Spiritual

ബിനോയ് എം. ജെ.

ദുഃഖത്തിന്റെ മന:ശ്ശാസ്ത്രം നിങ്ങൾ പഠിച്ചിട്ടുണ്ടോ? അടുത്ത തവണ ഏതെങ്കിലും ദുഃഖമുണ്ടാകുമ്പോൾ അല്പം മാറി നിന്ന് അതിനെ നിരീക്ഷിക്കുവിൻ. എന്താണ് അവിടെ സംഭവിക്കുന്നത്? ഉള്ളിന്റെയുള്ളിൽ നിന്ന് ശക്തമായ ഒരുസ്വരം മന്ത്രിക്കുന്നു -യാതൊരു കാരണവശാലും ദുഃഖിക്കരുത് . ഇത് ആത്മാവിന്റെ സ്വരമാണ് . എന്നാൽ മനസ്സുണ്ടോ അതു വല്ലതും കേൾക്കുന്നു. മനസ്സ് ദുഃഖിച്ചു തുടങ്ങുന്നു. ദുഃഖിക്കാതിരിക്കുവാൻ അതിനാവില്ല. ദുഃഖം അതിന്റെ ശീലവും പ്രകൃതം ആയി പോയി. മനസ്സ് തന്നെ ദുഃഖമായി രൂപാന്തരപ്പെട്ട് കഴിഞ്ഞിരിക്കുന്നു.

ഇവിടെ ഒരു ആശയക്കുഴപ്പം രൂപമെടുക്കുകയാണ്. ദുഃഖിക്കണമോ അതോ ദു:ഖിക്കാതെയിരിക്കണമോ? ദു:ഖിക്കരുതെന്ന് ആത്മാവ് പറയുമ്പോൾ മനസ്സ് അതിനെ തള്ളിക്കളയുന്നു. മനസ്സ് അനുസരണക്കേട് കാണിക്കുന്നു. അനുസരണക്കേടിൽ നിന്നുമാണ് പാപം ഉണ്ടാകുന്നതെന്ന് ക്രിസ്തുമതക്കാർ പറയുന്നത് എത്രയോ ശരിയാണ്. അതിനാൽ തന്നെ ദുഃഖത്തിൽ നിന്ന് കരകയറുവാനുള്ള ഏകമാർഗ്ഗം മനസ്സിന്റെ അനുസരണയാണ്. ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടാവാം . ശാരീരികമായ രോഗങ്ങളും മറ്റും പലരുടെയും -പ്രത്യേകിച്ച് യൗവ്വനം കടക്കുന്നവരുടെ- ഒരു പ്രധാന പ്രശ്നമാണ്. ദു:ഖം ശാരീരിക പ്രശ്നങ്ങളെ കൂടുതൽ വഷളാക്കുകയേ ചെയ്യുന്നുള്ളൂ. ദു:ഖിക്കാതെയിരുന്നാൽ ശാരീരികപ്രശ്നങ്ങൾ തിരോഭവിക്കാനാണ് സാധ്യത കൂടുതൽ. അതുകൊണ്ടുതന്നെയാണ് ദുഃഖിക്കാതിരിക്കുവാനുള്ള ശാസന ആത്മാവിൽ നിന്നും വരുന്നത് . ശാരീരിക രോഗങ്ങൾ ഉണ്ടാകുമ്പോൾ ദു:ഖിക്കാതെ ഇരുന്നാൽ ആത്മാവിന്റെ ശക്തി ഉണരുകയും അത് മനസ്സിലൂടെ ശരീരത്തിൽ പ്രവൃത്തിക്കുകയും ചെയ്യുന്നു. ഉപബോധ മനസ്സാണ് ശരീരത്തെ വാസ്തവത്തിൽ നിയന്ത്രിക്കുന്നത് .എല്ലാ രോഗങ്ങളും ‘സൈക്കോ സൊമാറ്റിക്’ ആണെന്ന് പറയപ്പെടുന്നു .അവയുടെ കാരണം മാനസികമാണ്. നിങ്ങൾക്ക് എന്തെങ്കിലും രോഗം ഉണ്ടാകുമ്പോൾ നിങ്ങൾ ഒരു ഡോക്ടറെ സന്ദർശിക്കുന്നതായി കരുതുക. ഡോക്ടർ രോഗം കണ്ടെത്തുന്ന ഉടനെ അതിനുള്ള മരുന്നും നിർദ്ദേശിക്കുന്നു. ഇവിടെ മരുന്നിനേക്കാൾ ഉപരിയായി ഡോക്ടറിൽ നിന്ന് വരുന്ന ‘പോസിറ്റീവ് ടോക്ക്’ ആണ് രോഗം സുഖപ്പെടുത്തുന്നതെന്ന് ‘ഓഷോ ‘ ഒരിടത്ത് പറഞ്ഞു വയ്ക്കുന്നുണ്ട്.

ഇനി പ്രശ്നം മാനസികമോ സാമൂഹികമോ ആണെന്ന് കരുതുക. നിങ്ങൾ ദു:ഖിക്കാതെയിരുന്നാൽ പ്രശ്നം സ്വയമേവ തിരോഭവിക്കുന്നതായി കാണുവാൻ സാധിക്കും. പണനഷ്ടമോ അധികാര സംബന്ധിയായ എന്തെങ്കിലും പ്രശ്നമോ ആണ് നിങ്ങളെ ദു:ഖിപ്പിക്കുന്നതെങ്കിൽ ആ ദു:ഖത്തെ ഒഴിവാക്കാൻ ശ്രമിക്കുക . ദു:ഖമില്ലാതെ ധീരമായി പ്രശ്നത്തിലൂടെ നടന്നു നീങ്ങുക. അപ്പോൾ നിങ്ങൾ ആഗ്രഹിക്കുന്ന പണമോ അധികാരമോ നിങ്ങളെ തേടിയെത്തുന്നതായി കാണാം. കാരണം സാമൂഹികമായ പുരോഗതി ബലവാന്മാർക്കുള്ളതാണ്. ദുർബലർക്ക് അത് കിട്ടുകയില്ല. നിങ്ങൾ ദുഃഖത്തിന് വഴങ്ങി കൊടുക്കുകയാണെങ്കിൽ അതിന്റെയർത്ഥം നിങ്ങളുടെ മനസ്സ് ദുർബ്ബലമാണെന്നാണ്. പ്രശ്നങ്ങൾക്ക് തകർക്കുവാൻ ആകാത്തവിധം അത്രമാത്രം മന:ക്കരുത്തോടെ നിങ്ങൾ മുന്നോട്ട് നീങ്ങിയാൽ വിജയം നിങ്ങളെ തേടിയെത്തും.

ഇനി മരണം തന്നെയാണ് നിങ്ങളുടെ പ്രശ്നം എന്ന് കരുതുക. അവിടെയും ദുഖിക്കാതെയിരിക്കുവിൻ . നിങ്ങൾ ഒട്ടും തന്നെ ദുഃഖിക്കാതെയിരുന്നാൽ മരണം നിങ്ങളെ ബാധിക്കുകയില്ല . ഒരു പക്ഷേ നിങ്ങളുടെ ശരീരം മരിക്കുമായിരിക്കും. പക്ഷേ നിങ്ങൾ മരിക്കുകയില്ല. നിങ്ങൾ നിർവ്വാണത്തിലേക്ക് ചുവടു വയ്ക്കുന്നു. അവിടെ നിങ്ങൾ ആത്യന്തികമായ വിജയത്തിലെത്തുന്നു. ഇതിന്റെയർഥം നിങ്ങളെ തോൽപ്പിക്കുവാൻ ഈ പ്രകൃതിക്കോ പ്രപഞ്ചത്തിനോ കഴിയുകയില്ല എന്നാണ്. നിങ്ങൾ മന:പൂർവ്വം ദുഃഖിക്കാതിരുന്നാൽ നിങ്ങളെ ദു:ഖിപ്പിക്കുവാൻ ആർക്കും കഴിയുകയില്ല. നിങ്ങളുടെ രക്ഷ നിങ്ങളുടെ തന്നെ കരങ്ങളിലാണ് ഇരിക്കുന്നത്. നിങ്ങളുടെ മുന്നിൽ അനന്താനന്ദവും മരണവും വച്ചിരിക്കുന്നു . നിങ്ങൾക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. നാളിതുവരെ നിങ്ങൾ ദുഃഖങ്ങളെയും മരണത്തെയും തിരഞ്ഞെടുത്തു കൊണ്ടിരുന്നു. അത് നിങ്ങളുടെ ഒരു ശീലം മാത്രം. ദുശ്ശീലങ്ങളെ മാറ്റി ആരോഗ്യകരമായ ശീലങ്ങളെ വളർത്തിയെടുക്കുക. ഇത് കരുതുന്നതു പോലെ അത്ര ബുദ്ധിമുട്ടുള്ള ഒരു കാര്യമല്ല.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ബർമിംങ്‌ഹാം: പരിശുദ്ധാത്മ കൃപയാൽ ആത്മാഭിഷേകത്തിന്റെ പൂർണ്ണതയിൽ അനേകരിൽ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും സാദ്ധ്യമാക്കിക്കൊണ്ടിരിക്കുന്ന സെഹിയോൻ യുകെയുടെ പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ 13 ന് ബർമിങ്ഹാം ബഥേൽ സെന്റെറിൽ നടക്കും. സെഹിയോൻ യുകെ യുടെ ആത്മീയ നേതൃത്വവും പ്രമുഖ ആത്മീയ രോഗശാന്തി ശുശ്രൂഷകനുമായ റവ .ഫാ.ഷൈജു നടുവത്താനിയിൽ കൺവെൻഷൻ നയിക്കും.

അനുഗ്രഹ സാന്നിധ്യമായിക്കൊണ്ട് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ ഇത്തവണ കൺവെൻഷനിൽ പങ്കെടുക്കും . അത്യത്ഭുതകരമായ രോഗശാന്തിയും വിടുതലും തത്ഫലമായുള്ള നിരവധി സാക്ഷ്യങ്ങളുമാണ് രണ്ടാം ശനിയാഴ്ച്ചകൺവെൻഷനിലൂടെ ഓരോമാസവും സംഭവിച്ചുകൊണ്ടിരിക്കുന്നത് . സെഹിയോൻ യുകെയുടെ മുഴുവൻ സമയ ശുശ്രൂഷകനും പ്രമുഖ വചന പ്രഘോഷകനുമായ ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് , യൂറോപ്പിലെ പ്രമുഖ സുവിശേഷ പ്രവർത്തക മിഷേൽ മോറൻ എന്നിവരും കൺവെൻഷനിൽ ശുശ്രൂഷകൾ നയിക്കും. നവംബറിന്റെ പരിശുദ്ധിയിൽ
സകല വിശുദ്ധരുടെയും മരിച്ച വിശ്വാസികളുടെയും മാധ്യസ്ഥം തേടി യേശുനാമത്തിൽ പ്രകടമായ അഭുതങ്ങളും അടയാളങ്ങളും വർഷിക്കാൻ ശക്തമായ ഉപവാസ മധ്യസ്ഥ പ്രാർത്ഥനയുമായി സെഹിയോൻ കുടുംബം വൻ ഒരുക്കത്തിലാണ് .

ദേശഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന കൺവെൻഷൻ യൂറോപ്പിലെ എറ്റവും വലിയ ആത്മീയ ശുശ്രൂഷകളിലൊന്നായി നിലനിന്നുകൊണ്ട് സഭയുടെ വളർച്ചയിൽ പങ്കുചേരുകയാണ് .
മൾട്ടികൾച്ചറൽ ഉപഭോഗ സംസ്കാരത്തിന്റെ പിടിയിലമർന്ന യുകെയിലും യൂറോപ്പിലും കഴിഞ്ഞ അനേക വർഷങ്ങളായി സ്ഥിരമായി എല്ലാമാസവും കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്.

കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെയുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു . കുറഞ്ഞ സമയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ലിറ്റൽ ഇവാഞ്ചലിസ്റ് എന്ന പുസ്തകവും വളർച്ചയുടെ പാതയിൽ കുട്ടികൾക്ക് വഴികാട്ടിയാവുന്നു ….

രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൗകര്യം ഉണ്ടായിരിക്കും.

വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 9 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും . കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ “കാലെബ് “ബർമിങ്ഹാമിൽ ഇന്ന് നടക്കും .

കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന സെഹിയോൻ കുടുംബം ശുശ്രൂഷകളിലേക്ക് യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു . www.sehionuk.org എന്ന വെബ്സൈറ്റിൽ ഫ്രീ ആയി ബുക്കിങ് നടത്താവുന്നതാണ് .

അഡ്രസ്സ് :
ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW.
ബുക്കിങ്ങിനും മറ്റ്‌ കൂടുതൽ വിവരങ്ങൾക്കും ;
ജോൺസൻ .07506 810177
അനീഷ്.07760254700
ബിജുമോൻ മാത്യു ‭07515 368239‬.

സാൻഡ്വെൽ ആൻഡ് ഡഡ്ലി ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്,
ബിജു എബ്രഹാം ‭07859 890267‬
ജോബി ഫ്രാൻസിസ് 07588 809478.

സുധീഷ് തോമസ്

സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ മിഷനുകളിൽ ഒന്നായ ഔവർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ്പ് മിഷനിൽ കഴിഞ്ഞ ഒക്ടോബർ 31 -ന് ഞായറാഴ്ച 3. 30 പി എമ്മിന് സാവിയോ ഫ്രണ്ട്സിന്റെ ആഭിമുഖ്യത്തിൽ 41 ഓളം കുട്ടികൾ വിശുദ്ധരുടെയും മാതാവിന്റെയും യേശുവിന്റെയും വിവിധ വേഷങ്ങൾ ധരിച്ച് ഭക്‌ത്യാദരപൂർവ്വം ഹോളിവീൻ ആചരിച്ചു.

അന്ധകാരത്തെ പ്രകാശം കൊണ്ടും തിന്മയെ നന്മ കൊണ്ടും ഹോളിവീൻ ആചരിച്ചു കൊണ്ട് നമുക്ക് നേരിടാം എന്ന സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിനും ഹാലോവീൻ എന്ന ആചരണം നമ്മുടെ വിശ്വാസത്തിനും വിശുദ്ധിക്കും ചേർന്നതല്ലെന്നും പകരം സകല വിശുദ്ധരുടെ തിരുനാൾ നമ്മുടെ വിശ്വാസത്തിനും വിശുദ്ധിക്കും യോജിച്ചതാണെന്നുമുള്ള സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിനുമായിട്ടാണ് ഹോളിവീൻ ആചരിക്കുന്നത്.

കഴിഞ്ഞ മൂന്നുവർഷമായി മിഷൻ വികാരി ജോർജ് എട്ടുപറയിൽ അച്ചൻറെ കാർമികത്വത്തിൽ ഹോളീവീൻ ആചരണം മിഷനിൽ ആചരിച്ചുപോരുന്നു. നമ്മുടെ കുട്ടികൾ വിശുദ്ധരുടെ മാതൃകകൾ സ്വീകരിക്കുന്നതിനും അതുപോലെ വിശുദ്ധരെ പരിചയപ്പെടുന്നതിനും അതിലൂടെ ഭാവിയിൽ നമ്മുടെ കുട്ടികൾ വിശുദ്ധരായി തീരുന്നതിനായി പ്രചോദനമാകുന്നതിന് വേണ്ടിയാണ് ഹോളിവീൻ ആചരിക്കുന്നതെന്ന് മിഷൻ വികരി ജോർജ് എട്ടുപറയിൽ അച്ചൻ തന്റെ സന്ദേശത്തിൽ സൂചിപ്പിക്കുകയുണ്ടായി.

ഹോളിവീൻ ആചരിക്കുന്നതിന് നേതൃത്വം നൽകിയ സാവിയോ ഫ്രണ്ട്സ് ആനിമേറ്റർ ജോർജിയ ആന്റോ അതുപോലെ കുട്ടികളെ ഒരുക്കുകയും അവരെ കൊണ്ടു വരികയും ചെയ്ത മാതാപിതാക്കൾ കുട്ടികളെ സഹായിച്ച മതബോധന അധ്യാപകർ എന്നിവർക്ക് മിഷൻ വികാരി അഭിനന്ദനവും പ്രത്യേകം നന്ദിയും അറിയിക്കുകയുണ്ടായി. ചടങ്ങിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനം നൽകി ആഘോഷങ്ങൾക്ക് സമാപ്തി കുറിച്ചു.

സുവിശേഷമാകുവാനും സുവിശേഷമേകുവാനും വിളിക്കപെട്ടവനാണ് ഓരോ ക്രൈസ്തവനും. ബൈബിൾ അധിഷ്ഠിതമായ ഒരു ജീവിതശൈലി രൂപപ്പെടുത്തിയെടുക്കുന്നതിലും അതിലൂടെ വ്യക്തികളെ സഭയ്ക്കും സമൂഹത്തിനും അഭിമാനിക്കാവുന്ന തരത്തിൽ വളർത്തിയെടുക്കുന്നതിലും നമ്മുക്ക് നിർണ്ണായകമായ പങ്കു വഹിക്കാനുണ്ട്. അത്തരത്തിൽ ദൈവജനത്തെ രൂപപെടുത്തിയെടുക്കുന്നതിൽ രൂപതയിലെ ബൈബിൾ അപ്പോസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് നടത്തികൊണ്ടിരുന്നത് . കോവിഡ് പിടിയിൽ നാം വീടുകളിലേക്ക് ഒതുങ്ങിയപ്പോൾ കുട്ടികളുടെ സർഗാത്മക കഴിവുകൾ വളർത്തിയെടുക്കുന്നതിനായി ഓൺലൈൻ ബൈബിൾ കലോത്സവം നടത്തുകയുണ്ടായി.

കുട്ടികൾ കൂടുതലായി ബൈബിൾ പഠിക്കുക എന്ന ലക്ഷ്യത്തോടെ സുവാറ ബൈബിൾ ക്വിസ് എന്ന പേരിൽ ഓൺലൈൻ ബൈബിൾ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. മത്സരങ്ങളിലെ പങ്കാളിത്തം കൊണ്ട് വളരെയേറെ ജനശ്രദ്ധ നേടിയ മത്സരങ്ങളായിരുന്നു ഇവയൊക്ക . മത്സര വിജയികളെ പ്രഖ്യാപിച്ചിരുന്നെങ്കിലും ലോക്ക് ഡൗൺ റെസ്ട്രിക്‌ഷൻ കാരണം സമ്മാനങ്ങൾ വിതരണം ചെയ്യാൻ സാധിച്ചിരുന്നില്ല . ഇന്നലെ ബിർമിങ്ങ്ഹാം ഔർ ലേഡി ഓഫ് ദി റോസറി & സെന്റ് തെരേസ കത്തോലിക് ചർച്ചിൽ വച്ച് വിശ്വാസസമൂഹത്തെ സാക്ഷിയാക്കി മത്സരാർത്ഥികൾക്ക് രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തുകയും ബൈബിൾ അപ്പസ്റ്റോലറ്റ് ഡയറക്ടർ ജോർജ് എട്ടുപറയിൽ അച്ചൻ ആശംസകൾ പറയുകയും ചെയ്തു. ബൈബിൾ അപ്പസ്റ്റലേറ്റ് രൂപത കോ ഓർഡിനേറ്റർ ആന്റണി മാത്യു കഴിഞ്ഞകാലങ്ങളിലെ പ്രവർത്തനങ്ങളുടെ ചെറുവിവരണം നൽകി.ജോൺ കുര്യൻ ഏവർക്കും സ്വാഗതം ആശംസിക്കുകയും റോമിൽസ് മാത്യു ഏവർക്കും നന്ദി അർപ്പിക്കുകയും ചെയ്തു.

കഴിഞ്ഞവർഷം നടത്തപ്പെട്ട രൂപത ബൈബിൾ കലോത്സവം , സുവാറ ഓൺലൈൻ ബൈബിൾ ക്വിസ് , നസ്രാണി ചരിത്ര പഠന മത്സരം എന്നീ മത്സരങ്ങളിലെ വിജയികൾക്കാണ് ഇന്നലെ സമ്മാനങ്ങൾ വിതരണം ചെയ്തത് . ബൈബിൾ അപ്പസ്റ്റലേറ്റ് നടത്തിയ ഓൺലൈൻ ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് ‘സുവാറ ബൈബിൾ ക്വിസ്’ എന്ന് പേര് നിർദേശിച്ച റോസ് ജിമ്മിച്ചനും നസ്രാണി ചരിത്ര പഠന മത്സരത്തിന്റെ കവർ ഫോട്ടോ മത്സരത്തിൽ വിജയിച്ച ജോബിൻ ജോർജിനും കുടുംബത്തിനും പ്രസ്തുത സമ്മേളനത്തിൽ അവാർഡുകൾ നൽകി . ബൈബിൾ കലോത്സവ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി പ്രെസ്റ്റൻ റീജിയനും രണ്ടാം സ്ഥാനം കരസ്ഥമാക്കി കെയിംബ്രിഡ്ജ് റീജിയനും എവർ റോളിങ്ങ് ട്രോഫി കരസ്ഥമാക്കി.

പ്രസ്‌തുത സമ്മേളനത്തിൽ വച്ച് ബൈബിൾ അപ്പസ്റ്റോലറ്റിന്റെ പുതിയ ലോഗോ അഭിവന്ദ്യ പിതാവ് ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു .ലോകത്തിനായി നൽകപ്പെട്ട വചനം, നമ്മൾ ശ്രവിക്കുകയും, ഇരു കൈകളും നീട്ടി ഉള്ളിൽ സ്വീകരിച്ച്‌ ജീവിതത്തിൽ പ്രാവർത്തീകമാക്കി വചനം പ്രഘോഷിക്കുമ്പോൾ നാം ദൈവത്തോട്‌ ഒന്നായി തീരും.സുവിശേഷം പ്രഘോഷിക്കുവാനും അത് ജീവിതത്തിൽ പ്രവർത്തികമാക്കുവാനുമാണ് നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നത് എന്ന് ഓർമ്മിപ്പിക്കുകയാണ് ഈ ലോഗോ. ലോഗോ ഡിസൈൻ ചെയ്തത് കമ്മിഷൻ അംഗമായ സുദീപ് ജോസഫ് ആണ്. ബൈബിൾ അപ്പസ്റ്റോലറ്റിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് രൂപതയിലെ ഓരോ റീജിയനിൽനിന്നും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന രണ്ടുപേരടങ്ങുന്ന പതിനാറ് അംഗങ്ങൾ ഉൾപ്പെടുന്ന കമ്മീഷൻ മെമ്പേഴ്‌സ് ആണ്. ബൈബിൾ അപ്പസ്റ്റോലെറ്റിന്റെ പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി ഓരോ മിഷനിൽ നിന്നും ഓരോ മിഷൻ കോ ഓർഡിനേറ്റേഴ്‌സ് കമ്മിഷൻ മെമ്പേഴ്സിനോട് ചേർന്ന് പ്രവർത്തിക്കുന്നു.
കൂടുതൽ ഫോട്ടോകൾ കാണുന്നതിനായി ബൈബിൾ അപ്പസ്റ്റോലറ്റിന്റെ വെബ്സൈറ്റ് സന്ദർശിക്കുക.

Home

ഫൈസൽ നാലകത്ത്

പ്രവാചകനറെ ജന്മ ദിനാഘോഷവുമായി ബന്ധപ്പെട്ടു ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ വർഷങ്ങളായി നടത്തപ്പെടുന്ന അൽ ഇഹ്സാൻ മീലാദ് മഹാ സമ്മേളനത്തിന് പ്രൗഡോജ്ജല സമാപനം. കഴിഞ്ഞ ഒരു ദശകങ്ങളായി അൽ ഇഹ്സാന്റെ നേതൃത്വത്തിൽ പ്രവാച ജന്മ ദിനവുമായി ബന്ധപ്പെട്ടു വിപുലമായ ആഘോഷങ്ങളാണ് നടത്തപ്പെടാറുള്ളത്. അന്ത്യ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മ ദിനം ലോക മുസ്ലിംകൾ വളരെയധികം ആഹ്ലാദത്തോടെയും സന്തോഷത്തോടെയുമാണ് വരവേൽക്കുന്നത്.

ഈസ്റ്റ് ലണ്ടനിലെ സ്ട്രാറ്റ്ഫോർഡിൽ സംഘടിപ്പിക്കപ്പെട്ട അൽ ഇഹ്സാൻ മീലാദ് മഹാ സമ്മേളനം വിദ്യാർത്ഥികളുടെ മത്സര കലാ പരിപാടികൾ, പ്രകീർത്തന കാവ്യ സദസ്സുകൾ, പ്രവാചക സന്ദേശ പ്രഭാഷണങ്ങൾ, സാംസ്കാരിക സമ്മേളനം തുടങ്ങിയവ കൊണ്ട് ശ്രദ്ധേയമായി.

പരിപാടിയിൽ മുഹമ്മദ് മുനീബ് നൂറാനി മുഖ്യ പ്രഭാഷണം നടത്തി. പ്രവാചകൻ കരുണയുവാനായിട്ടാണ് ലോകത്ത് നിയോഗിക്കപ്പെട്ടത്. മുഴുവൻ സൃഷ്ടി ജാലങ്ങളോടും സ്നേഹത്തോടെയും അനുകമ്പയോടെയുമാണ് അവർ വർത്തിച്ചത്. ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ ചെയ്യുക, എന്നാൽ ആകാശത്തിന്റെ അധിപൻ നിങ്ങളോടു കരുണ ചെയ്യുമെന്ന പ്രവാചക പ്രഖ്യാപനം ആധുനിക സമൂഹം അനുവർത്തിക്കേണ്ട സർവ ലൗകിക പ്രഖ്യാപനമാണെന്നു മുഖ്യ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.

പരിപാടിയിൽ ആശംസകളർപ്പിച്ചു ഇസ്മായിൽ നൂറാനി, അര്ഷഖ് നൂറാനി, ഖാരി അബ്ദുൽ അസീസ്, എഞ്ചിനീയർ ശാഹുൽ ഹമീദ്, തുടങ്ങിയവർ പ്രസംഗിച്ചു.പ്രവാചകനറെ ജന്മ ദിനാഘോഷവുമായി ബന്ധപ്പെട്ടു ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ വര്ഷങ്ങളായി നടത്തപ്പെടുന്ന അൽ ഇഹ്സാൻ മീലാദ് മഹാ സമ്മേളനത്തിന് പ്രൗഡോജ്ജല സമാപനം. കഴിഞ്ഞ ഒരു ദശകങ്ങളായി അൽ ഇഹ്സാന്റെ നേതൃത്വത്തിൽ പ്രവാച ജന്മ ദിനവുമായി ബന്ധപ്പെട്ടു വിപുലമായ ആഘോഷങ്ങളാണ് നടത്തപ്പെടാറുള്ളത്. അന്ത്യ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മ ദിനം ലോക മുസ്ലിംകൾ വളരെയധികം ആഹ്ലാദത്തോടെയും സന്തോഷത്തോടെയുമാണ് വരവേൽക്കുന്നത്.

പരിപാടിയിൽ മുഹമ്മദ് മുനീബ് നൂറാനി മുഖ്യ പ്രഭാഷണം നടത്തി. പ്രവാചകൻ കരുണയുവാനായിട്ടാണ് ലോകത്ത് നിയോഗിക്കപ്പെട്ടത്. മുഴുവൻ സൃഷ്ടി ജാലങ്ങളോടും സ്നേഹത്തോടെയും അനുകമ്പയോടെയുമാണ് അവർ വർത്തിച്ചത്. ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ ചെയ്യുക, എന്നാൽ ആകാശത്തിന്റെ അധിപൻ നിങ്ങളോടു കരുണ ചെയ്യുമെന്ന പ്രവാച പ്രഖ്യാപനം ആധുനിക സമൂഹം അനുവർത്തിക്കേണ്ട സർവ ലൗകിക പ്രഖ്യാപനമാണെന്നു മുഖ്യ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.

പരിപാടിയിൽ ആശംസകളർപ്പിച്ചു ഇസ്മായിൽ നൂറാനി, അര്ഷഖ് നൂറാനി, ഖാരി അബ്ദുൽ അസീസ്, എഞ്ചിനീയർ ശാഹുൽ ഹമീദ്, തുടങ്ങിയവർ പ്രസംഗിച്ചു.

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൺ . ഗ്രേറ്റ് ബ്രിട്ടൺ സീറോ രൂപതാ കമ്മീഷൻ ഫോർ ക്വയർ നടത്തിയ സംഗീത ഗാനാലാപന മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു , രൂപതയുടെ വാർഷികആഘോഷങ്ങളോടനുബന്ധിച്ച് പ്രെസ്റ്റൻ സെന്റ് അൽഫോൻസാ കത്തീഡ്രൽ ദേവാലയത്തിൽ നടന്ന കൃതജ്ഞതാ ബലിയർപ്പണത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വച്ച് രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ . ആന്റണി ചുണ്ടെലിക്കാട്ട് ആണ് സമ്മാനങ്ങൾ വിതരണം ചെയ്തത് . കമ്മീഷൻ ഫോർ ക്വയർ ചെയർമാൻ റെവ. ഫാ. ജോസ് അഞ്ചാനിക്കൽ , വികാരി ജനറാൾ ഫാ. ജിനോ അരീക്കാട്ട് എം . സി. ബി. എസ് . കത്തീഡ്രൽ വികാരി റെവ. ഡോ .ബാബു പുത്തൻ പുരയ്ക്കൽ, രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈദികർ , അല്മായ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു .

മൂന്നു വിഭാഗങ്ങളിൽ ആയി നടന്ന മത്സരങ്ങളിൽ പതിനേഴ് വയസുമുതൽ ഇരുപത്തി അഞ്ച് വയസുവരെ ഉള്ള ആളുകളുടെ വിഭാഗത്തിൽ ലിറ്റിൽ കോമൺ സെന്റ് തോമസ് മൂർ മിഷനിലെ മെറീന പ്രകാശ് , കൊവെൻട്രി സെന്റ് ജോസഫ്‌സ് മിഷനിലെ മെൽവിൻ പോൾസൺ , ആൽഡർഷോട്ടിലെ സെന്റ് ബെർണാഡെറ്റ് മിഷനിലെ സോണിയ സാബു എന്നിവർ യഥാക്രമം ഒന്നും രണ്ടും , മൂന്നും സ്ഥാനങ്ങൾ നേടിയിരുന്നു .

പതിനൊന്നു മുതൽ പതിനാറു വരെയുള്ള പ്രായക്രമ വിഭാഗത്തിൽ കേംബ്രിഡ്ജ് ഔർ ലേഡി ഓഫ് വാൽസിംഗ്ഹാം മിഷനിലെ ടെസ്സ ജോൺ , ഹോൺ ചർച്ചിലെ സെന്റ് മോണിക്ക മിഷനിലെ ഡാറിൻ കെവിൻ , ബെഡ്ഫോർഡ് സെന്റ് തോമസ് മിഷനിലെ ഡെന്നാ ജോമോൻ,ബിർമിംഗ്ഹാം ക്രൈസ്റ്റ് ദി കിംഗ് ക്നാനായ മിഷനിലെ സൈറ മരിയ ജിജോ എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി യിരുന്നു .

പത്തു വയസു വരെയുള്ള കുട്ടികളുടെ വിഭാഗത്തിൽ വിരാൾ സെന്റ് ജോസഫ്‌സ് മിഷനിലെ ഇസബെൽ ഫ്രാൻസിസ് , സൗത്ത് ഏൻഡ് ഓൺ സീ സെന്റ് പീറ്റേഴ്‌സ് മിഷനിൽ പെട്ട നെസ്സിൻ നൈസ് , വോൾവർഹാംപ്ടനിലെ ഔർ ലേഡി ഓഫ് പെർപെച്വൽ ഹെല്പ് മിഷനിലെ ആൻ മേരി തോമസ് എന്നിവരും യഥാക്രമം ഒന്നും , രണ്ടും , മൂന്നും സ്ഥാനങ്ങൾ നേടിയിരുന്നു .

ഈ മത്സരത്തിൽ പങ്കെടുത്ത എല്ലാവരെയും , സമ്മാനങ്ങൾ നേടിയവരെയും , വിധികർത്താക്കൾ ആയിരുന്നവരെയും എല്ലാം അഭിനന്ദിക്കുന്നതായും , അവർക്കെല്ലാം നന്ദി അർപ്പിക്കുന്നതായും , സമ്മാനം വാങ്ങുവാൻ എത്താതിരുന്ന ആളുകൾക്ക് അടുത്തുവരുന്ന പരിപാടികളിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്നും കമ്മീഷൻ ഫോർ ക്വയർ ചെയർ മാൻ ഫാ. ജോസ് അഞ്ചാനിക്കൽ അറിയിച്ചു .

സ്റ്റോക്ക് ഓണ്‍ ട്രെന്റ് : സ്റ്റോക്ക് ഓൺ ട്രെന്റിലെ മോർ കുര്യാക്കോസ് സ്ലീഹായുടെ നാമത്തിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ എല്ലാ മാസവും നടന്നുവരുന്ന മുന്നാം ഞായറാഴ്ച്ച കുർബ്ബാന നടന്നു. ഇടവക വികാരി റെവ: ഫാദർ ഗീവർഗ്ഗീസ്‌ തണ്ടായതിന്റെ കാർമികത്വത്തിൽ രാവിലെ 9 മണിക്ക് പ്രഭാത പ്രാർത്ഥനയും തുടർന്ന് 10 മണിക്ക് വിശുദ്ധ കുർബാനയും അർപ്പിച്ചു.

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ഫാമിലി കമ്മീഷൻ കൗമാരപ്രായക്കാരായ കുട്ടികളുടെ മാതാപിതാക്കൾക്കായി ഓൺലൈനിൽ സെമിനാർ സംഘടിപ്പിക്കുന്നു ,ഒക്‌ടോബർ 23 ശനിയാഴ്ച രാവിലെ 11 മുതൽ 1 മണി വരെ സൂമിൽ നടത്തപ്പെടുന്ന സെമിനാർ ഓസ്‌ട്രേലിയയിൽ നിന്നുള്ള പ്രശസ്ത പ്രഭാഷക ഡോ പ്രിയ ആലഞ്ചേരി ആണ് സെമിനാർ ആണ് നയിക്കുന്നത്. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സെമിനാർ ഉത്‌ഘാടനം നിർവഹിക്കും ,രൂപതാ പ്രോട്ടോ സിഞ്ചെല്ലുസ് മോൺ ആന്റണി ചുണ്ടെലിക്കാട്ട് സെമിനാറിൽ സംസാരിക്കും .ഫാമിലി കമ്മീഷൻ ചെയർമാൻ റെവ. ഫാ. ജോസ് അഞ്ചാനിക്കൽ , കമ്മീഷൻ സെക്രട്ടറി ശില്പ ജിമ്മി , മറ്റ് കമ്മീഷൻ അംഗങ്ങൾ എന്നിവർ സെമിനാറിന് നേതൃത്വം നൽകും . എല്ലാ മാതാപിതാക്കളെയും ഈ സെമിനാറിലേക്കു സാദരം ക്ഷണിക്കുന്നതായി രൂപതാ ഫാമിലി കമ്മീഷന് വേണ്ടി ഫാ. ജോസ് അഞ്ചാനിക്കൽ അറിയിച്ചു .

സ്റ്റോക്ക് ഓൺ ട്രെന്റ് & ക്രൂ ഏരിയായിലെ ക്‌നാനായക്കാര്‍ക്കായി ഒരു പുതിയ മാസ് സെന്ററിന് തുടക്കമായി. സ്റ്റോക്ക് & ക്രൂവിലെ ക്‌നാനായക്കാര്‍ വളരെക്കാലങ്ങളായി ആഗ്രഹിച്ചിരുന്ന ഒരു കാര്യമാണ് ഇപ്പോള്‍ ഈ മാസ്സ് സെന്റററിന്റെ വരവോടെ സാധ്യമായിരിക്കുന്നത് . 16.10.2021 ശനിയാഴ്ച 2 മണിക്ക് ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ തിരിതെളിച്ച് സ്ട്രോക്ക് ഓൺ ട്രെന്റ് ക്നാനായ മാസ്സ് സെന്റർ ഔപചാരികമായി ഉദ്‌ഘാടനം ചെയ്തു. അതിനെ തുടര്‍ന്ന് ഫാ. സജി മലയിയിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അർപ്പിച്ചു .തദവസരത്തിൽ സ്റ്റോക്ക് ഓൺ ട്രെന്റ് ക്‌നാനായ യൂണിറ്റിന്റെ ഭാരവാഹികളും വുമന്‍സ് ഫോറം ഭാരവാഹികളും കെ.സി.വൈ.എല്‍. ഭാരവാഹികളും ക്വയർ അംഗങ്ങളും അള്‍ത്താര ശുശ്രൂഷകരും ഉദ്‌ഘാടന ചടങ്ങുകളിൽ പങ്കാളികളായി.

സ്റ്റോക്ക് ഓൺ ട്രെന്റ് & ക്രൂ ഏരിയായിലെ ക്‌നാനായ മാസ് സെന്ററിനുവേണ്ടി സെന്റ് ഗ്രിഗറി ആർഎൽ ചർച്ച്, ലോംഗ്‌ടൺ വിട്ടു നല്‍കിയ ഫാ. ഡേവിഡിനും മാസ് സെന്റര്‍ അനുവദിച്ച സജി അച്ചനും സ്ട്രോക്ക് ഓൺ ട്രെന്റ് ക്‌നാനായ യൂണിറ്റ് പ്രസിഡന്റ് എബ്രഹാം ഫെലിക്‌സ് പ്രത്യേകം നന്ദി പറഞ്ഞു. സെന്റ് മേരീസ് ക്‌നാനായ മിഷന്‍ മാഞ്ചസ്റ്ററിലെ കൈക്കാരന്മാരും സന്നിഹിതരായിരുന്നു. അവര്‍ പുതിയ മാസ് സെന്ററിനു പ്രത്യേകം ആശംസകള്‍ നേര്‍ന്നു സംസാരിച്ചു . കുര്‍ബാനയുടെ അവസാനം പാച്ചോര്‍ നേര്‍ച്ച ഉണ്ടായിരുന്നു. ഇനി മുതൽ എല്ലാ മാസവും കുര്‍ബാനയും കുട്ടികള്‍ക്കായി വേദപഠനവും ഉണ്ടായിരിക്കും.

 

ബിനോയ് എം. ജെ.

‘രണ്ടാം ഭാവി’ എന്നതുകൊണ്ട് ഞാൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വായനക്കാർ അത്ഭുതപ്പെട്ടേക്കാം. മനുഷ്യന് രണ്ട് ഭാവി ഉണ്ടോ? സാധാരണഗതിയിൽ ഭാവി എന്നത് കൊണ്ട് നാം, ഇപ്പോൾ മുതൽ മരണം വരെയുള്ള കാര്യങ്ങളാണ് ഉദ്ദേശിക്കുന്നത്. വാസ്തവത്തിൽ ഭാവി മരണം കൊണ്ട് അവസാനിക്കുന്നില്ല. ഭാവി എപ്പോഴും അനന്തതയിലേക്കു നീളുന്നു. ശരീരമേ മരിക്കുന്നുള്ളൂ, ആത്മാവിന് മരണമില്ല. അതുകൊണ്ടുതന്നെ മരണത്തിനുശേഷമുള്ള ഭാവിയാണ്, രണ്ടാം ഭാവി, എന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത്. മരണം വരെയുള്ള ഭാവി ഒന്നാം ഭാവിയും. അപ്പോൾ മാത്രമേ നാം മനുഷ്യജീവിതത്തെ അതിന്റെ പൂർണ്ണതയിൽ ഉൾക്കൊള്ളുന്നുള്ളൂ.

മനുഷ്യ ജീവിതത്തെ അതിന്റെ പൂർണ്ണതയിൽ ഉൾക്കൊള്ളാത്തതുകൊണ്ടാണ് അവന്റെ ജീവിതത്തിൽ ഇത്രമാത്രം ദുഃഖങ്ങളും ക്ലേശങ്ങളും ഉണ്ടാകുന്നത്. അനന്തതയിലേക്ക് നീളുന്ന ജീവിതത്തെ അപ്രകാരം മനസ്സിലാക്കുന്നതിനു പകരം, അത് മരണത്തോടെ അവസാനിക്കുമെന്നും, അതിനുശേഷം എന്ത് സംഭവിക്കും എന്ന് തനിക്ക് അറിഞ്ഞുകൂടാ എന്ന് പറയുകയും ചെയ്യുമ്പോൾ, നാം,നമ്മോടുതന്നെ സത്യസന്ധത കാണിക്കാതിരിക്കുകയാണ് ചെയ്യുന്നത്. ഉള്ളിന്റെയുള്ളിലെ സത്ത ‘എനിക്ക് മരണമില്ല’ എന്ന് പറയുമ്പോഴും ഞാൻ തീർച്ചയായും മരിക്കുമെന്ന് പറഞ്ഞു കൊണ്ട് ജീവിതത്തിന് അവിടെയൊരു തിരശ്ശീല ഇടുമ്പോൾ നാം ആശയ കുഴപ്പത്തിലേയ്ക്കും, ദുഃഖത്തിലേക്കും വഴുതി വീഴുകയാണ് ചെയ്യുന്നത്. ഞാൻ തീർച്ചയായും മരിക്കും, അത് ശരി തന്നെ. അതിനുശേഷമുള്ള ജീവിതത്തെക്കുറിച്ച് എനിക്ക് അധികമൊന്നും അറിഞ്ഞുകൂടാ. അതും ശരി തന്നെ. പക്ഷേ മരണത്തിനുശേഷം ഒരു പുനർജ്ജന്മം തീർച്ചയായും ഉണ്ട്. അതിനെക്കുറിച്ച് നമുക്ക് അധികം ഒന്നും അറിഞ്ഞുകൂടായിരിക്കാം .എന്തിനെക്കുറിച്ചാണ് നമുക്ക് അറിയാവുന്നത്? നാളെ എന്താണെന്ന് ആർക്കാണ് അറിയാവുന്നത്? എന്നിരുന്നാലും നാം ഭാവിയെക്കുറിച്ച് സ്വപ്നം കാണുകയും വിചിന്തനം നടത്തുകയും ആസൂത്രണം ചെയ്യുകയും ഒക്കെ ചെയ്യുന്നില്ലേ? അതുപോലെ നമുക്ക് മരണത്തിനു ശേഷമുള്ള ജീവിതത്തെ കുറിച്ചും സ്വപ്നം കാണുവാനും ആസൂത്രണം നടത്തുവാനും കഴിയും. നാം അങ്ങനെ ചെയ്തേ തീരൂ..അപ്പോൾ നാം നിത്യതയിൽ ജീവിക്കുന്നവരായി മാറും. നിത്യതയിൽ ജീവിക്കുന്നവർ വർത്തമാനത്തിൽ ജീവിക്കുന്നു.

പലകാരണങ്ങളാലും ഒന്നാം ഭാവിയെക്കാൾ പ്രധാനപ്പെട്ടതാണ് രണ്ടാം ഭാവി എന്ന് സമ്മതിച്ചേ തീരൂ. ഒന്നാം ഭാവി പരിമിതമാണ് .അത് മരണത്തിൽ അവസാനിക്കുന്നു. രണ്ടാം ഭാവി ആകട്ടെ മരണത്തിനുശേഷം സംഭവിക്കുന്ന അനന്ത ജന്മങ്ങളെ പ്രതിനിധാനം ചെയ്യുന്നു .അത് നിത്യതയെ പ്രതിനിധാനം ചെയ്യുന്നു. അതുകൊണ്ടുതന്നെ ഒന്നാം ഭാവിയെക്കുറിച്ച് ധ്യാനിക്കുന്നതിനേക്കാൾ പ്രധാനപ്പെട്ടതാകുന്നു രണ്ടാം ഭാവിയെക്കുറിച്ച് ധ്യാനിക്കുന്നത്. എന്നിരുന്നാലും രണ്ടാം ഭാവിയെക്കുറിച്ചുള്ള ധ്യാനത്തെ നാളിതുവരെ ഭാരതീയ തത്ത്വചിന്തകൻമാർപോലും അവഗണിക്കുന്നതായാണ് കാണുന്നത് . പുനർജ്ജന്മത്തെ കുറിച്ച് അടിവരയിട്ട് ഭാരതീയ തത്വചിന്തയിൽ അങ്ങോളമിങ്ങോളം പരാമർശങ്ങളുണ്ടെങ്കിലും അതിനെക്കുറിച്ച് ധ്യാനിക്കുന്നതിന്റെ പ്രായോഗിക മൂല്യത്തെക്കുറിച്ച് ഭാരതീയതത്വചിന്തകൻമാർപോലും ബോധവാന്മാരായിരുന്നുവോ എന്ന് സംശയം തോന്നുന്നു. കാരണം അവർക്ക് ജീവിതത്തെക്കുറിച്ച് തന്നെ നിഷേധാത്മകമായ ഒരു കാഴ്ചപ്പാടാണ് ഉണ്ടായിരുന്നത്.

ജീവിതത്തെ ത്യജിച്ചുകൊണ്ട് നിർവ്വാണത്തിലേക്ക് വരുവാനുള്ള മാർഗ്ഗങ്ങളാണ് നാളിതുവരെ ചർച്ച ചെയ്തു പോന്നിരുന്നത് .എന്നാൽ അനന്ത ജീവിതത്തെ സ്വീകരിച്ചുകൊണ്ടും നിർവ്വാണത്തിലേക്ക് വരാൻ ആവും എന്ന് ലളിതമായ യുക്തികൊണ്ട് മനസ്സിലാക്കുവാൻ കഴിയും. അത് നിർവ്വാണത്തെ കുറിച്ചുള്ള ഭാവാത്മകമായ ഒരു സമീപനമാണ്. അവിടെ നാം മരണത്തെ ജയിക്കുന്നു. മരണം എന്നുള്ളത് ശരീരം മാറ്റിയെടുക്കുന്ന ഒരു പ്രക്രിയ മാത്രമാണെന്നും അത് ജീവിതത്തിന്റെ വിരാമം അല്ല എന്നും മനസ്സിലാക്കുന്നവന് യാതൊന്നിനെ കുറിച്ചും ദുഖിക്കേണ്ട ആവശ്യമില്ല. അയാൾ മരണത്തെ സർവ്വാത്മനാ സ്വാഗതം ചെയ്യുന്നു .അയാൾ നിത്യജീവിതത്തിലേക്ക് പ്രവേശിക്കുന്നു.

 

RECENT POSTS
Copyright © . All rights reserved