Social Media

ഹൈവേയിലൂടെ വണ്ടി ഓടിക്കുന്നതിനിടെ യാത്രക്കാരൻറെ തൊട്ടുമുൻപിൽ വിമാനം ലാൻഡ് ചെയ്തു. ബ്രേക്ക് പിടിച്ചതുകൊണ്ട് തലനാരിഴക്കാണ് അപകടം ഒഴിവായത്. അമേരിക്കയിലെ മയാമിയിലാണ് സംഭവം.

ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും പിന്നീട് ഫോണിൽ വിഡിയോ ചിത്രീകരിക്കുകയായിരുന്നു എന്നും യാത്രക്കാരൻ പറയുന്നു.
സെസ്നയുടെ ചെറു വിമാനമാണ് ഹൈവേയിൽ അടിയന്തരമായി ലാൻഡ് ചെയ്തത്. പറക്കുന്നതിനിടെ എൻജിൻ തകരാർ ആയെന്നു തോന്നിയതിനാലാണ് ഹൈവേയിൽ ഇറക്കിയത് എന്ന് പൈലറ്റ് പറഞ്ഞു. ആർക്കും പരിക്കുകളില്ലെന്നാണ് റിപ്പോര്‍ട്ട്.

അടിയന്തര ഘട്ടങ്ങളിൽ വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാൻ പറ്റുന്നതു പോലെയാണ് ഹൈവേകളുടെ നിർമിതി. നമ്മുടെ നാട്ടിൽ യമുന എക്സ്പ്രെസ്‌ വേ വിമാനം ഇറക്കാൻ പ്രാപ്തമാണ്. അടിയന്തര ഘട്ടങ്ങളിൽ വിമാനം ഇറക്കാൻ സാധിക്കുമെങ്കിലും ഇത്തരം സംഭവങ്ങൾ അപൂർവ്വമാണ്.

ഒരു പത്ര പരസ്യം വൈറലായതിന് പിന്നാലെയാണ് മലയാളിയുടെ സൈബർ വാളുകളിൽ ഇൗ ചിരിക്കാഴ്ച നിറയുന്നത്. പ്രിയപ്പെട്ടവരുടെ മരണത്തില്‍ അനുശോചനം അറിയിച്ചും ചരമ വാര്‍ഷികത്തില്‍ അവരുടെ സ്മരണ പുതുക്കിയും പത്രങ്ങളില്‍ പരസ്യം നല്‍കുന്നത് സാധാരണയാണ്. എന്നാല്‍ വളര്‍ത്തുപൂച്ചയുടെ ചരമവാര്‍ഷികം കണ്ണീരോടെ ഓര്‍ത്തെടുത്ത വീട്ടുകാരെ ട്രോളുകയാണ് സോഷ്യല്‍ മീഡിയ. ‘ചുഞ്ചു നായര്‍’ എന്ന പൂച്ചയുടെ പേരിലെ കൗതുകമാണ് ട്രോളന്‍മാര്‍ ആഘോഷമാക്കിയിരിക്കുന്നത്. പൂച്ച നായരെ സോഷ്യല്‍ മീഡിയ നല്ലവണ്ണം ട്രോളുകയും ചെയ്തു.

chinchu-cat

ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ എഡിഷനിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. ‘മോളൂട്ടീ വീ ബാഡ്‌ലി മിസ് യു’ എന്ന് കുടുംബാഗങ്ങള്‍ കണ്ണീരോടെ കുറിച്ച പരസ്യം പക്ഷേ പലരിലും ചിരിയാണുയര്‍ത്തിയത്.

chinchu-cat-troll

പരസ്യം ഹിറ്റായതോടെ ട്രോളന്‍മാരും രംഗത്തെത്തി. ‘ചുഞ്ചു നായര്‍ പൂച്ച’ എന്ന പേരില്‍ ഒരു ഫേസ്ബുക്ക് അക്കൗണ്ടും ചുഞ്ചുവിന്റെ ആരാധകര്‍ സ്യഷ്ടിച്ചു. എന്ത് തന്നെയായാലും വീട്ടുകാര്‍ മാത്രം ഓര്‍ത്ത ചുഞ്ചു നായരുടെ ചരമ വാര്‍ഷികം ഇതോടെ തരംഗമായിരിക്കുകയാണ്.

പശുവിറച്ചി കൈവശം വച്ചു എന്നാരോപിച്ച് മുസ്ലീങ്ങള്‍ക്ക് നേരെ ആക്രമണം. മധ്യപ്രദേശിലെ സിയോണിലാണ് ഒരു സ്ത്രീയടക്കം മൂന്ന് പേരെ പശു സംരക്ഷകര്‍ ക്രൂരമായി ആക്രമിച്ചത്. ഓട്ടോറിക്ഷയില്‍ പോകുകയായിരുന്ന രണ്ട് മുസ്ലീം യുവാക്കളെയും ഒരു യുവതിയെയും ബീഫ് കൈവശം വച്ചു എന്നാരോപിച്ച് പശു സംരക്ഷകരായ ഏതാനും പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്നുണ്ട്.

ഓട്ടോയില്‍ നിന്ന് അവരെ വലിച്ചിറക്കി തൂണില്‍ കെട്ടി ആക്രമിക്കാന്‍ തുടങ്ങി. കൈകള്‍ കെട്ടിയിട്ട് വടി കൊണ്ട് അടിക്കുന്നത് വീഡിയോയില്‍ കാണാം. ആക്രമണം നടക്കുമ്പോള്‍ നിരവധി പേരാണ് ചുറ്റും കൂടി നില്‍ക്കുന്നത്. ആരും പ്രതികരിക്കുന്നതായി കാണുന്നില്ല. മരത്തില്‍ കെട്ടിയിട്ട് ഒന്നിലധികം പേര്‍ ചേര്‍ന്നാണ് യുവാക്കളെ ആക്രമിക്കുന്നത്.

 

ഇടതുസഹയാത്രിക ദീപ നിശാന്തിനെ പരിഹസിച്ച് കോൺഗ്രസ് എം.എൽ.എ അനിൽ അക്കര രംഗത്ത്. ‘എന്റെ കാളപെറ്റു, ആ കയറെടുത്തെ’ എന്ന തലക്കെട്ടോടെ തന്റെ വീട്ടിലെ കാളയുടെ ചിത്രം പങ്കുവെച്ചാണ് എംഎൽഎയുടെ പരിഹാസം. രമ്യ ഹരിദാസിനെതിരായ ദീപ നിശാന്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് മറുപടിയായാണ് അനിൽ അക്കരയുടെ പോസ്റ്റ്. കേട്ടപാതി കേൾക്കാത്ത പാതി രമ്യക്കെതിരെ പോസ്റ്റിട്ട ദീപ നിശാന്തിന്റെ നടപടിയെയാണ് കോണ്‍ഗ്രസ് എംഎല്‍എ പരിഹസിക്കുന്നത്.‌

‘ദീപ ടീച്ചറേ നന്ദി’ എന്ന രമ്യ ഹരിദാസിന്റെ വ്യാജ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചതോടയാണ് സംഭവങ്ങളുടെ തുടക്കം. എന്നാൽ രമ്യയുടെ പേരിൽ ആരോ തുടങ്ങിയ വ്യാജപേജിലെ പോസ്റ്റ് കണ്ട് ദീപ നിശാന്ത് രമ്യക്കെതിരെ തിരിഞ്ഞു. ‘വിജയാഹ്ലാദഭേരി മുഴക്കിക്കൊണ്ടുള്ള വാഹനങ്ങളിലെ അനൗൺസ്മെന്റ്. ശബരിമലയിൽ തെരുവുവേശ്യകളെ കയറ്റിയതിന് ഒരു നാടിന്റെ പ്രതികാരമാണീ വിജയം. നന്ദി വോട്ടർമാരേ നന്ദി. ചിരിച്ചുകൊണ്ട് കൈ വീശുന്ന ‘പെങ്ങളൂട്ടി. പെങ്ങളൂട്ടിയുടെ പേജിൽ സൈബർബുള്ളിയിങ്ങിന് വിശാലഭൂമികയൊരുക്കിക്കൊണ്ട് പെങ്ങളൂട്ടി വക ഈയുള്ളവളുടെ ചിത്രം സഹിതമുള്ള നന്ദി സമർപ്പണം. ഹൊ! കോരിത്തരിപ്പ് ഇപ്പോഴും വിട്ടിട്ടില്ല. എന്തായാലും അടുത്ത പുസ്തകത്തിന്റെ ടാഗ് ലൈൻ (തള്ള് ലൈൻ) റെഡി. ഒന്നരലക്ഷം വോട്ടിനു ഒരാളെ എം.പിയാക്കിയ ദീപാനിശാന്തിന്റെ പുതിയ പുസ്തകം. വീടിന്റെ മുന്നിൽ ഒരു ബോർഡ് തൂക്കുന്നുണ്ട്. ‘ചുരുങ്ങിയ ചിലവിൽ എം പിയാക്കിക്കൊടുക്കപ്പെടും. കടന്നു വരൂ കടന്നു വരൂ…’ ദീപ കുറിച്ചു.

എന്നാൽ വ്യാജ പേജിൽ വന്ന പോസ്റ്റിന് രമ്യക്ക് മറുപടി നൽകിയ ദീപാ നിശാന്തിന് അബദ്ധം പറ്റി. കാര്യങ്ങൾ വിശദമായി പരിശോധിക്കാതെ രമ്യക്കെതിരെ തിര‍ിഞ്ഞ ദിപ നിശാന്തിനെ പരിഹസിക്കുകയാണ് അനിൽ അക്കര എംഎൽഎ. ദീപ നിശാന്ത് തിരഞ്ഞെടുപ്പ് സമയത്ത് രമ്യയ്ക്കെതിരായി നടത്തിയ പ്രസ്താവന ഗുണം ചെയ്തെന്ന വിലയിരുത്തിലാണ് കോൺഗ്രസ് പ്രവർത്തകർ. ഇതോടെ ദീപയുടെ പേജിൽ ആശംസാപ്രവാഹം തുടങ്ങിയിരുന്നു.

സഹപാഠിയുടെ ജീവന്‍ രക്ഷിക്കാന്‍ എസ് എഫ് ഐയും കെ എസ് യുവും കൈകോര്‍ത്തു. ഇരുവൃക്കകളും തകരാറിലായി ജീവനോട് മല്ലിടുന്ന കെ എസ് യു പ്രവര്‍ത്തകനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ വൃക്ക വാഗ്ദാനം ചെയ്ത് മുന്‍ എസ് എഫ് ഐ നേതാവ്. ചികിത്സ ചെലവിനായി കെ എസ് യുവിനോടൊപ്പം എസ് എഫ് ഐയും സജീവമായി രംഗത്തിറങ്ങി. ആലപ്പുഴ കായംകുളത്ത്നിന്നാണ് വാര്‍ത്ത.

ജവഹര്‍ ബാലജനവേദി കായംകുളം ഈസ്റ്റ് മണ്ഡലം ചെയര്‍മാനും കായംകുളം കെ എസ് യു ബ്ലോക്ക് കമ്മിറ്റി അംഗവുമായ പെരിങ്ങാലമഠത്തില്‍ മുഹമ്മദ് റാഫി(22)യാണ് ഇരുവൃക്കകളും പ്രവര്‍ത്തന രഹിതമായി ചികിത്സ തേടുന്നത്. സംഭവം അറിഞ്ഞതോടെ ഇടുക്കി എസ്എഫ്ഐ ജില്ല കമ്മിറ്റിയും കരുനാഗപള്ളി ഏരിയ കമ്മിറ്റിയും സഹായവാഗ്ദാനവുമായി രംഗത്തെത്തുകയായിരുന്നു. ഇരു കമ്മിറ്റികളും ഫേസ്ബുക്കിലൂടെ ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ചു. റാഫി തലയില്‍ കെ എസ് യു ബാന്‍ഡ് അണിഞ്ഞ ചിത്രമാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.

കായംകുളം എംഎസ്എം കോളജിലെ മുന്‍ എസ്എഫ്ഐ ചെയര്‍മാന്‍ ഇ. ഷാനവാസാണ് വൃക്ക നല്‍കാന്‍ സന്നദ്ധത അറിയിച്ചത്. കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കണ്ണൂര്‍ സ്വദേശി രഞ്ജിത്ത്, തിരുവനന്തപുരം സ്വദേശി അജു എന്നിവരും വൃക്ക ദാനത്തിന് സന്നദ്ധതയറിയിച്ചു.

ചികിത്സ സഹായത്തിന് പ്രവര്‍ത്തകരില്‍നിന്ന് പണം കണ്ടെത്തുമെന്ന് കരുനാഗപ്പള്ളി ഏരിയകമ്മിറ്റി അറിയിച്ചു. വാടക വീട്ടിലാണ് റാഫിയുടെയും കുടുംബത്തിന്‍റെയും താമസം. ഉമ്മ റയിഹാനത്തിനെ ആശ്രയിച്ചാണ് കുടുംബം മുന്നോട്ടുപോകുന്നത്.

മകൻ വിവാഹവാഗ്ദാനം നൽകി പിന്മാറിയ പെൺകുട്ടിയുടെ വിവാഹം നടത്തിക്കൊടുത്ത് പിതാവ്.കോട്ടയം തിരുനക്കര സ്വദേശിയായ ഷാജിയും ഭാര്യയും ആണ് പെൺകുട്ടിയുടെ വിവാഹം കരുനാഗപ്പള്ളി സ്വദേശി അജിത്തുമായി നടത്തികൊടുത്തത്.തിരുനക്കര ക്ഷേത്രത്തിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്.മാത്രമല്ല മകനുവേണ്ടി കാത്തുവെച്ചിരുന്ന സ്വത്തുക്കൾ പെൺകുട്ടിക്ക് എഴുതി നൽകി.

ആറു വര്‍ഷം മുമ്പാണ് ഷാജി എന്നയാളുടെ മകന്‍ കൂടെ പഠിക്കുന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലാകുകയും പെണ്‍കുട്ടിയുമായി ഇയാള്‍ നാടുവിടുകയും ചെയ്തത്. ഇരുവരും വിവാഹത്തിനൊരുങ്ങിയെങ്കിലുംപ്രായപൂര്‍ത്തിയാകാതിരുന്നതിനാല്‍ അത് നടന്നില്ല. രണ്ടു പേരും കോടതിയില്‍ എത്തി. എന്നാല്‍ പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ വീട്ടുകാര്‍ തയ്യാറായില്ല.

അതോടെ അവളെ സ്വന്തം മകളെ പോലെ ഷാജി വീട്ടില്‍ നിര്‍ത്താന്‍ തയ്യാറായി. മകനെ ഹോസ്റ്റലിലാക്കി പഠിക്കാനയച്ചു. പ്രായപൂര്‍ത്തിയാകുമ്പോള്‍ ഇരുവര്‍ക്കും വിവാഹം ചെയ്യാമെന്ന തീരുമാനത്തിന്മേലായിരുന്നു ഇത്. എന്നാല്‍ ഹോസ്റ്റലില്‍ നിന്ന് പഠിക്കവെ മകന്‍ മറ്റൊരു പെണ്‍കുട്ടിയുമായി പ്രേമത്തിലായി. ഇതോടെ അച്ഛന്‍ അയാളെ തന്റെ കൂടെ ഗള്‍ഫില്‍ കൊണ്ടുപോയി. അവിടെ നിന്ന് തിരിച്ചെത്തിയ മകന്‍ വേറൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യുകയാണുണ്ടായത്.

ഇതോടെ ഈ മാതാപിതാക്കൾ മകനെ തള്ളിപ്പറയുകയും പെണ്‍കുട്ടിയുടെ വിവാഹം നടത്തുമെന്ന് തീരുമാനിക്കുകയുമായിരുന്നു. സന്ധ്യ പല്ലവി എന്ന ആളാണ് ഈ വിചിത്ര പ്രണയത്തിന്റേയും വിവാഹത്തിന്റേയും കഥ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

ബോളിവുഡ് താരം വിവേക് ഒബ്റോയിയുടെ ട്വീറ്റിനെതിരെ സമൂഹമാധ്യമത്തിൽ വ്യാപക പ്രതിഷേധം. എക്സിറ്റ് പോളുമായി ബന്ധപ്പെട്ട് പങ്കുവച്ച ട്രോളാണ് താരത്തിന് വിനയായത്. ഐശ്വര്യ റായ്, സൽമാൻ ഖാൻ, അഭിഷേക് ബച്ചൻ, ആരാധ്യ എന്നിവരുടെ ചിത്രങ്ങൾക്കൊപ്പം വിവേക് ഒബ്റോയിയുടെയും ചിത്രങ്ങൾ വച്ചുള്ള മീം ഉപയോഗിച്ചായിരുന്നു തിരഞ്ഞെടുപ്പു ഫല സൂചനയുടെ ട്രോൾ തയ്യാറാക്കിയിരുന്നത്.

അഭിപ്രായ സർവേ, എക്സിറ്റ് പോൾ, തിരഞ്ഞെടുപ്പ് ഫലം എന്നിവ സൂചിപ്പിക്കാൻ ബോളിവുഡ് താരം ഐശ്വര്യയുടെ വ്യക്തിജീവിതവുമായി ബന്ധമുള്ള ചിത്രങ്ങളാണ് ട്രോളിൽ ഉപയോഗിച്ചിരുന്നത്. രാഷ്ട്രീയമില്ല… വെറും ജീവിതം മാത്രം എന്ന അടിക്കുറിപ്പോടെയാണ് വിവേക് ഒബ്റോയി ട്രോൾ പോസ്റ്റ് പങ്കുവച്ചത്. ട്രോൾ വളരെ ക്രിയാത്മകമായി ചെയ്തിരിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു. ഇതാണ് വ്യാപക പ്രതിഷേധത്തിന് വഴി വച്ചത്.

വിവേകിനെ വിമർശിച്ച് ആദ്യം രംഗത്തു വന്നത് ബോളിവുഡ് താരം സോനം കപൂർ ആയിരുന്നു. തീർത്തും അരോചകമെന്നായിരുന്നു സോനം കപൂറിന്റെ പ്രതികരണം. ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും വിവേക് ഒബ്റോയിയെ കടുത്ത ഭാഷയിൽ വിമർശിച്ചു. ഇത്തരമൊരു ട്വീറ്റ് പങ്കുവയ്ക്കുന്നത് എന്തൊരു അസംബന്ധമാണെന്നും താരത്തിന്റെ അവസ്ഥയിൽ നിരാശയുണ്ടെന്നും ജ്വാല ഗുട്ട ട്വിറ്ററിൽ കുറിച്ചു.

ഒട്ടും വിവേകമില്ലാത്ത ഒരാൾക്ക് ആരാണ് വിവേക് എന്നു പേരിട്ടതെന്നും താരത്തെ വിമർശിച്ച് സമൂഹമാധ്യമങ്ങളിൽ കമന്റുകൾ നിറഞ്ഞു. വിവേകിനെ ഓർത്ത് ലജ്ജിക്കുന്നു എന്നർത്ഥം വരുന്ന ഹാഷ്ടാഗുകളും വിവേകിനെതിരെ സജീവമായി. നിങ്ങളുടെ സഹോദരിയുടെയോ ഭാര്യയുടെയോ പഴയ ചിത്രങ്ങളും പഴയ പ്രണയബന്ധങ്ങളും കോർത്തിണക്കി ഒരു ട്രോളുണ്ടാക്കിയാൽ എങ്ങനെ പ്രതികരിക്കുമെന്നും ആരാധകർ ചോദിക്കുന്നു.

 

വോട്ടെടുപ്പും ചൂടേറിയ തിരഞ്ഞെടുപ്പ് ദിനങ്ങളുമൊക്കെ തന്നെ. പക്ഷെ ഹോട്ട് ലുക്കിലെത്തുന്ന പോളിംഗ് ഉദ്യോഗസ്ഥകളുടെ ഗ്ലാമറിന് പിന്നാലെയുളള പരക്കം പാച്ചിലിലാണ് സമൂഹമാധ്യമങ്ങളില്‍ ചിലര്‍.കടുത്ത മഞ്ഞക്കളർ സാരി ചുറ്റി സ്ലീവ്ലെസ് ബ്ലൗസുമിട്ട് കൂളിംഗ് ഗ്ലാസ്സും ഒരു കയ്യിൽ ഇവിഎം മെഷീനുമായി നടന്ന് പോകുന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയെ ആയിരുന്നു കഴിഞ്ഞ ദിവസം തിരഞ്ഞത്. ഉത്തർപ്രദേശിലെ ലക്നൗ പോളിംഗ് സ്റ്റേഷനിലെത്തിയ റീന ദ്വിവേദിയായിരുന്നു അത്. എന്നാലിപ്പോൾ റീനയ്ക്ക് പിന്നാലെ മറ്റൊരു ഉദ്യോഗസ്ഥ കൂടി താരമായിരിക്കുകയാണ്. ഭോപ്പാലിൽ നിന്ന് പകർത്തിയ നീല നിറത്തിലുള്ള മോഡേൺ വസ്ത്രമണിഞ്ഞ ഈ ഫോട്ടെയ്ക്കായുള്ള തിരച്ചിൽ െചന്ന് നിന്നത് യോഗേശ്വരി ഗോഹിതെ എന്ന ബാങ്കുദ്യോഗസ്ഥയ്ക്ക് മേലാണ്.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിലും റീന പോളിംഗ് ഓഫീസറായിരുന്നെങ്കിലും അന്നൊന്നും ആരും അറിഞ്ഞില്ല. സഹപ്രവർത്തകൻ ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളിലിട്ടതോടെ ഷെയറും ഫ്രണ്ട്സ് റിക്വസ്റ്റും സെൽഫിയുമായങ്ങനെ മേളമായി. ഇത് തന്റെ അമ്മയാണെന്ന് ഒമ്പതാംക്ലാസ് വിദ്യാർത്ഥി അദിത് കൂട്ടുകാരോട് പറഞ്ഞിട്ടും വിശ്വസിച്ചില്ലെന്നും ഒടുവിൽ വിഡിയോ കോളിലൂടെയാണ് മകന്റെ കൂട്ടുകാരുടെ സംശയം മാറ്റിയതെന്നും റീന പറഞ്ഞു. ചെറുപ്പത്തിലേ വിവാഹം കഴിഞ്ഞെങ്കിലും ഫാഷൻ, ടിവി രംഗത്ത് ഇനിയും അവസരങ്ങളുണ്ടെന്ന പ്രതീക്ഷയിലാണ് റീന. ഒപ്പം റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ അടുത്ത സീസണിൽ ക്ഷണം കിട്ടിയാലും സന്തോഷം.

ഭോപ്പാലിലെ കാനറാബാങ്ക് ഉദ്യോഗസ്ഥയായ യോഗേശ്വരി ഗോഹിതെ ഗോവിന്ദ്പുരയിലെ ഐടിഐ പോളിംഗ് ബൂത്തിലെത്തിയപ്പോഴാണ് ഫോട്ടോ വൈറലായത്. എന്നാൽ ഒറ്റ ദിവസം കൊണ്ട് ലഭിച്ച പ്രശസ്തിയിൽ അതൃപ്തയാണ് യോഗേശ്വരി. ധരിക്കുന്ന വസ്ത്രമോ ബാഹ്യസൗന്ദര്യമോ കണ്ടല്ല ഒരാളെ വിലയിരുത്തേണ്ടതെന്നും ജോലിയോടുള്ള ആത്മാർത്ഥതയും ഉത്തരവാദിത്തവുമാണ് ശ്രദ്ധിക്കപ്പെടേണ്ടതെന്നും യോഗേശ്വരി പറഞ്ഞു. ഏതായാലും ഇരുവരും സോഷ്യൽ മീഡിയ താരങ്ങളായി മാറിക്കഴിഞ്ഞു.

കാവി പുതച്ച് ധ്യാനനിരതനായി ഇരിക്കുന്ന മോദിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങിൽ വൈറലായതോടെ അദ്ദേഹത്തിന്റെ ക്യാമറാപ്രണയം വീണ്ടും ചർച്ചയാക്കുകയാണ് സൈബർ ലോകം. കോൺഗ്രസ് നേതാവ് വി.ടി ബൽറാം എംഎൽഎ ഫെയ്സ്ബുക്കിൽ ചിത്രം പങ്കുവച്ച് കുറിച്ചതിങ്ങനെ. ‘പ്രിയ ഭക്തകളേ, സംഘപുത്രരേ, ഇദ്ദേഹത്തിന്റെ ഈ ടൈപ്പ് വേഷം കെട്ടല് കണ്ടിട്ട് നിങ്ങൾക്ക് അൽപ്പമെങ്കിലും നാണക്കേട് തോന്നിത്തുടങ്ങുന്നുണ്ടോ? ഉണ്ടെങ്കിൽ ആശ്വാസം. ഈ നാട് രക്ഷപ്പെടാൻ ഇനിയും ചാൻസുണ്ട്. ഇല്ലെങ്കിൽ സ്വാഭാവികം. നിങ്ങളിൽ നിന്ന് അതേ പ്രതീക്ഷിക്കുന്നുള്ളൂ.’ ബൽറാം കുറിച്ചു. വേറിട്ട ആശയത്തിൽ ട്രോളുകളും നിറയുകയാണ്.

modi-kailas-troll

ഹിമാലയക്ഷേത്രമായ കേദാർനാഥിനു സമീപത്തെ ഗുഹയിലാണ് മണിക്കൂറുകൾ നീളുന്ന ധ്യാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറെ ദുര്‍ഘടമായ മലമ്പാതയിലൂടെ രണ്ടു കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാണു അദ്ദേഹം ഗുഹയിലെത്തിയത്. നാളെ പുലർച്ചെ വരെ ഗുഹയിൽ ഇത്തരത്തിൽ ധ്യാനം തുടരുമെന്നാണ് സൂചന. കാവി തുണി ശരീരമാകെ മൂടി ഗുഹയ്ക്കുള്ളിൽ കണ്ണടച്ച് ഇരിക്കുന്ന മോദിയുടെ ചിത്രമാണു പറത്തുവന്നത്. അദ്ദേഹം കേദാർനാഥിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുകയാണ്.

modi-kailas-troll-1

കേദാർനാഥ് വികസന പദ്ധതികളുടെ പ്രവർത്തനവും മോദി വിലയിരുത്തി. ഈ സമയത്തു പരമ്പരാഗതമായ പഹാരി വസ്ത്രം ധരിച്ചാണു പ്രധാനമന്ത്രി എത്തിയത്. കേദാർനാഥിലേക്കുള്ള യാത്രയ്ക്കിടെ ഉത്തരാഖണ്ഡിന്റെ ആകാശചിത്രങ്ങൾ പ്രധാനമന്ത്രി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി ശക്തമായ സുരക്ഷയിലാണു കേദാർനാഥ് ക്ഷേത്രവും പരിസരവും.

modi-troll-kailas

രുദ്രപ്രയാഗ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കേദാർനാഥ് ക്ഷേത്രം ആറുമാസത്തെ ശൈത്യകാലത്തിനുശേഷം ഈ മാസമാണു ഭക്തർ‌ക്കായി തുറന്നുകൊടുത്തത്. നാളെ രാവിലെ ബദ്രിനാഥ് ക്ഷേത്രം പ്രധാനമന്ത്രി സന്ദര്‍ശിക്കും. അതിനുശേഷം ഉച്ചയ്ക്ക് അദ്ദേഹം ഡൽഹിയിലേക്കു മടങ്ങും.

തൊടുപുഴ കുമാരമംഗലത്ത് അമ്മയും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ ഏഴുവയസുകാരന്റെ നൊമ്പര കഥ സംഗീത ആല്‍ബമായി പൂനരാവിഷ്ക്കരിച്ച് യുവാക്കള്‍. കൂടുതലായും പ്രതിപാദിക്കുന്നത് നഷ്ടപ്പെട്ടുപോയ അച്ഛന്റെ കരുതലും സ്‌നേഹവുമാണ്.

കണ്ണീര്‍ക്കാഴ്ച്ചയെന്ന ഈ ആല്‍ബം നമ്മുടെയെല്ലാം കണ്ണു നനയിക്കും. പ്രതികളുടെ രൂപ സാദൃശയമുള്ളവര്‍ തന്നെയാണ് കഥാപാത്രങ്ങളായി എത്തുന്നത്.

മരിച്ചു പോയ അച്ഛനെ ഓര്‍ത്ത് ഈ കുഞ്ഞു മനസിനെ എത്രത്തോളം വേദനിപ്പിച്ചിരുന്നുവെന്നും ഈ ദൃശ്യങ്ങള്‍ പറയുന്നുണ്ട്. കൊലപാതക കേസിലെ രണ്ടാം പ്രതിയായ അമ്മയും ഒന്നാം പ്രതിയായ സുഹൃത്ത് അരുണ്‍ ആനന്ദുമെല്ലാം അഭിനേതാക്കളിലൂടെ വീണ്ടും ക്രൂരതയുടെ നേര്‍ക്കാഴ്ച്ചകളിലേയ്ക്ക് നമ്മെ കൊണ്ടുപോകുന്നു.

പ്രതി അരുണിനെതിരെയുള്ളതിനേക്കാള്‍ വിദ്വേഷം കേരളക്കരയ്ക്ക് ആ അമ്മയോട് മാത്രമായിരുന്നു. ഇപ്പോള്‍ ആ കുഞ്ഞിനെയും അമ്മയുടെയും സുഹൃത്തിന്റെയും ക്രൂരതകള്‍ സംഗീത ആല്‍ബമായി ഒരു പറ്റം യുവാക്കള്‍ പുനരാവിഷ്‌ക്കരിച്ചിരിക്കുകയാണ്. നമ്മുടെയെല്ലാം കണ്ണു നനയിച്ച സംഭവങ്ങള്‍ കോര്‍ത്തിണക്കിയ ആല്‍ബത്തിന്റെ പേര് കണ്ണീര്‍ കാഴ്ച്ചയെന്നാണ്. കൂടുതലായും പ്രതിപാദിക്കുന്നത് നഷ്ടപ്പെട്ടുപോയ അച്ഛന്റെ കരുതലും സ്‌നേഹവുമാണ്.

ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ റംഷാദ് ബക്കറാണ് ആല്‍ബത്തിന്റെയും സംവിധായകന്‍. ഡാവിഞ്ചി സുരേഷാണ് വരികളെഴുതി സംഗീതം നല്‍കിയത്. ഏറെ വിസ്മയിപ്പിക്കുന്നത് സംഭവത്തില്‍ ബന്ധപ്പെട്ടവരുടെ രൂപ സാദൃശയമുള്ളവര്‍ തന്നെയാണ് ആല്‍ബത്തിലും എത്തുന്നത്. ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ റംഷാദ് ബക്കറാണ് ആല്‍ബത്തിന്റെയും സംവിധായകന്‍.

 

RECENT POSTS
Copyright © . All rights reserved