Spiritual

ബാൺബറി — ബാൺബറിബഥേൽ ക്രിസ്റ്റ്യൻ ചർച്ചിൻെറ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം 5 മണിമുതൽ ബാൺബറിപട്ടണത്തിൽ ഉള്ള ബാൺബറിസ്കൂളിൽ വച്ച് സുവിശേഷമഹായോഗം നടക്കപ്പെടുന്നു . ഈ ആത്മീയ സംഗമത്തിൽ കേരളത്തിൽ നിന്ന് വന്ന പാസ്റ്റർ ജോയ് പാറയ്ക്കൽ ദൈവചനം സംസാരിക്കുന്നു .ബ്രദർ എബി തങ്കച്ചൻെറ നേതൃത്വത്തിൽ ചർച്ച് കൊയർ സംഗീത ആരാധനയ്ക്ക് നേതൃത്വം നൽകുന്നു . ഈ ആത്മീയ സമ്മേളനത്തിലേയ്ക്ക് നിങ്ങളെ എല്ലാവരെയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിക്കുന്നു .കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
പാസ്റ്റർ . മനോജ് എബ്രഹാം – 07916571478
ബ്രദർ . വർഗീസ് സാമുവേൽ – 07403980884
ബ്രദർ . ജെയ്‌സൺ മാമ്മൻ – 07944612383
ബ്രദർ . ജോൺ മാത്യു – 07828294781
news – John Mathew Vanjipuzha

കൊച്ചി ∙ എറണാകുളം–അങ്കമാലി അതിരൂപത ആർച്ച് ബിഷപ്പായി മണ്ഡ്യ ബിഷപ് മാർ ആന്റണി കരിയിൽ നിയമിതനായി. സിറോ മലബാർ സഭാ സിനഡ് സമാപന വേളയിലാണ് പ്രഖ്യാപനം. അതിരൂപതയുടെ ഭരണച്ചുമതല മാർ കരിയിലിനായിരിക്കും.

എറണാകുളം–അങ്കമാലി അതിരൂപതാ സ്വദേശികളും മറ്റു രൂപതകളിൽ സേവനം ചെയ്യുന്നവരുമായ ബിഷപ്പുമാരെ പരിഗണിച്ചപ്പോൾ മാർ ആന്റണി കരിയിലിനെ തിരഞ്ഞെടുക്കുകയായിരുന്നു. മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിനെ മണ്ഡ്യ ബിഷപ്പായി നിയമിച്ചു. മാർ ജോസ് പുത്തൻവീട്ടിൽ ഫരീദാബാദ് സഹായ മെത്രാനാകും. സിനഡിന്റെ തീരുമാനങ്ങൾക്കു വത്തിക്കാൻ അംഗീകാരം നൽകി.

ചേർത്തല സ്വദേശിയായ മാർ കരിയിൽ (69) സിഎംഐ സന്യാസ സമൂഹത്തിൽനിന്നുള്ള ബിഷപ്പാണ്. കളമശേരി രാജഗിരി കോളജിന്റെ പ്രിൻസിപ്പലും രാജഗിരി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടറും ആയിരുന്നു. സിഎംഐ സഭയുടെ പ്രിയോ‍ർ ജനറലായും പ്രവർത്തിച്ചു.

എറണാകുളം– അങ്കമാലി അതിരൂപതയ്ക്കു സ്വതന്ത്ര ചുമതലയുള്ള ബിഷപ്പിനെ നിയമിക്കാൻ ഈ വർഷം ആദ്യം ചേർന്ന സിനഡ് യോഗം തീരുമാനിച്ചിരുന്നു. അതു യാഥാർഥ്യമാക്കുകയാണ് ഇത്തവണത്തെ സിനഡ്. സ്വതന്ത്ര ചുമതലയുള്ള ബിഷപ്പിന്റെ നിയന്ത്രണത്തിലാവും അതിരൂപതയുടെ ഭരണമെങ്കിലും നയപരവും അജപാലനപരവുമായ ദൗത്യങ്ങളുടെ മേൽനോട്ടം ആർച്ച് ബിഷപ് കൂടിയായ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കാവും.

 

ബർമിങ്ഹാം : യേശുനാമത്തിൽ നവസുവിശേഷ വത്ക്കരണത്തിന്റെ പുതുവസന്തം വിരിയിച്ചുകൊണ്ട് ഫാ.സോജി ഓലിക്കൽ ആത്മീയ നേതൃത്വം നൽകുന്ന അഭിഷേകാഗ്നി  കാത്തലിക് മിനിസ്ട്രീസ് യുകെ ഒരുക്കുന്ന ” അലാബേർ 2019 ” നാളെ ബർമിങ്ഹാം ബഥേൽ  കൺവെൻഷൻ  സെന്ററിൽ നടക്കും .
ഏറെ പുതുമകൾ  നിറഞ്ഞ ആത്മാഭിഷേക  ശുശ്രൂഷകളുമായി പരിശുദ്ധാത്മപ്രേരണയാൽ നയിക്കപ്പെടുന്ന അലാബേർ  രാവിലെ  10  മുതൽ വൈകിട്ട്  5  വരെയാണ് നടക്കുക ബർമിങ്ഹാം അതിരൂപത  ആർച്ച് ബിഷപ്പ് ബർണാഡ് ലോങ്‌ലി , ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ എന്നിവർ അലാബേർ 2019 ലേക്ക് ഏവരെയും ക്ഷണിച്ചുകൊണ്ട് നൽകുന്ന സന്ദേശം കേൾക്കാം .

മാർ . ജോസഫ് സ്രാമ്പിക്കൽ

യേശുവിൽ വളരാനുള്ള അതിശക്തമായ ബോധ്യങ്ങളും മനോബലവും നേടുകവഴി പ്രലോഭനങ്ങളെ തോൽപ്പിക്കാൻ , പൈശാചിക ശക്തികളുടെ ലക്ഷ്യമായ യുവജനതയെ എന്നേക്കുമായി ഒരുക്കുന്ന ഈ നൂതന ശുശ്രൂഷയിലേക്കു 5 പൗണ്ടാണ് ഒരാൾക്ക് ടിക്കറ്റ് ചാർജ് .
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യൂത്ത് കോ ഓർഡിനേറ്ററും പ്രമുഖ ആത്മീയ വചന പ്രഘോഷകനുമായ ബ്രദർ ജോസ് കുര്യാക്കോസ്
നാളത്തെ ശുശ്രൂഷയെപ്പറ്റി നൽകുന്ന സന്ദേശം ;

വി.കുർബാനയ്ക്കു പുറമേ സെഹിയോൻ യുകെ യുടെ വിറ്റ്നസെസ്‌ ബാൻഡ് , പ്രത്യേക വർക് ഷോപ്പുകൾ , അനുഭവ സാക്ഷ്യങ്ങൾ തുടങ്ങിയവ അലാബേറിന്റെ ഭാഗമാകും.കുമ്പസാരിക്കാനും അവസരമുണ്ടായിരിക്കും
ഫുഡ് സ്റ്റാളുകളും കൺവെൻഷൻ സെന്ററിൽ പ്രവർത്തിക്കുന്നതാണ് .
കാലഘട്ടത്തിന്റെ മുന്നേറ്റത്തെ സൂഷ്മമായി നിരീക്ഷിച്ചുകൊണ്ട് വിവിധ മാനുഷികതലങ്ങൾക്കനുയോജ്യമായ ശുശ്രൂഷകളുമായി , വിവിധ ഭാഷാ ദേശക്കാർക്കിടയിൽ ശക്തമായ ദൈവികോപകരണമായി പ്രവർത്തിക്കുന്ന റവ. ഫാ. സോജി ഓലിക്കലും  അഭിഷേകാഗ്നി കാത്തലിക്  മിനിസ്ട്രിയും നാളെയുടെ പ്രതീക്ഷയായ  യുവജനതയെ  ആത്മീയതയുടെ അനുഗ്രഹവഴിയെ  സഞ്ചരിക്കാൻ  പ്രാപ്തമാക്കുന്ന ഏറെ  അനുഗ്രഹദായകമായ ഈ ശുശ്രൂഷകളിലേക്ക് യേശുനാമത്തിൽ വീണ്ടും ക്ഷണിക്കുന്നു.
ADRESS .
BETHEL CONVENTION CENTRE
BIRMINGHAM.
B 70 7J W .
കൂടുതൽ വിവരങ്ങൾക്ക്‬.
ക്ലമൻസ് നീലങ്കാവിൽ ‭07949 499454‬.
ടെന്നി ‭+44 7740 818172‬.

വാല്‍ത്താംസ്‌റ്റോ മരിയന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ ആഗസ്റ്റ് 28 – ബുധനാഴ്ച മരിയൻ ദിനവും എണ്ണനേർച്ച ശ്രുശ്രുഷയും ഉണ്ടായിരിക്കും എന്ന് വികാരി ഫാ. ജോസ് അന്തിയാംകുളം(M C B S ) അറിയിച്ചു.

ലണ്ടൻ റീജിയൻ രൂപതാ ബൈബിൾ കൺവൻഷൻ ഒക്ടോബർ 24 – ന് ഔവർ ലേഡി ഓഫ് സലേറ്റ ചർച്ചിൽ വച്ച് നടക്കുമെന്ന് ഫാ . ജോസ് അന്തിയാംകുളം MCBS അറിയിച്ചു .പ്രശസ്ത ധ്യാനഗുരു ഫാ. ജോർജ് പനക്കൽ അച്ചൻെറ നേതൃത്വത്തിലാണ് കൺവൻഷൻ നടക്കുന്നത് .കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 07472801507 .

മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണജയന്തി അഥവാ ജന്മാഷ്ടമി ആയി ഹിന്ദുക്കൾ ആഘോഷിക്കുന്നത്. ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ രോഹിണി നക്ഷത്രദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഈ ദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു.

ഉണ്ണിക്കണ്ണന്റെ ജന്മദിനം ആഘോഷമാക്കുവാൻ‍ ലണ്ടൻ ഹിന്ദു ഐക്യവേദി ഒരുങ്ങിക്കഴിഞ്ഞു. പതിവ് പോലെ ഈ വർഷവും ശ്രീകൃഷ്ണ ജയന്തിയും രക്ഷാബന്ധൻ എന്നിവ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ചടങ്ങുകൾക്ക് വിശിഷ്ടാതിഥിആയി ഗുരുവായൂർ കീഴേടം ക്ഷേത്രത്തിലെ മേൽശാന്തിയായി സേവനം അനുഷ്ടിച്ചിട്ടുള്ള ശ്രീ വാസുദേവൻ നമ്പൂതിരി (വടശ്ശേരിമനഃ ) ഈ മാസത്തെ കാര്യപടികൾ പ്രത്യേക ഭജന , രക്ഷാബന്ധൻ ആഘോഷം, ദീപാരാധന, അന്നദാനം എന്നീ വിവിധ പരിപാടികളോടെ ആഗസ്റ്റ് 31 ശനിയാഴ്ച വൈകുന്നേരം 5.30 pm മുതൽ ക്രോയ്ഡോണിലെ (ലണ്ടൻ) തോണ്ടൻഹീത്ത് കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

ലണ്ടനിൽ ശ്രീ ഗുരുവായൂരപ്പന്റെ ക്ഷേത്രം യാഥാർഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന ലണ്ടൻ ഹിന്ദു ഐക്യവേദി അതിനോടൊപ്പം ഭാരതീയ ഹൈന്ദവആചാരങ്ങളെ പുതുതലമുറക്ക് പരിചയപെടുത്തുന്നതിനുമാണ് ശ്രമിക്കുന്നത്.ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നിൽക്കുന്ന ഭക്തി സാന്ദ്രമായ ഈ സായം സന്ധ്യയിലേക്ക് എല്ലാ ഭക്ത ജനങ്ങളെയും ലണ്ടൻ ഹിന്ദു ഐക്യവേദി ചെയർമാനായ ശ്രീ തെക്കുംമുറി ഹരിദാസ് ഭഗവത് നാമത്തിൽ സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്കായി ദയവായി സംഘാടകരെ സമീപിക്കുക: Suresh Babu: ‪07828137478‬, Subhash Sarkara: ‪07519135993‬, Jayakumar: ‪07515918523‬, Geetha Hari: ‪07789776536‬, Diana Anilkumar: ‪07414553601

Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU

Email: [email protected]

ഫാ. ബിജു കുന്നയ്ക്കാട്ട്

പ്രെസ്റ്റൺ: യുവാക്കളിൽ ദൈവവിളി അവബോധം വളർത്തുന്നതിനും ശരിയായ ജീവിതപാത തിരഞ്ഞെടുക്കുന്നതിന് സഹായിക്കുന്നതിനുമായി ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 1 വരെ ‘ദൈവവിളി ക്യാമ്പ്’ സംഘടിപ്പിക്കുന്നു. രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 18 വയസ്സിനും അതിനു മുകളിലുമുള്ള യുവാക്കളെയാണ് ഈ ക്യാമ്പിലേക്ക് പ്രതീക്ഷിക്കുന്നത്.

പ്രെസ്റ്റൺ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ സെമിനാരി റെക്ടർ റെവ. ഡോ. ബാബു പുത്തൻപുരക്കൽ, രൂപത ദൈവവിളി കമ്മീഷൻ ഡയറക്ടർ റെവ. ഫാ. ടെറിൻ മുള്ളക്കര എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന മൂന്നു ദിവസത്തെ ക്യാമ്പിൽ സെമിനാരിയുടെ സ്പിരിച്വൽ ഡയറക്ടർ റെവ. ഫാ. ജോൺ മില്ലർ, റെവ. ഡോ. മാത്യു പിണക്കാട്ട്, റെവ. ഡോ. സോണി കടംതോട്, റെവ.ഫാ. ഫാൻസ്വാ പത്തിൽ, റെവ. ഫാ. ബാബു പുത്തൻപുരക്കൽ, റെവ. ഫാ. ട്രയിൻ മുള്ളക്കര, റെവ. സി. ജോവാൻ മണിയഞ്ചിറ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും.

രൂപതയുടെ ഇടവക, മിഷൻ, പ്രോപോസ്ഡ് മിഷൻ കേന്ദ്രങ്ങളിൽ നിന്നും ദൈവവിളിയെക്കുറിച്ചു അറിയാൻ താല്പര്യമുള്ള 18 വയസ്സിനു മുകളിലുള്ള എല്ലാ യുവാക്കളെയും ഈ ത്രിദിന ക്യാമ്പിലേക്ക് ക്ഷണിക്കുന്നതായി റെവ. ഡോ. ബാബു പുത്തൻപുരക്കൽ, റെവ. ഫാ. ടെറിൻ മുള്ളക്കര എന്നിവർ അറിയിച്ചു. ആഗസ്റ്റ് 30 ഉച്ചകഴിഞ്ഞു 3 മണിക്ക് ആരംഭിച്ചു സെപ്തംബർ 1 ഉച്ചയ്ക്ക് 1 മണിക്ക് അവസാനിക്കുന്ന ഈ ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ റെവ. ഫാ. ടെറിൻ മുള്ളക്കരയുമായി ബന്ധപ്പെടേണ്ടതാണ്. Mb: 07985695056, email: [email protected] ക്യാമ്പ് നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്: Immaculate Conception Seminary, St. Ignatius Square, Preston, PR1 1TT.

ഫാ. ബിജു കുന്നയ്ക്കാട്ട് PRO

ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ ലണ്ടൻ റീജിയണിൽ ഉള്ള സീറോ മലബാർ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കായുള്ള പ്രഥമ ഏകദിന കൺവെൻഷൻ ആണ് ഒരുക്കിയിരിക്കുന്നത്. ലണ്ടൻ റീജിയൻ കോഡിനേറ്റർ റവ. ഫാദർ സെബാസ്റ്റ്യൻ ചാമക്കാല, ഫാദർ ഹാൻസ് പുതിയാകുളങ്ങര, ഫാദർ ജോസഫ് അന്തിയാംകുളം , ഫാദർ ടോമി എടാട്ട്, ഫാദർ സാജു പിണക്കാട്ട്, ഫാദർ ബിനോയ് നിലയറ്റിൻകൽ,ഫാദർ ജോഷി, ഫാദർ സാജു മുല്ലശ്ശേരി, ഫാദർ ജോഷി എസ്എസ് പി എന്നിവരുടെ നേതൃത്വത്തിൽ ആണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.

സീറോ മലബാർ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു കൺവെൻഷൻ സംഘടിപ്പിക്കുന്നത്. സ്പൈസ് എന്ന് പേരിട്ടിരിക്കുന്ന ഈ ഈ പ്രഥമ ഏകദിന കൺവെൻഷനിലേക്ക് ലണ്ടൻ റീജിയണിൽ ഉള്ള എല്ലാ യുവജനങ്ങളും പങ്കെടുക്കാൻ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ ആഹ്വാനം ചെയ്തു.

ഓഗസ്റ്റ് മാസം മാസം ഇരുപത്തിനാലാം തീയതി രാവിലെ 8 30ന് രജിസ്ട്രേഷൻ ഓടുകൂടി ആരംഭിക്കുന്ന കൺവെൻഷനിൽ ഫാദർ ടോമി എടാട്ട് ഡോക്ടർ ജോൺ എബ്രഹാം ഡീക്കൻ ജോയ്സ് പള്ളിക്കമ്യാലിൽ എന്നിവർ ക്ലാസുകൾ നയിക്കും. വൈകുന്നേരം നാലുമണിയോടെ സമാപിക്കുന്ന കൺവെൻഷനിൽ അനിൽ പങ്കെടുക്കുന്ന യുവജനങ്ങൾക്കായി ആയി കൺവെൻഷന് ശേഷം സെന്റ് മാർക്ക് മിഷനിലെ കൈകാരന്മാരും അൽമായരും അടങ്ങുന്ന വോളണ്ടിയേഴ്സ് ബാർബിക്യു ഒരുക്കും. കൺവെൻഷനിൽ പങ്കെടുക്കുന്നവർക്ക് ആയി ഉച്ചഭക്ഷണം ഒരുക്കുന്ന തിരക്കിലാണ് വിമൻസ് ഫോറത്തിന്റെ അംഗങ്ങൾ.

ബ്രോംലിയിലെ സെൻറ് ജോസഫ് ചർച്ച് ഹാളിൽ വച്ച് നടത്തപ്പെടുന്ന കൺവെൻഷനു വേണ്ട ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. കൺവെൻഷനിലെ സുഗമമായ നടത്തിപ്പിന് വേണ്ടി സെന്മാർക്ക് മിഷനിലെ ജീസൺ ജോസഫ് , ജയ് ജോസഫ്, സീറോ മലബാർ യൂത്ത് മൂവ്മെൻറ് പ്രസിഡൻറ് ഫെബിൻ ഷാജി വൈസ് പ്രസിഡൻറ് അലീന ജോയ്, ജിം സിറിയക്ക് എന്നിവരുടെ നേതൃത്വത്തിൽ മിഷനിലെ എല്ലാ യുവജനങ്ങളും പ്രവർത്തിച്ചുവരുന്നു. കൺവൻഷനിൽ പങ്കെടുക്കുവാൻ എല്ലാവരെയും സാദരം ക്ഷണിക്കുന്നതായി സീറോ മലബാർ യൂത്ത് മൂവ്മെൻറ് ഡയറക്ടർ റവ ഫാദർ ബാബു പുത്തൻപുരയിൽ അറിയിച്ചു.

ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള മരിയൻ മിനിസ്റ്റ്രിയുടെ നേത്രുത്വത്തിൽ പരിശുദ്ധ അമ്മയുടെ അമലോത്ഭവ തിരുന്നാളിനൊരുക്കമായി നടത്തപ്പെടുന്ന “മരിയൻ ഫസ്റ്റ്‌ സാറ്റർഡേ റിട്രീറ്റും വിമലഹ്രുദയ സമർപ്പണവും, വിമലഹ്രുദയ ജപമാലയും” സെപ്റ്റംബർ 7 നു നടത്തപ്പെടുന്നു. മരിയൻ മിനിസ്റ്റ്രി സ്പിരിച്ചൽ ഡയറക്ടർ റവ. ഫാ.ടോമി എടാട്ട്, സീറോ മലബാർ ചാപ്ലയിൻ ഫാ. ബിനോയി നിലയാറ്റിങ്കൽ, ഡീക്കൻ ജോയ്‌സ് എന്നിവരോടൊപ്പം മരിയൻ മിനിസ്റ്റ്രി ടീമും ശുശ്രൂഷകൾക്ക്‌ നേത്രുത്വം നൽകുന്നു. ശനിയാഴ്ച രാവിലെ ഒൻപതിനു ആരംഭിക്കുന്ന മരിയൻ ശുശ്രുഷകളും, തിരുക്കർമ്മങ്ങളും വൈകുന്നേരം മൂന്ന് മണിയോടെ സമാപിക്കും.

കൂടുതൽ വിവരങ്ങൾക്ക്‌ ബ്രദർ ചെറിയാൻ സാമുവേൽ (07460 499931),
ജിജി രാജൻ (07865 080689) എന്നിവരുമായി ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു.

തിരുവല്ല:മികച്ച സാമൂഹ്യക്ഷേമ ജീവകാരുണ്യ മനുഷ്യാവകാശ പ്രവർത്തകന് ഭാരതീയ മനുഷ്യാവകാശ സംരക്ഷണ സമിതി ഏർപെടുത്തിയ സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്കാരത്തോടൊപ്പം ഉള്ള അവാർഡ് തുക ‘ഹോപ് ഫോർ ഹോപ്പ്ലെസ് ‘ പദ്ധതിക്ക് കൈമാറി.തിരുവല്ല അശോക് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഡോ.ജോൺസൺ വി ഇടിക്കുള അവാർഡ് തുക കൈമാറി. വൈസ് പ്രസിഡന്റ് കുരുവിള വർഗീസ് അദ്ധ്യക്ഷത വഹിച്ചു.ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി ഡോ.ഏബ്രഹാം കുര്യൻ,വൈസ് പ്രസിഡന്റ് അപ്പു ജോസഫ്, ട്രഷറാർ വിനോദ് സെബാസ്റ്റ്യൻ, ജോ. സെക്രട്ടറി തോമസ് കുരുവിള, പി.ഇ. ലാലച്ചൻ, അഡ്വ. അഭിലാഷ് ചന്ദ്രൻ,മാർത്തോമ സഭ മുൻ ട്രസ്റ്റി പ്രകാശ് പി.തോമസ്, രമേശ് മാത്യൂ ,സി.കെ. വിശ്വൻ,ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീം ലീഡർ
പ്രമോദ് ഫിലിപ്പ് തുരുത്തേൽ എന്നിവർ സംബന്ധിച്ചു.

നാഷണൽ ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ് ന്യൂനപക്ഷ സമിതി അദ്ധ്യക്ഷൻ തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി ഇടിക്കുളയ്ക്ക് ജൂൺ 23 ന് പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്ക്കാരം മുൻ ഡി.ജി. പി ഡോ.അലക്സാണ്ടർ ജേക്കബ് സമ്മാനിച്ചിരുന്നു.’നമ്മുടെ തിരുവല്ല’ വാട്ട്സ്പ്പ് കൂട്ടായ്മയുടെ കാരുണ്യ പ്രവർത്തനങ്ങൾ മുൻ ആർ.ഡിഒ.യും കൂട്ടായ്മയുടെ അമരക്കാരനും ആയ പി.ഡി.ജോർജിൽ നിന്നും അറിഞ്ഞാണ് ഈ പദ്ധതിക്ക് അവാർഡ് തുക സമ്മാനിച്ചതെന്ന് ചടങ്ങിൽ ഡോ. ജോൺസൺ വി. ഇടിക്കുള പറഞ്ഞു.

2006 ൽ സംസ്ഥാന യുവജനക്ഷേമ ബോർഡ് ഏർപ്പെടുത്തിയ യൂത്ത് അവാർഡിനോടൊപ്പം ലഭിച്ച തുകയും ഒരു വിദ്യാർത്ഥിയുടെ പഠനത്തിന് വേണ്ടി സംഭാവനയായി ഡോ.ജോൺസൺ വി ഇടിക്കുള നല്കിയിരുന്നു.അവാർഡ് സ്വീകരണ ചടങ്ങിൽ വെച്ച് ഈ കാര്യം പ്രഖ്യാപിച്ചപ്പോൾ അന്നത്തെ നിയമ യുവജനകാര്യ വകുപ്പ് മന്ത്രിയായിരുന്ന എം. വിജയകുമാർ ഡോ.ജോൺസൺ വി ഇടിക്കുളയെ അഭിനന്ദിച്ചിരുന്നു. പെയിൻറിങ്ങ് ജോലിക്കിടെ ടെറസിൽ നിന്നും വീണ് മരിച്ച റാന്നി സ്വദേശിയുടെ അഞ്ച് വയസുള്ള മകന്റെ കദന കഥ മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞാണ് അന്ന് ആ തുക നല്കുന്നതിന് തീരുമാനിച്ചത്.

ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന ചെയർമാനും ഗിന്നസ് & യു.ആർ.എഫ് റിക്കോർഡ് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറി ജനറലും ആണ് ഡോ.ജോൺസൺ വി.ഇടിക്കുള.കഴിഞ്ഞ 23 വർഷമായി സാമൂഹ്യ സേവന മനുഷ്യാവകാശ പ്രവർത്തന രംഗത്ത് നിലകൊള്ളുന്ന ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്ക് കാത്തലിക്ക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഗുഡ് സമരിറ്റൻ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. യൂണിവേഴ്സൽ ബുക്ക് ഓഫ് റിക്കോർഡ് കൂടാതെ ഇംഗ്ലണ്ട് ആസ്ഥാനമായുള്ള റിക്കോർഡ് ഹോൾഡേഴ്സ് റിപ്ബ്ലിക്കിന്റെ ലോക റിക്കോർഡിലും ഡോ.ജോൺസൺ വി ഇടിക്കുള ഇടം ലഭിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved