Movies

നടിയെ ആക്രമിച്ച കേസില്‍ ജയിലിലായ നടന്‍ ദിലീപിനെ പിന്തുണച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വീണ്ടും രംഗത്ത്. ഇപ്പോഴുള്ളതു മുഴുവന്‍ കഥയായിക്കൂടെയെന്ന് അടൂര്‍ ചോദിച്ചു. ഈ കുറ്റകൃത്യം ചെയ്തയാള്‍ക്ക് അറിയാം, ആക്രമത്തിനിരായായ നടിയും ആരോപണവിധേയനുമായ നടനുമായി ഇഷ്ടത്തില്‍ അല്ലെന്ന കാര്യം. അതു കൊണ്ട് തന്നെ നടന്‍ അയാളുടെ സിനിമകളില്‍ നിന്ന് ഈ നടിയെ മാറ്റിയിരുന്നു. അത് ഉപയോഗപ്പെടുത്തുകയായിരിക്കാം ചെയ്തതെന്നും അടൂര്‍ പറഞ്ഞു.

“നടന്‍ അയാളുടെ സിനിമകളില്‍ നിന്ന് ഈ നടിയെ മാറ്റിയിരുന്നു. അത് ഉപയോഗപ്പെടുത്തി, ആ നടന്റെ പേര് ഇതിലുള്‍പെടുത്താന്‍ വേണ്ടി ചെയ്തതായിക്കൂടേ? എനിക്ക് ബലമായ സംശയമുണ്ട്. അതാരും പറയുന്നില്ല. അവര്‍ക്കെല്ലാം ഈ നടന്‍ ചെയ്യിച്ചതാണെന്ന് വരുത്തണം” – അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

വലിയൊരു അധോലോക നായകനെപ്പോലെയാണ് പത്രങ്ങള്‍ ആ നടനെപ്പറ്റി എഴുതുന്നത്. പറഞ്ഞുപറഞ്ഞ് ജനങ്ങളെ മുഴുവന്‍ അയാളുടെ ശത്രുക്കളാക്കി. അയാള്‍ പോകുന്നിടത്തെല്ലാം ജനങ്ങള്‍ കൂവുകയാണ്. അവര്‍ എന്ത് അറിഞ്ഞിട്ടാണെന്നും അടൂര്‍ ചോദിച്ചു.

ജനത്തെ ചാര്‍ജ് ചെയ്ത് നിര്‍ത്തിയിരിക്കുകയാണ്. അത് കോടതിയെപ്പോലും സ്വാധീനിക്കും. തെറ്റാണത്. ഒരാള്‍ക്ക് നീതി കിട്ടാന്‍ ഈ രാജ്യത്ത് അവകാശമില്ലേയെന്നും അത് നിഷേധിക്കാന്‍ നമ്മാളാരാണെന്നും അടൂര്‍ ചോദിച്ചു. ഇപ്പോള്‍ നടക്കുന്നത് ആള്‍ക്കൂട്ട വിചാരണയാണെന്നും അത് തെറ്റാണെന്നും അടൂര്‍ വ്യക്തമാക്കി. താരസംഘടനയായ അമ്മയെ പിന്തുണച്ചും അടൂര്‍ സംസാരിച്ചു. അമ്മ നടന്‍മാരും നടിമാരും മാത്രമുള്‍പെടുന്ന ഒരു സ്വകാര്യസംഘടനയാണ്. അമ്മയെപ്പറ്റി പൊതു ജനം ഇത്രയ്ക്ക് വിഷമിക്കേണ്ടതില്ല. അമ്മ ജനത്തിന്റെ സംഭാവന വാങ്ങിയോ സര്‍ക്കാരിന്റെ ഗ്രാന്റ് വാങ്ങിയോ പ്രവര്‍ത്തിക്കുന്നതല്ല. അവശതയുള്ള അഭിനേതാക്കളെ സഹായിക്കാനും മറ്റുമുള്ളതാണ്. സര്‍ക്കാര്‍ ചെയ്യുന്നതില്‍ കൂടുതല്‍ അമ്മ ചെയ്യുന്നുണ്ടെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു.

ഗുരുവായൂരപ്പന്‍ കോളജില്‍ നടന്ന സംഭവങ്ങളുടെ പേരില്‍ അറസ്റ്റിലായതിനെ കുറിച്ച് വിശദീകരണവുമായി സീരിയൽ താരം അതുൽ ശ്രീവ. തന്നെ ക്രിമിനലായി ചിത്രീകരിച്ച പൊലീസിനും മാധ്യമങ്ങള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് എം 80 മൂസ സീരിയലിലൂടെ ശ്രദ്ധേയനായ അതുല്‍ ശ്രീവ ഉന്നയിക്കുന്നത്. തന്നെ കള്ളനും പിടിച്ചുപറിക്കാരനും ഗുണ്ടാത്തലവനുമായൊക്കെ പൊലീസ് ചിത്രീകരിച്ചപ്പോള്‍ മാധ്യമങ്ങള്‍ അതിനെക്കുറിച്ച് അന്വേഷിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയ അതുല്‍ ഇതാണോ മാധ്യമ ധര്‍മ്മമെന്നും ചോദിക്കുന്നു.

തനിക്കെതിരായ നടപടിയില്‍ പൊലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിന് ചില കാരണങ്ങളും അതുല്‍ ഫേസ്ബുക്കിലൂടെ അക്കമിട്ടു നിരത്തുന്നുണ്ട്.

അതുൽ ശ്രീവയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

പ്രിയപ്പെട്ടവരേ..
കുറച്ചു ദിവസങ്ങൾക് മുൻപ് ഒരു 13 ദിവസം കോഴിക്കോട് ജില്ലാ ജയിലിൽ ആയിരുന്നു… അതിനിടയാക്കിയ സംഭവം എല്ലാവരും അറിഞ്ഞു കാണും.. കോളേജിൽ ഞാൻ എന്റെ ജൂനിയർ വിദ്യാർഥിയെ തല്ലി പണം കവർന്നു (100 രൂപയ്ക്ക് വേണ്ടി ) എന്നതായിരുന്നു കേസ്..
പ്രിയ മാധ്യമ സുഹൃത്തുക്കളോട് ഒരു ചോദ്യം… ഈ സംഭവത്തെ കുറിച്ച് നിങ്ങൾ കോളേജിൽ അന്വേഷണം നടത്തിയിരുന്നു എങ്കിൽ എന്റെ സ്ഥിതി ഇത്ര ദയനീയം അവയില്ലായിരുന്നു. നിങ്ങൾ കള്ളനെന്നും പിടിച്ചുപറിക്കാരൻ, ഗുണ്ടാ തലവൻ എന്നൊക്കെ പറയുമ്പോൾ ഇതേകുറിച്ച് കൃത്യമായി അന്വേഷിക്കാമായിരുന്നു. ഇതാണോ നിങ്ങളുടെ മാധ്യമ ധർമം…..
1. ഒരു പോലീസുകാരന്റെ മകൻ ഒരു കുട്ടിയെ മർദിച്ചാൽ കേസ് തിരിയുന്ന 308,341,392 എന്നുള്ള വകുപ്പുകൾ ചേർക്കുന്ന രീതി…. ആ സുഹൃത്തിന് പരിക്കുകൾ ഇല്ല പക്ഷേ പരിക്കുകൾ ഉണ്ടാക്കി എന്നെ ജയിലിൽ അടയ്ക്കാൻ മാത്രം എന്ത് തെറ്റ് ഞാൻ ചെയ്തു എന്നുള്ളത് നിങ്ങൾ പോലീസുകാർ വ്യക്തമാക്കണം…
2. സംഭവം നടന്നയിടത് അതായത് (ഗുരുവായൂരപ്പൻ കോളേജിൽ ) തെളിവെടുപ്പിനായി പോലും പോലീസ് എന്നെ കൊണ്ട് പോയില്ല…
3. ഞാൻ ഡ്രഗ്സ് യൂസ് ചെയ്യുന്ന ഒരാളായി പോലും പോലീസ് ചിത്റരീകരിച്ചു
മുടി നീട്ടിയാൽ കഞ്ചാവുവലിക്കാരൻ എന്ന് പറഞ്ഞ പോലീസുകാരാ… RCC അഥവാ റീജിണൽ ക്യാൻസർ സെന്ററിൽ കഴിയുന്ന രോഗികൾക്കാണ് മുടി എന്നുള്ളത് നിങ്ങൾ അറിഞ്ഞിരുന്നില്ല ചോദിച്ചതുമില്ല….. സന്തോഷം നിങ്ങൾ എന്നെ സമൂഹത്തിൽ അങ്ങനെ ആക്കിയതിൽ…
3. ഈ പ്രശ്നത്തിൽ ഇടതു കൈക്കു പരിക്ക് പറ്റിയതൊന്നും ആരും അറിഞ്ഞതുമില്ല…
4. കൂടെ നിന്നും എന്റെ പതനം ആസ്വദിച്ചവർ… ക്രിമിനൽ ആക്കി മാറ്റിയ സുഹൃത്തുക്കൾ…..
പക്ഷെ തിരിച്ചു വരും ഇതിലും ശക്തിയോടെ…… എന്റെ നിരപരാധിത്തം തെളിയിക്കാൻ… കൂടെ കൈപിടിക്കാൻ എന്റെ പ്രിയപ്പെട്ടവരും ഉണ്ട്…. സഹപാഠികളും
എന്തായാലും വളരെ നന്ദി എല്ലാവരോടും ഒരു സാധാരണക്കാരന്റെ ജീവിതം ഇങ്ങനെ ആക്കി തന്നതിൽ കൃതജ്ഞത….. (മാധ്യമ സുഹൃത്തുക്കൾ, കസബ പോലീസ്…. )
By.
അതുൽ ശ്രീവ

ദി സിനിമഹോളിക്ക് എന്ന പ്രമുഖ ഓണ്ലൈൻ മാധ്യമം ദീർഘകാലം നടത്തിയ സർവേയിൽ ഇന്ത്യയിലെ ഏറ്റവും മികച്ച 15 അഭിനേതാക്കളുടെ വിവരം പുറത്ത് വിട്ടു. സൗത്ത് ഇന്ത്യയുടെ അഭിമാനമായി 2 നടന്മാർ ഇതിൽ ഉൾപ്പെടും അതിൽ മലയാള സിനിമയിൽ നിന്നും ഒരാൾ മാത്രം- മമ്മൂട്ടി.
ഈ ജൂലൈ 31ന് പുറത്തു വിട്ട സർവേയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ. മലയാളത്തിലെ മോഹൻലാലിന് ഇതിൽ എന്തുകൊണ്ട് ഇടം നേടാനായില്ല എന്ന ചോദ്യവും ഉയരുന്നു.
അഭിനയ രംഗങ്ങൾ വിശകലനം ചെയ്‌തും കഥാപാത്രങ്ങളുടെ അവതരണ ശൈലി താരതമ്യം ചെയ്തുമാണ് ഈ സർവേ പുറത്ത് വിട്ടത്.

ഇവർ എല്ലാം ഇന്ത്യൻ സിനിമ കണ്ട മഹാപ്രതിഭകൾ തന്നെ എന്നതിൽ സംശയമില്ല എന്നാലും ഇവരിൽ ചിലരുടെ ഒകെ തലയ്ക്കു മുകളിലായിരിക്കും മോഹൻലാൽ എന്ന മഹാനടന്റെ സ്ഥാനം എന്നതാണ് നഗ്നമായ സത്യം

Related image

അത് തെളിയിക്കാൻ നമ്മുക്ക് മലയാളികൾക്ക് എന്നെ കൊല്ലാതിരുന്നൂടെ എന്ന ഈ ഒറ്റ ചോദ്യം പോരെ !!!

നർഗിസ്

കമൽ ഹാസൻ

Image result for kamalahasan film seen

ബലരാജ് ഷാഹിനി

Image result for balraj sahni film seen

നുട്ടൻ

Image result for nutan film seen

നസറുദ്ദീൻ ഷാ

Related image

രാജേഷ് ഖന്ന

Image result for rajesh khanna film seen

മമ്മൂട്ടി

Image result for mammootty film seen

ഓം പുരി

Image result for om puri  film seen

ഗുരു ദത്ത്

Image result for guru dutt film seen

10 അമിതാബ് ബച്ചൻ(വീണ്ടും നോമിനേറ്റ് ചെയ്ത് നടൻ) 11 അമിതാബ് ബച്ചൻ

Image result for amitabh bachchan film seen

12 ദിലീപ് കുമാർ

Image result for dilip kumar film seen

13 മനോജ് ബാജ്പേയ്

Image result for manoj vajpayi film seen

14 റാണി മുഖർജി
Image result for rani mukarji art film seen

15  ഇർഫാൻ ഖാൻ

Image result for irfan khan art film seen

മഞ്ജു വാര്യരെ വിവാഹം കഴിക്കുന്നതിന് മുമ്പേ ദിലീപ് ബന്ധുവായ യുവതിയെ വിവാഹം ചെയ്തിരുന്നെന്ന കണ്ടെത്തലില്‍ ദിലീപിന്റെ മിമിക്രി കാലഘട്ടത്തിലെ സുഹൃത്തുക്കളില്‍ നിന്നു പോലീസ് വിവരം ശേഖരിക്കും. പണം നല്‍കിയാണ് ഈ ബന്ധം ഒഴിവാക്കിയതെന്നും ആദ്യഭാര്യയുമായുള്ള വിവാഹബന്ധം നിയമപരമായി വേര്‍പെടുത്തി ആയിരുന്നോ ദിലീപ് മഞ്ജുവിനെ വിവാഹം കഴിച്ചതെന്നുമുള്ള സംശയം പോലീസിനുണ്ട്.

ദിലീപ് മിമിക്രി കലാകാരനായിരിക്കെ ഒപ്പം പ്രവര്‍ത്തിച്ചിരുന്ന അബിയാണ് ആദ്യവിവാഹത്തിനു സാക്ഷിയായതെന്ന വിവരമാണു പുറത്തുവന്നത്. എന്നാല്‍, ഇക്കാര്യം അബി നിഷേധിച്ചു. ഇക്കാര്യത്തില്‍ സ്ഥിരീകരണം ആവശ്യമുള്ളതിനാല്‍ അബിയെ ചോദ്യം ചെയ്യാനാണു പോലീസ് നീക്കം. സിനിമയില്‍ അണിയറ പ്രവര്‍ത്തകനായിരിക്കെയായിരുന്നു ആദ്യവിവാഹമെന്ന വിവരമാണു പുറത്തുവന്നത്. മിമിക്രിയും പാരഡി ഗാനങ്ങളുമായി ദിലീപ് ജനശ്രദ്ധ നേടിവരുന്ന കാലമായിരുന്നു അത്. ദീര്‍ഘനാളത്തെ പ്രണയമാണ് രജിസ്റ്റര്‍ വിവാഹത്തിലെത്തിയതെന്നാണ് പോലീസിനു ലഭിച്ച വിവരം.ഈ യുവതി ഇപ്പോള്‍ ഗള്‍ഫിലാണെന്നാണു സൂചന. നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ ദിലീപിന്റെ വ്യക്തിവിവരങ്ങള്‍ കുറ്റപത്രത്തില്‍ ചേര്‍ക്കാന്‍ പോലീസ് നടത്തിയ അന്വേഷണമാണ് ആദ്യ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തുകൊണ്ടുവന്നത്. വിവാഹ രജിസ്‌ട്രേഷന്റെ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണു പോലീസ്. അണിയറ പ്രവര്‍ത്തകനില്‍നിന്നു താരമായി വളര്‍ന്നതോടെയാണ് ദിലീപ് ആ ബന്ധം വേര്‍പെടുത്തിയതെന്നാണ് പോലീസിനു ലഭിച്ച വിവരം. നായകവേഷം ലഭിച്ച ആദ്യചിത്രമായ സല്ലാപത്തിലെ നായിക മഞ്ജു വാര്യരുമായി പ്രണയമായതോടെയാണ് ആദ്യ വിവാഹത്തില്‍നിന്നു പിന്മാറേണ്ടി വന്നതെന്നാണു പറയപ്പെടുന്നത്.

ഇവരുടെ പ്രണയം വിവാഹത്തിലേക്ക് നീങ്ങിയതോടെ ദിലീപിനോട് അടുപ്പമുള്ളവരും ബന്ധുക്കളും ചേര്‍ന്ന് ആദ്യ ഭാര്യയെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി ഒഴിവാക്കുകയായിരുന്നു. ദിലീപിന് നല്ല ഭാവിയുണ്ടാക്കാന്‍ വഴിമാറണമെന്നായിരുന്നു ആവശ്യം. സമ്മര്‍ദം ശക്തമായതോടെ യുവതി പിന്‍മാറി. വിവാഹബന്ധം വേര്‍പെട്ടതോടെ യുവതി വിദേശത്തേക്കു പോയി. പിന്നീട് ദിലീപിന്റെ വളര്‍ച്ച വേഗത്തിലായി. ഇതോടെ ആദ്യവിവാഹം ബന്ധുക്കളടക്കം മറന്നു. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം പുരോഗമിച്ചതോടെയാണ് പഴയസംഭവം വീണ്ടും ചര്‍ച്ചയായത്. എന്നാല്‍ ആദ്യ വിവാഹം നിയമപരമായി വേര്‍പെടുത്തിയിരുന്നില്ലന്നാണ് പുറത്തുവരുന്ന സൂചനകള്‍. ദിലീപിന് ഇപ്പോള്‍ കാവ്യയെ കൂടാതെ മറ്റൊരു ഭാര്യകൂടിയുണ്ട്. ഇവരെ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ അന്വേഷണസംഘം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.

കടുത്ത വിഷാദ രോഗത്തിന് അടിമയായ തനിക്ക് വീട്ടുജോലിക്കാരി നല്‍കിയ ബൈബിളാണ് വളരെ ആശ്വാസമായതെന്നും അത് വായിച്ചതിലൂടെ തന്നില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചുവെന്നും നടി മോഹിനി.

നല്ലൊരു വ്യക്തിയെ വിവാഹം കഴിച്ചിട്ടും കൈനിറയെ സമ്പത്ത് ഉണ്ടായിരുന്നിട്ടും തനിക്ക് ഭര്‍ത്താവിനെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. വിവാഹ ജീവിതം വേണ്ടന്ന് വയ്ക്കാന്‍ പലസമയത്തും തോന്നിയിരുന്നതായും പോണ്ടിച്ചേരി ഉപ്പളം സെന്റ് സേവേഴ്‌സ് പള്ളിയില്‍ നടത്തിയ സുവിശേഷ പ്രസംഗത്തില്‍ മോഹിനി പറഞ്ഞു യേശുക്രിസ്തുവാണ് തന്നില്‍ നിന്നും പിശാചിനെ അകറ്റിയത്. ജീവിതത്തില്‍ ഒന്നിലും തനിക്ക് തൃപ്തി കണ്ടെത്താന്‍ കഴിഞ്ഞില്ല. വിഷാദരോഗം കീഴടക്കിയ കാലത്ത് അതില്‍ നിന്ന് മോചനം നല്‍കിയത് ബൈബിളാണെന്നും നമ്മളിലെ പിശാചിനെ എതിര്‍ക്കാന്‍ യേശു കൂടെ വേണമെന്നും മോഹിനി പറയുന്നു.Image result for mohini actress

മനസ് എന്തെന്നില്ലാതെ ആകുലപ്പെട്ട സമയത്ത് ഒരു പ്രളയത്തില്‍ അകപ്പെട്ടതായി സ്വപ്നം കണ്ടു. ഞാന്‍ ചെയ്ത പാപങ്ങളായിരുന്നു ആ പ്രളയം. അപ്പോള്‍ മറുകരയയില്‍ നിരവധി നായകന്‍മാരെ കണ്ടു. വിജയും അജിത്തും ഒക്കെ സുന്ദരന്‍മാരാണെന്ന് പലരും പറയുന്നുണ്ട്.

എന്നാല്‍ അവരേക്കാള്‍ സുന്ദരനായ ഒരാളെയായിരുന്നു അന്ന് ഞാന്‍ കണ്ടത്. അയാളുടെ അടുത്തുള്ള ബോട്ടിലേക്ക് ആയാല്‍ വിരല്‍ ചൂണ്ടി. അത് യേശുവായിരുന്നെന്നും മോഹിനി പറഞ്ഞു. തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ ഒട്ടേറെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത മോഹിനി ഇപ്പോള്‍ സുവിശേഷ പ്രവര്‍ത്തകയാണ്.

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ സ്ത്രീൾ സിനിമാ മേഖലയിൽ സുരക്ഷിതരല്ലെന്ന തരത്തിൽ നിരവധി വെളിപ്പെടുത്തലുകൾ പുറത്ത് വന്നിരുന്നു. ലൈം​ഗിതിക്രമങ്ങൾ പലരും അതിന് ശേഷം തുറന്ന് പറയുകയും ചെയ്തു. എന്നാൽ ഇപ്പോൾ കൊച്ചിയിൽ നടിക്കെതിരെ ഉണ്ടായ സമാന അനുഭവം താനും നേരിട്ടിരുന്നു എന്ന വെളിപ്പെടുത്തലുമായി രം​ഗത്തെത്തിയിരിക്കുകയാണ് സീരിയൽ താരം ദിവ്യ വിശ്വനാഥ്. സിനിമയില്‍ മാത്രമല്ല സീരിയലിലും ഇത്തരക്കാരുണ്ടെന്നാണ് താരം തുറന്ന് പറയുന്നത്. കൊച്ചിയില്‍ നടിക്കെരതിരെ നടന്ന അതിക്രമം വല്ലാതെ അസ്വസ്ഥമാക്കിയെന്നും സമാന അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്നും ആണ് ദിവ്യയുടെ വെളിപ്പെടുത്തിയത്. അന്ന് അതിനെ എതിര്‍ത്തതിനാല്‍ ആ പ്രോജക്ടില്‍ നിന്നും പിന്മാറുകയായിരുന്നു. എല്ലാ രംഗത്തുമുള്ളത് പോലെ സീരിയല്‍ രംഗത്തും മോശക്കാരുണ്ട്. അതിന് ശേഷം യാത്രയിലും ഷൂട്ടിങ് ഇടവേളകളിലും പ്രത്യേക ശ്രദ്ധ പുലര്‍ത്താന്‍ തുടങ്ങിയെന്നും ദിവ്യ പറയുന്നു. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യയുടെ തുറന്ന് പറച്ചിൽ നടത്തിയത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ വിനയന്‍. സിനിമയിലും സീരിയലിലും അവസരം നിഷേധിക്കപ്പെട്ട് നാടകവേദിയിലെത്തിയതാണ് മലയാളത്തിന്റെ മഹാനടന്‍ തിലകന്റെ പെട്ടെന്നുള്ള മരണത്തിന് കാരണമെന്നും വിനയന്‍ പറയുന്നു. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് വിനയന്റെ പ്രതികരണം.

രണ്ട് വര്‍ഷത്തെ സജീവമായ നാടകാഭിനയമാണ് ആരോഗ്യം പടിപടിയായി കുറച്ച് തിലകന്‍ ചേട്ടന്റെ മരണത്തിന് കാരണമായത്. സിനിമയിലും സീരിയലിലും എല്ലാം അവസരങ്ങള്‍ നിഷേധിക്കപ്പെട്ടപ്പോള്‍ താന്‍ നാടകത്തില്‍ നിന്നും വന്നവനാണെന്നും അവിടെ എന്നെ ആരും വിലക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞിരിക്കുന്ന അദ്ദേഹത്തിന് നാടകത്തിലെ സ്റ്റേജ് അഭിനയത്തിന്റെ ആയാസം താങ്ങാനാകില്ലെന്ന് തനിക്കറിയാമായിരുന്നു. പിന്തിരിപ്പിക്കാന്‍ ആവുന്നത് ശ്രമിച്ചു. അമ്പലപ്പുഴ രാധാകൃഷ്ണന്‍ തിലകന് വേണ്ടി രൂപംകൊടുത്ത നാടക ഗ്രൂപ്പിന് അക്ഷരജ്വാല എന്ന് പേരിട്ടത് താനാണെന്നും വിനയന്‍ അറിയിച്ചു.

ഏറെ കഷ്ടപ്പെട്ടാണ് ഹരിഹരന്‍ പ്രസിഡന്റും താന്‍ സെക്രട്ടറിയുമായി മാക്ട ഫെഡറേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. 2007ല്‍ രജിസ്‌ട്രേഷന്‍ ലഭിച്ചു. അന്നുതൊട്ട് മാക്ടയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. തുളസീദാസും ദിലീപും തമ്മിലുള്ള പ്രശ്‌നമായിരുന്നു തുടക്കം. മൂന്ന് മാസത്തിനകം ദിലീപ് തുളസീദാസുമായി കാര്യങ്ങള്‍ സംസാരിച്ച് പരിഹരിക്കണമെന്നായിരുന്നു മാക്ടയുടെ തീരുമാനം. മൂന്ന് ദിവസത്തിന് ശേഷം മാക്ടയില്‍ അംഗങ്ങളായ പല സംവിധായകരും വിനയന്റെ അപ്രമാദിത്വത്തില്‍ പ്രതിഷേധിച്ച് രാജിവയ്ക്കാന്‍ തുടങ്ങി. പലരും വ്യക്തിപരമായി തന്നെ വിളിച്ച് വേറെ നിവൃത്തിയില്ലാത്തതിനാലാണെന്ന് അറിയിച്ചിരുന്നുവെന്നും വിനയന്‍ വെളിപ്പെടുത്തുന്നു. സംവിധായകന്‍ ജോസ് തോമസ് ഇതേക്കുറിച്ച് തന്നോട് പറഞ്ഞതും വിനയന്‍ വെളിപ്പെടുത്തി. ദിലീപ് ആണ് ജോസിന്റെ പേര് രാജിവയ്ക്കുന്നവരുടെ കൂട്ടത്തില്‍ പറഞ്ഞത്. പിന്നീടാണ് ജോസിനെ വിളിച്ച് ഇക്കാര്യം പറഞ്ഞത്. ദിലീപിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ജോസ് രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു.

മാക്ടയ്ക്ക് പകരം ഫെഫ്ക രൂപീകരിക്കപ്പെട്ടതോടെ വിനയന്റെ സിനിമകളില്‍ അഭിനയിച്ചുകൂടാ എന്ന വിലക്ക് വന്നു. എന്നാല്‍ ആ സമയത്ത് താന്‍ യക്ഷിയും ഞാനും എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു. ആരും അഭിനയിക്കാന്‍ തയ്യാറായില്ല. അപ്പോള്‍ തിലകന്‍ തന്നെ വിളിക്കണമെന്ന് ആവശ്യപ്പെട്ടു. ആ സമയത്ത് അമ്മയില്‍ നിന്നും വിലക്കിയിട്ടില്ലെങ്കിലും ആരും അഭിനയിക്കാന്‍ വിളിക്കാത്ത അവസ്ഥയായിരുന്നു അദ്ദേഹത്തിന്. യക്ഷിയും ഞാനും അദ്ദേഹത്തിനൊരു റിലീഫ് ആയി. എനിക്ക് അദ്ദേഹത്തിന്റെ വരവ് ശക്തമായ പിന്തുണയും.

അതോടെ അദ്ദേഹം അഡ്വാന്‍സ് വാങ്ങിയിരുന്ന ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കി. സോഹന്‍ റോയിയുടെ ഹോളിവുഡ് ചിത്രം ഡാം 999 ആയിരുന്നു പിന്നീട് അദ്ദേഹത്തിന് വന്ന വേഷം. ഈ ചിത്രത്തിലൂടെ തിലകന് ഓസ്‌കാര്‍ അവാര്‍ഡ് ലഭിക്കുമെന്ന് സോഹന്‍ അവകാശപ്പെടുകയും ചെയ്തതാണ്. ഈ കഥാപാത്രത്തിനായി തിലകന്‍ ചേട്ടന്‍ രാത്രിയിലിരുന്ന ഇംഗ്ലീഷ് ഡയലോഗുകളെല്ലാം കാണാതെ പഠിക്കുന്നുണ്ടായിരുന്നു. ഉഗ്രന്‍ റോളാണെന്ന് എന്നോടും പറഞ്ഞു. എന്നാല്‍ തിലകന്‍ ചേട്ടന്‍ ലൊക്കേഷനില്‍ വന്നാല്‍ ടെക്‌നീഷ്യന്മാരെല്ലാം പണി നിര്‍ത്തി പോകുമെന്നാണ് സോഹന്‍ പിന്നീട് പറഞ്ഞത്. അതോടെ തിലകന്‍ ചേട്ടന്‍ വയലന്റായി. കാനം രാജേന്ദ്രനും മറ്റും ഇടപെട്ടാണ് അദ്ദേഹത്തിന് സോഹന്‍ റോയിയില്‍ നിന്നും ഏഴ് ലക്ഷം രൂപ വാങ്ങി നല്‍കിയത്.

പിന്നീടൊരിക്കല്‍ താന്‍ സീരിയലില്‍ അഭിനയിക്കാന്‍ പോകുകയാണെന്ന് തിലകന്‍ ചേട്ടന്‍ തന്നോട് പറഞ്ഞെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു. സീരിയല്‍ നിര്‍മ്മാതാവ് അഡ്വാന്‍സുമായി വിനയന്റെ വീട്ടിലെത്താമെന്നാണ് പറഞ്ഞതെന്നും തിലകന്‍ വിനയനെ അറിയിച്ചു. എന്നാല്‍ തന്റെ വീട്ടിലെത്തിയ നിര്‍മ്മാതാവ് കൈകൂപ്പിക്കൊണ്ട് ഇതു നടക്കില്ല സാറേ എന്നാണ് പറഞ്ഞത്. തന്നോട് പൊറുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം സാഹചര്യത്തില്‍ സാധാരണ പൊട്ടിത്തെറിക്കാറുള്ള തിലകന്‍ ചേട്ടന്‍ ഇവിടെ ‘നീ പോ’ എന്ന് കയ്യാഗ്യം കാണിക്കുക മാത്രമാണ് ചെയ്തത്. ‘ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു സിംഹത്തെപ്പോലെ പ്രതികരിക്കുന്ന തിലകന്‍ ചേട്ടന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് അന്നാദ്യമായി ഞാന്‍ കണ്ടു’ വിനയന്‍ വ്യക്തമാക്കുന്നു.

അമ്പത് ദിവസത്തോളം തിയറ്ററില്‍ ഓടിയ ഡ്രാക്കുള എന്ന തന്റെ ചിത്രത്തിന് സാറ്റലൈറ്റ് അവകാശം കിട്ടാതിരിക്കാന്‍ ദിലീപ് കളിച്ചുവെന്നാണ് വിനയന്‍ പറയുന്നത്. താന്‍ ഏറ്റവും കൂടുതല്‍ സഹായിച്ച ചെറുപ്പക്കാരനാണ് ദിലീപ്. താന്‍ സ്വന്തം അനിയനെപ്പോലെ ആറേഴ് വര്‍ഷം കൂടെക്കൊണ്ടു നടന്ന ദിലീപും ഒരു സൂപ്പര്‍സ്റ്റാറും ചേര്‍ന്ന് ചാനലില്‍ വിളിച്ച് തങ്ങള്‍ നിരോധിച്ച ഒരാളുടെ സിനിമയ്ക്ക് സാറ്റലൈറ്റ് റൈറ്റ് നല്‍കിയാല്‍ അയാള്‍ അടുത്ത പടം അനൗണ്‍സ് ചെയ്യുമെന്നും ഇത് തുടര്‍ന്നാല്‍ തങ്ങളാരും നിങ്ങളുടെ പരിപാടികള്‍ക്കോ ഷോകള്‍ക്കോ ടീവിയിലോട്ട് കയറത്തില്ലെന്നുമാണ് ഭീഷണിപ്പെടുത്തിയതെന്നും വിനയന്‍ വ്യക്തമാക്കുന്നു.

ബാഹുബലിയിലെ ‘മനോഹരി’ എന്ന ഗാനത്തിലൂടെ സുപരിചിതയായ നടിയാണ് സ്‌കാര്‍ലെറ്റ്. ബോളിവുഡ് ചിത്രമായ ‘ഹന്‍സ ഏക് സന്‍യോഗ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് സംഭവം.

സിനിമയിലെ ഒരു ഐറ്റം ഗാനം ചിത്രീകരിക്കുകയായിരുന്നു. ഇതിനിടെ നടന്‍ ഉമാകാന്ത് സ്‌കാര്‍ലെറ്റിനോട് അപമര്യാദയായി പെരുമാറാന്‍ തുടങ്ങി. മുടിയില്‍ തൊടാന്‍ ശ്രമിച്ചതോടെ സ്‌കാര്‍ലെറ്റ് നിയന്ത്രണം വിട്ട് ഉമാകാന്തിന്റെ മുഖത്തടിക്കുകയായിരുന്നു. ഇതോടെ സിനിമയിലെ സംഘാടകര്‍ ഉള്‍പ്പെടെ ഓടിയെത്തി. എന്താണ് നടന്നതെന്ന് ആദ്യം മനസിലായില്ല. തുടര്‍ന്ന് സംഭവത്തെക്കുറിച്ച് സ്‌കാര്‍ലെറ്റ് വിശദീകരിക്കുകയായിരുന്നു. സംഭവത്തില്‍ ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യക്ക് പരാതി നല്‍കുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് സുരേഷ് ശര്‍മ്മ വ്യക്തമാക്കി. നടന്‍ മാപ്പ് പറയാത്ത പക്ഷം വിലക്ക് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തനിക്കെതിരെ നവമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടക്കുന്നുവെന്ന് നടി അഞ്ജു പൊലീസില്‍ പരാതി നല്‍കി. കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ട് പരാതി നല്‍കുകയായിരുന്നു. മീഡിയാവണ്‍ ചാനലിലെ എം80 മൂസ എന്ന പരിപാടിയിലൂടെ ശ്രദ്ധേയയായ അഞ്ജുവിനെതിരെ ചാനലിന്റെ പേരും ലോഗോയും ഉപയോഗിച്ചാണ് പ്രചരണം നടക്കുന്നത്.

അഞ്ജു നല്‍കിയ പരാതി സൈബര്‍ സെല്ലിന് നല്‍കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇത്തരം പ്രചരണം നടത്തിയവരെയും ഷെയര്‍ ചെയ്തവരെയും ഉടന്‍ തന്നെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞതായി അഞ്ജു വ്യക്തമാക്കി.ഫെയ്‌സ്ബുക്കിലൂടെയാണ് അഞ്ജു ഇക്കാര്യം അറിയിച്ചത്.

നടി താരാകല്ല്യാണിന്റെ ഭര്‍ത്താവും അവതാരകനുമായ രാജാറാം (രാജാ വെങ്കിടേഷ്) അന്തരിച്ചു. ഡെങ്കി പനി ബാധിച്ചതിനെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

നര്‍ത്തകന്‍, കൊറിയോഗ്രാഫര്‍, ചാനല്‍ അവതാരകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് രാജാറാം. സിനിമയിലും സീരിയലിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഡെങ്കി പനി ബാധിച്ച് ഇടപ്പള്ളി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജാറാമിനെ ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് ഈ മാസം 22 നാണ് കാര്‍ഡിയാക് ഐസിയുവിലേക്ക് മാറ്റുന്നത്. ശ്വാസകോശത്തിന്റെ നില വഷളായതിനെ തുടര്‍ന്ന് ഇക്മോ എന്ന ഉപകരണത്തിന്റെ സഹായത്തോടെയാണ് ഹൃദയത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിച്ചിരുന്നത്.

Copyright © . All rights reserved