നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനായി വഴിപാടുകള്‍ കഴിപ്പിച്ച് സഹോദരന്‍ അനൂപും കുടുംബാംഗങ്ങളും. കോട്ടയം പൊന്‍കുന്നത്തിനടുത്ത് ദേവീ ക്ഷേത്രത്തിലും ജഡ്ജിയമ്മാവന്‍ കോവിലിലും എത്തിയാണ് അനൂപും സംഘവും പ്രാര്‍ത്ഥന നടത്തിയത്. ദിലീപിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് വഴിപാടുകളുമായി അനിയന്റെ ക്ഷേത്ര സന്ദര്‍ശനം.
ചൊവ്വാഴ്ച രാത്രി ചില സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പമാണ് അനൂപ് എത്തിയത്. അധികമാരേയും അറിയിക്കാതെയായിരുന്നു സന്ദര്‍ശനം. കഴിഞ്ഞദിവസം അനൂപിന്റെ സുഹൃത്ത് ക്ഷേത്രത്തിലെത്തി വഴിപാട് രസീത് എടുത്തിരുന്നു. തുടര്‍ന്നാണ് അനൂപ് ഇന്നലെ ക്ഷേത്രത്തിലെത്തിയത്. ജഡ്ജിയമ്മാവന്റെ പ്രീതി നേടാനായി അട വഴിപാട് നടത്തിയ ശേഷം മറ്റ് പൂജകള്‍ നടത്തി രാത്രി പത്ത് കഴിഞ്ഞാണ് അനൂപും സംഘവും മടങ്ങിയത്.
കോടതി വ്യവഹാരങ്ങളില്‍ കഴിയുന്നവര്‍ ഇവിടെയെത്തി ജഡ്ജിയമ്മാവന് വഴിപാട് നടത്തിയാല്‍ അനുകൂല ഫലം കിട്ടുമെന്നാണ് ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള വിശ്വാസം. കേസില്‍ പെട്ടിരിക്കുന്ന ഭക്തരുടെ മാനവും മനശാന്തിയും തിരികെ നല്‍കി അവരെ രക്ഷിക്കുന്ന പ്രതിഷ്ഠയെന്നാണ് ജഡ്ജിയമ്മാവനെ വിശ്വാസികള്‍ വിശേഷിപ്പിക്കുന്നത്.
പ്രശ്‌നം എത്ര സങ്കീര്‍ണമാണെങ്കിലും ജഡ്ജിയമ്മാവനെ ഉപാസിച്ചാല്‍ പരിഹാരമെന്നാണ് ഇവിടെ എത്തുന്നവരുടെ വിശ്വാസം. ദുര്‍മരണം നടന്ന ജഡ്ജിയുടെ മോക്ഷം ലഭിക്കാത്ത ആത്മാവിനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നാണ് ക്ഷേത്രം അധികൃതരുടെ പക്ഷം. നിരവധി പ്രമുഖര്‍ കാര്യസാധ്യത്തിനായി മുമ്പ് ഈ ക്ഷേത്രത്തില്‍ എത്തിയിട്ടുണ്ട്.
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ ഗൂഡാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ മഞ്ജു വാര്യര്‍ സാക്ഷി പറഞ്ഞാല്‍ ചിലത് വെളിപ്പെടുത്തേണ്ടി വരുമെന്ന് മകള്‍ മീനാക്ഷിയുടെ വെല്ലുവിളി .
ഒരു പ്രമുഖ പത്രമാണ് ഇക്കാര്യങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്. കേസില്‍ അച്ഛനെതിരെ അമ്മ സാക്ഷി പറയുന്ന അവസ്ഥ ഉണ്ടായാല്‍ പ്രതികരിക്കുമെന്നാണ് മീനാക്ഷി പറയുന്നത്. വേര്‍പിരിഞ്ഞതിന് ശേഷവും അച്ഛനെ വേട്ടയാടുന്നതിന് അനുവദിക്കില്ലെന്ന നിലപാടിലാണ് മീനാക്ഷി. ആരോടും സംസാരിക്കാന്‍ താല്‍പര്യം കാണിക്കാതിരുന്ന മീനാക്ഷി അമ്മ അച്ഛനെതിരെ സാക്ഷി പറയുമെന്ന് വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്നും ഇതിനെതിരെ പ്രതികരിക്കുമെന്നും പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിരവധി സിനിമകളിലൂടെ മലയാളത്തിന്റെ പ്രിയ നായികയായി മാറിയ നിക്കി ഗല്‍റാണിയുടെ സഹോദരിയും കന്നഡയിലെ താരവുമായ സഞ്ജന ഗല്‍റാണിയുടെ നഗ്‌നരംഗങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നു. കന്നഡ ചിത്രം ദണ്ഡുപാളയ രണ്ടില്‍ നിന്ന് സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റിയ രംഗങ്ങള്‍ ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലൂടെ പുറത്തായത്. എന്നാല്‍ ഇത് സിനിമയുടെ പ്രചാണത്തിന് വേണ്ടി അണിയറക്കാര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടതാണെന്ന ആരോപണവും ഉയരുന്നുണ്ട്.
പൊലീസുദ്യോഗസ്ഥരുടെ ക്രൂരപീഡനങ്ങള്‍ പറയുന്ന രംഗങ്ങളിലൊന്നാണ് പുറത്തായത്. സഞ്ജന ഗല്‍റാണി അഭിനയിച്ച രംഗം സംസ്ഥാന സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റിയിരുന്നു. എന്നാലതിപ്പോള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇതേക്കുറിച്ച് നടി ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത ചിത്രം തിയേറ്ററില്‍ എത്തുന്നതിന് മുമ്പേ തന്നെ വിവാദങ്ങളില്‍പ്പെട്ടിരുന്നു.ബെംഗളൂരുവിലെ ഹൊസകോട്ടയ്ക്കടുത്തുള്ള ദണ്ഡുപാളയം. അവിടുത്തെ കുപ്രസിദ്ധരായ ഗുണ്ടാസംഘത്തിന്റെ കഥയാണ് കന്നഡ ചിത്രം ദണ്ഡുപാളയ രണ്ട് പറയുന്നത്. സിനിമയ്ക്ക് പ്രമേയമായ ഗുണ്ടാസംഘവുമായുള്ള നിയമപോരാട്ടങ്ങള്‍ വഴിയും നായികാനടിമാരായ സഞ്ജനയും പൂജാ ഗാന്ധിയും തമ്മിലുണ്ടായ തര്‍ക്കങ്ങളുടെ പേരിലും ചിത്രം വിവാദത്തിലായിരുന്നു. അതേ സമയം നിര്‍മ്മാതാവും സംവിധായകനും അറിഞ്ഞുകൊണ്ടാണ് വിവാദദൃശ്യങ്ങള്‍ പുറത്തായതെന്ന് വാര്‍ത്തകളുണ്ട്. അഞ്ച് വര്‍ഷം മുമ്പാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തുവന്നത്.
സന്തോഷ് പണ്ഡിറ്റ് ബഹുഭാഷാ ചിത്രത്തില്‍ നായകനാകാനൊരുങ്ങുന്നു. സോണിയ അഗര്‍വാളിന്റെ നായകനായി അഹല്യ എന്ന ഹൊറര്‍ ചിത്രത്തിലാണ് സന്തോഷ് പണ്ഡിറ്റ് നായകനാവുന്നതെന്നാണ് പുതിയ വിവരം. സോണിയയെ കൂടാതെ ലീന കപൂറും നായികയായെത്തുന്നുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം ഒരുങ്ങുക.
സാഗര ഫിലിം കമ്പനിയുടെ ബാനറില്‍ ഷിജിന്‍ ലാലാണ് സംവിധാനം.മമ്മൂട്ടി ചിത്രത്തിൽ സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുന്നുവെന്ന വാര്‍ത്ത സന്തോഷിന്റെ ആരാധകര്‍ ഏറെ ആഘോഷിക്കുന്നതിനിടെയാണ് പുതിയ റിപ്പോര്‍്ടുകളും പുറത്തുവരുന്നത്.
ക്യാമറയ്‌ക്ക് പിന്നിലും മുന്നിലും വിവിധ മേഖലകൾ ഒറ്റയ്‌ക്ക് കൈകാര്യം ചെയ്യുന്ന വ്യക്തിയായ സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമാവുന്നുവെന്നുളളത് ഈയടുത്ത് മലയാളസിനിമ കേട്ട വലിയ വാർത്തകളിലൊന്നായിരുന്നു. സ്വന്തമായി നിരവധി സിനിമകളിൽ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്‌തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് മറ്റൊരു ഡയറ്‌കടറുടെ കീഴിൽ സന്തേഷ് പണ്ഡിറ്റ് അഭിനയിക്കുന്നത്.
രാജാധിരാജ എന്ന ചിത്രത്തിന് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു മുഴുനീള വേഷത്തിലാണ് പണ്ഡിറ്റ് എത്തുന്നത്. കൊല്ലത്തെ ഫാത്തിമ മാതാ കോളേജിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.
കൃഷ്‌ണനും രാധയും എന്ന സ്വന്തമായി ചെയ്ത ചിത്രത്തിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് ചലച്ചിത്ര രംഗത്തെത്തുന്നത്. സംവിധാനം, തിരക്കഥ,എഡിറ്റിംങ്ങ്, സംഗീതം, ഗാനരചന, ആലാപനം തുടങ്ങി നിരവധി റോളുകളാണ് സന്തോഷ് പണ്ഡിറ്റ് തന്റെ ചിത്രങ്ങളിൽ കൈകാര്യം ചെയ്‌തിട്ടുളളത്. ഏറ്റവും പുതിയ ചിത്രം ഉരുക്ക് സതീശനും റിലീസ് ചെയ്യാനിരിക്കുകയാണ്.
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതി സുനില്‍ കുമാറിന്റെ സിനിമ രംഗത്തെ ആദ്യ ക്വട്ടേഷന്‍ തന്റെ നേരെയല്ലായിരുന്നെന്നു നടി ഭാമ. സുനില്‍ കുമാറിന്റെ ആദ്യ ക്വട്ടേഷന്‍ ഒരു നടിക്കെതിരെയയായിരുന്നുവെന്നും അത് ലോഹിതദാസിന്റെ സിനിമയിലൂടെയെത്തിയ ഒരു നടിയാണ് എന്നും കഴിഞ്ഞ ദിവസം ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.
അതിന് പിന്നാലെയാണ് വിശദീകരണവുമായി ഭാമ എത്തിയിരിക്കുന്നത്. ആ നടി ഞാനല്ല എന്ന് ഭാമ മാധ്യമങ്ങളോട് പ്രതികരിച്ചു. ക്വട്ടേഷന്‍ ആക്രമണത്തിന് ശേഷം സിനിമയില്‍ നിന്നും മാറി നിന്ന നടി ഈയിടക്കാണ് തിരികെയെത്തിയതെന്നും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.
കിളിരൂര്‍ പീഡനക്കേസില്‍ ആരോപണ വിധേയനായ നിര്‍മ്മാതാവിന് വേണ്ടിയാണ് സുനില്‍കുമാര്‍ ക്വട്ടേഷന്‍ ഏറ്റെടുത്തത് എന്നായിരുന്നു വാര്‍ത്തകള്‍. ഒരു നടന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്ന സമയത്താണ് സുനില്‍കുമാര്‍ ക്വട്ടേഷന്‍ ഏറ്റെടുത്തതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമയിലൂടെയാണ് ഭാമ അഭിനയ രംഗത്തെത്തിയത്. ഇടക്കാലത്ത് സിനിമയില്‍ ഇല്ലായിരുന്ന നടി ഈയിടക്കാണ് വീണ്ടും സിനിമയില്‍ സജീവമായത്. ഇക്കാരണങ്ങള്‍ കൊണ്ടാണ് ഭാമയാണ് ക്വട്ടേഷന്റെ ഇര എന്ന തരത്തില്‍ പ്രചാരണമുണ്ടായത്.
താന്‍ അമ്മയായ വിവരം ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയറിഞ്ഞ ഞെട്ടലിലാണ് രഞ്ജിനി ഹരിദാസ്. ‘ഇതെപ്പോ ഞാനറിഞ്ഞില്ലല്ലോ’ എന്ന കുറിപ്പോടെയാണ് രഞ്ജിനി ഞെട്ടിപ്പിക്കുന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
രഞ്ജിനി ഹരിദാസ് അമ്മയായി കുഞ്ഞിന്റെ അച്ഛനെ കണ്ടാല്‍ ഞെട്ടും എന്ന തലക്കെട്ടോടെയാണ് വ്യാജവാര്‍ത്ത പ്രചരിക്കുന്നത്. രഞ്ജിനിയുടെ ചിത്രത്തിനൊപ്പം ഒരു നവജാതശിശുവിന്റെ ചിത്രവും കൂടി ഉപയോഗിച്ചാണ് വ്യാജവാര്‍ത്ത പ്രചരിപ്പിക്കപ്പെടുന്നത്.
അവിവാഹിതയായ രഞ്ജിനി ഒരു കുഞ്ഞിനെ ദത്തെടുക്കുന്നതിനെക്കുറിച്ച് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. അതുമായി ബന്ധപ്പെട്ട നടപടികളെല്ലാം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് വാര്‍ത്തയാക്കാനൊന്നും താരം ശ്രമിച്ചിരുന്നില്ല. അതിനുശേഷമാണ് രഞ്ജിനിയെക്കുറിച്ച് ഇത്തരത്തില്‍ വ്യാജവാര്‍ത്ത പ്രചരിക്കപ്പെടുന്നത്.
ടിവി അവതാരകനെ അസഭ്യം പറഞ്ഞ് ദിലീപിനെ പിന്തുണച്ചെത്തിയ നടി അനിത നായര്‍ക്ക് ചുട്ടമറുപടിയുമായി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. വീഡിയോ സന്ദേശത്തിലൂടെയാണ് ഭാഗ്യലക്ഷ്മിയുടെ മറുപടി.
ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍…
അനിതയുടെ ഫെയ്‌സ്ബുക്കില്‍ വിഡിയോ കണ്ടിട്ടാണ് ഞാന്‍ സംസാരിക്കുന്നത്. ഞാന്‍ പറയുന്നത് അനിതയ്ക്ക് ഇഷ്ടപ്പെടുമോ ഇല്ലയോ എന്നെനിക്ക് അറിയില്ല. അവതാരകനെ വിമര്‍ശിച്ചുകൊണ്ടാണ് ആ വീഡിയോ ഇട്ടിരിക്കുന്നത്. യഥാര്‍ഥത്തില്‍ ആ വീഡിയോ ഒരു വിമര്‍ശനമാണോ എന്ന് സ്വയം ചിന്തിക്കണം. അതില്‍ അനിത പറഞ്ഞിരിക്കുന്നതില്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. ഒന്ന് ദിലീപ് എന്ന നടനോടുള്ള ഇഷ്ടം കൊണ്ടാണ് അങ്ങനെയൊരു വീഡിയോ പുറത്ത് വിട്ടത്.
ആ ഇഷ്ടം യഥാര്‍ഥത്തില്‍ ദിലീപിന് ഏറ്റവും ദ്രോഹമാണ് അനിത ചെയ്തിരിക്കുന്നത് അതില്‍ പറയുന്ന ഒരുഭാഗം ഒരുപക്ഷേ ദിലീപേട്ടന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന് സമയം കൊടുക്കണം. പക്ഷേ ഞങ്ങള്‍ ആരും തന്നെ ദിലീപ് തെറ്റ് ചെയ്‌തെന്ന് വിശ്വസിക്കുന്നില്ല ഇതെല്ലാം അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന അവസ്ഥയാണ്. അനിത തന്നെ പറയുന്നു ദിലീപേട്ടന്‍ ഒരു തെറ്റു ചെയ്തു അദ്ദേഹത്തിന് കുറച്ച് സമയം കൊടുക്കൂ എന്ന്. അതില്‍ അനിത പറയുന്ന ന്യായീകരണങ്ങള്‍ ഉണ്ടാവാം.
ഒരാളെ ഇഷ്ടപ്പെടാത്ത രീതിയില്‍ ഒരാള്‍ പ്രവര്‍ത്തിക്കുകയോ സംസാരിക്കുകയോ ചെയ്താല്‍ നമ്മള്‍ എങ്ങനെ വിമര്‍ശിക്കണം. നല്ലരീതിയിലും നല്ല വാക്കുകള്‍കൊണ്ടും വേണം വിമര്‍ശിക്കാന്‍. ഇതിനു മുമ്പ് ഒരു വീഡിയോ കണ്ടിരുന്നു. ലക്ഷ്മി നായരെ വളരെ മോശമായ രീതിയില്‍ അസഭ്യം പറയുന്ന ഒരു വീഡിയോ. യഥാര്‍ഥത്തില്‍ അവിടെ എന്താണ് നടന്നതെന്ന് പൊതുജനങ്ങള്‍ക്ക് അറിയില്ല. അത് അനിതയ്ക്ക് മാത്രമേ അറിയൂ. പൊതുജനം വീഡിയോ കാണുമ്പോള്‍ അനിത ലക്ഷ്മിയെ അസഭ്യം പറയുന്നതാണ് കാണുന്നത്. അവിടെ ആരാണ് ചീത്തയാകുന്നത്. അനിതയാണ് ചീത്തയാകുന്നത്. ലക്ഷ്മി വളരെ നിശബ്ദയായി അത് ആസ്വദിച്ച് ചിരിച്ച് കേട്ടു നില്‍ക്കുന്നു. ആ വീഡിയോയുടെ താഴെ ഓരോരുത്തര്‍ ഇട്ടിരിക്കുന്ന കമന്റ് കണ്ടുനോക്കൂ. അനിത വിചാരിക്കും ആളുകള്‍ ഇത് കേട്ടിട്ട് ആസ്വദിക്കുന്നുണ്ടാവാം.
പക്ഷേ നിങ്ങള്‍ അസഭ്യം പറയുന്ന ലക്ഷ്മിയെ ചീത്തവിളിക്കുന്നവര്‍ ന്യൂനപക്ഷം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഭൂരിപക്ഷം ആളുകളേയും നിങ്ങളെയാണ് ചീത്തവിളിക്കുന്നത് നിങ്ങളുടെ സംസ്‌ക്കാരത്തെ അല്ലെങ്കില്‍ നിങ്ങളുടെ ഭാഷയെ. എന്റെ അഭിപ്രായത്തില്‍ നമ്മള്‍ ഒരാളെ വിമര്‍ശിക്കുമ്പോള്‍ ഭാഷ ഒരു പ്രാധാന വിഷയമാകാറില്ല. ദയവായി സ്ത്രീകളും പുരുഷന്മാരും അസഭ്യം പറയരുത്. പ്രത്യേകിച്ച് സ്ത്രീകള്‍ അമ്മയാണ്, മകളാണ്, സഹോദരിയാണ്.
ഒരു വാര്‍ത്ത വായിക്കുന്ന വ്യക്തിയെ വിമര്‍ശിച്ചുകൊണ്ടാണ് അനിത ഇത്രയും മോശമായ ഭാഷ ഉപയോഗിച്ചിരിക്കുന്നത്. അദ്ദേഹത്തിന് ചാനലില്‍ കൊടുത്തിരിക്കുന്ന ജോലിയാണ് വാര്‍ത്ത വായന. അതിനു ഉത്തരം പറയേണ്ടത് ചാനലിന്റെ മേധാവിയാണ്. അദ്ദേഹം പറയുന്നത് തെറ്റാണെങ്കില്‍ അത് ഖണ്ഡിക്കേണ്ടത് ചാനലിന്റെ മേധാവിയാണ്. അതില്‍ എങ്ങനെ അദ്ദേഹത്തെ കുറ്റം പറയാന്‍ സാധിക്കും. നമുക്ക് വിമര്‍ശിക്കാം അതിനുള്ള അധികാരം നമുക്കെല്ലാവര്‍ക്കും ഉണ്ട്. അദ്ദേഹം പരിധിവിട്ട് തന്നെയാണ് സംസാരിച്ചത് എന്ന് എല്ലാവരേയും പോലെ ഞാനും യോജിക്കുന്നു.
അതിനൊന്നും പ്രതികരിക്കേണ്ട ഭാഷ ഇതല്ല. അവരുടെ ഭാര്യയെ പരാമര്‍ശിക്കുകയും, ഒരാണാണോ എന്ന് ചോദിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളുടെ ഭാര്യ വല്ലവന്റേയും കൂടെ പോകും എന്നൊക്കെ ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ അവഹേളിക്കുകയാണ്. ഇന്ന് നമ്മുടെ മലയാള സിനിമ കേരള സമൂഹത്തിന്റെ മുമ്പില്‍ വലിച്ചു കീറി പോസ്റ്റര്‍ ഒട്ടിച്ചുകൊണ്ടിരിക്കുകയാണ്. നമ്മള്‍ ഇവിടെ ഒരു സ്ത്രീയെ എങ്ങനെ സംരക്ഷിക്കാം എന്ന് ഓരോരുത്തര്‍ ആലോചിക്കുമ്പോഴാണ് ഒരു സ്ത്രീ തന്നെ എന്റെ സംസ്‌ക്കാരം ഇതാണ് എന്ന രീതിയില്‍ വളരെ മോശമായ ഭാഷയില്‍ സംസാരിക്കുന്നു. അനിതയുടെ വീഡിയോയില്‍ ഓരോരുത്തര്‍ നിങ്ങളെ പരാമര്‍ശിക്കുന്നത് കാണുമ്പോള്‍ ലജ്ജ എന്നതിലപ്പുറം സങ്കടം തോന്നുന്നു. സിനിമാ ലോകം എന്നുപറയുന്നത് ഒരു കുടുംബമാണ്.
സിനിമാ കുടുംബത്തില്‍ ഒരാളെ അപമാനിക്കുമ്പോള്‍ നമുക്കെല്ലാം വേദനയാണ്. അത് പെണ്‍കുട്ടിയോ ദിലീപോ അനിതയോ ആരും ആകട്ടെ അതൊരു ശരിയായ പ്രവണതയല്ല. നമ്മുടെ പെണ്‍കുട്ടി അപമാനിക്കപ്പെടുന്നു അവരെ സംരക്ഷിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. അവിടെ പുലഭ്യം പറഞ്ഞുകൊണ്ടോ അസഭ്യം പറഞ്ഞുകൊണ്ടോ അല്ല നമ്മള്‍ പ്രതിരോധിക്കേണ്ടത്. സഭ്യമായ ഭാഷയില്‍ സംസ്‌ക്കാരത്തോടുകൂടി പ്രതിരോധിക്കൂ, വിമര്‍ശിക്കൂ അതിനൊരു അന്തസുണ്ട്. അതിനൊരു ഗൗരവമുണ്ട്.
യഥാര്‍ഥത്തില്‍ നല്ല ഭാഷയില്‍ വിമര്‍ശിച്ചിരുന്നെങ്കില്‍ ഞങ്ങളെല്ലാവരും നിങ്ങളോടൊപ്പം നില്‍ക്കുമായിരുന്നു. നമ്മുടെ സിനിമാ ലോകത്ത് ഇങ്ങനെ ഒരു സമൂഹത്തിന്റെ മുമ്പില്‍ പരിഹാസമായി നില്‍ക്കാതിരിക്കാന്‍ ഇനിയെങ്കിലും നിങ്ങളുടെ ഭാഷ നിങ്ങള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യണം എന്ന് എന്റെ ഒരു അഭ്യര്‍ഥനയാണ്. ഇങ്ങനെയൊരു വിഡിയോ ഇട്ടതില്‍ എന്നെ ദയവുചെയ്ത് ചീത്ത വിളിക്കരുത്. എനിക്ക് കേട്ടാല്‍ മനസിലാകും പക്ഷേ തിരിച്ചു പറയാന്‍ എനിക്ക് കഴിയില്ല. ആരോഗ്യപരമായ വിമര്‍ശനമായി അനിത കരുതണം. കരുതും എന്ന് ഞാന്‍ വിശ്വസിക്കുന്നു.
https://www.facebook.com/bhagya.lakshmi.92560/videos/1626350747378057/
മോഹന്‍ലാല്‍ ചിത്രമായ യോദ്ധയും ദിലീപിന്‍റെ ഹിറ്റ് ചിത്രമായ പഞ്ചാബി ഹൗസുമൊക്കെ നിര്‍മിച്ച സാഗാഫിലിംസിന്റെ അപ്പച്ചന്‍ എന്ന നിര്‍മാതാവ് സിനിമാ നിർമാണം മതിയാക്കി വീട്ടിലിരുന്നതിന് ഒരു കാരണമുണ്ട്. താരങ്ങള്‍ വലുതായപ്പോള്‍ സിനിമ എന്ന ബിസിനസിലേക്ക് പണമിറക്കാതെ വീട്ടിലിരിക്കുകയായിരുന്നു അപ്പച്ചനെപ്പോലുള്ള നിര്‍മാതാക്കള്‍. സിനിമയിലെ കാരവന്‍ സംസ്കാരം ബിസിനസിനെ തകിടം മറിച്ചുവെന്ന് അദ്ദേഹം പറയുന്നു. സാഗാ അപ്പച്ചന്റെ വാക്കുകളിലൂടെ:
കാരവൻ വരുന്നതിനു മുമ്പ് ഞങ്ങൾ സിനിമയെടുക്കുമ്പോൾ നടനും നടിയും ഞങ്ങളെല്ലാം ഒരു കൂട്ടായ്മയാണ്. ഇപ്പം ഒരു ഷോട്ട് കഴിഞ്ഞാൽ ഉടൻ നായകൻ കാരവനിലേയ്ക്ക് പോകുകയാണ്. പിന്നെ എന്നാ എടുക്കണമെന്നു പോലും തിരിച്ചു വരുമ്പോഴാണ് അറിയുന്നത്. ഏത് ഷോട്ടാണ് എടുക്കണ്ടതെന്ന്. എന്താണെന്നു ചോദിക്കും. കൃത്രിമത്തം മാത്രമായി സിനിമ. അഭിനയം മാത്രം. റിയാലിറ്റിയിൽ നിന്ന് അകന്നു പോയി സിനിമ.
കഴിഞ്ഞയാഴ്ച നടന്ന സംഭവമാണ്. ഒരു സൂപ്പർ സ്റ്റാറിന്റെ കാര്യം ഞാൻ അറിഞ്ഞത് പറയാം.
അദ്ദേഹം കാരവനിൽ നിന്നു ഇറങ്ങണമെങ്കിൽ നാലു പേര് അസിസ്റ്റന്റ് ഡയറക്ടർമാർ പോയി നിൽക്കണം. ഡയറക്ടർ പോയാൽ വലിയ സന്തോഷമായി. നേരെ സെറ്റിൽ വരും. കാമറയ്ക്കടുത്തു വരുന്നു. സ്ക്രിപ്റ്റ് നോക്കുന്നു. അതൊക്കെ വെട്ടാൻ പറയുന്നു. അയാൾക്കിഷ്ടമുള്ളതൊക്കെ തിരുത്തുന്നു. ഡയറക്ടർ വന്ന് അത് ഒന്നു കൂടി എടുക്കണമെന്നു പറയുന്നു. അതിനെന്താ കുഴപ്പം? അത് മതി എന്നു പറഞ്ഞ് കാരവനിലേയ്ക്ക് പോകുന്നു. – എങ്ങനെ ഈ സിനിമ ജനം സ്വീകരിക്കുമെന്നാണ് പറയുന്നത്.
ചില ആർടിസ്റ്റുകളെ വച്ച് സൂര്യോദയം എടുക്കാനാവില്ല. അവർ ഉറങ്ങുന്നത് വൈകിയാണ്. അതിന് സൗകര്യമില്ല. അവർ വരുമ്പോൾ പത്തുമണിയാകും. ഒരു സൺറൈസ് കോമ്പിനേഷൻ ചില ആർടിസ്റ്റുകളെ വച്ച് എടുക്കാനാവില്ല. ക്വാളിറ്റിയാണ് അവിടെ പോകുന്നത്. ക്വാളിറ്റി കോംപ്രമൈസ് ചെയ്യുന്നു. അതാണ് ഇവിടെ നടക്കുന്നത്.
പഴയ തലമുറയിൽ പ്രൊഡ്യൂസർ വരുമ്പോൾ ആർടിസ്റ്റ് എഴുന്നേൽക്കും. ഞങ്ങളുടെ കാലത്ത് ഒപ്പം ഇരിക്കാൻ തുടങ്ങി. ഇപ്പം ആർടിസ്റ്റ് വരുമ്പോ പ്രൊഡ്യൂസർ എഴുന്നേൽക്കാൻ തുടങ്ങി. മൂന്ന് ജനറേഷനാണ്.
ദിലീപിനെതിരെ പ്രതികരിച്ച ഏഷ്യാനെറ്റ് റിപ്പോർട്ടർ വിനുവിനെതിരെ സീരിയൽ താരം അനിത നായർ ഷോ . അനിത അടിച്ചു ചെവിക്കല്ല് പൊട്ടിക്കുമെന്നു പറഞ്ഞു അവസാനിപ്പിക്കുന്ന വിഡിയോയിൽ മുഴുനീളം വിനുവിന് നേരെ അപഹാസ്യ വര്‍ഷം കൊണ്ട് കത്തിക്കയറുവാണ് അനിത . പണ്ട് ഒരു റിയാലിറ്റി ഷോയിൽ ജഡ്ജായിരുന്ന ലക്ഷ്മി നായരേ തെറികൊണ്ട് അഭിഷേകം നടത്തി വൈറൽ ആയ താരമാണ് സീരിയൽ ആർട്ടിസ്റ് അനിത. നീ നിന്റെ ഭാര്യയുടെ അടുത്ത് പോയിരിക്കേടാ അല്ലെങ്കിൽ അവൾ വേറെ വല്ലവന്റെ കൂടെ പോകും അതും നിനക്കു തന്നെ വായിക്കേണ്ടി വരും എന്ന് വരെ അനിത പറയുന്നു. സോഷ്യൽ മീഡിയയിൽ വൈറൽ ആയ വിഡിയോയിൽ പലരും ” ദിലീപിനെ സപ്പോർട്ട് ചെയ്തു സോഷ്യൽ മീഡിയയിൽ തരംഗം ഉണ്ടാക്കാൻ ഇറങ്ങിയ കോർപ്പറേറ്റ് കമ്പിനിയുടെ പരസ്യം എന്ന അടികുറിപ്പോടെ ഈ വിഡിയോ പലരും ഷെയർ ചെയുന്നത്
വീഡിയോ കാണാം…..
തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വരുന്ന ട്രോളുകൾക്കെതിരെ പ്രതികരണവുമായി സംവിധായകൻ രാജസേനൻ. ദിലീപുമായി ബന്ധപ്പെട്ട ചര്ച്ചകളില് താന്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ചാണ് ട്രോള് ചെയ്യുന്നതെന്നും ഇത് തന്നെ വേദനിപ്പിച്ചെന്നും രാജസേനന് പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില് പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് സംവിധായകന്റെ പ്രതികരണം.
‘ട്രോളിങ് നല്ല കലയാണ്, നല്ല തലയുള്ള ആളുകളാണ് ഇതിന് പിന്നിൽ. എന്നാൽ കുറച്ച് ന്യായീകരണങ്ങളും ഇതിന് വേണം. ഒരാളെ കളിയാക്കാം, എന്നാൽ അത് ഉപദ്രവമായി മാറരുത്. ദിലീപിന്റെ വിവാദങ്ങളുമായി ബന്ധപ്പെട്ട് പല ചാനൽ ചര്ച്ചകളിലും പങ്കെടുത്തിരുന്നു. എന്നാല്‍ ആ ചർച്ചകളിൽ ഞാൻ പറയാത്ത ചില കാര്യങ്ങൾവച്ചാണ് എന്നെ ട്രോളു ചെയ്യുന്നത്. അതിലൊന്ന് എന്റെ സിനിമാജീവിതം തകർത്തത് ദിലീപ് ആണെന്ന് ഞാൻ പറഞ്ഞതായി ട്രോള് വന്നിരുന്നു. അത് തെറ്റാണ്. എന്റെ സിനിമാജീവിതം നശിപ്പിക്കാൻ ദിലീപ് ഒന്നും ചെയ്തിട്ടില്ല.’ രജസേനൻ പറയുന്നു.
താരസംഘനയായ അമ്മയെക്കുറിച്ച് പറഞ്ഞതില് രാജസേനന് ഉറച്ച് നിന്നു. സംഘടനയെക്കുറിച്ച് പറഞ്ഞതൊക്കെ ശരിയാണെന്ന് രാജസേനന് പറഞ്ഞു. ഒരുപാട് നെഗറ്റീവായിട്ടുള്ള കാര്യങ്ങള്‍ ഇപ്പോള്‍ സിനിമയിലുണ്ട്. തന്റെ സിനിമാജീവിതത്തില് ഇടവേളയുണ്ടാകാന് കാരണം ഇത്തരം പ്രശ്നങ്ങളാണ്. ഒരു നടന്റെ അടുത്തേക്ക് ചെല്ലുക. അയാള് പറയുന്ന നടിയെ വെയ്ക്കുക. അയാള് പറയുന്ന സംഗീത സംവിധായകനെ വെയ്ക്കുക. അയാള് പറയുന്നതുപോലെ കഥ തിരുത്തുക. അയാള് പറയുന്ന ക്യാമറമാനെയും എഡിറ്ററെയും വെയ്ക്കുക. എന്നിങ്ങനെയുള്ള സമ്പ്രദായം തനിക്കറിയില്ല. ആ രീതിയിലുള്ള സിനിമാ നിര്മ്മാണത്തോട് യോജിപ്പില്ല. അതാണ് എന്റെ സിനിമാ ജീവിതത്തില് പ്രശ്നമുണ്ടാക്കിയത്.
സ്ക്രിപ്റ്റുമായി ഒരിക്കലും ഒരു നടന്റെ പിന്നാലെ പോയിട്ടില്ല. ഇനി പോവുകയുമില്ല. എന്റെ സിനിമകള് ധാരാളം ചെയ്തിട്ടുള്ള ജയറാമിനും അക്കാര്യം നന്നായി അറിയാം. ജയറാമും ഈ രീതിയിലേക്ക് മാറിയതോടെയാണ് ഞങ്ങള്‍ അകന്നത്. ദിലീപ് എന്ന നടന്‍ മലയാള സിനിമയില്‍ കൊണ്ടുവന്ന രീതികളില് ഒന്നാണ് ഇത്. എല്ലാത്തിലും ഇടപെടുക. എന്നിട്ട് സംവിധായകന്‍ എന്ന പറയുന്നയാള്ക്ക് യാതൊരു ഉത്തരവാദിത്തവും ചുമതലയും നല്കാതിരിക്കുക. സംവിധായകന്റെ സര്ഗാത്മകതയ്ക്ക് യാതൊരു വിലയും കൊടുത്ത അവസ്ഥ സിനിമയില്‍ ഇപ്പോള്‍ ഉണ്ട്. വെറും കറിവേപ്പിലയുടെ അവസ്ഥയാണ് നിര്മ്മാതാക്കള്ക്ക്. എന്റെ ചില സിനിമകള് മോശമായിട്ടുണ്ട്. അതിന്റെ പൂര്ണ ഉത്തരവാദിത്തം എനിക്ക് തന്നെയാണ്. അതുകൊണ്ട് ട്രോള് ചെയ്യുന്നവരോട് ഒത്തിരി നോവിക്കരുത്. ട്രോള് ചെയ്യുന്നവരെ അങ്ങേയറ്റം അംഗീകരിക്കുന്നെന്നും രാജസേനന് വ്യക്തമാക്കി.