Obituary

ഡിസ്നി ചാനല്‍ ടെലിവിഷന്‍ ഷോകളിലും സീരീസുകളിലും ശ്രദ്ധേയ താരമായ അമേരിക്കന്‍ താരം കാമറൂണ്‍ ബോയ്സ് അന്തരിച്ചു. 20 വയസായിരുന്നു പ്രായം. ഡിസ്നി ചാനല്‍ വക്താവാണ് കുടുംബാംഗങ്ങള്‍ നല്‍കിയ മരണ വാര്‍ത്ത പുറത്തുവിട്ടത്. ഞായറാഴ്ച്ച രാവിലെയോടെയായിരുന്നു ബോയ്സ് മരിച്ച വിവരം കുടുംബം അറിഞ്ഞത്. ഉറങ്ങാന്‍ കിടന്ന അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കി.

‘അദ്ദേഹം ചികിത്സ ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു, ഇതിന്റെ ഭാഗമായി ഉറക്കത്തിലുണ്ടായ ആഘാതമാണ് മരണകാരണമെന്നാണ് കരുതുന്നത്. ഞങ്ങള്‍ക്ക് ഈ വാര്‍ത്ത ഹൃദയഭേദകമാണ്. അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ക്ക് അറിയാം ബോയ്സ് എത്ര ദയാലുവായിരുന്നുവെന്ന്,’ കുടുംബം വ്യക്തമാക്കി.

അമേരിക്കയിലെ ലോസ് ആഞ്ജല്‍സില്‍ ജനിച്ച ബോയ്സ് ടെലിവിഷന്‍ സീരീസുകളിലെ ശ്രദ്ധേയ താരമാണ്. കൂടാതെ ഹോളിവുഡ് ചിത്രങ്ങളായ മിറര്‍സ്, ഈഗിള്‍ ഐ, ഗ്രോണ്‍ അപ്സ്, ഡിസന്‍ഡന്‍സ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. എച്ച്ബിഒയില്‍ റിലീസ് ചെയ്യാനിരിക്കുന്ന ‘മിസിസ് ഫ്ലെച്ചര്‍’ എന്ന കോമഡി സീരീസിലും ബോയ്സ് പ്രവര്‍ത്തിച്ച് വരികയായിരുന്നു.

യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയും കേരളത്തിനു സുപരിചതനുമായ ഷെയ്ഖ് ഡോ. സുൽത്താൻ മുഹമ്മദ് അൽ ഖാസിമിയുടെ ഇളയ മകൻ ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് കണ്ണീരിൽ കുതിർന്ന വിട. തിങ്കളാഴ്ച ലണ്ടനിൽ അന്തരിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കബറടക്കം അൽ ജുബൈലിൽ നടന്നു.

ആയിരക്കണക്കിന് ആളുകളാണ് ഷാർജയുടെയും മറ്റു എമിറേറ്റുകളുടെയും വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയത്. രാജകുടുംബത്തിലെ അംഗങ്ങൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ, സാധാരണ ജനങ്ങൾ തുടങ്ങിയവർ കിങ് ഫൈസൽ പള്ളിയിൽ നടന്ന പ്രാർഥനയിൽ പങ്കെടുത്തു. അജ്മാൻ, ഉമ്മുൽഖൈയ്ൻ, റാസൽഖൈമ തുടങ്ങിയ എമിറേറ്റുകളുടെ ഭരണാധികാരികൾ പ്രാർഥനയിൽ പങ്കെടുത്തു. അൽ ഖൈസിമ, അൽ സൂർ, അൽ മുസല്ല, റോള തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള മലയാളികളടക്കമുള്ളവർ നടന്നാണ് പള്ളിയിലേയ്ക്ക് എത്തിയത്. മറ്റുള്ളവർ വാഹനങ്ങളിലും എത്തി.

രാജകുടുംബാംഗങ്ങളും സർക്കാർ ഉദ്യോഗസ്ഥരും എത്തുന്നതിനാൽ വൻ ഗതാഗത സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ഇവർ അൽ ബദിയ കൊട്ടാരത്തിൽ എത്തി യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ മുഹമ്മദ് അൽ ഖാസിമിയെ നേരിൽ കണ്ട് അനുശോചനം അറിയിച്ചു. ദുഃഖം മൂടിക്കെട്ടിയ അന്തരീക്ഷമാണ് ഷാർജയിൽ എങ്ങും. യുഎഇയിൽ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം നടക്കുന്നു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി. അപ്രതീക്ഷിതമായ വിയോഗത്തിന്റെ ഞെട്ടലിലാണ് എല്ലാവരും.

ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഷാർജ അർബൻ പ്ലാനിങ് കൗൺസിൽ ചെയർമാനായിരുന്നു. സാംസ്കാരിക മേഖലയിൽ ഉൾപ്പെടെ നിറഞ്ഞുനിന്ന വ്യക്തിത്വം. കൂടാതെ, ലണ്ടനിലെ അറിയപ്പെടുന്ന ഫാഷൻ ഡിസൈനറുമായിരുന്നു. സ്കൂൾ വിദ്യാഭ്യാസകാലം മുതൽ ലണ്ടനിൽ ജീവിച്ചുവന്ന അദ്ദേഹം ഖാസിമി എന്ന ബ്രാൻഡിൽ ലണ്ടനിൽ ഏറെ പ്രശസ്തനുമായിരുന്നു.

സ്വന്തമായി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തുതുടങ്ങിയ ഷെയ്ഖ് ഖാലിദ് പിന്നീട് ഖാസിമിയെന്ന ലേബലിൽ വസ്ത്രങ്ങൾ പുറത്തിറക്കി. ലണ്ടൻ, പാരീസ് ഫാഷൻ വീക്കുകളിൽ നിരവധി പുരസ്കാരങ്ങളും നേടി. 2016 മുതൽ രാജ്യാന്തര തലത്തിൽതന്നെ ഖാസിമി ബ്രാൻഡ് പ്രശസ്തമായിത്തുടങ്ങി. ലോകത്തിലെ പതിനഞ്ച് രാജ്യങ്ങളിലെ മുപ്പത് നഗരങ്ങളിലെ അമ്പത് പ്രശസ്ത സ്റ്റോറുകളിൽ ഇന്ന് ഖാസിമി വിലയേറിയ ബ്രാൻഡുകളുടെ കൂട്ടത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഏഴു ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നു.

യുകെ സൗത്താംപ്ടൺ മലയാളിയായ ജിൽസിന്റെ പിതാവ് വാഴക്കുളം അരിക്കുഴ തരണിയിൽ ജോർജ് റ്റി. എ നിര്യാതനായി.

സംസ്‌ക്കാരം 03 /07/2019 ബുധനാഴ്ച 2 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം അരിക്കുഴ സെന്റ് സെബാസ്ററ്യൻസ് പള്ളിയില്‍.

മക്കള്‍ ജെയ്‌മോൻ (ഖത്തർ ), ഷിബു (കുവൈറ്റ്), ജിൽസ് (സൗത്താംപ്ടൺ, യുകെ).
മരുമക്കള്‍: മഞ്ജു, ഷിലി, പ്രിൻസി

സംവിധായകൻ ബാബു നാരായണൻ (59) അന്തരിച്ചു. രാവിലെ 6.45ന് തൃശൂരിലായിരുന്നു അന്ത്യം. അർബുദ രോഗത്തെ തുടർന്ന് ചികിൽസയിലായിരുന്നു. സംവിധായകൻ അനിൽ കുമാറുമായി ചേർന്ന് ‘അനിൽ ബാബു’വെന്ന പേരിൽ 24 ഓളം ചിത്രങ്ങൾ സംവിധാനം ചെയ്തു. മാന്ത്രികച്ചെപ്പ്, സ്ത്രീധനം, കുടുംബവിശേഷം, അരമനവീടും അഞ്ഞൂറേക്കറും, കളിയൂഞ്ഞാൽ, പട്ടാഭിഷേകം തുടങ്ങിയവയാണ് പ്രധാനചിത്രങ്ങൾ. 2004ൽ ‘പറയാം’ എന്ന ചിത്രത്തിനുശേഷം സംവിധാനത്തിൽനിന്ന് വിട്ടുനിന്നു. 2013ൽ ‘നൂറ വിത്ത് ലവ്’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി തിരിച്ചെത്തി.

ഹരിഹരന്റെ സംവിധാന സഹായിയായി മലയാള സിനിമയിലെത്തിയ ബാബുവിന്റെ ആദ്യ സിനിമ അനഘയായിരുന്നു. പിന്നീട് പൊന്നരഞ്ഞാണം എന്ന സിനിമയും പി.ആർ.എസ്. ബാബുവിന്റെതായെത്തി. അതിനു ശേഷമാണ് അനിലുമായി കൂട്ടു ചേർന്നത്. 1992ൽ മാന്ത്രികചെപ്പിലൂടെ അനിൽ ബാബു എന്ന സംവിധായകജോടി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. ജഗദീഷ് നായകനായ ഈ കൊച്ചു സിനിമ ഹിറ്റായതോടെ മലയാളത്തിലെ തിരക്കുള്ള സംവിധായകരായി അനിൽബാബുമാർ.

സ്‌ത്രീധനം, ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ്, കുടുംബവിശേഷം, വെൽകം ടു കൊടൈക്കനാൽ, മന്നാടിയാർ പെണ്ണിനു ചെങ്കോട്ട ചെക്കൻ തുടങ്ങി 2005ൽ പുറത്തിറങ്ങിയ പറയാം എന്ന സിനിമ വരെ 24 സിനിമകളാണ് ഈ കൂട്ടുകെട്ടിൽ പിറന്നത്. മമ്മൂട്ടിയും ദിലീപും ഒന്നിച്ചഭിനയിച്ച കളിയൂഞ്ഞാലും സുരേഷ് ഗോപി നായകനായ രഥോൽസവവും കുഞ്ചാക്കോ ബോബന്റെ മയിൽപ്പീലിക്കാവും ഇക്കൂട്ടത്തിൽപ്പെടും. ഇവയിൽ ഭൂരിപക്ഷവും ഹിറ്റുകളുമായിരുന്നു. എന്നാൽ പറയാം എന്ന സിനിമയ്‌ക്കു ശേഷം തങ്ങൾക്കൊരുമിച്ച് ഇനി ഒന്നും പറയാനില്ലെന്ന തിരിച്ചറിവോടെ ഇരുവരും വഴിപിരിയുകയായിരുന്നു.

റേഡിയോ മാക്ഫാസ്റ്റ്  സ്റ്റേഷൻ ഡയറക്ടർ പരിയാരം ഇല്ലത്തു വി. ജോർജ്ജ് മാത്യു(61)നിര്യാതനായി. സംസ്കാരം ഞായറാഴ്ച ( 23/06/2019) വൈകിട്ട് മൂന്നരയ്ക്ക് . കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറിയും മംഗളം ദിനപത്രം ലേഖകനുമായി പ്രവർത്തിച്ചു. ഭാര്യ: പുന്നവേലി കൂത്തുക്കല്ലേൽ ആൻസി. മക്കൾ: ക്രിസ് മാത്യു ജോർജ്( എഞ്ചിനീയർ ബാംഗളൂരു)റിച്ചു ഈപ്പൻ ജോർജ്( ടെക്നോപാർക്ക് തിരുവനന്തപുരം,) മരുമകൾ: ടീന( അസിസ്റ്റന്റ് പ്രൊഫസർ സെന്റ് ജോസഫ് കോളേജ് ബാംഗ്ലൂർ).

ഭ​​​​ർ​​​​ത്താ​​​​വ് മ​​​​രി​​​​ച്ചു മി​​​​നി​​​​റ്റു​​​​ക​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ ഭാ​​​​ര്യ​​​​യും മ​​​​രി​​​​ച്ചു. കു​​​​രി​​​​ശും​​​​മൂ​​​​ട് ജി​​​​സ് ന​​​​ഗ​​​​ർ കാ​​​​ഞ്ഞി​​​​ര​​​​ത്തും​​​​മൂ​​​​ട്ടി​​​​ൽ ദേ​​​​വ​​​​സ്യ തോ​​​​മ​​​​സ്(​​​​പ്ര​​​​കാ​​​​ശ് കു​​​​ട്ട​​​​പ്പ​​​​ൻ -80), ഭാ​​​​ര്യ ത്രേ​​​​സ്യാ​​​​മ്മ(75) എ​​​​ന്നി​​​​വ​​​​രാ​​​​ണ് മ​​​​രി​​​​ച്ച​​​​ത്.  മ​​​​ക​​​​ൾ മി​​​​നി​​​​മോ​​​​ളു​​​​ടെ മാ​​​​മ്മൂ​​​​ട്ടി​​​​ലു​​​​ള്ള വ​​​​സ​​​​തി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു ഇ​​​​രു​​​​വും താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​ക്ക് 12.30ന് ​​​​വീ​​​​ട്ടി​​​​ൽ​​​​വ​​​​ച്ച് ദേ​​​​വ​​​​സ്യ​​​​ക്ക് ദേ​​​​ഹാ​​​​സ്വാ​​​​സ്ഥ്യം അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ട​​​​തി​​​​നെ തു​​​​ട​​​​ർ​​​​ന്ന് മ​​​​ര​​​​ണം സം​​​​ഭ​​​​വി​​​​ച്ചു.   ദേ​​​​വ​​​​സ്യ​​​​യു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം ചെ​​​​ത്തി​​​​പ്പു​​​​ഴ ആ​​​​ശു​​​​പ​​​​ത്രി മോ​​​​ർ​​​​ച്ച​​​​റി​​​​യി​​​​ലേ​​​​ക്ക് മാ​​​​റ്റു​​​​ന്ന​​​​തി​​​​നാ​​​​യി ആം​​​​ബു​​​​ല​​​​ൻ​​​​സ് എ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ ത്രേ​​​​സ്യാ​​​​മ്മ​​​​യ്ക്കും ദേ​​​​ഹാ​​​​സ്വാ​​​​സ്ഥ്യം അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ട് കു​​​​ഴ​​​​ഞ്ഞു​​​​വീ​​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. ഉ​​​ട​​​ൻ ത്രേ​​​​സ്യാ​​​​മ്മ​​​​യെ ആം​​​​ബു​​​​ല​​​​ൻ​​​​സി​​​​ൽ ചെ​​​​ത്തി​​​​പ്പു​​​​ഴ ആ​​​​ശു​​​​പ​​​​ത്ര​​​​യി​​​​ലെ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ല. ഇ​​​​രു​​​​വ​​​​രു​​​​ടേ​​​​യും മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ചെ​​​​ത്തി​​​​പ്പു​​​​ഴ ആ​​​​ശു​​​​പ​​​​ത്രി മോ​​​​ർ​​​​ച്ച​​​​റി​​​​യി​​​​ൽ . ദേ​​​​വ​​​​സ്യ ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി എ​​​​സ്ബി കോ​​​​ള​​​​ജി​​​​നു സ​​​​മീ​​​​പം ദീ​​​​ർ​​​​ഘ​​​​കാ​​​​ലം പ്ര​​​​കാ​​​​ശ് ടെ​​​​യി​​​​ല​​​​റിം​​​​ഗ് സ്ഥാ​​​​പ​​​​നം ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​യാ​​​​ളാ​​​​ണ്.

അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ഈജിപ്ഷ്യൻ പ്രസിഡന്‍റ് മുഹമ്മദ് മുർസി അന്തരിച്ചു. 67 വയസ്സായിരുന്നു. മുസ്ലിം ബ്രദർഹുഡ് (ഇഖ്‍വാനുൽ മുസ്ലിമൂൻ) നേതാവായിരുന്ന മുഹമ്മദ് മുർസി പട്ടാള ഭരണകൂടത്തിന്‍റെ തടവിലായിരുന്നു. ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പലസ്തീനിയൻ ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹമാസുമായി ബന്ധപ്പെട്ട് ചാരപ്രവൃത്തി നടത്തിയെന്ന കേസിലെ വിചാരണയ്ക്കായി ഹാജരാക്കിയപ്പോഴാണ് മുഹമ്മദ് മുർസി കുഴഞ്ഞു വീണത്. ഈജിപ്ത് ഔദ്യോഗിക വാർത്താ ചാനലാണ് മുഹമ്മദ് മുർസി അന്തരിച്ച വാർത്ത പുറത്തു വിട്ടത്.

ഈജിപ്തിന്‍റെ ആധുനിക ചരിത്രത്തിലാദ്യമായി 2012-ൽ നടന്ന തെരഞ്ഞെടുപ്പിൽ ജനാധിപത്യ രീതിയിൽ അധികാരത്തിലെത്തിയ ആദ്യ ഭരണാധികാരിയാണ് മുഹമ്മദ് മുർസി. മുല്ലപ്പൂ വിപ്ലവാനന്തരം പശ്ചിമേഷ്യയിൽ അധികാരത്തിലെത്തിയ ജനാധിപത്യ സർക്കാരുകളിലൊന്നിന്‍റെ ആദ്യത്തെ അമരക്കാരൻ. എന്നാൽ ജനാധിപത്യത്തിന്‍റെ കാവലാൾ എന്ന ആ പട്ടം അധികകാലം തുടരാൻ മുർസിക്ക് കഴിഞ്ഞില്ല.

അധികാരത്തിലേറി അധികകാലം കഴിയും മുമ്പ്, മുർസിക്കെതിരെ വൻ ജനകീയ പ്രക്ഷോഭം അരങ്ങേറി. മുർസി വിരുദ്ധർ കെയ്‍റോയിലെ തെരുവുകളിലിറങ്ങി വൻ പ്രതിഷേധപ്രകടനങ്ങൾ നടത്തി. തുടർന്ന് 2013 ജൂലൈ 4-ന് അട്ടിമറിയിലൂടെ മുഹമ്മദ് മുർസിയെ പുറത്താക്കി സൈന്യം അധികാരം കയ്യടക്കി. ഇതിന് പിന്നാലെ നിരവധി കേസുകളിൽ മുർസി പ്രതിയായി. പലതിലും ശിക്ഷിക്കപ്പെട്ടു.

2012-ൽ ജനാധിപത്യ വിശ്വാസികളായ പ്രതിഷേധക്കാരെ വെടിവെച്ച് കൊന്നതുൾപ്പടെ പല കേസുകളിലായി ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരികയായിരുന്നു മുർസി.

2013 മാർച്ച് 18 മുതൽ 20 വരെ മുഹമ്മദ് മുർസി ആദ്യമായി ഇന്ത്യ സന്ദർശിച്ചു. മൂന്ന് ദിവസത്തെ സൗഹൃദ സന്ദർശത്തിനിടയിൽ രാഷ്ട്രപതി പ്രണാബ് മുഖർജി, ഉപരാഷ്ട്രപതി ഹമീദ് അൻസാരി, പ്രധാനമന്ത്രി മൻമോഹൻ സിംഗ്, വിദേശകാര്യ മന്ത്രി സൽമാൻ ഖുർഷിദ്, ഇ അഹമ്മദ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

സാമ്പത്തികബന്ധവും സഖ്യവും ശക്‌തിപ്പെടുത്തുന്നതു ലക്ഷ്യമാക്കി ഇന്ത്യയും ഈജിപ്‌തും ഏഴു കരാറുകളിൽ ഒപ്പിട്ടു. പ്രതിരോധരംഗത്തും യുഎൻ അടക്കമുള്ള രാജ്യാന്തരവേദികളിലും സഹകരണം വർധിപ്പിക്കാനും ഇരുപ്രധാനമന്ത്രിമാരും തമ്മിൽ നടന്ന ചർച്ചയിൽ ധാരണയായി. വ്യാപാരം, വ്യവസായം, സാങ്കേതികം എന്നീ രംഗങ്ങളിലെ സഹകരണത്തെക്കുറിച്ചും അന്ന് ഇന്ത്യയും ഈജിപ്തും ധാരണയിലെത്തിയിരുന്നു

മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനും സംഗീതജ്ഞനും മനോജ് നായരെ കൊച്ചിയിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച്ച ഉച്ചയോടെയാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരിങ്ങാലക്കുട സ്വദേശിയായ മനോജ് 2010 മുതല്‍ കൊച്ചിയില്‍ താമസിച്ച് വരികയായിരുന്നു. വീട്ടുടമയായ ഡെര്‍സണ്‍ ആന്റണിയാണ് ഇന്ന് ഉച്ചയോടെ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുളളതായാണ് പൊലീസ് വ്യക്തമാക്കുന്നത്. സ്വാഭാവിക മരണമാണ് സംഭവിച്ചതെന്നാണ് പൊലീസ് നിഗമനം. അദ്ദേഹത്തിന്റെ ശരീരത്തില്‍ പരുക്കുകളോ പാടുകളോ കണ്ടെത്താനായിട്ടില്ല. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമെ മരണകാരണം വ്യക്തമാവുകയുളളു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന അദ്ദേഹത്തിന്റെ മരണവിവരം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.

കൊച്ചി മുസിരീസ് ബിനാലെയുടെ തുടക്കം മുതല്‍ ഇതില്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. ഇന്ത്യയിലെ ഇതര സംഗീതത്തിന്റെ ചരിത്രം തേടുന്ന ‘ബിറ്റ്‍വീന്‍ ദ റോക്ക് ആന്റ് എ പാഡ് പ്ലെയിസ്’ എന്ന പുസ്തകത്തിന്റെ രചനയിലായിരുന്നു അദ്ദേഹം. അടുത്ത വര്‍ഷത്തോടെ പുസത്കം പുറത്തിറക്കാനായിരുന്നു പദ്ധതി. മുമ്പ് സംഗീതത്തിലും കലയിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

മലയാളി നേഴ്‌സ് സ്വിൻഡനിൽ നിര്യാതയായി. കോട്ടയം പാമ്പാടി സ്വദേശിയാണ് മരണപ്പെട്ട നേഴ്‌സ് മറിയം. അടൂർ ഏഴാകുളം സ്വദേശിയായ സ്റ്റീഫൻ ഇമ്മാനുവലിന്റെ ഭാര്യയാണ്. 48 വയസ്സ് പ്രായമുണ്ടായിരുന്നു.  മറിയം സ്റ്റീഫൻ ദമ്പതികൾക്ക് അചോഷ, ആൻഡ്രൂ എന്ന് രണ്ടുമക്കൾ ഉണ്ട്. ഇവർ വെസ്റ്റ് ലണ്ടൻ ചർച്ച് ഓഫ് ഗോഡ് സഭാംഗങ്ങളാണ്.

ശാരീരികാസ്വസ്ഥതയെ തുടർന്ന് ഡോക്ടറെ കാണാനെത്തിയ മിറിയത്തിന്  ഡോക്ടർ കൂടുതൽ ടെസ്റ്റുകൾ നടത്തിയതോടെയാണ് ലിവർ ക്യാൻസറാണെന്ന് വെളിപ്പെട്ടത്. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് പാലിയേറ്റിവ് കെയറിലേക്ക് മാറ്റുകയായിരുന്നു.

വർഷങ്ങളായി സ്വിൻഡൻ ഗ്രെറ്റ് വെസ്റ്റേൺ ഹോസ്പിറ്റലിൽ റെസ്പിറേറ്ററി സ്പെഷ്യലിസ്റ്റ് നേഴ്സ് ആയി ജോലിചെയുകയായിരുന്നു മരിച്ച മറിയം. വിൽറ്റ്‌ഷെയർ മലയാളി അസ്സോസിയേഷൻ സജീവപ്രവർത്തകരാണ്  സ്റ്റീഫനും കുടുംബവും.

സ്‌നേഹനിധിയായ വീട്ടമ്മയുടെ ആകസ്മിക വേർപാടിൽ വിറങ്ങലിച്ച് നിൽക്കുകയാണ് കുടുംബങ്ങൾക്ക് ഒപ്പം വിൽറ്റ്‌ഷെയർ മലയാളി അസ്സോസിയേഷൻ കൂട്ടായ്മ്മയും. മരണവാർത്ത അറിഞ്ഞതോടെ സുഹൃത്തുക്കളും മലയാളി കുടുംബങ്ങളും ആശുപത്രിയിലെത്തിയിരുന്നു.

കര്‍ണ്ണാടകയിലെ കല്ലടുക്കയില്‍ രണ്ട് മലയാളികള്‍ പുഴയില്‍ മുങ്ങി മരിച്ചു. കാസര്‍കോട് കുമ്പള സ്വദേശി അജിത്ത് കുമാര്‍ (37), മുളിയടുക്കത്തെ 16 വയസുകാരനായ മനീഷ് എന്നിവരാണ് മരിച്ചത്. ബണ്ട്വാള്‍ കല്ലടുക്കയില്‍ ബന്ധുവിന്റെ വിവാഹത്തിന് പോയ ഇവര്‍ പുഴയില്‍ കുളിക്കുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്.

മുങ്ങിപ്പോയ മനീഷിനെയും യക്ഷിതിനെയും രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് അജിത്ത് കുമാറും അപകടത്തില്‍പ്പെട്ടത്. ഡിവൈഎഫ്‌ഐ കുമ്പള ലോക്കല്‍ സെക്രട്ടറിയാണ് അജിത്ത് കുമാര്‍. ബാലസംഘം പ്രവര്‍ത്തകനാണ് മനീഷ്. യക്ഷിത് (13) ആശുപത്രിയില്‍ ചികിത്സയിലാണ്.

RECENT POSTS
Copyright © . All rights reserved