Obituary

അമേരിക്കയിലെ ഹൂസ്റ്റണില്‍ മലയാളി എന്‍ജിനീയര്‍ വെടിയേറ്റു മരിച്ചു. മുപ്പത്തേഴുകാരനായ ചാള്‍സ് കോതേരിത്തറയാണ് ഞായറാഴ്ച രാത്രി എട്ടരയോടെ സെന്റ് തോമസ് മൂര്‍ പള്ളിയുടെ പാര്‍ക്കിങ് സ്ഥലത്ത് വെടിയേറ്റ് മരിച്ചത്. കവര്‍ച്ചാശ്രമത്തിനിടെ അക്രമി വെടിവയ്ക്കുകയായിരുന്നെന്നാണ് നിഗമനം. ബോസ്റ്റണില്‍ താമസിക്കുന്ന എറണാകുളം സ്വദേശികളായ റാഫി കോതേരിത്തറയുടെയും ആലീസിന്റെയും മകനാണ് മരിച്ച ചാള്‍സ്.

യുകെ മലയാളി ജിമ്മി ജോസഫ് മൂലംകുന്നേലിന്‍റെ മാതാവ്‌  വേലപ്ര പള്ളിക്കൂട്ടുമ്മ മൂലംകുന്നത്ത് പരേതനായ അഡ്വ. എം.സി ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് ഇന്ന് നിര്യാതയായി. 87 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ മൂലമായിരുന്നു മരണം. അമ്മയുടെ അസുഖവിവരം അറിഞ്ഞ് കഴിഞ്ഞ മാസം നാട്ടില്‍ പോയിരുന്ന ജിമ്മി ജോസഫ് തിരികെ വന്ന് അധികദിവസങ്ങള്‍ കഴിയും മുന്‍പാണ് മരണം സംഭവിച്ചിരിക്കുന്നത്.

എടത്വ പറപ്പിള്ളി സ്വദേശിനിയാണ്. മക്കളായ ജിമ്മി ജോസഫും കുടുംബവും ബര്‍മ്മിങ്ങമിലും  റോയി ജോസഫും കുടുംബവും  ലിവര്‍പൂളിലും ആണ് താമസിക്കുന്നത്. മക്കള്‍: ജോസഫ് ചാക്കോ അമേരിക്ക, അന്നമ്മ ജെയിംസ് തലയോലപ്പറമ്പ്, ജെസി ഷാജി പൊന്‍കുന്നം, വല്‍സമ്മ ഷാജി പത്തനംതിട്ട, സിബി ജോസഫ് പള്ളിക്കൂട്ടുമ്മ, ജിമ്മി ജോസഫ് യുകെ, റോയി ജോസഫ്‌ യുകെ, ഡെയ്‌സി സണ്ണി തലയോലപ്പറമ്പ്, സൂസി ജിജി കാഞ്ഞാര്‍. സംസ്‌കാരം പിന്നീട് നടക്കും. മലയാളം യുകെ ഓണ്‍ലൈന്‍ ന്യൂസ് ഡയറക്ടര്‍ ആയ ജിമ്മി ജോസഫിന്റെ പ്രിയ മാതാവിന്റെ വിയോഗത്തില്‍ മലയാളം യുകെ ന്യൂസ് ടീമംഗങ്ങളുടെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി, കുട്ടനാട് സംഗമം യുകെ എന്നിവയുടെ ഭാരവാഹി കൂടിയായ ജിമ്മി ജോസഫിന്‍റെ കുടുംബത്തോടൊപ്പം അവരുടെ ദുഖത്തില്‍ പങ്ക് ചേരുന്നതായി ബിസിഎംസി, കുട്ടനാട് സംഗമം ഭാരവാഹികള്‍ അറിയിച്ചു. കുട്ടനാട്ടിലെ പ്രളയ ബാധിത പ്രദേശത്താണ് ഇവരുടെ വീട് എന്നതിനാല്‍ സാഹചര്യം അനുകൂലമായ ശേഷം സംസ്കാരം പിന്നീട് നടത്തുന്നതായിരിക്കും. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ടോം ജോസ് തടിയംപാട്

യു.കെയിലെ റെക്‌സാമില്‍ താമസിക്കുന്ന ഇടുക്കി എന്‍ര്‍ സിറ്റി സ്വദേശി സന്ധൃ ഷിബുവിന്റെ പിതാവ് പെരുമ്പെല്‍ വീട്ടില്‍ സൈമണ്‍ 62 (ചുമ്മാര്‍)ന്റെ ശവസംകാരം ഞായറാഴ്ച 11.30ന് രാജാക്കാട് എന്‍ര്‍സിറ്റി സൈന്റ് മേരിസ് പള്ളിയില്‍ വെച്ച് നടക്കും. കഴിഞ്ഞ വൃാഴാഴ്ച രാവിലെ ശ്വസകോശ സംബന്ധമായ അസുഖം മൂലം കര്‍ത്താവില്‍ നിദ്ര പ്രാപിക്കുകയായിരുന്നു. വിവരം അറിഞ്ഞ സന്ധ്യ റെക്‌സാമില്‍നിന്നും നാട്ടിലെത്തിയിട്ടുണ്ട്. പരേതന് മൂന്നു മക്കളാണ് മറ്റു രണ്ടുപേര്‍ സഹിഷ് സൈമണ്‍, സൗമ്യ ഷിബു എന്നിവരാണ്. അവര്‍ രണ്ടും മസ്‌ക്കറ്റിലാണ് അവരും വിവരമറിഞ്ഞു ഇന്ന് വീട്ടില്‍ എത്തിയിട്ടുണ്ട്. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു.കെയുടെ ആദരാഞ്ജലികള്‍.

ബേണ്‍: യുഎൻ മുൻ സെക്രട്ടറി ജനറലും നോബൽ ജേതാവുമായ കോഫി അന്നാൻ (80) അന്തരിച്ചു. സ്വിറ്റ്സർലൻഡിലായിരുന്നു അന്ത്യം. യുഎന്നിന്‍റെ ഏഴാം സെക്രട്ടറി ജനറലായിരുന്നു കോഫി അന്നാൻ. 1997 ജനുവരി മുതൽ 2006 ഡിസംബർ വരെയാണ് കോഫി അന്നാൻ സേവനമനുഷ്ഠിച്ചത്.

ഘാനയിൽനിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥനായിരുന്നു കോഫി അന്നാൻ. 2001ലാണ് അദ്ദേഹം നോബൽ സമ്മാനത്തിന് അർഹനായത്.

ന്യൂസ് ഡെസ്ക്

സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ  വികാരി ജനറാളായ മോൺ. മാത്യു ചൂരപ്പൊയ്കയിലിന്റെ പിതാവ് സി.ജെ ചാക്കോ ചൂരപ്പൊയ്കയിൽ (95 വയസ്) ഇന്ന് നിര്യാതനായി. സംസ്കാരം  19- 08- 2018 ഞായറാഴ്ച രണ്ടു മണിക്ക് താമരശേരി രൂപതയിൽപ്പെട്ട കോഴിക്കോട് കുറ്റ്യാടിക്കടുത്തുള്ള   വിലങ്ങാട് സെന്റ് ജോർജ് ഫൊറോനാ ചർച്ചിൽ നടക്കും. ബഹു. സി.ജെ ചാക്കോ ചൂരപ്പൊയ്കയിലിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസ് ടീമിന്റെ അനുശോചനം രേഖപ്പെടുത്തുന്നു.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ഇനി യമുനാതീരത്തെ സ്മൃതിസ്ഥലിൽ അന്ത്യവിശ്രമം കൊള്ളും. വാജ്പേയിയുടെ ദത്തുപുത്രി നമിത ഭട്ടാചാര്യ അന്ത്യകർമങ്ങൾ ചെയ്തു. മരണത്തിലും, ആൺമക്കൾ അന്ത്യകർമങ്ങൾ ചെയ്യുക എന്ന പരമ്പരാഗത രീതിക്കെതിരെ ശക്തമായ സന്ദേശമാണ് വാജ്പേയി നൽകിയത്.

Image result for atal bihari-vajpayee-funeral

പ്രമുഖനേതാക്കളുടെ സാന്നിധ്യത്തിൽ പരമോന്നത ബഹുമതികളോടെയാണ് അന്ത്യകർമങ്ങൾ നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, മുതിർന്ന നേതാവ് എൽ.കെ അദ്വാനി, വിദേശപ്രതിനിധികൾ എന്നിവർ ഉൾപ്പെടെയുള്ളവർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി അധ്യക്ഷൻ അമിത്ഷായും ആയിരക്കണക്കിന് പാർട്ടി പ്രവർത്തകർക്കൊപ്പം ബി.ജെ.പി ആസ്ഥാനത്ത് നിന്ന് സ്മൃതിസ്ഥലിലേക്ക് നടന്ന വിലാപയാത്രയിൽ പങ്കെടുത്തു.

Image result for atal bihari-vajpayee-funeral

ബി.ജെ.പി ആസ്ഥാനത്ത് രാവിലെ മുതൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ ആയിരക്കണക്കിനുപേരാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. പൊതുദർശനത്തിനുശേഷം വാജ്പേയിയുടെ മൃതദേഹം സംസ്കാര സ്ഥലമായ യമുനാതീരത്തെ സ്മൃതിസ്ഥലിലേക്ക് വിലാപയാത്രയായി കൊണ്ടുവന്നു. വിലാപയാത്ര കടന്നുപോകുന്ന വീഥിയിൽ അർധസൈനിക വിഭാഗത്തെയും പൊലീസിനെയും വലിയതോതിൽ നിയോഗിച്ചിരുന്നു. വാജ്പേയിയോടുള്ള ആഗരസൂചകമായി യു.കെ ഹൈ കമ്മീഷൻ ആസ്ഥാനത്ത് ദേശീയപതാക പകുതി താഴ്ത്തി കെട്ടി.

മുൻപ്രധാനമന്ത്രി എ.ബി വാജ്പേയി അന്തരിച്ചു. 94 വയസായിരുന്നു. ഒൻപത് ആഴ്ചയായി എയിംസിൽ കഴിയുന്ന വാജ്പേയിയുടെ നില ഞായറാഴ്ച വൈകിട്ടോടെയാണ് ഗുരുതരമായത്. തുടർ‌ന്ന് ജീവൻ‌രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിവന്നത്. വ്യാഴാഴ്ച  വൈകിട്ട് അഞ്ചരയോടെയാണ് അന്ത്യം.

പ്രധാനമന്ത്രി നരേന്ദ്രമോദിഉൾപ്പെടെയുള്ള ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചു. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി, ബംഗാൾ മുഖ്യമന്ത്രി മമതകാ ബാനർജി, ബി.ജെ.പി മുതിർന്ന നേതാവ് എ‌ൽ.കെ അദ്വാനി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, സുഷമ സ്വരാജ്, രാധാമോഹൻസിംഗ്, പിയൂഷ് ഗോയൽ, സ്മൃതി ഇറാനി, ഡോ. ഹർഷവർധൻ, സുരേഷ് പ്രഭു, ബി.ജെ.പി എം.പി മീനാക്ഷി ലേഖി തുടങ്ങിയവരും വാജ്പേയിയെ ആശുപത്രിയില്‍ സന്ദർശിച്ചിരുന്നു.

ശ്വാസതടസം, മൂത്രതടസം, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ എന്നിവയെ തുടർന്ന് ജൂൺ 11നാണ് വാജ്പേയിയെ എയിംസിൽ പ്രവേശിപ്പിച്ചത്. 1999 മുതൽ 2004വരെ പ്രധാനമന്ത്രിയായിരുന്ന വാജ്പേയി രോഗം കാരണം 2009 മുതൽ പൊതുരംഗത്ത് നിന്ന് മാറി നിൽക്കുകയാണ്. ജവഹർലാൽ നെഹ്രുവിനു ശേഷം തുടർച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയായ ആദ്യ നേതാവാണ്‌ വാജ്‌പേയി. പൊഖ്റാൻ ആണവ പരീക്ഷണവും (മേയ് 1998) കാർഗിൽ യുദ്ധവും 2001ലെ പാർലിമെന്റ് ആക്രമണവും നടന്നത് വാജ്‌പേയിയുടെ ഭരണകാലത്തായിരുന്നു.

മും​ബൈ: മു​ൻ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ അ​ജി​ത് വ​ഡേ​ക്ക​ർ (77) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് മും​ബൈ​യി​ലാ​യി​രു​ന്നു അ​ന്ത്യം.

1966നും 1974​നും ഇ​ട​യിി​ൽ 37 ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ലും ര​ണ്ട് ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ളി​ലും അ​ദ്ദേ​ഹം ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​തി​ൽ 16 ടെ​സ്റ്റു​ക​ളി​ലും ര​ണ്ട് ഏ​ക​ദി​ന​ങ്ങ​ളി​ലും അ​ദ്ദേ​ഹം ടീ​മി​നെ ന​യി​ച്ചു. ഇ​ടം​കൈ​യ​ൻ ബാ​റ്റ്സ്മാ​നാ​യ അ​ദ്ദേ​ഹം ക്രീ​സി​ലെ അ​ക്ര​മ​ണ​കാ​രി​യാ​യാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്.

ഇന്ത്യൻ വേരുകളുള്ള വിഖ്യാത സാഹിത്യകാരനും നൊബേൽ പുരസ്കാര ജേതാവുമായ വി.എസ്.നയ്പാൾ (85) അന്തരിച്ചു. ലണ്ടനിലെ വസതിയിൽ ശനിയാഴ്ച രാത്രി നയ്പാൾ അന്തരിച്ച വിവരം ബന്ധുക്കളാണ് പുറത്തുവിട്ടത്. മരണകാരണം വ്യക്തമല്ല. 2001ലാണ് നയ്പാളിന് സാഹിത്യ നോബേൽ ലഭിച്ചത്.

1932ൽ ട്രിനിടാഡിൽ ജനിച്ച നയ്പാൾ, മുപ്പതിലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ‘എ ഹൗസ് ഫോർ മിസ്റ്റർ ബിശ്വാസ്’, ‘എ ബെൻഡ് ഇൻ ദ റിവർ’ തുടങ്ങിയവയാണ് പ്രധാന കൃതികൾ. മനുഷ്യ സങ്കടങ്ങളുടെയും സംഘർഷങ്ങളുടെയും ദുരിതങ്ങളുടെയും തീവ്രത നിറഞ്ഞ എഴുത്തുകളായിരുന്നു നയ്പാളിന്റേത്. 1950ൽ ഒരു സ്കോളർഷിപ് ലഭിച്ചതോടെ ബ്രിട്ടനിലേക്ക് കുടിയേറിയ നയ്പാൾ, അവിടെവച്ചാണ് കൃതികളിലേറെയും രചിച്ചത്.

ബജാജ് ഇലക് ട്രിക്കൽസ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആനന്ദ് ബജാജ് അന്തരിച്ചു. 41 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്‌ച വൈകിട്ടാണ് അദ്ദേഹം മരിച്ചത്.

ബജാജ് ഇലക്ട്രിക്കൽസ് ചെയർമാൻ ശേഖർ ബജാജിന്റെ ഏകമകനാണ്.
ഹാർവാർഡ് ബിസിനസ് സ്‌കൂളിൽ നിന്ന് ബിരുദം നേടിയ ശേഷം 1999ലാണ് ആനന്ദ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. തുടർന്ന് ജോയിന്റ് മാനേജിങ് ഡയറക്ടർ പദവിയിലേക്ക് ഉയർത്തപ്പെട്ട അദ്ദേഹം ആറ് വർഷം ആ തസ്തികയിൽ തുടർന്നു. ഈ വർഷം ജൂണിലാണ് അദ്ദേഹത്തെ മാനേജിങ് ഡയറക്ടറായി പ്രൊമോട്ട് ചെയ്തത്. പൂജയാണ് ഭാര്യ, വൻരാജ് ഏക മകനാണ്.

RECENT POSTS
Copyright © . All rights reserved