ഹണ്ടിങ്ടൺ ഹിൻജിങ്ബ്രൂക്ക് ഹോസ്പിറ്റലിലെ കൺസൽട്ടന്റായിരുന്ന
ഡോ. അനിത മാത്യൂസ് ശങ്കരത്തിൽ(59) ആണ്ഇന്നലെ വൈകിട്ട് വിടവാങ്ങിയത്. ഇതേ ഹോസ്പിറ്റലിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർ ജോൺ മാത്യൂസ് ആണ് ഭർത്താവ്. പത്തനംതിട്ട കുമ്പഴയാണ് സ്വദേശം. രണ്ടു മക്കളാണ്.
പരേതയുടെ വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ മലയാളംയുകെ ന്യൂസും പങ്കു ചേരുന്നു.
കുട്ടനാട് സ്വദേശിനിയായ നഴ്‌സ് സൗദിയില്‍ മരിച്ചു. പുളിങ്കുന്ന് പഞ്ചായത്ത് 9–ാം വാര്‍ഡ് പൊള്ളയില്‍ സുരേന്ദ്രന്റെയും ശകുന്തളയുടെയും മകള്‍ പി.എസ്. സുജ (26) ആണു മരിച്ചത്. സൗദിയിലെ അല്‍റാസ ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തുവരികെയാണ് മരണം സംഭവിച്ചിരിക്കുന്നത്. ജൂണ്‍ 14നു തലവേദനയെ തുടര്‍ന്നു സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ബോധരഹിതയായി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വെന്റിലേറ്ററിലായിരുന്നു.
ചികിത്സയിലിരിക്കെ 2ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നാണു മരണം സംഭവിച്ചതെന്നാണു ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. 3 തവണ കോവിഡ് ടെസ്റ്റ് നടത്തിയെങ്കിലും നെഗറ്റീവായിരുന്നു. ഒന്നര വര്‍ഷം മുന്‍പാണു സൗദിയിലെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടന്നുവരുന്നു. സഹോദരി: മായ റിഗേഷ്.
ന്യൂഡല്‍ഹി: കൊറോണയുടെ വ്യാപനം വർധിച്ചുകൊണ്ടിരിക്കുന്ന ഡല്‍ഹിയില്‍ മലയാളി കന്യാസ്ത്രീ കോവിഡ്19 ബാധിച്ച് മരിച്ചു. ഡല്‍ഹിയിലെ എഫ്.ഐ.എച്ച്. സന്യാസിനി സമൂഹത്തിന്റെ പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയറായ സിസ്റ്റര്‍ അജയ മേരി(68)യാണ് മരിച്ചത്. നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി പറയുമ്പോഴും രോഗവ്യാപനം വർദ്ധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കൊല്ലം കുമ്പള സ്വദേശിനിയാണ് സിസ്റ്റര്‍ അജയ മേരി. കുറച്ചു ദിവസങ്ങളായി ഡല്‍ഹി ഹോളി ഫാമിലി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബെംഗളൂരു, റായ്പുര്‍, ബിലാസ്പുര്‍(ഛത്തീസ്ഗഢ്) എന്നിവിടങ്ങളില്‍ കഴിഞ്ഞ മുപ്പതുവര്‍ഷത്തോളം സിസ്റ്റര്‍ അജയ മേരി സേവനം അനുഷ്ഠിച്ചിരുന്നു. ഇതിനു ശേഷമാണ് ഡല്‍ഹിയിലെത്തിയത്. സംസ്‌കാര സംബന്ധമായ വിവരങ്ങൾ അറിവായിട്ടില്ല.
ബോൺമൗത്ത്:- യുകെയിലെ ബോൺമൗത്തിൽ താമസിച്ചിരുന്ന കാഞ്ഞരപ്പിള്ളിക്ക് അടുത്തുള്ള തമ്പലക്കാട് സ്വദേശിയുമായ ഷാജി ആന്റണി (55) മരണമടഞ്ഞു. തമ്പലക്കാട്ടുള്ള വെട്ടം കുടുംബാംഗമാണ് പരേതനായ ഷാജി. 2003 കാലഘട്ടത്തിലാണ് ഷാജി യുകെയിൽ എത്തുന്നത്. റോയൽ മെയിൽ ജീവനക്കാരനായിട്ട് ജോലി ചെയ്‌തിരുന്നത്.
ഭാര്യ മേഴ്സി ഷാജി കോഴിക്കോട് തറപ്പേൽ കുടുംബാംഗമാണ്. 2 കുട്ടികളാണുള്ളത്, കെവിൻ ഷാജി (21) എബിൻ ഷാജി (14).
ഷാജി ആന്റണിയുടെ വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം മലയാളം യുകെ ന്യൂസ് ടീമും പങ്കു ചേരുന്നു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
യുകെയിലെ പ്രമുഖ വ്യവസായിയും അലൈഡ് ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ ജോയ് തോമസിൻ്റ പിതാവിൻ്റെ അമ്മ രാമപുരം ഏറത്ത് പരേതനായ ജോസഫിൻ്റെ ഭാര്യയുമായ കത്രി ജോസഫ് (108) നിര്യാതയായി.
മൃത സംസ്കാര ശുശ്രൂഷകൾ നാളെ ( തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് രാമപുരം അടുത്ത് നീറന്താനം സെൻ്റ്. തോമസ് ദേവാലയ സെമിത്തേരിയിൽ അടക്കം ചെയ്യുന്നതാണ്.
പരേതയുടെ നിര്യാണത്തിൽ ദുഃഖാർത്തരായ ബന്ധുമിത്രാദികളോടൊപ്പം മലയാളം യുകെയും പങ്കുചേരുന്നു.
ഉരുളികുന്നം കളരിക്കൽ പി ഡി ജോസഫ് (89) നിര്യാതാനായി. ഇന്ന് രാവിലെ ഇന്ത്യൻ സമയം വെളിപ്പിന് 04.00 ന് ആണ് മരണം സംഭവിച്ചത്. വിളക്കുമാടം സെന്റ് ജോസഫ് ഹൈസ്കൂൾ മുൻ അദ്ധ്യാപകൻ ആയിരുന്നു ജോസഫ്. നാൽപത് വർഷത്തെ അദ്ധ്യാപന പരിചയമുള്ള ആളാണ് മരിച്ച ജോസഫ്. ലണ്ടണിലെ പ്രസിദ്ധമായ കിങ്സ് കോളേജിലെ മേട്രൺ ആയി ജോലി ചെയ്‌തിട്ടുള്ളതും ഇപ്പോൾ യുകെയിലെ ആദ്യ അമേരിക്കൻ ആശുപത്രിയായ ക്ലീവ്ലൻഡ് ലെ നഴ്‌സ് മാനേജർ ആയി ജോലി ചെയ്യുന്ന മിനിജയുടെ പിതാവാണ് പരേതനായ ജോസഫ്.
ആറു മാസം മുൻപ് അതായത് ഈ കഴിഞ്ഞ ഡിസംബറിൽ ഭാര്യ ത്രേസ്യയ്മ്മയുടെ വേർപാട് ജോസഫിനെ വല്ലാതെ അലട്ടിയിരുന്നു. സന്തോഷവാനും വല്യ ആരോഗ്യ പ്രശനങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്ന സമയത്തുണ്ടായ പ്രിയതമയുടെ വേർപാടിൽ ഒരുപാട് ദുഃഖിച്ചിരുന്ന ജോസഫ് അതിൽ നിന്നും പിന്നീട് കരകയറിയിരുന്നില്ല. മരവിച്ച മനസ്സിനൊപ്പം ചുരുങ്ങിയ സമയം കൊണ്ട് വാർദ്ധക്യ സഹജമായ അവശതകൾ വർദ്ധിക്കുകയും തുടർ ചികിത്സയിലും ആയിരുന്നു ജോസഫ് ഇതുവരെ.
നാളെ (22-06-2020) 9:30 ന് വീട്ടിൽ എത്തിക്കുന്ന മൃതദേഹം വൈകീട്ട് 3:00 മണിക്ക് സംസ്‌കാര ശുശ്രുഷകൾ സ്വഭവനത്തിൽ ആരംഭിക്കുകയും സംസ്‌കാരം മടിയൂർക്കര ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നു. കോവിഡിന്റെ വ്യാപനസാധ്യത നിലനിൽക്കുന്നതിനാൽ കുടുംബക്കാർക്ക് ഒഴിച്ച് ആർക്കും വീട്ടിൽ വരുവാനുള്ള അനുവാദം ഉണ്ടായിരിക്കുന്നതല്ല. എങ്കിലും വരുന്നവർക്ക് എല്ലാം സാമൂഹിക അകലം പാലിച്ചു ആദരാഞ്ജലികൾ അർപ്പിക്കുവാനുള്ള സ്ഥലം പുറത്ത് പന്തലിട്ട് ഒരുക്കിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകരുടെയും പോലീസിന്റെയും നിയന്ത്രണത്തിൽ ആയിരിക്കും സംസ്കാരം നടത്തപ്പെടുക.
മക്കൾ
ആനിയമ്മ ഡൊമിനിക് (ബഹറിൻ), ജോസ് വില്ലിങ്ടൺ (റിട്ട. പ്രൊഫ. കെ ഇ കോളേജ്, മാന്നാനം), വിക്ടർ (വെമ്പള്ളി), മാർട്ടിൻ (ഒരുളികുന്നം), മേർളി ടോമി (കൊഴുവനാൽ), ടെൻസൺ (ഡാലസ്), ജെമിനി (അമലഗിരി), മിനിജാ (ലണ്ടൻ)
ന്യൂസ് ഡെസ്ക് , മലയാളം യുകെ
കവന്‍ട്രി: ലണ്ടനടുത്തുള്ള ക്രോളിയിലെ താമസക്കാരനായ 44 വയസ്സുള്ള ജോസ് ആണ് കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത്. 40 ഓളം മലയാളി കുടുംബങ്ങൾ മാത്രമുള്ള ക്രോളിയിലെ മലയാളിക്കുണ്ടായിട്ടുള്ള അത്യാഹിതത്തിൽ മലയാളികളെ ആകെ ദുഃഖത്തിലാഴ്ത്തി.ഒട്ടേറെ പ്രയാസങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചു നടക്കുമ്പോഴും ജോസോ ഭാര്യ സരിതയോ അതൊന്നും പുറമെ പ്രകടിപ്പിച്ചിരുന്നില്ല. ഗാട് വിക് എയര്‍പോര്‍ട്ടില്‍ താത്കാലിക ജോലി ഉണ്ടായിരുന്ന ജോസ് ഇടയ്ക്കു ജോലി നഷ്ടമായതിന്റെ പ്രയാസത്തില്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടും അനുഭവിച്ചിരുന്നതായി സുഹൃത്തുക്കള്‍ അടക്കമുള്ളവര്‍ വിവരിക്കുന്നു. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കാണപ്പെട്ട ജോസിന്റെ മൃതദേഹം സംസ്‌ക്കരിക്കുന്നതിനും കുടുംബത്തിന് തുണയാകുവാനും കരുണ തേടിയെത്തുകയാണ് അദ്ദേഹത്തിന്റെ കുടുംബവും ക്രോളിയിലെ മലയാളി സമൂഹവും.
ഏതാനും കുടുംബങ്ങള്‍ മാത്രമായുള്ള ക്രോളിയില്‍ നിന്നും ഈ കുടുംബത്തിന് സഹായം നല്‍കും വിധമുള്ള പണം കണ്ടെത്തുക പ്രയാസം ആണെന്ന് വ്യക്തമായതോടെയാണ് നാട്ടുകാര്‍ അടക്കമുള്ളവര്‍ സഹായിക്കണം എന്നഭ്യര്‍ത്ഥിക്കുന്നത്. തിങ്കളാഴ്ചയാണ് ജോസ് മെല്‍ബോയിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മൂന്ന് കുട്ടികളുടെ പിതാവാണ് ജോസ്. ഭാര്യ സരിത ക്രോളി ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്യുന്നു . ജോസിന്റെ മാതാപിതാക്കള്‍ നേരത്തെ മരിച്ചിരുന്നു. രണ്ടു സഹോദരിമാരും നാല് സഹോദരന്മാരുമുണ്ട്.
കോവിഡ് നിയന്ത്രണങ്ങൾ നിലവിലിരിക്കുന്നതിനാൽ യുകെയിൽ തന്നെ മൃതസംസ്കാര ശുശ്രൂഷകൾ നടത്തണമെന്നാണ് ബന്ധുക്കളുടെയും തീരുമാനം. ജോസിൻ്റെ നിര്യാണത്തിൽ മലയാളം യുകെ അനുശോചനം രേഖപ്പെടുത്തുന്നു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടനടുത്തുള്ള ക്രോളിയിലെ താമസക്കാരനായ 44 വയസ്സുള്ള ജോസ് ആണ് കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത്. 40 ഓളം മലയാളി കുടുംബങ്ങൾ മാത്രമുള്ള ക്രോളിയിലെ മലയാളിക്കുണ്ടായിട്ടുള്ള അത്യാഹിതത്തിൽ മലയാളികളെ ആകെ ദുഃഖത്തിലാഴ്ത്തി. മൂന്ന് കുട്ടികളുടെ പിതാവായ ജോസ് ലണ്ടൻ ഗാറ്റ് വിക് എയർപോർട്ടിൽ ജോലിക്കാരനായിരുന്നു. ഭാര്യ സരിത ക്രോളി ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്യുന്നു . ജോസിന്റെ മാതാപിതാക്കള്‍ നേരത്തെ മരിച്ചിരുന്നു. രണ്ടു സഹോദരിമാരും നാല് സഹോദരന്മാരുമുണ്ട്.
കോവിഡ് നിയന്ത്രണങ്ങൾ നിലവിലിരിക്കുന്നതിനാൽ യുകെയിൽ തന്നെ മൃതസംസ്കാര ശുശ്രൂഷകൾ നടത്തണമെന്നാണ് ബന്ധുക്കളുടെയും തീരുമാനം. ജോസിൻ്റെ നിര്യാണത്തിൽ മലയാളം യുകെ അനുശോചനം രേഖപ്പെടുത്തുന്നു.
അര്‍ബുദം ബാധിച്ച് നോട്ടിങ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയില്‍ ഇരിക്കെ തുടർചികിത്സക്കായി എയര്‍ ആംബുലന്‍സ് വഴി കേരളത്തിൽ എത്തിച്ച തലശ്ശേരി സ്വദേശി പ്രസാദ് ദാസ് (37 )മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ഏപ്രിൽ 24 ന് ആണ് പ്രസാദ് ദാസിനെ കരിപ്പൂരില്‍ എത്തിച്ചത്. എന്നാൽ എല്ലാ പ്രതീക്ഷകളും ബാക്കിയാക്കി ഇന്ന് പ്രസാദ് വിടവാങ്ങുകയായിരുന്നു.
രണ്ടുവര്‍ഷമായി നോട്ടിംഗ്ഹാമിൽ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലി ചെയ്തിരുന്ന തലശ്ശേരി സ്വദേശി പ്രസാദ് ദാസ്, വയറില്‍ അര്‍ബുദം ബാധിച്ച് നോട്ടിങ് ഹാം യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ നാട്ടിലെത്തണമെന്ന പ്രസാദിന്റെ ആഗ്രഹം പ്രകാരം സുഹൃത്തുക്കൾ ചേർന്ന് ഫണ്ട് റൈസിംഗ് നടത്തിയാണ് എയർ ആംബുലൻസ് ഏർപ്പെടുത്തി നാട്ടിലേക്ക് അയച്ചത്.
കാൻസർ രോഗം ബാധിച്ചു നോട്ടിങ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കേയാണ് പ്രസാദ് ദാസ് നാട്ടിലേക്ക് മടങ്ങിയത് . കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സ നടത്തിയ പ്രസാദിനു അസുഖം കുറഞ്ഞതോടെ ഡിസ്ചാർജ് ചെയ്‌തു ബന്ധു വീട്ടിൽ വിശ്രമത്തിൽ കഴിയവേ പെട്ടെന്ന് അസുഖം വഷളാവുകയും മിംസ് ആശുപത്രിയിൽ തിരിച്ചു പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു. പിറന്നാൾ ആഘോഷിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴാണ് മരണമെത്തിയത്. പ്രസാദ് ജീവിതത്തിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞിരുന്ന ഭാര്യയും ബന്ധുക്കളും ഇപ്പോൾ ഞെട്ടലിൽ ആണ് ഉള്ളത്.
37 വയസ്സു മാത്രമായിരുന്നു പ്രസാദിന്. നോട്ടിംഗ്ഹാമിൽ ചികിത്സയിൽ കഴിയവേ ഭാര്യയേയും നാലു വയസുള്ള ഏക മകളേയും കാണുവാൻ ആഗ്രഹം പ്രകടിപ്പിക്കുകയും നാട്ടിലെത്തിക്കണമെന്ന് അഭ്യർത്ഥിക്കുകയുമായിരുന്നു. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും നേതൃത്വത്തിൽ ആരംഭിച്ച ഫണ്ട് റൈസിംഗിലൂടെയാണ് എയർ ആംബുലൻസ് സൗകര്യമൊരുക്കി പ്രസാദിനെ നാട്ടിലെത്തിച്ചത്. കോവിഡ് പ്രതിസന്ധികൾക്കിടയിൽ പ്രസാദിനെ നാട്ടിലെത്തിച്ചത് ഒട്ടേറെ കടമ്പകൾ കടന്നാണ്. ബ്രിട്ടനിലെ യു എസ്പി ഗ്ലോബൽ ആയിരുന്നു പ്രസാദ് ജോലി ചെയ്തിരുന്നത് . അമേരിക്കയിൽ നിന്നും 60000 ലേറെ ഡോളറും യുകെയിൽ നിന്ന് 41000 ലേറെ പൗണ്ടുമാണ് യാത്രയ്ക്ക് സമാഹരിച്ചത് .
യുകെയിൽ കോവിഡ് ഭീഷണി വ്യാപകമായതിനെ തുടര്‍ന്ന് തുടര്‍ ചികിത്സ പ്രതിസന്ധിയിലായതോടെ കേരളത്തിലെത്തി ചികിത്സ തുടരണമെന്നായിരുന്നു കുടുംബത്തിന്റെ ആഗ്രഹം. മലയാളി കൂട്ടായ്മയായ ഡിസ്ട്രസ് മാനേജ്മെന്റ് കളക്ടീവ് ദൗത്യം ഏറ്റെടുത്തു. ഡിഎംസി രക്ഷാധികാരിയായ മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വഴി കേന്ദ്ര ആഭ്യന്തര വ്യോമയാന മന്ത്രാലയങ്ങളുമായി ബന്ധപ്പെടുകയും അനുമതി ലഭിക്കുകയും ഏപ്രിൽ 24 ന് നാട്ടിൽ എത്തുകയും ചെയ്‌തു. പ്രസാദ് ദാസിനെ നാട്ടിലെത്തിക്കാൻ മുൻകൈ എടുത്ത ബ്രിസ്റ്റോൾ മേയർ ടോം ആദിത്യ പ്രസാദ് ദാസിന്റെ നിര്യാണത്തിൽ അനുശോചനങ്ങൾ അറിയിച്ചു.
സിനിമാ ലോകത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ് യുവ ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്‌പുതിന്റെ മരണം. മുംബൈ ബാന്ദ്രയിലെ വസതിയിൽ മരിച്ച നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്.
മുപ്പത്തിനാല് വയസ്സുള്ള സുശാന്ത് ഏറ്റവും ഒടുവിലായി അഭിനയിച്ചത് ‘ഡ്രൈവ്’ എന്ന ചിത്രത്തിലാണ്. ‘കൈ പോ ഛെ’ എന്ന ചിത്രത്തില്‍ തുടങ്ങി ‘ശുദ്ദ് ദേശി റൊമാന്‍സ്,’ ‘പി കെ,’ ‘എം എസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി,’ തുടങ്ങിയ ചിത്രങ്ങളില്‍ സുശാന്ത് അഭിനയിച്ചു. ‘ദില്‍ ബേചാര’ ആണ് ഇനി റിലീസ് ചെയ്യാനുള്ള സിനിമ.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് നായകൻ മഹേന്ദ്രസിങ് ധോണിയുടെ ജീവിതകഥ സിനിമയാക്കിയപ്പോൾ അതിൽ നായകനായത് സുശാന്ത് സിങ്ങാണ്. ‘എം.എസ്.ധോണി: ദി അൺടോൾഡ് സ്റ്റോറി’ എന്ന ചിത്രത്തിന്റെ സംവിധായകൻ നീരജ് പാണ്ഡെ ധോണിയുടെ വേഷത്തിലേക്ക് സുശാന്തിനെ തെരഞ്ഞെടുക്കാനുള്ള കാരണം, ധോണിയെ പോലെ തന്നെ എളിമയുള്ള, ഏറ്റവും കൂളായ മനുഷ്യനാണ് സുശാന്ത് എന്നതായിരുന്നു. സംവിധായകന്‍ നീരജ് പാണ്ഡെ തന്നെ ഒരവസരത്തില്‍ ഇതിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചിട്ടുണ്ട്.
ഏറെ കഠിനാധ്വാനിയായ സുശാന്ത് സിങ് പല തരത്തിലും ധോണിയുമായി സാമ്യമുള്ള താരമാണ് എന്നും നീരജ് പാണ്ഡെ പറഞ്ഞിരുന്നു. ധോണിയായി മികച്ച അഭിനയമാണ് സുശാന്ത് കാഴ്‌ചവച്ചത്. ബോക്‌സോഫീസിലും സിനിമ കോടികൾ വാരിക്കൂട്ടി.
പാറ്റ്നയിൽ ജനിച്ചു വളർന്ന സുശാന്ത് സിങ് രജ്‌പുത് ടെലിവിഷൻ സീരിയലുകളിലൂടെയാണ് തന്റെ കരിയർ ആരംഭിച്ചത്. സ്റ്റാർ പ്ലസിലെ ‘കിസ് ദേശ് മേ ഹെ മേരാ ദിൽ’ എന്ന സീരിയലിലൂടെയായിരുന്നു തുടക്കം. തുടർന്ന് ‘പവിത്ര റിഷ്‌ത’ എന്ന സീരിയൽ സുശാന്തിനെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനാക്കി.
‘കൈ പോ ചെ’ എന്ന ചിത്രത്തിലൂടെയാണ് സുശാന്ത് ബോളിവുഡിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. മികച്ച നവാഗത നടനുള്ള ആ വർഷത്തെ ഫിലിം ഫെയർ പുരസ്‌കാരവും ഈ ചിത്രത്തിലൂടെ സുശാന്ത് സ്വന്തമാക്കി. റൊമാന്റിക് കോമഡി ചിത്രമായ ശുദ്ധ് ദേശി റൊമാൻസ് (2013), ആക്ഷൻ ത്രില്ലർ ഡിറ്റക്ടീവ് ബയോംകേഷ് ബക്ഷി എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് സുശാന്ത് കാഴ്‌ചവച്ചത്.
താരത്തിന്റെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. അകാലത്തിൽ മരിച്ചു പോയ അമ്മയെ കുറിച്ചാണ് ജൂൺ മൂന്നിന് ഷെയർ ചെയ്ത പോസ്റ്റിൽ സുശാന്ത് പറയുന്നത്.
“നിങ്ങൾ ഉണ്ടായിരുന്നിടത്തോളം കാലം ഞാനുമുണ്ടായിരുന്നു. ഞാനിപ്പോൾ നിങ്ങളുടെ ഓർമകളിൽ ജീവിക്കുന്നു. ഒരു നിഴൽ പോലെ, ഒരു വെളിച്ചത്തുണ്ടുപോലെ…. സമയം ഇവിടെ നിന്നും നീങ്ങുന്നില്ല. ഇത് മനോഹരമാണ്, എന്നന്നേക്കുമുള്ളതാണ്…. നിങ്ങള്‍ ഓർക്കുന്നുവോ, എന്നും എന്നോടൊപ്പം ഉണ്ടായിരിക്കുമെന്ന് നിങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. എന്തു തന്നെയായാലും ഞാൻ പുഞ്ചിരിക്കുമെന്ന് ഞാൻ നിങ്ങൾക്കും വാക്കു തന്നിരുന്നു. നമുക്ക് രണ്ടു പേർക്കും തെറ്റിപ്പോയെന്നു തോന്നുന്നു അമ്മാ..,” അമ്മയെ കുറിച്ച് ഒരിക്കൽ സുശാന്ത് എഴുതിയ വരികൾ ഇങ്ങനെ.
അമ്മയുമായി ഏറെ ആത്മബന്ധമുണ്ടായിരുന്ന സുശാന്തിനെ അമ്മയുടെ മരണം ഏറെ തളർത്തിയിരുന്നു. പല അഭിമുഖങ്ങളിലും അമ്മയെ കുറിച്ച് സുശാന്ത് പറഞ്ഞിട്ടുണ്ട്. സുശാന്തിന് 16 വയസുള്ളപ്പോള്‍, 2002ലാണ് സുശാന്ത് സിങ് രാജ്പുതിന്റെ അമ്മ മരിക്കുന്നത് അമ്മയുടെ മരണം കുടുംബത്തെ ആകെ തളർത്തിയ സംഭവമാണ്. അതോടെയാണ് സുശാന്തും കുടുംബവും സ്വദേശമായ പാട്ന വിട്ട് ദില്ലിയിലേക്ക് കൂടു മാറിയത്. തുടര്‍ന്ന് എഞ്ചിനീയറിംഗ് ബിരുദത്തിനു പഠിച്ച സുശാന്ത്, അത് പൂര്‍ത്തിയാക്കാതെ അഭിനയരംഗത്തേക്ക് എത്തുകയായിരുന്നു.
അമ്മയുമായി ഏറെ ആത്മബന്ധമുണ്ടായിരുന്ന സുശാന്തിനെ അമ്മയുടെ മരണം ഏറെ തളർത്തിയിരുന്നു. പല അഭിമുഖങ്ങളിലും അമ്മയെ കുറിച്ച് സുശാന്ത് പറഞ്ഞിട്ടുണ്ട്. സുശാന്തിന് 16 വയസുള്ളപ്പോഴാണ് അമ്മ മരിക്കുന്നത്. പാട്നയിലാണ് സുശാന്ത് ജനിച്ചു വളർന്നത്. സുശാന്തിന്റെ സഹോദരിമാരിൽ ഒരാളായ മിതു സിംഗ് സംസ്ഥാനതല ക്രിക്കറ്റ് പ്ലെയറാണ്.