ബ്ലസി സംവിധാനം ചെയ്ത കൊല്‍ക്കട്ട ന്യൂസ് എന്ന ചിത്രത്തില്‍ നിന്നും ലക്ഷ്മി രാമകൃഷ്ണനെ ഒഴിവാക്കിയതിനു പിന്നില്‍ ദിലീപാണെന്ന തരത്തില്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വലിയ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ് നടി ലക്ഷ്മി രാമകൃഷ്ണന്‍.
നടന്‍ ദിലീപിനെതിരെ താനൊന്നും പറഞ്ഞിട്ടില്ലെന്ന് നടി ലക്ഷ്മി രാമകൃഷ്ണന്‍. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തകളാണെന്നും ലക്ഷ്മി രാമകൃഷ്ണന്‍. ബ്ലസി സംവിധാനം ചെയ്ത കൊല്‍ക്കട്ട ന്യൂസ് എന്ന ചിത്രത്തില്‍ നിന്നും ലക്ഷ്മി രാമകൃഷ്ണനെ ഒഴിവാക്കിയിരുന്നു. ഭാഗ്യമില്ലാത്ത താരം എന്ന് പറഞ്ഞാണ് ലക്ഷ്മിയെ ഒഴിവാക്കിയത്. അതിന് പിന്നില്‍ ദിലീപാണെന്ന് ലക്ഷ്മി പറഞ്ഞതായി വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് നടിയുടെ പ്രതികരണം.
ദിലീപിനെക്കുറിച്ച് യാതൊരു പ്രതികരണവും ആരോടും നടത്തിയിട്ടില്ല. ജേക്കബിന്റെ സ്വര്‍ഗരാജ്യം ഹിറ്റായ സമയത്ത് കൊല്‍ക്കത്ത ന്യൂസില്‍ നിന്നും ഒഴിവാക്കിയതിനെക്കുറിച്ച് പറഞ്ഞിരുന്നു. ഭാഗ്യം കെട്ടവളെന്ന് പറഞ്ഞാണ് കൊല്‍ക്കത്ത ന്യൂസില്‍ നിന്നും ഒഴിവാക്കിയത്. ഇപ്പോള്‍ ഭാഗ്യമുള്ളവളാണെന്ന് തെളിഞ്ഞില്ലേ എന്നാണ് അന്ന് അഭിമുഖത്തില്‍ പറഞ്ഞത്. അത് വായിച്ചിട്ട് ദിലീപ് വിളിച്ചിരുന്നു. ചേച്ചീ ഞാന്‍ അങ്ങനൊന്നും പറഞ്ഞിട്ടില്ല, ഞാന്‍ കാരണമല്ല ഒഴിവാക്കിയത്-എന്ന് ദിലീപ് പറഞ്ഞു.
ആ വാര്‍ത്ത വന്നതിന് ശേഷം മനസമാധാനം തന്നെ നഷ്ടപ്പെട്ടുവെന്ന് ലക്ഷ്മി പറഞ്ഞു. താന്‍ അങ്ങനെ പ്രതികരിച്ചോ എന്നറിയാന്‍ നൂറകണക്കിന് ഫോണ്‍ കോളുകളാണ് വന്നതെന്ന് ലക്ഷ്മി പറഞ്ഞു. ദിലീപ് റിമാന്‍ഡിലിരിക്കുന്ന വ്യക്തിയാണ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തെക്കുറിച്ചോ വ്യക്തിയെക്കുറിച്ചോ പ്രതികരിക്കാനും മാത്രം ബുദ്ധിശൂന്യത തനിക്കില്ലെന്നും ലക്ഷ്മി രാമകൃഷ്ണന്‍ പറഞ്ഞു.
ആനന്ദം എന്ന ചിത്രത്തിലൂടെയാണ് റോഷന്‍ മാത്യു എന്ന യുവ താരം ശ്രദ്ധിക്കപ്പെട്ടത്. ആനന്ദത്തിന് ശേഷം പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത വിശ്വാസ പൂര്‍വ്വ മന്‍സൂര്‍ എന്ന ചിത്രത്തിലും നായകനായി എത്തി. ശിവറാം മണി സംവിധാനം ചെയ്യുന്ന മാച്ച് ബോക്‌സാണ് റോഷന്റെ പുതിയ ചിത്രം.
എന്നാല്‍ ആനന്ദത്തിനൊക്കെ മുന്‍പ് റോഷന്‍ ഇവിടെയുണ്ടായിരുന്നു. പുതിയ നിയമം എന്ന മമ്മൂട്ടി ചിത്രത്തില്‍ നയന്‍താരയെ ബലാത്സംഗം ചെയ്യുന്ന രണ്ട് ചെറുപ്പക്കാരില്‍ ഒരാള്‍ റോഷനാണ്. ആ അഭിനയാനുഭവം എങ്ങിനെ ഉണ്ടായിരുന്നു എന്ന ചോദ്യത്തോട് റോഷന്‍ പ്രതികരിക്കുന്നു. മാച്ച് ബോക്‌സ് എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു കോളേജില്‍ എത്തിയപ്പോഴാണ് റോഷന് ആ ചോദ്യം നേരിടേണ്ടി വന്നത്. പുതിയ നിയമത്തില്‍ നയന്‍താരയെ ‘റേപ്’ ചെയ്തപ്പോള്‍ എങ്ങിനെയുണ്ടായിരുന്നു എന്നാണ് ഒരു പെണ്‍കുട്ടി ചോദിച്ചത്.
പേടിപ്പിയ്ക്കുന്ന ഒരു അനുഭവമായിരുന്നു അത് എന്ന് പറഞ്ഞുകൊണ്ടാണ് റോഷന്‍ തുടങ്ങിയത്. നയന്‍താരയെ മുഖത്തടിയ്ക്കുന്നതും തള്ളിത്താഴെയിടുന്നതുമൊക്കെയായ രംഗങ്ങള്‍ ഭയന്ന് കൊണ്ടാണ് ചെയ്തത്. പക്ഷെ ഇപ്പോള്‍ ഓര്‍ത്തു നോക്കുമ്പോള്‍ അത് വളരെ നല്ലൊരു അനുഭവമായിരുന്നു. നയന്‍താര മാമിനെ പോലൊരു സൂപ്പര്‍ താരത്തിനൊപ്പം അഭിനയിക്കുന്നു എന്നതായിരുന്നു പേടി. എന്നെ പോലൊരു പുതുമുഖത്തിന്റെ പേര് പോലും മാമിന് അറിയില്ല. പക്ഷെ ആ ഷോട്ട് നന്നായി കിട്ടാന്‍ വേണ്ടി എന്തും ചെയ്തു കൊള്ളാനാണ് മാം പറഞ്ഞത്. നല്ല സഹകരണമായിരുന്നു – റോഷന്‍ പറഞ്ഞു.
പുതിയ നിയമത്തിന് ശേഷമാണ് റോഷന് ആനന്ദം എന്ന ചിത്രത്തില്‍ അവസരം ലഭിച്ചത്. ഒരു കൂട്ടം പുതുമുഖ താരങ്ങള്‍ അണിനിരന്ന ചിത്രത്തില്‍ റോക് സ്റ്റാര്‍ ഗൗതം എന്ന കഥാപാത്രത്തെയാണ് റോഷന്‍ അവതരിപ്പിച്ചത്. സൂചി മോന്‍ എന്ന ചെല്ലപ്പേരും ചിത്രത്തിലൂടെ റോഷന് കിട്ടി.
മലയാള സിനിമയിൽ തന്നെ ഒതുക്കാൻ ശ്രമിച്ചെന്ന ഭാമയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പലപേരുകളും അതിനെ ചുറ്റിപ്പറ്റി പുറത്തു വന്നിരുന്നു. എന്നാൽ നടൻ ദിലീപല്ല തന്നെ സിനിമയിൽ നിന്ന് മാറ്റി നിർത്താൻ ശ്രമിച്ചതെന്ന് ഭാമ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. പ്രമുഖ സ്ത്രീ പക്ഷ മാസികയ്ക്കു ഭാമ നൽകിയ അഭിമുഖത്തിൽ ചിലർ തന്നെ സിനിമയിൽ നിന്ന് മാറ്റി നിർത്താൻ ശ്രമിച്ചെന്ന് തുറന്നു പറഞ്ഞത്.
“‘ഇവർ വിവാഹിതരായാൽ’ എന്ന സിനിമയിൽ അഭിനയിക്കുന്ന കാലത്ത് സംവിധായകൻ സജി സുരേന്ദ്രൻ പറഞ്ഞു,‘ഭാമയെ ഈ സിനിമയിൽ അഭിനയിപ്പിക്കാതിരിക്കാന്‍ ചിലരൊക്കെ ശ്രമിച്ചിരുന്നു. സിനിമ അനൗൺസ് ചെയ്തപ്പോഴേ ഒരാൾ വിളിച്ചു ഭാമയെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. എല്ലാം ഫിക്സ് ചെയ്തു കഴിഞ്ഞു എന്നു പറഞ്ഞപ്പോള്‍, അവര്‍ നിങ്ങള്‍ക്കു തലവേദനയാകും എന്നു മുന്നറിയിപ്പു നല്‍കി.’
അന്നതത്ര കാര്യമാക്കിയില്ല. എനിക്കും സിനിമയില്‍ ശത്രുക്കളോ എന്നൊക്ക വിചാരിച്ചു. അത് ഒരാളാേണാ എന്ന് എനിക്ക് അറിയില്ല. ഒന്നിലേറെ പേരുണ്ടായേക്കാം. എന്നെ സിനിമയിൽ ഉൾപ്പെടുത്തിയാൽ വലിയ തലവേദനയാണെന്നാണ് ആ ‘ശത്രുക്കള്‍’ പറഞ്ഞു പരത്തുന്നത്. വീണ്ടും ചില സംവിധായകർ എന്നോടിതു തുറന്നു പറഞ്ഞിട്ടുണ്ട്. കുറച്ചു നാൾ മുമ്പ് വി.എം. വിനു സംവിധാനം ചെയ്ത ‘മറുപടി’യിൽ അഭിനയിച്ചു. ഷൂട്ടിങ് തീരാറായ ദിവസങ്ങളിലൊന്നില്‍ വിനുേച്ചട്ടന്‍ പറഞ്ഞു. ‘നീ എനിക്ക് തലവേദന ഒന്നും ഉണ്ടാക്കിയില്ലല്ലോ. സിനിമ തുടങ്ങും മുന്‍പ് ഒരാള്‍ വിളിച്ചു ആവശ്യപ്പെട്ടു, നിന്നെ മാറ്റണം അല്ലെങ്കില്‍ പുലിവാലാകും എന്ന്.’
ചേട്ടൻ എനിക്കൊരു ഉപകാരം ചെയ്യണം. ആരാണു വിളിച്ചതെന്നു മാത്രമൊന്നു പറയാേമാ… ഒരു കരുതലിനു വേണ്ടി മാത്രമാണ്.’ ഞാന്‍ ആവശ്യപ്പെട്ടു. വിനുച്ചേട്ടന്‍ പറഞ്ഞ പേരു കേട്ട് ഞാന്‍ ഞെട്ടി ഞാനൊരുപാടു ബഹുമാനിക്കുന്ന ആൾ. ചില ചടങ്ങുകളിൽ വച്ച് അദ്ദേഹത്തെ കാണാറുണ്ടെന്നല്ലാതെ മറ്റൊരു ബന്ധവും ഞങ്ങള്‍ തമ്മിലില്ല. ഞങ്ങൾക്കിടയിൽ ഒരു പ്രശ്നവുമില്ല. എന്നിട്ടും എന്റെ അവസരങ്ങൾ ഇല്ലാതാക്കാൻ എന്തിനു ശ്രമിക്കുന്നു എന്നറിയില്ല.
ഇതായിരുന്നു ഭാമ അഭിമുഖത്തിൽ പറഞ്ഞത്, എന്നാൽ ഇത് വായിച്ച് ആളുകൾ തെറ്റിദ്ധരിച്ചെന്നും, ഒരു സിനിമാ വാരികയിൽ കോട്ടയംകാരിയായ നടിയെ ഒതുക്കാൻ ദിലീപ് ശ്രമിച്ചെന്ന ഒരു ലേഖനവും കൂടി പുറത്തുവന്നപ്പോൾ അത് താനാണെന്ന് ജനങ്ങൾ വിചാരിച്ചെന്നും തന്നെ ഒതുക്കാൻ ശ്രമിച്ചയാൾ ദിലീപല്ലെന്നും ഭാമ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ബാഹുബലിയിലൂടെ ജനശ്രദ്ധ നേടിയ തെന്നിന്ത്യന്‍ താരം റാണാ ദഗുപതിയുടെ തിയേറ്റര്‍ കത്തി നശിച്ചു. റാണയുടെ തിയേറ്റര്‍ നവീകരിച്ച് തുറക്കുന്നതിന്റെ തലേ ദിവസമാണ് തിയേറ്റര്‍ തീ പിടിച്ച് കത്തി നശിച്ചത്. ആന്ധ്രയിലെ ചിരലസിറ്റിയിലുള്ള സുരേഷ് മഹല്‍ തിയേറ്ററാണ് കത്തി നശിച്ചത്.
ഒരു കോടിയോളം രൂപയുടെ നഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. വന്‍ തുക മുടക്കി ചിലവഴിച്ച തിയേറ്ററിന്റെ അലങ്കാരത്തിന് പുറമെ 50 ലക്ഷത്തിന്റെ പ്രൊജക്ടറും, പുതുതായി തയ്യാറാക്കിയ 410 സീറ്റുകളുമാണ് കത്തി നശിച്ചത്. എന്നാല്‍ ഒരു കോടി രൂപയുടെ വസ്തുക്കള്‍ രക്ഷപ്പെടുത്താനായതായും അഗ്നിശമന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എയര്‍ കണ്ടീഷന്‍ സംവിധാനത്തിലെ റിപ്പയറിംഗിനെ തുടര്‍ന്നായിരുന്നു തീപിടിത്തുമുണ്ടായത്.
ഹിന്ദി സീരിയല്‍ കസമിലൂടെ പ്രശസ്തനായ നടന്‍ അമിത് ടണ്‍ഡണിന്റെ ഭാര്യ റൂബി ഒരു മാസത്തിലേറെയായി ദുബൈ ജയിലിലാണെന്ന് റിപ്പോര്‍ട്ട്. ചര്‍മരോഗ വിദഗ്ധയായ റൂബി യു.എ.ഇ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി എന്ന കേസിലാണ് അറസ്റ്റിലായത്.
ഭാര്യ ദുബൈ ജയിലിലാണെന്നും അവരെ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് താനെന്നും നടന്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഒരു തവണ ശ്രമിച്ചെങ്കിലും നടന്നില്ല. അടുത്തയാഴ്ച ദുബൈയിലേക്ക് വീണ്ടും പോകുന്നുണ്ടെന്നും അമിത് പറഞ്ഞു.
റൂബി നിരപരാധിയാണ്. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ എല്ലാവരേയും ഒരുപോലെ ചികിത്സിക്കുന്ന ഡോക്ടറാണ്. നന്നായി ജോലി ചെയ്യുന്ന അവരെ ബോളിവുഡില്‍ നിന്നു മാത്രമല്ല, ഹോളിവുഡില്‍ നിന്നും ആളുകള്‍ തേടിയെത്താറുണ്ട്. റൂബിയെ ആരോ കെണിയില്‍ പെടുത്തിയതാണെന്നും അമിത് ആരോപിച്ചു. നിയമ സംവിധാനത്തില്‍ താന്‍ വിശ്വസിക്കുന്നു. അവരെ ജയിലില്‍ നിന്ന് ഇറക്കാന്‍ കഴിയുമെന്നു തന്നെയാണ്? വിശ്വാസമെന്നും അമിത് പറഞ്ഞു.10 വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഏഴു വയസുള്ള മകളുണ്ട്. നിലവില്‍ ഇരുവരും അകന്നു കഴിയുകയാണ്.
മലയാള സിനിമയില്‍ നിന്നും ചിലര്‍ ഭാമയെ ഒഴിവാക്കാന്‍ ശ്രമിച്ചതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്തയോട് പ്രതികരിക്കാന്‍ ഭാമ തയ്യാറായിരുന്നില്ല. എന്നാല്‍ അത്തരമൊരു ഇടപടെല്‍ തനിക്കെതിരെ നടന്നിരുന്നെന്ന് വ്യക്തമാക്കുകയാണ് താരമിപ്പോള്‍.
ഇവര്‍ വിവാഹിതരായാല്‍ എന്ന സിനിമയില്‍ അഭിനയിക്കുന്ന കാലത്ത് സജി സുരേന്ദ്രന്‍ പറഞ്ഞു ഭാമയെ ഈ സിനിമയില്‍ അഭിനയിപ്പിക്കാതിരിക്കാന്‍ ചിലരൊക്കെ ശ്രമിച്ചിരുന്നു. സിനിമ അനൗണ്‍സ് ചെയ്തപ്പോഴേ ഒരാള്‍ വിളിച്ചു ഭാമയെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. എല്ലാം ഫിക്സ് ചെയ്തു കഴിഞ്ഞു എന്ന് പറഞ്ഞപ്പോള്‍ അവര്‍ നിങ്ങള്‍ക്ക് തലവേദനയാകും എന്ന് മുന്നറിയിപ്പ് നല്‍കി. അന്നതത്ര കാര്യമാക്കിയില്ല. എനിക്കും സിനിമയില്‍ ശത്രുക്കളോ എന്നൊക്കെ വിചാരിച്ചു.
വീണ്ടും ചില സംവിധായകര്‍ എന്നോടിത് തുറന്ന് പറഞ്ഞിട്ടുണ്ട്. കുറച്ചുനാള്‍ മുന്‍പ് വി.എം വിനു സംവിധാനം ചെയ്ത മറുപടിയില്‍ അഭിനയിച്ചു. ഷൂട്ടിങ് തീരാറായ ദിവസങ്ങളൊന്നില്‍ വിനു ചേട്ടന്‍ പറഞ്ഞു. നീ എനിക്ക് തലവേദന ഒന്നും ഉണ്ടാക്കിയില്ലല്ലോ. സിനിമ തുടങ്ങും മുന്‍പ് ഒരാള്‍ വിളിച്ചു ആവശ്യപ്പെട്ടു നിന്നെ മാറ്റണം അല്ലെങ്കില്‍ പുലിവാലാകും എന്ന്
ചേട്ടന്‍ എനിക്കൊരു ഉപകാരം ചെയ്യണം ആരാണ് വിളിച്ചതെന്ന് മാത്രമൊന്നു പറയാമോ? ഒരു കരുതലിന് വേണ്ടി മാത്രമാണ്. ഞാന്‍ ആവശ്യപ്പെട്ടു. വിനുചേട്ടന്‍ പറഞ്ഞ പേര് കേട്ട് ഞാന്‍ ഞെട്ടി. ഞാനൊക്കെ ഒരുപാട് ബഹുമാനിക്കുന്ന ആള്‍. ചില ചടങ്ങുകളില്‍ വെച്ച് അദ്ദേഹത്തെ കാണാറുണ്ടെന്നല്ലാതെ മറ്റൊരു ബന്ധവും ഞങ്ങള്‍ തമ്മിലില്ല. ഞങ്ങള്‍ക്കിടയില്‍ ഒരു പ്രശ്നവുമില്ല. എന്നിട്ടും എന്റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ എന്തിന് ശ്രമിക്കുന്നു എന്നറിയില്ല. ”- ഭാമ പറയുന്നു.
സിനിമയില്‍ നിന്നും ഒഴിവാക്കാന്‍ എന്തുകൊണ്ടാകാം അങ്ങനെ ചിലര്‍ ശ്രമിക്കുന്നതെന്ന ചോദ്യത്തിന് പ്രതിഫലത്തിന്റെ കാര്യത്തില്‍ സ്ട്രിക്ട് ആകുന്നതും എനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളോട് നോ പറയുന്നതും കൊണ്ടാവാമെന്നായിരുന്നു ഭാമയുടെ മറുപടി. ഒരു പെണ്‍കുട്ടി എന്ന നിലയില്‍ സുരക്ഷിതത്വം തോന്നുന്ന കാര്യങ്ങളില്‍ വാശിപിടിക്കുന്നത് ചിലര്‍ക്ക് ഇഷ്ടപ്പെടുന്നുണ്ടാവില്ലയെന്നും ഭാമ പറയുന്നു.
മൊട്ട രാജേന്ദ്രന്‍ എന്ന നടനെ ചുംബിക്കാന്‍ മലയാളിയായ നായിക വിസമ്മതിച്ചു എന്ന വാര്‍ത്തയിലാകും പലരും ഈ നടനെക്കുറിച്ച് ആദ്യം കേട്ടിരിക്കുക. വില്ലനായും ഹാസ്യതാരമായുമൊക്കെ തമിഴ് സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ നടനെ എല്ലാവരും ശ്രദ്ധേയനാക്കിയത് അയാളുടെ രൂപം തന്നെയാണ്. തലയിലും മുഖത്തും പുരികത്തിലും അടക്കം ശരീരത്തില്‍ ഒരു തരി രോമം പോലും ഇല്ലാത്ത രാജേന്ദ്രനെ കണ്ടാല്‍ ഏതോ അന്യഗ്രഹത്തില്‍ നിന്ന് എത്തിയതു പോലെ തോന്നും. പിതാമകനിലും നാന്‍ കടവുളിലും ഈ മൊട്ടയെ കണ്ട കുട്ടികള്‍ പോലും ഞെട്ടിവിറച്ചു.
എന്നാല്‍ രാജേന്ദ്രന് ഈ രൂപം വരാന്‍ കാരണം ഒരു മലയാള സിനിമയാണ്. തലയില്‍ നിറയെ മുടിയും മുഖത്ത് മീശയുമുള്ള ഒന്നാന്തരം ചെറുപ്പക്കാരനായിരുന്നു രാജേന്ദ്രന്‍ ഒരുകാലത്ത്. പോരാത്തതിന് സിക്‌സ് പായ്ക്ക് ബോഡിയും ഉരുക്കു മസിലും. മലയാളത്തില്‍ അടക്കം തെന്നിന്ത്യന്‍ ഭാഷകളിലെ തിരക്കുള്ള സ്റ്റണ്ട് മാനായിരുന്നു ഇയാള്‍. പഴയ ഒരുപാട് മലയാളം സിനിമകളുടെ സ്റ്റണ്ട് സീനില്‍ മോഹന്‍ലാലിനും അരവിന്ദ് സാമിക്കും ഒപ്പം ഗുണ്ടയായി അഭിനയിച്ചിട്ടുള്ള രാജേന്ദ്രന് ഷൂട്ടിങിനിടയ്ക്കു പറ്റിയ ഒരു അപകടമാണ് ഈ രൂപത്തിലെത്തിച്ചത്.
കല്‍പെറ്റ എന്ന മലയാളം സിനിമയില്‍ സ്റ്റണ്ട് മാന്‍ ആയി അഭിനയിക്കുന്നതിനിടെ ആണ് അങ്ങനെ ഒരു സംഭവം നടന്നത്. നായകന്‍ രാജേന്ദ്രനെ തല്ലുന്ന ഒരു രംഗമുണ്ടായിരുന്നു. തല്ല് കൊണ്ട് രാജേന്ദ്രന്‍ ഒരു പുഴയില്‍ വീഴണമായിരുന്നു എന്നാല്‍ രാജേന്ദ്രന്‍ ചെന്ന് വീണ പുഴ ഫാക്ടറി വെസ്റ്റുകള്‍ നിറഞ്ഞ ഒന്നായിരുന്നു. അദ്ദേഹത്തിന്റെ ശരീരത്തിന് ആ കെമിക്കലുകള്‍ പ്രതികൂലമായി ഭാവിച്ചു. തലയിലെ മുടി മുഴുവന്‍ നഷ്ടമായി, പുരികങ്ങളിലെ മുടി പോലും പോയി. ഒരുപാട് ദിവസം ആശുപത്രിയില്‍ ചെലവിടേണ്ടി വന്നു. ചെറിയ തുക മാത്രം പ്രതിഫലമായി ലഭിച്ചിരുന്ന രാജേന്ദ്രനെ സഹായിക്കാന്‍ ഒരു സിനിമാക്കാരും എത്തിയില്ല. ഒടുവില്‍ ആരുടെയൊക്കെയോ കാരുണ്യം കൊണ്ട് രാജേന്ദ്രന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തി. പക്ഷേ രോമങ്ങളെല്ലാം കൊഴിഞ്ഞ് വിരൂപനായെന്നു മാത്രം.
അന്നത്തെ സ്റ്റണ്ട്മാന്‍ പിന്നീട് സംവിധായകന്‍ ബാലയുടെ കണ്ണില്‍പ്പെട്ടു. വിചിത്രമായി രൂപം തന്നെയാണ് രാജേന്ദ്രനെ മൊട്ട രാജേന്ദ്രനാക്കിയത്. ആദ്യം വില്ലനായി. പിന്നെ ഹാസ്യതാരമായി. വയസ് അറുപതായിട്ടും സിക്‌സ് പായ്ക്ക് ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു. സ്റ്റണ്ട് രംഗങ്ങളില്‍ പ്രവര്‍ത്തിച്ചതു മൂതല്‍ പരിഗണിച്ചാല്‍ ഏതാണ്ട് അഞ്ഞൂറോളം സിനിമകളില്‍ അഭിനിയിച്ചിട്ടുണ്ട് രാജേന്ദ്രന്‍. ഹാസ്യ നടനായി രാജേന്ദ്രനെ ജനങ്ങള്‍ തിരിച്ചറിഞ്ഞത് ബോസ്സ് എങ്കിറ ഭാസ്‌കരന്‍ എന്ന ചിത്രം തൊട്ടാണ്. പിന്നെ നല്ല അവസരങ്ങള്‍ വന്നു തുടങ്ങി.
മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ ബെഡ് വിത്ത് ആക്ടിങ് എന്നൊരു പാക്കേജ് കൂടി ഉണ്ടെന്ന വെളിപ്പെടുത്തലുമായി ചലച്ചിത്രനാടക നടി ഹിമ ശങ്കര്‍ രംഗത്ത്.
സ്‌കൂള്‍ ഓഫ് ഡ്രാമയിലെ തന്റെ പഠനകാലത്ത് പാക്കേജ് സംവിധാനത്തിന് സമ്മതമാണെങ്കില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് സിനിമാ മേഖലയില്‍നിന്നും ചിലര്‍ തന്നെ വിളിച്ചിട്ടുണ്ടെന്നാണ് ഹിമയുടെ വെളിപ്പെടുത്തല്‍. സിനിമയിലെ പാക്കേജ് സംവിധാനം എന്ന പ്രയോഗം ആദ്യം കേട്ടപ്പോള്‍ അതെന്താണെന്ന് വിളിച്ചയാളോടു തന്നെ ചോദിച്ചു. ബെഡ് വിത്ത് ആക്ടിങ് എന്നായിരുന്നു മറുപടിയെന്നും ഹിമ പറയുന്നു.
ഇത്തരത്തില്‍ സമീപിച്ച മൂന്നു പേരോട് പറ്റില്ല എന്നു പറഞ്ഞു. അതിനുശേഷം വിളി വന്നിട്ടില്ലെന്നും ഹിമ പറയുന്നു. തനിക്ക് ഒരു ആക്ടിവിസ്റ്റ് മുഖമുള്ളതുകൊണ്ടാകാം ഇപ്പോള്‍ അത്തരക്കാരുടെ ശല്യം ഇല്ലാത്തത്. സ്ത്രീകള്‍ സ്വന്തം അഭിപ്രായം തുറന്നു പറയണമെന്ന് സമൂഹത്തില്‍ എല്ലാവരും പരസ്യമായി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അഭിപ്രായം തുറന്നു പറയുന്ന സ്ത്രീകളെ പഴി പറയുന്നതും ഇതേ സമൂഹം തന്നെയാണെന്നും ഹിമ പറഞ്ഞു.
ആണ്‍ മേല്‍ക്കോയ്മാ മനോഭാവം മലയാള സിനിമയിലുമുണ്ടെന്നും അതൊന്നും എതിര്‍ക്കപ്പെടുന്നില്ലെന്നും ഹിമ പറയുന്നു. സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി വാര്‍ത്താ സമ്മേളനത്തിനെത്തിയതായിരുന്നു നടി.
നടി ഭാവനയും ബോളിവുഡ് നടന്‍ അനില്‍ കപൂറും ഒരുമിച്ച് ഡാന്‍സ് ചെയ്ത വീഡിയോ വൈറല്‍. നരസിംഹത്തിലെ ധാംത്തനക്ക തില്ലം തില്ലം എന്ന പാട്ടിനാണ് ഇരുവരും ഡാന്‍സ് ചെയ്തത്.
ആനന്ദ് അവാര്‍ഡ് നിശയ്ക്കിടെയാണ് സംഭവം. സ്റ്റേജില്‍ എത്തിയ അനില്‍ കപൂറിനോട് മലയാളത്തിലെ ഒരു ഗാനത്തിന് നൃത്തം ചെയ്യാന്‍ അവതാരക ആവശ്യപ്പെടുകയായിരുന്നു. കൂട്ടിന് ഭാവനയെയും വേദിയിലേക്ക് ക്ഷണിച്ചു. ഇരുവരും തകര്‍ത്താടി. അവസാനം അനില്‍ കപൂര്‍ മുട്ടുമടക്കി ഭാവനയെ നോക്കി തൊഴുന്നതും വീഡിയോയില്‍ ഉണ്ട്.
ഏഷ്യാനെറ്റും ആനന്ദ് ടിവിയും ചേര്‍ന്ന് നടത്തിയ രണ്ടാമത് അവാര്‍ഡ് നിശയില്‍ ആയിരുന്നു ഈ അടിപൊളി ഡാന്‍സ്.
അനശ്വരം എന്ന ഹിറ്റ് ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് ശ്വേത മേനോന്‍. ആദ്യകാലത്ത് മികച്ച സിനിമകളുടെ ഭാഗമായ ശ്വേത പിന്നീട് മുംബൈയ്ക്ക് വണ്ടികയറി. പിന്നീട് മോഡലിംഗില്‍ എത്തപ്പെട്ട ശ്വേത കാമസൂത്രയുടെ പരസ്യത്തില്‍ അഭിനയിച്ച് ഏവരെയും ഞെട്ടിച്ചു. ഇതിനിടെ ബാല്യകാല സുഹൃത്തും കാമുകനുമായ ബോബി ഭോസ്ലയെ വിവാഹം കഴിച്ചെങ്കിലും അത് അധികകാലം നീണ്ടില്ല. ആദ്യ വിവാഹം തകരാനുള്ള കാരണങ്ങളെക്കുറിച്ച് നടി പറയുന്നത് ഇങ്ങനെ…
ബോബിയുടെ വീട്ടിലെ സ്വാതന്ത്ര്യമില്ലായ്മയാണ് വിവാഹമോചനത്തിന് വഴിതെളിച്ചതെന്ന് ശ്വേത പറയുന്നു. പ്രണയത്തകര്‍ച്ചയില്‍ ആശ്വാസവുമായി വന്ന ബോബിയുമായി ശ്വേത സൗഹൃദത്തിലാകുകയും വളരെ പെട്ടന്ന് ഇയാളുമായി പ്രണയത്തിലാവുകയും ചെയ്തു. അങ്ങനെയാണ് ബോബിയുമായി ശ്വേതയുടെ വിവാഹം നടക്കുന്നത്.
ബോബി ഭോസ്‌ലെയും ശ്വേതയും നല്ല സുഹൃത്തുക്കളായിരുന്നു. ആ സൗഹൃദം പിന്നീടു പ്രണയമായി വളര്‍ന്നു. ആ ബന്ധം പിന്നീട് വിവാഹത്തില്‍ ചെന്നെത്തി. പക്ഷേ നല്ലൊരു കുടുംബ ജീവിതം സ്വപ്നം കണ്ട ശ്വേതമേനോന്റെ ജീവിതം ഒരു കടുത്ത ഇരുട്ടിലേക്കാണ് ചെന്നുപെട്ടത്. ഗ്വളിയോര്‍ സിന്ധ്യ കുടുംബത്തില്‍ നിന്നുള്ള ഒരാളായിരുന്നു ബോബി ഭോസ്‌ലെ. തികച്ചും യാഥാസ്ഥിക കുടുംബക്കാര്‍. മുഖം ദുപ്പട്ടകൊണ്ട് മറച്ചു മാത്രമേ നടക്കാന്‍ പാടുള്ളു. അങ്ങനെയല്ലാതെ ആര്‍ക്കു മുന്‍പിലും വരാന്‍ പാടില്ലായിരുന്നു. വീട്ടില്‍ ആരെങ്കിലും വന്നാല്‍ അവരുടെ കാല്‍ തൊട്ടു വണങ്ങണം. ഇങ്ങനെയൊക്കെയുള്ള അനാചാരങ്ങള്‍ ശ്വേതയെ തളര്‍ത്തി.
ഭര്‍ത്താവെന്ന നിലയില്‍ ബോബിക്ക് ശ്വേതയില്‍ യാതൊരു സ്വാതന്ത്ര്യവും ഉണ്ടായിരുന്നില്ല. ശ്വേതയെ നിയന്ത്രിച്ചിരുന്നത് ബോബിയുടെ മാതാപിതാക്കളായിരുന്നു. ഇവയ്‌ക്കെല്ലാം പുറമെ തന്റെ ബാങ്ക് ബാലന്‍സ് മുഴുവന്‍ ബോബിയുടെ കുടുംബം പിന്‍വലിപ്പിച്ചെന്നും ശ്വേത പറഞ്ഞു. ആയിടയ്ക്കാണ് ജോഷ് എന്ന സിനിമയില്‍ അഭിനയിക്കാന്‍ അമീര്‍ ഖാന്‍ വിളിക്കുന്നത്. എന്നാല്‍ ഈ സിനിമയില്‍ അഭിനയിക്കാന്‍ ബോബി സമ്മതിച്ചില്ല. ഇതോടെ ബോബിയുമായുള്ള ജീവിതം അവസാനിപ്പിച്ച് താന്‍ അയാളുടെ ജീവിതത്തില്‍ നിന്ന് പടിയിറങ്ങുകയായിരുന്നെന്നും ശ്വേത വ്യക്തമാക്കി.