മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കുകയും പിന്നീട് അറസ്റ്റിലാകുകയും ചെയ്ത ആർഎസ്എസ് പ്രവർത്തകൻ കൃഷ്ണകുമാരൻ നായർ പുതിയ വിഡിയോയുമായി രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടിക്കാരും തന്നോട് ചെയ്തത് വലിയ ഉപദ്രവമായി പോയെന്ന് വിഡിയോയിൽ കൃഷ്ണകുമാരൻ നായർ പറയുന്നു. പിണറായി സഖാവേ ദയവായി എന്നെ ഒന്നു കൊന്നു തരുമോ എന്ന് ആവർത്തിക്കുന്നുണ്ട് വിഡിയോയിൽ.
അബുദാബിയിൽ എന്നെ കൊണ്ട് മാപ്പു വരെ പറയിപ്പിച്ചു. അന്ന് മദ്യപിച്ചാണ് അങ്ങനെയൊക്കെ പറഞ്ഞത്. അതിന്റെ പേരിൽ ഒന്നേമുക്കാല്‍ലക്ഷം രൂപ ശമ്പളമുണ്ടായിരുന്ന ജോലിവരെ നിങ്ങൾ തെറിപ്പിച്ചു. ഇങ്ങനെ ഇനിയും ജീവിക്കാൻ വയ്യ. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് മുഖ്യമന്ത്രിമാരുണ്ട് കേരളത്തില്‍. രണ്ടല്ല മൂന്നുപേര്. ഒന്ന് സഖാവ് ഇ.കെ നായനാര്‍, രണ്ട് കെ. കരുണാകരന്‍, ഉമ്മന്‍ചാണ്ടി.’ എന്നു പറഞ്ഞുകൊണ്ടും ഒന്നു കൊന്നുതരാമോയെന്ന ചോദ്യം അദ്ദേഹം ആവര്‍ത്തിക്കുന്നു.‘എന്നെ ആര്‍.എസ്.എസുകാര് കൊന്നാലും കുഴപ്പമില്ല, ബി.ജെ.പിക്കാര് കൊന്നാലും കുഴപ്പമില്ല, കമ്മ്യൂണിസ്റ്റുകാർ കൊന്നാലും കുഴപ്പമില്ല,എസ്.ഡി.പി.ഐക്കാര് കൊന്നാലും കുഴപ്പമില്ല.’ എന്നും കൃഷ്ണകുമാരന്‍നായര്‍പറയുന്നു.

ഫെയ്സ്ബുക്ക് വിഡിയോയിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയതിന്റെ പേരിലാണ് കോതമംഗലം നെല്ലിക്കുഴി ഇരമല്ലൂര്‍കൈമത്ത് പുത്തന്‍പുരയില്‍കൃഷ്ണകുമാരന്‍നായരെ അറസ്റ്റു ചെയ്തത്. അബുദാബിയില്‍ജോലി ചെയ്യവേയായിരുന്നു ഇയാള്‍മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്. നാട്ടിലെത്തി മുഖ്യമന്ത്രിയെ വധിക്കുമെന്നായിരുന്നു ഭീഷണി.
എന്നാല്‍വിഡിയോ വന്‍വിവാദമായതോടെ ഒടുവില്‍എല്ലാ തെറ്റുകളും ഏറ്റു പറഞ്ഞ് മാപ്പിരന്നു. മന്ത്രി എംഎം മണിക്കെതിരെ പറഞ്ഞതിനും അദ്ദേഹം മാപ്പു ചോദിച്ചു. ഇനി ഒരിക്കലും തന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു തെറ്റ് സംഭവിക്കില്ല. എല്ലാ മലയാളികളോടും മാപ്പു ചോദിക്കുന്നു. ഇത്രയും പ്രായമായ ഒരു വ്യക്തി എന്ന നിലയില്‍തന്നോട് ക്ഷമിക്കണം. കൃഷ്ണകുമാരന്‍തൊഴുകയ്യോടെ ഏറ്റു പറഞ്ഞിരുന്നു. എന്നാൽ കൃഷ്ണൻകുമാരൻ നായരെ ജോലി ചെയ്തിരുന്ന അബുദാബിയിലെ കമ്പനി സംഭവത്തെ തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചു വിട്ടിരുന്നു. നാട്ടിൽ എത്തിയ ഉടൻ അറസ്റ്റിലാകുകയും ചെയ്തു.
നാട്ടിലുണ്ടായിരുന്നപ്പോള്‍ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നെന്നും പഴയ കത്തി മൂര്‍ച്ചകൂട്ടി എടുക്കുമെന്നുമായിരുന്നു ഇയാള്‍ആദ്യ വിഡിയോയില്‍പറഞ്ഞത്. കേട്ടാലറയ്ക്കുന്ന തരത്തില്‍പിണറായിയേയും മന്ത്രി എം.എം മണിയെ വംശീയമായും ഇയാള്‍അധിക്ഷേപിച്ചിരുന്നു