Specials

അമൃത്‌സര്‍: പ്രായം വെറും എട്ടു മാസം മാത്രമേ ആയിട്ടുള്ളൂ പക്ഷെ, പത്ത് വയസ്സുകാരിയുടെ ഭക്ഷണക്രമമാണ് അമൃത്‌സര്‍കാരി ചാഹത് കുമാറിന്റേത്. നാലാം മാസം മുതല്‍ തുടങ്ങിയതാണ് അനിയന്ത്രിതമായി ഭാരം വര്‍ധിക്കുന്ന പ്രവണത. അമിതഭാരം കൊണ്ടുള്ള ശ്വാസതടസ്സം മൂലം ഉറങ്ങാനാവാതെ ഉഴലുന്ന കുഞ്ഞിനെ നോക്കി സങ്കടക്കടലില്‍ കഴിയുകയാണ് പഞ്ചാബിലെ ഒരു കുടുംബം.

എട്ടു മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് ആറു മുതല്‍ ഒമ്പതു കിലോ വരെയാണ് ഭാരം ഉണ്ടാവാറ്. എന്നാല്‍ ചാഹത്തിന് അനുവദനീയമായതിലും ഇരട്ടിയിലേറെ ഭാരമുണ്ട്. രോഗകാരണം തിരിച്ചറിയാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയാതെ പോകുന്നത് ചികിത്സ വൈകിപ്പിക്കുന്നു. രക്തപരിശോധനയിലൂടെ മാത്രമേ ഏതെങ്കിലും തരത്തിലുള്ള നിഗമനങ്ങളില്‍ എത്താനാവൂ. എന്നാല്‍ തൊലിയുടെ കട്ടി വളരെ കൂടുതലായതിനാല്‍ രക്തത്തിന്റെ സാമ്പിളെടുക്കാന്‍ കഴിയുന്നില്ല.

സാധാരണ കുട്ടികളേക്കാള്‍ കൂടുതല്‍ ഭക്ഷണവും പാലും കഴിക്കുന്നതിനാല്‍ കുഞ്ഞിന്റെ ഭാരം ദിനംപ്രതി കൂടിവരികയാണെന്ന് അച്ഛന്‍ സൂരജ് കുമാറും അമ്മ രേണുവും പറയുന്നു. ഇത്രയേറെ ഭാരമുള്ള കൊച്ചു കുഞ്ഞിന്റെ കേസ് തന്റെ ഭിഷഗ്വരജീവിതത്തിലെ ആദ്യ അനുഭവമാണെന്ന് ഡോ. വാസുദേവ ശര്‍മ്മ ബാര്‍ക്രോഫ്റ്റ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ഡല്‍ഹി : വിമാനയാത്ര വൈകിപ്പിച്ചാല്‍ കനത്ത പിഴ ഈടാക്കാന്‍ നടപടിയുമായി എയര്‍ ഇന്ത്യ. കഴിഞ്ഞ ചില സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. വിമാനയാത്ര തടസപ്പെടുത്തുന്ന യാത്രക്കാരില്‍ നിന്ന് അഞ്ച് ലക്ഷം മുതല്‍ പതിനഞ്ച് ലക്ഷം വരെ പിഴ ഈടാക്കാനാണ് തീരുമാനം.

ജീവനക്കാര്‍ക്കെതിരെയും മറ്റുമുള്ള യാത്രക്കാരുടെ അനിയന്ത്രിത പ്രതിഷേധം ജീവനക്കാര്‍ക്കും കമ്പനിക്കും ദുഷ്പേരുണ്ടാക്കിയിരുന്നു. ഇതാണ് കടുത്ത നടപടിയുമായി മുന്നോട്ടുപോകാന്‍ എയര്‍ ഇന്ത്യക്ക് പ്രേരണയായിരിക്കുന്നത്. യാത്രക്കാരുടെ അനാവശ്യ ഇടപെടല്‍ മൂലം ഒരു മണിക്കൂര്‍ വരെ വിമാനം വൈകിയാല്‍ അഞ്ച് ലക്ഷം പിഴയൊടുക്കേണ്ടി വരും. ഒരു മണിക്കൂര്‍ മുതല്‍ രണ്ട് മണിക്കൂര്‍ വരെയാണെങ്കില്‍ പത്ത് ലക്ഷമാണ് പിഴ. രണ്ട് മണിക്കൂറില്‍ അധികം വൈകുകയാണെങ്കില്‍ പതിനഞ്ച് ലക്ഷം രൂപയും പിഴ നല്‍കേണ്ടിവരും.

ബിസിനസ് ക്ലാസ് ടിക്കറ്റ് നല്‍കാത്തതിനാല്‍ കഴിഞ്ഞമാസം എയര്‍ ഇന്ത്യ ജീവനക്കാരനെ ശിവസേന എം.പി രവീന്ദ്രഗെയ്ക്ക്വാദ് മുഖത്ത് ചെരിപ്പ് കൊണ്ടടിച്ചത് ഏറെ വിവാദമായിരുന്നു. സമാന സംഭവം വൈഎസ്ആര്‍ കോണ്‍ഗ്രസ് എം.പിയില്‍ നിന്നും എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് അനുഭവിക്കേണ്ടി വന്നിരുന്നു. ഇത് യാത്ര വൈകുന്നതിനും മറ്റും കാരണമാവുകയും എയര്‍ഇന്ത്യയ്ക്ക് മേല്‍ മറ്റുയാത്രക്കാര്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടാനും കാരണമാക്കിയിരുന്നു.

ഫാ.ഹാപ്പി ജേക്കബ്

അന്ധകാരത്തെയും പാപത്തെയും മരണത്തെയും തോല്‍പ്പിച്ച് ജീവന്റെയും പുനരുത്ഥാനത്തിന്റെയും പ്രത്യാശയുടെയും പോരുനാള്‍ ആയ ഈസ്റ്റര്‍ നാം ആഘോഷിക്കുകയാണല്ലോ. ആഴ്ചവട്ടത്തിന്റെ ഒന്നാം നാളില്‍ കര്‍ത്താവിന്റെ മൃതശരീരത്തില്‍ സുഗന്ധവര്‍ഗ്ഗം പൂശുവാന്‍ സ്ത്രീകള്‍ അതിരാവിലെ കടന്നു വന്നപ്പോള്‍ ദൂതന്‍ അവരോട് നിങ്ങള്‍ ജീവനുള്ളവരെ മരിച്ചവരുടെ ഇടയില്‍ അന്വേഷിക്കുന്നത് എന്ത്. കാലികമായ പ്രസക്തിയുള്ള ഒരു ചോദ്യം. വി.മത്തായി 28: 1-10

നമ്മുടെ പാപങ്ങള്‍ക്ക് വേണ്ടി കര്‍ത്താവ് യാഗമാവുകയും മൂന്നാം ദിവസം കബറില്‍നിന്ന് ഉദ്ധിതനാവുകയും ചെയ്യും എന്ന് മുന്നമേ തന്നെ അരുളിച്ചെയ്തിരുന്നു. മരണത്തിന്റെ പിടിയില്‍ നിന്ന് നമ്മെ വീണ്ടെടുത്ത് ജീവന്റെ അനുഭവത്തില്‍ കൊണ്ടുവന്ന ജീവദാതാവിനെ നാം കണ്ടെത്തിയിട്ടുണ്ടോ. ഇപ്പോഴും നമ്മുടെ അന്വേഷണം ഒഴിഞ്ഞ കല്ലറയില്‍ എത്തിയിട്ടുണ്ടോ. ക്രിസ്തീയ വിശ്വാസികളായ നമ്മെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട് ഇരുളിനെ പ്രകാശമാക്കിയ ഉയിര്‍പ്പ്. മരണത്തെ ജീവനാക്കിയ ഉയിര്‍പ്പ്. മാനുഷികതയെ അമാനുഷികമാക്കിയ ഉയിര്‍പ്പ്.

ഉയിര്‍പ്പിനൊപ്പം നാമും ജീവനിലേക്ക് കടന്നു വന്നില്ല എങ്കില്‍ നാം ഇപ്പോഴും പാപത്തില്‍ത്തന്നെ ഇരിക്കുന്നു എന്ന തെളിവാണ്. അതിനാലാണ് നമ്മുടെ പ്രവര്‍ത്തനങ്ങളും ജീവിതവും അന്ധകാരത്തില്‍ തന്നെ ആയിരിക്കുന്നത്. പ്രകാശത്തിന്റെ മക്കളായി നാം രൂപാന്തരപ്പെടുമ്പോള്‍ അതിനാല്‍ നാം ജീവനുള്ളവന്റെ സഖികളായി തീരുന്നു.

എല്ലാ ഞായറാഴ്ചയും വി.കുര്‍ബാനയില്‍ ഈ ഉയിര്‍പ്പിന്റെ സന്ദേശമാണ് പങ്കുവെക്കുന്നത്. ലോകം തരാത്തതായ ശാശ്വത സമാധാനമാണ് ഉയിര്‍പ്പിന്റെ സമ്മാനം. ഇന്ന് ലോകം ആഗ്രഹിക്കുന്നതും ഇതാണ്. പ്രത്യാശയുടെയും സമാധാനത്തിന്റെയും പ്രതീകമായി ഈ പെരുന്നാളില്‍ സംബന്ധിക്കുന്ന നാം ഓരോരുത്തരും ജീവനുള്ളവന്റെ ശിഷ്യന്‍മാരായി മാതൃകാപരമായി ജീവിക്കാം. നാം ആര്‍ജ്ജിച്ച സത്യം ലോകം മുഴുവന്‍ നന്മ പടരാന്‍ ഇടയാക്കട്ടെ.

എല്ലാ ആശംസകളും നേര്‍ന്നുകൊണ്ട്.

The church of St. Annes, Keighley, was filled up today as hundreds of people came together to take part in the solemn mass for Good Friday, when Jesus died on the cross. The mass was celebrated by Canon Michael McReadie, the parish priest of St. Annes. The one and half hour rite included solemn intercessions and also the veneration of the cross, where everyone came forward to honour the cross by kneeling and kissing the feet of the statue of Jesus Christ

Many enlightening things are passed on and reinforced through discussion. Such a thing is a Homily. For nine or ten minutes after the liturgy of the gospel, we all calmly sit down and reflect on the happenings of our daily lives. In the span of nine or ten minutes, a lot of misconceptions can be cleared, a lot of things can be underlined.  In the homily for this mass, the main theme was very powerful… “The compassion of Jesus is not just theory, it must be practiced”… This point is very important to the lives of every Christian, and Canon McReadie expressed it thoroughly in his speech. Also, he underscored the fact that whatever you do, you will always need hope in order to achieve anything. This was explained through an inspiring anecdote of a church that was attacked by ISIS, which destroyed every religious figure in the church, except for the lone cross, which was unharmed.

The church itself was unusually plain, due to the multitude of purple cloths covering each statue and image until they are removed at Easter. The tabernacle was vacated and the blessed Eucharist was moved to another location in order to place the cross that was used in the service.  After the service, preparations were immediately started to ready the church for the celebration of Easter.

സ്ത്രീ ശരീരം കച്ചവടമാക്കുന്നതിനു പൊതുവെ മാംസം കച്ചവടം എന്നാണു പറയുക.പക്ഷേ അതൊക്കെ പറച്ചിലില്‍ മാത്രമായിരുന്നു. ഓസ്‌ട്രേലിയയിലെ നടക്കുന്നത് അക്ഷരാര്‍ത്ഥത്തില്‍ മാംസക്കച്ചവടം തന്നെയാണ്. ഓസ്‌ട്രേലിയയിലെ ലാന്‍സെലിന്‍ പട്ടണത്തിലാണു സംഭവം. ഫേസ്ബുക്കില്‍ പോസ്റ്റ് വന്നതോടെയാണു സംഭവം പുറംലോകമറിഞ്ഞത്. സംഭവം മറ്റൊന്നുമല്ല മോഡലിനെ നഗ്നയാക്കി ചില്ലുകൂട്ടില്‍ കിടത്തി മാംസവില്‍പ്പന നടത്തി. എന്തായാലും ഏതാനം ദിവസങ്ങള്‍ കൊണ്ടു തന്നെ മാംസവില്‍പ്പനശാല ലോക പ്രസിദ്ധമായി.

ആരോ ഇതിന്റെ ചിത്രമെടുത്ത് ഫേസ്ബുക്കില്‍ കൊടുത്തതോടെ ലോകമെമ്പാടുമുള്ള ആളുകള്‍ ഇറച്ചിവില്‍പ്പനക്കാരനെ വിമര്‍ശിക്കുകയാണ്. ലക്ഷക്കണക്കിനാളുകളാണ് ചിത്രം ഷെയര്‍ ചെയ്തത്.സിഡ്‌നിയിലെ ഒരു പ്രശസ്ത ഫൈന്‍ ആര്‍ട്‌സ് മോഡലാണ് കൂട്ടില്‍ കിടക്കുന്ന യുവതി. നാലു ദിവസത്തേക്ക് ഇവര്‍ക്കു മറ്റു പരിപാടികള്‍ ഒന്നുമില്ലെന്നറിഞ്ഞ ഇറച്ചിക്കടക്കാരന്‍ ഡാരന്‍ ജെറന്‍ഡിന്റെ തലയില്‍ പെട്ടെന്നുദിച്ചതാണ് ഈ ആശയം. ബേക്കറികളില്‍ ചില്ലുകൂടിനുള്ളില്‍ ഹല്‍വയും കട്ലറ്റുമൊക്കെ വച്ചിരിക്കുന്നതു പോലെ മുറിച്ചു വച്ചിരിക്കുന്ന മാംസത്തിനിടയില്‍ മോഡലിനെ കിടത്തുക. അതും നൂല്‍ബന്ധമില്ലാതെ. നേര്‍ത്ത പുല്ലുകള്‍ കൊണ്ടാണ് അത്യാവശ്യ ഭാഗങ്ങളൊക്കെ മറച്ചത്.

തുടയും കാലും ബാക്കി ശരീരഭാഗവുമൊക്കെ മാര്‍ക്കര്‍ ഉപയോഗിച്ച് പ്രത്യേകം വേര്‍തിരിച്ചു. കൈ, കാല്‍,തല തുടങ്ങിയ ഓരോ ശരീരഭാഗത്തും മാര്‍ക്കര്‍ കൊണ്ട് അടയാളപ്പെടുത്തിയിരുന്നു. ചില്ലുകൂട് പലവട്ടം വൃത്തിയാക്കി റിഫ്രഷ്നര്‍ അടിച്ച ശേഷം മോഡലിനെ ഇങ്ങനെ കണ്ണാടിക്കൂടില്‍ ചെരിച്ചു കിടത്തി. മാംസം വാങ്ങാന്‍ വന്നവര്‍ മോഡലിന്റെ രൂപം കണ്ടു ശരിക്കും ഞെട്ടി. മാംസം ഓര്‍ഡര്‍ ചെയ്യണോ വേണ്ടയോ എന്ന കണ്‍ഫ്യൂഷനായിരുന്നു ആളുകള്‍ക്ക്. ചിലര്‍ വിമര്‍ശിച്ചെങ്കിലും ചിലര്‍ ഇത് ഒരു വേറിട്ട പരിപാടിയാണെന്ന് അഭിപ്രായപ്പെട്ടു.ഫോട്ടോഗ്രാഫര്‍ കിം ഇല്‍മ്മന്‍ ഇതു ചിത്രം സഹിതം ഫേസ്ബുക്കിലിട്ടതോടെയാണു ഇത് ലോകം മുഴുവനും ശ്രദ്ധിക്കപ്പെട്ടത്.

ഈസ്റ്ററിനു മുന്‍പുള്ള ഞായറാഴ്ച വിശ്വാസികള്‍ ഓശാന ഞായര്‍ (Palm Sunday) അഥവാ കുരുത്തോല പ്പെരുന്നാള്‍ ആചരിക്കുന്നു. കുരിശിലേറ്റപ്പെടുന്നതിനു മുന്‍പ് ജെറുസലെമിലേയ്ക്കു കഴുതപ്പുറത്തേറി വന്ന യേശുവിനെ, ഒലിവുമരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയില്‍ വിരിച്ച് ‘ഓശാന ഓശാന ദാവീദിന്റെ പുത്രന് ഓശാന ‘ എന്ന് പാടി ജനക്കൂട്ടം വരവേറ്റ സംഭവം നാലു സുവിശേഷകന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ സുവിശേഷ വിവരണങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഓശാന ഞായര്‍ ആചരിക്കുന്നത്. ക്രിസ്ത്യാനികള്‍ ഈസ്റ്ററിന് തൊട്ട് മുമ്പുള്ള വ്യാഴാഴ്ച പെസഹാ വ്യാഴം ആചരിക്കുന്നു. യേശു തന്റെ അപ്പോസ്‌തോലന്മാരുമൊത്ത് അവസാനമായിക്കഴിച്ച അത്താഴത്തിന്റെ ഓര്‍മക്കായാണ് ഈ ആചാരം. വിശുദ്ധ ആഴ്ചയിലെ, വിശുദ്ധ ബുധന് ശേഷവും ദുഃഖവെള്ളിക്ക് മുന്‍പുമായി അഞ്ചാം ദിവസമാണ് പെസഹാ വ്യാഴം.

അന്ത്യ അത്താഴ വിരുന്നിന്റെ ഓര്‍മ്മ പുതുക്കലിന്റെ ഭാഗമായി പെസഹ വ്യാഴത്തില്‍ പെസഹ അപ്പം അഥവാ ഇണ്ട്രിയപ്പം ഉണ്ടാക്കുന്നു. ഓശാനയ്ക്ക് പള്ളികളില്‍ നിന്ന് നല്‍കുന്ന ഓശാനയോല (കുരുത്തോല) കീറിമുറിച്ച് കുരിശുണ്ടാക്കി പെസഹ അപ്പത്തിനു മുകളില്‍വെച്ച് കുടുംബത്തിലെ കാരണവര്‍ അപ്പം മുറിച്ച് ‘പെസഹ പാലില്‍’ മുക്കി ഏറ്റവും പ്രായംകൂടിയ വ്യക്തി മുതല്‍ താഴോട്ട് കുടുംബത്തിലെ എല്ലാവര്‍ക്കുമായി നല്‍കുന്നു.

കുരിശിനു മുകളില്‍ എഴുതുന്ന ‘INRI’ യെ (മലയാളത്തില്‍ ‘ഇന്രി’) അപ്പവുമായി കൂട്ടിവായിച്ച് ഇന്രിയപ്പമെന്ന് പറയുന്നു. കാലക്രമേണ അത് ഇണ്ട്രിയപ്പമെന്നും ഇണ്ടേറിയപ്പമെന്നും പേര്‍ ആയതാണെന്ന് പറയപ്പെടുന്നു. പെസഹ അടുത്തു വരുന്ന ഈ സമയത്ത് പെസഹ അപ്പവും പാലും ഉണ്ടാക്കുന്ന വിധം ഈയാഴ്ച ഉള്‍പെടുത്താം എന്ന് കരുതി.

ചേരുവകള്‍

അരിപ്പൊടി 1 കപ്പ്
ഉഴുന്ന് 1/ 4 കപ്പ്
തേങ്ങ 1 കപ്പ് ചിരകിയത്
വെളുത്തുള്ളി 1 എണ്ണം
കുഞ്ഞുള്ളി 4 എണ്ണം
ജീരകം 1 പിഞ്ച്
വെള്ളം 1 കപ്പ്

പെസഹ അപ്പം ഉണ്ടാക്കുന്ന വിധം

രണ്ടു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തുവച്ച ഉഴുന്ന് പരിപ്പ് നന്നായി അരച്ച് എടുക്കുക. തേങ്ങ, ജീരകം, വെളുത്തുള്ളി, കുഞ്ഞുള്ളി എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് അരച്ച് എടുക്കുക. ഒരു പാത്രത്തിലേയ്ക്ക് അരച്ചു വച്ച പരിപ്പ്, തേങ്ങാ, അരിപ്പൊടി. അല്‍പം ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് നല്ല കട്ടിയുള്ള ഒരു ബാറ്റര്‍ ആക്കി ഒരു 20 മിനിറ്റ് വയ്ക്കുക. ഒരു ഇഡലിപാത്രത്തില്‍ ഒരു തട്ടു വച്ച് ഈ ബാറ്റെര്‍ അതിലേയ്ക്ക് ഒഴിക്കുക. ഓശാന ഞായറാഴ്ച പള്ളിയില്‍നിന്നും കിട്ടിയ ഓല ഒരു കുരിശുരൂപത്തില്‍ മധ്യത്തില്‍ വച്ച് ചെറുതീയില്‍ 20 മിനിട്ട് കുക്ക് ചെയ്യുക. അപ്പം നന്നായി വെന്തോ എന്നറിയാന്‍ ഒരു ടൂത്ത്പിക്ക് കൊണ്ട് കുത്തി നോക്കുക. ടൂത്ത് പിക്കില്‍ പറ്റിപ്പിടിച്ചിട്ടില്ല എങ്കില്‍ നന്നായി കുക്ക് ആയി എന്നര്‍ത്ഥം.

പാലുണ്ടാക്കുന്നതിനായി വേണ്ട ചേരുവകള്‍

 

ശര്‍ക്കര 400 ഗ്രാം
രണ്ടാംപാല്‍ 3 കപ്പ്
ഒന്നാംപാല്‍ 1 കപ്പ്
അരിപ്പൊടി 1/ 4 കപ്പ്
ചുക്ക്‌പൊടിച്ചത് 1/ 2 ടീസ്പൂണ്‍
ഏലക്കപൊടിച്ചത് 1/ 2 ടീസ്പൂണ്‍
ജീരകംപൊടിച്ചത് 1/ 2 ടീസ്പൂണ്‍

പാല്‍ ഉണ്ടാക്കുന്ന വിധം

ഒരു പാനില്‍ ശര്‍ക്കര അല്പം വെള്ളം ചേര്‍ത്ത് ഉരുക്കി എടുത്തു അരിച്ചെടുക്കുക. അരിപ്പൊടി ഒരു പാനില്‍ ചൂടാക്കി അതിലേയക്ക് രണ്ടാം പാല്‍ ചേര്‍ത്ത് കുറുക്കി എടുക്കുക. ഇതിലേയ്ക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ശര്‍ക്കരപാനി, ചുക്ക്, ഏലക്ക, ജീരകം പൊടിച്ചത് ചേര്‍ത്ത് ചൂടാക്കുക. നന്നായി ചൂടായിക്കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് ഓഫ് ചെയ്യുക.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സ്ത്രീകളും പെണ്‍കുട്ടികളും തങ്ങളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് നടത്തുന്ന ഫ്‌ളാഷ് മോബ് വൈറലാകുന്നു. തൃശ്ശൂരിലെ ഒരു ബസ്‌സ്‌റ്റോപ്പില്‍ ഇവര്‍ നടത്തിയ ഡാന്‍സും പാട്ടുമെല്ലാം സദാചാര പോലീസ് ചമയുന്നവര്‍ക്ക് എതിരെയുള്ള പ്രതിഷേധമാണ്.

ഒരു ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു ഊരാളി എന്ന മ്യൂസിക് ബാന്‍ഡ് അവതരിപ്പിച്ച ഒരു ഗാനമായിരുന്നു അത്. അത് പിന്നീട് സിനിമയ്ക്കു വേണ്ടി ഉപയോഗിക്കുകയായിരുന്നു. ഏമാന്‍മാരെ എന്ന ഗാനം സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ ‘സോങ് ഫോര്‍ ജെന്‍ഡര്‍ ജസ്റ്റിസ്’ എന്ന പേരില്‍ ഗോപിനാഥിന്റെ ആശയത്തില്‍ അരവിന്ദ് വി എസ് വരികളെഴുതി രഞ്ജിത്ത് ചിറ്റാട സംഗീതം നല്കി ഒരു ബദല്‍ ഗാനം പുറത്തിറക്കുകയായിരുന്നു. ‘സോങ് ഫോര്‍ ജെന്‍ഡര്‍ ജസ്റ്റിസ്’ ആലപിച്ചിരിക്കുന്നത് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക പുഷ്പവതിയാണ്.

‘ഏമാന്മാരെ ഏമാന്മാരെ ഞങ്ങളുമുണ്ടേ ഇവിടെ കൂടെ.. ഞങ്ങള്‍ രാത്രിയിലിറങ്ങി നടക്കും മുടിച്ചഴിച്ചിട്ട് നടക്കും ഞങ്ങള്‍ ലെഗ്ഗിന്‍സുമിട്ടു നടക്കും താലിയിടില്ല തട്ടമിടമില്ല ചോദിക്കാന്‍ വന്നാല്‍ പേടിക്കത്തില്ല’ എന്നിങ്ങനെ പോകുന്നു വരികള്‍. വീഡിയോ ഒന്നു കണ്ടു നോക്കൂ-

മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ പേരെടുത്ത് വ്യക്തിപരമായി ആക്ഷേപിച്ചും, തനിക്കെതിരായ ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കിയും നടന്‍ ദിലീപ് രംഗത്ത്. മനോരമ ഓണ്‍ലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് തന്റെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളും ചിലര്‍ നടത്തുന്ന സംഘടിത ആക്രമണങ്ങളെക്കുറിച്ചും ദിലീപ് മനസ്സുതുറന്നത്. ഇത്രയും കാലം താന്‍ പ്രതികരിക്കാതിരുന്നത് തന്റെ മകളെ ഓര്‍ത്തിട്ടാണെന്നും വ്യക്തിഹത്യ എല്ലാ സീമകളും വിട്ടപ്പോഴാണ് രണ്ടുവാക്ക് പറയുന്നതെന്നും അഭിമുഖത്തില്‍ ദിലീപ് ആവര്‍ത്തിച്ച് പറയുന്നുണ്ട്മാ തൃഭൂമി ന്യൂസിലെ വാര്‍ത്താ അവതാരകന്‍ വേണുവിനെതിരെ അതിരൂക്ഷമായ പരാമര്‍ശങ്ങളാണ് ദിലീപ് നടത്തുന്നത്. കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവം തന്നെ ചുമലില്‍ കെട്ടിവെക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രമിച്ചത് വേണുവാണെന്ന് ദിലീപ് ചൂണ്ടിക്കാട്ടുന്നു. ‘വേണുവിനായിരുന്നു ഇത് ഏറ്റവും കൂടുതല്‍ എന്റെ തലയിലേക്ക് അടിച്ചുവെച്ച് തരണമെന്ന് ആഗ്രഹം. വേണു എന്ന് കേള്‍ക്കുമ്പോള്‍ വേണുനാദം, ഓടക്കുഴല്‍…. ഇംഗ്ലീഷില്‍ ഫ്ളൂട്ട് എന്ന് പറയും. ഓടക്കുഴല്‍ നമുക്ക് ഊതാനുള്ളതാണ്. ഊത്ത്, അദ്ദേഹം ആ തൊഴില്‍ തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അല്ലാതെ മേലനങ്ങി ഒരു പണിക്കും അദ്ദേഹത്തിന് പോവാന്‍ പറ്റില്ല. നമ്മളൊക്കെ പൊരിവെയിലത്ത് നല്ല അന്തസ്സായി പണിയെടുത്താണ് ജീവിക്കുന്നത്. നമ്മളെപോലുള്ള ആള്‍ക്കാര്‍ ഇല്ലെങ്കില്‍ ഇവര്‍ക്കൊന്നും പറ്റില്ല. രാഷ്ട്രീയ രംഗത്തുള്ളവരെയൊക്കെ ഇവര്‍ കരിവാരിത്തേക്കുന്നത് കാണണം. പുള്ളി ഇവിടുത്തെ ജഡ്ജിയായി ഇരുന്നിട്ട്, പുള്ളിയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പുള്ളി എല്ലാവരെയും ഊത്തോട് ഊത്താണ്. ഒരു കുടുംബം മാത്രം നോക്കിയാല്‍ പോര ഇവര്‍ക്ക്. പല കുടുംബങ്ങളെ നോക്കണം. സന്തോഷത്തോടെ സ്മൃതിലയമായിട്ടൊക്കെ അങ്ങട്ട് പോവണമെങ്കില്‍ മറ്റ് ഒരുപാട് കാര്യങ്ങള്‍ ഇവര്‍ക്ക് ചെയ്യേണ്ടതുണ്ട്. വേണുവിനെ കുറിച്ച് ഒരുപാട് കാര്യം ഇവിടുത്തെ എല്ലാവര്‍ക്കും അറിയാം. നമ്മടേത് ഓപ്പണ്‍ ബുക്കാണ്. നമ്മളൊക്കെ പത്ത് 250 ആളുകളുടെ മുന്നിലാണ് എപ്പോളും ഉള്ളത്. ഇത് ഒരു ചാനലിന് ഉള്ളില്‍ നടക്കുന്ന കാര്യങ്ങളാണ്. ഇദ്ദേഹത്തെ കുറിച്ച് ഒരു സിനിമയെടുക്കാനുള്ള സാധനങ്ങള്‍ എന്റെ കൈയിലുണ്ട്.’ ദിലീപ് പറയുന്നു

താന്‍ നേരിട്ട ആരോപണങ്ങള്‍ക്ക് നേരെ ശക്തമായ മറുപടിയുമായി എത്തുന്ന ദിലീപിന്റെ അഭിമുഖം സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകുകയാണ് .വിവാഹ മോചനവുമായി ബന്ധപ്പെട്ട് മുന്‍ഭാര്യ മഞ്ജുവാര്യരെ വ്യക്തമായി കുറ്റപ്പെടുത്തുന്നതാണ് വെളിപ്പെടുത്തലുകളില്‍ പലതും .ഏകദേശം അഞ്ചുവർഷത്തിന് മുമ്പു വരെ വളരെ സന്തോഷകരമായ ജീവിതമായിരുന്നു തന്റേത് എന്ന് ദിലീപ് പറയുന്നു  . 2013 ജൂൺ അഞ്ചാം തിയതി കോടതിയിൽ സമർപ്പിച്ച വിവാഹമോചന ഹർജി, അതെന്റെ കുടുംബചരിത്രമായിരുന്നു. അത് ഹർജി മാത്രമല്ല അതിൽ പ്രതികളുണ്ട് സാക്ഷികളുണ്ട്, നൂറുശതമാനം വിശ്വസിക്കുന്ന തെളിവുകളുണ്ട്. പ്രമുഖർ ഒരുപാട് പേരുണ്ട്. സമൂഹത്തിൽ നല്ല പേരുള്ള ഇക്കൂട്ടരുടെ യഥാര്‍ത്ഥ മുഖം പുറത്തുവരാതിരിക്കാനാണ് വിവാഹമോചനത്തിന് രഹസ്യവിചാരണ വേണമെന്ന് ഞാൻ ആവശ്യപ്പെട്ടത്.

മകളുടെ ഭാവി ഒാർത്ത് മാത്രമാണ് ഈ വിഷയത്തിൽ ഞാൻ മൗനം പാലിക്കുന്നത്. ആദ്യ ഭാര്യ നല്ലൊരു ജീവിതം നയിച്ച് അവരുടെ ജോലിയും കാര്യങ്ങളുമായി പോകുന്നുണ്ട്. ഞാൻ ആ വഴിക്കേ പോകുന്നില്ല. മറ്റുള്ള ആളുകൾ അവരെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്ന് പലവഴിക്ക് ഞാൻ അറിഞ്ഞു. എന്റെ മകളുടെ പഠിപ്പ് , ഭാവി ഇതിനെക്കുറിച്ചൊക്കെയാണ് എന്റെ ഉത്കണ്ഠ എന്നും ദിലീപ് പറയുന്നു.

മാതൃഭൂമി ന്യൂസിലെ വാർത്താ അവതാരകൻ വേണുവിനെതിരെ അതിരൂക്ഷമായ പരാമർശങ്ങളാണ് ദിലീപ് നടത്തുന്നത്. കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട സംഭവം തന്നെ ചുമലിൽ കെട്ടിവെക്കാൻ ഏറ്റവും കൂടുതൽ ശ്രമിച്ചത് വേണുവാണെന്ന് ദിലീപ് ചൂണ്ടിക്കാട്ടുന്നു.
‘വേണുവിനായിരുന്നു ഇത് ഏറ്റവും കൂടുതൽ എന്റെ തലയിലേക്ക് അടിച്ചുവെച്ച് തരണമെന്ന് ആഗ്രഹം.വേണു എന്ന് കേൾക്കുമ്പോൾ വേണുനാദം, ഓടക്കുഴൽ…. ഇംഗ്ലീഷിൽ ഫ്‌ളൂട്ട് എന്ന് പറയും. ഓടക്കുഴൽ നമുക്ക് ഊതാനുള്ളതാണ്. ഊത്ത്, അദ്ദേഹം ആ തൊഴിൽ തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.അല്ലാതെ മേലനങ്ങി ഒരു പണിക്കും അദ്ദേഹത്തിന് പോവാൻ പറ്റില്ല.നമ്മളൊക്കെ പൊരിവെയിലത്ത് നല്ല അന്തസ്സായി പണിയെടുത്താണ് ജീവിക്കുന്നത്. നമ്മളെപോലുള്ള ആൾക്കാർ ഇല്ലെങ്കിൽ ഇവർക്കൊന്നും പറ്റില്ല. രാഷ്ട്രീയ രംഗത്തുള്ളവരെയൊക്കെ ഇവർ കരിവാരിത്തേക്കുന്നത് കാണണം. പുള്ളി ഇവിടുത്തെ ജഡ്ജിയായി ഇരുന്നിട്ട്, പുള്ളിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. പുള്ളി എല്ലാവരെയും ഊത്തോട് ഊത്താണ്.ഒരു കുടുംബം മാത്രം നോക്കിയാൽ പോര ഇവർക്ക് .പല കുടുംബങ്ങളെ നോക്കണം.സന്തോഷത്തോടെ സ്മൃതിലയമായിട്ടൊക്കെ അങ്ങട്ട് പോവണമെങ്കിൽ മറ്റ് ഒരുപാട് കാര്യങ്ങൾ ഇവർക്ക് ചെയ്യേണ്ടതുണ്ട്.വേണുവിനെ കുറിച്ച് ഒരുപാട് കാര്യം ഇവിടുത്തെ എല്ലാവർക്കും അറിയാം. നമ്മടേത് ഓപ്പൺ ബുക്കാണ്.നമ്മളൊക്കെ പത്ത് 250 ആളുകളുടെ മുന്നിലാണ് എപ്പോളും ഉള്ളത്. ഇത് ഒരു ചാനലിന് ഉള്ളിൽ നടക്കുന്ന കാര്യങ്ങളാണ്. ഇദ്ദേഹത്തെ കുറിച്ച് ഒരു സിനിമയെടുക്കാനുള്ള സാധനങ്ങൾ എന്റെ കൈയിലുണ്ട്.’ ദിലീപ് പറയുന്നു.

തനിക്കെതിരെ നിരന്തരം എഴുതുന്ന സിനിമാ മംഗളം എഡിറ്റർ ഇൻ ചാർജ് പല്ലിശ്ശേരിക്കെതിരെയും ദിലീപ് ആഞ്ഞടിക്കുന്നു. നടൻ മുകേഷ് പറയുന്ന തമാശക്കഥകളിലെ കോമാളിയായാണ് പല്ലിശ്ശേരിയെ ആദ്യം താൻ കേൾക്കുന്നത്.അസിസ്റ്റന്റ് ഡയറക്ടറായി നിൽക്കുമ്പോൾ പലപ്പോഴും വന്ന് ഒരു സ്‌മോൾ വേണമെന്ന് പറയും. ഞങ്ങൾ കൊടുക്കും. ഒരിക്കൽ തനിക്കെതിരെ വ്യാജവാർത്ത വന്നപ്പോൾ വിളിച്ചു ചോദിച്ചപ്പോൾ, കാണേണ്ടപോലെ കണ്ടില്‌ളെങ്കിൽ ഇങ്ങനെയാക്കെ ഉണ്ടാകുമെന്നായിരുന്നു പല്ലിശ്ശേരിയുടെ മറുപടി.’കഥാവശേഷന്റെ’ സെറ്റിൽവെച്ച് പല്ലിശ്ശേരി ഇന്റർവ്യൂ ചോദിച്ചിട്ട് താൻ കൊടുത്തില്ല. പക്ഷേ അയാളുടെ പ്രസിദ്ധീകരണത്തിൽ താനുമായുള്ള വ്യാജ ഇന്റർവ്യൂ അടിച്ചുവന്നുവെന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു.ഒടുവിൽ മകനെ അസിസ്റ്റന്റ് ഡയറക്ടർ ആക്കണമെന്ന് പറഞ്ഞ് പല്ലിശ്ശേരി തന്റെ അടുത്ത് വന്നെന്നും എന്നാൽ അത് തള്ളിക്കളഞ്ഞുവെന്നും ദിലീപ് പറയുന്നു.

ലിബർട്ടി ബഷീറുുമായി പ്രശ്‌നങ്ങളൊന്നുമില്‌ളെന്നും പുതിയ തീയേറ്റർ സംഘടനയുണ്ടാക്കിയതാവാം പ്രശ്‌നകാരണമെന്നും ദിലീപ് പറയുന്നു.സിനിമാ സമരത്തെക്കുറിച്ച് പറയാതെ ലിബർട്ടി ബഷീർ എന്റെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ചാണ് സംസാരിച്ചത്. ഞാൻ പരസ്യമായണ് രണ്ടാം വിവാഹം കഴിച്ചത്.പക്ഷേ ബഷീർ ഒരേസമയം രണ്ടുംമൂന്നും ഭാര്യമാരെ കൈവശം വെച്ചിരിക്കയാണ്.ഇത് താൻ അദ്ദേഹത്തോട് മുമ്പും തമാശയായി ചോദിച്ചിട്ടുണ്ടെന്നും ദിലീപ് പറയുന്നു.

തനിക്കു നേരെ നടക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ദിലീപ് .ഒരു പ്രമുഖ   ഓണ്‍ലൈന്‍ മാധ്യമത്തിനു  അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് തന്റെ വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങളും ചിലർ നടത്തുന്ന സംഘടിത ആക്രമണങ്ങളെക്കുറിച്ചും ദിലീപ് മനസ്സുതുറന്നത്.ഇത്രയും കാലം താൻ പ്രതികരിക്കാതിരുന്നത് തന്റെ മകളെ ഓർത്തിട്ടാണെന്നും വ്യക്തിഹത്യ എല്ലാ സീമകളും വിട്ടപ്പോഴാണ് രണ്ടുവാക്ക് പറയുന്നതെന്നും അഭിമുഖത്തിൽ ദിലീപ് ആവർത്തിച്ച് പറയുന്നുണ്ട്.

നടി പീഡിപ്പിക്കപ്പെട്ട സംഭവത്തെ തുടർന്ന് തനിക്ക് നേരെയുണ്ടായ ഒളിയമ്പ് ആക്രമണങ്ങളില്‍ മനംനൊന്ത് ആത്മഹത്യചെയ്യാൻ ഒരുങ്ങിയതാണെന്ന് നടൻ ദിലീപ്. പിന്നീട് മകളെ ഒര്‍ത്താണ് വേണ്ടെന്ന് വെച്ചതെന്നും നടൻ വെളിപ്പെടുത്തി. തന്‍റെ ജീവിതത്തിലെ കുഴപ്പങ്ങളെല്ലാം കാവ്യ കാരണമാണെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ പൂര്‍ണമായും തെറ്റാണെന്നും ദിലീപ് അഭിമുഖത്തിൽ പറഞ്ഞു. എന്‍റെ ആദ്യവിവാഹം തകരാൻ കാവ്യ അല്ല കാരണമെന്ന് ദൈവത്തെ മുൻനിർത്തി പറയുന്നു. കാവ്യയാണ് ഇതിന് കാരണമെന്ന് ജനങ്ങളുടെ മുന്നില്‍ ചിലർ ധരിപ്പിച്ച് വച്ചിരിക്കുകയാണ്. ഞാനും എന്‍റെ ആദ്യഭാര്യയും തമ്മിലുള്ള ബന്ധം വെറുമൊരു ഭാര്യാ ഭർതൃബന്ധം മാത്രമല്ലായിരുന്നു ഞങ്ങൾക്കിടയിൽ ശക്തമായ കൂട്ടുകെട്ട് ഉണ്ടായിരുന്നെന്നും താരം പറയുന്നു. അതുപോലെയുള്ളൊരു സുഹൃദ്ബന്ധത്തിനിടയിലാണ് സങ്കടകരമായ സംഭവങ്ങളുണ്ടായത്. അതിലേക്ക് കാവ്യയെയും വലിച്ചിഴക്കുകയായിരുന്നെന്നും ദിലീപ് പറഞ്ഞു.

നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ തന്നെ വലിച്ചിഴച്ച്  ആരോപണങ്ങൾ തനിക്ക് നേരെ തിരിച്ചു വിട്ട രണ്ടു മാധ്യമ പ്രവർത്തകരുടെ പേരും ദിലീപ് അഭിമുഖത്തിൽ പരാമർശിച്ചിട്ടുണ്ട്. ഒരു പരസ്യ കമ്പനി ഉടമ തന്നെ സിനിമയിൽ നിന്നും പുറത്താക്കുമെന്ന് പറഞ്ഞുനടക്കുന്നതായും ദിലീപ് അഭിമുഖത്തില്‍ ആരോപിച്ചു. എനിക്ക് പറയാനുള്ളതൊക്കെ ഇതിലുണ്ട് എന്ന തലക്കെട്ടോടെ അഭിമുഖത്തിന്‍റെ വീഡിയോ താരം ത​ന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ആരാധകരുമായി പങ്കു വെച്ചിട്ടുമുണ്ട്.സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ ഈ അഭിമുഖം വൈറലാവുകയാണ്. അടുത്ത കാലത്ത് ദിലീപ് മനസു തുറന്ന് സംസാരിക്കുന്ന അഭിമുഖമാണ് ഇത്. അതിനാൽ തന്നെയാണ് ശരവേഗത്തിൽ ഈ അഭിമുഖം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്.

 

RECENT POSTS
Copyright © . All rights reserved