Obituary

അടിമാലി: യുക്മ ചാരിറ്റി ട്രസ്റ്റിയും, യുക്മ ന്യൂസ് എഡിറ്റോറിയൽ ബോർഡംഗവും മുൻ യുക്മ ന്യൂസ് ചീഫ് എഡിറ്ററുമായിരുന്ന ബൈജു തോമസിന്റെ മാതാവ് പാറത്തോട് പുൽത്തകിടിയിൽ പി.ജെ തോമസിന്റെ (കുഞ്ഞച്ചൻ) ഭാര്യ എൽസി തോമസ് (70) നിര്യാതയായി. സംസ്ക്കാരം വെള്ളിയാഴ്ച (11/10/2019) വൈകിട്ട് നാലിന് പാറത്തോട് സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.
പരേത കുഞ്ചിത്തണ്ണി തയ്യിൽ കുടുംബാംഗമാണ്.
മക്കൾ: ദീപക്, പരേതനായ ബിജു, ബൈജു, ദീപ, റാണി. മരുമക്കൾ: രാജി, ജാൻസി, ദീപ, ജോബി, ബിനോയി.

ബൈജു തോമസിന്റെ മാതാവിന്റെ നിര്യാണത്തിൽ യുക്മ നാഷണൽ കമ്മിറ്റിക്കു വേണ്ടി പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, ട്രഷറർ അനീഷ്ൺ ജോൺ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, മിഡ്ലാൻഡ്സ് റീജിയനു വേണ്ടി പ്രസിഡന്റ് ബെന്നി പോൾ, മൈക്ക വാൽസാൾ പ്രസിഡന്റ് സന്തോഷ് തോമസ് എന്നിവർ അനുശോചനം രേഖപ്പെടുത്തി.

മംഗളൂരു: പ്രശസ്ത സാക്സ ഫോൺ വാദകൻ കദ്രി ഗോപാല്‍നാഥ് അന്തരിച്ചു. 69 വയസ്സായിരുന്നു. പുലർച്ചെ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കർണാടക സംഗീത സദസ്സുകൾക്ക് സാക്സാഫോണിനെ പരിചയപ്പെടുത്തിയത് അദ്ദേഹമാണ്. കർണാടകയിലെ ദക്ഷിണ കാനറയിൽ ജനിച്ച ഗോപാൽനാഥ് നാഗസ്വര വിദ്വാനായ പിതാവിൽ നിന്നാണു സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിച്ചു തുടങ്ങിയത്. നാഗസ്വരമാണ് ആദ്യം പഠിച്ചത്. എന്നാൽ മൈസൂർ കൊട്ടാരത്തിലെ ബാൻഡ് സംഘത്തിന്റെ പക്കലുള്ള ക്ലാർനറ്റ് ശ്രദ്ധയിൽപ്പെട്ടതോടെ കമ്പം അതിലേക്ക് മാറി.

പ്രധാനപ്പെട്ട രാജ്യാന്തര സംഗീതോൽസവങ്ങളിലെല്ലാം കദ്രി ഗോപാൽനാഥിന്റെ സാക്‌സാഫോൺ മുഴങ്ങിയിട്ടുണ്ട്. ബിബിസിയുടെ പ്രൊമനേഡ് കച്ചേരിയിൽ ക്ഷണം കിട്ടിയ ആദ്യത്തെ കർണാടക സംഗീതജ്ഞനാണ് അദ്ദേഹം. ബെർലിനിലെയും പ്രേഗിലെയും ജാസ് ഫെസ്റ്റിവലുകളിലും അവസരം ലഭിച്ചു. സാക്‌സോഫോൺ ചക്രവർത്തി, സാക്‌സോഫോൺ സമ്രാട്ട്, ഗാനകലാശ്രീ, നാദോപാസന ബ്രഹ്‌മ, സംഗീതവൈദ്യരത്ന, നാദകലാനിധി, കലൈമാമണി എന്നിങ്ങനെ കർണാടക സംഗീതലോകത്തു കദ്രിക്കു കിട്ടാത്ത പുരസ്‌കാരങ്ങൾ ഇല്ലെന്നു തന്നെ പറയാം. കാഞ്ചി കാമകോടി പീഠത്തിന്റെയും ശൃംഗേരി മഠത്തിന്റെയും ആസ്ഥാന വിദ്വാൻ പദവിയുമുണ്ട്.

പ്രണയവും വിരഹവും പാടി സംഗീതത്തിന്റെയും ഉന്മാദത്തിന്റെയും ഉച്ചസ്ഥായികളിൽ വിഷാദലഹരിയോടെ ജീവിച്ച ഹൊസെ ഹൊസെ(71)യ്ക്കു വിട. അർബുദത്തിനു ചികിത്സയിലായിരുന്നു.

അതേസമയം, ഹൊസെയുടെ മൃതദേഹം എവിടെയെന്നതിൽ സ്ഥിരീകരണമില്ലാത്തതു വിവാദമായി. മൃതദേഹം തങ്ങളുടെ ഇളയ അർധസഹോദരി സറീത്തയും അമ്മ സാറ സാലസറും ചേർന്ന് ഒളിപ്പിച്ചിരിക്കുകയാണെന്നു ഹൊസെയുടെ മക്കളായ ജോയലും മരിസോളും ആരോപിച്ചു. ഇവർ പൊലീസിൽ പരാതിയും നൽകി.

മെക്സിക്കോയിൽ, ഗായകൻ ഹൊസെ സൊസ എസ്ക്വിവലിന്റെയും പിയാനിസ്റ്റ് മാർഗരിത്ത ഓർടിസിന്റെയും മകനായി 1948 ഫെബ്രുവരി 17നു ജനിച്ച് സംഗീതത്തിൽ കളിച്ചുവളർന്ന ഹൊസെ റോമുലോ സൊസ ഓർടിസാണു ഹൊസെ ഹൊസെയായി പ്രശസ്തനായത്. ഉപേക്ഷിച്ചുപോയിട്ടും പിതാവിനോടുള്ള കടപ്പാടിന്റെ സ്നേഹമുദ്രയായി സ്വീകരിച്ചതാണു ‘ഹൊസെ ഹൊസെ’ എന്ന പേര്.

1970ലെ ലാറ്റിനമേരിക്കൻ ഗാനോത്സവത്തിൽ പാടിയ ‘എൽ ത്രിസ്തെ’ ഗാനമാണ് അത്രകാലം ജാസിലും മറ്റും ശ്രദ്ധയർപ്പിച്ചിരുന്ന ഗായകനെ താരമാക്കിയത്. 8 തവണ ഗ്രാമി നാമനിർദേശങ്ങൾ ലഭിച്ചിട്ടും പുരസ്കാരം സ്വന്തമാക്കാനായില്ല. ലാറ്റിൻ റിക്കോഡിങ് അക്കാദമിയുടെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ലഹരിമരുന്നിന് അടിമയായി, വിവാഹം തകർന്ന്, ടാക്സി കാറിൽ അന്തിയുറങ്ങി ജീവിതം കാറ്റിൽപ്പറത്തിയ ഗായകന് സുഹൃത്തുക്കളാണ് പുനർജന്മം നൽകിയത്. രോഗം മൂലം പിൽക്കാലത്തു സ്വരം നഷ്ടപ്പെട്ടിരുന്നു.

മുൻ ഫ്രഞ്ച് പ്രസിഡണ്ട് ജാക്ക് ഷിറാക് അന്തരിച്ചു. 86 വയസ്സായിരുന്നു. യൂറോപ്പിലെ ഏറ്റവും ദൈർഘ്യമേറിയ രാഷ്ട്രീയജീവിതം നയിച്ച നേതാക്കളിലൊരാളാണ് ഇദ്ദേഹം. ഏറെക്കാലമായി അൽഷൈമേഴ്സ് രോഗബാധയിലായിരുന്നു ജാക്ക് ഷിറാക്.

1995 മുതൽ 2007 വരെ ഇദ്ദേഹം ഫ്രാൻസ് ഭരണകൂടത്തിന്റെ ഉന്നത സ്ഥാനങ്ങളിലുണ്ടായിരുന്നു. രണ്ടുതവണ പ്രസിഡണ്ടായും രണ്ടുതവണ പ്രധാനമന്ത്രിയായും.18 വർഷത്തോളം പാരിസിന്റെ മേയറായി പ്രവർത്തിച്ചിട്ടുണ്ട് ഷിറാക്.

ആബൽ ഫ്രാന്ഡസിസ് മാരീ ഷിറാക്കിന്റെ മകനായി ജ്യോഫറി സെയ്ന്റ് ഹിലയർ ക്ലിനിക്കിലാണ് ഇദ്ദേഹം ജനിച്ചത്. 1932ൽ. മാതാപിതാക്കളുടെ ഏക മകനായിരുന്നു ഷിറാക്ക്. ഇദ്ദേഹത്തിനൊരു സഹോദരിയുണ്ടായിരുന്നെങ്കിലും അവർ ഏറെ ചെറുപ്പത്തിൽ മരിച്ചു പോയി.

ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായാണ് ഷിറാക് തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങിയത്. കമ്മ്യൂണിസ്റ്റ് സെൽ യോഗങ്ങളിൽ ഇദ്ദേഹം പങ്കെടുക്കുകയുണ്ടായി.

പ്രമുഖ നടൻ സത്താർ (67)അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ കാലമായി കരള്‍ രോഗത്തെത്തുടര്‍ന്ന്  ചികില്‍സയിലായിരുന്നു മുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.മലയാള സിനിമയില്‍ നായകനായും പ്രതിനായകനായും തിളങ്ങി.

തമിഴ് തെലുങ്ക് ഭാഷകളിൽ അഭിനയിച്ചു. ബെൻസ് വാസു, ഈ നാട്, ശരപഞ്ചരം എന്നിങ്ങനെ 80കളിലെ ഹിറ്റ്ചിത്രങ്ങളിൽ അഭിനയിച്ചു. 1976ൽ പുറത്തിറങ്ങിയ അനാവരണമാണ് നായകനായി എത്തിയ ആദ്യ ചിത്രം. 2014ൽ പുറത്തിറങ്ങിയ ‘പറയാൻ ബാക്കിവച്ചത്’ ആണ് അവസാന ചിത്രം.

1975ല്‍ ഭാര്യയെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ആയിരുന്നു അരങ്ങേറ്റം. 1976ല്‍ അനാവരണത്തിലൂടെ നായകനായി. വില്ലന്‍ വേഷങ്ങളിലും ശ്രദ്ധേയനായി.  കബറടക്കം വൈകീട്ട് നാലുമണിക്ക് പടിഞ്ഞാറേ കടുങ്ങല്ലൂര്‍ ജുമാ മസ്ജിദില്‍ നടക്കും.

ആലുവ യുസി കോളജിലെ പഠനത്തിനിടെ തോന്നിയ കൗതുകമാണ് കൊടുങ്ങല്ലൂരുകാരന്‍ സത്താറിനെ സിനിമയിലെ താരമാക്കിയത്. നായകനായും വില്ലനായും സിനിമയില്‍ നിന്നത് നാലുപതിറ്റാണ്ടുകാലം. ഉയര്‍ച്ചതാഴ്ചകള്‍ക്കിടയിലും പരാതികളില്ലാതെ സിനിമയ്ക്കൊപ്പം സഞ്ചരിച്ച സത്താറിനെ ഓര്‍ക്കാന്‍ നിരവധി കരുത്തുറ്റ വേഷങ്ങളുണ്ട് പ്രേക്ഷകമനസ്സില്‍.

പ്രേംനസീര്‍ സിനിമയിലേക്ക് പുതുമുഖത്തെ ആവശ്യമുണ്ട് എന്ന പരസ്യമാണ് സത്താറിന്റെ ജീവിതം മാറ്റിമറിച്ചത്. ആ അപേക്ഷ പരിഗണിക്കപ്പെട്ടത് വിന്‍സെന്റ് മാഷിന്റെ അനാവരണത്തിലെ നായകവേഷത്തിലേക്ക്. എഴുപതുകളുടെ മധ്യത്തിലെത്തിയ ചിത്രത്തിന്റെ വിജയം സത്താറിന്റെ മുന്നേറ്റത്തിന്റെ തുടക്കമായിരുന്നു. തുടര്‍ന്നെത്തിയ യത്തീമിലെ അസീസിലൂടെ പ്രേക്ഷകരെ ഒപ്പം നിര്‍ത്തി. തുടര്‍ന്ന് നായകനായും പ്രേംനസീര്‍ ഉള്‍പ്പെടെയുള്ളവരുടെ സിനിമകളില്‍ ശക്തമായ കഥാപാത്രങ്ങളിലൂടെയും സത്താര്‍ നിറഞ്ഞുനിന്നു. ശരപഞ്ജരത്തില്‍ നായകവേഷം പങ്കിട്ട ജയന്‍ സൂപ്പര്‍താരമായി മാറിയതോടെ ഇരുവരും ഒന്നിച്ച് സിനിമകളുണ്ടായി. അതിനിടെയാണ് ബീനയില്‍ കൂടെ അഭിനയിച്ച മുന്‍തിര നായിക ജയഭാരതി ജീവിതസഖിയാകുന്നത്.

എണ്‍പതുകളില്‍ മമ്മൂട്ടി മോഹന്‍ലാല്‍ ദ്വയങ്ങളുടെ കടന്നുവരവോടെ സത്താര്‍ വില്ലന്‍വേഷങ്ങളിലേക്ക് മാറി. തൊണ്ണൂറുകളുടെ മധ്യത്തിലെത്തിയ ലോ ബ‍ഡ്ജറ്റ് കോമഡി സിനിമകളില്‍ സത്താര്‍ സ്ഥിരം സാന്നിധ്യമായി. തമിഴില്‍ മയില്‍ ഉള്‍പ്പെടെ നിരവധി സിനിമകള്‍ ചെയ്തു. 2012 ലെത്തിയ 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രം സത്താറിന്റെ മടങ്ങിവരവായിരുന്നു. കാഞ്ചി, നത്തോലി ചെറിയ മീനല്ല പോലുള്ള സിനിമകള്‍ സത്താറിലെ അഭിനേതാവിനെ പുതിയ തലമുറയ്ക്കും പരിചിതമാക്കി.

 

 

ബ​ർ​ലി​ൻ: വി​ഖ്യാ​ത ജ​ർ​മ​ൻ ഫാ​ഷ​ൻ ഫോ​​ട്ടോ​ഗ്രാ​ഫ​ർ പീ​റ്റ​ർ ലി​ൻ​ഡ്​​ബ​ർ​ഗ്​ അ​ന്ത​രി​ച്ചു. 74 വ​യ​സ്സാ​യി​രു​ന്നു. നി​ര​വ​ധി അ​ന്ത​ർ​ദേ​ശീ​യ മാ​സി​ക​ക​ൾ​ക്കും ഫാ​ഷ​ൻ ഡി​സൈ​ന​ർ​മാ​ർ​ക്കു​മൊ​പ്പം ജോ​ലി ചെ​യ്​​തി​ട്ടു​ണ്ട്​ ഇ​ദ്ദേ​ഹം. ബ്രി​ട്ട​നി​ലെ ഹാ​രി രാ​ജ​കു​മാ​ര​​െൻറ ഭാ​ര്യ മേ​ഗ​ൻ മാ​ർ​കി​ൾ ​െഗ​സ്​​റ്റ്​ എ​ഡി​റ്റ​റാ​യ വോ​ഗ്​ മാ​ഗ​സി​നു​വേ​ണ്ടി​യാ​ണ്​ ഏ​റ്റ​വും ഒ​ടു​വി​ൽ ജോ​ലി​ചെ​യ്​​ത​ത്.

1990ക​ളി​ൽ മോ​ഡ​ലു​ക​ളാ​യ ന​വോ​മി കാം​ഫ​ലി​​െൻറ​യും സി​ൻ​ഡി ക്ര​ഫോ​ർ​ഡി​​െൻറ​യും ഫോ​​ട്ടോ​ക​ളി​ലൂ​ടെ​യാ​ണ്​ ഇ​ദ്ദേ​ഹം ശ്ര​ദ്ധ​നേ​ടി​യ​ത്. 1960ക​ളി​ൽ ബ​ർ​ലി​നി​ലെ ഫൈ​ൻ ആ​ർ​ട്​​സ്​ അ​ക്കാ​ദ​മി​യി​ൽ​നി​ന്ന്​ ബി​രു​ദ​ം നേ​ടി. ഫോ​​ട്ടോ​ഗ്രാ​ഫ​റാ​യ ഹാ​ൻ​സ്​ ലു​ക്​​സി​​െൻറ അ​സി​സ്​​റ്റ​ൻ​റാ​യാ​ണ്​ ക​രി​യ​റി​​െൻറ തു​ട​ക്കം. വാ​നി​റ്റി ഫെ​യ​ർ, ഹാ​ർ​പേ​ഴ്​​സ്​ ബ​സാ​ർ, ദ ​ന്യൂ​യോ​ർ​ക്ക​ർ എ​ന്നീ മാ​സി​ക​ക​ൾ​ക്കാ​യി ​പ്ര​വ​ർ​ത്തി​ച്ചു.

ഷിബു മാത്യൂ
അതിരമ്പുഴ. ചങ്ങനാശ്ശേരി അതിരൂപതയിലെ കോട്ടയ്ക്കുപുറം ഇടവാകാംഗമായ കരിവേലില്‍ (കൊച്ചുപറമ്പില്‍) സജോ ജോസ് (32) ഇന്ന് വൈകുന്നേരം കര്‍ത്താവില്‍ നിദ്രപ്രാപിച്ചു. കാരിത്താസ് ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ഒരു വര്‍ഷമായി കരള്‍ സംബന്ധമായ അസുഖങ്ങളാല്‍ ചികത്സയിലായിരുന്നു.
ശവസംസ്‌കാരം നാളെ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 2.30 ന് കോട്ടയ്ക്കു പുറം സെന്റ് മാത്യൂസ് പള്ളി കുടുംബ കല്ലറയില്‍ നടക്കും.

കോട്ടയ്ക്കുപുറം കരിവേലില്‍ കുടുംബാംഗമായ ജോസ് കരിവേലില്‍ (കൊച്ചു പറമ്പില്‍ ജോസ്) സുമ ദമ്പതികളുടെ രണ്ടു മക്കളില്‍ മൂത്ത മകനാണ് സജോ. അതിരമ്പുഴ ഉദിച്ച മുകളേല്‍ വട്ടേരത്ത് കുടുംബാംഗമായ രജ്ഞിമയാണ് ഭാര്യ. കാരിത്താസ് ആശുപത്രിയില്‍ നഴ്‌സായി രജ്ഞിമ ജോലി ചെയ്യുന്നു. സജോയുടെ പിതാവിന്റെ സഹോദരനായ ഫാ. ബെന്നി കരിവേലിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ശവസംസ്‌കാര ചടങ്ങുകള്‍ നടക്കും.

കൊ​ച്ചി​യു​ടെ ജൂ​ത മു​ത്ത​ശ്ശി സാ​റ ജേ​ക്ക​ബ് കോ​ഹ​ൻ (97) വി​ട​വാ​ങ്ങി. ജൂ ​ടൗ​ണി​ലെ സെ​ന​ഗോ​ഗ് ലൈ​നി​ൽ താ​മ​സി​ച്ചി​രു​ന്ന സാ​റ, റി​ട്ട​യേ​ർ​ഡ് ഇ​ൻ​കം ടാ​ക്സ് ഇ​ൻ​സ്പെ​ക്ട​ർ പ​രേ​ത​നാ​യ ജേ​ക്ക​ബ് കോ​ഹ​ന്‍റെ പ​ത്നി​യാ​ണ്. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് മ​ട്ടാ​ഞ്ചേ​രി ച​ക്കാ​മാ​ട​ത്തെ ജൂ​ത സെ​മി​ത്തേ​രി​യി​ൽ ന​ട​ക്കും.  ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ത്തി​നു​ശേ​ഷം ത​നി​ച്ചാ​യി​രു​ന്നു സാ​റ​യു​ടെ താ​മ​സം. മ​ക്ക​ളി​ല്ല. മ​ട്ടാ​ഞ്ചേ​രി സി​ന​ഗോ​ഗി​ന് സ​മീ​പ​മു​ള്ള സാ​റ ഹാ​ൻ​ഡ് എം​ബാ​യ്ഡ​റി​യു​ടെ ഉ​ട​മ​സ്ഥ​യാ​യി​രു​ന്ന സാ​റ കോ​ഹ​ൻ, കേ​ര​ള​ത്തി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ജൂ​ത​സ​മു​ദാ​യാം​ഗ​ങ്ങ​ളി​ൽ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വ​നി​ത​യാ​യി​രു​ന്നു. പ​ത്തൊ​ൻ​പ​താം നൂ​റ്റാ​ണ്ടി​ന്‍റെ തു​ട​ക്ക​ത്തി​ൽ ബാ​ഗ്ദാ​ദി​ൽ​നി​ന്നു കൊ​ച്ചി​യി​ലേ​ക്ക് കു​ടി​യേ​റി​യ ജൂ​ത​കു​ടും​ബ​ങ്ങ​ളു​ടെ പി​ന്മു​റ​ക്കാ​രി​യാ​യ സാ​റ കൊ​ച്ചി​യി​ലാ​ണ് ജ​നി​ച്ച​ത്. കു​ടും​ബാം​ഗ​ങ്ങ​ളെ​ല്ലാം 1948ൽ ​ഇ​സ്ര​യേ​ലി​ലേ​ക്ക് മ​ട​ങ്ങി​യെ​ങ്കി​ലും ഇ​വ​ർ കൊ​ച്ചി​യി​ൽ​ത​ന്നെ തു​ട​രു​ക​യാ​യി​രു​ന്നു.​മ​ട്ടാ​ഞ്ചേ​രി​ലെ ജൂ​ത​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​പൂ​ർ​വം ചി​ല ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​ന്ന് സാ​റ​യു​ടെ എം​ബ്രോ​യ്ഡ​റി ക​ട​യാ​ണ്.

ഇ​വ​ർ സ്വ​യം തു​ന്നി​യു​ണ്ടാ​ക്കു​ന്ന തൊ​പ്പി​യും തു​വാ​ല​യും വാ​ങ്ങാ​ൻ ടൂ​റി​സ്റ്റു​ക​ൾ സാ​റ​യു​ടെ ക​ട​യി​ലെ​ത്തി​യി​രു​ന്നു. താ​ഹ ഇ​ബ്രാ​ഹിം എ​ന്ന മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​യാ​യി​രു​ന്നു സ​ഹാ​യി. ഒ​രു മ​ക​നെ​പ്പോ​ലെ താ​ഹ ഇ​ബ്രാ​ഹീം അ​വ​സാ​ന സ​മ​യം വ​രെ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.​വാ​ർ​ധ​ക്യ​ത്തി​ന്‍റെ അ​വ​ശ​ത​യി​ലും മ​ടി​യി​ൽ സൂ​ക്ഷി​ക്കു​ന്ന വി​ശു​ദ്ധ പു​സ്ത​ക​മാ​യ തോ​റ​യും കൈ​യി​ലേ​ന്തി ജൂ​ത​രു​ടെ ആ​ഘോ​ഷ​ങ്ങ​ളാ​യ ഷ​ബാ​ത്തും സിം​ഹ​ത്തോ​റ​യു​മൊ​ക്കെ സാ​റാ കോ​ഹ​ൻ ആ​ഘോ​ഷി​ച്ചി​രു​ന്നു.  ജൂ​ത സാം​സ്കാ​രി​ക ച​ട​ങ്ങു​ക​ളി​ൽ ജൂ​ത നാ​ട​ൻ​പാ​ട്ടു​ക​ളു​ടെ ഗാ​യി​ക​യാ​യി ഏ​റെ ശ്ര​ദ്ധേ​യ​യാ​യി​രു​ന്നു സാ​റാ കോ​ഹ​ൻ. ഇ​വ​രു​ടെ മ​ര​ണ​ത്തോ​ടെ കൊ​ച്ചി​യി​ൽ ശേ​ഷി​ക്കു​ന്ന ജൂ​ത​ന്മാ​രു​ടെ എ​ണ്ണം ര​ണ്ടാ​യി ചു​രു​ങ്ങി. ര​ണ്ടു കു​ടും​ബ​ങ്ങ​ളി​ലാ​യി ഒ​രാ​ണും ഒ​രു പെ​ണ്ണും. ക്വി​നി ഹ​ലേ​ഗ്വ​യും കി​ത്ത് ഹ​ലേ​ഗ്വ​യും. ക്വി​നി ഹ​ലേ​ഗ്വ​യാ​ണ് നി​ല​വി​ലെ ജൂ​ത പ്രാ​ർ​ഥ​ന​യ്ക്കു​ള്ള കാ​ര​ണ​വ​ർ. നി​ല​വി​ൽ സം​സ്ഥാ​ന​ത്ത് 20 ഓ​ളം ജൂ​ത​ന്മാ​രാ​ണു​ള്ള​ത്.

ബാ​ഴ്‌​സ​ലോ​ണ: സ്പെ​യി​ൻ ദേ​ശീ​യ ടീ​മി​ന്‍റെ​യും ബാ​ഴ്സ​ലോ​ണ​യു​ടേ​യും മു​ൻ പ​രി​ശീ​ല​ക​ൻ ലൂ​യി​സ് എ​ന്‍റി​ക്വ​യു​ടെ മ​ക​ൾ ഒ​മ്പ​തു​വ​യ​സു​കാ​രി സ​ന മ​രി​ച്ചു. അ​ർ​ബു​ദ രോ​ഗ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. എ​ന്‍റി​ക്വ ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ലൂ​ടെ മ​ക​ളു​ടെ വി​യോ​ഗം ലോ​ക​ത്തെ അ​റി​യി​ച്ച​ത്. അ​സ്ഥി​യെ ബാ​ധി​ച്ച അ​ർ‌​ബു​ദ​ത്തോ​ട് പൊ​രു​തി​യാ​ണ് സ​ന മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.

നേ​ര​ത്തെ സ​ന​യു​ടെ ചി​കി​ത്സ​യി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്തു​ന്ന​തി​ന് വേ​ണ്ടി​യാ​ണു എ​ന്‍റി​ക്വ സ്പെ​യി​ൻ ദേ​ശീ​യ ടീ​മി​ന്‍റെ പ​രി​ശീ​ല​ക സ്ഥാ​നം ഒ​ഴി​ഞ്ഞ​ത്. 2014 -17 കാ​ല​ഘ​ട്ട​ങ്ങ​ളി​ലാ​ണ് എ​ന്‍റി​ക്വ ബാ​ഴ്‌​സ​ലോ​ണ​യു​ടെ പ​രി​ശീ​ല​ക​നാ​യ​ത്. 2018 ലെ ​ലോ​ക​ക​പ്പി​ന് ശേ​ഷം സ്പെ​യി​ൻ പ​രി​ശീ​ല​ക​നാ​യ എ​ന്‍റി​ക്വ ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ് മ​ക​ളു​ടെ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​ശീ​ല​ക സ്ഥാ​നം ഒ​ഴി​ഞ്ഞ​ത്.

ബ​ർ​ലി​ൻ: ജ​ർ​മ​ൻ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ ഫോക്സ്‌​വാ​ഗ​ന്‍റെ എ​ക്കാ​ല​ത്തെ​യും മികച്ച മേ​ധാ​വി ഫെ​ർ​ഡി​നാ​ൻ​ഡ് പീ​ഷ് (82) അ​ന്ത​രി​ച്ചു. ഹോ​ട്ട​ലി​ൽ കു​ഴ​ഞ്ഞു​വീ​ണ പീ​ഷി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മ​ര​ണം സം​ഭ​വി​ച്ചെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ഉ​ർ​സു​ല പീ​ഷ് മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി ബ​വേ​റി​യ​യി​ലെ റോ​സെ​ൻ​ഹൈ​മി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഒ​ന്നി​ല​ധി​കം വി​വാ​ഹം ക​ഴി​ച്ചി​ട്ടു​ള്ള പീ​ഷി​ന് 12 മ​ക്ക​ളു​ണ്ട്.

അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ വ​ക്കി​ലെ​ത്തി​യ ക​ന്പ​നി​യെ ചെ​യ​ർ​മാ​ൻ പ​ദ​വി ഏ​റ്റെ​ടു​ത്ത ശേ​ഷം ലോ​ക​ത്തി​ലെ മു​ൻ​നി​ര​യി​ലേ​ക്ക് എ​ത്തി​ച്ച ശ​ക്ത​നാ​യ ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു പീ​ഷ്. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് കാ​റു​ക​ളോ​ടും അ​വ നി​ർ​മി​ക്കു​ന്ന ജീ​വ​ന​ക്കാ​രോ​ടു​മു​ള്ള അ​ഭി​നി​വേ​ശ​ത്തെ മു​ൻ​നി​ർ​ത്തി മി​സ്റ്റ​ർ ഫോ​ക്സ്‌​വാ​ഗ​ണ്‍ എ​ന്ന വി​ശേ​ഷ​ണം ക​ന്പ​നി അ​ദ്ദേ​ഹ​ത്തി​നു ന​ല്കി​യ​ത്.   1937 ഏ​പ്രി​ൽ 17ന് ​വി​യ​ന്ന​യി​ൽ ജ​നി​ച്ച പീ​ഷ് 1993 മു​ത​ൽ 2002 വ​രെ ഫോ​ക്സ്‌​വാ​ഗ​ന്‍റെ ചെ​യ​ർ​മാ​നാ​യി​രു​ന്നു. അ​തി​നു​ശേ​ഷം 2015 വ​രെ സൂ​പ്പ​ർ​വൈ​സ​റി ബോ​ർ​ഡി​ന്‍റെ ത​ല​വ​നാ​യി. ക​ന്പ​നി​യു​ടെ പു​ക​മ​റ​യാ​യി ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്ന ഡീ​സ​ൽ​ഗേ​റ്റ് അ​ഴി​മ​തി ഉ​യ​ർ​ന്ന​പ്പോ​ഴാ​ണ് അ​ദ്ദേ​ഹം ക​ന്പ​നി​യി​ൽ​നി​ന്നു വി​ര​മി​ച്ച​ത്.

ബീ​റ്റി​ലി​ന്‍റെ നി​ർ​മാ​താ​വും ആ​ഡം​ബ​ര സ്പോ​ർ​ട്സ് കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ പോ​ർ​ഷെ​യു​ടെ സ്ഥാ​പ​ക​നു​മാ​യ ഫെ​ർ​ഡി​നാ​ൻ​ഡ് പോ​ർ​ഷെ​യു​ടെ ചെ​റു​മ​ക​നാ​ണ് പീ​ഷ്. പോ​ർ​ഷെ ക​ന്പ​നി​യി​ൽ 1960 ക​ളു​ടെ തു​ട​ക്ക​ത്തി​ൽ പീ​ഷ് ത​ന്‍റെ ക​രി​യ​ർ ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് 1972ൽ ​ഒൗ​ഡി​യി​ലേ​ക്കു മാ​റി, അ​ഞ്ചു വ​ർ​ഷ​ത്തി​നു ശേ​ഷം 1988ൽ ​അ​തി​ന്‍റെ ചെ​യ​ർ​മാ​നാ​യി. ഇ​തി​നു​ശേ​ഷ​മാ​ണ് ഫോ​ക്സ്‌​വാ​ഗ​ൺ ഗ്രൂ​പ്പ് ഔ​ഡി ഏ​റ്റെ​ടു​ക്കു​ന്ന​ത്. പീ​ഷി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ൽ ക​ന്പ​നി കാ​ർ വി​ല്പ​ന​യി​ൽ റി​ക്കാ​ർ​ഡു​ക​ൾ സൃ​ഷ്ടി​ച്ചി​രു​ന്നു. വോ​ക്സ്‌​വാ​ഗ​ന്‍റെ​യും ഒൗ​ഡി​യു​ടെ​യും പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് അ​ദ്ദേ​ഹ​ത്തെ പ്ര​ശ​സ്തി​യി​ലേ​ക്കു​യ​ർ​ത്തി​യ​ത്.

Copyright © . All rights reserved