വിശ്വാസ ജീവിതത്തിൽ തിരുഹൃദയ ഭക്തിയുടെ പ്രാധാന്യവും മഹിമയും പ്രഘോഷിച്ചുകൊണ്ട് ജൂൺ മാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ 13 ന് നടക്കും. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിലാണ് ഇത്തവണയും മലയാളത്തിലും ഇംഗ്ലീഷിലുമായുള്ള സെഹിയോൻ മിനിസ്ട്രിയുടെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നടക്കുക .
ഡയറക്ടർ റവ. ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കൽ , യൂറോപ്പിലെ പ്രമുഖ സുവിശേഷ പ്രവർത്തക റോസ് പവൽ എന്നിവർ പങ്കെടുക്കും .
WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.
മലയാളം കൺവെൻഷൻ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെയായിക്കും . ഉച്ചകഴിഞ്ഞ് 3 മുതൽ വൈകിട്ട് 6 വരെയായിരിക്കും ഇംഗ്ലീഷിലുള്ള കൺവെൻഷൻ.
രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ഓൺലൈൻ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239
ഷൈമോൻ തോട്ടുങ്കൽ
പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിൽ ബൈബിൾ അപ്പൊസ്‌റ്റോലറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓൺലൈൻ ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് പേര് നൽകാനുള്ള അവസാന തീയതി ഇന്ന് . മത്സരത്തിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങളും ഈ വെബ്സൈറ്റ്
http://smegbbiblekalotsavam.com/?page_id=595 സന്ദർശിക്കുക . രണ്ടായിരത്തിൽപരം കുട്ടികൾ ഇതിനോടകം പേര് രജിസ്റ്റർ ചെയ്തുകഴിഞ്ഞു . ആയിരത്തിയെണ്ണൂറ്റിയമ്പത് കുട്ടികൾ ആദ്യ പ്രാക്ടീസ് ടെസ്റ്റിൽ പങ്കെടുത്തു.രൂപത ബൈബിൾ ക്വിസിന്റെ ഔദ്യോഗികമായ ഉദ്‌ഘാടനം ആറാം തീയതി അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിച്ചു. ഇതിന് നേതൃത്വം കൊടുക്കുന്ന ബൈബിൾ അപ്പോസ്റ്റലേറ്റ് ടീമിനെ പിതാവ് അഭിനന്ദിക്കുകയും കുട്ടികൾക്ക് എല്ലാവിധ അനുഗ്രഹങ്ങൾ നേരുകയും ചെയ്തു . തുടർന്ന് ബഹുമാനപെട്ട പ്രോട്ടോസിഞ്ചെല്ലൂൽസ് ആന്റണി ചുണ്ടലിക്കാട്ടും വികാരി ജനറൽ ജിനോ അരീക്കാട്ട് അച്ചനും സന്ദേശം നൽകി .മൂന്നു റൗണ്ടുകളായി നടക്കുന്ന ഈ ഓൺലൈൻ മത്സരങ്ങൾക്ക് മുമ്പുള്ള ആദ്യ പ്രാക്ടീസ് ടെസ്റ്റ് ആറാം തീയതിയാണ് നടത്തിയത് . രണ്ടായിരത്തിനടുത്തു കുട്ടികൾ പങ്കെടുത്തതായി കോഓർഡിനേറ്റർ ആന്റണി മാത്യു അറിയിച്ചു . അടുത്ത പ്രാക്ടീസ് ടെസ്റ്റ് ഇന്ന് വൈകുന്നേരം ആറു മണി മുതൽ വിവിധ എയ്‌ജ് ഗ്രൂപ്പുകാർക്കായി നടത്തും. 6 .30 ന് 8 – 10 എയ്‌ജ് ഗ്രൂപ്പിനും 7 .30 ന് 11 – 13 എയ്‌ജ് ഗ്രൂപ്പിനും 8.30 ന് 14 – 17 എയ്‌ജ് ഗ്രൂപ്പുകാർക്കുമുള്ള പ്രാക്ടീസ് ടെസ്റ്റ് നടത്തും. ഓരോ എയ്‌ജ് ഗ്രൂപ്പിനും വ്യത്യസ്തമായ സമയത്തായിരിക്കും പ്രാക്ടീസ് ടെസ്റ്റ് നടത്തുക . ടെസ്റ്റിൽ പങ്കെടുക്കുന്നതിനുള്ള പുതിയ ലിങ്കും യൂസർ മനുവേലും എല്ലാ കുട്ടികൾക്കും അവരുടെ രജിസ്റ്റേർഡ് ഈമെയിലിൽ അയച്ചിട്ടുണ്ട് .. ഓരോ എയ്‌ജ് ഗ്രൂപ്പിനും കൊടുത്തിരിക്കുന്ന സമയത്ത് മാത്രമേ ലിങ്ക് ആക്റ്റീവ് ആകുകയുള്ളു. ഓൺലൈൻ ബൈബിൾ ക്വിസ് മത്സരത്തിന് പേര് നിർദേശ്ശിക്കാൻ കുട്ടികൾക്കും മുതിർന്നവർക്കും അവസരം . ബൈബിൾ ബന്ധിതമായ സുറിയാനി ഭാഷയിലെ പേരുകളാണ് വേണ്ടത് .പേരുകൾ നിർദേശിക്കേണ്ട അവസാന തീയതി ഇന്ന് അർദ്ധരാത്രിയിൽ (ജൂൺ 10 ന്) അവസാനിക്കും. പങ്കെടുക്കുന്നവർ അവരുടെ മുഴുവൻ പേര് , മിഷൻ/ ഇടവക എന്നിവ കൃത്യമായി ചേർത്തിരിക്കണം . മത്സരത്തോടൊപ്പം നിങ്ങൾ തിരഞ്ഞെടുത്ത പേരിന്റെ അർത്ഥം തിരഞ്ഞെടുക്കാനുള്ള കാരണം ബിബ്ലിക്കൽ പ്രസക്തി എന്നിവ ചുരുങ്ങിയ വാക്കുകളിൽ പ്രതിപാദിച്ചിരിക്കണം . നിങ്ങൾ നിർദ്ദേശ്ശിക്കുന്ന പേര് [email protected] എന്ന ഇമെയിലിൽ അയക്കുക . ഈമെയിലിൽ സബ്ജെക്ട് csmegbonline Bible quiz എന്ന് ചേർത്തിരിക്കണം.കൂടുതൽ വിവരങ്ങൾക്ക് രൂപത ബൈബിൾ അപ്പോസ്റ്റലേറ്റുമായി ബന്ധപ്പെടേണ്ടതാണെന്നും ഓൺലൈൻ ബൈബിൾ ക്വിസ് പി .ആർ.ഓ . ജിമ്മിച്ചൻ ജോർജ് അറിയിച്ചു.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- കൊറോണ കാലത്ത് വീടുകളിൽ കഴിയുന്ന ജനങ്ങൾക്ക് പുത്തനുണർവ് നൽകുവാൻ വിവിധ മത്സരങ്ങളുമായി സഭാനേതൃത്വങ്ങൾ മുന്നോട്ടു വന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ബർമിങ്ഹാമിലെ ക്നാനായ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ ഒരു ഓൺലൈൻ ഫോട്ടോ കോമ്പറ്റീഷൻ നടത്തി. പരമ്പരാഗത രീതിയിലുള്ള ക്രിസ്ത്യൻ വേഷം ധരിച്ചു കുടുംബ ഫോട്ടോകളാണ് ഈ മത്സരത്തിന് അയക്കേണ്ടിയിരുന്നത്.
ഈ മത്സരത്തിലെ വിജയികളെ സഭാനേതൃത്വം പ്രഖ്യാപിച്ചിരിക്കുകയാണ്. ക്നാനായ അസോസിയേഷനിലെ അംഗമായ ബിജു മടുക്കക്കുഴിക്കും കുടുംബത്തിനുമാണ് ഒന്നാം സ്ഥാനം ലഭിച്ചത്. രണ്ടാം സ്ഥാനത്തിന് തുല്യ പോയിന്റോടുകൂടി രണ്ട് കുടുംബങ്ങൾ അർഹമായതിനാൽ ഇരുവർക്കും സമ്മാനം നൽകുവാൻ അസോസിയേഷൻ തീരുമാനിച്ചു. സിറിയക്ക് ചാഴിക്കാട്ടിനും കുടുംബത്തിനും, അഭിലാഷ് മയിലപ്പറമ്പിലിനും കുടുംബത്തിനുമാണ് രണ്ടാംസ്ഥാനം ലഭിച്ചത്. മൂന്നാം സ്ഥാനത്തിന് അർഹരായവർക്ക് ചെറിയ പോയിന്റ് വ്യത്യാസത്തെ സമ്മാനം നഷ്ടമായി. എന്നാൽ ഇവർക്ക് കൺസലേഷൻ പ്രൈസ് ലഭിച്ചു. സണ്ണി തറപ്പേലും കുടുംബവുമാണ് ഈ സമ്മാനത്തിന് അർഹരായത്.
ജോൺ മുളയിങ്കലും കുടുംബവുമാണ് ഒന്നാം സമ്മാനം സ്പോൺസർ ചെയ്തത്. രേഖ തോമസ് പാലക്കനും കുടുംബവുമാണ് രണ്ടാം സമ്മാനം സ്പോൺസർ ചെയ്തത്. സമ്മാനം സ്പോൺസർ ചെയ്ത ഇരുവർക്കും ബിർമിങ്ഹാം ക്നാനായ കാത്തലിക് അസോസിയേഷൻ നന്ദി രേഖപ്പെടുത്തി.
ഫാദർ മാത്യു കണ്ണാലയിലും, ഫാദർ ജീവൻ പറയിടിലുമാണ് വിധികർത്താക്കൾ ആയിരുന്നത്. മത്സരത്തിൽ പങ്കെടുത്ത എല്ലാവരോടുമുള്ള നന്ദി സെക്രട്ടറി സിനു തോമസ് അറിയിച്ചു.
ഷിബു മാത്യൂ
ആരാധനാക്രമ വത്സരത്തിലെ ശ്ലീഹാക്കാലത്തെ രണ്ടാമത്തെ ആഴ്ച്ചയിലാണ് കത്തോലിക്കാ സഭയിപ്പോള്‍. ലത്തീന്‍ സഭാക്രമമനുസരിച്ച് പരിശുദ്ധ ത്രീത്വത്തിന്റെ
തിരുന്നാളുകൂടിയാണിന്ന്. ഗ്രേറ്റ് രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശ്വാസികള്‍ക്കായി ഇന്ന് സന്ദേശം നല്‍കി.
സന്ദേശത്തിന്റെ പൂര്‍ണ്ണരൂപത്തിലേയ്ക്ക്..
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ബ്രിട്ടൻ :- ലോകമെമ്പാടും ജനസമൂഹങ്ങൾ എല്ലാം കൊറോണ എന്ന പ്രതിസന്ധിയെ നേരിടുമ്പോൾ, ദൈവവചനത്തിൽ അടിയുറച്ച് ജീവിതത്തെ നേരിടുക എന്ന ലക്ഷ്യത്തോടെ ബ്രിട്ടനിലെ കത്തോലിക്കാ രൂപത. കുഞ്ഞുങ്ങൾക്ക് ദൈവവചനത്തെ കൂടുതൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഓൺലൈൻ ബൈബിൾ ക്വിസ് എന്ന സംരംഭം രൂപത ആരംഭിച്ചിരിക്കുകയാണ്. ഈ സംരംഭത്തിന്റെ ഉദ്ഘാടനം രൂപത അധ്യക്ഷൻ ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിച്ചു. ഈ ഒരു തുടക്കം കുറിക്കുന്നതിന് കാരണക്കാരായ ഫാദർ ജിനോ അരീക്കാട്ടച്ചനെയും,മറ്റ് സംഘാടകരെയും അദ്ദേഹം അഭിനന്ദിച്ചു.
ഇത് ഒരു മത്സരം എന്നതിലുപരിയായി ഒരു പ്രതിസന്ധി ഘട്ടത്തിൽ കുരുന്നുകളെ ദൈവവചനം പരിശീലിപ്പിക്കാൻ ഉള്ള ഒരു അവസരമായി മാതാപിതാക്കൾ കാണണമെന്ന് ജിനോ അച്ചൻ ഓർമിപ്പിച്ചു. ജൂൺ ആറാം തീയതി ശനിയാഴ്ച തുടങ്ങി നാല് ആഴ്ചകൾ മാത്രം നീണ്ടുനിൽക്കുന്ന ഒരു ക്വിസ് മത്സരമാണ് ഇത്. ഓഗസ്റ്റ് ഇരുപത്തൊമ്പതാം തീയതി ആണ് മത്സരം അവസാനിക്കുക. ദൈവത്തെക്കുറിച്ച് കൂടുതൽ അറിയുവാൻ ഉള്ള ഒരു അവസരമായാണ് ഇതിനെ കാണേണ്ടത് എന്ന് സംഘാടകർ ഓർമിപ്പിച്ചു.
പതിമൂന്നാം തീയതി മുതൽ ആദ്യ റൗണ്ട് മത്സരങ്ങൾ ആരംഭിക്കും . അഭിവന്ദ്യ സ്രാമ്പിക്കൽ പിതാവിന്റെയും വികാരിജനറാൾമാരുടെയും മറ്റു വൈദീകരുടെയും അനുഗ്രഹാശിസുകളോടെ രൂപത സമൂഹം ഒന്നിച്ച് ഈ വലിയ ബൈബിൾ പഠനമത്സരത്തിലേക്ക് പ്രവേശിക്കുകയാണ് . രജിസ്റ്റർ ചെയ്തിട്ടുള്ള കുട്ടികൾക്കുള്ള യൂസർ നെയിമും പാസ്‍വേർഡും അവരുടെ രജിസ്റ്റേർഡ് ഇമെയിലിൽ ഈ ദിവസങ്ങളിൽ ലഭിക്കും
ജോജി തോമസ്
സമൂഹത്തിൻെറയും സഭയുടെയും അടിസ്ഥാനശിലകൾ എന്ന് പറയുന്നത് കുടുംബങ്ങളാണ്. യുവതലമുറയെ കരുപിടിപ്പിക്കുന്നതിൽ കുടുംബങ്ങൾക്കുള്ള പ്രാധാന്യം വളരെ വലുതാണ്. ആധുനിക കാലഘട്ടത്തിൽ തിരക്കേറിയ ജീവിതശൈലിക്കിടയിൽ കുടുംബങ്ങളുടെ ധാർമിക മൂല്യങ്ങളിൽ പലതരത്തിലുള്ള മൂല്യ ചോർച്ച വന്നിട്ടുണ്ട്. ഇവിടെയാണ് കുടുംബനവീകരണത്തിൻറെ പ്രാധാന്യം. കുടുംബങ്ങളെ നവീകരിക്കുക സഭയുടെ മൂല്യങ്ങൾക്ക് ഒത്തു കൊണ്ടു വരികയും ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടി ബിഷപ് മാർ ജോസഫ് സ്രാമ്പിക്കലിൻെറ നേതൃത്വത്തിലുള്ള കുടുംബ നവീകരണ ധ്യാനം ഈ ആഴ്ച അവസാനം നടക്കുകയാണ്.
ഫാദർ ജോർജ് പനയ്ക്കലിനും, ഫാ. തോമസ് കോഴിമലയ്ക്കും ഒപ്പം വിൻസെൻഷ്യൻ വൈദികരും, MCBS വൈദികരും ധ്യാനത്തിന് നേതൃത്വം കൊടുക്കുന്നതാണ്. ധ്യാനത്തിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാനായിട്ട് ഗ്രെയിറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ ബ്രിട്ടനിലുള്ള എല്ലാ കുടുംബങ്ങളെയും ആഹ്വാനം ചെയ്തിരിക്കുകയാണ്. ജൂൺ 5,6,7 (വെള്ളി.ശനി.ഞായർ) തീയതികളിൽ രാവിലെ 11.30 മുതൽ വൈകുന്നേരം 5 മണി വരെയാണ് ധ്യാനം നടത്തപ്പെടുന്നത്. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ഈ ധ്യാനം ലഭ്യമാണ്.
YouTube channel: https://www.youtube.com/user/UKDivine
Facebook page: https://www.facebook.com/drcuk
നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തകര്‍ക്കപ്പെട്ട പ്രാഗിലെ കന്യാമറിയത്തിന്റെ ചരിത്രപ്രതിമ തല്‍സ്ഥാനത്ത് പുനസ്ഥാപിച്ചു. 1652-ൽ സ്വീഡനെതിരായ കത്തോലിക്കാ അനുകൂല ഹബ്സ്ബർഗ് സേനയുടെ വിജയാഘോഷത്തിന്‍റെ ഭാഗമായാണ് പ്രതിമ ഉയര്‍ത്തപ്പെടുന്നത്. എന്നാല്‍, ഒന്നാം ലോക മഹായുദ്ധത്തിന്റെ അവസാനത്തിൽ ഹബ്സ്ബർഗ് സാമ്രാജ്യം തകർന്നപ്പോൾ 1918 നവംബറിൽ ഒരു കൂട്ടം പരിഷ്‌ക്കരണവാദികള്‍ പ്രതിമ തകര്‍ത്തു. ഹബ്സ്ബർഗ് അടിച്ചമർത്തലിന്റെ പ്രതീകമായാണ് വിപ്ലവകാരികൾ അതിനെ കണ്ടത്.
ചെക്ക് തലസ്ഥാനത്തെ ഓൾഡ് ടൗൺ സ്ക്വയറിലാണ് 17 മീറ്റർ ഉയരത്തിലുള്ള കന്യാമറിയത്തിന്റെ പ്രതിമ പുനസ്ഥാപിച്ചിരിക്കുന്നത്. ശില്പിയായ പെറ്റർ വാന-യുടെ ഏറെ നാള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് പ്രതിമ നിര്‍മ്മാണം പൂര്‍ത്തിയായത്. ഏഴ് മണിക്കൂർ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് മൂന്ന് ടൺ ഭാരമുള്ള പ്രതിമ പഴയ സ്ഥലത്ത് സ്ഥാപിച്ചത്.
തകര്‍ക്കപ്പെട്ട പഴയ പ്രതിമയുടെ അവശിഷ്ടങ്ങള്‍ ചെക്ക് ദേശീയ മ്യൂസിയത്തിന്റെ ഭാഗമായ പ്രാഗിന്റെ ലാപിഡേറിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രാഗ് സിറ്റി കൗൺസിലില്‍ നിന്നടക്കം വിവിധ കോണുകളില്‍നിന്നും പ്രതിമ പുനസ്ഥാപിക്കുന്നതിനെതിരെ ഉയര്‍ന്ന ശക്തമായ എതിര്‍പ്പുകളെ മറികടന്നുകൊണ്ടാണ് കന്യാമറിയത്തെ പഴയ സ്ഥാനത്തേക്ക് എത്തിച്ചത്.
ഈ പ്രതിമ ഇപ്പോഴും ഹബ്സ്ബർഗ് അടിച്ചമർത്തലിന്റെ പ്രതീകമാണെന്നും രാജ്യത്ത് കത്തോലിക്കാ ആധിപത്യം നടപ്പാക്കുമെന്ന ആശയമാണ് അത് മുന്നോട്ടു വയ്ക്കുന്നതെന്നും പദ്ധതിയെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നു. പ്രൊട്ടസ്റ്റന്റ് വിഭാഗവും നിരീശ്വരവാദികളുമാണ് എതിര്‍പ്പുകളുടെ മുന്‍ നിരയില്‍ ഉള്ളത്. യൂറോപ്പില്‍ മത വിശ്വാസികള്‍ ഏറ്റവും കുറവുള്ള രാജ്യമാണ് ചെക്ക് റിപ്പബ്ലിക്ക്.
ഷൈമോൻ തോട്ടുങ്കൽ
പ്രെസ്റ്റൻ . ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ ബൈബിൾ അപ്പോസ്റ്റലേറ്റ് നടത്തുന്ന ഓൺലൈൻ ബൈബിൾ ക്വിസ് മത്സരത്തിന് പേര് നിർദേശ്ശിക്കാൻ അവസരം . ബൈബിൾ സംബന്ധിയായ സുറിയാനി ഭാഷയിലെ പേരുകളാണ് വേണ്ടത് .പേരുകൾ നിർദേശിക്കേണ്ട അവസാന തിയതി ജൂൺ 10 ആയിരിക്കും. പേര് നിർദേശിക്കുന്നവർ അവരുടെ മുഴുവൻ പേര് , മിഷൻ/ ഇടവക എന്നിവ കൃത്യമായി ചേർത്തിരിക്കണം . മത്സരത്തോടൊപ്പം നിങ്ങൾ തിരെഞ്ഞെടുത്ത പേരിന്റെ അർത്ഥം തിരഞ്ഞെടുക്കാനുള്ള കാരണം ബിബ്ലിക്കൽ പ്രസക്തി എന്നിവ ചുരുങ്ങിയ വാക്കുകളിൽ പ്രതിപാതിച്ചിരിക്കണം . കുട്ടികൾക്കും മുതിർന്നവർക്കും മത്സരത്തിൽ പങ്കെടുക്കാം . നിങ്ങൾ നിർദേശിക്കുന്ന പേരുകൾ [email protected] എന്ന ഇമെയിലിൽ അയക്കുക ഈമെയിലിൽ സബ്ജെക്ട് csmegbonline Bible quiz എന്ന് ചേർത്തിരിക്കണം .ആദ്യഘട്ട രജിസ്‌ട്രേഷൻ പൂർത്തിയായപ്പോൾ ആയിരത്തിയഞ്ഞൂറോളം കുട്ടികൾ ആറാം തിയതി നടക്കുന്ന പ്രാക്ടീസ് ടെസ്റ്റിൽ യോഗ്യത നേടിയത് .
ജൂൺ 10 ആണ് ഓൺലൈൻ ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് പേര് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി . ജൂൺ 6 ന് മുമ്പ് രജിസ്റ്റർ ചെയ്യുന്നവർക്ക് 10 ന് നടക്കുന്ന പ്രാക്ടീസ് ടെസ്റ്റിൽ പങ്കെടുക്കാൻ സാധിക്കും . പതിമൂന്നാം തീയതി മുതൽ ആദ്യ റൗണ്ട് മത്സരങ്ങൾ ആരംഭിക്കും . അഭിവന്ദ്യ സ്രാമ്പിക്കൽ പിതാവിന്റെയും വികാരിജനറാൾമാരുടെയും മറ്റു വൈദീകരുടെയും അനുഗ്രഹാശിസുകളോടെ രൂപത സമൂഹം ഒന്നിച്ച് ഈ വലിയ ബൈബിൾ പഠനമത്സരത്തിലേക്ക് പ്രവേശിക്കുകയാണ് . രജിസ്റ്റർ ചെയ്തിട്ടുള്ള കുട്ടികൾക്കുള്ള യൂസർ നെയിമും പാസ്‍വേർഡും അവരുടെ രജിസ്റ്റേർഡ് ഇമെയിലിൽ ഈ ദിവസങ്ങളിൽ ലഭിക്കും . മത്സരത്തിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങളും ഈ വെബ്സൈറ്റ് http://smegbbiblekalotsavam.com/?page_id=595 സന്ദർശിക്കുകയോ ബൈബിൾ അപ്പൊസ്‌തലേറ്റുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് ബൈബിൾ ക്വിസ്. പി ആർ. ഓ .ജിമ്മിച്ചൻ ജോർജ് അറിയിച്ചു .
ഷൈമോൻ തോട്ടുങ്കൽ
പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ ബൈബിൾ അപോസ്റ്റലേറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓൺലൈൻ ബൈബിൾ ക്വിസ് മത്സരങ്ങൾക്കുള്ള രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു .ഇതിനോടകം ഏകദേശം ആയിരത്തോളം കുട്ടികൾ മത്സരത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. . ജൂൺ 3 ന് മുൻപ് രജിസ്റ്റർ ചെയ്യുന്ന കുട്ടികൾക്കും ആറാം തിയതി നടക്കുന്ന പ്രാക്ടീസ് ടെസ്റ്റിൽ പങ്കെടുക്കാൻ സാധിക്കും. ഇതുവരെ രജിസ്റ്റർ ചെയ്ത മത്സരാത്ഥികൾക്ക് അവരുടെ രജിസ്‌ട്രേഷൻ നമ്പർ അയച്ചു കൊടുത്തുകഴിഞ്ഞു . മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള യൂസർ നൈമും പാസ്‌വേർഡും വരും ദിവസങ്ങളിൽ മത്സരാത്ഥികൾക്ക് അവരുടെ രജിസ്റ്റേർഡ് ഈമെയിലിൽ ലഭിക്കും . വിശുദ്ധ ഗ്രന്ഥത്തെ കൂടുതലായി പഠിക്കുവാൻ ലഭിക്കുന്ന ഈ അവസരത്തെ എല്ലാ മതപഠന വിദ്യാർത്ഥികളും പ്രയോജനപ്പെടുത്തണമെന്നും , മാതാപിതാക്കൾ അതിനുള്ള പ്രോത്സാഹനം കുട്ടികൾക്ക് എല്ലായ്പ്പോഴും നൽകണമെന്നും അഭിവന്ദ്യ പിതാവ് മാർ ജോസഫ് സ്രാമ്പിക്കൽ അഭ്യർത്ഥിച്ചു. . മൂന്നു എയ്ജ് ഗ്രൂപ്പുകളിലായി മൂന്ന് റൗണ്ട് മത്സരങ്ങൾ ആണ് നടത്തപ്പെടുന്നത് . ജൂൺ 6 ന് ആരംഭിക്കുന്ന മത്സരങ്ങൾ ഓഗസ്റ്റ് 29 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീരകരിച്ചിരിക്കുന്നത്. നാല് ആഴ്ചകൾ നീളുന്ന ആദ്യ റൗണ്ടിൽ ആദ്യ ആഴ്ചത്തെ മത്സരങ്ങൾ ടെസ്റ്റ് പ്രാക്ടീസ് ആണ് . ജൂൺ 10 ന് ഒരു ടെസ്റ്റ് പ്രാക്ടിസിനുള്ള അവസരം കൂടി കുട്ടികൾക്ക് നൽകുന്നതായിരിക്കും ജൂൺ 10 ന് രജിസ്‌ട്രേഷൻ ക്ലോസ് ചെയ്യും . എല്ലാ ശനിയാഴ്ചകളിലുമായിരിക്കും മത്സരങ്ങൾ നടത്തുക . ആഗസ്റ്റ് 29 തിന് ഫൈനൽ മത്സരം നടത്തും . അഭിവാദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ അനുഗ്രഹത്തോടെ ബഹുമാനപ്പെട്ട വികാരി ജനറാൾ അച്ചന്മാരുടെയും മറ്റു വൈദീകരുടെയും നേതൃത്വത്തിൽ കുട്ടികളുടെ ബൈബിൾ പഠനത്തെ പ്രോത്സാഹിപ്പിക്കാനും വിശ്വാസത്തിൽ ഉറപ്പുള്ളവരാക്കുവാനും തങ്ങൾക്കു ലഭിച്ച അറിവിനെ പങ്കുവയ്ക്കാനുമുള്ള ഒരു വേദി കുട്ടികൾക്കായി തുറന്നിടുക എന്ന ലക്ഷ്യത്തോടെയാണ് രൂപത ബൈബിൾ അപ്പസ്റ്റോലറ്റ് ഇത്തരത്തിൽ മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത് .ഇതിനായി ബഹുമാനപ്പെട്ട ജോർജ് എട്ടുപറ അച്ചന്റെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു ണ്ട് . മത്സരത്തിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങളും ഈ വെബ്‌സൈറ്റിൽ http://smegbbiblekalotsavam.com/?page_id=595 നിന്നും ലഭ്യമാകുമെന്നും ഓൺലൈൻ ബൈബിൾ ക്വിസ് പി .ആർ .ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു
കൂടുതൽ വിവരങ്ങൾക്ക് ഈ വെബ്സൈറ്റിൽ ക്ലിക്ക് ചെയ്യുക
സ്‌പിരിച്വൽ ഡെസ്ക്. മലയാളം യുകെ
ഇന്ന് മെയ് മുപ്പത്തിയൊന്ന്. പരിശുദ്ധ കന്യകയുടെ വണക്കമാസം വീടലും പെന്തക്കുസ്താ തിരുന്നാളും ക്രൈസ്തവർ ഒരുമിച്ചാഘോഷിക്കുന്ന ദിവസം. മരിയഭക്തി ആധുനിക തലമുറയിൽ വളർത്തുക എന്ന ലക്ഷ്യവുമായി മെയ് ആദ്യം മുതൽ മലയാളം യുകെ സ്പിരിച്വൽ ടീം മാതാവിൻ്റെ വണക്കമാസം പ്രസിദ്ധീകരിച്ചു വരികയായിരുന്നു. വായനക്കാരുടെ പ്രത്യേക അഭ്യർത്ഥന പ്രകാരം വണക്കമാസം തുടർന്ന് ഓഡിയോ രൂപത്തിൽ പ്രസിദ്ധീകരണം ആരംഭിച്ചു. ശ്രോതാക്കൾക്ക് മനസ്സിലാകുവാൻ പാകത്തിന് വളരെ ലളിതമായ ഭാഷയിൽ വണക്കമാസ പുസ്തകത്തിൻ്റെ അതേ രൂപത്തിൽ ഗുജറാത്തിൽ ആത്മീയ ശുശ്രൂഷ ചെയ്യുന്ന ഫാ. ബിനോയ് ആലപ്പാട്ട് CMF മാതാവിൻ്റെ വണക്കമാസം ഓഡിയോ രൂപത്തിലാക്കി.
വായിക്കുന്നതിനേക്കാൾ കേൾക്കുമ്പോഴാണ് കാര്യങ്ങൾ കൂടുതൽ ഗ്രഹിക്കുവാൻ സാധിക്കുന്നത് എന്നാണ് ഫാ. ബിനോയിയുടെ അഭിപ്രായം.
ഗുജറാത്തിലെ ഗാന്ധിനഗർ ഇടവകയിൽ സീറോ മലബാർ വിശ്വാസികൾക്ക് വേണ്ടി സേവനമനിഷ്ഠിക്കുന്ന ഫാ. ബിനോയി ആലപ്പാട്ട് ക്ലരീഷ്യൻ മിഷിനറീസ് സഭാംഗമാണ്. കേരളത്തിൽ കുട്ടനാട്ടിലെ തെക്കേക്കരയിലാണ് ഫാ. ബിനോയിയുടെ ജന്മദേശം. കരിസ്മാറ്റിക് ധ്യാനഗുരു കൂടിയാണദ്ദേഹം.
പരിശുദ്ധ അമ്മയിലൂടെ ലഭിച്ച അനുഗ്രഹം വിശ്വാസികളുമായി പങ്കുവെയ്ക്കാൻ ബഹുമാനപ്പെട്ട വൈദീകർ അടക്കം നിരവധിയാളുകൾ മലയാളം യുകെ സ്പിരിച്ച്വൽ ടീമിനോടൊപ്പം ചേർന്ന് പ്രവർത്തിച്ചിരുന്നു.
പെന്തക്കുസ്ത തിരുന്നാളിൽ മാതാവിൻ്റെ വണക്കമാസം കാലം കൂടുമ്പോൾ ഫാ. ബിനോയ് ആലപ്പാട്ട് മരിയഭക്തരോട് നേരിട്ട് സംസാരിക്കുകയാണ്. വീഡിയോ കാണുക.