Specials

The Vodka Lips

Raindrops murmur in the vales of my heart

Rainbow smiles in the sky of my heart

Roses bloom in the garden of my heart

Just when I think of The Vodka Lips

 

Dawn or Dusk; Day or Night

Sunny or Moony; Rainy or Dry

Passion waves in the sea of my heart

Just when I think of The Vodka Lips

 

Conscious or Sub-conscious; Awake or Asleep

Hungry or Thirsty; Turbulent or Tranquil

Craziness swirls in the depth of my heart

Just when I think of The Vodka Lips

 

The Vodka Lips; her rosy lips

Damp and Tender; Intense and Inviting

Memories as meteors falling from my Past

Just when I think of The Vodka Lips

 

Short and too short; soon and so soon

The mesmerizing meteors left for nowhere

Leaving behind shining stars

In the sky of my heart to cherish or cry

Just when I think of The Vodka Lips

 

Sun and Moon together in the sky

Witnessed the rare; my very first kiss

Lying in her lap; looking at her lips

Tied in her arms; pressed onto her heart

Slave I was; a happy slave

Just when she pressed her Vodka Lips

 

The Vodka Lips; tender and tasty

Drops after drops; the vodka drops

Kiss after kiss; the killing kiss

Slave I was; a happy slave

Under her lips; The Vodka Lips

 

Sun and moon when together in the sky

Silently I wish to be her slave

Lying in her lap; looking at her lips

Tied in her arms; pressed onto her heart

Cherish with tears; smile with a sob

Oh, rosy lips; The Vodka Lips!!!

MURALY TV

Holiday For the PAs

Mr. A was God’s Personal Assistant while Mr. B was the PA to the Evil.

It was a Sunday night.  All the good and bad souls were in deep sleep when Mr. A and B met each other at their usual meeting point between the heaven and the hell.

Mr. A’s face was full of smile.  Mr. B could not believe his eyes and asked – “I am seeing you so happy today!  What happened?”

Mr. A always used to be sad, gloomy, worried, confused and depressed because his boss God was always overloaded with huge amount of works.  Humans from earth always troubled his boss with enormous complaints, requests and demands.  Humans were never happy or satisfied with whatsoever blessings they had.  “Give me … Save me… Bless me…” The list from humans was never-ending!  Ultimately, PA to God Mr. A was always on toes.

But, today Mr. A was in a very happy mood.  “Hello Mr. B… why can’t we go for a month-long holiday to some beautiful places to have fun?”

“Unbelievable!” Mr. B wondered.  “How could you be spared by God for such a long holiday trip?” asked Mr. B.

Mr. A laughed louder for sometime and replied – “My boss also is relaxing as quite relieved off his exorbitant duties”.  “What?  Without my knowledge, are all the humans dead in earth?” asked Mr. B suspiciously.

“No, my dear” Mr. A continued with uncontrollable laugh – “Earlier, humans always used to cry ‘save us… save us...’ but nowadays they say ‘don’t worry God… we will save you…  And majority of humans are on the streets to protect my boss!!!’”

“Ha…ha… Is that the matter?” Mr. B too laughed louder and said – “Now I understood what talk was going on a few months ago between my boss and your boss.  My boss, as you know, is very intelligent in playing havoc games.  The most sensitive topics in earth, these days, are religion, caste and god.  My boss put a small seed and came back to hell.  Now, the earth has become a hell of fighting, strikes, protests, riots and what not?  My boss is simply watching and enjoying the fun”

Both Mr. A and B hugged together and laughed like hell.  “So, it’s high time for us to have some Holiday Fun!” said Mr. A happily.

“Yes… yes…” Mr. B opined – “I would like to spend some time dancing with some belly dancers or have coffee with Sunny Leone”.

Mr. A thought for a while and said – “That is of course a wonderful idea.  We will do that.  Later, let us go to Siachen Glacier and pay our regards to the great soldiers who guard a country known as India in earth, with height of personal scarifications”.

Hearing upon their conversation, both God and Evil laughed in their mind and said to themselves – “At least, we have a reasonable, logical, realistic and practical thinking Assistants!!!”

MURALY TV

Hero No. 1

 “Who is your Hero No. 1?” Raji teacher asked the class with a smile.

Children were quick enough to shout the names of their favourite heroes.  Most of them shouted the names of filmy heroes.

“Oh! I can not hear you properly if you shout like this” said Raji teacher and asked everyone to submit the name of their Hero No. 1 on a piece of paper mentioning their name and roll number.

Enthusiastically, children submitted their choice to Raji teacher and waited anxiously to hear from her.

Teachers, students and the parents loved Raji teacher very much for her friendly behaviour and practical way of imparting education instead of merely going by the academics and curriculum training.  She always stressed on imparting moral values in her teachings.

Raji teacher had won Best Teacher Award quite number of times.  The school management considered her as a big asset to the school.

By adjusting her spectacles, Raji teacher asked – “Dear students, can your Hero No. 1 make you a hero?”

Confused, the children started murmuring.  “Silence please” Raji teacher raised her voice and said – “Day after tomorrow, we are celebrating our School Annual Day in presence of a few guests of honour.  I would like to see how many of you can bring your Hero No. 1 to attend our function”.

The little children got a shock.  Before they could utter something, Raji teacher said – “There will be a special prize for the winners and their heroes”.  With a smile, Raji teacher left the class immediately.

“My Hero No. 1 is a superstar.  How can I bring him from Mumbai?” exclaimed little Daya.

“My Hero No. 1 also is a superstar and more popular than yours” suddenly many children started shouting.

Damu interfered and said – “Come on, please stop this.  Your superstars are available in Mumbai but my superstar is in China.  What do I do?”

“Anyway, I can not get any award.  My superstar is in the space as he is a renowned astronaut” sadly said little Golu.

The funniest boy in the class, Jiyan said laughingly – “I have no tension as I have no Hero No. 1”.

Confused and worried, children returned home when the bell rang.  Raji teacher smiled silently along with headmaster and other staffs.

Most of the parents had a very tough time with their children who wanted their Hero No. 1 to be brought to their school.  Children tried many tactics with their parents by crying, arguing, not eating and many such childish gestures but to no avail.

Finally, the School Annual Day came.  Children participated voluntarily and enthusiastically in many activities for making the function a big event. The school and the stage were finally decorated beautifully.  The guests of honour also arrived and the function began.

Not only the children but the parents too anxiously looked around to see if any superstar had come.  Having seen no such popular heroes, children became happy and relaxed thinking that nobody would get the special award.

After a few rounds of inaugural speech and other formalities, Raji teacher addressed the crowd –“Good evening to all of you and once again hearty welcome to our guests of honour.  Now, it is the time for the special award.  We would like to see if any student could bring his Hero No. 1 to grace our function today”.

Pin-drop silence swallowed the school premise.  Everyone including the guests of honour looked around anxiously.  Suddenly, little Kittu raised his hands and said – “Ma’m, I have brought my Hero No. 1”.

“Where is your Hero No. 1?  Please come over to the stage” said Raji teacher.

Kittu got up and requested his father to accompany him.  Kittu’s father was shocked to see Kittu’s response and hesitated to accompany him over to the stage.

Majority of the children and parents started laughing at the duo.  Some even commented on the old and faded attire of Kittu’s father.  Kittu’s father was a poor fisherman.  He felt uncomfortable on stage while being with many reputed personalities and teachers.  Kittu and his father greeted all and stood near to Raji teacher.

“Kittu, where is your Hero No. 1” asked the audience.

Kittu was a very silent boy in the class.  He never fought with anybody.  He always performed well in his studies and sports.

Confidently and politely, Kittu addressed the crowd – “My father is my Hero No. 1 who always stands beside me as a pillar of strength and motivation.  He is the first hero whom I met in my life.  If anyone teases me or tries to fight with me, I just say ‘I will call my father’ and it just saves me.  He works hard; struggles a lot in the village river whole the day and sometimes even in the night hours and sacrifices many of his comforts for me.  When a snake entered in my room, he was the person who chased it away daringly.  My father taught me how to pedal a bicycle.  He, with the help of my mother, taught me eating, walking, playing, wearing the dress and behaving well with others.  My father taught me how to swim; how to climb trees and how to buy items from the market without getting cheated by the shopkeepers.  When it rains heavily with lightning and thunder, my mother and I feel safe at home if my father is there.  In the midnight, if I hear some fearful sounds or awake from a bad dream, my father’s presence becomes the shelter.  My father does not understand what is written in my text books but he is the person who guides me and supports me.  Just like every child, I also love watching films and I am also a fan of a superstar.  My father saves some money and takes me to theater once in a while to help me watch my superstar.  Hence, I am happy and proud to say that my father is my Hero No. 1”.

The Chief Guest hugged Kittu and appreciated him.  Kittu’s father wiped off his tears and kissed his little son who made him proud.  It was a very touchy moment for all.

Raji teacher announced – “I just wanted to have fun with my students and hence asked them to reveal the name of their Hero No.1.   Just to test their expressions and response, I asked them to bring their Hero No. 1 for the annual day function.  But, Kittu has taught us a different lesson today.  Most of us fail to understand that our parents are the first heroes in our life.  We are very happy for Kittu and let us give him a big round of applause”.

Everyone stood up and clapped happily.  The Chief Guest presented the special award to Kittu and his father.  Kittu’s father had no words to express his happiness when the photographer said – “Hero No. 1, please look at my camera and smile…”

Kittu stood with his Hero No. 1 proudly for the photograph!

MURALY TV

ടോം ജോസ് തടിയംപാട്

കോണ്‍സ്റ്റാന്റിനോപ്പിളിലെ ഞങ്ങളുടെ അവസാന ദിവസമാണ്. ഞങ്ങള്‍ രാവിലെ ടൂര്‍ ബസില്‍ കയറി ഇസ്താംബുള്‍ പട്ടണം ഒന്നുകൂടി കറങ്ങി. ബസ് ഗ്രാന്‍ഡ് ബസാറില്‍ വന്നപ്പോള്‍ അവിടെ ഇറങ്ങി. ഏഷ്യയുടെ കവാടം എന്നറിയപ്പെടുന്ന ഈ പട്ടണത്തിലെ ഏറ്റവും വലിയ ഒരു മാര്‍ക്കറ്റാണിത്. ഇവിടെ ഏഷ്യയിലെ എല്ലാ സുഗന്ധദ്രവ്യങ്ങളും ലഭിക്കും.

ഗ്രാന്‍ഡ് ബസാര്‍ എന്നാല്‍ നാലായിരം കടകള്‍. പ്രതിദിനം നാലുലക്ഷം സന്ദര്‍ശകര്‍ ഇതു നടന്നു കാണുക എന്നതു തന്നെ ഒരു വലിയ ഉദ്യമമാണ്. 2014ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ സന്ദര്‍ശിച്ച സ്ഥലം, കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചെടുത്ത് ഓട്ടോമന്‍ സാമ്രാജ്യം സ്ഥാപിക്കപ്പെട്ട് ഉടന്‍ തന്നെ സുല്‍ത്താന്‍ മൊഹമ്മദ് രണ്ടാമന്‍ 1455ല്‍ പണി ആരംഭിച്ച് പലഘട്ടമായി 1730ല്‍ പൂര്‍ത്തിയാക്കിയ ലോകത്തിലെ അതിപുരാതനമായ മാര്‍ക്കറ്റാണ് ഗ്രാന്‍ഡ് ബസാര്‍. ഇന്ന് ലോകത്തെ ഏറ്റവും വലിയ, മേല്‍ക്കൂരയും നാലുചുറ്റും അടച്ചുറപ്പുമുള്ള മാര്‍ക്കറ്റ്. തുണിയും ആഭരണങ്ങളും ബ്രാസ്സ്, സെറാമിക് പത്രങ്ങളും ശില്പങ്ങളും അലങ്കാര വിളക്കുകളും (ഷാന്‍ഡലിയര്‍) പരവതാനികളും എന്നുവേണ്ട എല്ലാം ഒരു കൂരക്കുള്ളില്‍. 67 ഇടവഴികള്‍ 18 വാതിലുകള്‍, മുപ്പതിനായിരത്തോളം ജോലിക്കാര്‍. ആര്‍ക്കും ഇവിടെ വഴിതെറ്റാതിരിക്കില്ല. അവിടെ നിന്നും ഞങ്ങള്‍ പോയത് ഈജിപ്ഷ്യന്‍ ബസാറിലേക്കാണ്.

രണ്ടാമത്തെ വലിയ അത്ഭുതമാണ് 1660ല്‍ ആരംഭിച്ച ഈജിപ്ഷ്യന്‍ ബസാര്‍ എന്ന സ്പൈസ് മാര്‍ക്കറ്റ്. അകത്തു മാത്രം നൂറോളം കടകളില്‍ കുങ്കുമപ്പൂവും സുഗന്ധ വ്യഞ്ജനങ്ങളും തുടങ്ങി എല്ലാം ലഭിക്കും. കാലാന്തരത്തില്‍ മറ്റുകടകളും കടന്നു കൂടിയിട്ടുണ്ട്. നാട്ടിലെപ്പോലെ പച്ചക്കറികളും ഇലകളും മുളകും തുടങ്ങി എന്തും ഏതും ഉപ്പിലിട്ട കടകളും, ടര്‍ക്കിഷ് ഡിലൈറ്റും (മധുര പലഹാരം) ടര്‍ക്കിഷ് ഐസ്‌ക്രീമും കബാബുകളും വില്‍ക്കുന്ന കടകളും അനവധി. ഞങ്ങള്‍ അവിടെനിന്നും നേരെ പോയത് സുലൈമാന്‍ മോസ്‌ക്ക് കാണുന്നതിനു വേണ്ടിയാണ്. മഹാനായ സുലൈമാന്‍ എന്ന് ലോകം വിളിച്ച സുലൈമാന്‍ ചക്രവര്‍ത്തിയുടെ കാലത്താണ് ഓട്ടോമന്‍ സാമ്രാജ്യം ലോകം മുഴുവന്‍ വികസിച്ചത്. അദ്ദേഹം പണിത മോസ്‌കിന്റെ വലുപ്പം പറഞ്ഞറിയിക്കാന്‍ കഴിയില്ല അവിടെത്തന്നെയാണ് അദേഹത്തിന്റെ കബറിടവും. തിരിച്ച് എയര്‍ പോര്‍ട്ടിലേക്ക് പോരുന്ന വഴിയില്‍ കോണ്‍സ്റ്റാന്റിനോപ്പിളിനെ നീണ്ടകാലം ശത്രുക്കളില്‍ രേക്ഷിച്ച റോമാക്കാര്‍ നിര്‍മിച്ച വളരെ ബൃഹത്തായ മതിലിന്റെ അവശിഷ്ടങ്ങളും കണ്ടു

ഈ പട്ടണത്തില്‍ കണ്ട ഏറ്റവും വേദനാജനകമായ കാഴ്ച യുവാക്കളായ ഭാര്യയും ഭര്‍ത്താവും കുട്ടിയും കൂടി തെരുവില്‍ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി തെണ്ടുന്നതാണ്. ഇവരെല്ലാം സിറിയന്‍ യുദ്ധം കാരണം അഭയാര്‍ഥികളായി ടര്‍ക്കിയില്‍ എത്തിയവരാണ്. മത രാഷ്ട്രീയം ഒരു ജനതയെ എങ്ങനെ തകര്‍ക്കുമെന്ന് ഷൂ പോളിഷ് ചെയ്യണോ എന്ന് ചോദിച്ചു നടക്കുന്ന സിറിയക്കാരെയും എങ്ങോട്ട് തിരിഞ്ഞാലും ധര്‍മ്മം ചോദിക്കുന്ന ഈ സിറിയക്കാരെ കണ്ടാല്‍ മനസിലാകും.

കത്തോലിക്കാ സഭ രണ്ടായി വേര്‍പിരിഞ്ഞതും ഈ മണ്ണില്‍ വച്ചാണ്. ക്രിസ്തുവിന്റെ ദൈവാവിഷ്‌കാരത്തെ പറ്റിയുള്ള വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ് ഇതിനു തുടക്കമിട്ടതെങ്കിലും അധികാര രാഷ്ട്രീയമാണ് ഇതിന്റെ അടിസ്ഥാനം. എ ഡി 431 എഫോസിയസില്‍ അതായതു അന്നത്തെ കോണ്‍സ്റ്റാന്റിനോപ്പിളില്‍ നടന്ന ക്രിസ്റ്റിയന്‍ കൗണ്‍സിലില്‍ അന്നത്തെ കോണ്‍സ്റ്റന്റിനോപ്പിളിലെ പാത്രിയര്‍ക്കീസ് ആയിരുന്ന നെസ്‌തോറിയന്‍ ക്രിസ്തുവിനു ദൈവികവും മാനുഷികവുമായ സ്വഭാവം ഉണ്ടെന്നും ക്രിസ്തുവിന്റെ അമ്മ മറിയം ഒരു സാധാരണ സ്ത്രീ മാത്രമാണ് എന്ന ആശയം മുന്‍പോട്ടു വച്ചിരുന്നു.

എന്നാല്‍ ഈ ആശയത്തോട് പലരും യോജിച്ചിരുന്നില്ല.  എ ഡി 451ല്‍ ചാല്‍സിഡോണില്‍ (കോണ്‍സ്റ്റന്റിനോപ്പിള്‍) കൗണ്‍സില്‍ ഈ വിഷയം ചര്‍ച്ചചെയ്യുകയും പോപ്പ് ലിയോ ഒന്നാമന്റെ പ്രതിനിധികളും അലക്‌സാന്‍ഡ്രിയയിലെ പത്രിയര്‍ക്കീസ് ആയിരുന്ന സിറിളും ഇതിനെ എതിര്‍ത്തു. ക്രിസ്തു മരിച്ച് ഉയര്‍ത്തെഴുന്നേറ്റു കഴിഞ്ഞപ്പോള്‍ ക്രിസ്തുവിന്റെ മനുഷ്യ സ്വഭാവം അവസാനിച്ചു. അതുകൊണ്ട് പിതാവും പുത്രനും ഒന്നാണെന്നും ക്രിസ്തു ദൈവമാണെന്നും അവര്‍ വാദിച്ചു. ഇതായിരുന്നു ദൈവികമായ അഭിപ്രായ വ്യത്യാസമെങ്കില്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസം റോമിലെ പോപ്പിന്റെ അപ്രമാദിത്വത്തിനേതിരെയായിരുന്നു. ക്രിസ്തു ശിഷ്യരാല്‍ സ്ഥാപിക്കപ്പെട്ട 5 സിംഹാസനങ്ങളും ഒരുപോലെയാണ്. അതുകൊണ്ട് സമന്മാരില്‍ ഒന്നാമന്‍ മാത്രമണ് പോപ്പ് എന്ന് മറ്റുള്ളവര്‍ വാദിച്ചു.

അഭിപ്രായ വ്യത്യാസം കാരണം പോപ്പ് ലിയോ ഒന്നാമന്‍ ചാല്‍സിഡോണ്‍ കൗണ്‍സിലില്‍ പങ്കെടുത്തിരുന്നില്ല. കൂടാതെ പോപ്പിനുണ്ട് എന്നു വിശ്വസിക്കുന്ന തെറ്റാവരത്തെയും (infallible) അവര്‍ അംഗീകരിച്ചില്ല. അവിടെ നിന്നുമാണ് കത്തോലിക്കാ സഭയില്‍ റോം നേതൃത്വം കൊടുക്കുന്ന ലാറ്റിന്‍ പടിഞ്ഞാറും, കോണ്‍സ്റ്റിനോപ്പിള്‍ നേതൃത്വം കൊടുക്കുന്ന ഗ്രീക്ക് കിഴക്കുമായി വിഭജനം ആരംഭിക്കുന്നത്. പിന്നീട് റോമാസഭ എല്ലാ സ്ഥലത്തും ലാറ്റിന്‍ ഭാഷയില്‍ കുര്‍ബാന നടത്തിയപ്പോള്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ഗ്രീക്ക് ഭാഷയിലും കൂടാതെ പ്രാദേശിക ഭാഷയിലും കുര്‍ബാന അര്‍പ്പിക്കാന്‍ അനുവദിച്ചു. അതുപോലെ ബൈബിള്‍ അവര്‍ ഗ്രീക്ക് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി. അങ്ങനെ നാലാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഗ്രീക്ക് ബൈബിളിന്റെ ഏറ്റവും പഴക്കം ചെന്ന ഒരു കൈയെഴുത്തുപ്രതി ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. അത് നേരില്‍ കാണാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. കൂടാതെ ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികര്‍ക്കു വിവാഹം അനുവദിച്ചപ്പോള്‍ റോം അനുവദിച്ചിരുന്നില്ല.

പള്ളിയില്‍ സ്ഥാപിച്ചിട്ടുള്ള രൂപങ്ങള്‍ പ്രതിമകള്‍ ആണെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം വിവക്ഷിച്ചപ്പോള്‍ റോമാക്കാര്‍ അത് വിഗ്രഹങ്ങള്‍ ആണെന്ന് പറഞ്ഞു. ശുദ്ധീകരണ സ്ഥലം ഉണ്ടെന്നു റോമാക്കാര്‍ വാദിച്ചപ്പോള്‍ ഇല്ലയെന്നു ഓര്‍ത്തഡോക്‌സുകാര്‍ വാദിച്ചു. ഇങ്ങനെ വിവിധ തര്‍ക്കങ്ങള്‍ മൂര്‍ച്ഛിച്ചപ്പോള്‍ 1053ല്‍ തെക്കേ ഇറ്റലിയിലെ ഗ്രീക്ക് പള്ളികള്‍ അടച്ച് അവിടെ ലാറ്റിന്‍ കുര്‍ബാന നടത്താന്‍ പോപ്പ് ഉത്തരവിട്ടു. അതിനെത്തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം കോണ്‍സ്റ്റിനോപ്പിളിലെ ലാറ്റിന്‍ പള്ളികള്‍ അടക്കാന്‍ പത്രിയര്‍ക്കീസ് മൈക്കില്‍ ഒന്നാമനും ഉത്തരവിട്ടു. അവസാനം പുളിപ്പിക്കാത്ത അപ്പം കുര്‍ബാനയില്‍ ഉപയോഗിക്കണമെന്നു റോമാക്കാര്‍ പറഞ്ഞപ്പോള്‍ അത് പറ്റില്ല, പുളിപ്പിച്ച അപ്പമാണ് കുര്‍ബാനയില്‍ ഉപയോഗിക്കേണ്ടതെന്നു ഓര്‍ത്തഡോക്‌സ വിഭാഗം നിലപാടെടുത്തു. പോപ്പിന് ലോകം മുഴുവനുള്ള ക്രിസ്ത്യന്‍ സഭയുടെ മുകളില്‍ അധികാരം ഉണ്ട് എന്ന് പോപ്പ് പ്രഖ്യാപനത്തെ എതിര്‍ത്തുകൊണ്ടും 1054ല്‍ ഓര്‍ത്തഡോക്‌സ് വിഭാഗം കത്തോലിക്കാ സഭയില്‍ നിന്നും പിരിയുകയാണ് ചെയ്തത്. ഇതിനെ Great Schism എന്നറിയപ്പെടുന്നു.

പിന്നിട് ഓര്‍ത്തഡോക്‌സ് വിഭാഗം കൈവശം വച്ചിരുന്ന കിഴക്കന്‍ മേഖലയില്‍ മുഴുവന്‍ ഇസ്ലാം കടന്നു കയറുകയും അവസാനം അവരുടെ കേന്ദ്രമായിരുന്ന കോണ്‍സ്റ്റിനോപ്പിളും അവരുടെ ഏറ്റവും വിശിഷ്ട്ടമായ ഹഗിയ സോഫിയ പള്ളിയും ഇസ്ലാം പിടിച്ചെടുത്തു മോസ്‌ക് ആക്കി മാറ്റി. 1453ല്‍ മൊഹമ്മദ് രണ്ടാമന്‍ കോണ്‍സ്റ്റിനോപ്പിള്‍ വളഞ്ഞപ്പോള്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്റിന്‍ പതിനൊന്നാമന്‍ പോപ്പിനെ വിവരം അറിയിക്കുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തുവെങ്കിലും പോപ്പ് സഹായിക്കാന്‍ വേണ്ടത്ര ജാഗ്രത കാണിച്ചില്ല. റോം സഹായിക്കുന്നതിനു നേവിയെ അയച്ചെങ്കിലും അവര്‍ കോണ്‍സ്റ്റിനോപ്പിളില്‍ എത്തുന്നതിനു മുന്‍പ് ഇസ്ലാമിക സൈന്യം കോണ്‍സ്റ്റിനോപ്പിളും ഹഗിയ സോഫിയയും പിടിച്ചു കോണ്‍സ്റ്റന്റിന്‍ പതിനൊന്നാമാനെ വധിക്കുകയും ചെയ്തിരുന്നു.

മഹാരാജാക്കന്മാര്‍ വാണരുളിയ ടോപ് കാപ്പി പാലസ് ടോള്‍മ ബച്ചേ പാലസും, ഇസ്ലാമിക രാഷ്ട്രത്തെ മതേതര രാഷ്ട്രമാക്കിയ മുസ്തഫ കമാല്‍ അറ്റടര്‍കും; മൂന്നാം ഭാഗം

ഇസ്ലാമിക കടന്നുകയറ്റത്തിന്റെ നാള്‍ വഴികളിലൂടെ….. ഹാഗിയ സോഫിയയും ബ്ലു മോസ്‌ക്കും. ടോം ജോസ് തടിയംപാട് എഴുതുന്ന യാത്രാവിവരണം രണ്ടാം ഭാഗം

ഇസ്ലാമിക കടന്നുകയറ്റത്തിന്റെയും ‘യംഗ് ടര്‍ക്കു’കളുടെയും ഓര്‍ത്തഡോക്‌സ് സഭയുടെ ജന്മഭൂമിയിലൂടെയും നടത്തിയ ഒരു യാത്ര ഒന്നാം ഭാഗം

രാജേഷ് ജോസഫ്

ഭാരത സംസ്‌കാരം ലോകത്തിന് സമ്മാനിച്ച പദമാണ് ശാന്തി. പൂര്‍ണ്ണതയെന്ന അവസ്ഥാ വിശേഷമായി വ്യഖ്യാനിക്കാവുന്ന വാക്ക് തന്നെയാണ് ശാന്തി. ഒരാള്‍ അയാളുടെ ജീവിതത്തിലെ ആന്തരിക മനുഷ്യനെ കണ്ടെത്തുന്ന അടയാളം ജീവിതം നാടകമാണ് അതിലെ കലാകാരന്മാരും കലാകാരികളും ആണ് നാമെല്ലാവരും അനവധി നിരവധി വേഷവിധാനങ്ങളിലൂടെ അനുദിനം കടന്ന് പോകുന്നു എന്ന വിശേഷം വിഖ്യാതനായ ഷേക്‌സപിയര്‍ ലോകത്തിന് നല്‍കി. ചുരുങ്ങിയ 80-90 വയസ് നീളുന്ന ലോകജീവിത്തില്‍ എന്തെല്ലാം വേഷങ്ങളിലൂടെ നാം കടന്ന് പോകുന്നു.

ചുറ്റുമുള്ളവയിലേക്ക് കണ്ണോടിച്ചാല്‍ മനസിലാകും ജീവിനും ജീവിതങ്ങളും ശാന്തരഹിതമായ വര്‍ദ്ധിക്കുന്ന കാഴ്ച്ചകളാണ് ഒരേ സമൂഹമായി ജീവിതം നയിച്ചവരെ ചില പ്രത്യേയ ശാസ്ത്ര അനുഷ്ടാനങ്ങളുടെ പേരില്‍ വിഭജിക്കുന്നു. നിഷ്‌കളങ്കമായിരുന്നു സൗഹൃദങ്ങളിലേക്ക് ഹിന്ദുവും ക്രിസ്ത്യനും ഇസ്ലാമും എന്ന മാര്‍ഗരേഖകള്‍ സ്ഥാപിക്കുന്നു. തൊട്ട്കൂടായ്മയും നിയന്ത്രണങ്ങളും അടിച്ചേല്‍പ്പിക്കുന്നു. ശാസ്ത്രവും സാങ്കേതിക വിദ്യയും നൂതനമായ കാലഘട്ടത്തിലേക്ക് നീളുമ്പോള്‍ ശിലായുഗത്തെ പറിച്ച് നടാനുള്ള മനുഷ്യരുടെ അഭിനിവേശം. തെരുവില്‍ അലയുവാന്‍ വിധിക്കപ്പെട്ട ജന്മങ്ങളായി മുദ്രകുത്തിയ യാചകരുടെ അവസ്ഥ വിശേഷണങ്ങളിലേക്ക് സംസ്‌കാരം സര്‍വ്വതും നഷ്ടപ്പെട്ട് അശാന്തിയുടെ തീരങ്ങളെ പുല്‍കുന്നു.

യൂറോപ്പിലെ ശൈത്വം ജീവിതങ്ങളെ ബാധിച്ചിരിക്കുന്നത്‌പോലെ പ്രായം അനുഭവിക്കുന്ന പ്രവാസിയില്‍ നിന്ന് പ്രായാണം ചെയ്യുന്നവരായി മാറിയിരിക്കുന്നു. ചുറ്റുമുള്ളവയെ മറന്ന് വിദൂരത്തുള്ളവയെ വെട്ടിപിടിക്കാനുള്ള പ്രയാണം കബീറിന്റെ കവിതയിലെ മനോഹരമായി വാക്യമാണ്. കസ്തൂരിവാന്‍ തന്റെ ഉള്ളിലെ കസ്തൂരി അറിയാതെ കസ്തൂരി തേടി നടക്കുന്ന യാത്ര.

അവനവനിലെ ആന്തരിക മനുഷ്യനെ കണ്ടെത്താന്‍ ശാന്തി മന്ത്രം ജീവിത മേഖലകളിലേക്ക് പരത്തുവാന്‍ സാധിക്കുമ്പോള്‍ മാത്രമെ ഏകത്വം എന്ന അവസ്ഥ സംജാതമാകൂ. നാനാത്വത്തിലെ ഏകത്വം കുറയുടെ പേരിലും കൂദാശലയുടെ പേരിലും ആചാര അനുഷ്ടാനങ്ങളുടെ പേരിലും അനീതി വിളയാടുമ്പോള്‍ മനസിന്റെ കോവിലിലെ പരാശക്തി പടിയിറങ്ങും മനുഷ്യന്‍ മൃഗത്തിന് തുല്യമാകും മനുഷ്യ നിര്‍മിതമല്ലാത്ത ആലയങ്ങള്‍ സൃഷ്ടിക്കാം. നാനാത്വത്തെ ഏകത്വമാക്കുന്ന സ്‌നേഹത്തിന്റെ ശാന്തിമാത്രം ഉരുവിടുന്ന മനസാകുന്ന ദേവാലയം.

‘All that we are in bthe result of what we have thought. The mind in everything what we think we become’ Lord Budha

Rajesh Joseph

ടോം ജോസ് തടിയംപാട്

രണ്ടാം ദിവസം ഞങ്ങള്‍ രാവിലെ ടോപ് കാപ്പി പാലസ് കാണുന്നതിനു വണ്ടിയാണ് പോയി ചരിതത്തിലെ ഏറ്റവും വലിയ സിഹാസനത്തെ നയിച്ച പ്രഗത്ഭരായ ഓട്ടോമന്‍ രാജാക്കന്മാര്‍ വാണരുളിയ ടോപ് കാപ്പി പാലസിന്റെ പ്രൗഢി ന്ന് കാണേണ്ടതു ന്നെയാണ്. ഈ കൊട്ടാരത്തിലാണ് മുഹമ്മദ് നബിയുടെ വാളും ഭൗതികാവശിഷ്ട്ടങ്ങളും മോശയുടെ വടിയും സൂക്ഷിച്ചിട്ടുള്ളത്. ഓട്ടോമന്‍ ഈജിപ്റ്റും, അറേബ്യയും കീഴ്‌പ്പെടുത്തിയ കാലത്ത് അവിടെ നിന്നും കൊണ്ടുവന്നതാണ് ഇതെല്ലാം. കാരണം ഓട്ടോമന്‍ രാജാക്കന്മാര്‍ അവകാശപ്പെട്ടിരുന്നത് അവര്‍ ഇസ്ലാമിന്റെ സംരകഷകരാണെന്നാണ്.

ടോപ് കാപ്പി പാലസിലേക്കുള്ള പ്രവേശനം പാസുമൂലമാണ്. പാലസിനു മുന്‍പിലുള്ള പൂന്തോട്ടം തന്നെ വളരെ വലുതും മനോഹരവുമാണ്. രാജാവിന്റെ ട്രഷറി റൂം, വിദേശ അംബാസഡര്‍മാരും മന്ത്രിമാരുമായി മീറ്റിംഗ് നടക്കുന്ന മുറികള്‍ രാജാവിന്റെ കിടപ്പറ ഇതെല്ലാം അതിമനോഹരമാണ്. മുഹമ്മദ് നബിയുടെ ഉടവാള്‍, ഓട്ടോമന്‍ രാജാക്കന്മാര്‍ ഉപയോഗിച്ച വാളുകള്‍ ആ കാലത്തേ ക്ലോക്കുകള്‍ രാജാക്കന്മാരുടെ ഡ്രസ്സുകള്‍, ആയുധങ്ങള്‍, ആഭരണങ്ങള്‍ എല്ലാം അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. രജാവും മന്ത്രിമാരുമായി സംസാരിക്കുന്നതു രാജാവിന്റെ അമ്മ മഹാറാണിക്ക് കേള്‍ക്കുന്നതിനുവേണ്ടി മന്ത്രിസഭ മീറ്റിംഗ് കൂടുന്നതിന് തൊട്ടടുത്ത ഒരു മുറി ക്രമീകരിച്ചിട്ടുണ്ട്. 100ല്‍ കൂടുതല്‍ മുറികള്‍ ഉണ്ട് ഈ കൊട്ടാരത്തിന്.

കൊട്ടാരത്തിലെ ഏറ്റവും ആകര്‍ഷണീയമായി തോന്നിയത് റാണിയും കൊട്ടാരത്തിലെ രാജാവിന്റെ മറ്റു ഭാര്യമാരും വെപ്പാട്ടികളും താമസിക്കുന്ന സ്ഥലമാണ്. ഇതിനെ ഹാരാം (harem) എന്നാണ് പറയുന്നത്. ഈ ഭാഗത്തിന്റെ സംരക്ഷണം ആഫ്രിക്കയില്‍ നിന്നും അടിമയായി കൊണ്ടുവന്നിട്ടുള്ള വന്ധീകരിച്ച ചെറുപ്പക്കാര്‍ക്കായിരുന്നു. അവരുടെ നിരീക്ഷണ ടവര്‍ അവിടെ കാണാം. ഹാരാമിന്റെ നിയന്ത്രണം പൂര്‍ണ്ണമായും രാജാവിന്റെ അമ്മയുടെ കൈകളില്‍ ആയിരിക്കും. രാജാവ് ഏതെങ്കിലും വെപ്പാട്ടിയുടെ മുറിയില്‍ ചെന്നാല്‍ പിന്നെ അവളുടെ സ്ഥാനം ഉയരും. നൂറുകണക്കിന് വെപ്പാട്ടിമാരും ഭാര്യമാരുമായി ജീവിച്ച രാജാക്കന്മാര്‍മാരുടെ ചരിത്രം ഗൈഡ് വിവരിച്ചപ്പോള്‍ ഞങളുടെ സംഘത്തില്‍ ഉണ്ടായിരുന്ന ഫ്രഞ്ചുകാരി സ്ത്രീ രാജാവിന് മാത്രം പോര ഹാരാം രഞ്ജിമാര്‍ക്കും വേണമെന്ന് പറഞ്ഞപ്പോള്‍ അത് ഒരു കൂട്ടച്ചിരിയായി മാറി. വെപ്പാട്ടിമാര്‍ പൊതുവേ യുദ്ധത്തില്‍ പിടിച്ചെടുക്കുന്നവരാണ്.

ഗൈഡ് പറഞ്ഞ മറ്റൊരു കഥ ഒരിക്കല്‍ ഓട്ടോമന്‍ രാജാക്കന്മാരില്‍ ഏറ്റവും മഹാന്‍ എന്നറിയപ്പെടുന്ന സുലൈമാന്‍ ദി മഗ്‌നിഫിഷന്റ് ഒരിക്കല്‍ രാജ്യത്തെ ഏറ്റവും പ്രായംകൂടിയവരെ കൊട്ടാരത്തിലേക്ക് വിളിച്ചു. അവര്‍ എങ്ങനെയാണ് ഇത്രയും കൂടുതല്‍ കാലം ഭൂമിയില്‍ ജീവിച്ചത് എന്നതിന്റെ രഹസ്യം അറിയുന്നതിനു വേണ്ടിയായിരുന്നു. നൂറുവയസുള്ള ഒരാളെ വിളിച്ചു ചോദിച്ചു എന്താണ് ഇത്രയും കാലം ജീവിച്ചതിന്റെ രഹസ്യമെന്ന്. അയാള്‍ പറഞ്ഞു ഞാന്‍ എന്നും കിടക്കുന്നതിനു മുന്‍പ് ഒരു ഗ്ലാസ് മോര് കഴിക്കും. ഇതാണ് എന്റെ ആയുസിന്റെ രഹസ്യമെന്ന്. നൂറ്റിരണ്ടു വയസുള്ള ആളോടു ചോദിച്ചപ്പോള്‍ ഞാന്‍ എന്നും ഒരു ആപ്പിള്‍ കഴിക്കും. അതാണ് എന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്നു പറഞ്ഞു. അവിടെ നിന്ന ഏറ്റവും പ്രായം തോന്നിക്കുന്ന വളരെ തളര്‍ന്നു നില്‍ക്കുന്ന ഒരാളെ അടുത്തു വിളിച്ചു രാജാവ് ചോദിച്ചു, താങ്കള്‍ക്ക് എത്ര വയസായി. അയാള്‍ പറഞ്ഞു 37 എന്ന്. ഈ പ്രായത്തില്‍ താങ്കള്‍ എങ്ങനെ ഇത്രയും ശാരീരികമായി അവശനായി എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ എല്ലാദിവസവും സ്ത്രികളെ മാറി മാറി ഭോഗിച്ചിരുന്നു. അങ്ങനെയാണ് ഞാന്‍ ഈ ഗതിയില്‍ എത്തിയത് എന്നായിരുന്നു മറുപടി. ഇതുകേട്ട് എല്ലാവരും ചിരിച്ചുപോയി. യൂറോപ്പ് മുതല്‍ ഏഷ്യ വരെ നീണ്ടകാലം ഓട്ടോമന്‍ രാജാക്കന്‍മാര്‍ ഭരിച്ച ആ മഹാ സൗഥം കണ്ടിറങ്ങിയപ്പോള്‍ അവരുടെ ജീവിതം എത്രയോ ആഡംബര പൂര്‍ണ്ണമായിരുന്നു എന്ന് തോന്നി. മൊഹമ്മദ് രണ്ടാമന്‍ 1489 ല്‍ പണികഴിപ്പിച്ചതാണ് ടോപ് കാപ്പി പാലസ്. 1856 വരെ ഓട്ടോമന്‍ രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രമായിരുന്നു ഇത്. രാജാവിനെ പുറത്താക്കി അധികാരം പിടിച്ച യംങ്ങ് ടര്‍ക്കുകള്‍ ടോപ്കാപ്പി പാലസ് മ്യൂസിയമാക്കി മാറ്റി.

അവിടെ നിന്നും ഞങ്ങള്‍ രാജാവിന്റെ മറ്റൊരു കൊട്ടാരമായ ടോള്‍മ ബച്ചേ പാലസ് കാണുന്നതിനുവേണ്ടി ടൂര്‍ ബസില്‍ കയറി പോയി. ബോസ്പുറസ് കടല്‍ തീരത്ത് നിര്‍മിച്ചിരിക്കുന്ന ഈ കൊട്ടാരം കണ്ടാല്‍ ആരും ഒന്നു കിടുങ്ങും. ടോപ് കാപ്പി പാലസ് അന്നത്തെ യുറോപ്യന്‍ രാജകൊട്ടാരങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്നില്ല എന്ന് 1856ല്‍ ഓട്ടോമന്‍ രാജാവായിരുന്ന അബ്ദുല്‍ മജീദിനു തോന്നി. അദ്ദേഹം നിര്‍മ്മിച്ച കൊട്ടരമാണിത്. ഈ കൊട്ടാരത്തിന്റെ മനോഹാരിത പറഞ്ഞറിയിക്കാന്‍ കഴിയില്ല. ഈ കൊട്ടാരത്തിലെ വിളക്കുകള്‍, കാര്‍പ്പെറ്റുകള്‍, മാര്‍ബിള്‍ തൂണുകള്‍ എല്ലാം അതിമനോഹരം എന്നേ പറയാനുള്ളൂ. കൊട്ടാരത്തിനുള്ളില്‍ ഓട്ടോമന്‍ രാജാക്കന്മാര്‍ നടത്തിയ യുദ്ധങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

1922ല്‍ രാജാവിനെ പുറത്താക്കി അധികാരം പിടിച്ച മുസ്തഫ കമാല്‍ അറ്റടര്‍ക് ( Mustafa Kemal Ataturk ) ഇവിടെയാണ് താമസിച്ചിരുന്നത്. അദ്ദേഹം ഇവിടെവച്ചാണ് ഈ ലോകത്തോട് വിടപറഞ്ഞതും. അദ്ദേഹം താമസിച്ച മുറിയും, കട്ടിലും അവിടെ സൂക്ഷിച്ചിട്ടുണ്ട്. ഞങ്ങള്‍ കൊട്ടാരം കണ്ടുകഴിഞ്ഞ് ഒരു ടാക്‌സി പിടിച്ചു ഏഷ്യയെയും യുറോപ്പിനെയും കൂട്ടി യോജിപ്പിക്കുന്ന ബോസ്പുറസ് പാലത്തിലൂടെ യുറോപ്പിള്‍ നിന്നും ഏഷ്യ വരെ യാത്ര ചെയ്ത് തിരിച്ചുവന്നു ടര്‍ക്കി സ്‌ക്വയറില്‍ വന്നിറങ്ങി. അവിടെ ടര്‍ക്കി റിപ്പബ്‌ളിക്കിനു തുടക്കമിട്ട ഒരു ഇസ്ലാമിക രാഷ്ട്രഘടന നിലനിന്ന ടര്‍ക്കിയെ ഒരു മതേതര രാഷ്ട്രമാക്കി മാറ്റിയ മുസ്തഫ കമാല്‍ അറ്റടര്‍ക്കിന്റെയും സുഹൃത്തുക്കളുടെയും പ്രതിമകള്‍ക്ക് മുന്‍പില്‍ നിന്നും ഫോട്ടോയും എടുത്തു ഹോട്ടലിലേക്ക് തിരിച്ചു പോയി.

തുടരും

ടോം ജോസ് തടിയംപാട്

മാര്‍മ്മിറ കടലിന്റെ തൊട്ടടുത്താണ് ഞങ്ങളുടെ ഹോട്ടല്‍ രാവിലെ എഴുന്നേറ്റു ഹോട്ടലില്‍ നിന്നും പ്രാതല്‍ കഴിച്ചതിനു ശേഷം തൊട്ടടുത്ത ടേബിളിലിരുന്ന ജോര്‍ദ്ദാന്‍കാരായ പാലസ്തീനികളോട് കുറച്ചു സമയം സംസാരിച്ച ശേഷം ബ്ലു മോസ്‌ക്കും ഹാഗിയ ചരിത്ര സ്മാരകവും കാണാന്‍ പോയി. ആദ്യം ബ്ലു മോസ്‌ക്കിലേക്ക്.! പഴയ കോണ്‍സ്റ്റ്‌ന്റൈന്‍ ചക്രവര്‍ത്തിയുടെ കൊട്ടാരം തകര്‍ത്തതിനു ശേഷം 1617ല്‍ മുഹമ്മദ് ഒന്നാമന്‍ ചക്രവര്‍ത്തി നിര്‍മിച്ചതാണ് ബ്ലു മോസ്‌ക്ക്. പതിനായിരം പേര്‍ക്ക് ഒരേ സമയത്ത് ഇരുന്നു പ്രാര്‍ത്ഥിക്കാവുന്ന മുസ്ലിം ദേവാലയമാണിത്. പള്ളിയില്‍ പ്രവേശിക്കുന്നവര്‍ നിര്‍ബന്ധമായും തൊപ്പിധരിക്കുകയും ചെരിപ്പുകള്‍ ഊരി മാറ്റുകയും ചെയ്യണം.

പള്ളിയുടെ മുകള്‍ ഭാഗവും ഭിത്തികളും വളരെ വിലകൂടിയ മാര്‍ബിള്‍കൊണ്ട് അലങ്കരിച്ചിരിട്ടുണ്ട്. ഞങ്ങള്‍ പള്ളി കണ്ടിറങ്ങുന്നതിനിടയില്‍ പരിചതഭാവത്തിലെത്തിയ ഒരാള്‍ കാര്‍പ്പെറ്റ് കടയിലേക്ക് ക്ഷണിച്ചു. വളരെ വിലകൂടിയ ലോകത്തിലെ തന്നെ നല്ല കാര്‍പ്പെറ്റുകള്‍ ഞങ്ങള്‍ക്കു പരിചയപ്പെടുത്തി. വിലകെട്ടപ്പോള്‍ ഞെട്ടിപ്പോയി! ഒരു ചെറിയ റഗ്ഗിനു പോലും 600 പൗണ്ട്. അവിടെ നിന്നും ഞങ്ങള്‍ നേരെ പോയത് ഹാഗി സോഫിയ (പരിശുദ്ധമായ വിജ്ഞാനം) എന്നറിയപ്പെടുന്ന ഇന്നത്തെ ഇസ്താംബുള്‍ പട്ടണത്തിന്റെ എപിക് സെന്റര്‍ എന്ന വിശേഷണം അര്‍ഹിക്കുന്ന സ്ഥലത്തേക്കാണ്. വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്രിസ്ത്യന്‍ പള്ളി പിടിച്ചെടുത്താണ് ഇവിടുത്തെ മോസ്‌ക് നിര്‍മ്മിച്ചിരിക്കുന്നത്.

ലോകത്ത് ക്രിസ്തു ശിഷ്യന്‍മാരാല്‍ സ്ഥാപിക്കപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന അഞ്ച് സിംഹാസനങ്ങളായിരുന്നു ഉണ്ടായിരുന്നത്. റോം, കോണ്‍സ്റ്റ്‌ന്റൈനിപ്പോള്‍, അലക്‌സാണ്ട്രിയ, അന്തിയോക്കിയ, ജെറുസലേം എന്നിവയായിരുന്നു. ഇതില്‍ റോമും, അന്തിയോക്കിയയും സ്ഥാപിച്ചത് സൈന്റ് പീറ്ററും, േേകാണ്‍സ്റ്റ്‌ന്റൈനിപ്പോള്‍ സ്ഥാപിച്ചത് സൈന്റ് അന്‍ട്രുവും, അലക്‌സാണ്ട്രിയ സ്ഥാപിച്ചത് സൈന്റ് മാര്‍ക്കും, ജെറുസലേം സ്ഥാപിച്ചത് സൈന്റ് ജെയിംസുമാണ് എന്നാണ് വിശ്വാസം.

റോമിലുണ്ടായ രാഷ്ട്രിയ പ്രതിസന്ധിയും പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട പ്ലേഗും കാരണം കോണ്‍സ്റ്റ്‌ന്റൈന്‍ ചക്രവര്‍ത്തി താല്‍ക്കാലികമായി പുതിയ ആസ്ഥാനം ഇന്നത്തെ ഇസ്താംബുള്‍ അഥവാ കോണ്‍സ്റ്റാന്റിനോപ്പിളില്‍ പണിയുകയായിരുന്നു. കോണ്‍സ്റ്റ്‌ന്റൈന്‍ ചക്രവര്‍ത്തി പണിത പട്ടണമായതുകൊണ്ട് കോണ്‍സ്റ്റാന്റിനോപ്പിളില്‍ എന്നറിയപ്പെടുന്നു.

കാലക്രമത്തില്‍ കോണ്‍സ്റ്റ്‌ന്റൈന്‍ ചക്രവര്‍ത്തിയുടെ ആസ്ഥാനം തിരിച്ചു റോമിലേക്ക് മാറ്റിയപ്പോള്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ രണ്ടാം റോം എന്ന് അറിയപ്പെടാന്‍ തുടങ്ങി കാലം കഴിഞ്ഞപ്പോള്‍ പടിഞ്ഞാറന്‍ സഭകളുടെ നിയത്രണം റോം ഏറ്റെടുത്തു. കിഴക്കന്‍ സഭകളുടെ മുഴുവന്‍ ആസ്ഥാനം കോണ്‍സ്റ്റാന്റിനോപ്പിളിനായി മാറി. ഹാഗി സോഫിയ ബസിലിക്ക കോണ്‍സ്റ്റാന്റിനോപ്പിളിലെ പത്രിയര്‍ക്കിസിന്റെ ആസ്ഥാന കേന്ദ്രമായി മാറി.
കോണ്‍സ്റ്റ്‌ന്റൈന്‍ ചക്രവര്‍ത്തി എ.ഡി 360ലാണ് ഹഗിയ സോഫിയ പള്ളി പണിതത് എ.ഡി 404ല്‍ ഉണ്ടായ കലാപത്തില്‍ തടികൊണ്ട് പണിത ആ പള്ളി പൂര്‍ണ്ണമായും കത്തി നശിച്ചു. പിന്നിട് തിയഡോസ് രണ്ടാമന്‍ ചക്രവര്‍ത്തി എ.ഡി 415ല്‍ മേല്‍ക്കുര മാത്രം തടികൊണ്ടും ബാക്കി മാര്‍ബിള്‍ കൊണ്ടും പള്ളി പുനര്‍നിര്‍മിച്ചു. ആ പള്ളിയും നിക്ക കലാപത്തില്‍ കത്തി നശിച്ചു. ആ പള്ളിയുടെ അവശിഷ്ട്ടങ്ങള്‍ ഇപ്പോളും നമുക്ക് അവിടെ കാണാന്‍ കഴിയും.

ഇന്നു കാണുന്ന ഹഗിയ സോഫിയ ബിസെന്റെയിന്‍ ചക്രവര്‍ത്തിയായിരുന്ന ജസ്റ്റിന്‍ എ.ഡി 537ല്‍ പണികഴിപ്പിച്ചതാണ് ആറു വര്‍ഷം കൊണ്ട് പണിതീര്‍ത്ത ഈ പള്ളിയുടെ അകത്തെ ചിത്രപണികള്‍ തീര്‍ക്കാന്‍ 30 വര്‍ഷമെടുത്തു. 700 കിലോ സ്വര്‍ണ്ണമാണ് പള്ളിയുടെ അകം അലങ്കരിക്കാന്‍ ഉപയോഗിച്ചിരുന്നത്. 13ാം നൂറ്റാണ്ടില്‍ ഈ പള്ളി കിഴടക്കിയ കുരിശു യുദ്ധക്കാര്‍ അതില്‍ നല്ലൊരു ഭാഗം കൊള്ളയടിച്ചു കൊണ്ടുപോയി. രണ്ടു നിലകളുള്ള പള്ളിയുടെ മുകളിലത്തെ നിലയില്‍ മാത്രമായിരുന്നു സ്ത്രികള്‍ക്ക് പ്രവേശനം താഴത്തെ നിലയില്‍ പുരുഷന്‍ മാരും.

7ാം നൂറ്റാണ്ടില്‍ മക്കയില്‍ ഇസ്ലാം ജന്മമെടുത്തപ്പോള്‍ മുതല്‍ അന്നത്തെ ഏറ്റവും വലിയ പട്ടണവും യൂറോപ്പിലേക്കുള്ള വാതിലും എന്നറിയപ്പെടുന്ന കോണ്‍സ്റ്റാറ്റിനോപ്പിലും കിഴടക്കുക എന്നത് അവരുടെ ലക്ഷൃമായിരുന്നു. മുഹമ്മദ് നബി തന്നെ കോണ്‍സ്റ്റാറ്റിനോപ്പിളിനെ കുറിച്ച് പറഞ്ഞിട്ടുള്ളത്, (Verily you shall conquer Constantinople. What a wonderful leader will he be, and what a wonderful army will that army be!’) കോണ്‍സ്റ്റാറ്റിനോപ്പിള്‍ കീഴടക്കുന്ന പട്ടാളവും അതിന്റെ നേതാവും എത്രയോ മഹത്വരമായിരിക്കും. ഈ വാക്കുകള്‍ കേട്ട് ഉസ്ബക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് യാത്രപുറപ്പെട്ടു പല പ്രദേശങ്ങളും കീഴടക്കി വന്നവരാണ് ഇന്നത്തെ ടര്‍ക്കികള്‍ എന്നാണ് ഗൈഡ് ഞങ്ങളോട് പറഞ്ഞത്.

യുദ്ധം ആരംഭിക്കുന്നതിനു മുന്‍പ് മുഹമ്മദ് രണ്ടാമന്‍ അന്നത്തെ കോണ്‍സ്റ്റ്‌ന്റൈന്‍ പതിനൊന്നാമന്‍ ചക്രവര്‍ത്തിയോട് നിങ്ങള്‍ കോണ്‍സ്റ്റാറ്റിനോപ്പിള്‍ ഞങ്ങള്‍ക്ക് കൈമാറിയിട്ട് വേണമെങ്കില്‍ ജീവനും കൊണ്ട് ഒഴിഞ്ഞു പോയ്‌ക്കൊള്ളാന്‍ പറഞ്ഞു. പക്ഷെ അദ്ദേഹം യുദ്ധം ചെയ്തു മരിക്കുകയാണ് ചെയ്തത്.

700 വര്‍ഷത്തെ നിരന്തരമായ യുദ്ധങ്ങള്‍ കോണ്‍സ്റ്റാറ്റിനോപ്പിള്‍ നേരിട്ടെങ്കിലും ആ യുദ്ധങ്ങളെല്ലാം കോണ്‍സ്റ്റാറ്റിനോപ്പിളിനു ചുറ്റും റോമക്കാര്‍ പണിത കൂറ്റന്‍ മതില്‍ തടഞ്ഞു നിര്‍ത്തി. എന്നാല്‍ 1453 മുഹമ്മദ് രണ്ടാമന്‍ കടലില്‍ നിന്നും പീരങ്കികൊണ്ട് നടത്തിയ ആക്രമണത്തില്‍ മതില്‍ പൊളിയുകയും ഓട്ടോമന്‍ സൈന്യം കോണ്‍സ്റ്റാറ്റിനോപ്പിള്‍ കീഴ്‌പ്പെടുത്തുകയും ചെയ്തു.

ഓട്ടോമന്‍ പട്ടാളം മൂന്നു ദിവസം ഭീകരമായ കൊള്ളയും ബലാല്‍ത്സംഗവും നടത്തി, യുദ്ധത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത പ്രായമായവര്‍, കുട്ടികള്‍, സ്ത്രികള്‍ എന്നിവര്‍ ഹഗിയ സോഫിയ പള്ളിയില്‍ അഭയം തേടിയിരിക്കുകയായിരുന്നു. സര്‍വ്വാധികരത്തോടെയും അവരുടെ ഇടയിലൂടെ നടന്നു ഹാഗിയ സോഫിയ പള്ളിയുടെ അള്‍ത്താരയില്‍ കയറി നിന്ന് മുഹമ്മദ് രണ്ടാമന്‍ അദ്ദേഹം ഈ പള്ളി ഇന്നു മുതല്‍ മോസ്‌ക് ആയിരിക്കുമെന്ന് പ്രഖ്യാപിച്ചു.

പ്രായമായവരെ കൊന്നു, സ്ത്രികളെ വെപ്പാട്ടികളാക്കി, കുട്ടികളെ ബലമായി പിടിച്ചുകൊണ്ടുപോയി മതം മാറ്റി, അല്ലാത്തവരുടെ മുകളില്‍ ഗാസിയ ചുമത്തി. കോണ്‍സ്റ്റാറ്റിനോപ്പിളില്‍ ഉണ്ടായിരുന്ന നൂറുകണക്കിനു ഓര്‍ത്തഡോക്‌സ് പള്ളികള്‍ മോസ്‌ക് ആക്കിമാറ്റി. ആ കാലത്ത് ഇവിടെ നിന്നും രക്ഷപെട്ടു ഇറ്റലിയിലെ ഫ്‌ലോറന്‍സില്‍ എത്തിയ ഗ്രീക്ക് ചിന്തകരാണ് നവോഥാനത്തിനു തുടക്കമിട്ടത്.

ഹാഗിയ സോഫിയ പള്ളിയുടെ പ്രധാന കവാടത്തില്‍ സ്ഥാപിച്ചിരുന്ന കോണ്‍സ്റ്റ്‌ന്റൈന്‍ ചക്രവര്‍ത്തിയുടെയും ക്രിസ്തുവിന്റെയും മദര്‍ മേരിയുടെയും ജസ്റ്റിന്‍ ചക്രവര്‍ത്തിയുടെയും ചിത്രങ്ങള്‍ ഒഴിച്ച് മിക്കവാറും ചിത്രങ്ങള്‍ ഇസ്ലാമിക കാലഘട്ടത്തില്‍ തകര്‍ത്തു. അല്ലാത്തവ മറച്ചു വെച്ചു, അവിടെയെല്ലാം മുഹമ്മദ് നബിയുടെയും മറ്റു അഞ്ചു പ്രധാന ഇസ്ലാമിക നേതാക്കളുടെയും പേരുകള്‍ എഴുതിവെച്ചു.

പ്രധാന കവാടത്തിലെ കതകില്‍ സ്ഥാപിച്ചിരുന്ന കുരിശ് ഇസ്ലാമിക മിനാരം പോലെയാക്കി മാറ്റി. ഈ പള്ളിയിലായിരുന്നു ബിസന്‍ന്റൈന്‍ കാലഘട്ടം എന്നറിയപ്പെടുന്ന കാലത്തേ മുഴുവന്‍ രാജാക്കന്മാരും സ്ഥാനാരോഹണം നടത്തിയിരുന്നത്. പള്ളിയുടെ പ്രധാന കവാടം രാജാവിന് മാത്രം പ്രവേശിക്കനുള്ളതായിരുന്നു ആ വാതിലില്‍ പട്ടാളക്കാര്‍ നിന്നു കലക്രമേണ കുഴിഞ്ഞ സ്ഥലം നമുക്ക് ഇപ്പോഴും കാണാം. 1922ല്‍ അവസാനത്തെ ഓട്ടോമന്‍ രാജാവിനെ അധികാര ഭ്രാഷ്ട്ടനക്കി യംഗ് ടര്‍ക്കുകള്‍ അധികാരത്തില്‍ വന്നപ്പോള്‍ പ്രസിഡന്റ് മുഹമ്മദ് അറ്ററ്റാക്ക് 1931 ഹഗിയ സോഫിയ എന്ന മോസ്‌ക്ക് മ്യൂസിയമാക്കി പോതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. ഒരു വര്‍ഷം മുപ്പതു ലക്ഷം പേരാണ് ഇവിടെ സന്ദര്‍ശിച്ചു കൊണ്ടിരിക്കുന്നത്.

റഷ്യയും ഗ്രീസും അടങ്ങുന്ന സഖ്യം ടര്‍ക്കിയുമായി കടുത്ത ശത്രുതയില്‍ കഴിയുന്നതിന്റെ കാരണം ഈ ഹഗിയ സോഫിയ പള്ളിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഹഗിയ സോഫിയ എന്ന ചരിത്ര സ്മാരകം കണ്ടിറങ്ങിയപ്പോള്‍ സമയം 5 മണി. ഞങ്ങള്‍ നേരെ പോയത് മിര്‍മ്മറ കടലില്‍ നടക്കുന്ന ഹൗസ് ബോട്ട് പാര്‍ട്ടിക്കാണ് ആ ബോട്ടില്‍ വെച്ച് രണ്ടു മലയാളികളെ പരിചയപ്പെട്ടു.

തുടരും.

ഒന്നാം ഭാഗം വായിക്കാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക 

ഇസ്ലാമിക കടന്നുകയറ്റത്തിന്റെയും ‘യംഗ് ടര്‍ക്കു’കളുടെയും ഓര്‍ത്തഡോക്‌സ് സഭയുടെ ജന്മഭൂമിയിലൂടെയും നടത്തിയ ഒരു യാത്ര

ജോജി തോമസ്

മതിലുകളും അതിരുകളുമില്ലാത്ത ഒരു സ്ത്രീലോകത്തിന്റെ പുലരി എന്നു കാണാന്‍ സാധിക്കുമെന്ന ആശങ്കയിലാണ് ഭാരതത്തിലെ, പ്രത്യേകിച്ച് കേരളത്തിലെ സ്ത്രീസമൂഹത്തെ വര്‍ത്തമാന വിഷയങ്ങള്‍ കൊണ്ടെത്തിച്ചിരിക്കുന്നത്. സ്ത്രീകള്‍ ബാല്യകാലത്ത് പിതാവിന്റെയും യൗവനകാലത്ത് ഭര്‍ത്താവിന്റെയും വാര്‍ദ്ധക്യകാലത്ത് പുത്രന്റെയും സംരക്ഷണത്തില്‍ കഴിയേണ്ടവളാണെന്ന് മനുസ്മൃതിയില്‍ പറയുന്നതിനെ സങ്കുചിതമായ കാഴ്ചപ്പാടില്‍ കണ്ട് സ്ത്രീകള്‍ പുരുഷന് അടിമപ്പെട്ടും മതിലുകള്‍ക്കുള്ളില്‍ കഴിയേണ്ടവളാണെന്നുമുള്ള ചിന്താഗതി വളര്‍ത്തി ഭാരത സംസ്‌കാരത്തെ വികലപ്പെടുത്തിയവര്‍ക്ക് സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ പ്രബുദ്ധരെന്ന് അഹങ്കരിക്കുന്ന മലയാളി സമൂഹത്തിന് ആധുനിക യുഗത്തിലുള്ള സ്വാധീനമാണ് അടുത്തിടെയുണ്ടായ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്. കാലങ്ങളായി സമൂഹത്തിന്റെ വിവിധ ഇടങ്ങളില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യം തകരുമോ എന്ന ചിന്തയില്‍ നിന്ന് വിളറിപൂണ്ട യാഥാസ്ഥിതിക വര്‍ഗ്ഗം നാടെങ്ങും കലാപത്തിന് തിരികൊളുത്തിയപ്പോള്‍ ദൈവത്തിന്റെ സ്വന്തം നാട് അക്രമങ്ങളുടെയും അരാജകത്വത്തിന്റെയും പേരില്‍ ലോകമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു.

സ്ത്രീ ശാക്തീകരണത്തിനും ലിംഗ സമത്വത്തിനുമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കോടിക്കണക്കിന് രൂപ ചിലവിടുമ്പോഴാണ് കേന്ദ്രഭരണം നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടി തന്നെ സ്ത്രീവിരുദ്ധ നിലപാടുകളുമായി നാട്ടില്‍ അരാജകത്വം സൃഷ്ടിച്ചത്. അടുത്തകാലത്ത് ലോകത്തിലെ 144 രാജ്യങ്ങളില്‍ സ്ത്രീ പുരുഷ സമത്വം സംബന്ധിച്ച് നടന്ന ഒരു പഠനത്തില്‍ ഇന്ത്യക്ക് 87-ാം സ്ഥാനം മാത്രമാണ് ലഭിച്ചതെന്നത് ലോകശക്തിയാകാന്‍ കുതിക്കുന്ന ഇന്ത്യയുടെ ഭരണത്തലവന്‍മാരുടെ കണ്ണുതുറപ്പിക്കേണ്ടതാണ്.

ശബരിമലയിലെ സ്ത്രീപ്രവേശനം ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ടതാണെന്ന വസ്തുത നിലനില്‍ക്കുമ്പോള്‍ തന്നെ നമ്മുടെ സമൂഹത്തിന്റെ പല പഴയകാല ആചാരങ്ങളും ഇന്ന് അനാചാരമാണെന്നത് മറന്നുകൂടാ. ഇതിലുപരിയായി സുപ്രീംകോടതി വിധിക്കെതിരെ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി തന്നെ കലാപവുമായി രംഗത്തു വന്നപ്പോഴും പ്രധാന പ്രചാരണ വിഷയമാക്കിയപ്പോഴും ഇന്ത്യയിലും കേരളത്തിലും സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന മറ്റു വിഷയങ്ങളൊന്നും രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് ഉയര്‍ത്തിക്കൊണ്ടു വരാനില്ലേയെന്ന് പൊതുജനം കരുതിയാല്‍ അതില്‍ തെറ്റുപറയാന്‍ സാധിക്കില്ല. ഇന്ന് സ്ത്രീശാക്തീകരണത്തിനായി വനിതാ മതിലുയര്‍ത്തിയ ഇടതുപക്ഷമാണ് സമീപകാലത്ത് കേരളം കണ്ടെ പ്രധാന വനിതാ മുന്നേറ്റമായ മുല്ലപ്പൂ വിപ്ലവത്തെ അടിച്ചമര്‍ത്താന്‍ നേതൃത്വം നല്‍കിയതെന്നത് തികച്ചും വിരോധാഭാസമാണ്. പാരമ്പര്യം കൊണ്ട് അഹങ്കരിക്കുന്ന ദേശീയ കക്ഷിയായ കോണ്‍ഗ്രസിന്റെതാവട്ടെ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആണുംപെണ്ണും കെട്ട നിലപാടായിപ്പോയി. അയിത്താചാരത്തിന്റെയും പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേത്ര പ്രവേശനത്തിനുമായി ഏറ്റവുമധികം ശബ്ദമുയര്‍ത്തിയ മഹാത്മാഗാന്ധിയുടെ അനുയായികാളാണെന്ന് അവകാശപ്പെടുന്നവരാണ് ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിഷയങ്ങളില്‍ യഥാസ്ഥിതിക ശക്തികളുടെ വാലായി മാറിയത്.

ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസത്തിന്റെ ഭാഗമാണ്. പക്ഷേ സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന വിഭാഗത്തോട് നീതി പുലര്‍ത്താത്ത ആചാരങ്ങള്‍ മാറുക തന്നെ വേണം. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി ഒരിക്കല്‍ പറഞ്ഞിരുന്നു ‘ശക്തി വരുന്നത് ശരീരബലത്തില്‍ നിന്നല്ല, ദൃഢനിശ്ചയത്തില്‍ നിന്നാണെന്ന്’. ഭാരതത്തിലെയും കേരളത്തിലെയും സ്ത്രീജനങ്ങളുടെ ദൃഢനിശ്ചയത്തിനു മുന്നില്‍ പല ആചാരങ്ങളും വഴിമാറുന്ന കാലം വിദൂരമല്ല.

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

ടോം ജോസ് തടിയംപാട്

ഇന്നത്തെ ടര്‍ക്കിയിലെ ഇസ്താംബൂള്‍ അഥവ പഴയ കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്ന പട്ടണം ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുന്ന അവശേഷിക്കുന്ന ചരിത്ര ശേഷിപ്പുകളുടെ ഒരു അടയാളമാണ്. റോമിലെ രാജാവായിരുന്ന കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി 330ല്‍ പണിത പട്ടണമായിരുന്നതുകൊണ്ട് ഇതിനെ കോണ്‍സ്റ്റാന്റിനോപ്പില്‍ എന്നറിയപ്പെട്ടിരുന്നുവെങ്കില്‍ 1453ല്‍ ഓട്ടോമന്‍ രാജാവ് മുഹമ്മദ് രണ്ടാമന്‍ ഈ പട്ടണം പിടിച്ചടക്കി ഇസ്താംബൂള്‍ അഥവ ഇസ്ലാമിന്റെ പട്ടണം എന്നു പേരാക്കി, പിന്നിട് ഈ പട്ടണം ടര്‍ക്കി രാജാവിനെ പുറത്താക്കി മുഹമ്മദു അറ്റിറ്റാക്ക് എന്ന പട്ടാള നേതാവ് പിടിച്ചടക്കി യംഗ് ടര്‍ക്കുകള്‍ എന്നറിയപ്പെടുന്ന ഇവര്‍ ജനാധിപത്യം സ്ഥാപിച്ചു, ചരിത്രത്തില്‍ ആദ്യമായി പര്‍ദ നിരോധിച്ച, വെള്ളിയാഴ്ച പൊതു അവധി അല്ലാതാക്കി പ്രഖ്യാപിച്ച ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യത്തിന്റെ തലസ്ഥാനമായിമാറി ഈ പട്ടണം.

ചരിത്രം ഇഷ്ട്ടപ്പെടുന്ന ആരെയും ആകര്‍ഷിക്കുന്ന ഈ പട്ടണത്തിന്റെ എപ്പിക്ക് സെന്റര്‍ എന്നു പറയാവുന്ന ഹാഗി സോഫിയ എന്ന പള്ളിയും യുറോപ്പ് മുതല്‍ ഇന്ത്യവരെ വ്യാപിച്ചു കിടക്കുന്ന പ്രദേശം അടക്കി ഭരിച്ച സുലൈമാന്‍ ദി മഗ്‌നീഫിഷന്റ് ഉള്‍പ്പെടെയുള്ള മഹാ പ്രതാപികളായ മഹാ രാജാക്കന്മാര്‍ വാണരുളിയ ടോപ്പ്‌കോപ്പി പാലസും, അവിടെ സൂക്ഷിച്ചിരിക്കുന്ന പ്രവാചകന്‍ മുഹമ്മദ് നബിയുടെ ഭൗതിക ശരിരഭാഗങ്ങളും അദേഹത്തിന്റെ വാളും, പട്ടണത്തെ ചുറ്റി റോമക്കാര്‍ പണിത കോട്ടയും, ബ്ലു മോസ്‌ക്കും ഗ്രേറ്റ് ബസാറും, ഈജിപ്ഷ്യന്‍ ബസാറും സുലൈമാന്‍ മോസ്‌ക്കും മഹാരാജാക്കന്മാരുടെ ശവകുടിരവും, ഏഷ്യയെയും യുറോപ്പിനെയും കൂട്ടി യോജിപ്പിക്കുന്ന ബോസ്പുറസ് കടലിനു കുറുകെയുള്ള ബോസ്പുറസ് പാലവും, വര്‍ണ്ണശബളമായ നദിക്കരയിലെ (Domabhce Palace) കൊട്ടാരവും എല്ലാം ഈ പട്ടണത്തിലെ സഞ്ചാരികളെ ആകര്‍ഷിച്ചു നില്‍ക്കുന്നു.

പഴയ കാലത്ത് ഏഷ്യയില്‍ നിന്നും റോഡ് മാര്‍ഗം യുറോപ്പിലേക്ക് ആളുകള്‍ എത്തിയിരുന്നത് കോണ്‍സ്റ്റാന്റിനോപ്പിള്‍ വഴി ആയിരുന്നു. ഒരുകാലത്ത് ലോകത്തെ മുഴുവന്‍ ഓര്‍ത്തഡോക്‌സ് സഭയുടെയും കേന്ദ്രം കോണ്‍സ്റ്റാന്റിനോപ്പിള്‍ ആയിരുന്നു. ഇതൊക്കെ ലോക ചരിത്രത്തില്‍ പഠിക്കുന്ന കാലത്ത് ഈ പട്ടണം ഒക്കെ ഒരു സ്വപ്നം മാത്രമായിരുന്നു ഈ മഹാനഗരം കാണുന്നതിനു വേണ്ടി ഞാനും ജോസ് മാത്യുവും സജി തോമസും കൂടി കഴിഞ്ഞ സെപ്റ്റംബര്‍ മാസം 24നു മാഞ്ചസ്സ്റ്റര്‍ എയര്‍ പോര്‍ട്ടില്‍ നിന്നും യാത്രതിരിച്ചു. ആ വിമാനം ഞങ്ങളെ ജര്‍മിനിയിലെ ഫ്രാങ്ക് ഫോര്‍ട്ട് വിമാനത്താവളത്തില്‍ എത്തിച്ചു ഫ്രാങ്ക് ഫോര്‍ട്ട് വിമാനത്താവളം വലിയ കടലുപോലെ കണ്ണെത്തെത്ത ദൂരം നീണ്ടുകിടക്കുന്നതായി തോന്നി അവിടെ നിന്നും ഇസ്താംബൂളിലേക്ക് പോകുന്ന വിമാനം കിടക്കുന്നിടത്തേക്ക് എയര്‍പോര്‍ട്ട് ബസ് ഡ്രൈവര്‍ ഇല്ലാതെ ഓടുന്ന ട്രം എന്നിവ കൂടതെ വളരെ നേരം നടന്നാണ് എത്തിയത്. ഞങ്ങള്‍ ഫ്രാങ്ക് ഫോര്‍ട്ട് വിമാനത്താവളത്തിന്റെ വലുപ്പം കണ്ട് അന്തംവിട്ടുപോയി.

ഞാന്‍ ഈ ഫ്രാങ്ക് ഫോര്‍ട്ട് വിമാനത്താവളത്തെ പറ്റി ആദ്യമായി കേള്‍ക്കുന്നത് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന പുസ്തകത്തില്‍ നിന്നുമാണ് ജവഹര്‍ലാല്‍ നെഹ്റു സിറ്റ്‌സര്‍ലാന്‍ഡില്‍ വെച്ചു മരിച്ച അദ്ദേഹത്തിന്റെ ഭാര്യയുടെ ശരീരവുമായി ഇന്ത്യയിലേക്ക് യാത്ര തിരിച്ചത് ഫ്രാങ്ക് ഫോര്‍ട്ട് വിമാനത്താവളം വഴിയായിരുന്നു. ഫ്രാങ്ക് ഫോര്‍ട്ടില്‍ നെഹ്രുവിന്റെ വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ ജര്‍മ്മന്‍ ചാരസംഘടനയിലെ ഒരു ഓഫീസര്‍ വന്നിട്ട് നെഹ്റുവിനോട് പറഞ്ഞു, ഹിറ്റ്‌ലര്‍ കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് നെഹ്റു എനിക്ക് ഒരു ഏകാധിപതിയെ കാണാന്‍ താല്‍പ്പര്യമില്ലന്ന് പറഞ്ഞു ആ ഓഫീസറെ പറഞ്ഞയച്ചു. ഞാന്‍ ഫ്രാങ്ക് ഫോര്‍ട്ട് വിമാനത്താവളത്തിലൂടെ നടന്നപ്പോള്‍ മനസ്സില്‍ നിറഞ്ഞു നിന്നത് ഭാരതം ലോകത്തിനു സംഭാവന ചെയ്ത വിശ്വപൗരനും ജനാധിപത്യ-മതേതരവാദിയും സയന്‍സിനെയും, അറിവിനെയും പ്രണയിച്ച ആ വലിയ പ്രതിഭയുടെ പാദ സ്പര്‍ശനം ഏറ്റ മണ്ണിലൂടെയാണല്ലോ ഞാന്‍ നടക്കുന്നത് എന്നതായിരുന്നു.

അവിടെ നിന്നും രണ്ടു മണിക്കൂറുകള്‍ക്ക് ശേഷം ഞങ്ങളെയും വഹിച്ചു കൊണ്ടുള്ള വിമാനം ഇസ്താംബൂള്‍ അഥവ പഴയ കോണ്‍സ്റ്റാന്റിനോപ്പിളിനെ ലക്ഷ്യമാക്കി പറന്നുയര്‍ന്നു ആ യാത്രയില്‍ എന്റെ അടുത്ത സീറ്റില്‍ ഇരുന്നത് കാനഡയില്‍ പഠിക്കുന്ന ടര്‍ക്കിയിലെ ഒരു എം.പിയുടെ മകനായിരുന്നു അദ്ദേഹവുമായി ടര്‍ക്കി രാഷ്ട്രീയവും ചരിത്രവും സംസാരിച്ചിരുന്നത് കൊണ്ട് സമയം പോയത് അറിഞ്ഞില്ല. അദ്ദേഹത്തിന്റെ പിതാവ് നിലവിലെ ഭരണാധികാരി പ്രസിഡന്റ് എതിരാളിയാണ് പിതാവ് യംഗ് ടര്‍ക്കുകള്‍ക്ക് നേതൃത്വം കൊടുത്ത മുഹമ്മദ് അറ്ററ്റാക്കിന്റെ അനുയായിയാണ് എന്നു പറഞ്ഞു. മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഞങ്ങളുടെ വിമാനം ഇസ്താംബൂള്‍ ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തു. ആകാശത്തു നിന്നും നോക്കുമ്പോള്‍ തന്നെ പഴയ കോണ്‍സ്റ്റാന്റിനോപ്പിളിന്റെ കവജം എന്നു പറയാവുന്ന റോമന്‍ മതിലുകള്‍ കാണാമയിരുന്നു. ദീപാലംങ്കാരവിഭൂഷിതയായി ഏഷ്യയെയും യുറോപ്പിനെയും ബന്ധിപ്പിച്ചുകൊണ്ട് ബ്ലാക്ക് സീ യുടെ ഭാഗമായ മാര്‍മാറ സീ യോടു ചേര്‍ന്ന് കിടക്കുന്ന ബോസ്പുറസ് നദിക്കു കുറുകെ നില്‍ക്കുന്ന പാലത്തിന്റെ കാഴ്ച ആകാശത്തുനിന്നും കാണുമ്പോള്‍ അതിമനോഹരമായിരുന്നു ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഒരു ടാക്‌സി പിടിച്ചു ബുക്ക് ചെയ്തിരുന്ന ഹോട്ടലില്‍ എത്തി അന്ന് അവിടെ അന്ന് കിടന്നുറങ്ങി.

നേരം വെളുത്ത് നോക്കിയപ്പോള്‍ പൂച്ചകളും പട്ടികളും തലങ്ങും വിലങ്ങും നടക്കുന്നതാണ് കണ്ടത് അന്വഷിച്ചപ്പോള്‍ പൂച്ച ഇവിടുത്തെ വിശുദ്ധ മ്യഗമാണ് എന്നാണ് മനസിലായത്. ‘കെഡി’ എന്നാണ് ഇവിടെ പൂച്ചകളുടെ പേര്. എവിടെയും അവരുണ്ട് തെരുവില്‍, മോസ്‌കിനുള്ളില്‍, കടല്‍തീരത്ത്, പാര്‍ക്കുകളില്‍, ശ്മശാനങ്ങളില്‍. എല്ലായിടത്തും അവര്‍ക്ക് ഭക്ഷണവും വെള്ളവും വിശ്രമിക്കാന്‍ കൂടുകളും കരുതിയിരിക്കുന്നു. വഴിയാത്രക്കാര്‍ അവരെ താലോലിക്കുന്നു. 99% മുസ്ലീങ്ങളാണെങ്കിലും മറ്റൊരു മുസ്ലീം രാജ്യത്തും കാണാത്തത്ര നായ്ക്കളെയും അവിടെ കണ്ടു. പക്ഷെ അവ തെരുവുനായ്ക്കളല്ല. ഓരോ തെരുവിലും പെറ്റ് ഷോപ്പുകളും വെറ്റിനറി ഷോപ്പുകളുമുണ്ട്. ഇസ്താംബുള്‍ നഗരത്തില്‍ മാത്രം 50000 തെരുവു പൂച്ചകളുണ്ടെന്നാണ് കണക്ക്. ശരിക്കും ഇതിലേറെ വരുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. തന്റെ അടുത്ത് വിശ്രമിച്ച പൂച്ചയുടെ ഉറക്കം കെടുത്താതെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ച പ്രവാചകന്‍ നിലതെറ്റി വീണ് കൈ ഒടിഞ്ഞ കഥ ഈ സമൂഹത്തില്‍ ഇവര്‍ക്കുണ്ടായിരുന്ന സ്ഥാനം പ്രഖ്യാപിക്കുന്നു.

പ്രവാചകനായ മുഹമ്മദ് നബിയെ ഒരു സര്‍പ്പത്തില്‍ നിന്നും ഒരു പൂച്ച രക്ഷിച്ച കഥ ഇവരുടെ സംരക്ഷണത്തിന് കാരണമായെന്നു പറയപ്പെടുന്നു. മറ്റൊരു കഥ പ്രവാചകന്‍ ഉറങ്ങിയപ്പോള്‍ ഒരു പൂച്ച അദ്ദേഹത്തിന്റെ പോക്കറ്റില്‍ കയറികിടന്നുറങ്ങി ആ പൂച്ചയുടെ ഉറക്കം നഷ്ട്ടപ്പെടുത്താതിരിക്കാന്‍ അദ്ദേഹം ആ പോക്കറ്റ് മുറിച്ചു മാറ്റി എന്നാണ്. പൂച്ചയെ കൊന്ന പാപം തീരണമെങ്കില്‍ ഒരു പള്ളി പണിതുനല്‍കണം എന്നിവര്‍ വിശ്വസിക്കുന്നതില്‍ നിന്നു മനസ്സിലാകും പൂച്ചയ്ക്ക് ഈ സമൂഹത്തിലുള്ള പ്രാധാന്യം. പതിമൂന്നാം നൂറ്റാണ്ടു മുതലുള്ള രേഖപ്പെടുത്തപ്പെട്ട പൂച്ച ചരിത്രം പലയിടത്തുമുണ്ട്. മറ്റൊരു പ്രത്യേകതയെന്നു പറയുന്നത് ഈ നഗരം മോസ്‌ക്കുകളുടെ നഗരമാണ് പ്രതിഭശാലികളായ മഹാരാജാക്കന്മാര്‍ പണിത ഭിമാകരന്‍ന്മരായ മോസ്‌ക്കുകള്‍ ധാരാളം ഇവിടെ കാണാം റോമില്‍ നിറയെ കാണുന്ന പള്ളികള്‍ പോലെ.

കാരൂര്‍ സോമന്‍

ആകാശത്ത് നിന്ന് പ്രസരിക്കുന്ന പ്രകാശ കിരണങ്ങള്‍ പോലെയാണ് ലോകമെമ്പാടുമുള്ള വിശ്വോത്തര സര്‍വകലാശാലകള്‍. നൂറ്റാണ്ടുകളായി അത്ഭുതകരമായ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ടിരിക്കുന്ന കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലേക്ക് ലണ്ടനിലെ കിംഗ് ക്രോസ് റയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒന്നര മണിക്കൂര്‍ യാത്ര ചെയ്ത് അവിടെയെത്തി. തണല്‍ വിരിച്ചു നില്‍ക്കു മരങ്ങളുടെയും വര്‍ണ്ണ വൈവിധ്യമാര്‍ന്ന പൂക്കളുടെയും മധ്യത്തില്‍ നില്‍ക്കുന്ന പടവൃക്ഷമാണ് കേംബ്രിഡ്ജ്. ആ വൃക്ഷത്തിന്റെ കൊമ്പുകളിലും, ചില്ലകളിലും, പൊത്തുകളിലും, ഇലകളിലും, വിവിധ ദേശങ്ങളില്‍ നിന്നു വരു പക്ഷികള്‍ കൂടുകെട്ടുന്നതു പോലെയാണ് വിവിധ ദേശങ്ങളില്‍ നിന്നുവരു സമര്‍ത്ഥരായ കുട്ടികള്‍ കേംബ്രിഡ്ജ് എന്ന വിശ്വവിജ്ഞാന പടവൃക്ഷത്തില്‍ കൂടു കെട്ടുന്നത്. ഈ വൃക്ഷത്തിന്റെ തളിരില പടര്‍പ്പുകളില്‍നിന്ന് മധുരം നിറഞ്ഞ ഫലങ്ങള്‍ ഭക്ഷിച്ചവര്‍ മടങ്ങുന്നു.

ഇന്നും ഇവിടെ പഠിക്കുന്ന കുട്ടികള്‍ ചെറിയ ജോലികള്‍ ചെയ്താണ് അവരുടെ പഠനചെലവുകള്‍ നടത്തുന്നത്. അവര്‍ മാതാപിതാക്കളെ ബുദ്ധിമുട്ടിക്കാറില്ല. ചെറുപ്പം മുതല്‍ കുട്ടികള്‍ അദ്ധ്വാനത്തില്‍ കൂടിയാണ് ഇവിടുത്തെ കുട്ടികള്‍ വളരുന്നത്. അതിനാല്‍ അവരില്‍ ആരോഗ്യവും, ശക്തിയും ബുദ്ധിയും വളര്‍ന്നുകൊണ്ടിരിക്കുന്നു. എന്റെ മുന്നിലേക്ക് ആദ്യം ചിറകടിച്ചെത്തിയത് ഇന്ത്യയുടെ അഭിമാനമായ നമ്മുടെ അയല്‍ക്കാരന്‍ കോയമ്പത്തൂരിലെ ഈറോഡില്‍ 1887 ഡിസംബര്‍ 22ന് ജനിച്ച് 1920 ഏപ്രില്‍ 20ന് അന്തരിച്ച ലോകപ്രശസ്ത ഗണിത ശാസ്ത്രജ്ഞനും കണക്കിന്റെ മാന്ത്രികനുമായിരു ശ്രീനിവാസ രാമാനുജനാണ്. ഇതുപോലുള്ള വിദ്യാകേന്ദ്രങ്ങളില്‍ നിന്ന് പഠിച്ചുവന്നവരെല്ലാം സമൂഹത്തിന് ക്രിയാത്മകമായി ആശയങ്ങള്‍ നല്കിയവരും ജീവിതപുരോഗതിക്ക് പ്രൗഢസുന്ദരമായ ചൈതന്യം നല്കിയവരുമാണ്. വിശ്വമെങ്ങും നിറഞ്ഞു നില്‍ക്കാന്‍ രാമാനുജന് ഗുണമായതും ജ്ഞാനാനന്തമായ ഈ ചൈതന്യമാണ്. വികസിത രാജ്യങ്ങളിലെ സര്‍വ്വകലാശാലകളില്‍ പഠിച്ചിറങ്ങുവരെ ശ്രദ്ധിച്ചാല്‍ ചില സത്യങ്ങള്‍ മനസ്സിലാക്കാം. മതത്തെക്കാള്‍ മനുഷ്യരെ സ്‌നേഹിക്കുന്നു. ആരോടും പുഞ്ചിരികൊണ്ട് വിനയത്തോടെ സംസാരിക്കുന്നു. സൃഷ്ടിപരമായ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. അക്രമത്തെ വെറുക്കുന്നു. സ്‌നേഹവും സമാധാനവും നിലനിര്‍ത്തുന്നു. മാത്രവുമല്ല നമ്മുടെ ശീലങ്ങളും മാറും. അതിനുദാഹരണമാണ് രാമാനുജന്‍. ദാരിദ്യത്തിലും പട്ടിണിയിലും പഠിച്ചുവളര്‍ന്ന രാമാനുജന്‍ ഒരിക്കലും മദ്രാസില്‍വച്ച് അടുക്കളയില്‍ കയറി ഭക്ഷണം പാകം ചെയ്തിട്ടില്ല. ഇംഗ്ലണ്ടില്‍ വന്നപ്പോള്‍ സ്വന്തമായി പാചകം ചെയ്തു ഭക്ഷിക്കാന്‍ തുടങ്ങി. ഇന്‍ഡ്യയിലെ പുരുഷമേധാവിത്വം അവരെ അടുക്കളയില്‍ കയറ്റുന്നില്ല. ഇവിടെ സ്ത്രീയും പുരുഷനും തുല്യമാണ്. ഇവിടെനിന്ന് പഠിച്ച് പുറത്തിറങ്ങിയ ജവഹര്‍ലാല്‍ നെഹ്രു, റ്റാറ്റയുടെ സ്ഥാപകന്‍ ഡോറാബജി റ്റാറ്റാ, ഇംഗ്ലീഷ് നോവലിസ്റ്റ് അഹമ്മദ് സല്‍മാന്‍ റുഷുദി, മന്‍മോഹന്‍സിംഗ് തുടങ്ങി എത്രയോ മഹത് വ്യക്തികള്‍ക്ക് ഇവിടുത്തെ വിദ്യാഭ്യാസം കരുത്തു പകര്‍ന്നു. സാമൂഹികനീതിക്കും വളര്‍ച്ചയ്ക്കുമായി ഇന്‍ഡ്യയില്‍ അവരുടെ വിലപ്പെട്ട ഇടപെടലുകള്‍ നാം കണ്ടതാണ്.

വിദ്യാഭ്യാസം ഒരു പൗരന്റെ അവകാശമായതുകൊണ്ടാണ് ഇവിടുത്തെ കുട്ടികള്‍ പതിനെട്ടു വയസ്സുവരെ യാതൊരു ആശങ്കകളും ചിലവുകളും കൂടാതെ പഠിക്കുന്നത് എല്ലാം സര്‍ക്കാരിന്റെ ചുമലിലാണ്.. നമ്മുടെ നാട്ടില്‍ സമര്‍ത്ഥരായ ഒരു കുട്ടിക്ക് സാമ്പത്തികമില്ലാതെ തുടര്‍പഠനം നടത്തുവാന്‍ ഭാരപ്പെടുമ്പോള്‍ ഇവിടുത്തെ സമ്പത്തില്ലാത്ത കുട്ടികള്‍ക്ക് ബിരുദമല്ല ബിരുദാനന്തര പഠനങ്ങള്‍ക്ക് എത്ര തുകവേണമെങ്കിലും ബാങ്കുകള്‍ നല്കും. ആ പണം മടക്കികൊടുക്കുന്നതാകട്ടെ തൊഴില്‍ ലഭിച്ച് എല്ലാ മാസവും ലഭിക്കു ശമ്പളത്തില്‍നിന്ന് തുച്ഛമായ തുക ഈടാക്കിയാണ്. ഇവിടെ പാഠ്യവിഷയങ്ങള്‍ തെരെഞ്ഞെടുക്കുനന്നത് കുട്ടികളുടെ ആഗ്രഹവും അഭിരുചിയുമനുസരിച്ചാണ്. അവര്‍ തെരെഞ്ഞെടുക്കു വിഷയങ്ങളില്‍ അവരെ അറിവിന്റെ വിശാലമായ ലോകത്തേയ്ക്ക് നയിക്കുന്നത് ഉത വിദ്യാഭ്യാസമുള്ള അധ്യാപകരാണ്. ആദ്യമായി ഒരു കുട്ടി ക്ലാസ്സില്‍ വരുമ്പോള്‍ അവനെ പഠിപ്പിക്കുന്നത് സ്വന്തം മുറി ശുദ്ധിചെയ്യാനാണ്. അതിനുശേഷം മാത്രമാണ് അവനെ ചിത്രം വരപ്പിക്കുന്നതും അക്ഷരങ്ങള്‍ പഠിപ്പിക്കുന്നതും. അവനെ ആദ്യം പഠിക്കുന്ന ആ ശുചിത്വബോധം തുടര്‍ന്നുള്ള ക്ലാസ്സുകളിലും ലഭിക്കുന്നു. അതിനാല്‍ വീടും പരിസരങ്ങളും നാടും നഗരവും അവന്‍ മലിനമാക്കുില്ല. ഇങ്ങനെ എല്ലാ വിഷയങ്ങളിലും ആവശ്യമുള്ള അവബോധമുള്ളതിനാല്‍ അവര്‍ നാടിന്റെ സമ്പത്തും ഒരു പരിഷ്‌കൃത സമൂഹത്തിന്റെ അംഗവുമാകുന്നു.

1209-ല്‍ സ്ഥാപിക്കപ്പെട്ട ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ പൗരാണിക സ്വഭാവം ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. ഈ യൂണിവേഴ്‌സിറ്റിയുടെ ചുറ്റിനുമുള്ള ഓരോ ദൃശ്യങ്ങളും നയനാനന്തകരമാണ്. മധുരനാദം പൊഴിച്ചുകൊണ്ടൊഴുകുന്ന കാം നദിയും അതിലൂടെ വള്ളം തുഴഞ്ഞുപോകു വിദ്യാര്‍ത്ഥികളും, അരയന്നങ്ങളും മുളച്ചുപൊന്തിനില്‍ക്കുന്ന പച്ചപ്പൂകളും മരങ്ങളും യൂണിവേഴ്‌സിറ്റിയുടെ സൗന്ദര്യപൊലിമ വര്‍ദ്ധിപ്പിക്കുന്നു. വള്ളത്തിലിരുന്നു ഒരാള്‍ വയലിന്‍ അതിസാഹസമായി വായിക്കുന്നു. അടുത്തുകൂടി വള്ളത്തില്‍ പോകുന്ന സുന്ദരിമാരുടെ മിഴികള്‍ സംഗീതത്തില്‍ ലയിച്ചു. എങ്ങും കുളിര്‍മ പരന്നു നിന്നു. ആ വള്ളം കണ്ണില്‍ നിന്നും മറയുന്നതുവരെ ഞാനവിടെ നിന്നു. ഫിസിക്‌സ്, കെമിസ്ട്രി, മെഡിസിന്‍, ലിറ്ററേച്ചര്‍, സമാധാനം തുടങ്ങിയ മേഖലകളില്‍ എത്രയെത്ര നോബല്‍ പുരസ്‌കാരങ്ങളാണ് ഈ സ്ഥാപനം നേടിയത്. ഇത് ജന്മമെടുക്കാനുണ്ടായ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രമുഖ പണ്ഡിതന്മാരും ലോക്കല്‍ ഭരണകൂടവും തമ്മിലുള്ള കിടമത്സരമാണ്. അറിവുണ്ടെന്നു നടിക്കുന്നവരോടു ഏറ്റുമുട്ടാന്‍ ഈ പണ്ഡിതര്‍ തയ്യാറായത് പുതിയൊരു യൂണിക് അവര്‍ തയ്യാറെടുത്തു. അതിനു രാജാവായിരുന്ന ഹെന്‍ട്രി മൂന്നാമന്‍ കൂട്ടുനിന്നു. ഇവിടെ ലോകത്ത് ആദ്യമായി പാവപ്പെട്ട കുട്ടികള്‍ക്കും പഠിക്കാന്‍ അവസരമൊരുക്കി. അത് വിദ്യയ്ക്ക് ലഭിച്ച വലിയൊരു അംഗീകാരവും സ്വാതന്ത്ര്യവുമായിരുന്നു. പഠിക്കാന്‍ നിവര്‍ത്തിയില്ലാത്ത പാവപ്പെട്ടവന് ധാര്‍മ്മിക നീതി ലഭിക്കണം. സമത്വം വേണം. വിദ്യയ്ക്ക് വലിയവനോ ചെറിയവനോ എന്നില്ല അതായിരുന്നു അവരുടെ നിലപാട്. പണം എങ്ങനെ കണ്ടെത്തും അതായി പിന്നീടുള്ള പ്രശ്‌നം. അതിനവര്‍ കണ്ടെത്തിയ മാര്‍ഗ്ഗം പണമില്ലാത്തവര്‍ കോളേജില്‍ ചെറിയ ജോലികള്‍ ചെയ്യണം. അതിലൂടെ സാമ്പത്തിക നേട്ടം ലഭിക്കും. കേംബ്രിഡ്ജിലും അവിടുത്തെ ട്രിനിറ്റികോളേജിലും കുട്ടികള്‍ മേശകള്‍, കസേരകള്‍, ഇരിക്കുന്ന മുറികള്‍, ലൈബ്രറി പുസ്തകങ്ങള്‍ വരാന്തകള്‍ അങ്ങനെ എല്ലായിടത്തും ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്തു പണം നേടി. അതിനുള്ളിലെ റസ്റ്റോറന്റുകളില്‍ പാത്രങ്ങള്‍ കഴുകാനും, കോഫി ഉണ്ടാക്കാനും അത് തീന്മേശയില്‍ കൊടുക്കാനും, മേശകള്‍ തുടച്ചു വൃത്തിയാക്കാനും കുട്ടികള്‍ മുന്നോട്ടു വന്നു. ആ കൂട്ടത്തില്‍ ആധുനിക ശാസ്ത്രത്തിനു അസ്ഥിവാരമിട്ട സര്‍ ഐസക്ക് ന്യൂട്ടനും വരും. അദ്ദേഹത്തിനു ലഭിച്ചത് ആയിരമായിരം പുസ്തകങ്ങള്‍ ഉള്ള ലൈബ്രറിയായിരുന്നു. ക്രിസ്തുമസ് ദിനമായ ഡിസംബര്‍ 25ന് 1642ല്‍ ജനിച്ച ഐസക് 1661ലാണ് ഇവിടെ എത്തുത്. സമ്പന്നമല്ലാത്ത ഒരു കര്‍ഷക കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്.

ഇന്‍ഡ്യ ശാസ്ത്രം, കണക്ക്, ഐ.റ്റി മേഖലകളില്‍ മുന്നേറുന്നുവെങ്കിലും പാശ്ചാത്യരാജ്യത്തു ലഭിക്കുന്ന ശാസ്ത്ര – സാങ്കേതിക- പരീക്ഷണ- നിരീക്ഷണ – ഗവേഷകരംഗങ്ങളില്‍ വിജ്ഞാനോല്പാദനത്തിനുള്ള പരീക്ഷണശാലകളോ, ലൈബ്രറികളോ ഇല്ല പറയാനായി. പേരിന് വേണ്ടി എല്ലാമുണ്ട്. രാമാനുജനെ വളര്‍ത്തി വലുതാക്കിയത് കേംബ്രിഡ്ജിലെ ബൃഹത്തായ ലോകോത്തര പുസ്തകശേഖരമാണ്. ഏതു വിഷയവും ആധികാരികമായി പഠിക്കാന്‍ അവിടെ പുസ്തകങ്ങളും വായനാമുറികളുമുണ്ട്. അനേകായിരം ശിഷ്യഗണങ്ങളെ അറിവുള്ളവരാക്കിയ ആ ജ്ഞാനഭണ്ഡാരത്തെ ഞാനും താണുവണങ്ങി നോക്കി നിന്നു. ഇന്‍ഡ്യയിലേതുപോലെ ഇവിടുത്തെ കുട്ടികള്‍ പഠിക്കുന്നത് കാണാപാഠങ്ങളോ, ചുമലില്‍പേറി നടക്കുന്ന പുസ്തകങ്ങളോ അല്ല. അതിലുപരി പഠിക്കുന്ന പുസ്തകങ്ങളിലെ അന്വേഷണ-നിരീക്ഷണ- ഗവേഷണ കണ്ടെത്തലുകളാണ്. അവര്‍ അറിവിന്റെ ആത്മാവിനെ തേടിയാണ് സഞ്ചരിക്കുന്നത്. അല്ലാതെ മത-രാഷ്ട്രീയത്തിന്റെ ആത്മാവിനെ തേടിയല്ല. മതങ്ങളെ മറയാക്കു അധികാരികള്‍ക്കോ രാജ്യങ്ങള്‍ക്കോ അല്ലെങ്കില്‍ ജ്ഞാനം വിപണിയില്‍ വിറ്റ് കാശുണ്ടാക്കുന്നവര്‍ക്കോ വളരാന്‍ സാധിക്കില്ല. അവിടെ വളരുന്നത് പടവൃക്ഷമെന്ന വിദ്യയല്ല മറിച്ച് കുറ്റിച്ചെടികളായ വിദ്യാഭ്യാസമാണ്.

RECENT POSTS
Copyright © . All rights reserved