ടോം ജോസ് തടിയംപാട്
രണ്ടാം ദിവസം ഞങ്ങള്‍ രാവിലെ ടോപ് കാപ്പി പാലസ് കാണുന്നതിനു വണ്ടിയാണ് പോയി ചരിതത്തിലെ ഏറ്റവും വലിയ സിഹാസനത്തെ നയിച്ച പ്രഗത്ഭരായ ഓട്ടോമന്‍ രാജാക്കന്മാര്‍ വാണരുളിയ ടോപ് കാപ്പി പാലസിന്റെ പ്രൗഢി ന്ന് കാണേണ്ടതു ന്നെയാണ്. ഈ കൊട്ടാരത്തിലാണ് മുഹമ്മദ് നബിയുടെ വാളും ഭൗതികാവശിഷ്ട്ടങ്ങളും മോശയുടെ വടിയും സൂക്ഷിച്ചിട്ടുള്ളത്. ഓട്ടോമന്‍ ഈജിപ്റ്റും, അറേബ്യയും കീഴ്‌പ്പെടുത്തിയ കാലത്ത് അവിടെ നിന്നും കൊണ്ടുവന്നതാണ് ഇതെല്ലാം. കാരണം ഓട്ടോമന്‍ രാജാക്കന്മാര്‍ അവകാശപ്പെട്ടിരുന്നത് അവര്‍ ഇസ്ലാമിന്റെ സംരകഷകരാണെന്നാണ്.
ടോപ് കാപ്പി പാലസിലേക്കുള്ള പ്രവേശനം പാസുമൂലമാണ്. പാലസിനു മുന്‍പിലുള്ള പൂന്തോട്ടം തന്നെ വളരെ വലുതും മനോഹരവുമാണ്. രാജാവിന്റെ ട്രഷറി റൂം, വിദേശ അംബാസഡര്‍മാരും മന്ത്രിമാരുമായി മീറ്റിംഗ് നടക്കുന്ന മുറികള്‍ രാജാവിന്റെ കിടപ്പറ ഇതെല്ലാം അതിമനോഹരമാണ്. മുഹമ്മദ് നബിയുടെ ഉടവാള്‍, ഓട്ടോമന്‍ രാജാക്കന്മാര്‍ ഉപയോഗിച്ച വാളുകള്‍ ആ കാലത്തേ ക്ലോക്കുകള്‍ രാജാക്കന്മാരുടെ ഡ്രസ്സുകള്‍, ആയുധങ്ങള്‍, ആഭരണങ്ങള്‍ എല്ലാം അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. രജാവും മന്ത്രിമാരുമായി സംസാരിക്കുന്നതു രാജാവിന്റെ അമ്മ മഹാറാണിക്ക് കേള്‍ക്കുന്നതിനുവേണ്ടി മന്ത്രിസഭ മീറ്റിംഗ് കൂടുന്നതിന് തൊട്ടടുത്ത ഒരു മുറി ക്രമീകരിച്ചിട്ടുണ്ട്. 100ല്‍ കൂടുതല്‍ മുറികള്‍ ഉണ്ട് ഈ കൊട്ടാരത്തിന്.

കൊട്ടാരത്തിലെ ഏറ്റവും ആകര്‍ഷണീയമായി തോന്നിയത് റാണിയും കൊട്ടാരത്തിലെ രാജാവിന്റെ മറ്റു ഭാര്യമാരും വെപ്പാട്ടികളും താമസിക്കുന്ന സ്ഥലമാണ്. ഇതിനെ ഹാരാം (harem) എന്നാണ് പറയുന്നത്. ഈ ഭാഗത്തിന്റെ സംരക്ഷണം ആഫ്രിക്കയില്‍ നിന്നും അടിമയായി കൊണ്ടുവന്നിട്ടുള്ള വന്ധീകരിച്ച ചെറുപ്പക്കാര്‍ക്കായിരുന്നു. അവരുടെ നിരീക്ഷണ ടവര്‍ അവിടെ കാണാം. ഹാരാമിന്റെ നിയന്ത്രണം പൂര്‍ണ്ണമായും രാജാവിന്റെ അമ്മയുടെ കൈകളില്‍ ആയിരിക്കും. രാജാവ് ഏതെങ്കിലും വെപ്പാട്ടിയുടെ മുറിയില്‍ ചെന്നാല്‍ പിന്നെ അവളുടെ സ്ഥാനം ഉയരും. നൂറുകണക്കിന് വെപ്പാട്ടിമാരും ഭാര്യമാരുമായി ജീവിച്ച രാജാക്കന്മാര്‍മാരുടെ ചരിത്രം ഗൈഡ് വിവരിച്ചപ്പോള്‍ ഞങളുടെ സംഘത്തില്‍ ഉണ്ടായിരുന്ന ഫ്രഞ്ചുകാരി സ്ത്രീ രാജാവിന് മാത്രം പോര ഹാരാം രഞ്ജിമാര്‍ക്കും വേണമെന്ന് പറഞ്ഞപ്പോള്‍ അത് ഒരു കൂട്ടച്ചിരിയായി മാറി. വെപ്പാട്ടിമാര്‍ പൊതുവേ യുദ്ധത്തില്‍ പിടിച്ചെടുക്കുന്നവരാണ്.

ഗൈഡ് പറഞ്ഞ മറ്റൊരു കഥ ഒരിക്കല്‍ ഓട്ടോമന്‍ രാജാക്കന്മാരില്‍ ഏറ്റവും മഹാന്‍ എന്നറിയപ്പെടുന്ന സുലൈമാന്‍ ദി മഗ്‌നിഫിഷന്റ് ഒരിക്കല്‍ രാജ്യത്തെ ഏറ്റവും പ്രായംകൂടിയവരെ കൊട്ടാരത്തിലേക്ക് വിളിച്ചു. അവര്‍ എങ്ങനെയാണ് ഇത്രയും കൂടുതല്‍ കാലം ഭൂമിയില്‍ ജീവിച്ചത് എന്നതിന്റെ രഹസ്യം അറിയുന്നതിനു വേണ്ടിയായിരുന്നു. നൂറുവയസുള്ള ഒരാളെ വിളിച്ചു ചോദിച്ചു എന്താണ് ഇത്രയും കാലം ജീവിച്ചതിന്റെ രഹസ്യമെന്ന്. അയാള്‍ പറഞ്ഞു ഞാന്‍ എന്നും കിടക്കുന്നതിനു മുന്‍പ് ഒരു ഗ്ലാസ് മോര് കഴിക്കും. ഇതാണ് എന്റെ ആയുസിന്റെ രഹസ്യമെന്ന്. നൂറ്റിരണ്ടു വയസുള്ള ആളോടു ചോദിച്ചപ്പോള്‍ ഞാന്‍ എന്നും ഒരു ആപ്പിള്‍ കഴിക്കും. അതാണ് എന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്നു പറഞ്ഞു. അവിടെ നിന്ന ഏറ്റവും പ്രായം തോന്നിക്കുന്ന വളരെ തളര്‍ന്നു നില്‍ക്കുന്ന ഒരാളെ അടുത്തു വിളിച്ചു രാജാവ് ചോദിച്ചു, താങ്കള്‍ക്ക് എത്ര വയസായി. അയാള്‍ പറഞ്ഞു 37 എന്ന്. ഈ പ്രായത്തില്‍ താങ്കള്‍ എങ്ങനെ ഇത്രയും ശാരീരികമായി അവശനായി എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ എല്ലാദിവസവും സ്ത്രികളെ മാറി മാറി ഭോഗിച്ചിരുന്നു. അങ്ങനെയാണ് ഞാന്‍ ഈ ഗതിയില്‍ എത്തിയത് എന്നായിരുന്നു മറുപടി. ഇതുകേട്ട് എല്ലാവരും ചിരിച്ചുപോയി. യൂറോപ്പ് മുതല്‍ ഏഷ്യ വരെ നീണ്ടകാലം ഓട്ടോമന്‍ രാജാക്കന്‍മാര്‍ ഭരിച്ച ആ മഹാ സൗഥം കണ്ടിറങ്ങിയപ്പോള്‍ അവരുടെ ജീവിതം എത്രയോ ആഡംബര പൂര്‍ണ്ണമായിരുന്നു എന്ന് തോന്നി. മൊഹമ്മദ് രണ്ടാമന്‍ 1489 ല്‍ പണികഴിപ്പിച്ചതാണ് ടോപ് കാപ്പി പാലസ്. 1856 വരെ ഓട്ടോമന്‍ രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രമായിരുന്നു ഇത്. രാജാവിനെ പുറത്താക്കി അധികാരം പിടിച്ച യംങ്ങ് ടര്‍ക്കുകള്‍ ടോപ്കാപ്പി പാലസ് മ്യൂസിയമാക്കി മാറ്റി.

അവിടെ നിന്നും ഞങ്ങള്‍ രാജാവിന്റെ മറ്റൊരു കൊട്ടാരമായ ടോള്‍മ ബച്ചേ പാലസ് കാണുന്നതിനുവേണ്ടി ടൂര്‍ ബസില്‍ കയറി പോയി. ബോസ്പുറസ് കടല്‍ തീരത്ത് നിര്‍മിച്ചിരിക്കുന്ന ഈ കൊട്ടാരം കണ്ടാല്‍ ആരും ഒന്നു കിടുങ്ങും. ടോപ് കാപ്പി പാലസ് അന്നത്തെ യുറോപ്യന്‍ രാജകൊട്ടാരങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്നില്ല എന്ന് 1856ല്‍ ഓട്ടോമന്‍ രാജാവായിരുന്ന അബ്ദുല്‍ മജീദിനു തോന്നി. അദ്ദേഹം നിര്‍മ്മിച്ച കൊട്ടരമാണിത്. ഈ കൊട്ടാരത്തിന്റെ മനോഹാരിത പറഞ്ഞറിയിക്കാന്‍ കഴിയില്ല. ഈ കൊട്ടാരത്തിലെ വിളക്കുകള്‍, കാര്‍പ്പെറ്റുകള്‍, മാര്‍ബിള്‍ തൂണുകള്‍ എല്ലാം അതിമനോഹരം എന്നേ പറയാനുള്ളൂ. കൊട്ടാരത്തിനുള്ളില്‍ ഓട്ടോമന്‍ രാജാക്കന്മാര്‍ നടത്തിയ യുദ്ധങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

1922ല്‍ രാജാവിനെ പുറത്താക്കി അധികാരം പിടിച്ച മുസ്തഫ കമാല്‍ അറ്റടര്‍ക് ( Mustafa Kemal Ataturk ) ഇവിടെയാണ് താമസിച്ചിരുന്നത്. അദ്ദേഹം ഇവിടെവച്ചാണ് ഈ ലോകത്തോട് വിടപറഞ്ഞതും. അദ്ദേഹം താമസിച്ച മുറിയും, കട്ടിലും അവിടെ സൂക്ഷിച്ചിട്ടുണ്ട്. ഞങ്ങള്‍ കൊട്ടാരം കണ്ടുകഴിഞ്ഞ് ഒരു ടാക്‌സി പിടിച്ചു ഏഷ്യയെയും യുറോപ്പിനെയും കൂട്ടി യോജിപ്പിക്കുന്ന ബോസ്പുറസ് പാലത്തിലൂടെ യുറോപ്പിള്‍ നിന്നും ഏഷ്യ വരെ യാത്ര ചെയ്ത് തിരിച്ചുവന്നു ടര്‍ക്കി സ്‌ക്വയറില്‍ വന്നിറങ്ങി. അവിടെ ടര്‍ക്കി റിപ്പബ്‌ളിക്കിനു തുടക്കമിട്ട ഒരു ഇസ്ലാമിക രാഷ്ട്രഘടന നിലനിന്ന ടര്‍ക്കിയെ ഒരു മതേതര രാഷ്ട്രമാക്കി മാറ്റിയ മുസ്തഫ കമാല്‍ അറ്റടര്‍ക്കിന്റെയും സുഹൃത്തുക്കളുടെയും പ്രതിമകള്‍ക്ക് മുന്‍പില്‍ നിന്നും ഫോട്ടോയും എടുത്തു ഹോട്ടലിലേക്ക് തിരിച്ചു പോയി.
തുടരും
ടോം ജോസ് തടിയംപാട്
മാര്‍മ്മിറ കടലിന്റെ തൊട്ടടുത്താണ് ഞങ്ങളുടെ ഹോട്ടല്‍ രാവിലെ എഴുന്നേറ്റു ഹോട്ടലില്‍ നിന്നും പ്രാതല്‍ കഴിച്ചതിനു ശേഷം തൊട്ടടുത്ത ടേബിളിലിരുന്ന ജോര്‍ദ്ദാന്‍കാരായ പാലസ്തീനികളോട് കുറച്ചു സമയം സംസാരിച്ച ശേഷം ബ്ലു മോസ്‌ക്കും ഹാഗിയ ചരിത്ര സ്മാരകവും കാണാന്‍ പോയി. ആദ്യം ബ്ലു മോസ്‌ക്കിലേക്ക്.! പഴയ കോണ്‍സ്റ്റ്‌ന്റൈന്‍ ചക്രവര്‍ത്തിയുടെ കൊട്ടാരം തകര്‍ത്തതിനു ശേഷം 1617ല്‍ മുഹമ്മദ് ഒന്നാമന്‍ ചക്രവര്‍ത്തി നിര്‍മിച്ചതാണ് ബ്ലു മോസ്‌ക്ക്. പതിനായിരം പേര്‍ക്ക് ഒരേ സമയത്ത് ഇരുന്നു പ്രാര്‍ത്ഥിക്കാവുന്ന മുസ്ലിം ദേവാലയമാണിത്. പള്ളിയില്‍ പ്രവേശിക്കുന്നവര്‍ നിര്‍ബന്ധമായും തൊപ്പിധരിക്കുകയും ചെരിപ്പുകള്‍ ഊരി മാറ്റുകയും ചെയ്യണം.
പള്ളിയുടെ മുകള്‍ ഭാഗവും ഭിത്തികളും വളരെ വിലകൂടിയ മാര്‍ബിള്‍കൊണ്ട് അലങ്കരിച്ചിരിട്ടുണ്ട്. ഞങ്ങള്‍ പള്ളി കണ്ടിറങ്ങുന്നതിനിടയില്‍ പരിചതഭാവത്തിലെത്തിയ ഒരാള്‍ കാര്‍പ്പെറ്റ് കടയിലേക്ക് ക്ഷണിച്ചു. വളരെ വിലകൂടിയ ലോകത്തിലെ തന്നെ നല്ല കാര്‍പ്പെറ്റുകള്‍ ഞങ്ങള്‍ക്കു പരിചയപ്പെടുത്തി. വിലകെട്ടപ്പോള്‍ ഞെട്ടിപ്പോയി! ഒരു ചെറിയ റഗ്ഗിനു പോലും 600 പൗണ്ട്. അവിടെ നിന്നും ഞങ്ങള്‍ നേരെ പോയത് ഹാഗി സോഫിയ (പരിശുദ്ധമായ വിജ്ഞാനം) എന്നറിയപ്പെടുന്ന ഇന്നത്തെ ഇസ്താംബുള്‍ പട്ടണത്തിന്റെ എപിക് സെന്റര്‍ എന്ന വിശേഷണം അര്‍ഹിക്കുന്ന സ്ഥലത്തേക്കാണ്. വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്രിസ്ത്യന്‍ പള്ളി പിടിച്ചെടുത്താണ് ഇവിടുത്തെ മോസ്‌ക് നിര്‍മ്മിച്ചിരിക്കുന്നത്.

ലോകത്ത് ക്രിസ്തു ശിഷ്യന്‍മാരാല്‍ സ്ഥാപിക്കപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന അഞ്ച് സിംഹാസനങ്ങളായിരുന്നു ഉണ്ടായിരുന്നത്. റോം, കോണ്‍സ്റ്റ്‌ന്റൈനിപ്പോള്‍, അലക്‌സാണ്ട്രിയ, അന്തിയോക്കിയ, ജെറുസലേം എന്നിവയായിരുന്നു. ഇതില്‍ റോമും, അന്തിയോക്കിയയും സ്ഥാപിച്ചത് സൈന്റ് പീറ്ററും, േേകാണ്‍സ്റ്റ്‌ന്റൈനിപ്പോള്‍ സ്ഥാപിച്ചത് സൈന്റ് അന്‍ട്രുവും, അലക്‌സാണ്ട്രിയ സ്ഥാപിച്ചത് സൈന്റ് മാര്‍ക്കും, ജെറുസലേം സ്ഥാപിച്ചത് സൈന്റ് ജെയിംസുമാണ് എന്നാണ് വിശ്വാസം.
റോമിലുണ്ടായ രാഷ്ട്രിയ പ്രതിസന്ധിയും പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട പ്ലേഗും കാരണം കോണ്‍സ്റ്റ്‌ന്റൈന്‍ ചക്രവര്‍ത്തി താല്‍ക്കാലികമായി പുതിയ ആസ്ഥാനം ഇന്നത്തെ ഇസ്താംബുള്‍ അഥവാ കോണ്‍സ്റ്റാന്റിനോപ്പിളില്‍ പണിയുകയായിരുന്നു. കോണ്‍സ്റ്റ്‌ന്റൈന്‍ ചക്രവര്‍ത്തി പണിത പട്ടണമായതുകൊണ്ട് കോണ്‍സ്റ്റാന്റിനോപ്പിളില്‍ എന്നറിയപ്പെടുന്നു.
കാലക്രമത്തില്‍ കോണ്‍സ്റ്റ്‌ന്റൈന്‍ ചക്രവര്‍ത്തിയുടെ ആസ്ഥാനം തിരിച്ചു റോമിലേക്ക് മാറ്റിയപ്പോള്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ രണ്ടാം റോം എന്ന് അറിയപ്പെടാന്‍ തുടങ്ങി കാലം കഴിഞ്ഞപ്പോള്‍ പടിഞ്ഞാറന്‍ സഭകളുടെ നിയത്രണം റോം ഏറ്റെടുത്തു. കിഴക്കന്‍ സഭകളുടെ മുഴുവന്‍ ആസ്ഥാനം കോണ്‍സ്റ്റാന്റിനോപ്പിളിനായി മാറി. ഹാഗി സോഫിയ ബസിലിക്ക കോണ്‍സ്റ്റാന്റിനോപ്പിളിലെ പത്രിയര്‍ക്കിസിന്റെ ആസ്ഥാന കേന്ദ്രമായി മാറി.
കോണ്‍സ്റ്റ്‌ന്റൈന്‍ ചക്രവര്‍ത്തി എ.ഡി 360ലാണ് ഹഗിയ സോഫിയ പള്ളി പണിതത് എ.ഡി 404ല്‍ ഉണ്ടായ കലാപത്തില്‍ തടികൊണ്ട് പണിത ആ പള്ളി പൂര്‍ണ്ണമായും കത്തി നശിച്ചു. പിന്നിട് തിയഡോസ് രണ്ടാമന്‍ ചക്രവര്‍ത്തി എ.ഡി 415ല്‍ മേല്‍ക്കുര മാത്രം തടികൊണ്ടും ബാക്കി മാര്‍ബിള്‍ കൊണ്ടും പള്ളി പുനര്‍നിര്‍മിച്ചു. ആ പള്ളിയും നിക്ക കലാപത്തില്‍ കത്തി നശിച്ചു. ആ പള്ളിയുടെ അവശിഷ്ട്ടങ്ങള്‍ ഇപ്പോളും നമുക്ക് അവിടെ കാണാന്‍ കഴിയും.
ഇന്നു കാണുന്ന ഹഗിയ സോഫിയ ബിസെന്റെയിന്‍ ചക്രവര്‍ത്തിയായിരുന്ന ജസ്റ്റിന്‍ എ.ഡി 537ല്‍ പണികഴിപ്പിച്ചതാണ് ആറു വര്‍ഷം കൊണ്ട് പണിതീര്‍ത്ത ഈ പള്ളിയുടെ അകത്തെ ചിത്രപണികള്‍ തീര്‍ക്കാന്‍ 30 വര്‍ഷമെടുത്തു. 700 കിലോ സ്വര്‍ണ്ണമാണ് പള്ളിയുടെ അകം അലങ്കരിക്കാന്‍ ഉപയോഗിച്ചിരുന്നത്. 13ാം നൂറ്റാണ്ടില്‍ ഈ പള്ളി കിഴടക്കിയ കുരിശു യുദ്ധക്കാര്‍ അതില്‍ നല്ലൊരു ഭാഗം കൊള്ളയടിച്ചു കൊണ്ടുപോയി. രണ്ടു നിലകളുള്ള പള്ളിയുടെ മുകളിലത്തെ നിലയില്‍ മാത്രമായിരുന്നു സ്ത്രികള്‍ക്ക് പ്രവേശനം താഴത്തെ നിലയില്‍ പുരുഷന്‍ മാരും.

7ാം നൂറ്റാണ്ടില്‍ മക്കയില്‍ ഇസ്ലാം ജന്മമെടുത്തപ്പോള്‍ മുതല്‍ അന്നത്തെ ഏറ്റവും വലിയ പട്ടണവും യൂറോപ്പിലേക്കുള്ള വാതിലും എന്നറിയപ്പെടുന്ന കോണ്‍സ്റ്റാറ്റിനോപ്പിലും കിഴടക്കുക എന്നത് അവരുടെ ലക്ഷൃമായിരുന്നു. മുഹമ്മദ് നബി തന്നെ കോണ്‍സ്റ്റാറ്റിനോപ്പിളിനെ കുറിച്ച് പറഞ്ഞിട്ടുള്ളത്, (Verily you shall conquer Constantinople. What a wonderful leader will he be, and what a wonderful army will that army be!’) കോണ്‍സ്റ്റാറ്റിനോപ്പിള്‍ കീഴടക്കുന്ന പട്ടാളവും അതിന്റെ നേതാവും എത്രയോ മഹത്വരമായിരിക്കും. ഈ വാക്കുകള്‍ കേട്ട് ഉസ്ബക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് യാത്രപുറപ്പെട്ടു പല പ്രദേശങ്ങളും കീഴടക്കി വന്നവരാണ് ഇന്നത്തെ ടര്‍ക്കികള്‍ എന്നാണ് ഗൈഡ് ഞങ്ങളോട് പറഞ്ഞത്.
യുദ്ധം ആരംഭിക്കുന്നതിനു മുന്‍പ് മുഹമ്മദ് രണ്ടാമന്‍ അന്നത്തെ കോണ്‍സ്റ്റ്‌ന്റൈന്‍ പതിനൊന്നാമന്‍ ചക്രവര്‍ത്തിയോട് നിങ്ങള്‍ കോണ്‍സ്റ്റാറ്റിനോപ്പിള്‍ ഞങ്ങള്‍ക്ക് കൈമാറിയിട്ട് വേണമെങ്കില്‍ ജീവനും കൊണ്ട് ഒഴിഞ്ഞു പോയ്‌ക്കൊള്ളാന്‍ പറഞ്ഞു. പക്ഷെ അദ്ദേഹം യുദ്ധം ചെയ്തു മരിക്കുകയാണ് ചെയ്തത്.
700 വര്‍ഷത്തെ നിരന്തരമായ യുദ്ധങ്ങള്‍ കോണ്‍സ്റ്റാറ്റിനോപ്പിള്‍ നേരിട്ടെങ്കിലും ആ യുദ്ധങ്ങളെല്ലാം കോണ്‍സ്റ്റാറ്റിനോപ്പിളിനു ചുറ്റും റോമക്കാര്‍ പണിത കൂറ്റന്‍ മതില്‍ തടഞ്ഞു നിര്‍ത്തി. എന്നാല്‍ 1453 മുഹമ്മദ് രണ്ടാമന്‍ കടലില്‍ നിന്നും പീരങ്കികൊണ്ട് നടത്തിയ ആക്രമണത്തില്‍ മതില്‍ പൊളിയുകയും ഓട്ടോമന്‍ സൈന്യം കോണ്‍സ്റ്റാറ്റിനോപ്പിള്‍ കീഴ്‌പ്പെടുത്തുകയും ചെയ്തു.
ഓട്ടോമന്‍ പട്ടാളം മൂന്നു ദിവസം ഭീകരമായ കൊള്ളയും ബലാല്‍ത്സംഗവും നടത്തി, യുദ്ധത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത പ്രായമായവര്‍, കുട്ടികള്‍, സ്ത്രികള്‍ എന്നിവര്‍ ഹഗിയ സോഫിയ പള്ളിയില്‍ അഭയം തേടിയിരിക്കുകയായിരുന്നു. സര്‍വ്വാധികരത്തോടെയും അവരുടെ ഇടയിലൂടെ നടന്നു ഹാഗിയ സോഫിയ പള്ളിയുടെ അള്‍ത്താരയില്‍ കയറി നിന്ന് മുഹമ്മദ് രണ്ടാമന്‍ അദ്ദേഹം ഈ പള്ളി ഇന്നു മുതല്‍ മോസ്‌ക് ആയിരിക്കുമെന്ന് പ്രഖ്യാപിച്ചു.

പ്രായമായവരെ കൊന്നു, സ്ത്രികളെ വെപ്പാട്ടികളാക്കി, കുട്ടികളെ ബലമായി പിടിച്ചുകൊണ്ടുപോയി മതം മാറ്റി, അല്ലാത്തവരുടെ മുകളില്‍ ഗാസിയ ചുമത്തി. കോണ്‍സ്റ്റാറ്റിനോപ്പിളില്‍ ഉണ്ടായിരുന്ന നൂറുകണക്കിനു ഓര്‍ത്തഡോക്‌സ് പള്ളികള്‍ മോസ്‌ക് ആക്കിമാറ്റി. ആ കാലത്ത് ഇവിടെ നിന്നും രക്ഷപെട്ടു ഇറ്റലിയിലെ ഫ്‌ലോറന്‍സില്‍ എത്തിയ ഗ്രീക്ക് ചിന്തകരാണ് നവോഥാനത്തിനു തുടക്കമിട്ടത്.
ഹാഗിയ സോഫിയ പള്ളിയുടെ പ്രധാന കവാടത്തില്‍ സ്ഥാപിച്ചിരുന്ന കോണ്‍സ്റ്റ്‌ന്റൈന്‍ ചക്രവര്‍ത്തിയുടെയും ക്രിസ്തുവിന്റെയും മദര്‍ മേരിയുടെയും ജസ്റ്റിന്‍ ചക്രവര്‍ത്തിയുടെയും ചിത്രങ്ങള്‍ ഒഴിച്ച് മിക്കവാറും ചിത്രങ്ങള്‍ ഇസ്ലാമിക കാലഘട്ടത്തില്‍ തകര്‍ത്തു. അല്ലാത്തവ മറച്ചു വെച്ചു, അവിടെയെല്ലാം മുഹമ്മദ് നബിയുടെയും മറ്റു അഞ്ചു പ്രധാന ഇസ്ലാമിക നേതാക്കളുടെയും പേരുകള്‍ എഴുതിവെച്ചു.
പ്രധാന കവാടത്തിലെ കതകില്‍ സ്ഥാപിച്ചിരുന്ന കുരിശ് ഇസ്ലാമിക മിനാരം പോലെയാക്കി മാറ്റി. ഈ പള്ളിയിലായിരുന്നു ബിസന്‍ന്റൈന്‍ കാലഘട്ടം എന്നറിയപ്പെടുന്ന കാലത്തേ മുഴുവന്‍ രാജാക്കന്മാരും സ്ഥാനാരോഹണം നടത്തിയിരുന്നത്. പള്ളിയുടെ പ്രധാന കവാടം രാജാവിന് മാത്രം പ്രവേശിക്കനുള്ളതായിരുന്നു ആ വാതിലില്‍ പട്ടാളക്കാര്‍ നിന്നു കലക്രമേണ കുഴിഞ്ഞ സ്ഥലം നമുക്ക് ഇപ്പോഴും കാണാം. 1922ല്‍ അവസാനത്തെ ഓട്ടോമന്‍ രാജാവിനെ അധികാര ഭ്രാഷ്ട്ടനക്കി യംഗ് ടര്‍ക്കുകള്‍ അധികാരത്തില്‍ വന്നപ്പോള്‍ പ്രസിഡന്റ് മുഹമ്മദ് അറ്ററ്റാക്ക് 1931 ഹഗിയ സോഫിയ എന്ന മോസ്‌ക്ക് മ്യൂസിയമാക്കി പോതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. ഒരു വര്‍ഷം മുപ്പതു ലക്ഷം പേരാണ് ഇവിടെ സന്ദര്‍ശിച്ചു കൊണ്ടിരിക്കുന്നത്.

റഷ്യയും ഗ്രീസും അടങ്ങുന്ന സഖ്യം ടര്‍ക്കിയുമായി കടുത്ത ശത്രുതയില്‍ കഴിയുന്നതിന്റെ കാരണം ഈ ഹഗിയ സോഫിയ പള്ളിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഹഗിയ സോഫിയ എന്ന ചരിത്ര സ്മാരകം കണ്ടിറങ്ങിയപ്പോള്‍ സമയം 5 മണി. ഞങ്ങള്‍ നേരെ പോയത് മിര്‍മ്മറ കടലില്‍ നടക്കുന്ന ഹൗസ് ബോട്ട് പാര്‍ട്ടിക്കാണ് ആ ബോട്ടില്‍ വെച്ച് രണ്ടു മലയാളികളെ പരിചയപ്പെട്ടു.
തുടരും.
ഒന്നാം ഭാഗം വായിക്കാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക
ജോജി തോമസ്
മതിലുകളും അതിരുകളുമില്ലാത്ത ഒരു സ്ത്രീലോകത്തിന്റെ പുലരി എന്നു കാണാന്‍ സാധിക്കുമെന്ന ആശങ്കയിലാണ് ഭാരതത്തിലെ, പ്രത്യേകിച്ച് കേരളത്തിലെ സ്ത്രീസമൂഹത്തെ വര്‍ത്തമാന വിഷയങ്ങള്‍ കൊണ്ടെത്തിച്ചിരിക്കുന്നത്. സ്ത്രീകള്‍ ബാല്യകാലത്ത് പിതാവിന്റെയും യൗവനകാലത്ത് ഭര്‍ത്താവിന്റെയും വാര്‍ദ്ധക്യകാലത്ത് പുത്രന്റെയും സംരക്ഷണത്തില്‍ കഴിയേണ്ടവളാണെന്ന് മനുസ്മൃതിയില്‍ പറയുന്നതിനെ സങ്കുചിതമായ കാഴ്ചപ്പാടില്‍ കണ്ട് സ്ത്രീകള്‍ പുരുഷന് അടിമപ്പെട്ടും മതിലുകള്‍ക്കുള്ളില്‍ കഴിയേണ്ടവളാണെന്നുമുള്ള ചിന്താഗതി വളര്‍ത്തി ഭാരത സംസ്‌കാരത്തെ വികലപ്പെടുത്തിയവര്‍ക്ക് സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ പ്രബുദ്ധരെന്ന് അഹങ്കരിക്കുന്ന മലയാളി സമൂഹത്തിന് ആധുനിക യുഗത്തിലുള്ള സ്വാധീനമാണ് അടുത്തിടെയുണ്ടായ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്. കാലങ്ങളായി സമൂഹത്തിന്റെ വിവിധ ഇടങ്ങളില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യം തകരുമോ എന്ന ചിന്തയില്‍ നിന്ന് വിളറിപൂണ്ട യാഥാസ്ഥിതിക വര്‍ഗ്ഗം നാടെങ്ങും കലാപത്തിന് തിരികൊളുത്തിയപ്പോള്‍ ദൈവത്തിന്റെ സ്വന്തം നാട് അക്രമങ്ങളുടെയും അരാജകത്വത്തിന്റെയും പേരില്‍ ലോകമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു.

സ്ത്രീ ശാക്തീകരണത്തിനും ലിംഗ സമത്വത്തിനുമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കോടിക്കണക്കിന് രൂപ ചിലവിടുമ്പോഴാണ് കേന്ദ്രഭരണം നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടി തന്നെ സ്ത്രീവിരുദ്ധ നിലപാടുകളുമായി നാട്ടില്‍ അരാജകത്വം സൃഷ്ടിച്ചത്. അടുത്തകാലത്ത് ലോകത്തിലെ 144 രാജ്യങ്ങളില്‍ സ്ത്രീ പുരുഷ സമത്വം സംബന്ധിച്ച് നടന്ന ഒരു പഠനത്തില്‍ ഇന്ത്യക്ക് 87-ാം സ്ഥാനം മാത്രമാണ് ലഭിച്ചതെന്നത് ലോകശക്തിയാകാന്‍ കുതിക്കുന്ന ഇന്ത്യയുടെ ഭരണത്തലവന്‍മാരുടെ കണ്ണുതുറപ്പിക്കേണ്ടതാണ്.

ശബരിമലയിലെ സ്ത്രീപ്രവേശനം ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ടതാണെന്ന വസ്തുത നിലനില്‍ക്കുമ്പോള്‍ തന്നെ നമ്മുടെ സമൂഹത്തിന്റെ പല പഴയകാല ആചാരങ്ങളും ഇന്ന് അനാചാരമാണെന്നത് മറന്നുകൂടാ. ഇതിലുപരിയായി സുപ്രീംകോടതി വിധിക്കെതിരെ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി തന്നെ കലാപവുമായി രംഗത്തു വന്നപ്പോഴും പ്രധാന പ്രചാരണ വിഷയമാക്കിയപ്പോഴും ഇന്ത്യയിലും കേരളത്തിലും സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന മറ്റു വിഷയങ്ങളൊന്നും രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് ഉയര്‍ത്തിക്കൊണ്ടു വരാനില്ലേയെന്ന് പൊതുജനം കരുതിയാല്‍ അതില്‍ തെറ്റുപറയാന്‍ സാധിക്കില്ല. ഇന്ന് സ്ത്രീശാക്തീകരണത്തിനായി വനിതാ മതിലുയര്‍ത്തിയ ഇടതുപക്ഷമാണ് സമീപകാലത്ത് കേരളം കണ്ടെ പ്രധാന വനിതാ മുന്നേറ്റമായ മുല്ലപ്പൂ വിപ്ലവത്തെ അടിച്ചമര്‍ത്താന്‍ നേതൃത്വം നല്‍കിയതെന്നത് തികച്ചും വിരോധാഭാസമാണ്. പാരമ്പര്യം കൊണ്ട് അഹങ്കരിക്കുന്ന ദേശീയ കക്ഷിയായ കോണ്‍ഗ്രസിന്റെതാവട്ടെ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആണുംപെണ്ണും കെട്ട നിലപാടായിപ്പോയി. അയിത്താചാരത്തിന്റെയും പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേത്ര പ്രവേശനത്തിനുമായി ഏറ്റവുമധികം ശബ്ദമുയര്‍ത്തിയ മഹാത്മാഗാന്ധിയുടെ അനുയായികാളാണെന്ന് അവകാശപ്പെടുന്നവരാണ് ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിഷയങ്ങളില്‍ യഥാസ്ഥിതിക ശക്തികളുടെ വാലായി മാറിയത്.

ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസത്തിന്റെ ഭാഗമാണ്. പക്ഷേ സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന വിഭാഗത്തോട് നീതി പുലര്‍ത്താത്ത ആചാരങ്ങള്‍ മാറുക തന്നെ വേണം. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി ഒരിക്കല്‍ പറഞ്ഞിരുന്നു ‘ശക്തി വരുന്നത് ശരീരബലത്തില്‍ നിന്നല്ല, ദൃഢനിശ്ചയത്തില്‍ നിന്നാണെന്ന്’. ഭാരതത്തിലെയും കേരളത്തിലെയും സ്ത്രീജനങ്ങളുടെ ദൃഢനിശ്ചയത്തിനു മുന്നില്‍ പല ആചാരങ്ങളും വഴിമാറുന്ന കാലം വിദൂരമല്ല.

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.
ടോം ജോസ് തടിയംപാട്
ഇന്നത്തെ ടര്‍ക്കിയിലെ ഇസ്താംബൂള്‍ അഥവ പഴയ കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്ന പട്ടണം ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുന്ന അവശേഷിക്കുന്ന ചരിത്ര ശേഷിപ്പുകളുടെ ഒരു അടയാളമാണ്. റോമിലെ രാജാവായിരുന്ന കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി 330ല്‍ പണിത പട്ടണമായിരുന്നതുകൊണ്ട് ഇതിനെ കോണ്‍സ്റ്റാന്റിനോപ്പില്‍ എന്നറിയപ്പെട്ടിരുന്നുവെങ്കില്‍ 1453ല്‍ ഓട്ടോമന്‍ രാജാവ് മുഹമ്മദ് രണ്ടാമന്‍ ഈ പട്ടണം പിടിച്ചടക്കി ഇസ്താംബൂള്‍ അഥവ ഇസ്ലാമിന്റെ പട്ടണം എന്നു പേരാക്കി, പിന്നിട് ഈ പട്ടണം ടര്‍ക്കി രാജാവിനെ പുറത്താക്കി മുഹമ്മദു അറ്റിറ്റാക്ക് എന്ന പട്ടാള നേതാവ് പിടിച്ചടക്കി യംഗ് ടര്‍ക്കുകള്‍ എന്നറിയപ്പെടുന്ന ഇവര്‍ ജനാധിപത്യം സ്ഥാപിച്ചു, ചരിത്രത്തില്‍ ആദ്യമായി പര്‍ദ നിരോധിച്ച, വെള്ളിയാഴ്ച പൊതു അവധി അല്ലാതാക്കി പ്രഖ്യാപിച്ച ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യത്തിന്റെ തലസ്ഥാനമായിമാറി ഈ പട്ടണം.
ചരിത്രം ഇഷ്ട്ടപ്പെടുന്ന ആരെയും ആകര്‍ഷിക്കുന്ന ഈ പട്ടണത്തിന്റെ എപ്പിക്ക് സെന്റര്‍ എന്നു പറയാവുന്ന ഹാഗി സോഫിയ എന്ന പള്ളിയും യുറോപ്പ് മുതല്‍ ഇന്ത്യവരെ വ്യാപിച്ചു കിടക്കുന്ന പ്രദേശം അടക്കി ഭരിച്ച സുലൈമാന്‍ ദി മഗ്‌നീഫിഷന്റ് ഉള്‍പ്പെടെയുള്ള മഹാ പ്രതാപികളായ മഹാ രാജാക്കന്മാര്‍ വാണരുളിയ ടോപ്പ്‌കോപ്പി പാലസും, അവിടെ സൂക്ഷിച്ചിരിക്കുന്ന പ്രവാചകന്‍ മുഹമ്മദ് നബിയുടെ ഭൗതിക ശരിരഭാഗങ്ങളും അദേഹത്തിന്റെ വാളും, പട്ടണത്തെ ചുറ്റി റോമക്കാര്‍ പണിത കോട്ടയും, ബ്ലു മോസ്‌ക്കും ഗ്രേറ്റ് ബസാറും, ഈജിപ്ഷ്യന്‍ ബസാറും സുലൈമാന്‍ മോസ്‌ക്കും മഹാരാജാക്കന്മാരുടെ ശവകുടിരവും, ഏഷ്യയെയും യുറോപ്പിനെയും കൂട്ടി യോജിപ്പിക്കുന്ന ബോസ്പുറസ് കടലിനു കുറുകെയുള്ള ബോസ്പുറസ് പാലവും, വര്‍ണ്ണശബളമായ നദിക്കരയിലെ (Domabhce Palace) കൊട്ടാരവും എല്ലാം ഈ പട്ടണത്തിലെ സഞ്ചാരികളെ ആകര്‍ഷിച്ചു നില്‍ക്കുന്നു.

പഴയ കാലത്ത് ഏഷ്യയില്‍ നിന്നും റോഡ് മാര്‍ഗം യുറോപ്പിലേക്ക് ആളുകള്‍ എത്തിയിരുന്നത് കോണ്‍സ്റ്റാന്റിനോപ്പിള്‍ വഴി ആയിരുന്നു. ഒരുകാലത്ത് ലോകത്തെ മുഴുവന്‍ ഓര്‍ത്തഡോക്‌സ് സഭയുടെയും കേന്ദ്രം കോണ്‍സ്റ്റാന്റിനോപ്പിള്‍ ആയിരുന്നു. ഇതൊക്കെ ലോക ചരിത്രത്തില്‍ പഠിക്കുന്ന കാലത്ത് ഈ പട്ടണം ഒക്കെ ഒരു സ്വപ്നം മാത്രമായിരുന്നു ഈ മഹാനഗരം കാണുന്നതിനു വേണ്ടി ഞാനും ജോസ് മാത്യുവും സജി തോമസും കൂടി കഴിഞ്ഞ സെപ്റ്റംബര്‍ മാസം 24നു മാഞ്ചസ്സ്റ്റര്‍ എയര്‍ പോര്‍ട്ടില്‍ നിന്നും യാത്രതിരിച്ചു. ആ വിമാനം ഞങ്ങളെ ജര്‍മിനിയിലെ ഫ്രാങ്ക് ഫോര്‍ട്ട് വിമാനത്താവളത്തില്‍ എത്തിച്ചു ഫ്രാങ്ക് ഫോര്‍ട്ട് വിമാനത്താവളം വലിയ കടലുപോലെ കണ്ണെത്തെത്ത ദൂരം നീണ്ടുകിടക്കുന്നതായി തോന്നി അവിടെ നിന്നും ഇസ്താംബൂളിലേക്ക് പോകുന്ന വിമാനം കിടക്കുന്നിടത്തേക്ക് എയര്‍പോര്‍ട്ട് ബസ് ഡ്രൈവര്‍ ഇല്ലാതെ ഓടുന്ന ട്രം എന്നിവ കൂടതെ വളരെ നേരം നടന്നാണ് എത്തിയത്. ഞങ്ങള്‍ ഫ്രാങ്ക് ഫോര്‍ട്ട് വിമാനത്താവളത്തിന്റെ വലുപ്പം കണ്ട് അന്തംവിട്ടുപോയി.
ഞാന്‍ ഈ ഫ്രാങ്ക് ഫോര്‍ട്ട് വിമാനത്താവളത്തെ പറ്റി ആദ്യമായി കേള്‍ക്കുന്നത് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന പുസ്തകത്തില്‍ നിന്നുമാണ് ജവഹര്‍ലാല്‍ നെഹ്റു സിറ്റ്‌സര്‍ലാന്‍ഡില്‍ വെച്ചു മരിച്ച അദ്ദേഹത്തിന്റെ ഭാര്യയുടെ ശരീരവുമായി ഇന്ത്യയിലേക്ക് യാത്ര തിരിച്ചത് ഫ്രാങ്ക് ഫോര്‍ട്ട് വിമാനത്താവളം വഴിയായിരുന്നു. ഫ്രാങ്ക് ഫോര്‍ട്ടില്‍ നെഹ്രുവിന്റെ വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ ജര്‍മ്മന്‍ ചാരസംഘടനയിലെ ഒരു ഓഫീസര്‍ വന്നിട്ട് നെഹ്റുവിനോട് പറഞ്ഞു, ഹിറ്റ്‌ലര്‍ കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് നെഹ്റു എനിക്ക് ഒരു ഏകാധിപതിയെ കാണാന്‍ താല്‍പ്പര്യമില്ലന്ന് പറഞ്ഞു ആ ഓഫീസറെ പറഞ്ഞയച്ചു. ഞാന്‍ ഫ്രാങ്ക് ഫോര്‍ട്ട് വിമാനത്താവളത്തിലൂടെ നടന്നപ്പോള്‍ മനസ്സില്‍ നിറഞ്ഞു നിന്നത് ഭാരതം ലോകത്തിനു സംഭാവന ചെയ്ത വിശ്വപൗരനും ജനാധിപത്യ-മതേതരവാദിയും സയന്‍സിനെയും, അറിവിനെയും പ്രണയിച്ച ആ വലിയ പ്രതിഭയുടെ പാദ സ്പര്‍ശനം ഏറ്റ മണ്ണിലൂടെയാണല്ലോ ഞാന്‍ നടക്കുന്നത് എന്നതായിരുന്നു.

അവിടെ നിന്നും രണ്ടു മണിക്കൂറുകള്‍ക്ക് ശേഷം ഞങ്ങളെയും വഹിച്ചു കൊണ്ടുള്ള വിമാനം ഇസ്താംബൂള്‍ അഥവ പഴയ കോണ്‍സ്റ്റാന്റിനോപ്പിളിനെ ലക്ഷ്യമാക്കി പറന്നുയര്‍ന്നു ആ യാത്രയില്‍ എന്റെ അടുത്ത സീറ്റില്‍ ഇരുന്നത് കാനഡയില്‍ പഠിക്കുന്ന ടര്‍ക്കിയിലെ ഒരു എം.പിയുടെ മകനായിരുന്നു അദ്ദേഹവുമായി ടര്‍ക്കി രാഷ്ട്രീയവും ചരിത്രവും സംസാരിച്ചിരുന്നത് കൊണ്ട് സമയം പോയത് അറിഞ്ഞില്ല. അദ്ദേഹത്തിന്റെ പിതാവ് നിലവിലെ ഭരണാധികാരി പ്രസിഡന്റ് എതിരാളിയാണ് പിതാവ് യംഗ് ടര്‍ക്കുകള്‍ക്ക് നേതൃത്വം കൊടുത്ത മുഹമ്മദ് അറ്ററ്റാക്കിന്റെ അനുയായിയാണ് എന്നു പറഞ്ഞു. മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഞങ്ങളുടെ വിമാനം ഇസ്താംബൂള്‍ ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തു. ആകാശത്തു നിന്നും നോക്കുമ്പോള്‍ തന്നെ പഴയ കോണ്‍സ്റ്റാന്റിനോപ്പിളിന്റെ കവജം എന്നു പറയാവുന്ന റോമന്‍ മതിലുകള്‍ കാണാമയിരുന്നു. ദീപാലംങ്കാരവിഭൂഷിതയായി ഏഷ്യയെയും യുറോപ്പിനെയും ബന്ധിപ്പിച്ചുകൊണ്ട് ബ്ലാക്ക് സീ യുടെ ഭാഗമായ മാര്‍മാറ സീ യോടു ചേര്‍ന്ന് കിടക്കുന്ന ബോസ്പുറസ് നദിക്കു കുറുകെ നില്‍ക്കുന്ന പാലത്തിന്റെ കാഴ്ച ആകാശത്തുനിന്നും കാണുമ്പോള്‍ അതിമനോഹരമായിരുന്നു ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഒരു ടാക്‌സി പിടിച്ചു ബുക്ക് ചെയ്തിരുന്ന ഹോട്ടലില്‍ എത്തി അന്ന് അവിടെ അന്ന് കിടന്നുറങ്ങി.
നേരം വെളുത്ത് നോക്കിയപ്പോള്‍ പൂച്ചകളും പട്ടികളും തലങ്ങും വിലങ്ങും നടക്കുന്നതാണ് കണ്ടത് അന്വഷിച്ചപ്പോള്‍ പൂച്ച ഇവിടുത്തെ വിശുദ്ധ മ്യഗമാണ് എന്നാണ് മനസിലായത്. ‘കെഡി’ എന്നാണ് ഇവിടെ പൂച്ചകളുടെ പേര്. എവിടെയും അവരുണ്ട് തെരുവില്‍, മോസ്‌കിനുള്ളില്‍, കടല്‍തീരത്ത്, പാര്‍ക്കുകളില്‍, ശ്മശാനങ്ങളില്‍. എല്ലായിടത്തും അവര്‍ക്ക് ഭക്ഷണവും വെള്ളവും വിശ്രമിക്കാന്‍ കൂടുകളും കരുതിയിരിക്കുന്നു. വഴിയാത്രക്കാര്‍ അവരെ താലോലിക്കുന്നു. 99% മുസ്ലീങ്ങളാണെങ്കിലും മറ്റൊരു മുസ്ലീം രാജ്യത്തും കാണാത്തത്ര നായ്ക്കളെയും അവിടെ കണ്ടു. പക്ഷെ അവ തെരുവുനായ്ക്കളല്ല. ഓരോ തെരുവിലും പെറ്റ് ഷോപ്പുകളും വെറ്റിനറി ഷോപ്പുകളുമുണ്ട്. ഇസ്താംബുള്‍ നഗരത്തില്‍ മാത്രം 50000 തെരുവു പൂച്ചകളുണ്ടെന്നാണ് കണക്ക്. ശരിക്കും ഇതിലേറെ വരുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. തന്റെ അടുത്ത് വിശ്രമിച്ച പൂച്ചയുടെ ഉറക്കം കെടുത്താതെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ച പ്രവാചകന്‍ നിലതെറ്റി വീണ് കൈ ഒടിഞ്ഞ കഥ ഈ സമൂഹത്തില്‍ ഇവര്‍ക്കുണ്ടായിരുന്ന സ്ഥാനം പ്രഖ്യാപിക്കുന്നു.
പ്രവാചകനായ മുഹമ്മദ് നബിയെ ഒരു സര്‍പ്പത്തില്‍ നിന്നും ഒരു പൂച്ച രക്ഷിച്ച കഥ ഇവരുടെ സംരക്ഷണത്തിന് കാരണമായെന്നു പറയപ്പെടുന്നു. മറ്റൊരു കഥ പ്രവാചകന്‍ ഉറങ്ങിയപ്പോള്‍ ഒരു പൂച്ച അദ്ദേഹത്തിന്റെ പോക്കറ്റില്‍ കയറികിടന്നുറങ്ങി ആ പൂച്ചയുടെ ഉറക്കം നഷ്ട്ടപ്പെടുത്താതിരിക്കാന്‍ അദ്ദേഹം ആ പോക്കറ്റ് മുറിച്ചു മാറ്റി എന്നാണ്. പൂച്ചയെ കൊന്ന പാപം തീരണമെങ്കില്‍ ഒരു പള്ളി പണിതുനല്‍കണം എന്നിവര്‍ വിശ്വസിക്കുന്നതില്‍ നിന്നു മനസ്സിലാകും പൂച്ചയ്ക്ക് ഈ സമൂഹത്തിലുള്ള പ്രാധാന്യം. പതിമൂന്നാം നൂറ്റാണ്ടു മുതലുള്ള രേഖപ്പെടുത്തപ്പെട്ട പൂച്ച ചരിത്രം പലയിടത്തുമുണ്ട്. മറ്റൊരു പ്രത്യേകതയെന്നു പറയുന്നത് ഈ നഗരം മോസ്‌ക്കുകളുടെ നഗരമാണ് പ്രതിഭശാലികളായ മഹാരാജാക്കന്മാര്‍ പണിത ഭിമാകരന്‍ന്മരായ മോസ്‌ക്കുകള്‍ ധാരാളം ഇവിടെ കാണാം റോമില്‍ നിറയെ കാണുന്ന പള്ളികള്‍ പോലെ.
കാരൂര്‍ സോമന്‍
ആകാശത്ത് നിന്ന് പ്രസരിക്കുന്ന പ്രകാശ കിരണങ്ങള്‍ പോലെയാണ് ലോകമെമ്പാടുമുള്ള വിശ്വോത്തര സര്‍വകലാശാലകള്‍. നൂറ്റാണ്ടുകളായി അത്ഭുതകരമായ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ടിരിക്കുന്ന കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലേക്ക് ലണ്ടനിലെ കിംഗ് ക്രോസ് റയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒന്നര മണിക്കൂര്‍ യാത്ര ചെയ്ത് അവിടെയെത്തി. തണല്‍ വിരിച്ചു നില്‍ക്കു മരങ്ങളുടെയും വര്‍ണ്ണ വൈവിധ്യമാര്‍ന്ന പൂക്കളുടെയും മധ്യത്തില്‍ നില്‍ക്കുന്ന പടവൃക്ഷമാണ് കേംബ്രിഡ്ജ്. ആ വൃക്ഷത്തിന്റെ കൊമ്പുകളിലും, ചില്ലകളിലും, പൊത്തുകളിലും, ഇലകളിലും, വിവിധ ദേശങ്ങളില്‍ നിന്നു വരു പക്ഷികള്‍ കൂടുകെട്ടുന്നതു പോലെയാണ് വിവിധ ദേശങ്ങളില്‍ നിന്നുവരു സമര്‍ത്ഥരായ കുട്ടികള്‍ കേംബ്രിഡ്ജ് എന്ന വിശ്വവിജ്ഞാന പടവൃക്ഷത്തില്‍ കൂടു കെട്ടുന്നത്. ഈ വൃക്ഷത്തിന്റെ തളിരില പടര്‍പ്പുകളില്‍നിന്ന് മധുരം നിറഞ്ഞ ഫലങ്ങള്‍ ഭക്ഷിച്ചവര്‍ മടങ്ങുന്നു.

ഇന്നും ഇവിടെ പഠിക്കുന്ന കുട്ടികള്‍ ചെറിയ ജോലികള്‍ ചെയ്താണ് അവരുടെ പഠനചെലവുകള്‍ നടത്തുന്നത്. അവര്‍ മാതാപിതാക്കളെ ബുദ്ധിമുട്ടിക്കാറില്ല. ചെറുപ്പം മുതല്‍ കുട്ടികള്‍ അദ്ധ്വാനത്തില്‍ കൂടിയാണ് ഇവിടുത്തെ കുട്ടികള്‍ വളരുന്നത്. അതിനാല്‍ അവരില്‍ ആരോഗ്യവും, ശക്തിയും ബുദ്ധിയും വളര്‍ന്നുകൊണ്ടിരിക്കുന്നു. എന്റെ മുന്നിലേക്ക് ആദ്യം ചിറകടിച്ചെത്തിയത് ഇന്ത്യയുടെ അഭിമാനമായ നമ്മുടെ അയല്‍ക്കാരന്‍ കോയമ്പത്തൂരിലെ ഈറോഡില്‍ 1887 ഡിസംബര്‍ 22ന് ജനിച്ച് 1920 ഏപ്രില്‍ 20ന് അന്തരിച്ച ലോകപ്രശസ്ത ഗണിത ശാസ്ത്രജ്ഞനും കണക്കിന്റെ മാന്ത്രികനുമായിരു ശ്രീനിവാസ രാമാനുജനാണ്. ഇതുപോലുള്ള വിദ്യാകേന്ദ്രങ്ങളില്‍ നിന്ന് പഠിച്ചുവന്നവരെല്ലാം സമൂഹത്തിന് ക്രിയാത്മകമായി ആശയങ്ങള്‍ നല്കിയവരും ജീവിതപുരോഗതിക്ക് പ്രൗഢസുന്ദരമായ ചൈതന്യം നല്കിയവരുമാണ്. വിശ്വമെങ്ങും നിറഞ്ഞു നില്‍ക്കാന്‍ രാമാനുജന് ഗുണമായതും ജ്ഞാനാനന്തമായ ഈ ചൈതന്യമാണ്. വികസിത രാജ്യങ്ങളിലെ സര്‍വ്വകലാശാലകളില്‍ പഠിച്ചിറങ്ങുവരെ ശ്രദ്ധിച്ചാല്‍ ചില സത്യങ്ങള്‍ മനസ്സിലാക്കാം. മതത്തെക്കാള്‍ മനുഷ്യരെ സ്‌നേഹിക്കുന്നു. ആരോടും പുഞ്ചിരികൊണ്ട് വിനയത്തോടെ സംസാരിക്കുന്നു. സൃഷ്ടിപരമായ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. അക്രമത്തെ വെറുക്കുന്നു. സ്‌നേഹവും സമാധാനവും നിലനിര്‍ത്തുന്നു. മാത്രവുമല്ല നമ്മുടെ ശീലങ്ങളും മാറും. അതിനുദാഹരണമാണ് രാമാനുജന്‍. ദാരിദ്യത്തിലും പട്ടിണിയിലും പഠിച്ചുവളര്‍ന്ന രാമാനുജന്‍ ഒരിക്കലും മദ്രാസില്‍വച്ച് അടുക്കളയില്‍ കയറി ഭക്ഷണം പാകം ചെയ്തിട്ടില്ല. ഇംഗ്ലണ്ടില്‍ വന്നപ്പോള്‍ സ്വന്തമായി പാചകം ചെയ്തു ഭക്ഷിക്കാന്‍ തുടങ്ങി. ഇന്‍ഡ്യയിലെ പുരുഷമേധാവിത്വം അവരെ അടുക്കളയില്‍ കയറ്റുന്നില്ല. ഇവിടെ സ്ത്രീയും പുരുഷനും തുല്യമാണ്. ഇവിടെനിന്ന് പഠിച്ച് പുറത്തിറങ്ങിയ ജവഹര്‍ലാല്‍ നെഹ്രു, റ്റാറ്റയുടെ സ്ഥാപകന്‍ ഡോറാബജി റ്റാറ്റാ, ഇംഗ്ലീഷ് നോവലിസ്റ്റ് അഹമ്മദ് സല്‍മാന്‍ റുഷുദി, മന്‍മോഹന്‍സിംഗ് തുടങ്ങി എത്രയോ മഹത് വ്യക്തികള്‍ക്ക് ഇവിടുത്തെ വിദ്യാഭ്യാസം കരുത്തു പകര്‍ന്നു. സാമൂഹികനീതിക്കും വളര്‍ച്ചയ്ക്കുമായി ഇന്‍ഡ്യയില്‍ അവരുടെ വിലപ്പെട്ട ഇടപെടലുകള്‍ നാം കണ്ടതാണ്.

വിദ്യാഭ്യാസം ഒരു പൗരന്റെ അവകാശമായതുകൊണ്ടാണ് ഇവിടുത്തെ കുട്ടികള്‍ പതിനെട്ടു വയസ്സുവരെ യാതൊരു ആശങ്കകളും ചിലവുകളും കൂടാതെ പഠിക്കുന്നത് എല്ലാം സര്‍ക്കാരിന്റെ ചുമലിലാണ്.. നമ്മുടെ നാട്ടില്‍ സമര്‍ത്ഥരായ ഒരു കുട്ടിക്ക് സാമ്പത്തികമില്ലാതെ തുടര്‍പഠനം നടത്തുവാന്‍ ഭാരപ്പെടുമ്പോള്‍ ഇവിടുത്തെ സമ്പത്തില്ലാത്ത കുട്ടികള്‍ക്ക് ബിരുദമല്ല ബിരുദാനന്തര പഠനങ്ങള്‍ക്ക് എത്ര തുകവേണമെങ്കിലും ബാങ്കുകള്‍ നല്കും. ആ പണം മടക്കികൊടുക്കുന്നതാകട്ടെ തൊഴില്‍ ലഭിച്ച് എല്ലാ മാസവും ലഭിക്കു ശമ്പളത്തില്‍നിന്ന് തുച്ഛമായ തുക ഈടാക്കിയാണ്. ഇവിടെ പാഠ്യവിഷയങ്ങള്‍ തെരെഞ്ഞെടുക്കുനന്നത് കുട്ടികളുടെ ആഗ്രഹവും അഭിരുചിയുമനുസരിച്ചാണ്. അവര്‍ തെരെഞ്ഞെടുക്കു വിഷയങ്ങളില്‍ അവരെ അറിവിന്റെ വിശാലമായ ലോകത്തേയ്ക്ക് നയിക്കുന്നത് ഉത വിദ്യാഭ്യാസമുള്ള അധ്യാപകരാണ്. ആദ്യമായി ഒരു കുട്ടി ക്ലാസ്സില്‍ വരുമ്പോള്‍ അവനെ പഠിപ്പിക്കുന്നത് സ്വന്തം മുറി ശുദ്ധിചെയ്യാനാണ്. അതിനുശേഷം മാത്രമാണ് അവനെ ചിത്രം വരപ്പിക്കുന്നതും അക്ഷരങ്ങള്‍ പഠിപ്പിക്കുന്നതും. അവനെ ആദ്യം പഠിക്കുന്ന ആ ശുചിത്വബോധം തുടര്‍ന്നുള്ള ക്ലാസ്സുകളിലും ലഭിക്കുന്നു. അതിനാല്‍ വീടും പരിസരങ്ങളും നാടും നഗരവും അവന്‍ മലിനമാക്കുില്ല. ഇങ്ങനെ എല്ലാ വിഷയങ്ങളിലും ആവശ്യമുള്ള അവബോധമുള്ളതിനാല്‍ അവര്‍ നാടിന്റെ സമ്പത്തും ഒരു പരിഷ്‌കൃത സമൂഹത്തിന്റെ അംഗവുമാകുന്നു.
1209-ല്‍ സ്ഥാപിക്കപ്പെട്ട ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ പൗരാണിക സ്വഭാവം ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. ഈ യൂണിവേഴ്‌സിറ്റിയുടെ ചുറ്റിനുമുള്ള ഓരോ ദൃശ്യങ്ങളും നയനാനന്തകരമാണ്. മധുരനാദം പൊഴിച്ചുകൊണ്ടൊഴുകുന്ന കാം നദിയും അതിലൂടെ വള്ളം തുഴഞ്ഞുപോകു വിദ്യാര്‍ത്ഥികളും, അരയന്നങ്ങളും മുളച്ചുപൊന്തിനില്‍ക്കുന്ന പച്ചപ്പൂകളും മരങ്ങളും യൂണിവേഴ്‌സിറ്റിയുടെ സൗന്ദര്യപൊലിമ വര്‍ദ്ധിപ്പിക്കുന്നു. വള്ളത്തിലിരുന്നു ഒരാള്‍ വയലിന്‍ അതിസാഹസമായി വായിക്കുന്നു. അടുത്തുകൂടി വള്ളത്തില്‍ പോകുന്ന സുന്ദരിമാരുടെ മിഴികള്‍ സംഗീതത്തില്‍ ലയിച്ചു. എങ്ങും കുളിര്‍മ പരന്നു നിന്നു. ആ വള്ളം കണ്ണില്‍ നിന്നും മറയുന്നതുവരെ ഞാനവിടെ നിന്നു. ഫിസിക്‌സ്, കെമിസ്ട്രി, മെഡിസിന്‍, ലിറ്ററേച്ചര്‍, സമാധാനം തുടങ്ങിയ മേഖലകളില്‍ എത്രയെത്ര നോബല്‍ പുരസ്‌കാരങ്ങളാണ് ഈ സ്ഥാപനം നേടിയത്. ഇത് ജന്മമെടുക്കാനുണ്ടായ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രമുഖ പണ്ഡിതന്മാരും ലോക്കല്‍ ഭരണകൂടവും തമ്മിലുള്ള കിടമത്സരമാണ്. അറിവുണ്ടെന്നു നടിക്കുന്നവരോടു ഏറ്റുമുട്ടാന്‍ ഈ പണ്ഡിതര്‍ തയ്യാറായത് പുതിയൊരു യൂണിക് അവര്‍ തയ്യാറെടുത്തു. അതിനു രാജാവായിരുന്ന ഹെന്‍ട്രി മൂന്നാമന്‍ കൂട്ടുനിന്നു. ഇവിടെ ലോകത്ത് ആദ്യമായി പാവപ്പെട്ട കുട്ടികള്‍ക്കും പഠിക്കാന്‍ അവസരമൊരുക്കി. അത് വിദ്യയ്ക്ക് ലഭിച്ച വലിയൊരു അംഗീകാരവും സ്വാതന്ത്ര്യവുമായിരുന്നു. പഠിക്കാന്‍ നിവര്‍ത്തിയില്ലാത്ത പാവപ്പെട്ടവന് ധാര്‍മ്മിക നീതി ലഭിക്കണം. സമത്വം വേണം. വിദ്യയ്ക്ക് വലിയവനോ ചെറിയവനോ എന്നില്ല അതായിരുന്നു അവരുടെ നിലപാട്. പണം എങ്ങനെ കണ്ടെത്തും അതായി പിന്നീടുള്ള പ്രശ്‌നം. അതിനവര്‍ കണ്ടെത്തിയ മാര്‍ഗ്ഗം പണമില്ലാത്തവര്‍ കോളേജില്‍ ചെറിയ ജോലികള്‍ ചെയ്യണം. അതിലൂടെ സാമ്പത്തിക നേട്ടം ലഭിക്കും. കേംബ്രിഡ്ജിലും അവിടുത്തെ ട്രിനിറ്റികോളേജിലും കുട്ടികള്‍ മേശകള്‍, കസേരകള്‍, ഇരിക്കുന്ന മുറികള്‍, ലൈബ്രറി പുസ്തകങ്ങള്‍ വരാന്തകള്‍ അങ്ങനെ എല്ലായിടത്തും ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്തു പണം നേടി. അതിനുള്ളിലെ റസ്റ്റോറന്റുകളില്‍ പാത്രങ്ങള്‍ കഴുകാനും, കോഫി ഉണ്ടാക്കാനും അത് തീന്മേശയില്‍ കൊടുക്കാനും, മേശകള്‍ തുടച്ചു വൃത്തിയാക്കാനും കുട്ടികള്‍ മുന്നോട്ടു വന്നു. ആ കൂട്ടത്തില്‍ ആധുനിക ശാസ്ത്രത്തിനു അസ്ഥിവാരമിട്ട സര്‍ ഐസക്ക് ന്യൂട്ടനും വരും. അദ്ദേഹത്തിനു ലഭിച്ചത് ആയിരമായിരം പുസ്തകങ്ങള്‍ ഉള്ള ലൈബ്രറിയായിരുന്നു. ക്രിസ്തുമസ് ദിനമായ ഡിസംബര്‍ 25ന് 1642ല്‍ ജനിച്ച ഐസക് 1661ലാണ് ഇവിടെ എത്തുത്. സമ്പന്നമല്ലാത്ത ഒരു കര്‍ഷക കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്.

ഇന്‍ഡ്യ ശാസ്ത്രം, കണക്ക്, ഐ.റ്റി മേഖലകളില്‍ മുന്നേറുന്നുവെങ്കിലും പാശ്ചാത്യരാജ്യത്തു ലഭിക്കുന്ന ശാസ്ത്ര – സാങ്കേതിക- പരീക്ഷണ- നിരീക്ഷണ – ഗവേഷകരംഗങ്ങളില്‍ വിജ്ഞാനോല്പാദനത്തിനുള്ള പരീക്ഷണശാലകളോ, ലൈബ്രറികളോ ഇല്ല പറയാനായി. പേരിന് വേണ്ടി എല്ലാമുണ്ട്. രാമാനുജനെ വളര്‍ത്തി വലുതാക്കിയത് കേംബ്രിഡ്ജിലെ ബൃഹത്തായ ലോകോത്തര പുസ്തകശേഖരമാണ്. ഏതു വിഷയവും ആധികാരികമായി പഠിക്കാന്‍ അവിടെ പുസ്തകങ്ങളും വായനാമുറികളുമുണ്ട്. അനേകായിരം ശിഷ്യഗണങ്ങളെ അറിവുള്ളവരാക്കിയ ആ ജ്ഞാനഭണ്ഡാരത്തെ ഞാനും താണുവണങ്ങി നോക്കി നിന്നു. ഇന്‍ഡ്യയിലേതുപോലെ ഇവിടുത്തെ കുട്ടികള്‍ പഠിക്കുന്നത് കാണാപാഠങ്ങളോ, ചുമലില്‍പേറി നടക്കുന്ന പുസ്തകങ്ങളോ അല്ല. അതിലുപരി പഠിക്കുന്ന പുസ്തകങ്ങളിലെ അന്വേഷണ-നിരീക്ഷണ- ഗവേഷണ കണ്ടെത്തലുകളാണ്. അവര്‍ അറിവിന്റെ ആത്മാവിനെ തേടിയാണ് സഞ്ചരിക്കുന്നത്. അല്ലാതെ മത-രാഷ്ട്രീയത്തിന്റെ ആത്മാവിനെ തേടിയല്ല. മതങ്ങളെ മറയാക്കു അധികാരികള്‍ക്കോ രാജ്യങ്ങള്‍ക്കോ അല്ലെങ്കില്‍ ജ്ഞാനം വിപണിയില്‍ വിറ്റ് കാശുണ്ടാക്കുന്നവര്‍ക്കോ വളരാന്‍ സാധിക്കില്ല. അവിടെ വളരുന്നത് പടവൃക്ഷമെന്ന വിദ്യയല്ല മറിച്ച് കുറ്റിച്ചെടികളായ വിദ്യാഭ്യാസമാണ്.
SMILE IS PRECIOUS
“Say, cheese…” Maya teacher said to the class. She was children’s dearest teacher who taught music and instruments.
At once, there heard loud ‘cheese’ happily made by the children with their flowery faces. Yet, there was one little girl, Priya, with a gloomy face. Priya always remained silent, sad and gloomy even though she was the topper in the class in studies. She rarely mingled with other children.
Priya belonged to a very poor family. She lived with her grandma and grandpa. Her parents were far away for work in a small town. Priya could meet her parents only once in a year during the summer holidays.
“Why don’t you smile, Priya? You will look more beautiful with a smiling face” said Maya teacher.
Priya stared at the teacher and stood silently without giving any reply. Children looked anxiously around. “Dear children, I would like to see our dearest Priya smiling and playing in joy and mirth. If anyone can make her happy and enthusiastic then a special gift will be presented to the winner as a token of appreciation” announced Maya teacher.
Children started murmuring. The bell rang for the lunch time and the teacher left the class. Little Pihu and Piya finished their lunch very fast and sat under the fully bloomed golden shower tree. The school stood on a hillock full of large trees and bushes with various birds, butterflies and peacocks.
Both Pihu and Piya thought of changing Priya’s nature. “We must observe Priya for sometime to have some idea about her routine” said little Piya. Pihu who was looking at parrots on the golden shower tree nodded in agreement. Pihu and Piya worked out some plans and later returned to their class. The bell rang in the evening. Children started rushing back to their homes. Priya’s house was very near to the school. Pihu and Piya followed little Priya. They saw Priya walking fast to her house lonely.
On the very next day morning, Pihu and Piya left their homes early and waited outside Priya’s house. Priya came out only a few minutes before the first bell rang.
During lunch time, Pihu and Piya once again discussed the matter. They realized the root cause of Priya’s mood swing was nothing but the absence of her parents. Priya’s grandparents could not focus well on Priya amidst their household works in their old age. As Priya remained in her own world, other children also did not much worry about her. Priya, thus, remained in a shell of solitude.
Next day was Sunday. The rain had just stopped and slowly the villagers started coming out of their houses. Pihu and Piya reached at Priya’s house. Grandma was surprised to see the children at her doorstep as she had never seen any of Priya’s friends visiting the house.
“Good morning, grandma we need your permission to take Priya for an outing in the hillock and the valley”, said Piya. By then, Pihu had told grandpa about their plans. Thus, grandma and grandpa forcibly sent little Priya with Pihu and Piya.
“Priya, you are our guest today. We are going to treat you as you are the topper in the class”, said Pihu. Piya gave toffees and a beautiful hat to Priya. Pihu gave her a peacock feather. Pihu and Piya held Priya’s hands while walking together.
“Look Priya”, Piya said, “We are going to walk around the hillock and the valley. You must open your eyes and ears to see the beauty and hear the melody of the Nature”. Pihu added – “We will play, sing, dance and relax”.
Pihu and Piya took Priya to the hilltop. They walked on the narrow pathway amidst plants and bushes. Plenty of flowers in different colours and shapes welcomed the children. Butterflies and dragonflies fluttered around them. Birds chirped and welcomed them. Rabbits and peacocks suspiciously looked at the children. Squirrels ran around them. Monkeys jumped from trees to trees showing off their naughty mood. From top of the hill, the children watched the beauty of the valley. Priya was full of surprise as she had never experienced the wonders of Nature. Standing at the edge of the cliff, Pihu and Piya laughed loud and the sound echoed in the valley. Little Priya clapped for her friends and laughed louder. Priya’s clap and laugh echoed in the valley. Her face bloomed like a lotus.
Priya ran behind rabbits and butterflies. Grasshoppers jumped swiftly on seeing the playful children around them. Cuckoo sang melodiously. Sun hid behind the dark clouds letting the children play joyfully. Later, Pihu and Piya took Priya to the valley. Ramu chacha took them for a ride in his bullock cart. The children played hide and seek in the mango orchard. Finally, they reached at the river bank. Sitting on the rock, the children put their legs in the water. Little fishes gently bit their legs. Priya laughed a lot. Her face was full of smile. She splashed water with her legs and made Pihu and Piya wet. By then, some more children joined them and all of them played cheerfully.
The children happily returned home. Grandma and grandpa could not believe their eyes on seeing Priya with full of smile and happiness. They thanked Pihu and Piya with a basket of mangoes.
Next day, little Priya reached school with a smiling face. Maya teacher appreciated Pihu and Piya for their observation, analyzing and executing the desired plans for achieving the task. Piya’s beautiful eyes shined with rays of happiness while Pihu’s pretty face bloomed with her cute little dimple on her cheek.
“Smile is precious. Childhood is one of the best times in our life. All of you must celebrate your childhood with your friends and dear ones apart from your studies. Pihu and Piya took Priya to a world of smile by showing her the wonders of Mother Nature. Never stick to your worries and sorrows but try to find happiness. Nothing is permanent in this life” Maya teacher addressed the class. Children clapped happily. Priya’s face was full of smile. She was no more a gloomy girl!!!
Muraly TV
അനുജ കെ.
മലദേവര്‍നടയില്‍ തൊഴുതു മടങ്ങുന്നതിനായി കുറച്ചാളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നുണ്ട്. നാട്ടിലെ പ്രധാനപ്പെട്ട ആരാധനാ കേന്ദ്രമാണ് മലദേവര്‍നട. എണ്ണ, കര്‍പ്പൂരം, സാമ്പ്രാണി എന്നിവയുമായി ഞാനുമുണ്ടവിടെ. ഞാന്‍ കുടുംബ ജീവിതത്തിലേക്ക് കാലെടുത്തു വെച്ചിട്ട് ഏകദേശം രണ്ടു മാസം. ഒരു മലയോര പ്രദേശത്തു നിന്നും നഗരത്തിലേക്ക് ചേക്കേറിയിരിക്കുകയാണ് ഞാന്‍. നഗരപ്രദേശമെങ്കിലും ഗ്രാമത്തിന്റെ പരിവേഷം തന്നെ. മലദേവന്‍മാരും പടയണിക്കോലങ്ങളും എല്ലാം നിറഞ്ഞ ഒരു നാട്. മലനടയില്‍ ഒന്നല്ല പ്രതിഷ്ഠ. മലദേവരുണ്ട്, ശിവനുണ്ട്, സര്‍പ്പക്കാവുണ്ട്, പാക്കനാരുണ്ട്…. ഇവിടെയെല്ലാം തൊഴുതു കഴിഞ്ഞാല്‍ വലിയ ഉരുളന്‍ കല്ലുകള്‍ക്കിടയില്‍ക്കൂടി കുറേ നടകള്‍ കയറേണ്ടി വരും. അവ കയറിച്ചെന്നാല്‍ വനദുര്‍ഗ്ഗയേയും മാടസ്വാമിയെയും കാണാം.
മാടസ്വാമിയെ തൊഴുമ്പോള്‍ എന്റെ മനസ് എപ്പോഴും എന്റെ സ്വന്തം ഗ്രാമത്തിലേക്ക് പോകും. അവിടെ പാറിപ്പറന്ന മുടിയും മുഷിഞ്ഞ വസ്ത്രവുമായി സൈക്കിളില്‍ പാഞ്ഞുപോകുന്ന ഒരു മാടസ്വാമിയുണ്ട്. ഞാനും എന്റെ സഹോദരങ്ങളും അയാളെ കൗതുകപൂര്‍വം നോക്കിനില്‍ക്കാറുണ്ടായിരുന്നു. അതിന് ഒരു കാരണമുണ്ട്. അയാളുടെ ഒരു ദിവസത്തെ ഭക്ഷണം പതിനാറു ബോണ്ടയാണത്രേ….! ബോണ്ടയെന്നാല്‍ ചെറിയ പന്തുപോലിരിക്കുന്ന എണ്ണയില്‍ വറുത്തെടുക്കുന്ന ഒരു പലഹാരമാണ്. ഇടുക്കിയിലെ ബോണ്ടയ്ക്ക് പത്തനംതിട്ടയിലെ ബോണ്ടയുടെ ഇരട്ടി വലിപ്പമുണ്ട്. ഒരെണ്ണം കഴിച്ചാല്‍ ഒരാളുടെ വയറു നിറയും. അപ്പോഴാണ് പതിനാറെണ്ണം.
അയാള്‍ ഒരു വരത്തനാണ്. സിറ്റിയിലെ ചായക്കടയില്‍ വിറകു കീറി കൊടുക്കലാണ് അയാളുടെ പണി. പ്രതിഫലമായി പതിനാറു ബോണ്ട. സിറ്റി എന്നാല്‍ മെട്രോ മാളുകളും മെഡിസിറ്റികളുമുള്ള വലിയ നഗരമൊന്നുമല്ല. ചെറിയ ചെറിയ കടകളും, കുരിശുപള്ളി, ക്ലിനിക്ക് എന്നിവയുമൊക്കെ ചേര്‍ന്നിരിക്കുന്ന ഒരു ചെറിയ പ്രദേശത്തിന് കേരളത്തിന്റെ കിഴക്കന്‍ ജില്ലയില്‍ സിറ്റി എന്നാണ് വിശേഷിപ്പിക്കുന്നത്.
മാടസ്വാമിയുടെ സൈക്കിളിനു പിന്നിലുമുണ്ട് ഒരു ചരിത്രം. അയാളുടെ ചക്കക്കുരു ബിസിനസിന്റെ ബാക്കിപത്രമാണ് സൈക്കിള്‍. ചക്കയുടെ സീസണുകളില്‍ പ്ലാവിന്റെ ചോടുകളില്‍ക്കൂടി ഒരു പഴയ ചാക്കുമായി നടക്കും. ചക്കക്കുരു ശേഖരിക്കുകയാണ് ലക്ഷ്യം. പെറുക്കിക്കൂട്ടിയ ചക്കക്കുരു ചാക്കില്‍ നിറച്ച് ഗ്രാമത്തിലെ വെയിറ്റിംഗ് ഷെഡ്ഡില്‍ കൊണ്ടിടും. വെയിറ്റിംഗ് ഷെഡ് ഉള്ളിടത്ത് ബസ് സ്റ്റോപ്പ് ഇല്ലാത്തതിനാല്‍ ഷെഡ് മാടസ്വാമിക്ക് സ്വന്തം. ഷെഡിന്റെ ഒരു ഭാഗം തപാലാഫീസായി പ്രവര്‍ത്തിക്കുന്നു. ചക്ക സീസണ്‍ അവസാനിക്കുന്നതോടെ മാടസ്വാമിയുടെ ഷെഡ്ഡില്‍ ഒരു ചക്കക്കുരു മല രൂപപ്പെടും. ചക്കക്കുരു കൊണ്ടാണ് ആരോറൂട്ട് ബിസ്‌കറ്റ് ഉണ്ടാക്കുന്നത് എന്ന അഭ്യൂഹം നാട്ടില്‍ പാട്ടാണ്. കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട ബിസ്‌കറ്റിന്റെ ഭാഗമാകാന്‍ മാടസ്വാമിക്ക് കഴിഞ്ഞതില്‍ എനിക്കും അഭിമാനമുണ്ട്.
മലദേവര്‍നടയിലെ ദേവര്‍ എന്റെ ഗ്രാമത്തില്‍ സൈക്കിളില്‍ സഞ്ചരിക്കുന്ന വിറകുവെട്ടുകാരന്‍, ചക്കക്കുരു ബിസിനസുകാരന്‍ എന്നീ രൂപങ്ങളില്‍ അവതരിച്ചിരിക്കുകയാണോ എന്ന് എനിക്ക് സംശയം.
അനുജ കെ.
പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസിലെ ലക്ചററാണ്. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിതകലാ അക്കാഡമി, കൊച്ചി ദര്‍ബാര്‍ ഹാളില്‍ നടത്തിയ ആര്‍ട്ട് മാസ്‌ട്രോ കോംപറ്റീഷന്‍ ആന്‍ഡ് എക്‌സിബിഷനില്‍ സണ്‍ഫ്‌ളവര്‍, വയനാട്ടുകുലവന്‍ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ബിനോയി ജോസഫ്
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ചരിത്രമുറങ്ങുന്ന നഗരത്തിൽ നിന്നും സാമൂഹിക നവോത്ഥാനത്തിനായി മലയാളികളുടെ ശബ്ദം ഉയരുന്നു. രണ്ടാം ലോക മഹായുദ്ധത്തിലെ ബോംബിംഗിൽ ഏറ്റവും നാശനഷ്ടങ്ങൾ നേരിട്ട ബ്രിട്ടണിലെ അതിപുരാതന തുറമുഖ നഗരവും അടിമവ്യാപാരത്തിന് അന്ത്യം കുറിപ്പിച്ച വിൽബർ ഫോഴ്സിന്റെ ജന്മനാടുമായ ഹള്ളിൽ നിന്നും ആധുനിക യുഗത്തിലും പിന്തുടരുന്ന ആർഷഭാരതത്തിലെ അനാചാരങ്ങൾക്കെതിരെ പ്രതികരിക്കുന്ന കവിത ലോക ശ്രദ്ധ നേടുന്നു. ഇരുന്നൂറ് വർഷങ്ങളിലേറെയായി നിലനിന്ന അടിമ വ്യാപാരത്തിന് അറുതി വരുത്താൻ 1833 ൽ സ്ളേവ് ട്രേഡ് ആക്ട് നിലവിൽ വരുന്നതുവരെ പടപൊരുതിയ വില്യം വിൽബർഫോഴ്‌സിന്റെ യശസാൽ പ്രസിദ്ധമായ ഈസ്റ്റ് യോർക്ക് ഷയറിന്റെ ഹൃദയ നഗരത്തിൽ നിന്നും ലോക മനസാക്ഷിയ്ക്കു മുന്നിലേക്ക് മാറ്റത്തിന്റെ ചിന്തകൾ “അശുദ്ധ ആർത്തവം” എന്ന കവിതയിലൂടെ പങ്കു വയ്ക്കുകയാണ് മലയാളികളായ സ്റ്റീഫൻ കല്ലടയിലും സാൻ ജോർജ് തോമസ് മമ്പലവും. അതിപ്രശസ്തമായ സംസ്കാരങ്ങളുറങ്ങുന്ന നമ്മുടെ നാടിന്റെ ദയനീയമായ ഒരു ആധുനിക നേർക്കാഴ്ചയോടുള്ള ആത്മ രോഷം ആ വരികളിൽ തുളുമ്പുന്നു.
ഭാരത ജനത വളർച്ചയുടെ പടവുകൾ താണ്ടുമ്പോഴും ഇന്നും നിശബ്ദമായി സമൂഹം അടിച്ചേൽപ്പിക്കുന്ന നിർദ്ദയവും പ്രാകൃതവുമായ ആചാരങ്ങൾക്കെതിരെ ഉഴവൂർ സ്വദേശിയായ സ്റ്റീഫൻ രചിച്ച ഹൃദയവേദനയിൽ ചാലിച്ച കവിതയ്ക്ക്, സുന്ദരമായ ശബ്ദവ്യതിയാനങ്ങളിലൂടെ മാറ്റത്തിനായുള്ള മുറവിളിയുടെ പ്രതിധ്വനി മനുഷ്യ കർണ്ണങ്ങളിൽ ആലാപനത്തിന്റെ തീവ്രതയാല്‍ സന്ദേശമായി പകർന്നു നല്കിയത് സാൻ ജോർജ് തോമസ് മമ്പലമാണ്. ആർത്തവത്തിന്റെ ദിവസങ്ങളിൽ സാമൂഹികാചാരമനുസരിച്ച് മാറ്റി പാർപ്പിക്കപ്പെടുകയും അതിനിടയിൽ മരം വീണ് അകാല മൃത്യു വരിക്കുകയും ചെയ്ത തഞ്ചാവൂരിലെ പന്ത്രണ്ടുകാരിയായ പെൺകുട്ടിയുടെ ഓർമ്മകൾക്ക് മുന്നിൽ ഒരു കണ്ണീർ പ്രണാമമർപ്പിച്ചുകൊണ്ടാണ് സ്റ്റീഫൻ തന്റെ കവിത ലോകത്തിന് സമർപ്പിക്കുന്നത്.
“മകളെ നീയും നിന്റെയാർത്തവുമശുദ്ധമാ… പെണ്ണാണ് നീ വെറും പെണ്ണ്, ആണിന്നടിമയാം പെണ്ണ്..” എന്നീ വരികളിലൂടെ സമൂഹ മനസാക്ഷിയുടെ വിധിയ്ക്കായി, ഇന്നിന്റെ അനാചാരങ്ങൾ അനാവരണം ചെയ്യപ്പെടുന്നു. സ്ത്രീകൾ അബലകളാണെന്നും പിറന്നു വീഴും നിമിഷം മുതൽ പുരുഷനാൽ അടിച്ചമർത്തപ്പെടേണ്ടവളാണെന്നുമുള്ള നാട്ടുനടപ്പുകൾക്ക് എതിരേയുള്ള ഹൃദയത്തിന്റെ ഭാഷയിലുള്ള രോഷപ്രകടനം കവിതയിൽ നിറയുന്നു. “ശുദ്ധരിൽ ശുദ്ധരാം ദൈവങ്ങൾക്കാവുമോ കേൾക്കുവാൻ… അശുദ്ധരിൽ അശുദ്ധയാം ഋതുമതി നീട്ടുമീയർത്ഥന.. ആര്‍ത്തവ പെണ്ണിനാ ദേവനെ ഒരു നോക്കുകാണാന്‍… കാലവും മാറി കോലവും പിന്നെ നിൻ ചിന്തകളും.. മാറാത്തത് ഈ പെണ്ണെന്ന വാക്കിന്റെ അർത്ഥമതൊന്നു മാത്രം..” കവിതയിലെ വരികൾ ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നു.
അ. ആര്‍ത്തവം കവിത
മാനവരാശിയുടെ നിലനില്പിനായി പ്രകൃതി സ്ത്രീകൾക്കായി കനിഞ്ഞു നല്കിയ വരദാനങ്ങൾ, അവരെ ചൊൽപ്പടിക്കു നിർത്താനുള്ള കുറുക്കുവഴികളാക്കുന്ന ആധുനിക സമൂഹത്തിന്റെ നേർക്കാഴ്ചയാണ് ഈ കവിത. ഹൾ കാസിൽ ഹിൽ ഹോസ്പിറ്റലിലെ തിയറ്റർ നഴ്സായി ജോലി ചെയ്യുന്ന സ്റ്റീഫൻ കല്ലടയിൽ സാമൂഹിക സാഹിത്യ കലാ രംഗങ്ങളിൽ യുകെയിൽ സജീവമായി പ്രവർത്തിക്കുന്നു. “ലണ്ടൻ ജംഗ്ഷൻ” എന്ന സീരിയൽ അടക്കം നാടക രചന, സംവിധാനം, കവിതാ, കഥാ രചനകളിലും സ്റ്റീഫൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. “അ. ആർത്തവം” എന്ന പേരിൽ യൂ ട്യൂബിൽ അപ് ലോഡ് ചെയ്ത കവിത മനോഹരമായി ആലപിച്ച സാൻ മമ്പലം കഴിഞ്ഞ വർഷത്തെ യുക്മ സ്റ്റാർ സിംഗർ വിജയിയാണ്. പ്രശസ്ത ഗായകനായ ജി. വേണുഗോപാലിന്റെ പ്രശംസ ലഭിച്ച ശബ്ദസൗന്ദര്യത്തിന്റെ ഉടമയായ സാൻ എന്ന യുവഗായകന്റെ തീക്ഷ്ണമായ ആലാപനം കവിതയെ കൂടുതൽ മികവുറ്റതാക്കി. 2017, 2018 വർഷങ്ങളിൽ യുക്മ നാഷണൽ കലാമേളയിൽ കലാപ്രതിഭയായി തിളങ്ങിയ സാൻ എഞ്ചിനീയറിംഗിൽ മാസ്റ്റേർസ് ഡിഗ്രി ഹോൾഡറാണ്. ഗോഡ് സൺ സ്റ്റീഫൻ എഡിറ്റിംഗ് നിർവ്വഹിച്ച കവിതയ്ക്ക് അഭിനന്ദനങ്ങളുമായി നൂറുകണക്കിനാളുകളാണ് സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്തിരിക്കുന്നത്.