ഈജിപ്തില്‍ ആയിരത്തിലധികം വര്‍ഷങ്ങള്‍ പഴക്കമുള്ള മമ്മികള്‍ കണ്ടെത്തുന്നത് സര്‍വ സാധാരണമായ കാര്യമാണ്. ഈജിപ്ത് അറിയപ്പെടുന്നത് തന്നെ മമ്മികളുടെയും അവരുടെ ശവകുടീരങ്ങളുടെയും പേരിലാണല്ലോ. എന്നാല്‍ ഇത്തവണ ഈജിപ്തിലെ ഒരു പുരാവസ്തു മേഖലയില്‍ കണ്ടെത്തിയ മമ്മികള്‍ക്ക് ചില പ്രത്യേകതകളുണ്ടായിരുന്നു. എന്തെന്നാല്‍ സാധാരണ മമ്മികളില്‍ നിന്ന് വ്യത്യസ്തമായി ഇവരുടെ നാക്ക് സ്വര്‍ണത്തില്‍ പൊതിഞ്ഞതായിരുന്നു.
കെയ്റോയ്ക്ക് 220 കിലോമീറ്റര്‍ അകലെ തെക്കായി സ്ഥിതി ചെയ്യുന്ന എല്‍ ബഹ്നാസ എന്ന പുരാവസ്തു മേഖലയില്‍ നിന്നാണ് 2500 വര്‍ഷം പഴക്കം കല്പിക്കുന്ന മമ്മികള്‍ ലഭിച്ചത്. രണ്ട് പെട്ടികളിലായി അടക്കം ചെയ്ത പുരുഷന്റെയും സ്ത്രീയുടെയും മമ്മികളാണ് കണ്ടെത്തിയത്. ഇവരുടെ പെട്ടികളിലെ സ്വര്‍ണനാക്കുകള്‍ക്ക് പുറമെ ഒരു ചെറിയ നാക്ക് കൂടി കണ്ടെത്തിയിട്ടുണ്ട്. ഇത് മൂന്ന് വയസ്സുള്ള കുട്ടിയുടെ മൃതശരീരത്തിനൊപ്പമുള്ളതാണെന്നാണ് ഗവേഷകര്‍ അറിയിച്ചിരിക്കുന്നത്.
മരിച്ചുകഴിഞ്ഞാല്‍ ആത്മാവ് അധോലോകത്തെത്തുമെന്ന് വിശ്വസിച്ചിരുന്ന ഈജിപ്ഷ്യന്‍ ജനത അവിടെയെത്തിയാല്‍ മരണാനന്തര ജീവിതത്തിന്റെ ദേവതയായ ഒസിരിസുമായി ആത്മാവിന് സംസാരിക്കാനാണ് സ്വര്‍ണനാക്കുകള്‍ വച്ചിരുന്നതെന്ന് വിദഗ്ധര്‍ സംശയിക്കുന്നു. ഈജിപ്തില്‍ കണ്ടെടുത്ത മമ്മികള്‍ക്ക് സ്വര്‍ണനാക്കുകള്‍ കാണുന്നത് അപൂര്‍വ്വമാണ്.
സ്പാനിഷ് പുരാവസ്തു മിഷനാണ് ബഹ്നാസയില്‍ ഗവേഷണം നടത്തിയത്. മമ്മികള്‍ 525 ബിസി വരെ ഈജിപ്ത് ഭരിച്ച സെയ്റ്റ് സാമ്രാജ്യത്തിന്റെ കാലത്തുള്ളതാണെന്നാണ് പുരാവസ്തുവിദഗ്ധരുടെ നിഗമനം. പൂര്‍ണമായും അടച്ച് ബന്ധിച്ച നിലയിലാണ് പുരുഷമമ്മിയുടെ കല്ലറ കണ്ടെത്തിയത്. ഇത് തികച്ചും അപൂര്‍വ്വമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കല്ലറയ്ക്കുള്ളില്‍ നാല് ഭരണികളും ലോക്കറ്റുകളും അനേകം രൂപങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ സ്ത്രീ മമ്മിയുടെ കല്ലറ അടുത്തകാലത്ത് തുറക്കപ്പെട്ടിരുന്നെന്നും അത്ര നല്ല നിലയിലല്ലായിരുന്നുവെന്നും ഗവേഷകര്‍ അറിയിച്ചിട്ടുണ്ട്.
വേദനയില്ലാ മരണം വാഗ്ദാനം ചെയ്യുന്ന ആത്മഹത്യാ മെഷീന് നിയമവിധേയമാക്കി സ്വിറ്റ്സര്‍ലന്‍ഡ്. ശവപ്പെട്ടി പോലെയിരിക്കുന്ന മെഷീനിനാണ് അനുമതി നല്‍കിയിരിക്കുന്നത്.
ഒരു മിനിട്ടില്‍ വേദനയില്ലാ മരണം സംഭവിക്കുമെന്നാണ് മെഷീന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. പെട്ടിക്കുള്ളില്‍ കിടത്തി ഓക്സിജന്റെ അളവ് കുറച്ചാണ് ഹൈപ്പോക്സിയ, ഹൈപ്പോകാപ്നിയ എന്നിവയിലൂടെയാണ് മരണം സംഭവിക്കുക.
മരണം ആഗ്രഹിക്കുന്നയാള് പെട്ടിക്കുള്ളില്‍ കിടന്നാല്‍ യന്ത്രം നിരവധി ചോദ്യങ്ങള്‍ ചോദിക്കും. എല്ലാത്തിനും കൃത്യമായ മറുപടി നല്‍കിയതിന് ശേഷം അവസാനമായി യന്ത്രത്തിനുള്ളിലുള്ള ബട്ടണ്‍ അമര്‍ത്താം
മെഷീനകത്തുനിന്ന് തന്നെ ഇത് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. ശരീരം പൂര്‍ണമായി തളര്‍ന്നവര്‍ക്ക് കണ്ണടച്ചാല്‍ പോലും യന്ത്രം പ്രവര്‍ത്തിപ്പിക്കാം. മരണം സംഭവിച്ച് കഴിഞ്ഞാല്‍ ഇത് ശവപ്പെട്ടി ആയും ഉപയോഗിക്കാം. ബയോഡീഗ്രേഡബിള്‍ ക്യാപ്സ്യൂള്‍ അടിത്തട്ടില്‍ നിന്ന് വേര്‍പെടുത്തുകയും ചെയ്യുമെന്നാണ് കമ്പനിയുടെ അവകാശ വാദം. നോണ്‍-പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ എക്സിറ്റ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ഡോ. ഫിലിപ് നിഷ്കെയാണ് ഈ മെഷീനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.
അടച്ചിട്ട സ്ഥലത്ത് അകപ്പെട്ടാല്‍ ഭയപ്പെടുന്ന വ്യക്തിയാണെങ്കില്‍ പുറത്തു കടക്കാനുള്ള വഴിയും കമ്പനി ഒരുക്കിയിട്ടുണ്ട്. ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് യന്ത്രം കൊണ്ടുപോയി പ്രവര്‍ത്തിപ്പിക്കാം.
ന്യൂസീലന്‍ഡില്‍ ദയാവധം അനുവദനീയമാണ്. കഴിഞ്ഞ വര്‍ഷം ഏകദേശം 1300ഓളം ആളുകള്‍ രാജ്യത്ത് ദയാവധം സ്വീകരിച്ചിരുന്നു. മെഷീനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നുകഴിഞ്ഞു. ഇത് വെറും ഗ്യാസ് ചേമ്പറാണെന്നും ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നുമൊക്കെ വിമര്‍ശകര്‍ പറയുന്നു.
സ്നേഹത്തിന്റെ പേരിലെന്ന വ്യാജേനെ സ്ത്രീകളെ ഉപദ്രവിക്കുന്ന ഭർത്താക്കന്മാരെക്കുറിച്ച് തുറന്നെഴുതുകയാണ് ആൻസി വിഷ്ണു എന്ന യുവതി. അച്ഛനോ മകനോ ഭർത്താവോ കാമുകനോ സുഹൃത്തോ ആരുമാകട്ടെ തന്റെ ശരീരത്തെ വേദനിപ്പിക്കുവാൻ അനുവദിക്കരുത്.ഒരിക്കൽ തല്ല് കൊണ്ടാൽ പിന്നെ നിരന്തരം നിങ്ങൾ തല്ല് കൊള്ളേണ്ടി വരും,ആരോഗ്യപരമായി അഭിപ്രായവ്യത്യാസങ്ങൾ പറഞ് തീർക്കുവാൻ ഇടമില്ലാത്തിടത്ത് ഒരു സ്നേഹവും നിലനിൽക്കുന്നില്ല എന്ന് വേണം മനസിലാക്കുവാനെന്ന് ആൻസി വിഷ്ണു സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു
കുറിപ്പിന്റെ പൂർണ്ണരൂപം
ഭർത്താവിന് ഭാര്യയെ കരണം നോക്കിയൊന്ന് പൊട്ടിക്കാൻ, ഉപദ്രെവിക്കാൻ, അവകാശമുണ്ടോ?പുരുഷന് സ്ത്രീയെ തല്ലി ശെരിയാക്കാൻ അവകാശമുണ്ടോ? സ്നേഹം കൊണ്ട് കരുതൽ കൊണ്ട് സ്ത്രീയെ ശാരീരികമായി ഉപദ്രെവിക്കാൻ ആണിന് അവകാശമുണ്ടോ? അവന് നിന്നോടുള്ള സ്നേഹം കൊണ്ട് അല്ലെ, നിന്റെ ഭർത്താവല്ലേ തല്ലിയത് അവന് അതിനുള്ള അവകാശം ഉള്ളത് കൊണ്ട് അല്ലെ? സ്നേഹം കൊണ്ട് മനുഷ്യൻ മനുഷ്യനെ ഉപദ്രവിക്കുമോ? ഭർത്താവ് ഉപദ്രവിക്കുന്നത്, കിടപ്പറയിൽ, sex ൽ ഒക്കെയും വല്ലാതെ വേദനിപ്പിക്കുന്നത് സ്നേഹം കൊണ്ടാണെന്ന് പറയുന്ന സ്ത്രീകളോട് എനിക്ക് വല്ലാത്ത ദേഷ്യമാണ്.
ഭർത്താവ് തല്ലിയെന്ന്, തെറി പറഞ്ഞെന്ന് ഒക്കെയും പരാതികൾ പറയുമ്പോൾ സ്നേഹം കൊണ്ടെന്ന് പറഞ് സഹിക്കാൻ പഠിപ്പിക്കുന്ന അമ്മമാർ പെണ്മക്കളെ വേദനകൾ അനുഭവിക്കാൻ മാത്രമാണോ വളർത്തിയത്.ഈ അടുത്ത് ഒരു കൂട്ടുകാരി എന്നോട് പറഞ്ഞു, കിടപ്പറയിൽ ഭർത്താവ് വല്ലാതെ തന്റെ ശരീരത്തെ കളിയാക്കുന്നുവെന്ന്, sex ൽ വല്ലാതെ വേദനിപ്പിക്കുന്നുവെന്ന്, വീട്ടുകാരുടെ മുൻപിൽ കൂട്ടുകാരുടെ മുൻപിൽ ഒക്കെയും തന്റെ ശരീരത്തെ കളിയാക്കുന്നുവെന്ന്. ആ പെൺകുട്ടി രണ്ട് ആൺകുട്ടികളുടെ അമ്മയാണ്, കൗമാരത്തിൽ അവൾ അതീവ സുന്ദരിയായിരുന്നു,
രണ്ട് പ്രസവിച്ചപ്പോൾ തടി വെച്ചിട്ടുണ്ട്, മാറിടങ്ങൾ തൂങ്ങിയിട്ടുണ്ട്, ശരീരത്തിന്റെ ഭംഗി നഷ്ട്ടപെട്ടിട്ടുണ്ട്,തന്റെ ഭാര്യയെ, തന്റെ കുഞ്ഞുങ്ങളുടെ അമ്മയെ നിരന്തരം body shaming ചെയ്യുവാൻ മുതിരുന്ന ആണുങ്ങളോടാണ് ” നിങ്ങൾക്കും പഴയ സൗന്ദര്യം ഇല്ല, ആകെ മൊത്തം പഴകിയിട്ടുണ്ട്, ” എന്നിട്ടും കൂട്ടുകാരികളുടെ മുൻപിൽ, വീട്ടുകാരുടെ മുൻപിൽ bodyshaming ചെയ്യാത്തത് ഭാര്യയുടെ വിശാലമായ മനസാണ് എന്ന് വേണം കരുതാൻ.എത്രയൊക്കെ സ്നേഹത്തിന്റെ പേരിലും, കരുതലിന്റെ പേരിലും സ്ത്രീയെ ഉപദ്രവിക്കുവാൻ ആണിന് അവകാശമില്ല. അച്ഛനോ മകനോ ഭർത്താവോ കാമുകനോ സുഹൃത്തോ ആരുമാകട്ടെ തന്റെ ശരീരത്തെ വേദനിപ്പിക്കുവാൻ അനുവദിക്കരുത്.ഒരിക്കൽ തല്ല് കൊണ്ടാൽ പിന്നെ നിരന്തരം നിങ്ങൾ തല്ല് കൊള്ളേണ്ടി വരും,ആരോഗ്യപരമായി അഭിപ്രായവ്യത്യാസങ്ങൾ പറഞ് തീർക്കുവാൻ ഇടമില്ലാത്തിടത്ത് ഒരു സ്നേഹവും നിലനിൽക്കുന്നില്ല എന്ന് വേണം മനസിലാക്കുവാൻ. പെണ്ണിനെ തല്ലി ശെരിയാക്കുവാൻ ആണിന് അധികാരമില്ലെന്ന് ചുരുക്കം.
എത്ര പറഞാലും, എഴുതിയാലും, ഭാര്യ തനിക്ക് തീറെഴുതി കിട്ടിയ വസ്തുവാണെന്ന് മനുഷ്യർ വിശ്വസിക്കാൻ തീരുമാനിച്ചാൽ ലോകം ഒരിക്കലും ശെരിയാകില്ല. മാറേണ്ടത് പുരുഷ കേന്ദ്രകൃത സമൂഹമാണ്, സിനിമകളിൽ സീരിയലുകളിൽ നായികക്ക് നേരെ നായകൻ ശബ്ദം ഉയർത്തിയാൽ, നായികയെ പട്ടിയെ പോലെ ഉപദ്രേവിച്ചാൽ ഒക്കെ കയ്യടിക്കുന്ന, അത് പ്രണയം എന്ന് അതാണ് പ്രണയം എന്ന് കൊട്ടിഘോഷിക്കുന്ന സമൂഹത്തിലാണ് നമ്മൾ, ഇപ്പോഴും എത്ര സ്ത്രീവിരുദ്ധതയാണ് നമ്മൾ പുലമ്പി കൊണ്ടിരിക്കുന്നത്. എന്ന് മാറും…. എങ്ങനെ മാറും….നമുക്ക് പറഞ് കൊണ്ടിരിക്കാം എഴുതി കൊണ്ടിരിക്കാം
ട്വിറ്ററിന്റെ പുതിയ സിഇഒ ആയി ഇന്ത്യന്‍ വംശജന് പരാഗ് അഗ്രവാള്‍ ചുമതലയേറ്റു. കമ്പനിയുടെ സഹസ്ഥാപകന്‍ കൂടിയായ ജാക്ക് ഡോര്‍സി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് നിയമനം. ബോംബെ ഐഐടിയിലെ പൂര്‍വ വിദ്യാര്‍ഥിയാണ് പരാഗ്.
ഐഐടിയിലെ പഠനത്തിന് ശേഷം സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് പരാഗ് ഗവേഷണം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് മൈക്രോസോഫ്റ്റിലും യാഹുവിലും റിസര്‍ച്ച് ഇന്റേണ്‍ഷിപ്പ് ചെയ്തു. 2011ലാണ് പരാഗ് ആഡ്സ് എഞ്ചിനീയറായി ട്വിറ്ററിന്റെ ഭാഗമാകുന്നത്. 2017ല്‍ ചീഫ് ടെക്നോളജി ഓഫീസറായി.സിഇഒ ആയി ചുമതല ഏറ്റതോടെ മുന്‍ സിഇഒ ജാക്കിനും ടീമിനും നന്ദിയറിയിച്ച് പരാഗ് ട്വീറ്റ് ചെയ്തു. താന്‍ ട്വിറ്ററിന്റെ ഭാഗമാകുമ്പോള്‍ ആയിരത്തില്‍ താഴെ ജീവനക്കാര്‍ മാത്രമാണുണ്ടായിരുന്നതെന്നും ട്വിറ്ററിന്റെ അനന്തസാധ്യതകള്‍ നമുക്കൊന്നിച്ച് ലോകത്തിന് കാണിച്ച് കൊടുക്കാമെന്നും പരാഗ് ട്വീറ്റില്‍ അറിയിച്ചു.
സഹസ്ഥാപകന്‍ മുതല്‍ സിഇഒ വരെയുള്ള 16 കൊല്ലം നീണ്ട സേവനത്തിന് ശേഷമാണ് ജാക്കിന്റെ സ്ഥാനമൊഴിയല്‍. ട്വിറ്ററില്‍ വേണ്ടവിധം ശ്രദ്ധിക്കുന്നില്ലെന്നും ഡിജിറ്റല്‍ പണമിടപാട് സ്ഥാപനമായ സ്ക്വയറിന്റെ ചുമതല കൂടി വഹിക്കുന്നെന്നും ആരോപിച്ച് അദ്ദേഹത്തോട് സ്ഥാനമൊഴിയാന്‍ ട്വിറ്ററിന്റെ ഓഹരിയുടമയായ എലിയറ്റ് ആവശ്യപ്പെട്ടിരുന്നു. ട്വിറ്ററിന്റെ ഓരോ വിജയത്തിന് പിന്നിലും പരാഗിന്റെ സുപ്രധാനമായ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും കമ്പനിയെ ഇനിയും ഉയരങ്ങളിലെത്തിക്കാന്‍ പരാഗിന്റെ നേതൃത്തിന് കഴിയുമെന്നതില്‍ സംശയമില്ലെന്നും ജാക്ക് അഭിപ്രായപ്പെട്ടു.
Deep gratitude for @jack and our entire team, and so much excitement for the future. Here’s the note I sent to the company. Thank you all for your trust and support 💙 https://t.co/eNatG1dqH6 pic.twitter.com/liJmTbpYs1
— Parag Agrawal (@paraga) November 29, 2021
ടൈറ്റാനിക്കിനെ പറ്റി അറിയാത്തവർ ലോകത്തിൽ ആരും തന്നെ കാണില്ല. ആഡംബരത്തിൽ കടലിനു മുകളിലെ സ്വർഗ്ഗമെന്നു വിശേഷിപ്പിക്കാവുന്ന ടൈറ്റാനികിന്റെ വിധി പക്ഷേ മറ്റൊന്നായിരുന്നു. അറ്റ്ലാൻറിക് സമുദ്രത്തിലെ മഞ്ഞുമലകളിൽ തട്ടി ടൈറ്റാനിക്കിന്റെ ആദ്യയാത്ര അന്ത്യയാത്രയായി പരിണമിച്ചു.
നോർത്ത് അന്റ്ലാന്റിക് സമുദ്രത്തിൽ 12,500 അടി ആഴത്തിൽ ഒരു ദുരന്തത്തിന്റെ സ്മാരകമായി ടൈറ്റാനികിന്റെ ശേഷിപ്പുകൾ ഇപ്പോഴും ശേഷിക്കുന്നു. ടൈറ്റിനിക്കിന്റെ തിരുശേഷിപ്പുകൾ കാണാൻ അവസരമൊരുക്കുകയാണ് ഓഷ്യന്‍ ഗേറ്റ് എസ്പെഡിഷന്‍സ്.
കടലിന് അടിത്തട്ടോളം പോയി ടൈറ്റാനിക് നേരിട്ട് കാണണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഈ യാത്രയുടെ ഭാഗമാവാം. ചരിത്രത്തിലിടം പിടിച്ച ആ പടുകൂറ്റൻ കപ്പലിനെ നേരിട്ടു കാണാൻ പക്ഷേ രണ്ടര ലക്ഷം ഡോളറാണ് ടിക്കറ്റ് ചാർജ്, അതായത് 1,87,22,500 രൂപ. 2020 മെയ് മുതൽ ജൂൺ വരെയാണ് ടൈറ്റാനിക് കാണാനുള്ള അവസരം ലഭിക്കുക.
പ്രകൃതിയില്‍ ഇപ്പോള്‍ നിരന്തരം മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് ഇത് നമ്മള് മനുഷ്യര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. ഇപ്പോഴിതാ അര്‍ജന്റീനയില്‍ പ്രത്യക്ഷമായ മേഘക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
അര്‍ജന്റീനയിലെ കോര്‍ഡോബയിലെ കാസാ ഗ്രാഡെയിലാണ് വിചിത്രമായ മേഘക്കൂട്ടത്തെ കണ്ടത്. ആകാശത്ത് പന്തുകള്‍ക്ക് സമാനമായ രീതിയിലാണ് ഇവ കാണപ്പെടുന്നത്.
മേഘക്കൂട്ടത്തെ കണ്ടതിന് പിന്നാലെ പ്രദേശത്ത് ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെട്ടത്.മമാന്റസ് മേഘങ്ങള്‍ എന്നറിയപ്പെടുന്ന സഞ്ചിമേഘമാണിതെന്ന് വിദഗ്ധര്‍ പറഞ്ഞു.
മാസങ്ങള്‍ക്ക് മുന്‍പ് ചൈനയിലെ സിങ്റ്റായി നഗരത്തിലും മമാന്റസ് മേഘങ്ങളെ കണ്ടിരുന്നു. കനത്ത പേമാരിക്കും കൊടുങ്കറ്റിനും മുമ്പാണ് ഇത്തരത്തിലുള്ള മേഘങ്ങള്‍ രൂപപ്പെടാറുള്ളതെന്നും വിദഗ്തര്‍ അഭിപ്രായപ്പെടുന്നു.
കാഴ്ചപരിമിതിയുള്ള ഗവേഷക വിദ്യാർഥിനിയുടെ മോഷണം പോയ ലാപ്ടോപ്പ് തിരികെ ലഭിക്കാനായി കൈകോർക്കുകയാണ് കാലിക്കറ്റ് സർവകലാശാലാ സമൂഹവും സഹൃദയരും. കോഴിക്കോട് ബീച്ചിൽ വെച്ച് മോഷണം പോയ ലാപ്ടോപ്പ് തിരികെ ലഭിക്കാൻ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുകയാണ് സുഹൃത്തുക്കൾ. ഇതുവരെയുള്ള ഗവേഷണ വിവരങ്ങളെല്ലാം അടങ്ങിയ ലാപ്ടോപ്പ്, വിൽപ്പനക്കാർ ആരെങ്കിലും വാങ്ങിച്ചിട്ടുണ്ടെങ്കിൽ പണം നൽകി പോലും തിരികെ വാങ്ങാൻ തയാറാണെന്ന് സർവകലാശാലയിലെ ഗവേഷക സംഘടന പറയുന്നു.
കാലിക്കറ്റ് സർവകലാശാല ഇംഗ്ലീഷ് ഭാഷാവകുപ്പിലെ ഗവേഷകയാണ് തൃശൂർ സ്വദേശിയായ സായൂജ്യ. കാഴ്ചപരിമിതിയുള്ളയാളായതിനാൽ ഇത്തരക്കാർക്കുള്ള സോഫ്റ്റുവെയറുകളും മറ്റും ഉപയോഗിച്ചാണ് പഠനം. ബിരുദതലം മുതൽക്കുള്ള പഠന വസ്തുക്കളും നിരവധി പി.ഡി.എഫ് ഫയലുകളും ഇതുവരെയുള്ള ഗവേഷണ പ്രവർത്തനങ്ങളുമെല്ലാം ലാപ്ടോപ്പിലായിരുന്നു ഉള്ളത്.
സുഹൃത്തുക്കൾക്കൊപ്പം കോഴിക്കോട് ബീച്ച് സന്ദർശിക്കാൻ പോയപ്പോളാണ് ലാപ്ടോപ്പ് മോഷണം പോകുന്നത്. കാറിന്റെ പിൻസീറ്റിൽ വെച്ചിരുന്ന ലാപ്ടോപ്പ് ആരോ എടുത്തുകൊണ്ടുപോകുകയായിരുന്നു. അന്ന് തന്നെ പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചില്ല.
കാഴ്ചപരിമിതിയുള്ള തനിക്ക് ഇവിടെ വരെ പഠിച്ച് എത്താൻ സാധിച്ചത് സാങ്കേതിക വിദ്യയുടെ സഹായത്താലാണെന്ന് സായൂജ്യ പറയുന്നു. തന്റെ കണ്ണായിരുന്നു ലാപ്ടോപ്പ്. അത് നഷ്ടമായപ്പോൾ പെട്ടെന്ന് കാഴ്ച നഷ്ടപ്പെട്ടയാളെപ്പോലെയായി -സായൂജ്യ പറയുന്നു. പഠനപ്രവർത്തനങ്ങളൊന്നും നടക്കാതെ ഗവേഷണം തന്നെ പ്രതിസന്ധിയിലായിരിക്കുകയാണിപ്പോൾ.
പൊലീസിന്റെ അന്വേഷണത്തിൽ വിവരമൊന്നും ലഭിക്കാതായതോടെയാണ് ലാപ്ടോപ്പ് തിരികെ നൽകണമെന്ന അഭ്യർഥനയുമായി സർവകലാശാലാ സമൂഹം രംഗത്തെത്തിയത്. മോഷ്ടിച്ചയാൾ ഏതെങ്കിലും സെക്കൻഡ്-ഹാൻഡ് കടകളിൽ ലാപ്ടോപ്പ് വിറ്റിട്ടുണ്ടെങ്കിൽ മുടക്കിയ പണം മുഴുവൻ നൽകി ലാപ്ടോപ് വാങ്ങിക്കോളാമെന്ന് ഗവേഷക സംഘടനയായ എ.കെ.ആർ.എസ്.എ പറയുന്നു. ലാപ്ടോപ്പ് തിരിച്ചറിയുന്നതിനായി സാങ്കേതിക വിവരങ്ങളും നൽകിയിട്ടുണ്ട്. ലാപ്ടോപ്പ് ഉടൻ തന്നെ തിരികെ ലഭിക്കുമെന്നും ഗവേഷണം തുടരാനാകുമെന്നുമുള്ള പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ വിദ്യാർഥിനി.
എനിക്കൊരു കുഞ്ഞിനെ നൽകി അവൾ പോയി ഡാ , എന്റെ പ്രാണനിപ്പോൾ മോർച്ചറിയിലാണ് , അവൾക്ക് കൂട്ടായി ഞാൻ മോർച്ചറിക്ക് പുറത്തുണ്ട് ഒരു നിമിഷം ഏവരെയും കണ്ണീരിലാഴ്ത്തിയ ആ പ്രിയതമന്റെ സങ്കട കരച്ചിൽ ഒരു നിമിഷം ഏവരുടെയും കണ്ണൊന്നു നിറച്ചു .
പത്തു വർഷം കാത്തിരുന്നു കിട്ടിയ കൺമണിയെ കാണാതെപോയ വിനിജയെക്കുറിച്ച് ഷെഫീർഖാൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് കരളലിയിക്കും. ഒരു പ്രാവശ്യം ഭാഗ്യം കുഞ്ഞാവയുടെ രൂപത്തിൽ വരവറിയിച്ചെങ്കിലും ആ ഭാഗ്യത്തെയും ദൈവം തിരിച്ചടുത്തു. ഒരു കുഞ്ഞിനുവേണ്ടി ഒത്തിരി വിഷമിച്ചു, ഒരുപാട് കഷ്ടപ്പെട്ടു, ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചു. ഒടുവിൽ പ്രാർത്ഥനകളുടെ ഫലമായി ഒരു കുഞ്ഞിനെ കിട്ടിയെങ്കിലും വിധിയുടെ കണക്കു കൂട്ടൽ മറ്റൊന്നായിരുന്നെന്ന് കുറുപ്പിൽ പറയുന്നു
കുറിപ്പിന്റെ പൂർണ്ണരൂപം
ദുഃഖങ്ങൾക്കിപ്പുറം മാധവിന് ഇന്ന് ഒരു വയസ്സ്.., ഒരു വർഷം മുന്നേ ദുഃഖം നിറഞ്ഞ ഇതേ ദിവസത്തെ എനിക്കുണ്ടായ അനുഭവം അന്ന് എഴുതിയപ്പോൾ…അരുൺ വിനിജ ദമ്പതികൾ ചുരുങ്ങിയ കാലം കൊണ്ട് എന്റെയും ഭാര്യയുടെയും ബെസ്റ്റ് ഫ്രണ്ട്സ് ഒരാഴ്ചയിൽ ഒരിക്കെ ഉറപ്പായും വിളിക്കും 10 വർഷമായി കുഞ്ഞുങ്ങളില്ല അതിനുമുമ്പ് ഒരു പ്രാവശ്യം പ്രഗ്നന്റ് ആവുകയും 8 മാസം കഴിഞ്ഞപ്പോൾ ബുദ്ധിമുട്ടുകൾ കാരണം ഡെലിവറി ചെയ്യേണ്ടിവന്നു ആ കുഞ്ഞ് മരണപ്പെട്ടു അതിനുശേഷം ഒരു കുഞ്ഞിനുവേണ്ടി ഒത്തിരി വിഷമിച്ചു ഒരുപാട് കഷ്ടപ്പെട്ടു ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചു.ഒരു ദിവസം വളരെ സന്തോഷത്തോടെ ഭാര്യക്ക് പോസിറ്റീവ് ആണ് എന്ന സന്തോഷം അറിയിക്കാൻ അരുൺ ഞങ്ങളെ വിളിച്ചു ഞങ്ങൾക്കും സന്തോഷം വളരെ സന്തോഷം പിന്നീടുള്ള ദിനങ്ങളിലെ പ്രാർത്ഥനകളിൽ അവരെയും ഉൾപ്പെടുത്തി..ആഴ്ചകൾക്കിടയിലുള്ള വിളികൾക്കിടയിൽ മിനിഞ്ഞാന്ന് വെള്ളിയാഴ്ച അരുൺ അടുത്ത സന്തോഷവുമായി വിളിച്ചു “ടാ വിനിജ പ്രസവിച്ചു ആൺകുഞ്ഞാണ് അപ്പൂപ്പന്റെ പേരായ മാധവൻ നായർ എന്നതിന്റെ ചുരുക്കമായ മാധവ് എന്നാണ് ഇട്ടിരിക്കുന്നത്” സന്തോഷത്തിന് ഇടയിലും ഞങ്ങൾ അവരെ അതിന്റെ പേരിൽ കളിയാക്കി….,
ഒത്തിരി സന്തോഷം പറഞ്ഞറിയിക്കാൻ കഴിഞ്ഞില്ല കാരണം ആദ്യ കുഞ്ഞ് മരണപ്പെട്ടത് കൊണ്ട് ഡോക്ടർമാർ ഒരുപാട് മരുന്നുകളും ഇന്ജെക്ഷന്കളും ഒരു ദിവസം പോലും മുടങ്ങാതെ ഈ ഒമ്പത് മാസവും വിനിജക്ക് നിർദ്ദേശിച്ചിരുന്നു ആയതിനാൽ ഒരുപാട് വൈദ്യപരമായി ബുദ്ധിമുട്ടുകൾ മാധവ് എന്ന ആ കുഞ്ഞിനുവേണ്ടി അവൾ അനുഭവിച്ചു എന്ന് ഞങ്ങൾക്കറിയാം ഏതായാലും അവർ സന്തോഷത്തിലായല്ലോ എന്ന് ഓർത്ത് അതെല്ലാം മറന്നു …ഇന്നലെ വൈകുന്നേരം യാദൃശ്ചികമായി വീണ്ടും അരുണിനെ കോൾ ഡിസ്ചാർജ് ആയി എന്ന് പറയാൻ വിളിച്ചതാ ആകുമെന്ന് മനസ്സ് ഫോൺ അറ്റൻഡ് ചെയ്തു മറുതലയ്ക്കൽ നിന്നും അരുൺ ” എനിക്കൊരു കുഞ്ഞിനെ നൽകി എന്റെ വിനിജ പോയി, അവൾ മോർച്ചറിയിലാണ് അവൾക്ക് കൂട്ടായി ഞാൻ പുറത്തുണ്ട്” വീട്ടിലെ ചെറു ജോലിയിൽ ആയിരുന്നു ഞാൻ ആ ഷോക്കിൽ അവിടെ ഇരുന്ന് പോയി എന്ത് ചെയ്യണമെന്നോ എന്ത് പറയണം എന്നോ അറിയാതെ ഞാൻ ഫോൺ കട്ട് ചെയ്തു, അപ്പോൾ വന്ന കണ്ണീര് പിടിച്ചുനിർത്താൻ ഒരു മണിക്കൂർ കഴിഞ്ഞു എന്റെ ജീവിതത്തിലെ ആദ്യ സംഭവം…
ശേഷം നോർമൽ ആയപ്പോൾ മെഡിക്കൽ കോളജിൽ എത്തി ഞാൻ മുൻപ് കണ്ട അരുൺ അല്ല ചികിത്സാ ചെലവിനു വേണ്ടി അമിത അധ്വാനം നടത്തി ഒരുപാട് മെലിഞ്ഞിരിക്കുന്നു ഇപ്പോ പകുതി ജീവനും നഷ്ടപ്പെട്ടിരിക്കുന്നു കണ്ടപ്പോൾ നിലവിളിയോടെ കൂടി പുറത്തോട്ട് ചരിഞ്ഞു ഇങ്ങനെ ആയിരുന്നെങ്കിൽ എനിക്ക് അവൾ അവൾ കുഞ്ഞിനെ നൽകേണ്ടായിരുന്നു അവൾ ഒരുപാട് കഷ്ടപ്പെട്ട് ടാ അവൾക്ക് ഷുഗർ ഉള്ളതുകൊണ്ട് ഡോക്ടറുടെ നിർദ്ദേശപ്രകാരം അവൾക്ക് ഇഷ്ടപ്പെട്ട ആഹാരം ഒന്നും ഞാൻ കൊടുത്തിരുന്നില്ല അവൾക്കതിൽ പരാതിയും ഇല്ലായിരുന്നു കഴിഞ്ഞ ഒൻപത് മാസം അവൾക്ക് ഇഷ്ടപ്പെട്ട ഒരു ആഹാരം കഴിക്കാതെ ആണ് ടാ അവൾ പോയത്.
ഞങ്ങൾക്ക് ഒത്തിരി സ്വപ്നം ഉണ്ടായിരുന്നു ഒത്തിരി ആഗ്രഹിച്ചു കിട്ടിയ കുഞ്ഞിനോടൊപ്പം ഒരാഴ്ചയെങ്കിലും ജീവിക്കാൻ ഞാൻ പ്രാർത്ഥിച്ച് ദൈവങ്ങൾ അനുവദിച്ച ഇല്ലല്ലോ ഞാൻ എല്ലാ ദൈവങ്ങളെയും പ്രാർത്ഥിച്ച് ഇല്ലേ നിന്റെ അല്ലാഹുവിനോട് പ്രാർത്ഥിച്ചു പാളയം വഴി പോകുമ്പോൾ ക്രിസ്ത്യൻ പള്ളി കാണുമ്പോൾ കർത്താവിനോട് പ്രാർത്ഥിച്ചു മുസ്ലിം പള്ളി കാണുമ്പോൾ അല്ലാഹുവിനോട് പ്രാർത്ഥിച്ചു എന്റെ അമ്പലങ്ങളിൽ കയറി സകല ദൈവങ്ങളോടും പ്രാർത്ഥിച്ചു ആരും മറുപടി തന്നില്ല എന്ന് മാത്രമല്ല മുൻപ് മുന്നിൽനിന്ന് കുത്തി എന്റെ കുഞ്ഞിനെ എടുത്ത ദൈവം ഇന്ന് എന്റെ പിന്നിൽനിന്ന് കുത്തി എന്റെ പ്രിയതമേ എടുത്തു എനിക്കിനി ദൈവങ്ങളില്ല..
നിങ്ങൾ കിടക്കുന്ന ചെറിയ കട്ടിലിൽ ആയതുകൊണ്ട് കുഞ്ഞു കൂടി വന്നാൽ ബുദ്ധിമുട്ടാണല്ലോ എന്ന് കരുതി ഫ്ലിപ്കാർട്ടിൽ കയറി വലിയ കട്ടിൽ ബുക്ക് ചെയ്തു ഇനി അതൊക്കെ എന്തിന് അവൾക്കൊരു കുഞ്ഞിനെ പ്രസവിക്കാൻ കഴിയുമെന്ന് എന്നെ ബോധിപ്പിച്ച് ശേഷം അവൾ പോയി..എന്റെ വീട്ടിലെ കണക്കപ്പിള്ള അവളായിരുന്നു എന്നെ നേർവഴിക്ക് നയിച്ചത് അവളായിരുന്നു പത്തുകൊല്ലം പ്രണയവും പത്തുകൊല്ലം വിവാഹജീവിതവും ഞങ്ങൾ ഒത്തിരി ആസ്വദിച്ചു നമ്മൾ തമ്മിൽ പിണക്കങ്ങൾ ഇല്ല ഞാൻ ജോലി കഴിഞ്ഞു വന്നു കയ്യിലെ പേഴ്സ് അവളെ ഏൽപ്പിക്കും അവൾ അതിലെ പൈസ കണക്കു പ്രകാരം മാറ്റിയ ശേഷം എനിക്ക് ആവശ്യമുള്ള പണം അതിൽ വച്ചു പേഴ്സ് തിരികെ വയ്ക്കും രാവിലെ ഞാൻ തുറന്നു പോലും നോക്കാതെ പേഴ്സ് എടുത്തു കൊണ്ടു പോകും കാരണം എനിക്ക് ഉറപ്പുണ്ട് അതിൽ എനിക്ക് ആവശ്യമുള്ളപണം ഉണ്ടാകുമെന്ന് തുറന്നു നോക്കുമ്പോൾ അതുപോലെ തന്നെ കാണും എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ വീണ്ടും വിളിക്കുമ്പോൾ പേഴ്സിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് വീണ്ടും പണം ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകും ഞങ്ങടെ പ്രാരാബ്ധങ്ങൾക്കിടയിൽ അതും ഒരു സന്തോഷമായിരുന്നു.
ഞങ്ങൾ തമ്മിൽ ഒരു ഉടമ്പടി ഉള്ളതുകൊണ്ട് എനിക്ക് ആത്മഹത്യയ്ക്ക് കഴിയുന്നില്ല കാരണം കുഞ്ഞിനെ കിട്ടും മുന്പാണെങ്കിൽ ആദ്യം ആരു മരിച്ചാലും അടുത്തയാൾ പോയ ആളുടെ കൂടെ വരും കുഞ്ഞിന് കിട്ടിയശേഷം ആണെങ്കിൽ ആരാണ് ജീവനോടെയുള്ള അവർ ആ കുഞ്ഞിനെ നോക്കണം ഇപ്പോൾ എന്റെ കയ്യിൽ കുഞ്ഞിനെ ഏൽപ്പിച്ച അവൾ പോയി, ഞങ്ങടെ വീട്ടിൽ അമ്മായിമ്മ പോര് ഇല്ലെടാ ചെറിയ വീടാണെങ്കിലും ഒരുപാട് സന്തോഷത്തോടെയാണ് ഞങ്ങൾ കഴിഞ്ഞത് ഓരോ വാക്കുകളും എന്റെ മനസ്സിൽ കുത്തി കയറി വിധി എന്ന വാക്കിനപ്പുറം ഒരു സമാധാനം എനിക്ക് അവനോട് പറയാനില്ലായിരുന്നു..
ഒരു കുഞ്ഞിന് വേണ്ടി മെഡിക്കൽ കോളജിൽ എത്തിയ അവൻ മുൻപ് ജീവനില്ലാത്ത കുഞ്ഞുമായി പ്രിയതമയ്ക്ക് ഒപ്പമാണ് പോവേണ്ടി വന്നതെങ്കിൽ ഇന്ന് ജീവനുള്ള കുഞ്ഞുമായി ജീവനില്ലാത്ത പ്രിയതമയും ആയി ആണ് യാത്ര തിരിക്കുക.ഇപ്പോൾ അവൻ പ്രാർത്ഥിച്ച ദൈവങ്ങളോട് എന്റെ പ്രാർത്ഥന ആഗ്രഹിച്ചിരുന്ന ഒരു കുഞ്ഞിനെ ഒരു നോക്ക് മാത്രം കാണാൻ അവസരം കിട്ടിയ ആ പ്രിയതമയ്ക്ക് ആയിരം കുഞ്ഞുങ്ങൾക്ക് ഇടയിൽ സന്തോഷിക്കാൻ നീ അവസരം നൽകണേ, അരുണെന്ന ഭർത്താവിന് നീ തന്നെ സമാധാനം നൽകണേ, ആശിച്ചിരുന്ന അമ്മയുടെ കയ്യിലിരുന്നു ഒത്തിരി ലാളനകൾ ഏൽക്കേണ്ട ആ കുഞ്ഞിനെ സ്നേഹം കൊണ്ട് മൂടാൻ ഒത്തിരി പേരുണ്ടാവണേ….ദുഃഖങ്ങൾക്കിപ്പുറം മാധവിന് ഇന്ന് ഒരു വയസ്സ്.., മോന് ജന്മദിനാശംസകൾക്കൊപ്പം സർവ്വ നന്മകൾ നേരുന്നു..
കുറുപ്പിന്റെ പ്രൊമോഷനുവേണ്ടി വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിച്ചതിനെതിരെ രംഗത്ത് വന്ന് യൂട്യൂബര്‍ ഷാക്കിര്‍ സുബ്ഹാന്(മല്ലു ട്രാവലര്‍). സ്റ്റിക്കര്‍ ഒട്ടിച്ചു എന്ന കാരണം കൊണ്ട് ഒരു വണ്ടി പൊക്കിയിട്ട് തുരുമ്പെടുക്കാന്‍ തുടങ്ങിയെന്നും സിനിമാ പ്രൊമൊഷനു വണ്ടി മുഴുവന്‍ സ്റ്റിക്കര്‍ ഒട്ടിച്ച് നാട് മുഴുവന്‍ കറങ്ങിയാലും മോട്ടോര്‍ വാഹാന വകുപ്പ് കേസെടുക്കില്ലേയെന്നും അദ്ദേഹം ചോദിച്ചു.
നിയമ പ്രകാരം പ്രൈവറ്റ് വാഹങ്ങളില്‍ ഇപ്രകാരം മുന്‍കൂട്ടി അനുവാദം വാങ്ങിയിട്ടോ ഫീസ് അടച്ചോ സ്റ്റിക്കര്‍ ചെയ്യാന്‍ അനുവാദം ഇല്ലയെന്നും 100 ശതമാനം ഇത് നിയമ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
‘അപ്പനു അടുപ്പിലും ആവാം, ഈ കാണുന്ന വണ്ടി ലീഗല്‍ ആണൊ? സ്റ്റിക്കര്‍ ഒട്ടിച്ചു എന്ന കാരണം കൊണ്ട്, ഒരു വണ്ടി പൊക്കി തുരുമ്പെടുക്കാന്‍ തുടങ്ങി, അപ്പൊ ഇതൊ?
സിനിമാ പ്രൊമൊഷനു വേണ്ടി വണ്ടി മുഴുവന്‍ സ്റ്റിക്കര്‍ ഒട്ടിച്ച് നാട് മുഴുവന്‍ കറങ്ങുക. അപ്പൊ എന്താ എം.വി.ഡി കേസ് എടുക്കാത്തെ?,’ മല്ലു ട്രാവലര്‍ ചോദിച്ചു.
കുറുപ്പ് സിനിമ അടിപൊളിയാണെന്നും ദുല്‍ഖര്‍ മുത്താണ് എന്നും പറഞ്ഞ അദ്ദേഹം നിയമം എല്ലാവര്ക്കും ബാധകമാണെന്നും പറഞ്ഞു. ടെമ്പോ ട്രാവലറില്‍ നിയമവിരുദ്ധമായി രൂപമാറ്റങ്ങള്‍ വരുത്തിയതിന് വ്ളോഗര്‍മാരായ ലിബിന്റെയും എബിന്റെയും കേസില്‍ ഷാക്കിര്‍ ഇടപെടാന്‍ ശ്രമിച്ചതും വാര്‍ത്തയായിരുന്നു.
അപ്പനു അടുപ്പിലും ആവാം ,
ഈ കാണുന്ന വണ്ടി ലീഗല്‍ ആണൊ ??
സ്റ്റിക്കര്‍ ഒട്ടിച്ചു എന്ന കാരണം കൊണ്ട് , ഒരു വണ്ടി പൊക്കി തുരുമ്പെടുക്കാന്‍ തുടങ്ങി, അപ്പൊ ഇതൊ ??
സിനിമാ പ്രൊമൊഷനു വേണ്ടി വണ്ടി മുഴുവന്‍ സ്റ്റിക്കര്‍ ഒട്ടിച്ച് നാട് മുഴുവന്‍ കറങ്ങുക. അപ്പൊ എന്താ MVD കേസ് എടുക്കാത്തെ?
നിയമ പ്രകാരം പ്രൈവറ്റ് വാഹങ്ങളില്‍ ഇപ്രകാരം മുന്‍കൂട്ടി അനുവദം വാങ്ങിയിട്ടൊ ഫീസ് അടച്ചൊ സ്റ്റിക്കര്‍ ചെയ്യാന്‍ അനുവാദം ഇല്ലാ,
എന്നാല്‍ ടാക്സി വാഹനങ്ങളില്‍ അനുവാദം ഉണ്ട്
100 % ഇത് നിയമ വിരുദ്ധം ആണു
(ഇനി ഇത് നിയമപരമായി ചെയ്യാം എന്നാണെങ്കില്‍, അപ്പൊ ഇത് കണ്ട് ആള്‍ക്കാരുടെ ശ്രദ്ധ തിരിഞ്ഞ് ആക്സിഡന്റ് ആവില്ലെ, ആ പേരും പറഞ്ഞല്ലെ സ്റ്റിക്കറിനു ഫൈന്‍ അടിക്കുന്നത് , അതോ ഫീസ് അടച്ച സ്റ്റിക്കറിംഗ് ശ്രദ്ധ തിരിക്കില്ല എന്നാണൊ ,
സിനിമ അടിപൊളി, DQ നമ്മുടെ മുത്തും ആണു.
പക്ഷെ നിയമം എല്ലാവര്ക്കും ബാധകം തന്നെ.
MVD Kerala
ട്രെയിൻ കടന്നുപോകുമ്പോൾ പാളത്തിനോട് ചേർന്ന് നിന്ന് വിഡിയോയ്ക്ക് പോസ് ചെയ്ത യുവാവിന് ദാരുണാന്ത്യം. യുവാവിനെ കണ്ട ട്രെയിനിന്റെ ലോക്കോ പൈലറ്റ് പലതവണ ഹോൺ മുഴക്കിയിട്ടും യുവാവ് ഇത് ശ്രദ്ധിച്ചില്ല. പാളത്തിനോട് ചേർന്ന് തന്നെ നിൽക്കുകയായിരുന്നു. സമീപമെത്തിയ ട്രെയിൻ യുവാവിനെ ഇടിച്ചുതെറിപ്പിച്ചു.
സുഹൃത്ത് പകർത്തിയ വിഡിയോയിലും ഈ ദൃശ്യങ്ങളുണ്ട്. മധ്യപ്രദേശിലെ ഹോഷൻഗാബാദ് ജില്ലയിലാണ് സംഭവം. 22 വയസുള്ള സൻജു ചൗരേ ആണ് മരിച്ചത്. സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കാനാണ് ഇത്തരത്തിലൊരു സാഹസത്തിന് ഒരുങ്ങിയത്. ചരക്കുതീവണ്ടിക്ക് മുന്നിൽ നിന്നായിരുന്നു ഈ അപകടം. വിഡിയോ കാണാം.