മൃതദേഹം ഇന്ന് ബംഗലൂരുവിൽ നിന്ന് കൊണ്ട്‌ വരും. രാത്രി ഒമ്പതു മണിയോടെ കോട്ടയം നട്ടാശേരി വായനശാലയ്ക്കു സമീപത്തുള്ള ചൊവ്വാറ്റുകുന്നേൽ വസതിയിൽ എത്തിക്കും. ഇടുക്കി മുരിക്കാശേരി ഇടയാൽ കുടുംബാംഗം സാലമ്മയാണ് അമ്മ. മകനൊപ്പം ബാംഗളൂരിലായിരുന്നു സാലമ്മ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മഞ്ഞുരുകും കാലം സംവിധാനം ചെയ്യുന്ന മനു ജ്യേഷ്ഠനാണ്. മീനു, സാനു എന്നിരാണ് മറ്റു സഹോദരങ്ങൾ. സംസ്കാരം ഞായറാഴ്ച രണ്ടരയ്ക്ക് പാറമ്പുഴ ബത്ലഹേം പള്ളിയിൽ.

മലയാളത്തിലെ ജനപ്രിയ എഴുത്തുകാരിൽ പ്രമുഖനാണ് ജോയ്സി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ജോയ് സി. (ചൊവാറ്റ്കുന്നേൽ). മലയാള വാരികകളില്‍ എഴുതിയിരുന്ന നോവലുകളിലൂടെയാണ് ജോയ്സി ജനപ്രിയനായത്. ജേസി ജൂനിയർ, ജോസി വാഗമറ്റം, സി.വി നിർമ്മല എന്നീ തൂലികാ നാമങ്ങളിലും ഇദ്ദേഹം നോവലുകൾ രചിച്ചിട്ടുണ്ട്.