Specials

ആദില ഹുസൈൻ | മലയാളം കവിത

ഇവിടെയിരുന്നു കൊണ്ട് ഞാൻ വിലപിക്കും
സിറിയ നിന്റെ നൊമ്പരങ്ങൾ എന്നെ
കാർന്നു തിന്നുന്നുവെന്ന്
നിന്റെ മുറിവുകൾ എന്നിൽ നീറ്റലുണ്ടാക്കുന്നുവെന്ന്
നീ എന്റെ വിശപ്പ് കെടുത്തുന്നുവെന്ന്
നിന്റെ ആകാശം ചുവക്കുമ്പോൾ
പക്ഷികൾ ഭയന്ന് നാടുവിടുമ്പോൾ
അനാഥരാക്കപ്പെട്ട കുട്ടികൾ ചേറുണ്ട് വിശപ്പാറ്റുമ്പോൾ
പൊള്ളിയടർന്ന ശരീരങ്ങൾ മോർച്ചറിയിൽ
ആരും സ്വീകരിക്കാനില്ലാതെ കാത്തുകിടക്കുമ്പോൾ
ഞാനിവിടെ മോര് കൂട്ടി വയറുനിറയെ ഉണ്ണും
ചൂടിനെ കുറ്റം പറഞ്ഞ് ഏസി ഓണാക്കി
വെളുവെളുത്ത പതുപതുത്ത കിടക്കയിൽ സുഖമായുറങ്ങും
പെട്ടെന്ന് ഞാനൊരു സ്വപ്നം കാണും
പറക്കുന്ന കഴുകന്മാർ ക്കിടയിലൂടെ
നീലക്കണ്ണുള്ള ഒരു കൊച്ചുസുന്ദരി
അമ്മയെ തിരയുന്നു
ഞെട്ടിയുണർന്ന ഞാൻ ഫ്രിഡ്ജിൽ നിന്നും വെള്ളം കുടിക്കും
വീണ്ടും കിടന്നുറങ്ങും
എന്നിട്ട് ഞാൻ വാട്സാപ്പിൽ സ്റ്റാറ്റസ് ഇടും
‘സിറിയ’ എനിക്ക് ദുഃഖമുണ്ട്

 

ആദില ഹുസൈൻ , 1996 നവംബർ 28ന് കായംകുളത്ത് ജനിച്ചു. പിതാവ് :ഹുസൈൻ എം , മാതാവ് : ഷീജ
സെന്റ് മേരീസ്‌ ബഥനി പബ്ലിക് സ്കൂൾ, പി. കെ. കുഞ്ഞ് സാഹിബ്‌ മെമ്മോറിയൽ ഹൈസ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് ആംഗലേയ സാഹിത്യത്തിൽ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. ആദില ഹുസൈന്റെ കവിതകൾ എന്ന കവിതാസമാഹാരം 2019ൽ പുറത്തിറക്കി. ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സഹോദരി : ആൽഫിയാ ഹുസൈൻ

 

ലണ്ടൺ : മലങ്കര ഓർത്തഡോക്സ് സഭ യുകെ – യൂറോപ്പ് ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോക്ടർ മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനിയുടെ മെത്രാഭിഷേക ദശാബ്‌ധി ആഘോഷത്തിന്റെയും, പത്താമത് ഫാമിലി കോൺഫെറൻസിൻെറയും ഭാഗമായി പ്രസിദ്ധീകരിക്കുന്ന “ദശതാരക -സ്മരണിക 2019 ” -ൻെറ പ്രകാശനകർമ്മം സഭയുടെ കൽക്കട്ട ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ജോസഫ് മാർ ദിവന്ന്യാസോസ്‌ മെത്രാപ്പോലീത്താ തിരുമനസ്സ് കൊണ്ട് നിർവഹിച്ചു.


ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.മാത്യൂസ് മാർ തിമോത്തിയോസ് തിരുമനസ്സ് കൊണ്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ-മാനേജിങ് എഡിറ്റർ: റവ. ഫാ. ഹാപ്പി ജേക്കബ് (ഭദ്രാസന സെക്രട്ടറി), ചീഫ്‌ എഡിറ്റർ സോജി ടി മാത്യു (ഭദ്രാസന കൗൺസിലർ)അംഗങ്ങളായ ഫാ.മാത്യൂസ് കുര്യാക്കോസ് (ഭദ്രാസന കൗൺസിലർ), ഫാ.റ്റിജി തങ്കച്ചൻ (O.C.Y.M വൈസ് പ്രസിഡന്റ്),പി.എം രാജു (ഭദ്രാസന കൗൺസിലർ)രാജൻ ഫിലിപ്പ് (സഭാ മാനേജിങ് കമ്മിറ്റി അംഗം),സോഫി തോമസ്(മർത്താ മറിയം ജനറൽ സെക്രട്ടറി),സൈമൺ ചാക്കോ(സൺഡേസ്കൂൾ – ഡയറക്ടർ), ജോർജ് മാത്യു(മുൻ ഭദ്രാസന കൗൺസിലർ), റോജൻ തോമസ്,ബിനു ജോൺ (ഭദ്രാസന പ്രതിനിധികൾ ), സജി വർഗീസ്(P R O , സുനിൽ ജോർജ് (ഫാമിലി കോൺഫറൻസ്- കൺവീനർ) എന്നിവർ സാന്നിധ്യം വഹിച്ചു.

അലക്സ് പി എബ്രഹാം രചനയും ഈണവും നൽകി റവ.ഫാ.ജോർജ് തങ്കച്ചൻ ആലപിച്ച മെത്രാഭിഷേക ദശാബ്‌ദി മംഗളഗാനം യോഗത്തിൽ അവതരിപ്പിച്ചു. സ്മരണികയുടെ പ്രസിദ്ധീകരണത്തിന് ആശംസ നൽകിയവർ,ലേഖനങ്ങളും ചിത്രങ്ങളും നൽകി സഹായിച്ചവർ,എല്ലാ ഇടവകാംഗങ്ങൾ, വൈദികർ,എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ എന്നിവരോടുള്ള നന്ദി അറിയിക്കുന്നതായും എല്ലാ ഇടവകാംഗങ്ങൾക്കും സൗജന്യമായി ഭവനങ്ങളിൽ ഇതിൻെറ പതിപ്പ് നൽകുന്നതാണെന്നും മാനേജിങ് എഡിറ്റർ സോജി ടി മാത്യു  അറിയിച്ചു

.

കാരൂര്‍ സോമന്‍

സോഷ്യല്‍ മീഡിയ ജന്മമെടുത്തതിന് ശേഷം സത്യം മുടിവെക്കുന്നവന് സുഹൃത്തുക്കളെയും സത്യം പറയുന്നവന് ശത്രുക്കളെയും ലഭിക്കുന്ന ഒരു നാടായി മലയാളികള്‍ മാറികൊണ്ടിരിക്കുന്നു. സ്വാമി വിവേകാനന്ദന്‍ പറഞ്ഞ ഒരു വാക്കാണ് ഓര്‍മ്മയിലെത്തുന്നത്. ‘നിങ്ങള്‍ ജീവിക്കുന്ന സമൂഹത്തിനുവേണ്ടി ഒന്നും ചെയുന്നില്ലെങ്കില്‍ കല്ലുകളും ശവങ്ങളും തമ്മില്‍ എന്ത് വിത്യാസമാണുള്ളത്’? സ്വാമി പറഞ്ഞ ശവങ്ങള്‍ ആരെന്നുള്ളത് മനുഷ്യത്വമുള്ളവര്‍ തീരുമാനിക്കട്ടെ. മാധവിക്കുട്ടിയുടെ കാര്യത്തില്‍ സാഹിത്യ രംഗത്തുള്ളവര്‍ എന്താണ് മൗനികള്‍ എന്നാണ് പലരും ചോദിക്കുന്നത്? നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ട് പെട്ടി നോക്കി മാത്രമേ അഭിപ്രായം പറയാറുള്ളൂ. സാഹിത്യ- സാംസ്‌കാരിക രംഗത്തുള്ളവര്‍ നിലപാടുകള്‍ സ്വീകരിക്കുന്നത് ചക്രവാളം പോലെയാണ്. അടുക്കുന്തോറും അകന്നകന്നു പോകുന്നവര്‍. പടിഞ്ഞാറെ ചക്രവാളത്തില്‍ അഴകുവഴിയുന്ന സ്വര്‍ണ്ണനിറം കണ്ട് അതില്‍ ആകൃഷ്ടരാകുന്നവര്‍. മാധവിക്കുട്ടിയുടെ കാര്യത്തില്‍ സാഹിത്യലോകത്തുള്ളവര്‍ മൗനികളാകാന്‍ പല കാരണങ്ങള്‍ കാണാം. ഉള്ളില്‍ ഒരല്പം ഭയം കാണാതിരിക്കുമോ? കിട്ടാനിരിക്കുന്ന നന്മകള്‍ മണ്മറഞ്ഞ ഒരു സ്ത്രീക്കുവേണ്ടി കളഞ്ഞുകുളിക്കണോ? മതംപോലും മണ്ണാങ്കട്ട. മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരി മാധവികുട്ടിയോടെ മലയാളിക്ക് നിറഞ്ഞു തുളുമ്പുന്ന സ്‌നേഹം മാത്രമാണ്. അവരോട് ക്രൂരത കാട്ടിയാല്‍ മലയാള ഭാഷയെ സ്‌നേഹിക്കുന്ന മനഃസാക്ഷിയൂള്ളവര്‍ വിവേകികളായി മാറും. അത് മന:പൂര്‍വ്വമല്ല. മാധവികുട്ടിയുടെ മത പരിവര്‍ത്തനം, ഒരു ജനപ്രതിനിധിയുടെ പങ്ക്, ചതി, വഞ്ചന, ബലാത്സംഗം ഇതൊക്കെ കേള്‍ക്കുമ്പോള്‍ ആരിലും ഉത്കണ്ഠയേറുക സ്വഭാവികമാണ്. ഒരു ഒരു പുരുഷന്‍ അയാളുടെ കാമാതാപമകറ്റാന്‍ 67 വയസ്സ് പ്രായമുള്ള ഒരു ഒരമ്മയെ അല്ലെങ്കില്‍ വല്ല്യമ്മയെ ബലാല്‍ക്കാരം ചെയ്യുക എന്നത് ആരിലും ഞെട്ടലുണ്ടാക്കുന്ന കാര്യമാണ്. കയ്യൂക്കുള്ളവന്‍ കാര്യക്കാരനായാല്‍ നീതി നിഷേധിക്കപ്പെടുക മാത്രമല്ല നിയമങ്ങള്‍ അപ്രത്യക്ഷപ്പെടുകയും ചെയ്യും. പല സ്ത്രീ പീഡകരും കോടതിയില്‍ നിന്നും നിരപരാധികളായി രക്ഷപ്പെട്ട ചരിത്രവുമുണ്ടു്. അവരൊക്കെ മതത്തിന്റ മറവില്‍ വോട്ടുപെട്ടി നിറച്ചു് ഒളിച്ചോടുന്ന കണ്ണിലുണ്ണികളാണ്. ഇവരുടെ നിഗുഢതകള്‍ യഥാര്‍ത്ഥ വിശ്വാസികള്‍പോലും തിരിച്ചറിയുന്നില്ല. വീണ്ടും വീണ്ടും മതത്തിലേക്ക് വലിച്ചിഴച്ചു് തെരഞ്ഞെടുത്തു വിടുന്നു. മതങ്ങളെ നിശ്ശബ്ദമായി താലോലിക്കുന്ന ഈ കൂട്ടരുടെ മനോഭാവമാണ് മാറേണ്ടത്.

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് എ.പി. അഹമ്മദ്, മണ്മറഞ്ഞ ലീല മേനോന്റെ വെളിപ്പെടുത്തലുകളാണ്. ഇവര്‍ രണ്ടുപേരും സമദാനിയുടെ ചതികളെയാണ് ലോകത്തോട് പറയുന്നത്. അത് കൂടുതല്‍ അനിഷ്ടകരമായി, വേദനയായി, വിശ്വസിനീയമായ തെളിവുകളായി മാറുന്നു. മാത്രവുമല്ല അഹമ്മദ് പറയുന്നു. ഗ്രീന്‍ ബുക്ക്‌സ് ഇറക്കിയ മാധവിക്കുട്ടിയുടെ കനേഡിയന്‍ സുകൃത്തു മെര്‍ലിയുടെ പരിഭാഷ നടത്തിയ പുസ്തകത്തിലെ വരികളും അത് വരികള്‍ക്കിടയിലും ഈ വ്യക്തി മാധവിക്കുട്ടിയെ വഞ്ചിച്ചിരിക്കുന്നു. ഒരു രാത്രിയുടെ യാമങ്ങളില്‍ മാധവികുട്ടി മറ്റൊരു മതത്തിന്റെ തടവറയില്‍ കാമാവേശത്താല്‍ ബലാല്‍ക്കാരം ചെയ്യപ്പെട്ടത് ഒരു സ്ത്രീയുടെ ദുര്‍വിധിയായി മാത്രമെ കാണാന്‍ സാധിക്കു. ചില പൂവാലന്മാര്‍ പെണ്‍കുട്ടികളെ പ്രണയം നടിച്ചു് ചതിയില്‍ വീഴ്ത്താറുണ്ട്. ഇതില്‍ ആരോപിക്കപ്പെടുന്നത് കേരളത്തില്‍ നിന്നുള്ള ഒരു ജനപ്രധിനിധിയാണ്. ഇന്ത്യയുടെ ജനപ്രതിനിധി സഭയില്‍ ധാരാളം ക്രിമിനലുകള്‍ ജനപ്രതിനിധികളായി വേഷംകെട്ടിയാടുന്നത് കാണാറുണ്ട്. കേരളത്തില്‍ നിന്നും ചിലരൊക്കെയുണ്ട്. ഒരു സ്ത്രീ ശാരീരികമായി പീഡിപ്പിക്കപ്പെട്ടാല്‍ ഏത് മതത്തില്‍ ജനിച്ച സ്ത്രീയായാലും അവരുടെ കുല മഹിമയും സദാചാര മുല്യങ്ങളുമെല്ലാം ലോകാപവാദത്തെ ഭയന്ന് മാറിപ്പോകും. ബുദ്ധിയുള്ളവള്‍പോലും ബുദ്ധിഹീനയായി മാറ്റപ്പെടും. ഇത് മാധവിക്കുട്ടിയുടെ കാര്യത്തില്‍ മാത്രമല്ല കാമബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന ഏതൊരു സ്ത്രീയുടെയും ദുരവസ്ഥയാണ്. പുരുഷന് കിഴ്‌പ്പെട്ടു കഴിഞ്ഞാല്‍ അവള്‍ പുരുഷന് ദാസിയായി മാറിക്കഴിഞ്ഞുവെന്നാണ് കുറെ പുരുഷകേസരികളുടെ മനസ്സിലിരിപ്പ്. പ്രായമേറിയ വിധവയായ ഒരു സ്ത്രീയുടെ കൈവിരലുകള്‍പോലും ആ സമയം വിറക്കുന്നത് സ്വഭാവികം മാത്രം. കൃഷ്‌നെ കാമുകനായി പ്രണയിച്ച മാതാവിക്കുട്ടിയെ കിഴടക്കിയ കാമവെറിയന്റെ ലക്ഷ്യം മതം മാറ്റിയെടുക്കുക മാത്രമായിരുന്നു. അതിന് കണ്ടുപിടിച്ച കുറുക്കുവഴിയാണ് സംഗീത-മൃതംഗ-ഗസ്സുലുകള്‍ എന്ന മംഗളഗീതങ്ങള്‍. അതിന് സൗദി അറേബ്യയില്‍ നിന്നും ഒരു വന്‍ തുകയും ലഭിച്ചതായി പറയുന്നു. ആ തുക ആരൊക്കെ വീതിച്ചെടുത്തു എന്നതിന് ഒരു തെളിവുമില്ല. ഒരു വെടിക്ക് രണ്ട് പക്ഷികള്‍. സര്‍ക്കാര്‍ ഇടപെടണമെങ്കില്‍ ആരെങ്കിലും പരാതി കൊടുക്കണം. പൂച്ചക്ക് ആര് മണികെട്ടും?

ഗള്‍ഫ് രാജ്യങ്ങളിലെ സമ്പത്തു ലോകമെങ്ങുമുള്ള പല പ്രമുഖരെയും മതം മാറ്റിയിട്ടുണ്ട്. പ്രമുഖര്‍ മതം മാറിയാല്‍ മറ്റ് പലരും മതം മാറുമെന്നവര്‍ വിശ്വസിക്കുന്നു. 1990 കളില്‍ ഞാന്‍ സൗദിയിലുള്ളപ്പോള്‍ അല്‍കോബാര്‍ ഇസ്ലാമിക് പ്രൊപഗേഷന്‍ സെന്ററില്‍ ഒറ്റപ്പാലത്തുകാരന്‍ നല്ലൊരു ഇസ്ലാം വിശ്വാസിയായ മുഹമ്മദ് കുട്ടിക്കൊപ്പം ഒരു പണ്ഡിത സദസ്സില്‍ പ്രസംഗിക്കാന്‍ പോയി. അവിടെ കണ്ട ഒരു കാഴ്ച്ച മുന്ന് ഫിലിപ്പിനോ ക്രിസ്തിയാനികള്‍ ഇസ്‌ലാം മതം സ്വീകരിച്ചു എന്ന് വേദിയില്‍ പരസ്യപ്പെടുത്തുന്നതാണ്. സദസ്സില്‍ നിന്നും വലിയൊരു കരഘോഷവുമുയര്‍ന്നു. എല്ലാം കഴിഞ്ഞു പുറത്തു വന്നപ്പോള്‍ ഞാന്‍ അതില്‍ ഒരാളോട് ചോദിച്ചു. താങ്കള്‍ എന്താണ് ഇസ്ലാം മതം സ്വീകരിച്ചത്? അതിന് ലഭിച്ച ഉത്തരം. എന്റെ കമ്പനിയില്‍ ഉള്ളവരെല്ലാം ഇസ്ലാം വിശ്വാസികള്‍. ഞങ്ങളോട് മോശമായിട്ടാണ് പെരുമാറുന്നത്. അതില്‍ നിന്നും രക്ഷപ്പെടാന്‍ കണ്ടുപിടിച്ച മാര്‍ഗ്ഗമാണിത്. സ്വന്തം രാജ്യത്ത് പോകുമ്പോള്‍ ഈ മതത്തെ ഞങ്ങള്‍ വലിച്ചെറിയും. മാധവികുട്ടി മതം മാറിയതും ഇതുപോലെ അവരുടെ സാഹചര്യമാകാം. ശാരീരികവും മനസ്സികവുമായി തളര്‍ന്ന വ്യക്തി നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി അവരുടെ ശരീരത്തുണ്ടായ മുറിവുണക്കാന്‍ കണ്ടുപിടിച്ച മാര്‍ഗ്ഗമായി കാണാം.

എ.ഡി. 530 ന് ശേഷം മക്ക-മദിനയില്‍ പിറവികൊണ്ട ഇസ്ലാം മതം കേരളത്തില്‍ വരുന്നത് കച്ചവടക്കാരായിട്ടാണ്. കേരളത്തില്‍ വാസ്‌കോഡി ഗാമ 1497 ജൂലൈ 8 ന് വരുന്നതിന് മുന്‍പ് തന്നെ മതമാറ്റം തുടങ്ങിയിരുന്നു. അതിന്റ ഏറ്റവും വലിയ തെളിവാണ് എട്ടാം നൂറ്റാണ്ടിന്റെ അന്ത്യനാളുകളില്‍ ചേരമാന്‍ പെരുമാള്‍ തന്റെ രാജ്യം ബന്ധുക്കള്‍ക്ക് വീതിച്ചുകൊടുത്തിട്ടൂ ഇസ്ലാം മതം സ്വീകരിച്ചു് മക്കയിലേക്ക് പോയത്. ലോകമെങ്ങുമുള്ള സമ്പന്നരെ ഇസ്ലാം മതം കൂടുതല്‍ ആകര്‍ഷിച്ചത് ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കാം എന്ന നിബന്ധനയാണ്. ഗള്‍ഫിലെ സമ്പന്നന്മാര്‍ക്ക് ലോകമെങ്ങും ഭാര്യമാരും കാമുകിമാരുമുണ്ട്. ഖുര്‍ആന്‍ പഠിപ്പിക്കുന്നതും സ്ത്രീകളോട് മാന്യത പുലര്‍ത്തണമെന്നാണ്. സ്ത്രീകളോട് മാന്യത പുലര്‍ത്തുന്ന ഇസ്ലാം മതം അഗാധമായ സ്നേഹം നടിച്ചു് ഒരു സ്ത്രീയെ ചതിയില്‍പ്പെടുത്തി മതം മാറാന്‍ നിര്‍ബന്ധിക്കുക എത്ര ലജ്ജാകരമായ കാര്യമാണ്. ഇതൊട്ടും മലയാളിയുടെ സംസ്‌കാരത്തിന് ചേര്‍ന്നതല്ല. ഈ വ്യക്തിക്കു ഒന്നിലധികം ഭാര്യമാരുണ്ടെന്നാണ് അറിയുന്നത്. എല്ലാം വര്‍ഗ്ഗിയതക്കും മതമാറ്റത്തിനും പലവിധ തന്ത്രങ്ങള്‍ നടത്താറുണ്ട്. ഇത്തരത്തിലുള്ള മതപരിവര്‍ത്തനം ഒരു മതത്തിനും ഭൂഷണമല്ല. മതമാറ്റം ഒരു വ്യക്തിയുടെ സ്വാതന്ത്യമാണ്. എന്നാല്‍ പണം കൊടുത്തും ചതിയില്‍പെടുത്തിയും മതമാറ്റം നടത്തുന്നത് പ്രതിഷേധാര്‍ഗ്ഗമാണ്. ഇന്നത്തെ മതങ്ങള്‍ കച്ചവട സ്ഥാപനങ്ങളായതിനാല്‍ മനുഷ്യരെ നേരായ പാതയില്‍ വഴിനടത്താന്‍ സാധിക്കുന്നില്ല. മാതൃഭൂമിയുടെ സംരക്ഷണം ഏറ്റെടുക്കേണ്ടവരെ മതഭ്രാന്ത് കുത്തിനിറച്ചു് മതതീവ്രവാദികളയി വലിച്ചിഴക്കുന്നു. യൗവനങ്ങള്‍. കൊള്ളചെയ്യുന്ന മതഭ്രാന്തന്മാര്‍. മക്കളുടെ ഭാവിയെപ്പറ്റി ഒരു ബോധവുമില്ലാത്ത മാതാപിതാക്കള്‍. മതബോധന0, ജീവകാരുണ്യം തുടങ്ങിയ പേരുകളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വരുന്ന പണം പാകിസ്ഥാനില്‍ നടക്കുന്നതുപോലെ ദരിദ്രരായ, തൊഴിലില്ലാത്ത യൂവതി-യുവാക്കളെ മതതീവ്രവാദികളായും ചാവേറുകളായും വളര്‍ത്തുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. ഇസ്ലാം മതത്തിന്റെ മഹത്വം എന്തെന്നറിയാത്ത പാഴ്ജന്മങ്ങള്‍. ക്രിസ്തിയ മതത്തിനും പണം വരുന്നുണ്ട്. എന്നാല്‍ ചാവേറുകളെ കാണാറില്ല. വിദേശത്തു നിന്നും വരുന്ന പണത്തെപ്പറ്റി സര്‍ക്കാര്‍ വകുപ്പുകള്‍ വേണ്ടുന്ന ശ്രദ്ധ കൊടുക്കാത്തതും ഒരു തണലായി മാറുന്നു. മറ്റ് പലതിലും കമ്മീഷന്‍ വാങ്ങുന്നവര്‍ ഇതിലും കമ്മീഷന്‍ വാങ്ങുന്നുണ്ടോ എന്നതും അന്യൂഷിക്കേണ്ടതാണ്.

എന്റെ ഇന്ത്യയിലെ നല്ലൊരു കൂട്ടം ജനങ്ങള്‍ മതങ്ങളുടെ തടവറയിലാണ്. ആ തടവറയിലാണ് ഇതുപോലുള്ള മുറിവുകളുണ്ടാകുന്നത്. മാധവിക്കുട്ടിയുടെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. ആ ജീവിതം സഞ്ചരിച്ചത് നിറമാര്‍ന്നൊരു ഉദ്യാനത്തിലാണ്. അവിടെ കാമദാഹമുള്ള കരിപുരണ്ട മനുഷ്യവണ്ട് തനിക്ക് മീതെ പറക്കുന്നുവെന്ന് ഒരിക്കലും മാധവികുട്ടി ചിന്തിച്ചുകാണില്ല. ആരോടും കലര്‍പ്പില്ലാതെ സംസാരിക്കുന്ന മാധവിക്കുട്ടിയുടെ എല്ലാം കൃതികളിലും സൗന്ദര്യം, കാമം, പ്രണയം, സ്നേഹം, മനുഷ്യനോടുള്ള എല്ലാ വികാരവിചാരങ്ങളും നിറഞ്ഞു നില്‍ക്കുന്നുണ്ട്. ലീല മേനോന്റെ മുന്നില്‍ താന്‍ ഉപയോഗിച്ചിരുന്ന നേര്‍ത്ത വസ്ത്രങ്ങള്‍ വരെ മാറ്റി അത് പര്‍ദ്ദക്കുള്ളിലാക്കിയപ്പോള്‍ എത്രമാത്രമാണ് വേദനിച്ചുവെന്ന സാഷ്യപെടുത്താല്‍ ആരിലും വേദനയുണ്ടാക്കുന്നു. സ്വന്തം മകന്‍ തന്നെ അമ്മയോട് പറയുന്നു. അമ്മ പര്‍ദ്ദ മാറ്റരുത്. അങ്ങനെ സംഭവിച്ചാല്‍ അവര്‍ ഞങ്ങളെ കൊല്ലും. ഇതൊക്കെ വിരല്‍ചൂണ്ടുന്നത് ഭരണത്തിലുള്ളവരിലേക്കാണ്. മകന്‍ അമ്മയുടെ ഭാവിയും അമ്മ മകന്റെ ഭാവിയും നോക്കി എന്നത് ലീലാമേനോന്‍ വെളിപ്പെടുത്തുന്നു.

ഇവിടെ ഒരു ചോദ്യമുള്ളത്. മാധവികുട്ടി എന്തുകൊണ്ടാണ് ഇത് സമൂഹത്തോട് പറയാതെ മുടിവെച്ചു? ആ കുറ്റം തീര്‍ച്ചയായും ആര്ക്കും ആരോപിക്കാം. മരണത്തിന്റെ നാള്‍വഴികള്‍ എണ്ണിക്കൊണ്ടിരിക്കുന്ന സമുഹത്തില്‍ അറിയപ്പെടുന്ന ഒരു സ്ത്രീ താന്‍ വഴിപിഴ്ച്ചവളെന്നു ഒരിക്കലും തുറന്നു പറയില്ല. തുറന്നു പറഞ്ഞാല്‍ ആ കുറ്റം തീര്‍ച്ചയായും നമ്മള്‍ മാധവിക്കുട്ടിക്ക് ചാര്‍ത്തിക്കൊടുക്കും. സമൂഹത്തില്‍ മാന്യന്‍ എന്നറിയപ്പെടുന്ന ഒരാളെ വിവാദത്തിലേക്ക് വലിച്ചിട്ട് ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തേണ്ട എന്ന് കരുതി തന്നയാണ് വിളറിയ മന്ദഹാസവും ഹ്ര്യദയ വ്യഥകളും സഹിച്ചുകൊണ്ട് തന്റെ ഉത്തമ സുകൃത്തിനോട് എല്ലാം തുറന്നു പറഞ്ഞത്. ഒരിക്കല്‍ ലീല മേനോനുമായി ഞാന്‍ സംസാരിച്ചപ്പോള്‍ മാധവിക്കുട്ടിയും ഞങ്ങളുടെ സംസാരത്തില്‍ കടന്നു വന്നു. അന്ന് എന്നോട് പറഞ്ഞ ഒരു വാക്ക് ഇന്നും ഓര്‍ക്കുന്നത് ‘മതമാറ്റം കമലയെ ഒത്തിരി വേദനിപ്പിച്ചു.’ ലീലാമേനോന്‍ ഇതൊക്കെ ലോകമറിയണമെന്ന ഉദ്ദേശത്തോടയാണ് പറഞ്ഞതെന്ന് എനിക്കും തോന്നുന്നു. അത് നാളത്തെ തലമുറക്കും ഒരു ആധികാരിക രേഖ തന്നെയാണ്. നമ്മള്‍ മാധവിക്കുട്ടിയുടെ കാര്യത്തില്‍ മാത്രമല്ല സ്ത്രീകള്‍ ഓരോ രംഗത്തും മേലാളന്മാരുടെ താളത്തിന് തുള്ളി പീഡനങ്ങള്‍ സഹിച്ചു ജീവിക്കുന്നവരാണ്. സ്ത്രീകള്‍ തൊഴില്‍ രംഗത്തും സ്വന്തം വീട്ടിലും അനുഭവിക്കുന്ന ശാരീരിക-ചൂഷണങ്ങള്‍ പുറംലോകമറിയുന്നില്ല. ഇവിടെയെല്ലാം വേണ്ടത് കര്‍ശന ശിക്ഷകളാണ്. കുറ്റവാളികള്‍ രക്ഷപെടുന്നതിനാല്‍ ഇരകളുടെ എണ്ണവും കൂടുന്നു. സ്ത്രീ പീഡനങ്ങള്‍ അഴിമതിപോലെ നൂറില്‍ അഞ്ചു് ശതമാനംപോലും പുറത്തുവരാതെ മുടിവെക്കപ്പെടുന്നു. ഇതുപോലെ മതങ്ങളും മനുഷ്യനെ ചുഷണം ചെയ്തു ജീവിക്കുന്നു. സമ്പത്തു കൊടുത്തു മതമാറ്റം നടത്തുന്നവര്‍ വിറ്റഴിക്കുന്നത് കപട ആത്മീയതയാണ്. ഇന്നത്തെ മതങ്ങള്‍ വിറ്റഴിക്കപ്പെടുന്ന ഒരു ഉല്‍പന്നമായി മാറിയതിന്റെ ഗുണഭോകതാക്കള്‍ സമുദായ നേതാക്കന്മാര്‍ തന്നെ. മതങ്ങളില്‍ അന്ധരായ മനുഷ്യര്‍ ജഡികസുഖത്തില്‍ രക്തത്തില്‍ പിടയുമ്പോള്‍ യഥാര്‍ത്ഥ വിശ്വാസി ആത്മാവിലേക്കുള്ള യാത്രയിലാണ്. ഈ അന്ധന്മാര്‍ സൗദി അറേബ്യ പോലുള്ള രാജ്യങ്ങളെയല്ല കണ്ടുപഠിക്കേണ്ടത് മറിച്ച് ഇംഗ്ലണ്ട് പോലുള്ള വികസിത രാജ്യങ്ങളെയാണ്. (www.karoorsoman.net)

അനുജ.കെ

പുറത്ത് കനത്ത മഴ പെയ്യുകയാണ്, തമിഴ്‌നാട്ടില്‍ കൊടുങ്കാറ്റും പേമാരിയും. അതിന്റെ ബാക്കിയായാണ് കേരളത്തിലെ മഴ. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ടത്രേ. എന്റെ ചെറുപ്പകാലത്ത് ഈ ന്യൂനമര്‍ദ്ദത്തെക്കുറിച്ചോ സുനാമിയെക്കുറിച്ചോ ഒന്നും തന്നെ ആര്‍ക്കും ഒരറിവുമുണ്ടായിരുന്നില്ല. മഴയായാല്‍ പിന്നെ കമ്പളിപുതപ്പിനുള്ളില്‍ ദിവസങ്ങളോളം…. സ്‌കൂള്‍ അവധിയായിരിക്കും.. വീടിന് പുറത്തിറങ്ങാനെ പറ്റില്ല. കാറ്റിന്റെ അവശേഷിപ്പുകളായ ഇലകളും ചുള്ളിക്കമ്പുകളും മുറ്റം നിറയെ.. ഞരമ്പുകളിലേക്ക് അരിച്ചിറങ്ങുന്ന തണുപ്പ്.. ആഴ്ച്ചകളോളം ഇരുട്ട്.. വൈദ്യുതി ഉണ്ടാകില്ല.. വനത്തിലെവിടെയെങ്കിലും ഇലക്ട്രിക് ലൈന്‍ പോയിട്ടുണ്ടാകും.. തണുപ്പിനെ പ്രതിരോധിക്കാന്‍ മധുരമുള്ള കട്ടന്‍കാപ്പിയാണ് ശരണം. തൊടിയിലുണ്ടാകുന്ന കാപ്പിക്കുരു ഉണക്കി വറുത്ത് പൊടിച്ചുണ്ടാക്കുന്ന കാപ്പിയാണ്. വറുത്ത ഉലുവയും കുരുമുളുകും കൂടി ചേര്‍ത്ത് പൊടിച്ചാല്‍ അതികേമം.

ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് കാപ്പിച്ചെടികള്‍ പൂക്കുന്നത്. ആ സമയത്ത് വെളുപ്പാന്‍ കാലത്ത് കാപ്പിത്തോട്ടങ്ങളിലൂടെയുള്ള യാത്ര ഏറെ ഹൃദ്യമാണ്. കാപ്പിപ്പൂവിന്റെ മണം നാസാരന്ധ്രങ്ങളിലൂടെ തുളച്ചുകയറും. കുട്ടിക്കാലത്തെ പുസ്തകത്താളുകളില്‍ ആ മണം നിറഞ്ഞ നില്‍ക്കുന്നതായി എനിക്കു തോന്നുന്നു. കാപ്പികമ്പുകളില്‍ ഇടവിട്ട് വിടര്‍ന്ന് നില്‍ക്കുന്ന കാപ്പിപ്പൂങ്കുലകള്‍ ഗന്ധത്തിലുപരി കണ്ണിനും കുളിര്‍മയാകുന്നു… എന്റെ വിവാഹ നിശ്ചയത്തിന് തലയില്‍ വെയ്ക്കാനായി മുല്ലപ്പൂ കിട്ടിയില്ല. പകരം പിച്ചിപ്പൂവായിരുന്നു മാലകെട്ടാന്‍ ഉപയോഗിച്ചത്. അന്നേ ദിവസം എന്റെ പ്രതിശ്രുത വരന്‍ എന്റെ അടുത്തുവന്നു എന്റെ തലയിലെ പൂവില്‍ തൊട്ടിട്ടു ചോദിച്ചു. ‘ഇതെന്താ കാപ്പിപ്പൂവാണോ..’ ചോദ്യം ആദ്യമെന്നെ ചൊടിപ്പിച്ചുവെങ്കിലും കാപ്പിപ്പൂവിന്റെ വാസന എന്റെ മനം കുളിര്‍പ്പിച്ചു.

മഴയ്ക്ക് ഒരു അവസാനമില്ലാത്ത പോലെ. വീണ്ടുമൊരു പ്രളയത്തെ താങ്ങാന്‍ ഇനീയീ നാടിന് പറ്റില്ലെയെന്നു മഴയ്ക്കറിഞ്ഞു കൂടെ… അമ്മ വീട്ടിലാണ് എന്റെ, എന്റെ സ്വന്തം വീട്ടില്‍. കാപ്പിക്കുരു പറിക്കാന്‍ പോയിരിക്കുന്നു. കാപ്പിക്കുരു പഴുത്ത് കിളികളെല്ലാം കൊത്തിപ്പറിക്കുന്നുവെന്ന് പരാതി. കാപ്പിച്ചെടിയുടെ ചുവട്ടില്‍ കുരുക്കള്‍ പെറുക്കിയെടുക്കണം. അതാണ് ബുദ്ധിമുട്ട്. അമ്മയെ സഹായിക്കാന്‍ ചിലപ്പോള്‍ ഞാനും കുട്ടികളും പോവാറുണ്ട്. കാപ്പിക്കുരു പറിച്ചെടുക്കുകയെന്നത് വളരെ രസമുള്ള ജോലിയാണ്. ബലമുള്ള കാപ്പിക്കമ്പുകളില്‍ തൂങ്ങിയാടാനും സൂര്യയ്ക്കും കിരണിനും ഏറെയിഷ്ടമാണ്.

മധുരമുള്ള കട്ടന്‍കാപ്പി തണുപ്പിനെ അകറ്റി ശരീരത്തിനുള്ളിലേക്ക് തുളച്ചുകയറുമ്പോള്‍ കാപ്പിപൊടിയുണ്ടാക്കാനുള്ള ബുദ്ധിമുട്ടുകളെല്ലാം അസ്ഥാനത്താകും.

ഭര്‍തൃഗൃഹത്തില്‍ വന്നതിന് ശേഷം എന്റെ കാപ്പി കുടിക്ക് കുറച്ച് ശമനം ഉണ്ട്. ഹൈറേഞ്ചിലെ തണുപ്പില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടല്ലോ.. പക്ഷെ കറുത്ത കട്ടന്‍കാപ്പിയും ചുവന്ന മുത്തുകള്‍ പോലുള്ള കാപ്പിക്കുരുക്കളും വെളുത്ത പിച്ചിപ്പൂക്കള്‍ പോലുള്ള കാപ്പിപ്പൂക്കളും എന്റെ തണുത്ത രാത്രിയെ വീണ്ടും ചൂടുപിടിപ്പിക്കുന്നു..!

 

അനുജ.കെ

ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍ എന്റെ ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ബിനോയി ജോസഫ്, സ്കൻതോർപ്പ്

ഇന്ത്യാ ഗവൺമെന്റ് ഇരട്ട പൗരത്വം അനുവദിക്കാത്തതിനാൽ മറ്റു രാജ്യങ്ങളിലെ പൗരത്വമെടുത്ത ഇന്ത്യക്കാർ പ്രധാനമായും ആശ്രയിക്കുന്നത് ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ എന്ന ദീർഘകാല വിസാ സംവിധാനത്തെയാണ്. ഇന്ത്യയിലേയ്ക്ക് ബന്ധുമിത്രാദികളെ സന്ദർശിക്കാനും ഹോളിഡേയ്ക്കും വസ്തുവകകളുടെ ക്രയവിക്രയത്തിനും നടത്തിപ്പിനും ഒസിഐ കാർഡ് നിരവധി പേർ ഉപയോഗിക്കുന്നുണ്ട്. കാലാവധി കഴിഞ്ഞ വിദേശ പാസ്പോർട്ട് പുതുക്കുമ്പോൾ ഒസിഐ കാർഡും പുതുക്കുന്നത് ഇമിഗ്രേഷൻ സമയത്ത് കാര്യങ്ങൾ സുഗമമാകാൻ സഹായകമാണ്. കുട്ടികളുടെ ഒസിഐ കാർഡ്  പുതുക്കുന്നതിനായി ഓൺലൈൻ ആപ്ളിക്കേഷൻ എങ്ങനെ ചെയ്യാമെന്ന കാര്യമാണ് ഇവിടെ പങ്കുവയ്ക്കുന്നത്. കുട്ടികളുടെ ബ്രിട്ടീഷ് പാസ്പോർട്ട് പുതുക്കുമ്പോൾ ഒസിഐ കാർഡും പുതുക്കേണ്ടതായി വരും. ഇതിന് പുതുതായി നിശ്ചിത സൈസിലുള്ള ഫോട്ടോ എടുക്കണം. കുറഞ്ഞത് 51 മില്ലിമീറ്റര്‍(mm) x 51 മില്ലിമീറ്റര്‍ (mm) അളവിൽ വൈറ്റല്ലാത്ത പ്ളെയിൻ ബാക്ക്ഗ്രൗണ്ടോടു കൂടിയ ബോർഡർ ഇല്ലാത്ത കളർ ഫോട്ടോയാണ് വേണ്ടത്. ഫോട്ടോ സ്റ്റുഡിയോയിൽ ഈ സൈസ് പറഞ്ഞാൽ അതിനനുസരിച്ച് ഫോട്ടോ എടുത്തു തരും. ഈ ഫോട്ടോ ഓൺലൈൻ ആപ്ളിക്കേഷൻ തയ്യാറാക്കി പ്രിന്റ് എടുത്ത് അതിനൊപ്പം നൽകണം. ഇതേ ഫോട്ടോ തന്നെ ഓൺലൈൻ ആപ്ളിക്കേഷൻ ചെയ്യുമ്പോൾ അപ് ലോഡ് ചെയ്യണം. കുറഞ്ഞത് 200 x 200 പിക്സലിനും മാക്സിമം 900 x 900 പിക്സലിനും ഇടയ്ക്കുള്ള സൈസിലുള്ള ഫോട്ടോയാക്കി ഇതിനെ മാറ്റി ഇമെയിലിൽ അയച്ചു തരാൻ സ്റ്റുഡിയോയിൽ പറഞ്ഞാൽ മതിയാവും. ഈ ഫോട്ടോയെ ജെപിഇജി (jpeg) അല്ലെങ്കിൽ ജെപിജി (jpg) ഫയലാക്കി കമ്പ്യൂട്ടറിൽ സ്റ്റോർ ചെയ്യണം. ഈ ഫയലിന്റെ സൈസ് 200 കെബി (KB) യിൽ കൂടാൻ പാടില്ല.

കുട്ടികൾ അഞ്ച് വയസിനും 18 വയസിനും ഇടയിലാണെങ്കിൽ സിഗ്നേച്ചറും അപ് ലോഡ് ചെയ്യണം. ഒരു വൈറ്റ് പേപ്പറിൽ ബ്ലാക്ക് പെൻ ഉപയോഗിച്ച് കുട്ടിയുടെ ഒപ്പിട്ടതിനു ശേഷം അത് സ്കാൻ ചെയ്ത് കമ്പ്യൂട്ടറിൽ സ്റ്റോർ ചെയ്യണം. കമ്പ്യൂട്ടറിൽ ഇതിന്റെ സൈസ് 3:1 എന്ന അനുപാതത്തിൽ ക്രോപ്പ് ചെയ്യണം. ഇതിന്റെ സൈസ്  200 x 67 പിക്സലിനും 600 x 200 പിക്സലിനും ഇടയിലാവണം. ഇത് ജെപിഇജി (jpeg) അല്ലെങ്കിൽ ജെപിജി (jpg) ഫയലാക്കി കമ്പ്യൂട്ടറിൽ സ്റ്റോർ ചെയ്യണം. ഈ ഫയലിന്റെ സൈസ് 200 കെബി (KB) യിൽ കൂടാൻ പാടില്ല. ഒപ്പിടാൻ പ്രായമാകാത്ത കുട്ടികൾ പേരെയുതിയാൽ മതിയാകും. അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക്, പെരുവിരലിന്റെ ഇംപ്രഷൻ വൈറ്റ് പേപ്പറിൽ പതിച്ച് സ്കാൻ ചെയ്ത് ഇമേജ് അപ് ലോഡ് ചെയ്യാവുന്നതാണ്.

ഓൺലൈനിൽ അപ് ലോഡ് ചെയ്യുന്ന ഡോക്യുമെൻറുകൾ പിഡിഎഫ് ഫോർമാറ്റിൽ ആയിരിക്കണം. ഇത് 1000 കെ ബി (Kb) യിൽ കൂടാൻ പാടില്ല. സ്കാനറിൽ സ്കാൻ ചെയ്യുമ്പോൾ ഡോക്യുമെന്റ് എന്ന ഓപ്ഷൻ സെലക്ട് ചെയ്താൽ ഇത് പിഡിഎഫ് ഫയലായി സ്റ്റോർ ചെയ്യാൻ കഴിയും. പുതിയ പാസ്പോർട്ട്, നിലവിലെ ഒസിഐ കാർഡ്, മാതാപിതാക്കളുടെ മാര്യേജ് സർട്ടിഫിക്കറ്റ്, കുട്ടികളുടെ ബർത്ത് സർട്ടിഫിക്കറ്റ് തുടങ്ങിയവയെല്ലാം പിഡിഎഫ് ഫയലായി അപ് ലോഡ് ചെയ്യേണ്ടവയാണ്.

ഓൺലൈൻ ആപ്ളിക്കേഷനായി വിഎഫ്എസ്ഗ്ലോബൽ.കോം/ഇൻഡ്യ/യുകെ www.vfsglobal.com/India/uk എന്ന സൈറ്റിൽ പോവുക. അതിന്റെ ടോപ്പ് മെനുവിൽ ഒസിഐ (OCI) എന്ന സെക്ഷനിൽ ക്ലിക്ക് ചെയ്യുക. ഉടൻ തന്നെ ഒസിഐയുടെ മാത്രമായ ഒരു മെനു ബാർ ലഭ്യമാകും. ഇതിൽ ഫീസ്, വേണ്ട ഡോക്യുമെൻറുകൾ, ഫോട്ടോ / സിഗ്നേച്ചർ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും ഉണ്ട്. ഒസിഐ പുതുക്കുന്നതിനായി ഇതിൽ തന്നെയുള്ള ഒസിഐ മിസല്ലെനിയസ് സർവീസസ്  (OCl Miscellaneous Services) എന്ന സെക്ഷനിൽ പോവുക. ഇതിൽ എ (A) എന്ന വിഭാഗത്തിൽ Please Click Here for the application form for Miscellaneous Services ആപ്ളിക്കേഷനായി ക്ലിക്ക് ചെയ്യണം. അടുത്ത പേജിൽ പ്രൊസീഡ് ബട്ടൺ അമർത്തി ഒസിഐയുടെ വിവിധ ഓപ്ഷനുകളിലേയ്ക്ക് പോവാം. ഒസിഐ പുതുക്കുന്നതിന് മിസല്ലേനിയസ് സർവീസ് ഓപ്ഷൻ സെലക്ട് ചെയ്യണം.  അതുമായി ബന്ധപ്പെട്ട ഡീറ്റെയിൽസ് വായിച്ചതിനുശേഷം അടുത്ത പേജിൽ ആപ്ളിക്കേഷൻ എങ്ങനെ പൂരിപ്പിക്കണമെന്ന കാര്യങ്ങൾ മനസിലാക്കി എന്നതിന് തെളിവായി, താഴെയുള്ള ബോക്സ് ടിക്ക് ചെയ്ത് അക്സപ്റ്റ് ചെയ്യണം. അടുത്ത പേജിലെ നിർദ്ദേശങ്ങൾ പൂർത്തീകരിച്ച് പുതിയ ആപ്ളിക്കേഷൻ തുടങ്ങാം.

വിഎഫ്എസ് ഗ്ലോബലിന്റെ ഒസിഐ പേജിന്റെ ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഓൺലൈൻ ആപ്ളിക്കേഷന് രണ്ട് പാർട്ടുകൾ ഉണ്ട്. ക്യാപ്പിറ്റൽ ലെറ്ററിൽ ആണ് ആപ്ളിക്കേഷൻ പൂരിപ്പിക്കേണ്ടത്. പാർട്ട്‌ എ (A) യും പാർട്ട് ബി (B) യും. പാർട്ട് എ യിൽ നിലവിൽ ഒസിഐ കാർഡിൽ ഉള്ള ബ്രിട്ടീഷ് പാസ്പോർട്ട് നമ്പർ, ഒസിഐ നമ്പർ, ജനനത്തീയതി എന്നിവ നൽകാം. യു വിസാ നമ്പർ, ഫയൽ നമ്പർ, മാതാവിന്റെ പേര് എന്നിവയും ഓപ്ഷനായുണ്ട്. അതിനു ശേഷം ഫോട്ടോയും സിഗ്നേച്ചറും അപ് ലോഡ് ചെയ്യാം. ശരിയായ അളവിലുള്ള ഇമേജുകൾ ആണെങ്കിൽ ഗ്രീൻ കളറിൽ അപ് ലോഡ് കറക്ടാണെന്ന് മെസേജ് സ്ക്രീനിൽ വരും. ആവശ്യമെങ്കിൽ ഇമേജ് ക്രോപ്പ് ചെയ്ത് ഇവിടെ അപ് ലോഡ് ചെയ്യാനും സാധിക്കും. ഒരു തവണ അപ് ലോഡ് ചെയ്ത ഇമേജ് മാറ്റി മറ്റൊന്ന് ചെയ്യാൻ റീ അപ് ലോഡ് ഓപ്ഷൻ ഉപയോഗിക്കാവുന്നതാണ്. ഇവ എല്ലാം ചെയ്തതിനു ശേഷം സബ്മിറ്റ് ചെയ്യാം.

പാർട്ട് ബിയിൽ, നേരത്തെ ഫാമിലി മെമ്പർമാർ ഒസിഐയ്ക്ക് അപേക്ഷിച്ചതിന്റെ വിവരങ്ങൾ ചോദിക്കുന്നുണ്ട്. ഒസിഐ കാർഡിന്റെ അവസാന പേജിലുള്ള ജിബിആർബി GBRB…. എന്നു തുടങ്ങുന്ന ഫയൽ നമ്പർ ഇവിടെ റഫറൻസ് നമ്പരായി നല്കണം. ഏതു വിഎഫ്എസ് സെന്ററിൽ എന്നാണ് അപേക്ഷ നല്കിയതെന്നും ഇവിടെ കൊടുക്കണം. തുടർന്ന് പതിനഞ്ചോളം ചോദ്യങ്ങൾക്ക് യെസ്/ നോ ഉത്തരം രേഖപ്പെടുത്തണം. യെസ് ആണെങ്കിൽ കൂടുതൽ ഡീറ്റെയിൽസ് ഉപചോദ്യ രൂപത്തിൽ പ്രത്യക്ഷപ്പെടും. ഇന്ത്യയിലുള്ള കുടുംബാംഗങ്ങളുടെ വിവരവും ഇവിടെ നല്കണം. എങ്ങനെയാണ് ബ്രിട്ടീഷ് നാഷണാലിറ്റിയ്ക്ക് അർഹത ലഭിച്ചതെന്ന് ഇവിടെ രേഖപ്പെടുത്തണം. സാധാരണ ഗതിയിൽ കുട്ടികൾക്ക് ഇത് രജിസ്ട്രേഷൻ എന്നും മുതിർന്നവർക്ക് നാച്ചുറലൈസേഷൻ അല്ലെങ്കിൽ മറ്റ് അനുയോജ്യമായ ഓപ്ഷൻ നല്കണം. സർട്ടിഫിക്കേട്ടിന്റെ ഡേറ്റും കൊടുക്കണം.

പാർട്ട് ബി സബ്മിറ്റ് ചെയ്തു കഴിയുമ്പോൾ ആദ്യ തവണ ഒസിഐയ്ക്ക് അപേക്ഷിച്ചപ്പോൾ നൽകിയിരുന്ന ഇമെയിലിൽ പുതിയ റഫറൻസ് നമ്പർ അടങ്ങുന്ന ഒരു നോട്ടിഫിക്കേഷൻ ലഭിക്കും. ഈ റഫറൻസ് നമ്പരും പുതിയ ബ്രിട്ടീഷ് പാസ്പോർട്ട് നമ്പരും ഉപയോഗിച്ച് ഓൺലൈനിൽ വീണ്ടും സൈൻ ഇൻ ചെയ്ത് ഡോക്യുമെൻറുകൾ അപ് ലോഡ് ചെയ്യാം. അതിനായി ഒസിഐ ഡോക്യുമെന്റ് അപ് ലോഡ് / റീ അപ് ലോഡ് എന്ന ഓപ്ഷനിൽ പോകണം. കറൻറ് പാസ്പോർട്ടായി പുതിയ ബ്രിട്ടീഷ് പാസ്പോർട്ട്, ഇന്ത്യൻ വിസ ഡോക്യുമെന്റായി നിലവിലെ ഒസിഐ കാർഡ്, റിലേഷൻഷിപ്പ് സർട്ടിഫിക്കേറ്റായി കുട്ടികളുടെ ബർത്ത് സർട്ടിഫിക്കറ്റ്, മൈനറിന്റെ ആപ്ളിക്കേഷനിൽ മാതാപിതാക്കളുടെ മാര്യേജ് സർട്ടിഫിക്കറ്റ് എന്നിവ പിഡിഎഫായി അപ് ലോഡ് ചെയ്യാം. ഓരോ കാറ്റഗറിയും സെലക്ട് ചെയ്യുമ്പോൾ അതിനാവശ്യമായ ഡോക്യുമെന്റുകളുടെ ഓപ്ഷനുകളും പ്രത്യക്ഷമാകും. വേണ്ടത് സെലക്ട് ചെയ്ത് ഡോക്യുമെന്റ് അപ് ലോഡ് ചെയ്യണം.

പാർട്ട് എ, പാർട്ട് ബി, ഇമേജ് അപ് ലോഡ്, ഡോക്യുമെന്റ് അപ് ലോഡ് എന്നിവ പൂർത്തിയായിക്കഴിഞ്ഞാൽ ജനറേറ്റ് രജിസ്ട്രേഷൻ ഫോം എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യാം. ഉടൻ തന്നെ പുതിയ ഫയൽ നമ്പരിലുള്ള ഒരു പിഡിഎഫ് ഫയൽ താഴെയുള്ള മെനു ബാറിൽ പ്രത്യക്ഷപ്പെടും. ഇത് ഓപ്പൺ ചെയ്ത് ഇതിന്റെ രണ്ടു പ്രിന്റുകൾ എടുക്കണം. ആവശ്യമുള്ള ഡിക്ളറേഷനും സൈൻ ചെയ്യണം.

മൈനറിന്റെ ആപ്ളിക്കേഷൻ നല്കുന്ന സമയത്ത് മാതാവും പിതാവും, കുട്ടികളുടെ ഒസിഐ കാർഡ് ഇഷ്യു ചെയ്യുന്നതിനുള്ള താത്പര്യവും സമ്മതവും അറിയിക്കുന്ന ഡിക്ളറേഷൻ വിഎഫ്എസ് സെന്ററിൽ നല്കണം. ഓരോ കുട്ടിയ്ക്കും വെവ്വേറെ ഡിക്ള റേഷൻ വേണം. ഓൺലൈനിൽ പ്രിൻറ് ചെയ്ത അപേക്ഷയുടെ രണ്ടു കോപ്പികൾ വി എഫ് എസിന്റെ ഓഫീസിൽ കൊടുക്കണം. കുട്ടികളെ കൂടെ കൊണ്ടു പോകേണ്ടതില്ലെങ്കിലും മാതാപിതാക്കൾ ഹാജരായിരിക്കണം.

വി എഫ് എസിൽ പുതിയതും പഴയതുമായ പാസ്പോർട്ടിന്റെ കോപ്പികൾ, ഒസിഐയുടെ എല്ലാ പേജിന്റെയും കോപ്പികൾ, മാതാപിതാക്കളുടെ പാസ്പോർട്ടsക്കമുള്ള മറ്റ് ഡോക്യുമെന്റുകളുടെ ഒറിജിനലും കോപ്പികളും കരുതണം. ക്യാൻസൽ ചെയ്ത പഴയ ഇന്ത്യൻ പാസ്പോർട്ട് കൈയിലുണ്ടെങ്കിൽ അവയും കരുതുന്നത് നന്നായിരിക്കും. കോപ്പികൾ സെൽഫ് അറ്റസ്റ്റ് ചെയ്യണം.

ഓൺലൈൻ ആപ്ളിക്കേഷൻ ചെയ്തു കഴിഞ്ഞ് ഇത് വി എഫ് എസ് ഓഫീസിൽ നല്കാനായി അപ്പോയിന്റ്മെൻറ് ഓൺലൈനിൽത്തന്നെ എടുക്കണം. വെബ്സൈറ്റിലെ ടോപ്പ് മെനു ബാറിലുള്ള എഫ്എക്യു (FAQ) സെക്ഷനിൽ ഇത് ചെയ്യാം. ഹൗറ്റു അപ്ളൈ/ ഹൗറ്റു ബുക്ക് ആൻ അപ്പോയിന്റ്മെൻറ് എന്ന സെക്ഷനിൽ ഒ സിഐയുടെ ഓപ്ഷനിൽ ക്ലിക്ക് ചെയ്തു പുതിയ അപ്പോയിന്റ്മെൻറ് പേജിൽ എത്താം. ഷെഡ്യൂൾ അപ്പോയിൻറ്മെൻറ് എന്ന കാറ്റഗറി സെലക്ട് ചെയ്തതിനു ശേഷം ഏത് വിഎഫ് എസ് സെന്ററാണ് എന്നും എത്ര ആപ്ളിക്കേഷൻ ഉണ്ട്, ഏത് സർവീസാണ് വേണ്ടത് എന്നും നല്കണം. ഇവിടെ ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങളോടൊപ്പം പ്രിൻറ് ചെയ്ത ആപ്ളിക്കേഷന്റെ ആദ്യ പേജിന്റെ സൈഡിൽ കൊടുത്തിരിക്കുന്ന ഫയൽ നമ്പർ അടക്കം നല്കണം. ജനനത്തീയതി മാസം/ ദിവസം/വർഷം എന്ന ഫോർമാറ്റിലാണ് നല്കേണ്ടത്. മറ്റു ഡീറ്റെയിൽസ് ആ പേജിൽ ഉണ്ട്. ഇത് സബ്മിറ്റ് ചെയ്തു കഴിയുമ്പോൾ അവൈലബിൾ ആയ ഡേറ്റുകൾ അടുത്ത പേജിൽ ലഭ്യമാകും. ഡേറ്റ് സെലക്ട് ചെയ്ത് കഴിഞ്ഞാൽ 15 മിനിട്ടിന്റെ ടൈം സ്ളോട്ടുകൾ ഡിസ്പ്ളേ ചെയ്യും.

ഒരു ഫാമിലിയിൽ നിന്ന് ഒന്നിൽ കൂടുതൽ ആപ്ളിക്കേഷനുണ്ടെങ്കിൽ അവ പൂർത്തീകരിച്ചതിനു ശേഷമേ അപ്പോയിന്റ്മെൻറ് എടുക്കാവൂ. ഒരോ ആപ്ളിക്കേഷനും വെവ്വേറെ അപ്പോയിന്റ്മെൻറ് ആണെങ്കിലും ഇവ അടുത്തടുത്ത് ലഭിക്കാൻ ഇത് സഹായിക്കും. വേണ്ട ടൈമിൽ ക്ലിക്ക് ചെയ്താൽ അത് ഉടൻ അപ്പോയിൻറ്മെൻറ് ലെറ്ററായി ഇമെയിൽ വരും. സമയം മാറ്റണമെങ്കിൽ പാസ്പോർട്ട് നമ്പരും ഫയൽ നമ്പരും ഉപയോഗിച്ച് റീഷെഡ്യൂൾ അപ്പോയിന്റ്മെന്റിൽ ചെന്ന് മാറ്റം വരുത്തണം. ആപ്ളിക്കേഷൻ നല്കാൻ പോകുമ്പോൾ അപ്പോയിൻറ്മെൻറ് ലെറ്ററും കൈയിലുണ്ടാവണം. ഫീസ് എത്രയാണെന്നും പ്രോസസിങ്ങിന് എത്ര ദിവസങ്ങൾ എടുക്കുമെന്നുമുള്ള കാര്യങ്ങൾ ഒസിഐ സെക്ഷനിൽ നല്കിയിട്ടുണ്ട്. ഒസിഐയുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക് 02037938629, 02037884666 എന്നീ നമ്പരുകളിൽ വിളിച്ച് അന്വേഷിക്കാവുന്നതാണ്. 09057570045 എന്ന പ്രീമിയം നമ്പരിൽ വിളിച്ചാൽ ഒരു മിനിട്ടിന് 95 പെൻസോളം ചാർജ് ചെയ്യും.

(മൈനറായവരുടെ ഒസിഐ പുതുക്കുന്നതുമായി ബന്ധപ്പെട്ട ഈ വിവരങ്ങൾ, ഒരു ആപ്ളിക്കേഷൻ ചെയ്തതിന്റെ പരിചയം വച്ച് തയ്യാറാക്കിയതാണ്. ഇക്കാര്യങ്ങൾ ഒരു ഗൈഡൻസായി മാത്രം ഉപയോഗിക്കുക. ഒസിഐയുമായി ബന്ധപ്പെട്ട മറ്റ് അപേക്ഷകൾക്കും ഫോട്ടോ, ഡോക്യുമെൻറ് അപ് ലോഡ് എന്നിവയ്ക്കും അപ്പോയിൻറ്മെൻറ് എടുക്കുന്നതിനും അടിസ്ഥാനപരമായ കാര്യങ്ങൾ ഇവ തന്നെയാണ്. വേണ്ട ഡോക്യുമെന്റുകൾ, ഫീസ്, പ്രോസസിങ്ങ് ടൈം എന്നിവയിൽ വ്യത്യാസം ഉണ്ടാവുമെന്ന് മാത്രം. പൂർണമായ വിവരങ്ങൾക്ക് വിഎഫ്എസ് ഗ്ലോബൽ വെബ്സൈറ്റിനെ മാത്രമേ ആശ്രയിക്കാവൂ.)

 

 

 

 

കാരൂര്‍ സോമന്‍

മുഹമ്മദ് നബിയും തേളും എന്നൊരു കഥയുണ്ട്. നബി അത്യധികം വേദനയോട് ഒരു തേള്‍ അരുവിയുടെ കുത്തൊഴുക്കില്‍ മരണത്തിലേക്ക് പോകുന്നത് കണ്ട് വെള്ളത്തിലിറങ്ങി അതിനെ രക്ഷിക്കുന്നു. തേള്‍ നബിയെ പലവട്ടം കുത്തി. അതില്‍ അദ്ദേഹം ഞെളിപിരികൊണ്ടു. ഹ്ര്യദയം പിളരുന്ന വേദന. അടുത്തു നിന്ന മനുഷ്യന്‍ ചോദിച്ചു. എന്തിനാണ് ആ ദുഷ്ടജീവിയെ രക്ഷിക്കാന്‍ ശ്രമിച്ചത്. ദീനാനുകമ്പയോട് നബി കൊടുത്ത മറുപടി മരണത്തില്‍ നിന്നും ഏതൊരു ജീവിയേയും രക്ഷിക്കേണ്ട കര്‍ത്തവ്യം നമ്മുടേതാണ്. തേള്‍ അതിന്റെ ജന്മവാസന കാണിച്ചുവെന്നു മാത്രം. ഷേക്സ്പിയറും ഭീരുക്കളെപ്പറ്റി പറയുന്നത്. ധീരന്‍ ഒരിക്കല്‍ മാത്രം മരിക്കുമ്പോള്‍ ഭീരുക്കള്‍ മരണത്തിന് മുമ്പേ പലതവണ മരിക്കുന്നു.

കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ ദേവാലയങ്ങളില്‍ സ്‌ഫോടനം നടത്തി 250 ല്‍ അധികം പാവങ്ങളെ കൊന്നൊടുക്കി ധാരാളം പേരെ ആശുപത്രിയിലാക്കിയ മഹാപാപികളെ നബി ജീവിച്ചിരിന്നുവെങ്കില്‍ ഇസ്ലാമിക ദര്‍ശനം എന്തെന്നറിയാത്ത ദുഷ്ടജീവികള്‍ എന്ന് വിളിക്കുമായിരൂന്നു. നബിയെന്നും അനീതികള്‍ക്കതിരെ പോരാടിയ ധീരനാണ്. അതിന്റ തെളിവാണ് റോമന്‍ സൈന്യത്തിനെതിരെ സിറിയവരെ അദ്ദേഹം സൈന്യത്തെ നയിച്ചത്. ശ്രീലങ്കന്‍ സൈനിക മേധാവി വെളിപ്പെടുത്തിയത് കേരളത്തിലും ഈ ഭീകരവാദികളെത്തിയെന്നാണ്. അത് കേരളത്തില്‍ ചെറിയ തോതിലെങ്കിലും ആശങ്ക പടര്‍ത്തിയിട്ടുണ്ട്. ഗള്‍ഫില്‍ നിന്ന് വരുന്ന ഹവാല പണവും ഭീകരത്താവളമായ പാകിസ്ഥാനും നമ്മുടെ ചില മതമൗലിക വാദികളും ഈ കൂട്ടരെ ഗാഢമായി ആലിംഗനം ചെയ്യാറുണ്ട്. ഇസ്ലാം വിഭാവനം ചെയ്യുന്ന മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുന്നതിന് പകരം ജീവനെടുക്കുന്ന ഇവരുടെ ഉല്‍ക്കടമായ അഭിലാഷം പണം സമ്പാദിക്കുക മാത്രമാണ്. ഇതിന് ഇസ്ലാമികസംസ്‌കാരമോ,ഇസ്ലാമിക ദര്‍ശനമായോ യാതൊരു ബന്ധവുമില്ല.

സമൂഹത്തില്‍ ഭീതിയും ഭയവും വളര്‍ത്താനാണ് മനുഷ്യരുടെ കഴുത്തറുത്തും സ്‌ഫോടനങ്ങള്‍ നടത്തിയും ചാവേറുകളായും ഇവര്‍ കടന്നു വരുന്നത്. നിരപരാധികളെ, ഭാഷ -സാഹിത്യ രംഗത്തുള്ള ബുദ്ധിജീവികളെ കൊന്നൊടുക്കുമ്പോള്‍ മറ്റുള്ളവരുടെ ശ്രദ്ധ നേടാന്‍ സാധിക്കുമെന്ന ചിന്ത ഇവരെ ഭരിക്കുന്നു. മുനുഷ്യരില്‍ ആന്തരികമായി ഭീതി വളര്‍ത്താനും ഭയപ്പെടുത്തി ദുര്‍ബലരാക്കാനും ഈ രക്തച്ചൊരിച്ചിലിന് സാധിക്കും. ഈ ഭീകരുടെ ഉറവിടം കണ്ടെത്തി അവരെ കിഴടക്കുന്നതിന് പകരം അവര്‍ക്ക് ഒത്താശ ചെയ്യാന്‍ പല സംഘടനകളും മുന്നോട്ട് വരാറുണ്ട്. അവരെ നേര്‍വഴിക്ക് നടത്തേണ്ടവര്‍ ആപത്തിലേക്ക് നയിക്കുന്നു. ഈ കൂട്ടരോട് ദയാലുവാകാന്‍ ഈശ്വരവിശ്വാസികള്‍ ഒരിക്കലും തയ്യാറാകില്ല. ഇവര്‍ ഇസ്ലാം മത ദര്‍ശനങ്ങളാണ് പിന്‍ന്തുടരുന്നതെങ്കില്‍ മറ്റ് മതസ്ഥര്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് സമൂഹത്തില്‍ കാണുന്ന അനീതി, അടിച്ചമര്‍ത്തല്‍, അരാജകത്വം, അഴിമതി, ദുര്‍ഭരണം തുടങ്ങിയ മനുഷ്യന്റെ നീറുന്ന വിഷയങ്ങളിലാണ് ഇടപെടേണ്ടത്. ഇത്തരത്തില്‍ ദുര്‍ഭരണം നടത്തുന്ന ഏതെങ്കിലും ഒരു ഭരണാധിപനെ ഇവര്‍ക് കൊലപ്പെടുത്താന്‍ സാധിച്ചിട്ടുണ്ടോ? സാധിക്കില്ല. കാരണം ഇവര്‍ കുട്ടുകച്ചവടക്കാരാണ്. സത്യത്തില്‍ ഇവരല്ലേ ഭീരുക്കള്‍. ഈ ഭീരുക്കളെ കയറൂരി വിടുന്നതില്‍ മത മൗലികവാദികള്‍ക്കും നല്ലൊരു പങ്കുണ്ട്. എല്ലാം മതങ്ങളിലും മതമൗലിക വാദികളെ കാണാം. നമ്മുടെ ചില ഭരണാധിപന്മാര്‍ തീവ്രവാദികളെ തുരത്തിയോടിക്കുമെന്ന് വീമ്പിളക്കാറുണ്ട്. എന്നാല്‍ അവരുടെ നിലപാടുകള്‍ അങ്ങനെയല്ല. അതിന് എത്രയോ തെളിവുകള്‍ നമ്മുടെ മുന്നിലുണ്ട്. ഭീകരവാദവുമായി ബന്ധമുള്ള കേസുകളില്‍ എത്രപേര്‍ ശിക്ഷിക്കപ്പെട്ടു? ഇന്ത്യയില്‍ ഏത് മതത്തില്‍പ്പെട്ടയാളായാലും മത തീവ്രവാദം ഒരു യാഥാര്‍ഥ്യമാണ്. മതങ്ങളെ മുന്നില്‍ നിര്‍ത്തിയാണ് ഇവര്‍ കളിക്കുന്നത്. അതിലെ പ്രമുഖ കളിക്കാരാണ് അധികാരത്തിലിരിക്കുന്നവര്‍. അവരുടെ ലക്ഷ്യ0 വോട്ടുപെട്ടി നിറക്കുക മാത്രം. നിരപരാധികള്‍ കൊല്ലപ്പെടുമ്പോള്‍ അവര്‍ റീത്തുവെക്കാനും മാധ്യമങ്ങളുടെ മുന്നില്‍ കണ്ണീര്‍വാര്‍ക്കാനും വരാറുണ്ട്. ജര്‍മ്മനിയിലെ മതഭ്രാന്തനെയും താലിബാനിലെ മതഭ്രാന്തന്‍മാരെയും നമ്മള്‍ കണ്ടതാണ്. ജിഹാദികള്‍ അമേരിക്കയെ, ഇസ്രയേലിനെ വിളിക്കുന്നത് പിശാച് എന്നാണ്. അവരും തിരികെ ആ പേര് വിളിക്കുന്നു. നിങ്ങള്‍ പിശാചുക്കള്‍ തമ്മില്‍ ഒരു യുദ്ധ0 നടത്തിക്കൂടെ? അവിടേക്ക് പാവപ്പെട്ട രാജ്യങ്ങളായ ന്യൂസിലാന്‍ഡും ശ്രീലങ്കയും എന്തിന് രക്തം ചൊരിയണം?

ഭരണാധിപന്മാര്‍ക്ക് മരണംവരെ അധികാര0 ഭദ്രമെങ്കിലും എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് ആത്മാവിന് മരണമില്ലെന്നാണ്. അത് ഈ ജന്മത്തിലും മുജ്ജന്മത്തിലും നമ്മുടെ കര്‍മ്മഫലമനുസരിച്ചു തലമുറകളെ പിന്തുടരുകതന്നെ ചെയ്യും. അത് നമ്മളുണ്ടാക്കി ആരാധിക്കുന്ന ദേവാലങ്ങളില്‍ കുടികൊള്ളുന്നില്ല. നൂറ്റാണ്ടുകള്‍ ഭരിച്ച റോമന്‍ ചക്രവര്‍ത്തിമാരുടെ ദേവാലയങ്ങള്‍, ദേവി ദേവന്മാര്‍ മണ്ണോട് ചേര്‍ന്നത് യൂറോപ്പിലെ പല രാജ്യങ്ങളിലും ഞാന്‍ കണ്ടിടുണ്ട്. ദരിദ്ര രാജ്യങ്ങളിലാണ് മതങ്ങള്‍ കുടുതലും പിടിമുറുക്കിയിരിക്കുന്നത്. അതിന്റ പ്രധാന കാരണം അധികാരമാണ്. ആചാരാനുഷ്ടാങ്ങള്‍ എത്രയോ മാറി മറിഞ്ഞു.ഇന്നത്തെ ജാതിമതങ്ങള്‍ നാളെ ഇല്ലാതാകില്ലെന്ന് എന്താണൊരുറപ്പ്? ബാബേല്‍ ദൈവങ്ങള്‍ എവിടെ? . ജാതിമത ചിന്തകളില്ലാത്ത ശാസ്ത്രജ്ഞന്മാര്‍ക്കും ജ്ഞാനികള്‍ക്കും വിവേകികള്‍ക്കും അറിയാവുന്ന ഒരു സത്യമാണത്. സ്‌നേഹമുള്ളടത്തു് ജാതിമത ചിന്തകളില്ല. ഗുരുദേവന്റെ ‘ഒരു ജാതി ഒരു മതം ഒരു ദൈവം’ എത്രയോ സമ്പന്നമാണ്. അറബി ഭാഷയില്‍ ഒരു പഴമൊഴിയുണ്ട്. ‘ഖുല്ലും വാഹദ്’ (എല്ലാം ഒന്നാണ്). ഇതെല്ലം കൂട്ടിവായിക്കുമ്പോള്‍ ഒരു കാര്യം മനസ്സിലാകുന്നത് തീവ്രവാദികള്‍ സമ്പത്തിനെ, ബോംബിനെ, ചാവേറുകളെ ദൈവമാക്കി ആരാധിക്കുന്നവരാണ്. ഇന്ത്യയിലെ ചില രാഷ്ട്രീയപാര്‍ട്ടികള്‍ ഗുണ്ടകളെ തീറ്റിപോറ്റുന്നതും ഇതുപോലെയാണ്.

ഈ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നവര്‍ക്ക് തണലായി ചില ജനപ്രതിനിധികള്‍ എന്ന പേരില്‍ തിന്മയുടെ പ്രതിനിധികളായി അധികാര കേന്ദ്രങ്ങളില്‍ വാഴുന്നു. അവര്‍ ജനപ്രതിനിധികളാകുന്നത് മതവിശ്വാസികളെ ചൂക്ഷണം ചെയ്തുകൊണ്ടാണ്. മത -ഫ്യൂഡല്‍ -നാടുവാഴിത്തത്തില്‍ ജീവിക്കുന്ന ഈ ബൂര്‍ഷ്വകള്‍ക്ക് വിപരീതമായി വിവേകമുള്ളവര്‍ പോലും ശബ്ദിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. മതത്തിന്റെ രക്ഷകരായിട്ടാണ് ഈ ജനപ്രതിനിധികള്‍ പ്രത്യക്ഷപ്പെടുന്നത്. എന്തുകൊണ്ടാണ് പോലീസ് ഇവരെ ഭയക്കുന്നത്? ഇതുപോലുള്ള ജനപ്രതിനിധികള്‍ മതതീവ്രത വളര്‍ത്തുന്നതില്‍ ഒളിഞ്ഞും തെളിഞ്ഞും പോലീസ് നടപടികളില്‍ കാണാറുണ്ട്. വോട്ടു കിട്ടണം എന്ന ഒറ്റ ലക്ഷ്യമേ ഇവര്‍ക്കുള്ളു. അത് നിരപരാധി കൊല്ലപ്പെട്ടാലും ഭീകരര്‍ കൊല്ലപ്പെട്ടാലും അവര്‍ക്ക് ഒരു നഷ്ടവുമില്ല. തീവ്രവാദകേസ്സുകള്‍ എന്തുകൊണ്ട് അട്ടിമറിക്കപ്പെടുന്നു? ശ്രീലങ്കയില്‍ നിന്നും തീവ്രവാദികള്‍ കേരളത്തില്‍ വന്നിട്ട് എന്തുകൊണ്ടാണ് നമ്മുടെ ഇന്റലിജന്‍സ് അറിയാതിരുന്നു? പോലീസ് – ഇന്റലിജിന്‍സ് സംവിധാനം ശക്തമല്ലാത്തത് എന്തുകൊണ്ട്? മലയാളികള്‍ സിറിയയിലും, അഫ്ഗാനിസ്ഥാനിലും കശ്മീരിലും പോകുന്നതുപോലും നമ്മുടെ ഇന്റലിജിന്‍സ് വിഭാഗം അറിയുന്നില്ല?

മതസ്ഥാപനങ്ങളില്‍, ക്യാമ്പസുകളില്‍ കുട്ടികളില്‍ വികടനവാദം വളര്‍ത്തി വഴിതെറ്റിക്കുന്നത് ആരാണ്? ഇവിടെ കഞ്ചാവ്, ലഹരി മരുന്നുകള്‍ എന്തുകൊണ്ടുണ്ടാകുന്നു? ആരാണ് ഇവരുടെ സംരക്ഷകര്‍? ശക്തരല്ലാത്ത ഭരണാധിപന്മാരില്ലാത്ത ദേശങ്ങളിലാണ് ജനങ്ങള്‍ സുരക്ഷിതരല്ലാത്തത്. അതിനാല്‍ നിരപരാധികളുടെ പ്രാണന്‍ രക്ഷിക്കാനോ ബന്ധുമിത്രാദികളുടെ കണ്ണീരൊപ്പാനോ സാധിക്കുന്നില്ല. അധികാരങ്ങളിലുള്ളവര്‍ക്ക് നടപ്പിലും ഇരിപ്പിലും ഉറക്കത്തിലും സ്വന്തം ജീവനും പ്രിയപ്പെട്ടവര്‍ക്കും ആവശ്യമായ എല്ലാം സുരക്ഷയുമുണ്ട്. അവര്‍ ഒരു ഭീതിയുമില്ലാതെ അതിമനോഹരങ്ങളായ മണിമന്ദിരങ്ങളില്‍ കഴിയുമ്പോഴാണ് നിരപരാധികള്‍ തെരുവികളില്‍,ദേവാലങ്ങളില്‍ കൊല്ലപ്പെടുന്നത്. ഒരു പൗരന്റെ ജീവിതം സുരക്ഷിതമാക്കേണ്ടത് ഭരണാധിപന്മാരുടെ ഉത്തരവാദിത്വമാണ്. അതില്ലാതെ വന്നാല്‍ അത് കശ്മീരിലായാലും ശ്രീലങ്കയിലായാലും കാടുകയറിയ ഒരു ഭരണം ആര്‍ക്കുവേണ്ടി?

മത ഭീകരത കടന്നു കയറാനുള്ള അവസരമൊരുക്കിയത് ഏതാനം രാഷ്ട്രീയ പാര്‍ട്ടികളാണ്. തൊഴില്ലായ്മ, പട്ടിണി, ദാരിദ്യം, അഴിമതി, സാമൂഹ്യ പീഡനങ്ങള്‍ ഒത്തുചേരുമ്പോള്‍ അത് ചാവേറുകളായി, ബോംബുകളായി രംഗത്ത് വരുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരമാണ് കാശ്മീര്‍. മതമൗലികവാദം വളര്‍ത്തി രാഷ്ട്രീയ പാര്‍ട്ടികള്‍ നേടിയത് കുറെ വോട്ടുകളണ്. തീവ്രവാദികളെ നേരിടുന്നതിന് പകരം അവരെ പിന്താങ്ങുന്നു. അതിനാല്‍ സമൂഹത്തില്‍ അശാന്തിയും അസഹിഷ്ണതയും വളരുന്നു. മതസ്പര്ദ്ധ വളരുന്നു. എവിടെയെല്ലാം തീവ്രവാദത്തെ വളര്‍ത്തുന്നുവോ അവിടെയെല്ലാം സ്‌നേഹത്തിന് പകരം ലഭിക്കുന്നത് ക്രൂരതയാണ്. പാകിസ്താനിലെ ക്രിസ്ത്യന്‍ പള്ളികളില്‍ നടന്ന സ്‌ഫോടനങ്ങള്‍ അതിനുദാഹരങ്ങളാണ്. ഇന്ത്യയിലെ തെരുവുകള്‍ ദേവാലയങ്ങള്‍ സുരക്ഷിതമല്ല. അതിനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടിയിരിക്കുന്നു. അവിടെ നിശ്ശബ്തതും സമ്മര്‍ദ്ദങ്ങള്‍ക്ക് കിഴ്‌പ്പെടുകയുമല്ല വേണ്ടത് അതിലുപരി തീവ്രവാദികളുടെ നിലപാടുകളോട് വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് വേണ്ടത്. ഇന്ന് കണ്ണടച്ച് ഇരുട്ടാക്കുന്നവര്‍ അറിയേണ്ടത് ജനങ്ങള്‍ എല്ലാം കണ്ണുതുറന്നു കാണുന്നുണ്ട്.ചെറുപ്പത്തില്‍ നെഹ്റു അറബി കഥകള്‍ കേട്ടാണ് വളര്‍ന്നത്. അദ്ദേഹം ചെറുപ്പത്തില്‍ ധാരാളമായി പുസ്തകങ്ങള്‍ വായിച്ച വളര്‍ന്നു. അറിവുള്ള ആ കുട്ടി ഇംഗ്ലണ്ടിലും പഠനത്തിനെത്തി. കുട്ടികള്‍ക്ക് മാതാപിതാക്കള്‍ പകര്‍ന്നുകൊടുക്കേണ്ടത് അറിവിന്റെ പാഠങ്ങളാണ് അല്ലാതെ വെറുപ്പിന്റെ പഠനങ്ങളല്ല. വെറുപ്പിന്റെ മതം ഏതായാലും ഇന്ത്യക്ക് വേണ്ട.തെളിന്റ ജന്മവാസന കുട്ടികളില്‍ കാണാതിരിക്കട്ടെ. ഈ അവസരം ഓര്‍ക്കുന്നത് മഹാകവി അല്ലാമാ മുഹമ്മദ് ഇക്ബാല്‍ പറഞ്ഞ വാക്കുകളാണ്. ‘മതം ശത്രുത വെച്ചുപുലര്‍ത്താന്‍ ആരെയും പഠിപ്പിക്കുന്നില്ല. നാം ഭാരതീയരാണ്.’ (സാരെ ജഹാം സേ അച്ഛാ ഹിന്ദുസ്ഥാന്‍ ഹമാരാ). ഇത് മതസ്നേഹികളേക്കാള്‍ ദേശസ്നേഹികള്‍ ഓര്‍ത്തിരിക്കട്ടെ.

സീനിയർ കോർട്ട് ഓഫ് ഇംഗ്ലണ്ട് ആൻഡ് വെയിൽസിലെ സോളിസിറ്ററാണ് ബൈജു വർക്കി തിട്ടാല. യുകെയിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ലേഖകൻ കേംബ്രിഡ്ജ് സിറ്റി കൗൺസിലറാണ്.

തുടര്‍ച്ചയായ രോഗാവസ്ഥ തൊഴിലാളിയുടെ കാര്യക്ഷമതയെയും ജോലി നിർവ്വഹിക്കാനുള്ള കഴിവിനെയും (capactiy) കുറയ്ക്കുന്ന സ്ഥിതിവിശേഷം തൊഴില്‍ നഷ്ടപ്പെടാനുള്ള  സാധ്യതയിലേക്ക് വഴി തെളിക്കാവുന്നതാണ്.  തുടര്‍ച്ചയായ അസുഖ അവസ്ഥ മൂലം ഒരു തൊഴിലാളിയുടെ തൊഴില്‍ കരാര്‍ നിയമത്തിന്റെ സ്വമേധയായുള്ള നടപടിയിലൂടെ റദ്ദാക്കപ്പെടാവുന്നതാണ്. ഇത്തരത്തില്‍ തൊഴില്‍ കരാര്‍ റദ്ദാക്കപ്പെട്ടാല്‍ തൊഴിലാളിക്ക് കോടതിയില്‍ കേസിനും മറ്റും യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കില്ല.  അതായത് ഇത്തരം സാഹചര്യങ്ങളില്‍ തൊഴിലാളി പുറത്താക്കപ്പെടുന്നില്ല. മറിച്ച് നിയമത്തിന്റെ ഇടപെടലിലൂടെ തൊഴില്‍ കരാര്‍ അവസാനിക്കുകയാണ്. തന്മൂലം പുറത്താക്കല്‍ നടക്കുന്നില്ല. പുറത്താക്കല്‍ (dismissal) ഇല്ലാത്ത സാഹചര്യത്തില്‍ അനീതിയായ പുറത്താക്കല്‍ (unfair dismissal) അവകാശപ്പെടാന്‍ സാധിക്കുകയില്ല.

ഉദാഹരണത്തിന് തൊഴിലാളിക്ക് തടവുശിക്ഷ വിധിക്കപ്പെട്ടാല്‍ നിലവിലുള്ള തൊഴില്‍ കരാര്‍ അസാധുവാകുകയും പ്രസ്തുത കരാര്‍ റദ്ദാക്കപ്പെടുകയും ചെയ്യുന്നതാണ്. 1980 ലെ പ്രശസ്തമായ ഒരു വിധി പ്രകാരം തൊഴിലാളിക്കെതിരെയുള്ള ശിക്ഷ ക്രിമിനല്‍ കോടതിയില്‍ അപ്പീലീല്‍ ഇരിക്കെ തൊഴിലാളിയുടെ കരാര്‍ റദ്ദാക്കപ്പെടുകയും പിന്നീട് ക്രിമിനല്‍ കോടതി അപ്പീല്‍ വന്നപ്പോള്‍ തൊഴിലാളി കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തു.  എങ്കിലും തൊഴിലാളിയുടെ എല്ലാ തൊഴില്‍പരമായ ആനുകൂല്യങ്ങളും നിരാകരിക്കപ്പെട്ടു.

നിരന്തരമായി അസുഖം ബാധിച്ച് അവധിയില്‍ ആയതിനാല്‍ തൊഴില്‍ കരാര്‍ റദ്ദാക്കപ്പെട്ടാല്‍ പ്രസ്തുത കേസ് കോടതിയുടെ പരിഗണനയില്‍ വന്നാല്‍ കോടതി തീരുമാനം എടുക്കുന്നത് താഴെ പറയുന്ന ഘടകങ്ങള്‍ പരിഗണിച്ചാണ്.

1. തൊഴിലാളി അസുഖമായി അവധിയില്‍ പോയാല്‍ കരാര്‍ പ്രകാരം ശമ്പളം ലഭിക്കുമായിരുന്നോ?

2. എത്രകാലം തൊഴിലാളി തന്റെ അസുഖമായി അവധിയില്‍ തുടരാം?

(തൊഴിലാളി താല്‍ക്കാലിക തൊഴിലാളിയാണെങ്കില്‍ കരാര്‍ റദ്ദാക്കല്‍ സാധ്യത കൂടുതലാണ്)

3. തൊഴിലാളി തന്റെ രോഗാവസ്ഥയില്‍ നിന്ന് മുക്തി നേടാന്‍ എത്ര സമയം വേണ്ടിവരും?

4. തൊഴിലാളിയുടെ തസ്തിക തൊഴില്‍ സ്ഥാപനത്തിലെ പ്രധാന ജോലിയാണോ?

5. എത്രകാലം തൊഴിലാളി പ്രസ്തുത സ്ഥാപനത്തില്‍ തൊഴില്‍ ചെയ്തിരുന്നു? (നീണ്ട സര്‍വീസുണ്ടെങ്കില്‍ സാധാരണയായി കരാര്‍ റദ്ദാക്കാന്‍ സാധ്യത കുറവാണ്)

ദീര്‍ഘകാല അസുഖവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അവധിയില്‍ തൊഴില്‍ ദാതാവ് പ്രത്യേകമായി പരിഗണിക്കേണ്ട വസ്തുത തൊഴിലാളിയുടെ കരാറില്‍ അസുഖവുമായി ബന്ധപ്പെട്ടുള്ള അവധിയില്‍ പ്രവേശിക്കുന്ന തൊഴിലാളിക്ക് ശമ്പളം കൊടുക്കുന്നുണ്ടോ എന്നതാണ്.  കാരണം അസുഖവുമായി ബന്ധപ്പെട്ട് അവധിയില്‍ പ്രവേശിക്കുമ്പോള്‍ കരാര്‍ പ്രകാരം sick pay നല്‍കാന്‍ ബാധ്യതയുണ്ടെങ്കില്‍ കരാര്‍ പ്രകാരം sick leave ല്‍ ഇരിക്കുമ്പോള്‍ തൊഴിലാളിക്ക് sick pay ലഭിക്കാന്‍ അവകാശമുള്ളത്രയും സമയം കരാര്‍ അവസാനിപ്പിക്കുക സാധ്യമല്ല.  ഉദാഹരണം ഒരുഹോട്ടലില്‍ ജോലി ചെയ്യുന്ന തൊഴിലാളിക്ക് തന്റെ കരാര്‍ പ്രകാരം ശമ്പളം നല്‍കണം (sick pay for at least 12 months). പ്രസ്തുത തൊഴിലാളി 12 മാസം അവധിയിലിരിക്കുകയും ശമ്പളം ലഭിക്കുകയും ചെയ്യും.  പ്രസ്തുത കാലയളവില്‍ തൊഴിലാളിയെ അസുഖബാധിതനായി കാര്യക്ഷമത (in capacity) യില്ലാത്തതിനാല്‍  പുറത്താക്കാന്‍ തൊഴില്‍ ദാതാവിന് സാധിക്കുകയില്ല.

തൊഴിലാളിയുടെ ദീര്‍ഘമായ അവധി ആരോഗ്യപരമായ കാരണങ്ങളാലാണെങ്കില്‍ ഇത്തരത്തിലുള്ള ആരോഗ്യ കാരണങ്ങള്‍ ദീര്‍ഘകാലത്തേയ്ക്ക് തുടരുകയാണെങ്കില്‍ തൊഴിലാളിയെ പുറത്താക്കിയാല്‍ ഇത് liability discrimination – ന്റെ പരിധിയില്‍ വരും.  ഇത്തരം സാഹചര്യങ്ങളില്‍ തൊഴിലാളിക്ക് തന്റെ ആരോഗ്യാവസ്ഥയ്ക്ക് അനുചിതമായ ജോലി നല്‍കേണ്ടതായി വരും. ഒരു തൊഴിലാളിയുടെ disability നിര്‍വചിക്കുന്നത് തൊഴിലാളി state benefit വാങ്ങുന്നുണ്ടോ എന്നതോ disability badge ഉണ്ടോ എന്നതോ കണക്കാക്കിയല്ല.  Equality Act 2010 തൊഴിലാളി തൊഴില്‍ ചെയ്യാന്‍ തന്റെ ദൈനംദിന കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവിന്റെ അടിസ്ഥാനത്തിലാണ്.

മേല്‍പറഞ്ഞ രീതിയില്‍ capability യുടെ അടിസ്ഥാനത്തില്‍ തൊഴിലാളിയെ പുറത്താക്കിയാല്‍ കോടതി പരിഗണിക്കുന്ന കാര്യങ്ങളില്‍ പ്രമുഖമായ വസ്തുത തൊഴില്‍ ദാതാവിന്റെ തീരുമാനം നയയുക്തമാണോ എന്നതാണ്.  ഈ അവസ്ഥയില്‍ നീതിയുക്തമായ ഒരു തൊഴില്‍ ദാതാവ് കുറെക്കൂടി കാത്തിരുന്ന് തൊഴിലാളിക്ക് മറ്റൊരവസരം കൂടി കൊടുക്കാമായിരിന്നോ എന്നുമായിരിക്കും.  അതോടൊപ്പം തന്നെ തൊഴിലാളിയുടെ ആരോഗ്യ അവസ്ഥയുടെ ഗുരുതരാവസ്ഥ എത്രകാലം അവധിയില്‍ ഇരുന്നു, തൊഴിലാളിയുടെ വ്യക്തിപരമായ അവസ്ഥ, സാമ്പത്തിക ഭദ്രത, തൊഴില്‍ ദാതാവിന് അത്യാവശ്യമായി പകരം തൊഴിലാളിയെ കണ്ടെത്തേണ്ടതുണ്ടോ എന്ന കാരണങ്ങള്‍ പരിഗണിക്കപ്പെടും.

മറ്റൊരു പ്രധാനപ്പെട്ട ഘടകം കോടതി പരിഗണിക്കുന്നത് തൊഴില്‍ ദാതാവ് തൊഴിലാളിയുമായി തന്റെ ആരോഗ്യ അവസ്ഥയും ഭാവി പരിപാടിയും വ്യക്തമായി ചര്‍ച്ച ചെയ്തിരിക്കണം.  തൊഴില്‍ ദാതാവ് തൊഴിലാളിയുടെ ആരോഗ്യ സംബന്ധമായ കാര്യങ്ങളില്‍ വ്യക്തമായ അന്വേഷണം നടത്തിയിരിക്കണം.  ഇതിനായി പുറത്തുള്ള ഏജന്‍സിയുമായോ occupation Health GP യുമായോ ബന്ധപ്പെട്ട് വ്യക്തമായ അന്വേഷണം നടത്തിയിരിക്കണം.

Disclaimer
Please note that the information and any commentary in the law contained in the article is provided free of charge for information purposes only. Every reasonable effort is made to make the information and commentary accurate and up to date, but no responsibility for its accuracy and correctness, or for any consequences of relying on it, is assumed by the author or the publisher.The information and commentary does not, and is not intended to, amount to legal advice to any person on a specific case or matter. If you are not a solicitor, you are strongly advised to obtain specific, personal advice from a lawyer about your case or matter and not to rely on the information or comments on this site. If you are a solicitor, you should seek advice from Counsel on a formal basis.

യുകെയിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ബൈജു വർക്കി തിട്ടാല കേംബ്രിഡ്ജ് സിറ്റി കൗൺസിലറാണ്. യുകെ സീനിയർ കോർട്ട് സോളിസിറ്ററായ ലേഖകന്‍ കേംബ്രിഡ്ജ് സിറ്റി കൗൺസിൽ ടാക്സി ലൈസൻസിംഗ് കമ്മിറ്റിയുടെ വൈസ് ചെയർമാൻ ആണ്.

ലൈസന്‍സിംഗ് അതോറിറ്റിയുടെ പരമപ്രധാനമായ ലക്ഷ്യം  പൊതുജന സംരക്ഷണവും സുരക്ഷയുമാണ്. ഒരാള്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍, അയാൾ Fit and Proper Person ആണെന്ന് തെളിയിക്കപ്പെടണം. ഒരു ടാക്‌സി ഡ്രൈവര്‍ Fit and Proper Person ആണോയെന്ന് നിശ്ചയിക്കാന്‍ പൂര്‍വ്വ തൊഴില്‍, സാമൂഹ്യ പശ്ചാത്തലം, പോലീസ് അന്വേഷണം, ക്രിമിനല്‍ റെക്കോര്‍ഡ് മുതലായ പലതരം പരിശോധനകളുടെ അടിസ്ഥാനത്തിലാണ്. ഇത്തരത്തില്‍ അന്വേഷണം നടത്തി കിട്ടിയ വിവരങ്ങള്‍ പ്രകാരം ഇയാൾ  ഫിറ്റ് ആന്റ് പ്രോപ്പര്‍ അല്ലെന്ന്  വിലയിരുത്തപ്പെട്ടാൽ  ഇയാളുടെ ലൈസന്‍സ് നിരസിക്കാനോ റദ്ദാക്കാനോ സാധ്യതയുണ്ട്. പഴയ Conviction, അംഗീകരിക്കാനാവാത്ത സ്വഭാവ രീതി, പെരുമാറ്റ ദൂഷ്യം ഇതൊക്കെ തീര്‍ച്ചയായും തീരുമാനത്തിൽ നിർണായകമായിരിക്കും

ഇത്തരത്തില്‍ ലൈസന്‍സന്‍സ് ലഭിക്കുന്ന ഒരാള്‍ക്ക് പിന്നീട് പൊതുജനത്തിന്റെ പരാതി മൂലമോ മറ്റേതെങ്കിലും ഏജന്‍സിയുടെ(പോലീസ്) പരാതി മൂലമോ അന്വേഷണ വിധേയമാവുകയും  ഇയാള്‍ Fit and Proper Person അല്ലെന്ന് വിലയിരുത്തപ്പെട്ടാൽ ലൈസന്‍സ് റിവോക്ക് ചെയ്യപ്പെടാവുന്നതുമാണ്.

പൊതുജനത്തിന്റെ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പു വരുത്തേണ്ടത് ഒരു ലോക്കല്‍ ഗവണ്‍മെന്റിന്റെ നിയമപരമായ ബാധ്യതയാണ്. നഗരത്തിലൂടെ ഓടുന്ന പ്രൈവറ്റ് ടാക്സി ഹയറിംങ് ലൈസൻസ് നൽകുന്നത്‌ ലോക്കൽ അതോറിറ്റിയുടെ അധികാര പരിധിയിൽ വരുന്ന കാര്യമാണ്. ടാക്‌സിയിലേക്ക് ഒരാള്‍ കയറുമ്പോള്‍ യാത്രക്കാരനെ സംബന്ധിച്ചിടത്തോളം ടാക്‌സി ഡ്രൈവര്‍ അപരിചിതനായിരിക്കും. ഡ്രൈവര്‍ വിശ്വസിക്കാവുന്ന വ്യക്തിയാണോ, കാര്യക്ഷമതയുള്ളയാളാണോ, താന്‍ സുരക്ഷിതനാണോയെന്ന് മുന്‍കൂട്ടി മനസിലാക്കാന്‍ യാതൊരു സാധ്യതയുമുണ്ടാവില്ല.

മാത്രമല്ല ഒരു യാത്രക്കാരനെ സംബന്ധിച്ചിടത്തോളം ചില സമയങ്ങളില്‍ തനിയെയായിരിക്കും യാത്ര ചെയ്യേണ്ടി വരുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ഡ്രൈവറിന്റെ മുന്‍കാല പശ്ചാത്തലമോാ അല്ലെങ്കില്‍ തൊഴില്‍ ക്രമക്കേടുകളോ ക്രിമിനല്‍ പശ്ചാത്തലമോ അറിവില്ലാത്ത ഒരു അവസ്ഥയില്‍, യാതൊരു പരിചയമോ ഇല്ലാത്ത ഒരാളുടെ കൂടെ തനിച്ച് യാത്ര ചെയ്യേണ്ടി വരുന്ന സ്ഥിതി വിശേഷം സംജാതമാകുകയും, അതിലുമുപരിയായി വാഹനത്തിന്റെ യാതൊരു നിയന്ത്രണവും യാത്രക്കാരന്റെ കൈകളിൽ അല്ല എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. മറ്റേതൊരു സാഹചര്യത്തിലും ഒരുപക്ഷേ സര്‍വീസ് യൂസര്‍ക്ക് യാതൊരു നിയന്ത്രണവും ഇല്ലാത്ത മറ്റൊരു തൊഴില്‍ മേഖല തന്നെയുണ്ടെന്ന് തോന്നുന്നില്ല. ഉദാ: ഒരു ലോയറിന്റെ ഓഫീസില്‍ എത്തുമ്പോള്‍ അവിടെ മറ്റു തൊഴിലാളികള്‍, മറ്റു ലോയേര്‍സ്, ഒരു ഡോക്ടറിനെ കാണുമ്പോള്‍ മറ്റ് മെഡിക്കല്‍ ജീവനക്കാര്‍.

എന്നാല്‍ ഒരു ടാക്‌സി വിളിച്ച് യാത്ര ചെയ്യുമ്പോള്‍ യാത്രക്കാര്‍ തനിക്ക് യാതൊരു പരിചയവുമില്ലാത്ത ഒരാളിനൊപ്പം വാഹനത്തിന്റെ യാതൊരു കണ്‍ട്രോളും ഇല്ലാതെ യാത്ര ചെയ്യുകയാണ്. പ്രത്യേകിച്ചും ബ്രിട്ടന്‍ പോലുള്ള ഒരു രാജ്യത്ത് പല രാജ്യത്ത് നിന്നും കുടിയേറിയവര്‍, പലതരം സംസാരശൈലി, ഉച്ചാരണശൈലി, പലതരം ജനങ്ങള്‍. മേല്‍പ്പറഞ്ഞ വസ്തുതകള്‍ എല്ലാം കണക്കിലെടുത്താണ് ടാക്‌സി ഡ്രൈവര്‍മാരുടെ ലൈസന്‍സിംഗ് സംമ്പ്രദായം ഏര്‍പ്പെടുത്തിയത്.

ഒരു പുതിയ ടാക്‌സിക്ക് ലൈസന്‍സ് കൊടുക്കുമ്പോള്‍ ലൈസന്‍സിംഗ് അതോറിറ്റിയില്‍ അര്‍പ്പിക്കപ്പെട്ടിരിക്കുന്ന ബാധ്യത വളരെ വലുതാണെന്ന വസ്തുത സ്വഭാവികമായും സൂചിപ്പിക്കുന്നു. കാരണം ഇത്തരത്തില്‍ ലൈസന്‍സ് നല്‍കപ്പെടുന്ന അല്ലെങ്കില്‍ പുതുക്കി കൊടുക്കപ്പെടുന്ന ആള്‍ സത്യസന്ധനും, വിശ്വസ്തനും, ഒരാളെ ഒരു യാത്രക്കാരനെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് സുരക്ഷിതമായി എത്തിക്കുമെന്നത് വിശ്വസനീയമായ രീതിയിൽ ലൈസൻസിംഗ് അതോറിറ്റിയ്ക്ക് ബോധ്യപ്പെട്ടിരിക്കണം.

ഒരുപക്ഷേ യാത്രക്കാര്‍ നിങ്ങള്‍ തന്നെയാവാം, നിങ്ങളുടെ ഭാര്യ, മക്കള്‍, ബന്ധുക്കള്‍, നമുക്ക് ചുറ്റുമുള്ള സമൂഹത്തില്‍ നിന്ന് ആരുമാകാം. അതില്‍ കുട്ടികളുണ്ടാവും നമ്മുടെ പെണ്‍മക്കളുണ്ടാകും, പ്രായമായവര്‍ ഉണ്ടാകും, രോഗികള്‍ ഉണ്ടാകും ഇവരെ സുരക്ഷിതമായ സ്ഥലത്ത് എത്തിക്കാന്‍ പ്രാപ്തിയുള്ളയാള്‍ക്ക് മാത്രമെ ലൈസന്‍സ് നല്‍കാവു എന്നത് നിയമപരമായ ബാധ്യതയാണ്. ഏതൊരു അതോറിറ്റിയുടെയും  നിയമപരവും ധാർമികവുമായ ഉത്തരവാദിത്വവുമാണ്.

ടാക്‌സി ഡ്രൈവറായി തൊഴില്‍ ചെയ്യുന്ന ഒരു തൊഴിലാളിക്ക് പൊതുസമൂഹത്തിനോടും, പൊതുജനത്തോടുമുള്ള  ഉത്തരവാദിത്വബോധം വളരെ ഉയര്‍ന്ന നിലവാരം പുലർത്തേണ്ടതാണ്. പൊതുജന സംരക്ഷണം കണക്കിലെടുക്കുമ്പോള്‍ മറ്റ് യാതൊരു മാനദണ്ഡവും കണക്കാക്കേണ്ട കാര്യമില്ല എന്നത് നിയമപരമാണ്. അക്കാരണത്താല്‍ ഏതെങ്കിലും കാര്യത്തില്‍ അച്ചടക്ക നടപടിക്ക് വിധേയമാവുന്ന ടാക്‌സി ഡ്രൈവറുടെ ജീവിത സാഹചര്യം(mitigation) കുടുംബത്തിന്റെ ജീവിത മാര്‍ഗം (financial circumstances) തുടങ്ങിയവയൊന്നും പരിഗണിക്കേണ്ട കാര്യമില്ല.

അക്കാരണത്താല്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് തങ്ങളില്‍ അര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വം വളരെ വലുതാണെന്ന് ബോധ്യം ഉണ്ടായിരിക്കേണ്ടതാണ്. കാരണം പൊതുജനത്തെ സംരക്ഷിക്കേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വം നിറവേറ്റുമ്പോള്‍ പൊതുജനങ്ങളുടെ സുരക്ഷിതത്വത്തിനു മാത്രമാണ് പ്രാധാന്യം നല്കപ്പെടുന്നത്, അതിന് മുന്‍പില്‍ മറ്റൊരു  മാനദണ്ഡവും നോക്കേണ്ട ആവശ്യം ലോക്കൽ അതോറിറ്റിക്കില്ല.  പൊതുജനം സംരക്ഷിക്കപ്പെട്ടിരിക്കണം അത്രമാത്രം.

ഒരുപക്ഷേ ടാക്‌സി ഡ്രൈവര്‍ എന്ന  നിലയിൽ ഒരാൾക്കു സമൂഹത്തോടുള്ള  ഉത്തരവാദിത്വം മറ്റൊരു തൊഴിലിലും ഇല്ല എന്നുപറയുന്നതിൽ   വസ്തുതാപരമായി യാതൊരു തെറ്റും തോന്നുന്നില്ല.  ഇക്കാരണത്താല്‍ തന്നെ ടാക്‌സി ലൈസൻസ് നൽകുമ്പോൾ അല്ലെങ്കിൽ പുതുക്കുമ്പോള്‍ പരിഗണിക്കേണ്ട മാനദണ്ഡം  പല കോടതി വിധികളിലും ആവശ്യപ്പെടുന്ന മാര്‍ഗരേഖയിലൂടെ മാത്രമാണ് തീരുമാനമെടുക്കുന്നത്.

Disclaimer
Please note that the information and any commentary in the law contained in the article is provided free of charge for information purposes only. Every reasonable effort is made to make the information and commentary accurate and up to date, but no responsibility for its accuracy and correctness, or for any consequences of relying on it, is assumed by the author or the publisher.The information and commentary does not, and is not intended to, amount to legal advice to any person on a specific case or matter. If you are not a solicitor, you are strongly advised to obtain specific, personal advice from a lawyer about your case or matter and not to rely on the information or comments on this site. If you are a solicitor, you should seek advice from Counsel on a formal basis.

ഷിബു മാത്യൂ

“ഓശാനയ്ക്ക് എന്തെങ്കിലും ഒരു വ്യത്യസ്തമായ ചിത്രമെടുക്കണം എന്ന ഒരു ചിന്ത എന്റെ മനസ്സില്‍ നേരത്തെതന്നെ ഉദിച്ചിരുന്നു. അതിരാവിലെ തന്നെ എണീറ്റ് റെഡിയായി അനൂപിന്റെയടുത്തു നിന്നു ക്യാമറയും വാങ്ങി നേരെ പള്ളിയിലേയ്ക്ക് പോയി. വെറുതേ സമയം കളഞ്ഞതൊഴിച്ചാല്‍ ആഗ്രഹിച്ചതു പോലെ ഒരു ഫ്രെയിമും കിട്ടിയില്ല. അങ്ങനെയിരിക്കുമ്പോഴാണ് കൂട്ടുകാരായ രണ്ട് അമ്മച്ചിമാര്‍ നടന്ന് വരുന്നത് കണ്ടത്. അവരില്‍ ഒരാളുടെ കൈയ്യില്‍ രണ്ട് കുരുത്തോലയുണ്ട്. ഇവര്‍ പള്ളിയുടെ നടയിറങ്ങുന്നതിന് തൊട്ടുമുമ്പ് ‘നിനക്ക് രണ്ട് ഓല കിട്ടിയോടീ ?’ എന്ന ചോദ്യവും അതോടൊപ്പം അവരുടെ ഹൃദയത്തില്‍ നിന്ന് വന്ന നിഷ്‌ക്കളങ്കമായ ചിരിയും. അത് ഞാന്‍ ക്യാമറയില്‍ പകര്‍ത്തി. അവരത് അറിഞ്ഞില്ല! ഇതെല്ലാം സംഭവിച്ചത് നിമിഷങ്ങള്‍ക്കുള്ളില്‍. പറഞ്ഞറിയ്ക്കാന്‍ പറ്റാത്ത സന്തോഷമാണ് അപ്പോഴെനിക്കുണ്ടായത്”. ഒരു കാലഘട്ടം ഒരു ചിത്രത്തിലാക്കിയ ജിതിന്റെ വാക്കുകളാണിത്.

ഓശാന ഞായറില്‍ ഒരു പുതുമ തേടിയ മലയാളം യുകെയുടെ മുന്നില്‍ ഈ ചിത്രം അതിരാവിലെ തന്നെയെത്തിയിരുന്നു. എന്റെ അതിരമ്പുഴയുടെ ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഈ ചിത്രം നിമിഷനേരങ്ങള്‍ കൊണ്ട് വൈറലായി കൊണ്ടിരിക്കുന്നത് ഞങ്ങള്‍ ശ്രദ്ധിച്ചു. ചിത്രത്തിന്റെ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞ ഞങ്ങള്‍ ഓശാന ഞായറിന് നല്‍കാന്‍ പറ്റുന്ന ഏറ്റവും വലിയ സന്ദേശമായി ഈ ചിത്രം ലോകത്തിന് പരിചയപ്പെടുത്തി. ലോക മലയാളികള്‍ ഒന്നടങ്കം ആസ്വദിച്ച ഈ ചിത്രമെടുത്തയാളെ തേടുകയായിരുന്നു പിന്നീടുള്ള ഞങ്ങളുടെ ലക്ഷ്യം. പക്ഷേ, അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ഞങ്ങളുടെ പ്രിയ വായനക്കാര്‍ തന്നെ ഞങ്ങളെ സഹായിച്ചു.

ജിതിന്‍ ജെയിംസ് എന്ന ഞങ്ങള്‍ തേടിയ ഫോട്ടോഗ്രാഫര്‍.

കോട്ടയം ജില്ലയിലെ പ്രസിദ്ധമായ അതിരമ്പുഴ പള്ളി ഇടവകാംഗം. പുന്നയ്ക്കപള്ളി വീട്ടില്‍ ജെയിംസ് ജോസഫിന്റെയും ബിജി ജെയിംസിന്റെയും ഏകമകന്‍. ജിതിന് രണ്ട് സഹോദരിമാരുണ്ട്. ജിത്തുവും അമലയും. മാന്നാനം കെ ഇ കോളേജില്‍ നിന്നും ബിരുദമെടുത്ത ജിതിനിപ്പോള്‍ എറണാകുളം സി പി സുസുക്കിയില്‍ അക്കൗണ്ടന്റായി ജോലി നോക്കുന്നു. ഫോട്ടോഗ്രാഫിയുമായി യാതൊരു ബന്ധവുമില്ലാത്ത ജിതിന് പ്രചോദനമായത് കൂട്ടുകാരാണ്. ജോര്‍ജ്ജ്, അനൂപ്, ഈപ്പന്‍, കുരിയാപ്പി, വിമല്‍, ഫെലിക്‌സ് അങ്ങനെ കുറച്ചു പേര്‍. മൊബൈല്‍ ഫോണിലായിരുന്നു ഫോട്ടോ എടുത്ത് തുടങ്ങിയത്. പിന്നീട് കൂട്ടുകാരുടെ ക്യാമറ ഉപയോഗിച്ചു തുടങ്ങി. കെ. ഇ കോളേജിലെ എന്റെ കൂട്ടുകാരും അതിരമ്പുഴയിലെ എന്റെ സൗഹൃദവുമാണ് ഫോട്ടോഗ്രാഫി ഞാന്‍ ഇഷ്ടപ്പെടുവാന്‍ കാരണം. ജിതിന്‍ പറയുന്നു. കൂട്ടുകാരും പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറുമാരുമായ ജോബി, കണ്ണന്‍ എന്നിവരുടെ കൂടെ ലൈറ്റ് പിടിച്ച് അവരെ സഹായിക്കാന്‍ ജിതിന്‍ പോകാറുണ്ട്. അതാണ് ഫോട്ടോഗ്രാഫി പഠിക്കാനുള്ള ശരിയായിട്ടുള്ള അവസരമെന്ന് ജിതിന്‍ പറയുന്നത്. നേരില്‍ കണ്ടും കേട്ടും എല്ലാം മനസ്സിലാക്കാന്‍ സാധിക്കും.

അതിരമ്പുഴയ്ക്ക് ഒരു പാട് കാലഘട്ടങ്ങളുടെ കഥ പറയുവാനുണ്ട്. ചരിത്ര പ്രസിദ്ധമായ അതിരമ്പുഴ പള്ളി. പഴയ കെട്ടിടങ്ങളും പഴയ ജീവിതങ്ങളും. ഗ്രാമീണതയില്‍ നിന്നെത്തുന്ന അമ്മച്ചിമാരുടെ കൂട്ടായ്മ. അതിരമ്പുഴ ചന്ത. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീംങ്ങളും ഒത്തൊരുമയോടെ വ്യാപാരം നടത്തുന പഴയ സംസ്‌ക്കാരത്തിലുള്ള ടൗണ്‍. ഇതൊക്കെ ആകര്‍ഷകങ്ങളായ പല ചിത്രങ്ങള്‍ക്കും പശ്ചാത്തലമൊരുക്കും.

ഒരു നല്ല ഫോട്ടോഗ്രാഫര്‍ ആകണം എന്ന ആഗ്രഹം എനിക്കുണ്ട്. ഒപ്പം ഇപ്പോള്‍ ചെയ്യുന്ന ജോലി നിലനിര്‍ത്തുകയും വേണം. ഞാന്‍ ഒരു ഫോട്ടോഗ്രാഫര്‍ ആകുന്നതില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പുകള്‍ ഒന്നുമില്ല. സാധാരണ മാതാപിതാക്കള്‍ ആഗ്രഹിക്കാറുള്ളതുപോലെ എനിക്കും ഒരു ജോലി കിട്ടി ജീവിതം സുരക്ഷിതമാക്കണമെന്ന് അവരും ആഗ്രഹിക്കുന്നു.

എന്റെ അതിരമ്പുഴ എനിക്കെന്നും പ്രചോദനമാണ്. അതിരമ്പുഴ പള്ളിയും യുവദീപ്തിയും ഞങ്ങളുടെ വികാരിയച്ചനും കൊച്ചച്ചനും കപ്പൂച്ചിന്‍ സഭയിലെ ബ്രദേഴ്‌സുമൊക്കെ ഇതില്‍പ്പെടുന്നു. ഫേസ്ബുക്കിലെ christian trolls എന്ന ഗ്രൂപ്പിലും സജ്ജീവമാണ്. ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനവും എനിക്ക് തരുന്ന സപ്പോര്‍ട്ട് എടുത്ത് പറയേണ്ടതുണ്ട്.

സ്വന്തമായി ഒരു വാഹനം എനിക്കില്ല. നടക്കുന്നതിലാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. അതാണ് കൂടുതല്‍ ചിത്രങ്ങള്‍ സ്വന്തമാക്കാന്‍ എനിക്ക് സാധിക്കുന്നതും. ഒരു കാഴ്ച കാണുമ്പോള്‍ അത് എന്റെ മൂന്നാം കണ്ണില്‍ ഒപ്പും. അതാണ് എന്റെ ശീലം. അതില്‍ ഒരു പാട് പ്രത്യേകതകളും ഉണ്ടാകും. ഈ ചിത്രവും അങ്ങനെ സംഭവിച്ചതാണ്. അതിരമ്പുഴ പള്ളിയില്‍ ഓശാന ഞായറാഴ്ചത്തെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനെത്തിയവരില്‍ വേഷവിധാനത്തില്‍ വേറിട്ടു നില്‍ക്കുന്നവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് എന്റെ മൂന്നാം കണ്ണില്‍ പെട്ടു. അത് ചിത്രമായി.

എല്ലാ കാഴ്ചകള്‍ക്കും ഒരു സൗന്ദര്യമുണ്ട്. നമ്മള്‍ അതിനെ കാണുന്നതിനെ അനുസരിച്ചിരിക്കും അതിന്റെ പ്രത്യേകതകള്‍. ഫോട്ടോ ജീവന്‍ തുടിയ്ക്കുന്നതാകണം. ഓശാന ഞായറാഴ്ചത്തെ ചിത്രത്തേക്കുറിച്ച് ഒരു പാട് പറയുവാന്‍ സാധിക്കും. ഒരു കാലഘട്ടം, നിഷ്‌കളങ്കതയുടെ പര്യായം, ഒരു സംസ്‌കാരം അങ്ങനെ പലതും. സോഷ്യല്‍ മീഡിയയില്‍ അടിക്കുറിപ്പുകള്‍ വരെ എഴുതിയ വരുമുണ്ട്. ജിതിന്‍ പറയുന്നു.

എന്നെ പ്രോത്സാഹിപ്പിക്കുന്നവരോട് നന്ദി മാത്രമേ എനിക്കിപ്പോള്‍ പറയാന്‍ സാധിക്കുകയുള്ളൂ…
കത്തോലിക്കാ സഭയുടെ ഒരു കാലഘട്ടം ഒരു ചിത്രത്തിലാക്കിയ ജിതിന്‍ പുന്നയ്ക്ക പള്ളിയ്ക്ക് മലയാളം യുകെയുടെ ആശംസകള്‍..

തെരഞ്ഞെടുപ്പ് വിശകലനം തയ്യാറാക്കിയിരിക്കുന്ന ജെ പി മറയൂർ നിലവിൽ സിപിഎം യുകെ- മലയാളി  സാംസ്‌കാരിക സംഘടനയായ സമീക്ഷ യുടെ ദേശീയ സെക്രട്ടറിയാണ്. കോട്ടയം ബസേലിയസ് കോളേജ് മുൻ ചെയർമാൻ, എസ്. എഫ്. ഐ കോട്ടയം ഏരിയാ സെക്രട്ടറി, സിപിഎം മറയൂർ ലോക്കൽ സെക്രട്ടറി, സിപിഎം മൂന്നാർ ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

One Ring to rule them all, One Ring to find them,
One Ring to bring them all, and in the darkness bind them”

The Lord of the Rings  (1981 )

ഈ തിരഞ്ഞെടുപ്പിൽ സംഘ്പരിവാർ ശക്തികൾ പരാജയപ്പെടും.കേന്ദ്രത്തിൽ മുൻപ് ഉണ്ടായിരുന്ന മൻമോഹൻ സിങ്ങ്  ഭരണകാലത്ത് നടപ്പിലാക്കിയ നയങ്ങൾ അതിരൂക്ഷമായ വിലക്കയറ്റം സൃഷ്ടിച്ചു. ആ നയങ്ങളുടെ പേരിൽ പടർന്ന പ്രതിഷേധാഗ്നി സൃഷ്ടിച്ച ശൂന്യതയിലൂടെയാണ് അപകടകാരികളായ സംഘപരിവാർ ശക്തികൾ  ഭരണത്തിലേയ്ക്ക് വന്നത്.അത് ജനജീവിതം കൂടുതൽ ദുസ്സഹമാക്കി. ഭരണത്തിൽ അള്ളിപ്പിടിച്ചിരിക്കാൻ ഹിന്ദുത്വം എന്ന വളയം കാണിക്കുന്ന മോദിയെ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു.എങ്കിലും മുഖ്യ പ്രതിപക്ഷ കക്ഷി ബിജെപി തന്നെ ആകാനാണ് സാധ്യത. പാർലമെന്റിൽ തൂക്ക് സഭ ഉണ്ടാകാനും ഉള്ള സാധ്യത ഏറെയാണ്.അങ്ങനെ എങ്കിൽ മൂന്നാം മുന്നണി അധികാരത്തിൽ വരും.

ദില്ലിയിൽ എത്തിയാൽ ഇടത് പക്ഷവും ആം ആദ്മിയും ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മുന്നണികളും ലോബിയിങ്ങ് എന്ന അശ്ളീല നാടകങ്ങളിലേയ്ക്ക് തലകുത്തി വീഴും.കേരളത്തിലെ ഇടത് സ്ഥാനാർത്ഥികൾ വിജയിക്കേണ്ടതിന്റെ കാലിക പ്രസക്തി അധികാര കസേരകൾക്ക് വേണ്ടി അല്ലാതെ രാജ്യ നന്മയ്ക്ക് വേണ്ടിയും മതേതരമായ സ്വതന്ത്ര്യത്തിന് വേണ്ടിയും രാഷ്ട്രീയ ലോബ്ബിയിങ്ങ് നടത്തും എന്നത് കൊണ്ടാണ്.സിപിഎമ്മിനും ഇടത് പാർട്ടികൾക്കും, ആം ആദ്മി പാർട്ടിയ്ക്കും പരമാവധി സീറ്റുകളിൽ വിജയിക്കാൻ ആയാൽ അത്രയും കുറച്ച് മാത്രമേ ദില്ലയിൽ കുതിര കച്ചവടം നടക്കുകയുള്ളു എന്നതാണ് വാസ്തവം.

“During our coalition governments, where regional partners extracted sops such as high support prices in Wheat and Rice for their farmers and specific state development packages”

Nandan Nilekani ( Imagining India 2010)

കോൺഗ്രസ്സും ബിജെപിയും നടപ്പാക്കുന്ന നയങ്ങളുടെ ബൈബിൾ എന്ന് വേണം എങ്കിൽ വിശേഷിപ്പിക്കാവുന്ന ഇമാജിൻ ഇന്ത്യ ; ദി ഐഡിയ ഓഫ് എ റിന്യുഡ് നേഷൻ’ എന്ന പുസ്തകം  എഴുതിയ, നന്ദൻ കോൺഗ്രസ്സ്കാരനും ‘ഇൻഫോസിസ്’ എന്ന കമ്പനിയുടെ  ഉടമയും ആണ്. അരിയുടെ വില കർഷകന് നേടിക്കൊടുക്കാൻ ചില പ്രാദേശിക കക്ഷികളും  മുന്നണികളും ശ്രമിക്കുന്നത് രാജ്യത്തിൻറെ വളർച്ചയ്ക്ക് ഗുണപരമല്ല എന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞു വെയ്ക്കുന്നു.നരേന്ദ്ര മോഡി നടപ്പാക്കിയ ആധാർ കാർഡും ജിഎസ്റ്റിയും വരെയുള്ള എല്ലാ പുതിയ പരിഷ്കാരങ്ങളുടെയും  ‘ബ്ലൂപ്രിന്റ്റ്’ എന്ന് നന്ദന്റെ പുസ്തകത്തെ ആരെങ്കിലും വിശേഷിപ്പിച്ചാൽ തെറ്റ് പറയാൻ ആവില്ല.ഈ കോർപ്പറേറ്റ് നയങ്ങൾ എല്ലാം ജനജീവിതം കൂടുതൽ ദുസ്സഹമാക്കി.

കോൺഗ്രസിന്റെ സാമ്പത്തിക നയങ്ങൾ തന്നെയാണ് മോഡി സർക്കാരും പിന്തുടർന്നത്.’നമോ’ എന്ന ഹാഷ്ടാഗുമായി തിരമാലകൾ സൃഷ്ടിച്ച മോഡിയ്ക്ക് ഈ തിരഞ്ഞെടുപ്പിലൂടെ ജനം നമോവാകം നൽകും എന്ന് പറയാൻ കാരണങ്ങൾ വേറെയും ഉണ്ട്.മൻമോഹൻ സിങ്ങിന്റെ കാലത്ത് നടന്ന അഴിമതികളും തെറ്റായ നയങ്ങളും ചോദ്യം ചെയ്യാനുള്ള അവകാശം ഉണ്ടായിരുന്നു.എന്നാൽ മോഡി ഹിന്ദുത്വ ശക്തികളെ ഉപയോഗിച്ച് തങ്ങൾക്ക് എതിരായി ശബ്ദിക്കുന്ന നാവുകളെ എല്ലാം അരിഞ്ഞു തള്ളി.ഗൗരി ലങ്കേഷ്, നരേന്ദ്ര ദബോൽക്കർ എന്നിങ്ങനെ പലരും കൊലക്കത്തിയ്ക്ക് ഇരയായി.ബീഫിന്റെ പേരിലും അനേകം സാധുക്കൾ കൊല്ലപ്പെട്ടു. ജുഡീഷ്യറിയും,ജനാധിപത്യത്തിന്റെ നാലാം തൂണായ മാദ്ധ്യമ സ്ഥാപനങ്ങളേയും പരമാവധി കാവി അണിയിച്ചു. മലയാളത്തിലെ ആദ്യ സ്വകാര്യ ചാനൽ ആയ ഏഷ്യാനെറ്റ് പോലും അതിൽ വീണു പോയി.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പുതിയ ദില്ലി മാനേജിങ്ങ് ടീം റെഡിയായി കഴിഞ്ഞു.കെ.കരുണാകരന്റെ പഴയ ശിഷ്യൻ കെ.സി വേണുഗോപാലാണ് പ്രധാന മാനേജർ.സോണിയാ ഗാന്ധിയുടെ വിദ്യാരാഹിത്യവും മൻമോഹൻ സിങ്ങിന്റെ വിദ്യാസമ്പന്നതയും തമ്മിലുള്ള പാലം തീർത്തിരുന്ന ടോം വടക്കൻ കളത്തിനു പുറത്തായി.അദ്ദേഹം ബിജെപിയിൽ അഭയം പ്രാപിച്ചു.മലയാളികളായ കെ.വി.തോമസ്, പി.സി.ചാക്കോ,പി.ജെ.കുര്യൻ തുടങ്ങിയ കോൺഗ്രസ്സിന്റെ നാലാം നിരയിൽ പെട്ട നേതാക്കളും പവർ ബ്രോക്കർമാരും രാഹുലിന്റെ പുതിയ മാനേജ്‌മെന്റ് ടീമിൽ ഉൾപെട്ടില്ല.കെ.വി.തോമസ് ബി.ജെ.പിയിലേയ്ക്ക് പോകണോ വേണ്ടയോ എന്ന് ആലോചിച്ച് തീരുമാനിക്കും എന്ന് പറഞ്ഞു കഴിഞ്ഞു.രമേശ് ചെന്നിത്തലയെ രാഷ്ട്രീയത്തിൽ കൈ പിടിച്ചു നടത്തിയ രാമൻ നായർ സംഘപരിവാർ പാളയത്തിന്റെ മുന്നണി പോരാളിയായി. മത ഭേദമന്യേയുള്ള  കോൺഗ്രസ്സ് നേതാക്കളുടെ ബി.ജെ.പിയിലേയ്ക്ക് ഉള്ള കൂട് മാറ്റം കേരള രാഷ്ട്രീയത്തിന്റെ ഭാവിയിലെ ദിശാ സൂചികയാണ്.

രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വം യാതൊരു ചലനവും കേരളത്തിൽ സൃഷ്ടിച്ചിട്ടില്ല. കേരളത്തിലെ കൂടുതൽ കോൺഗ്രസ്സ് നേതാക്കൾ ബിജെപിയിലേക്ക് പോകുന്നത് തടയാൻ ഒരു പക്ഷെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ഉപകരിച്ചേക്കാം.കണ്ണൂർ സ്ഥാനാർത്ഥി കെ.സുധാകരൻ വേണ്ടി വന്നാൽ താൻ ബി.ജെ.പിയിൽ പോകും എന്ന ചോയിസ് മുൻപ് പ്രഖ്യാപിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ വരവോടെ സുധാകരൻ അടക്കമുള്ള നേതാക്കൾ കോൺഗ്രസ്സിൽ തന്നെ തുടരാനാണ് സാധ്യത. എന്നാൽ വടക്കൻ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ  ബി.ജെ.പിയുടെ കോൺഗ്രസ്സ് സ്നേഹം നല്ല നിലയിൽ പ്രതിഫലിക്കുന്നുണ്ട്.

കാസർകോഡും,കോഴിക്കോടും ഇടത് പക്ഷത്തിന് അനായാസ വിജയം സമ്മാനിക്കും എന്നാണ് കണക്കുകൾ പറയുന്നത്. കണ്ണൂർ,വടകര മണ്ഡലങ്ങളിൽ കന്നി വോട്ടുകൾ ഗതി വിഗതികൾ തീരുമാനിക്കും.പാലക്കാട് മണ്ഡലത്തിൽ പേരിന് മാത്രമാണ് മത്‌സരം ഉള്ളത്. ആലത്തൂർ മണ്ഡലത്തിൽ ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിനോട് കലഹച്ചു നിൽക്കുന്ന ന്യൂനപക്ഷ വോട്ടുകളുടെ പിന്തുണ കുന്നങ്കുളം പോലെയുള്ള സ്ഥലങ്ങളിൽ യു.ഡി.എഫിന് അനുകൂലമാകും .ഈ രാഷ്ട്രീയ സാഹചര്യത്തെ പാട്ട് പാടി പാട്ടിലാക്കാൻ കഴിയുമോ എന്നതാണ് യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് ശ്രമിക്കുന്നത്.പോളിമർ കെമിസ്ട്രിയിൽ ഡോക്ട്രേറ്റ് ഉള്ള പി.കെ ബിജുവിന്റെ വിനയലാളിത്യവും അനുഭവ സമ്പത്തും ആണ്  മുൻ ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹിയായ രമ്യ ഹരിദാസിന് മറികടക്കേണ്ടി വരുന്നത്.തൃശൂർ മണ്ഡലത്തിലെ സുരേഷ് ഗോപിയുടെ സാന്നിധ്യം സവർണ്ണ വോട്ടുകളുടെ കൂടുതൽ വിഹിതം ബി.ജെ.പിയ്ക്ക് പോകും എന്നത് ഇടത് മുന്നണിയുടെ വിജയ പ്രതീക്ഷയ്ക്ക് വക നൽകുന്നുണ്ട്.

ഹിന്ദുക്കൾ ഭൂരിപക്ഷമായ എറണാകുളം കോട്ടയം മണ്ഡലങ്ങളിൽ കാലങ്ങളെയായി തുടർന്ന് പോരുന്ന ന്യൂനപക്ഷ വർഗ്ഗീയതയ്ക്ക് എതിരെയാണ് ഇടത് മുന്നണി മത്‌സരിക്കുന്നത്.പി.രാജീവ് രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വം ആയതിനാൽ കന്നി വോട്ടുകളും ന്യൂനപക്ഷ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരുട വോട്ടുകളും ഇടത് മുന്നണിയ്ക്ക് അനുകൂലം ആകും. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങൾക്കും വിദേശ സാമ്പത്തിക ധനസഹങ്ങൾക്കും എതിരെ മോഡി സർക്കാർ നിയമം കൊണ്ട് വന്നിരുന്നു.അതിന്റെ ഭാഗമായി 1000 ത്തോളം വരുന്ന എൻ.ജി.ഒകൾ അടച്ചു പൂട്ടി. രാജ്യസഭാ അംഗം ആയിരുന്ന പി.രാജീവ് മോഡി സർക്കാരിന്റെ ന്യുനപക്ഷ വിരുദ്ധ നിലപാടുകളെ ശക്തമായി ചോദ്യം ചെയ്തിരുന്നു.മുസ്ലിം ന്യൂനപക്ഷ സമുദായത്തിലെ കലാകാരന്മാർ അടക്കം രാജീവിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തങ്ങളിൽ സജീവമാണ്.എന്നാൽ ലത്തീൻ വോട്ടുകൾ വർഗ്ഗീയമായി തന്നെ തിരഞ്ഞെടുപ്പിനോട് പ്രതികരിച്ചാൽ ഹൈബി ഈഡനാണ് സാധ്യത.

49% ഹൈന്ദവരും 43% ക്രിസ്ത്യൻ വോട്ടർമാരും ഉള്ള കോട്ടയം ജില്ലയിലെ കേരളാ കോൺഗ്രസ്സ് ഭിന്നതയും പി.സി.തോമസ്സിന്റെ സ്ഥാനാർത്ഥിത്വവും വി.എൻ വാസവന് വിജയ സാധ്യത നൽകുന്നു.കൂടാതെ ഉമ്മൻ ചാണ്ടി (എ) ഗ്രൂപ്പിന് വേണ്ടി കോട്ടയം സീറ്റ് ലക്ഷ്യം വയ്ക്കുന്നതും അട്ടിമറിയ്ക്കുള്ള സാധ്യതയാണ് സൂചിപ്പിക്കുന്നത്.ഹൈന്ദവ ഭൂരിപക്ഷ മണ്ഡലമായ കോട്ടയത്ത് അവശ-ക്രൈസ്തവർ അടക്കമുള്ള പിന്നോക്ക വോട്ടുകളെ ഏകോപിപ്പിക്കാൻ ആയാൽ വി.എൻ.വാസവൻ അനായാസ വിജയം നേടും.കൂടാതെ വിജയപുരം,പിറവം മേഖലകളിൽ യാക്കോബായ വിഭാഗത്തിന്റെ വോട്ടിലും ഇടത് മുന്നണി പ്രതീക്ഷ വെച്ച് പുലർത്തുന്നുണ്ട്.എന്നാൽ കഴിഞ്ഞ തവണ ജോസ് കെ മാണി ഇടത് കോട്ടയായ വൈക്കം മണ്ഡലത്തിൽ മുന്നിൽ വന്നതും പി.ജെ.ജോസഫിന്റെ പ്രതിഷേധത്തിലെ മിതത്വവും ഐക്യ മുന്നണിയുടെ അനുകൂല ഘടകങ്ങൾ ആണ്.

സി.പി.എമ്മും കോൺഗ്രസ്സും അടക്കം എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും താഴെ തട്ടിൽ ശക്തമായ സംഘടനാ സംവിധാനങ്ങൾ ഉള്ള ജില്ലയാണ് ആലപ്പുഴ.രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പോലെ തന്നെ മത സാമുദായിക സംഘടനകൾക്കും ശക്തമായ സംഘടനാ സംവിധാങ്ങൾ ആലപ്പുഴയിൽ ഉണ്ട്.എന്നാൽ സാമുദായിക സംഘടനകളുടെ മിലിറ്റന്റ് ആയ പ്രവർത്തനങ്ങൾക്ക് പുറത്തുള്ള ജനങ്ങളെ സ്വാധീനിക്കാൻ ഈ സഘടനകൾക്ക് ഒന്നും തന്നെ ശേഷി ഇല്ല എന്നതാണ് ആലപ്പുഴ ജില്ലയുടെ പ്രത്യേകത.ആലപ്പുഴയിൽ എ.എം ആരിഫ് ഒബിസി വോട്ടുകളെ ഏകോപിപ്പിക്കാൻ ശേഷിയുള്ള നേതാവാണ്.കൂടാതെ ജാതി മത വിശ്വാസങ്ങൾക്ക് അതീതമായിട്ടുള്ള സി.പി.എം വോട്ടുകളും ചേർത്താൽ ഇടത് മുന്നണി മണ്ഡലം തിരിച്ച് പിടിക്കും.

തെക്കൻ ജില്ലകളിൽ ഏറ്റവും കൂടുതൽ വർഗ്ഗീയവൽക്കരിക്കപ്പെട്ട മണ്ഡലമാണ് പത്തനംതിട്ട.ഇടത് മുന്നണിയുടെ മതേതര രാഷ്ട്രീയത്തിന് ഏറ്റവും കൂടുതൽ എതിർപ്പ് നേരിടുന്ന മണ്ഡലത്തിൽ പിന്നോക്ക സമുദായങ്ങളുടെ അതിരൂക്ഷമായ ജീവിത പ്രശ്നങ്ങൾ തൃണവൽഗണിക്കപെടുന്നുണ്ട്.  സാമ്പത്തികമായും സമുദായികമായും പിന്നോക്കം നിൽക്കുന്നവരുടെ രാഷ്ട്രീയമാകാനുള്ള  ഇടത്പക്ഷത്തിന്റെ ശ്രമങ്ങൾ എത്രത്തോളം വിജയം കാണുമെന്ന് തിരഞ്ഞെടുപ്പ് ഫലം വന്നാൽ മാത്രമേ അറിയൂ.ആന്റോ ആന്റണിയുടെ പ്രവർത്തന ദൗർബല്യങ്ങൾ, ആറന്മുള വിമാനത്താവളം,ശബരിമല സ്ത്രീ പ്രവേശനത്തെ സംബന്ധിച്ച കോടതി വിധി, തുടങ്ങിയ വിഷയങ്ങളിൽ രാഷ്ട്രീയ ലാഭം കൊയ്യാൻ കെ.സുരേന്ദ്രനും ബി.ജെ.പിയും കോൺഗ്രസ്സിന് ഒപ്പം ശ്രമിക്കുന്നുണ്ട്.കൂടാതെ ശബരിമല വിഷയത്തിലെ കോടതി വിധി സർക്കാരിന് എതിരെ തിരിച്ചു വിടാനുള്ള ശ്രമങ്ങളിൽ യു.ഡി.എഫ് -ബിജെപി ബന്ധവും ശ്കതമാണ്.

കൊല്ലം ജില്ലയിൽ ബാലഗോപാലിന്റെ വിജയം ഏതാണ്ട് ഉറപ്പിച്ച് തന്നെയാണ് ഇടത് മുന്നണി പ്രവർത്തനങ്ങൾ നടത്തുന്നത്.കൊല്ലം, മാവേലിക്കര മണ്ഡലങ്ങളിൽ ആർ.ബാലകൃഷ്ണപിള്ളയ്ക്ക് ഉള്ള സ്വാധീനം ഇടത് മുന്നണിയ്ക്ക് ബോണസ് ആണ്. പി.രാജീവിന് ഒപ്പം വൈജ്ജ്ഞാനിക  തൃഷ്ണയും, ബൗദ്ധിക നിലവാരവും ഏറെയുള്ള നേതാക്കന്മാരിൽ ഒരാളാണ് കെ.എൻ.ബാലഗോപാൽ.ജില്ലാ സെക്രട്ടറി ആയിരുന്നപ്പോൾ ലഭിച്ച ജനകീയതയും ബാലഗോപാലിന്റെ സാധ്യത വർദ്ധിപ്പിക്കുന്നു.ആറ്റിങ്ങൽ  പ്രത്യേകിച്ച് മാറ്റം ഒന്നും ഇല്ലാതെ ഇടത് മുന്നണിയ്ക്ക് ഒപ്പം തന്നെ നിൽക്കും.

കേരളത്തിൽ ബിജെപിയ്ക്ക് ഏറ്റവും ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് തിരുവനന്തപുരം.ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വം ചില പവർ ബ്രോക്കര്മാരുടെ സഹായത്തോടെ കോൺഗ്രസ്സിന്റെ പ്രാദേശിക നേതാക്കളെ പണം നൽകി വശത്താക്കി എന്നാണ് പിന്നാമ്പുറ സംസാരം.ശശി തരൂർ ഇതേ സംബന്ധിച്ച് കോൺഗ്രസ്സിന്റെ കേന്ദ്ര നേതൃത്വത്തിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേന്ദ്രം നിരീക്ഷകരെ ഏർപ്പെടുത്തിയിട്ടുണ്ട്.ശശി തരൂരിന് സംഭവിച്ച തുലാഭാര-അപകടവും കൃത്യമായി ഉണ്ടാക്കിയതാണ് എന്ന ആരോപണം പോലും ഉയർന്നിട്ടുണ്ട്.സി.കെ ദിവാകരന് മണ്ഡലത്തിൽ ഉള്ള വ്യക്തിപരമായ പരിചയം ഇടത് മുന്നണി അനുകൂല ഘടകങ്ങൾ ആയി കണക്കാക്കുന്നുണ്ട്. ക്രിസ്ത്യൻ നാടാർ വിഭാഗം,ഹിന്ദു നാടാർ വിഭാഗം തുടങ്ങിയ ഉപവിഭാങ്ങളും അതിന്റെയെല്ലാം  പേരിലുള്ള ലോബികളും ഉള്ള ജില്ലയിൽ പ്രവചനാതീതമായ സങ്കീർണ്ണതയാണ് ഈ തിരഞ്ഞെടുപ്പിൽ ഉണ്ടായിരിക്കുന്നത്.

കേരളത്തിലെ ഇടത് മുന്നണി സർക്കാരിന്റെ പ്രവർത്തനങ്ങളെ വിലയിരുത്താനുള്ള അവസരമായി തിരഞ്ഞെടുപ്പിനെ കാണണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിട്ടുണ്ട്.പ്രളയ കാലത്തെ മുഖ്യമന്ത്രിയുടെ കർമ്മ കുശലതയും വി.എസ് അച്യുതാന്ദൻ സർക്കാരിന് നൽകി വരുന്ന പിന്തുണയും,സർക്കാരിന്റെ നോവോദ്ധാന സാംസ്‌കാരിക മൂല്യങ്ങളും കണക്കിൽ എടുത്താൽ 8-14 സീറ്റ് വരെ ഇടത് മുന്നണി നേടും എന്ന് അനുമാനിക്കാം.യുപി അടക്കമുള്ള വലിയ സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികൾ നേതൃത്വം നൽകുന്ന മൂന്നാം മുന്നണി കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയാലും ഇല്ലെങ്കിലും നിർണ്ണായക ശ്കതിയാകും.മോദി അമിത്ഷാ കൂട്ടുകെട്ടിന്റെ പരാജയം നിഥിൻ ഘട്കരിയുടെ വരവിന് കളം ഒരുക്കും.

RECENT POSTS
Copyright © . All rights reserved