Movies

കേരളത്തിലെ ഒരു പ്രമുഖ മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് അനുശ്രീ കാരണം വക്തമാക്കിയത്. പുലിമുരുകനിൽ മോഹൻലാലിന്‍റെ നായിക ആകേണ്ടിയിരുന്നത് അനുശ്രീ. കമാലിനി മുഖർജി ആണ് പിന്നീട് മൈന എന്ന കഥാപാത്രം അവതരിപ്പിച്ചത്. അനുശ്രീയുടെ വാക്കുകൾ– “ലാലേട്ടനൊപ്പം ‘റെഡ്‌വൈനി’ൽ അഭിനയിച്ചിരുന്നു. പിന്നീട് ‘കനലി’ലേക്കും മറ്റൊരു സിനിമയിലേക്കും ലാലേട്ടനൊപ്പം ചാൻസ് വന്നിട്ട് ചെയ്യാൻ പറ്റിയില്ല. പിന്നെയാണ് ‘ഒപ്പം’ വരുന്നത്. മേക്കപ്പിട്ട് ചെല്ലുമ്പോൾ ലാലേട്ടൻ ചോദിച്ചു, ‘ഒടുവിൽ നീ വന്നു അല്ലേ’ എന്ന്. ‘അതെന്താ സംഗതി’ എന്നു പ്രിയദർശൻ സാർ ചോദിച്ചപ്പോൾ ലാലേട്ടന്റെ മറുപടി ഇങ്ങനെ, ‘എപ്പോൾ വിളിച്ചാലും ഇവൾക്ക് തോളുവേദനയാണെന്നു പറയും. ഇപ്പോഴാ സമയം ഒത്തുവന്നത്.’ ‘തോളു കൊണ്ടാണോ നീ അഭിനയിക്കുന്നത്’ എന്നുചോദിച്ച് അവരെന്നെ കളിയാക്കി. അതോടെ സീൻ കൂളായി. ഒരു ഞരമ്പിന്റെ പ്രശ്നം കാരണം ഇടതുകൈ അനക്കാനും ഭാരമെടുക്കാനുമൊക്കെ ബുദ്ധിമുട്ടായിരുന്നു. ‘ഇതിഹാസ’യിൽ ഫൈറ്റ് ചെയ്യുമ്പോൾ സീരിയസായി. അതിന്റെ പ്രൊമോഷന് വേണ്ടി വിളിക്കുമ്പോൾ തിരുവനന്തപുരം മെഡിക്കൽ കോള ജിലെ ന്യൂറോ സർജറി വാർഡിൽ ഞാൻ സർജറി കഴിഞ്ഞ് കി ടക്കുകയായിരുന്നു. ‘ചന്ദ്രേട്ടനി’ലേക്ക് വിളിക്കുമ്പോൾ കൈയുടെ ബുദ്ധിമുട്ട് പറഞ്ഞ് ഒഴിഞ്ഞതാണ്. പക്ഷേ, സിദ്ധാർഥേട്ടൻ പറഞ്ഞത് ‘ഇനിയും നാലു മാസമുണ്ട് ഷൂട്ടിങ്ങിന്, ഫിസിയോതെറപ്പി കഴിഞ്ഞ് മിടുക്കിയായി വരൂ’ എന്നാണ്. ഫിസിയോതെറപ്പി ചെയ്ത് കുറച്ച് ഓക്കെയായി. വർക്കിനു ജോയിൻ ചെയ്തിട്ടും ഷൂട്ടിങ്ങില്ലാത്ത ദിവസങ്ങളിൽ തിരുവനന്തപുരത്ത് പോയി ഫിസിയോതെറപ്പി ചെയ്ത് മടങ്ങിവരുമായിരുന്നു.
Image result for pulimurugan as heroin
ലാലേട്ടനൊപ്പമുള്ള മറ്റൊരു റോൾ സ്വീകരിക്കാനാകാതിരുന്നതാണ് വലിയ നഷ്ടം. ‘പുലിമുരുക’നിൽ കമാലിനി മുഖർജി അവതരിപ്പിച്ച കഥാപാത്രം എനിക്കു വന്നതാണ്. കഥ കേൾക്കുമ്പോഴാണ് ആക്‌ഷൻ സിനിമയാണെന്നറിയുന്നത്. ഓപ്പറേഷൻ കഴിഞ്ഞിരിക്കുന്നതു കൊണ്ട് ഡോക്ടർ സമ്മതിച്ചില്ല. പിന്നീട് സിനിമ കണ്ടപ്പോൾ വലിയ വിഷമമായി എന്നും അനുശ്രീ അഭിമുഖത്തിൽ പറഞ്ഞു.

Read more.. പ്ലസ്ടു വിദ്യാര്‍ത്ഥിയായ കാമുകനൊപ്പം വയനാട് കാണാന്‍ പോയ യുവ അധ്യാപികയെ ഭര്‍ത്താവ് പിടികൂടി; ഇവര്‍ വീട്ടില്‍ നിന്നും പോയത് തിരുവനന്തപുരത്ത് അധ്യാപകരുടെ പരിശീലന പരിപാടിയില്‍ പങ്കെടുക്കാനെന്ന പേരില്‍

ലോകസിനിമയെത്തന്നെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യയില്‍ ഇന്നേവരെയുണ്ടായിട്ടുള്ളതില്‍വച്ച് ഏറ്റവും മുതല്‍മുടക്കുള്ള സിനിമയായി എം.ടി.വാസുദേവന്‍നായരുടെ ‘രണ്ടാമൂഴം’ ‘മഹാഭാരതം’ എന്ന പേരില്‍ വരുന്നു. മോഹന്‍ലാല്‍ ഭീമനായി വേഷമിടുന്ന ചിത്രം പ്രമുഖ പ്രവാസി വ്യവസായി ബി.ആര്‍.ഷെട്ടിയാണ് ആയിരം കോടി രൂപ(150 മില്യണ്‍ യു.എസ്. ഡോളര്‍) മുതല്‍മുടക്കി നിര്‍മിക്കുന്നത്. യാഥാര്‍ഥ്യമായാല്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമാവും ഇത്. എം.ടി.യുടെ തന്നെ തിരക്കഥയില്‍ പ്രശസ്ത പരസ്യചിത്ര സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോനാണ്. രണ്ടുവര്‍ഷമായി ചിത്രത്തിന്റെ തിരക്കഥ പഠിക്കുന്നതിന്റെയും ഗവേഷണങ്ങളുടെയും തിരക്കിലാണ് വി.എ.ശ്രീകുമാര്‍ മേനോന്‍.

രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. ആദ്യഭാഗത്തിന്റെ ചിത്രീകരണം അടുത്തവര്‍ഷം സെപ്റ്റംബറില്‍ തുടങ്ങും. 2020ല്‍ ആണ് റിലീസ്. ആദ്യ ഭാഗം പുറത്തിറങ്ങി 90 ദിവസത്തിനുള്ളില്‍ രണ്ടാംഭാഗം പ്രേക്ഷകരിലെത്തും. മലയാളത്തിനു പുറമേ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളില്‍ സിനിമ ചിത്രീകരിക്കും. മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശഭാഷകളിലേക്കും ഡബ്ബ് ചെയ്യാനും പദ്ധതിയുണ്ട്.ഇന്ത്യയിലെ വിവിധഭാഷകളില്‍നിന്നുള്ള മുന്‍നിര അഭിനേതാക്കള്‍ക്കുപുറമേ ചില ഹോളിവുഡ് വമ്പന്മാരും ഇതില്‍ മോഹന്‍ലാലിനൊപ്പം അണിനിരക്കും. അന്താരാഷ്ട്ര പ്രശസ്തരായ കാസ്റ്റിങ് കമ്പനിയുടെ നേതൃത്വത്തില്‍ താരനിര്‍ണയം പുരോഗമിക്കുകയാണ്. ഇന്ത്യന്‍ സിനിമയിലെയും ലോകസിനിമയിലെയും ഏറ്റവും പ്രഗത്ഭരായ സാങ്കേതിക വിദഗ്ദ്ധരാണ് ഈ സിനിമയ്ക്കുവേണ്ടി കൈകോര്‍ക്കുന്നത്. ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കള്‍ ഉള്‍പ്പെടെ പ്രമുഖരുടെ ഒരു നിര തന്നെ അണിയറയിലുണ്ടാകും. ലോകസിനിമയ്ക്ക് വിസ്മയമാകുന്ന വി.എഫ്.എക്‌സിന്റെയും സ്റ്റണ്ട് കൊറിയോഗ്രഫിയുടെയും കാഴ്ചകളാകും ‘മഹാഭാരതം’സമ്മാനിക്കുന്നത്.

ഇതാദ്യമായാണ് മഹാഭാരതം ഇത്രയും വലിയൊരു ക്യാന്‍വാസില്‍ ഒരു സിനിമയാകുന്നത്. മഹാഭാരതത്തിന്റെ ഐതിഹാസികമായ എല്ലാ മാനങ്ങളെയും തൊട്ടുനില്‍ക്കുന്നതാകും സിനിമയെന്ന്് യു.എ.ഇ എക്‌സേഞ്ചിന്റെയും എന്‍.എം.സി ഹെല്‍ത്ത് കെയറിന്റെയും സ്ഥാപകന്‍ കൂടിയായ ബി.ആര്‍.ഷെട്ടി പറഞ്ഞു. നമ്മുടെ ഈടുറ്റ പാരമ്പര്യത്തെ ലോകത്തിന് മുമ്പാകെ ചലച്ചിത്രരൂപത്തില്‍ പ്രദര്‍ശിപ്പിക്കുകയെന്നത് എന്റെ സ്വപ്‌നമായിരുന്നു. അത് സാക്ഷാത്കരിക്കപ്പെടുകയാണ് ഇതിലൂടെ. നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ഞാന്‍ ആദ്യം വായിച്ചത്. അതിനുശേഷം ഇപ്പോള്‍ തിരക്കഥയും വായിച്ചു. എം.ടി.യുടെ അക്ഷരങ്ങള്‍ ഈ സിനിമയിലൂടെ ലോകസിനിമയുടെ ഔന്ന്യത്തിത്തിലെത്തും. ഈ ചിത്രത്തിന്റെ സംവിധായകന്‍ വി.എ.ശ്രീകുമാറിലും അദ്ദേഹത്തിന്റെ ദൃശ്യാവിഷ്‌കരണമികവിലും പൂര്‍ണവിശ്വാസമുണ്ട്-ബി.ആര്‍.ഷെട്ടി പറയുന്നു.

‘ഏതാണ്ട് 20വര്‍ഷത്തെ ഗവേഷണത്തിനുശേഷമാണ് ‘രണ്ടാമൂഴം’ എഴുതുന്നത്. അത് സിനിമയാക്കുന്നതിനായി മുമ്പ് പലരും സമീപിച്ചിരുന്നു. പക്ഷേ നമ്മുടെ സിനിമകളുടെ നിര്‍മാണച്ചെലവില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല ഈ കഥ. ഇത് അത്രയും വലിയൊരു പ്രതലത്തില്‍ മാത്രമേ ചിത്രീകരിക്കാനാകൂ. അതുകൊണ്ടാണ് ഇത്രയും നാള്‍ ‘രണ്ടാമൂഴം’ എന്ന സിനിമ സംഭവിക്കാതിരുന്നത്. പക്ഷേ തിരക്കഥ ഏറ്റുവാങ്ങുമ്പോള്‍ സംവിധായകന്‍ ശ്രീകുമാര്‍ തന്ന ഉറപ്പ്, ‘രണ്ടാമൂഴം’ എന്ന കൃതി അര്‍ഹിക്കുന്ന തരത്തിലുള്ള ആഴത്തിലും പരപ്പിലും ചിത്രീകരിക്കാന്‍ സാധിച്ചാല്‍ മാത്രമേ ഈ സിനിമയ്ക്ക് മുതിരൂ എന്നാണ്. ഈ കഥയില്‍ ബി.ആര്‍.ഷെട്ടി അര്‍പ്പിച്ച വിശ്വാസത്തില്‍ ഏറെ സന്തോഷമുണ്ട്’-എം.ടി.പറഞ്ഞു.

എം.ടി.വാസുദേവന്‍നായരുടെ ഐതിഹാസികമായി തിരക്കഥ സിനിമായാക്കാന്‍ സാധിച്ചത് ജന്മാന്തരപുണ്യമായി കാണുന്നുവെന്ന്-ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

വിജയ് ടിവിയിലെ കോഫി വിത്ത്‌ ഡിഡി യിലെ ദിവ്യദര്ശിനിയെ അറിയാത്തവര്‍ ചുരുക്കം .അടുത്തിടെയാണ് ദിവ്യദര്ശിനി കാമുകനെ വിവാഹം ചെയ്തതും .എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് ആ ബന്ധം വിവാഹമോചനത്തിന്റെ വക്കില്‍ എത്തി എന്നാണ്.ഒരു വര്‍ഷം മുന്‍പ് മുതലേ ഡിഡിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനുമിടയില്‍ അസ്വരാസ്യങ്ങള്‍ തുടങ്ങിയിരുന്നു എന്നും ഇപ്പോള്‍ വിവാഹ മോചനത്തിലേക്ക് നീങ്ങുകയാണെന്നുമാണ് കേള്‍ക്കുന്നത്.

ഒരു നായിക എന്നോളം തന്നെ ശ്രദ്ധേയയാണ് തമിഴകത്ത് ദിവ്യ ദര്‍ശിനി. 2014 ലാണ് ദിവ്യ ദര്‍ശിനിയും ശ്രീകാന്ത് രവിചന്ദ്രനും തമ്മിലുള്ള വിവാഹം നടന്നത്. ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ആ വിവാഹം.ഒരു വര്‍ഷം മുന്‍പ് മുതലേ ഇരുവരും വേറെ വേറെയാണ് താമസം. വിവാഹ മോചന ഹര്‍ജി നല്‍കിയതോടെയാണ് തമിഴ് മാധ്യമങ്ങള്‍ വാര്‍ത്ത സ്ഥിരീകരിച്ചത്.സിചിത്ര കാര്‍ത്തിക് എന്ന ഗായിക ചില തമിഴ് താരങ്ങളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും തന്റെ ട്വിറ്റര്‍ പേജിലൂടെ ലീക്ക് ചെയ്തിരുന്നു. അതില്‍ ഡിഡിയുടെ ചില ചിത്രങ്ങളും ഉണ്ടായിരുന്നു. ആരെയോ ഡിഡി കെട്ടിപ്പിടിച്ചു നില്‍ക്കുന്നതായിരുന്നു ഫോട്ടോ. ഇതിന് പിന്നാലെയാണ് വിവാഹ മോചന വാര്‍ത്തകളും സജീവമാകുന്നത്.Image result for dd divyadarshini suchi leaks

സിനിമാമേഖലയിൽ നിന്ന് തനിക്കും മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ദേശീയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മി.ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ആണ് സുരഭി തന്റെ അനുഭവം തുറന്നു പറയുന്നത് .സംഭവം ഇങ്ങനെ :

ഒരു സിനിമയുടെ ചിത്രീകരണത്തിന് പോയപ്പോള്‍ മോശമായ ഒരു മുറിയാണ് എനിക്കും അമ്മയ്ക്കും താമസിക്കാന്‍ തന്നത്. എനിക്ക് അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുന്നില്ലായിരുന്നു. ശ്വാസം മുട്ടല്‍ വന്നിട്ട് നാല് തവണ ഞാന്‍ മരുന്ന് സ്‌പ്രേ ചെയ്തു. അമ്മ എനിക്ക് കാവലിരിക്കുകയാണ്.ഇത് മാറ്റി നല്ലൊരു റൂം അനുവദിക്കണമെന്ന് പറഞ്ഞപ്പോള്‍ ഇനി പോകുന്നത് ഇതിലും മോശമായ സ്ഥലത്തേക്കായിരിക്കുമെന്ന് അവര്‍ പറഞ്ഞു.  അങ്ങനെയാണെങ്കില്‍ പറ്റില്ലെന്ന് ഞാനും പറഞ്ഞു. എന്നാല്‍, നിങ്ങള്‍ ഈ സിനിമയില്‍ അഭിനയിക്കണ്ടാ എന്ന് അവര്‍ പറഞ്ഞു.അതോടെ  ഞാനും അമ്മയും സിനിമാ ലൊക്കേഷനില്‍ നിന്ന് തിരിച്ചുപോന്നു എന്നും സുരഭി പറയുന്നു .

മക്കയില്‍ വച്ച് തനിക്കു നേരെ ലൈംഗികാതിക്രമണമുണ്ടായെന്ന് ബിഗ് ബോസിലെ മുന്‍ മത്സരാര്‍ഥിയും മോഡലുമായ സോഫിയ ഹയാത്. ഉംറയില്‍ പങ്കെടുക്കാന്‍ ആണ്  പ്രതിശ്രുതവരന്‍ വ്ളാദിനൊപ്പമാണ് സോഫിയ മക്കയിലേക്ക് പോയത്.ആള്‍ക്കുട്ടത്തില്‍ വച്ച് തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറയുന്ന വീഡിയോ സോഫിയ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇസ്ലാം സ്ത്രീകളെ ബഹുമാനിക്കാനാണ് പഠിപ്പിക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ ഇസ്ലാമിനെ ഇത്രയേറെ സ്നേഹിക്കുന്നത്. രണ്ടാം വട്ടമാണ് ഞാന്‍ ഉംറയില്‍ പങ്കെടുക്കുന്നത്. തിരക്കിനിടയില്‍ വച്ചാണ് ഒരാള്‍ മോശമായ രീതിയില്‍ പെരുമാറിയത്. സംഭവം കണ്ടുനിന്ന ചില നല്ല പുരുഷന്മാര്‍ എന്റെ രക്ഷയ്‌ക്കെത്തി- സോഫിയ പറഞ്ഞു.

ഗ്ലാമര്‍ പ്രദര്‍ശനം കൊണ്ട് ആരാധകരെ ആവേശം കൊള്ളിച്ച നടിയും മോഡലുമായ സോഫിയ ഹയാത്ത് ഒരു ദിവസം മനംമാറ്റം മൂലം സന്യാസം ജീവിതം സ്വീകരിച്ചത് ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു. മദര്‍ സോഫിയ എന്നായിരിക്കും താന്‍ ഇനി അറിയപ്പെടുകയെന്ന് സോഫിയ സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിച്ചാണ് പുതിയ ജീവിതത്തിലേക്ക് കടന്നതും .എന്നാല്‍ പിന്നീട് താന്‍ വിവാഹിതയാകുന്ന കാര്യം സോഫിയ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ വെളിപ്പെടുത്തുകയായിരുന്നു .

ദിലീപ് തനിക്ക് നേരെ നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ലിബര്‍ട്ടി ബഷീര്‍ .താന്‍ മൂന്ന് കെട്ടിയിട്ടുണ്ടെങ്കില്‍ മൂന്ന് പേരെയും പൊന്നുപോലെ നോക്കുന്നുണ്ടെന്നും മുന്നും നിയമപരമാണെന്നും ആയിരുന്നു ലിബര്‍ട്ടി ബഷീറിന്റെ മറുപടി.മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സിനിമാ സമരവുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് ബഷീറിന്റെ കുടുംബകാര്യം ദിലീപ് പറഞ്ഞത്. താനൊക്കെ ഒരു ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തിയ ശേഷമാണ് രണ്ടാമത് വിവാഹം കഴിച്ചതെന്നും അങ്ങിനെയുള്ള ഒരു കാര്യവും ചെയ്യാന്‍ കൂട്ടാക്കാതെയാണ് അദ്ദേഹം രണ്ടും മൂന്നും വിവാഹം കഴിച്ചതെന്ന് പറഞ്ഞിരുന്നു.

തനിക്ക് ദിലീപുമായി ഒരു വ്യക്തിപരമായ ഒരു പ്രശ്‌നവുമില്ലെന്നും താന്‍ ആരേയും വ്യക്തിഹത്യ നടത്താറില്ല. ഇനിയും അതിന് ഒരുങ്ങില്ലെന്നും ബഷീര്‍ പറഞ്ഞിരുന്നു. തനിക്ക് ബഷീറുമായി ഒരു പ്രശ്‌നവുമില്ലെന്നും അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ളയാളാണ് താനെന്നും ദിലീപ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തന്റെ ചോറാണ് സിനിമയെന്നും അതിന് യാതൊരു മൂല്യവും ഇല്ലെന്ന് വന്ന ഘട്ടത്തിലാണ് സിനിമാ സമരത്തില്‍ താന്‍ ഇടപെട്ടതെന്നും ദിലീപ് പറയുന്നു.

ആരെയെങ്കിലും കരിവാരി തേയ്ക്കാനല്ല അനേകര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് താന്‍ സിനിമാ സമരത്തില്‍ ഇടപെട്ടതെന്നും എന്നാല്‍ അതിന്റെ പേരിലും തനിക്ക് ഒട്ടേറെ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നെന്നും ദിലീപ് പറഞ്ഞു. തന്റെ ഡി സിനിമാസില്‍ ടിക്കറ്റിന് കൊള്ള ഈടാക്കുന്നു എന്ന വാര്‍ത്തകളും ഒരു ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. 16 കോടി മുടക്കി നിര്‍മ്മിച്ച അതില്‍ നിന്നും വരുമാനമൊന്നും കിട്ടിയില്ലെന്നും ദിലീപ് പറഞ്ഞു.

പുരുഷന്‍റെ വിജയത്തിന് പിന്നിൽ എപ്പോഴും ഒരു സ്ത്രീശക്തിയുണ്ടെന്നല്ലെ പറയാറ്. ദിലീപിന്‍റെ ജീവിതത്തിലും അതു തന്നെ നടന്നു. ഒരു സ്ത്രീ തന്നെയായിരുന്നു വിജയത്തിന് പിന്നിൽ. വിഷു ആഘോഷത്തിന്‍റെ ഭാഗമായി ഒരു ചാനലിനു  നൽകിയ അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇനിയത് മഞ്ജുവാര്യരാണോ കാവ്യ മാധവനാണോ എന്നു മാത്രം അറിഞ്ഞാൽ മതി. ദിലീപിന്‍റെ വിജയത്തിന് പിന്നിൽ ആരെന്ന് ചോദിച്ചാൽ ആരുടെ പേരുപറയും എന്ന ആകാംക്ഷയിലായിരുന്നു ചോദ്യമുന്നയിച്ചതെങ്കിലും, വളരെ വിദഗ്ദ്ധമായിട്ടായിരുന്നു ആ കുഴപ്പിക്കുന്ന ചോദ്യത്തിന് ദിലീപ് മറുപടി പറഞ്ഞത്.

എന്‍റെയെല്ലാ വിജയങ്ങൾക്കും പിന്നിൽ അമ്മ എന്നായിരുന്നു ദിലീപിന്‍റെ മറുപടി. പ്രേക്ഷർ കരുതിയിരുന്നത് മഞ്ജു അല്ലെങ്കിൽ കാവ്യയെ കുറിച്ചായിരിക്കും പറയുക. ദിലീപ് പറഞ്ഞത് അമ്മയെ കുറിച്ചാണ്. സിനിമാ ജീവിതം ആരംഭിച്ചതുമുതൽ എനിക്കുവേണ്ടിയുള്ള പ്രാർത്ഥനുമായി കഴിയുകയാണ് അമ്മ. അമ്മയുടെ പ്രാർത്ഥന തന്നെയാണ് ഇന്ന് എന്നെ ഇവിടെ വരെ എത്തിച്ചതെന്നാണ് ചോദ്യത്തിനുത്തരമായി ദിലീപ് പറഞ്ഞത്.

വിദ്യാ ബാലന്‍ ഇന്ന് ബോളിവുഡില്‍ കരുത്തിന്റെ മാത്രമല്ല, മേനിയഴകിന്റെും അംഗവടിവിന്റെയും കൂടി പ്രതിരൂപമാണ്. വിഭജനകാലത്ത് അതിര്‍ത്തിക്കടുത്തുള്ള ഒരു വേശ്യാലയത്തിന്റെ നടത്തപ്പുകാരിയുടെ കുരുത്തുറ്റ വേഷത്തോടെ സെക്‌സിയും തന്റേടിയുമെന്ന മുദ്ര ഒന്ന് കൂടി ഉറപ്പിക്കപ്പെട്ടിരിക്കുകയാണ് വിദ്യയ്ക്കുമേല്‍. എന്നാല്‍, ബീഗം ജാനിനും ഡേര്‍ട്ടി പിക്ചറിനും മുന്‍പ് തന്നെ സെക്‌സിയാണെന്ന് താന്‍ തെളിയിച്ചുകഴിഞ്ഞതായി വിദ്യ പറഞ്ഞു.

2010ല്‍ പുറത്തിറങ്ങിയ ഇഷ്ഖിയക്കുശേഷമാണ് ഞാന്‍ തന്നോട് തന്നെയും ലോകത്തിന് മുന്നിലും സെക്‌സിയാണെന്ന് തെളിയിച്ചത്-റീഡിഫിന് നല്‍കിയ അഭിമുഖത്തില്‍ വിദ്യ പറഞ്ഞു. പുരുഷന്മാരെ തന്റെ ലൈംഗികത കൊണ്ട് മയക്കുന്ന അതിലെ കൃഷ്ണ വര്‍മ തന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണെന്ന് വിദ്യ പറയുന്നു. അതിനുശേഷമാണ് ലോകത്തിന് മുന്നില്‍ സെക്‌സിയാണെന്ന് എനിക്ക് തെളിയിക്കാനായത്. ഇതില്‍ നിന്നുള്ള വളര്‍ച്ചയാണ് ബീഗം ജാനിലെ കഥാപാത്രം.

ദേഹത്ത് ഒട്ടിയ, ഇറുകിയ വസ്ത്രങ്ങള്‍ അണിയാന്‍ ഒരിക്കലും എനിക്ക് മടിയുണ്ടായിരുന്നില്ല. എന്നാല്‍, ഡേര്‍ട്ടി പിക്ചറിലെ രേഷ്മയാവാന്‍ അത്ര എളുപ്പമായിരുന്നില്ല. മേനി പ്രദര്‍ശിപ്പിക്കുക കൂടി വേണ്ട അതിലെ കഥാപാത്രത്തെ ചെയ്തു കഴിഞ്ഞപ്പോഴാണ് ശരീരത്തെക്കുറിച്ചുള്ള മുന്‍ധാരണകളെല്ലാം എന്നെ വിട്ടുപോയത്.

തുടക്കത്തില്‍ മലയാളത്തിലും തമിഴിലുമായി പന്ത്രണ്ട് സിനിമകള്‍ക്ക് കരാര്‍ ഒപ്പിട്ടെങ്കിലും ഒരെണ്ണം പോലും വെളിച്ചം കാണാതായപ്പോള്‍ കടുത്ത നിരാശയായിരുന്നു. ചിലത് ചിത്രീകരണം കഴിഞ്ഞശേഷം ഉപേക്ഷിക്കപ്പെടുകയായിരുന്നു. നിരാശ കാരണം അഭിനയം നിര്‍ത്തിയാലോ എന്നു വരെ അന്ന് ആലോചിച്ചതാണ്. ഒരു അഭിനേതാവാകണമെന്ന ഉത്കടമായ മോഹമാണ് ആ അവസ്ഥയില്‍ നിന്ന് എന്നെ തിരിച്ചുവരാന്‍ സഹായിച്ചത്. അന്നത്തെ ആ നിരാശയ്ക്കും ദേഷ്യത്തിനുമെല്ലാമുള്ള ഉത്തരമാണ് ബീഗം ജാന്‍-അഭിമുഖത്തില്‍ വിദ്യ പറഞ്ഞു.

മലയാളി അല്ലെങ്കിലും ഭാനുപ്രിയ മലയാളികള്‍ക്ക് പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ്. തെലുങ്കില്‍ നിന്നെത്തി മലയാളികളുടെ മനംകവര്‍ന്ന സുന്ദരിയാണ് ഭാനുപ്രിയ. രാജശില്‍പ്പി, അഴകിയ രാവണന്‍ തുടങ്ങിയവയാണ് താരത്തിന്റെ ശ്രദ്ധേയമായ മലയാള ചിത്രങ്ങള്‍. രാജശില്‍പ്പിയില്‍ മോഹന്‍ലാലുമായി ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന നിരവധി രംഗങ്ങളുണ്ടായിരുന്നു. അങ്ങനെ അഭിനയിച്ചതില്‍ തനിക്ക് കുറ്റബോധമില്ലെന്ന് ഭാനുപ്രിയ പറയുന്നു.

ഒരു സിനിമ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാനുപ്രിയ ഇക്കാര്യം പറഞ്ഞത്. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതില്‍ എന്താണ് തെറ്റെന്ന് ഭാനുപ്രിയ ചോദിച്ചു. കാണാന്‍ ഭംഗിയുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതില്‍ സന്തോഷിക്കുന്നതില്‍ തെറ്റില്ല. താന്‍ മലയാളത്തിലേക്കാള്‍ കൂടുതല്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തത് ഹിന്ദിയിലും തെലുങ്കിലുമാണ്. അതില്‍ തെറ്റ് കാണുന്നില്ലെന്നും ഭാനുപ്രിയ കൂട്ടിച്ചേര്‍ത്തു.ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതില്‍ താന്‍ നിയന്ത്രണരേഖ വച്ചിരുന്നു. ഇത്തരം വേഷങ്ങള്‍ ചെയ്യുമ്പോള്‍ താന്‍ നിയന്ത്രണ രേഖ മറികടക്കില്ലെന്ന് വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. അഭിനേതാവ് എന്ന നിലയില്‍ ഏത് വേഷവും ചെയ്യാന്‍ തയ്യാറായിരിക്കണം. അന്നും ഇന്നും തന്റെ നിലപാട് ഇതാണെന്നും ഭാനുപ്രിയ വ്യക്തമാക്കി.

പ്ര​ശ​സ്ത ഹോ​ളി​വു​ഡ് താ​രം ഇ​ഡി മ​ർ​ഫി​യു​ടെ സ​ഹോ​ദ​ര​നും ഹാ​സ്യ​താ​ര​വു​മാ​യ ചാ​ർ​ളി മ​ർ​ഫി (57) അ​ന്ത​രി​ച്ചു. ര​ക്താ​ർ‌​ബു​ദ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. ന്യൂ​യോ​ർ​ക്കി​ലെ ആ​ശു​പ​ത്രി​യി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു മ​ര​ണം സം​ഭ​വി​ച്ച​ത്.

നി​ര​വ​ധി ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ള്ള ചാ​ർ​ളി ഏ​താ​നും സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ജം​ഗി​ൾ‌ ഫീ​വ​ർ, നൈ​റ്റ് അ​റ്റ് ദി ​മ്യൂ​സി​യം, ലോ​ട്ട​റി ടി​ക്ക​റ്റ് തു​ട​ങ്ങി​യ​വ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ധാ​ന സി​നി​മ​ക​ൾ.

Copyright © . All rights reserved