Spiritual

ലീഡ്‌സ്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ലീഡ്‌സ് സെന്റ്. മേരീസ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയില്‍ പരി. കന്യകാ മാതാവിന്റെ പിറവിത്തിരുന്നാളും എട്ടുനോമ്പാചരണത്തിന്റെ സമാപനവും ഭക്തിയാദര പൂര്‍വ്വം കൊണ്ടാടി. ലീഡ്‌സ് സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍     ഞായറാഴ്ച രാവിലെ പത്തു മണിക്ക് റവ. ഫാ. മാത്യു മന്നടാ MCBS (ഇറ്റലി) മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന നടന്നു. റവ. ഫാ. മാത്യൂ മുളയോലില്‍ സഹകാമ്മികത്വം വഹിച്ചു. ഫാ. മാത്യു മന്നടാ തിരുന്നാള്‍ സന്ദേശം നല്‍കി. പരിശുദ്ധ അമ്മയെ പോലെ എല്ലാവർക്കും ഒരു നിയോഗം ഉണ്ടെന്നു ഫാ. മാത്യു മന്നടാ തന്റെ തിരുനാൾ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. പരാജയങ്ങൾക്കു മുൻപിൽ പതറാതെ നിശ്‌ചയദാർഢ്യത്തോടുകൂടി മുൻപോട്ട് പോകേണ്ടവരാണ് ക്രിസ്താനികൾ എന്നും ഫാ. മാത്യു മന്നടാ തന്റെ തിരുന്നാള്‍ സന്ദേശത്തിൽ ഓർമിപ്പിച്ചു . വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം അത്യധികം ഭക്തിനിര്‍ഭരമായ തിരുന്നാള്‍ പ്രദക്ഷിണം നടന്നു. മരക്കുരിശിന്റെയും വെള്ളിക്കുരിശിന്റെയും സ്വര്‍ണ്ണക്കുരിശിന്റെയും പിറകില്‍ വി. തോമ്മാശ്ലീഹായുടെയും വി. അല്‍ഫോന്‍സാമ്മയുടെയും വി. ചാവറയച്ചന്റെയും വി. ഏവു പ്രാസ്യാമ്മയുടെയും വി. സെബസ്ത്യാനോസിന്റെയും വി. യൗസേപ്പിതാവിന്റെയും തിരുസ്വരൂപങ്ങളോടൊപ്പം പ്രത്യേകമായി അലങ്കരിച്ച പരിശുദ്ധ കന്യകാ മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം ദേവാലയത്തിനു ചുറ്റുമുള്ള വഴികളിലൂടെ സഞ്ചരിച്ച് തിരിച്ച് ദേവാലയത്തിലെത്തി. പ്രദക്ഷിണസമയത്ത് ഇംഗ്ലീഷുകാർ ഉൾപ്പെടുന്ന പ്രാദേശിക സമൂഹം ആദരപൂർവം കാഴ്ചക്കാരായത് വിശ്വാസപ്രഘോഷണത്തിൻെറ നേർകാഴ്‌ചയായി . കൊടികളും  മുത്തുക്കുടകളും പ്രദക്ഷിണത്തിന് അകമ്പടി സേവിച്ചു. ഹാരോഗേറ്റ്, ലീഡ്‌സ്, വെയ്ക്ഫീല്‍ഡ്, പോണ്ടിഫ്രാക്ട്, ഹഡേല്‍സ്ഫീല്‍ഡ്, ഹാലിഫാക്‌സ്, ബ്രാഡ്‌ഫോര്‍ഡ്, കീത്തിലി തുടങ്ങിയ കമ്മ്യൂണിറ്റികളില്‍ നിന്നും പതിവ് പോലെ ഇത്തവണയും നൂറുകണക്കിനാളുകള്‍ തിരുന്നാളില്‍ പങ്കുകൊണ്ടു. പ്രദക്ഷിണത്തിനു ശേഷം സമാപനാശീര്‍വാദം നടന്നു.

 

2013 മുതല്‍ യുകെയില്‍ പ്രസിദ്ധമായ ലീഡ്‌സ് എട്ടു നോമ്പാചരണത്തിലും പരി. കന്യകാ മാതാവിന്റെ പിറവിത്തിരുന്നാളിലും പങ്ക് ചേര്‍ന്ന് അനുഗ്രഹം പ്രാപിക്കാന്‍ എത്തിയ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ എല്ലാ വിശ്വാസികള്‍ക്കും വികാരി റവ. ഫാ. മാത്യൂ മുളയോയില്‍ നന്ദി പറഞ്ഞു. സ്‌നേഹ വിരുന്നോടെ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ അവസാനിച്ചു.

 

എയ്‌ൽസ്‌ഫോർഡ്: എയ്‌ൽസ്‌ഫോർഡ് സെന്റ് പാദ്രെ പിയോ മിഷനിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ പാദ്രെ പിയോയുടെ തിരുനാളും പരിശുദ്ധ കന്യാമറിയത്തിന്റെ ജനനതിരുനാളും സംയുക്തമായി 2019 സെപ്റ്റംബർ 8 ഞായറാഴ്ച ആചരിക്കുന്നു. ഞായറാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയിൽ റവ ഫാ: ടോമി എടാട്ട് മുഖ്യ കാർമ്മികനാകും. റവ. ഫാ: ജോഷി കൂട്ടുങ്കൽ, റവ. ഫാ: ജിബിൻ പാറടിയിൽ എന്നിവർ സഹകാർമ്മികരാകും. തിരുനാൾ കുർബാനക്ക് ശേഷം ലദീഞ്ഞ്, വിശുദ്ധരുടെ രൂപവും വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുനാൾ പ്രദിക്ഷണം എന്നിവ നടക്കും. ഉച്ചക്ക് 12 മണിക്ക് ഊട്ടുനേർച്ച, തുടർന്ന് എവർഗ്രീൻ മെലഡീസ് കെന്റ് ഒരുക്കുന്ന ഗാനമേള എന്നിവ ഉണ്ടായിരിക്കും.

തിരുനാളിൽ പങ്കെടുത്തു വിശുദ്ധർ വഴിയായി അനുഗ്രഹം പ്രാപിക്കാൻ ഏവരെയും ക്ഷണിക്കുന്നതായി തിരുനാൾ കമ്മറ്റി അറിയിച്ചു.

 

ദിവ്യ റിട്രീറ്റ് സെന്ററിലെ, റാംസ്‌ഗേറ്റിലെ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ നാളെ (2019 സെപ്റ്റംബർ 6) മലയാള നൈറ്റ് വിജിൽ 8: 00 pm തുടങ്ങി ശനിയാഴ്ച പുലർച്ചെ 1:00 ന് അവസാനിക്കുന്നു

ബർമിംങ്‌ഹാം: പരിശുദ്ധ അമ്മയുടെ മാധ്യസ്ഥതയിൽ ദൈവപരിപാലനയുടെ അതിശക്തവും പ്രകടവുമായ അനുഗ്രഹങ്ങളും വിടുതലുകളും ജീവിതനവീകരണവും സാധ്യമായിക്കൊണ്ടിരിക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ ഇത്തവണ മാതൃസ്നേഹത്തിന്റെ കൃപാവർഷത്തിനൊരുങ്ങി സെപ്റ്റംബർ 14 ന് നടക്കും.ഫാ.സോജി ഓലിക്കൽ കൺവെൻഷൻ നയിക്കും. ബർമിങ്ഹാം അതിരൂപത ആർച്ച് ബിഷപ്പ് ബെർണാഡ് ലോങ്‌ലി കൺവെൻഷനിൽ പങ്കെടുക്കും.

നിത്യ രക്ഷ യേശുവിലെന്ന് നാളെത്തെ ലോകം പ്രത്യാശയോടെ ഏറ്റുപറയുമ്പോൾ അതിന്റെ പിന്നിൽ ഉപകരണമാക്കി ദൈവം വളർത്തുന്ന സെഹിയോൻ മിനിസ്ട്രിയിലൂടെ ആഗോളതലത്തിൽ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന വിവിധങ്ങളായ ശുശ്രൂഷകളുടെ അടിസ്ഥാനമായി നിലകൊള്ളുന്ന , ദേശഭാഷാ വ്യത്യാസമില്ലാതെ നിരവധിപേർ പങ്കെടുക്കുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ ‌ കൺവെൻഷനിൽ ഇത്തവണ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ ആത്മീയ ശുശ്രൂഷകരായ ബ്രദർ ഷാജി ജോർജ് ,ബ്രദർ ജോൺസൻ ജോസഫ് , സൂര്യ ജോൺസൻ
എന്നിവർ വിവിധ ശുശ്രൂഷകൾ നയിക്കും.

കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്.
കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു.
കുറഞ്ഞ സമയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ലിറ്റൽ ഇവാഞ്ചലിസ്റ് എന്ന പുസ്തകവും വളർച്ചയുടെ പാതയിൽ കുട്ടികൾക്ക് വഴികാട്ടിയാവുന്നു ….
ഇതിന്റെ പുതിയ ലക്കം ഇത്തവണ ലഭ്യമാണ്.
കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും.
വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്.
പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കൺവെൻഷൻ സമാപിക്കും .
കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ബർമിങ്ഹാമിൽ നടന്നു.
കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും പരിശുദ്ധ അമ്മയുടെ ജനന തിരുന്നാൾ മാസത്തിലെ കൺവെൻഷനായി സെപ്റ്റംബർ 14 ന് ‌ രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.
അഡ്രസ്സ് :
ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW.
കൂടുതൽ വിവരങ്ങൾക്ക് ;
ജോൺസൻ ‭+44 7506 810177‬
അനീഷ്.07760254700
ബിജുമോൻ മാത്യു ‭07515 368239‬
Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്,
ബിജു എബ്രഹാം ‭07859 890267‬
ജോബി ഫ്രാൻസിസ് ‭07588 809478‬.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ബ്രിസ്റ്റോൾ കാർഡിഫ് റീജിയണൽ ബൈബിൾ കലോത്‌സവം ഗ്ലോസ്റ്റ റിലെ CRYPT SCHOOL HALL ൽ വച്ച് ഒക്ടോബർ 19 – ന് നടക്കും. ബ്രിസ്റ്റോൾ കാർഡിഫ് റീജിയണിൻെറ കീഴിലുള്ള എല്ലാ മിഷൻ സെന്ററുകളിലെയും പ്രതിഭാശാലികളായ കുട്ടികൾക്കും മുതിർന്നവർക്കും ദൈവവചനം കലാ രൂപത്തിലൂടെ പ്രകടിപ്പിക്കുവാനുള്ള ഒരു വലിയ വേദിയാണ് ഈ കലോൽത്സവം.

മൂന്നാമത് ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതാ ബൈബിൾ കലോത്സവം ഇക്കുറി നവംബർ 16 – ന് ശനിയാഴ്ച ലിവർപൂളിൽ വച്ച് നടത്തപ്പെടുന്നു.

കുട്ടികൾ ബൈബിൾ സംബന്ധമായ അറിവുകൾ കലകളിലൂടെയും കാര്യങ്ങളിലൂടെയും അവതരിപ്പിച്ചുകൊണ്ട് ഈശോയെ തിരിച്ചറിയുവാനും ഈശോയിൽ അലിഞ്ഞു ചേർന്ന് തിരുവചനം പ്രലോഷിക്കുവാനും തങ്ങളുടെ ജീവിതത്തിൽ പകർത്തുവാനും വേണ്ടി ബൈബിൾ കലോത്സവം ഈ വർഷവും നടത്തപ്പെടുന്നു.

ബ്രിസ്റ്റോൾ കാർഡിഫ് റീജിയന്റ് കീഴിലുള്ള എല്ലാ മിഷൻ സെന്ററുകളിൽ നിന്നും ബൈബിൾ കലോത്സവത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ 5 – )0 തീയതിക്കു മുൻപ് പേര് രജിസ്റ്റർ ചെയ്യണമെന്ന് റീജിയണൽ ഡയറക്ടർ റവ. ഫാ. പോൾ വെട്ടിക്കാടും ,ട്രസ്റ്റിമാരായ ഫിലിപ് കണ്ടോത്തും, റോയ് സെബാസ്റ്റ്യനും സസ്നേഹം അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന ട്രസ്റ്റിമാരുമായി ബന്ധപ്പെടുക. ഫിലിപ്പ് കണ്ടോത്ത് (റീജിയണൽ ട്രസ്‌റ്റി) മൊബൈൽ നമ്പർ : 07703063836 റോയ് സെബാസ്റ്റ്യൻ ( ജോയിന്റ് റീജിയണൽ ട്രസ്‌റ്റി ) മൊബൈൽ നമ്പർ 07862701046

Venue address CRYPT SCHOOL HALL
PODSMEAD
GLOUCESTER
GL2 5AE

ലീഡ്‌സ് : ഭക്തജന തിരക്കുകൊണ്ട് ബ്രിട്ടനിൽ വളരെയധികം ശ്രദ്ധേയമായ ലീഡ്‌സിലെ പ്രശസ്തമായ എട്ടുനോയമ്പു തിരുനാളിന് കൊടിയേറി. സീറോ മലബാർ സഭയുടെ ലീഡ്‌സ് മിഷൻ ഡയറക്ടർ ഫാ. മാത്യു മുളയോലി പതാകയുയർത്തിയതോടുകൂടിയാണ് എട്ടു ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ. ആഘോഷങ്ങൾക്ക് തുടക്കമായത് . വിവിധ കമ്യൂണിറ്റികളുടെ നേതൃത്വത്തിലാണ് ഓരോ ദിവസത്തെയും,, ആഘോഷപരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.

യുകെയിലെ മലയാളി സമൂഹത്തിന്റ കുടിയേറ്റ ചരിത്രത്തിൽ ആദ്യ കാലഘട്ടത്തിൽ ആരംഭിച്ച തിരുനാൾ എന്ന പ്രത്യേകതയും ലീഡ്‌സിലേ തിരുനാളിനുണ്ട്. ഗ്രെയ്റ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപത ലീഡ്‌സിലെ മിഷനായി പ്രഖ്യാപിച്ച തിനു ശേഷമുള്ള ആദ്യ തിരുനാളാണ് ഇത്തവണത്തേത് .

സെപ്തംബർ 8 – )0 തീയതിയിൽ പ്രധാന തിരുനാൾ ദിവസം ഫാ. മാത്യു മാന്നടാ മുഖ്യ കാർമികത്വം വഹിക്കും . തിരുകർമ്മങ്ങൾക്ക് ശേഷം നടക്കുന്ന സ്നേഹ വിരുന്നോടു കൂടിയാണ് ഇത്തവണത്തെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകുന്നത്. തിരുനാളിൽ പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ അനുഗ്രഹങ്ങൾ നേടുന്നതിനായി എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി സീറോ മലബാർ സഭാ മിഷൻ ഡയറക്ടർ ഫാ. മാത്യു മുളയോലി അറിയിച്ചു.

തിരുക്കര്‍മ്മങ്ങളുടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.

6.30 pm ജപമാല , 7.00 pm വിശുദ്ധ കുര്‍ബ്ബാന, തുടര്‍ന്നു് നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധനയും.

പള്ളിയുടെ വിലാസം:

Our Lady and St.George
Church,132 Shernhall Street, Walthamstow, E17. 9HU

തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.

ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ എട്ടു നോമ്പ് ആചാരണവും പ്രധാന തിരുനാളും ആഘോഷിക്കുന്നു. എട്ടു ദിനങ്ങളിലായി ആഘോഷിക്കുന്ന കർമങ്ങൾക്ക് സെപ്റ്റംബർ ഒന്നിന് വികാരിയും ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജെനറാളുമായ മോൺസിഞ്ഞോർ ജോർജ് തോമസ് ചേലക്കൽ കൊടിയേറ്റിയതോടെ തിരുനാളിന് തുടക്കം കുറിച്ചു. പ്രധാന തിരുനാൾ ദിനമായ എട്ടാം തിയതി താമരശ്ശേരി രൂപത അദ്യക്ഷൻ അഭിവന്ദ്യ മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികൻ ആകും. മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇംഗ്ലീഷ് മലയാളം കമ്മ്യൂണിറ്റി സംയുക്തമായി ഈ വർഷത്തെ തിരുനാൾ കൊണ്ടാടുന്നത് . രാവിലെയുള്ള വിശുദ്ധ കുർബാനക്ക് ശേഷം പരിശുദ്ധ കുർബാനയുടെ ആരാധനയും, ജപമാല സമർപ്പണവും മരിയൻ കീർത്തനങ്ങളും ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം 0530 നടക്കുന്ന മലയാളത്തിലുള്ള കുർബാനയോടുകൂടി അതാത് ദിവസത്തെ പരിപാടികൾക്ക് സമാപനമാകുന്നു. തിരുനാൾ ദിനത്തിൽ കുട്ടികളെ അടിമവെയ്ക്കുന്നതിന്, കഴുന്ന് എടുക്കുന്നതിനും കൂടാതെ സമൂഹ വിരുന്നും ഒരുക്കിയിരിക്കുന്നു.

പ്രവാസി മലയാളികളുടെ കൂട്ടായ്മയായ സേവനം യുകെയുടെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ 165ാംമത് ജയന്തി ആഘോഷം സെപ്തംബര്‍ 15ന് ഗ്ലോസ്റ്ററില്‍ വിപുലമായ ഘോഷയാത്രയോടുകൂടി ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. പരിപാടിയില്‍ സേവനം യുകെ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

ജാതിമത വേര്‍തിരിവുകള്‍ ഇല്ലാതെ ഏവരും ഒന്നാണെന്ന മഹത്തായ സന്ദേശം ലോക മലയാളി സമൂഹത്തിലേക്കെത്തിക്കാനായി പ്രവര്‍ത്തിക്കുകയാണ് സേവനം യുകെ. ശ്രീനാരായണ ഗുരുദേവന്റെ മഹത്തായ ആശയങ്ങള്‍ ഉയര്‍ത്തിപിടിച്ച് സമൂഹ നന്മയ്ക്കായി കൈകോര്‍ക്കാന്‍ എല്ലാ അംഗങ്ങളും ഒരേ മനസോടെ പ്രവര്‍ത്തിക്കുകയാണ്. ഇക്കുറി ശ്രീനാരായണീയ പ്രസ്ഥാനത്തിന്റെ അഭിമാനമായ സേവനം യുകെയുടെ നേതൃത്വത്തില്‍ ശ്രീനാരായണ ജയന്തി വര്‍ണ്ണശബളമായ ഘോഷയാത്രയോടെയാണ് ഒരുക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

യൂറോപ്പിലെ ഏറ്റവും വലിയ ശ്രീനാരായണീയ പ്രസ്ഥാനമായ സേവനം യുകെ സെപ്തംബര്‍ 15 ന് ഗ്ലോസ്റ്ററില്‍ വച്ചാണ് വിപുലമായ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
സേവനം യുകെയുടെ ഇന്നുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുന്നതിന് പിന്നില്‍ കുടുംബാംഗങ്ങളുടെ പിന്തുണ തന്നെയാണ്. ഇക്കുറിയും ഈ പിന്തുണ വേണമെന്ന് സേവനം യുകെ ചെയര്‍മാന്‍ ഡോ ബിജു പെരിങ്ങത്തറ ചെല്‍ട്ടന്‍ഹാമില്‍ ചേര്‍ന്ന മീറ്റിങ്ങില്‍ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു.
ഇതേ ദിവസം നടക്കുന്ന ജനറല്‍ ബോഡിയില്‍ പുതിയ സാരഥികളെ തിരഞ്ഞെടുക്കും. കഴിഞ്ഞ രണ്ടുവര്‍ഷത്തെ തിരഞ്ഞെടുത്ത പ്രതിനിധികളുടെ സേവനം എടുത്തുപറയേണ്ടത് തന്നെയാണ്.

ഇക്കുറി നടന്ന സര്‍വ്വമത സമ്മേളനവും വാര്‍ഷികാഘോഷവും ഗുരുദേവ വിശ്വാസികള്‍ക്ക് വിശ്വാസങ്ങള്‍ ഊട്ടിയുറപ്പിക്കാനുള്ള വേദിയായി .സ്വയം ഒരു സംഘടന അനുകരണീയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുമ്പോള്‍ അത് അംഗീകരിക്കാതെ തരമില്ല, അഭിനന്ദിക്കാതെയും. സേവനം യുകെയുടെ നാള്‍ക്കു നാള്‍ പ്രവര്‍ത്തനങ്ങള്‍ ഇത്തരത്തില്‍ പ്രശംസനീയമാണ്.ഓക്‌സ്‌ഫോര്‍ഡില്‍ നടന്ന സര്‍വ്വ മത സമ്മേളനവും എയ്ല്‍സ്ബറിയില്‍ വച്ചു നടന്ന ഭക്തിസാന്ദ്രമായ വാര്‍ഷിക ആഘോഷവും ശ്രീനാരായണീയര്‍ക്ക് മികച്ച അനുഭവങ്ങളാണ് സമ്മാനിച്ചത്.

സേവനം യുകെയുടെ ഇന്നേവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാല്‍ ഓരോ അവസരവും കൃത്യമായി വിനിയോഗിച്ചതായി കാണാം. അര്‍ഹിക്കുന്നവര്‍ക്ക് സഹായം എത്തിക്കാന്‍ സേവനം യുകെയ്ക്കായി.
യുകെ മലയാളി കുടുംബത്തെ സഹായിക്കാനായി മുന്നോട്ട് വന്ന സംഘടന അകാലത്തില്‍ കുടുംബനാഥന്‍ ഇല്ലാതെയായ രണ്ട് കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി മാതൃക കാട്ടി.

കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഭരണസമിതിയുടെ മികച്ച പ്രവര്‍ത്തനമാണ് ഈ മികവിന് ആധാരം. കേരളം പ്രളയത്തില്‍ വിറച്ചു നിന്നപ്പോള്‍ പല രീതിയിലുള്ള സഹായങ്ങളാണ് പ്രവാസികള്‍ നല്‍കിയത്. സേവനം യുകെ ചെയ്തത് വീട് നഷടപ്പെട്ട ഒരു കുടുംബത്തിനു നല്ല ഒരു പാര്‍പ്പിടം നിര്‍മ്മിച്ചു കൊടുത്തു എന്നുള്ളതാണ്. എന്നും സേവനം യുകെ യുടെ മുഖമുദ്രയായിരുന്ന സഹായഹസ്തം നീണ്ടത് തൃശൂര്‍ ജില്ലയിലെ മനോജിന്റെ കുടുംബത്തിന് നേരെയാണ്.

കോഴിക്കോട് മാനസികരോഗാശുപത്രിയിലേക്ക് വാങ്ങിച്ചു കൊടുത്ത ആശുപത്രി ഉപകരണങ്ങളും, ആലുവ സേവിക സമാജത്തിലെ കുട്ടികള്‍ക്ക് കൊടുത്ത പoന സഹായ ഫണ്ടും, എറണാകുളത്തെ തിരഞ്ഞെടുത്ത ആതുരാലയങ്ങളില്‍ 10 ദിവസം നീണ്ടു നിന്ന അന്നദാനവും, ആലുവാ ശിവരാത്രിയോടനുബന്ധിച്ചുള്ള ആമ്പുലന്‍സ് സര്‍വീസും, ആദിവാസി ഊരില്‍ വെച്ചു കൊടുത്ത സൗരോര്‍ജ്ജ വിളക്ക്, പഠനോപകരണങ്ങള്‍ എന്നിവ നല്‍കിയതും ഉള്‍പ്പെടെ നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ ഇക്കുറി നമുക്ക് ചെയ്യാനായി.ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം സഹായ സഹകരണങ്ങള്‍ തന്ന എല്ലാ അംഗങ്ങള്‍ക്കും യൂണിറ്റ് കോര്‍ഡിനേറ്റര്‍സിനും ഡയറക്ടര്‍ ബോര്‍ഡ് നന്ദി അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഗ്ലോസ്റ്ററില്‍ വെച്ച് ഭംഗിയായി നടന്ന വിഷു നിലാവ് എന്ന സംഗീതനൃത്ത വിരുന്നിലൂടെയാണ് പ്രധാനമായും ഫണ്ട് സ്വരൂപിക്കാന്‍ കഴിഞ്ഞത്. ഇത് സാധ്യമാക്കുന്നതിന് ഏറ്റവും സഹായിച്ച ഗായകരോടും ഗായികമാരോടും സംഘടന എന്നും കടപ്പെട്ടിരിക്കുന്നു.. വിഷു നിലാവ് വന്‍ വിജയമാക്കിയ ഗ്ലോസ്റ്റര്‍ ഷെയറിലെ മലയാളികളോടും, പ്രത്യേകിച്ച് GMA എന്ന സംഘടനയോടും കൃതജ്ഞത അറിയിക്കുന്നു. ഇനിയുള്ള പ്രവര്‍ത്തനങ്ങളിലും എല്ലാ പിന്തുണയും വേണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

പരിശുദ്ധ അമ്മയുടെ പിറവി തിരുനാളിന്റെ ഒരുക്കമായുള്ള എട്ടു നോമ്പിന്റെ ഭാഗമായി എല്ലാ ദിവസവും വൈകുന്നേരം 6.30pm ജപമാല തുടർന്ന് വിശുദ്ധ കുർബ്ബാന, നോവേന, ലദീഞ്ഞും ഉണ്ടായിരിക്കുന്നതാണ്.

സമാപന ദിനവും മാതാവിന്റെ പിറവിതിരുനാൾ ദിനവുമായ സെപ്റ്റംബർ എട്ടിന് ഉച്ചകഴിഞ്ഞ് 2.30 ന് ആഘോഷമായ വി.കുർബ്ബാന, നോവേന, ലദീഞ്ഞ് തുടർന്ന് പാച്ചോർ നേർച്ചയും ഉണ്ടായിരിക്കുന്നതാണ്.

 

പരിശുദ്ധ അമ്മയോടുള്ള സ്‌നേഹ ബഹുമാനങ്ങള്‍ പ്രകടിപ്പിക്കുന്നതിനും അതുപോലെ അമ്മയുടെ മാദ്ധ്യസ്ഥം തേടുന്നതിനും എട്ട് നോമ്പ് ആചരണം വഴി അവസരം ഒരുങ്ങുന്നു.

തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ ശുശ്രുഷകളിലേക്ക് ഒത്തിരി സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.

RECENT POSTS
Copyright © . All rights reserved