Spiritual

ബർമിങ്ഹാം : നാളെയുടെ വാഗ്ദാനങ്ങളെ യേശുവിൽ ഐക്യപ്പെടുത്തുവാൻ,അവർ അനുദിനം വിശുദ്ധിയിൽ വളരാൻ, വിശുദ്ധ ജീവിതങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് അഭിഷേകാഗ്നി കാത്തലിക് ചിൽഡ്രൻസ് മിനിസ്ട്രിയുടെയും ലിറ്റിൽ ഇവാഞ്ചലിസ്റ്റിന്റെയും നേതൃത്വത്തിൽ “ഹോളിവീൻ ” ആഘോഷങ്ങൾ സകല വിശുദ്ധരുടെയും തിരുനാളിന്റെ തലേന്ന് (All Saints Day Eve) ഒക്ടോബർ 31 ന് നടക്കുന്നു . ക്രൈസ്തവ മാഹാത്മ്യത്തിന്റെ വളർച്ചയ്ക്കായി ദൈവികേതരസങ്കല്പങ്ങളുടെ പ്രതിരൂപമായ ഹാലോവീൻ ആഘോഷങ്ങൾക്ക് പകരം വിശുദ്ധരുടെയും മാലാഖമാരുടെയും വേഷവിധാനങ്ങളോടെ,ക്രിസ്തുവിന്റെ പടയാളികളാകുവാൻ കുട്ടികളെയും മാതാപിതാക്കളെയും ഉദ്ബോധിപ്പിച്ചുകൊണ്ട് നടക്കുന്ന ഹോളിവീൻ ആഘോഷങ്ങളിലേക്ക്

6 മുതൽ 12 വയസ്സുവരെയുള്ള എല്ലാ കുട്ടികളും വിശുദ്ധരുടെയോ മാലാഖാമാരുടെയോ ക്രിസ്തീയതയ്ക്കു പ്രാമുഖ്യം നൽകുന്ന മറ്റെന്തെങ്കിലും വേഷവിധാനങ്ങളോടെയോ ഓൺലൈനിൽ സൂം ( ZOOM ) ആപ്പ് വഴി പങ്കെടുക്കണമെന്ന് യേശുനാമത്തിൽ അഭ്യർത്ഥിക്കുന്നു . .

കുട്ടികളുടെ അഭിരുചിക്കിണങ്ങിയ ആത്മീയ തലത്തിലുള്ള വിവിധ പ്രോഗ്രാമുകൾ ഉൾപ്പെടുന്ന ഈ ശുശ്രൂഷയിലേക്ക് യുകെ സമയം രാവിലെ 11 മണിക്ക് 87466737421 എന്ന ZOOM ID വഴിയാണ് പങ്കെടുക്കേണ്ടത് .

കൂടുതൽ വിവരങ്ങൾക്ക്
തോമസ് 07877 508926

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവത്തിന്റെ മത്സരങ്ങൾക്കുള്ള വിഡീയോ ലഭിക്കേണ്ട അവസാന തീയതി നവംബർ ഒന്ന്. മത്സരത്തിൽ പങ്കെടുക്കുന്നതിന് പേര് രജിസ്റ്റർ ചെയ്തവർക്ക് അവരുടെ രജിസ്‌ട്രേഷൻ നമ്പർ ഇതിനോടകം അയച്ചുകഴിഞ്ഞു . മത്സരാത്ഥികൾക്ക് അവരുടെ രജിസ്റ്റേർഡ് ഈമെയിലിൽ , മത്സരങ്ങൾക്കുള്ള വിഡീയോ എപ്രകാരമാണ് റെക്കോർഡ് ചെയ്യേണ്ടതെന്നും അത് മത്സരങ്ങൾക്ക് അയക്കേണ്ടത് എങ്ങനെ ആയിരിക്കണമെന്നും പ്രതിപാദിച്ചിട്ടുണ്ട്. ഏതെങ്കിലും മത്സരാത്ഥികൾക്ക് ഇതുവരെയും ഇമെയിൽ കിട്ടിയിട്ടില്ലായെങ്കിൽ മിഷൻ കോർഡിനേറ്ററുമായോ രൂപത ബൈബിൾ അപ്പോസ്റ്റോലെറ്റുമായോ ബന്ധപ്പെടേണ്ടതാണ്.

ബൈബിൾ അപ്പോസ്റ്റോലെറ്റുമായി ബന്ധപ്പെടേണ്ട ഇമെയിൽ [email protected] എന്നതാണ്.കഴിഞ്ഞ വർഷങ്ങളിൽനിന്നും വ്യത്യസ്തമായി നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ഈ വർഷം വെർച്യുൽ ബൈബിൾ കലോത്സവമാണ് നടത്തുക . തങ്ങൾ കണ്ടതും കേട്ടതും പഠിച്ചറിഞ്ഞതുമായ വിശ്വാസ സത്യങ്ങളെ പ്രഘോഷിക്കുകയാണ് ഓരോ ബൈബിൾ കലോത്സവത്തിലൂടെയും നടക്കുക . അതിനായി അവരെ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിമിതമായ സാഹചര്യത്തിൽനിന്നുകൊണ്ടാണ് രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് ശ്രമിക്കുന്നത്. എല്ലാവരെയും ഉൾക്കൊള്ളാവുന്ന തരത്തിൽ ഓരോ എയ്‌ജ് ഗ്രൂപ്പുകാർക്കും വ്യത്യസ്തങ്ങളായ മത്സരങ്ങളാണ് ഈ വർഷവും നടത്തുക.

മത്സരങ്ങൾക്ക് പേര് നൽകാനുള്ള അവസാന തീയതി ഒക്ടോബർ പതിനൊന്നിന് സമാപിച്ചിരിന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ കലോത്സവത്തെക്കുറിച്ചും മത്സരങ്ങൾ അയക്കേണ്ട രീതികളെക്കുറിച്ചും കൂടുതലായി അറിയുന്നതിന് ബൈബിൾ അപ്പോസ്റ്റോലെറ്റിന്റെ വെബ്സൈറ്റ് സന്ദർശിക്കുക . http://smegbbiblekalotsavam.com/wp-content/uploads/2020/09/CSMEGB-Online-Bible-Kalotsavam-2020-Final-2.9-29.09.2020.pdf. ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു .

ലണ്ടനിൽ ഒരു ഗുരുവായൂരപ്പക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ മഹാനവമി വിജയദശമി ആഘോഷങ്ങൾ ഐക്യവേദിയുടെ ഫേസ്ബുക്ക് പേജ് വഴി വിപുലമായി നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിച്ചുകൊള്ളൂന്നു. വിജയത്തിന്‍റേയും ധര്‍മ്മ സംരക്ഷണത്തിന്‍റേയും സന്ദേശമാണ് നവരാത്രി നല്‍കുന്നത്. നവരാത്രി ദിവസങ്ങളിലെ ആദ്യ മൂന്ന് നാള്‍ ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് നാള്‍ ലക്ഷിമിയായും അവസാന മൂന്ന് നാള്‍ സരസ്വതിയായും സങ്കല്‍പ്പിച്ചാണ് പൂജ നടത്തുന്നത്. കേരളത്തില്‍ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങള്‍ക്കാണ് നവരാത്രി ആഘോഷത്തില്‍ പ്രാധാന്യം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ പ്രതിവർഷം ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള കുരുന്നുകളുടെ വിദ്യാരംഭം ഈ വർഷം നടത്തുവാൻ സാധിക്കുന്നതല്ലെന്നു സംഘടകർ അറിയിച്ചു.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒന്നാം ദിവസം – ഒക്ടോബർ 24 ശനിയാഴ്ച, കേരളത്തിന്റെ തനതു ശാസ്ത്രീയ കലകളിൽ ഒന്നായ നങ്ങ്യാർക്കൂത്ത് ഫേസ്ബുക്ക് ലൈവ് ആയി അവതരിപ്പിക്കുന്നു. കൂടിയാട്ടത്തിന്റെ ഒരു ഭാഗമായും, കൂടിയാട്ടത്തിൽനിന്നു വേറിട്ട് ക്ഷേത്രങ്ങളിൽ ഒരു ഏകാംഗാഭിനയ ശൈലിയായിട്ടും ചെയ്തുവരുന്ന ഒരു കലാരൂപമാണ് നങ്ങ്യാർക്കൂത്ത്.

പ്രശസ്ത നങ്ങ്യാർക്കൂത്ത് കലാകാരി കലാമണ്ഡലം കൃഷ്ണേന്ദു അവതരിപ്പിക്കുന്ന കൂത്തിന് അകമ്പടിയേകുന്നത് പ്രശസ്ത മിഴാവ് കലാകാരൻ കലാമണ്ഡലം ധനരാജനാണ്. കേരള കലാമണ്ഡലം കല്പിതസർവ്വകലാശാലയിൽ നിന്ന് 10 വർഷത്തെ കൂടിയാട്ട പഠനം ബിരുദാനന്തര ബിരുദത്തോടെ പൂർത്തിയാക്കിയ കലാമണ്ഡലം കൃഷ്ണേന്ദുവിന്, സി. അച്ചുതക്കുറുപ്പ് സ്മാരക എൻഡോവ്മെൻ്റ്, കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് സ്കോളർഷിപ്പ്, കെ.പി.നാരായണപ്പിഷാരോടി സ്മാരക സുവർണ്ണ മുദ്ര, ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട് . കേരള കലാമണ്ഡലം കല്പിത സർവ്വകലാശാലയിൽ കൂടിയാട്ടത്തിൽ ഗവേഷണം പൂർത്തിയാക്കി. ഇപ്പോൾ അവിടെ താല്ക്കാലിക അദ്ധ്യാപികയാണ് കലാമണ്ഡലം കൃഷ്ണേന്ദു.

കേരള കലാമണ്ഡലത്തിൽ നിന്ന് പോസ്റ്റുഡിപ്ലോമയോടു കൂടി മിഴാവ് പഠനം പൂർത്തിയാക്കിയ കലാമണ്ഡലം ധനരാജന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് സ്കോളർഷിപ്പ്, കേരള സംഗീത നാടക അക്കാദമി യുവപ്രതിഭാ പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി വേദികളിൽ ചാക്യാർകൂത്ത്, നങ്ങ്യാർ കൂത്ത്, കൂടിയാട്ടം എന്നിവയ്ക്ക് പശ്ചാത്തല വാദകനായി പ്രവർത്തിച്ചിട്ടുള്ളതിനു പുറമെ മിഴാവ് മേളം, മിഴാവിൽ തായമ്പക എന്നിവയും സമകാലിക നാടകാവതരണങ്ങൾക്ക് പിന്നണിയിലും പ്രവർത്തിച്ചിട്ടുണ്ട്.നരസിംഹാവതാരം കഥയെ ആസ്പദമാക്കിയുള്ള സോദാഹരണ പ്രഭാഷണം ഒക്ടോബർ 24 ശനിയാഴ്ച, യുകെ സമയം വൈകിട്ട് 5 മണിക്ക് (ഇന്ത്യൻ സമയം വൈകിട്ട് 9:30) ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഫേസ്ബുക് പേജ് വഴി തത്സമയമായി സംപ്രേക്ഷണം ചെയ്യും.

രണ്ടാം ദിവസം – ഒക്ടോബർ 25 ന്, യുകെ സമയം വൈകിട്ട് 4 മണിക്ക് (ഇന്ത്യൻ സമയം വൈകിട്ട് 8 :30) താനവട്ടത്തിന്റെ തമ്പുരാൻ എന്നറിയപ്പെടുന്ന പ്രശസ്ത കുത്തിയോട്ട സംഗീത സാമ്രാട്ട് ശ്രീ വി വിജയരാഘവകുറുപ്പ് അവതരിപ്പിക്കുന്ന ലളിതാമൃതം സംഗീത സന്ധ്യ തത്സമയം സംപ്രേക്ഷണം ചെയ്യുന്നു.

പേള ശ്രീ ജി ശങ്കരകുറുപ്പില്‍ നിന്നും നാല്‍പ്പതു വര്‍ഷം മുന്‍പ് ശിഷ്യത്വം സ്വീകരിച്ച വിജയരാഘവകുറുപ്പ് ആദ്യകാലത്ത് കുത്തിയോട്ട ചുവടുകലനക്കിയെങ്കിലും പിന്നീട് അദ്ദേഹം കാലത്തിന്‍റെ അനിവാര്യതയെന്നപോലെ കുത്തിയോട്ട കമ്മികൾ രചിച്ചു സംഗീതം നൽകി ഭഗവതികളങ്ങളില്‍ ആലപിച്ചു ഒരു നാടിന്റെ തന്നെ ആത്മാവിലേയ്ക്ക് നിസ്തൂല പ്രകാശം നല്കി വിളങ്ങി കൊണ്ടിരിക്കുന്നു.ഉത്തുംഗമായ രചനാപാടവം, ഉദാത്തമായ സംഗീതസന്നിവേശം, ഉജ്വലവും അനുഗ്രഹീതവുമായ ആലാപനനൈര്‍മല്ല്യത ഇതെല്ലാം ഒത്തൊരുമിച്ച അതുല്യ പ്രതിഭയായ ശ്രീ വി വിജയരാഘവകുറുപ്പ് അനവധി ദേശീയ-വിദേശ പുരസ്കാരങ്ങൾക്കും ഫെല്ലോഷിപ്പുകൾക്കും അർഹനായിട്ടുണ്ട്.

ലോകൈശ്വര്യത്തിനും രോഗമുക്തിക്കും ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നതിനോടൊപ്പം എല്ലാ സഹൃദയരെയും മഹാനവമി-വിജയദശമി ആഘോഷങ്ങളിലേക്ക് ഭഗവത് നാമത്തിൽ സ്വാഗതം ചെയ്യുന്നതായി ലണ്ടൻ ഹിന്ദു ഐക്യവേദിയെ പ്രതിനിധീകരിച്ച് ശ്രീ തെക്കുമുറി ഹരിദാസും, ശ്രീ തേമ്പലത്ത് രാമചന്ദ്രനും അറിയിച്ചു.

   

 

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ .സഭയെ അറിയുക സഭയെ സ്നേഹിക്കുക; സീറോ മലബാർ സഭയുടെ ചരിത്രം പഠിക്കുവാൻ രൂപതയിലെ ബൈബിൾ അപ്പോസ്റ്റോലെറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന നസ്രാണി സഭ ചരിത്ര പഠന മത്സരത്തിന്റെ കവർ ഫോട്ടോ ആകാൻ താല്പര്യമുള്ളവർക്കുവേണ്ടി നടത്തിയ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു . നിരവധി മത്സരാർത്ഥികളിൽനിന്നും വിജയിയായത് രൂപതയിലെ സെന്റ് ബെർണാഡിറ്റ് മിഷൻ ,സൽറ്റലീയിലുള്ള ജോബിൻ ജോർജും കുടുംബവുമാണ് . മത്സരത്തിൽ വിജയിയായ ജോബിൻ ജോർജിന്റെ കുടുംബാഗങ്ങളായ, ഷേമ ജോബിൻ, മാരിബെൽ ജോബിൻ, ഇസബെൽ ജോബിൻ, ക്രിസ് ജോബിൻ എന്നിവർക്ക് ബൈബിൾ അപ്പോസ്റ്റലേറ്റ് ടീമിന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നതിനൊപ്പം മത്സരത്തിൽ പങ്കെടുത്ത എല്ലാകുടുംബങ്ങൾക്കും നന്ദി പറയുന്നതായും രൂപത ബൈബിൾ അപ്പോസ്റ്റോലെറ്റിനുവേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു. സീറോ മലബാർ സഭയിലെ കുടുംബങ്ങൾക്കായിട്ട് നടത്തപ്പെട്ട ഈ മത്സരത്തിന് സിറോ മലബാർ സഭയുടെ പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ചുള്ള ഏറ്റവും പുതിയ കുടുംബ ഫോട്ടോകളാണ് ക്ഷണിച്ചിരുന്നത് . ഈ ഫാമിലി ഫോട്ടോ ആയിരിക്കും തുടർന്നുള്ള നസ്രാണി ചരിത്ര പഠന മത്സരങ്ങളിൽ ഉപയോഗിക്കുക.

നാം ആയിരിക്കുന്ന നമ്മുടെ സഭയുടെ ചരിത്രം അറിയുക എന്നുള്ളത് നമ്മുടെ അവകാശവും ആവശ്യവുമാണ്. ഓരോ സഭയ്ക്കും വ്യത്യസ്തമായ പാരമ്പര്യവും ആരാധനാക്രമവുമാണുള്ളത്. ഓരോ സഭയുടെയും പാരമ്പര്യമനുസരിച്ച് വ്യത്യസ്തമായ ആചാരാനുഷ്ട്ടാനങ്ങളും ആരാധന ക്രമരീതികളുമാണ് ഉള്ളത്. ഈശോമിശിഹായിലൂടെ ദൈവത്തിന്റെ കരുണയും സ്‌നേഹവും രക്ഷയും നമുക്ക് വെളിവാക്കപ്പെട്ടു തന്നു. ഇപ്രകാരം വെളിപ്പെടുത്തപ്പെട്ട മിശിഹാ രഹസ്യം ക്രിസ്തുശിഷ്യന്മാർ ലോകം മുഴുവനിലും പ്രഘോഷിച്ചു. ക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരുവനായ തോമാശ്ലീഹായാണ് ഭാരതത്തിന്റെ മണ്ണിൽ സുവിശേഷം പ്രസംഗിച്ചു നമ്മുടെ സഭ സ്ഥാപിച്ചത് എന്നു പറയുമ്പോൾ നമുക്ക് അഭിമാനിക്കാം. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ചുകൊണ്ട്, ബൈബിൾ കലോത്സവത്തിന്റെയും സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെയും ഫൈനൽ മത്സരങ്ങൾക്ക് ശേഷവും ആയിരിക്കും നസ്രാണി സഭ ചരിത്ര പഠന മത്സരങ്ങൾ ആരംഭിക്കുക. മത്സരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ബൈബിൾ അപ്പോസ്റ്റലേറ്റ് വെബ് സൈറ്റ് വഴി പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ക്രിസ്തുമാർഗ്ഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോൻ മിന്സ്ട്രിയുടെ സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ ടീം കുട്ടികൾക്കും ടീനേജുകാർക്കുമായി ഒക്ടോബർ മാസത്തിലെ സ്കൂൾ അവധിക്കാലത്ത് 25 മുതൽ 27 വരെയും ( ഞായർ , തിങ്കൾ , ചൊവ്വ ) തുടർന്ന് 28 മുതൽ 30 വരെയും (ബുധൻ , വ്യാഴം , വെള്ളി ) തീയതികളിൽ ഓൺലൈനിൽ സൂം ആപ്പ് വഴി രണ്ട് ധ്യാനങ്ങൾ നടത്തുന്നു.

www.sehionuk.org/register എന്ന വെബ്സൈറ്റിൽ സീറ്റുകൾ രജിസ്റ്റർ ചെയ്യാം.
സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്‌ഡം ടീമുകൾ ശുശ്രൂഷകൾ നയിക്കും . രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 മണിവരെയാണ് 9 വയസ്സുമുതൽ 12 വരെയുള്ള കുട്ടികളുടെ ധ്യാനം . ഉച്ചകഴിഞ്ഞ് 3 മുതൽ വൈകിട്ട് 5 വരെയാണ് 13 വയസ്സുമുതൽ 17 വരെയുള്ള ടീനേജുകാർക്ക് ധ്യാനം നടക്കുക.

കുട്ടികളുടെ ആത്മീയ , മാനസിക വളർച്ചയെ മുൻനിർത്തിയുള്ളതും അവരുടെ അഭിരുചിക്കിണങ്ങിയതുമായ വിവിധ പ്രോഗ്രാമുകളും ശുശ്രൂഷകളും ധ്യാനത്തിന്റെ ഭാഗമാകും.
കൂടുതൽ വിവരങ്ങൾക്ക് ;
തോമസ് 07877508926.

ഷൈമോൻ തോട്ടുങ്കൽ
പ്രെസ്റ്റൻ .ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി അടുത്ത വർഷം ആചരിക്കപ്പെടുന്ന കുടുംബകൂട്ടായ്മ വർഷത്തിന്റ മുന്നോടിയായി രൂപതയിലെ ബഹുമാപ്പെട്ട വൈദികർക്കും അൽമായ നേതാക്കൾക്കുമായി ഒരുക്കിയ ഓറിയെന്റേഷൻ ക്ലാസുകൾ സെപ്റ്റംബർ 24, ഒക്ടോബർ 5, 6, 7, 8, 12, 13, 14 & 15 എന്നീ തിയ്യതികളിൽ നടത്തപ്പെടുകയുണ്ടായി.ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ അനുഗ്രഹപ്രഭാഷണത്തോടുകൂടി ആരംഭിച്ച പ്രസ്തുത ക്ലാസുകൾക്ക് പാലക്കാട്‌ രൂപത ഫാമിലി അപ്പസ്തോലിക് ഡയറക്ടർ ബഹു. ഡോ.അരുൺ കലമറ്റത്തിൽ അച്ചൻ നേതൃത്വം നൽകി.

ആഗോള സഭയുടെ ചെറിയ പതിപ്പുകളായ ഗാർഹിക സഭയെയും അതിന്റെ കൂടായ്‌മകളായ കുടുംബയൂണിറ്റുകളുടെ ഓർത്തുച്ചേരലുകളെയും മാറ്റി നിർത്തി വിശ്വാസജീവിതത്തിൽ മുൻപോട്ട് പോകുവാൻ സാധിക്കില്ല എന്ന് ഓർമ്മപ്പെടുത്തുകയും കുടുംബകൂട്ടായ്മ വർഷാചരണം ഏവരുടെയും ആത്മീയ വളർച്ചക്കും ഉയർച്ചക്കും കാരണമാകട്ടെ എന്നും മാർ. സ്രാമ്പിക്കൽ പ്രത്യാശിക്കുകയും ചെയ്തു. സഭാപരവും, ദൈവശാസ്ത്രപരവും പ്രായോഗികവുമായ സമീപനം ആണ് കുടുംബകൂട്ടായ്‌മ വഴി വിശ്വാസജീവിതത്തിൽ ലഭിക്കുന്നത് എന്നാണ് ഡോ. അരുൺ കലമറ്റത്തിൽ ഊന്നിപറഞ്ഞത്.

ഗ്ലാസ്ഗോ, പ്രെസ്റ്റൺ, മഞ്ചെസ്റ്റർ, കവൻട്രി, കേബ്രിഡ്ജ്, ലണ്ടൻ, ബ്രിസ്റ്റോൾ-കാർഡിഫ്‌ & സൗതാംപ്റ്റൺ എന്നീ റീജിയണുകളിലായി ക്രമീകരിക്കപ്പെട്ട ഓറിയന്റേഷൻ ക്ലാസ്സുകൾ രൂപതയുടെ പാസ്റ്ററൽ കൌൺസിൽ ഉന്നതതല കമ്മിറ്റി അംഗങ്ങൾ, ഇടവക/മിഷൻ/നിയുക്ത മിഷൻ കൈക്കാരന്മാർ, കമ്മിറ്റിക്കാർ, കുടുംബകൂട്ടായ്മ ഭാരവാഹികൾ, വേദപാഠ അദ്ധ്യാപകർ, മറ്റു അൽമായ പ്രമുഖരും പങ്കുചേർന്നു. ബഹു.രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെയും, രൂപതാ പ്രോട്ടോ സെഞ്ചലൂസ് മോൺസിഞ്ഞോർ ഡോ.ആന്റണി ചുണ്ടെലികാട്ട്, മറ്റു വികാരി ജനരാളുമാർ, റീജിയണൽ കോ-ഓർഡിനേറ്റർ അച്ചന്മാരുടെയും സജീവസാന്നിധ്യവും മിഷൻ ഡയറക്ടർ അച്ചന്മാരുടെയും സമ്പൂർണമായ സഹായ സഹകരണങ്ങളും സാന്നിധ്യവും ലഭിച്ച പരിപാടിയിൽ രൂപതാ ചാൻസിലറും, വൈസ് ചാൻസിലറും അടക്കം രൂപതയിലുള്ള മുഴുവൻ വൈദികരുടെയും സാന്നിധ്യവും കൂട്ടായ പരിശ്രമവും പ്രസ്തുത പരിപാടിയുടെ വിജയത്തിന് കാരണമായി.
ക്ലാസ്സുകളുടെ സമാപനം15ന് സൗതാംപ്റ്റൻ റീജിയണിൽ നടത്തപെട്ടപ്പോൾ കുടുംബ കൂട്ടായ്മ വികാരി ജനറാൾ ഇൻ ചാർജ് മോൺസിഞ്ഞോർ ജോർജ്ജ് തോമസ് ചേലക്കൽ സ്വാഗതവും കുടുംബകൂട്ടായ്‌മ കമ്മീഷൻ ചെയർമാൻ ഫാ.ഹാൻസ് പുതിയകുളങ്ങര നന്ദിയും അറിയിക്കുക ഉണ്ടായി. മേല്പറഞ്ഞ ക്ലാസ്സുകളിൽ പങ്കുടുത്ത എല്ലാ അൽമായ സുഹൃത്തുക്കളെയും പ്രത്യേകം നന്ദി അറിയിച്ചു. ഒപ്പം ക്ലാസുകൾ ഒരുക്കുന്നതിൽ സഹകരിച്ച ശ്രീ.സിജു തോമസിനെയും, ശ്രീ.വിനോദ് തോമസിനെയും കൃതഞതയോടെ സ്മരിക്കുകയും ചെയുന്നതായി
ഫാ.ഹാൻസ് പുതിയകുളങ്ങര(MST) രയും (ചെയർമാൻ, കുടുംബകൂട്ടായ്മ കമ്മീഷൻ.)ഫാ.ജോർജ്ജ് തോമസ് ചേലക്കലും , (വികാരി ജനറാൾ ഇൻ ചാർജ്, കുടുംബകൂട്ടായ്‌മ.) അറിയിച്ചു .

 

കുടുംബജീവിതത്തിൽ യേശുവിന് ഒന്നാംസ്ഥാനം കൊടുക്കുകവഴി ജീവിതവിജയം നേടാനുതകുന്ന സുവിശേഷവും സന്ദേശവുമായി സെഹിയോൻ യുകെ ഇന്നും നാളെയുമായി (ഒക്ടോബർ15,16തീയതികളിൽ) രണ്ടുദിവസത്തെ ഓൺലൈൻ ധ്യാനം നടത്തുന്നു.

കുടുംബ ബന്ധങ്ങൾക്ക്‌ മങ്ങലേൽപ്പിക്കുന്ന തിന്മകളെ യേശുവിനോട് ചേർന്നുനിന്ന് ജീവിതത്തിൽ നിന്നകറ്റിനിർത്തപ്പെടുവാൻ അനുഗ്രഹമേകുന്ന ഈ ശുശ്രൂഷയ്ക്ക് പ്രശസ്ത വചന പ്രഘോഷകനും സെഹിയോൻ യുകെ ഡയറക്ടറുമായ റവ. ഫാ. ഷൈജു നടുവത്താനിയിൽ , ഡീക്കൻ ജോസഫ് , ബ്രദർ ജോസ് കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകും .

വൈകിട്ട് 6 മുതൽ രാത്രി 8.30 വരെയാണ് ധ്യാനത്തിന്റെ സമയം
WWW.SEHIONUK.ORG/REGISTER എന്ന വെബ്‌സൈറ്റിൽ ഈ ശുശ്രൂഷയിലേക്ക് പ്രത്യേകം രജിസ്റ്റർ ചെയ്യേണ്ടതാണ്.
സെഹിയോൻ യുകെ ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന ബൈബിൾ കലോത്സവത്തിൽ പങ്കെടുക്കുവാൻ പേര് നൽകാനുള്ള അവസാന തീയതി ഇന്ന് . കഴിഞ്ഞ വർഷങ്ങളിൽനിന്നും വ്യത്യസ്തമായി നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ഈ വർഷം വെർച്യുൽ ബൈബിൾ കലോത്സവമാണ് നടത്തുക . തങ്ങൾ കണ്ടതും കേട്ടതും പഠിച്ചറിഞ്ഞതുമായ വിശ്വാസ സത്യങ്ങളെ പ്രഘോഷിക്കുകയാണ് ഓരോ ബൈബിൾ കലോത്സവത്തിലൂടെയും നടക്കുക . അതിനായി അവരെ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിമിതമായ സാഹചര്യത്തിൽനിന്നുകൊണ്ട് രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് ശ്രമിക്കുന്നത്. ഓരോ എയ്‌ജ് ഗ്രൂപ്പുകാർക്കും വ്യത്യസ്തങ്ങളായ മത്സരങ്ങളാണ് നടത്തുക. മത്സരങ്ങൾക്ക് പേര് നൽകാനുള്ള അവസാന തീയതി ഇന്ന് സമാപിക്കും . മത്സരങ്ങൾക്കുള്ള വീഡിയോ ലഭിക്കേണ്ട അവസാന തിയതി നവംബർ 1 ന് ആണ്. ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ കലോത്സവത്തെക്കുറിച്ചും മത്സരങ്ങൾ അയക്കേണ്ട രീതികളെക്കുറിച്ചും അറിയുന്നതിനായി ബൈബിൾ അപ്പോസ്റ്റോലെറ്റിന്റെ വെബ്സൈറ്റ് സന്ദര്ശിക്കണമെന്ന് ബൈബിൾ അപ്പോസ്റ്റോലെറ്റിനുവേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു . http://smegbbiblekalotsavam.com/?page_id=748

ജോജി തോമസ്

ബ്രിട്ടനിലെ സീറോ മലബാർ സഭയുടെ രൂപത സ്ഥാപിതമായിട്ട് ഇന്ന് നാലു വർഷങ്ങൾ പൂർത്തിയാകുകയാണ്. സഭയുടെ പ്രവർത്തനങ്ങൾ ഔപചാരികമായി തുടക്കമിട്ടതും , ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ സഭയുടെ ബിഷപ്പായി മാർ . ജോസഫ് സ്രാമ്പിക്കൽ സ്ഥാനമേറ്റതും 2016 ഒക്ടോബർ ഒമ്പതിനായിരുന്നു. നാലു വർഷങ്ങൾ പൂർത്തിയാക്കി അഞ്ചാം വർഷത്തിലേയ്ക്ക് രൂപതയുടെ പ്രവർത്തനങ്ങൾ കടക്കുമ്പോൾ പ്രവർത്തന മികവിലൂടെ വിശ്വാസി കളിലേയ്ക്കും, ജന സമൂഹങ്ങളിലേയ്ക്കും ഇറങ്ങിച്ചെല്ലാൻ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് രൂപതയെ നയിക്കുന്നവരും, സഭാ അധികൃതരും . വ്യക്തമായ ആസൂത്രണവും , വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റാൻ ഉതകുന്ന പദ്ധതികളിലൂടെയും ചലനാത്മകമായ സഭയെന്ന പ്രതീതി ജനിപ്പിക്കുവാൻ കഴിഞ്ഞ നാലു വർഷങ്ങളിലൂടെ ഗ്രേറ്റ് ബ്രിട്ടൺ രൂപതയ്ക്ക് സാധിച്ചു.


ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ ആസൂത്രണ മികവിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ലിവിഗ് സ്റ്റോൺ എന്ന പേരിൽ അറിയപ്പെടുന്ന അഞ്ച് വർഷത്തേയ്ക്കുള്ള പദ്ധതി. കുട്ടികളിൽ ആരംഭിച്ച്, യുവതി യുവാക്കളിലൂടെ വളർന്ന് ദമ്പതി വർഷത്തിലെത്തി നിൽക്കുന്ന ആസൂത്രണത്തിന്റെ വരും വർഷങ്ങളിലേ ഊന്നൽ കുടുംബ കൂട്ടായ്മയും , ഇടവകളുമാണ്. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ റീജനൽ , നാഷണൽ ലെവലിൽ സംഘടിപ്പിച്ച ബൈബിൾ കലോത്സവം ജന പങ്കാളിത്തം കൊണ്ട് വളരെയധികം ശ്രദ്ധേയമായിരുന്നു. മൂന്നുവർഷംകൊണ്ട് യൂറോപ്പിലെ ഏറ്റവും ജനപങ്കാളിത്തം ഉള്ള കലാ മേളയായി ബൈബിൾ കലോത്സവത്തെ വളർത്തിക്കൊണ്ടുവരാൻ സാധിച്ചത് നിസ്സാരകാര്യമല്ല . ടോട്ടാ പുൽക്കറ എന്ന പേരിൽ നടന്ന വിമൻ ഫോറം അംഗങ്ങളുടെ മഹാസംഗമവും എണ്ണപ്പെട്ട നേട്ടങ്ങളിലൊന്നാണ്. റീജനൽ തലത്തിൽ നടക്കുന്ന ബൈബിൾ കൺവെൻഷൻ, വാൻസിംഹാമിലേയ്ക്കുള്ള രൂപതയുടെ ഔദ്യോഗിക തീർത്ഥാടനത്തിലെ ജനപങ്കാളിത്തം, എൺപതോളം മിഷനുകളിലും വിവിധ കുർബാന കേന്ദ്രങ്ങളിലും സജീവമായി നടക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങിയവ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭ യു.കെയിൽ ബാലാരിഷ്ടതകൾ പിന്നിട്ട് ശക്തമായി മുന്നോട്ട് കുതിക്കുകയാണെന്നതിൻറെ തെളിവുകളാണ് . രൂപതാ ആസ്ഥാനവും, പാസ്റ്റർ സെൻററും മറ്റും ഭരണപരമായ സൗകര്യത്തിന് , ബർമിംഗ്ഹാമിലേയ്ക്ക് മാറുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രൂപതാ അധ്യക്ഷൻ മാർ .ജോസഫ് സ്രാമ്പിക്കൽ ഇതിനോടകം ബർമിംഗ്ഹാം ആസ്ഥാനമായി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് മലയാളികൾ വളരെയധികം കുടിയേറിയിരിക്കുന്ന ബ്രിട്ടൻ്റെ മധ്യമേഖലയിലെ സഭയുടെ പ്രവർത്തനങ്ങൾ സജീവമാക്കാൻ സഹായിച്ചിട്ടുണ്ട്. രൂപതാധ്യക്ഷൻ്റെ ആത്മീയമായ തീഷ്ണതയും, പ്രാർത്ഥനാനിർഭരമായ ജീവിതവും വിശ്വാസികളെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. ദൈനംദിന പ്രാർത്ഥനകളിലും, ബൈബിൾ കൺവെൻഷനുകളിലുമെല്ലാം വിശ്വാസികൾക്ക് പ്രചോദനമായി രൂപതാ അദ്ധ്യക്ഷൻ്റെ സാന്നിധ്യമുണ്ട്. രൂപത സ്ഥാപിതമായി വളരെ കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ മാർ . ജോസഫ് സ്രാമ്പിക്കൽ ബ്രിട്ടനിലെമ്പാടും സഞ്ചരിച്ച് വിശ്വാസികളെ നേരിൽ കണ്ടിരുന്നു.


കോവിഡ് മഹാമാരിയിൽ ലോകം സ്തംഭിച്ചു നിൽക്കുമ്പോൾ അതിനെ ഏറ്റവും ഫലപ്രദമായി നേരിട്ട് വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റാൻ ഗ്രേറ്റ് ബ്രിട്ടൺ രൂപതയ്ക്ക് സാധിച്ചിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകളെ എത്രമാത്രം ഫലപ്രദമായി വിനിയോഗിക്കാം എന്നതിൻറെ നേർക്കാഴ്ചയാണ് കോവിഡ് കാലത്തെ സീറോ മലബാർ സഭയുടെ ബ്രിട്ടണിലേ പ്രവർത്തനങ്ങൾ. മാർ. ജോസഫ് സ്രാമ്പിക്കലിനു കീഴിൽ രൂപതയ്ക്ക് നേതൃത്വം നൽകുന്ന വികാരി ജനറാളുമാരുടെയും മറ്റും യുവത്വം രൂപതയുടെ പ്രവർത്തനങ്ങൾക്ക് ഊർജ്ജസ്വലത പകരാൻ കാരണമായിട്ടുണ്ട് .


ഇങ്ങനെയൊക്കെയാണെങ്കിലും ബ്രിട്ടണിലെ സീറോ മലബാർ സഭ വരുംകാലങ്ങളിൽ നേരിടേണ്ട വെല്ലുവിളികൾ നിരവധിയാണ്. രൂപതയുടെ ഭൂമിശാസ്ത്രപരമായ വലിപ്പം തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. രൂപതയിലെ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോൾ പരിമിതമാണ്. ലീഡ് സ് , ലിവർപൂൾ,ബർമിംഗ്ഹാമ് , പ്രിസ്റ്റൺ തുടങ്ങി വളരെ കുറച്ച് സ്ഥലങ്ങളിലേ സഭയ്ക്ക് സ്വന്തമായി ദേവാലയങ്ങൾ ഉള്ളൂ. വൈദികരുടെ എണ്ണത്തിലുള്ള കുറവ് സഭയുടെ ആത്മീയ മേഖലയിലുള്ള    പ്രവർത്തനങ്ങളിൽ നിഴലിക്കുന്നുണ്ട് .  ബ്രിട്ടനിൽ നിന്നു തന്നെ അജപാലകരുടെ കാര്യത്തിൽ ധാരാളം ദൈവവിളി ഭാവിയിൽ ഉണ്ടാകുമെന്ന ആത്മവിശ്വാസമാണ് രൂപതാ അധ്യക്ഷൻ   മാർ . ജോസഫ് സ്രാമ്പിക്കൽ     പ്രകടിപ്പിക്കുന്നത്. എന്തായാലും ഇത്തരത്തിലുള്ള വെല്ലുവിളികളെ വിശ്വാസികളുടെയും രൂപതാ അധികൃതരുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ നേരിടാമെന്ന ഉറച്ച വിശ്വാസത്തിലാണ് ബ്രിട്ടനിലെ സീറോ മലബാർ സഭ.

പരിശുദ്ധ ദൈവ മാതാവിനോടുള്ള യഥാർത്ഥ ഭക്തിയും സ്നേഹവും വഴി യേശുവുമായി ഐക്യപ്പെടുകയെന്ന സന്ദേശമേകിക്കൊണ്ട് സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ 10 ന് നടക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷ നടക്കും .
ഉച്ചയ്‌ക്ക് 12 മുതൽ 1.15 വരെ

https://youtu.be/V-XFIIoTN5A എന്ന ലിങ്കിൽ ഈ ശുശ്രൂഷയിൽ പങ്കെടുക്കാവുന്നതാണ് .

മഹാമാരിയുടെ ആപത്ഘട്ടത്തെ യേശുവിൽ അതിജീവിക്കുകയെന്ന അനുഗ്രഹ സുവിശേഷവുമായി സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ ഇത്തവണയും ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിലാണ് നടക്കുക .

ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ , ഓസ്കോട്ട് സെന്റ് മേരീസ് സെമിനാരി കോളേജ് സ്പിരിച്വൽ ഡയറക്ടർ കാനൻ ജോൺ യുഡ്രിസ്‌, അമേരിക്കയിൽ നിന്നുമുള്ള പ്രശസ്ത വചന പ്രഘോഷകൻ ബ്രദർ ജോർജ് പട്ടേരിൽ , സെഹിയോൻ യുകെ കാത്തലിക് മിനിസ്ട്രി യുടെ പ്രമുഖ ശുശ്രൂഷകനും രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ കോ ഓർഡിനേറ്ററുമായ ബ്രദർ. ജോൺസൺ ജോസഫ് എന്നിവർ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകും .രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ .1 മണിമുതൽ 4 വരെ ഇംഗ്ലീഷ് കൺവെൻഷനും നടക്കും . .
WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.

രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,അത്ഭുതകരമായ വിടുതലുകളും രോഗശാന്തിയും സംഭവിച്ചുകൊണ്ടിരിക്കുന്ന ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്
ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬

RECENT POSTS
Copyright © . All rights reserved