. സണ്ണി വെയ്ന്‍ നായകനാകുന്ന പോക്കിരിസൈമണ്‍ എന്ന ചിത്രം വിജയ് ആരാധകരുടെ കഥയാണ്.
വിജയ്യുടെ വലിയ ഫ്ളക്സിനു മുന്നില്‍ നില്‍ക്കുന്ന സണ്ണി വെയ്ന്റെ ഒരു ഫോട്ടോയും സൂര്യയുടെ പിറന്നാള്‍ ദിനം ആഘോഷിക്കുന്ന ഫോട്ടോയും നടി ഫേസ്ബുക്കില്‍പോസ്റ്റ് ചെയ്തിരുന്നു. ഇതൊരു സിനിമയാണെങ്കില്‍ ഇതു റിയല്‍ ലൈഫ് ആണെന്നായിരുന്നു പോസ്റ്റ്.
ഇതിനു ശേഷമാണ് ചിത്രത്തിനു താഴെ വിജയ് ഫാന്‍സ് ട്രോളുമായി എത്തിയത്. നടനും കടുത്ത വിജയ് ആരാധകനുമായ ബിനീഷ് ബാസ്റ്റിനും നടിയുടെ പോസ്റ്റിനു താഴെ അഭിപ്രായവുമായി എത്തി. ട്രോള് കൂടിയതോടെ അവസാനും നടി തന്നെ പോസ്റ്റ് പിന്‍വലിക്കുകയുണ്ടായി. എന്നാല്‍ നടിക്കെതിരായ ട്രോളിന് അവസാനം ഉണ്ടായില്ല. സംഭവത്തില്‍ പ്രതികരണവുമായി നടിയ്ക്ക് വീണ്ടും ഫേസ്ബുക്കില്‍ എത്തേണ്ടിയും വന്നു.
ഞാന്‍ പോലും വിചാരിക്കാത്ത തരത്തിലാണ് മറ്റുള്ളവര്‍ ആ പോസ്റ്റിനെ കണ്ടത്. വിജയ് സാറിനെപ്പോലുള്ള ഒരു വലിയ നടനെ വില കുറച്ച് കാണാന്‍ ഞാന്‍ ആരുമല്ല. നെഗറ്റീവ് ഇമേജ് വരുമെന്ന ഒരു ചിന്തയുണ്ടായിരുന്നെങ്കില്‍ പോസ്റ്റ് ചെയ്യില്ലായിരുന്നു. നിങ്ങള്‍ കരുതുന്നതു പോലെ ചിന്തിച്ചിട്ടു പോലുമില്ല. ആരെങ്കിലും അതില്‍ വേദനിച്ചിട്ടുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കുക.വിജയ് സാറിനെ മോശമായി കാണിക്കാന്‍ ആഗ്രഹിച്ചിട്ട് പോലുമില്ല. മനസ്സില്‍ സൂര്യ സാറിനോടുള്ള ആരാധനയാണുണ്ടായിരുന്നത്.
വിജയ് സാര്‍ മഹാനായ നടനാണ്. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടാണ് വളര്‍ന്നത്. ഒരിക്കലും ഇരുവരെയും തമ്മില്‍ താരതമ്യം ചെയ്തിട്ടില്ല. ഒരു വ്യക്തിയെന്ന നിലയില്‍ സൂര്യ ഫാന്‍ ആണെന്നേയുള്ളൂ. ഒരാള്‍ അയച്ചു തന്ന ഒരു ഫോട്ടോ ഇട്ടെന്ന് മാത്രം.ഇതുവരെ ചേച്ചിയെ ഇഷ്ടമായിരുന്നു, ഇനി മുതല്‍ ഇഷ്ടപ്പെടില്ലയെന്നും പലരും പറഞ്ഞു. നിങ്ങളുടെ പിന്തുണയില്ലെങ്കില്‍ ഞാനില്ല.
എന്റെ സിനിമകള്‍ തിയേറ്ററില്‍ വരുമ്പോള്‍ നിങ്ങള്‍ കൂവിയാല്‍ പിന്നെ ഞാന്‍ അഭിനയിച്ചിട്ട് കാര്യമില്ല. നിങ്ങളുടെ പിന്തുണ കൊണ്ടു മാത്രമാണ് മുന്നോട്ട് പോവുന്നത്. ഇനിയും അതു വേണം. ഈ സംഭവം കാരണം അതില്ലാതാകരുതെന്നും അനുശ്രീ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു

മലയാള സിനിമയിലെ മെഗാതാരമെന്ന വിശേഷണം സ്വന്തമാക്കുന്നതിനു മുമ്പെ കേരള ജനതയ്ക്ക് മമ്മൂട്ടിയെ അറിയാം. ചില തെറ്റുകള്‍ കണ്ടാല്‍ മമ്മൂക്ക അത് വിളിച്ചു പറയും. ചിലരൊക്കെ ജാഡയാണെന്നൊക്കെ പറയുമെങ്കിലും അതല്ല സത്യമെന്ന് മെഗാസ്റ്റാറിനെ അറിയാവുന്നവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇനിയിപ്പോ ജാഡയാണെന്ന് പറയുമെന്ന പേടിയില്‍ കണ്ണില്‍ കണ്ടത് പറയാതെ പോകുന്ന ശീലം മമ്മൂട്ടിക്കില്ല.

സെവന്‍ത് ഡേ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകന്‍ ശ്യാംധര്‍ ഒരുക്കുന്ന ചിത്രമാണ് പുളളിക്കാരന്‍ സ്റ്റാറാ. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ് കഴിഞ്ഞ ദിവസം ആഘോഷപൂര്‍വ്വം നടന്നു. മമ്മൂട്ടി, കലാഭവന്‍ ഷാജോണ്‍, ദീപ്തി, ഉണ്ണി മുകുന്ദന്‍, ശ്യാംധര്‍, എം.ജയചന്ദ്രന്‍ തുടങ്ങി പ്രമുഖരെല്ലാം അണിനിരന്നു.

ചടങ്ങില്‍ അവതാരകയുടെ അശ്രദ്ധയ്ക്കും അറിവില്ലായ്മയ്ക്കും ഒരു കൊട്ട് കൊടുത്തിട്ടാണ് മമ്മൂട്ടി മടങ്ങിയത്. പരിപാടി അവതരിപ്പിക്കാനെത്തിയ അവതാരക പങ്കെടുക്കുന്നവരുടെ പേര് തെറ്റായി വായിച്ചാല്‍ എങ്ങനെയിരിക്കും. എന്തായാലും മമ്മൂട്ടി പ്രതികരിച്ചു.

കലാഭവന്‍ ഷാജോണിന്റെ പേരാണ് അവതാരിക തെറ്റായി വായിച്ചത്. കലാഭവന്‍ ഷാജോണിനെ ഷാനുവെന്നാണ് അവതാരക വിളിച്ചത്. ഇതിന് അവതാരകയ്ക്ക് നല്ല ഉഗ്രന്‍ മറുപടിയാണ് മമ്മൂട്ടി സ്റ്റേജില്‍വച്ചുതന്നെ നല്‍കിയത്. ‘ പല ആള്‍ക്കാരെയും ഇവിടെ കൂടിയിരുന്നവര്‍ക്ക് അറിയാവുന്ന അത്രയും അവതാരകയ്ക്ക് അറിയില്ല. കലാഭവന്‍ ഷാനുവെന്നൊക്കെ വിളിച്ച് കുളമാക്കി. സോറി. കലാഭവന്‍ ഷാജോണ്‍ അറിയപ്പെടുന്ന കലാകാരനാണ്. അദ്ദേഹത്തെയൊക്കെ തിരിച്ചറിയുന്നത് നല്ലതാണെന്നും’ അവതാരകയോടായി മമ്മൂട്ടി പറഞ്ഞു.

ചില സമയത്ത് എനിക്ക് ഇങ്ങനെയൊരു കുഴപ്പമുണ്ടെന്നും ചിലതൊക്കെ കണ്ടാല്‍ ഉടന്‍തന്നെ പറഞ്ഞുപോകും. അവതാരകയോട് സോറി പറയുകയും മമ്മൂട്ടി ചെയ്തു. എന്തായാലും അവതാരകമാര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ക്ക് ഇത്തരം മറുപടി അനിവാര്യമാണെന്ന വികാരമാണ് സോഷ്യല്‍ മീഡിയ പങ്കുവെയ്ക്കുന്നത്. പത്തുപേര്‍ അറിയുന്നവരെ അപമാനിക്കുന്നതിന് തുല്യമാണ് പേര് തെറ്റായി പറയുന്നതെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. എന്തായാലും ഇനിയെങ്കിലും അവതാരകമാര്‍ ശ്രദ്ധിക്കുമെന്നുറപ്പാണ്.

[ot-video][/ot-video]

ജനപ്രിയ നടൻ ജയിലിലായതോടെ അനശ്ചിതത്വത്തിലായ ബിഗ്ബജറ്റ് ചിത്രം രാമലീലയുടെ റീലീസ് ഇനിയും നീളും.ദിലീപ് ജയില്‍ മോചിതനായാല്‍ മാത്രമേ ചിത്രം റിലീസാകൂ എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇതോടെ ടോമിച്ചന്‍ മുളകുപാടം കുത്തുപാളയെടുക്കുമെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. 150 കോടി വാരിയ ബ്രഹ്മാണ്ഡചിത്രം പുലിമുരുകനിലൂടെ ടോമിച്ചന് കിട്ടിയത് ഏതാണ് 30 കോടി രൂപയുടെ ലാഭമാണ്. എന്നാല്‍ മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നുണ്ടായ ലാഭമെല്ലാം രാമലീലയിലൂടെ കൈവിടുന്ന അവസ്ഥയിലാണ് ടോമിച്ചന്‍ മുളകുപാടം ഇപ്പോള്‍.

പുലിമുരുകന്റെ വിജയത്തോടെ ടോമിച്ചന്റെ സിനിമയില്‍ അഭിനയിക്കാന്‍ ദിലീപിന് മോഹമെത്തി. അങ്ങനെയാണ് രാമലീലയിലേക്ക് കാര്യങ്ങളെത്തിയത്. പുലി മുരുകന്റെ രചയിതാവ് ഉദയകൃഷ്ണ തിരക്കഥാ രചനയ്ക്ക് എത്തിയതോടെ പുതുമുഖ സംവിധായകന്‍ അരുണ്‍ ഗോപിക്കായി പണം മുടക്കാന്‍ ടോമിച്ചന്‍ തയ്യാറായി.

സിനിമയിലെ കഥയിലെ പലതും ദിലീപെന്ന നായകന്റെ ജീവിതത്തിലും സംഭവിച്ചു. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ദിലീപ് അകത്തായി. ഇതോടെ ദിലീപിന്റെ മാര്‍ക്കറ്റ് ഇടിഞ്ഞു. രാമലീലയ്ക്കായി മുടക്കിയ 25 കോടി വെള്ളത്തിലുമായി. എങ്ങനേയും ചിത്രം തിയേറ്ററില്‍ എത്തിക്കാമെന്നാണ് ടോമിച്ചന്റെ ആഗ്രഹം. എന്നാല്‍ ഈ ആഗ്രഹത്തിന് വിലങ്ങു തടിയാവുന്നതാവട്ടെ ദിലീപും

കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം രാമലീല തിയേറ്ററിലെത്തിച്ചാല്‍ മതിയെന്നാണ് ദിലീപ് പറയുന്നത്. ദിലീപിനെ കാണാന്‍ ആലുവ ജയിലില്‍ സംവിധായകന്‍ അരുണ്‍ ഗോപി പോയിരുന്നു. അരുണിനോടാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്. താന്‍ ഉടനെ ജയില്‍ മോചിതനാകുമെന്നും അതിന് ശേഷം സിനിമ തിയേറ്ററില്‍ എത്തിക്കാമെന്നും ദിലീപ് വിശദീകരിക്കുന്നു. ഓണമാണ് നടന്റെ മനസ്സിലുള്ളത്. എന്നാല്‍ ദിലീപ് ചിത്രം ഓണത്തിന് തിയേറ്ററില്‍ എത്തിയാലും ആരും കയറില്ലെന്നാണ് നിര്‍മ്മാതാവിന്റെ പക്ഷം. നിലവില്‍ നല്ല സിനിമയൊന്നും തിയേറ്ററില്‍ ഇല്ല. അതിനാല്‍ ഫാന്‍സിന്റെ കരുത്തില്‍ നല്ല അഭിപ്രായം ചിത്രത്തിനുണ്ടാക്കി പരമാവധി കളക്ഷന്‍ നേടാമെന്നും ടോമിച്ചന്‍ കരുതുന്നു. എന്നാല്‍ ദിലീപിന്റെ നിലപാട് ഇതിന് തിരിച്ചടിയായി. തനിക്ക് രാമലീലയില്‍ മുടക്കിയത് പോയെന്ന് ടോമിച്ചന്‍ അടുത്ത സുഹൃത്തുക്കളോടു പറഞ്ഞതായാണ് വിവരം.

പുലിമുരുകന്‍ ത്രിഡി ഇറക്കിയതും ടോമിച്ചന് തിരിച്ചടിയായി. എല്ലാ മലയാളികളും കണ്ടതാണ് പുലിമുരുകന്‍. ഇത് മനസ്സിലാക്കാതെ കോടികള്‍ മുടക്കിയാണ് പുലിമുരുകന്റെ ത്രിഡി ഇറക്കിയത്. ത്രിഡിയുടെ മുടക്ക് മുതല്‍ പൂര്‍ണ്ണമായും ടോമിച്ചന് പോയ മട്ടാണ്.

Read more.. ബ്ലൂ വെയ്‍ൽ എന്ന കൊലയാളിക്കളി : ഇതു ഇത്രയും വലിയ അപകടമോ? മലയാളി അമ്മമാർ സൂക്ഷിക്കുക !!! അമ്മയെ വിട്ട് പോകരുത് മോനെ കരഞ്ഞു പറഞ്ഞു, ഞെട്ടിത്തരിച്ചു പോകുന്ന ആ അമ്മയുടെ വാക്കുകൾ

മഞ്ജു വാര്യരും പരസ്യ സിനിമാ സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തമ്മിലുള്ള കൂട്ടുകെട്ട് പിരിഞ്ഞതായി റിപ്പോര്‍ട്ട്. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

വാര്‍ത്തയെ കുറിച്ച് മഞ്ജു വാര്യരും ശ്രീകുമാര്‍ മേനോനും ഇത് വരെ പ്രതികരിച്ചിട്ടില്ല.മഞ്ജു വാര്യരുടെ രണ്ടാം വരവിനു മലയാള സിനിമാ ലോകം കടപ്പെട്ടിരിക്കുന്നത് ശ്രീകുമാര്‍ മേനോനോട് ആണെന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. കല്ല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തിലൂടെ ആണ് മഞ്ജു വാര്യര്‍ രണ്ടാം വരവില്‍ ആദ്യമായി ക്യാമറക്ക് മുന്‍പില്‍ എത്തിയത്. കല്ല്യാണ്‍ പരസ്യങ്ങള്‍ സംവിധാനം ചെയ്യുന്നതും ശ്രീകുമാര്‍ മേനോന്‍ ആണ്. അതു കൊണ്ടാണ് ശ്രീകുമാര്‍ മേനോന്‍ ആണ് മഞ്ജു വാര്യരുടെ രണ്ടാം വരവിന്റെ ക്രെഡിറ്റ് മാധ്യമ സിനിമാ ലോകം നല്‍കിയത്.എന്നാല്‍ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ശ്രീകുമാറുമായി മഞ്ജു വാര്യര്‍ ഇപ്പോള്‍ അകന്നു എന്നാണ് പുറത്തു വന്നിരിക്കുന്ന വാര്‍ത്തകള്‍ പറയുന്നത് .

മഞ്ജു വാര്യരുടെ പിആര്‍ ഏറ്റെടുത്ത ശ്രീകുമാര്‍ മേനോനെയും മഞ്ജു വാര്യരെയും കോര്‍ത്തിണക്കി പല ഗോസിപ്പുകളും സിനിമാ മേഖലയിലും സോഷ്യല്‍ മീഡിയയിലും അക്കാലത്തു ഉയര്‍ന്നിരുന്നു. എന്നാല്‍ അതെല്ലാം ദിലീപ് ആരാധകര്‍ ആണ് പടച്ചു വിടുന്നതെന്നും ആരോപണം ഉണ്ടായിരുന്നു. ശ്രീകുമാര്‍ മേനോനുമായുള്ള അസോസിയേഷന്‍ വിടുന്നത് മഞ്ജുവിന്റെ കരിയറിനെ പ്രതികൂലമായി ബാധിക്കാന്‍ ഇടയുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വ്യവസായി ബിആര്‍ ഷെട്ടിയുടെ കമ്പനി ആയിരം കോടി രൂപ മുടക്കി, വ്യത്യസ്ത ഭാഷകളില്‍ ചിത്രീകരിക്കുന്ന മോഹന്‍ലാല്‍ നായകനായ മഹാഭാരതത്തിന്റെ എംടി വേര്‍ഷന്‍ ‘രണ്ടാമൂഴം’ സംവിധാനം ചെയ്യുന്നത് ശ്രീകുമാര്‍ മേനോന്‍ ആണ്. ആന്റണി പെരുമ്പാവൂരിന്റെ നിര്‍മ്മാണത്തില്‍ മോഹന്‍ലാല്‍ തന്നെ നായകനാകുന്ന ‘ഒടിയന്‍’സംവിധാനം ചെയ്യുന്നതും ശ്രീകുമാര്‍ മേനോന്‍ ആണ്. ഇന്ത്യയിലെ തന്നെ പരസ്യ സംവിധാനത്തില്‍ ഒന്നാം സ്ഥാനക്കാരില്‍ ഒരാളാണ് പാലക്കാട് സ്വദേശി ആയ ശ്രീകുമാര്‍.

തന്റെ മകളെ തട്ടികൊണ്ടു പോകാന്‍ ചിലര്‍ പദ്ധതിയിട്ടിരുന്നു എന്നു കമലഹാസന്റെ വെളിപ്പെടുത്തല്‍. കമലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ മഹാനദിയുടെ പിറവിയുടെ പിന്നിലെ കാരണം വെളിപ്പെടുത്തുന്നതിനിടയിലാണു കമല്‍ ഇതു പറഞ്ഞത്. മഹാനദിയിലേയ്ക്കു തന്നെ നയിച്ചത് യഥാര്‍ത്ഥ ജീവിതത്തില്‍ ഉണ്ടായ ഒരു സംഭവം ആണ്. എന്റെ കുട്ടികള്‍ക്ക് ഇപ്പോള്‍ അതു മനസിലാക്കാനുള്ള പക്വതയായി എന്നു ഞാന്‍ തിരിച്ചറിയുന്നു.

എന്റെ വീട്ടിലെ ജോലിക്കാര്‍ ഒരിക്കല്‍ പണത്തിനു വേണ്ടി മകളെ തട്ടികൊണ്ടു പോകാന്‍ പദ്ധതിയിട്ടു. അവളെ കടത്തി പണം തട്ടാനായിരുന്നു അവരുടെ ഉദ്ദേശം. പക്ഷേ അവരുടെ ഗൂഢാലോചന ഞാന്‍ കണ്ടു പിടിച്ചു. ദേഷ്യം വന്ന ഞാന്‍ എന്റെ കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്കു വേണ്ടി അവരെ കൊല്ലാന്‍ പോലും തയാറായിരുന്നു. കുറച്ചു നാളുകള്‍ക്കു ശേഷം ഒരു കഥ എഴുതാന്‍ ഇരുന്നപ്പോള്‍ അതിന്റെ ആഘാതം എഴുത്തിലും ഫലിച്ചു എന്നു കമല്‍ പറയുന്നു.

ബി ഗ്രെയ്ഡ് നായികമ്മാരെ കുറച്ചു കാലം കഴിഞ്ഞാല്‍ സിനിമയില്‍ ആരും ഓര്‍ക്കാറില്ല. അവര്‍ വെള്ളിവെളിച്ചത്തില്‍ നിന്നും മാഞ്ഞാല്‍ പിന്നെ എങ്ങോട്ട് പോകുന്നുവെന്നും ആരും അറിയാറില്ല. ഒരു കാലത്തു തെന്നിന്ത്യന്‍ പുരുഷന്മാരുടെ ഹൃദയമിടിപ്പു കൂട്ടിരുന്ന ബി ഗ്രെയ്ഡ് നായികമാരില്‍ മുമ്പിലായിരുന്നു രേഷ്മ. ശരിക്കും പറഞ്ഞാല്‍ സണ്ണി ലിയോണ്‍ ആയിരുന്നു രേഷ്മ.
2000 വരെ പോണ്‍ രംഗത്തെ രാജ്ഞിയായിരുന്നു അവര്‍. എന്നാല്‍ ഇന്ന് അവര്‍ എവിടെ എന്നു പോലും വ്യക്തമല്ല.

കാസറ്റുകളുടെ പ്രചാരം കുറഞ്ഞതോടെ രേഷ്മയുടെ തൊഴിലും കുറഞ്ഞു. ഇതേ തുടര്‍ന്ന് ഇവര്‍ അനശാസ്യത്തിലേയ്ക്കു കടക്കുകയായിരുന്നു എന്നു പറയുന്നു. മറ്റു ചില പോണ്‍ നടിമാരേയും കൂട്ടി രേഷ്മയുടെ നേതൃത്വത്തില്‍ ബാംഗ്ലൂര്‍, കൊച്ചി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു അനശാസ്യം ആരംഭിച്ചു എന്നു പറയുന്നു.

2007 ഡിസംബര്‍ പതിനാലിനു കാക്കാനാടുള്ള ഒരു അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രികരിച്ചു രണ്ടു പെണ്‍കുട്ടികള്‍ക്കും രണ്ട് ഏജന്റുമാര്‍ക്കും ഒപ്പം രേഷ്മയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ഇടപാടുകാര്‍ സമൂഹത്തിലെ ഉന്നത ശ്രേണിയില്‍ ഉള്ളവരായിരുന്നതിനാല്‍ അവര്‍ രക്ഷപെട്ടു. രേഷ്മ ജയിലിലാകുകയും ചെയ്തു. അറസ്റ്റ് വിവരം അറിഞ്ഞു തടിച്ചു കൂടിയ മാധ്യമങ്ങളും ജനങ്ങളും അവരെ വെറുതേ വിട്ടിരുന്നില്ല. ചോദ്യം ചെയ്യലിലുടനീളം ക്രൂരമായ പീഡനങ്ങളാണു രേഷ്മയ്ക്ക് നേരിടേണ്ടി വന്നത്. പറയാന്‍ മടിക്കുന്ന പല കാര്യങ്ങളും രേഷ്മയെ കൊണ്ടു പോലീസുകാര്‍ നിര്‍ബന്ധമായി പറയിപ്പിക്കുകയും ഇതു റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു.

പിന്നീട് ഈ വീഡിയോ പുറത്തായി. വിവിധ സെക്ഷനുകളിലായി നിരവധി കേസുകള്‍ ഇവരുടെ മേല്‍ ചുമത്തപ്പെട്ടു. തുടര്‍ന്ന് ഇവര്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. ജയിലില്‍ നിന്നിറങ്ങിയ ശേഷം ഇവരെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. എവിടെയാണ് എന്തു ചെയ്യുന്നു തുടങ്ങി ഒരു വിവരവും ആര്‍ക്കുമില്ല എന്നതാണ് സത്യം.

മിഷൻ ഇംപോസിബിൾ 6 ന്റെ ചിത്രീകരണത്തിനിടെ നടൻ ടോം ക്രൂയിസിന് പരുക്കേറ്റു. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് 55 കാരനായ ടോം ക്രൂയിസിന്റെ കാലിനു പരുക്കേറ്റത്. ഒരു കെട്ടിടത്തിന്റെ മുകളിൽനിന്നും മറ്റൊരു കെട്ടിടത്തിന്റെ മുകളിലേക്കുളള ചാട്ടമാണ് നടന് പിഴച്ചത്. താരത്തെ ഉടൻതന്നെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി.

2018 ജൂലൈയിലാണ് മിഷൻ ഇംപോസിബിൾ ആറാം ഭാഗം പ്രദർശനത്തിനെത്തുക. ത്രീഡിയിലാണ് ചിത്രം എത്തുന്നത്. മിഷൻ ഇംപോസിബിൾ പരമ്പരയിൽ ത്രീഡിയിലെത്തുന്ന ആദ്യചിത്രമാണിത്. ചിത്രത്തെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

2015 ലാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗം പുറത്തിറങ്ങിയത്. ക്രിസ്റ്റഫര്‍ മാക്യൂറിയായിരുന്നു സംവിധായകന്‍. ആക്ഷന്‍രംഗങ്ങളും സാഹസിക പ്രകടനങ്ങളുമായിരുന്നു ചിത്രത്തിലെ പ്രധാന ആകര്‍ഷണം.

മകനെ സ്കൂളിൽ വിട്ട് മടങ്ങവേ കന്നഡ നടൻ ഗുരു ജഗ്ഗേഷിന് കുത്തേറ്റു. അജ്ഞാതനായ യുവാവ് ജഗ്ഗേഷിനെ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. ബെംഗളൂരുവിലെ ആർടി നഗറിൽ വച്ചായിരുന്നു സംഭവം. ഉടൻതന്നെ ജഗ്ഗേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മോട്ടോർ ബൈക്കിൽ അമിതവേഗതയിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ഗുരു ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. ഇരുവരും ഇതേച്ചൊല്ലി വാക്കുതർക്കമുണ്ടായി. ഒടുവിൽ യുവാവ് കൈവശം ഉണ്ടായിരുന്ന കത്തിയെടുത്ത് ജഗ്ഗേഷിനെ കുത്തുകയായിരുന്നു.

തമിഴ് ചിത്രമായ 7 ജി റെയിൻബോ കോളനിയുടെ കന്നഡ റീമേക്ക് ‘ഗില്ലി’ എന്ന ചിത്രത്തിലൂടെയാണ് ഗുരു ജഗ്ഗേഷ് പ്രശസ്തനാവുന്നത്. ഗുരു, സംക്രാന്തി, പായ്പൊട്ടി തുടങ്ങി ചിത്രങ്ങളിൽ അഭിനയിച്ചു. സംവിധായകൻ നരസിംഹന്റെ പുതിയ ചിത്രത്തിൽ ഗുരു ജഗ്ഗേഷ് ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

RECENT POSTS
Copyright © . All rights reserved