Spiritual

ബർമിങ്ഹാം : കത്തോലിക്കാ നവസുവിശേഷവത്ക്കരണരംഗത്തെ വിവിധങ്ങളായ മിനിസ്‌ട്രികളിലോ , ഏതെങ്കിലും തരത്തിൽ ആത്മീയ ശുശ്രൂഷാരംഗത്ത് പ്രവർത്തിക്കുകയോ ചെയ്യുന്നവർക്കായി മിനിസ്റ്റേഴ്‌സ് റിട്രീറ്റ് മലയാളത്തിൽ നവംമ്പർ 15,16,17 തീയതികളിൽ പ്രശസ്ത വചനപ്രഘോഷകനും വിടുതൽ ശുശ്രൂഷകനുമായ ബ്രദർ ഡോ.ജോൺ ഡി യുടെ നേതൃത്വത്തിൽ സെഹിയോനിൽ നടക്കും.
കുട്ടികൾക്കായി പ്രത്യേക ക്ലാസ്സുകൾ ഉണ്ടായിരിക്കും .
ലോകത്തിലെ വിവിധരാജ്യങ്ങളിൽ വിവിധ മേഖലകളിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്ന സെഹിയോൻ ‌ മിനിസ്ട്രീസിന്റെ നേതൃത്വത്തിലാണ് ഈ ധ്യാനം നടത്തപ്പെടുന്നത്. അനേകരുടെ ജീവിതത്തെ കത്തോലിക്കാ വിശ്വാസത്തിലേക്കും നവീകരണത്തിലേക്കും അതിലൂടെ പ്രേഷിത ശുശ്രൂഷാതലങ്ങളിലേക്കും വഴിതിരിച്ചുവിടാനും ഓരോരുത്തരുടെയും വ്യത്യസ്‌തങ്ങളായ ജീവിതസാഹചര്യങ്ങളിൽ യഥാർത്ഥ ക്രിസ്തുശിഷ്യരായി എങ്ങനെ മാറണമെന്നും ലോകത്തിന്‌ കാണിച്ചുകൊടുത്തുകൊണ്ടിരിക്കുന്ന സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഡോ.ജോൺ ഡി നയിക്കുന്ന ഈ ധ്യാനത്തിൽ ആത്മീയ ശുശ്രൂഷാരംഗത്ത് പ്രവർത്തിച്ചുകൊണ്ട് നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നവർക്ക്‌ പങ്കെടുക്കാം. പ്രവേശനം സൗജന്യം.
16 ന് ശനിയാഴ്ച്ച രാവിലെ 10 മുതൽ വൈകിട്ട് 6വരെ , 17 ന് ഞായർ രാവിലെ 11 .30 മുതൽ വൈകിട്ട് 6. 30 വരെ.
ധ്യാനത്തിലേക്ക് www.sehion.org എന്ന വെബ്സൈറ്റിൽ പ്രത്യേകം റെജിസ്ട്രേഷൻ ആവശ്യമാണ്.
സെഹിയോൻ ടീം മുഴുവൻ ശുശ്രൂഷകരെയും യേശുനാമത്തിൽ സ്വാഗതം ചെയ്യുന്നു.
ADDRESS.
ST.JERRARD CATHOLIC CHURCH
CASTLE VALE
BIRMINGHAM
B35 6JT.
കൂടുതൽ വിവരങ്ങൾക്ക്
അനി ജോൺ ‭07958 745246‬.

യുകെ: മലങ്കര യാക്കോബായ സുറിയാനി സഭയുടെ ഈ വര്‍ഷത്തെ യുകെ മേഖല ഫാമിലി കോണ്‍ഫറന്‍സിനു അരങ്ങൊരുങ്ങി. പോര്‍ട്ട്‌സ്‌മോത് അടുത്തുള്ള വര്‍ത്തിങ്ങില്‍, വര്‍ത്തിങ് അസംബ്ലി ഹാളില്‍ വെച്ച് ,സെപ്റ്റംബര്‍ മാസം 21,22 ശനി ഞായര്‍ തീയതികളില്‍ കോണ്‍ഫറന്‍സ് നടത്തപ്പെടുന്നു. മലങ്കര യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള എല്ലാ പള്ളികളില്‍ നിന്നും ഇടവകക്കാര്‍ കുടുംബത്തോടെ പങ്കെടുക്കുന്ന കോണ്‍ഫറന്‍സിനു കൗണ്‍സില്‍ നേരിട്ട് ആഥിത്യം, വഹിക്കുന്നു. അതോടൊപ്പം സെയിന്റ് തോമസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പോര്‍ട്ട്‌സ്‌മോത് ,സെയിന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ബേസിംഗ്‌സ്‌റ്റോക്ക് എന്നീ പള്ളികളുടെയും സംയുക്തമായ സഹകരണത്തോടെയാണ് കോണ്‍ഫറന്‍സ് നടത്തപ്പെടുന്നത്.

21 ശനി രാവിലെ 10 മണിക്ക് വര്‍ത്തിങ് മേയര്‍ മിസ് ഹസില്‍ തോര്‍പ്പ് ഉദ്ഘാടനം നിര്‍വഹിക്കുന്നതാണ്.തുടര്‍ന്ന് അംഗങ്ങളുടെ രെജിസ്‌ട്രേഷനു ശേഷം പതാകയുര്‍ത്തി കാര്യപരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നതാണ് . ഡോ:പി.ജി ജോര്‍ജ് ,വെരി റെവ ഫാദര്‍ ഡോ:രാജന്‍ മാണി കോര്‍ എപ്പിസ്‌കോപ്പ, മലങ്കര യാക്കോബായ സുറിയാനി സഭ യു കെ പാത്രിയര്‍ക്കല്‍ വികാര്‍ അഭിവന്ദ്യ ഡോ: മാത്യൂസ് മോര്‍ അന്തിമോസ് മെത്രാപ്പോലീത്ത എന്നിവര്‍ വിവിധ സെമിനാറുകള്‍ക്ക് നേതൃത്വവും നല്‍കുന്നതാണ്. അതോടോപ്പം യൂത്തു അസോസിയേഷന്‍ അംഗങ്ങള്‍ക്കും, സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കും ആധ്യാത്മീയമായ വിവിധ ക്ലാസുകള്‍ നടത്തപ്പെടുന്നതാണ്. വൈകുന്നേരം 5.30 ന് സന്ധ്യ പ്രാര്‍ത്ഥനക്കു ശേഷം എല്ലാ പള്ളികള്‍ക്കും കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ നടത്തുവാന്‍ അവസരം ലഭിക്കുന്നതായിരിക്കും.തുടര്‍ന്ന് അത്താഴ വിരുന്നോടു കൂടി അന്നേ ദിവസത്തെ പ്രോഗ്രാമുകള്‍ പര്യവസാനിക്കുന്നതാണ് .

22 ഞായര്‍ രാവിലെ 9.15 നു പ്രഭാത പ്രാര്‍ത്ഥനയും അതിനു ശേഷം 10.00നു മലങ്കര യാക്കോബായ സുറിയാനി സഭ യുകെ പാത്രിയാര്‍ക്കല്‍ വികാര്‍ അഭിവന്ദ്യ ഡോ. മാത്യൂസ് മോര്‍ അന്തിമോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മീകത്തില്‍ വിശുദ്ധ കുര്‍ബാനയും ആരംഭിക്കുന്നതാണ്. തുടര്‍ന്ന് സമാപന സമ്മേളനത്തിനു ശേഷം പതാക താഴ്ത്തി ഉച്ചഭക്ഷണത്തോടെ ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സിനു തിരശീല വീഴും.

ഫാമിലി കോണ്‍ഫറന്‍സ് അംഗങ്ങള്‍ എല്ലാവരും തന്നെ സെപ്റ്റംബര്‍ 21 ശനിയാഴ്ച 9.00 മണിക്ക് മുന്‍പ് തന്നെ എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട് .

വിലാസം:

Assembly Hall Worthing

Stoke Abbott Rd,

Worthing BN11 1HQ

United Kingdom

കൂടുതല്‍ വിവരങ്ങള്‍ക്കു താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

(പ്രോഗ്രാം കണ്‍വീനര്‍)

റെവ ഫാദര്‍ ബിജി ചിറത്തലാട്ട് 07460235878

(കൗണ്‍സില്‍ സെക്രട്ടറി)
റെവ ഫാദര്‍ എബിന്‍ ഊന്നുകല്ലിങ്കല്‍ 0773654746

(കള്‍ച്ചറല്‍ പ്രോഗ്രാം )

മധു മാമ്മന്‍ 07737353847

വാര്‍ത്ത: ഷിബു ജേക്കബ് രാമനാട്ടുതറയില്‍, പി.ര്‍.ഒ MSOC UK Council.

[ot-video][/ot-video]

ലണ്ടൻ: ലണ്ടനിലെ ടെൻഹാം കേന്ദ്രീകരിച്ച് മൂന്നാം ശനിയാഴ്ചകളിൽ നടത്തപ്പെടുന്ന നൈറ്റ് വിജിൽ സെപ്റ്റംബർ 21 ന് ശനിയാഴ്ച ഉണ്ടായിരിക്കുന്നതാണ്. ജിജി പുതുവീട്ടിൽക്കളം അച്ചനാണ് ശനിയാഴ്ചത്തെ ശുശ്രുഷകൾ നയിക്കുക. ടെൻഹാം ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്ക ദേവാലയത്തിൽ വെച്ചാണ് ആരാധന നടത്തപ്പെടുന്നത്.

ശനിയാഴ്ച വൈകുന്നേരം 7:30 നു പരിശുദ്ധ ജപമാല സമർപ്പണത്തോടെ ശുശ്രുഷകൾ ആരംഭിക്കും. തുടർന്ന് കരുണക്കൊന്ത, വിശുദ്ധ കുർബ്ബാന, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നിവയും ഉണ്ടായിരിക്കുന്നതാണ്. സ്നേഹ വിരുന്നും ഒരുക്കുന്നുണ്ട്. രാത്രി 11:30 ഓടെ ശുശ്രുഷകൾ സമാപിക്കും.

ദിവ്യാകാരുണ്യ സന്നിധിയിൽ തങ്ങളുടെ നിയോഗങ്ങളും, യാചനകളും സമർപ്പിച്ചു പ്രാർത്ഥിക്കുവാൻ ലഭിക്കുന്ന ഈ അനുഗ്രഹീത വേള ഏവരും ഉപയോഗിക്കുവാനും, ദൈവാനുഗ്രഹം കൈവരിക്കുവാനും ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ ചാമക്കാല ഏവരെയും സസ്നേഹം ക്ഷണിച്ചുകൊള്ളുന്നു.

നൈറ്റ് വിജിലിൽ ബ്ര.ചെറിയാനും, ജൂഡയും പ്രെയിസ് ആൻഡ് വർഷിപ്പ്, ഗാന ശുശ്രുഷ എന്നിവക്ക് നേതൃത്വം നൽകുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: ജോമോൻ കൈതമറ്റം – 07804691069,

പള്ളിയുടെ വിലാസം.

The Most Holy name Catholic Church, 2 Oldmill Road, UB9 5AR, Denham, Uxbridge.

ഡബ്ലിൻ : ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നുമുള്ള യുവതീയുവാക്കൾ പങ്കെടുക്കുന്ന ഇന്റർനാഷണൽ യൂത്ത് കോൺഫറൻസ് അയർലണ്ടിലെ ഡബ്ലിനിൽ ഡിസംബർ 27 മുതൽ 30 വരെ നടക്കും .
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക പ്രശസ്ത വചനപ്രഘോഷകൻ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നാലുദിവസത്തെ ധ്യാന ശുശ്രൂഷകളോടുകൂടിയ യൂത്ത് കോൺഫറൻസ് നയിക്കും.
അപ്പസ്തോലിക് നൂൺഷ്യോ‌ ആർച്ച് ബിഷപ്പ് ജൂഡ് തദ്ദേവൂസ് ഒക്കോലോ, ബിഷപ്പ് അൽഫോൻസ് കുള്ളിനൻ, സീറോ മലബാർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ പങ്കെടുക്കുന്ന കോൺഫറൻസിൽ അഭിഷേകാഗ്നി മിനിസ്ട്രിയുടെ പ്രമുഖ വചന പ്രഘോഷകൻ ഫാ.സോജി ഓലിക്കലും ഫാ.വട്ടായിലിനൊപ്പംചേരും.
ഫാ.ഷൈജു നടുവത്താനിയിൽ, ശുശ്രൂഷകരായ ജോസ് കുര്യാക്കോസ്, ഷിബു കുര്യൻ, ഐനിഷ് ഫിലിപ്പ് തുടങ്ങിയ പ്രമുഖരും ഭാഗമാകുന്ന യൂത്ത് കോൺഫറസിലേക്ക് www.afcmteamireland.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
സ്ഥലം ;
CLONGOWES WOOD COLLEGE
CASTLEBROWN
CLANE , CO , KILDARE
IRELAND ,
W19DN40
കൂടുതൽ വിവരങ്ങൾക്ക്
സോണിയ 00353879041272
ആന്റോ 00353870698898
സിൽജു 00353863408825.

സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിഭാവനം ചെയ്ത മൂന്നാം രൂപതാ ബൈബിൾ കൺവൻഷൻ ഒക്ടോബറിൽ. കൺവൻഷന്റെ ഒരുക്ക ശുശ്രൂഷ ഈ വരുന്ന 21 -ാം തീയതി ശനിയാഴ്‌ച ലണ്ടനിലെ റെയ്ൻഹാമിലുള്ള ഔവർ ലേഡി ഓഫ് ലാസലെറ്റ് പള്ളിൽ വച്ച് രാവിലെ 11 മണി മുതൽ ഉച്ചകഴിഞ്ഞ് 2 മണി വരെ നടത്തപ്പെടുന്നു.

പള്ളിയുടെ വിലാസം:

ഔവർ ലേഡി ഓഫ് ലാ സലെറ്റ്, 1 റെയിൻഹാം,
RM13 8SR.

ഇത്തവണത്തെ വചന പ്രഘോണത്തിന് നേതൃത്വം നൽകുന്നത് റവ.ഫാ.ജോർജ്ജ് പനയ്ക്കൽ വി.സി. ആയിരിക്കും. കേരള കത്തോലിക്കാസഭയുടെ നവസുവിശേഷവൽക്കരണത്തിലൂടെ ലോകമെമ്പാടുമുള്ള അനേകർക്ക് ഈശോ ഇന്നും ജീവിക്കുന്നു എന്ന് വെളുപ്പെടുത്തിക്കൊടുത്ത പനയ്ക്കൽ അച്ചന്റെ നേതൃത്വത്തിൽ നടക്കുന്ന കൺവൻഷൻ ഒരു അനുഗ്രഹമാണ്.

ലണ്ടൻ റീജിയൻ ബൈബിൾ കൺവൻഷനുവേണ്ടിയുള്ള ഒരുക്ക ശുശ്രൂഷയിൽ പങ്കെടുത്ത് ആത്മീയ ഉണർവ് അനുഭവിക്കുവാനായി, ഒത്തിരി സ്‌നേഹത്തോടെ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ലണ്ടൻ റീജിയൻ കൺവൻഷൻ കൺവീനർ ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.

സ്റ്റീവനേജ്: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിലെ ലണ്ടൻ റീജണൽ കുർബ്ബാന കേന്ദ്രമായ സ്റ്റീവനേജിൽ അമലോത്ഭവ മാതാവിന്റെ തിരുന്നാൾ ഭക്തി പുരസ്സരം കൊണ്ടാടുന്നു. പരിശുദ്ധ അമ്മയുടെ ജനനത്തിരുന്നാളും, അതിനൊരുക്കമായി പൗരസ്ത്യസഭകൾ ആചരിക്കുന്ന എട്ടുനോമ്പും വന്നു ചേരുന്ന സെപ്റ്റംബർ മാസത്തിലെ മൂന്നാം ശനിയാഴ്ചയിലെ പതിവ് മലയാളം കുർബ്ബാന പരിശുദ്ധ അമ്മയുടെ ദിനവും, തിരുന്നാളുമായി വിപുലവും, ഭക്തിനിർഭരവുമായിട്ടാവും ആഘോഷിക്കുക.

പരിശുദ്ധ കത്തോലിക്കാ സഭ ക്രിസ്തു ശിഷ്യനും, സുവിശേഷ പ്രവർത്തകനുമായ വി. മത്തായിയുടെ തിരുന്നാൾ ദിനവുമായി ആചരിക്കുന്ന സെപ്തംബർ 21 നു ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് സ്റ്റീവനേജിലെ സെന്റ് ജോസഫ് ദേവാലയത്തിൽ പരിശുദ്ധ ജപമാല സമർപ്പണത്തോടെ തിരുന്നാൾ തിരുക്കർമ്മങ്ങൾ ആരംഭിക്കും. കൊടിയേറ്റ് കർമ്മത്തോടെ തിരുന്നാളിന് തുടക്കമാവും.
സമൂഹ പ്രസുദേന്തി വാഴ്ച, മാതാവിന്റെ രൂപം വെഞ്ചരിക്കൽ, ആഘോഷമായ സമൂഹ ബലി, വാഴ്വ്, പ്രദക്ഷിണം, നേർച്ച വെഞ്ചിരിപ്പ്, സമാപന ആശീർവാദം തുടങ്ങിയ തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് ശേഷം നേര്ച്ച ഭക്ഷണം വിതരണവും ഉണ്ടായിരിക്കുന്നതാണ്.

തുടർന്ന് ബെഡ്‌വെൽ കമ്മ്യുണിറ്റി സെന്ററിൽ വെച്ച് വൈകുന്നേരം 5:00 ന് പാരീഷ് ദിനാഘോഷം നടത്തപ്പെടും. ചാമക്കാല അച്ചൻ ഉദ്ഘാടനം ചെയ്തു സന്ദേശം നൽകും. മുതിർന്നവരും കുട്ടികളും നടത്തുന്ന സ്‌കിറ്റുകൾ, ഡാൻസുകൾ, പാ ട്ട് തുടങ്ങിയ കലാ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് ബൈബിൾ ക്വിസ്സ് കോമ്പിറ്റെഷനും സ്നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

സീറോ മലങ്കര കത്തോലിക്കാ സഭയുടെ യു. കെ. റീജിയനിലുള്ള പതിനാറ്‌ മിഷനുകൾ ഒത്തുചേരുന്ന ഈ വർഷത്തെ വാൽസിങ്ഹാം മരിയൻ വാർഷിക തീർഥാടനവും , 89 മത് പുനരൈക്യ വാർഷികവും മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ അഭിവന്ദ്യ കർദിനാൾ ബസേലിയോസ് ക്ളീമിസ് കാതോലിക്കബാവ നയിക്കും. സെപ്റ്റംബർ 28 ശനിയാഴ്ച ഉച്ചക്ക് 11ന് ലിറ്റിൽ വാൽസിങ്ഹാമിലെ മംഗളവാർത്ത ദേവാലയത്തിൽ പ്രാരംഭപ്രാർത്ഥനയോടെയും ധ്യാനചിന്തയോടെയും തീർത്ഥാടനത്തിന് തുടക്കം കുറിക്കും.
തുടർന്ന് പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ഭക്തിസാന്ദ്രമായ തീർത്ഥാടനപദയാത്രയിൽ യു. കെ റീജിയനിലെ മലങ്കര സഭയുടെ 16 മിഷൻ കേന്ദ്രങ്ങളിൽ നിന്നുള്ള എല്ലാ കുടുംബങ്ങളും പങ്കെടുക്കും.നൂറ്റാണ്ടുകളായി അനേകലക്ഷം തീർത്ഥാടകർ നഗ്നപാദരായി സഞ്ചരിക്കുന്ന ഹോളി മൈലിലൂടെ ജപമാലയും, മാതൃ ഗീതങ്ങളും, പുനരൈക്യ ഗാനങ്ങളും ആലപിച്ചു
മലങ്കരസഭാ മക്കൾ പ്രാർത്‌ഥനാപൂർവ്വം നടന്നു നീങ്ങും. വാൽസിംഗാമിലെ റോമൻ കാതോലിക് നാഷണൽ ഷ്റൈനിൽ എത്തിച്ചേരുന്ന തീർത്ഥാടനത്തെ വൈസ് റെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിക്കും.
2 മണിക്ക് നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയിൽ കർദിനാൾ ക്ളീമിസ് കാതോലിക്ക ബാവ മുഖ്യ കാർമ്മികനാവും.
യു.കെ റീജിയൻ കോർഡിനേറ്റർ ഫാ. തോമസ് മടുക്കമൂട്ടിൽ, ചാപ്ലെയിൻമാരായ ഫാ.രഞ്ജിത് മടത്തിറമ്പിൽ , ഫാ. ജോൺ അലക്‌സ്, ഫാ. ജോൺസൻ മനയിൽ എന്നിവർ ശുശ്രൂഷകളിൽ സഹകാർമ്മികരാകും.

പുനരൈക്യത്തിന്റെ 89മത് വാർഷികവേളയിൽ ഇത്രത്തോളം സഭയെ വഴിനടത്തിയ ദൈവകൃപക്ക് സഭാ തലവനോടൊപ്പം ചേർന്നു നന്ദി പറയാൻ അവസരം ലഭിക്കുന്ന സന്തോഷത്തിലാണ് യു.കെയിലെ മലങ്കര സഭ .

സഭയുടെ യു.കെ കോർഡിനേറ്റർ ഫാ.തോമസ് മടുക്കമൂട്ടിലിന്റെ നേതൃത്വതിലുള്ള വൈദികരും, നാഷണൽ കൗണ്സിൽ അംഗങ്ങളും മിഷൻ ഭാരവാഹികളും അടങ്ങുന്ന സംഘാടക സമിതിയുടെ നേത്യത്വത്തിൽ തീർത്ഥാടനത്തിനും പുനരൈക്യ വർഷികത്തിനുമുള്ള ഒരുക്കങ്ങൾ തീവ്രഗതിയിൽ പുരോഗമിക്കുന്നു.

പരിശുദ്ധ അമ്മയോടുള്ള സ്‌നേഹ ബഹുമാനങ്ങള്‍ പ്രകടിപ്പിക്കുന്നതിനും അതുപോലെ അമ്മയുടെ മാദ്ധ്യസ്ഥം തേടിയും എല്ലാ മാസവും മൂന്നാമത്തെ മരിയന്‍ ദിനത്തില്‍ നേർച്ച നേർന്ന് എത്തുന്ന വിശ്വാസികൾ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവും വഹിച്ച് കത്തിച്ച മെഴുകുതിരികളും കൈകളിലേന്തിയുള്ള മരിയൻ പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്.

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.

6.15 pm ജപമാല , 6.45 pm വിശൂദ്ധ കുര്‍ബ്ബാന, തുടര്‍ന്നു് നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, മരിയൻ പ്രദക്ഷിണവും , പരി.പരമ ദിവ്യകാരുണ്യ ആരാധനയും.

പള്ളിയുടെ വിലാസം:

Our Lady and St.George
Church,132 Shernhall Street, Walthamstow, E17. 9HU

തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.

ഫാ. ബിജു കുന്നയ്ക്കാട്ട്

ലെസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ നാലാം പ്രവർത്തനവർഷത്തിൽ, രൂപത നേതൃത്വം നൽകി സംഘടിപ്പിക്കുന്ന ‘മെഡിക്കൽ ഡോക്‌ടേഴ്‌സ് ഫോറം’ ശ്രദ്ധ നേടുന്നു. ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ അതിർത്തിക്കുള്ളിൽ, വിവിധ ആശുപത്രികളിൽ ശുശ്രുഷ ചെയ്യുന്ന സീറോ മലബാർ വിശ്വാസപരമ്പര്യത്തിലുള്ള ഡോക്ടർമാരാണ് ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. നവംബർ 2 ന് ലെസ്റ്റർ മദർ ഓഫ് ഗോഡ് ദൈവാലയത്തിൽ വച്ചാണ് യോഗം നടക്കുന്നത്.

ജോലിസ്ഥലങ്ങളിൽ മതവിശ്വാസം നേരിടുന്ന വെല്ലുവിളികളുടെ സാഹചര്യത്തിലും മൂല്യാധിഷ്‌ഠിത-ധാർമ്മിക പ്രവർത്തന രംഗങ്ങൾ ഉറപ്പുവരുത്താൻ ഇപ്പോഴത്തെ വ്യവസ്ഥകൾ അപര്യാപ്തമാണെന്ന വിലയിരുത്തലിലുമാണ് ‘മെഡിക്കൽ ഡോക്‌ടേഴ്‌സ് ഫോറം’ പ്രസക്തമാകുന്നത്. ജീവൻ രക്ഷാ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർക്ക് വിശ്വാസത്തിലും ധാർമ്മികതയിലും അടിയുറച്ച ബോധ്യങ്ങളും ദൈവദാനമായ ജീവന്റെ സംരക്ഷണത്തിൽ പുലർത്തേണ്ട നിതാന്ത ജാഗ്രതാബോധവും വളർത്താൻ സഹായിക്കുക എന്ന ലക്ഷ്യമാണ് ഫോറത്തിനുള്ളത്.

ആശയതലത്തിലും പ്രായോഗികതലത്തിലും ആവിഷ്കരിക്കേണ്ട ധാർമ്മികത ചർച്ച ചെയ്യുന്ന ഈ ഏകദിന സെമിനാറിൽ റോയൽ കോളേജിലെ ഡോ. ഡേവിഡ് ക്രിക് ആമുഖ പ്രഭാഷണം നടത്തും. തുടർന്ന് വിവിധ വിഷയങ്ങളിൽ ചർച്ചകളും സെമിനാറുകളും നടക്കും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യരക്ഷാധികാരിയായിരിക്കുന്ന ഫോറത്തിന് വെരി റെവ. ഡോ. ആൻ്റണി ചുണ്ടെലിക്കാട്ട് (പ്രോട്ടോ സിഞ്ചെല്ലൂസ് – ഗ്രേറ്റ് ബ്രിട്ടൺ രൂപത), വെരി റെവ. ഫാ. ജോർജ്ജ് ചേലക്കൽ, (സിഞ്ചെല്ലൂസ്, ഗ്രേറ്റ് ബ്രിട്ടൺ രൂപത), ഡോ. മാർട്ടിൻ ആൻ്റണി, ഡോ. മനോ ജോസഫ്, ഡോ. മിനി നെൽസൺ തുടങ്ങിയവർ വിവിധ രംഗങ്ങളിൽ നേതൃത്വം നൽകും. രാവിലെ 9: 30 ന് ആരംഭിക്കുന്ന സമ്മേളനം വൈകിട്ട് 4. 30 ന് സമാപിക്കും.
.

ബർമിംങ്‌ഹാം: പരിശുദ്ധാത്മ കൃപയാൽ ദൈവവചനങ്ങൾ മാംസംധരിച്ച് അത്ഭുതരോഗശാന്തിയിലൂടെയും ജീവിത നവീകരണത്തിലൂടെയും അനേകരെ യേശുവിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ നാളെ നടക്കും .
സെഹിയോൻ യുകെ ഡയറക്ടർ ഫാ.സോജി ഓലിക്കൽ കൺവെൻഷൻ നയിക്കും.
ബർമിങ്ഹാം അതിരൂപത ആർച്ച് ബിഷപ്പ് ബെർണാഡ് ലോങ്‌ലി കൺവെൻഷനിൽ പങ്കെടുക്കും.
കൺവെൻഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാം .

നിത്യ രക്ഷ യേശുവിലെന്ന് നാളെത്തെ ലോകം പ്രത്യാശയോടെ ഏറ്റുപറയുമ്പോൾ അതിന്റെ പിന്നിൽ ഉപകരണമാക്കി ദൈവം വളർത്തുന്ന സെഹിയോൻ മിനിസ്ട്രിയിലൂടെ ആഗോളതലത്തിൽ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന വിവിധങ്ങളായ ശുശ്രൂഷകളുടെ അടിസ്ഥാനമായി നിലകൊള്ളുന്ന , ദേശഭാഷാ വ്യത്യാസമില്ലാതെ നിരവധിപേർ പങ്കെടുക്കുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ ‌ കൺവെൻഷനിൽ ഇംഗ്ലീഷിലും മലയാളത്തിലുമായി ഇത്തവണ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ ആത്മീയ ശുശ്രൂഷകരായ ബ്രദർ ഷാജി ജോർജ് ,ബ്രദർ ജോൺസൻ ജോസഫ് , സൂര്യ ജോൺസൻ എന്നിവർ വിവിധ ശുശ്രൂഷകൾ നയിക്കും.
കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്.
കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു.
കുറഞ്ഞ സമയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ലിറ്റൽ ഇവാഞ്ചലിസ്റ് എന്ന പുസ്തകവും വളർച്ചയുടെ പാതയിൽ കുട്ടികൾക്ക് വഴികാട്ടിയാവുന്നു ….
ഇതിന്റെ പുതിയ ലക്കം ഇത്തവണ ലഭ്യമാണ്.
കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും.
വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്.
പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കൺവെൻഷൻ സമാപിക്കും .
കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ബർമിങ്ഹാമിൽ നടന്നു.
കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും പരിശുദ്ധ അമ്മയുടെ ജനന തിരുന്നാൾ മാസത്തിലെ കൺവെൻഷനായി സെപ്റ്റംബർ 14 ന് ‌ നാളെ രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.
അഡ്രസ്സ് :
ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW.
കൂടുതൽ വിവരങ്ങൾക്ക് ;
ജോൺസൻ ‭+44 7506 810177‬
അനീഷ്.07760254700
ബിജുമോൻ മാത്യു ‭07515 368239‬
Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്,
ബിജു എബ്രഹാം ‭07859 890267‬
ജോബി ഫ്രാൻസിസ് ‭07588 809478‬.

RECENT POSTS
Copyright © . All rights reserved