ലണ്ടനിൽ ഒരു ഗുരുവായൂരപ്പക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ശിവരാത്രി നൃത്തോത്സവം മാർച്ച് 11 ന് വിപുലമായി നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിച്ചുകൊള്ളൂന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ ഐക്യവേദിയുടെ ഫേസ്ബുക്ക് പേജ് വഴിയാണ് ഈ വർഷത്തെ നൃത്തോത്സവം സംഘടിപ്പിക്കുന്നത്.
പ്രമുഖ നർത്തകിയും അനുഗ്രഹീത കലാകാരിയുമായ ശ്രീമതി ആശാ ഉണ്ണിത്താനാണ് മുൻ വര്ഷങ്ങളിലേതുപോലെ ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവത്തിന് നേതൃത്വം നൽകുന്നത്.
ആശാ ഉണ്ണിത്താനോടൊപ്പം, ഭാരതത്തിൻ്റെ ദേശീയ നൃത്തരൂപങ്ങളിൽ ഒന്നായ ഭരതനാട്യത്തിൽ പ്രാവീണ്യം നേടിയ ശ്രീ വിനോദ് നായർ ശ്രീമതി ആരതി ജഗന്നാഥൻ, പ്രശസ്ത കവിയും ഗാന രചയിതാവുമായ ശ്രീ ഒ എൻ വി കുറുപ്പിന്റെ ചെറുമകളും, നർത്തകിയും നൃത്തസംവിധായകയുമായ ശ്രീമതി അമൃത ജയകൃഷ്ണൻ, ഈസ്റ്റ്ബോർണിലെ ദക്ഷിണ യുകെ ഡാൻസ് കമ്പനിയിലെ അനുഗ്രഹീത കലാകാരി ശ്രീമതി ദീപു, ക്‌ളാസിക്കൽ നൃത്തരൂപങ്ങളിലേതുപോലെതന്നെ സമകാലീക നൃത്തരൂപങ്ങളിലും പ്രാവീണ്യം നേടിയ ശ്രീമതി അപ്സര തുടങ്ങി യുകെയിലും ഇന്ത്യയിലും അറിയപ്പെടുന്ന നർത്തകരാണ് ഈ വർഷത്തെ ശിവരാത്രി നൃത്തോത്സവത്തിൽ പങ്കെടുക്കുന്നത്.
ലോകൈശ്വര്യത്തിനും രോഗമുക്തിക്കും ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നതിനോടൊപ്പം എല്ലാ സഹൃദയരെയും ശിവരാത്രി നൃത്തോത്സവത്തിലേക്ക് ഭഗവത് നാമത്തിൽ സ്വാഗതം ചെയ്യുന്നതായി ലണ്ടൻ ഹിന്ദു ഐക്യവേദിയെ പ്രതിനിധീകരിച്ച് ശ്രീ തെക്കുമുറി ഹരിദാസും, ശ്രീ തേമ്പലത്ത് രാമചന്ദ്രനും അറിയിച്ചു.
പ്രെസ്റ്റൻ .സുവിശേഷ പ്രഘോഷണം എന്നത് ഏറെ ഉത്തരവാദിത്വമുള്ള ഒരു പ്രവർത്തിയാണ് .മാമ്മോദീസയിലൂടെ നമുക്ക് ലഭിച്ചിരിക്കുന്ന ഈ ദൗത്യം മറ്റുള്ളവരിലേക്ക് സ്വന്തം ജീവിത സാക്ഷ്യത്തിലൂടെ പകർന്നു നൽകുക എന്നത് ഓരോരുത്തരുടെയും ദൗത്യമാണ് .മറ്റുള്ളവരെ ശിഷ്യപ്പെടുത്തുവാൻ കഴിയുന്നതാണ് സുവിശേഷത്തിന്റെ യഥാർത്ഥ ആനന്ദം .സുവിശേഷത്തിന്റെ ഈ ആനന്ദമറിയുവാൻ സ്വന്തം ജീവിത സാക്ഷ്യങ്ങളിൽ കൂടി ഹൃദയങ്ങളെ തൊടണമെന്ന് സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
സുവിശേഷവത്കരണം കാരുണ്യത്തിന്റെ പ്രവർത്തനമാണെന്നും മറ്റുള്ളവരുടെ ഹൃദയങ്ങളെ തൊടുന്ന രീതിയിൽ സുവിശേഷവത്കരണം നടത്താൻ സാധിക്കുമ്പോഴാണ്, ശിഷ്യപ്പെടുത്തുക എന്ന പ്രബോധനം പ്രാവർത്തികമാകുന്നതെന്നും കർദിനാൾ ഓർമിപ്പിച്ചു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഓൺലൈനിൽ ഒരുക്കിയ “സുവിശേഷത്തിന്റെ ആനന്ദം എന്ന “സുവിശേഷ വൽക്കരണ മഹാസംഗമം “ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.നമ്മൾ പഠിച്ചകാര്യങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കാനുള്ള ഉത്തരവാദിത്വം ഓരോ വിശ്വാസിക്കുമുണ്ട്. ഉദാരമായി നൽകുക എന്ന ദൗത്യമാണ് ഇതിലൂടെ നിർവഹിക്കപ്പെടുന്നത്. ശിഷ്യപ്പെടുത്തുക എന്ന പ്രബോധനമാണ് സുവിശേഷത്തിന്റെ ഈ പങ്കുവയ്ക്കലിലൂടെ വിശ്വാസികൾ ചെയ്യുന്നത്. ആരെയും നിർബന്ധിച്ചോ പ്രേരിപ്പിച്ചോ സ്വാധീനിച്ചോ അല്ല, മറിച്ച് സുവിശേഷത്തിന്റെ ആനന്ദത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുക എന്നതാണ് ശിഷ്യപ്പെടുത്തുക എന്ന പ്രബോധനം അർത്ഥ മാക്കുന്നത്. മറ്റുള്ളവരെ ബോധ്യപ്പെടുത്തുമ്പോഴാണ് സുവിശേഷം ആനന്ദകരമായ അനുഭവമായി മാറുന്നത്.
ഓരോരുത്തരും സ്വന്തം ജീവിതം കൊണ്ടുവേണം കർത്താവിനെ പ്രഘോഷിക്കേണ്ടത്. നമ്മുടെ ജീവിതങ്ങളിലൂടെ സാക്ഷ്യപെടുത്തതൊന്നും ആർക്കും സ്വീകാര്യമാവുകയില്ല . പ്രസംഗത്തേക്കാൾ സുവിശേഷം പ്രാവർത്തികമാക്കുന്ന ജീവിതങ്ങളാണ് മറ്റുള്ളവരെ ആകർഷിക്കുന്നത്. ഇത്തരത്തിലുള്ള ആകർഷണത്തിന്റെ സുവിശേഷമാണ് യഥാർത്ഥ ആനന്ദം നൽകുന്നത്.സമൂഹത്തിൽ മറ്റുള്ളവർക്കുവേണ്ടി നമ്മളെത്തന്നെ സമർപ്പിക്കണം. ഈ സമർപ്പണം കൂടുതലായി വേണ്ട കാലഘട്ടത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. സുവിശേഷവൽകരണം കാരുണ്യത്തിന്റെ പ്രവർത്തനമാകണം.
കാരുണ്യ പ്രവർത്തികളിൽനിന്നും നന്മയിൽനിന്നും നമുക്കുണ്ടാകുന്ന സന്തോഷമാണ് സുവിശേഷത്തിന്റെ ആനന്ദം. സമ്പത്തുണ്ടെങ്കിലും ആത്മാവിന്റെ ദാരിദ്ര്യം അനുഭവിക്കുന്നവർ സമൂഹത്തിൽ നിരവധിയാണ്. സുവിശേഷവുമായി ഇവരെ തേടിപ്പോകണമെന്നും കർദിനാൾ വിശ്വാസികളോട് അഭ്യർഥിച്ചു. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത അധ്യക്ഷൻ ബിഷപ് മാർ . ജോസഫ് സ്രാമ്പിക്കൽ മഹാസംഗമത്തിന് അധ്യക്ഷത വഹിച്ചു. “സന്തോഷത്തിന്റെ വാർത്തയായ സുവിശേഷം വെളിപാടായാണ് നമുക്ക് ലഭിച്ചിരിക്കുന്നത് .ഈ സന്തോഷത്തിന്റെ പേരും മുഖവും നസ്രായനായ ഈശോയാണ് . സുവിശേഷം ഒരു വ്യക്തിയാണ്, ആ വ്യക്തിയിൽ മാത്രമേ നമുക്ക് സന്തോഷിക്കുവാനും , പ്രാർത്ഥിക്കുവാനും, എല്ലാ ജീവിതാനുഭവങ്ങളിലും നന്ദി പറയുവാനും സാധിക്കുകയുള്ളൂ , പാപികളുടെ മാനസാന്തരത്തിലൂടെയാണ് സ്വർഗം ആനന്ദിക്കുന്നത് . ഈ ആനന്ദം അനുഭവിക്കുവാൻ നാം തയ്യാറാകണം . ഈ കരുണയുടെയും , സ്നേഹത്തിന്റെയും സദ്‌വാർത്ത സ്വീകരിക്കുന്നവരാകണം എല്ലാവരും .ഈ നോമ്പുകാലത്ത് വിശുദ്ധീകരണത്തിന് പ്രാധാന്യം നൽകണം തുടർന്ന് ഒരു നവ പന്തക്കുസ്താ അനുഭവത്തിലേക്ക് പുത്തൻ സുവിശേഷ വൽക്കരണത്തിലേക്ക് നീങ്ങണം അധ്യക്ഷ പ്രസംഗത്തിൽ മാർ സ്രാമ്പിക്കൽ പറഞ്ഞു .
സീറോ മലബാർ സഭയുടെ ചരിത്രത്തിൽ തന്നെ ഇദം പ്രഥമമായി ഓൺലൈനിൽ കൂടി സംഘടിപ്പിച്ച ഈ സുവിശേഷ സംഗമത്തിൽ കേരള സഭയിലെ അനുഗ്രഹീതരായ പത്തൊൻപത് വചനപ്രഘോഷകരാണ് യു കെ സമയം ഉച്ചക്ക് ഒന്നര മുതൽ അഞ്ചു മണി വരെ തുടർച്ചയായി സുവിശേഷ പ്രഘോഷണം നടത്തിയത്.പ്രശസ്ത വചന പ്രഘോഷകരായ ഫാ.ജോർജ് പനയ്ക്കൽ വി.സി, ഫാ.സേവ്യർ ഖാൻ വട്ടായിൽ, ഫാ.ഡൊമിനിക് വാളന്മനാൽ, ഫാ.ഡാനിയൽ പൂവണ്ണത്തിൽ, ഫാ.മാത്യു വയലാമണ്ണിൽ സിഎസ്ടി, സിസ്റ്റർ ആൻമരിയ എസ്എച്ച്, ഷെവ. ബെന്നി പുന്നത്തറ, തോമസ് പോൾ, സാബു ആറുതൊട്ടി, ഡോ.ജോൺ ഡി., സന്തോഷ് കരുമത്ര, മനോജ് സണ്ണി, സെബാസ്റ്റ്യൻ താന്നിക്കൽ, റെജി കൊട്ടാരം, ടി. സന്തോഷ് , സജിത്ത് ജോസഫ് , ജോസഫ് സ്റ്റാൻലി, പ്രിൻസ് വിതയത്തിൽ, പ്രിൻസ് സെബാസ്റ്റ്യൻ എന്നിവർ വചനം പങ്കുവച്ചു സംസാരിച്ചു.
ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത പ്രോട്ടോസിഞ്ചെലൂസ് മോൺ. ഡോ. ആന്‍റണി ചുണ്ടലിക്കാട്ട് മോഡറേറ്ററായിരുന്നു. സിഞ്ചെലുസ് മോൺ. ജോർജ് ചേലയ്ക്കൽ സ്വാഗതവും രൂപത സുവിശേഷവത്കരണ കോ-ഓർഡിനേറ്റർ ഡോ.ജോസി മാത്യു നന്ദിയും പറഞ്ഞു. സീറോ മലബാർ സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓൺലൈൻ സുവിശേഷ പ്രഘോഷണ മഹാ സംഗമത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവരെയും ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ അഭിനന്ദിച്ചു.
സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
ക്ഷണികമായ വസ്തുവകകള്‍ വീതിച്ച് കൊടുക്കാന്‍ വേണ്ടി പിതാവിനെ ഉപദേശിക്കണേ എന്നും പറഞ്ഞ് വികാരിയച്ചതായ എന്റെയടുത്തു വരുന്ന മക്കളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന കാലമാണിത്. മാതാപിതാക്കന്മാര്‍ മക്കളെ ജീവിതത്തിന്റെ അവസാനം വരെ പിന്‍ഗമിച്ചിട്ടും മാതാപിതാക്കന്മാരാണ് ഇവരെന്ന ബോധം മക്കള്‍ക്ക് പൂര്‍ണ്ണമായും ഉണ്ടോ എന്ന ചിന്ത ആത്മശോധനാ പരമായി നമ്മുടെ ജീവിതത്തിലുണ്ടാവണം.
കുറവിലങ്ങാടിന്റെ സുവിശേഷം.
ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ വിശുദ്ധ കുര്‍ബാന മധ്യേ നല്‍കിയ സന്ദേശത്തിന്റെ പ്രസക്ത ഭാഗങ്ങളാണിത്. പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
മന്ന 843. തങ്ങളില്‍ ആരാണ് വലിയവനെന്ന് തര്‍ക്കിക്കുന്ന സഹോദരങ്ങള്‍. അവരുടെ ഉയര്‍ച്ചെയ്ക്കു വേണ്ടിയുള്ള പരിശ്രമത്തെ അസൂയ്യയോടു കൂടെ കാണുന്ന കൂട്ടുകാര്‍.
നമ്മുടെ ജീവിതവുമായി തുലനം ചെയ്താല്‍ ഇതുമായി നമ്മുടെ ജീവിതത്തിന് ബന്ധമുണ്ടോ??
നോമ്പിലെ മൂന്നാം ഞായറില്‍ ഫാ. ബിനോയ് ആലപ്പാട്ടൊരുക്കുന്ന നോമ്പുകാല സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം കാണാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
ഫാ. ഹാപ്പി ജേക്കബ്ബ്
സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
ഇന്നത്തെ കാലഘട്ടങ്ങളില്‍ സാധാരണ നമ്മള്‍ എത്തപ്പെടുന്ന ഒരു
മേഖലയാണ് സാമൂഹികസേവനം. വലിയ മുതല്‍ മുടക്കോ
ആത്മാര്‍ത്ഥതയോ ഇല്ലാതെ തന്നെ നമ്മള്‍ ശ്രദ്ധിക്കപ്പെടും എന്ന ഒരു
തോന്നല്‍ ആയിരിക്കാം ഇതിന്റെ പിന്നില്‍. ധാരാളം സാമൂഹിക
സംഘടനകള്‍ നമ്മുടെ മധ്യേ ഉയര്‍ത്തെഴുന്നേല്‍ക്കാറുണ്ട്. ചിലതൊക്കെ
കുറേ കാലം കഴിയുമ്പോള്‍ എങ്ങോട്ട് പോയി എന്ന് അന്വേഷിച്ചാല്‍
പോലും കണ്ടെത്താന്‍ സാധിക്കുകയില്ല. എന്നാല്‍ മറ്റു ചിലതാകട്ടെ
സമൂഹത്തില്‍ വളരെ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുവാന്‍
പര്യാപ്തമായിട്ടുള്ളതാണ്. അതുപോലെതന്നെയാണ് ഇതിന്റെ
നേതൃത്വത്തില്‍ കടന്നുവരുന്നവരും. സേവനം മുഖമുദ്ര ആക്കിയിട്ട് ഉള്ളവര്‍
തങ്ങളുടെ സമയവും കുടുംബവും സ്‌നേഹബന്ധങ്ങളും ഒക്കെ മാറ്റി
വച്ചിട്ടാണ് അവര്‍ സമൂഹത്തെ സേവിക്കുവാന്‍ ഇറങ്ങുന്നത്. എന്നാല്‍
മറ്റു ചിലരാകട്ടെ ചില ഗൂഢലക്ഷ്യങ്ങള്‍ മുന്നില്‍ വച്ച് അതിലേക്കുള്ള
ചവിട്ടുപടിയായി ഈ മേഖലയെ വിനിയോഗിക്കും. അവര്‍ക്ക് സമൂഹവും
സേവനവും ഒന്നുമല്ല വലുത് തന്റെ ലക്ഷ്യം മാത്രം. എന്നാല്‍
ഇതിലൊന്നും പെടാതെ ആരുടെയും ശ്രദ്ധ പിടിച്ചു പറ്റാതെ സേവനവും
ശുശ്രൂഷയും ജീവിത കാലം മുഴുവന്‍ ചെയ്യുന്ന ധാരാളം ആളുകളും
നമ്മുടെ ഇടയില്‍ ഉണ്ട്. ഇങ്ങനെ ഉള്ളവരെ പറ്റി അവരുടെ ജീവിത
കാലശേഷം ആയിരിക്കാം നാം പോലും അറിയുന്നത്.
ഈ പരിശുദ്ധമായ വലിയനോമ്പിലെ മൂന്നാമത്തെ ആഴ്ച
ആരംഭിക്കുമ്പോള്‍ ഇപ്രകാരമുള്ള ഒരു സാമൂഹിക സേവനവും
അതിലൂടെ ലഭിച്ച സൗഖ്യവുമാണ് ചിന്ത ഭാഗം ആയിട്ടുള്ളത്. വിശുദ്ധ
മാര്‍ക്കോസിന്റെ സുവിശേഷം രണ്ടാം അധ്യായം ഒന്നു മുതല്‍ പന്ത്രണ്ട്
വരെയുള്ള വാക്യങ്ങളില്‍ ഇത് പ്രതിപാദിച്ചിട്ടുണ്ട്. കര്‍ത്താവ് ഒരു
ഭവനത്തില്‍ പ്രസംഗിച്ചുകൊണ്ടും പഠിപ്പിച്ചു കൊണ്ടും ഇരിക്കുകയായിരുന്നു. സാധാരണക്കാര്‍
ഉണ്ടായിരുന്നു, ആവശ്യങ്ങളില്‍ ഇരിക്കുന്നവര്‍ ഉണ്ടായിരുന്നു, രോഗ
സൗഖ്യത്തിനുവേണ്ടി വന്നവര്‍ ഉണ്ടായിരുന്നു, എന്തുസംഭവിക്കുമെന്ന്
കാണുവാന്‍ വേണ്ടി വന്നവര്‍ ഉണ്ടായിരുന്നു, ചെയ്യുന്ന കാര്യങ്ങളുടെ
കുറ്റം കണ്ടുപിടിക്കാന്‍ തക്കവണ്ണം സമൂഹത്തിലെ ഉന്നതരും അവിടെ
ഉണ്ടായിരുന്നു. ന്യായപ്രമാണ വാക്കുകളെ അക്ഷരംപ്രതി
പ്രവര്‍ത്തിക്കുവാന്‍ ശഠിക്കുന്ന പരീശന്മാരും ന്യായപ്രമാണത്തെ
വ്യാഖ്യാനിക്കുന്ന ശാസ്ത്രിമാരും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു.
ഈ ആള്‍ക്കൂട്ടത്തിന് നടുവിലേക്കാണ് സാമൂഹികപ്രതിബദ്ധത
തോളിലേറ്റി നാലുപേര്‍ ഒരുവനെയും കൊണ്ട് കടന്നു വരുന്നത്. ഈ നാലു
പേര്‍ ആരാണെന്നോ അവരുടെ പേര് എന്താണെന്നോ ഈ രോഗിയും
ആയിട്ടുള്ള ബന്ധം എന്താണെന്നോ ഒന്നും ഇവിടെ പറയുന്നില്ല. ഒരു
ലക്ഷ്യമേ അവരുടെ മുന്നില്‍ ഉണ്ടായിരുന്നുള്ളൂ ഏതുവിധേനയും ഇവനെ
കര്‍ത്താവിന്റെ മുന്നിലെത്തിക്കണം. പ്രതിബന്ധങ്ങള്‍ കോട്ടപോലെ മുമ്പില്‍
നില്‍ക്കുകയാണ്. ഒരു വിധേനയും മുന്‍പോട്ടു പോകാന്‍ പറ്റുന്നില്ല.
വിശ്വാസ സമൂഹം മതില്‍ പോലെ നില്കുന്നു. ഇവിടെ നാം
ചിന്തിക്കേണ്ടത് ഇതുപോലെയുള്ള പല അവസരങ്ങളും നമ്മുടെ
സമൂഹത്തില്‍ ഉണ്ടായിട്ടുണ്ട്. കര്‍ത്താവു നമ്മുടെ മദ്ധ്യേ ഉണ്ട്. രോഗികള്‍
നമ്മുടെ ഇടയില്‍ ഉണ്ട്. അവരെ സൗഖ്യത്തിനുവേണ്ടി ഒരുക്കുന്നവരും
ശുശ്രൂഷിക്കുന്നവരും നമ്മുടെ ഇടയില്‍ ഉണ്ട്. ഇതുപോലെ
പ്രതിബന്ധങ്ങള്‍ ആയി നാമും നിന്നിട്ടില്ലേ?? ഒരുവനെ പോലും
ദൈവമുമ്പാകെ കടത്തിവിടാന്‍ മനസ്സില്ലാതെ പല വാതിലുകളും നാം
അടച്ചിട്ടില്ലേ?? പല രോഗികളെയും അവരുടെ അവസ്ഥകളെയും മറന്നു
നമ്മുടെ സ്ഥാനങ്ങള്‍ ഉറപ്പിച്ചു നാം നിന്നിട്ടില്ലേ?? പ്രസംഗം കേട്ട് നിന്ന
ഈ വ്യക്തികളെ പോലെ നാമും പ്രവര്‍ത്തി ഇല്ലാത്തവരായി ആയി
തീര്‍ന്നിട്ടില്ലേ??
എന്നാല്‍ ഈ നാല് പേരും കഠിനമായ തീരുമാനവുമായി ആണ് വന്നത്.
എന്തെല്ലാം പ്രതിബന്ധങ്ങള്‍ തങ്ങളുടെ മുന്‍പില്‍ ഉണ്ടെങ്കിലും
കര്‍ത്താവിന്റെ സന്നിധിയില്‍ എത്തും വരെയും അവയൊക്കെ തരണം
ചെയ്യുവാന്‍ അവര്‍ തീരുമാനിച്ചു. ന്യായമായും നാം ചിന്തിക്കുമ്പോള്‍
ഒന്നുകില്‍ അവര്‍ സ്‌നേഹിതരായിരിക്കാം കുടുംബാംഗങ്ങള്‍
ആയിരിക്കാം എന്നാല്‍ ഞാന്‍ ആഗ്രഹിക്കുന്നത് അവര്‍ സമൂഹത്തിന്റെ
പ്രതിനിധികള്‍ ആയിരിക്കണം എന്നാണ്. ഇവിടെയാണ് ആദ്യ ഭാഗത്ത്
പറഞ്ഞ സാമൂഹിക സേവനത്തിന്റെ ഉത്തരവാദിത്വം എടുത്തു
കാണിക്കുന്നത്. നമ്മളില്‍ ഒരുവനോ നമ്മുടെ മധ്യേ ഒരു കുടുംബത്തിനോ
ആവശ്യം വന്നാല്‍ നമ്മുടെ ഉത്തരവാദിത്വം എന്താണ് എന്ന് ഈ ഭാഗം
ഓര്‍മ്മപ്പെടുത്തുന്നു. എന്നാല്‍ ഏതുവിധേനെയും എന്ത് ത്യാഗം സഹിച്ചും
ലാഭനഷ്ടങ്ങള്‍ നോക്കാതെ ലക്ഷ്യം മാത്രം നോക്കി പ്രവര്‍ത്തിക്കുന്ന
വ്യക്തികളും ഉണ്ട്. അവരുടെ പ്രതിനിധികളാണ് ഈ നാലു പേര്‍. ഈ
നോമ്പില്‍ ഈ നാലു പേരിലൊരുവന്‍ നമ്മള്‍ ആയിക്കൂടെ?? ഇവിടെ അവര്‍
ചെയ്തത്, ജനസമൂഹം മതില്‍ ആയി നിന്നെങ്കില്‍ അതിനും മുകളില്‍
നാം ആശ്രയിക്കുന്ന മേല്‍ക്കൂര തന്നെ അവര്‍ പൊളിച്ചു നീക്കുന്നു.
എന്തിനു വേണ്ടി? കര്‍ത്താവിനെ ഒന്നു കാണാന്‍! തങ്ങളുടെ ആവശ്യം
ഒന്ന് നടത്തി എടുക്കാന്‍! അവരുടെ മുമ്പില്‍ രണ്ടു സാധ്യതകളെ ഉള്ളൂ.
ഒന്നുകില്‍ മേല്‍ക്കൂര പൊളിക്കാം അല്ലെങ്കില്‍ തിരികെ പോകുക. ലക്ഷ്യം
മാര്‍ഗ്ഗത്തെ സാധൂകരിക്കുമല്ലോ. തങ്ങളുടെ സൗകര്യങ്ങളെക്കാള്‍ അവര്‍ക്ക്
പ്രധാനം അവരുടെ കൂട്ടുകാരന്റെ സൗഖ്യം ആയിരുന്നു. ഈ നാലു പേര്‍
മേല്‍ക്കൂര പൊളിച്ച് കട്ടിലോട്കൂടി അവനെ കര്‍ത്തൃ സന്നിധിയില്‍
എത്തിച്ചു. അവരുടെ വിശ്വാസം കണ്ടിട്ട് അവനെ സൗഖ്യമാക്കുന്നു.
അവനെ തളര്‍ത്തിയിരുന്ന പാപ ബന്ധനങ്ങളുടെ കെട്ടുകളെ കര്‍ത്താവ്
തകര്‍ക്കുകയാണ്. ശയ്യാവലംബിയായി ഇരുന്ന അവന്റെ സൗഖ്യത്തിന്
കാരണമായതു ആ നാലുപേരുടെ വിശ്വാസം. ഇതല്ലേ സാമൂഹ്യ
പ്രവര്‍ത്തകരുടെ പ്രതിബദ്ധത?
എല്ലാ പ്രതിബന്ധങ്ങളെയും തകര്‍ക്കുവാന്‍ അവരുടെ വിശ്വാസത്തിന്
കഴിഞ്ഞു. ആലോചനകളിലും തീരുമാനങ്ങളിലും സ്ഥിരത വരണമെങ്കില്‍
വിശ്വാസത്തിന്റെ പൂര്‍ത്തീകരണം വന്നിരിക്കണം. നമ്മുടെ
വിശ്വാസവും പ്രവര്‍ത്തനവും നിഷ്‌കളങ്കമാണെങ്കില്‍ പ്രതിഫലേച്ഛ
ആഗ്രഹിക്കാത്തത് ആണെങ്കില്‍ നിശ്ചയമായും ദൈവം കൂടെ ഉണ്ടാകും.
എന്നാല്‍ സാധാരണ വിശ്വാസികള്‍ വിശ്വാസം ഉണ്ട് എന്ന് പറയുകയും
അവരില്‍ പ്രവര്‍ത്തി ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ തങ്ങള്‍
വിശ്വസിക്കുന്ന വിശ്വാസത്തിന് എന്ത് ഫലമുണ്ട്? ദൈവ സ്‌നേഹത്തിന്
ജാതിയോ മതമോ ഇല്ല. എന്നാല്‍ മനുഷ്യന്‍ അതിര്‍വരമ്പുകള്‍ സൃഷ്ടിച്ച്
ദൈവത്തെ പോലും ജാതീയന്‍ ആക്കുന്നു. സ്‌നേഹിക്കുന്ന, സൗഖ്യം
നല്‍കുന്ന ദൈവം നമ്മെ വിളിക്കുന്നു. നിങ്ങള്‍ എന്റെ അടുക്കല്‍
വരുവിന്‍ ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. നമ്മുടെ ആത്മീക നിലവാരം
വച്ച് നോക്കിയാല്‍ ഇതെല്ലം അറിയാം എങ്കിലും ഞാന്‍ ദൈവത്തിന്റെ
അടുത്ത് പോകില്ല , ആരെയും പോകാന്‍ അനുവദിക്കില്ല എന്ന
മനോഭാവം ആണ് വെച്ച് പുലര്‍ത്തുന്നത്.
രോഗിക്കു പാപമോചനം ലഭിക്കുന്നു, സമൂഹം അവരുടെ കര്‍ത്തവ്യം
നിറവേറ്റുന്നു ,ദൈവം അവരില്‍ പ്രീതിപ്പെടുന്നു. ഈ നോമ്പില്‍ ദൈവ
വിശ്വാസത്തോടെ ദൈവ സന്നിധിയില്‍ ആയി ആവശ്യങ്ങളില്‍
ഇരിക്കുന്നവരെ സേവിക്കുവാനുള്ള സാമൂഹിക പ്രതിബദ്ധത
നമുക്കുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു .
സ്‌നേഹത്തോടെ
ഹാപ്പി ജേക്കബ് അച്ചന്‍
മെട്രിസ് ഫിലിപ്പ്
കല്ലും മണ്ണും മുള്ളുകളും നിറഞ്ഞ വഴിയിലൂടെ, ഭാരം നിറഞ്ഞ കുരിശും ചുമന്നുകൊണ്ട്, അങ്ങ് പീലാത്തോസിന്റെ അരമന മുതൽ ഗാഗുൽത്താവരെ നീണ്ടു നിൽക്കുന്ന യേശുനാഥന്റെ, യാത്രയുടെ അനുസ്മരണത്തിന്റെ നാളുകൾ ആണ് ഇപ്പോൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. പീലാത്തോസിന്റെ അരമനയിൽ, കുറ്റം ചെയ്യാത്തവൻ, കുറ്റക്കാരനായി, നിൽക്കുമ്പോൾ, യേശുനാഥന്റെ മനസ്സിൽ, നിറഞ്ഞുനിൽക്കുന്ന, നൊമ്പരം എത്ര വലുതായിരിക്കും. ഗെത് സമേൻ തോട്ടത്തിൽ ഇരുന്നുകൊണ്ട്, പിതാവേ കഴിയുമെങ്കിൽ, ഈ പാനപാത്രം, എന്നിൽ നിന്നും അകറ്റണമേ എന്ന് പ്രാർത്ഥിക്കുന്നതും, എങ്കിലും എന്റെ ഇഷ്ട്ടം അല്ല, അങ്ങയുടെ ഇഷ്ട്ടം നിറവേറട്ടേ, എന്നും പറയുന്ന യേശുനാഥൻ, തന്റെ പീഡാനുഭവും ഉദ്ധാനവും മുന്നേ പ്രവചിച്ചിരുന്നു. വി. ബൈബിളിൽ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു, “മനുഷ്യപുത്രൻ വളരെയേറെ സഹിക്കുകയും, ജനപ്രമാണികൾ, പുരോഹിതപ്രമുഖൻമാർ, നിയമജ്ഞർ, എന്നിവരാൽ തിരസ്കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നാം ദിവസം ഉയർപ്പിക്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു” (Luke 9:22).
“മനുഷ്യപുത്രൻ മനുഷ്യരുടെ കൈകളിൽ ഏൽപ്പിക്കപ്പെടാൻ പോകുന്നു” (Luke 9:44).
എന്റെ ജെറുസലേം യാത്രയിൽ, പീലാത്തോസിന്റെ അരമനക്കുള്ളിൽ, ഉള്ള തടവറകൾ കാണുവാൻ സാധിച്ചിരുന്നു. അതിൽ, ഏറ്റവും ആഴത്തിൽ ഉള്ള ഒരു ഇടുങ്ങിയ തടവറക്കുള്ളിലേയ്ക്ക് യൂദൻമാർ, കൈകളിൽ കയർ കെട്ടി, ഒരു കൊടും കുറ്റവാളിയെ പോലെ യേശുവിനെ ഇറക്കികിടത്തിയിരുന്നു. കണ്ണീരും, രക്തവും പറ്റിപിടിച്ച ആ തടവറയ്ക്കുള്ളിൽ, നിൽക്കുമ്പോൾ, ഓരോ വിശ്വാസികളും സ്വയം ഉരുകിതീരുന്ന നൊമ്പരം അനുഭവിക്കും.
പിറ്റേന്ന് രാവിലെ മുതൽ വിചാരണ തുടങ്ങി. പീലാത്തോസ്, അവനിൽ കുറ്റം ഒന്നും കാണുന്നില്ല. ഓശാന നാളിൽ സൈത്തിൻ കൊമ്പുകളും വീശി, ദാവീദിന്റെ പുത്രന് ഓശാന ഓശാന എന്ന് ആർത്തുവിളിച്ചു എതിരേറ്റവരും ഇന്ന് തള്ളിപറഞ്ഞു കഴിഞ്ഞു. അന്നത്തെ കൊടും കുറ്റവാളികൾക്ക് നൽകുന്ന ശിക്ഷ കുരിശു മരണം ആണ്. കുറ്റം ചെയ്തവരെ മാത്രം,ശിക്ഷ വിധിക്കുന്ന, പീലാത്തോസ് അവസാനം കുറ്റം ചെയ്യാത്ത യേശുവിനെ കുരിശ് മരണത്തിനുള്ള വിധിവാചകം ഉച്ചരിച്ചു.
ഭാരമുള്ള കുരിശ് ചുമന്നുകൊണ്ടുള്ള, യാത്ര ആരംഭിക്കുന്നതിന് മുന്നേയും ശേഷവും അതിക്രൂരമായ പീഡനങ്ങൾ ആണ് യേശുവിന് ലഭിച്ചത്. തന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്നവർ ആരുമില്ല, ഏറ്റവും വിശ്വസ്ഥനായ, പത്രോസ് വരെ തള്ളിപറഞ്ഞു. കോഴി കൂവുന്നതിന് മുന്നേ നീ മൂന്ന് പ്രാവശ്യം എന്നെ തള്ളിപറയും എന്ന് നേരത്തേ പ്രവചിച്ച യേശുവിനെകുറിച്ച് പത്രോസ് അപ്പോൾ ഓർത്തു കരഞ്ഞു. ജെറുസലേം ദേവാലയം കല്ലിൻ മേൽ കല്ലിലാതെ നശിക്കുകയും മൂന്ന് ദിവസം കൊണ്ട് പുനരുദ്ധരിക്കും എന്ന് പറഞ്ഞ യേശു. ലോകപാപങ്ങൾക്ക് പരിഹാരമായി, കുരിശുമരണം സ്വയം ഏറ്റെടുത്ത യേശുവിന് വേണ്ടി നമുക്കും കുരിശിന്റെ വഴിയിലൂടെ സഞ്ചരിക്കാം.
പതിനാല് സ്ഥലങ്ങൾ കടന്ന് പോയി വേണം, കാൽവരിയിലെ, ഗാഗുൽത്താമലയിലേയ്ക്കുള്ള അവസാനയാത്ര എത്തി ചേരാൻ. ഓരോ സ്ഥലങ്ങളിലും ഓരോ സംഭവങ്ങൾ നടക്കുന്നു. ഈശോമിശിഹാ മരണത്തിന് വിധിക്കപ്പെടുന്ന ഒന്നാം സ്ഥലം മുതൽ, കുരിശു ചുമക്കുന്നു, കല്ലുകൾ നിറഞ്ഞ വഴിയും, ഭാരമുള്ള കുരിശും, വിറക്കുന്ന കാലുകളും കൊണ്ട് മൂന്ന് പ്രാവശ്യം യേശു വീഴുന്നതും, തന്റെ മാതാവിനെ വഴിയിൽ വെച്ചു കണ്ടപ്പോൾ ഉണ്ടായ വേദന ഹൃദയം തകർക്കുന്നതായിരുന്നു.
കുരിശു യാത്ര മുന്നോട്ട് പോകുംതോറും, യേശു തളർന്നു കൊണ്ടിരുന്നു. അപ്പോൾ, ശിമയോൻ എന്നൊരാൾ വയലിൽ നിന്ന് വരുന്നതും, യേശുവിന്റെ കുരിശു ചുമക്കുവാൻ, പട്ടാളക്കാർ നിർബന്ധിക്കുകയും ചെയ്യുന്നു. യാത്ര മുന്നോട്ട് പോകുന്ന വഴിയിൽ വച്ച് , ഭക്തയായ വെറോണിക്കയ്‌ക്ക് മിശിഹായുടെ തിരുമുഖം തുടയ്ക്കുവാൻ ഭാഗ്യമുണ്ടായി.
ജെറുസലേം പഴയ പട്ടണത്തിന് ചുറ്റിലും, വലിയ കോട്ട മതിൽ പണിതിട്ടുണ്ട്. ഇതിനുള്ളിലൂടെയാണ്, യേശുവിന്റെ കുരിശു ചുമന്നുകൊണ്ടുള്ള അവസാന യാത്ര. ഈ കോട്ടയ്ക്കുള്ളിൽ, നിരവധി ചെറിയ ചെറിയ തെരുവുകൾ ഉണ്ട്. യേശു ഈ വഴികളിലൂടെ, സഞ്ചരിക്കാറുണ്ടായിരുന്നു. അതിനാൽ, അവിടെയുള്ള സ്ത്രീ ജനങ്ങൾ ഉൾപ്പടെയുള്ള ആളുകൾക്ക്, യേശുവിനെ അറിയാം. വലിയ ആരവങ്ങളോടു കൂടി പോകുന്ന, കുരിശു യാത്ര, എന്തെന്ന് കാണുവാൻ സ്ത്രീകൾ ഓടി എത്തി, തങ്ങൾക്ക് പരിചിതനായ യേശുവിനെ കണ്ടപ്പോൾ അവർ വാവിട്ട് കരഞ്ഞു. എന്നാൽ യേശു അവരെ ആശ്വസിപ്പിക്കുന്നു.
ആ യാത്ര കാൽവരികുന്നിൻ മുകളിൽ എത്തി ചേർന്നു, തുടർന്ന് യൂദന്മാർ യേശുവിന്റെ വസ്ത്രങ്ങൾ ഉരിഞ്ഞു നീക്കി, മീറ കലർത്തിയ വീഞ്ഞു കുടിക്കാൻ കൊടുത്തു. അവശനായ യേശുവിനെ, കുരിശിൽ പിടിച്ചു കിടത്തി, കൈകളിൽ, ആണികൾ അടിച്ച ശേഷം, രണ്ട് കള്ളൻമാരുടെ നടുവിൽ, കുരിശിൽ തറച്ചു. കുരിശിൽ കിടന്നുകൊണ്ട് ശത്രുക്കൾക്ക് വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് ജീവൻ വെടിഞ്ഞു. അപ്പോൾ ഭൂമിയിളകി, ഭൂമി അന്ധകാരമായി തീർന്നു. യേശു നീതിമാൻ ആയിരുന്നു എന്ന് ഇതെല്ലം കണ്ടപ്പോൾ ഒരു ശതാധിപൻ വിളിച്ചുപറഞ്ഞു.
ലോകത്തിന് പുതിയ ഒരു വെളിച്ചം പകർന്നു നൽകാൻ, കാലിതൊഴുത്തിൽ പിറന്നുവീണ ആ ഉണ്ണി യേശുവിനെ വളർത്തി വലുതാക്കിയ, മാതാവിന്റെ മടിയിൽ, മരിച്ചു കിടക്കുന്ന, തന്റെ പ്രീയ പുത്രന് അന്ത്യചുംബനം നൽകുമ്പോൾ, ഒരു പട്ടാളക്കാരൻ, കുന്തം കൊണ്ട് കുത്തിയ വിലാപ്പുറത്തു നിന്ന് രക്തവും വെള്ളവും ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു.
പീലാത്തോസിന്റെ അനുവാദത്തോടെ, പുതിയതായുള്ള, ഒരു കല്ലറയിൽ, പരിമള ദ്രവ്യങ്ങൾ കൊണ്ട് പൊതിഞ്ഞ് യേശുവിന്റെ മൃതദേഹം സംസ്‌കരിച്ചു. മൂന്നാം നാൾ ഉയർത്തെഴുന്നേറ്റ്, ലോകത്തിന്റെ മുൻപിൽ, ഒരു പുതിയ അധ്യായം തുറന്നു കാട്ടുകയായിരുന്നു യേശു നാഥൻ.
ഈ നോമ്പുകാലം, ഓരോ വിശ്വവാസികൾക്കും പരിവർത്തനത്തിന്റെയും, ചെയ്തുപോയ പാപങ്ങൾക്കുള്ള പരിഹാരമായി, ഈ കുരിശിന്റെ വഴി നമുക്ക് ഉപകാരപ്പെടണം. ഓരോ പ്രാവശ്യവും, നമുക്ക്, യേശു അനുഭവിച്ച, വേദനയുടെ, ചെറിയ അളവ് നമുക്കും അനുഭവിക്കാൻ സാധിച്ചെങ്കിൽ, ഈ നോമ്പുകാലം, ഏറ്റവും വിജയകരമായിരിക്കും…
സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
നോമ്പ് കാലം ഒരു തിരിച്ച് വരവിന്റെ കാലഘട്ടമാണ്. അനുതാപത്തോടു കൂടെ ധൂര്‍ത്ത പുത്രന്റെ വരവ് കാത്തിരിക്കുന്ന പിതാവിനേപ്പോലെ, നമ്മുടെ വരവും കാത്തിരിക്കുന്ന ഒരു ദൈവമുണ്ട് എന്ന തിരിച്ചറിവ് നമുക്കുണ്ടാകട്ടെ. അനുതാപം എന്ന് പറയുന്നത് ആയിരിക്കുന്നിടത്തു നിന്നും ആയിരിക്കേണ്ടിടത്തേയ്ക്കുള്ള യാത്രയാണ്.
ഫാ. ബിനോയ് ആലപ്പാട്ട് ഒരുക്കുന്ന നോമ്പ് കാല ചിന്തകള്‍ ‘സൗമാ റംമ്പാ’ മന്ന എന്ന സ്ഥിരം പംക്തിയിലൂടെ ഈസ്റ്റര്‍ ദിനം വരെ മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
മന്ന 842 ന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
ബ്രിട്ടണ്‍ രൂപതയില്‍ നാളെ നടക്കാനിരിക്കുന്ന സുവിശേഷവല്‍ക്കരണ ഓണ്‍ലൈന്‍ സമ്മേളനത്തിന് സ്വാഗതമരുളി പ്രശസ്ത കരിസ്മാറ്റിക് ധ്യാനഗുരു റവ. ഫാ. ജോര്‍ജ്ജ് പറയ്ക്കല്‍ vc. രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, അദ്ദേഹത്തിന് നല്‍കിയ പരിശുദ്ധാത്മാവിന്റെ പ്രേരണയനുസരിച്ച് മലയാളക്കരയിലെ ഒട്ടേറെ ധ്യാന പ്രാസംഗികരെ ഒരു വേദിയില്‍ അണിനിരത്തിക്കൊണ്ട് ഒരു ഷെയറിംഗ് സെഷന്‍ സംഘടിപ്പിച്ചിരിക്കുകയാണ്. ഈ സുവിശേഷവല്‍ക്കരണ സമ്മേളനത്തിലേയ്ക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി അദ്ദേഹം അറിയ്ച്ചു.
വീഡിയോ കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത സംഘടിപ്പിക്കുന്ന ‘സുവിശേഷത്തിന്റെ ആനന്ദം’ എന്ന് നാമകരണം ചെയ്ത സുവിശേഷവല്‍ക്കരണ ഓണ്‍ലൈന്‍ കോണ്‍ഫ്രന്‍സ് രൂപതാധ്യക്ഷന്‍ മാര്‍. ജോസപ്പ് സ്രാമ്പിക്കലിന്റെ അദ്ധ്യക്ഷതയില്‍ നടക്കും. ഉച്ചതിരിഞ്ഞ് 1.30 ന് ഓണ്‍ലൈനില്‍ ആരംഭിക്കുന്ന സമ്മേളനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. സുവിശേഷവല്‍ക്കരണത്തെ ത്വരിതപ്പെടുത്തുന്നതിനായി നടത്തുന്ന പ്രസ്തുത സമ്മേളനത്തില്‍ അനുഗ്രഹീത വചനപ്രഘോഷകരായ ഫാ. ജോര്‍ജ്ജ് പനയ്ക്കല്‍ vc, ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍, ഫാ. ഡൊമിനിക് വളവനാല്‍, ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍, ഫാ. മാത്യൂ വയലമണ്ണില്‍, സി. ആന്‍മരിയ SH, ഷെവലിയാര്‍ ബെന്നി പുന്നത്തുറ എന്നിവരെക്കൂടാതെ ബ്രദറുമാരായ തോമസ് പോള്‍, സാബു ആറ്‌തൊട്ടിയില്‍, ഡോ. ജോണ്‍ D, സന്തോഷ് കരുമാത്ര, മനോജ് സണ്ണി, സെബാസ്റ്റ്യന്‍ താന്നിയ്ക്കല്‍, റെജി കൊട്ടാരം, സന്തോഷ് T, സജിത് ജോസഫ്, ജോസഫ് സ്റ്റാന്‍ലി, പ്രിന്‍സി വിതയത്തില്‍, പ്രിന്‍സ് സെബാസ്റ്റ്യന്‍, എന്നിവര്‍ വചന സന്ദേശം നല്‍കും.
സുവിശേഷവല്‍ക്കരണ സമ്മേളനത്തിന്റെ വിജയത്തിനായി എല്ലാവരുടെയും പ്രാര്‍ത്ഥന യാചിച്ചു കൊണ്ട് ഈ സമ്മേളനത്തിലേയ്ക്ക് രൂപതയിലുള്ള എല്ലാവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയ്ച്ചു.
യൂ ട്യൂബിലും ഫേസ് ബുക്കിലും തല്‌സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
Message from Mar Joseph Srampickal.
സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
ഈശോയുടെ അധികാരം. അധികാരം അര്‍ഹിക്കപ്പെടുന്നവരുടെതാണ്. ആധികാരികത സ്വീകരിക്കുന്നവന്‍ കപടതയും കാപട്യമില്ലാത്തവനും കാരുണ്യമൂര്‍ത്തിയും നന്മ വിളമ്പുന്നവനുമായിരിക്കണം. ദൈവീകതയില്‍ നിറഞ്ഞു കൊണ്ട് ചുറ്റുവട്ടങ്ങള്‍ക്ക് നന്മ കൊടുക്കുന്നവനാവണം യഥാര്‍ത്ഥ അധികാരി. ആധികാരികതയില്‍ ഉറച്ച് നില്ക്കുന്ന അധികാരി പലപ്പോഴും വിമര്‍ശനത്തിനും ചോദ്യം ചെയ്യപ്പെടലിനുമൊക്കെ വിധേയനായി മാറ്റപ്പെടുന്നുമുണ്ട്. ഫാ. ബിനോയ് ആലപ്പാട്ട് ഒരുക്കുന്ന നോമ്പ് കാല ചിന്തകള്‍ ‘സൗമാ റംമ്പാ’ മന്ന എന്ന സ്ഥിരം പംക്തിയിലൂടെ ഈസ്റ്റര്‍ ദിനം വരെ മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
മന്ന 841 ന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.