back to homepage

Social Media

ആ ഒരു സുഹൃത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ് കണ്ടാൽ കണ്ണുനിറയാത്തമക്കളുണ്ടോ ? ഉണ്ടായിരിക്കും അവർക്കായി ഒരു തിരിച്ചറിവിനായി ! 0

വാർദ്ധക്യത്തിന്റെ എല്ലാ ചുളിവുകളും അയാളുടെ മുഖത്തുണ്ടായിരുന്നു, കയ്യിൽ വിയർപ്പ് ഒട്ടിക്കിടക്കുന്ന ഒരു പത്തു രൂപാ നോട്ടും, ഒരു ചെറിയ കഷ്ണം പേപ്പറും ഉണ്ട്. കണക്ടർ വന്നപ്പോൾ അയാൾ പത്തു രൂപാ നോട്ടിനൊപ്പം ആ കടലാസും കൂടെ കൊടുത്തു, അതു വായിച്ച് കണ്ടക്ടർ അയാളുടെ മുഖത്ത് നോക്കാതെ തിരിച്ച് കൊടുത്തു. ഞാൻ ആ കടലാസിലോട്ട് നോക്കി അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു,

Read More

സൗത്താംപ്ടനിലെ യുവാവിന്‍റെ വാലന്റൈന്‍ ദിന തമാശ ഫേസ്ബുക്കില്‍ ഹിറ്റ്, ഒരു ദിവസം കൊണ്ട് കണ്ടവര്‍ 7 മില്യനിലധികം

സൗത്താംപ്ടനിലെ ഒരു യുവാവ് പ്രണയ ദിനത്തില്‍ തന്‍റെ കാമുകിയെ പറ്റിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആയിരിക്കുകയാണ്. കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്താന്‍ എന്ന രീതിയില്‍ അവള്‍ക്ക് മുന്‍പില്‍ മുട്ട് കുത്തിയ യുവാവ് കയ്യില്‍ ഒരു മോതിരത്തിന്റെ ബോക്സും കരുതിയിരുന്നു. ബ്രാഡ് ഹോംസ് എന്ന യുവാവ് തുടര്‍ന്ന്‍ കാമുകിയോട് തന്നെ തങ്ങളുടെ ബന്ധത്തില്‍ താന്‍ വളരെ സന്തുഷ്ടന്‍ ആണെന്ന്‍ പറഞ്ഞ ശേഷം വിവാഹാഭ്യര്‍ത്ഥന നടത്തുന്ന രീതിയില്‍ കാമുകി ജെന്നിയ്ക്ക് മുന്‍പില്‍ മുട്ട് കുത്തുകയായിരുന്നു.

Read More

ആക്രമിക്കാനെത്തിയവരെ ഒറ്റയ്ക്ക് നേരിട്ട് യുവാവ്; പാലാ ബിവറേജസിന് മുന്നില്‍ നടന്ന അടിയുടെ വീഡിയോ

ബിവറേജസിന് മുന്നില്‍ പൊതുവെ മലയാളികള്‍ സമാധാന പ്രിയരും ക്ഷമാശീലരുമാണ്. എന്നാല്‍ ക്ഷമയ്ക്കും ഒരതിരുണ്ടല്ലോ. പാര്‍ക്കിങ് തര്‍ക്കത്തെ തുടര്‍ന്ന് പാലാ ബിവറേജസിനു മുന്നിലുണ്ടായ അടിപിടി രംഗങ്ങളാണ് ഈ വീഡിയോയില്‍. ഇവിടെ കാര്‍ പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കം ആണ് പ്രശ്നങ്ങള്‍ തുടങ്ങാന്‍ കാരണം. പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്ത് യുവാവിനെ ഒരുവിധം വാഹനത്തില്‍ കയറ്റിയെങ്കിലും നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് യുവാവിനെ ആക്രമിക്കാനെത്തിയതോടെ വാഹനത്തില്‍ നിന്നും ഇറങ്ങി യുവാവ് അടി തുടങ്ങി. കിട്ടിയവര്‍ കിട്ടിയവര്‍ പിന്‍വാങ്ങിയതല്ലാതെ യുവാവിനെ ചെറുക്കാന്‍ ആര്‍ക്കുമായില്ല. പാലാ സ്വദേശി തന്നെയായ യുവാവ് ക്രിമിനല്‍ കേസിലെ പ്രതിയും ഗുണ്ടാ പട്ടികയിലുള്ളയാളുമാണത്രെ. കരാട്ടെയും പഠിച്ചിട്ടുണ്ട്. ഈ മാസം മൂന്നിന് ബുധനാഴ്ചയായിരുന്നു സംഭവം. പരാതിക്കാരില്ലാത്തതിനാല്‍ യുവാവിനെതിരെ പൊലീസ് കേസൊന്നുമില്ല.

Read More

മരിച്ചെന്നു കരുതി സംസ്കാരിക്കാനൊരുങ്ങവേ മൂന്ന് വയസ്സുകാരിക്ക് ജീവന്‍ തിരിച്ച് കിട്ടി; വീഡിയോ

മനില: ഡോകടര്‍മാര്‍ മരിച്ചുവെന്നു വിധിയെഴുതിയ മൂന്ന്‍ വയസ്സുകാരിക്ക് സംസ്കാര ചടങ്ങുകള്‍ക്കിടെ ജീവന്‍ തിരികെ കിട്ടി. കുട്ടിയുടെ സംസ്കാര ചടങ്ങുകള്‍ നടന്ന്‍ കൊണ്ടിരിക്കെയാണ് കുട്ടിയില്‍ ജീവന്‍റെ തുടിപ്പുകള്‍ ഉണ്ടെന്ന്‍ തിരിച്ചറിയുന്നത്. ഉടന്‍ തന്നെ ബന്ധുക്കളും മറ്റുള്ളവരും ചേര്‍ന്ന്‍ കുട്ടിയെ വീണ്ടും ആശുപത്രിയില്‍ എത്തിച്ചു. കുട്ടി മരിച്ചുവെന്ന് അറിയിച്ച് സംസ്കാര ചടങ്ങുകള്‍ക്കായി കുട്ടിയെ ആശുപത്രി അധികൃതര്‍ വിട്ടു നല്‍കുകയായിരുന്നു.

Read More

സിയാച്ചിനില്‍ നടന്ന മഞ്ഞിടിച്ചില്‍ മഞ്ഞിനടിയില്‍പ്പെട്ട സൈനികനെ ഒപ്പമുള്ള സൈനികര്‍ രക്ഷിക്കുന്ന വീഡിയോ

ദില്ലി: സിയാച്ചലില്‍ നടന്ന മഞ്ഞിടിച്ചില്‍ മഞ്ഞിനടിയില്‍പ്പെട്ട സൈനികനെ ഒപ്പമുള്ള സൈനികര്‍ രക്ഷിക്കുന്ന വീഡിയോ വൈറലാകുന്നു. കഴിഞ്ഞ ദിവസം നടന്ന ദുരന്തത്തില്‍ പട്ടാളക്കാര്‍ നിന്നിടത്തേക്ക് മഞ്ഞു പാളി ഇടിഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ രണ്ട് ദിവസം തീവ്രമായ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ നിന്നാണ് ജവാന്മാരുടെ മനശക്തി തെളിയിക്കുന്ന ഈ വീഡിയോ.

Read More

ബംഗളുരു നഗരപ്രാന്തത്തിലെ സ്കൂളില്‍ പുള്ളിപ്പുലി, ആറു പേര്‍ക്ക് പുലിയുടെ ആക്രമണത്തില്‍ പരിക്ക്

ബംഗളുരു: നഗരപ്രാന്തത്തിലെ സ്‌കൂളില്‍ പുള്ളിപ്പുലിയെത്തിയത് പരിഭ്രാന്തി പരത്തി. പുലിയുടെ ആക്രമണത്തില്‍ മൂന്നു പത്രഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പെടെ ആറു പേര്‍ക്കു പരുക്കേറ്റു. ബംഗളുരു വിബ്ജിയോര്‍ സ്‌കൂള്‍ കോമ്പൗണ്ടിലാണ് പുള്ളിപ്പുലി കടന്നത്. ഞായറാഴ്ചയായതിനാല്‍ സ്‌കൂളില്‍ കുട്ടികളില്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.

Read More

സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി ബസില്‍ സ്‌ഫോടനം നടത്തി; ഭീകരാക്രമണമെന്ന് ഭയന്ന് ജനങ്ങള്‍

ലണ്ടന്‍: ലാംബെത്ത് പാലത്തിനു മുകളില്‍ ഡബിള്‍ ഡെക്കര്‍ ബസ് പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പടര്‍ത്തി. ഭീകരാക്രമണമെന്ന് കരുതി ആളുകള്‍ ഭയചകിതരായതാണ് പ്രശ്‌നം സൃഷ്ടിച്ചത്. എന്നാല്‍ ഹോളിവുഡ് സിനിമയുടെ ചിത്രീകരണത്തിനായി സൃഷ്ടിച്ച സ്‌ഫോടനമായിരുന്നു അതെന്ന് പിന്നീടാണ് ജനങ്ങള്‍ക്ക് മനസിലായത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. വെസ്റ്റ്മിനിസ്റ്ററിലേക്ക് പോയ ബസിന്റെ മുകല്‍ നിലയിലാണ് പൊട്ടിത്തെറി നടന്നതെന്ന് തൊട്ടടുത്ത പാര്‍ക്കിലുണ്ടായിരുന്നവര്‍ പറഞ്ഞു. ഭീകരാക്രമണമാണെന്നു കരുതി പ്രദേശത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

Read More

നാല് ദിവസം കൊണ്ട് ഇവരുടെ നൃത്തം കണ്ടത് പതിനഞ്ച് ലക്ഷത്തിലധികം പേര്‍, മറ്റൊരു ഫേസ്ബുക്ക് വൈറല്‍

          ചിക്കാഗോയില്‍ നിന്നുള്ള പൂനം, പ്രിയങ്ക എന്നീ സഹോദരിമാര്‍ തങ്ങളുടെ ദിവസേനയുള്ള വ്യായാമത്തിന്റെ ഭാഗമായി നടത്തുന്ന ഒരു ഫ്യൂഷന്‍ ഡാന്‍സ് ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തത് വൈറല്‍ ആകുന്നു. നാല് ദിവസം കൊണ്ട് പതിനഞ്ച് ലക്ഷത്തിലധികം ആളുകളാണ്

Read More

കുട്ടികളില്‍ മത്സരബുദ്ധി വളര്‍ത്തുന്ന എല്ലാ മാതാപിതാക്കളും കണ്ടിരിക്കേണ്ട ഒരു ഹ്രസ്വ ചിത്രം

കുട്ടികളെ മത്സര ബുദ്ധിയോടെ വളര്‍ത്തുന്ന മാതാപിതാക്കളുടെ എണ്ണം മലയാളികള്‍ക്കിടയില്‍ വളരെ കൂടുതലാണ്. തങ്ങളുടെ കുട്ടികളുടെ കഴിവുകളും കുറവുകളും മനസ്സിലാക്കി അവരെ വളര്‍ത്തുന്നതിന് പകരം മറ്റുള്ള കുട്ടികളെ നോക്കി സ്വന്തം കുഞ്ഞുങ്ങളെ അളക്കുന്നവര്‍ തീര്‍ച്ചയായും ഈ ഹ്രസ്വ ചിത്രം കണ്ടിരിക്കണം. ഓസ്ട്രേലിയന്‍ മലയാളിയായ സ്റ്റെഫി ഫിലിപ്പ് സംവിധാനം ചെയ്ത ഈ ചിത്രം വലിയൊരു സന്ദേശമാണ് പകര്‍ന്ന് നല്‍കുന്നത്. വേക്ക് അപ് എന്ന്‍ പേരിട്ടിരിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഫോക്കസ് പുള്ളറിന്റെ ബാനറിലാണ്.

Read More

വെള്ളത്തിന് പകരം കോള കുടിച്ചാല്‍ നിങ്ങളുടെ തലച്ചോറിന് എന്ത് സംഭവിക്കും ?

പുകയിലയും മയക്കുമരുന്നും പോലെ തന്നെ ലഹരി പിടിപ്പിക്കുന്ന ഒന്നാണ് നിറം കലര്‍ത്തിയ സോഡയും. കോളയും ബോട്ടില്‍ഡ് ശീതള പാനീയങ്ങളും സ്ഥിരമായി ഉപയോഗിക്കുന്നവര്‍ അക്ഷരാര്‍ത്ഥത്തില്‍ ആത്മഹത്യക്കാണ് ഒരുങ്ങുന്നത്. അമിത വണ്ണം പ്രമേഹം എന്നിവ ചെറുപ്പത്തില്‍ തന്നെ കൂടെ കൂടുമെന്നും മറക്കാതിരിക്കുക. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

Read More