Movies

ഏവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു കാവ്യാ മാധവന്‍-ദിലീപ് വിവാഹം നടന്നത്. വിവാഹം കഴിക്കുന്ന കാര്യത്തെ കുറിച്ച് അവസാന നിമിഷം വരെ രഹസ്യമാക്കി വെച്ച ശേഷം പൊടുന്നനേയായിരുന്നു വിവാഹ വിവര നാട്ടുകാര്‍ അറിഞ്ഞത്. അന്ന് ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ദിലീപ് വിവാഹത്തെക്കുറിച്ചുള്ള വിവരം ആരാധകരുമായി പങ്കു വച്ചത്.

എന്നാല്‍, ഇപ്പോള്‍ നടിയെ ആക്രമിച്ച കേസിലെ അന്വേഷണം പുരോഗമിക്കവേ നടന്‍ അന്ന് പറഞ്ഞ കാര്യങ്ങളെല്ലാം കള്ളമാണെന്ന് വ്യക്തമാക്കുകയാണ്. ഇതോടെ ആരാധകര്‍ നടനെതിരേ വിമര്‍ശന ശരമാണ് വര്‍ഷിക്കുന്നത്.

കാവ്യാ മാധവനുമായുള്ള വിവാഹ ദിനത്തില്‍ ദിലീപ് ആരാധകരോടായി പറഞ്ഞ കാര്യങ്ങളടങ്ങുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ദിലീപ് കള്ളം പറഞ്ഞു എന്നാണ് ഈ വീഡിയോ ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ പറയുന്നത്. താന്‍ മൂലം ബലിയാടായ പെണ്‍കുട്ടിക്ക് ജീവിതം കൊടുക്കുന്നു എന്ന തരത്തിലായിരുന്നു വിവാഹ ദിവസം ദിലീപ് സംസാരിച്ചത്. എന്നാല്‍ കാവ്യയും ദിലീപും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഈ ബന്ധം ദിലീപിന്റെ മുന്‍ഭാര്യയായ മഞ്ജുവിനെ അറിയിച്ചതാണ് കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവത്തിനു കാരണമായത് എന്നും പൊലീസ് പറയുന്നു. ദിലീപ് അന്നു പറഞ്ഞ കാര്യങ്ങളൊക്കെ കളവായിരുന്നു എന്നു തിരിച്ചറിഞ്ഞ സോഷ്യല്‍ മീഡിയ നടനു നേരെ പൊങ്കാല ഇടുകയാണ്.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നു.ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യുന്നത്. അന്വേഷണ സംഘം ഇടവേള ബാബുവിനെ വിളിച്ച് വരുത്തുകയായിരുന്നു.

അതേസമയം പള്‍സര്‍ സുനി രണ്ട് മാസം കാവ്യാ മാധവന്റെ ഡ്രൈവറായിരുന്നെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായി സൂചനയുണ്ട്. സുനി തന്നെ ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ്  വിവരം. ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. എന്നാല്‍ പള്‍സര്‍ സുനി ഡ്രൈവറായിരുന്നെന്ന കാര്യം ചോദ്യം ചെയ്യലില്‍ കാവ്യ നിഷേധിക്കുകയായിരുന്നു. സുനിയെ അറിയില്ലെന്നാണ് കാവ്യ നല്‍കിയ മൊഴി. മൊഴി സ്ഥിരീകരിക്കാന്‍ പൊലീസ് ശ്രമം തുടരുകയാണ്.

കാവ്യ മാധവന് പള്‍സര്‍ സുനിയെ പരിചയമുണ്ടെന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു.  സെറ്റില്‍ കാവ്യയുടെ ഡ്രൈവറായി സുനി എത്തിയിരുന്നതായാണ് വിവരം  കാവ്യയും ദിലീപും അവസാനമായി അഭിനയിച്ച ചിത്രത്തിന്റെ സെറ്റിലും സുനിയുടെ സാന്നിധ്യമുണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

പള്‍സര്‍ സുനിയെ അറിയില്ലെന്നായിരുന്നു കാവ്യ പൊലീസിന് മൊഴിനല്‍കിയത്. ദിലീപ് അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതായി കണ്ടെത്തിയ യുവനടിയുമായി കാവ്യ കേരളത്തിന് പുറത്ത് കൂടിക്കാഴ്ച നടത്തിയതിന്റെ വിശദാംശങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. കാവ്യയില്‍ നിന്ന് മൊഴിയെടുത്തശേഷം ഈ യുവനടിയെ പൊലീസ് വീണ്ടും ചോദ്യംചെയ്‌തേക്കും.

ദിലീപും കാവ്യയും ഒന്നിച്ചഭിനയിച്ച പിന്നെയും എന്ന സിനിമയുടെ ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയതിന്റെ തെളിവുകളും സുനി ഓടിച്ച വാഹനത്തില്‍ കാവ്യ സഞ്ചരിച്ചതായും പൊലീസ് കണ്ടെത്തിയതായാണ് അറിയുന്നത്. ഈ വിവരങ്ങള്‍ പൊലീസിന് കിട്ടിയപ്പോഴും സുനിയെ അറിയില്ലെന്നും നേരിട്ട് കണ്ടിട്ടില്ലെന്നുമാണ് കാവ്യയുടെ മൊഴി നല്‍കിയത്.

പൊതുപരിപാടികളിൽ വിശിഷ്ടാതിഥികളായി എത്തുന്ന സിനിമാതാരങ്ങൾ പൊതുവേ താമസിച്ചേ എത്താറുള്ളൂ എന്നൊരു ആക്ഷേപം പൊതുവെ ഉണ്ട്. എന്നാൽ ഇക്കൂട്ടത്തിൽ നിന്നും വ്യത്യസ്തനാകുകയാണ് സൂപ്പർതാരം പൃഥ്വിരാജ്. പൊതു ചടങ്ങില്‍ വൈകി എത്തിയതിന് ഒരു മടിയും കൂടാതെ പൃഥ്വിരാജ് മാപ്പ് ചോദിച്ചു. തിരുവനന്തപുരത്ത് വച്ച് നടന്ന അസറ്റ് ഹോംസിന്റെ പരിപാടിയില്‍ വൈകി എത്തിയതിനാണ് യുവതാരം ക്ഷമാപണം നടത്തിയത്. ‘സിനിമാക്കാർ പങ്കെടുക്കുന്ന ചടങ്ങിൽ ഞങ്ങളാരും സമയത്തെത്താറില്ല എന്ന ദുഷ്പ്പേര് ഞാനും കാത്തുസൂക്ഷിച്ചു. അതിന് ഞാൻ ക്ഷമ ചോദിക്കുന്നു.’–പൃഥ്വിരാജ് പറഞ്ഞു.

‘സത്യം പറഞ്ഞാൽ ആറര മണിക്കൂർ എടുത്തു എറണാകുളത്തുനിന്നും തിരുവനന്തപുരത്ത് വരെ വരാൻ. പണ്ട് സ്റ്റോപ് വൈലൻസ് സിനിമ ചെയ്യുന്ന സമയത്ത് രാവിലെ എറണാകുളത്തു പോയി ഷൂട്ടിങ് കഴിഞ്ഞ് വൈകിട്ട് തിരുവനന്തപുരത്ത് തിരിച്ചെത്തുമായിരുന്നു. അത് എങ്ങനെ സാധിച്ചുവെന്നു ഇപ്പോൾ ഒരുപിടുത്തവുമില്ല. ഇന്ന് എന്റെ കണക്കുകൂട്ടലുകൾ തെറ്റിപ്പോയി. എന്നെ കാത്തിരുന്നതിൽ ക്ഷമിക്കണം.’ പൃഥ്വിരാജ് പറഞ്ഞു.

‘പണ്ട് ഗള്‍ഫിൽ നിന്നൊക്കെ വർഷങ്ങൾക്ക് ശേഷം ആളുകൾ നാട്ടിൽ വരുമ്പോൾ എന്തുകൊണ്ടാണ് ഇത്രവികാരം കൊള്ളുന്നതെന്ന് ആലോചിച്ചിട്ടുണ്ട്. ഇന്ന് ഈ യാത്രയിൽ കൊച്ചിയിൽ നിന്ന് ഉള്ളൂരൊക്കെ എത്തുമ്പോൾ ആ വികാരം എനിക്കും വന്നുതുടങ്ങിയിട്ടുണ്ട്. കാരണം വർഷങ്ങൾക്ക് ശേഷമാണ് ഞാൻ തിരുവനന്തപുരത്ത് എത്തിയത്. ഇവിടെ എത്തുമ്പോൾ ഞാന്‍ ഭാര്യയ്ക്ക് മെസേജ് ചെയ്യും ‘തിരുവനന്തപുരം ലോകത്തിലെ ഏറ്റവും നല്ല സ്ഥലമാണെന്ന്’. അപ്പോള്‍ അവൾ തിരിച്ചുപറയും ‘ഇതുതന്നെയല്ലേ ഇതിനും മുമ്പും പറഞ്ഞിരുന്നതെന്ന്’.

ഗായിക അമൃത സുരേഷിന്റെ ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എഫ് ഡബ്ല്യു ഡി ലൈഫ് മാഗസിന്റെ കവര്‍ ഫോട്ടോഷൂട്ടിലാണ് അമൃത പ്രത്യക്ഷപ്പെട്ടത്. കവര്‍ ഫോട്ടോഷൂട്ടില്‍ ഇന്‍ഡോ- അമേരിക്കന്‍ സ്റ്റൈലിലാണ് അമൃത തിളങ്ങിയത്.

മലയാളം, ഹിന്ദി, തമിഴ് സിനിമാ മേഖലയിലെ പ്രമുഖ നായകന്മാരുടെ അഭിനയിച്ച ശ്രേയ ശരൺ ഇപ്പോൾ അവസരങ്ങളില്ലാതായതോടെ ഐറ്റം ഡാൻസ് ചെയ്യാൻ തയ്യാറായത്രെ. സൂപ്പർസ്റ്റാർ രജനിക്കൊപ്പം ‘ശിവാജി’യിലും അഴകിയ തമിഴ്മകനിൽ വിജയ്ക്കും ഒപ്പവും മലയാളത്തിൽ പൃഥ്വിരാജിനൊപ്പവും ശ്രേയ അഭിനയിച്ചിട്ടുണ്ട്.

എന്നാൽ പല പുതിയ നായികമാരുടെ വരവോടെ ശ്രേയയുടെ മാർക്കറ്റിന് കോട്ടം തട്ടി. അവസരങ്ങൾ നഷ്ടപ്പെട്ടതോടെയാണ് ഒരു നൃത്തരംഗത്തുമാത്രം വരാൻ താരം സമ്മതം മൂളിയത്.സണ്ണിലിയോണുവേണ്ടി മാറ്റിവച്ചിരുന്ന ഐറ്റം നമ്പരിനാണ് ശ്രേയയെ കരാർ ചെയ്തിരിക്കുന്നത്.

നടി ആക്രമണത്തിനിരയായ സംഭവത്തിൽ തന്നെ ചോദ്യം ചെയ്തിട്ടില്ലെന്ന് റിമി ടോമി. ഫോണിൽ വിളിച്ച് വിവരങ്ങൾ ചോദിക്കുക മാത്രമാണ് ചെയ്തത്. ദിലീപിനും കാവ്യയ്ക്കുമൊപ്പം ഞാനും അമേരിക്കയില്‍ സ്റ്റേജ് ഷോയ്ക്ക് പോയിരുന്നു. അത് സംബന്ധിച്ച കാര്യങ്ങള്‍ മാത്രമാണ് ചോദിച്ചത്. അമേരിക്കന്‍ യാത്രയിലുണ്ടായിരുന്ന എല്ലാവരിൽ നിന്നും വിവരങ്ങൾ ചോദിക്കുന്നുണ്ട്. കേസുമായി ബന്ധമുണ്ടായിട്ടല്ല തന്നെ വിളിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ടെന്നും റിമി പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് ഒരുപാട് വാർത്തകൾ പ്രചരിക്കുന്നുണ്ട്. താൻ പലരുടെയും വലം കൈയ്യാണെന്നും ബിനാമിയാണെന്നും തരത്തിലുളള വാർത്തകളാണ് വരുന്നത്. ദിലീപിന്റെ ബിനാമിയല്ല താനെന്നും ദിലീപുമായും കാവ്യയുമായും സാമ്പത്തിക ഇടപാടില്ലെന്നും റിമി പറഞ്ഞു. നടി ആക്രമിക്കപ്പെട്ട വിവരം ടെലിവിഷനിലൂടെയാണ് അറിഞ്ഞത്. ആക്രമണത്തിന് ഇരയായ നടിയുമായി യാതൊരു ശത്രുതയുമില്ല. സംഭവം അറിഞ്ഞയുടൻ അവർക്ക് മെസേജ് അയച്ചിരുന്നു. കാവ്യ മാധവനെ ഫോണിൽ വിളിക്കുകയും ചെയ്തു. അതെല്ലാം സ്വാഭാവികമായി ചെയ്യുന്നതാണെന്നും റിമി പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ റിമി ടോമിയെ പൊലീസ് ഫോണിൽ വിളിച്ച് വിവരങ്ങൾ ആരാഞ്ഞിരുന്നു. അമേരിക്കയിൽ നടന്ന സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അന്വേഷണ സംഘത്തിലുള്ള സിഐ ബിജു പൗലോസ് നടിയെ വിളിച്ച് ചോദിച്ചത്. റിമിയെ ചോദ്യം ചെയ്തിട്ടില്ലെന്ന് പോലീസും വ്യക്തമാക്കിയിരുന്നു.

സംവിധായകൻ ജീൻപോൾ ലാലിനെതിരെ പരാതി നൽകിയ നടിയെ പിന്തുണച്ച് വിമൻ ഇൻ സിനിമാ കളക്ടീവ്. നടിക്ക് പ്രതിഫലം കൊടുക്കേണ്ടതില്ല എന്നു തീരുമാനിക്കുന്നതും അതു പരസ്യമായി പറയാനുള്ള ധാർഷ്ട്യം കാണിക്കുന്നതും ഈ മേഖലയിലെ ഫ്യൂഡൽ സ്വഭാവമല്ലാതെ മറ്റൊന്നുമല്ല. സിനിമയിൽ ശരീരം അനാവൃതമാക്കേണ്ട സന്ദർഭത്തിൽ ഡ്യൂപ്പിനെ ഉപയോഗിക്കേണ്ടിവരുമ്പോൾ അവർ എന്താണോ ചെയ്യുന്നത് അത് അഭിനേതാവിന്റെ അറിവോടെയും സമ്മതത്തോടെയും ആകണമെന്നതും അഭിനേതാവിനു നൽകുന്ന കരാറിൽ ഇതു വ്യക്തമാക്കണമെന്നതും സാമാന്യമായ തൊഴിൽ മര്യാദയാണെന്നും വിമൻ ഇൻ സിനിമാ കളക്ടീവ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഹണി ബീ ടുവിൽ അഭിനയിച്ചതിന് പ്രതിഫലം നൽകിയില്ലെന്ന് കാട്ടി യുവനടി സംവിധായകൻ ജീൻപോൾ ലാലിനെതിരെ പരാതി നൽകിയിരുന്നു. ഈ പരാതിയെക്കുറിച്ചുളള മാധ്യമങ്ങളുടെ ചോദ്യത്തിന് ഷൂട്ടിങ് പൂർത്തിയാക്കാതെ പോയതിനാൽ നടിക്ക് പ്രതിഫലം നൽകേണ്ടതില്ലെന്ന് താനാണ് പറഞ്ഞതെന്ന് ലാൽ പറഞ്ഞിരുന്നു.

വിമൻ ഇൻ സിനിമാ കളക്ടീവ് ഫെയ്സ്ബുക്ക് പോസ്റ്റ്
മലയാള സിനിമയിലെ തൊഴിൽ സംസ്കാരം സ്ത്രീകളെ എങ്ങിനെയാണ് നോക്കി കാണുന്നതെന്നും ഇവർക്കെതിരെയുള്ള അതിക്രമങ്ങളുടെ ആഴം എത്രത്തോളമാണെന്നും വെളിപ്പെടുത്തുന്നതാണ് അടുത്തിടെ സിനിമയിലെ സ്ത്രീകൾ പൊലീസിൽ റജിസ്റ്റർ ചെയ്ത ചില പരാതികൾ. സിനിമയിൽ ശരീരം അനാവൃതമാക്കേണ്ട സന്ദർഭത്തിൽ ഡ്യൂപ്പിനെ ഉപയോഗിക്കേണ്ടിവരുമ്പോൾ അവർ എന്താണോ ചെയ്യുന്നത് അത് അഭിനേതാവിന്റെ അറിവോടെയും സമ്മതത്തോടെയും ആകണമെന്നതും അഭിനേതാവിനു നൽകുന്ന കരാറിൽ ഇതു വ്യക്തമാക്കണമെന്നതും സാമാന്യമായ തൊഴിൽ മര്യാദയാണ്. നിർമാതാക്കളുടെ താൽപര്യാർത്ഥം തയ്യാറാക്കപ്പെടുന്ന കരാറുകൾക്കു പകരം വേതനം, തൊഴിൽ സമയം, ഡ്യൂപ്പിന്റെ ഉപയോഗം തുടങ്ങിയ ഘടകങ്ങൾ കൂടി സ്ത്രീ പക്ഷത്തു നിന്നു പരിഗണിച്ചു കൊണ്ടുള്ള മാതൃകയിൽ കരാറുകൾ പുനഃസംഘടിപ്പിക്കേണ്ടിയിരിക്കുന്നു.എന്നാൽ മലയാള സിനിമാ മേഖലയിൽ അഭിനേതാക്കളടക്കമുള്ള വലിയൊരു പങ്ക് തൊഴിലാളികളും ഇവിടെ ജോലി ചെയ്യുന്നത് യാതൊരു കരാറുമില്ലാതെയാണെന്ന വസ്തുതയും ഈ പരാതിയിലൂടെ വ്യക്തമാക്കപ്പെടുന്നുണ്ട്. പ്രതിഷേധിച്ച നടിക്ക് പ്രതിഫലം കൊടുക്കേണ്ടതില്ല എന്നു തീരുമാനിക്കുന്നതും അതു പരസ്യമായി പറയാനുള്ള ധാർഷ്ട്യം കാണിക്കുന്നതും ഈ മേഖലയിലെ ഫ്യൂഡൽ സ്വഭാവമല്ലാതെ മറ്റൊന്നല്ല.

ഇതിന്റെ മറ്റൊരു വശമാണ് സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനെതിരെ മറ്റൊരു നടി ഫയൽ ചെയ്ത പരാതി. ഞങ്ങളുടെ സഹപ്രവർത്തകയെ ബോഡി ഷെയിമിങ്ങ് നടത്തി ബ്ലാക്ക് മെയിൽ ചെയ്യാനുള്ള ശ്രമം അങ്ങേയറ്റം ഹീനവും നിന്ദ്യവുമാണ്. മേൽ സൂചിപ്പിച്ച രണ്ടു പരാതികളും ഈ മേഖലയിലെ തൊഴിൽ പെരുമാറ്റച്ചട്ടങ്ങളുടെയും ലിംഗ നീതി ഇല്ലായ്മയുടെയും അഭാവത്തെയാണ് ചൂണ്ടി കാണിക്കുന്നത്. ഈ പ്രശ്നങ്ങളെ അഭിസംബോധന ചെയ്തു കൊണ്ടു മാത്രമേ ഒരു തൊഴിൽ സമൂഹമെന്ന നിലയിൽ നമുക്ക് മുന്നോട്ടു പോകാനാവൂ.

ചെറുത്തുനിൽപിന്റെ ശബ്ദങ്ങളെ വിലക്കുകളിലൂടെയും നിരോധനങ്ങളിലൂടെയും നിയന്ത്രിച്ചിരുന്നവരോട് സ്ത്രീകൾ ഉറക്കെ കലഹിച്ചു തുടങ്ങിയിരിക്കുന്നു. സിനിമാ മേഖലയെ തൊഴിലിടം എന്ന നിലയിൽ കൃത്യമായി നിർവ്വചിക്കേണ്ടതിന്റയും ലൈംഗിക പീഡന പരാതി സെല്ലുകൾ സ്ഥാപിക്കേണ്ടതിന്റെയും ആവശ്യകതെയെ കുറിച്ച് WCC ഉയർത്തിയ വാദമുഖങ്ങളെ സാധൂകരിക്കുന്നു മേൽ സൂചിപ്പിച്ച ഓരോ സംഭവവും. നീതി തേടിയുള്ള ഇ ഈ സഹപ്രവർത്തകരുടെ യാത്രക്കൊപ്പം ഞങ്ങളുമുണ്ട്.
വിമൻ ഇൻ സിനിമാ കളക്ടീവ് പ്രവർത്തകർ

ചാനല്‍ ചര്‍ച്ചയില്‍സന്തോഷ് പണ്ഡിറ്റിനെ പരിഹസിച്ച ഏലൂര്‍ ജോര്‍ജ്ജിനെ ട്രോളന്മാര്‍ ശരിപ്പെടുത്തിയത് വന്‍ വാര്‍ത്തയായിരുന്നു. സന്തോഷിനെ എന്നല്ല മറ്റാരേയും വ്യക്തിഹത്യ ചെയ്യാല്‍ ഏലൂരിന് നാവ് പൊന്താത്ത രീതിയിലായിരുന്നു ട്രോളന്മാര്‍ കാര്യത്തെ കൈകാര്യം ചെയ്തത്. എന്നാല്‍ ഏലൂരിന് പിന്നാലെ സന്തോഷ് പണ്ഡിറ്റിനെതിരെ പ്രസന്ന മാസ്റ്റര്‍ നടത്തിയ പരാമര്‍ശവും ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ഡി4 ഡാന്‍സ് വേദിയില്‍ വെച്ചാണ് സന്തോഷ് പണ്ഡിറ്റിനെതിരെ പ്രസന്നയുടെ പരാമര്‍ശം. പ്രയാഗ മാര്‍ട്ടിന് ‘കിട്ടിയ സന്തോഷ് പണ്ഡിറ്റ് പണി’ എന്ന തലക്കെട്ടില്‍ ചാനല്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം വൈറലായി കഴിഞ്ഞു. ഡാന്‍സ് പരിപാടിയിലെ ഗെയിമിനിടെ നടിയായ പ്രയാഗയ്ക്ക് അവതാരക ഒരു പ്ലക്കാര്‍ഡ് നല്‍കുകയായിരുന്നു. അതില്‍ എഴുതിയ ആളുടെ പേര് കണ്ടുപിടിക്കുകയാണ് പ്രയാഗ ചെയ്യേണ്ടത്. സൂചനയായി ജഡ്ജസിനോടും വേദിയിലുളളവരോടും ചോദ്യം ചോദിക്കാം.

സന്തോഷ് പണ്ഡിറ്റിന്റെ പേരാണ് പ്ലക്കാര്‍ഡിലുളളതെന്ന് പ്രയാഗയ്ക്ക് കാണാന്‍ കഴിയില്ല. ഇദ്ദേഹം ‘ഹാന്‍ഡ്സം’ ആണോ എന്ന പ്രയാഗയുടെ ചോദ്യത്തിന് ‘അല്ല’ എന്നാണ് പ്രസന്ന ഉത്തരം പറഞ്ഞത്. എന്നാല്‍ താരം സന്തോഷാണെന്ന് തിരിച്ചറിഞ്ഞ പ്രയാഗ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നാണ് പറഞ്ഞത്. പ്രയാഗയുടെ പെരുമാറ്റത്തെ പ്രകീര്‍ത്തിച്ചും സോഷ്യല്‍മീഡിയയില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു.

 

പ്രസന്ന മാസ്റ്ററുടെ പരാമര്‍ശം ട്രോളന്മാരെ അസ്വസ്ഥരാക്കുകയും ചെയ്തു. പ്രസന്ന നടത്തിയത് വ്യക്തിപരമായ അധിക്ഷേപമാണെന്ന് ചൂണ്ടിക്കാട്ടിയും ചാനല്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ടും നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്. സന്തോഷ് പണ്ഡിറ്റ് ചെയ്ത നിരവധി നല്ല പ്രവൃത്തികളും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. എന്തായാലും ഏലൂരിന് പിന്നാലെ ട്രോളന്മാരുടെ ട്രോള്‍ കരുത്തിന് ഇരയാകുകയാണ് പ്രസന്ന.

‘ഞാന്‍ ഒരിക്കലും കരുതിയില്ല ഇവിടെയെത്താനാകുമെന്ന്. അത്രയധികം മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ആമിയുടെ ഷൂട്ടിങ് ലൊക്കേഷനിലാണ് ഞാനിപ്പോള്‍. സിനിമയുടെ സംവിധായകനും നിര്‍മാതാവും ദയയുള്ളവരായതുകൊണ്ടാണ് എനിക്കിവിടെ നില്‍ക്കാനാകുന്നത്. ഇതിനായി ഷൂട്ടിങ് ഷെഡ്യൂള്‍ പോലും മാറ്റേണ്ടിവന്നു’,  നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്സ് (എന്‍എഎഫ്എ) ന്റെ രണ്ടാം എഡിഷന്‍ പ്രഖ്യാപിക്കുമ്പോള്‍ മികച്ച നടിയായിരുന്നു മഞ്ജു സ്റ്റേജില്‍ കാണികളോട് പറഞ്ഞ വാക്കുകള്‍ ആണിത്. താന്‍ നിലവില്‍ അനുഭവിക്കുന്ന സകല സംഘര്‍ഷങ്ങളെ കുറിച്ചും ഈ വാക്കുകളിലൂടെ മഞ്ജു പറയാതെ പറഞ്ഞു.

ശനിയാഴ്ച ബ്രോണ്‍കസ് ലേമാന്‍ കോളജിലായിരുന്നു ചടങ്ങുകള്‍. നേരത്തേ, മഞ്ജുവിനു വിദേശയാത്രകള്‍ക്കു വിലക്കുള്ളതിനാല്‍ ചടങ്ങില്‍ പങ്കെടുത്തേക്കില്ലെന്നു വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, ഇതെല്ലാം നിഷേധിക്കുന്ന തരത്തിലായിരുന്നു മഞ്ജു ചുവപ്പും വെള്ളയും കലര്‍ന്ന പോള്‍ക്ക സാരിയില്‍ വേദിയിലെത്തിയത്. മഞ്ജുവും നിവിനും വേദിയില്‍ ആവേശമായപ്പോള്‍, അന്തരിച്ച രാജേഷ് പിള്ളയെയും ഓര്‍ക്കാന്‍ അവര്‍ മറന്നില്ല. പുരസ്‌കാരം അവര്‍ രാജേഷ് പിള്ളയ്ക്കു സമര്‍പ്പിച്ചു.

https://www.facebook.com/sabarinath.nair.5/videos/1616645208360290/

ജേക്കബിന്റെ സ്വർഗരാജ്യത്തിലൂടെ മലയാളികളുടെ മനംകവർന്ന ഐമ സെബാസ്റ്റ്യൻ വിവാഹിതയാകുന്നു. മലയാളത്തിലെ പ്രമുഖ നിർമാണ കമ്പനിയായ വീക്കെൻഡ് ബ്ലോക്ബ്‌സ്റ്റേർസിന്റെ ഉടമസ്ഥയായ സോഫിയ പോളിന്റെ മകൻ കെവിൻ പോളാണ് വരൻ. യു.എ.ഇ.യില്‍ ജനിച്ചുവളര്‍ന്ന ഐമ ദുബായ് മണിപ്പാല്‍ സര്‍വകലാശാലയിലെ എം.ബി.എ. വിദ്യാര്‍ഥിനിയാണ്. ഷാര്‍ജയിലാണ് താമസം.

കാടു പൂക്കുന്ന നേരം, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നീ ചിത്രങ്ങൾ സ്വതന്ത്രമായി നിർമ്മിക്കുകയും ബാംഗ്ലൂർ ഡെയ്‌സ് എന്ന ചിത്രത്തിൽ അൻവർ റഷീദിന്റെ നിർമാണപങ്കാളിത്തം വഹിക്കുകയും ചെയ്ത കമ്പനിയാണ്
വീക്കൻഡ് ബ്ലോക്ബ്‌സ്റ്റേർസ്. ഇരുവരുടേതും വീട്ടുകാർ തമ്മിൽ ഉറപ്പിച്ച വിവാഹമാണ്. ഡിസംബറിൽ വിവാഹനിശ്ചയം നടക്കും. അടുത്ത വർഷം ജനുവരിയിലാണ് കല്യാണം.

Copyright © . All rights reserved