Spiritual

 ലണ്ടൻ : സംഗീതസാമ്രാട്ടും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണയ്ക്കായി നടത്തപ്പെടുന്ന ആറാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവത്തിനു സാക്ഷിയാകുവാൻ ലണ്ടൻ നഗരം ഒരുങ്ങിക്കഴിഞ്ഞു. പാടാന്‍ തുടങ്ങുന്നവരും പാടി തികഞ്ഞവരുമടക്കം നിരവധി സംഗീതോപാസകർ നവംബർ 30 ന് ക്രോയ്ടോൻ ലാങ്‌ഫ്രാങ്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറുന്ന സംഗീതോത്സവത്തിൽ സംഗീതാര്‍ച്ചന നടത്തും. കർണാടിക്, സെമിക്ലാസ്സിക്കൽ, ഡിവോഷണൽ, ഹിന്ദുസ്ഥാനി തുടങ്ങിയ തനതു ഭാരതീയ സംഗീത ശാഖകളിൽ, വായ്പ്പാട്ട് -ഉപകരണസംഗീത വിഭാഗങ്ങളിലായി നൂറ്റി എഴുപതോളം അനുഗ്രഹീത കലാകാരന്മാരും കലാകാരികളും ജാതി-മത-ലിംഗ വ്യത്യാസാതീതമായി പങ്കെടുക്കും.

നവംബർ 30 ന് ഉച്ചക്ക് ഒരുമണിയോട് കൂടി ഭദ്രദീപം തെളിയിച്ചു ചടങ്ങുകൾക്ക് ആരംഭം കുറിക്കും. സമ്പത് കുമാർ ആചാര്യ, ഡോ. സേതു വാരിയർ, രാജേഷ് രാമൻ, ബാംഗ്ലൂർ പ്രതാപ്, രതീഷ് കുമാർ മനോഹരൻ, പ്രാച്ചി റാനഡെ, മിഥുൻ മോഹൻ, ലക്ഷ്മി ശുഭരാമൻ തുടങ്ങിയ പ്രഗല്ഭരായ സംഗീതജ്ഞരുടെയും ജിയാ ഹരി, ടെസ്സ ജോൺ, നിവേദ്യ സുനിൽ, ലക്ഷ്മി രാജേഷ്, ആനി അലോഷ്യസ്, ദൃഷ്ടി പ്രവീൺ, പാർവതി മധു, മൈഥിലി കൃഷ്ണകുമാർ തുടങ്ങി വളർന്നു വരുന്ന അനവധി കലാ പ്രതിഭകളുടെയും സാന്നിധ്യം കൊണ്ട് ഇക്കൊല്ലത്തെ സംഗീതോത്സവ വേദി അനുഗ്രഹീതമാകും. ഉപഹാർ, സപ്തസ്വര, ശ്രുതിമനോലയ മുതലായ യുകെയിലെ പ്രശസ്ത സംഗീത സ്‌കൂളുകളുടെ സാന്നിധ്യവും ഇക്കൊല്ലത്തെ സംഗീതോത്സവത്തിന്റെ പ്രത്യേകതയാണ്. ഗായിക കൂടിയായ സുപ്രഭ നായരാണ് ഈ വർഷത്തെ അവതാരിക.

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രസാക്ഷാത്കാരത്തിനായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിലാണ് നവംബർ 30 നു  ആറാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം നടത്തപ്പെടുന്നത്. കഴിഞ്ഞ വർഷങ്ങളിലെ സംഗീത പ്രേമികളുടെ അഭൂതപൂർവമായ തിരക്ക് കണക്കിലെടുത്തു സംഗീതോത്സവ വേദി പതിവ് സത്സംഗ വേദിയായ തൊൺടൻഹീത് കമ്മ്യൂണിറ്റി സെന്ററിൽ നിന്നും ലാങ്‌ഫ്രാങ്ക് ഓഡിറ്റോറിയത്തിലേക്ക് മാറ്റിയതിനാൽ ആയിരത്തിലേറെ സംഗീത ആസ്വാദകർക്ക് ഇക്കൊല്ലം സംഗീതോത്സവം അനായാസം ആസ്വാദനയോഗ്യമാകുമെന്ന് സംഘാടകർ അറിയിച്ചു. പദ്മശ്രീ സുരേഷ് ഗോപി എംപി, പദ്മശ്രീ ജയറാം, സംഗീതജ്ഞൻ പദ്മശ്രീ കെ ജി ജയൻ (ജയവിജയ), സിനിമാതാരം ശങ്കർ, പിന്നണി ഗായകൻ വേണുഗോപാൽ, സംഗീത സംവിധായകനും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി, നടിയും നർത്തകിയുമായ അനുമോൾ, സിനിമാ സീരിയൽ താരം ഉണ്ണി ശിവപാൽ തുടങ്ങി കലാ-സാംസ്കാരിക മേഖലയിലെ പ്രമുഖർ ഇതിനോടകം സംഗീതോത്സവത്തിനു ആശംസകൾ അറിയിച്ചു കഴിഞ്ഞു. ഇക്കഴിഞ്ഞ നവംബർ 17 ന് (വൃശ്ചികം ഒന്ന്) ശ്രീ ഗുരുവായൂരപ്പന്റെ തൃപ്പാദങ്ങളിൽ സമർപ്പിച്ചു പൂജിച്ച ആറാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം സോവനീർ, ലണ്ടൻ ഹിന്ദു ഐക്യവേദി ചെയർമാൻ ശ്രീ തെക്കുമുറി ഹരിദാസ് ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ പ്രകാശനം ചെയ്തിരുന്നു. സംഗീതോത്സവത്തെ വിജയകാരമി ആറാം വർഷവും അതി വിപുലമായും തികച്ചും സൗജന്യമായും അണിയിച്ചൊരുക്കുവാനുള്ള ഒരുക്കങ്ങളിലാണ് സംഘാടകർ. സമയ പരിമിതി മൂലം ഈ വർഷത്തെ സംഗീതോത്സവത്തിൽ പങ്കെടുക്കുന്ന ഗായകരുടെ രെജിസ്ട്രേഷൻ 170ൽ നിർത്തേണ്ടി വന്നു എന്നും 2020 നവംബറിൽ നടത്താനിരിക്കുന്ന സംഗീതോത്സവം ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന തരത്തിൽ വിപുലമായി സഘടിപ്പിക്കുവാൻ ആണ് തയ്യാറെടുക്കുന്നതെന്നും സംഘാടകർ അറിയിച്ചു. അടുത്തവർഷത്തെ സംഗീതോത്സവത്തിലേക്കുള്ള ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു.
ശ്രീ ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഈ ധന്യ മുഹൂര്‍ത്തത്തിന് സാക്ഷിയാകുവാന്‍ എല്ലാ യു. കെ. മലയാളികളെയും ചെയര്‍മാനായ ശ്രീ തെക്കുംമുറി ഹരിദാസ് ഭഗവത് നാമത്തില്‍ സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി,
Suresh Babu: 07828137478, Rajesh Raman: 07874002934, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601
Sangeetholsavam Venue: Lanfranc School Auditorium, Mitcham Rd, Croydon CR9 3AS
Monthly Satsang Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU
Email: [email protected]
Facebook:https://www.facebook.com/londonhinduaikyavedi.org

 

പ്രസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിലെ വനിതാ ഫോറം വാർഷിക സംഗമം ‘ടോട്ടാ പുൾക്രാ’ ഡിസംബർ ഏഴിന് നടക്കും. രാവിലെ 9.00 മുതൽ വൈകിട്ട് 4.00വരെ ബെർമിംഗ്ഹാം ബെഥേൽ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന സംഗമത്തിൽ രൂപതയുടെ എട്ടു റീജിയനുകളിനിന്ന് 2500ൽപ്പരം വനിതകളെയാണ് പ്രതീക്ഷിക്കുന്നത്.

കന്യകാമറിയത്തെ വിശേഷിപ്പിക്കുന്ന ‘ടോട്ടാ പുൾക്രാ’ എന്ന നാമധേയത്തിൽ സംഘടിപ്പിക്കുന്ന വനിതാ സംഗമം അവിസ്മരണീയമാക്കാനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട കത്തോലിക്കാ പ്രാർത്ഥനാ കീർത്തനത്തിൽ പരിശുദ്ധ കന്യകാമറിയത്തെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്ന ‘ടോട്ടാ പുൾക്രാ’ എന്ന പദത്തിന്റെ അർത്ഥം ‘സമ്പൂർണ സൗന്ദര്യം’ എന്നാണ്.

മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമികത്വത്തിലുള്ള ദിവ്യബലി അർപ്പണത്തോടെയായിരിക്കും ആരംഭം. എട്ട് റീജ്യണുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 125 പേരടങ്ങുന്ന, ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം ഗാനശുശ്രൂഷ നയിക്കും. ഗ്രേറ്റ് ബ്രിട്ടൺ രൂപത നടപ്പാക്കുന്ന പഞ്ചവത്സരപദ്ധതിയുടെ മൂന്നാം ഘട്ടമായ ‘ദമ്പതി വർഷം’ സംഗമത്തിൽവെച്ച് ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി കുട്ടികളുടെ വർഷവും യുവജനവർഷവും വരികയായിരുന്നു. നിരവധി കർമപദ്ധതികളും ഇതോടനുബന്ധിച്ച് പ്രഖ്യാപിക്കും.

ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി സംഗമത്തിന്റെ കോർഡിനേറ്ററും വികാരി ജനറലുമായ ഫാ. ജിനോ അരീക്കാട്ട് എം.സി.ബി.എസ്, രൂപത പ്രസിഡന്റ് ജോളി മാത്യ എന്നിവർ അറിയിച്ചു.റീജണുകളിൽനിന്നും വിവിധ കലാപരിപാടികൾക്കുള്ള തയാറെടുപ്പുകളും നടന്നുകൊണ്ടിരിക്കുന്നു.

രൂപതയുടെ സുവിശേഷപ്രഘോഷണത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന വനിതാ ഫോറത്തിലെ അംഗങ്ങളുടെ സമഗ്രവളർച്ചയും ആത്മീയസൗന്ദര്യവും സാധ്യമാക്കാനും ദൈവാശ്രയബോധം കൂടുതൽ വളർത്താനുമാണ് ഈ പേര് വാർഷിക സംഗമത്തിന് തിരഞ്ഞെടുത്തതെന്ന് ഭാരവാഹികൾ അറിയിച്ചു.

സ്റ്റീവനേജ്: ആഗോള കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനും, ലോകത്തിൽ ഏറ്റവും അധികം സ്നേഹവും സ്വാധീനവും ബഹുമാനവും ആർജ്ജിച്ചിട്ടുമുള്ള പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പയോടൊപ്പമുള്ള ഒരു നിമിഷം ആഗ്രഹിക്കാത്ത ആരെങ്കിലും ഉണ്ടാവുമെന്ന് കരുതാനാവില്ല. അപ്പോൾ പോപ്പിന്റെ ബലിപീഠത്തിനേറ്റവും അടുത്തിരിക്കുവാനും പാപ്പയുടെ സ്നേഹവും വാത്സല്യവും സമ്മാനവും കൂടി നേടുവാൻ കഴിയുകയും അതും കത്തോലിക്കാ വിശ്വാസികൾക്കാവുമ്പോൾ സന്തോഷം പറയാനുണ്ടോ? അത്തരം ഒരു സന്തോഷ തിമർപ്പിലാണ് സ്റ്റീവനേജിൽ നിന്നുള്ള പ്രിൻസണും, വിൽസിയും കുഞ്ഞു പ്രാർത്ഥനാ മരിയാ മോളും.

പരിശുദ്ധ മാർപ്പാപ്പ തിങ്കളാഴ്ച പതിവായി അർപ്പിക്കാറുള്ള വിശുദ്ധ ബലിയിൽ പങ്കു ചേരുവാൻ സുവർണ്ണാവസരം കിട്ടിയ ഈ പാലാട്ടി കുടുംബത്തിന്, ബുധനാഴ്ചയിലെ പൊതു ദർശന വേളയിൽ പോപ്പിനെ ഒന്ന് കാണുവാനായി ജനങ്ങളുടെ ഇടയിൽ ആഗ്രഹിച്ചിരിക്കുമ്പോൾ പോപ്പിന്റെ വേദിക്കരിയിൽ എത്തിപ്പറ്റുവാനും സാധിച്ചു.

ബുധനാഴ്ചത്തെ പൊതുദർശന ശുശ്രുഷാവേളയിൽ തീർത്തും ആകസ്മികമായി മാർപ്പാപ്പയുടെ ഒരു സെക്യൂരിറ്റി അടുത്തു വന്ന്‌ പ്രാർത്ഥനാ മോളെയും മാതാപിതാക്കളെയും വിളിച്ചു കൊണ്ടുപോയി ഏറ്റവും മുന്നിലത്തെ നിരയിൽത്തന്നെ ഇരിക്കുവാൻ ഒരു വേദി നൽകുക, ഫ്രാൻസീസ് മാർപ്പാപ്പ വന്നു കയ്യും പിടിച്ചു ചുംബനവും,തലോടലും നൽകി,തലയിൽ കുരിശുവരച്ചു അനുഗ്രഹിക്കുകയും കൂടാതെ പോക്കറ്റിൽ നിന്നും രണ്ടു കൊന്ത എടുത്തു സമ്മാനവും തങ്ങളുടെ മോൾക്ക് നൽകുക കൂടിയാവുമ്പോൾ ഇതിൽപ്പരം എന്ത് സന്തോഷാനുഗ്രഹമാണ് നേടുവാനെന്ന് പാലാട്ടി കുടുംബം.

പ്രാർത്ഥന മരിയായുടെ മാതാപിതാക്കളായ പ്രിൻസൺ പാലാട്ടി,വിൽസി പ്രിൻസൺ എന്നിവർക്ക് പോപ്പിന്റെ കൈ ചുംബിക്കുവാനും, തലയിൽ കൈവെച്ചനുഗ്രഹം ഏറ്റു വാങ്ങുവാനും, കൊന്ത വെഞ്ചിരിച്ചു വാങ്ങുവാനും കൂടിഭാഗ്യം കിട്ടിയപ്പോൾ റോമിലേക്കുള്ള യാത്ര തങ്ങളുടെ വിശ്വാസ ജീവിതത്തെ ഏറെ ധന്യമാക്കിയെന്നാണ് പ്രാർത്ഥനയുടെ മാതാപിതാക്കൾ പറയുന്നത്.

പ്രാർത്ഥനാ മരിയയെ സംബന്ധിച്ചിടത്തോളം തന്റെ ജീവിതം തന്നെ ദൈവാനുഗ്രഹത്തിന്റെയും കൃപയുടെയും കരുതലാണ്‌. 2017 ഡിസംബർ 25 നു ഒരു ക്രിസ്തുമസ്സ് ദിനത്തിൽ ജനിക്കുമ്പോൾ 3 മാസം നേരത്തെയായിരുന്നു മോളുടെ ഈ ലോകത്തേക്കുള്ള ആഗമനം. വൈദ്യ ശാസ്ത്രം അതിജീവനം അസാദ്ധ്യമെന്ന് വിധിയെഴുമ്പോളും, മോളുടെ ജീവൻ പരമാവധി ദീർഘിപ്പിച്ചെടുക്കുന്നതിനായി വെന്റിലേറ്ററിയുമായി രണ്ടു മാസത്തിലേറെ തീവ്ര പരിചരണത്തിലായിരുന്നു പ്രാർത്ഥനാ മോളുടെ ആദ്യ മാസങ്ങൾ.

പ്രാർത്ഥനയിൽ മാത്രം ശക്തിയും ബലവും ആശ്രയവുമെന്ന് ഉറച്ചു വിശ്വസിക്കുന്ന പ്രിൻസനും, വിൽസിയും തങ്ങളുടെ കുടുംബത്തിലേക്ക് നൽകപ്പെട്ട മോളെ നഷ്‌ടപ്പെടാതിരിക്കുവാൻ,ലോകത്തിന്റെ നിരവധി കോണുകളിൽ നിന്നും പ്രാർത്ഥന സഹായം പരമാവധി നേടിയെടുക്കുകയായിരുന്നു.

മെഡിക്കൽ സയൻസ് സാദ്ധ്യത തള്ളിയിടത്തു മിടുക്കിയായി വളർന്നു വരുന്ന മോൾക്ക് പ്രാർത്ഥനാ മരിയാ എന്ന് പേരിട്ടതു തന്നെ പ്രാർത്ഥനകളിലൂടെ നേടിയ ഈ അനുഗ്രഹ സാഫല്യത്തിന്റെ കടപ്പാടിലാണത്രെ. പ്രാർത്ഥനകളില്ലായിരുന്നെങ്കിൽ ഞങ്ങൾക്കൊരു പ്രാർത്ഥനാ മോളുണ്ടാവില്ലായിരുന്നു എന്നാണ് അവരുടെ ഭാഷ്യം.പ്രാർത്ഥന മോളെ യു കെ യിൽ അറിയാത്തവർ ചുരുക്കം ആവും. മക്കളില്ലാത്തവർക്കും,രോഗങ്ങളിൽ മനം മടുത്തു പോകുന്നവർക്കും ശക്തി പകരുന്ന ജീവിത സാക്ഷ്യങ്ങളുമായി മാതാപിതാക്കൾ ദൈവാനുഗ്രഹത്തിന്റെ സാക്ഷ്യം പറയാത്ത വേദികളില്ല.

പ്രിൻസണും, വിൽസിയും സ്റ്റീവനേജ് സീറോ മലബാർ സമൂഹത്തിലെ സജീവ സാന്നിദ്ധ്യങ്ങളാണ്. ട്രസ്റ്റിയായും,അൾത്താര ശുശ്രുഷകനായും, പള്ളിക്കമ്മിറ്റിയംഗമായും പ്രവർത്തിക്കുന്ന പ്രിൻസൺ തന്റേതായ താൽപര്യത്തിൽ ‘ജീസസ് മീറ്റ് പ്രയർ ഗ്രൂപ്പ്’ ആരംഭിക്കുകയും,വ്യാഴാഴ്ചകൾ തോറും പാരീഷ് ഹാളിൽ ചേരുന്ന പ്രസ്തുത പ്രാർത്ഥന കൂട്ടായ്മ്മയിൽ ശുശ്രുഷ നയിക്കുകയും ചെയ്തു വരുകയാണ്.സ്റ്റീവനേജ് മലയാളീ കൂട്ടായ്‌മയായ ‘സർഗ്ഗം സ്റ്റീവനേജ്’ മലയാളി അസോസിയേഷന്റെ ഭാരവാഹികൂടിയാണ്‌ പ്രിൻസൺ.

അങ്കമാലിക്കടുത്തു എറണാകുളം അതിരൂപതയിലെ മറ്റൂർ സെന്റ്
ആന്തണിസ്‌ ഇടവകയിൽ ഉള്ള പാലാട്ടി കുടുംബാംഗമാണ് പ്രിൻസൺ. നേഴ്‌സിങ് മേഖലയിൽ ആതുര സേവനം ചെയ്തു വരുകയാണ് പ്രിൻസണും വിൽസിയും.സ്വപ്നത്തിൽ പോലും നിനച്ചിരിക്കാത്ത വേളയിൽ വന്നു വീണ ഈ അനുഗ്രഹ മഹാസൗഭാഗ്യത്തെ ഓർത്ത് സന്തോഷവും ആനന്ദവും പങ്കിടുന്ന ഈ കുടുംബം നന്ദി സൂചകമായി ദൈവത്തിനു സ്തുതിയർപ്പിക്കുകയാണ്.

 

പ്രിൻസൻ പാലാട്ടിയുടെ റോമിലുള്ള മൂത്ത സഹോദരിയും, അവിടെ സെന്റ് മേരീസ് ലവൂക്കാ കോൺഗ്രിഗേഷൻ സഭാംഗവുമായ സി.ലിച്ചീനിയായുടെ സന്യസ്ത ജൂബിലി ആഘോഷ നിറവിൽ അവരെ സന്ദർശിക്കുവാനും, സാധിച്ചാൽ പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പയുടെ ഒരു കുർബ്ബാനയിൽ പങ്കു കൊള്ളുവാനും അതിയായി ആഗ്രഹിച്ചു പോയ യാത്രയാണ് പ്രിൻസണും വിൽസിക്കും പ്രാർത്ഥനാ മരിയാ മോൾക്കും ഈ അസുലഭ സൗഭാഗ്യം നേടുവാൻ സുവർണ്ണാവസരമായത്.

പ്രാർത്ഥനാ മരിയ മോൾക്ക്, പ്രാർത്ഥനയുടെ തോഴിയായി അനുഗ്രഹങ്ങളുടെയും കൃപകളുടെയും നിരർഗ്ഗളമായ പ്രവാഹം ആവോളം അനുഭവിക്കുവാൻ കൂടുതലായി ഇടവരട്ടെ എന്നാണേവരുടെയും ആശംസകൾ.

ഫാ. ബിജു കുന്നയ്ക്കാട്ട്

ലെസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ സേഫ് ഗാർഡിങ്, ജി. ഡി. പി. ആർ. (ജെനറൽ ഡാറ്റാ പ്രൊട്ടക്ഷൻ റെഗുലേഷൻ) സമ്മേളനം ലെസ്റ്റർ സെൻറ് എഡ്‌വേഡ്‌സ് പാരിഷ് പാരിഷ് ഹാളിൽ നടന്നു. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സേഫ് ഗാർഡിങ് കമ്മീഷൻ ചെയർമാൻ റെവ. ഡോ. ആൻ്റണി ചുണ്ടെലിക്കാട്ട് ആശംസകളർപ്പിച്ചു സംസാരിച്ചു.

മറ്റുള്ളവരെ പരിരക്ഷിക്കുന്നതിലൂടെയാണ് ദൈവത്തെ മഹത്വപ്പെടുത്തുന്നതെന്നു ഉദ്ഘാടനസന്ദേശത്തിൽ മാർ സ്രാമ്പിക്കൽ ഓർമ്മിപ്പിച്ചു. മിസിസ് ലിജോ രൺജി, മി. പോൾ ആൻ്റണി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വികാരി ജനറാൾ റെവ. ഫാ. ജോർജ്ജ് തോമസ് ചേലക്കൽ, ചാൻസിലർ റെവ. ഡോ മാത്യു പിണക്കാട്ട്, റെവ. ഫാ. ജോയി വയലിൽ CST, സെക്രട്ടറി റെവ. ഫാ. ഫാൻസുവാ പത്തിൽ തുടങ്ങിയവരും മറ്റു കമ്മറ്റി അംഗങ്ങളും സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

നേരത്തെ നടന്ന ‘ഇംഗ്ലണ്ട് ആൻഡ് വെയിൽസ്’ സേഫ് ഗാർഡിങ്‌ നാഷണൽ സെമിനാറിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയെ പ്രതിനിധീകരിച്ച് മിസിസ് ലിജോ രൺജി, മി. ജസ്റ്റിൻ എന്നിവർ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തു.

പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മ ദിനാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരുമാസക്കാലമായി യുകെയുടെ വിവിധ ഭാഗങ്ങളിൽ അൽ ഇഹ്‌സാൻ സംഘടിപ്പിച്ച മീലാദ് സമ്മേളനത്തിന് പ്രൗഢമായ സമാപനം. കഴിഞ്ഞ 11 വർഷമായി യുകെയിലെ മത സാംസ്‌കാരിക ആത്മീയ മേഖലകളിൽ ശക്തമായി ഇടപെടുന്ന സന്നദ്ധ സകഘടനയാണ് അൽ ഇഹ്‌സാൻ. ലണ്ടനിലെ വൈറ്റ് സിറ്റിയിലെ ഫീനിക്സ് അക്കാഡമിയിൽ ശനിയാഴ്ച സങ്കടിപ്പിക്കപ്പെട്ട സമ്മേളനം വിദ്യാർത്ഥികളുടെ വ്യത്യസ്‌തമായ കലാപരിപാടികൾ, പ്രവാചക പ്രകീർത്തനങ്ങൾ, സാംസ്‌കാരിക സമ്മേളനം തുടങ്ങിയവയെ കൊണ്ട് വ്യത്യസ്തമായി. യുകെയുടെ വ്യത്യസ്‌ത മേഖലകളിൽ കഴിഞ്ഞ ഒരു മാസക്കാലമായി അൽ ഇഹ്‌സാൻ സംഘടിപ്പിച്ചു വരുന്ന മീലാദ് പരിപാടികളുടെ പര്യവസാനമാണ് ശനിയാഴ്ച നടത്തപ്പെട്ട മഹാ സമ്മേളനം.

വിദ്യാഭ്യാസപരവും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന രാജ്യത്തിനകത്തും പുറത്തുമുള്ള ജനങ്ങളുടെ ഉന്നമനത്തിനു ഇഹ്‌സാൻ നൽകി വരുന്ന സഹായങ്ങൾ വളരെ പ്രശംസനീയമാണെന്നു സാംസ്‌കാരിക സമ്മേളനം ഉൽഗാടണം ചെയ്തു കൊണ്ട് സംഘടയുടെ സ്ഥാപക സമിതിയങ്കം അബ്ദുൽ അസീസ് പറഞ്ഞു. പ്രവാചകൻ ജാതി മത ബേദമന്യേ ലോക ജനതയ്ക്ക് കാരുണ്യമായാണ് നിയോഗിക്കപ്പെട്ടത്.മനുഷ്യേതര ജീവികളോടും സ്നേഹത്തോടും സമാദാനത്തോടും മാത്രമാണ് നബി വർത്തിച്ചത്. അദ്ദേഹം കൂട്ടിച്ചേർത്തു.


യുകെയിലെ പ്രമുഖ യുവ പണ്ഡിതൻ അമർ സിദ്ദിഖി പരുപാടിയിൽ മുഖ്യ പ്രഭാഷണം നടത്തി. പ്രവാചക സ്വാഭാവം ദൈവികവും ദൈവത്തിൽ നിന്നും സിദ്ദിച്ചതുമാണ്. അത് നമ്മുടെ ജീവിതത്തിൽ സ്വായത്തമാക്കാൻ നമ്മൾ പരിശ്രമിക്കണം. അദ്ദേഹം പറഞ്ഞു.
അപ്പ ഗഫൂർ, അഷ്‌റഫ് ബിർമിങ്ഹാം, ഗഫൂർ സൗത്താൾ എന്നിവർ പരിപാടിയിൽ ആശംസാകാർപ്പിച്ചു കൊണ്ട് സംസാരിച്ചു.അൽ ഇഹ്‌സാൻ അക്കാഡമിക് ഡയറക്ടർ ശാഹുൽ ഹമീദ് പരിപാടിയിൽ സ്വാഗതവും കൺവീനർ സിദ്ദീഖ് നന്ദിയും രേഖപ്പെടുത്തി.

ഈ മാസം ഏഴിന് അന്തരിച്ച കേറ്ററിങ്ങിലെ സൈന്റ്റ് എഡ്‌വേർഡ് പള്ളിയിലെ വികാരിയായിരുന്ന ഫാദർ വിൽ‌സൺ കോറ്റത്തിലിന്റെ ബോഡി വ്യഴാഴ്ച പൊതുദർശനത്തിനു വച്ചപ്പോൾ വലിയ ഒരു ജനാവലി യു കെ യുടെ വിവിധഭാഗങ്ങളിൽനിന്നും അവസാനമായി അച്ഛനെ കാണാനും അന്ത്യപചാരം അർപ്പിക്കാനും കേറ്ററിങ്ങിൽ എത്തിചേർന്നു.

കേട്ടറിങ് സമൂഹത്തിലെ കുടുംബത്തിൽനിന്നും ഒരാൾ നഷ്ട്ടപ്പെട്ട പ്രിതീതിയാണ് അവിടെ കണ്ടത് .
കഴിഞ്ഞ ഇരുപതു വർഷത്തെ യു കെ മലയാളി ചരിത്രത്തിൽ മലയാളികൾക്കു വേണ്ടി സേവനം അനുഷ്ഠിച്ച ഒരു വൈദികന്റെ പ്രഥമ നിര്യണമായിരുന്നു വിൽസൺ അച്ഛന്റേത് .

അനുശോചന സന്ദേശം നൽകിയ ബിഷപ്പ് ജോസഫ് സ്രാമ്പിക്കൽ അച്ഛൻ മരിക്കുകയില്ല മറ്റൊരു ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്തെന്നു പറഞ്ഞു , വിശുദ്ധരുടെ ജീവിതം ഉദ്ധരിച്ചു അച്ഛന്റെ 21 വർഷത്തെ സേവനംകൊണ്ടു ദൈവം അയച്ച ദൗത്യം പൂർത്തീകരിച്ചു അച്ഛന്റെ പിതാവിന്റെ അടുത്തേക്ക് തിരിച്ചുപോയി എന്നുകൂടി ബിഷപ്പ് കൂട്ടിച്ചേർത്തു . വിൽസൺ അച്ഛൻ വിനയം കൊണ്ടും സ്‌നേഹംകൊണ്ടും എല്ലാവരെയും കിഴ്പ്പെടുത്തിയ ഒരു വൈദികൻ ആയിരുന്നുവെന്നു ബിഷപ്പ് പറഞ്ഞു .

കേറ്ററിംഗ് സമൂഹത്തിനു വേണ്ടി നന്ദി അർപ്പിച്ചു സംസാരിച്ച ജോർജ് അച്ഛന്റെ അൽമിയ ജീവിതം എല്ലാവർക്കും മാതൃകയായിരുന്നു എന്ന് പറഞ്ഞു . ക്നാനായ സമൂഹത്തെ പ്രതിനിധികരിച്ചു സംസാരിച്ച ബിജി ,അച്ഛൻ ക്നാനായ സമൂഹത്തോട് വലിയ കരുതൽ ഉണ്ടായിരുന്ന വൈദികനായിരുന്നു എന്ന് പറഞ്ഞു .വൈകുന്നേരം 4 ,30 നു ആരംഭിച്ച ചടങ്ങു 7 .30 നാണു അവസാനിച്ചത് അച്ഛന്റെ ഭൗതികശരീരം അച്ചന്മാർ വഹിച്ചുകൊണ്ട് ബലിപീഠത്തിലേക്കും ,ആന വാതിലിലേക്കും ചുംബിച്ചപ്പോൾ എല്ലാവരുടെയും കണ്ണുനിറഞ്ഞു . .അച്ഛന്റെ ശരീരം ഇന്നുരാത്രിയിൽ പള്ളിയിൽ സൂക്ഷിച്ചു നാളെ ഇംഗ്ലീഷ് സമൂഹം കൂടി അന്ത്യപചാരം അർപ്പിച്ച ശേഷം ശനിയാഴ്ച നാട്ടിൽ എത്തിച്ചു തിങ്കളാഴ്ച അച്ഛന്റെ ഇടവകപ്പള്ളിയായ അയർക്കുന്നം ആറുമാനൂർ പള്ളിയിൽ സംസ്കരിക്കും

അച്ഛൻ യു കെ, യിലെ കേറ്ററിങ്ങിൽ സൈന്റ്റ് എഡ്‌വേർഡ് പള്ളിയിൽ സീറോ മലബാർ വികാരിയായി പ്രവർത്തിച്ചു വരികയായിരുന്നു . കഴിഞ്ഞ ഏഴാം തീയതിയാണ് മരണത്തിനു കീഴടങ്ങിയത് ഹൃദയാഘാതമാണ് മരണകാരണം എന്നാണ് അറിയുന്നത് .

രാവിലെ കുർബാനയ്ക്കു എത്താത്തതുകൊണ്ട് കപ്യാർ അന്വേഷിച്ചു ചെന്നപ്പോൾ മരിച്ചു കിടക്കുകയായിരുന്നു. കട്ടിലിൽ നിന്നും കാല് പുറത്തുകിടന്നിരുന്നു എന്നാണ് അറിയുന്നത് . പിന്നീട് പാരാമെഡിക്കൽസ് എത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു .

പരേതൻ കോട്ടയം അയർക്കുന്നം ആറുമാനൂർ സ്വദേശിയാണ്, ചങ്ങനാശേരി രൂപത അംഗവുമാണ്. അച്ഛൻ വളരെ സമ്പന്നകുടുംബത്തിലെ അംഗമാണെങ്കിലും എളിമയും ലാളിത്യവും കൊണ്ട് എല്ലാവരുടെയും സ്നേഹവും ബഹുമാനവും നേടിയിരുന്നു.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ഉൾപ്പടെ ഒട്ടേറെ സംഘടനകൾ റീത്തു സമർപ്പിച്ചു ആദരിച്ചു.

ബർമിങ്ഹാം: യേശുനാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയും സാധ്യമാകുന്ന ശുശ്രൂഷകളിലൂടെ അനേകരെ ജീവിതനവീകരണത്തിലേക്കും ക്രിസ്തീയ വിശ്വാസത്തിലേക്കും നയിച്ചുകൊണ്ടിരിക്കുന്ന വട്ടായിലച്ചൻ നയിക്കുന്ന നാല് ദിവസത്തെ താമസിച്ചുള്ള ധ്യാനത്തിനൊരുക്കമായി ബിർമിങ്ഹാം സെഹിയോനിൽ നാല്പത് മണിക്കൂർ തുടർച്ചയായ ദിവ്യകാരുണ്യ ആരാധന നടക്കുന്നു. ഈമാസം 28 ന് രാവിലെ 6 മുതൽ 29 രാത്രി 10 വരെയാണ് ആരാധന.

യൂറോപ്പിൽ ആദ്യമായി റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ, ഫാ. സോജി ഓലിക്കൽ എന്നിവർ നയിക്കുന്ന മലയാളം റെസിഡൻഷ്യൽ റിട്രീറ്റ് “എഫാത്ത കോൺഫറൻസ് ” യുകെ യിലെ ഡെർബിഷെയറിലാണ് നടക്കുന്നത് .
ഡിസംബർ 12 മുതൽ 15 വരെ നടക്കുന്ന ധ്യാനത്തിൽ ഡാർബിഷെയറിലെ നയനമനോഹരമായ ഹേയസ് കോൺഫറൻസ് സെന്റർ യൂറോപ്പിന്റെ അഭിഷേകാഗ്നി മലയായി മാറും .
ഇതിലേക്കുള്ള ബുക്കിങ് നടന്നുകൊണ്ടിരിക്കുന്നു.
കൺവെൻഷന്റെ പ്രോമോ വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക.

ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കലും ധ്യാനത്തിൽ പങ്കെടുക്കും .
എഫാത്ത കോൺഫറൻസിനായി
അഭിഷേകാഗ്നി മിനിസ്ട്രിയുടെ പ്രമുഖ വചനശുശ്രൂഷകനായ ഫാ.ഷൈജു നടുവത്താനിയിൽ, ഇന്റർ നാഷണൽ കോ ഓർഡിനേറ്റർ ബ്രദർ ഷിബു കുര്യൻ , യുകെ കോ ഓർഡിനേറ്റർ ബ്രദർ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ നടന്നുവരുന്നു.
യേശുനാമത്തിൽ
ദൈവ മഹത്വത്തിനായി ലോകമെമ്പാടും ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും സോജിയച്ചനും നയിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നാല് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് താഴെ കാണുന്ന വെബ്‌സൈറ്റിൽ നേരിട്ട് സീറ്റുകൾ ബുക്ക്ചെയ്യാവുന്നതാണ്.
www.afcmuk.org
അഡ്രസ്സ് ;
THE HAYES ,
SWANWICK
DERBYSHIRE
DE55 1AU
കൂടുതൽ വിവരങ്ങൾക്ക്
അനീഷ് തോമസ് – 07760254700
ബാബു ജോസഫ് – 07702061948

ബർമിങ്ഹാം: ഡോർ ഓഫ് ഗ്രേയ്‌സ് യുവജന ബൈബിൾ കൺവെൻഷനായി ബർമിങ്ഹാം സെഹിയോനിൽ പ്രാർത്ഥനാ ഒരുക്കങ്ങൾ പുരോഗമിക്കുന്നു .
വർത്തമാനകാലത്തിന്റെ നന്മതിന്മകളെ വിവേചിച്ചറിയുവാൻ ,നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാർഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയിൽ നയിക്കാൻ ,ഓരോ ഹൃദയങ്ങളിലും ആഴമാർന്ന ദൈവ കരുണയുടെ വാതിൽ തുറക്കാൻ പ്രാപ്തമാക്കുന്ന “ഡോർ ഓഫ് ഗ്രേസ് ” അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിലാണ് നടക്കുക . രെജിസ്ട്രേഷൻ , ഫുഡ് എന്നിവ സൗജന്യമായിരിക്കും.മാതാപിതാക്കൾക്കും പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.
ജീവിത വിശുദ്ധിയുടെ സന്മാർഗത്തെ ലക്ഷ്യമാക്കി നടക്കുന്ന കൺവെൻഷൻ യൂറോപ്പ് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ വചനപ്രഘോഷകനും യുവജന ശുശ്രൂഷകനുമായ ഫാ. ഷൈജു നടുവത്താനിയിൽ നയിക്കും. മാതാപിതാക്കൾക്കും പ്രത്യേകമായി ശുശ്രൂഷകൾ ഉണ്ടായിരിക്കും.
കൺവെൻഷൻ 23 ന് ഉച്ചയ്ക്ക് 12 ന് ആരംഭിച്ച് വൈകിട്ട് 4 സമാപിക്കും.
യൂറോപ്യൻ നവസുവിശേഷവത്കരണരംഗത്ത്‌ സുപ്രധാന മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ അനുഗ്രഹപാതയിലൂടെ യേശുവിൽ യുവജന ശാക്തീകരണം ലക്ഷ്യമാക്കി നടത്തപ്പെടുന്ന പ്രത്യേക ശുശ്രൂഷയാണ് ഡോർ ഓഫ്‌ ഗ്രേയ്‌സ്.
ഏറെ അനുഗ്രഹീതമായ ഈ യുവജന ബൈബിൾ കൺവെൻഷനിലേക്കു 23 ന് ശനിയാഴ്ച്ച റവ.ഫാ. സോജി ഓലിക്കലുംഅഭിഷേകാഗ്നി മിനിസ്‌ട്രിയും മുഴുവൻ യുവജനങ്ങളെയും മാതാപിതാക്കളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു.
അഡ്രസ്സ് .
സെന്റ് ജെറാർഡ് കാത്തലിക് ചർച്ച്.
ബെർമിങ്ങ്ഹാം
B 35 6JT.
കൂടുതൽ വിവരങ്ങൾക്ക്
ബിജു 07515368239
സാറാമ്മ 07838942077

വാല്‍താംസ്റ്റോ: – ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ ( ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) നവബർ മാസം 20-ാം തീയതി ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷ ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നതാണ്.

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.

6.30 pm ജപമാല , 7.00 pm വിശൂദ്ധ കുര്‍ബ്ബാന, തുടര്‍ന്നു് നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധനയും.

പള്ളിയുടെ വിലാസം:

Our Lady and St.George
Church,132 Shernhall Street, Walthamstow, E17 9HU

തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.

ഡബ്ലിൻ : റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന ഇന്റർ നാഷണൽ യൂത്ത് കോൺഫറസിനൊരുക്കമായി 21 ന് അയർലണ്ടിൽ പ്രത്യേക മരിയൻ പ്രദക്ഷിണം.
മുപ്പത്തിമൂന്ന് ദിവസത്തെ മരിയൻ സമർപ്പണ പ്രാർത്ഥനാ യജ്‌ഞം വിവിധ രാജ്യങ്ങളിലെ ശുശ്രൂഷകരുടെ നേതൃത്വത്തിൽ നടന്നുവരുന്നു . ക്രിസ്തീയ വിശ്വാസപാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് വർത്തമാന കാലത്തിന്റെ നന്മതിന്മകളെ വിവേചിച്ചറിയുവാൻ ,നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാർഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയിൽ നയിക്കാൻ ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നുമുള്ള യുവതീയുവാക്കൾ പങ്കെടുക്കുന്ന ഇന്റർനാഷണൽ യൂത്ത് കോൺഫറൻസ് അയർലണ്ടിലെ ഡബ്ലിനിലാണ്  ഡിസംബർ 27 മുതൽ 30 വരെ നടക്കുക .
> അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക പ്രശസ്ത വചനപ്രഘോഷകൻ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നാലുദിവസത്തെ ധ്യാന ശുശ്രൂഷകളോടുകൂടിയ യൂത്ത് കോൺഫറൻസ് നയിക്കും.
> അപ്പസ്തോലിക് നൂൺഷ്യോ‌ ആർച്ച് ബിഷപ്പ് ജൂഡ് തദ്ദേവൂസ് ഒക്കോലോ, ബിഷപ്പ് അൽഫോൻസ് കുള്ളിനൻ, സീറോ മലബാർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ പങ്കെടുക്കുന്ന കോൺഫറൻസിൽ അഭിഷേകാഗ്നി മിനിസ്ട്രിയുടെ പ്രമുഖ വചന പ്രഘോഷകൻ ഫാ.സോജി ഓലിക്കലും ഫാ.വട്ടായിലിനൊപ്പംചേരും.
യൂത്ത് കോൺഫറൻസിനൊരുക്കമായി മുപ്പത്തിമൂന്ന് ദിവസത്ത മരിയൻ സമർപ്പണ പ്രാർത്ഥനായജ്‌ഞം അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
നവമ്പർ 21 ന് വ്യാഴാഴ്ച  പ്രത്യേക മരിയൻ ജപമാല പ്രദക്ഷിണം നടക്കും. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിച്ചുകൊണ്ട് അയർലണ്ടിലെ എല്ലാ സ്ഥലങ്ങളിലും അന്നേദിവസം മരിയൻ പ്രദക്ഷിണം എത്തിച്ചേരും.
> ഫാ.ഷൈജു നടുവത്താനിയിൽ, ശുശ്രൂഷകരായ  ജോസ് കുര്യാക്കോസ്, ഷിബു കുര്യൻ, ഐനിഷ് ഫിലിപ്പ് തുടങ്ങിയ പ്രമുഖരും ഭാഗമാകുന്ന യൂത്ത് കോൺഫറസിലേക്ക് www.afcmteamireland.org  എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
21 നടക്കുന്ന പ്രത്യേക മരിയൻ പ്രദക്ഷിണത്തിലേക്ക് സംഘാടകരായ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക്
സോണിയ 00353879041272
ആന്റോ 00353870698898
സിൽജു 00353863408825.

Copyright © . All rights reserved