സീരിയല്‍ സിനിമാനടി ശരണ്യയ്ക്ക് വീണ്ടും ശസ്ത്രക്രിയ. നേരത്തെ വില്ലനായെത്തിയ ട്യൂമര്‍ തന്നെയാണ് ഇക്കുറിയും ശരണ്യയെ വിടാതെ പിടികൂടിയിരിക്കുന്നത്.
തമിഴിലും മലയാളത്തിലും സിനിമാ – സീരിയല്‍ രംഗത്ത് തിളങ്ങി നില്‍ക്കുമ്പോഴാണ് ശരണ്യയ്ക്ക് രോഗം പിടിപെട്ടത്. തുടര്‍ന്ന് അഭിനയ രംഗത്ത് നിന്ന് ഇടവേളയെടുത്ത് മാറി നില്‍ക്കുകയായിരുന്നു. ഒരു ഓണക്കാലത്തായിരുന്നു ശരണ്യയുടെ രോഗവിവരം തിരിച്ചറിഞ്ഞത്. തുടര്‍ച്ചയായി മൂന്ന് ശസ്ത്രക്രിയകള്‍ നടത്തി ശരണ്യ തിരിച്ചുവന്നിരുന്നു.
കറുത്ത മുത്ത് എന്ന സീരിയലില്‍ കന്യ എന്ന വില്ലത്തിയെ അവതരിപ്പിച്ച് കൊണ്ടിരിക്കുമ്പോഴാണ് വീണ്ടും രോഗം പിടികൂടിയത്. സീരിയലില്‍ നിന്നും ഇടവേളയെടുത്ത് രണ്ടാമതും ശരണ്യ ആശുപത്രിയിലെത്തി . ഇപ്പോള്‍ മൂന്നാം തവണയും ട്യൂമറിന് ശസ്ത്രക്രിയയ്ക്ക് വിധേയായിരിക്കുകയാണ് ശരണ്യ എന്നാണ് അറിയുന്നത്. 2006 ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത സൂര്യോദയം എന്ന സീരിയലിലൂടെയാണ് ശരണ്യയുടെ അരങ്ങേറ്റം. ദൂരദര്‍ശനിലാണ് സൂര്യോദയം സംപ്രേക്ഷണം ചെയ്തിരുന്നത്. തുടര്‍ന്ന് മന്ത്രകോടി, അവകാശികള്‍, കൂട്ടുകാരി, ഹരിചന്ദനം തുടങ്ങിയ സീരിയലുകളിലൂടെ ശരണ്യ മലയാളികള്‍ക്ക് സുപരിചിതയായി. കറുത്തമുത്തിലാണ് ശരണ്യ അവസാനം അഭിനയിച്ചത്. ചോട്ടാമുംബൈ , തലപ്പാവ്, ബോംബെ മാര്‍ച്ച് 12, ചാക്കോ രണ്ടാമന്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
റിയാലിറ്റി ഷോയില്‍ ഒപ്പം പങ്കെടുത്ത പെണ്‍കുട്ടി വിവാഹഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നു നടനും സംവിധായകനുമായ നിര്‍മ്മാതാവ് ആത്മഹത്യയ്ക്കു ശ്രമിച്ചു. റിയാലിറ്റി ഷോയില്‍ പങ്കെടുത്തിരുന്ന രചന എന്ന പെണ്‍കുട്ടിയോടായിരുന്നു കന്നട സംവിധായകന്‍ ഹുച്ച വെങ്കിട്ട വിവാഹഭ്യര്‍ത്ഥ നടത്തിയത്. എന്നാല്‍ രചന അതു നിരസിച്ചു. ആ വിഷമത്തില്‍ വെങ്കിട്ട് ഫിനോല്‍ കുടിക്കുകയായിരുന്നു എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.
താന്‍ മരിക്കുകയാണ് എന്നു പറഞ്ഞ് വെങ്കിട്ട് രചനയ്ക്കു എസ് എം എസ് അയച്ചിരുന്നു. ഇതിനെ തുടര്‍ന്നു പെണ്‍കുട്ടിയുടെ പ്രതികരണം പുറത്തു വന്നു. റിയാലിറ്റി ഷോയ്ക്ക് വേണ്ടി വെങ്കിട്ടിന്റെ ജോഡിയാകാമെന്നു ഞാന്‍ സമ്മതിച്ചിരുന്നു. അദ്ദേഹം അത്ര മാന്യമായാണു പെരുമാറിരുന്നത്. എന്നാല്‍ ഞാന്‍ ഒരിക്കലും അദ്ദേഹത്തെ പ്രണയിച്ചിരുന്നില്ല എന്നു രചന പറയുന്നു. ഇതിനു മുമ്പും ഇത്തരത്തിലുള്ള വിവാദങ്ങള്‍ ഉണ്ടാക്കിയ ആളാണ് ഹുച്ച വെങ്കിട്ട്. പ്രശസ്ത സിനിമ താരം രമ്യയെ താന്‍ വിവാഹം ചെയ്തിട്ടുണ്ട് എന്ന അവകാശവാദവുമായി ഒരിക്കല്‍ ഇയാള്‍ രംഗത്ത് എത്തിരുന്നു. രമ്യ വെങ്കിട്ടിനെതിരെ പോലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു.
മലയാളികളുടെ പ്രിയ നായികയാണ് ലെന. ഏതു വേഷവും കൈകാര്യം ചെയ്യാന്‍ കഴിയുന്ന നടി എന്ന ലേബല്‍ ലെനയ്ക്ക് സ്വന്തമാണ്. അടുത്തിടെ ലെന തന്റെ സ്വകാര്യജീവിതത്തെ കുറിച്ചു ഒരു മാസികയില്‍ പറയുകയുണ്ടായി. അതിങ്ങനെ:
സിനിമയിലും സീരിയലിലും സജീവമായ കാലത്ത് എന്റെ ജീവിതത്തിലും ചില മാറ്റങ്ങള്‍ സംഭവിച്ചു. ഞാനും അഭിലാഷും വിവാഹമോചിതരായി. 2011 ലാണത്. ഇപ്പോഴും ഞാനും അഭിലാഷും നല്ല സുഹൃത്തുക്കളാണ്. ഞങ്ങളുടെ ബന്ധത്തില്‍ ചില വിള്ളലുകള്‍ ഉണ്ടാകുന്നു, ചില ഘട്ടങ്ങളില്‍ ദിശ മാറുന്നു എന്നൊക്കെ തോന്നിയപ്പോഴാണ് ഒരുമിച്ചങ്ങനൊരു തീരുമാനമെടുത്തത്. ആറാം ക്ലാസിലേതു പോലല്ലല്ലോ നമ്മള്‍ ഇരുപതുകളിലും മുപ്പതുകളിലും ചിന്തിക്കുന്നത്. ജീവിതരീതികളും ജീവിതശൈലികളും മാറിയെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി.
അഡ്ജസ്റ്റ്‌മെന്റില്‍ ഒരു ജീവിതം വേണ്ടെന്നും, ഇതിങ്ങനെ മുന്നോട്ടു പോകേണ്ട ആവശ്യമില്ലെന്നും രണ്ടാള്‍ക്കും തോന്നി. സുന്ദരമായ ഒരു ജീവിതം ഞങ്ങള്‍ക്ക് രണ്ടാള്‍ക്കുമുണ്ട്. ഇനിയുമേറെ ജീവിക്കാനുമുണ്ട്. മാറ്റങ്ങള്‍ക്കനുസരിച്ച് ഇഷ്ടവഴിയിലൂടെ ജീവിക്കുന്നതാണ് നല്ലതെന്ന് രണ്ടാള്‍ക്കും തോന്നി. അങ്ങനെ വഴക്കും കുറ്റംപറച്ചിലും ഒന്നുമില്ലാതെ പരസ്പര ബഹുമാനത്തോടെ പിരിയാന്‍ തീരുമാനിച്ചു. സൗഹൃദപരമായ തീരുമാനം. വിവാഹം കഴിച്ചപ്പോള്‍ ഒരേ രീതിയില്‍ പോകാമെന്നു ചിന്തിച്ചതു പോലെ പിരിഞ്ഞപ്പോഴും ഞങ്ങള്‍ ഒരുമിച്ചു നിന്നു.
എന്റെ ജീവിതത്തെക്കുറിച്ചു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം എന്റെ വീട്ടില്‍ തന്നിരുന്നു. നമ്മുടെ ജീവിതത്തില്‍ നമ്മള്‍ തന്നെ ഉത്തരവാദികളാകുമ്പോള്‍ അവരെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. അനുകൂലവും പ്രതികൂലവുമായ കാര്യങ്ങള്‍ അവര്‍ പറഞ്ഞു, അന്തിമ തീരുമാനം എനിക്കു വിട്ടു. അഭിലാഷിന്റെ വീട്ടില്‍ എങ്ങനെയാണെന്നറിയില്ല. അവിടെ അമ്മ മാത്രമാണുണ്ടായിരുന്നത്. കഴിഞ്ഞ കാര്യങ്ങള്‍ ചിക്കിചികഞ്ഞ് എടുക്കേണ്ട കാര്യമില്ല. കാരണം ഒരിക്കലും പരസ്പരം കുറ്റപ്പെടുത്തുകയോ പഴിചാരുകയോ ചെയ്യാതെ തികച്ചും സൗഹൃദപരമായി ഞങ്ങളെടുത്ത തീരുമാനമാണത്. പരസ്പര ബഹുമാനത്തോടെ രണ്ടുപേരും അംഗീകരിച്ച തീരുമാനം. അതു വര്‍ഷങ്ങള്‍ക്കു ശേഷം എന്തിന് സംസാരവിഷയമാക്കണം. എനിക്കതിന് താത്പര്യമില്ല. 2011 ല്‍ അത് സംഭവിച്ചു. അത്രമാത്രം. ഒരുമിച്ചെടുത്ത വിവാഹമെന്ന രീതി വിട്ട് സൗഹൃദത്തിലെത്തി അത്രയേയുള്ളു എന്നും ലെന പറയുന്നു.
മമ്മൂട്ടിയും താനും വളരെ അടുപ്പത്തിലാണെന്ന് സംവിധായകൻ പ്രിയദർശൻ. മോഹൻലാലിനെ വച്ച് പടം എടുക്കുന്നത് കൊണ്ട് എല്ലാവരുടേയും വിചാരം മമ്മൂട്ടിയുമായി ഞാൻ അകൽച്ചയിലാണെന്നാണ്. പക്ഷെ അതിൽ ഒട്ടും സത്യമില്ല. അദ്ദേഹത്തെ മമ്മൂട്ടിക്ക എന്ന് വിളിക്കുന്ന ഒരേ ഒരാൾ ഞാനാണ്. ബാക്കി എല്ലാവരും മമ്മൂക്ക എന്നാണ് വിളിക്കാറ്. എന്റെ മദ്രാസ് ജീവിതകാലത്ത് ഞാൻ മമ്മൂട്ടിയോടൊപ്പമാണ് ഏറ്റവും കൂടുതൽ കാലം ചെലവഴിച്ചിട്ടുള്ളത്. എന്റെ കരിയറിന്റെ തുടക്കകാലത്ത് ഞാൻ അദ്ദേഹത്തോട് ഡേറ്റ് ചോദിച്ചിട്ട് തന്നിട്ടില്ലെന്നും പ്രിയദർശൻ താമശ രൂപേണ പറഞ്ഞു. എന്റെ ആദ്യ സിനിമയിൽ സോമേട്ടന്റെ റോൾ ചെയ്യേണ്ടിയിരുന്നത് മമ്മൂട്ടിക്കയാണ്. അന്ന് അദ്ദേഹം വളരെ തിരക്കുള്ള നടനാണ്. മമ്മൂട്ടി നായകനായും മോഹൻലാൽ വില്ലനായും അഭിനയിക്കുന്ന കാലമാണ്. ഞാൻ ഡേറ്റ് ചോദിച്ചപ്പോൾ പറഞ്ഞത്, നീ ആദ്യം സിനിമയെടുത്ത് പഠിക്ക്, എന്നിട്ട് ഞാൻ അഭിനയിക്കാമെന്ന്, പ്രിയദർശൻ കേരളത്തിലെ പ്രമുഖ ചാനലിൽ കൊടുത്ത ഇന്റർവ്യൂവിൽ പറഞ്ഞു
മലയാളികൾക്ക് ഒട്ടേറെ നല്ല ചിത്രങ്ങൾ നൽകിയ സംവിധായകനാണ് പ്രിയദർശൻ. പക്ഷെ അതിനായി സഹിച്ച കഷ്ടതകൾ ഏറെയാണെന്ന് അദ്ദേഹം തന്നെ പറയുന്നു. സിനിമ കരിയറായി എടുക്കാൻ തീരുമാനിച്ചപ്പോൾ വീട്ടിലുണ്ടായ കോളിളക്കത്തെക്കുറിച്ചും അദ്ദേഹം ചാനൽ ചർച്ചയിൽ പറയുന്നു
എന്നെച്ചൊല്ലി വീട്ടിൽ അച്ഛനും അമ്മയും കൂടി വഴക്കുകൾ പതിവായിരുന്നു. അമ്മയ്ക്ക് ഞാൻ നന്നായിക്കൊള്ളും എന്ന് അറിയാമായിരുന്നു. എന്നാൽ എന്നെ ഒരു പ്യൂണായി എങ്കിലും കാണാൻ അച്ഛൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. ഒരു സ്ഥിര വരുമാനം എങ്ങനെയെങ്കിലും ഉണ്ടായിക്കാണണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. അതിനുവേണ്ടി ബാങ്കിൽ ജോലി നോക്കണമെന്ന് പറയുമായിരുന്നു , അല്ലെങ്കിൽ കോളജിലെ പ്രഫസറായോ മറ്റോ ആക്കി എന്നെ മാറ്റണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം.
പ്രീഡിഗ്രി കഴിഞ്ഞ് പ്ലാനെന്താണെന്നു ചോദിച്ചപ്പോൾ ഞാൻ പൂനെ ഫിലം ഇൻസ്റ്റിറ്റ്യൂട്ടിൽ പോകണമെന്നു പറഞ്ഞു. അവിടെയെന്താണുള്ളതെന്ന് അച്ഛൻ ചോദിച്ചു. സിനിമ പഠിക്കാനാണെന്നു പറഞ്ഞപ്പോൾ അതൊക്കെ ഒരു ജോലിയാണോ എന്ന് ചോദിച്ചു? വല്ല ബിഎയും പഠിച്ച് രക്ഷപെടാൻ പറഞ്ഞു.
ഒരിക്കലും എന്റെ സിനിമകൾ കണ്ടിട്ട് അച്ഛൻ എന്നെ അഭിനന്ദിച്ചിട്ടില്ല. അദ്ദേഹം വളരെ കുറച്ച് സിനിമകൾ കാണുന്ന ആളായിരുന്നു. കാഞ്ചിവരം കണ്ടപ്പോഴാണ് എന്നെ ആദ്യമായി അഭിനന്ദിക്കുന്നത്. പത്മശ്രീ കിട്ടിയ അന്ന് എന്നെ വിളിച്ച് പറഞ്ഞു, നിന്നെക്കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് ഏറെ അഭിമാനം തോന്നുന്നു എന്ന്. ഇന്നും അത് പറയുമ്പോൾ എന്റെ കണ്ണ് നിറയും. എനിക്ക് അന്ന് സന്തോഷം കൊണ്ട് മറുപടി പറയാൻ കഴിഞ്ഞില്ല. ഞാൻ ഒരിക്കലും നന്നാവില്ലെന്ന് അദ്ദേഹം എഴുതിത്തള്ളിയിരുന്നു.
അച്ഛൻ ലൈബ്രേറിയനായിരുന്നു. അച്ഛനെ കാണാൻ ഒരുപാട് എഴുത്തുകാർ വരുമായിരുന്നു. അവരെയൊന്നും എനിക്കന്ന് തിരിച്ചറിയാൻ സാധിക്കില്ലായിരുന്നു. എങ്കിലും അവരുടെ വർത്തമാനം കേൾക്കാൻ വേണ്ടി, പഠിക്കാനെന്ന വ്യാജേന ബുക്കുമായി ഞാൻ അവർക്കിടയിൽ പോയിരിക്കും. അങ്ങനെ അവരുടെ ചർച്ചയ്ക്കിടയിൽ കേട്ട ഒരു വരിയാണ് കാഞ്ചിവരം എന്ന സിനിയ്ക്ക് ആധാരമായത്. പട്ട് നെയ്യുന്നവരുടെ മക്കൾക്ക് ഒരിക്കലും അത് ചുറ്റാനുള്ള ഭാഗ്യമുണ്ടാകില്ലെന്ന് അന്ന് കേട്ടതാണ് പിന്നീട് മുഴുനീള സിനിമയായി മാറിയത്.
മലയാളത്തിൽ ഒരു സിനിമയെങ്കിലും ചെയ്യുക എന്നതായിരുന്നു എന്റെ ആദ്യകാല സ്വപ്നം. തമിഴിലും തെലുങ്കിലും എത്തുന്നതൊന്നും ചിന്തിച്ചിട്ടു പോലുമില്ല. ഇന്നത്തെ പോലെ ആയിരുന്നില്ല അന്ന്. ഒരു കാമറയ്ക്ക് പിന്നിൽ നിൽക്കണമെങ്കിൽ ഒരുപാട് കഷ്ടപ്പാടുകൾ സഹിക്കണമായിരുന്നു. വീട്ടിൽ കഷ്ടപ്പാടുകൾ അറിയിച്ചിട്ടില്ല, മദ്രാസിൽ ഒരു നേരം ഭക്ഷണം കഴിച്ച് ജീവിച്ച കാലമുണ്ടായിരുന്നു. അങ്ങനെ മഞ്ഞപ്പിത്തമൊക്കെ പിടിച്ച് നാട്ടിൽ വന്ന കാലത്ത് ഇൗ കരിയർ സ്വപ്നം ഉപേക്ഷിക്കാൻ ഞാൻ തയ്യാറായിരുന്നു. ബാംഗ്ലൂരിൽ പോയി ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയി ജോലി തിരഞ്ഞെടുക്കാമെന്നും കരുതിയിരുന്നു.
അപ്പോഴാണ് കുയിലിനെത്തേടി, എങ്ങനെ നീ മറക്കും എന്നീ ചിത്രത്തിലേക്ക് തിരക്കഥ എഴുതാമോ എന്ന് ചോദിച്ച് വിളിക്കുന്നത്. ആ സിനിമകളുടെ വിജയം എന്റെ കരിയർ സിനിമയിൽ ഉറപ്പിച്ചു.
എനിക്ക് ഏറ്റവും കൂടുതൽ അസൂയ തോന്നുന്നത് സത്യൻ അന്തിക്കാടിനെക്കാടിനേയും ഇന്നസെന്റിനേയും കാണുമ്പോഴാണ്. ഞാൻ കേരളത്തിൽ ജനിച്ചു. പിന്നെ ചെന്നൈയിൽ വേരുറപ്പിച്ചു, പിന്നെ ബോംബെയിൽ പോയി. പക്ഷെ നാട്ടിൽ വളരെ സന്തോഷത്തോടെ ജീവിക്കുന്ന ഇന്നസെന്റിനേയും സത്യൻ അന്തിക്കാടിനേയും കാണുമ്പോഴാണ് ഏറ്റവും അസൂയ തോന്നുന്നത്. അവർ വളരെ മനസമാധാനത്തോടെ ജീവിക്കുന്നു. അപ്പോൾ ഞാൻ ദൈവത്തെപ്പറ്റിക്കാൻ തീരുമാനിച്ചു, മനസമാധാനം തരണേ എന്ന് പ്രാർഥിക്കാൻ തുടങ്ങി. എന്നും പ്രിയൻ പറഞ്ഞു നിർത്തുന്നു !!!
സിനിമയില്‍ ജനപ്രിയ നായകന്‍ ദിലീപിന് നേരെയുള്ള ഒളിപ്പോരാക്രമണം തുടര്‍ന്ന് കൊണ്ടിരിയ്ക്കുകയാണ്. ദിലീപ് സിനിമകള്‍ റിലീസ് ചെയ്യുമ്പോള്‍ ചിലര്‍ മനപൂര്‍വ്വം സിനിമയെ ഡി ഗ്രേഡ് ചെയ്യുന്നു എന്ന് വരെ ആരോപണം ഉണ്ട്. ഇപ്പോഴിതാ ദിലീപിനെ നായകനാക്കി പ്രഖ്യാപിച്ച ചിത്രം സംവിധായകന്‍ ഉപേക്ഷിച്ചതായി വാര്‍ത്തകള്‍.
ബാലചന്ദ്ര കുമാര്‍ ദിലീപിന് വേണ്ടി പിക്ക് പോക്കറ്റ് എന്ന ചിത്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു. തമിഴിലും മലയാളത്തിലുമായിട്ടാണ് സിനിമ ഒരുക്കുന്നത് എന്നും വാര്‍ത്തകളുണ്ടായിരുന്നു. അന്താരാഷ്ട്ര നിലവാരമുള്ള ക്രൈം ത്രില്ലറായിട്ടാണ് പിക്ക് പോക്കറ്റ് എന്ന ചിത്രം ഒരുക്കുന്നത് എന്നായിരുന്നു പുറത്ത് വന്ന് വാര്‍ത്തകള്‍. ഇതിനായി അന്താരാഷ്ട്ര ക്രൈം ഗവേഷകനും കണ്ണഞ്ചിപ്പിയ്ക്കുന്ന വേഗത്തില്‍ പോക്കറ്റടിയ്ക്കുന്നതില്‍ പേരുകേട്ടയാളും, സ്വീഡിഷ് വംശജനുമായ യുഎസ് ബോബ് അര്‍ണോയെ ദിലീപിനെ പരിശീലിപ്പിക്കാന്‍ ഏല്‍പിച്ചിരുന്നു.എന്നാല്‍ പിക്ക് പോക്കറ്റ് ഉപേക്ഷിച്ചു എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത. കാരണം വ്യക്തമാക്കിയില്ലെങ്കിലും, ദിലീപിന്റെ തിരക്കുകള്‍ കാരണമാണ് സിനിമ ഉപേക്ഷിച്ചത് എന്നാണ് സൂചന.
രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവം, ജയസൂര്യയ്‌ക്കൊപ്പമുള്ള ത്രില്ലര്‍ ചിത്രം, പ്രൊഫസര്‍ ഡിങ്കന്‍ എന്നീ സിനിമകളിലാണ് ദിലീപ് നിലവില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ഈ സിനിമകളുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കാന്‍ വളരെ വൈകുന്നത് കൊണ്ടാണ് പിക്ക് പോക്കറ്റ് ഉപേക്ഷിക്കുന്നത് എന്നാണ് അനൗദ്യോഗിക വിശദീകരണം. അതേ സമയം ദിലീപിന്റെ കരിയറില്‍ പരാജയം തുടരുകയാണ്. ഷാഫി സംവിധാനം ചെയ്ത ടു കണ്‍ട്രീസും, സിദ്ദിഖ് സംവിധാനം ചെയ്ത കിങ് ലയറും മാത്രമാണ് സമീപകാലത്ത് ദിലീപിന് കിട്ടിയ വിജയ ചിത്രങ്ങള്‍. പിന്നെയും, വെല്‍കം ടു സെന്‍ട്രല്‍ ജയില്‍, ജോര്‍ജ്ജേട്ടന്‍സ് പൂരം തുടങ്ങിയവയൊക്കെ വലിയ പരാജയമായി തീര്‍ന്നിരുന്നു.
ലോഹിതദാസ്, സിബി മലയില്‍, സത്യന്‍ അന്തിക്കാട് എന്നീ സൂപ്പര്‍ഹിറ്റ് സംവിധായകരുടെ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തിളങ്ങിയ നടിയായിരുന്നു ശ്രീജയ. ഒരു വലിയ ഇടവേളയ്ക്ക് ശേഷം കെയര്‍ഫുള്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ തിരിച്ചെത്തിയിരിക്കുകയാണ് ശ്രീജയ ഇപ്പോള്‍. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞെങ്കിലും സിനിമയിലെ പഴയ കാര്യങ്ങളൊന്നും മറക്കാനാവില്ല ശ്രീജയ്ക്ക്. മമ്മൂട്ടിയോടൊപ്പമുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം അടുത്തിടെ ഒരു അഭിമുഖത്തില്‍.
പൊന്തന്‍മാടയില്‍ മമ്മൂക്കയുടെ കൂടെയുള്ള ഒരു കുട്ടിയുടെ വേഷമാണെനിക്ക്. കളി തമാശയൊന്നുമില്ല, മമ്മൂക്ക സീരിയസ്സാണെന്നാണ് എല്ലാവരും പറഞ്ഞത്. പക്ഷെ എനിക്കങ്ങനെ തോന്നിയിട്ടില്ല. അതില്‍ ഞാന്‍ മമ്മൂക്കയെ സൈക്കിളിന്റെ പിന്നിലിരുത്തി ഓടിക്കുന്ന സീനുണ്ട്. ക്യാമറയ്ക്ക് മുന്നില്‍ നിന്ന് സൈക്കിളോടിക്കുമ്പോള്‍ ഞാന്‍ വീണു. കൂടെ മമ്മൂക്കയും. മമ്മൂക്ക പൊട്ടിത്തെറിക്കുമെന്നാണ് എല്ലാരും കരുതിയത്. പക്ഷെ അദ്ദേഹത്തിന്റെ മുഖത്ത് ചിരിയായിരുന്നു. സെറ്റില്‍ പല അബദ്ധങ്ങളുമുണ്ടായി. എന്നാല്‍ അദ്ദേഹം ദേഷ്യപ്പെട്ടില്ല എന്നും ശ്രീജയ ഓര്‍ക്കുന്നു.
നടന്‍ ദിലിപിന്റെയും കാവ്യയുടേയും നേതൃത്വത്തില്‍ അമേരിക്കയില്‍ നടന്ന ദിലീപ് ഷോ ഏറെ ശ്രദ്ധേയമായിരുന്നു. വിവാഹത്തിനു ശേഷം ഇരുവരും ഒരുമിച്ച് പങ്കെടുക്കുന്ന പരിപാടി എന്നതായിരുന്നു ദിലീപ് ഷോയുടെ പ്രത്യേകത. എന്നാല്‍ പതിവ് പോലെ വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു ഈ ദിലീപ് ഷോയും.
അതില്‍ പ്രധാനം അമേരിക്കന്‍ യാത്രക്ക് ശേഷം കാവ്യ മാധവനുമായി നടി നമിത വഴക്കിലാണെന്നതായിരുന്നു. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിലെ ഷോയില്‍ നമിത പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ചായിരുന്നു ഈ പ്രചരണം. സമൂഹ മാധ്യമങ്ങളില്‍ ഇത് വൈറലായതോടെ ചില ഓണ്‍ലൈന്‍ സൈറ്റുകള്‍ കാവ്യയും നമിതയും വഴക്കിലാണെന്ന് എഴുതിപ്പിടിപ്പിച്ചു. എന്നാല്‍ നമിതയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ ഇതെക്കുറിച്ച് ചിലര്‍ കമന്റിടാന്‍ തുടങ്ങിയതോടെ താരം ഇതിനു മറുപടിയുമായി ഒടുവില്‍ രംഗത്തെത്തി.
‘ഇത്തരത്തില്‍ അനാവശ്യം പറഞ്ഞ് പ്രചരിക്കുന്നവരോട് സഹതാപമേയുള്ളു. ഇത്തരത്തിലുള്ള കഥകള്‍ എങ്ങനെ ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്നു? വല്ലാത്ത ഭാവന തന്നെ. ഇവരെല്ലാം എനിക്ക് പ്രിയപ്പെട്ടവരാണ്. വലുതായിക്കൂടെ’- നമിത കുറിച്ചു.
മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് ഇപ്പോള്‍ വൈക്കം വിജയലക്ഷ്മി. കാഴ്ചശക്തി ഇല്ലെങ്കിലും തന്റെ ശബ്ദമാധുര്യത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന ഗായികയുടെ വിവാഹനിശ്ചയം നടന്നതും പിന്നെ അത് മുടങ്ങിയതും അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ അതിനെ കുറിച്ചു കൂടുതല്‍ വെളിപെടുത്തലുകള്‍ നടത്തുകയാണ് വിജയലക്ഷ്മി, അതിങ്ങനെ:
എന്റെ തീരുമാനം മാതാപിതാക്കള്‍ക്കും സ്വീകാര്യമായിരുന്നു. നിനക്ക് പേടി തോന്നുന്നുവെങ്കില്‍ ഈ ബന്ധം ഉപേക്ഷിക്കൂ എന്നവര്‍ പലവട്ടം പറഞ്ഞപ്പോള്‍ എനിക്കും സമാധാനമായി, വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ കുറിച്ച് ഗായിക വിജയലക്ഷ്മി പറയുന്നത് ഇങ്ങനെയാണ്.
ഇപ്പോഴാണ് എനിക്ക് സമാധാനം കിട്ടിയത്. മുമ്പ് വിവാഹത്തെക്കുറിച്ച് എനിക്ക് ഭയങ്കരമായ ടെന്‍ഷനായിരുന്നു. വേണ്ട എന്ന് തീരുമാനിച്ചതോടെ എല്ലാം ശാന്തമായി. തന്റെ ജീവിതത്തിലെ നിര്‍ണ്ണായക തീരുമാനത്തെ കുറിച്ച് വിജയലക്ഷ്മി വിവരിക്കുന്നത് ഇങ്ങനെയാണ്.
ഭാവി വരനെ കുറിച്ച് ഇപ്പോഴും വിജയലക്ഷ്മിയുടെ മനസ്സില്‍ ചില കാഴ്ചപാടുണ്ട്. എല്ലാ രീതിയിലും അദ്ദേഹം എനിക്കൊരു തുണയായിരിക്കണം. യാതൊരു കാരണവശാലും എന്നില്‍ നിരാശ ഉണ്ടാക്കരുത്. എന്റെ സംഗീതജീവിതത്തിനോട് അദ്ദേഹത്തിന് കൂടുതല്‍ ഉത്തരവാദിത്വം ഉണ്ടായിരിക്കണം-വിജയലക്ഷ്മി പറയുന്നു.
വിവാഹം മൂലം യാതൊരു വിധ അടിമത്വവും സ്വീകരിക്കാന്‍ പെണ്ണുങ്ങള്‍ തയാറാകരുത്. നമ്മുടെ സര്‍ഗ്ഗവൈഭവങ്ങള്‍ക്ക് തടയിടുന്ന ഭര്‍ത്താക്കന്മാരെ വേണ്ട എന്നു പറയണം. ആണുങ്ങള്‍ എന്തു പറഞ്ഞാലും ഉടനെ കീഴടങ്ങുന്ന രീതി നല്ലതല്ല.
തുടക്കത്തില്‍ ഞങ്ങള്‍ തമ്മില്‍ സംസാരിച്ച വിഷയങ്ങളില്‍ നിന്നും അദ്ദേഹം പിന്‍വാങ്ങുകയുണ്ടായി. അദ്ദേഹത്തിന് മാതാപിതാക്കള്‍ ഇല്ലാത്ത സ്ഥിതിക്ക് എന്റെ വീട്ടില്‍തന്നെ താമസിക്കുമെന്ന തീരുമാനവും ഉണ്ടായി. വരനെ ആവശ്യമുണ്ടെന്ന് ഞാന്‍ കൊടുത്തിരുന്ന പത്രപരസ്യം അനുസരിച്ചു വന്ന അറുനൂറോളം പേരില്‍നിന്നും ഇദ്ദേഹത്തെയാണ് ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടത്. അദ്ദേഹത്തിന്റെ സഹോദരിയായിരുന്നു എന്നോട് ആദ്യം സംസാരിച്ചത്. ഞാന്‍ എല്ലാ കാര്യങ്ങളും മനസ്സ് തുറന്ന് അവരോട് പറയുകയുണ്ടായി. എന്നോടൊപ്പം എന്റെ വീട്ടില്‍ താമസിക്കണം. എന്റെ സംഗീത പ്രയാണത്തില്‍ തടസം നില്‍ക്കരുത്. ഉന്നതങ്ങളിലേക്ക് പോകാന്‍ എന്നെ സഹായിക്കണം എന്നെല്ലാം ഞാന്‍ പറഞ്ഞതൊക്കെ അവര്‍ സമ്മതിക്കുകയും ചെയ്തു.
വിവാഹ നിശ്ചയത്തിനു ശേഷം ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ സംഭാഷണത്തില്‍ ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങി. അതില്‍ ഒന്ന് ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ കഴിയണം എന്നതായിരുന്നു. മറ്റൊന്ന് സംഗീത അദ്ധ്യാപികയായി ജോലി തുടരുക എന്നതും. അതെല്ലാം കേട്ട് എനിക്കു പേടി തോന്നി. ഞാന്‍ വിയോജിപ്പ് അറിയിച്ചു. വീണ്ടും എന്നെ വേദനിപ്പിക്കുന്ന ചില സംഭാഷണങ്ങളും അദ്ദേഹത്തില്‍നിന്നും പുറത്തുവന്നു. ‘കണ്ണുകള്‍ക്ക് കാഴ്ച തിരികെ കിട്ടുമെന്ന പ്രതീക്ഷ വേണ്ട. വെറുതെ എന്തിനാ മരുന്നും മറ്റും കഴിക്കുന്നത്?’ എന്ന് ചോദിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു. ‘ഈ ബന്ധം ഇവിടെവച്ച് അവസാനിപ്പിക്കുന്നതാണ് നല്ലത്.’ കാരണം തുടക്കത്തില്‍ തന്നെ സ്വഭാവരീതി ഇങ്ങനെയാണെങ്കില്‍ വിവാഹശേഷമുള്ള അവസ്ഥ എന്തായിരിക്കും – വിജയലക്ഷ്മി പറയുന്നു.
മുംബൈയിലെ റോഡിലൂടെ സൈക്കിൾ ഓടിച്ചുപോകുന്ന സൽമാൻ ഖാന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു വിഡിയോയും ട്രെൻഡായിരിക്കുകയാണ്. മുംബൈയിലെ ഷാരൂഖിന്റെ ‘മന്നത്ത്’ വീടിനു മുന്നിൽ കൂടിയാണ് സൽമാൻ സൈക്കിൾ ഓടിച്ച് പോയത്. വീടിനു മുന്നിലെത്തിയപ്പോൾ ഷാരൂഖ് ഖാൻ എന്നു സൽമാൻ നീട്ടി വിളിക്കുകയും ചെയ്തു. അതിനുശേഷം ചിരിക്കുന്ന സൽമാൻ ഖാനെയാണ് വിഡിയോയിൽ കാണുന്നത്. തന്റെ ഇൻസ്റ്റഗ്രാമിൽ സൽമാൻ ഈ വിഡിയോ ഷെയർ ചെയ്തിട്ടുണ്ട്.
തന്റെ പുതിയ ചിത്രമായ ട്യൂബ്‌ലൈറ്റിന്റെ പ്രചരണ തിരക്കിലാണ് സൽമാൻ ഖാൻ. ട്യൂബ്‌ലൈറ്റിന്റെ പ്രചരണാർത്ഥമാണ് സൽമാൻ ഖാൻ സൈക്കിൾ ഓടിച്ചത്. 1962ലെ ഇന്ത്യ-ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ട്യൂബ് ലൈറ്റ് ഒരുങ്ങുന്നത്. കബീർ ഖാനാണ് ട്യൂബ്‌ലൈറ്റ് സംവിധാനം ചെയ്യുന്നത്. ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖ് ഖാനും ട്യൂബ്‌ലൈറ്റിൽ എത്തുന്നുണ്ട്. തൊണ്ണൂറുകൾക്ക് ശേഷം രണ്ട് ഖാൻമാരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ട്യൂബ്‌ലൈറ്റ്.
ബോളിവുഡ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് ഈ സൽമാൻ ചിത്രം. സൂപ്പർ ഹിറ്റായ ബജ്റംഗി ബായ്ജന്റെ സംവിധായകനായിരുന്നു കബീർ ഖാൻ. ഈ ഹിറ്റിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ചൈനക്കാരിയായ സു സുവാണ് ചിത്രത്തിൽ നായികയായെത്തുന്നത്.
വിവാദങ്ങളുടെ കളിത്തോഴനാണ് തമിഴകത്ത് സിലമ്പരസന്‍ എന്ന ചിമ്പു. പ്രണയ വിഷയങ്ങളിലാണ് പലപ്പോഴും ചിമ്പു പെട്ടു പോയത്. പെണ്ണുങ്ങളെ അപമാനിക്കുന്ന തരത്തില്‍ പാട്ടെഴുതി പാടിയതും നടികര്‍ സംഘത്തിന്റെ പ്രശ്‌നത്തില്‍ ഇടപെട്ട് വഷളാക്കിയതുമൊക്കെ ചിമ്പുവിന് കിട്ടിയ വിവാദങ്ങളുടെ സര്‍ട്ടിഫിക്കറ്റാണ്. ഇപ്പോഴിതാ നടന് എതിരെ പുതിയ ആരോപണവുമായി മലയാളിയും തെന്നിന്ത്യന്‍ താരവുമായ കാതല്‍ സന്ധ്യ. തമിഴില്‍ കാതല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ സന്ധ്യ ചിമ്പു സംവിധാനം ചെയ്ത് അഭിനയിച്ച വല്ലവന്‍ എന്ന ചിത്രത്തില്‍ ഒരു വേഷം ചെയ്തിരുന്നു. ആ സെറ്റിലുണ്ടായ ദുരനുഭവത്തെ കുറിച്ച് നടി വെളിപ്പെടുത്തുന്നു. 2006 ല്‍ ആണ് ചിമ്പു തിരക്കഥ എഴുതി സംവിധാനം ചെയ്ത വല്ലവന്‍ എന്ന ചിത്രം റിലീസ് ചെയ്തത്. നയന്‍താര നായികയായെത്തിയ ചിത്രത്തില്‍ ചെറിയൊരു റോളില്‍ കാതല്‍ സന്ധ്യയും ഉണ്ടായിരുന്നു. ചിമ്പുവിന്റെ സുഹൃത്തായിട്ടാണ് സന്ധ്യ എത്തിയത്. ഇവരെ കൂടാതെ റിമ സെന്‍, സന്താനം, എസ് വി ശേഖര്‍, ജാന്‍കി സബീഷ് എന്നിനരും വേഷമിട്ടു. വല്ലവന്‍ എന്ന ചിത്രത്തിലേക്ക് വിളിച്ചപ്പോള്‍ ഏറെ സന്തോഷിച്ചിരുന്നു എന്ന് സന്ധ്യ പറയുന്നു.
എന്നാല്‍ ചിത്രീകരണം തുടങ്ങിയപ്പോള്‍ എല്ലാം തകിടം മറഞ്ഞു. എന്നോട് പറഞ്ഞ കഥയല്ലായിരുന്നു എടുത്തത്. ആദ്യം വേറെ ആള്‍ സംവിധാനം ചെയ്ത ചിത്രം പിന്നീട് പല പ്രശ്‌നങ്ങള്‍ക്കൊണ്ടും ചിമ്പു ഏറ്റെടുക്കുകയായിരുന്നു. എന്റെ കഥാപാത്രം സിനിമയില്‍ ഉടനീളം ഉണ്ടായിരുന്നു. പക്ഷെ ഷൂട്ട് തുടങ്ങിയപ്പോള്‍ എല്ലാം മാറി മറിഞ്ഞു. എന്റെയും ചിമ്പുവിന്റെയും സൗഹൃദമായിരുന്നു വല്ലവന്റെ പ്രധാന കഥ. പക്ഷെ ഷൂട്ടിങ് സമയത്ത് ഈ സൗഹൃദം ഒന്നുമല്ലാതെയായി. എന്നെ വെറുമൊരു സൈഡ് ഗേളായി നിര്‍ത്തി. പേരിനൊരു കഥാപാത്രം മാത്രം. ചിമ്പു ഒരു നല്ല മനുഷ്യനാണ്. പക്ഷെ വല്ലവന്റെ സമയത്ത് എനിക്ക് തന്നെ വാക്കുകളെല്ലാം അദ്ദേഹം തെറ്റിച്ചു. ഒരു സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹം എന്നോട് പറഞ്ഞതായിരുന്നില്ല, സിനിമ റിലീസായപ്പോള്‍ ഞാന്‍ കണ്ടത്. ഞാന്‍ കേട്ട കഥയല്ലായിരുന്നു അത്. വേറെ ഏതോ സിനിമയില്‍ അഭിനയിച്ചതുപോലെയാണ് തോന്നിയത്. എനിക്കത് വല്ലാത്ത വിഷമമായി. അക്കാര്യം എല്ലാവരോടും തുറന്ന് പറയുകയും ചെയ്തു. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് ഞാന്‍ വല്ലവന്‍ ചെയ്തത്. ആ സാഹചര്യത്തില്‍ എന്തിനാണ് അത്തരമൊരു ചിത്രം ചെയ്തത് എന്ന് പലരും ചോദിച്ചിരുന്നു. ഇപ്പോള്‍ അതൊക്കെ ആലോചിക്കുമ്പോള്‍ തമാശ തോന്നുന്നു കാതല്‍ സന്ധ്യ പറഞ്ഞു.