Social Media

കാല്‍പ്പന്തിന്റെ ആവേശം വാനോളമുയര്‍ന്ന് പറക്കുന്ന ദിനങ്ങളാണ് കടന്നു പോകുന്നത്. ജയമറഞ്ഞിവരുടെ ആരാധകര്‍ ഈ ലഹരിയില്‍ മുങ്ങിക്കുളിക്കുമ്പോള്‍ പരാജിതരെ സ്‌നേഹിച്ചവരുടെ കണ്ണില്‍ നിന്നും ഇറ്റുവീഴുന്ന കണ്ണീരില്‍ അറിയാം, അവരുടെ മനസ് എത്രമാത്രം വിഷമിക്കുന്നു എന്ന്.

ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട ടീം ബ്രസീല്‍ പരാജയത്തിന്റെ സ്വാദ് അറിഞ്ഞപ്പോള്‍ പൊട്ടിക്കരഞ്ഞ കുട്ടി ആരാധകനെ തിരഞ്ഞ് യുവ സംവിധായകന്‍ അനീഷ് ഉപാസന. മഞ്ഞപ്പട പരാജയപ്പെട്ടപ്പോള്‍ എല്ലാവരും കളിയാക്കിയതാണ് ഈ കുട്ടി ആരാധകനെ പ്രകോപിപ്പിച്ചത്. ദേഷ്യം അടക്കി വെയ്ക്കാനാവാതെ ബ്രസീലിനെ ഇനി കളിയാക്കരുത് എന്ന് ശക്തമായി പറയുന്ന ആ കുട്ടിയുടെ വാക്കുകളാകാം സംവിധായകന്റെ മനസില്‍ കൊണ്ടത്.

പുതിയ ചിത്രമായ മധുരക്കിനാവിലാണ് സംവിധായകന്‍ ഈ കുട്ടിക്ക് അവസരം നല്‍കുന്നത്. സോഷ്യല്‍മീഡിയായില്‍ വ്യാപകമായി പ്രചരിച്ച ഈ വീഡിയോ കണ്ട് നിരവധിയാളുകളാണ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ബോസ്റ്റണിലെ മാസച്യുസെറ്റ്‌സ് അവന്യു റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിനും ട്രെയിനിന്റെ ബോഗിക്കുമിടയില്‍ കാല്‍ കുടുങ്ങിയ യുവതിയെ രക്ഷിച്ചത് യാത്രികര്‍. ട്രെയിനില്‍ നിന്നും പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങുന്നതിനിടെയാണ് നാല്‍പ്പത്തിയഞ്ചുകാരിയായ ഇവരുടെ കാല്‍ കുടുങ്ങിയത്.  സംഭവം കണ്ട് ഓടിയെത്തിയ യാത്രികര്‍ ഒത്തൊരുമിച്ച് ട്രെയിന്‍ തള്ളി ഉയര്‍ത്തുകയും യുവതിയെ രക്ഷിക്കുകയുമായിരുന്നു. കാലിനു നിസാരപരിക്കേറ്റ ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   എന്നാല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് രക്ഷാപ്രവര്‍ത്തനത്തിനിടെ ഈ യുവതി വിളിച്ചു പറഞ്ഞ ഒരു കാര്യമായിരുന്നു. ആശുപത്രിയില്‍ കൊണ്ടുപോകുവാന്‍ ആംബുലന്‍സ് വിളിക്കരുതെന്നും കാരണം 2,06,835.00 അവര്‍ക്ക് ഫീസ് നല്‍കേണ്ടി വരുമെന്നും അത്രയും തുക തന്റെ കൈവശമില്ലെന്നുമായിരുന്നു ഇവര്‍ പറഞ്ഞത്.

ഏറ്റവും വലിയ പ്രശ്നം സംഗീതമാണെന്ന പ്രസംഗിച്ച മതപ്രഭാഷകന് ചുട്ട മറുപടിയുമായി സൈറ സലീം. ഇസ്‌ലാം മത വിശ്വാസപ്രകാരം സംഗീതം ഹറാമാണെന്നും സംഗീതം മനുഷ്യനെ നശിപ്പിക്കുന്ന ഒന്നാണെന്നുമായിരുന്നു മതപ്രഭാഷകനായ മുജാഹിദ് ബാലുശ്ശേരി പറഞ്ഞത്. ഇൗ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനെതിരെ പ്രതിഷേധവും ട്രോളുകളും സജീവമായിരുന്നു. ഇതിനിടയിലാണ് വേറിട്ട മറുപടിയുമായി ഗായിക കൂടിയായ സൈറ സലീമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

എന്തുകൊണ്ട് മുസ്​ലിം സ്ത്രീകള്‍ നൃത്തം ചെയ്യുന്നതും പാട്ടുപാടുന്നതും വിലക്കിയെന്ന ആമുഖത്തോടെ തുടങ്ങുന്ന വിഡിയോയാണ് പ്രചരിച്ചത്.ലസംഗീതവും നൃത്തവും ഒരു ഉപകാരവുമില്ലാത്ത സംഗതിയാണെന്നും മാനവ ചരിത്രത്തില്‍ ഇത്രയും ദ്രോഹം ചെയ്ത മറ്റൊന്നില്ലെന്നുമായിരുന്നു മുജാഹിദ് ബാലുശ്ശേരിയുടെ വാദം. എന്നാല്‍ ഇതിന് ‘എല്ലാരും ചൊല്ലണ്’ എന്ന ഗാനം പാടിയാണ് സൈറയുടെ മറുപടി. പാട്ട് പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് അവര്‍ കുറിച്ച വരികളും ശ്രദ്ധേയം. ‘മുജാഹിദ് ബാലുശ്ശേരിയുടെ പുതിയ അന്തക്കേട് കേട്ട ‘ലെ ഞാൻ’, Mr. മുജാഹിദ് ബാലുശ്ശേരി, ഈ ഗാനം നിങ്ങൾക്കിരിക്കട്ടെ, വൈകിയതിൽ സദയം ക്ഷമിക്കുമല്ലോ. NB: ബാലുശ്ശേരിയുടെ അന്തക്കേട് കമൻറിലുണ്ട്… ഇനിയും കേൾക്കാത്തവർ ഉണ്ടെങ്കിൽ ഉപകാരപ്പെടും’. ഗായികയുടെ പാട്ടുകൊണ്ടുള്ള മറുപടി സോഷ്യല്‍ ലോകം ഏറ്റെടുത്തുകഴിഞ്ഞു.

ഫെയിസ്ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയ വമ്പന്‍മാര്‍ ചെറുപ്പക്കാരെ നിഗൂഢ കരവലയത്തില്‍ ഒതുക്കിയിരിക്കുകയാണെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് മേധാവി സൈമണ്‍ സ്റ്റീവന്‍സ്. ഇത്തരം കമ്പനികള്‍ കുറച്ച് ഉത്തരവാദിത്തം പുലര്‍ത്തണമെന്നും സ്റ്റീവന്‍സ് പറഞ്ഞു. ടെലഗ്രാഫിന്റെ ഡ്യൂട്ടി ഓഫ് കെയര്‍ എന്ന ക്യാംപെയിനെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു സ്റ്റീവന്‍സ്. സോഷ്യല്‍ മീഡിയ അടിമത്വത്തിനെതിരെ മെന്റല്‍ ഹെല്‍ത്ത് സര്‍വീസിനെ സജ്ജമാക്കുമെന്ന് കഴിഞ്ഞ മാസം സ്റ്റീവന്‍സ് വ്യക്തമാക്കിയിരുന്നു. കുട്ടികളെ അടിമകളാക്കുന്ന അപകടകരമായ ഉള്ളടക്കങ്ങള്‍ ഒഴിവാക്കാനുള്ള ഉത്തരവാദിത്തം സോഷ്യല്‍ മീഡിയ കമ്പനികള്‍ കാട്ടണമെന്നാണ് സ്റ്റീവന്‍സ് ആവശ്യപ്പെടുന്നത്.

കൗമാരക്കാരിലും ചെറുപ്പക്കാരിലും അടിമത്വവും അവരില്‍ സ്വാധീനവുമുണ്ടാക്കുന്ന ഓണ്‍ലൈന്‍ ആക്ടിവിറ്റികള്‍ ഉണ്ടെന്നതിന് തെളിവുകള്‍ ഏറെയാണ്. ഇത് മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്കാണ് നയിക്കുന്നത്. ഇക്കാര്യത്തില്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ കുറച്ചുകൂടി ഇത്തരവാദിത്തബോധത്തോടെയുള്ള സമീപനം സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയുടെ കുരുക്കുകളെക്കുറിച്ച് മാതാപിതാക്കള്‍ അറിവുള്ളവരും ആശങ്കാകുലരുമാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഇത്തരം മാനസിക പ്രശ്‌നങ്ങളില്‍ സഹായം നല്‍കാന്‍ എന്‍എച്ച്എസ് സജ്ജമാകുകയാണ്. ഇക്കാര്യത്തില്‍ ഇനി സമൂഹമാണ് മുന്നോട്ടു പോകേണ്ടത്. പ്രതിരോധവും അതിനൊപ്പമുള്ള പരിഹാരമാര്‍ഗ്ഗങ്ങളുമാണ് എന്‍എച്ച്എസ് ലക്ഷ്യമിടുന്നത്. അപകടകരമായ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുക മാത്രമല്ല, അവയെക്കുറിച്ചുള്ള അവബോധമുണ്ടാക്കേണ്ടതും സോഷ്യല്‍ മീഡിയ കമ്പനികളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

കോട്ടയം: പൊട്ടുതൊട്ട് സിനിമയില്‍ അഭിനയിച്ചതിന് അഞ്ചാം ക്ലാസുകാരിയായ മകളെ മദ്രസയില്‍ നിന്നും പുറത്താക്കിയെന്ന് പറഞ്ഞ് അച്ഛന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഉമ്മര്‍ മലയില്‍ എന്നയാളുടെ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

പഠനത്തിനോടൊപ്പം തന്നെ പാട്ട്, പ്രസംഗം, അഭിനയം തുടങ്ങിയവയിലൊക്കെ കഴിവ് തെളിയിച്ച കുട്ടി, സ്‌കൂളിലും മദ്രസ്സയിലും എന്നും ഒന്നാം സ്ഥാനക്കാരി. സബ് ജില്ല, ജില്ല തലങ്ങളില്‍ മികവ് തെളിയിച്ചവള്‍. കഴിഞ്ഞ അഞ്ചാം ക്‌ളാസ്സ് മദ്രസ്സ പൊതു പരീക്ഷയില്‍ അഞ്ചാം റാങ്കുകാരി. എന്നിട്ടും മദ്രസയില്‍ നിന്നും പുറത്താക്കപ്പെട്ടു. കാരണം പൊട്ടുതൊട്ട് സിനിമയില്‍ അഭിനയിച്ചു. ഉമ്മര്‍ മലയില്‍ കുറിച്ചു.

ഇതേത്തുടര്‍ന്ന് വന്‍ വാദപ്രതിവാദമാണ് കമന്റ് ബോക്‌സില്‍ ഉയര്‍ന്നിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം,

മകള്‍ ഹെന്ന മലയില്‍ (ഒരുഷോര്‍ട് ഫിലിം കോസ്റ്റൂമില്‍)
പഠനത്തിനോടൊപ്പം തന്നെ പാട്ട്, പ്രസംഗം, അഭിനയം തുടങ്ങിയവയിലൊക്കെ കഴിവ് തെളിയിച്ച കുട്ടി, സ്‌കൂളിലും മദ്രസ്സയിലും എന്നും ഒന്നാം സ്ഥാനക്കാരി.

സബ് ജില്ല, ജില്ല തലങ്ങളില്‍ മികവ് തെളിയിച്ചവള്‍.
കഴിഞ്ഞ അഞ്ചാം ക്‌ളാസ്സ് മദ്രസ്സ പൊതു പരീക്ഷയില്‍ അഞ്ചാം റാങ്കുകാരി.

എന്നിട്ടും മദ്രസ്സയില്‍ നിന്നും ഈ വര്‍ഷം പുറത്താക്കപ്പെട്ടു. കാരണം പൊട്ടുതൊട്ട് സിനിമയില്‍ അഭിനയിച്ചു എന്ന കുറ്റം. എന്താല്ലേ…? (കല്ലെറിഞ്ഞു കൊല്ലാന്‍ വിധിക്കാത്തത് ഭാഗ്യം)

 

ഇന്ത്യൻ വിവാഹങ്ങളിലെ പ്രധാന ചടങ്ങുകളിലൊന്നാണ് വധൂവരന്മാര്‍ പരസ്പരം മാലയണിയിക്കുന്നത്. മാലയണിയിക്കുമ്പോൾ ഇരുവരെയും എടുത്തുയർത്തുന്ന പതിവും ചിലയിടങ്ങളിലുണ്ട്. അത്തരമൊരു ചടങ്ങിൻറെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

മാലയണിയിക്കുന്ന ചടങ്ങിനിടെ വധൂവരന്മാരെ എടുത്തുയർന്ന ചടങ്ങ്. വരനെ എടുത്തുയർത്തിയത് സുഹൃത്ത്. പിന്നാലെ മധ്യവയസ്കനായ ഒരാൾ വധുവിനെയും എടുത്തുയർത്തി. മാലയണിയിച്ച് താഴെയിറങ്ങിയ ഉടൻ യുവതി മധ്യവയസ്കൻറെ കരണത്തടിച്ചു. ഇയാൾ വധുവിൻറെ ബന്ധുവാകാനാണ് സാധ്യത.

കരണത്ത് അടി കിട്ടിയതോടെ പകച്ചുപോയ ഇയാൾ വേദിയിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയുടെ മുഖത്തടിച്ച് ഇറങ്ങിപ്പോയി. ഇതിനെല്ലാം സാക്ഷിയായി പകച്ചുനിൽക്കുന്ന വരനെയും ദൃശ്യങ്ങളിൽ കാണാം.

 

അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എ. യില്‍ നിന്ന് നാല് നടിമാര്‍ രാജി വെച്ച സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ രൂപേഷ് പീതാംബരന്‍. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കാത്തതില്‍ വിമര്‍ശിച്ചു കൊണ്ടാണ് രൂപേഷിന്റെ ഫെയ്‌സ്ബുക് പോസ്റ്റ്. ജീവിതത്തില്‍ ഹീറോയിസം ചെയ്യാനറിയാത്ത അണ്ണന്‍മാര്‍ എങ്ങനെയാണ് സ്‌ക്രീനില്‍ പൊരുതുകയെന്ന് സംവിധായകന്‍ ചോദിക്കുന്നു. ഒറ്റയ്ക്ക് പൊരുതി ജയിക്കാന്‍ കഴിയാത്തവര്‍ക്കൊപ്പമാണ് സിനിമാസംഘടനകള്‍ നില്‍ക്കേണ്ടത് തന്റെ അമ്മയെയും പെങ്ങളെയും കുറിച്ചോര്‍ക്കുമ്പോള്‍ പറയാതിരിക്കാന്‍ സാധിക്കുന്നില്ലെന്നും രൂപേഷ് പറഞ്ഞു.

രൂപേഷിന്റെ പോസ്റ്റ്

താല്‍പര്യം വിട്ടുപോയത് കാരണം ഞാന്‍ ഫെയ്‌സ്ബുക്കില്‍ നിന്നും കുറച്ചു നാളുകളായി മാറി നില്‍ക്കുകയായിരുന്നു. ഇന്ന് ഞാന്‍ വീണ്ടും തിരിച്ചു വന്നു, കാരണം അത് അനിവാര്യമാണെന്ന് എനിക്ക് തോന്നുന്നു. ഹീറോയിസം ജീവിതത്തില്‍ ചെയാന്‍ അറിയാത്ത അണ്ണന്മാര്‍ എങ്ങനെയാ സ്‌ക്രീനില്‍ അത് ചെയുക?? സിനിമാ സംഘടനകള്‍ തനിയെ നിന്ന് പൊരുതാന്‍ കഴിയാത്തവരോടൊപ്പം അവര്‍ക്കായി പോരാടുകയാണ് ചെയ്യേണ്ടത്. P.S : ഇത് വൈറല്‍ ആവാന്‍ വേണ്ടിയുള്ള പോസ്റ്റ് അല്ലാ!

എന്റെ വീട്ടിലും ഉണ്ട് പെങ്ങമ്മാരും, ഭാര്യ, മകള്‍ ഒക്കെ ( എന്റെ അമ്മ കുറച്ചു നാള്‍ മുന്‍പ് മരിച്ചു പോയി അതുകൊണ്ട് അമ്മയെ ഇവിടെ പരാമര്‍ശിക്കുന്നില്ല ) അവരെ പറ്റി ആലോചിക്കുമ്പോള്‍ മിണ്ടാതെയിരിക്കുവാന്‍ പറ്റുന്നില്ല.

I was away from Facebook for sometime because, I lost interest in it! Today I logged back in b’cos I thought this was…

അമ്മയില്‍ നിന്നും നാലു നടിമാര്‍ രാജിവെച്ച സംഭവത്തില്‍ ഇടതു ജനപ്രതിനിധികളായ ഇന്നസെന്റ്, മുകേഷ്, ഗണേശ്കുമാര്‍ എന്നിവര്‍ എങ്ങിനെ പ്രതികരിക്കുന്നു എന്നറിഞ്ഞ ശേഷം താന്‍ പ്രതികരിക്കാമെന്ന് നടന്‍ ജോയ്മാത്യു. ഫേസ്ബുക്കിലെ കളികള്‍ അവസാനിപ്പിച്ച് സ്വന്തം കളത്തില്‍ കളി തുടങ്ങിയ ജോയ്മാത്യൂ ഇന്റര്‍നെറ്റിലെ സ്വന്തം പേജിലെ ആദ്യ പ്രതികരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

എല്‍ഡിഎഫ് വന്നതോടെ എല്ലാം ശരിയാവും എന്ന് വിശ്വസിച്ച് പോയ ഒരാളെന്ന നിലയില്‍ നടികളെ അനുമോദിച്ചും പിന്തുണച്ചും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് വിഎസ്, പാര്‍ട്ടി സഖാക്കളായ എംഎ ബേബി, ധനകാര്യമന്ത്രി തോമസ് ഐസക്, കാനം, തുടങ്ങിയവര്‍ രാജിവെച്ച നടിമാര്‍ക്ക് പിന്തുണയുമായി എത്തിയിരിക്കെ സംഘടനയുടെ മുന്‍ പ്രസിഡന്റ് കൂടിയായിരുന്ന എംപി ഇന്നസെന്റും എംഎല്‍എമാരായ മുകേഷും ഗണേഷും എങ്ങിനെ പ്രതികരിക്കുന്നു എന്നറിയാനാണ് താന്‍ നോക്കിയിരിക്കുന്നതെന്നു ജോയ്മാത്യു പറഞ്ഞു.

താന്‍ കൂടി തൊഴിലെടുക്കുന്ന അമ്മയില്‍ മുതലാളിമാര്‍ മുതല്‍ ക്‌ളാസ്‌ഫോര്‍ ജീവനക്കാരന്‍ വരെയുണ്ട്. താന്‍ ക്‌ളാസ്സ്‌ഫോര്‍ ജീവനക്കാരനാണ്. രാഷ്ട്രീയ പാര്‍ട്ടികളെപ്പോലെ അംഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണത്. സംഘടനയ്ക്കുള്ളില്‍ പ്രശ്‌നങ്ങള്‍ സംഘടനയ്ക്കുള്ളില്‍ അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും പരിഹരിക്കുകയും ചെയ്യലാണല്ലോ ജനാധിപത്യരീതി, രാഷ്ട്രീയപാര്‍ട്ടികള്‍ മുതല്‍ പത്രപ്രവര്‍ത്തക യൂണിയനില്‍ വരെ നടക്കുന്ന കാര്യങ്ങള്‍ സംഘടനയ്ക്ക് പുറത്ത് ചര്‍ച്ച ചെയ്യാറില്ലല്ലോ. ഇതും അതുപോലെ കണ്ടാല്‍ മതിയെന്നും സംഘടനയില്‍ വിശ്വാസമില്ലാത്തവര്‍ക്ക് പുറത്ത് പോകാന്‍ അവകാശമുണ്ടെന്നും ജോയ് മാത്യൂ പറഞ്ഞു.

അമ്മയിലെ നാലു അംഗങ്ങള്‍ രാജിവെച്ചതിന്റെ പേരില്‍ തന്നെ അറിയുന്നവരും ചൊറിയുന്നവരും ചോദിച്ച പ്രതികരണത്തോട് തനിക്ക് പറയാനുള്ളത് ഇതാണെന്നും ജോയ്മാത്യു പറഞ്ഞു. ‘ദാ ഇപ്പോ ശരിയാക്കിത്തരാം’ എന്നത് കുതിരവട്ടം പപ്പുവിന്റെ ഡയലോഗ് ആയിരിക്കാമെങ്കിലും നമ്മളെ അത് വിശ്വസിപ്പിച്ചത് എല്ലാം ശരിയാക്കാം എന്ന് ഇടതുപക്ഷം പറഞ്ഞപ്പോഴാണെന്നും ജോയ്മാത്യു പരിഹസിച്ചു.

സാമൂഹ്യ മാധ്യമങ്ങളില്‍ ആരാധകരുമായി നിരന്തരം സംവദിച്ചിരുന്ന ജോയ് മാത്യു അത് എന്നന്നേക്കുമായി അവസാനിപ്പിച്ചു. പകരം ജോയ് മാത്യു ഡോട്ട് കോം എന്ന സ്വന്തം പേജിലൂടെയായിരിക്കും ഇനി സംവദിക്കലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. വര്‍ഷങ്ങളായി ഫേസ്ബുക്കിലായിരുന്നു സംവാദങ്ങള്‍. ഇപ്പോഴാണ് സ്വന്തമായി ഒരു പറമ്പ് വാങ്ങി തന്റേതായ ഒരു പുര കെട്ടി താമസം മാറ്റാന്‍ തീരുമാനിച്ചത്. ഇനി താന്‍ അവിടെ കാണുമെന്നും ജോയ്മാത്യു പറയുന്നു.

അര്‍ജന്റീന ക്രൊയേഷ്യയ്‌ക്കെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടതോടെ കേരളത്തിലെ ഫാന്‍സുകാരെല്ലാം നിരാശരാണ്. കടുത്തനിരാശ കാരണം കോട്ടയത്ത് ഒരു ആരാധകന്‍ ആത്മഹത്യ ചെയ്തു. ഇതില്‍ നിന്ന് എങ്ങനെ അതിജീവിക്കുമെന്ന് അര്‍ജന്റീനയുടെ ചങ്ക് ഫാന്‍സിന് അറിയില്ല. ബ്രസീല്‍ ഫാന്‍സുകാര്‍ സോഷ്യല്‍മീഡിയയിലൂടെയും അല്ലാതെയും അര്‍ജന്റീനയെ ട്രോളുകയാണ്. ചില ട്രോളുകള്‍ കാരണം പുറത്തിറങ്ങി നടക്കാനാവാത്ത അവസ്ഥ പോലുമുണ്ട്. മെസി നല്ല നടനാണെന്നാണ് പ്രധാന ട്രോള്‍. എന്നാല്‍ എങ്ങനെയും തിരിച്ചുവരുമെന്നും കപ്പടിക്കുമെന്നും മെസി പറഞ്ഞതിനെ യോദ്ധയിലെ ജഗതിയുടെ, തൈപ്പറമ്പില്‍ അപ്പുക്കുട്ടന്റെ വീരവാദത്തോടാണ് ബ്രസീല്‍ ആരാധകരും മറ്റും ഉപമിച്ചത്.

അതോടെ അര്‍ജന്റീന ഫാന്‍സിന് വാശിയായി. എങ്ങനെയും ബ്രസീലിനെ വീഴ്ത്തണം. ബ്രസീലും അവരുടെ ചങ്കായ നെയ്മറും തകരണം. അതിനായി കൊല്ലത്തെ അര്‍ജന്റീന ഫാന്‍സ് വഴിപാട് കഴിച്ചിരിക്കുകയാണ്. ബ്രസീല്‍ തോല്‍ക്കാന്‍ കൊല്ലം ചവറ, പന്മന കാട്ടില്‍മേക്കതില്‍ ശ്രിദേവി ക്ഷേത്രത്തിലാണ് അര്‍ജന്റീന ആരാധകര്‍ അര്‍ച്ചന വഴിപാട് നടത്തിയത്. വഴിപാട് കഴിച്ചതിന്റെ രസീസ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനും അര്‍ജന്റീനയുടെ ആരാധകപ്പട മറന്നില്ല. നൈജീരിയയ്‌ക്കെതിരെ ഇന്ന് അര്‍ജന്റീനയ്ക്ക് നിര്‍ണായക മത്സരമാണ്. അതിനുള്ള പ്രര്‍ത്ഥനകളും ഫാന്‍സ് നടത്തുന്നുണ്ട്. ഇന്നൂടെ ജയിച്ചില്ലെങ്കില്‍ പിന്നെ വീരവാദം മുഴക്കാന്‍ കാവിലെ പാട്ട് മത്സരം പോലുമില്ലെന്നാണ് ബ്രസീല്‍ ആരാധകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ശ്രീകണ്ഠപുരം(കണ്ണൂര്‍): മരിച്ചയാള്‍ സംസ്‌കാരച്ചടങ്ങിനിടെ എഴുന്നേറ്റിരുന്നുവെന്ന കുറിപ്പില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത് വ്യാജവാര്‍ത്ത. കണ്ണൂര്‍ ശ്രീകണ്ഠപുരം നെല്ലിക്കുറ്റിയില്‍ ഒരു വീട്ടില്‍ നടന്ന സംഭവം എന്ന രീതിയിലാണ് വാര്‍ത്ത പ്രചരിച്ചത്. വീട്ടില്‍ നടക്കുന്ന സംസ്‌കാരച്ചടങ്ങുകള്‍ക്കിടെ ശവപ്പെട്ടിയില്‍ വയോധികന്‍ എഴുന്നേറ്റിരിക്കുന്നതാണ് പ്രചരിച്ച ചിത്രം. സംസ്കാര ചടങ്ങിനിടെ മരിച്ചയാള്‍ എഴുന്നേറ്റിരുന്നുവെന്നും സംസ്കാര ചടങ്ങില്‍ പങ്കെടുത്തവരും വൈദികനും ഉള്‍പ്പെടെ ഭയന്ന് ഓടി എന്നുമാണ് ചിത്രത്തോടൊപ്പം പ്രചരിപ്പിച്ചത്.

വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പലഭാഗങ്ങളില്‍ നിന്നും നെല്ലിക്കുറ്റിയിലെ ബന്ധുക്കള്‍ക്കും പരിചയക്കാര്‍ക്കും വിവരം തേടി ഫോണ്‍ വിളികളുടെ പ്രവാഹമായി. എന്നാല്‍ ബിജു മേനോന്‍ നായകനായി സൂപ്പര്‍ഹിറ്റായി ഓടിയ വെള്ളിമൂങ്ങ എന്ന സിനിമയില്‍ ഒരു ചരമശുശ്രൂഷ ചിത്രീകരിക്കുന്നതിനിടെ പകര്‍ത്തിയ ചിത്രമാണ് വ്യാജവിവരങ്ങളോടെ പ്രചരിച്ചത്. വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് പ്രദേശത്തെ സംഘടനകള്‍.

 

Copyright © . All rights reserved