Spiritual

ലണ്ടൻ: ഗ്രേറ്റ്‌ ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള മരിയൻ മിനിസ്റ്റ്രിയുടെ നേത്രുത്വത്തിൽ “മരിയൻ ഫസ്റ്റ്‌ സാറ്റർഡേ റിട്രീറ്റും, വിമലഹൃദയ സമർപ്പണവും, വിമലഹ്രുദയ ജപമാലയും ഫെബ്രുവരി ഒന്നാം തീയതി ശനിയാഴ്ച നടത്തപ്പെടുന്നു. മരിയൻ മിനിസ്റ്റ്രി സ്പിരിച്ചൽ ഡയറക്ടർ ബഹുമാനപ്പെട്ട ടോമി ഇടാട്ട്‌ അച്ചനും ബഹുമാനപ്പെട്ട ബിനോയി നിലയാറ്റിങ്കലച്ചനും, ഡീക്കൻ ജോയിസും, മരിയൻ മിനിസ്റ്റ്രി ടീമും ശുശ്രൂഷകൾക്ക്‌ നേത്രുത്വം നൽകുന്നതാണ്.

ഫെബ്രുവരി 1 ന്, ശനിയാഴ്ച രാവിലെ ഒൻപതിനു ആരംഭിക്കുന്ന ശുശ്രുഷകൾ വൈകുന്നേരം മൂന്ന് മണിയോടെ സമാപിക്കുന്നതുമായിരിക്കും.

പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടുവാനും, തിരുവചന വിരുന്നിൽ പങ്കു ചേർന്ന് കൃപാവരങ്ങൾ പ്രാപിക്കുവാനും, അനുഗ്രഹദായകമായ മരിയൻ ശുശ്രുഷകളിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്‌ ജോൺ കെ. ജെ( 07908868448) ജിജി രാജനേയോ (07865 080689) ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു.

St. Theresa of the Child Jesus Catholic Church,
Weldon Way, Merstham, Redhill, Surrey, RH1 3RA

സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റ് ഇന്ന് വരെ കാണാത്ത ഒരു ആഘോഷമാണ് കഴിഞ്ഞ ഞായറാഴ്ച സിറ്റിയിലെ പ്രസിദ്ധമായ കിങ്‌സ് ഹാളിൽ അരങ്ങേറിയത്. സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ കീഴിലുള്ള സ്റ്റോക്ക് ഓൺ ട്രെന്റ് മിഷന്റെ ഇടവകദിനാഘോഷം ചരിത്ര താളുകളിൽ ഇടം പിടിച്ചു എന്ന കാര്യത്തിൽ തർക്കമില്ല. ഇത് വെറും വീൺ വാക്കു പറയുന്നതല്ല മറിച്ച് പങ്കെടുത്ത സ്റ്റോക്ക് മിഷനിലെ അംഗങ്ങൾ പങ്കുവെച്ചു അഭിപ്രായം മാത്രമാണ്.

സ്റ്റോക്ക് ഓൺ ട്രെന്റ്, ക്രൂ, സ്റ്റാഫ്‌ഫോർഡ് എന്നി മൂന്ന് മാസ്സ് സെന്ററുകൾ ഒന്നാക്കി ആണ് സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ രൂപീകൃതമാവുന്നത്. പ്രഖ്യാപനം നേരത്തെ വന്നുവെങ്കിലും 2018 ഡിസംബറിൽ ആണ് സ്റ്റോക്ക് ഓൺ ട്രെന്റ് മിഷന്റെ ഔദ്യോഗികമായ സ്ഥാപനം ഉണ്ടായത്. ഒരു വർഷം മുൻപ് മാത്രം വന്ന ഫാദർ ജോർജ്ജ് എട്ടുപറ മിഷൻ ചുമതല ഏൽപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇടവകയെ രൂപപ്പെടുത്തുന്നതിനുള്ള ദ്രുതകർമ്മ പദ്ധതിയുമായി അച്ചൻ മുന്നേറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

റൂമിനുള്ളിൽ ഫോണിൽ കുത്തികളിക്കുന്ന, ഒരാൾ വീട്ടിൽ വന്നാൽ റൂമിന് പുറത്തിറങ്ങാത്ത  കുട്ടികളെ പുറത്തിറക്കുക എന്ന ദൃഢ പ്രതിജ്ഞ എടുത്ത അച്ചന്റെ പ്രവർത്തികളുടെ ഒരു വലിയ വിജയമാണ് സ്റ്റോക്ക് ഓൺ ട്രെന്റ് കഴിഞ്ഞ ഞായറാഴ്ച കണ്ടത്. ബൈബിൾ ക്വിസ്സ്, കായിക മത്സരങ്ങൾ, പുൽക്കൂട് മത്സരം, ഹോളിവീൻ ആഘോഷം എന്ന് തുടങ്ങി കുട്ടികളെ എങ്ങനെയെല്ലാം ഒരു പരിപാടിയിൽ പങ്കെടുപ്പിക്കാൻ കഴിയുമോ അതെല്ലാം ചെയ്തത് കുട്ടികളെ റൂമിന് വെളിയിൽ ചാടിച്ചു എന്നത് സ്റ്റോക്ക് ഓൺ ട്രെന്റിലെ ആരും സമ്മതിക്കുന്ന കാര്യമാണ്.

അത്തരത്തിൽ എല്ലാവര്ക്കും പല വിധത്തിലുള്ള അവസരങ്ങൾ ഒരുക്കാൻ വേണ്ടിയാണ് ഇടവകദിനം എന്ന ആശയം ഉയർന്നു വരുന്നത്. അതാണ് കഴിഞ്ഞ ഞായറാഴ്ച സ്റ്റോക്ക് ഓൺ ട്രെന്റിനെ ഇളക്കിമറിച്ചതും.

ഞായറാഴ്ച രാവിലെ പത്തു മണിക്ക് തന്നെ വിശുദ്ധ കുർബാന അർപ്പിക്കാനായി എത്തിയത് സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ തലവൻ മാർ ജോസഫ് സ്രാമ്പിക്കൽ. ലിറ്റർജി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉയർന്നതു മനോഹരമായ ബലിപീഠം. സമയ നിഷ്ഠ പാലിച്ചു സ്രാമ്പിക്കൽ പിതാവ്.. സ്വീകരണം നൽകി വിശ്വാസികളും ട്രസ്റ്റികളും ചേർന്ന്… തുടന്ന് നാൽപ്പതിൽ പരം കുട്ടികൾ പ്രദിക്ഷണമായി ഭക്തിയോടെ ബലിയർപ്പണ വേദിയിലേക്ക്..

യുകെയിൽ ഒരു സ്ഥലത്തും ഇന്നേ വരെ ചിന്തിക്കാൻ പോലും പറ്റാത്ത രീതിയിൽ അൻപതോളം കുട്ടികൾ ഒത്തുചേർന്ന് പ്രവേശന ഗാനം ആലപിച്ചപ്പോൾ… പിയാനോ, ഗിറ്റാർ, വയലിൻ എന്ന് തുടങ്ങി ഒരു പിടി വാദ്യോപകരങ്ങളുമായി കുട്ടികൾ ലൈവ് പാടിയപ്പോൾ ഇത് യുകെയോ അതോ കേരളമോ എന്ന് സംശയം ഉടലെടുക്കുന്ന പ്രതീതി.. തുടർന്ന് ഭക്തിനിർഭരമായ കുർബാന .. സ്രാമ്പിക്കൽ പിതാവിനൊപ്പം സഹ കാർമ്മികരായി ജോർജ്ജ് അച്ചനും പിതാവിന്റെ സെക്രട്ടറി ജോബിൻ അച്ചനും… പന്ത്രണ്ട് മണിയോടെ സമാപനാശിർവാദം..

നിമിഷങ്ങൾ കൊണ്ട് വേദി തയ്യാറാക്കി ഔദ്യോഗിക സമ്മേളനത്തിലേക്ക്‌… പ്രാർത്ഥനാഗീതത്തോടെ തുടക്കം .. ചുരുങ്ങിയ വാക്കുകളിൽ നടത്തിപ്പ് ട്രസ്റ്റിയായ ജിജോയുടെ സ്വാഗത പ്രസംഗം… തുടർന്ന്  സ്റ്റോക്ക് മലയാളി ചരിത്രവും, വിശ്വാസജീവിതത്തെക്കുറിച്ചും ഉള്ള വീഡിയോ റിപ്പോർട്ട്.. തുടർന്ന് സ്രാമ്പിക്കൽ പിതാവ് തിരി തെളിച്ചു ഉത്ഘാടനകർമ്മം നിർവഹിച്ചു.  ചുരുങ്ങിയ വാക്കുകളിൽ  ഫാദർ ജോർജ്ജ് എട്ടുപറയിൽ നൽകിയ അദ്യക്ഷപ്രസംഗം.. പകരം വയ്ക്കാനില്ലാത്ത പ്രവർത്തങ്ങൾ കാഴ്ചവച്ച അച്ചനെ ആദരിക്കുന്ന കാഴ്ച.. ട്രസ്റ്റികൾ ഒന്ന് ചേർന്ന് മൊമെന്റോ നൽകിയപ്പോൾ നിലക്കാത്ത കരഘോഷം…

കഴിഞ്ഞ വർഷത്തെ (2019) യൂണിറ്റ് പ്രസിഡണ്ട്, സെക്രട്ടറി, ട്രസ്റ്റികൾ, മറ്റു ഭാരവാഹികൾ എന്നിവർക്കെല്ലാം അവരുടെ പ്രവർത്തനത്തിനുള്ള അംഗീകാരമായി മൊമെന്റോ നൽകി സ്രാമ്പിക്കൽ പിതാവ്… അതിനെല്ലാം പുറമെ കഴിഞ്ഞ വർഷം വേദപഠനം പൂർത്തിയാക്കിയ (CLASS 12) കുട്ടികൾക്ക് സർട്ടിഫിക്കറ്റ് , അധ്യാപകർക്കുള്ള സമ്മാന വിതരണം.. ട്രസ്റ്റിയായ സിബി പൊടിപാറ നന്ദി പറഞ്ഞതോടെ സമ്മേളനത്തിന് തിരശീല വീണു. തുടന്ന് സ്വാദിഷ്ടമായ സ്നേഹ വിരുന്ന്.

തുടന്ന് കഴിഞ്ഞ ഒരു വര്ഷം ഇടവകയിൽ വച്ച് നടന്ന മത്സര വിജയികൾക്കുള്ള സമ്മാനവിതരണം. ബൈബിൾ കലോത്സവസം, സ്പോർട്സ് ഡേ എന്നിവ ഉൾപ്പെടെ സമ്മാനാർഹരായ കുടുംബങ്ങൾ നൂറ്റിയമ്പതിന് മുകളിൽ.. നിശ്ചിത സമയത്തിൽ സമ്മാന വിതരണം പൂത്തിയാക്കി മൂന്ന് മണിയോടെ സാംസ്ക്കാരിക പരിപാടിയിലേക്ക്..

സ്റ്റാഫ്‌ഫോർഡ് ഒരുക്കിയ അതിമനോഹരമായ അർത്ഥവത്തായ വെൽക്കം ഡാൻസ്… മാതാവും ആട്ടിടയൻമാരും വേദിയിൽ എത്തിയപ്പോൾ ബൈബിളിൽ നിന്നും ഒരു രൂപം കുട്ടികളുടെ മനസ്സിൽ പതിഞ്ഞ കണക്കെ കുട്ടികളുടെ ശ്രദ്ധ സ്റ്റേജിലേക്ക്… തുടന്ന് ബൈബിൾ കലോത്സവങ്ങളിൽ വിജയക്കൊടി പാറിച്ച പ്രകടനം ഒരിക്കൽ കൂടി…

ചിന്തോദീപകമായ സ്‌കിറ്റുകളും, നാടകവും വേദിയിൽ.. ഇടവിട്ട് എത്തുന്ന ഇമ്പമാർന്ന ഗാനങ്ങൾ ക്രൂ വിന്റെ കഴിവ് ഒരിക്കൽ കൂടി പ്രകടമാക്കിയപ്പോൾ പാട്ട് മാത്രമല്ല ഡാൻസും ഞങ്ങൾക്ക് വഴങ്ങുമെന്ന് തെളിയ നിമിഷങ്ങൾ… ഒന്നിനൊന്ന് മികച്ച പ്രകടനവുമായി സ്റ്റോക്കിലെ കുട്ടികൾ സ്റ്റേജിൽ നിറഞ്ഞു നിന്നപ്പോൾ പ്രോത്സാഹിപ്പിക്കാൻ മറക്കാത്ത രക്ഷകർത്താക്കൾ… തുടന്ന് എത്തിയത് നാളെയുടെ വാഗ്ദാനമായ സ്റ്റോക്കിലെ ചെറുപ്പക്കാർ.. തിമിർത്തു പെയ്യുന്ന മഴപോലെ പറന്നിറങ്ങിയത് നടനവിസ്മയം…

ആറ് മണിയോടെ ജോർജ് അച്ചൻ നന്ദി പറഞ്ഞതോടെ ആദ്യ ഇടവക ദിനത്തിന് പരിസമാപ്തി കുറിച്ചു. അതെ ഓർമ്മകളിൽ നിന്നും മായാതെ, മറയാതെ ഒരനുഭവത്തിലൂടെ സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികൾ കടന്നു പോവുകയായിരുന്നു. ക്രൂ വിൽ നിന്നുള്ള മലയാളികളുടെ ഫോട്ടോഗ്രാഫി ഗ്രുപ്പായ ലെസ്‌മേറ്റ് മീഡിയ  (LENSMATE MEDIA , 07459380728) ആണ് മനോഹരമായ ചിത്രങ്ങൾ പകർത്തിയത്.

 

വാല്‍താംസ്റ്റോ: – ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ ( ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) ജനുവരി മാസം 29-ാം തീയതി മരിയന്‍ ദിനശുശ്രൂഷയും യുവജനങ്ങളുടെ മദ്ധ്യസ്‌ഥനായ വിശുദ്ധ ജോൺബോസ്കോയുടെ തിരുനാളും ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നതാണ്.


തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.

6.30 pm ജപമാല , 7.00 pm വിശൂദ്ധ കുര്‍ബ്ബാന, തുടര്‍ന്നു് നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധനയും.
പള്ളിയുടെ വിലാസം:

Our Lady and St.George
Church,132 Shernhall Street, Walthamstow, E17. 9HU

തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.

ബർമിങ്ഹാം: റവ.ഫാ. സോജി ഓലിക്കൽ, റവ. ഫാ. ഷൈജു നടുവത്താനിയിൽ എന്നിവർ നയിക്കുന്ന സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ ബർമിംഗ്ഹാം ബഥേൽ സെന്ററിൽ ഫെബ്രുവരി 8 ന് നടക്കും. അഭിഷേകാഗ്നിയുടെ അഗ്നിച്ചിറകുകൾ അത്ഭുത അടയാളങ്ങളിലൂടെ ദൈവികാനുഗ്രഹമായി പെയ്തിറങ്ങുന്ന ശുശ്രൂഷയുമായി ലോകപ്രശസ്ത ആത്മീയ ശുശ്രൂഷകൻ , സെഹിയോൻ , അഭിഷേകാഗ്നി മിനിസ്ട്രികളുടെ സ്ഥാപകൻ റവ.ഫാ. സേവ്യർ ഖാൻ വട്ടായിൽ ഇത്തവണ കൺവെൻഷൻ നയിക്കും. കൺവെൻഷനായി ഫാ. സോജി ഓലിക്കൽ ,ഫാ. ഷൈജു നടുവത്താനിയിൽ, സിസ്‌റ്റർ ഡോ. മീന ഇലവനാൽ, ബ്രദർ ജോസ് കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിൽ പ്രാർത്ഥനയും പരിത്യാഗവുമായി സെഹിയോൻ കുടുംബം ഒന്നടങ്കം ഒരുക്കത്തിലാണ് .
കൺവെൻഷനുവേണ്ടിയുള്ള നാൽപ്പത് മണിക്കൂർ ആരാധനയും ഒരുക്ക ശുശ്രൂഷയും വരും ദിവസങ്ങളിൽ ബർമിങ്ഹാമിൽ നടക്കും.

താൻ സ്വപ്നം കാണുന്ന നവസുവിശേഷവത്ക്കരണത്തിന്റെ യാഥാർത്ഥ്യത്തിനായി സഹനമെന്ന പരിചയാലും സ്നേഹമെന്ന വാളാലും ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകരെ ക്രിസ്തുമാർഗ്ഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ഫാ. സോജി ഓലിക്കലും ഫാ. ഷൈജു നടുവത്താനിയിലും നയിക്കുന്ന സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന , ആഴമാർന്ന ദൈവികസ്നേഹത്തിന്റെ മാധുര്യം നേരിട്ടനുഭവവേദ്യമാകുന്ന ,ദേശ ഭാഷാ വ്യത്യാസമില്ലാതെ ഇംഗ്ലീഷിലും മലയാളത്തിലുമായി ഒരേസമയം നടത്തപ്പെടുന്ന കൺവെൻഷനിൽ നോർത്താംപ്ടൺ രൂപതയുടെ വികാരി ജനറൽ മോൺസിഞ്ഞോർ ഷോൺ ഹീലി , ഫാ. ഷൈജു നടുവത്താനിയിൽ , അഭിഷേകാഗ്നി മിനിസ്ടിയിലെ ബ്രദർ ജസ്റ്റിൻ തോമസ് എന്നിവരും വിവിധ ശുശ്രൂഷകൾ നയിക്കും.
.കത്തോലിക്കാ സഭ ഏറ്റുവാങ്ങിയ സുവിശേഷ ദൗത്യത്തിന് പ്രകടമായ സാക്ഷ്യമേകിക്കൊണ്ട് ഏറെ പുതുമകളോടെ ഇത്തവണയും കുട്ടികൾക്കും ടീനേജുകാർക്കും പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും.

ക്രിസ്മസിനെ മുൻനിർത്തിയുള്ള ലിറ്റിൽ ഇവാഞ്ചലിസ്റ്റ് മാഗസിന്റെ പുതിയ ലക്കം ഇത്തവണയും ലഭ്യമാണ് . കിങ്‌ഡം റെവലേറ്റർ മാഗസിൻ സൗജന്യമായും നൽകിവരുന്നു . പതിവുപോലെ രാവിലെ 8ന് ആരംഭിക്കുന്ന കൺവെൻഷൻ വൈകിട്ട് 4 ന് സമാപിക്കും . ജപമാല പ്രദക്ഷിണം , വി. കുർബാന , കുമ്പസാരം , വചന പ്രഘോഷണം ,സ്പിരിച്വൽ ഷെയറിങ്, ദിവ്യകാരുണ്യ ആരാധന , ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവയും കൺവെൻഷന്റെ ഭാഗമാകും.

സെഹിയോൻ ഏൽഷദായ് ബുക്ക് സെന്റർ ബഥേലിൽ കൺവെൻഷന്റെ ഭാഗമായി പ്രവർത്തിക്കും.
കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും, ഫാ.ഷൈജു നടുവത്താനിയും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും ഫെബ്രുവരി 8 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.

അഡ്രസ്സ് :
ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW.

കൂടുതൽ വിവരങ്ങൾക്ക് ;
ജോൺസൻ ‭+44 7506 810177‬
അനീഷ്.07760254700
ബിജുമോൻ മാത്യു ‭07515 368239‬

Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്,
ബിജു എബ്രഹാം ‭07859 890267‬
ജോബി ഫ്രാൻസിസ് ‭07588 809478‬

ഭ​ക്ത​സ​ഹ​സ്ര​ങ്ങ​ൾ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ അ​ദ്ഭു​ത തി​രു​സ്വ​രൂ​പം ദ​ർ​ശി​ച്ചു സാ​യൂ​ജ്യ​രാ​യി. സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ബ​സി​ലി​ക്ക​യി​ൽ പ്രാ​ർ​ഥ​ന​ക​ളു​ടേ​യും സ്തു​തി ഗീ​ത​ങ്ങ​ളു​ടേ​യും നി​റ​വി​ൽ ഇ​ന്ന​ലെ ന​ട​ന്ന തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ഭ​ക്തി​സാ​ന്ദ്ര​മാ​യി.  ജ​ന​സ​ഹ​സ്ര​ങ്ങ​ളെ സാ​ക്ഷി​നി​ർ​ത്തി രാ​വി​ലെ 11നു ​ന​ട​ന്ന സീ​റോ മ​ല​ബാ​ർ റീ​ത്തി​ൽ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി മെ​ത്രാ​പ്പൊ​ലീ​ത്ത​ൻ വി​കാ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ന​ട​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​ക്ക് ആ​ല​പ്പു​ഴ മെ​ത്രാ​ൻ ഡോ. ​ജെ​യിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​ന്പി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യി. തു​ട​ർ​ന്നു ബ​സി​ലി​ക്ക​യു​ടെ പ്ര​ധാ​ന ക​വാ​ട​ത്തി​നു സ​മീ​പം പൊ​തു​ദ​ർ​ശ​ന​ത്തി​നാ​യി പ്ര​തി​ഷ്ഠി​ച്ചി​രു​ന്ന വെ​ളു​ത്ത​ച്ച​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ച്ചു. ഫാ. ​തോ​മ​സ് ഷൈ​ജു ചി​റ​യി​ൽ ച​ട​ങ്ങു​ക​ൾ​ക്കു മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ.​ക്രി​സ്റ്റ​ഫ​ർ എം. ​അ​ർ​ഥ​ശേ​രി​ലും സ​ഹ​വൈ​ദി​ക​രും നേ​തൃ​ത്വം ന​ല്കി. ആ​ചാ​ര​വെ​ടി​ക​ൾ മു​ഴ​ങ്ങി​യ​തോ​ടെ തേ​രി​ന്‍റെ ആ​കൃ​തി​യി​ലു​ള്ള രൂ​പ​ക്കൂ​ട്ടി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള തി​രു​സ്വ​രൂ​പം പ​ള്ളി​യി​ൽ​നി​ന്നു പു​റ​ത്തേ​ക്കെ​ടു​ത്തു. വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം ദേ​വാ​ല​യ​ത്തി​നു പു​റ​ത്തേ​ക്കെ​ത്തി​യ​പ്പോ​ൾ അ​ന്ത​രീ​ക്ഷ​ം പ്രാ​ർ​ഥ​നാ​മു​ഖ​രി​ത​മാ​യി. ഈ ​സ​മ​യം ആ​കാ​ശ​ത്തു പ​രു​ന്തു​ക​ൾ വ​ട്ട​മി​ട്ടു പ​റ​ന്നു. പ്ര​ദ​ക്ഷി​ണ​ത്തി​ന് ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.  പ്ര​ദ​ക്ഷി​ണ​ത്തി​നു മു​ന്നി​ലാ​യി കൊ​ടി​യും ചെ​ണ്ട​മേ​ള​വും ഇ​ട​വ​ക​യി​ലെ സ്നേ​ഹ​സ​മൂ​ഹ​ങ്ങ​ളു​ടെ പ​താ​ക​ക​ളു​മേ​ന്തി​യ​വ​രും പി​ന്നി​ൽ നേ​ർ​ച്ച​യാ​യി നൂ​റു​ക​ണ​ക്കി​നു മു​ത്തു​ക്കു​ട​ക​ളു​മേ​ന്തി ഭ​ക്ത​രും അ​ണി​നി​ര​ന്നി​രു​ന്നു. ഇ​തി​നു പി​ന്നി​ലാ​യി ദ​ർ​ശ​ന സ​മൂ​ഹ​വും അ​ദ്ഭു​ത തി​രു​സ്വ​രൂ​പ​വും തി​രു​ശേ​ഷി​പ്പു​മാ​യി കാ​ർ​മി​ക​രും അ​ണി​നി​ര​ന്നു.

ക​ട​ൽ​തീ​ര​ത്തെ കു​രി​ശ​ടി​യി​ലേ​ക്കു​ള്ള പ്ര​ദ​ക്ഷി​ണ വ​ഴി​ക​ൾ​ക്കി​രു​വ​ശ​വും തി​ങ്ങി​നി​റ​ഞ്ഞ തീ​ർ​ഥാ​ട​ക​ർ ഭ​ക്ത്യാ​ദ​ര​പൂ​ർ​വം പൂ​ക്ക​ളും വെ​റ്റി​ല​യും മ​ല​രും വാ​രി​വി​ത​റി വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​നു പാ​ത​യൊ​രു​ക്കി. കു​രി​ശ​ടി​ചു​റ്റി പ്ര​ദ​ക്ഷി​ണം തി​രി​കെ പ​ള്ളി​യി​ലെ​ത്താ​ൻ ര​ണ്ടു മ​ണി​ക്കൂ​റി​ലേ​റെ​യെ​ടു​ത്തു. തി​ര​ക്കു നി​യ​ന്ത്രി​ക്കാ​ൻ വോ​ള​ന്‍റി​യ​ർ​മാ​രും പോ​ലീ​സും ന​ന്നെ പ​ണി​പ്പെ​ട്ടു. രാ​വി​ലെ മു​ത​ൽ അ​ർ​ത്തു​ങ്ക​ലി​ലേ​ക്കു വാ​ഹ​ന​ങ്ങ​ളി​ൽ പ​തി​നാ​യി​ര​ങ്ങ​ൾ പ്ര​വ​ഹി​ച്ചു. കെ​എ​സ്ആ​ർ​ടി​സി​യും സ്വ​കാ​ര്യ ബ​സു​ക​ളും പ്ര​ത്യേ​ക സ​ർ​വീ​സ് ന​ട​ത്തി. രാ​ത്രി വൈ​കി​യും ബ​സി​ലി​ക്ക പ​രി​സ​ര​ത്തും ക​ട​പ്പു​റ​ത്തും ജ​ന​ത്തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.

ക​ട​പ്പു​റ​ത്തെ​ത്തി അ​സ്ത​മ​യം വീ​ക്ഷി​ക്കാ​നും വി​വി​ധ​യി​ട​ങ്ങ​ളി​ൽ സ​ജ്ജ​മാ​ക്കി​യ വി​നോ​ദോ​പാ​ധി​ക​ൾ ആ​സ്വ​ദി​ക്കാ​നും വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. എ​ട്ടാം പെ​രു​ന്നാ​ളാ​യ 27നു ​കൃ​ത​ജ്ഞ​താ​ദി​ന​മാ​യി ആ​ച​രി​ക്കും. അ​ന്നു വൈ​കു​ന്നേ​രം നാ​ലി​നു ന​ട​ക്കു​ന്ന പ്ര​ദ​ക്ഷി​ണ​ത്തി​നും വി​ശു​ദ്ധ​ന്‍റെ ഈ ​തി​രു​സ്വ​രൂ​പ​മാ​ണ് എ​ഴു​ന്ന​ള്ളി​ക്കു​ക.  രാ​ത്രി 12ഓ​ടെ തി​രു​സ്വ​രൂ​പ വ​ന്ദ​നം, തി​രു​ന​ട അ​ട​യ്ക്ക​ൽ ച​ട​ങ്ങു​ക​ൾ​ക്കു ശേ​ഷം കൊ​ടി​യി​റ​ക്ക​ൽ ശു​ശ്രൂ​ഷ​യോ​ടെ മ​ക​രം തി​രു​നാ​ളി​നു സ​മാ​പ​ന​മാ​കും.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള ഏറ്റവും വലിയ മിഷൻ സെന്റർ ആയ പരുശുദ്ധ നിത്യ സഹായമാതാവിന്റെ നാമധേയത്തിൽ സ്ഥാപിതമായ സ്റ്റോക്ക് ഓൺ ട്രെൻഡ് മിഷൻ സെന്ററിന്റെ പ്രഥമ ഇടവകദിനം ജനുവരി 26ന്.

രാവിലെ 10 മണിയ്ക്ക് കിംഗ്സ് ഹാളിൽ വച്ച് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി അർപ്പിക്കുന്നു. തുടർന്ന് ഫാദർ ജോർജ് എട്ടുപറയിലിന്റെ അധ്യക്ഷതയിൽ ചേരുന്ന പൊതുയോഗം മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ഉദ്ഘാടനം ചെയ്യുന്നു. അതിനുശേഷം സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

കഴിഞ്ഞ ഒരു വർഷക്കാലം ഇടവകാംഗങ്ങൾ പങ്കെടുത്ത കലാകായിക മത്സരങ്ങളുടെയും ആധ്യാത്മിക മത്സരങ്ങളുടെയും സമ്മാനദാനം ഉണ്ടായിരിക്കുന്നതാണ്. സ്റ്റോക്ക് ഓൺ ട്രെൻഡ് മിഷൻ സെന്ററിലെ ഇടവക അംഗങ്ങൾ അവതരിപ്പിക്കുന്ന കലാവിരുന്നും ഉണ്ടായിരിക്കുന്നതാണ്. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചിരിക്കുന്നതായി ട്രസ്റ്റിമാർ   അറിയിച്ചു .

കേരളത്തില്‍ ലൗ ജിഹാദ് സജീവമാണെന്ന് ആവര്‍ത്തിച്ച് സിറോ മലബാര്‍ സഭ. സഭയുടെ പള്ളികളില്‍ വായിക്കാന്‍ നല്‍കിയ കര്‍ദിനാള്‍ മാര്‍.ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനത്തിലാണ് ലൗ ജിഹാദ് ആരോപണം ആവര്‍ത്തിച്ചിരിക്കുന്നത്. സിറോ മലബാര്‍ സഭ സിനഡ് യോഗത്തിലെ തീരുമാനങ്ങള്‍ അറിയിക്കാനുള്ള ഇടയലേഖനത്തിലാണ് ലൗ ജിഹാദ് പരാമര്‍ശം.

വര്‍ധിച്ചു വരുന്ന ലൗ ജിഹാദ് മതസൗഹാര്‍ദത്തെ അപകടപ്പെടുത്തുന്നതാണെന്ന് ഇടയലേഖനത്തിൽ പറയുന്നു. ഇസ്‌ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യൻ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നതിന് ലൗ ജിഹാദ് കാരണമാകുന്നു എന്നാണ് ഇടയലേഖനത്തിൽ പ്രധാനമായും പറയുന്നത്. അധികൃതര്‍ ഇതില്‍ അടിയന്തര നടപടിയെടുക്കണമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നു. ലൗ ജിഹാദിനെക്കുറിച്ച് രക്ഷകര്‍ത്താക്കളെയും കുട്ടികളെയും സഭ ബോധവല്‍കരിക്കുമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നു.

എന്നാൽ, ലൗ ജിഹാദ് പരാമർശമുള്ള ഇടയലേഖനത്തിനെതിരെ സിറോ മലബാർ സഭയിലെ തന്നെ ഒരു വിഭാഗം വെെദികർ രംഗത്തെത്തിയിട്ടുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയിലെ ചില പള്ളികളിൽ ഇടയലേഖനം വായിച്ചില്ല. സിനഡ് സർക്കുലറിനെതിരെ എറണാകുളം-അങ്കമാലി അതിരൂപതയിലെ മുഖപത്രം ‘സത്യദീപം’ നേരത്തെ രംഗത്തെത്തിയിരുന്നു.

സഭാനിലപാട് മതസൗഹാർദം തകർക്കുമെന്നും ലൗ ജിഹാദ് സർക്കുലർ അനവസരത്തിൽ ഉള്ളതാണെന്നും ഫാ. കുര്യാക്കോസ് മുണ്ടാടൻ എഴുതിയ ലേഖനത്തിൽ വിമർശിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പിഒസി ഡയറക്ടർ ജന്മഭൂമിയിലെഴുതിയ ലേഖനത്തെയും സത്യദീപം വിമർശിക്കുന്നു. സഭയ്ക്കുള്ളിലെ ഭിന്നത ഇതോടെ പരസ്യമായിരിക്കുകയാണ്.

ഹൈക്കോടതി ഇടപെട്ട് 2010ൽ​ നടത്തിയ അന്വേഷണത്തിൽ സംസ്ഥാനത്ത് ലൗ ജിഹാദില്ലെന്ന്​ തെളിഞ്ഞതാണ്​. കൂടാതെ 2014ൽ ഉത്തർപ്രദേശ്​ കോടതിയും 2017ൽ സുപ്രീംകോടതിയും ഇക്കാര്യത്തിൽ ഇടപെടുകയും എൻഐഎ അന്വേഷണം നടത്തുകയും ചെയ്​തിരുന്നു. എന്നിട്ടും മതപരിവർത്തനം ലക്ഷ്യമാക്കിയുള്ള പ്രണയങ്ങളും വിവാഹങ്ങളു മുള്ളതായി തെളിയിക്കാൻ സാധിച്ചിട്ടില്ല. പ്രണയത്തിന്റെ പേരിൽ മുസ്​ലിം, ഹിന്ദു മതങ്ങളിൽനിന്ന്​ ക്രിസ്​ത്യൻ മതത്തിലേക്ക്​ മതപരിവർത്തനം നടന്നതിനെ എങ്ങനെ കാണുന്നുവെന്ന്​ സഭ വ്യക്തമാക്കണമെന്നും ലേഖനം ആവശ്യപ്പെടുന്നു.

സ്വന്തം ലേഖകൻ 

മാഞ്ചസ്റ്റർ : മാഞ്ചസ്റ്റർ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഇടവക സ്വന്തമായി ദേവാലയം വാങ്ങിയതിന്റെ സന്തോഷത്തിലും ആഹ്ലാദത്തിലുമാണ്. പരിശുദ്ധ സഭയും ഇടവകയും യുകെയിൽ സ്വന്തമാക്കുന്ന രണ്ടാമത്തെ ദേവാലയമാണ് ഇത്. 2020 ജനുവരി മാസം പന്ത്രണ്ടാം തീയതി ഇടവക പെരുന്നാളിനോടനുബന്ധിച്ച് വിശുദ്ധ മൂന്നിന്മേൽ കുർബാന യുകെ പാത്രിയാർക്കൽ വികാർ അഭിവന്ദ്യ ഡോ. മാത്യൂസ് മോർ അന്തിമോസ് തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിലും ഇടവക വികാരി ഫാദർ ഗീവർഗീസ് തണ്ടായത്ത് , സഹ വികാരി ഫാദർ എൽദോസ് വട്ടപ്പറമ്പിൽ എന്നിവരുടെ സഹകാർമികത്വത്തിലും നടത്തപ്പെട്ടു.

തുടർന്ന് നടന്ന പെരുന്നാൾ റാസാ, നേർച്ചസദ്യ, പൊതുസമ്മേളനം എന്നിവ പെരുന്നാൾ അനുഗൃഹകരമാക്കി. പൊതുസമ്മേളനത്തിൽ പുതിയതായി വാങ്ങിയ പള്ളിയുടെ താക്കോൽ ആംഗ്ലിക്കൻ സഭയുടെ പ്രീസ്റ്റ് ഇൻ ചാർജ് വിവിയൻ മാസ്റ്റേഴ്സിൽ നിന്ന് അഭിവന്ദ്യ മാത്യൂസ് മോർ അന്തിമോസ് തിരുമേനി ഏറ്റുവാങ്ങി. വികാരി, സഹ വികാരി, വൈസ് പ്രസിഡന്റ് ജേക്കബ് കോശി, ഇടവക സെക്രട്ടറി ബിജോയ് ഏലിയാസ്, പള്ളി ട്രസ്റ്റി ആഷൻ പോൾ, കൗൺസിൽ അംഗം സാജു പാപ്പച്ചൻ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഇടവക അംഗങ്ങൾ, ആംഗ്ലിക്കൻ സഭാ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. അതിനെ തുടർന്ന് താക്കോൽ അഭിവന്ദ്യ തിരുമേനി മാനേജിങ് കമ്മിറ്റിക്ക് കൈമാറുകയും ചെയ്തു.

പുതിയ ദേവാലയത്തിൽ അഭിവന്ദ്യ തിരുമനസ്സുകൊണ്ട് യാക്കോബായ സുറിയാനി സഭയുടെ ആരാധനയ്ക്ക് വേണ്ടുന്ന വിധത്തിലേക്ക് മാറ്റങ്ങൾ വരുത്തുവാൻ ഉള്ള പണികൾക്കു തുടക്കം കുറിക്കുകയും ചെയ്തു. ദൈവം ഒരുക്കിയ ഈ അനുഗ്രഹ നിമിഷം ഇടവക ജനങ്ങളുടെ പ്രാർത്ഥനയുടെയും കൂട്ടായ പരിശ്രമത്തിന്റെയും ഫലമാണെന്നും ഈ ഒത്തൊരുമയിൽ താൻ അഭിമാനം കൊള്ളുന്നു എന്നും തിരുമേനി പറഞ്ഞു.

പരിശുദ്ധ സഭ ഇന്ന് ഏറ്റവും വേദനയിലൂടെ കടന്നുപോകുന്ന കാലഘട്ടമാണ് എന്നാൽ, ദൈവത്താൽ അസാധ്യമായിട്ട് ഒന്നുമില്ല. ‘ദൈവം തമ്പുരാൻ നമ്മുടെ മുൻപിൽ പുതിയ വഴികൾ തുറന്നു തരും’. എല്ലാവരും മുട്ടിപ്പായി പ്രാർത്ഥിക്കണം എന്ന് തിരുമേനി ഉദ്‌ബോധിപ്പിച്ചു . പുതിയ ദേവാലയത്തിന്റെ പുതുക്കി പണികൾ പൂർത്തിയാകുന്നതോടെ വിപുലമായ ആഘോഷങ്ങളോടെ മൂറോൻ കൂദാശ നടത്തപ്പെടും.

തിരുവല്ല : സെൻറ് ആൻറണീസ് പള്ളിയിലെ തിരുനാൾ ജനുവരി 13 മുതൽ 19 വരെ നടക്കും.
13 നും 14 നും 15 നും വൈകിട്ട് 5:00 മുതൽ മധ്യസ്ഥപ്രാർഥനയും കുർബാനയും ,ഇടവക ധ്യാനവും ഉണ്ടായിരിക്കും.

16ന് 5 .15നാണ് കൊടിമരം വെഞ്ചരിപ്പും തുടർന്ന് തിരുനാളിനു കൊടിയേറും . പെരുന്നാളിനോട് അനുബന്ധിച്ചുള്ള കുടുംബദിനം ജനുവരി 18ന്  മധ്യസ്ഥ പ്രാർത്ഥനക്കും കുർബാനയ്ക്കുശേഷവും ആയിരിക്കും നടത്തപ്പെടുന്നത്. ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ   മാർ തോമസ് തറയിൽ ആയിരിക്കും കുടുംബ ദിനത്തിൻറെ മുഖ്യാതിഥി. കുടുംബ ദിനത്തിൻറെ ഭാഗമായി ഇടവക അംഗങ്ങളുടെ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരിക്കും.

ജനുവരി 19നു 4 .30 നു ആഘോഷമായ തിരുനാൾ  കുർബാനയും പ്രദക്ഷിണവും ഉണ്ടായിരിക്കും എന്ന് വികാരി റെവ . ഫാ . സ്കറിയ പറപ്പള്ളിൽ അറിയിച്ചു.

തിരുന്നാളിനോടനുബന്ധിച്ചുള്ള കലാമത്സരങ്ങൾ പന്ത്രണ്ടാം തീയതി ഞായറാഴ്ച പള്ളിയിൽ വച്ച് നടത്തപ്പെട്ടിരുന്നു. പ്രസ്തുത മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനവിതരണവും വിവാഹജുബിലി ആഘോഷിക്കുന്നവരേയും പ്രത്യേക നേട്ടങ്ങൾ കൈവരിച്ചവരേയുംആദരിക്കലും പത്തൊൻപതാം തീയതി നടക്കുന്ന കുടുംബദിനത്തിൽ നടത്തപ്പെടും .

തിരുന്നാളിൻെറ സുഗമമായ നടത്തിപ്പിനായി വികാരി ഫാ. സ്കറിയാ പറപ്പള്ളിയുടെയും , കൈക്കാരന്മാരായ മാണിച്ചൻ ചോമ്മാശേരി , പോൾ നെല്ലുവേലി , പാരിഷ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.

എയ്‌ൽസ്‌ഫോർഡ്: സെന്റ് പാദ്രെ പിയോ മിഷനിലെ വിശ്വാസസമൂഹത്തിന് ഇത് അഭിമാനമുഹൂർത്തം. പരിശുദ്ധ കന്യാമറിയത്തിന്റെ സംരക്ഷണത്താൽ അനുഗ്രഹീതമായ എയ്‌ൽസ്‌ഫോർഡിലെ വിശുദ്ധഭൂമിയിൽ 2019 ജനുവരിയിൽ തുടക്കം കുറിച്ച മിഷന്റെ പ്രവർത്തനങ്ങൾക്ക് ഒരു വർഷത്തിന്റെ ഫലസമൃദ്ധി. മിഷന്റെ ഇടവകദിനവും സൺഡേ സ്കൂൾ വാര്ഷികവും ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളും പ്രൗഢോജ്വലമായി നടത്തപ്പെട്ടു. . ജനുവരി 5 ഞായറാഴ്ച എയ്‌ൽസ്‌ഫോർഡ് ഡിറ്റൺ കമ്യൂണിറ്റി സെന്ററിൽ ഉച്ചകഴിഞ്ഞ് 1 30 ന് മിഷൻ ഡയറക്ടർ റവ. ഫാ. ടോമി എടാട്ടിന്റെ കാർമികത്വത്തിൽ ആരംഭിച്ച വിശുദ്ധ കുർബാനയോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ ട്രസ്റ്റി ജോഷി ജോസഫ് സ്വാഗതം ആശംസിച്ചു. ഫാ. ടോമി എടാട്ട് തിരി തെളിയിച്ച് ആഘോഷപരിപാടികൾ ഔദ്യോഗികമായി ഉദ്ഘടനം ചെയ്തു. ട്രസ്റ്റി ജോബി ജോസഫ്, സൺഡേ സ്‌കൂൾ ഹെഡ്മാസ്റ്റർ ലാലിച്ചൻ ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

പൊതുയോഗത്തിനുശേഷം സൺഡേസ്‌കൂൾ അധ്യാപകർ ചേർന്ന് ആലപിച്ച പ്രാർത്ഥനാഗാനത്തോടുകൂടി വാര്ഷികകഘോഷങ്ങൾ ആരംഭിച്ചു. തുടർന്ന് ഹെഡ്മാസ്റ്റർ ലാലിച്ചൻ ജോസഫ് സണ്ടേസ്‌കൂളിന്റെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സൺഡേസ്‌കൂൾ കുട്ടികളെ പ്രായപരിധി അനുസരിച്ച് നാല് ഗ്രൂപ്പുകളായി തിരിച്ചാണ് കലാപരിപാടികൾ നടത്തിയത്. സോളോ സോംഗ്, ഗ്രൂപ്പ് സോംഗ്, ആക്ഷൻ സോംഗ്, മോണോ ആക്റ്റ്. ഒറേഷൻ, ഇൻസ്ട്രുമെന്റൽ മ്യൂസിക്, ബൈബിൾ സ്കിറ്റ്, സിംഗിൾ ഡാൻസ്, ഗ്രൂപ്പ് ഡാൻസ് തുടങ്ങിയ ഇനങ്ങളിൽ 25 ലധികം പരിപാടികളാണ് ഒന്ന് മുതൽ പന്ത്രണ്ടാം ക്‌ളാസ് വരെയുള്ള കുട്ടികൾ വേദിയിൽ അവതരിപ്പിച്ചത്. വേദിയിൽ കുട്ടികളുടെ പൂർണ്ണ പങ്കാളിത്തം ഉറപ്പാക്കുവാൻ അധ്യാപകർക്കു സാധിച്ചു എന്നത് പ്രശംസാർഹമാണ്. കുട്ടികളുടെ പരിപാടികൾക്ക് ലാലിച്ചൻ ജോസഫ്, ജോസഫ് കരുമത്തി, ജിൻസി ബിനു, സൺഡേസ്കൂൾ അദ്ധ്യാപകർ എന്നിവർ നേതൃത്വം നൽകി.

സൺഡേസ്‌കൂൾ വാർഷികാഘോഷങ്ങൾക്ക് ശേഷം എവർഗ്രീൻ മെലഡീസ് എയ്‌ൽസ്‌ഫോർഡ് അവതരിപ്പിച്ച ഗാനമേള അരങ്ങേറി. ബാബു, ജോബി, പദ്മകുമാർ, ജിനു, ഷൈനി, റിൻസി, ഡെൻസി, ജിസ്‌ന, ക്രിസ്‌റ്റി, മെലെനി, ജ്യുവൽ എന്നിവരടങ്ങുന്ന വലിയ ഗായകനിരയാണ് സദസ്സിനെ സംഗീതസാന്ദ്രമാക്കിയത്. ഗാനമേളയോടൊപ്പം മുതിർന്നവരും കുട്ടികളും അണിനിരന്ന സിനിമാറ്റിക് ഡാൻസ്, വിമൻസ് ഫോറം അവതരിപ്പിച്ച കിച്ചൻ ഓർക്കസ്ട്ര, കോമഡി സ്കിറ്റ് എന്നിവ ഏറെ പ്രശംസ പിടിച്ചു പറ്റി. ട്രസ്റ്റി അനൂപ് ജോണിന്റെ നേതൃത്വത്തിലാണ് മുതിർന്നവരുടെ കലാപരിപാടികൾ അരങ്ങേറിയത്.

കലാപരിപാടികൾക്ക് ശേഷം അക്കാഡമിക് അവാർഡ്, അറ്റൻഡൻസ്, ബൈബിൾ കലോത്സവത്തിൽ വിവിധ തലങ്ങളിൽ വിജയികളായവർ, പന്ത്രണ്ടാം ക്‌ളാസ് പൂർത്തിയാക്കിയവർ, അൾത്താരബാലന്മാർ, എന്നിവർക്കുള്ള സമ്മാനങ്ങൾ ഫാ. ടോമി എടാട്ട് വിതരണം ചെയ്തു. കൂടാതെ കഴിഞ്ഞ ഒരുവർഷക്കാലം സ്തുത്യർഹമായ സേവനം കാഴ്ചവച്ച ദേവാലയശുശ്രൂഷി ജോസുകുട്ടിയെയും, ട്രസ്റ്റിയും ഗായകസംഘത്തിന്റെ ലീഡറുമായ ജോബിയെയും പ്രത്യേകം അനുമോദിക്കുകയും സമ്മാനങ്ങൾ നൽകി ആദരിക്കുകയും ചെയ്തു. പൗരോഹിത്യ സ്വീകരണത്തിന്റെ ഇരുപതാം വാഷികം ആഘോഷിക്കുന്ന മിഷൻ ഡയറക്ടർ റവ. ഫാ. ടോമി എടാട്ടിന് മിഷനിലെ കുടുംബാംഗങ്ങൾ ഏവരും ഒന്നുചേർന്ന് അനുമോദനങ്ങൾ അർപ്പിച്ചു.

മിഷനിലെ കുടുംബാംഗങ്ങൾ പാകം ചെയ്ത് എത്തിച്ച രുചികരമായ വിഭവങ്ങൾ ചേർത്തൊരുക്കിയ സ്നേഹവിരുന്നോടുകൂടി ആഘോഷങ്ങൾക്ക് സമാപനമായി. വിമൻസ് ഫോറം പ്രസിഡന്റ് ഓമന ലിജോ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.

RECENT POSTS
Copyright © . All rights reserved