Specials

എയ്ഡഡ് കോളേജുകളില്‍ രണ്ട് അധ്യാപക സംഘടനകളാണ് ഉണ്ടായിരുന്നത്. ഇടതുപക്ഷചായ്‌വുള്ള എ.കെ.പി.സി.റ്റി.എയും വലതുപക്ഷ ചായ്‌വുള്ള പി.സി.റ്റി.എയും. 1972ലെ ഡയറക്ട് പെയ്മെന്‍റ്  സമരത്തിന് എ.കെ.പി.സിറ്റി.എ ആണ് നേതൃത്വം കൊടുത്തത്. ആ സമരം വിജയിച്ചിരുന്നതിനാല്‍ കോളേജ് അധ്യാപകര്‍ക്കെല്ലാം സര്‍ക്കാരില്‍ നിന്ന് നേരിട്ട് ശമ്പളം കിട്ടുവാന്‍ തുടങ്ങി. ദുരിതവഴികളില്‍ നിന്ന് അധ്യാപകന് ആത്മാഭിമാനവും സ്വാതന്ത്ര്യവും ലഭിക്കുന്നത് നേരിട്ട് ശമ്പളം കിട്ടാന്‍ തുടങ്ങിയതിലൂടെയാണ്. എ.കെ.പി.സി.റ്റി.എ പിളര്‍ന്നാണ് പി.സി.റ്റി.എ ഉണ്ടായത്. കാരൂര്‍ കഥകളില്‍ പ്രൈവറ്റ് മാനേജ്‌മെന്റിലെ അധ്യാപകര്‍ നേരിടേണ്ടിവരുന്ന ദുഖ ദുരിതങ്ങളുടെ വര്‍ണ്ണനയുണ്ട്. ഉഴവൂര്‍ കോളേജില്‍ ഭൂരിഭാഗ അധ്യാപകരും എ.കെ.പി.സി.റ്റി.എ അംഗങ്ങളായിരുന്നു. ഞാനും ഇ.പി മാത്യുവും കേരളാ കോണ്‍ഗ്രസ് അനുഭാവികളായിരുന്നെങ്കിലും ഞങ്ങള്‍ സുഹൃത്തുക്കളുടെ സമ്മര്‍ദ്ദം മൂലം എ.കെ.പി.സി.റ്റി.എയുടെ അംഗങ്ങളായി. കെ.എല്‍ ജോസ്, ജോസ് കോലടി പോലെയുള്ള കോണ്‍ഗ്രസ് അനുഭാവികളും എ.കെ.പി.സി.റ്റി.എയിലാണ് . പ്രൊഫ. സണ്ണി തോമസിനെപ്പോലെയുള്ളവര്‍ അതിലെ അംഗങ്ങളായിരുന്നതിനാല്‍ എനിക്ക് ആശങ്കയൊന്നും തോന്നിയതേയില്ല. മലയാളം ഹിന്ദി വിഭാഗങ്ങെളല്ലാം എ.കെ.പി.സി.റ്റി.എയില്‍
ചേര്‍ന്നു. വര്‍ഷം തോറുമുള്ള വരിസംഖ്യ കൊടുക്കുക ജില്ലാ സമ്മേളനത്തിനു പോവുക തുടങ്ങിയ കാര്യങ്ങളില്‍ സംഘടനാ പ്രവര്‍ ത്തനം ഒതുങ്ങിനിന്നു.

1986ല്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ടി.എം ജേക്കബ് കോളേജുകളില്‍ യു.ജി.സി ഏര്‍പ്പെടുത്തുവാന്‍ വേണ്ടി പ്രീഡിഗ്രി ബോര്‍ഡ് എന്ന ആശയവുമായി വന്നു. യൂണിവേഴ്‌സിറ്റികളില്‍നിന്നും പ്രീഡിഗ്രി അടര്‍ത്തി മാറ്റി പ്രത്യേക ബോര്‍ഡാക്കുക, കോളേജില്‍ തന്നെ പ്രീഡിഗ്രി ഒരു പ്രത്യേക വിഭാഗമാക്കി നിലനിര്‍ത്തുക എന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചു. ഇതിനെതിരെ എല്ലാ അധ്യാപക സംഘടനകളും യൂണിവേഴ്‌സിറ്റി ജീവനക്കാരും സമരം പ്രഖ്യാപിച്ചു. 1986 ജൂണ്‍ 10 ന് സമരം ആരംഭിച്ചു. ഉഴവൂര്‍ കോളേജില്‍ സീനിയേഴ്‌സ് അടക്കം 48 അധ്യാപകരാണ് സമരത്തിന് നോട്ടീസ് കൊടുത്തത്. 1980 ന് ശേഷം വന്ന അദ്ധ്യാപകരെയാണ് പ്രധാനമായും ഈ ബോര്‍ഡ് ബാധിക്കുന്നതെങ്കിലും സംഘടനാ തീരുമാനമനുസരിച്ച് സീനിയര്‍ അദ്ധ്യാപകരും ഈ സമരരംഗേത്തക്ക് കുതിച്ചിറങ്ങി. അധ്യാപകരെക്കാള്‍ കൂടുതല്‍ വീറും വാശിയും പ്രകടിപ്പിച്ച് യൂണിവേഴ്‌സിറ്റി ജീവനക്കാരും സമരരംഗത്തിറങ്ങി. മൂന്നു സര്‍വ്വകലാശാലകളുടെയും ഭരണസംവിധാനം അവതാളത്തിലായി. പരീക്ഷാപേപ്പര്‍ വാല്യുവേഷന്‍ കുഴഞ്ഞുമറിഞ്ഞു.

ഗാന്ധിജി യൂണിവേഴ്‌സിറ്റി അന്നു പ്രവര്‍ത്തിച്ചിരുന്നത് കോട്ടയം കളക്‌ട്രേറ്റിന് എതിര്‍വശത്തുള്ള കെട്ടിടത്തിലാണ്. കളക്‌ട്രേറ്റിനു മുമ്പില്‍ പന്തല്‍ കെട്ടി നിരാഹാരം ആരംഭിച്ചു. നിരാഹാരസമരത്തില്‍ ഒരാള്‍ ഉഴവൂര്‍ കോളേജില്‍ നിന്നുള്ള കെ.എല്‍ ജോസ് ആയിരുന്നു. തിരുനക്കര ഗാന്ധി പ്രതിമക്കു താഴെനിന്ന് ചുവപ്പ് ഹാരം ചാര്‍ത്തി സമരപോരാളികള്‍ കളക്‌ട്രേറ്റിലേക്ക് ജാഥ നയിച്ചു. ഞങ്ങളും കൂടെക്കൂടി. കോണ്‍ഗ്രസുകാരനായ ജോസ് സാര്‍ ചുവപ്പുമാല ഇട്ടുെകാണ്ടു പോകുന്നതു കണ്ടപ്പോള്‍ എനിക്ക് വിഷമം തോന്നി. ജൂണ്‍ 20തിന് നിരാഹാരം ആരംഭിച്ച കെ.എല്‍ ജോസിനെ ജൂണ്‍ 24ന് പോലീസ് അറസ്റ്റ് ചെയ്ത് ജില്ലാ ആശുപത്രിയിലാക്കി. അവിടെ നാരങ്ങാനീരു കുടിച്ച് സമരം അവസാനിപ്പിച്ചു. സി.എം.എസ് കോളേജിലെ മറ്റൊരധ്യാപകന്‍ പകരം നിരാഹാരത്തിലായി.

കോളേജില്‍ നിന്ന് സ്കൂളിലെക്ക് പോകേണ്ടിവരുമല്ലോ എന്നു കരുതി ഞങ്ങള്‍ ജൂനിയേഴ്‌സ് എല്ലാം ആശങ്കയിലായി. കോളേജ് അധ്യാപകന്‍ സ്‌കൂള്‍ അധ്യാപകനാകുന്ന കാര്യം ഓര്‍ത്തേപ്പാള്‍ ഞങ്ങള്‍ക്ക് വലിയ നാണക്കേടു തോന്നി. അതുകൊണ്ട് ഞങ്ങള്‍ ശക്തിയോടെ സമരരംഗത്തുറച്ചുനിന്നു. ഒരാഴ്ച കഴിഞ്ഞ് പഠനം ആരംഭിച്ചപ്പോള്‍ സമരം ചെയ്യാത്ത അധ്യാപകര്‍ ക്ലാസുകളില്‍ പഠിപ്പിക്കുവാന്‍ തുടങ്ങി. ഞങ്ങള്‍ വരാന്തകളിലൂടെ ജാഥ നടത്തി മുദ്രാവാക്യം വിളിച്ചു. ”കരിങ്കാലികളെ ഒറ്റപ്പെടുത്തുക! ഇങ്ക്വിലാബ് സിന്ദാബാദ്!” ഇ.എ തോമസ് സാര്‍ മുദ്രാവാക്യം വിളിച്ചു തന്നപ്പോള്‍ ആവേശത്തില്‍ ഞങ്ങള്‍ ഏറ്റുവിളിച്ചു ഇങ്ക്വിലാബ് സിന്ദാബാദ്. അന്നുച്ചകഴിഞ്ഞ് ഓഫീസില്‍ ജോലിചെയ്യുന്ന ഒരു സീനിയര്‍ സിസ്റ്റര്‍ രഹസ്യമായി എന്നെ അടുത്തുവിളിച്ച് ഇങ്ങനെ പറഞ്ഞു. ”ബാബു സാറില്‍നിന്ന് ഞങ്ങള്‍ ഇത് പ്രതീക്ഷിച്ചില്ല.” ”എന്താണ് സിസ്റ്റര്‍”ഞാന്‍ ചോദിച്ചു. ”സാറെന്താ കമ്മ്യൂണിസ്റ്റാണോ? ഇങ്ക്വിലാബ് വിളിക്കാന്‍! മോശമായിപ്പോയി.” ഞാനൊന്നും അപ്പോള്‍ മിണ്ടിയില്ലെങ്കിലും പിന്നീട് ഒരിക്കലും ഇങ്ക്വിലാബ് വിളിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

പിറ്റെദിവസം കൂടിയ സ്റ്റാഫ് മീറ്റിംഗില്‍ എല്ലാവരും സമരം ചെയ്യണമെന്ന് സീനിയര്‍ അധ്യാപകര്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ ചെറുപ്പക്കാര്‍ വികാരാവേശത്തോടെ ആ അഭിപ്രായത്തെ പിന്തുണച്ചു. അപ്പോള്‍ ഒരു സീനിയര്‍ അധ്യാപിക എഴുന്നേറ്റുനിന്നു ചോദിച്ചു. ”ബി.സി.എം കോളേജിലെ നിങ്ങളുടെ ഭാര്യമാര്‍ എന്താണ് സമരം ചെയ്യാത്തത്?” ബി.സി.എം കോളേജില്‍ സമരമുണ്ടായിരുന്നില്ല. ആരും ഒന്നും മിണ്ടിയില്ല. ”ബി.സി.എമ്മിലെ നിങ്ങളുടെ ഭാര്യമാര്‍ സമരം ചെയ്യാമെങ്കില്‍ ഞങ്ങളും ചെയ്യാം.” പ്രകോപനപരമായ ആ ഭീഷിണികേട്ട് പ്രാല്‍സാര്‍ പൊട്ടിത്തെറിച്ചു. ”ഞങ്ങളുടെ ഭാര്യമാര്‍ പ്രസവിക്കുന്നത് നോക്കിയാണോ നിങ്ങള്‍ പ്രസവിക്കുന്നത്; സൗകര്യമുണ്ടെങ്കില്‍ പ്രസവിച്ചാല്‍ മതി.” എല്ലാവരും പൊട്ടിച്ചിരിച്ചപ്പോള്‍ പുതിയകുന്നേല്‍ അച്ചന്‍ സ്റ്റാഫ് മീറ്റിംഗ് പിരിച്ചുവിട്ടു. ഞങ്ങള്‍ ഒരു നോട്ടീസ് അടിച്ച് ഉഴവൂര്‍ കോളേജില്‍ വിതരണം ചെയ്തു. ഞാനും പ്രാല്‍സാറും കൂടി എഴുതിയ നോട്ടീസ് കോട്ടയത്ത് ബെയ്‌ലി പ്രസിലാണ് അടിച്ചത്. വൈകുന്നേരം കുരിശുപള്ളിക്കവലയില്‍ ഞങ്ങള്‍ വിശദീകരണയോഗം ചേര്‍ന്നു. മാത്യു പ്രാല്‍, കെ.എല്‍ ജോസ്, ഫിലിപ്പ് ചാക്കോ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഞങ്ങള്‍ വഴിപോക്കര്‍ക്ക് നോട്ടീസ് വിതരണം ചെയ്തു. എന്നും വൈകുന്നേരം കോട്ടയത്തെത്തി നിരാഹാരം കിടക്കുന്നവര്‍ക്ക് പിന്തുണ അര്‍പ്പിച്ചു.

ജൂലൈ നാലാം തീയതി സമരം പിന്‍വലിച്ചു. ആ ജീവന്‍ മരണ പോരാട്ടത്തില്‍ അധ്യാപകര്‍ ജയിച്ചു. സര്‍ക്കാര്‍ തോറ്റു. പ്രീഡിഗ്രി ബോര്‍ഡ് സമരം വിജയിച്ചതുകൊണ്ട് ഞങ്ങളെപ്പോലുള്ള ജൂനിയര്‍ അധ്യാപകര്‍ക്ക് പ്രീഡിഗ്രി അധ്യാപകരായി തരംതാഴേണ്ടി വന്നില്ല. ഡിഗ്രി പ്രീഡിഗ്രി ഭേദമില്ലാതെ 1996 ല്‍ യു.ജി.സി ലഭിക്കുകയും ചെയ്തു. കൂടെനിന്ന സീനിയര്‍ അധ്യാപകര്‍ക്ക് അഭിവാദ്യങ്ങള്‍. പിന്നെ നടന്ന യു.ജി.സി സമരത്തിലും സജീവമായി പങ്കെടുത്തു. 1987 ജൂലൈ 4ന് ഓള്‍ ഇന്ത്യാ ഫെഡറേഷന്‍ ഓഫ് കോളേജ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ ആണ് സമരം പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ പല സ്ഥലങ്ങളിലും ഇതിനോടകം യു.ജി.സി സ്‌കെയില്‍ നടപ്പിലാക്കിക്കഴിഞ്ഞിരുന്നു. കേരളത്തിലും യു.ജി.സി സ്‌കെയില്‍ പ്രാബല്യത്തില്‍ വരുത്തുക എന്ന ഡിമാന്റുമായി എ.കെ.പി.സി.റ്റി.എയും സമരത്തിനിറങ്ങി. ഉഴവൂര്‍ കോളേജിലെ 35 അധ്യാപകര്‍ സമരക്കാരായി. 1981 ഫെബ്രുവരിയില്‍ നടത്തിയ ഒന്നാം യു.ജി.സി സമരം പരാജയപ്പെടുകയാണ് ചെയ്തത്. അന്നു ഞാന്‍ എസ്.ബി കോളേജില്‍ വിദ്യാര്‍ത്ഥിയാണ്.

രണ്ടാം യു.ജി.സി സമരത്തില്‍ ഉഴവൂര്‍ കോളേജ് ഇളകി മറിഞ്ഞു. കോട്ടയത്ത് ധര്‍ണ്ണകള്‍ നടന്നു. നയനാരിന്റെ ഇടതുപക്ഷ സര്‍ക്കാരായിരുന്നെങ്കിലും സര്‍ക്കാര്‍ സമരം കണ്ടില്ലെന്നുനടിച്ചു. ഓണാവധിയുടെ ദിവസം കോളേജ് അടക്കുകയാണ്. എന്നിട്ടും സമരക്കാര്‍ പിന്നോട്ടു പോയില്ല. ശമ്പളവും ഫെസ്റ്റിവല്‍ അലവന്‍സും ഒന്നുമില്ലാതെ അധ്യാപകര്‍ ദു:ഖിതരായി വീട്ടിലേക്കു പോയി. ഏതായാലും പിറ്റേദിവസം സെപ്റ്റംബര്‍ നാലിന് സമരം പിന്‍വലിച്ചു. ഈ സമരങ്ങളുടെയെല്ലാം ഫലമായി 1-11-996 മുതല്‍ എല്ലാ കോളേജ് അദ്ധ്യാപകര്‍ക്കും യു.ജി.സി സ്‌കെയിലിലുള്ള ശമ്പളം കിട്ടിതുടങ്ങി. സമരം ചെയ്യാത്ത കരിങ്കാലികള്‍ യു.ജി.സി സ്‌കെയില്‍ എഴുതിയെടുക്കാന്‍ തിടുക്കം കാട്ടി. ഒന്നരലക്ഷം രൂപയിലധികം ശമ്പളം വാങ്ങി ഞാന്‍ വിരമിച്ചപ്പോള്‍ സമരപ്പന്തലുകളിലെ യാതനകള്‍ അനുഭവിച്ച മുന്‍കാല അദ്ധ്യാപക നേതാക്കന്മാരെ നന്ദിപൂര്‍വ്വം അനുസ്മരിച്ചു.വര്‍ഗബോധം ഒരു സമൂഹത്തിന്റെ പുരോഗതിക്ക് എങ്ങനെ സഹായകരമാകുന്നു എന്ന് ഈ സമരങ്ങളിലൂടെ ഞാന്‍ പഠിച്ചു.

രാജേഷ്‌ ജോസഫ്‌, ലെസ്റ്റെര്‍

പരിത്രാണായ സാധൂനാം
വിനാശായചഃ ദുഷ്‌കൃതാം
ധര്‍മ്മ സംസ്ഥാപനാര്‍ത്ഥായ
സംഭവാമി യുഗേ യുഗേ…

പ്രപഞ്ച സൃഷ്ടിയുടെ ആരംഭം മുതല്‍ ധാര്‍മികതയുടെ സംരക്ഷണ കവചങ്ങളാണ് മതങ്ങള്‍. മനുഷ്യനോളം നീളുന്ന ചരിത്രമുണ്ട് ഓരോ മതങ്ങള്‍ക്കും. കാലപ്രവാഹത്തില്‍ മനുഷ്യ ജീവിതങ്ങളിലേക്ക് മതങ്ങള്‍ ചെലുത്തിയ സ്വാധീനം വളരെ വലുതായിരിക്കുന്നു. നന്മതിന്മകളെ വിവേചിച്ച ധാര്‍മികതയുടെ അളവുകോലായി ഏദന്‍തോട്ടത്തില്‍ തുടങ്ങി, പ്രവാചകന്‍മാരും പുരാണങ്ങളും രാജഭരണവും ആരാധനാലയങ്ങളും നവയുഗത്തിലെ പ്രഭാഷണങ്ങളും എല്ലാം നമ്മുടെയൊക്കെ ജീവനെയും ജീവിതങ്ങളെയും ധാര്‍മിക പാതയില്‍ വഴിനടത്താന്‍ പ്രമുഖ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്.

ആധുനിക ലോകം ശാസ്ത്ര സാങ്കേതിക രംഗത്തെ വളര്‍ച്ചയ്ക്ക് യുക്തി അടിസ്ഥാനമാക്കിയപ്പോള്‍ ധാര്‍മികത മറയാക്കി മനുഷ്യര്‍ മദംപൊട്ടിയ മതങ്ങളെ വളര്‍ത്തിക്കൊണ്ടേയിരുന്നു. മൂല്യശോഷണം സംഭവിച്ചവര്‍ ധാര്‍മികത മറയാക്കി മതങ്ങളും മതപ്രവാചകന്‍മാരും എന്ന പേരില്‍ അധികാരത്തിന്റെയും ദുര്‍നടപ്പുകളുടെയും രാജകീയ സിംഹാസനങ്ങളില്‍ വാഴുന്നു. നിരന്തരം തങ്ങളുടെ അടിമകളെ സൃഷ്ടിക്കുന്നു. All religious leaders are not spiritual leaders എന്ന വാചകം അതിന്റെ എല്ലാ അര്‍ത്ഥത്തിലും ശരിവെക്കുന്നതാണ് ആധുനികതയുടെ മതസംസ്‌കാരം. ജീവനില്ലാത്ത, പ്രകാശം നഷ്ടപ്പെട്ട, ചൈതന്യം കുടികൊള്ളാത്ത ആലയങ്ങളും അനുഷ്ഠാനങ്ങളും നവയുഗ ധാര്‍മികതയുടെ മൂര്‍ത്തീഭാവങ്ങളാണ്. മനുഷ്യന്‍ സൃഷ്ടിച്ച മതങ്ങളും ദൈവങ്ങളും വ്യക്തി ജീവിതത്തിന്റെ സ്വകാര്യതയിലേക്ക് കടന്നുകയറിയിരിക്കുന്നു. എന്ത് ധരിക്കാം, എന്ത് ഭക്ഷിക്കാം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നീതി രഹിത സംസ്‌കാരത്തിന്റെ വക്താക്കളായി അനുദിനം മാറുന്നു.

ആത്മീയതയില്‍ ഊന്നിയ ധാര്‍മികതയും മതവിശ്വാസവുമാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം. ആത്മീയതയുടെ അടിസ്ഥാനം നമ്മളുടെ ശൂന്യവല്‍ക്കരണമാണ്. സ്വയം ഇല്ലാതാകുന്നതാണ്. ശൂന്യനായി ദാസന്റെ രൂപം സ്വീകരിച്ച യേശുവും നിന്റെ ഇഷ്ടം നിറവേറട്ടെ എന്ന് പറഞ്ഞ മറിയവും നിനക്കുവേണ്ടി ഞാന്‍ മരിക്കാം എന്നു പറഞ്ഞ മാക്‌സ്മില്യന്‍ കോള്‍ബയും അഹിംസയുടെ അവസാന വാക്കായ ബുദ്ധനും നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവുമെല്ലാം ആത്മീയ പ്രകാശം അതിന്റെ പൂര്‍ണ്ണതയില്‍ മാനവരാശിക്ക് പകര്‍ന്നവരാണ്.

ഒരാളെ അയാളുടെ കുറവുകളോടെ സ്വീകരിക്കുമ്പോള്‍, അംഗീകരിക്കുമ്പോള്‍ ആത്മീയത അതിന്റെ പൂര്‍ണ്ണതയില്‍ എത്തിച്ചേരുന്നു. സ്വയം ശൂന്യവല്‍ക്കരിക്കപ്പെടുന്ന നിയതിയില്‍ അലിഞ്ഞ് ഒന്നാകുന്ന സമ്പൂര്‍ണ്ണ സമര്‍പ്പണം. നമുക്കു ചുറ്റും നമ്മുടെ അനുദിന ജീവിതങ്ങളില്‍ ആത്മീയ പ്രകാശ സാധ്യതകള്‍ നിരവധിയുണ്ട്. ജീവിതപങ്കാളിയില്‍, കുട്ടികളില്‍, തൊഴില്‍മേഖലകളില്‍, സുഹൃദ്ബന്ധങ്ങളില്‍ പ്രകാശം പരത്തുന്നവരാകാം. നമ്മുടെ പാരമ്പര്യങ്ങളോ നമ്മള്‍ അനുഷ്ഠിക്കുന്ന ആചാരാനുഷ്ഠാനങ്ങളോ സമ്പത്തോ സൗഭാഗ്യങ്ങളോ ഒന്നിനും നമ്മെ രക്ഷിക്കാന്‍ സാധിക്കില്ല എന്ന തിരിച്ചറിവാണ് പ്രധാനം. അവനവന്റെ ഉള്ളിലേക്കുള്ള തിരിഞ്ഞുനോട്ടമാണ് ആത്മീയതയുടെ അടിസ്ഥാനം. അപ്പോള്‍ കുടുംബങ്ങള്‍ കുര്‍ബാനയാകും. നിസ്‌കാരങ്ങള്‍ നിയതിയാകും. പ്രാര്‍ത്ഥനകള്‍ പരിമളം പരത്തും. കാലയവനികക്കുള്ളില്‍ മറയുമ്പോള്‍ അവര്‍ പറയും അവന്റെ അല്ലെങ്കില്‍ അവളുടെ ജീവിതം തന്നെയായിരുന്നു സന്ദേശം.

അനുജ. കെ

മെട്രോ റെയില്‍ ശരവേഗത്തില്‍ കുതിച്ചു പായുകയാണ് ട്രയല്‍റണ്‍ നടത്തുകയാണേ്രത!. ആശുപത്രിയുടെ അഞ്ചാം നിലയിലെ ഇടനാഴിയില്‍ നിന്നും നോക്കിയാല്‍ റെയില്‍ പാതയും സ്റ്റേഷനുമൊക്കെ വ്യക്തമായി കാണാം. റെയിലിന്റെ വേഗം പോലെ എന്റെ മനസും ശരീരവും കുതിക്കുകയാണ്. കാര്‍ന്നു തിന്നുന്ന കാര്‍സിനോമയില്‍ നിന്നും അച്ഛനെ രക്ഷപ്പെടുത്തുക എന്ന ഒരു ലക്ഷ്യം മാത്രമേയുള്ളു മുന്നില്‍.

ആശുപത്രിയില്‍ എത്തുന്നതിന് ദിവസങ്ങളില്‍ പുലര്‍കാല സ്വപ്‌നങ്ങളില്‍ ഞാനൊരു ക്യാന്‍സര്‍ രോഗിയാവാറുണ്ടായിരുന്നു. മാറില്‍ അടുക്കിപ്പിടിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടുകളുമായി ആശുപ്ത്രി വരാന്തയിലൂടെ അലയുന്ന എന്റെ മനസ് പറക്കമുറ്റാത്ത രണ്ട്ു കുഞ്ഞുങ്ങളയോര്‍ത്ത് തേങ്ങുകയായിരുന്നു. സ്വപ്‌നം അച്ഛനായി വഴിമാറിയെന്ന് പിന്നീടറിഞ്ഞു.

താടിയില്‍ കനം തൂങ്ങുന്ന ഒരു മാംസക്കഷ്ണവും ശരീരം നിറയെ ട്യൂബുകളുമായി റെയിലിനെ നോക്കി നില്‍ക്കുന്ന അച്ഛനെ തിരിച്ചുകിട്ടാന്‍ പോകുന്ന ഒരു ജീവിതത്തെക്കുറിച്ച് ഞാന്‍ ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു ഊറിയ ചിരിയായിരുന്നു ശിഷ്ടം.

നഴ്‌സിംഗ് സ്‌റ്റേഷനിലെ മണിപ്ലാന്റിനെ നോക്കി ചിരിച്ചു കുശലം പറഞ്ഞിരിക്കുന്ന അച്ഛന്‍, വീട്ടിലെ തന്റെ ഒമനകളായ ഓര്‍ക്കിഡുകളെയും പൂച്ചെടികളെയും അതില്‍ കാണുന്നതായാണ് എനിക്ക് തോന്നിയത്. ഒരു പതിവു അഞ്ചുമിനിറ്റ് നടത്തത്തിന് പോയപ്പോള്‍ മണിപ്ലാന്റിനെ കാണാനില്ല. ആംഗ്യഭാഷയില്‍ എവിടെയെന്നായി അച്ഛന്‍. പതിനാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷം അച്ഛന്റെ ഭാഷയില്‍ കൈകള്‍കൊണ്ടും കണ്ണുകള്‍കൊണ്ടുമായിരുന്നു…

നഴ്‌സിംഗ് സ്റ്റേഷന്റെയുള്ളില്‍ ആരും ശ്രദ്ധിക്കപ്പെടാത്ത ഒരിടത്ത് സ്ഥാനം പിടിച്ചിരിക്കുന്ന മണിപ്ലാന്റിനെ ഞാന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ‘ഞാന്‍ ഒരിക്കലും നിന്നെ അന്വേഷിക്കുകയില്ലെന്ന്’ അച്ഛന്‍ മനസില്‍ പറയുന്നതായി തോന്നി. വിഷമത്തോടെ പിന്‍തിരിഞ്ഞ് നടന്ന വീണ്ടുമൊരിക്കല്‍ക്കൂടി വരാന്തയിലൂടെ നടത്താന്‍ എനിക്ക് പറ്റിയില്ല.

‘സ്വര്‍ഗ നരകങ്ങളെക്കുറിച്ചോ ജന്മജന്മാന്തരങ്ങളെക്കുറിച്ചോ ഞാന്‍ വ്യാകുലപ്പെടാറില്ല. എനിക്ക് ഇവയെപ്പറ്റി ഒന്നും അറിഞ്ഞുകൂടാ.. എന്റെ ജീവിതം മരണത്തോടുകൂടി കെട്ട തിരിയിലെ നാളം പോലെ നശിപ്പിക്കുന്നു എന്ന ദൃഢമായ ഒരു തോന്നല്‍ മാത്രമുണ്ട്. അത്രത്തോളം ഈ കൈയ്യില്‍ കിട്ടിയ ജീവിതത്തെക്കുറിച്ചുള്ള എന്റെ ഉത്തരവാദിത്വം ഏറുന്നതായി തോന്നുന്നു.’ എ്ന്ന വൈലോപ്പിള്ളിയുടെ വാക്കുകള്‍ക്ക് അച്ഛന്‍ അടിവരയിടുമ്പോള്‍ തൊടിയില്‍ വളര്‍ന്നുവരുന്ന പുതിയയിനം മാവുകളും സപ്പോട്ട, മാതളനാരകം തുടങ്ങിയ ഫലവൃക്ഷങ്ങളും എന്നെ നോക്കി ചിരിക്കുന്നു. അച്ഛന്റെ ഉത്തരവാദിത്വം നിറഞ്ഞ ചിരി ഏറ്റെടുത്തപോലെ.

മറ്റൊരു ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ അവ്യക്തമായ ഭാഷയില്‍ അമ്മയെ എന്നെ ഏല്‍പ്പിച്ചു ചിരിച്ച മുഖവുമായി തിരിഞ്ഞു കിടക്കുമ്പോള്‍ ഇനിയൊരിക്കലും ജീവിതത്തിലേക്ക് ഞാന്‍ തിരിച്ചുവരില്ലേ അല്ലെങ്കില്‍ എന്റെ ജീവിത കാലാവധി 76-ാം വയസില്‍ വസാനിക്കുന്നുവെന്ന വിശ്വാസം അച്ഛനില്‍ നേരത്തെ തന്നെ വേരൂന്നിയിരുന്നുവെന്ന് ആ ഊറിയ ചിരി അടിവരയിടുന്നതായി എനിക്ക് തോന്നുന്നു.

…………………………………………………………………………………………………………………………………………………………….

അനുജ. കെ ലക്ച്ചറര്‍ സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാഡമി, ദര്‍ബാര്‍ ഹാള്‍ കൊച്ചില്‍ നടത്തിയ ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീന്‍ ആന്റ് എക്‌സിബിഷനില്‍ ‘സണ്‍ഫ്‌ളവര്‍’ ‘വയനാട്ടുകുലവാന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

പ്രൊഫ. ബാബു പൂഴിക്കുന്നേല്‍

എന്റെ അധ്യാപന ജീവിതം ബി.സി.എമ്മില്‍ തുടങ്ങി ബി.സി.എമ്മില്‍ അവസാനിച്ചു. 1981 ഒക്‌ടോബറിലെ പ്രസാദാക മായ ഒരു ദിനം. ഒരു ബെല്‍ബോട്ടം പാന്റും വലിപ്പമുള്ള കോളറുള്ള ഷര്‍ട്ടും ധരിച്ച് സര്‍ട്ടിഫിക്കറ്റുകളുടെ ഫയലും പിടിച്ച് മാമ്മൂട് വഴി ഞാന്‍ സംക്രാന്തിയിലേക്കു നടന്നു. ബി.സി.എം കോളേജില്‍ വച്ചാണ് ഉഴവൂര്‍ കോളേജിലേക്കുള്ള അധ്യാപക നിയമനത്തിന്റെ ഇന്റ്റര്‍വ്യൂ. ഒരു പ്രൈവറ്റ് ബസിന്റെ കമ്പിയില്‍ തൂങ്ങിപ്പിടിച്ച് സര്‍ട്ടിഫിക്കറ്റുകളുടെ ഫയല്‍ നെഞ്ചോടു ചേര്‍ത്തുപിടിച്ച് തിരക്കുള്ള ആ ബസിലും ഞാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. ദൈവമേ രക്ഷിക്കണേ… ബി.സി.എം. കോളജ് എനിക്ക് അപരിചിതമല്ല. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി ആയിരുന്നപ്പോള്‍ മുതല്‍ യുവജനോത്സവത്തിലെ മത്സരങ്ങളില്‍ പങ്കെടുക്കാനും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കുമായി ബി.സി.എം ഓഡിറ്റോറിയത്തില്‍ ഞാന്‍ പല തവണ പോയിട്ടുണ്ട്. ഇന്നൊരു പ്രവൃത്തി ദിനമായതിനാല്‍ പാവാടയും ബ്ലൗസും ധരിച്ച പെണ്‍കൊടികള്‍ അലസഗമനങ്ങളായി നടക്കുന്നു. മുടിയൊക്കെ കെട്ടിവച്ച് ക്ലാസിക് സ്റ്റൈലില്‍ സാരിയുടുത്ത് കുലീനരും പ്രൗഢകളുമായ അധ്യാപികമാര്‍ നടന്നു നീങ്ങുന്നു. സര്‍വ്വത്ര പെണ്‍മയമായ ഒരു അന്തരീക്ഷം. സെന്റ്‌ ആന്‍സിലെ യൂണിഫോം ധരിച്ച വിദ്യാര്‍ത്ഥികള്‍ ഒരു വശത്ത് ഓടിക്കളിക്കുന്നുണ്ട്. ഊരാളിലെ സൈമണ്‍ അച്ചനും ചെട്ടിയാത്ത് അലക്‌സച്ചനും അവിടെ പഠിപ്പിക്കുന്നുണ്ട്. വികാരിയായ ചെട്ടിയാത്തച്ചന്‍ എഴുതിത്തന്ന വിശാലമായ കോണ്ടക്ട് സര്‍ട്ടിഫിക്കറ്റ് ഞാന്‍ അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിരുന്നു.

ബി.സി.എം കോളേജിന്റെ ഓഡിറ്റോറിയം നിറയെ ഉദ്യോഗാര്‍ത്ഥികള്‍. വിവിധ വിഷയങ്ങളിലേക്കുള്ള ഇന്റ്റര്‍വ്യൂ ഒരു ദിവസം തന്നെ നടത്തുകയാണ്. തുറന്ന സ്റ്റേജില്‍ തുറന്ന ഇന്റ്ര്‍വ്യൂ. താഴെയിരിക്കുന്നവര്‍ക്കെല്ലാം കാണാം. 2006 വരെ ബി.സി.എം കോളേജിലും ഉഴവൂര്‍ കോളേജിലും അഡ്മിഷനോ അപ്പോയിന്‍മെന്റിനോ പണം വാങ്ങിയിരുന്നില്ല. മെരിറ്റിന്റെ സുതാര്യത പാലിക്കുന്നതിന്റെ അന്തസോടെയാണ് കോട്ടയം മാനേജ്‌മെന്‍റ് അറിയപ്പെട്ടിരുന്നത്. പല കോളേജുകളില്‍ 1979-81 കാലഘട്ടത്തില്‍ എം.എ മലയാളത്തിന് പഠിച്ചവരെല്ലാം അടുത്തിരുന്ന് സംസാരിക്കുന്നു. ഞാനും അവരോടൊപ്പം കൂടി. 40 ഓളം പേര്‍ വിവിധ വിഷയങ്ങള്‍ക്ക് ഇന്റര്‍വ്യൂവിന് വന്നിരിക്കുന്നു. ഇന്നവരില്‍ പലരും അധ്യാപകരായി റിട്ടയര്‍ ചെയ്തതിന്റെ വാര്‍ത്തകള്‍ പത്രത്താളുകളില്‍ നിന്നും അറിയുന്നുണ്ട്. 1980ല്‍ കേരളത്തിലെ കോളേജുകളില്‍ പ്രീഡിഗ്രിക്ക് ഷിഫ്റ്റ് സമ്പ്രദായം ആരംഭിച്ചു. ഓള്‍ പ്രേമോഷനെത്തുടര്‍ന്ന് കുട്ടികളെല്ലാം വിജയശ്രീലാളിതരായി പുറത്തിറങ്ങിയപ്പോള്‍ ആവശ്യത്തിന് സീറ്റുകള്‍ കോളേജുകളില്‍ ഇല്ലാതിരുന്നതിനാലാണ് ഷിഫ്റ്റ് സമ്പ്രദായം ആരംഭിച്ചത്.

ഉച്ചകഴിഞ്ഞാണ് മലയാളത്തിന്റെ ഊഴമായത്. പേരു വിളിച്ചപ്പോള്‍ സഹജമായ ചടുലതാളത്തില്‍ ബി.സി.എമ്മിന്റെ സ്റ്റേജിലേക്ക് ഞാന്‍ കുതിച്ചു കയറി. ഇന്റ്റര്‍വ്യൂ ബോര്‍ഡില്‍ മഹാരഥന്മാര്‍ നിരന്നിരിക്കുന്നു. ഒരു കസേര നിറഞ്ഞ് ഒരു മന്ദഹാസവുമായി ഇരിക്കുന്ന ഡോ. ഡി. ബാബുപോള്‍ ഐ.എ.എസ്. ഇടുക്കി കലക്ടര്‍ ആയിരുന്നപ്പോള്‍ മുതല്‍ ഇങ്ങോട്ട് പ്രശസ്തി നേടിയ ഡോ. ബാബുപോള്‍ പ്രശസ്തനായ ഒരു ഭരണകര്‍ത്താവു മാത്രല്ല അപാരമായ പാണ്ഡിത്യത്തിന്റെ ഉടമ കൂടിയായിരുന്നു. വേദശബ്ദരത്‌നാകരം അതൊന്നുമാത്രം മതിയല്ലോ അദ്ദേഹത്തെ തിരിച്ചറിയുവാന്‍. ഒരദ്ധ്യാപികയുടെ ഐശ്വര്യങ്ങളുമായി തുളസിക്കതിരിന്റെ വിശുദ്ധിയോടെ, നെറ്റിയിലെ കുങ്കുമെപ്പാട്ടുമായി ഡോ.എം ലീലാവതി, കോട്ടയം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം മേധാവി ഡോ.ജേക്കബ് കണ്ടോത്ത്, ബി.സി.എം കോളേജിന്റെ പ്രഥമ പ്രിന്‍സിപ്പല്‍ പ്രൊഫ. ജോസഫ് കണ്ടോത്തിന്റെ പുത്രനും മാനേജുമെന്റിന്റെ പ്രതിനിധിയും,  ചരിത്രപണ്ഡിതനും റോമിലെ സര്‍വ്വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസറുമായ റവ.ഡോ.ജേക്കബ് കൊല്ലാപറമ്പില്‍, കോട്ടയം
പട്ടണം കണ്ട ഏറ്റവും കരുത്തയായ പ്രിന്‍സിപ്പലും ബി.സി.എം കോളേജിന്റെ അമരക്കാരിയുമായ സിസ്റ്റര്‍ സാവിയോ. ഈ വന്‍താര നിരയുടെ മുന്‍പില്‍ പരുങ്ങി നിന്ന എന്നോട് കൊല്ലാപറമ്പിലച്ചന്‍ ഇരിക്കാന്‍ പറഞ്ഞു.

ഒന്നാം ക്ലാസോടെ എം.എ ജയിച്ചു എന്ന ഗര്‍വ്വോടെ ഉത്സാഹപൂര്‍വ്വം കയറിച്ചെന്ന ഞാന്‍ ഈ പണ്ഡിത ശിരോമണികളുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ ഒന്നും അറിയാത്തവനായി, വട്ടപൂജ്യമായി. എങ്കിലും ചെട്ടിമിടുക്കോടെ ഞാന്‍ ചോദ്യങ്ങള്‍ക്കുത്തരം പറഞ്ഞുകൊണ്ടിരുന്നു. രാമരാജബഹദൂര്‍ ആണോ രാമരാജാബഹദൂര്‍ ആണോ തുടങ്ങിയ ബാബുപോള്‍ സാറിന്റെ കുസൃതി ചോദ്യങ്ങള്‍ക്കു മുമ്പില്‍ ഞാന്‍ പരുങ്ങി നിന്നപ്പോള്‍ ലീലാവതി ടീച്ചര്‍ എനിക്കാശ്രയമായി; എനിക്കമ്മയായി. ടീച്ചര്‍ ചോദിച്ചു കുട്ടിക്ക് ഇഷ്ടെപ്പട്ട വിഷയേമതാണ്. ടീച്ചറിന്റെ ചോദ്യത്തിന്റെ മര്‍മ്മം മനസിലാക്കിയ ഞാന്‍ പറഞ്ഞു കവിത. അടുത്തചോദ്യം പ്രതീക്ഷിച്ചതുതന്നെ. ഇഷ്ടപ്പെട്ട കവി ആരാണ്? ഞാന്‍ പറഞ്ഞു ജി. ശങ്കരക്കുറുപ്പ്. ശങ്കരക്കുറുപ്പ്മാഷ് ടീച്ചറിന്റെ ഇഷ്ടപ്പെട്ട കവിയാണെന്ന് ടീച്ചറിന്റെ എഴുത്തുകളില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. ശങ്കരക്കുറുപ്പിന്റെ ഒരുകവിത പഠിപ്പിക്കുവാന്‍ എന്നോടാവശ്യപ്പെടുന്നു. ”വന്ദനം! സനാതനനുക്ഷണ വികസ്വര സുന്ദര പ്രപഞ്ചാദി കന്ദമാം പ്രഭാവമേ! നിന്നില്‍ നീ കുരുക്കുന്നു! നിന്നില്‍ നീ വിടരുന്നു, നിന്‍ നിസര്‍ഗാവിഷ്‌കാര കൗതുകമനാദ്യന്തം….” ജി. ശങ്കരക്കുറുപ്പിന്റെ വിശ്വദര്‍ശനം എന്ന കവിത നീട്ടിച്ചൊല്ലി അധ്യാപനത്തില്‍ ഞാനൊരു പുലിയാണെന്നു തെളിയിക്കാന്‍ ശ്രമിക്കുന്നു. ഇന്റ്റര്‍വ്യൂ അവസാനിച്ച് ഞാന്‍ താഴെക്കിറങ്ങി. സന്ദേഹചിത്തരായിനിന്ന കൂട്ടുകാര്‍ ചോദ്യങ്ങളുടെ വിശേഷങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്നു. ഇന്റ്റര്‍വ്യുവിന്റെ ചരിത്രം ഞാനവര്‍ക്ക് വിശദീകരിച്ച് കൈമാറി. ഒരു ചായ കുടിക്കാന്‍ ഞാന്‍ പുറത്തേക്കു പോയി. സന്ധ്യ മയങ്ങുമ്പോഴാണ് ഇന്റ്റര്‍വ്യു അവസാനിച്ചത്.

റിസള്‍ട്ട് ഇന്നറിയാം എന്നു കരുതി പലരും ഹാളില്‍ തന്നെ ഇരിപ്പുണ്ട്. ”തെരഞ്ഞെടുക്കപ്പെട്ടവരെ ഉടന്‍ അറിയിക്കുന്നതായിരിക്കും” ഹാളില്‍ അശരീരി മുഴങ്ങിയപ്പോള്‍ ഉദ്യോഗാര്‍ത്ഥികള്‍ അസ്വസ്ഥരായി. പിറുപിറുപ്പോടെ എല്ലാവരും പുറത്തേക്കിറങ്ങുമ്പോള്‍ ഞാന്‍ സൈഡ് വരാന്തയിലൂടെ സ്റ്റേജിന്റെ പിന്‍ഭാഗത്തേക്ക് ഇടിച്ചുകയറി. സാവിയോമ്മയുടെ അടുക്കലെത്തി. തല ചൊറിഞ്ഞുനിന്നപ്പോള്‍ ”നിനക്കുതന്നെ….. ജോയിന്‍ ചെയ്തിട്ട് ബി.എഡ് കംപ്ലീറ്റ് ചെയ്യണം.” ഒരു അമ്മയുടെ ഉപദേശം. എം.എ കഴിഞ്ഞപ്പോഴെ ഞാന്‍ മാന്നാനം സെന്റ ് ജോസഫ് ട്രെയ്‌നിംഗ് കോളേജില്‍ ബി.എഡിന് ചേര്‍ന്നിരുന്നു. ബി.എസ്സ്.സിയുടെ മാര്‍ക്കുവച്ച് ഫിസിക്കല്‍ സയന്‍സിലാണ് ഞാന്‍ അദ്ധ്യാപന പരിശീലനം നടത്തിക്കൊണ്ടിരുന്നത്. അവിടെ ഐക്കഫ് പ്രസിഡന്റായി പാഠ്യേതര പവര്‍ത്തനങ്ങളുമായി ഞാന്‍ തിളങ്ങിനില്‍ക്കുന്ന സമയമാണ്. ടീച്ചിംഗ് പ്രാക്ടീസിനുവേണ്ടി സ്‌കൂളുകളില്‍ പോയി പഠിപ്പിക്കണം. അതിനുവേണ്ടിയുള്ള ടീച്ചിംഗ് എയിഡ്‌സ് അഥവാ പഠന സാമഗ്രികള്‍ ഒരുക്കുന്നതിന്റെ തിരക്കിലും സംഘര്‍ഷത്തിലുമായിരുന്നു ഞാന്‍. അതെനിക്കൊട്ടും സുഖമുള്ള കാര്യങ്ങളായിരുന്നില്ല. സിസ്റ്റര്‍ സാവിയോയുടെ ഉപദേശം കേള്‍ക്കാത്ത മട്ടില്‍ ഉഴവൂര്‍ കോളേജിലെ അധ്യാപകന്‍ ആകുന്നത് ഞാന്‍ സ്വപ്നം കണ്ടുനിന്നു.

ഷിബു മാത്യൂ
കോടതി പറഞ്ഞതു തന്നെയാണ് എന്റെയും അഭിപ്രായം. കാലങ്ങളായി കോടതി നിരീക്ഷിച്ച ചില കാര്യങ്ങളുണ്ടല്ലോ? ഹിന്ദു മതത്തിന്റെ അടിസ്ഥാനപരമായ വിശ്വാസത്തിന്റെ ഭാഗമാണോ ശബരിമലയില്‍ സ്ത്രീകളെ കയറ്റാതിരിക്കുന്നത്? അല്ല. ഇനി ആ മൂര്‍ത്തിയുമായി ബന്ധപ്പെട്ടിട്ടുള്ള അടിസ്ഥാനപരമായ വിശ്വാസത്തിന്റെ ഭാഗമാണോ? അതുമല്ല. ശബരിമലയില്‍ ഇതിനു മമ്പ് സ്ത്രീകള്‍ കയറിയിട്ടുണ്ടോ? ഉണ്ട്. 1991ന് മുമ്പ് മലയാളമാസം ഒന്നാം തീയതി മുതല്‍ അഞ്ചാം തീയതി വരെ നട തുറക്കുന്ന സമയത്ത് സ്ത്രീകള്‍ അവിടെ കയറിയിട്ടുണ്ട്. ചോറൂണ് നടത്തിയിട്ടുമുണ്ട്. ചരിത്രങ്ങള്‍ പരിശോധിച്ചാല്‍ അറിയാം. 1991ലെ ഒരു കോടതി വിധിയിലൂടെയാണ് അവിടെ സ്ത്രീകളുടെ പ്രവേശനം തടഞ്ഞത്. എല്ലാ ഭക്തര്‍ക്കും ഇതൊക്കെ നന്നായി അറിയാം. ഇനി, ആര്‍ത്തവം അശുദ്ധിയാണ് എന്ന് പറയാന്‍ സാധിക്കുന്നതെങ്ങനെ? അമ്പലത്തില്‍ ആനകള്‍ കയറി പിണ്ടവും മൂത്രവും ഇട്ട് ചവിട്ടിത്തേയ്ക്കുന്നത് അശുദ്ധിയല്ലേ..??? ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അമ്പലത്തില്‍ കയറണ്ട. അവര്‍ വിശ്രമിക്കട്ടെ. പക്ഷേ നാല്‍പ്പത്തൊന്നു ദിവസം വ്രതമെടുക്കുന്ന സമയത്ത് ആര്‍ത്തവം സംഭവിച്ചാല്‍ വൃതശുദ്ധി പോകും എന്നു പറയുന്നത് എന്തുകൊണ്ട്?
ഈ കാലയളവില്‍ ഒരു വയറിളക്കം സംഭവിച്ചാല്‍ അതും അല്ലെങ്കില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നതു മൊക്കെ ശുദ്ധിയുടെ ഭാഗമല്ലേ? ശരീരത്തിന്റെയല്ലല്ലോ മനസ്സിനെ ശുദ്ധിയല്ലേ പ്രധാനം? വിശ്വാസമായിട്ട് നമ്മള്‍ കാണുന്നത് ദൈവത്തിനെയാണ്. എല്ലാ നല്ലതിന്റെയും ശുദ്ധിയുടെയും മൂര്‍ത്തീഭാവം. നമ്മള്‍ പോയിട്ട് ആ ദൈവത്തെ അശുദ്ധമാക്കുക എന്നു പറയുന്നത് എന്ത് സകല്പമാണ്? നല്ലൊരു ബ്രഹ്മചാരി സ്ത്രീകളുടെയടുത്തു നിന്നു മാറി നില്‍ക്കുകയല്ല വേണ്ടത്. അവന്‍ സ്ത്രീകളുടെ നടുക്ക് നിന്നാല്‍ക്കൂടയും അവനൊന്നും തോന്നില്ല. ഇതു പോലത്തെ മനുഷ്യരായ ബ്രഹ്മചാരികള്‍ അല്ലെങ്കില്‍ സ്വാമികള്‍ ധാരാളമുണ്ട്. അപ്പോള്‍ അവര്‍ക്കു പോലും ഉള്ള കഴിവുകള്‍ ഇല്ലാത്ത മൂര്‍ത്തിയാണന്നല്ലേ അയ്യപ്പന്‍ എന്ന് ഈ ഭക്തന്‍മാര്‍ പറയുന്നത്? ശബരിമലയില്‍ സ്ത്രീകള്‍ പോയാല്‍ നൈഷ്ടികബ്രഹ്മചാരിയായ അയ്യപ്പന്റെ വ്രതം ഇളകിപ്പോകും എന്നു പറഞ്ഞാല്‍ ദൈവത്തിനെ ഏറ്റവും തരംതാണ അവസ്ഥയിലേയ്ക്ക് എത്തിക്കുകയല്ലേ ഈ ഭക്തര്‍ ചെയ്യുന്നത്? ഇവരുടെ അന്ധവിശ്വാസങ്ങള്‍ കോമഡിയാകുന്നു.
സ്വാമിയേ.. ശരണമയ്യപ്പാ…
അല്ലാതെന്തു പറയാന്‍???’

അനു റ്റിജി

പരീക്ഷകള്‍ എല്ലാം അവസാനിച്ചപ്പോള്‍ അവധിക്കാലമിങ്ങെത്തി. എനിക്ക് സന്തോഷമായിരുന്നു. അതിനൊരു കാരണം അച്ഛന്റെ വീട്ടില്‍ എന്നെയും ചേച്ചിയേയും കുറച്ചു ദിവസം ചിലവഴിക്കാമെന്ന് അച്ഛന്‍ നേരത്തെ വാക്ക് നന്നിരുന്നു. അങ്ങനെ ഞങ്ങള്‍ അച്ഛന്റെ വീടായ കട്ടപ്പനയിലേക്ക് യാത്ര തിരിച്ചു. എനിക്കങ്ങോട്ട് പോകാന്‍ സ്‌ന്തോഷമാണ് കാരണം തിരുവല്ലയില്‍ നിന്നും വ്യത്യസ്തമായ ഭൂപ്രകൃതിയാണ് കട്ടപ്പനയിലേത്. മലനിരകളും പച്ചപ്പും നിറഞ്ഞ ഒരു ഗ്രാമത്തിലായിരുന്നു അച്ഛന്റെ വീട്. പോകുന്ന വഴിയിലുള്ള കാഴ്ച്ചകള്‍ തന്നെ വളരെ മനോഹരമാണ്. വളഞ്ഞ് പുളഞ്ഞ് കീടക്കുന്ന വഴിക്ക് ഇരുവശവും മനോഹരമായി കാട്ടുപൂക്കളാല്‍ സമൃദ്ധമായിരിക്കും. ഞങ്ങള്‍ കാര്‍ നിര്‍ത്തി ഒരു തേയിലത്തോട്ടം കാണാനിറങ്ങി. കണ്ണെത്താ ദൂരത്തോളം കുന്നുകള്‍ നിറയെ തേയിലത്തോട്ടം നില്‍ക്കുന്നു. കുന്നുകള്‍ എല്ലാം ഒരു പച്ച പുതപ്പ് കൊണ്ട് മൂടിയതുപോലെ. ഒരറ്റത്തില്‍ നിന്നും മറ്റൊരു അറ്റത്തേക്ക് ഉരുണ്ട് കളിക്കാന്‍ തോന്നി.

ഞാനോരു തേയില ചെടിയുടെ ഇല നുള്ളിയെടുത്ത് അതിന്റെ ഗന്ധം ആസ്വദിക്കാന്‍ ശ്രമിച്ചു. പക്ഷേ അതിന് തേയിലപ്പൊടിയുടെ മണമൊന്നും ഇല്ലായിരുന്നു. തേയില നുള്ളിയെടുത്ത് ഉണങ്ങി ഫാക്ടറിയില്‍ തേയില പൊടിയായി മാറുന്ന പ്രക്രിയ പാഠപുസ്‌കത്തില്‍ പഠിച്ചത് ഓര്‍ത്തു.

യാത്രയില്‍ ഒരുവേള നല്ല കട്ടിയുള്ള മഞ്ഞ് ഞങ്ങളുടെ പാതയിലേക്ക് അരിച്ചെത്തി. മഞ്ഞും തണുപ്പും ഞങ്ങളുടെ യാത്രയെ രസമുള്ളതാക്കി.

അച്ഛന്റ വീട്ടില്‍ മുറ്റത്തും പറമ്പിലും ഓടിക്കളിക്കുന്നതായിരുന്നു ഞങ്ങളുടെ വിനോദം. കുരുമുളകും കാപ്പിയും ഗ്രാമ്പുവും പിന്നെ ജാതിമരങ്ങളുമായിരുന്നു അവിടത്തെ പ്രധാന കൃഷിരീതികള്‍. ഇടയ്ക്ക് കൊക്കോയും ഉണ്ടായിരുന്നു. കൊക്കോ മിക്കതും അണ്മാന്‍ തുളച്ച് ഉപയോഗശൂന്യമായിരുന്നു. നല്ലൊരു കൊക്കോ പറിച്ച് അതിന്റെ പുറത്തെ മധുരമുള്ള ഭാഗം ഞങ്ങള്‍ കഴിച്ചു.

ഏലകൃഷിയിടത്തിലൂടെ നടക്കാന്‍ നല്ല രസമാണ്, വന്‍മരങ്ങള്‍ക്കിടയിലാണ് ഏലകൃഷി. ഞാന്‍ ഇതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത വന്‍കാട്ടുമരങ്ങള്‍. മരങ്ങളിലൊക്കെ പുതിയതരെ പക്ഷികളെയും ഞാന്‍ കണ്ടു. മൈനയാണ് എനിക്കതില്‍ ഏറ്റവും ഇഷ്ടപ്പെട്ടത്. കാണാന്‍ നല്ല ചന്തവും ഒപ്പം തന്നെ സ്വരത്തിന്റെ പ്രത്യേകതയും, പിന്നെ ഒത്തിരി മാടതത്തകളും ഉണ്ടായിരുന്നു. പല മരങ്ങളും നൂറ് വര്‍ഷത്തിന് മേല്‍ പഴക്കമുള്ളതാണ് എന്ന് കേട്ട ഞാന്‍ ഞെട്ടി. നമുക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്‍പ് ഈ മരങ്ങള്‍ ഇവിടെയുണ്ടെന്ന വസ്തുത എന്നെ അദ്ഭുതപ്പെടുത്തി. പറമ്പിന് അതിര് ചേര്‍ന്ന് പ്രത്യേകതരം ചെടികൊണ്ട് വേലി കെട്ടിയിരുന്നു. അതിലും നിറയെ പൂക്കള്‍.

ഒരു ദിവസം ഞങ്ങള്‍ നടക്കാന്‍ പോയി. ആ വഴി ചെന്നെത്തുക അഞ്ചുരുളി എന്ന വിനോദ സഞ്ചാര കേന്ദ്രത്തിലേക്കാണെന്ന് അച്ഛന്‍ പറഞ്ഞു. പോകുന്ന വഴി നല്ലൊരു അരുവി കണ്ട് ഞങ്ങള്‍ ഇറങ്ങി. നിറയെ ഉരുളന്‍ കല്ലുകളും പാറകളും നിറഞ്ഞ ഒരു തോടാണ്. നല്ല തെളിഞ്ഞ വെള്ളം. വെള്ളം ഒഴുകുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം അവിടെ ഏറെ നേരം നില്‍ക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചു. പാറകളിലൊക്കെ കല്ലൊരഞ്ഞുണ്ടാകുന്ന ചെറിയ കുഴികള്‍. ചെറിയ ചെറിയ പേരറിയാത്ത കുഞ്ഞു മീനുകളെയും ഞങ്ങള്‍ കണ്ടു. നല്ല തെളിനീരില്‍ മുഖം കഴുകി അന്നത്തെ യാത്ര മതിയാക്കി.

ഇടയ്ക്ക് പുതിയ തരം വിഭവങ്ങള്‍ കഴിക്കാനും സാധിച്ചു. അതിലേറ്റവും കൂടുതല്‍ ഇഷ്ടമായത് ചക്കപ്പഴമായിരുന്നു. ചക്ക ചകിണി കളഞ്ഞ് ചുളയൊരുക്കാന്‍ ഞാനും ചേച്ചിയും സഹായിച്ചു.

എന്റെ മനസില്‍ ഏറ്റഴും ഇഷ്ടപ്പെട്ട സംഭവം ചേച്ചിയും ഞാനും കൂടിയുള്ള കളികളായിരുന്നു. ഒരു പാളയിലിരുത്തി ചേച്ചി എന്നെ വലിച്ചുകൊണ്ട് നടക്കുന്നതായിരുന്നു ഏറ്റവും ഇഷ്ടമായ കളി. ഇടയ്ക്ക് മറിഞ്ഞ് വീണ് കാല് മുറിഞ്ഞെങ്കിലും അടുത്ത അവധിക്കാലത്ത് ഈ കളികളെല്ലാം കളിക്കാന്‍ ഞങ്ങള്‍ ഇവിടേയ്ക്ക് വരുമെന്ന് തിരിച്ച് പോകുമ്പോള്‍ ഞാന്‍ മനസില്‍ പറഞ്ഞുകൊണ്ടേയിരുന്നു.

…………………………………………………………………………………………………………………………………………………….

അനു റ്റിജി തിരുവല്ല ക്രൈസ്റ്റ് സെന്‍ട്രല്‍ സ്‌കൂള്‍ 8-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. റേഡിയോ മാക്ഫാസ്റ്റ് നടത്തിയ ക്രിയേറ്റീവ് റൈറ്റിംഗ് മത്സരത്തില്‍ അനു റ്റിജിയുടെ ‘മലനിരകളുടെ നാട്ടില്‍ ഒരു അനധിക്കാലം’ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

 

 

ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ രൂപം കൊണ്ട ഗോഡ്‌സ് ഓണ്‍ സിനിമ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ രണ്ടാമത് ഷോര്‍ട്ട് ഫിലിം ‘മഴയ്ക്കു മുന്നെ’ റിലീസ് ചെയ്യപ്പെടുകയാണ്. പ്രളയ ദുരന്തം വരുത്തിവെച്ച കൊടും നാശത്തില്‍ നിന്ന് ഇനിയും മുക്തമായിട്ടില്ലാത്ത നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ഒരു വലിയപരിപാടി വെച്ച് ഇതിന്റെ റിലീസ് ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. കേവലം സൊസൈറ്റി നടത്തുന്ന ചെലവ് കുറഞ്ഞ ഒരു സദാ ബോട്ട് യാത്രയില്‍ ഈ ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്യാനാണ് തീരുമാനം. ഒക്ടോബര്‍ 18 ന് വ്യാഴം രാവിലെ 10 മണിക്ക് എറണാകുളം ബോട്ട് ജട്ടിയില്‍ നിന്നും മട്ടാഞ്ചേരി വരെ ഞങ്ങളുടെ സൗഹൃദ കൂട്ടായ്മ നടത്തുന്ന ബോട്ട് യാത്രയില്‍ യാത്രക്കാരുടെ സാന്നിധ്യത്തില്‍ ‘മഴയ്ക്ക് മുന്നെ’ റിലീസ് ചെയ്യും.

സിനിമ /ഷോര്‍ട്ട് ഫിലിം ഒരിക്കലും ഒരാളുടെ മാത്രം ആവില്ല എന്ന് എല്ലാവര്‍ക്കും അറിയാം. ഒരു സംഘഗാനം പോലെ ശ്രുതി ചേര്‍ന്ന പലരുടെ പ്രയത്‌നങ്ങള്‍ പുറകിലുണ്ടെങ്കില്‍ നല്ല സിനിമ പിറന്നേക്കാം. മാധ്യമ പ്രവര്‍ത്തകനായ സോണി കല്ലറക്കല്‍ എന്ന കോ-ഓര്‍ഡിനേറ്റര്‍ ആണ് ഞങ്ങള്‍ ഒരുമിക്കാന്‍ ഒരു സൊസൈറ്റി കൂര നിര്‍മ്മിച്ചത്. അതാണ് ഗോഡ്‌സ് ഓണ്‍ സിനിമ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി. ആദ്യം അത് സിനിയെ സ്‌നേഹിക്കുന്നവരുടെ ഫേസ് ബുക്ക് കൂട്ടായ്മയായി നിന്നു. പിന്നീട് ഗോഡ്‌സ് ഓണ്‍ സിനിമ $ ചാരിറ്റബിള്‍ സൊസൈറ്റിയായി വളരുകയായിരുന്നു. പിന്നീട് ചെയ്തത് ഒരു ഹോം സിനിമ. ‘മിറക്കിള്‍’. ഫേസ്ബുക്ക് കൂട്ടായ്മ വഴി സൃഷ്ടിക്കപ്പെട്ടതുകൊണ്ട് തന്നെ മിറക്കിളിന് വളരെയെറെ മാധ്യമ പബ്ലിസിറ്റി കിട്ടിയിരുന്നു. മഴയ്ക്ക് മുന്നെ ഞങ്ങടെ രണ്ടാമത്തെ സംരംഭം ആണ്.

ഇത് പുതുക്കക്കാരുടെ ആഗ്രഹത്തിന്റെ ഫലം

പല സാഹചര്യങ്ങളില്‍, പല നാടുകളില്‍ നിന്ന കുറച്ചു മലയാളികള്‍ ഒരുമിച്ചു. ദേശ-ജാതി-പ്രായ വ്യത്യാസമില്ലാതെ ഒരു മഴക്കാലത്ത് കണ്ണൂരില്‍ വിവിധ ലൊക്കേഷനുകളില്‍ മഴയ്ക്ക് മുന്നെ 3 ദിവസങ്ങളില്‍ ആയി ഷൂട്ട് ചെയ്തു. പിന്നെ ചില്ലറ ഫില്ലിംഗ് ഷോട്ടുകളും. സാമ്പത്തിക, സാങ്കേതിക പരാധീനതകളെ, കാലാവസ്ഥയെ അതിജീവിക്കല്‍ ഒരു പാഠമായി.

നിശോഭ് താഴെമുണ്ടയാട് എന്നDOP ഒപ്പം ലെജീഷ് പി വി ( അസോസിയേറ്റ് )ക്യാമറയുമായി മഴക്കുമുന്നെ ഓടിയ കഥാപാത്രങ്ങളെ ഒപ്പിയെടുത്തു. സുനീഷ് വടക്കുമ്പാടന്‍ കലാസംവിധാനം ചെയ്തു മാത്രമല്ല, guest role ചെയ്തു തന്നും മഹാമനസ്‌കനായി. (ഷെറി സാറിന്റെ (ആദിമദ്ധ്യാന്തം) വരാനിരിക്കുന്ന സിനിമയുടെ പ്രവര്‍ത്തനത്തില്‍ ആണ് അദ്ദേഹം ഇപ്പോള്‍.)

സൗഹൃദ ബന്ധനത്താല്‍ സച്ചിന്‍ ബാലു സംഗീത സംവിധായകനാവാന്‍ സമ്മതിച്ചതോടെ മറ്റൊരു പ്രൊഫഷണലിസം കൂടി ഇതിന്റെ ഭാഗമായി. ഗോഡ് സ് ഓണ്‍ സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറി ജോഷി സെബാസ്റ്റിന്‍, വൈസ് പ്രസിഡന്റ് മുബ് നാസ് കൊടുവള്ളി എന്നിവര്‍ ഈ ഷോര്‍ട്ട് ഫിലിമിന്റെ അസോസിയേറ്റ് ഡയറക്ടര്‍ ആയി രംഗത്തുവന്നപ്പോള്‍ ഒരു വനിത ഈ ഫിലിമിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി മാറിയത് ഈ ഫിലിമിന്റെ ഒരു പ്രത്യേകതയാണ്. സൊസൈറ്റിയുടെ വൈസ് – പ്രസിഡന്റും ഇരിങ്ങാലക്കുട സ്വദേശിനിയുമായ ജോളി ജോണ്‍സാണ് ഈ ഫിലിമില്‍ അസി.ഡയറക്ടറായി പ്രവര്‍ത്തിച്ചത്. ജോളി ജോണ്‍സ് ഇതില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്നു. മറ്റ് സൊസൈറ്റി ഭാരവാഹികളായ സി.ടി.വിബിഷ്, ആഷിഖ് അബ്ദുള്ള എന്നിവരും ഈ ഫിലിമിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍മാരാണ്. മഴയ്ക്ക് മുന്നെയിലെ ഗാനം രചിച്ചിരിക്കുന്നത് സൊസൈറ്റി ജനറല്‍ സെക്രട്ടറിയും കട്ടപ്പന സ്വദേശിയുമായ ജോഷി സെബാസ്റ്റിന്‍ പരത്തനാല്‍. ഇതിലെ ‘മഴയൊരു നിറവായ് നിറയുന്നു’ എന്ന ഗാനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയായില്‍ തരംഗമായി കഴിഞ്ഞു. ബാലതാരമായി ഡിയോണ്‍ ജിമ്മി എന്ന അഞ്ചാംക്ലാസുകാരനും ശ്രദ്ധയാകര്‍ഷിക്കുന്നു. ഫിലിമിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം അവതരിപ്പിച്ചിരിക്കുന്നത് ഗോഡ്‌സ് ഓണ്‍ സിനിമ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ വിവിധ ദേശങ്ങളിലുള്ള അംഗങ്ങള്‍ തന്നെയാണ്. ഒപ്പം സൊസൈറ്റിയുടെ പ്രസിഡന്റായ രെഞ്ചിത് പൂമുറ്റം എന്ന ഞാന്‍ ഇതിന്റെ ഡയറക്ടര്‍ ആകാന്‍ നിയോഗിക്കപ്പെടുകയായിരുന്നു. ഏറെ ആവകാശവാദങ്ങളോന്നും ഞങ്ങള്‍ നിരത്തുന്നില്ല. എങ്കിലും ഒന്നുണ്ട്, ഈ സിനിമ ഒരു കൂട്ടായ്മയുടെ കഠിനാദ്ധ്വാനത്തിന്റെ വിജയമാണ് എന്ന് മാത്രമേ എനിക്ക് പറയാനുള്ളു.

സിനിമ എന്ന ഈ ജനകീയകല എന്തെന്ന് അറിയാനാഗ്രഹം, ഒരുപക്ഷേ കടലോളം ആഗ്രഹം മാത്രം കൈമുതലാക്കി ഞങ്ങള്‍ ചെയ്ത സിനിമയില്‍ പോരായ്മകളേറെ കാണും. സിനിമ അറിയാവുന്ന സുഹൃത്തുക്കളുടെ ഉപദേശങ്ങള്‍ ഒരു പക്ഷെ ചിലയിടത്തെങ്കിലും ഗുണം ഉണ്ടാക്കിയിട്ടും ഉണ്ടാവാം. സുമനസ്സുകളുടെ, സഹൃദയരുടെ മുന്‍പിലേക്ക് ഗോഡ്‌സ് ഓണ്‍ സിനിമ സൊസൈറ്റി മഴയ്ക്ക് മുന്നെ അവതരിപ്പിക്കാനൊരുങ്ങുകയാണ്. അനുഗ്രഹിക്കുക. ‘മഴയ്ക്ക് മുന്നെ’ താമസിയാതെ നിങ്ങളുടെ മുന്നിലേക്ക്

മഴയ്ക്ക് മുന്നെ

ഇതിലെ പ്രമേയം സിമ്പിള്‍ ആവണം എന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന സാധാരണ ജീവിതത്തിലെ ഒരു ദിനം. പക്ഷെ അതില്‍ നിങ്ങളെ മാറ്റിമറിക്കുന്ന എന്തോ സംഭവം ഒളിച്ചിരിക്കുണ്ടാകണം. നമ്മള്‍ ചെയ്യുന്നതെന്ത് എന്ന് അറിഞ്ഞു ചെയ്യുന്നവര്‍ വിരളം. എന്തൊക്കെയോ മറികടന്നു പോകാനുള്ള വെമ്പലാണ് ചില ജീവിതങ്ങള്‍. അവര്‍ക്കു തന്നെ നിശ്ചയമില്ലാത്ത അജ്ഞാത മത്സരത്തില്‍ അവര്‍ ആരെയൊക്കെയോ മറികടക്കുന്നു. ഏതോ വഴികളില്‍ തെറ്റിയൊഴുകുന്നു. തിരിച്ചൊഴുകാനാവാത്ത പുഴപോലെ അവര്‍ എവിടെ ഒടുങ്ങുന്നു. അവരാണോ കടലായി അലറുന്നത്?. ഇനി അവരാണോ അടുത്ത മഴക്കാലത്തേക്കുള്ള കാറായി കാത്തിരുന്നു കറുത്ത് പോയത്. അറിഞ്ഞു പെയ്യാനും ഒഴുകാനുമായി. പ്രിയ സഹൃദയരുടെ ഇടയിലേക്ക് ഈ മഴ. എല്ലാ നല്ല സുഹൃത്തുക്കളുടെയും അനുഗ്രഹവും പ്രോത്സാഹനവും പിന്തുണയും ഞങ്ങളുടെ ഈ എളിയ സംരംഭത്തിന് ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു. വിനയപുരസരം.

സ്‌നേഹത്തോടെ, രെഞ്ചിത് പൂമുറ്റം (ഡയറക്ടര്‍).

കൂടുതല്‍ അറിയാന്‍ വിളിക്കാം.

മൊബൈല്‍: 9496226485, 7907253875.
വാട്ട്‌സ് അപ്പ് നമ്പര്‍: 9447055711.

ആകാശനീലിമയിലേക് തലയുയര്‍ത്തി നില്‍ക്കുന്ന അയ്യപ്പനും ശബരിമലയും മലയാളികളുടെ പുണ്യമാണ്. വ്രതങ്ങള്‍ അനുഷ്ഠിച്ചു കൊണ്ട് ആ മഹാദേവനില്‍ ശരണം പ്രാപിക്കുന്ന പാവപെട്ട ആരാധകരെ അപമാനിക്കുന്നവിധമാണ് കേരളത്തിലെ സുപ്രിം കോടതി വിധിയുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷങ്ങള്‍ ദൈനംദിനം നടക്കുന്നത്. ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് കേരളത്തിലെ ടി.വി. ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകളാണ്. അതില്‍  കൊട്ടൊരിടത്തും പാട്ടൊരിടത്തും എന്ന ഭാവത്തിലാണ് മുടി നീട്ടി വളര്‍ത്തിയ ഒരു യൗവനക്കാരന്റ പ്രതികരണങ്ങള്‍. ഈ വെക്തി കുനറിയാതെ എപ്പോഴു0 ഞെളിയുന്നു. പ്രതിപക്ഷ ബഹുമാനമില്ലാതെ തൊണ്ട കീറുന്നു, പൊള്ളയായ പ്രകടനം നടത്തുന്ന, അര മുറി ഇംഗ്ലീഷ് പറയുന്ന ഇത്തരക്കാരെ ചാനല്‍ ചര്‍ച്ചകളില്‍ വിളിക്കുന്നത് ഇവരുടെ തൊണ്ട കഴുകി ശുദ്ധി ചെയാനാണോ? അവതാരകര്‍ ഇതിലൊക്കെ രസിക്കുന്നു. മധ്യമഅധികാര സ്വാധിനമുള്ളവര്‍ക് എവിടേയും എന്തും പറയാം, ചെയ്യാം. അതാണ് കലികാല അനുഭവങ്ങള്‍. ഇതുപോലുള്ളവരുടെ ലക്ഷ്യ0 സാമൂഹ്യ നന്മയല്ല മറിച്ചു് ഭരണ കേന്ദ്രങ്ങളില്‍ നിന്നും അധികാരത്തിന്റ എന്തെങ്കിലും അപ്പക്കഷണം നാളെ കിട്ടും എന്ന ചിന്തയാണ്. ഇതുപോലുള്ള അരക്ഷിതരെ വിവേകമുള്ള രാഷ്ട്രീയ നേത്രുതും തിരിച്ചറിയണം. എല്ലാം രംഗങ്ങളിലും ഇതുപോലുള്ളവരെ കാണാം. അയ്യപ്പന്‍ നമുക് തട്ടികളിക്കാനുള്ള പന്താണോ?

കാരൂര്‍ സോമന്‍

കേരളത്തിലെ പ്രാചിന ദേവാലയങ്ങള്‍ വെറും കാവുകളായിരിന്നു. കാലം മാറിയപ്പോള്‍ അത് കൂരകളായി മാറി. ആ കുട്ടത്തില്‍ അയ്യപ്പനും അമ്മക്കും കാവുകളുണ്ടായിരുന്നു. കാലം മുന്നോട്ട് പോയപ്പോള്‍ അയ്യപ്പന്‍ ശാസ്താവും ‘അമ്മ ഭഗവതിയുമായി. ദേവി ദേവന്മാരെ പ്രീതിപ്പെടുത്താന്‍ മനുഷ്യകുരുതി, ആട്, കോഴി ബലി കൊടുത്തു, അതും മാറി. അയിത്ത0, തൊട്ടുകൂടായിമയും, തീണ്ടിക്കൂടായിമയും ഹിന്ദുമതത്തിലെ അനാചാരമായിരിന്നു. അതും മാറി. അവര്‍ണ്ണരായ സ്ത്രീകള്‍ മാറു മറക്കാന്‍ പാടില്ല. അഥവ ആരെങ്കിലും മറച്ചാല്‍ അവരുടെ മുലകളില്‍ ചുണ്ണാമ്പ് പുരട്ടി ജന മധ്യത്തില്‍ നടത്തും. സുന്ദരികളായ സ്ത്രീകളെ പീഡിപ്പിക്കുക ഇതൊക്കെ അന്നത്തെ സവര്‍ണ്ണരുടെ ഒരു ക്രൂരവിനോദമായിരിന്നു. ഇന്നത്തെ ക്രൂരവിനോദങ്ങളാണ് മതം, ഭക്തി. വിശ്വാസം. അതിന് അന്ത്യ0 കുറിച്ചത് 1825 ല്‍ വന്ന ക്രിസ്ത്യന്‍ മിഷനറിയമാരായിരുന്നു. അതിനെത്തുടര്‍ന്ന് ഹിന്ദു മതത്തിലെ ശക്തരായ സവര്‍ണ്ണര്‍ പാവപെട്ട അവര്‍ണ്ണരെ പിഡിപിക്കാന്‍ തുടങ്ങി. അന്നത്തെ തിരുവിതാംകൂര്‍ രാജാക്കന്മാര്‍ സവര്‍ണ്ണവര്‍ക് ഒപ്പം നിന്ന് ഓശാന പാടിയപ്പോള്‍, പീഡനങ്ങള്‍ തുടന്നപ്പോള്‍ മദിരാശി ഗവര്‍ണരായിരുന്ന ബ്രിട്ടീഷ്‌കാരന്‍ ലോര്‍ഡ് ഹാരിസ് 1859 ല്‍ അവര്‍ ണ്ണ സ്ത്രീകള്‍ക് മാറ് മറക്കാം എന്ന നിയമമുണ്ടാക്കി സ്ത്രീകളോട് കാട്ടിയ വിവേചനം, അനീതി അവസാനിപ്പിച്ചു. ഇതുപോലെ എത്രയെത്ര ദുരാചാരങ്ങളാണ് ബ്രിട്ടീഷ്‌കാര്‍ അവസാനിപ്പിച്ചത്. അവര്‍ ഇന്ത്യയില്‍ വന്നിലായിരുന്നുവെങ്കില്‍ ഇന്ത്യയിലെ പാവങ്ങളുടെ ജീവിതം എത്ര ദുരിതപൂര്‍ണ്ണമാകുമായിരിന്നു. ഇന്ന് കാണുന്ന കോടതി വിധി മദിരാശി വിധിയുമായി കുട്ടി വായിക്കാനാണു് എനിക്കിഷ്ട0. അര്‍ത്ഥശൂന്യമായ ദുരാചാരങ്ങള്‍, ചട്ടങ്ങള്‍ ഏതു മതത്തിലായാലും മാറുന്നതില്‍ എന്താണ് തെറ്റ്?

സ്ത്രീകളെ ആരാധനാലയങ്ങളില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത് മനുഷ്യാവകാശ ലംഘനം തന്നയാണ്. അവര്‍ പ്രാചിന കേരളത്തില്‍ ജിവിക്കുന്നവരല്ല ആധുനിക കേരളത്തില്‍ ജീവിക്കുന്നവരാണ്. ഇത് ശബരിമലയില്‍ മാത്രമല്ല മറ്റ് ദേവാലങ്ങളിലും നടപ്പാക്കണം. ഇന്ത്യന്‍ സ്ത്രീകളെ കൂടുതല്‍ പുരുഷന്മാരും രണ്ടാം തരക്കാരായി കാണുന്ന പ്രവണത അവസാനിപ്പിക്കണം. എത്രയോ നൂറ്റാണ്ടുകളായി അവര്‍ പീഡിപ്പിക്കപ്പെടുന്നു. അവര്‍ പുരുഷന് കൊട്ടാനുള്ള ചെണ്ടയല്ല. ഇന്ത്യയില്‍ പുരുഷനാണ് സ്ത്രീയുടെ കരണത്തു അടിക്കുന്നതെങ്കില്‍ വികസിത രാജ്യങ്ങളില്‍ പുരുഷനാണ് ആ അടി വാങ്ങുന്നത്. അതിന്റ പ്രധാന കാരണം നിയമങ്ങള്‍ കഠിനമാണ്. പോലീസ്, കോടതിയൊന്നും രാഷ്ട്രീയക്കാരുടെ താളത്തിനു തുന്നുള്ളുന്ന ഉപകരണങ്ങളല്ല. ഭരണത്തിലുള്ളവര്‍ അവരുടെ പണി ചെയ്താല്‍ മതി ഇവിടെ ചൊറിയേണ്ട എന്നര്‍ത്ഥം. സ്ത്രീകളെ അവര്‍ ബഹുമാനിക്കുന്നു. അതാണ് രാത്രികാലങ്ങളില്‍പോലും ഒരു ഭയവുമില്ലാതെ അവര്‍ സഞ്ചരിക്കുന്നത്. ഇതിനൊക്കെ സ്ത്രീകളെ സജ്ജരാക്കേണ്ടത് അറിവും സംസ്‌കാരവുമുള്ള ഒരു സമൂഹമാണ്. അതിനവര്‍ തയ്യാറല്ലെങ്കില്‍ മുന്നോട്ടു വരേണ്ടത് വിദ്യാസമ്പന്നരായ യുവതികളാണ്.

ശബരിമലയില്‍ സ്ത്രീകള്‍ പോകണോ വേണ്ടയോ എന്ന് തിരുമാനിക്കുന്നത് സ്ത്രീകളാണ്. അവിടെയും പുരുഷാധിപത്യ0 തല പോക്കുന്നു. മനസ്സുള്ളവര്‍ പോകട്ടെ. മനസ്സില്ലാത്തവര്‍ വീട്ടിലിരിക്കട്ടെ. ജാതി മതം രാഷ്ട്രീയ0 ഇതൊന്നും വിശ്വാസികളുടെ വിഷയമല്ല. ഓരൊ ദേവാലയത്തിലും ആചാരാനുഷ്ടാനങ്ങളുണ്ട്. അതവര്‍ നിര്‍വ്വഹിച്ചുകൊള്ളും. അവര്‍ക്ക് പേടി ഭയമില്ലാതെ ആരാധിക്കണം. അവരോടുള്ള ഈ ചിറ്റമ്മ നയം പുരുഷകേസരികള്‍ അവസാനിപ്പിക്കണം. ഇവിടെ പാരമ്പര്യ0, ആചാരം, ഏത് വസ്ത്രം ധരിക്കണം, ഏത് മന്ത്ര ചരടു കെട്ടണം, ആര്‍ത്തവം ഉണ്ടോ ഇല്ലയോ ഇതൊക്കെ വെറും മുടന്തന്‍ ചോദ്യങ്ങളാണ്. ഈ മുടന്തന്‍ ചോദ്യ0 ചോദിക്കുന്നവര്‍ എന്തുകൊണ്ട് വിവാഹിതരായ പൂജാരിമാരെ ശബരിമലയില്‍ പൂജ ചെയ്യാന്‍ അനുവദിക്കുന്നു.? ആദ്യ0 അവരെയല്ലേ പുറത്താക്കെണ്ടത്?

മുന്‍പ് സ്ത്രീകള്‍ ശബരിമലയില്‍ പോകാതിരിന്നതിന്റ പ്രധാന കാരണം വന്‍ മലകളും കാടുകളും വന്യ ജീവികളും അവിടെയുള്ളതുകൊണ്ടാണ്. പുരാതന കാലങ്ങളില്‍ പുരുഷന്മാര്‍പോലും മല കയറാന്‍ ഭയന്നിരിന്നു. സ്വാമിമാര്‍ക് ഉള്ളിന്റയൂള്ളില്‍ ആശങ്കകളാണ്. അന്ന് സ്വാമിമാര്‍ മലക് പോകുമ്പോള്‍ അവര്‍ മടങ്ങി വരുന്നതുവരെ വീട്ടുകാര്‍ക് കണ്ണീരും നൊമ്പരങ്ങളുമായിരിന്നു. കാക്കകള്‍ക് ബലിച്ചോറുപോലെ വന്യജീവികള്‍ക് മനുഷ്യനും ബലിച്ചോറായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇന്ന് ആരേയും വന്യ ജീവികള്‍ വന്ന് ആര്‍ത്തിയോടെ കൊത്തി വലിക്കുമെന്ന ഭയമില്ല. ആ ഭയമാണോ പുരുഷന്മാര്‍ക്കുള്ളത്?

നാരായണ ഗുരു തൃശ്ശൂരിലെ കാരമുക്കില്‍ പ്രതിഷ്ഠിച്ച നിലവിളക്ക് ഇന്നും കത്തുന്നു. അത് ബ്രഹ്മത്തിന്റ പ്രതീകമാണ്. അത് പ്രകാശമാണ്. നമ്മുടെ എല്ലാം മതങ്ങളിലും പുരോഹിതവര്‍ഗ്ഗ0 കണ്ടുപിടിച്ചിരിക്കുന്ന ധാരാളം തന്ത്രങ്ങളും കുതത്രങ്ങളുമുണ്ട്. അവിടെ പ്രഹരമേല്‍ക്കുമ്പോള്‍ അവര്‍ മതരാഷ്ട്രീയക്കാരെ കുട്ടുപിടിക്കുന്നു. അവര്‍ അല്‍മിയതാല്പര്യത്തേക്കാള്‍ ആഗ്രഹിക്കുന്നത് സാമ്പത്തിക വളര്‍ച്ചയും അധികാര കസ്സേരകുളുമെന്ന് വിശ്വാസികള്‍ തിരിച്ചറിയുന്നില്ല. ഇവരുടെ അപ്പക്കഷ്ണം തിന്നുന്നവര്‍ അവര്‍ക്കായി സ്തുതിപാടുന്നു, തെരുവിലിറങ്ങുന്നു. ഇവര്‍ രക്തദാഹികളായ ചങ്ങാതികളെന്നു ആര്ക്കും മനസ്സിലാകില്ല. ഞാനതു പറയാന്‍ കാരണം ഈശ്വരനെ സ്‌നേഹിക്കുന്നു, ആരാധിക്കുന്നവര്‍ക് ഒരിക്കലും പിശാചിന്റെ പ്രവര്‍ത്തികള്‍ ചെയ്യാന്‍ സാധിക്കില്ല. അയ്യപ്പനെ പ്രീതിപ്പെടുത്താന്‍ ചെയേണ്ടത് അവിടെ വരുന്ന അയ്യപ്പ ഭക്തജനത്തിന് വേണ്ടുന്ന സഹായം ചെയുകയാണ്. ഏത് ദേവാലയമായാലും ഒരു വ്യക്തിയുടെ ആരാധനാ സ്വാതന്ത്ര്യ0 ആര്‍ക്കും നിഷേധിക്കാന്‍ അവകാശമില്ല. ശബരിമല വിഷയത്തെ എതിര്‍ക്കുന്നവര്‍ കോടതിയില്‍ പോയി ശക്തമായി വാദിച്ചു ജയിക്കയാണ് വേണ്ടത്. അതുമല്ലെങ്കില്‍ അവര്ക് ചൈതന്യമാര്‍ന്ന ശക്തമായ നിലപാടുകള്‍ ഉണ്ടായിരിക്കണം. പരമ്പരാഗതമായ മത വിശ്വാസത്തിലെ അപരിഷ്‌കൃതത്വ0 നമ്മുടെ നവോത്ഥാന നായകന്മാരെയും ലജ്ജിപ്പിക്കുന്നു. മനുഷ്യര്‍ കെട്ടിപ്പൊക്കുന്ന മതങ്ങളുടെ ആയുസ്സു കുറഞ്ഞകൊണ്ടിരിക്കുന്നത്, അതിന്റ അന്ത്യ0 നാം എത്രയോ കണ്ടു. ഇന്നത് വികസിത രാജ്യങ്ങളിലെ ക്രിസ്തുമത വിശ്വാസങ്ങളില്‍ കണ്ടുതുടങ്ങിയിരിക്കുന്നു. മത മൗലികവാദികള്‍ ചുരുക്കം. നൂറ്റാണ്ടുകളായി ആരാധിച്ച റോമന്‍ ചക്രവര്‍ത്തിമാരുടെ ദേവി ദേവന്മാര്‍ ഇന്നവിടെ സ്വര്‍ഗ്ഗത്തിലോ നരകത്തിലോ?

ആചാരങ്ങളുടെ പേരില്‍ നമ്മള്‍ ഇപ്പോള്‍ അയ്യപ്പനെയാണ് വിചാരണ ചെയ്തുകൊണ്ടിരിക്കുന്നത്. ഏതു സംഘടനയായാലും ആല്മസുഖത്തിനായി ആല്‍മാവിനെ കച്ചവടച്ചരക് ആക്കരുത്. അയ്യപ്പനില്‍ ആല്‍മസുഖം അനുഭവിക്കുന്ന സ്ത്രീകള്‍ അതനുഭവിക്കട്ടെ. അത് പുരുഷന്റ കുത്തകയാകരുത് . സിനിമക്കാര്‍ ദൈവങ്ങളെ കച്ചവട0 ചെയ്ത് ധാരാളം ലാഭമുണ്ടാക്കി. അതുപോലെ മതരാഷ്ട്രീയക്കാര്‍ ദൈവങ്ങളെ കച്ചവട0 ചെയ്ത് ലാഭം കൊയ്യരുത്. വിശ്വാസത്തിന്റ പേരില്‍ ആരൊക്കെ വിനാശം വിതക്കാന്‍ ശ്രമിച്ചാലൂം അതിന്റ ശിക്ഷ ഈശ്വരന്‍ നല്‍കുമെന്ന് ഓര്‍ക്കുക. അത് പല രൂപത്തിലും ഭാവത്തിലും ഇന്നല്ലെങ്കില്‍ നാളെ നമ്മേ തേടി വരും. ഇപ്പോള്‍ നമ്മള്‍ കണ്ടത് ജല പ്രളയം, കൂട്ടിലടച്ച കന്യാസ്ത്രീകളുടെ കദ നകഥകള്‍. അതിനാല്‍ നീതിയും സത്യവും കാരുണ്യവും സ്‌നേഹവും നിലനിര്‍ത്തുക. നാനാത്വത്തില്‍ ഏകത്വ0 എന്ന നമ്മുടെ സംസ്!കാര0 പോലെ എല്ല രംഗത്തും നമ്മുടെ പൂര്‍വികര്‍ പകര്‍ന്നു തന്ന സംസ്‌കാരം നിലനിര്‍ത്തുക. ആ സംസ്‌കാരം പുരോഹിത വര്‍ഗ്ഗത്തിന് ചവുട്ടിക്കുഴക്കാന്‍ കൊടുക്കരുത്. കാവിവസ്ത്രവും, ഭസ്മകുറിയും നീണ്ട താടിരോമവുമുള്ള നമ്മുടെ മഹാ പുരോഹിതന്മാര്‍ എവിടെയാണ്? അയ്യപ്പന്റ പേരില്‍ തെരുവീഥികളിലും ചാനലുകളിലും ഗുസ്തി നടക്കുമ്പോള്‍ അവര്‍ക്കൊന്ന് ദര്‍ശനം കൊടുത്തു നേരായ മാര്‍ഗ്ഗത്തില്‍ വിശ്വാസികളെ നടത്താമായിരിന്നു. അവര്‍ അരമനകളില്‍ സന്യാസത്തിലാണോ?

യേശുക്രിസ്തുവിനെ ഗാല്‍ഗുത്ത മലയിലേക് അടികൊടുത്തു ക്രൂശുമായി യൂദന്മാര്‍ നടത്തിയപ്പോള്‍ നമ്മുടെ അയ്യപ്പനെ ശബരിമലയിലേക്ക് കുരിശുമായ് വഴിനടത്തുന്നു. റോമന്‍ ഭരണാധികാരി പീലാത്തോസ് ഇവനില്‍ ഞാനൊരു കുറ്റവും കാണുന്നില്ല എന്ന് വിധി നടത്തിയപ്പോള്‍ നമ്മുടെ ഭരണകൂടവും പിലാത്തോസിനെപോലെ കൈ കഴുകി ജനത്തിന് വിട്ടുകൊടുത്തു. ഇത് പിലാത്തോസിന്റ കാലമല്ല. നിര്‍ഭാഗ്യമെന്നു പറയാന്‍ മനുഷ്യമനസ്സിന്റ ഇരുണ്ട കോണില്‍ ജീവിച്ചിരിക്കുന്ന ദുരാചാരങ്ങളും ദുരാഗ്രഹവും ഹിംസയും ഇത്തരം വിശ്വാസികളെ നയിക്കുന്നു. അയ്യപ്പനെ കുരിശ്ശില്‍ തറച്ചു കൊല്ലാന്‍ യുദനെപോലെ മതവിശ്വാസം ആഴത്തില്‍ വേരൂന്നിയിട്ടുള്ള ഒരു പറ്റം മലയാളികളും കുറെ പുരാതന പ്രമാണങ്ങള്‍ക് അടിമകളയി ജീവിക്കുന്നവരും പുതിയ കാഴ്ചപ്പാടുകളില്ലാതെ വിശ്വാസങ്ങളെ കുഴിച്ചുമൂടുന്നു. ഇവിടെയെല്ലാം മതരാഷ്ട്രീയഅധികാര കുട്ടുകച്ചവടമാണ് നടക്കുന്നത്. അതിന്റ മറവില്‍ അന്ധത, അരക്ഷിതാവസ്ഥ സമുഹത്തില്‍ വളര്‍ത്തുന്നു. ഇത് ജനങ്ങള്‍ തിരിച്ചറിയണം. ഇവരില്‍ മാറ്റങ്ങളുണ്ടാകാന്‍ ശാന്തിയും സമാധാനവും നല്‍കാന്‍ അയ്യപ്പനോട് പ്രാര്‍ത്ഥിക്കുന്നു. ‘ഓം ശാന്തി’. ‘ഓം

കാരൂര്‍ സോമന്‍

ആകാശനീലിമയിലേക് തലയുയര്‍ത്തി നില്‍ക്കുന്ന അയ്യപ്പനും ശബരിമലയും മലയാളികളുടെ പുണ്യമാണ്. വ്രതങ്ങള്‍ അനുഷ്ഠിച്ചു കൊണ്ട് ആ മഹാദേവനില്‍ ശരണം പ്രാപിക്കുന്ന പാവപെട്ട ആരാധകരെ അപമാനിക്കുന്നവിധമാണ് കേരളത്തിലെ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷങ്ങള്‍ ദൈനംദിനം നടക്കുന്നത്. ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് കേരളത്തിലെ ടി.വി. ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകളാണ്. അതില്‍ കൊട്ടൊരിടത്തും പാട്ടൊരിടത്തും എന്ന ഭാവത്തിലാണ് മുടി നീട്ടി വളര്‍ത്തിയ ഒരു യൗവനക്കാരന്റ പ്രതികരണങ്ങള്‍. ഈ വെക്തി കുനറിയാതെ എപ്പോഴും ഞെളിയുന്നു. പ്രതിപക്ഷ ബഹുമാനമില്ലാതെ തൊണ്ട കിറുന്നു, പൊള്ളയായ പ്രകടനം നടത്തുന്ന, അര മുറി ഇംഗ്ലീഷ് പറയുന്ന ഇത്തരക്കാരെ ചാനല്‍ ചര്‍ച്ചകളില്‍ വിളിക്കുന്നത് ഇവരുടെ തൊണ്ട കഴുകി ശുദ്ധി ചെയാനാണോ? അവതാരകര്‍ ഇതിലൊക്കെ രസിക്കുന്നു. മധ്യമ-അധികാര സ്വാധിനമുള്ളവര്‍ക് എവിടേയും എന്തും പറയാം, ചെയ്യാം. അതാണ് കലികാല അനുഭവങ്ങള്‍. ഇതുപോലുള്ളവരുടെ ലക്ഷ്യം സാമൂഹ്യ നന്മയല്ല മറിച്ച് ഭരണ കേന്ദ്രങ്ങളില്‍ നിന്നും അധികാരത്തിന്റ എന്തെങ്കിലും അപ്പക്കഷണം നാളെ കിട്ടും എന്ന ചിന്തയാണ്. ഇതുപോലുള്ള അരക്ഷിതരെ വിവേകമുള്ള രാഷ്ട്രീയ നേതൃത്വം തിരിച്ചറിയണം. എല്ലാം രംഗങ്ങളിലും ഇതുപോലുള്ളവരെ കാണാം. അയ്യപ്പന്‍ നമുക്ക് തട്ടികളിക്കാനുള്ള പന്താണോ?

കേരളത്തിലെ പ്രാചിന ദേവാലയങ്ങള്‍ വെറും കാവുകളായിരിന്നു. കാലം മാറിയപ്പോള്‍ അത് കുരകളായി മാറി. ആ കുട്ടത്തില്‍ അയ്യപ്പനും അമ്മക്കും കാവുകളുണ്ടായിരുന്നു. കാലം മുന്നോട്ട് പോയപ്പോള്‍ അയ്യപ്പന്‍ ശാസ്താവും ‘അമ്മ ഭഗവതിയുമായി. ദേവി ദേവന്മാരെ പ്രീതിപ്പെടുത്താന്‍ മനുഷ്യകുരുതി, ആട്, കോഴി ബലി കൊടുത്തു, അതും മാറി. അയിത്തം, തൊട്ടുകൂടായ്മയും, തീണ്ടിക്കൂടായ്മയും ഹിന്ദുമതത്തിലെ അനാചാരമായിരിന്നു. അതും മാറി. അവര്‍ണ്ണരായ സ്ത്രീകള്‍ മാറു മറക്കാന്‍ പാടില്ല. അഥവ ആരെങ്കിലും മറച്ചാല്‍ അവരുടെ മുലകളില്‍ ചുണ്ണാമ്പ് പുരട്ടി ജന മധ്യത്തില്‍ നടത്തും. സുന്ദരികളായ സ്ത്രീകളെ പീഡിപ്പിക്കുക ഇതൊക്കെ അന്നത്തെ സവര്‍ണ്ണരുടെ ഒരു ക്രൂരവിനോദമായിരിന്നു. ഇന്നത്തെ ക്രൂരവിനോദങ്ങളാണ് മതം, ഭക്തി. വിശ്വാസം. അതിന് അന്ത്യം കുറിച്ചത് 1825ല്‍ വന്ന ക്രിസ്ത്യന്‍ മിഷനറിയമാരായിരുന്നു. അതിനെത്തുടര്‍ന്ന് ഹിന്ദു മതത്തിലെ ശക്തരായ സവര്‍ണ്ണര്‍ പാവപെട്ട അവര്‍ണ്ണരെ പിഡിപിക്കാന്‍ തുടങ്ങി. അന്നത്തെ തിരുവതാംകൂര്‍ രാജാക്കന്മാര്‍ സവര്‍ണ്ണവര്‍ക്ക് ഒപ്പം നിന്ന് ഓശാന പാടിയപ്പോള്‍, പീഡനങ്ങള്‍ തുടര്‍ന്നപ്പോള്‍ മദിരാശി ഗവര്‍ണരായിരുന്ന ബ്രിട്ടീഷ്‌കാരന്‍ ലോര്‍ഡ് ഹാരിസ് 1859ല്‍ അവര്‍ണ്ണ സ്ത്രീകള്‍ക്ക് മാറ് മറക്കാം എന്ന നിയമമുണ്ടാക്കി സ്ത്രീകളോട് കാട്ടിയ വിവേചനം, അനീതി അവസാനിപ്പിച്ചു. ഇതുപോലെ എത്രയെത്ര ദുരാചാരങ്ങളാണ് ബ്രിട്ടീഷ്‌കാര്‍ അവസാനിപ്പിച്ചത്. അവര്‍ ഇന്ത്യയില്‍ വന്നിലായിരുന്നുവെങ്കില്‍ ഇന്ത്യയിലെ പാവങ്ങളുടെ ജീവിതം എത്ര ദുരിതപൂര്‍ണ്ണമാകുമായിരിന്നു. ഇന്ന് കാണുന്ന കോടതി വിധി മദിരാശി വിധിയുമായി കുട്ടി വായിക്കാനാണു് എനിക്കിഷ്ട0. അര്‍ത്ഥശൂന്യമായ ദുരാചാരങ്ങള്‍, ചട്ടങ്ങള്‍ ഏതു മതത്തിലായാലും മാറുന്നതില്‍ എന്താണ് തെറ്റ്?

സ്ത്രീകളെ ആരാധനാലയങ്ങളില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത് മനുഷ്യാവകാശ ലംഘനം തന്നയാണ്. അവര്‍ പ്രാചിന കേരളത്തില്‍ ജിവിക്കുന്നവരല്ല ആധുനിക കേരളത്തില്‍ ജീവിക്കുന്നവരാണ്. ഇത് ശബരിമലയില്‍ മാത്രമല്ല മറ്റ് ദേവാലങ്ങളിലും നടപ്പാക്കണം. ഇന്ത്യന്‍ സ്ത്രീകളെ കൂടുതല്‍ പുരുഷന്മാരും രണ്ടാം തരക്കാരായി കാണുന്ന പ്രവണത അവസാനിപ്പിക്കണം. എത്രയോ നൂറ്റാണ്ടുകളായി അവര്‍ പീഡിപ്പിക്കപ്പെടുന്നു. അവര്‍ പുരുഷന് കൊട്ടാനുള്ള ചെണ്ടയല്ല. ഇന്ത്യയില്‍ പുരുഷനാണ് സ്ത്രീയുടെ കരണത്ത് അടിക്കുന്നതെങ്കില്‍ വികസിത രാജ്യങ്ങളില്‍ പുരുഷനാണ് ആ അടി വാങ്ങുന്നത്. അതിന്റ പ്രധാന കാരണം നിയമങ്ങള്‍ കഠിനമാണ്. പോലീസ്, കോടതിയൊന്നും രാഷ്ട്രീയക്കാരുടെ താളത്തിനു തുള്ളുന്ന ഉപകരണങ്ങളല്ല. ഭരണത്തിലുള്ളവര്‍ അവരുടെ പണി ചെയ്താല്‍ മതി ഇവിടെ ചൊറിയേണ്ട എന്നര്‍ത്ഥം. സ്ത്രീകളെ അവര്‍ ബഹുമാനിക്കുന്നു. അതാണ് രാത്രികാലങ്ങളില്‍പോലും ഒരു ഭയവുമില്ലാതെ അവര്‍ സഞ്ചരിക്കുന്നത്. ഇതിനൊക്കെ സ്ത്രീകളെ സജ്ജരാക്കേണ്ടത് അറിവും സംസ്‌കാരവുമുള്ള ഒരു സമൂഹമാണ്. അതിനവര്‍ തയ്യാറല്ലെങ്കില്‍ മുന്നോട്ടു വരേണ്ടത് വിദ്യാസമ്പന്നരായ യുവതികളാണ്.

ശബരിമലയില്‍ സ്ത്രീകള്‍ പോകണോ വേണ്ടയോ എന്ന് തിരുമാനിക്കുന്നത് സ്ത്രീകളാണ്. അവിടെയും പുരുഷാധിപത്യം തല പോക്കുന്നു. മനസ്സുള്ളവര്‍ പോകട്ടെ. മനസ്സില്ലാത്തവര്‍ വീട്ടിലിരിക്കട്ടെ. ജാതി- മതം- രാഷ്ട്രീയം ഇതൊന്നും വിശ്വാസികളുടെ വിഷയമല്ല. ഓരൊ ദേവാലയത്തിലും ആചാരാനുഷ്ടാനങ്ങളുണ്ട്. അതവര്‍ നിര്‍വ്വഹിച്ചുകൊള്ളും. അവര്‍ക്ക് പേടി ഭയമില്ലാതെ ആരാധിക്കണം. അവരോടുള്ള ഈ ചിറ്റമ്മ നയം പുരുഷകേസരികള്‍ അവസാനിപ്പിക്കണം. ഇവിടെ പാരമ്പര്യം, ആചാരം, ഏത് വസ്ത്രം ധരിക്കണം, ഏത് മന്ത്ര ചരടു കെട്ടണം, ആര്‍ത്തവം ഉണ്ടോ ഇല്ലയോ ഇതൊക്കെ വെറും മുടന്തന്‍ ചോദ്യങ്ങളാണ്. ഈ മുടന്തന്‍ ചോദ്യം ചോദിക്കുന്നവര്‍ എന്തുകൊണ്ട് വിവാഹിതരായ പുജാരിമാരെ ശബരിമലയില്‍ പൂജ ചെയ്യാന്‍ അനുവദിക്കുന്നു.? ആദ്യം അവരെയല്ലേ പുറത്താക്കേണ്ടത്?

മുന്‍പ് സ്ത്രീകള്‍ ശബരിമലയില്‍ പോകാതിരുന്നതിന്റ പ്രധാന കാരണം വന്‍ മലകളും കാടുകളും വന്യ ജീവികളും അവിടെയുള്ളതുകൊണ്ടാണ്. പുരാതന കാലങ്ങളില്‍ പുരുഷന്മാര്‍പോലും മല കയറാന്‍ ഭയന്നിരിന്നു. സ്വാമിമാര്‍ക് ഉള്ളിന്റെയൂള്ളില്‍ ആശങ്കകളാണ്. അന്ന് സ്വാമിമാര്‍ മലക് പോകുമ്പോള്‍ അവര്‍ മടങ്ങി വരുന്നതുവരെ വീട്ടുകാര്‍ക് കണ്ണീരും നൊമ്പരങ്ങളുമായിരിന്നു. കാക്കകള്‍ക് ബലിച്ചോറുപോലെ വന്യജീവികള്‍ക് മനുഷ്യനും ബലിച്ചോറായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇന്ന് ആരെയും വന്യ ജീവികള്‍ വന്ന് ആര്‍ത്തിയോടെ കൊത്തി വലിക്കുമെന്ന ഭയമില്ല. ആ ഭയമാണോ പുരുഷന്മാര്‍ക്കുള്ളത്?

നാരായണ ഗുരു തൃശ്ശൂരിലെ കാരമുക്കില്‍ പ്രതിഷ്ഠിച്ച നിലവിളക്ക് ഇന്നും കത്തുന്നു. അത് ബ്രഹ്മത്തിന്റ പ്രതീകമാണ്. അത് പ്രകാശമാണ്. നമ്മുടെ എല്ലാം മതങ്ങളിലും പുരോഹിതവര്‍ഗ്ഗം കണ്ടുപിടിച്ചിരിക്കുന്ന ധാരാളം തന്ത്രങ്ങളും കുതത്രങ്ങളുമുണ്ട്. അവിടെ പ്രഹരമേല്‍ക്കുമ്പോള്‍ അവര്‍ മത-രാഷ്ട്രീയക്കാരെ കുട്ടുപിടിക്കുന്നു. അവര്‍ അല്‍മിയതാല്പര്യത്തേക്കാള്‍ ആഗ്രഹിക്കുന്നത് സാമ്പത്തിക വളര്‍ച്ചയും അധികാര കസ്സേരകുളുമെന്ന് വിശ്വാസികള്‍ തിരിച്ചറിയുന്നില്ല. ഇവരുടെ അപ്പക്കഷ്ണം തിന്നുന്നവര്‍ അവര്‍ക്കായി സ്തുതിപാടുന്നു, തെരുവിലിറങ്ങുന്നു. ഇവര്‍ രക്തദാഹികളായ ചങ്ങാതികളെന്നു ആര്ക്കും മനസ്സിലാകില്ല. ഞാനതു പറയാന്‍ കാരണം ഈശ്വരനെ സ്നേഹിക്കുന്നു, ആരാധിക്കുന്നവര്‍ക് ഒരിക്കലും പിശാചിന്റെ പ്രവര്‍ത്തികള്‍ ചെയ്യാന്‍ സാധിക്കില്ല. അയ്യപ്പനെ പ്രീതിപ്പെടുത്താന്‍ ചെയേണ്ടത് അവിടെ വരുന്ന അയ്യപ്പ ഭക്തജനത്തിന് വേണ്ടുന്ന സഹായം ചെയുകയാണ്. ഏത് ദേവാലയമായാലും ഒരു വ്യക്തിയുടെ ആരാധനാ സ്വാതന്ത്ര്യം ആര്‍ക്കും നിഷേധിക്കാന്‍ അവകാശമില്ല. ശബരിമല വിഷയത്തെ എതിര്‍ക്കുന്നവര്‍ കോടതിയില്‍ പോയി ശക്തമായി വാദിച്ചു ജയിക്കയാണ് വേണ്ടത്. അതുമല്ലെങ്കില്‍ അവര്‍ക്ക് ചൈതന്യമാര്‍ന്ന ശക്തമായ നിലപാടുകള്‍ ഉണ്ടായിരിക്കണം. പരമ്പരാഗതമായ മത വിശ്വാസത്തിലെ അപരിഷ്‌കൃതത്വം നമ്മുടെ നവോത്ഥാന നായകന്മാരെയും ലജ്ജിപ്പിക്കുന്നു. മനുഷ്യര്‍ കെട്ടിപ്പൊക്കുന്ന മതങ്ങളുടെ ആയുസ്സു കുറഞ്ഞകൊണ്ടിരിക്കുന്നത്, അതിന്റ അന്ത്യം നാം എത്രയോ കണ്ടു. ഇന്നത് വികസിത രാജ്യങ്ങളിലെ ക്രിസ്തുമത വിശ്വാസങ്ങളില്‍ കണ്ടുതുടങ്ങിയിരിക്കുന്നു. മത മൗലികവാദികള്‍ ചുരുക്കം. നൂറ്റാണ്ടുകളായി ആരാധിച്ച റോമന്‍ ചക്രവര്‍ത്തിമാരുടെ ദേവി ദേവന്മാര്‍ ഇന്നവിടെ സ്വര്‍ഗ്ഗത്തിലോ നരകത്തിലോ?

ആചാരങ്ങളുടെ പേരില്‍ നമ്മള്‍ ഇപ്പോള്‍ അയ്യപ്പനെയാണ് വിചാരണ ചെയ്തുകൊണ്ടിരിക്കുന്നത്. ഏതു സംഘടനയായാലും ആല്മസുഖത്തിനായി ആല്‍മാവിനെ കച്ചവടച്ചരക്ക് ആക്കരുത്. അയ്യപ്പനില്‍ ആല്‍മസുഖം അനുഭവിക്കുന്ന സ്ത്രീകള്‍ അതനുഭവിക്കട്ടെ. അത് പുരുഷന്റ കുത്തകയാകരുത്. സിനിമക്കാര്‍ ദൈവങ്ങളെ കച്ചവടം ചെയ്ത് ധാരാളം ലാഭമുണ്ടാക്കി. അതുപോലെ മത-രാഷ്ട്രീയക്കാര്‍ ദൈവങ്ങളെ കച്ചവടം ചെയ്ത് ലാഭം കൊയ്യരുത്. വിശ്വാസത്തിന്റ പേരില്‍ ആരൊക്കെ വിനാശം വിതക്കാന്‍ ശ്രമിച്ചാലൂം അതിന്റ ശിക്ഷ ഈശ്വരന്‍ നല്‍കുമെന്ന് ഓര്‍ക്കുക. അത് പല രൂപത്തിലും ഭാവത്തിലും ഇന്നല്ലെങ്കില്‍ നാളെ നമ്മേ തേടി വരും. ഇപ്പോള്‍ നമ്മള്‍ കണ്ടത് ജല പ്രളയം, കൂട്ടിലടച്ച കന്യാസ്ത്രീകളുടെ കദ നകഥകള്‍. അതിനാല്‍ നീതിയും സത്യവും കാരുണ്യവും സ്‌നേഹവും നിലനിര്‍ത്തുക. നാനാത്വത്തില്‍ ഏകത്വം എന്ന നമ്മുടെ സംസ്‌കാരം പോലെ എല്ല രംഗത്തും നമ്മുടെ പൂര്‍വികര്‍ പകര്‍ന്നു തന്ന സംസ്‌കാരം നിലനിര്‍ത്തുക. ആ സംസ്‌കാരം പുരോഹിത വര്‍ഗ്ഗത്തിന് ചവുട്ടിക്കുഴക്കാന്‍ കൊടുക്കരുത്. കാവിവസ്ത്രവും, ഭസ്മകുറിയും നീണ്ട താടിരോമവുമുള്ള നമ്മുടെ മഹാ പുരോഹിതന്മാര്‍ എവിടെയാണ്? അയ്യപ്പന്റ പേരില്‍ തെരുവീഥികളിലും ചാനലുകളിലും ഗുസ്തി നടക്കുമ്പോള്‍ അവര്‍ക്കൊന്ന് ദര്‍ശനം കൊടുത്തു നേരായ മാര്‍ഗ്ഗത്തില്‍ വിശ്വാസികളെ നടത്താമായിരിന്നു. അവര്‍ അരമനകളില്‍ സന്യാസത്തിലാണോ?

യേശുക്രിസ്തുവിനെ ഗാല്‍ഗുത്ത മലയിലേക് അടികൊടുത്തു ക്രൂശുമായി യൂദന്മാര്‍ നടത്തിയപ്പോള്‍ നമ്മുടെ അയ്യപ്പനെ ശബരിമലയിലേക് കുരിശുമായ് വഴിനടത്തുന്നു. റോമന്‍ ഭരണാധികാരി പീലാത്തോസ് ഇവനില്‍ ഞാനൊരു കുറ്റവും കാണുന്നില്ല എന്ന് വിധി നടത്തിയപ്പോള്‍ നമ്മുടെ ഭരണകൂടവും പിലാത്തോസിനെപോലെ കൈ കഴുകി ജനത്തിന് വിട്ടുകൊടുത്തു. ഇത് പിലാത്തോസിന്റ കാലമല്ല. നിര്‍ഭാഗ്യമെന്നു പറയാന്‍ മനുഷ്യമനസ്സിന്റ ഇരുണ്ട കോണില്‍ ജീവിച്ചിരിക്കുന്ന ദുരാചാരങ്ങളും ദുരാഗ്രഹവും ഹിംസയും ഇത്തരം വിശ്വാസികളെ നയിക്കുന്നു. അയ്യപ്പനെ കുരിശ്ശില്‍ തറച്ചു കൊല്ലാന്‍ യുദനെപോലെ മതവിശ്വാസം ആഴത്തില്‍ വേരൂന്നിയിട്ടുള്ള ഒരു പറ്റം മലയാളികളും കുറെ പുരാതന പ്രമാണങ്ങള്‍ക് അടിമകളയി ജീവിക്കുന്നവരും പുതിയ കാഴ്ചപ്പാടുകളില്ലാതെ വിശ്വാസങ്ങളെ കുഴിച്ചുമൂടുന്നു. ഇവിടെയെല്ലാം മത-രാഷ്ട്രീയ-അധികാര കുട്ടുകച്ചവടമാണ് നടക്കുന്നത്. അതിന്റ മറവില്‍ അന്ധത, അരക്ഷിതാവസ്ഥ സമുഹത്തില്‍ വളര്‍ത്തുന്നു. ഇത് ജനങ്ങള്‍ തിരിച്ചറിയണം. ഇവരില്‍ മാറ്റങ്ങളുണ്ടാകാന്‍ ശാന്തിയും സമാധാനവും നല്‍കാന്‍ അയ്യപ്പനോട് പ്രാര്‍ത്ഥിക്കുന്നു. ‘ഓം ശാന്തി’. ‘ഓം

രാജേഷ് ജോസഫ്

വിളക്ക് കൊളുത്തി പറയുടെ കീഴില്‍ വെക്കാറില്ല മറിച്ച് പ്രകാശം പരത്തുന്നതിനായി പീഠത്തില്‍ സ്ഥാപിക്കണമെന്ന വാചകം നിരവധി തവണ നമ്മുടെ കാതുകളില്‍ ശ്രവിച്ചിരിക്കുന്നു. നമ്മുടെ ജീവനും ജീവിതവും എത്രമാത്രം പ്രകാശം പരത്തുന്നതാണ് എന്ന ചിന്ത വല്ലാതെ ഭാരപ്പെടുത്തുന്നു. ഒരു ദശകത്തെ നവയുഗ പ്രവാസ ജീവിതം തിരികെ നടക്കുമ്പോള്‍ മനസില്‍ സന്തോഷങ്ങളുടെ ദുഃഖങ്ങളുടെ സമ്മിശ്ര വേലിയേറ്റം സൃഷ്ടിക്കുന്നു. പിറന്ന നാടും മണ്ണും ഉപേക്ഷിച്ച് തെല്ലു ഭയത്തോടെ കാലുകുത്തിയ നിമിഷങ്ങള്‍ മുതല്‍ ഇന്നേവരെയുള്ള യാത്ര ആശ്ചര്യം ഉളവാക്കുന്നതാണ്.

യൂറോപ്പിലെ മലയാളി വലിയ സംരംഭകരായി മാറിയിരിക്കുന്നു. വലിയ വീടുകളായി, മുന്തിയ കാറുകളായി, അസോസിയേഷനുകളായി, കൂട്ടായ്മകളായി പള്ളിയായി, സമുദായ സംഘടനകളായി, ജാതികളായി ഉപജാതികളായി വലിയ വൃക്ഷമായി മാറിയിരിക്കുന്നു. ഒത്ത് പിടിച്ചാല്‍ മലയും പോരുമെന്നത് ആരംഭകാലത്ത് ജീവിതത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ അനുഭസ്ഥമാക്കിയവര്‍ ഇന്നിതാ മലയെ വിഭജിച്ച് ഇടിച്ച് നിരത്തി കുന്നുകളും കുഴികളും നിര്‍മ്മിക്കുന്നു. കെട്ടിയടക്കപ്പെട്ട മതിലുകള്‍ സൃഷ്ടിക്കുന്നു.

വ്യക്തിബന്ധങ്ങള്‍ കുറയുന്നു, പള്ളികളില്‍ ആളുകള്‍ കുറയുന്നു. സമീപസ്ഥരാകേണ്ട ആത്മീയ നേതൃത്വങ്ങള്‍ വിദൂരസ്ഥരാകുന്നു. അസോസിയേഷനുകളിലെ അനവധി പരിപാടികള്‍ ഇന്ന് പ്രവര്‍ത്തന ഉദ്ഘാടനവും വാര്‍ഷികയോഗവും എന്നീ രണ്ടിലേക്ക് ചുരുങ്ങിയിരിക്കുന്നു. സംഘടനകളുടെ യോഗങ്ങള്‍ക്ക് തിരക്കില്ല. എല്ലായിടത്തുംം ശൂന്യത, വിരക്തി, അകല്‍ച്ച.യൂറോപ്പിലെ മലയാളി കൂട്ടായ്മകളില്‍ ശ്മശാന മൂകത. ദിവസേന നിരവധി സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടവര്‍ തങ്ങളുടെ ഫോണില്‍ ഫോര്‍വേഡ് ചെയ്യപ്പെടുന്ന വീഡിയോ സന്ദേശങ്ങളിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. യൂറോപ്പിലെ പ്രവാസി ഇന്ന് അകവാസിയായി നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിയിരിക്കുന്നു. യൂറോപ്പിലെ ശൈത്യം നമ്മുടെയൊക്കെ ജീവിതങ്ങളെ ബാധിച്ചിരിക്കുന്നു. സാമ്പത്തിക സ്ഥിതിയിലുള്ള ഉയര്‍ച്ചയും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും പരാശ്രയമില്ലാതെ എനിക്ക് ജീവിക്കാം എന്ന ഞാനെന്ന ഭാവവും സാമൂഹ്യമായ വിടവുകള്‍ സൃഷ്ടിച്ചിരിക്കുന്നു. മനുഷ്യര്‍ തീര്‍ക്കുന്ന മതിലുകള്‍ കേരനാട്ടിലെ മഹാപ്രളയം സകലതിനേയും തകര്‍ത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ ഏവരേയും തുല്യരാക്കി. ദുരന്തമല്ല ബന്ധങ്ങള്‍ക്ക് ശക്തിപകരേണ്ടത് മറിച്ച് സ്‌നേഹത്തിന്റെ കരുതലിന്റെ കണ്ണികളാല്‍ സൗഹൃദത്തിന്റെ കൂട്ടായ്മകളാണ് രൂപപ്പെടേണ്ടത്. ഒരുമയുടെ പരസ്പരം പങ്കുവെക്കലിന്റെ പ്രകാശം ചുറ്റുമുള്ളവരില്‍ പരത്താം. ഏതൊരു വലിയ യാത്രയുടെയും തുടക്കം ചെറിയ ചുവടുവെപ്പുകളില്‍ നിന്നാണ്, ആയതിനാല്‍ കൂട്ടായ്മകള്‍ക്കായി, സൗഹൃദങ്ങള്‍ക്കായി, കൂടിച്ചേരലിനായി ചെറിയ സമയം കണ്ടെത്താം. ഏത് പ്രളയത്തേയും തടഞ്ഞ് നിര്‍ത്തുന്ന അതീജീവിക്കുന്ന സൗഹൃദങ്ങളുടെ വന്‍ മല നിര്‍മ്മിക്കാം. കൂട്ടായ്മകളില്‍, പങ്കുവെക്കലില്‍ എനിക്കും എന്റെ കുടുംബത്തിനും എന്ത് ലാഭം എന്നതിനേക്കാള്‍ ഉപരിയായി അത് നല്‍കുന്ന സന്തോഷങ്ങളെ, ആത്മ സംതൃപ്തിയെ ദര്‍ശിക്കാം, അനുഭനവിക്കാം. ഒന്നിച്ച് നമുക്ക് നിലം ഉഴുത് മറിക്കാം, വിത്ത് പാകാം, വളവും വെള്ളവും ആവശ്യാനുസരണം നല്‍കാം. ബാക്കി ക്ഷമയോടെ കാത്തിരുന്ന് കാണാം. നൂറ് മേനി ഫലം പുറപ്പെടുവിക്കുന്നവരാകാം.

RECENT POSTS
Copyright © . All rights reserved