Obituary

അമാനുഷിക കഥാപാത്രങ്ങളുടെ പിതാവ് സ്റ്റാന്‍ ലീ അന്തരിച്ചു. സ്പൈഡര്‍മാനും അയണ്‍ മാനും ഉള്‍പ്പടെ അന്‍പതിലേറെ കോമിക് കഥാപാത്രങ്ങള്‍ മാര്‍വല്‍ കോമിക്സ് മുന്‍ ചീഫ് എഡിറ്ററായിരുന്ന സ്റ്റാന്‍ ലീയുടെ സൃഷ്ടിയാണ്. അമേരിക്കയിലെ ലോസാഞ്ചലസിലായിരുന്നു 95 കാരനായ സ്റ്റാന്‍ ലീയുടെ അന്ത്യം.
ലോകത്തെ സ്വപ്നം കാണാന്‍ പഠിപ്പിച്ച സൂപ്പര്‍ ഹീറോ. ചിലന്തിയെ രക്ഷകനാക്കിയ ഇതിഹാസം. സ്റ്റാന്‍ലി മാര്‍ട്ടിന്‍ ലീബര്‍ എന്ന സ്റ്റാന്‍ ലീ. എക്സ് മെന്‍, സ്പൈഡര്‍മാന്‍, ഹള്‍ക് അയണ്‍ മാന്‍, തോര്‍ ഡോക്ടര്‍ സ്ട്രെയിഞ്ച് . പിതാവിന്റെ മരണത്തില്‍ പൊട്ടിക്കരയുന്ന സൂപ്പര്‍ ഹീറോകളുടെ നിര ഇനിയുമേറെ.

Image result for stan-lee-passed-away

മാര്‍വല്‍ കോമിക്സില്‍ സാധാരണക്കാരനായി ജോലിക്കുകയറിയ സ്റ്റാന്‍ ലി ഭാവനകളുടെ അതികായനായി വളര്‍ന്നു. ജര്‍മാനിക് മിതോളജിയിലെ ഇടിമുഴക്കത്തിന്റെ ദേവനായ തോര്‍ സ്റ്റാന്‍ ലിയുടെ ഭാവനയില്‍ സൂപ്പര്‍ ഹീറോയായി.
മാര്‍വല്‍ സിനിമകളില്‍ സൃഷികള്‍ക്കൊപ്പം സൃഷ്ടാവും വേഷമിട്ടു. ഒരു ഡോളറിന്റെ ബിസിനസില്‍ നിന്ന് മാര്‍വല്‍ കോമിക് കഥാപാത്രങ്ങളെ സിനിമയായും കംപ്യൂട്ടര്‍ ഗെയിമായും കോടികളുടെ വ്യവസായമാക്കി മാറ്റി സ്റ്റാന്‍ ലീ.

നടിയും ഡബ്ബിങ്ങ് ആർടിസ്റ്റുമായ ലക്ഷ്മി കൃഷ്ണമൂർത്തി നിര്യാതയായി. 90 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കോഴിക്കോട് സ്വദേശിയാണ്. മുത്തശി കഥാപാത്രങ്ങളിലൂടെയാണ് അവർ ശ്രദ്ധ പിടിച്ചുപറ്റിയത്. ആകാശവാണിയിൽ അവതാരികയായി ജോലി ചെയ്തു. പഞ്ചാഗ്നിയാണ് ആദ്യ ചിത്രം. തൂവൽ കൊട്ടാരം, ഈ പുഴയും കടന്ന്, കളിയൂഞ്ഞാൽ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2010 ൽ പുറത്തിറങ്ങിയ കേശുവാണ് അവസാന ചിത്രം.

ന്യൂസ് ഡെസ്ക്

കോട്ടയം സ്വദേശിനിയായ മലയാളി നഴ്സ് യുകെയിൽ മരണമടഞ്ഞു. ദീർഘകാലമായി ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന എൽസി തോമസ് (51) ആണ് മരിച്ചത്. . കോട്ടയം കൂടല്ലൂർ എറുമ്പിൽ കുടുംബാംഗമാണ്. കല്ലറ പീടികപ്പറമ്പിൽ തോമസ് അബ്രാഹമാണ് ഭർത്താവ്. അതുൽ, അതുല്യ, അഖിൽ എന്നിവർ മക്കളാണ്. ക്രോയ്ഡോണിനടുത്തുള്ള  കേറ്റർഹാമിൽ ആണ് ഇവർ താമസിക്കുന്നത്. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും.

മലയാളം യുകെ ന്യൂസ് ടീമിന്റെ ആദരാഞ്ജലികൾ.

സിനിമാതാരം സുരാജ് വെഞ്ഞാറമൂടിന്റെ പിതാവ് വാസുദേവന്‍ നായര്‍ (78) അന്തരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. പിതാവിന്റെ മരണ വാര്‍ത്തയറിഞ്ഞ് സുരാജിന് സങ്കടം അടക്കാനായില്ല. പല ചാനല്‍ ഇന്റര്‍വ്യൂകളിലും വളരെ രസകരമായിട്ടാണ് അച്ഛനെ സുരാജ് അവതരിപ്പിക്കാറുള്ളത്. തന്റെ അച്ഛന്‍ തന്നെ ഒരിക്കല്‍ പോലും മോനേ എന്ന് വിളിച്ചിട്ടില്ലെന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞ് നടന്‍ സുരാജ് വെഞ്ഞാറമ്മൂട്.

അച്ഛന്‍ തന്നെ ഒരിക്കല്‍ പോലും മോനെ എന്ന് വിളിച്ചിട്ടില്ല, കെട്ടിപ്പിടിച്ച് ഒരു ഉമ്മ തന്നിട്ടില്ല. ഞങ്ങളുടെ ചുറ്റുവട്ടത്തുള്ള പിള്ളേരെയൊക്കെ മോനെ എന്ന് വിളിക്കും. മറ്റുള്ളവരോട് പറയുമ്പോള്‍ പറയും ഇതെന്റെ മകനാണ് എന്നൊക്കെ, പക്ഷെ ഒരിക്കലും തന്നെ നേരിട്ട് മോനെ എന്ന് വിളിച്ചിട്ടില്ലെന്ന് സുരാജ് പറഞ്ഞു. ഇത് പറയുമ്പോള്‍ സുരാജ് കരയുകയായിരുന്നു. തനിക്ക് ദേശീയ പുരസ്‌ക്കാരം ലഭിച്ച് വീട്ടില്‍ ചെന്നപ്പോള്‍ അന്ന് ആദ്യമായി അച്ഛന്‍ തന്നെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചുവെന്നും സുരാജ് പറഞ്ഞു.

കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്ന സിനിമയുടെ കഥ കേട്ടപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് തന്റെ അച്ഛനെയാണ്. നിറയെ സ്‌നേഹമുള്ള ഒരാളാണ് അച്ഛന്‍. പക്ഷെ, അതൊരിക്കല്‍ പോലും പ്രകടിപ്പിച്ചിട്ടില്ല. അച്ഛന്‍ തന്നെയാണ് എന്റെ ഹീറോ. അച്ഛനില്‍നിന്ന് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. പേരറിയാത്തവര്‍ എന്ന ചിത്രത്തിലൂടെ തനിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചു. പക്ഷെ, ആ സിനിമ ആളുകള്‍ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ പലരും നെറ്റി ചുളിച്ചു.സുരാജിന് ദേശീയ പുരസ്‌കാരമോ. ആ സിനിമ കണ്ട ആളുകള്‍ക്കെ എനിക്ക് ദേശീയ പുരസ്‌ക്കാരം ലഭിച്ചുവെന്ന് വിശ്വസിക്കാന്‍ സാധിക്കു.

പ്രേക്ഷകരുടെ കൈയില്‍നിന്ന് എനിക്ക് ദേശീയ പുരസ്‌ക്കാരം കിട്ടിയത് ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലെ ആ രണ്ട് സീനുകളില്‍ കൂടിയാണ്’. സുരാജ് പറഞ്ഞു. കോമഡിയിലൂടെയാണ് താന്‍ സിനിമയിലേക്ക് വന്നത്. കോമഡി തന്നെയാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ളതും. എന്നാല്‍ സ്ഥിരമായ കോമഡി വേഷങ്ങള്‍ തന്നെ മടുപ്പിച്ചിരുന്നെന്നും സുരാജ് പറയുന്നു.ഈ സമയത്ത് സംവിധായകന്‍ രഞ്ജിത്തിനോട് അങ്ങോട്ട് ചോദിച്ചാണ് ഒരു ക്യാരക്ടര്‍ റോള്‍ മേടിക്കുന്നത്. സ്പിരിറ്റ് എന്ന സിനിമയില്‍ തെറ്റില്ലാത്തൊരു വേഷം അദ്ദേഹം നല്‍കിയെന്നും സുരാജ് പറഞ്ഞു.

മരണാനന്തര കര്‍മ്മം ഞാറാഴ്ച്ച ഉച്ചക്ക് ഒരു മണിക്ക് വെഞ്ഞാറമൂട് വീട്ടില്‍ വെച്ച് നടക്കുന്നതാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: വിലാസിനി. മറ്റുമക്കള്‍: സുജാത, സജി.

കാസര്‍കോട്: എംഎല്‍എ പി.ബി.അബ്ദുള്‍ റസാഖ് (63) അന്തരിച്ചു. കാസര്‍കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മുസ്‌ലീം ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു റസാഖ്.
2011 മുതല്‍ മഞ്ചേശ്വത്തെ പ്രതിനിധീകരിക്കുന്ന റസാഖ് 2016-ല്‍ ബിജെപിയിലെ കെ.സുരേന്ദ്രനെ 89 വോട്ടിന് പരാജയപ്പെടുത്തിയാണ് വീണ്ടും നിയമസഭയിലെത്തിയത്.

ഫ്രണ്ട് മലയാളി അസോസിയേഷന്‍ ഹംപ്‌ഷെയര്‍ യുകെ സ്ഥാപക നേതാക്കളില്‍ ഒരാളും സൗത്താംപ്ടണിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകില്‍ സജീവ സാന്നിധ്യവുമായ വരുണ്‍ ജോണിന്റെ പിതാവ് ഒലിക്കാപുത്തന്‍പുര ജോണ്‍ അന്തരിച്ചു. 76 വയസായിരുന്നു. റിട്ടയേര്‍ഡ് റവന്യൂ ഉദ്യോഗസ്ഥനായിരുന്നു പരേതന്‍. പാലാ മരങ്ങാട്ടുപള്ളി മണ്ണാക്കനാട് ഇടവകാംഗമാണ്.

മക്കള്‍: വരുണ്‍ ജോണ്‍ (ഇംഗ്ലണ്ട്) ഫാദര്‍: തോമസ് ജോണ്‍(അരുണ്‍ ജോണ്‍) ഓലിക്ക പുത്തന്‍പുര (ഫ്രാന്‍സ്) ജോജി സാജു (കോട്ടയം)
മരുമക്കള്‍: സൗമ്യ വരുണ്‍. സജു എടക്കര

വരുണിന്റെ പിതാവിന്റെ വേര്‍പാടില്‍ ഫ്രണ്ട്സ് മലയാളി അസോസിയേഷന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ചെങ്കുളം(കൊല്ലം): ചെങ്കുളം വലിയ കോണോത്ത് ചാക്കോ തോമസിന്റെ ഭാര്യ ഏലിക്കുട്ടി തോമസ്(84) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് (17/10) 3 മണിക്ക് ചെങ്കുളം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ തിരുവനന്തപുരം ഭദ്രാസാനധിപന്‍ ഗബ്രിയേല്‍ മാര്‍ ഗ്രിഗറിയോസ് മെത്രാപ്പൊലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കും. കൊട്ടറ ചെറുവരകുന്നില്‍ കുടുംബാഗമാണ്. മക്കള്‍: കൊച്ചുമ്മന്‍, അച്ചാമ്മ, കുഞ്ഞനാമ്മ, അക്കാമ്മ, ജോണ്‍സണ്‍(ദുബായ്), അനില്‍(ബെല്‍ഫാസ്റ്റ്), ഷീല(ദുബായ്). മരുമക്കള്‍; വല്‍സ, പരേതനായ സാബു, ഐസക്, ജോണ്‍, അനില, സുനി(സ്റ്റാഫ് നഴ്‌സ് മാറ്റര്‍ ഹോസ്പിറ്റല്‍, ബെല്‍ഫാസ്റ്റ്), സജു

മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകന്‍ പോള്‍ അലന്‍ സിയാറ്റലില്‍ അന്തരിച്ചു. കാന്‍സറിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. 65 വയസായിരുന്നു. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതിജീവിച്ച കാന്‍സര്‍ വീണ്ടും തിരിച്ചെത്തിയെന്ന് രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ് അലന്‍ അറിയിച്ചത് . മികച്ച സാങ്കേതികവിദഗ്ധനും മനുഷ്യസ്നേഹിയും സംഗീതജ്ഞനും കായിക പ്രേമിയുമായിരുന്നു. രണ്ടു പ്രഫഷനല്‍ ഫുട്ബോള്‍ ടീമുകളുടെ ഉടമയാണ്. കളികൂട്ടുകാരനായ ബില്‍ ഗേറ്റ്സിനൊപ്പം ചേര്‍ന്ന് 1975 ‍ ആണ് മൈക്രോസോഫ്റ്റിന് രൂപം നല്‍കിയത്. പോളിന്റെ വിയോഗം ഹൃദയഭേദകമെന്ന് ബില്‍ ഗേറ്റ്സ് പ്രതികരിച്ചു. 2013 ലോകത്തിലെ ഏറ്റവും വലിയ ധനികനായ അവിവാഹിതനായി അലനെ വെല്‍ത്ത് എക്സ് തിരഞ്ഞെടുത്തിരുന്നു.

ലെസ്റ്ററില്‍ മരണമടഞ്ഞ അലന്‍ ജോസഫിന്‍റെ സംസ്കാര ചടങ്ങുകള്‍ ഒക്ടോബര്‍ 19ന് നടക്കും. ജോസഫ് ലൈബിന്‍റെയും എമറാള്‍ഡ് ജോസഫിന്‍റെയും മകനായ അലന്‍ ജോസഫ് (16 വയസ്സ്) ബ്രെയിന്‍ ഹെമറേജ് മൂലമാണ് മരണമടഞ്ഞത്. ലെസ്റ്റര്‍ സെന്റ്‌ പോള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ എ ലെവല്‍ വിദ്യാര്‍ത്ഥി ആയിരുന്ന അലനെ അസുഖത്തെ തുടര്‍ന്ന് നോട്ടിംഗ്ഹാമിലെ ക്വീന്‍സ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ഇക്കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന്  അലനെ മരണം കീഴ്പ്പെടുത്തുകയായിരുന്നു.

ജിസിഎസ്ഇയില്‍ മികച്ച മാര്‍ക്കുകളോടെ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച അലന്‍ ജോസഫ് അദ്ധ്യാപകര്‍ക്കും സഹപാഠികള്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു. പഠനത്തിലും പഠനേതര വിഷയങ്ങളിലും അലന്‍ ഒരുപോലെ മികവ് പുലര്‍ത്തിയിരുന്നു. മികച്ച രീതിയില്‍ കീബോര്‍ഡ് കൈകാര്യം ചെയ്തിരുന്ന അലന്‍ പള്ളിയിലെ ഗായകസംഘത്തിന്റെ ഭാഗവുമായിരുന്നു. സമപ്രായക്കാരായ കുട്ടികള്‍ക്ക് മാതൃകയാക്കാവുന്ന ജീവിതശൈലിക്കുടമയായിരുന്നു അലന്‍ എന്ന് സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. അലന്റെ പെട്ടെന്നുള്ള മരണം തീര്‍ത്തും അവിശ്വസനീയവും മാതാപിതാക്കള്‍ക്കും കുടുംബ സുഹൃത്തുക്കള്‍ക്കും തീരാ വേദന സമ്മാനിക്കുന്നതും ആയി.

ഒക്ടോബര്‍ 19 വെള്ളിയാഴ്ച കാലത്ത് പത്ത് മണി മുതല്‍ മൃതസംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കും.  സയണ്‍ വേര്‍ഡ് മിനിസ്ട്രീസിന്റെ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു സൗകര്യം ഒരുക്കിയിട്ടുണ്ട്. പൊതുദര്‍ശനത്തിനു ശേഷം 02.00 മണിയ്ക്ക് ഗ്രോബി റോഡിലുള്ള ഗില്‍റോസ് സെമിത്തേരിയില്‍ അലനെ സംസ്കരിക്കും.

പൊതുദര്‍ശനത്തിന് വയ്ക്കുന്ന വേദിയുടെ അഡ്രസ്സ് താഴെ

Zion Word Ministries
Carey Hall
159 Harrison Road
Leicester LE4 6NP

സംസ്കാരം നടക്കുന്ന സെമിത്തേരിയുടെ അഡ്രസ്സ്

Gilroes Cemetery
Groby Road
Leicester LE3 9QG

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ കോണ്ടാക്റ്റ് ചെയ്യാവുന്നതാണ്.

Bro Wesley : 07950301715
Bro Kesu : 07957626517
Bro Eddie : 07929386074

അലന്റെ ഓര്‍മ്മയ്ക്കായി നടത്തുന്ന ചാരിറ്റിപ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് സയണ്‍ വേര്‍ഡ് മിനിസ്ട്രീസിന്റെ താഴെ കൊടുത്തിരിക്കുന്ന അക്കൌണ്ടിലേക്ക് പണം നല്‍കാവുന്നതാണ്. റെഫറന്‍സ് ആയി Allen എന്ന് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Account Name : Zion Word Church
Account Number : 41408623
Sort Code : 40-28-03
Bank : HSBC

മും​​ബൈ: ഹി​​ന്ദി സി​​നി​​മാ ഗാ​​യ​​ക​​ൻ നി​​തി​​ൻ ബാ​​ലി (47) കാ​​റ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ചു. തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി ഇ​​ദ്ദേ​​ഹം സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന കാ​​ർ മും​​ബൈ ബോ​​റി​​വ​​ലി​​യി​​ൽ റോ​​ഡ് മീ​​ഡി​​യ​​നി​​ൽ ഇ​​ടി​​ച്ചാ​​യി​​രു​​ന്നു അ​​പ​​ക​​ടം. തു​​ട​​ർ​​ന്ന് ബാ​​ലി​​യെ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ചി​​കി​​ത്സ തേ​​ടാ​​തെ ഇ​​ദ്ദേ​​ഹം മ​​ലാ​​ഡി​​ലെ വീ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങി.

ഇ​​ന്ന​​ലെ രാ​​വി​​ലെ വ​​യ​​റ്റി​​ൽ വേ​​ദ​​ന അ​​നു​​ഭ​​വ​​പ്പെ​​ട്ട​​തി​​നെ​​ത്തു​​ട​​ർ​​ന്ന് വീ​​ണ്ടും ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും മ​​ര​​ണ​​ത്തി​​നു കീ​​ഴ​​ട​​ങ്ങി. പ​​ഴ​​യ​​കാ​​ല ഹി​​റ്റ് ഗാ​​ന​​ങ്ങ​​ൾ റീ​​മി​​ക്സ് ചെ​​യ്താ​​യി​​രു​​ന്നു 1990ക​​ളി​​ൽ നി​​തി​​ൻ ബാ​​ലി പ്ര​​ശ​​സ്ത​​നാ​​കു​​ന്ന​​ത്.

RECENT POSTS
Copyright © . All rights reserved