Spiritual

അലക്സ് വര്‍ഗീസ്‌ 

മാഞ്ചസ്റ്റർ: ഭാരത ക്രൈസ്തവ സമൂഹത്തിന്റെ വളർച്ചയിൽ ക്നാനായക്കാർ ചരിത്രത്തിനു മുൻപേ സഞ്ചരിച്ചവരാണ്. ഇന്ത്യയിലെ ക്രൈസ്തവ വിശ്വാസത്തിന്റെ കാര്യത്തിൽ മാത്രമല്ല, ജാതിമത ഭേദമില്ലാതെ കേരളത്തിലെ എല്ലാ ജനങ്ങൾക്കും സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിനും, മെച്ചപ്പെട്ട ജീവിതസമ്പ്രദായം രൂപകൽപന ചെയ്യുന്നതിനും ക്നായിതൊമ്മനും അദ്ദേഹത്തിനെ അനുയായികളും നൽകിയ സംഭാവനകൾക്ക് ചരിത്രം സാക്ഷിയാണ്. ഇരുപതാം നൂറ്റാണ്ടിൽ ആരംഭിച്ച കുടിയേറ്റത്തിന്റെ കാര്യത്തിലും ക്നാനായ സമൂദായം എല്ലാ മലയാളി സമൂഹങ്ങൾക്കും മാതൃകയും വഴികാട്ടിയുമായിരുന്നു.

ക്നാനായ സമൂദായത്തിന്റെ ഹൃദയവിശാലതയുടെയും നന്മയുടെയും ഉദാഹരണമായി, യുകെയിലെ മലയാളികത്തോലിക്കാ സമൂഹത്തിനു മുഴുവൻ വഴികാട്ടിയാവുകയും, കുടിയേറ്റത്തിന്റെ ആദ്യ കാലഘട്ടങ്ങളിൽ അവരുടെ വേദനകളിലും കഷ്ടപ്പാടുകളിലും അവരോടൊപ്പം സഞ്ചരിക്കുകയും ചെയ്ത ഫാ. സജി മലയിൽപുത്തൻപുരയിൽ തന്റെ പൗരോഹിത്യത്തിന്റെ ഇരുപത്തഞ്ചു വർഷം പിന്നിടുമ്പോൾ അത് യുകെയിലെ മലയാളി സമൂഹത്തിനു മുഴുവൻ ആഹ്ളാദത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമാണ്.

1969 ജൂൺ 23ന്, മലയിൽപുത്തൻപുരയിൽ കുര്യൻ, ഏലിക്കുട്ടി ദമ്പതികളുടെ മകനായി സജിയച്ചൻ ജനിച്ചു. ക്രിസ്തുവിനുവേണ്ടിയും അവിടുത്തെ സഭയ്ക്കു വേണ്ടിയും ശുശ്രൂഷ ചെയ്യാൻ, ഒരു വൈദികനായി തീരണമെന്ന ആഗ്രഹവുമായി അദ്ദേഹം തന്റെ സ്‌കൂൾ വിദ്യാഭ്യാസം പിന്നിട്ടു. വെളിയന്നൂർ വന്ദേമാതരം ഹൈസ്‌കൂളിൽ നിന്നും SSLC പാസ്സായശേഷം തന്റെ ദൈവവിളി തിരിച്ചറിഞ്ഞുകൊണ്ട് അദ്ദേഹം St. Stanislaus മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്ന് ആലുവ പൊന്തിഫിക്കൽ സെമിനാരി, ബാംഗ്ലൂർ ധർമ്മാരാം വിദ്യാക്ഷേത്ര എന്നിവിടങ്ങളിൽ നിന്ന് വൈദിക പഠനം പൂർത്തിയാക്കി.

1995 ഏപ്രിൽ 19ന് മടമ്പം ഫൊറോനാ പള്ളിയിൽ വച്ച്, ദിവംഗതനായ മാർ കുര്യാക്കോസ് കുന്നശ്ശേരി മെത്രാപ്പോലീത്തായിൽ നിന്ന്  വൈദികപട്ടം സ്വീകരിച്ച് അദ്ദേഹത്തിന്റെ സ്വന്തം ഇടവകയായ പയ്യാവൂർ ടൗൺ പള്ളിയിൽ പ്രഥമദിവ്യബലി അർപ്പിച്ച് തന്റെ പൗരോഹിത്യ ജീവിതത്തിനു തുടക്കം കുറിച്ചു. പിന്നീട് കൈപ്പുഴ, തോട്ടറ, മംഗലംഡാം, കരിപ്പാടം, പടമുഖം, തിരൂർ, എന്നീ ഇടവകളിൽ സേവനം ചെയ്തതിനു ശേഷം 2005 സെപ്തംബറിൽ യുകെയിലെ മാഞ്ചസ്റ്ററിലേക്ക് സഭാശുശ്രൂഷകൾക്കായി നിയോഗിക്കപ്പെട്ടു.

2006-ലെ ദുക്റാന തിരുനാൾ ദിനത്തിൽ St. Thomas RC centre-ന് തുടക്കം കുറിക്കുകയും, St. Mary’s Sunday School സ്ഥാപിക്കുകയും ചെയ്ത അദ്ദേഹം, 2008-ൽ യുവജനങ്ങൾക്കായി Santhom Youth എന്ന യുവജനസംഘടന രൂപീകരിച്ചു. St. Thomas RC centre-ന്റെ കീഴിൽ 7 മാസ്സ് സെന്ററുകൾ ആരംഭിക്കുകയും അവിടെയെല്ലാം വിശുദ്ധ കുർബ്ബാനയും, വേദപാഠക്ലാസ്സുകളും ആരംഭിക്കുകയും ചെയ്തുകൊണ്ട് നോർത്ത് വെസ്റ്റിലെ മലയാളികളായ കത്തോലിക്കാസമൂഹത്തിന്റെ വിശ്വാസജീവിതത്തിന് ശക്തമായ അടിത്തറ സ്ഥാപിച്ചു.

യുകെയിലെ നാനാഭാഗങ്ങളിൽ നിന്നും വിശ്വാസികൾ ഒന്നിച്ചുകൂട്ടുന്ന, യുകെയിലെ ഏറ്റവും വലിയ തിരുനാളായി മാറിയ മാഞ്ചെസ്റ്റർ തിരുനാളിനു തുടക്കം കുറിച്ചത് സജിയച്ചനായിരുന്നു. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പിന്നീട് യുകെയിലെ വിശ്വാസി സമൂഹങ്ങൾ ബ്രിട്ടനിലെ വിവിധ ഭാഗങ്ങളിലായി ആഘോഷമായി നടത്തിയ തിരുന്നാളുകൾ ഈ രാജ്യത്തെ തദ്ദേശവാസികളുടെ ഇടയിൽ ക്രൈസ്തവവിശ്വാസത്തിന്റെ മഹത്വവും ആനന്ദവും പ്രഘോഷിച്ചുകൊണ്ട് ഇന്നും തുടർന്നു പോരുന്നു എന്നത് അദ്ദേഹം പാകിയ നന്മയുടെ വിത്തുകൾ സമുദായത്തിന്റെയോ റീത്തുകളുടെയോ വ്യത്യാസമില്ലാതെ ബ്രിട്ടനിൽ എക്കാലവും വളർന്നുകൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ്. 2013-ൽ യൂറോപ്പിലെ ഏറ്റവും വലിയ ആത്മീയ വിരുന്നായിരുന്ന മാഞ്ചസ്റ്റർ അഭിഷ്കാഗ്നി കൺവെൻഷൻ അടക്കം സജിയച്ചന്റെ മേൽനോട്ടത്തിൽ നടത്തപ്പെട്ട നിരവധി ആത്മീയ സമ്മേളനങ്ങൾ അദ്ദേഹത്തിന്റെ അസാമാന്യമായ സംഘാടക പാടവത്തിന്റെ തെളിവാണ്.

യൂറോപ്പിലെ ഏറ്റവും വലിയ സമുദായ സംഘടനയായ UKKCA യുടെ Spiritual Adviser ആയ സജിയച്ചൻ 2011-ൽ UKKCYL-ന് തുടക്കം കുറിച്ചു. ബ്രിട്ടനിൽ സീറോമലബാർ സഭയ്ക്ക് സ്വന്തമായി രൂപത സ്ഥാപിക്കുന്നതിനു മുൻപുതന്നെ, 2014-ൽ ബ്രിട്ടനിലെ കത്തോലിക്കാ സഭയിൽ നിന്നും ഷൂഷ്ബറി രൂപതയുടെ കീഴിൽ ക്നാനായ സമൂദായത്തിന് സ്വന്തമായി ചാപ്ലൻസി അനുവദിച്ചുകിട്ടിയത് സജിയച്ചന്റെ കഠിനാധ്വാനത്തിന്റെയും സമുദായസ്നേഹത്തിന്റെയും ഫലമായിട്ടായിരുന്നു. St. Mary’s Knanaya Chaplaincy എന്ന യൂറോപ്പിലെ ഈ പ്രഥമ ക്നാനായ ചാപ്ലൻസിയെ നയിക്കാൻ സഭ അദ്ദേഹത്തെ നിയോഗിച്ചു. 2015-ൽ St John Paul II Sunday School സ്ഥാപിച്ചുകൊണ്ട് അദ്ദേഹം ക്നാനായസമുദായത്തിന്റെ പുതിയ തലമുറയുടെ വിശ്വാസവളർച്ചക്ക് അടിസ്ഥാനമിട്ടു.

2016-ൽ ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപത സ്ഥാപിതമായപ്പോൾ, രൂപതാധ്യക്ഷനായ അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കൽ യുകെയിലെ ക്നാനായ സമുദായത്തിന്റെ മുഴുവൻ അധികച്ചുമതല നൽകിക്കൊണ്ട് സജിയച്ചനെ രൂപതയുടെ വികാരിജനറാളായി നിയമിച്ചു. 2018 ഡിസംബറിൽ സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി യുകെയിലെ ആദ്യത്തെ ക്നാനായ മിഷനായ St. Marys Knanaya Mission പ്രഖ്യാപിക്കുകയും സജിയച്ചനെ മിഷൻ ഡയറക്ടറായി നിയമിക്കുകയും ചെയ്തു.

യുകെയിലെ മലയാളി കുടിയേറ്റത്തിന്റെ ആദ്യ കാലഘട്ടങ്ങളിൽ മലയാളി കത്തോലിക്കാ സമൂഹത്തിന്റെ വളർച്ചയിൽ സമുദായ, റീത്ത് വ്യത്യാസമില്ലാതെ എല്ലാ വിശ്വാസികളുടെയും ആത്മീയ വളർച്ചക്ക് ശക്തമായ അടിത്തറ പാകുന്നതിൽ സജിയച്ചൻ സുപ്രധാന പങ്കു വഹിച്ചു, പിന്നീട് ക്നാനായ സമുദായത്തിന്റെ അമരക്കാരനായി നിയമിതനായതുമുതൽ ഈ സമുദായത്തിന്റെ വിശ്വാസപരവും സാമുദായികവുമായ വളർച്ചയ്ക്കും, പിന്നീട് ക്നാനായ സമുദായത്തിനുവേണ്ടി 15 മിഷനുകൾക്കുള്ള അനുവാദം സഭയിൽ നിന്നും നേടിയെടുക്കുന്നതിനും അദ്ദേഹം വഹിച്ച പങ്ക് വാക്കുകൾക്ക് അതീതമാണ്.

വിശ്വാസികളുടെ ആത്മീയ വളർച്ചയിൽ ദീർഘവീക്ഷണത്തോടെ പദ്ധതികൾ രൂപീകരിക്കുന്നതിനും, കാര്യക്ഷമമായി അതു നടപ്പിൽ വരുത്തുന്നതിനും അദ്ദേഹത്തിനുള്ള കഴിവും, യുകെയിലെ ഏറ്റവും മികച്ച സംഘാടകരിൽ ഒരാളായ സജിയച്ചൻ ആധുനിക കാലഘട്ടത്തിലെ അജപാലന മേഖലയിലെ വെല്ലുവിളികൾ ക്രിസ്തുവിൽ ആശ്രയിച്ചുകൊണ്ട്, പ്രാർത്ഥനയിലൂടെയും സഹനത്തിലൂടെയും ത്യാഗോജ്വലമായി അതിജീവിക്കുന്നതും പുതിയ തലമുറയിലെ വൈദികർക്ക് മാതൃകയാക്കാവുന്നതാണ്.

യുകെയിലെ വിശ്വാസിസമൂഹത്തിന്റെ ജീവിതത്തിൽ അവരോടൊപ്പം വിശ്രമമില്ലാതെ സഞ്ചരിക്കുന്ന ആടുകളുടെ മണമുള്ള ഈ ഇടയന്, ഏപ്രിൽ 22-ന് മാഞ്ചസ്റ്ററിൽ വച്ചു നടക്കുന്ന അദ്ദേഹത്തിന്റെ പൗരോഹിത്യ ജൂബിലി ആഘോഷവേളയിൽ യുകെയിലുള്ള മുഴുവൻ വിശ്വാസിസമൂഹത്തിന്റെയും ലോകം മുഴുവനുമുള്ള ക്നാനായ സമൂഹത്തിന്റെയും പ്രാർത്ഥനാ നിർഭരമായ ആശംസകൾ.

മാഞ്ചസ്റ്റർ ബോൾട്ടണിലെ ഔർ ലേഡി ഓഫ് ലൂർദ്ദസ് ദേവാലയത്തിൽ നടക്കുന്ന കൃതജ്ഞതാ ബലിയോടെയാണ് സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിയ്ക്കുന്നത്. ദിവ്യബലിയെ തുടർന്ന് നടക്കുന്ന സ്വീകരണ ചടങ്ങുകൾ ബോൾട്ടിലെ 3D സെന്ററിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ദേവാലയത്തിന്റെ വിലാസം:-
Our Lady of Lourdes Church,
275 Plodder Lane,
Farnworth,
BL4 0BR,
Bolton.

പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം:-
3D Centre,
Bella St,
Bolton,
BL3 4DU.

എല്ലാ മനുഷ്യരും അവിടുത്തെ പ്രകീര്‍ത്തിക്കട്ടെ ജറുസലെമില്‍ അവിടുത്തേക്കു കൃതജ്ഞതയര്‍പ്പിക്കട്ടെ എന്ന തോബിത് വചനത്തിലധിഷ്ഠിതമാക്കി ലെസ്റ്ററില്‍ ഗ്രാന്‍ഡ് മിഷന്‍ ധ്യാനത്തിന് തുടക്കമായി.ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത അദ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മികത്വത്തില്‍ വാര്‍ഷിക ധ്യാന ശുശ്രുക്ഷകള്‍ക്കു തുടക്കം കുറിച്ചു. നോമ്പുകാലം സഹനത്തിന്റെ ക്ഷമയുടെ അനുസ്മരണമാക്കാന്‍ അഭിവന്ദ്യ പിതാവ് ആവശ്യപ്പെട്ടു. ഈശോയുടെ പീഡാനുഭവ സഹനങ്ങള്‍ നമ്മുടെ അനുദിന ജീവിതത്തോട് താതാത്മ്യപെടുത്തി ക്ഷമയുടെ കാത്തിരിപ്പിന്റെ വക്താക്കളായി മാറുവാന്‍ അവിടുന്ന് ഉത്ബോധിപ്പിച്ചു  ഫാദര്‍ സോജി ഓലിക്കല്‍ നേതൃത്വത്തില്‍ സെഹിയോന്‍ മിനിസ്ട്രി ടീമും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു.

വൈകുന്നേരം അഞ്ചിന് ആരംഭിച്ച് ഒന്‍പതു മണിയോടെ എല്ലാ ശുശ്രൂഷകളും സമാപിക്കുന്നു. കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും ഏപ്രില്‍ 16 കുമ്പസാരത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു.

വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിക്കുന്ന കുരുത്തോല പെരുന്നാള്‍ ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ നടത്തുകയുണ്ടായി. ദേവാലയ അങ്കണത്തില്‍ തിങ്ങി നിറഞ്ഞ വിശ്വാസ സമൂഹം യേശുദേവന്റെ ജറുസലേമിലെ രാജകീയ പ്രവേശ അനുസ്മരണം ഓശാന ഗീതികളാല്‍ സിറോമലബാര്‍ ആരാധന അധിഷ്ഠിതമായ കുരുത്തോല പ്രദിക്ഷിണം, ആനവാതില്‍ പ്രവേശനം എന്നി ചടങ്ങുകളാല്‍ ഭക്തി സാന്ദ്രമാക്കി.

വിശുദ്ധ കുര്‍ബാനയിലെ തിരുവചന സന്ദേശത്തില്‍ വികാരി ഫാദര്‍ ജോര്‍ജ് തോമസ് ചേലക്കല്‍ സമൂഹത്തില്‍ പാര്‍ശ്വവത്കരിക്ക പെട്ടവരുടെ അടിച്ചമര്‍ത്ത പെട്ടവന്റെ ദീനരോദനം കരുണയുടെ ഓശാനയായി മാറ്റുവാനും യേശുവിന്റെ രാജത്വത്തെ കരുണയുടെ അനുഭവമായി ഉള്‍കൊള്ളാനും ഉദ്ബോധിപ്പിച്ചു. കുരുത്തോലകള്‍ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു ദാവീദിന്റെ പുത്രന് ഓശാന പാടിയും ആശംസകള്‍ കൈമാറിയും നസ്രാണി പാരമ്പര്യ അധിഷ്ഠിതമായ കൊഴുക്കട്ട ഭകഷണം പങ്കുവെച്ചു കുരുത്തോല തിരുന്നാള്‍ വേറിട്ടൊരു അനുഭവമായി ലെസ്റ്ററില്‍.

ചിത്രങ്ങളിലേക്ക്

 

വാല്‍താംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ (ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) ഏപ്രില്‍ മാസം 17-ാം തീയതി ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും മരിയന്‍ പ്രദക്ഷിണവും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.

വലിയ നോമ്പിലെ അവസാനത്തെ മരിയന്‍ ദിന ശുശ്രൂഷയില്‍ പരിശുദ്ധ അമ്മയോടുള്ള സ്നേഹ ബഹുമാനങ്ങള്‍ പ്രകടിപ്പിക്കുന്നതിനും അതുപോലെ അമ്മയുടെ മദ്ധ്യസ്ഥം തേടിയും എല്ലാ മാസവും മൂന്നാമത്തെ മരിയന്‍ ദിനത്തില്‍ നേര്‍ച്ച നേര്‍ന്ന് എത്തുന്ന വിശ്വാസികള്‍ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവും വഹിച്ച് കത്തിച്ച മെഴുകുതിരികളും കൈകളിലേന്തിയുള്ള മരിയന്‍ പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്.

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.

5.30pm ആരാധന, ജപമാല, 6.45pm വിശൂദ്ധ കുര്‍ബ്ബാന, തുടര്‍ന്ന് നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, മരിയന്‍ പ്രദക്ഷിണവും, പരി.പരമ ദിവ്യകാരുണ്യ ആരാധനയും

പള്ളിയുടെ വിലാസം:

Our Lady and St.George
Church,132 Shernhall Street,
Walthamstow, E17. 9HU

തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷന്റെ പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ കീഴിലുള്ള മരിയന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ‘മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ റിട്രീറ്റ്’ മേയ് 4ന് നടത്തപ്പെടുന്നു. മരിയന്‍ മിനിസ്ട്രി സ്പിരിച്യല്‍ ഡയറക്ടര്‍ ബഹുമാനപ്പെട്ട ടോമി ഇടാട്ട് അച്ചനും സീറോ മലബാര്‍ ചാപ്ലിന്‍ ബഹുമാനപ്പെട്ട ബിനോയി നിലയാറ്റിങ്കലിനുമൊപ്പം മരിയന്‍ മിനിസ്ട്രി ടീമും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു.

രാവിലെ ഒന്‍പതിനു ആരംഭിച്ച് വൈകുന്നേരം മൂന്ന് മണിയോടെ എല്ലാ ശുശ്രൂഷകളും സമാപിക്കുന്നതായിരിക്കും. കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്രദര്‍ ചെറിയാന്‍ സാമുവേലിനെയോ (07460 499931) ജിജി രാജനേയോ (07865 080689) ബന്ധപ്പെടാവുന്നതാണ്.

ടെന്‍ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ലണ്ടന്‍ റീജണിലുള്ള ദി ക്വീന്‍ ഓഫ് റോസറി മിഷന്റെ ആഭിമുഖ്യത്തില്‍ ടെന്‍ഹാം (ഓക്‌സ് ബ്രിഡ്ജ് ) കത്തോലിക്ക ദേവാലയത്തില്‍ വെച്ച് വിശുദ്ധവാര ശുശ്രുഷകള്‍ നടത്തപ്പെടുന്നു. പെസഹാ, ദുഃഖവെള്ളി, ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് മിഷന്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല കാര്‍മ്മികത്വം വഹിക്കും.

വാറ്റ്ഫോര്‍ഡ്, ഹെയര്‍ഫീല്‍ഡ്, ഹൈവെകോംബ് എന്നീ സെന്ററുകള്‍ കേന്ദ്രീകരിച്ചുള്ള സീറോ മലബാര്‍ മിഷന്‍ നേതൃത്വം നല്‍കുന്ന വിശുദ്ധ വാരാചരണത്തില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും സസ്‌നേഹം ക്ഷണിക്കുന്നു.

പെസഹാതിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം പാലും അപ്പവും ക്രമീകരിക്കുന്നുണ്ട്. ദുഃഖ വെള്ളി ശുശ്രുഷകള്‍ക്ക് ശേഷം കഞ്ഞി നേര്‍ച്ചയും ഉണ്ടായിരിക്കുന്നതാണ്.

വിശുദ്ധവാര ശുശ്രുഷകളുടെ സമയക്രമം

പെസഹാ വ്യാഴം- 17:30 – 19:00
ദുഃഖ വെള്ളി- 9:00 – 13:00 .
ഈസ്റ്റര്‍ വിജില്‍ (ശനിയാഴ്ച) 17:30 19 :30

പള്ളിയുടെ വിലാസം:
2, Oldmill Road.
UB9 5AR. Denham,
Uxbridge, London.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
Jomon Harefield-07804691069,
Shaji Watford-0773702264,
Ginobin HighWycomb-07785188272

സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ലണ്ടന്‍ റീജിയനിലുള്ള സെന്റ് മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മഷനില്‍ വിശുദ്ധവാര ശുശ്രൂഷകളുടെ സമയക്രമീകരണവും ദേവാലയത്തിന്റെ അഡ്രസ്സും ചുവടെ ചേര്‍ക്കുന്നു.

18/4/2019 പെസഹാ വ്യാഴം: 7.30 pm
19/4/2019 ദു:ഖവെള്ളി: 08:30 AM 12:30 pm
20/4/2019 ദുഃഖ ശനി: ഉയിര്‍പ്പ് തിരുനാള്‍ ശുശ്രൂഷകള്‍ 07:30 pm

വിലാസം:-
Our Lady of Walsingham Church,
Holtwhites hill,
Enfield,
EN2 8HG

വലിയ നോമ്പിലെ ഈ ശുശ്രൂഷകളില്‍ പങ്കെടുക്കുവാന്‍ എല്ലാവരേയും ഒത്തിരി സേനഹത്തോടെ സ്വാഗതം ചെയ്യുന്നതായി മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷന്റെ പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു.

ഐ​​​​ഫ​​​​ൽ ഗോ​​​​പു​​​​രം ഫ്രാ​​​​ൻ​​​​സി​​​​ന്‍റെ ദേ​​​​ശീ​​​​യ​​​​ത​​​​യെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ക്കു​​​​ന്നു. നോ​​​​ട്ട​​​​ർ​​​​ഡാം ക​​​​ത്തീ​​​​ഡ്ര​​​​ലാ​​​​ക​​​​ട്ടെ ഫ്ര​​​​ഞ്ച് സം​​​​സ്കാ​​​​ര​​​​ത്തി​​​​ന്‍റെ പ്ര​​​​തീ​​​​ക​​​​മാണ്.   ഫ്ര​​​​ഞ്ച് വി​​​​പ്ല​​​​വ​​​​ത്തെ അ​​​​തി​​​​ജീ​​​​വി​​​​ച്ച ക​​​​ത്തീ​​​​ഡ്ര​​​​ൽ പു​​​​ന​​​​ർ​​​​നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​നി​​​​ടെ അ​​​​ഗ്നി​​​​ബാ​​​​ധ​​​​യ്ക്കി​​​​ര​​​​യാ​​​​യ​​​​ത് ഫ്ര​​​​ഞ്ചുകാ​​​​ർ​​​​ക്കു സ​​​​ഹി​​​​ക്കാ​​​​നാ​​​​വാ​​​​ത്ത ന​​​​ഷ്ട​​​​മാ​​​​ണു വ​​​​രു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. അ​​​​തു​​​​കൊ​​​​ണ്ടാ​​​​ണ് ഫ്രാ​​​​ൻ​​​​സി​​​​നു മൊ​​​​ത്തം തീ​​​​പി​​​​ടി​​​​ച്ചു​​​​വെ​​​​ന്ന സ​​​​ങ്ക​​​​ടം പ്ര​​​​സി​​​​ഡ​​​​ന്‍റ് ഇ​​​​മ്മാ​​​​നു​​​​വ​​​​ൽ മ​​​​ക്രോ​​​​ൺ പ​​​​ങ്കു​​​​വ​​​​ച്ച​​​​ത്.   ക്രി​​​​സ്തു​​​​വി​​​​നെ ധ​​​​രി​​​​പ്പി​​​​ച്ച മു​​​​ൾ​​​​ക്കി​​​​രീ​​​​ട​​​​വും കു​​​​രി​​​​ശി​​​​ൽ ത​​​​റ​​​​യ്ക്കാ​​​​നു​​​​പ​​​​യോ​​​​ഗി​​​​ച്ച ആ​​​​ണി​​​​യും അ​​​​ട​​​​ക്ക​​​​മു​​​​ള്ള അ​​​​മൂ​​​​ല്യ​​​​വ​​​​സ്തു​​​​ക്ക​​​​ളു​​​​ടെ സൂ​​​​ക്ഷി​​​​പ്പുകേ​​​​ന്ദ്രം.

Image result for france notre dame cathedral fire

1163-1345 നോ​ട്ട​ർഡാം ​ക​ത്തീ​ഡ്ര​ൽ നി​ർ​മാ​ണം. പു​രാ​ത​ന ഗാ​ളോ-​റോ​മ​ൻ പ​ട്ട​ണ​മാ​യ ല്യു​ട്ടേ​ഷ്യ​യു​ടെ സ്ഥാ​ന​ത്താ​ണ് ഇ​തു പ​ണി​ത​ത്. 127 മീ​റ്റ​ർ നീ​ളം, 48 മീ​റ്റ​ർ വീ​തി, 47 മീ​റ്റ​ർ ഉ​യ​രം. ഗോ​പു​ര​ങ്ങ​ൾ​ക്ക് 68 മീ​റ്റ​ർ ഉ​യ​രം. പ​ടി​ഞ്ഞാ​റേ ഗോ​പു​രം 1200-ൽ ​നി​ർ​മാ​ണം തു​ട​ങ്ങി. 1240-ൽ ​വ​ട​ക്കേ ഗോ​പു​രം തീ​ർ​ന്നു. 1250-ൽ ​തെ​ക്കേ ഗോ​പു​ര​വും. ഫ്ര​ഞ്ച് ഗോ​ഥി​ക് വാ​സ്തു​വി​ദ്യ​യു​ടെ മ​കു​ടോ​ദാ​ഹ​ര​ണ​മാ​ണ് ഈ ​ദേ​വാ​ല​യം.  1789-93 ഫ്ര​ഞ്ച് വി​പ്ല​വം. ക​ലാ​പ​കാ​രി​ക​ൾ ക​ത്തീ​ഡ്ര​ലി​നു നാ​ശ​ന​ഷ്ടം വ​രു​ത്തി. ബൈ​ബി​ളി​ലെ രാ​ജാ​ക്ക​ന്മാ​രു​ടെ 28 പ്ര​തി​മ​ക​ളു​ടെ ശി​ര​സ് ത​ക​ർ​ത്തു. ഇ​വ​യി​ൽ 21 എ​ണ്ണം 1977-ൽ ​സ​മീ​പ​ത്തു ന​ട​ത്തി​യ ഖ​ന​ന​ത്തി​ൽ ക​ണ്ടെ​ത്തി. ഇ​വ ക്ലൂ​ണി മ്യൂ​സി​യ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ക​ത്തീ​ഡ്ര​ലി​ലെ മ​ണി​ക​ൾ ഉ​രു​ക്കി പീ​ര​ങ്കി​യു​ണ്ട​ക​ൾ നി​ർ​മി​ച്ചു.  1804: നെ​പ്പോ​ളി​യ​ൻ ച​ക്ര​വ​ർ​ത്തി ദേ​വാ​ല​യം ആ​രാ​ധ​ന​യ്ക്കാ​യി വി​ട്ടു​കൊ​ടു​ത്തു. ച​ക്ര​വ​ർ​ത്തി​യു​ടെ കി​രീ​ട​ധാ​ര​ണം ഈ ​ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്തി.   1831: വി​ക്‌​തോ​ർ യൂ​ഗോ​യു​ടെ നോ​ട്ട​ർഡാ​മി​ലെ കൂ​ന​ൻ എ​ന്ന നോ​വ​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്നു. അ​ക്കാ​ല​മാ​യ​പ്പോ​ഴേ​ക്ക് ദേ​വാ​ല​യം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു. കൂ​ന​ൻ ക്വാ​സി​മോ​ന്തോ​യു​ടെ ക​ഥ ദേ​വാ​ല​യ പു​ന​രു​ദ്ധാ​ര​ണ​ത്തി​ലേ​ക്ക് ജ​ന​ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ചു.

Image result for france notre dame cathedral fire

1844: ദേ​വാ​ല​യ പു​ന​രു​ദ്ധാ​ര​ണം ആ​രം​ഭി​ച്ചു. ഴാ​ങ് ബ​പ്തീ​സ്ത് ലാ​സൂ​സും യൂ​ജീ​ൻ എ​മ്മാ​നു​വ​ലും നേ​തൃ​ത്വം ന​ൽ​കി.  1905: ദേ​വാ​ല​യം ഫ്ര​ഞ്ച് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തു. ച​രി​ത്രസ്മാ​ര​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു.   1909: ജോ​വാ​ൻ ഓ​ഫ് ആ​ർ​കി​നെ പ​ത്താം പി​യൂ​സ് മാ​ർ​പാ​പ്പ ഈ ​ദേ​വാ​ല​യ​ത്തി​ൽ​വ​ച്ച് വാ​ഴ്ത്ത​പ്പെ​ട്ട​വ​ളാ​യി പ്ര​ഖ്യാ​പി​ച്ചു.   1944 ഓ​ഗ​സ്റ്റ്: ജ​ർ​മ​ൻ പി​ടി​യി​ൽനി​ന്നു പാ​രീ​സ് മോ​ച​നം നേ​ടി​യ​തി​നു കൃ​ത​ജ്ഞ​താ​ബ​ലി നോ​ട്ട​ർഡാം ​ക​ത്തീ​ഡ്ര​ലി​ൽ. ജ​ന​റ​ൽ​മാ​രാ​യ ചാ​ൾ​സ് ഡി​ഗോ​ളും ഫി​ലി​പ്പ് ലെ​ക്ല​റും പ​ങ്കെ​ടു​ത്തു.  1991: നോ​ട്ട​ർ ഡാം ​ക​ത്തീ​ഡ്ര​ൽ യു​നെ​സ്കോ​യു​ടെ ലോ​ക പൈ​തൃ​ക പ​ട്ടി​ക​യി​ൽ.   2012-13: ക​ത്തീ​ഡ്ര​ലി​ന്‍റെ 850-ാം വാ​ർ​ഷി​കം

Image result for france notre dame cathedral fire

പാ​​​​രീ​​​​സി​​​​ന്‍റെ കാവൽവി​​​​ശു​​​​ദ്ധ​​​​​​​​രാ​​​​യ ഡെ​​​​നി​​​​സി​​​​ന്‍റെ​​​​യും ജ​​​​ന​​​​വീ​​​​വി​​​​ന്‍റെ​​​​യും തി​​​​രു​​​​ശേ​​​​ഷി​​​​പ്പു​​​​ക​​​​ൾ സൂ​​​​ക്ഷി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന സ്ഥ​​​​ലം. നെ​​​​പ്പോ​​​​ളി​​​​യ​​​​ൻ ഫ്രാ​​​​ൻ​​​​സി​​​​ന്‍റെ ച​​​​ക്ര​​​​വ​​​​ർ​​​​ത്തി​​​​യാ​​​​യി കി​​​​രീ​​​​ടം ധ​​​​രി​​​​ച്ച വേ​​​​ദി. ജ​​​​ർ​​​​മ​​​​നി​​​​യു​​​​ടെ ആ​​​​ധിപ​​​​ത്യ​​​​ത്തി​​​​ൽ​​​​നി​​​​ന്നു പാരീസ് മോ​​​​ചി​​​​ത​​​​മാ​​​​യ​​​​തി​​​​ന്‍റെ കൃ​​​​ത​​​​ജ്ഞ​​​​താ​​​​ബ​​​​ലി ന​​​​ട​​​​ന്ന സ്ഥ​​​​ലം. ഗോ​​​​ഥി​​​​ക് വാ​​​​സ്തു​​​​വി​​​​ദ്യ​​​​യു​​​​ടെ മ​​​​നോ​​​​ഹാ​​​​രി​​​​ത. മ​​​​നോ​​​​ഹ​​​​ര​​​​മാ​​​​യ ചി​​​​ല്ലുജ​​​​നാ​​​​ല​​​​ക​​​​ൾ. മ​​​​ണി​​​​ക​​​​ൾ, 8000 പൈപ്പുകൾ ഉള്ള ഓ​​​​ർ​​​​ഗ​​​​ൻ തു​​​​ട​​​​ങ്ങി പു​​​​രാ​​​​ത​​​​ന സാ​​​​ങ്കേ​​​​തി​​​​ക​​​​ത്തി​​​​ക​​​​വു നി​​​​റ​​​​ഞ്ഞ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ. വി​​​​ക്ത​​​​ർ യൂ​​​​ഗോ​​​​യു​​​​ടെ നോ​​​​ട്ട​​​​ർ​​​​ഡാ​​​​മി​​​​ലെ കൂ​​​​ന​​​​ൻ എ​​​​ന്ന നോ​​​​വ​​​​ൽ. പാ​​​​രീ​​​​സ് അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ ക​​​​ത്തീ​​​​ഡ്ര​​​​ൽ. പാ​​​​രീ​​​​സി​​​​ൽ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ പേ​​​​ർ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ന്ന സ്ഥ​​​​ലം (​​​​വ​​​​ർ​​​​ഷം 1.2 കോ​​​​ടി പേ​​​​ർ).നോ​​​​ട്ട​​​​ർ​​​​ഡാം ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​നെ വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​ക്കു​​​​ന്ന, ലോ​​​​ക​​​​പൈ​​​​തൃ​​​​ക കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​യി മാ​​​​റ്റു​​​​ന്ന അ​​​​നേ​​​​കം സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​ക​​​​ളു​​​​ണ്ട്.

Image result for france notre dame cathedral fire

ക​​​​ർ​​​​ത്താ​​​​വി​​​​ന്‍റെ മു​​​​ൾ​​​​ക്കി​​​​രീ​​​​ടം  യേ​​​​ശു​​​​വി​​​​ന്‍റെ പീ​​​​ഡാ​​​​നു​​​​ഭ​​​​വ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട തി​​​​രു​​​​ശേ​​​​ഷി​​​​പ്പു​​​​ക​​​​ളാ​​​​ണ് ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ന്‍റെ പ്ര​​​​ധാ​​​​ന പ്ര​​​​ത്യേ​​​​ക​​​​ത. യേ​​​​ശു​​​​വി​​​​ന്‍റെ ത​​​​ല​​​​യി​​​​ൽ ചൂ​​​​ടി​​​​ച്ച മു​​​​ൾ​​​​ക്കി​​​​രീ​​​​ട​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണ് ഇ​​​​തി​​​​ലൊ​​​​ന്ന്. മു​​​​ൾ​​​​ക്കി​​​​രീ​​​​ട​​​​ത്തി​​​​ൽ ചു​​​​റ്റി​​​​യ നാ​​​​ട ജ​​​​റു​​​​സ​​​​ലേ​​​​മി​​​​ൽ​​​​നി​​​​ന്നു കൊ​​​​ണ്ടു​​​​വ​​​​ന്ന​​​​താ​​​​ണെ​​​​ന്നു വി​​​​ശ്വ​​​​സി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു. പ്ര​​​​ത്യേ​​​​ക​​​​മാ​​​​യി അ​​​​ല​​​​ങ്ക​​​​രി​​​​ച്ചാ​​​​ണ് സം​​​​ര​​​​ക്ഷി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. യേ​​​​ശു​​​​വി​​​​നെ ത​​​​റ​​​​ച്ച കു​​​​രി​​​​ശി​​​​ന്‍റെ ഒ​​​​രു ക​​​​ഷ​​​​ണം, ത​​​​റ​​​​യ്ക്കാ​​​​നു​​​​പ​​​​യോ​​​​ഗി​​​​ച്ച ആ​​​​ണി​​​​ക​​​​ളി​​​​ലൊ​​​​ന്ന് എ​​​​ന്നി​​​​വ​​​​യും ഇ​​​​വി​​​​ടെ​​​​യു​​​​ണ്ട്.   വി​ശു​ദ്ധ ലൂ​യി​യു​ടെ ലി​ന​ൻ വ​സ്ത്ര​വും ഇ​വി​ടെ സൂ​ക്ഷി​ക്കു​ന്നു. പ​തി​മ്മൂന്നാം നൂ​റ്റാ​ണ്ടി​ൽ ജീ​വി​ച്ചി​രു​ന്ന ലൂ​യി രാ​ജാ​വ് വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്കു​യ​ർ​ത്ത​പ്പെ​ട്ട ഏ​ക ഫ്ര​ഞ്ച് അ​ധി​കാ​രി​യാ​ണ്.

തി​രു​ശേ​ഷി​പ്പു​ക​ളെ​ല്ലാം സു​ര​ക്ഷി​ത​മാ​ണെ​ന്നാ​ണ് പാ​രീ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. ചി​​​​ല്ലുജ​​​​നാ​​​​ല​​​​ക​​​​ൾ  സ്റ്റെ​​​​യി​​​​ൻ​​​​ഡ് ഗ്ലാ​​​​സ് പാ​​​​ന​​​​ലു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു നി​​​​ർ​​​​മി​​​​ച്ച മൂ​​​​ന്നു റോ​​​​സ് വി​​​​ൻ​​​​ഡോ (​​​​പ​​​​ള്ളി​​​​ക​​​​ളി​​​​ൽ കാ​​​​ണു​​​​ന്ന വ​​​​ലി​​​​യ വൃ​​​​ത്താ​​​​കൃ​​​​തി​​​​യി​​​​ലു​​​​ള്ള ജ​​​​നാ​​​​ല)​​​​ക​​​​ൾ ഇ​​​​വി​​​​ടെ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. പൂ​​​​ക്ക​​​​ളു​​​​ടെ ദ​​​​ള​​​​ങ്ങ​​​​ൾ പോ​​​​ലെ​​​​യു​​​​ള്ള ഓ​​​​രോ ഭാ​​​​ഗ​​​​ത്തും ചി​​​​ത്ര​​​​ങ്ങ​​​​ളു​​​​ണ്ട്. പ​​​​ഴ​​​​യ​​​​ നി​​​​യ​​​​മ​​​​ത്തി​​​​ലെ​​​​യും പു​​​​തി​​​​യ നി​​​​യ​​​​മ​​​​ത്തി​​​​ലെ​​​​യും അ​​​​പ്പ​​​​സ്തോ​​​​ല​​​​ന്മാ​​​​രു​​​​ടെ ജീ​​​​വി​​​​ത​​​​ത്തി​​​​ലെ​​​​യും ക​​​​ഥ​​​​ക​​​​ളാ​​​​ണ് ചി​​​​ത്ര​​​​ങ്ങ​​​​ളാ​​​​യി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

പ​​​​ടി​​​​ഞ്ഞാ​​​​റ്, തെ​​​​ക്ക്, വ​​​​ട​​​​ക്കു ഭാ​​​​ഗ​​​​ത്താ​​​​യി​​​​ട്ടാ​​​​ണ് റോ​​​​സ് വി​​​​ൻ​​​​ഡോ​​​​ക​​​​ൾ. തെ​​​​ക്കു ഭാ​​​​ഗ​​​​ത്തു​​​​ള്ള 43 അ​​​​ടി വ്യാ​​​​സ​​​​മു​​​​ള്ള ഏ​​​​റ്റ​​​​വും വ​​​​ലു​​​​ത് ടൂ​​​​റി​​​​സ്റ്റു​​​​ക​​​​ളു​​​​ടെ പ്ര​​​​ധാ​​​​ന ആ​​​​ക​​​​ർ​​​​ഷ​​​​ക​​​​കേ​​​​ന്ദ്ര​​​​മാ​​​​ണ്. ജ​​​​നാ​​​​ല​​​​ക​​​​ൾ തീ​​​​പി​​​​ടി​​​​ത്ത​​​​ത്തെ അ​​​​തി​​​​ജീ​​​​വി​​​​ച്ചെന്നാണു​​​​ റിപ്പോർട്ട്.  മണിഗോ​​​​പു​​​​ര​​​​ങ്ങ​​​​ൾ ഇ​​​​ര​​​​ട്ട മ​​​​ണി​​​​ഗോ​​​​പു​​​​ര​​​​ങ്ങ​​​​ളാ​​​​ണ് ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ന്‍റെ മു​​​​ഖ​​​​മു​​​​ദ്ര. ര​​​​ണ്ടു ഗോ​​​​പു​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും 68 മീ​​​​റ്റ​​​​ർ ഉ​​​​യ​​​​രം. 387 പ​​​​ടി​​​​ക​​​​ൾ ക​​​​യ​​​​റി​​​​യാ​​​​ൽ പാ​​​​രീ​​​​സ് ന​​​​ഗ​​​​രം മു​​​​ഴു​​​​വ​​​​ൻ കാ​​​​ണാ​​​​ം. മണിഗോ​​​​പു​​​​ര​​​​ങ്ങ​​​​ൾ തീ​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​ൽ​​​​നി​​​​ന്നു ര​​​​ക്ഷപ്പെട്ടു.  മ​​​​ണി​​​​ക​​​​ൾ

പ​​​​ത്തു മ​​​​ണി​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. ഇ​​​​മ്മാ​​​​നു​​​​വ​​​​ൽ എ​​​​ന്നു പേ​​​​രു​​​​ള്ള ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ മ​​​​ണി​​​​ക്ക് 23 ട​​​​ൺ ഭാ​​​​ര​​​​മു​​​​ണ്ട്. 1685ലാ​​​​ണ് ‍ഇ​​​​തു സ്ഥാ​​​​പി​​​​ച്ച​​​​ത്. ഫ്ര​​​​ഞ്ച് ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ സു​​​​പ്ര​​​​ധാ​​​​ന നി​​​​മി​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​മ്മാ​​​​നു​​​​വ​​​​ലി​​​​ന്‍റെ മു​​​​ഴ​​​​ക്കം പാ​​​​രീ​​​​സ് നി​​​​വാ​​​​സി​​​​ക​​​​ൾ കേ​​​​ട്ടു. ര​​​​ണ്ടു ലോ​​​​ക​​​​മ​​​​ഹാ​​​​യു​​​​ദ്ധ​​​​ങ്ങ​​​​ളും അ​​​​വ​​​​സാ​​​​നി​​​​ച്ച​​​​പ്പോ​​​​ൾ മു​​​​ഴ​​​​ങ്ങി​​​​യ​​​​ത​​​​ട​​​​ക്കം. ദ ​​​​ഗ്രേ​​​​റ്റ് ഓ​​​​ർ​​​​ഗ​​​​ൻ  ദ ​​​​ഗ്രേ​​​​റ്റ് ഓ​​​​ർ​​​​ഗ​​​​ൻ എ​​​​ന്നു വി​​​​ളി​​​​ക്കു​​​​ന്ന പ​​​​ള്ളി​​​​യി​​​​ലെ ഓ​​​​ർ​​​​ഗ​​​​ൺ 1403ലാ​​​​ണ് ആ​​​​ദ്യം നി​​​​ർ​​​​മി​​​​ച്ച​​​​ത്. പി​​​​ന്നീ​​​​ടി​​​​ങ്ങോ​​​​ട്ട് പ​​​​ല​​​​പ്പോ​​​​ഴാ​​​​യി അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി​​​​യും ന​​​​വീ​​​​ക​​​​ര​​​​ണ​​​​വും ന​​​​ട​​​​ത്തി. ഏ​​​​റ്റ​​​​വും അ​​​​വ​​​​സാ​​​​നം 2013ലാ​​​​യി​​​​രു​​​​ന്നു. 8000 പൈ​​​​പ്പു​​​​ക​​​​ളാ​​​​ണ് ഓ​​​​ർ​​​​ഗ​​​​നു ശ​​​​ബ്ദം ന​​​​ല്കു​​​​ന്ന​​​​ത്. ചി​​​​ല പൈ​​​​പ്പു​​​​ക​​​​ൾ​​​​ക്ക് എ​​​​ണ്ണൂ​​​​റി​​​​ല​​​​ധി​​​​കം വ​​​​ർ​​​​ഷം പ​​​​ഴ​​​​ക്ക​​​​മു​​​​ണ്ട്. ഓ​​​​ർ​​​​ഗ​​​​ൻ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​ണെ​​​​ന്നാ​​​​ണ് പാ​​​​രീ​​​​സ് ഡെ​​​​പ്യൂ​​​​ട്ടി മേ​​​​യ​​​​ർ ഇ​​​​മ്മാ​​​​നു​​​​വ​​​​ൽ ഗ്രി​​​​ഗ​​​​റി അ​​​​റി​​​​യി​​​​ച്ച​​​​ത്.  പ​​​​ള്ളി​​​​യു​​​​ടെ മ​​​​ധ്യ​​​​ത്തി​​​​ൽ, മേ​​​​ൽ​​​​ക്കൂ​​​​ര​​​​യി​​​​ൽ​​​​നി​​​​ന്ന് ആ​​​​കാ​​​​ശ​​​​ത്തേ​​​​ക്ക് ഉ​​​​യ​​​​ർ​​​​ന്നു​​​​നി​​​​ൽ​​​​ക്കു​​​​ന്ന സ്തൂ​​​​പി​​​​ക തീ​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​ൽ ന​​​​ശി​​​​ച്ചു. പാ​​​​രീ​​​​സി​​​​ന്‍റെ സം​​​​ര​​​​ക്ഷ​​​​ക വി​​​​ശു​​​​ദ്ധ​​​​രു​​​​ടെ തി​​​​രു​​​​ശേ​​​​ഷി​​​​പ്പു​​​​ക​​​​ൾ സ്തൂ​​​​പി​​​​ക​​​​യി​​​​ലാ​​​​ണു സൂ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.   സ്തൂ​​​​പി​​​​ക പ​​​​ല​​​​പ്പോ​​​​ഴാ​​​​യി മാ​​​​റ്റ​​​​ങ്ങ​​​​ൾ​​​​ക്കു വി​​​​ധേ​​​​യ​​​​മാ​​​​യി​​​​രു​​​​ന്നു. ഫ്ര​​​​ഞ്ച് വി​​​​പ്ല​​​​വ​​​​ത്തി​​​​ൽ ന​​​​ശി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട ഇ​​​​ത് 1860ൽ ​​​​പു​​​​ന​​​​ർ​​​​നി​​​​ർ​​​​മി​​​​ച്ച​​​​താ​​​​യി​​​​രു​​​​ന്നു.

അലക്സ് വര്‍ഗീസ്‌ 

ലണ്ടൻ:- സീറോ മലങ്കര കത്തോലിക്കാ സഭയുടെ ഈസ്റ്റ് ലണ്ടൻ സെന്റ്.ജോസഫ് മലങ്കര കാത്തലിക് മിഷനിൽ വലിയ ആഴ്ചയിലെ എല്ലാ തിരുക്കർമ്മങ്ങളും പ്രത്യേകം ക്രമീകരിച്ചിരിക്കുന്നു.
ശുശ്രൂഷകൾക്ക് തിരുവനന്തപുരം മലങ്കര മേജർ സെമിനാരി റെക്ടർ ഫാ.കുര്യാക്കോസ് തടത്തിലും, ഫാ.തോമസ് മടുക്കംമൂട്ടിലും നേതൃത്വം നൽകും.
ഓശാന ഞായർ: – ഓശാനയുടെ പ്രത്യേക ശുശ്രൂഷയും വി.കുർബാനയും 14 ന് ഞായറാഴ്ച 11 am ന് ആരംഭിക്കും.
പെസഹാ വ്യാഴം:- പെസഹായുടെ പ്രത്യേക ശുശ്രൂഷയും വി.കുർബ്ബാനയും 18 ന് വ്യാഴാഴ്ച വൈകുന്നേരം 6.30ന് തുടക്കം കുറിയ്ക്കും.
ദുഃഖവെള്ളി:- ദു:ഖവെള്ളിയുടെ പ്രത്യേക ശുശൂഷകൾ 19 ന് രാവിലെ 8.30 മുതൽ ആരംഭം കുറിക്കും.
ഉയിർപ്പ്:- ഉയിർപ്പിന്റെ പ്രത്യേക ശുശ്രൂഷയും വി.കുർബാനയും 20 ന് രാത്രി 9 മണിക്ക് ആരംഭിക്കുന്നു.

വലിയ ആഴ്ചയിലെ മറ്റ് ദിവസങ്ങളിൽ വൈകുന്നേരം 7 മണിക്ക് സന്ധ്യാപ്രാർത്ഥനയും വചന പ്രഘോഷണവും ക്രമീകരിച്ചിരിക്കുന്നു. ശുശ്രൂഷകളിൽ സംബന്ധിച്ച് ദൈവാനുഗ്രഹം പ്രാപിക്കാൻ ഏവരേയും സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:-
ഷീൻ – 075 44547007,
സജി – 07951221914

ദേവാലയത്തിന്റെ വിലാസം:-
St. Anns Church – Mar lvanious Centre,

Degenham,
RM9 4SU.

രാജേഷ്‌ ജോസഫ് 

‘എല്ലാ മനുഷ്യരും അവിടുത്തെ പ്രകീർത്തിക്കട്ടെ, ജറുസലെമില്‍ അവിടുത്തേക്കു കൃതജ്‌ഞതയര്‍പ്പിക്കട്ടെ’ എന്ന തോബിത്‌ വചനത്തിലധിഷ്ഠിതമാക്കി ലെസ്റ്ററിൽ ഗ്രാൻഡ് മിഷൻ ധ്യാനത്തിന് തുടക്കമായി.ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപത അദ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമികത്വത്തിൽ വാർഷിക ധ്യാന ശുശ്രുഷകൾക്കു തുടക്കം കുറിച്ചു. നോമ്പുകാലം സഹനത്തിന്റെ ക്ഷമയുടെ അനുസ്മരണമാക്കാൻ അഭിവന്ദ്യ പിതാവ് ആവശ്യപ്പെട്ടു. ഈശോയുടെ പീഡാനുഭവ സഹനങ്ങൾ നമ്മുടെ അനുദിന ജീവിതത്തോട് താതാത്മ്യപെടുത്തി ക്ഷമയുടെ കാത്തിരിപ്പിന്റെ വക്താക്കളായി മാറുവാൻ അവിടുന്ന് ഉത്‌ബോധിപ്പിച്ചു
ഫാദർ സോജി ഓലിക്കൽ നേതൃത്വത്തില്‍ സെഹിയോൻ മിനിസ്ട്രി ടീമും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു.

വൈകുന്നേരം അഞ്ചിന് ആരംഭിച്ച് ഒന്‍പതു മണിയോടെ എല്ലാ ശുശ്രൂഷകളും സമാപിക്കുന്നു. കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും ഏപ്രിൽ 16 കുമ്പസാരത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.

RECENT POSTS
Copyright © . All rights reserved