അമേരിക്കയിലെ ഗോട് ടാലന്റ് ഷോയിലെ കിടിലൻ പെർഫോമൻസിനാൽ ഒരിക്കൽക്കൂടി വാർത്തകളിൽ നിറയുകയാണ് മുംബൈയിലെ ഡാൻസ് ഗ്രൂപ്പായ വി അൺബീറ്റബിൾ. ഇത്തവണ ഓഡിഷൻ റൗണ്ടിൽ തങ്ങളുടെ കലാപ്രകടനത്താൽ വിധികർത്താക്കളെയും കാണികളെയും അമ്പരപ്പിച്ച കുട്ടികൾ ലൈവ് ഷോയിലേക്ക് പ്രവേശനം നേടിയെടുക്കുകയും ചെയ്തു. ഷോയിൽ അതിഥിയായെത്തിയ ജഡ്ജ് ഡ്വെയ്ൻ വേഡ് ആണ് ഗോൾഡൻ ബസർ അമർത്തി ഗ്രൂപ്പിനെ ഹോളിവുഡ് ഷോയിലേക്കുളള എൻട്രി കൊടുത്തത്.
രൺവീർ സിങ്ങിന്റെ രാംലീലയിലെ ഹിറ്റ് ഗാനമാണ് കുട്ടികൾ കലാപ്രകടനത്തിനായി തിരഞ്ഞെടുത്തത്. 29 പേരടങ്ങിയ സംഘത്തിന്റെ പ്രകടനം ശ്വാസം അടക്കി പിടിച്ചാണ് വിധികർത്താക്കൾ കണ്ടത്. ഇടയ്ക്ക് പലരും ഭയത്താൽ ഞെട്ടിപ്പോയി. ആറു വർഷങ്ങൾക്കു മുൻപ് അപകടത്തിൽ മരിച്ച തങ്ങളുടെ സുഹൃത്ത് വികാസ് ഗുപ്തയ്ക്ക് ആദരമായിട്ടായിരുന്നു വി അൺബീറ്റബിൾ ഗ്രൂപ്പിന്റെ പ്രകടനം.
മൂന്ന് പതിറ്റാണ്ടിന് ശേഷം പെറ്റമ്മയെ തേടി ഇറ്റാലിയന്‍ പൗരത്വമുള്ള മലയാളി യുവതി കോഴിക്കോട്. ഇറ്റാലിയന്‍ പൗരയായ നവ്യ സോഫിയ ഡൊറിഗാട്ടിയാണ് അമ്മയെ തേടുന്നത്. ‘അമ്മയെ ഒരു നോക്കു കാണണം. അമ്മ മോശം അവസ്ഥയിലാണെങ്കില്‍ സംരക്ഷിക്കണം’ കാരണം അമ്മ കാരണം എനിക്കു നന്‍മ മാത്രമേ ഉണ്ടായിട്ടുള്ളു’ നവ്യ പറയുന്നു.
1984 മാര്‍ച്ച് 31ന് കോഴിക്കോട്ടെ ഒരു അനാഥമന്ദിരത്തിലാണ് നവ്യ പിറന്നത്. കുട്ടിയെ അവിടെ ഏല്‍പിച്ച് അമ്മയായ സോഫിയയെന്ന 19 കാരി മടങ്ങി. വയനാട്ടിലെ അനാഥമന്ദിരത്തിലാണ് രണ്ടു വയസ്സുവരെ നവ്യ വളര്‍ന്നത്. ഇറ്റാലിയന്‍ ദമ്ബതികളായ സില്‍വാനോ ഡൊറിഗാട്ടിയും തിസിയാനയും ദത്തെടുത്തതോടെ നവ്യ ഇറ്റാലിയന്‍ പൗരയായി.
അമ്മയ്ക്ക് ഇന്ന് 54 വയസ് കാണുമായിരിക്കും. മുത്തശ്ശിയുടെ പേര് തങ്കമ്മ എന്നായിരുന്നു. അവര്‍ എവിടെയുള്ളവരാണ് എന്നെനിക്കറിയില്ല. തന്റെ കൈയ്യില്‍ ആകെയുള്ളത് ഈ പേരുകള്‍ മാത്രമാണെന്നും നവ്യ പറയുന്നു.
ദത്തുപുത്രിയായി ഇറ്റലിയില്‍ എത്തിയ നവ്യക്ക് അപരിചിതത്വം തോന്നാതിരിക്കാന്‍ കോഴിക്കോട്ടെ അനാഥാലയത്തില്‍ നിന്ന് നിരന്തരം ഇറ്റലിയിലേക്ക് കത്തുകള്‍ അയക്കാറുണ്ടായിരുന്നു. പിന്നീട് വളര്‍ന്നപ്പോള്‍ വെളുത്ത വര്‍ഗ്ഗക്കാരായ മാതാപിതാക്കളുടെയും തന്റെയും നിറം തമ്മില്‍ എങ്ങിനെ വ്യത്യാസം വന്നെന്ന് നവ്യ ചോദിച്ചു.
ദൊറിഗാട്ടി ദമ്ബതിമാര്‍ മകളോട് നുണ പറഞ്ഞില്ല, മറിച്ച് അവളുടെ മുഴുവന്‍ കഥയും അവര്‍ക്ക് പറഞ്ഞുകൊടുത്തു. തന്റെ ഔദ്യോഗിക പേര് നവ്യ ദൊറിഗാട്ടിയെന്നാണെങ്കിലും അമ്മയുടെ പേര് കൂടി ചേര്‍ത്ത് നവ്യ സോഫിയ ദൊറിഗാട്ടി എന്നാക്കിയിരിക്കുകയാണ് നവ്യയിപ്പോള്‍. ഭര്‍ത്താവിനും രണ്ടു പെണ്‍മക്കള്‍ക്കുമൊപ്പം ഇറ്റലിയിലെ ട്രന്റോ നഗരത്തിലാണ്. എയ്ഞ്ചെലോ നികൂസിയ എന്നാണ് ഭര്‍ത്താവിന്റെ പേര്. മൂത്തമകള്‍ ജെഓര്‍ജ. രണ്ടാമത്തെ മകളുടെ പേര് എയ്ഞ്ചെലിക.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് താന്‍ മുന്‍പ് താമസിച്ചിരുന്ന കോഴിക്കോട്ടെ അനാഥാലയത്തിലേക്ക് നവ്യ വീണ്ടും വിളിച്ചത്. രണ്ട് പേരുകള്‍ മാത്രമാണ് അവരുടെ പക്കലും ഉണ്ടായിരുന്നത്. കോഴിക്കോടോ, അല്ലെങ്കില്‍ സമീപ പ്രദേശങ്ങളിലോ ആകാം ഇവരെന്നാണ് അനാഥാലയത്തില്‍ നിന്ന് ലഭിച്ച വിവരം.
‘അമ്മയുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അമ്മയെ ഒന്ന് കാണണം, കാണാതെ പറ്റില്ലെനിക്ക്. അമ്മ ചിലപ്പോള്‍ കുടുംബവും കുട്ടികളുമായി സന്തോഷകരമായ ജീവിതം നയിക്കുകയായിരിക്കും. അമ്മ അറിയാതെ ഒരു നോക്കു കണ്ട് ഞാന്‍ മടങ്ങും. മറിച്ച് അമ്മ മോശം അവസ്ഥയിലാണെങ്കില്‍ അമ്മയെ ഞാന്‍ ഇറ്റലിയിലേക്കു കൊണ്ടുപോയി ഒപ്പം താമസിപ്പിക്കും.’ രണ്ടായാലും [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് ഒരു സന്ദേശമെത്തുന്നതും കാത്തിരിക്കുകയാണ് നവ്യ.
ശ്വാസം നിലച്ചുപോകുന്ന ദൃശ്യം. സമൂഹമാധ്യമങ്ങളിൽ അതിവേഗം ചർച്ചയാവുകയാണ് ഇൗ അപകടം. നൂറുശതമാനം സുരക്ഷിതമെന്ന് വിശ്വസിക്കുന്ന ഒരു സാഹസികമായ വിനോദസഞ്ചാര മേഖലയിലാണ് ഇൗ അപകടം നടന്നത്. ബന്‍ജി ജംപ് ചെയ്യാനെത്തിയ വിനോദസഞ്ചാരിക്കാണ് വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റത്.
വിനോദസഞ്ചാരിയുടെ കാലിൽ കെട്ടിയിരുന്ന കയർ പൊട്ടി ഇയാൾ താഴേക്ക് വീഴുകയായിരുന്നു. പോളണ്ടിലെ ഒരു പാര്‍ക്കിൽ നടന്ന അപകടത്തിന്റെ വിഡിയോയാണിത്. കൂറ്റൻ ക്രെയിനുപയോഗിച്ചാണ് സഞ്ചാരിയെ ഉയർത്തിയത്. 100 മീറ്ററോളം ഉയരത്തിൽ നിൽക്കുമ്പോൾ കയർ പൊട്ടി ഇയാൾ താഴേക്ക് വീഴുകയായിരുന്നു. എന്നാൽ വന്നു വീണത് താഴെ വിരിച്ചിട്ടിരുന്ന കുഷ്യനിലേക്കാണ്. ഇയാളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 19 വര്‍ഷമായി പാര്‍ക്കില്‍ ബന്‍ജി ജംപിങ് നടത്തുന്ന കമ്പനി ഖേദം പ്രകടിപ്പിച്ചു. വിഡിയോ കാണാം.
യൂറോപ്പിലെ അവധിക്കാല ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റഗ്രാമിൽ പങ്കിടുന്ന തിരക്കിലാണ് ബോളിവുഡ് താരം ശില്‍പ ഷെട്ടി. ഇതിനിടെ അവധിക്കാലത്തിന്റെ ഒരു ത്രോബാക്ക് വീഡിയോ
താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. അവിടെ മെര്‍ലിന്‍ മണ്‍റോയുടെ ശൈലി അനുകരിക്കാൻ ശ്രമിച്ചതാണോ അതോ സംഭവിച്ചതാണോ എന്നാണ് ആരാധർക്ക് സംശയം.
‘എന്റെ മെർലിൻ മൺറോ മൊമെന്റ്’ എന്ന അടിക്കുറിപ്പോടെയാണ് താരം ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ വസ്ത്രം കാറ്റിൽ പറക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. ഒരു ക്രൂയിസ് കപ്പലിൽ വച്ചാണ് സംഭവം.
ഭർത്താവ് രാജ് കുന്ദ്ര, മകൻ വിയാൻ, സഹോദരി ഷമിത ഷെട്ടി എന്നിവർക്കൊപ്പം ലണ്ടനിൽ അവധി ആഘോഷിക്കുന്ന നിരവധി ചിത്രങ്ങൾ ശിൽപ ഷെട്ടി അടുത്തിടെ പങ്കുവച്ചിരുന്നു. അവധി ആഘോഷങ്ങൾക്കിടയിൽ ഭർത്താവിനൊപ്പമുള്ള പ്രണയാർദ്രമായ ചില നിമിഷങ്ങൾ ശിൽപ ഷെട്ടി ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചു.
ലണ്ടൻ തെരുവിൽ രാജുവുമൊന്നിച്ച് ചുംബിക്കുന്നതിന്റെ ഒരു ബൂമറാങ് വീഡിയോയാണ് ശിൽപ ഷെട്ടി കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ‘ജുമ്മാ ചുമ്മാ ദേ ദേ’ എന്ന തലക്കെട്ടോടെയാണ് ശിൽപ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 16 ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.
ഇന്ത്യൻ കാർ കമ്പനികളുടെ സുരക്ഷ കടലാസിൽ ഒതുങ്ങുന്നതല്ല എന്ന തെളിയിക്കുന്ന വിഡിയോ വൈറലാകുന്നു. മലക്കം മറിഞ്ഞ എസ്‌യുവിയിൽ ഡ്രൈവർ സുരക്ഷിതനായിരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ കയ്യടി നേടുന്നു. നിർമാണ നിലവാരത്തെ വാനോളം പുകഴ്ത്തുകയാണ് സമൂഹമാധ്യമങ്ങൾ.
പത്താൻകോട്ടിന് സമീപമാണ് അപകടം നടന്നത്. മഴയത്ത് തെന്നിയ വാഹനം തലകുത്തനെ മറിയുകയായിരുന്നു.
മൂന്നു നാലുതവണ മലക്കം മറിഞ്ഞതിന് ശേഷമാണ് വാഹനം നിന്നത്. റോഡരികിലെ ആക്ടീവയെ ഇടിച്ചു തെറിപ്പിച്ചെങ്കിലും ആർക്കും പരുക്കുകളില്ല. ഇത്ര വലിയ അപകടം നടന്നെങ്കിലും പരുക്കുകളില്ലാതെ ഡ്രൈവർ പുറത്തിറങ്ങി എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.ക്രാഷ് ടെസ്റ്റിൽ വിജയം കൈവരിച്ച് മൂന്നു സ്റ്റാറും ഫോർ സ്റ്റാറും എന്തിന് 5 സ്റ്റാർ വരെ നേടിയ വാഹനങ്ങള്‍ നിർമിക്കുന്നവരാണ് ഇന്ത്യയിലെ കാർ കമ്പനികൾ.
വിമാനത്തില്‍ വച്ച് മറ്റൊരു സ്ത്രീയെ നോക്കിയ കാമുകന്‍റെ തല ലാപ്ടോപ്പ് കൊണ്ട് അടിച്ചുപൊട്ടിച്ച് കാമുകി. വിമാനം പുറപ്പെടാന്‍ നിമിഷങ്ങള്‍ ഉള്ളപ്പോഴാണ് സംഭവം. അടിപിടി രൂക്ഷമാകുകയും മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുകയും ചെയ്തതോടെ ദമ്പതികളെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു.മിയാമിയില്‍ നിന്നും ലോസ് ഏഞ്ചലസിലേയ്ക്ക് പുറപ്പെടാന്‍ തയ്യാറെടുത്ത വിമാനത്തിനുള്ളിലായിരുന്നു സംഭവം.
കാമുകന്‍ മറ്റൊരു സ്ത്രീയെ നോക്കിയതില്‍ പ്രകോപിതയായി യുവതി കയ്യിലിരുന്ന ലാപ്‌ടോപ്പുകൊണ്ട് യുവാവിന്‍റെ തലയ്ക്കടിക്കുകയായിരുന്നു. വിമാനത്തില്‍ കയറുമ്പോള്‍ തന്നെ പങ്കാളികള്‍ തമ്മില്‍ വഴക്കായിരുന്നു. വിമാനത്തിലെ ഉദ്യോഗസ്ഥര്‍ ഇവരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല.
തര്‍ക്കം മൂത്തതോടെ കയ്യിലിരുന്ന ലാപ്‌ടോപ്പുകൊണ്ട് കാമുകന്‍റെ തലയ്ക്കടിച്ചതിനൊപ്പം മുഷ്ടി ചുരുട്ടി നിരവധി തവണ ഇടിക്കുകയും ചെയ്തിരുന്നു. മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തിയ ഈ കലഹത്തിന്‍റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ചിറിപാഞ്ഞുവന്ന ബസില്‍ നിന്നും തലനാരിഴക്കാണ് കാര്‍ യാത്രികര്‍ രക്ഷപെട്ടത്. സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യുന്നവരുടെ ജീവന് എത്രത്തോളം ഭീഷണിയുണ്ടെന്ന് വ്യക്തമാക്കും വിധമാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവരുടെ ഈ വീഡിയോ.
മരണം മുന്നില്‍ കണ്ട നിമിഷത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും കാര്‍ യാത്രികരായ ഈ കുടുംബം.മലപ്പുറം തിരൂര്‍-താനൂര്‍ റോഡില്‍ കാര്‍ യാത്രികരായ കുടുംബം എതിര്‍ ദിശയില്‍ പാഞ്ഞുവന്ന ബസില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
അമിത വേഗത്തില്‍ വരികയായിരുന്ന ബസ് മറ്റൊരു കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നിയന്ത്രണം തെറ്റുകയും ഉടന്‍ ബ്രേക്ക് പിടിക്കുകയും ചെയ്ത ബസ് എതിരെ വന്ന കാറിന് തൊട്ടുമുന്നില്‍ റോഡിന് വിലങ്ങനെ നിന്നു. കാറില്‍ ഇടിക്കാതിരുന്നത് തലനാരിഴക്ക് മാത്രമാണ്.
മനുഷ്യന്റെ മുഖവുമായി സാദൃശ്യമുള്ള ചിലന്തി സോഷ്യൽമീഡിയയിൽ അമ്പരപ്പ് സൃഷ്ടിക്കുന്നു. ചൈനയിലെ ഹുനാൻ പ്രവശ്യയിലെ യുവവാനിജിയാംഗ് നഗരത്തിലെ ഒരു മരത്തിനു മുകളിൽ നിന്നുമാണ് ഈ ചിലന്തിയെ കണ്ടെത്തിയ ചിലന്തിയുടെ പുറം ഭാഗത്തുള്ള ചില പാടുകളാണ് മനുഷ്യന്റെ മുഖം പോലെ തോന്നിക്കുന്നത്. രണ്ട് കണ്ണുകളും വായയും പോലെയുള്ള പാടുകൾ പുറം ഭാഗത്ത് വ്യക്തമാണ്. പീപ്പിൾസ് ഡെയിലിയാണ് ആദ്യം ഷെയർ ചെയ്ത വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.
Has spiderman been found? This spider with a humanlike face on its back was found at a home in C China’s Hunan and has gone viral on Chinese social media. Do you know its species? pic.twitter.com/0iU6qaEheS
— People’s Daily, China (@PDChina) July 16, 2019
പശുവിനെ കുറിച്ചുള്ള ചോദ്യത്തിന് നാലാം ക്ലാസ് വിരുതന്റെ ഉത്തരം; ചിരിപടർത്തിയെങ്കിലും ഒടുവിൽ ടീച്ചറും സമ്മതിച്ചു സർവ്വവിജ്ഞാനിയെന്ന്, സോഷ്യൽ മീഡിയയിൽ വൈറൽ അറിയാത്ത ചോദ്യങ്ങൾക്കു ഉത്തരമെഴുതി ചിരിപ്പിച്ച സംഭവം മുൻപും പല പ്രാവിശ്യം ഉണ്ടായിട്ടുണ്ട്. അത് വായിച്ചു നമ്മളിൽ പലരും ചിരിച്ചിട്ടും ഉണ്ട്. എന്നാൽ അറിയുന്ന കാര്യങ്ങളെ ബന്ധിപ്പിച്ച് ഉത്തരമെഴുതുക ബുദ്ധിമുട്ടുള്ള കാര്യമാണ്. അത്തരത്തിലൊരു ഉത്തരക്കടലാസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്നത്.
പശുവിനെക്കുറിച്ച് വിവരിക്കുക എന്നാണ് ചോദ്യം. നാലാം ക്ലാസിലെ വിദ്യാർഥിയുടെ പേര് ബുക്കിൽ കാണാം. പശു ഒരു വളർത്തുമൃഗമാണ് എന്ന വാചകത്തിൽ തുടങ്ങി അമേരിക്കയിലെത്തി നിൽക്കുന്ന ഉത്തരം. കേരളത്തിന്റെ മുഖ്യമന്ത്രിയെക്കുറിച്ചും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെക്കുറിച്ചും ഈ വിരുതൻ എഴുതിയിട്ടുണ്ട്.
ഉത്തരത്തിനൊടുവിൽ വലിയ ടിക്ക് മാർക്കിനൊപ്പം ചുവന്ന മഷി കൊണ്ട് സർവ്വവിജ്ഞാനി എന്ന് എഴുതിയിരിക്കുന്നത് കാണാം. ഭാവിയുടെ വാഗ്ദാനം എന്ന ക്യാപ്ഷനോടെ നിരവധി പേർ ഈ ഉത്തരക്കടലാസ് ഷെയർ ചെയ്യുന്നുണ്ട്.
ഉത്തരം ഇങ്ങനെ: പശു ഒരു വളർത്തുമൃഗമാണ്. പശു പാൽ തരുന്നു. പശുവിനെ കെട്ടിടുന്നത് തെങ്ങിലാണ്. തെങ്ങ് ഒരു കൽപ്പനവൃക്ഷമാണ്. ധാരാളം തെങ്ങുകൾ ഉള്ളതിനാലാണ് കേരളത്തിന് ആ പേര് വന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ്. തെരഞ്ഞെടുപ്പിലൂടെയാണ് മുഖ്യമന്ത്രിയായത്. പ്രധാനമന്ത്രിയും തെരഞ്ഞെടുക്കുന്നത് ഇങ്ങനെയാണ്. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി നെഹ്റുവാണ്. നെഹ്റുവും ഗാന്ധിജിയും ഒന്നിച്ചാണ് സ്വാതന്ത്ര്യസമരം ചെയ്തത്. ഗാന്ധിജി ആദ്യം ദക്ഷിണാഫ്രിക്കയിലായിരുന്നു. ദക്ഷിണാഫ്രിക്ക അമേരിക്കയുടെ കീഴിലായിരുന്നു. അമേരിക്കയാണ് ഏറ്റവും പൈസയുള്ള നാട്.
മലയാളം യുകെ ന്യൂസ് ബ്യുറോ
വരും വർഷങ്ങളിൽ നമ്മുടെ മുഖം എങ്ങനെ ആയിരിക്കും എന്നതാണ് ഇപ്പോൾ ഫെയ്സ് ആപ്പ് ചലഞ്ച്ലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. പിയേഴ്സ് മോർഗൻ, മേവിൻ, റോഷലി ഹ്യൂസ്, തുടങ്ങിയ സെലിബ്രിറ്റികളും അവരുടെ ഫേസ് ആപ്പ് മേക്കോവറുകൾ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഈ ഫ്രീ ആപ്പിൻറെ മറ്റു വശങ്ങളെപ്പറ്റി ഉപയോക്താക്കൾ അറിയേണ്ടതുണ്ട് . നിങ്ങളൊരു ഐഫോൺ അല്ലെങ്കിൽ ആൻഡ്രോയ്ഡ് ഉപയോക്താവ് ആണെങ്കിൽ നിങ്ങളുടെ ചിത്രങ്ങളിൽ സ്വാധീനം ചെലുത്താൻ ആപ്പിന് കഴിയും. ആപ്പിനെ പ്രൈവസി പോളിസി പ്രകാരം നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങൾ കൈവശം വെക്കാൻ ആപ്പിന് കഴിയും.
ജോഷ്വാ നിസ്‌സി എന്ന ഡെവലപ്പറാണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയപ്പോഴാണ് വിഷയം ആദ്യം ശ്രദ്ധയിൽപ്പെടുന്നത്.തന്റെ ലൈബ്രറിയിലെ മറ്റ് ഫോട്ടോകളും ഫെയ്സ്ആപ്പ് അപ്‌ലോഡ് ചെയ്യുന്നു എന്നതായിരുന്നു ട്വീറ്റ്. വിഡിട് ഭാർഗവ എന്ന മറ്റൊരു വ്യക്തിയും സമാനമായ രീതിയിൽ പ്രതികരിച്ചിരുന്നു. നമ്മുടെ ഡേറ്റ തേർഡ് പാർട്ടി പരസ്യദാതാക്കൾക്ക് നൽകുന്നുണ്ടെന്ന കാര്യം ആപ്പിന്റെ പ്രൈവസി പോളിസിയിൽ വെളിപ്പെടുത്തിയിട്ടുണ്ട് എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. എന്നാൽ ആപ് നിങ്ങളുടെ ഫോട്ടോ ലൈബ്രറി മുഴുവൻ പരതുന്നു എന്ന കാര്യം എല്ലാവരും സമ്മതിച്ചിട്ടില്ല.
ബാങ്ക് സ്റ്റേറ്റ്മെന്റ്കൾ അഡ്രസ്സുകൾ റെസിപ്റ്റുകൾ തുടങ്ങി പ്രധാനപ്പെട്ട വിവരങ്ങൾ ഫോണിൽ സൂക്ഷിക്കുന്നവർ ഇത്തരത്തിലുള്ള ആപ്പുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുമ്പോൾ കരുതൽ ആവശ്യമാണ്. മറ്റുള്ളവരുടെ വിവരങ്ങൾ നമുക്ക് ലഭിക്കില്ലെങ്കിലും നമ്മുടെ വിവരങ്ങൾ പരസ്യദാതാക്കൾക്ക് നൽകാൻ കഴിയും. എന്നാൽ എത്രമാത്രം വിവരങ്ങൾ ആപ്പ് സ്വീകരിച്ചിട്ടുണ്ട് എന്ന് ഉപയോഗിക്കുന്നവർക്ക് അറിയാനുള്ള ഒരു ഓപ്ഷൻ കൂടി ആപ്പിലുണ്ട് എന്നതാണ് ഒരു സന്തോഷവാർത്ത.